You are here: Business >13th
KLA >13th Session>Unstarred
questions Answers
Answer Provided
Answer Not
Yet Provided
THIRTEENTH
KLA - 13th
SESSION
UNSTARRED QUESTIONS
AND ANSWERS (To
read Questions please
enable Unicode-Malayalam in
your system) (To
read answers Please CLICKon the Title of the Questions)
,,
സി.മമ്മൂട്ടി ,,
അബ്ദുറഹിമാന് രണ്ടത്താണി ,,
പി.കെ.ബഷീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിക്കുന്ന നൂതന
പദ്ധതികള്‍
സമയബന്ധിതമായി, അനുബന്ധ
നടപടി ക്രമങ്ങള്‍
പൂര്‍ത്തിയാക്കി
നടപ്പാക്കുന്നുണ്ടെന്ന്
ഉറപ്പാക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനം
വിശദമാക്കാമോ;
(ബി)
പുതിയ
പദ്ധതി
പ്രഖ്യാപിക്കുമ്പോള്‍,
നിലവിലുള്ള സമാന
പദ്ധതികൾ നിന്നു
പോകുന്ന അവസ്ഥ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
അത്തരം
സാഹചര്യങ്ങളില്‍ ആ
പദ്ധതിക്കായി മുടക്കിയ
പണം
പ്രയോജനരഹിതമായിപ്പോകുന്ന
അവസ്ഥ ഒഴിവാക്കാന്‍
എന്തൊക്കെ
മുന്‍കരുതല്‍
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ?
സാമ്പത്തിക
പ്രതിസന്ധി/പ്രയാസം
മറികടക്കുന്നതിനായി
മുഖ്യമന്ത്രിയും മറ്റ്
മന്ത്രിമാരും തങ്ങളുടെ
ശമ്പളത്തില്‍ നിന്ന്
തുക സര്‍ക്കാറിലേക്ക്
തിരിച്ചു
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
നാളിതുവരെയായി
എത്രയാണെന്ന്
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
തീരുമാനം എടുത്തതിന്
ശേഷം ഓരോരുത്തരുടെയും
വിദേശയാത്ര,
യാത്രാപ്പടി, വീടുകളുടെ
അറ്റകുറ്റപ്പണി,
പുതിയവാഹനങ്ങള്‍
എന്നിവക്കായി ഖജനാവില്‍
നിന്നും എന്തു തുക
ചെലവഴിച്ചുവെന്ന്
വിശദമാക്കുമോ ?
ശ്രീ.കെ.സുരേഷ്
കുറുപ്പ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാറിന്റെ കാലത്ത്
നിയമസഭയില്‍
അവതരിപ്പിച്ച
ബഡ്ജറ്റുകളിലെ ഏതെല്ലാം
നികുതി
നിര്‍ദ്ദേശങ്ങള്‍
പിന്നീട് വേണ്ടെന്ന്
വയ്ക്കുകയുണ്ടായിട്ടുണ്ട്;
അവ ഏതെല്ലാം;
(ബി)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
നിയമസഭയില്‍
അവതരിപ്പിച്ച
ബഡ്ജറ്റുകളിലെ ഏതെല്ലാം
നികുതികള്‍ പിന്നീടുളള
ബഡ്ജറ്റുകള്‍ വഴി
വേണ്ടെന്ന് വയ്ക്കുകയാ,
ഭാഗീകമാക്കുകയോ,
കുറയ്ക്കുകയോ
ചെയ്യുകയുണ്ടായിട്ടുണ്ട്;
അവ ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നിയമസഭയില്‍
അവതരിപ്പിച്ച
ബഡ്ജറ്റുകളിലെ ഏതെല്ലാം
നിര്‍ദ്ദേശങ്ങള്‍
പിന്നീട് ധനകാര്യ
ബില്ലില്‍
ഉള്പ്പെടുത്താതിരുന്നിട്ടുണ്ട്;
ഏതെങ്കിലും
നിര്‍ദ്ദേശങ്ങള്‍
പിന്നീട്
ലഘൂകരിക്കുകയുണ്ടായിട്ടുണ്ടോ;
എങ്കില്‍ അവയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ശ്രീ.കെ.കെ.ജയചന്ദ്രന്:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവിലെ ഓരോ
സാമ്പത്തിക വര്‍ഷവും
താഴെപ്പറയുന്ന
ഇനങ്ങളിലെ ബഡ്ജറ്റ്
എസ്റ്റിമേറ്റും
യഥാര്‍ത്ഥ വരവും
എത്രയാണെന്നു
വിശദമാക്കാമോ; A.
ടാക്സ് ഓണ്‍ ഇന്‍കം
ആന്റ്
എക്സ്പെന്റിച്ചര്‍ 1.
ടാക്സ് ഓണ്‍
അഗ്രികള്‍ച്ചര്‍ ഇന്‍കം
B.ടാക്സസ് ഓണ്‍
പ്രോപ്പര്‍ട്ടി ആന്റ്
ക്യാപിറ്റല്‍
ട്രാന്സാക്ഷന്സ് 1.
ലാന്റ് റവന്യൂ 2.
സ്റ്റാമ്പ് ആന്റ്
രജിസ്ട്രേഷന്
3.പ്രോപ്പര്‍ട്ടി ഇതര
മറ്റ് നികുതികള്‍ C.
ടാക്സ് ഓണ്‍
കമ്മോഡിറ്റീസ് ആന്റ്
സര്‍വ്വീസസ്
1.സ്റ്റേറ്റ് എക്സൈസ്
2.സെയില്‍ ടാക്സ് ആന്റ്
വാറ്റ് 3.ടാക്സസ് ഓണ്‍
വെഹിക്കിള്‍സ്
4.ടാക്സസ് ഓണ്‍ ഗുഡ്സ്
ആന്റ് പാസഞ്ചേഴ്സ്
5.ടാക്സസ് ഓണ്‍
ഡ്യൂട്ടീസ് ആന്റ്
ഇലക്ട്രിസിറ്റി 6.മറ്റ്
ടാക്സസ് ആന്റ്
ഡ്യൂട്ടീസ് ഓരോ
വര്‍ഷവും മേല്‍പ്പറഞ്ഞവ
ലക്ഷ്യമിട്ടതിന്റെ എത്ര
ശതമാനം ലഭിച്ചു; എത്ര
ശതമാനം കുറവുണ്ടായി?
ശ്രീ.ബി.സത്യന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
സര്‍ക്കാര്‍
ജീവനക്കാരുടെയും
അധ്യാപകരുടെയും എണ്ണം
വ്യക്തമാക്കാമോ;
(ബി)
ഇവരില്‍
2015, 2016 സാമ്പത്തിക
വര്‍ഷങ്ങളില്‍
സര്‍വ്വീസില്‍ നിന്നും
വിരമിക്കുന്ന
ജീവനക്കാരും അധ്യാപകരും
എത്രയെന്നു
ലഭ്യമാക്കാമോ;
(സി)
വിരമിക്കുന്ന
ജീവനക്കാരുടെയും
അധ്യാപകരുടെയും
പെന്ഷന്
കമ്മ്യൂട്ടേഷന്‍
ഉള്‍പ്പെടെ എല്ലാ
ആനുകൂല്യങ്ങളും
നല്‍കുന്നതിന് 2015,2016
വർഷങ്ങളിൽ ആവശ്യമായി
വരുന്ന ശരാശരി തുക
വ്യക്തമാക്കാമോ?
