സഹകരണ
വകുപ്പ് ചെലവഴിച്ച ബജറ്റ്
വിഹിതം
420.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
-15 സാമ്പത്തിക വര്‍ഷം
എല്‍.ആര്.സി
(എല്‍.റ്റി.ഒ)
പദ്ധതിയിനത്തില്‍ എന്തു
തുക അനുവദിച്ചുവെന്നും
ഇതില്‍ എന്തു തുക
ചെലവഴിച്ചുവെന്നുമുള്ള
വിശദാംശം നല്‍കാമോ;
(ബി)
തുക ഉപയോഗിച്ച്
എന്തെല്ലാം
പദ്ധതികള്‍ക്കാണ്
നബാര്‍ഡ് അനുമതി
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
2014-
15 സാമ്പത്തിക വര്‍ഷം
സഹകരണ വകുപ്പിന്
അനുവദിച്ച ബഡ്ജറ്റ്
വിഹിതം എത്രയായിരുന്നു
എന്നും എത്ര ശതമാനം
ഇതുവരെ
ചെലവഴിക്കുകയുണ്ടായി
എന്നും ഇനം തിരിച്ച്
വ്യക്തമാക്കാമോ?
ത്രിവേണി
സ്റ്റോറുകളും നന്മ
സ്റ്റോറുകളും നേരിടുന്ന
പ്രതിസന്ധി.
421.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ത്രിവേണി
സ്റ്റോറുകളും നന്മ
സ്റ്റോറുകളും
നേരിടുന്ന
പ്രതിസന്ധിക്ക് പരിഹാരം
കാണുന്നതിന് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം ;
വ്യക്തമാക്കുമോ ;
(ബി)
ത്രിവേണി
സ്റ്റാേറുകളില്
അവശ്യത്തിന് സാധനങ്ങള്‍
ലഭ്യമാകാത്തതു
സംബന്ധിച്ചുള്ള
പരാതിക്ക് പരിഹാരം
കാണുന്നതിന്
ശ്രദ്ധിക്കുമോ ;
(സി)
സബ്സിഡി
സാധനങ്ങള്‍
പൊതുജനങ്ങള്‍ക്ക്
മിതമായ നിരക്കില്‍
വിതരണം ചെയ്തു് ഇൗ
സ്റ്റോറുകളെ
ജനകീയമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ ; ഇൗ
സാമ്പത്തിക വര്‍ഷം എത്ര
രൂപയാണ് സബ്സിഡിക്ക്
നീക്കിവച്ചിരിക്കുന്നത്
; ആയത് മുഴുവനും
ചെലവാക്കിയിട്ടുണ്ടോ
;വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
എത്ര ത്രിവേണി
സ്റ്റോറുകളും നന്മ
സ്റ്റോറുകളും
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നു;
വ്യക്തമാക്കുമോ?
ത്രിവേണി,
നീതി, നന്മ സ്റ്റോറുകളുടെ
പ്രവര്‍ത്തനം
422.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ ത്രിവേണി,
നീതി, നന്മ
സ്റ്റോറുകള്‍
പ്രവര്‍ത്തനം
നിര്‍ത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാവേലിക്കര
മണ്ഡലത്തില്‍
അടച്ചുപൂട്ടുന്നതിന്
തീരുമാനിച്ചിട്ടുള്ള
ത്രിവേണി, നീതി, നന്മ
സ്റ്റോറുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
മണ്ഡലത്തില്‍
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
നിലവിലുള്ള നന്മ, നീതി
സ്റ്റോറുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഇവയില്‍
ഏതെങ്കിലും പൂട്ടാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍
ഇത് അടിയന്തിരമായി
പിന്‍വലിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഇ)
താമരക്കുളത്ത്
പ്രവര്‍ത്തിക്കുന്ന
ത്രിവേണി ഗോഡൗണ്‍
പൂട്ടാനെടുത്ത തീരുമാനം
അടിയന്തിരമായി
പിന്‍വലിക്കുമോ?
'നന്മ'
സ്റ്റാേറുകള്‍
423.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര 'നന്മ'
സ്റ്റാേറുകള്‍
ആരംഭിച്ചിരുന്നു എന്ന്
വ്യക്തമാക്കാമോ;
ഇതില്‍ ആകെ എത്ര
ജീവനക്കാര്‍
നിയമിക്കപ്പെട്ടിരുന്നു
എന്ന് വ്യക്തമാക്കാമോ;
ഇപ്പോള്‍ ആകെ
പ്രവര്‍ത്തിക്കുന്ന
നന്മ സ്റ്റോറുകള്‍
എത്രയെന്ന്
വെളിപ്പെടുത്താമോ;
ഇവയുടെ ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ?