ശ്രീ.വി.ശിവന്‍കുട്ടി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ സര്‍ക്കാര്‍
സ്ഥാപനങ്ങള്‍,
ട്രഷറികള്‍
എന്നിവയ്ക്കായി എത്ര
നോട്ടെണ്ണല്‍
യന്ത്രങ്ങള്‍ വാങ്ങി
എന്ന് വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
യന്ത്രങ്ങള്‍
വാങ്ങുന്നതിനായി ആകെ
എത്ര തുക
ചെലവഴിച്ചുവെന്നും അവ
ഓരോന്നിനും എത്ര തുക
നല്‍കിയെന്നും
വെളിപ്പെടുത്തുമോ;
(സി)
ഓരോ
യന്ത്രത്തിലും പരമാവധി
എത്ര കറന്സിനോട്ടുകള്
എണ്ണാന്‍ കഴിയുമെന്നും
, ഓരോ യന്ത്രവും
ഏതൊക്കെ
സ്ഥാപനങ്ങള്‍ക്കുവേണ്ടി
എവിടെ നിന്നാണ്
വാങ്ങിയതെന്നും
വിശദമാക്കുമോ ?
ശ്രീ.സി.കെ
സദാശിവന്:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാദേശികമായി
മുന്‍ഗണന നല്‍കേണ്ട
ചെറുകിട പ്രവൃത്തികള്‍
തദ്ദേശതലത്തില്‍
ഏറ്റെടുത്ത്
നടത്തുന്നതിന്
2014-2015-ലെ
ബഡ്ജറ്റില്‍ മാറ്റിവച്ച
5 കോടി രൂപയുടെ
പ്രവൃത്തികളില്‍ എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭിച്ചു ;
വിശദമാക്കുമോ; ഇതില്‍
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
എന്ന് ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കാമോ?
ശ്രീ.വി.ശിവന്‍കുട്ടി:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
നാളിതുവരെ ഏതൊക്കെ
മന്ത്രിമാര്‍ക്ക്
വിദേശത്ത്
പോകുന്നതിനായി തുക
ചെലവഴിച്ചിട്ടുണ്ടെന്നും,
അവരില്‍ ഓരോത്തര്‍ക്കും
വേണ്ടി
വിനിയോഗിക്കപ്പെട്ട തുക
എത്ര വീതമാണെന്നും
വ്യക്തമാക്കുമോ?
ശ്രീ.പുരുഷന്
കടലുണ്ടി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരില്‍നിന്നും
ലഭിക്കുന്ന ഫണ്ടുകള്‍
വിനിയോഗിക്കുന്നതില്‍
മാനദണ്ഡങ്ങള്‍
പാലിക്കാത്തതുമൂലവും
നിശ്ചിത സമയത്ത്
ചെലവഴിക്കാന്‍
കഴിയായത്തതുമൂലവും
2012-13, 2013-14,
2014-15 വര്‍ഷങ്ങളില്‍
സംസ്ഥാനത്തിന്
നഷ്ടമായതു മൊത്തം എത്ര
കോടി രൂപ വീതമാണ് എന്ന്
വിശദമാക്കാമോ ;
(ബി)
കേന്ദ്രം
നല്കിയ എത്ര തുക പദ്ധതി
നടപ്പാക്കാത്തതുമൂലം
തിരികെ നല്‍കേണ്ടതായി
വന്നിട്ടുള്ളത് ;
വകുപ്പുടിസ്ഥാനത്തില്
വെളിപ്പെടുത്താമോ ?
ശ്രീ.വി.ശിവന്‍കുട്ടി:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
ധനകാര്യ വകുപ്പ്
സ്ഥാപനങ്ങള്‍,
വ്യക്തികള്‍,
കരാറുകാര്‍
എന്നിവര്‍ക്കു നല്കിയ
എത്ര തുകയ്ക്കുള്ള
ചെക്കുകളാണ്
അക്കൗണ്ടില്‍ പണമില്ല
എന്ന കാരണത്താല്‍
മടങ്ങിയതെന്നും
ആയതിന്റെ വിശദാംശങ്ങളും
വ്യക്തമാക്കുമോ;
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷം
പ്രഖ്യാപിച്ച
പദ്ധതികളില്‍,
സാമ്പത്തിക പ്രതിസന്ധി
കാരണം മാറ്റിവച്ചവ
ഉണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ബജറ്റ്
നിര്ദ്ദേശങ്ങളിലുളളതടക്കം,
സംസ്ഥാനത്ത്
പ്രഖ്യാപിച്ച
പദ്ധതികളുടെ
പൂര്‍ത്തീകരണത്തിനും,
പശ്ചാത്തല സൗകര്യ
വികസനത്തിനും അധിക വിഭവ
സമാഹരണം നടത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ?
ശ്രീ.ഇ.പി.ജയരാജന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-2015-ല്‍
സംസ്ഥാനത്തിന്റെ
കടമെടുക്കല്‍ പരിധി
എത്രയാണ്;
(ബി)
ഇൗ
സാമ്പത്തിക വര്‍ഷം
ഇതിനോടകം എത്ര തവണ
പൊതുവിപണിയില്‍
നിന്നും
കടമെടുത്തുവെന്നും
എപ്പോഴെല്ലാമാണ്
കടമെടുത്തതെന്നും ഓരോ
തവണയും എത്ര തുകയാണ്
കടമെടുത്തതെന്നും
വ്യക്തമാക്കുമോ;
(സി)
നടപ്പു
സാമ്പത്തികവര്‍ഷം ഇനി
എത്ര തുക
കടമെടുക്കുവാന്‍
കഴിയുമെന്നും ഇനിയും
കടമെടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ?
ഡോ.ടി.എം.തോമസ്
ഐസക്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനങ്ങള്‍ക്കുളള
കേന്ദ്ര നികുതി വിഹിതം
നിലവില്‍ എത്ര
ശതമാനമാണ്;
2011-12മുതല്‍ 2014-15
വര്‍ഷം വരെ ഓരോ
വര്‍ഷവും എത്ര തുക വീതം
കേന്ദ്ര നികുതി വിഹിതം
ഇനത്തില്‍
ലഭിക്കുകയുണ്ടായി; ഓരോ
വര്‍ഷവും ലഭിച്ച തുക
എത്ര കോടി
വീതമായിരുന്നു ;
(ബി)
പതിനാലാം
ധനകാര്യ കമ്മീഷന്
ശുപാര്ശയിന്മേല്
കേന്ദ്ര ഗവണ്മെന്റ്
എടുത്ത
തീരുമാനത്തിന്റെയടിസ്ഥാനത്തില്‍,
സംസ്ഥാനത്തിന്
ലഭിക്കുമെന്ന് കരുതുന്ന
കേന്ദ്ര നികുതി വിഹിതം
എത്ര ശതമാനമാണ്;
അപ്രകാരം 2015-16
വര്‍ഷത്തില്‍
ലഭിക്കുമെന്ന്
കരുതാവുന്ന കേന്ദ്ര
നികുതി വിഹിതം എത്ര
കോടിയായിരിക്കും;
(സി)
ജി.എസ്.ടി.
നടപ്പിലാക്കുമ്പോഴുണ്ടാകുന്ന
2015-16-ലെ നഷ്ടം എത്ര
കോടിയായിരിക്കുമെന്ന്
കണക്കാക്കപ്പെട്ടിട്ടുണ്ടോ?
ശ്രീമതി.കെ.എസ്.സലീഖ:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷം,
എത്ര തുകയുടെ വരുമാനവും
ചെലവുകളുമാണ്
ലക്ഷ്യമിട്ടിരുന്നത്
;ആയതു പ്രകാരം 2015
ജനുവരി 31 വരെ എത്ര തുക
ചെലവഴിച്ചു ; എത്ര
തുകയുടെ വരുമാനം
ലഭിച്ചു ;
(ബി)
നിലവില്‍
ഓരോ മാസവും ചെലവുകള്‍
നേരിടുന്നതിന് ശരാശരി
എത്ര തുക
ആവശ്യമുണ്ടെന്നും ഓരോ
മാസവും വരവുകള്‍
ഇനത്തില്‍ ശരാശരി എത്ര
തുക
കിട്ടുന്നുണ്ടെന്നും ;
വ്യക്തമാക്കുമോ ?
(സി)
വരുമാനം
കുറഞ്ഞത് കാരണം
സര്‍ക്കാര്‍
പ്രവര്‍ത്തനങ്ങള്‍ക്കായി
ഈ സാമ്പത്തിക വര്‍ഷം
ഏതെല്ലാം സ്ഥാപനങ്ങള്‍,
ബാങ്കുകള്‍, രാജ്യാന്തര
സ്ഥാപനങ്ങള്‍
തുടങ്ങിയവകളില്‍
നിന്നും എത്ര തുകയുടെ
കടം വാങ്ങിയിട്ടുണ്ട് ;
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
നടപ്പുവര്‍ഷം
ഓണം /ക്രിസ്തുമസ്
കാലത്ത്
ചെലവുകള്‍ക്കായി എന്തു
തുക എവിടെ നിന്നെല്ലാം
കടമെടുത്തു ;
(ഇ)
ഇത്തരത്തില്‍
കടമെടുക്കേണ്ട ഗുരുതര
സാമ്പത്തിക പ്രതിസന്ധി
ഉണ്ടാകാനുള്ള കാരണം
പരിശോധിച്ചിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
;
ശ്രീ.കെ.സുരേഷ്
കുറുപ്പ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റിലെ ഏതെല്ലാം
നികുതി
നിര്‍ദ്ദേശങ്ങള്‍
പിന്നീട് വേണ്ടന്ന്
വയ്ക്കുകയോ,
ലഘൂകരിക്കുകയോ
ചെയ്തിട്ടുണ്ട് ; അവ
വിശദമാക്കാമോ ;
(ബി)
2014-15
ലെ ധനകാര്യ ബില്ലില്‍
സൂചിപ്പിച്ച ഏതെല്ലാം
നികുതി
നിര്‍ദ്ദേശങ്ങള്‍
വെണ്ടന്ന് വയ്ക്കുകയോ,
ലഘൂകരിക്കുകയോ
ചെയ്തിട്ടുണ്ട് ; അവ
ഏതെല്ലാം;
(സി)
2014-15
ലെ ധനകാര്യ
ബില്ല്ല്ലിലെ ഏതെല്ലാം
നികുതി
നിര്‍ദ്ദേശങ്ങള്‍
ബില്ല് പരിഗണിച്ച
സബ്ജക്ട് കമ്മിറ്റി
വേണ്ടെന്ന് വയ്ക്കുകയോ
ലഘൂകരിക്കുകയോ
കൂട്ടിചേര്‍ക്കുകയോ
ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ?
ശ്രീ.കെ.കെ.ജയചന്ദ്രന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക
വര്‍ഷത്തേയ്ക്ക് സഭ
പാസ്സാക്കിയ ബഡ്ജറ്റിലെ
നിര്‍ദ്ദേശങ്ങളില്‍
ഇനിയും
നടപ്പിലാക്കിയിട്ടില്ലാത്തവ
എന്തൊക്കെയാണെന്ന്
വകുപ്പടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
നാളിതുവരെ
ഭരണാനുമതി നല്‍കാത്ത
നിര്‍ദ്ദേശങ്ങള്‍ ;
ഭരണാനുമതി
നല്‍കിയെങ്കിലും
നടപ്പിലാക്കിയിട്ടില്ലാത്തവ
; ഖജനാവിൽ നിന്നും
നാളിതുവരെ പണം
ചെലവഴിക്കപ്പെട്ടിട്ടില്ലാത്തവ
;
നടപ്പിലാക്കേണ്ടതില്ലെന്ന്
പിന്നീട് തീരുമാനിച്ച
നിര്‍ദ്ദേശങ്ങള്‍ ;
എന്നിവയുടെ
വിശദാംശങ്ങള്‍
വകുപ്പടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(സി)
ബഡ്ജറ്റ്
നിര്‍ദ്ദേശത്തെത്തുടര്‍ന്ന്
നല്കിയ
ഭരണാനുമതികള്എത്ര;
2015 ജനുവരി 1 നു ശേഷം
ഭരണാനുമതി നല്കിയവ
എത്ര?
പ്രൊഫ.സി.രവീന്ദ്രനാഥ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
സമ്പാദ്യ വകുപ്പില്‍
അഡീഷണല്‍
ഡയറക്ടറുമാരുടെ എത്ര
ഒഴിവുകളുണ്ട്;
എ.ഡി.,
ഡി.ഡി. മാരുടെ എത്ര
ഒഴിവുകളുണ്ട്; ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഒഴിവുകള്‍ നികത്തുവാന്‍
എന്തെങ്കിലും തടസ്സം
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രമോഷന്
നല്‍കുന്നതിന് നിലവില്‍
എന്തെങ്കിലും തടസ്സം
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍ എന്താണ്
കാരണം;പ്രമോഷന്
എന്നത്തേയ്ക്ക്
നടത്താനാകും എന്ന്
വിശദമാക്കാമോ?
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ കേരള സോപ്സ്
ആൻഡ് ഒയിൽസ് , അതിന്റെ
ഉല്‍പ്പന്നങ്ങള്‍ക്ക്
2014-15-ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച നികുതി
കിഴിവുകള്‍
ബാധകമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
കാരണം എന്താണ്;
വ്യക്തമാക്കുമോ?
ശ്രീ.കെ.സുരേഷ്
കുറുപ്പ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.എസ്.ടി.
(ചരക്ക് സേവന നികുതി)
സമ്പ്രദായം
ഏര്‍പ്പെടുത്തുമ്പോള്‍
സംസ്ഥാനത്തിന്റെ
വരുമാനത്തെ ഏതെല്ലാം
നിലയില്‍
സ്വാധീനിക്കുമെന്നത്
പരിശോധിച്ചിട്ടുണ്ടോ
;
(ബി)
സംസ്ഥാനത്തിന്
ഉണ്ടാവുന്ന നഷ്ടം
കണക്കാക്കപ്പെട്ടിട്ടുണ്ടോ
; അത് സംബന്ധമായി
നടത്തിയ പരിശോധനയും
നിഗമനങ്ങളും
വിശദമാക്കുമോ ?
ശ്രീമതി.കെ.എസ്.സലീഖ:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷം എത്ര
തുക നികുതിയിനത്തില്‍
പിരിച്ചെടുക്കുവാന്‍
തീരുമാനിച്ചു; ആയതിന്റെ
അടിസ്ഥാനത്തില്‍ 2015
ജനുവരി 31 വരെ എത്ര തുക
പിരിച്ചെടുക്കുവാന്‍
സാധിച്ചു; വില്പന
നികുതി, കാര്‍ഷികാദായ
നികുതി എന്നിങ്ങനെ തരം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
നികുതി പിരിവില്‍ വന്ന
ഗുരുതര ചോര്‍ച്ചയും
ചെക്ക് പോസ്റ്റുകളില്‍
വ്യാപിച്ചു വരുന്ന
കെടുകാര്യസ്ഥതയും
അഴിമതിയും മൂലം നികുതി
പിരിവില്‍ സ്തംഭനം
വന്നിട്ടുള്ളതായി
കരുതുന്നുണ്ടോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കുവാന്‍
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ഡി)
ഈ
സാമ്പത്തിക വര്‍ഷം
നികുതി പിരിവിലെ ഗുരുതര
വീഴ്ചകള്‍
കണ്ടെത്തുവാന്‍
ചുമതലയുള്ള
ഉദ്യോഗസ്ഥരുടെ
കണ്ടെത്തലുകള്‍ വഴി
2015 ജനുവരി 31 വരെ
എത്ര തുക നികുതി
വെട്ടിപ്പ് കണ്ടെത്തി
ഖജനാവിലേയ്ക്ക്
സമാഹരിക്കുവാന്‍
കഴിഞ്ഞു; വിശദാംശം
വ്യക്തമാക്കാമോ?