നന്മ
, ത്രിവേണി സ്റ്റോറുകള്‍
424.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിന്റെ
കീഴില്‍ ആരംഭിച്ച എത്ര
നന്മ / ത്രിവേണി
സ്റ്റോറുകള്‍ ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഇവയില്‍
ഏറിയ പങ്കും വില്പനക്ക്
വേണ്ടത്ര
സാധനങ്ങളില്ലാതെ,
കാര്യമായ
വിറ്റുവരവില്ലാതായ
സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം വിവിധ
ജില്ലകളില്‍
പ്രവര്‍ത്തനം
നിര്‍ത്തിയ
കണ്‍സ്യൂമര്‍ ഫെഡിന്റെ
വില്പന
കേന്ദ്രങ്ങളുടെയും
സഞ്ചരിക്കുന്ന ത്രിവേണി
സ്റ്റോറുകളുടെയും വിവരം
വിശദമാക്കുമോ?
സഹകരണ
മേഖലയിലെ ആശ്വാസ് പദ്ധതികള്‍
425.
ശ്രീ.സണ്ണി
ജോസഫ്
,,
എം.പി.വിന്‍സെന്റ്
,,
പി.എ.മാധവന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ ആശ്വാസ്
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതികള്‍ മുഖേന
കെെവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതിയനുസരിച്ച്
ഇതുവരെ എന്തെല്ലാം
ആനുകൂല്യങ്ങളും
സഹായങ്ങളുമാണ്
നല്‍കിയതെന്ന്
വിശദമാക്കാമോ;
(ഡി)
ഏതെല്ലാം
തലത്തിലുള്ള സഹകരണ
സംഘങ്ങളും
ബാങ്കുുകളുമാണ് പദ്ധതി
നടപ്പാക്കിയത്;
വിശദാംശങ്ങള്‍
നല്‍കാമോ?
സഹകരണ
മേഖലയില്‍ പലിശരഹിത വായ്പാ
പദ്ധതി
426.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ ഹ്രസ്വകാല
കാര്‍ഷിക വായ്പകള്‍
കൃത്യമായി
തിരിച്ചടയ്ക്കുന്ന
കര്‍ഷകര്‍ക്ക് പലിശരഹിത
വായ്പാ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;എങ്കില്‍
ആയതിന്റെ ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
നല്കുന്ന
ആനുകൂല്യങ്ങളുടെയും
സഹായങ്ങളുടെയും
വിശദാംശങ്ങള്‍
നല്‍കുമോ;ഏതെല്ലാം
തരത്തിലുള്ള സഹകരണ
സംഘങ്ങളും സഹകരണ
ബാങ്കുകളുമാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങളുടെ വളർച്ച -കർമ്മ
പദ്ധതികൾ
427.
ശ്രീ.പാലോട്
രവി
,,
വി.റ്റി.ബല്‍റാം
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളുടെ സുസ്ഥിര
വളര്‍ച്ചയ്ക്കും
കാര്യക്ഷമതയ്ക്കും
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ആവിഷ്കരിച്ച്
നടപ്പാക്കിയതെന്നു
വിശദമാക്കാമോ;
(ബി)
സഹകരണ
നിയമത്തില്‍ എന്തെല്ലാം
ഭേദഗതികളാണ്
വരുത്തിയതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം സഹകരണ
മേഖലയുടെ
വളര്‍ച്ചയ്ക്ക്
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയതെന്ന്
വിശദമാക്കാമോ ?
സഹകരണ
ബാങ്കുകളിലെ നിയമനം
428.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളിലെ നിയമനം
സംബന്ധിച്ച് പുതിയ
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ
;എങ്കിൽ എന്നു മുതല്‍
പ്രാബല്യത്തില്‍ വരും;
പുതിയ ഉത്തരവ് പ്രകാരം
പാലിക്കേണ്ട
മാനദണ്ഡങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
സഹകരണ
ബാങ്കുകളിലെ
അറ്റന്‍ഡര്‍, പ്യൂണ്‍
തസ്തികകളിലുള്ളവരുടെ
പ്രൊമോഷന് നേരത്തേ
നിഷ്കര്‍ഷിച്ചിരുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ് ; അവ
പുതിയ ഉത്തരവില്‍
വ്യത്യാസപ്പെടുത്തിയിട്ടുണ്ടോ
; എങ്കിൽ എന്തൊക്കെ
വ്യത്യാസങ്ങളാണ്
വരുത്തിയിട്ടുള്ളത് ;
(സി)
ബാങ്കിലെ
ഒരു ജീവനക്കാരന്
പ്രൊമോഷന്
ലഭിക്കണമെങ്കില്‍ പുറമേ
നിന്നും 4 പേരെ
പുതുതായി
ജോലിക്കെടുക്കണം
എന്നൊരു നിയമം
പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ ; എങ്കിൽ
ഒന്നോ രണ്ടോ
ജീവനക്കാര്‍ മാത്രമുള്ള
ചെറിയ പ്രാഥമിക
ബാങ്കുകളില്‍ ഇത്
എങ്ങനെ നടപ്പാക്കും
എന്ന് വിശദമാക്കാമോ ?