ശ്രീ.വി.ശിവന്‍കുട്ടി:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം പാലാ,
തൊടുപുഴ,
കാഞ്ഞിരപ്പള്ളി,
ചങ്ങനാശ്ശേരി, ഇടുക്കി,
ഇരിങ്ങാലക്കുട,
പൂഞ്ഞാര്‍, കോതമംഗലം,
കടുത്തുരുത്തി എന്നീ
നിയമസഭാ മണ്ഡലങ്ങളിലെ,
വിവിധ വ്യക്തികള്‍,
സ്ഥാപനങ്ങള്‍
എന്നിവര്‍ക്ക് നികുതി
സ്റ്റേ അനുവദിച്ചതിന്റെ
എല്ലാ വിശദാംശങ്ങളും
ലഭ്യമാക്കുമോ ?
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ):
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ചെക്ക്
പോസ്റ്റുകളിലൂടെയുളള
നികുതി വരുമാനത്തില്‍
എത്ര കോടി രുപയുടെ
കുറവ് മുന്‍ വര്‍ഷത്തെ
അപേക്ഷിച്ച് ഇൗ വര്‍ഷം
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ശ്രീ.സി.കൃഷ്ണന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തെ വിവിധ
ചെക്ക്
പോസ്റ്റുകളിലൂടെയുള്ള
നികുതി വരുമാനം
എത്രയാണെന്ന്
സാന്വത്തിക വര്‍ഷം
അടിസ്ഥാനത്തില്‍
വിശദമാക്കാമോ ;
(ബി)
2014-15
വര്‍ഷത്തില്‍ ഫെബ്രുവരി
മാസം അവസാനം വരെ
പ്രസ്തുത ഇനത്തിലുള്ള
വരുമാനം എത്രയാണെന്ന്
വിശദമാക്കാമോ ;
(സി)
നികുതി
വരുമാനത്തില്‍ കുറവ്
സംഭവിച്ചിട്ടുണ്ടെങ്കില്‍
കാരണം വിശദമാക്കാമോ ?
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവസാനത്തെ ഒരു
വര്‍ഷത്തിനിടയില്‍
ഡീസലിനും പെട്രോളിനും
എത്ര തവണ നികുതി
വര്‍ദ്ധനവ്
ഏര്‍പ്പെടുത്തിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നികുതി വര്‍ദ്ധനവ്
എപ്പോഴൊക്കെയാണ്
വരുത്തിയിട്ടുള്ളത്
എന്നും ഇതില്‍ ഓരോ
പ്രാവശ്യത്തെ
വര്‍ദ്ധനവ് കൊണ്ട്
എത്ര രൂപ നികുതി
ഇനത്തില്‍
ലഭ്യമായിട്ടുണ്ട്
എന്നും പ്രത്യേകം
വിശദമാക്കാമോ?
ശ്രീ.കെ.രാജു:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര വാണിജ്യ നികുതി
ചെക്ക്പോസ്റ്റുകളില്‍
വെയിംങ് ബ്രിഡ്ജ്
സംവിധാനമുണ്ടെന്നും അവ
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ ;
(ബി)
വെയിംങ്
ബ്രിഡ്ജുകള്‍ ഇല്ലാത്ത
ചെക്ക് പോസ്റ്റുകളില്‍
അവ
സ്ഥാപിക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ;
(സി)
സംസ്ഥാനത്തെ
ഓരോ ചെക്ക്
പോസ്റ്റുകളിലും
അനുവദിക്കപ്പെട്ടിട്ടുള്ള
ഇന്‍സ്പെക്ടര്‍മാരുടെ
എണ്ണം എത്രയെന്നും
നിലവില്‍ എത്രപേര്‍
വീതം സേവനം
അനുഷ്ഠിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ ;
(ഡി)
വാളയാര്‍
ചെക്ക്പോസ്റ്റില്‍
സംയോജിത
ചെക്ക്പോസ്റ്റ്
സമ്പ്രദായത്തിന്റെ
പെെലറ്റ് പദ്ധതി
നടപ്പിലാക്കുമെന്ന
കഴിഞ്ഞ ബഡ്ജറ്റിലെ
പ്രഖ്യാപനം നടപ്പില്‍
വരുത്തിയിട്ടുണ്ടോ ;
(ഇ)
സംസ്ഥാനത്തെ
മുഴുവന്‍ വാണിജ്യനികുതി
ചെക്ക് പോസ്റ്റുകളിലും
സംയോജിത
ചെക്ക്പോസ്റ്റ്
സമ്പ്രദായം
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
ശ്രീ.കെ.കെ.ജയചന്ദ്രന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിവര്‍ഷം എത്ര
കിലോഗ്രാം സ്വര്‍ണ്ണ
വില്പന
നടക്കുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ;
2010-11 മുതല്‍ 2014-15
വരെയുള്ള
സ്ഥിതിവിവരക്കണക്കുകളുടെയടിസ്ഥാനത്തില്
ഓരോ വര്‍ഷവും നടന്ന
സ്വര്‍ണ്ണ വില്പനയുടെ
മൊത്തം കണക്കുകള്‍
വെളിപ്പെടുത്താമോ;
(ബി)
സ്വര്‍ണ്ണ
വില്പനയിലൂടെ 2010-11
മുതല്‍ 2014-15 വരെ ഓരോ
വര്‍ഷവും ലഭിച്ച നികുതി
വരുമാനം എത്ര;
(സി)
2010
ഡിസംബര്‍ അവസാനം ഒരു
പവന് സ്വര്‍ണ്ണത്തിന്
വില എത്രയായിരുന്നു;
അതിപ്പോള്‍ എത്രയായി
ഉയര്‍ന്നിട്ടുണ്ട്;
(ഡി)
സ്വര്ണ്ണവില്പന
വിലയും, വില്പന
വര്‍ദ്ധനയും നികുതി
വരുമാനത്തില്‍
പ്രതിഫലിക്കാതിരിക്കുന്നത്
എന്തുകൊണ്ടാണ്;
(ഇ)
2010-11
ല്‍ സംസ്ഥാനത്ത് എത്ര
സ്വര്‍ണ്ണ വ്യാപാര
സ്ഥാപനങ്ങള്‍
ഉണ്ടായിരുന്നു;
അതിപ്പോള്‍ എത്രയാണ്?
ശ്രീ.കെ.
ദാസന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണ്‍ലൈന്‍
കച്ചവടസ്ഥാപനങ്ങള്‍
നികുതി നല്‍കാതെ
സംസ്ഥാനത്ത്
നടത്തിവരുന്ന അനധികൃത
കച്ചവടങ്ങള്‍ക്കെതിരെ
നിയമസഭയില്‍
ഉയര്‍ന്നുവന്ന
ആക്ഷേപങ്ങളെ തുടര്‍ന്ന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഇടപാടുകള്‍ നടത്തിയ
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കെതിരെ
വാണിജ്യ നികുതി വകുപ്പ്
പിഴ ചുമത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ട്;
ഏതെല്ലാം സ്ഥാപനത്തില്‍
നിന്ന് ഇതിനകം പിഴ
ഈടാക്കാന്‍ സാധ്യമായി;
വിശദമാക്കുമോ;
(സി)
രജിസ്ട്രേഷന്
ഇല്ലാതെ വര്‍ഷങ്ങളായി
നികുതി വെട്ടിപ്പ്
നടത്തി വ്യാപാരം നടത്തി
വന്നിരുന്നവര്ക്കെതിരെ
നിയമാനുസൃത നടപടി
സ്വീകരിക്കാന്‍
വൈകിയതിന്റെ കാരണം
വെളിപ്പെടുത്താമോ?
ശ്രീ.വി.ശിവന്‍കുട്ടി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
- 15 സാമ്പത്തിക
വര്‍ഷത്തിലെ സംസ്ഥാന
ബജറ്റില്‍ മെെദമാവിന്
നികുതിയിനത്തില്‍ എ്രത
ശതമാനമാണ് ഇളവു
നല്‍കിയത് എന്നു
വ്യക്തമാക്കുമൊ;
(ബി)
2013
- 14 സാമ്പത്തിക
വര്‍ഷത്തില്‍
മെെദമാവിന് സംസ്ഥാനത്ത്
എ്രത ശതമാനം തീരുവയാണ്
നിലവിലുണ്ടായിരുന്നത്
എന്നു വ്യക്തമാക്കുമൊ;
(സി)
2013
- 14 ലെ തീരുവയില്‍
നിന്ന് 2014 - 15 ല്‍
എന്തെങ്കിലും കുറവു
വരുത്തിയിട്ടുണ്ടെങ്കില്‍
ആയതു കാരണം എത്ര
തുകയുടെ നഷ്ടം സംസ്ഥാന
ഖജനാവിനുണ്ടായി എന്നു
വിശദമാക്കുമൊ?
ശ്രീ.എ.
പ്രദീപ്കുമാര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോളിന്റെയും
ഡീസലിന്റെയും ആഭ്യന്തര
വില കൂട്ടാനുള്ള എണ്ണ
കമ്പനികളുടെ തീരുമാനം
സംസ്ഥാനത്ത് 2013-14,
2014-15 എന്നീ
സാമ്പത്തിക
വര്‍ഷത്തില്‍
വിലയിലുണ്ടാക്കിയ
വര്‍ദ്ധനവ് ലിറ്റര്‍
ഒന്നിന് എത്ര രൂപ
വീതമാണ്;
(ബി)
ജനങ്ങളുടെ
മേല്‍ ഏല്പിച്ച ഈ
വര്‍ദ്ധനവിന്
ആനുപാതികമായ, സംസ്ഥാന
നികുതി വേണ്ടന്ന
തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)
സംസ്ഥാന
ഗവണ്മെന്റ് ഈ വര്‍ഷം
എത്ര തവണ
പെട്രോളിന്റെയും
ഡീസലിന്റെയും നികുതി
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
ഇപ്പോള്‍ അടയ്ക്കുന്ന
നികുതി എത്ര
ശതമാനമാണ്;വ്യക്തമാക്കുമോ;
(ഡി)
2013-14,
2014-15 എന്നീ
സാമ്പത്തിക
വര്‍ഷത്തില്‍
പെട്രോളിയം
ഉല്പന്നങ്ങളുടെ മേലുള്ള
നികുതി ഇനത്തില്‍
സംസ്ഥാനത്തിന് ലഭിച്ച
വരുമാനം എത്ര കോടി രൂപ
വീതമാണ്; വിശദമാക്കാമോ;
?
(ഇ)
പ്രതിവര്‍ഷം
പെട്രോളിയം
ഉല്പന്നങ്ങളുടെ
ഉപഭോഗത്തിന് എത്ര
ശതമാനം കണ്ട് വര്‍ദ്ധന
അനുഭവപ്പെടുന്നുണ്ട്;
സ്ഥിതി വിവര കണക്കുകള്‍
ലഭ്യമാക്കുമോ
ശ്രീ.സാജു
പോള്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വര്‍ണ്ണം, വെളളി,
വജ്രം തുടങ്ങിയവ വിപണനം
ചെയ്യുന്ന എത്ര
ഷോപ്പുകള്‍
പ്രവര്‍ത്തിച്ചുവരുന്നുണ്ട്;
(ബി)
സ്വര്‍ണ്ണം,
വെളളി, വജ്രംതുടങ്ങിയ
വില്പന ഇനത്തില്‍
സര്‍ക്കാരിന്റെ നികുതി
വരുമാനം സംബന്ധിച്ച
കഴിഞ്ഞ നാല് വര്‍ഷത്തെ
കണക്കുകള്‍
വെളിപ്പെടുത്താമോ;
(സി)
ജ്വല്ലറിയുടെ
എണ്ണത്തിലെയും
വ്യാപാരത്തിലെയും
വര്‍ദ്ധനയ്ക്കനുസൃതമായി
നികുതി വരുമാനം
വര്‍ദ്ധിക്കാതിരുന്നത്
എന്തു കൊണ്ടാണന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
കഴിഞ്ഞ
അഞ്ച് വര്‍ഷത്തെ
ലഭ്യമായ കണക്കുകളുടെ
അടിസ്ഥാനത്തില്‍
പ്രതിദിനം സംസ്ഥാനത്ത്
എത്ര കിലോഗ്രാം
സ്വര്‍ണ്ണം വില്പന
നടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ
(ഇ)
സംസ്ഥാനത്ത്
നടക്കുന്ന സ്വര്‍ണ്ണ
വ്യാപരത്തിലൂടെ
യഥാര്‍ത്ഥത്തില്‍
ലഭിക്കേണ്ടുന്ന
നികുതിയില്‍
നല്ലൊരുപങ്കും
ചോര്‍ന്നു
പോകുന്നതായി
സര്‍ക്കാരിനറിയാമോ; ഇൗ
രംഗത്ത് നികുതി പിരിവ്
ശക്തിപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ
ശ്രീ.കെ.കെ.ജയചന്ദ്രന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോഴിയിറച്ചിയുടെ
ഉപഭോഗം വര്‍ദ്ധിച്ചു
വരുന്നതായി അറിയാമോ;
സംസ്ഥാനത്തേയ്ക്കു
കടത്തുന്ന കോഴിയുടെ
നികുതി വരുമാനത്തില്‍
ഇത്
പ്രതിഫലിക്കാതിരിക്കുന്നത്
എന്തുകൊണ്ടാണ്;
(ബി)
ഇറച്ചികോഴി
ഇനത്തില്‍ 2010 -11
മുതല്‍ 2014 -15 വരെ
ഓരോ വര്‍ഷവും ലഭിച്ച
നികുതി വരുമാനം
എത്രയാണെന്ന്
വിശദമാക്കാമോ;
(സി)
കോഴിക്കടത്തിലൂടെ
നികുതി വെട്ടിക്കാന്‍
ശ്രമിച്ചവര്‍ക്കെതിരെ
നിലവില്‍ എത്ര കേസുകള്‍
ഉണ്ട്; ഇവയുടെ
ചുമത്തപ്പെട്ട നികുതി
നിലവില്‍ എത്ര ;
(ഡി)
സെയില്‍ടാക്സ്
സ്ക്വാഡ്
പ്രവര്‍ത്തനത്തിലൂടെ
കണ്ടെത്തപ്പെട്ട
കോഴിക്കടത്ത്
നികുതിവെട്ടിപ്പ്
കേസുകള്‍ എത്ര; എത്ര
കോടി രൂപയുടെ നികുതി
വെട്ടിപ്പുകള്‍ നടപ്പ്
വർഷം കണ്ടെത്തി;
(ഇ)
നികുതി
വെട്ടിപ്പ് കേസുകളില്‍
സര്‍ക്കാര്‍ ഭാഗം
തുടര്‍ച്ചയായി
പരാജയപ്പെടുന്നതിന്റെ
കാരണമെന്താണ്?