സഹകരണ
സ്ഥാപനങ്ങളുടെ പ്രതിസന്ധി.
429.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ദാസന്
,,
സി.കെ സദാശിവന്
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിപണിയില്‍
ഇടപെടേണ്ട സഹകരണ
സ്ഥാപനങ്ങള്‍
സര്‍ക്കാര്‍ സഹായം
ലഭിക്കാത്തതിനാല്‍
അടച്ചുപൂട്ടേണ്ട
സ്ഥിതിയിലാണെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനകം
അടച്ചുപൂട്ടിയ
നീതിസ്റ്റോറുകളും
നന്മസ്റ്റോറുകളും
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
സഹകരണ സ്ഥാപനങ്ങള്‍
അടച്ചുപൂട്ടുന്നത്
പൊതുവിപണിയില്‍
വിലക്കയറ്റം
സൃഷ്ടിക്കുമെന്നതു
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(ഡി)
സ്വകാര്യ
മേഖലയിലെ വന്‍കിട
റീട്ടെയില്‍
കച്ചവടക്കാരെ
സഹായിക്കാനാണ്
സഹകരണസ്ഥാപനങ്ങള്‍
തകരുന്നതരത്തില്
നിലപാട്
സ്വീകരിക്കുന്നതെന്ന
ആക്ഷേപത്തില്‍
അഭിപ്രായം
വ്യക്തമാക്കാമോ?
വായ്പ
തിരിച്ചടയ്ക്കൽ
430.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസ്
സഹകരണ ബാങ്കുകളില്‍
നിന്നും വായ്പ
എടുത്തിട്ടുളള
വ്യക്തികള്‍
മാരകരോഗങ്ങള്‍ വന്ന്
മരിച്ചാൽ
വായ്പ/പലിശ/പിഴപ്പലിശ
എന്നിവയില്‍ എന്തൊക്കെ
ഇളവുകൾ ഇപ്പോള്‍
അനുവദിക്കാറുണ്ട്;
ഇതിലേക്കായി
പുറപ്പെടുവിച്ചിട്ടുള്ള
പ്രത്യേക
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മാരക
രോഗങ്ങള്‍ വന്ന്
മരണപ്പെടുന്നവര്‍ക്ക്
കുടിശ്ശിക കൂടാതെ വായ്പ
തുക അടക്കുവാന്‍
കഴിയാത്തതിനാല്‍
ഇവര്‍ക്കു് റിസ്ക്ക്
ഫണ്ടിന്റെ
ആനുകൂല്യങ്ങള്‍
ലഭിക്കാറില്ലായെന്ന
കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
ഇൗ വിഭാഗത്തില്‍പ്പെട്ട
ഭൂരിഭാഗം
വായ്പക്കാര്‍ക്കും
പ്രസ്തുത ആനുകൂല്യം
ലഭിക്കാത്ത
സാഹചര്യത്തില്‍ പുതിയ
നിര്‍ദ്ദേശവും
പരിഗണനയും
ലഭ്യമാക്കുവാന്‍
സന്നദ്ധമാകുമോ?
സഹകരണ
സ്ഥാപനങ്ങളില്‍ ആദായ നികുതി
വകുപ്പിന്റെ പരിശോധന
431.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളില്‍ ആദായ
നികുതി വകുപ്പിന്റെ
പരിശോധന
വ്യാപകമാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സഹകരണ സംഘങ്ങളെ
സംരക്ഷിക്കുന്നതിനും
ഇത് തടയുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
സഹകരണ
ബാങ്കുകള്‍ക്കുള്ള
സര്‍ക്കാര്‍ മൂലധന സഹായം
432.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകള്‍ക്ക്
സര്‍ക്കാര്‍ മൂലധന
സഹായം നല്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍ ഇപ്രകാരം
മൂലധന സഹായം
നല്‍കുന്നതിന്റെ
മാനദണ്ഡം എന്താണെന്നു
വ്യക്തമാക്കുമോ;
(ബി)
ജില്ലാ
സഹകരണ
ബാങ്കുകള്‍ക്കടക്കം
മൂലധനസഹായം നല്കാന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
കര്‍ഷക
സേവന പദ്ധതികള്‍
433.