ശ്രീ.ആര്.
രാജേഷ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നൂറനാട് ട്രഷറിക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ യുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ; പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി ലഭ്യമാക്കുമോ;
(സി)
അടിയന്തരമായി
ട്രഷറി കെട്ടിട
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ശ്രീ.സി.കെ
സദാശിവന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാറിന്റെ ട്രഷറി
സേവിംഗ്സ് ബാങ്കില്‍
നിലവില്‍ എത്ര കോടി
രൂപയുടെ നിക്ഷേപം
ഉണ്ടെന്ന്
വ്യക്തമാക്കാമോ; അതില്‍
സ്ഥിരനിക്ഷേപം എത്ര;
ഇതില്‍
പൊതുജനങ്ങളുടേത് എത്ര;
സഹകരണ സ്ഥാപനത്തില്‍
നിന്നുള്ളവ എത്ര;
ബോര്‍ഡുകളിലും
കോര്‍പ്പറേഷനുകളിലും
നിന്നും ഉള്ളവ എത്ര;
ഇതിലൊന്നും പെടാത്തവ
എത്ര; വിശദമാക്കാമോ;
(ബി)
നിലവിലുള്ള
നിക്ഷേപങ്ങള്‍ക്ക് പലിശ
ഇനത്തില്‍ നല്കാന്
ബാധ്യതപ്പെട്ട തുക
എത്രയാണെന്ന്
വിശദമാക്കാമോ?
ശ്രീ.ടി.വി.രാജേഷ്:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ 27.1.2011
ന് ഭരണാനുമതി ലഭിച്ച്
ഇന്‍കെലിനെ എല്പിച്ച
പഴയങ്ങാടി ട്രഷറി
കെട്ടിടനിര്‍മ്മാണം
ഇപ്പോള്‍ ഏതെങ്കിലും
ഏജന്‍സിയെ
ഏല്‍പ്പിച്ചിട്ടുണ്ടോ;
ട്രഷറി കെട്ടിട
നിര്‍മ്മാണം എന്ന്
ആരംഭിക്കാന്‍ കഴിയും;
വിശദാംശം നല്‍കുമോ?
ശ്രീ.സി.കൃഷ്ണന്:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജക മണ്ഡലത്തില്‍
ചെറുപുഴ ഗ്രാമ
പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന സബ്
ട്രഷറി ഓഫീസിനു
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ശ്രീ.ജി.എസ്.ജയലാല്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ് വന്നതിനു
ശേഷം പുതിയ ട്രഷറി
കെട്ടിടനിര്‍മ്മാണങ്ങള്‍
ആരംഭിച്ച്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അവ ഏതൊക്കെ
ജില്ലയിലെ ഏതൊക്കെ
ട്രഷറി
കെട്ടിടങ്ങളാണെന്ന്
അറിയിക്കുമോ;
(ബി)
കൊല്ലം
ജില്ലയിലെ ചാത്തന്നൂര്‍
പ്രവര്‍ത്തിക്കുന്ന
സബ്ട്രഷറി കെട്ടിടം
മാറ്റി പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിലേക്ക്
ഭൂമി സൗജന്യമായി
ലഭിച്ചിരുന്നുവോ;
എങ്കില്‍ എത്ര സെന്റ്
ഭൂമി എന്ന്
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഭൂമിയില്‍ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തടസ്സങ്ങള്‍ വല്ലതും
നിലവിലുണ്ടോ;
ഇല്ലായെങ്കില്‍
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
NH
റോഡ് നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ചാത്തന്നൂരില്‍
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
സബ്ട്രഷറി കെട്ടിടം
പൊളിച്ച് മാറ്റേണ്ട
സ്ഥിതിവിശേഷം
ഉണ്ടെന്നകാര്യം
പരിഗണിച്ച് പുതിയ
കെട്ടിടം
നിര്‍മ്മിക്കുവാന്‍
സന്നദ്ധമാകുമോ?
ശ്രീ.രാജു
എബ്രഹാം:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ലോട്ടറി
വകുപ്പ് ഏതൊക്കെ
പേരുകളിലായി എത്ര
വിഭാഗം ലോട്ടറി
ടിക്കറ്റുകളാണ്
സംസ്ഥാനത്ത്
വിറ്റഴിക്കുന്നത്; ഓരോ
ലോട്ടറിയുടെയും പേരും
ടിക്കറ്റ് വിലയും
സമ്മാനത്തുകയും
എത്രയെന്ന് ഇനം
തിരിച്ച് വിശദമാക്കാമോ;
(ബി)
സമ്മാനാര്‍ഹമായ
ടിക്കറ്റ്
ഹാജരാക്കാത്തതിനാല്‍
സമ്മാനത്തുക
നല്‍കാതിരുന്ന വകയില്‍
കഴിഞ്ഞ 3 വര്‍ഷമായി
സര്‍ക്കാരിന് എത്ര തുക
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സമ്മാനാര്‍ഹമായ
ടിക്കറ്റ്
ഹാജരാക്കിയാല്‍ എത്ര
നാളുകള്‍ക്കുള്ളില്‍
ജേതാവിന് തുക
ലഭിക്കാറുണ്ട്; ക്ലെയിം
ചെയ്തിട്ടും ഇതുവരെ പണം
വിതരണം ചെയ്യാത്ത എത്ര
കേസ്സുകള്‍ ഇപ്പോള്‍
പെന്‍ഡിംഗിലുണ്ട്; എത്ര
തുകയാണ് ഇങ്ങനെ വിതരണം
ചെയ്യാതിരിക്കുന്നത്;
ഇത് എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
സമയബന്ധിതമായി
സമ്മാന തുക വിതരണം
ചെയ്യുവാന്‍ എന്തൊക്കെ
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
പദ്ധതി പ്രകാരം
രോഗികള്‍ക്ക് ചികിത്സ
ലഭ്യമാക്കിയ
ആശുപത്രികള്‍ക്ക്
ചികിത്സാ ചെലവ്
കുടിശ്ശിക
നല്കാനുണ്ടോ;
എങ്കില്‍ എന്നു
മുതല്ക്കാണ് തുക
കുടിശ്ശികയായത് ;
(ബി)
ഏതെല്ലാം
ആശുപത്രികള്‍ക്ക് എന്ത്
തുക വീതം
നല്‍കാനുണ്ടെന്ന്
അറിയിക്കാമോ;
(സി)
ലോട്ടറി
ടിക്കറ്റ് വില്പന വഴി
സര്‍ക്കാരിന് ലഭിച്ച
പണം ചികിത്സ നല്കിയ
ആശുപത്രികള്‍ക്ക്
യഥാസമയം
നല്‍കാത്തതിന്റെ കാരണം
വിശദമാക്കാമോ?
(ഡി)
കാരുണ്യാ
ലോട്ടറിയില്‍
നിന്നുള്ള വരുമാനം
പൂര്‍ണ്ണമായും ഇതിന്റെ
ചെലവിലേക്കായി
വിനിയോഗിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ശ്രീ.ആര്.
രാജേഷ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ്
ഫണ്ടില്‍നിന്നും
ആലപ്പുഴ ജില്ലയില്‍
നാളിതുവരെ ചികിത്സാ
സഹായം ലഭ്യമായവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
ധനകാര്യ
വകുപ്പ് മന്ത്രിയുടെ
പ്രത്യേക
അനുമതിയോടുകൂടി കെ. ബി
. എഫ് സ്റ്റേറ്റ്
ലെവല്‍ കമ്മിറ്റിയുടെ
അംഗീകാരം ലഭിച്ചവരുടെ
വിശദാംശങ്ങള്‍
(ആശുപത്രിയുടെ
വിവരങ്ങള്‍ ഉള്‍പ്പെടെ)
ലഭ്യമാക്കുമോ ;
(സി)
സ്റ്റേറ്റ്
ലെവല്‍ കമ്മിറ്റി
അനുമതി നല്‍കാത്ത
അപേക്ഷകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
സ്റ്റേറ്റ്
ലെവല്‍ കമ്മിറ്റിയുടെ
അംഗീകാരത്തിന്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ ;
(ഇ)
സ്റ്റേറ്റ്
ലെവല്‍ കമ്മിറ്റിയുടെ
ഘടന, അംഗങ്ങളുടെ
വിശദാംശങ്ങൾ, മാനദണ്ഡം,
യോഗ്യത എന്നിവ
വിശദമാക്കുമോ ?
കരാറടിസ്ഥാനത്തില്‍
നിയമനം നടത്തിയിട്ടുളള
ലെയ്സണ്‍ ഒാഫീസര്‍മാരെ
സ്ഥിരപ്പെടുത്തുന്നതിന്
ധനകാര്യ വകുപ്പ്
സര്‍ക്കാര്‍ തലത്തില്‍
തിരുമാനിച്ചിട്ടുണ്ടോയെന്നു
വിശദമാക്കുമോ;
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലെന്റ് ഫണ്ട്
ലഭിക്കുന്നതിനുവേണ്ടി
ശ്രീ. സുകു, പാടത്ത്
കാപ്പുമ്മല്‍,
പേരാമ്പ്ര പി.ഒ,
കോഴിക്കോട് എന്നയാള്‍
സമര്‍പ്പിച്ച
അപേക്ഷയിന്മേല് തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര തുക
അനുവദിച്ചുവെന്നും
എപ്പോള്‍ വിതരണം
ചെയ്യുമെന്നും
അറിയിക്കുമോ?
ശ്രീമതി.പി.
അയിഷാ പോറ്റി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ലോട്ടറിക്ക്
പത്രമാധ്യമങ്ങളിലുടെയും
ചാനലുകളിലുടെയുമുള്ള
പരസ്യങ്ങള്‍
നല്‍കുന്നത്
നിര്‍ത്തലാക്കിയ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ലോട്ടറികളുടെ
വിപണനത്തില്‍ പരസ്യം
നല്കുന്ന സ്വാധീനം
ഫലപ്രദമാണെന്ന്
ബോധ്യപ്പെട്ടിട്ടുണ്ടോ
;
(സി)
സര്‍ക്കാര്‍
ലോട്ടറികളുടെ
വിപണനത്തില്‍
ഉണ്ടാകുന്ന കുറവ്
സ്വകാര്യ, ഓണ്‍ലെെന്‍
ലോട്ടറികളെയും
ഒറ്റനമ്പര്‍ ലോട്ടറി
വിഭാഗത്തിനും
സഹായകരമാകും എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
സര്‍ക്കാര്‍
ലോട്ടറികളുടെ
പ്രചാരണത്തിനായി
കൂടുതലായി എന്തെല്ലാം
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കാമോ?
ശ്രീ.തോമസ്
ഉണ്ണിയാടന് ,,
മോന്‍സ് ജോസഫ് ,,
സി.എഫ്.തോമസ് ,,
റ്റി.യു. കുരുവിള:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യാ
പദ്ധതിയുടെ
നടത്തിപ്പിന്റെ
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
നിലവില്‍
നല്‍കിവരുന്ന തുകയ്ക്ക്
പുറമെ ഗുരുതരമായ
രോഗങ്ങള്‍ക്ക് ചികിത്സ
തേടുന്നവര്‍ക്ക് അധിക
ധനസഹായം നല്‍കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ ;
(സി)
കാരുണ്യാ
പദ്ധതി
വിപുലീകരിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
വിശദാംശം ലഭ്യമാക്കുമോ
?
ശ്രീ.മോന്‍സ്
ജോസഫ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യാ
ചികിത്സാ പദ്ധതിയില്‍
നിന്നും ചികിത്സാ
ധനസഹായം
ലഭിക്കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
കാലതാമസം
ഉണ്ടാകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ ;
(ബി)
കാരുണ്യാ
ബെനവലെന്റ് ഫണ്ടില്‍
നിന്നുമുള്ള ധനസഹായം
രോഗികള്‍ക്ക് നേരിട്ടു
നല്‍കുന്നതിനെ കുറിച്ച്
ആലോചിക്കുന്നുണ്ടോ ;
(സി)
കാരുണ്യാ
ചികിത്സാ ധനസഹായം
അനുവദിക്കുമ്പോള്‍
എം.എല്‍.എ. മാര്‍
നല്‍കിയിരിക്കുന്ന
ശിപാര്ശയാണെങ്കില്
അനുവദിക്കുന്ന തുകയുടെ
വിവരം എം.എല്‍.എ. മാരെ
കൂടി അറിയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ശ്രീ.സി.പി.മുഹമ്മദ് ,,
കെ.ശിവദാസന്‍ നായര്‍ ,,
വര്‍ക്കല കഹാര്‍ ,,
പി.എ.മാധവന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോട്ടറിരംഗം
കാര്യക്ഷമമാക്കുന്നതിനും
വിപുലീകരിക്കുന്നതിനും
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട
വിഷയത്തെക്കുറിച്ച്
പഠിച്ച് റിപ്പോര്‍ട്ട്
ചെയ്യുന്നതിന് കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കമ്മീഷന്റെ അന്വേഷണ
പരിധിയില്‍ എന്തെല്ലാം
വിഷയങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
സര്‍ക്കാരിന്റെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
സാമൂഹ്യകാരുണ്യ
പ്രവര്‍ത്തനങ്ങള്‍ക്ക്
പണം കണ്ടെത്തുന്നതിനും
കൂടുതല്‍ ലോട്ടറികള്‍
ആരംഭിക്കുന്നതിനുമുള്ള
നടപടി കമ്മീഷന്റെ
അന്വേഷണ പരിധിയില്‍
ഉള്‍പ്പെടുത്തുമോ എന്ന്
വ്യക്തമാകുമോ ;
(ഇ)
പ്രസ്തുത
കമ്മീഷന്റെ
റിപ്പോര്‍ട്ട് എന്ന്
ലഭ്യമാകും;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ശ്രീ.എം.ഉമ്മര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
യിലെ ജീവനക്കാരുടെ
പെന്ഷന് പ്രായം
ഉയര്‍ത്തികൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(ബി)
കെ.എസ്.
എഫ്. ഇ. യുടെ നിശ്ചിത
പെന്ഷന് പ്രായം
കഴിഞ്ഞിട്ടും
സര്‍വ്വീസില്‍ തുടരുന്ന
ജീവനക്കാരെ സംബന്ധിച്ച
വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
ബ്രാഞ്ച് തിരിച്ചുളള
കണക്ക് ലഭ്യമാക്കുമോ;
(സി)
പ്രായപരിധി
കഴിഞ്ഞിട്ടും
ജീവനക്കാരെ
സര്‍വ്വീസില്‍ തുടരാന്‍
അനുവദിക്കുന്നത് ഏത്
മാനദണ്ഡപ്രകാരമാണെന്ന്
വിശദമാക്കാമോ?
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യില്‍
വിരമിക്കല്‍ പ്രായം
കഴിഞ്ഞ ജീവനക്കാര്‍
ജോലിയില്‍
തുടരുന്നതിനാല്‍,
നിയമനം കാത്തു
പി.എസ്.സി. ലിസ്റ്റില്‍
ഉള്‍പ്പെട്ടവരുടെ
സാദ്ധ്യതകളെ ഇത്
തടസ്സമാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര പേര്
ഏതെല്ലാം ഓഫീസുകളില്‍
ഇത്തരത്തില്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
വിരമിച്ചിട്ടും
സര്‍വ്വീസ് തുടരുന്ന
ജീവനക്കാര്‍ക്ക് എന്ത്
പുനരധിവാസ പദ്ധതിയാണ്
കെ.എസ്.എഫ്.ഇ
നടപ്പാക്കുന്നത്;
അവരുടെ സേവന വേതന
വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
വിരമിച്ച ജീവനക്കാരുടെ
സേവനം
ഉപയോഗിക്കുന്നതുകൊണ്ട്
മറ്റ് ജീവനക്കാര്‍ക്ക്
അര്‍ഹതപ്പെട്ട
പ്രമോഷന്
നഷ്ടപ്പെടുന്നതിനുള്ള
സാധ്യത
വിലയിരുത്തിയിട്ടുണ്ടോ;
ഇതിനകം എത്ര
ജീവനക്കാര്‍ക്ക്
പ്രമോഷന്
നഷ്ടമായിട്ടുണ്ട്;
(സി)
കമ്പനീസ്
ആക്ടിന് വിരുദ്ധമായി
കുടിശ്ശിക
പിരിക്കുന്നതിന്
കെ.എസ്.എഫ്.ഇ വെെസ്
ചെയര്മാന് സര്‍ക്കാര്‍
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എങ്കിൽ ഇത് എന്ത്
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
മുന്‍കാലങ്ങളില്‍
ഇൗ അധികാരം ആരാണ്
നിര്‍വ്വഹിച്ചിരുന്നത്;
എം.ഡിയ്ക്ക് ഇപ്പോള്‍
ഇതില്‍ എന്ത്
അധികാരമാണുള്ളതെന്നും
വെളിപ്പെടുത്തുമോ;
ശ്രീമതി.കെ.കെ.ലതിക:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റേറ്റ്
ഇന്‍ഷുറന്‍സ് വകുപ്പ്
എന്തെല്ലാം
ഇന്‍ഷുറന്‍സ്
പദ്ധതികളാണ് നടപ്പാക്കി
വരുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇന്‍ഷുറന്‍സ്
പദ്ധതിയിലെ
വരിക്കാര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ഇപ്പോള്‍ നല്കി
വരുന്നത് എന്ന്
വിശദമാക്കുമോ;
(സി)
സ്റ്റേറ്റ്
ഇന്‍ഷുറന്‍സ്
വകുപ്പിന്റെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറിയ
തുകയ്ക്കുളള
മുദ്രപത്രങ്ങള്‍ക്ക്
മലബാര്‍ പ്രദേശത്ത്
ക്ഷാമം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
മുദ്രപത്രങ്ങളുടെ ലഭ്യത
കുറവ് മൂലം
വിദ്യാര്‍ത്ഥികളും
രക്ഷിളും
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ദൂരീകരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
മലപ്പുറം
ജില്ലാ ട്രഷറിയില്‍
നിന്നും ഏതെല്ലാം
തുകയ്ക്കുളള
മുദ്രപത്രങ്ങള്‍ക്കാണ്
2014 നവംബര്‍ മുതല്‍
2015 മാര്‍ച്ച് വരെ
ഇന്റന്റ്
നല്കിയിട്ടുളളതെന്ന്
വിശദമാക്കാമോ?
അതോറിറ്റികള്‍
നടത്തുന്ന അദാലത്തുകള്‍
വഴി കേസുകള്‍ക്ക്
അന്തിമതീര്‍പ്പ്
കല്പ്പിക്കുവാന്
എന്തെല്ലാം
കാര്യങ്ങളാണ് ഇവയുടെ
പ്രവര്‍ത്തനങ്ങളില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ നടത്തിയ
അദാലത്തുകള്‍,അന്തിമ
തീര്‍പ്പ് കല്‍പ്പിച്ച
കേസുകള്‍ എന്നിവ
എത്രയെന്ന്
വെളിപ്പെടുത്താമോ?
ശ്രീ.ഇ.ചന്ദ്രശേഖരന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഭവന
നിര്‍മ്മാണ ബോര്‍ഡ് വഴി
വായ്പ എടുത്ത എത്ര
പേരുടെ വായ്പകളാണ്
എഴുതിത്തള്ളിയത്;
വിശദാംശങ്ങള്‍ നല്‍കാമോ
;
(ബി)
ഭവന
നിര്‍മ്മാണ ബോര്‍ഡ് വഴി
വായ്പ എടുത്ത്
സാമ്പത്തിക പ്രയാസവും
കുടുംബ സാഹചര്യങ്ങളും
മൂലം കുടിശ്ശികയായി
ജപ്തി ഭീഷണി നേരിടുന്ന
പട്ടികജാതി -
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ
വായ്പകള്‍
എഴുതിത്തള്ളുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ശ്രീ.എം.പി.വിന്‍സെന്റ് ,,
ലൂഡി ലൂയിസ് ,,
ടി.എന്‍. പ്രതാപന് ,,
ആര് . സെല്‍വരാജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗൃഹശ്രീ
ഭവന പദ്ധതി പ്രകാരം
അനുവദിക്കുന്ന
വീടുകളുടെ നിര്‍മ്മാണം
ആരെയാണ്
ഏല്‍പ്പിക്കുന്നത് ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഏതെല്ലാം
സര്‍ക്കാര്‍ ഇതര
സംഘടനകളാണ് ധനസഹായം
വാഗ്ദാനം
ചെയ്തിട്ടുള്ളത്
;ഇതില്‍ സര്‍ക്കാര്‍
സബ്സിഡി എത്രയാണ് ;
(സി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
നിര്‍മ്മിക്കുന്ന
വീടുകള്‍ എത്ര
വര്‍ഷത്തേയ്ക്കാണ്
കൈമാറ്റം ചെയ്യുകയോ
വില്ക്കുകയോ ചെയ്യാന്‍
പാടില്ല എന്നാണ്
വ്യവസ്ഥ
ചെയ്തിട്ടുള്ളത് ?
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി ,,
പാലോട് രവി ,,
ലൂഡി ലൂയിസ് ,,
സണ്ണി ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൗസിംഗ് ഫിനാന്‍സ്
ഡെവലപ്പ്മെന്റ്
കോര്പ്പറേഷന്
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
ശ്രീ.വര്‍ക്കല
കഹാര്‍ ,,
ആര് . സെല്‍വരാജ് ,,
എം.എ. വാഹീദ് ,,
ജോസഫ് വാഴയ്ക്കൻ:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിഷന് 676-ല്‍
ഉള്‍പ്പെടുത്തി
എല്ലാവര്ക്കും വീട്
എന്ന പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
കാര്യങ്ങളാണ് ഇതുമായി
ബന്ധപ്പെട്ട്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതികളെ
സംബന്ധിച്ച് രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
Website
maintained by Information System Section, Kerala Legislative
Assembly, Thiruvananthapuram.