ശ്രീ.സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാര്‍ഷിക മേഖലയില്‍
സഹകരണ വകുപ്പ്
ആവിഷ്കരിച്ച്
നടപ്പാക്കിയ കര്‍ഷക
സേവന പദ്ധതികളുടെ
വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ആരംഭിക്കാന്‍
ലക്ഷ്യമിട്ട പുതിയ
കര്‍ഷക സേവന
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവയിലൂടെ
ഏതൊക്കെ തരത്തിലുള്ള
സഹായങ്ങളാണ് നല്കാന്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ജില്ലാ
സഹകരണ ബാങ്ക് ജീവനക്കാരുടെ
ശമ്പള പരിഷ്കരണം
434.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്ക്
ജീവനക്കാരുടെ ശമ്പളം
അവസാനമായി
പരിഷ്കരിച്ചത്
എന്നായിരുന്നു എന്ന്
അറിയിക്കുമോ;
ഇതുപ്രകാരം എന്നാണ്
ശമ്പളപരിഷ്കരണ കാലാവധി
അവസാനിച്ചത്; ജില്ലാ
സഹകരണ ബാങ്ക്
ജീവനക്കാരുടെ ശമ്പള
പരിഷ്കരണ കാലാവധി
കഴിഞ്ഞിട്ടും
പരിഷ്കരിക്കാത്തത്എന്തുകൊണ്ടാണ്എന്ന്
അറിയിക്കുമോ; ഇവരുടെ
ശമ്പള പരിഷ്കരണം
അടിയന്തരമായി
നടപ്പിലാക്കുമോ;
(ബി)
ജില്ലാ
സഹകരണ ബാങ്ക്
ജീവനക്കാരുടെ ശമ്പള
പരിഷ്കരണം എന്ന്
നടപ്പിലാക്കുമെന്ന്
അറിയിക്കുമോ?
കൊച്ചി
മെട്രോ പദ്ധതിയ്ക്ക്
എറണാകുളം ജില്ലാ സഹകരണ
ബാങ്കില്‍ നിന്നും വായ്പ
435.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോ പദ്ധതിയ്ക്ക്
എറണാകുളം ജില്ലാ സഹകരണ
ബാങ്കില്‍ നിന്നും
എന്തു തുക
വായ്പയെടുക്കാന്‍
തീരുമാനിച്ചിട്ടുണ്ട്;
ഇതിനകം ലഭിച്ച വായ്പ
എത്ര;
(ബി)
വായ്പ
സംബന്ധിച്ച വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
വായ്പയ്ക്ക്
സര്‍ക്കാര്‍ ഗ്യാരണ്ടി
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വായ്പ
എത്ര വര്‍ഷം കൊണ്ട്,
എത്ര നിരക്കിലുള്ള പലിശ
സഹിതം തിരിച്ച്
നല്‍കുമെന്നും സംസ്ഥാന
ഗവണ്മെന്റിന്
ഇക്കാര്യത്തിലുണ്ടാകുന്ന
ബാധ്യതകള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ?
ആശ്വാസ്
പദ്ധതി
436.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ 2014-15
സാമ്പത്തിക
വര്‍ഷത്തില്‍ ആശ്വാസ്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതികള്‍ മുഖേന
കൈവരിക്കാന്‍
കഴിഞ്ഞതെന്ന്
വിശദമാക്കുമോ?
സംസ്ഥാന
സഹകരണബാങ്കുകളില്‍ ആധുനിക
സൗകര്യങ്ങള്‍
437.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
എസ്.രാജേന്ദ്രന്
,,
കെ.വി.വിജയദാസ്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജന്‍ധന്‍
യോജന പദ്ധതിയില്‍
നിന്നും സംസ്ഥാനത്തെ
സഹകരണ ബാങ്കുകളെ
ഒഴിവാക്കുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഇതിന്
കാരണമായി പറയുന്നത്
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
സഹകരണബാങ്കുകളില്‍
കോര്‍ ബാങ്കിംഗ്
സൗകര്യവും ഇലക്ട്രോണിക്
ട്രാന്സാക്ഷന്
നടത്തുന്നതിനുവേണ്ടുന്ന
സൗകര്യവും
ഏര്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇപ്പോള്‍
ഇൗ സൗകര്യങ്ങള്‍
ഇല്ലാത്തത് സഹകരണ
ബാങ്കുകളില്‍
ഇടപാടുകാര്‍
കുറയുന്നതിന്
കാരണമാകുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(ഡി)
ഉണ്ടെങ്കില്‍
ആധുനിക സൗകര്യങ്ങള്‍
സഹകരണ പ്രസ്ഥാനങ്ങളില്‍
പ്രായോഗികമാക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
ത്രിവേണി
സ്റ്റോർ-നിത്യോപയോഗ
സാധനങ്ങളുടെ ദൗർല്ലഭ്യം
438.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ത്രിവേണി
സ്റ്റോറുകളില്‍
നിത്യോപയോഗ സാധനങ്ങളുടെ
ദൗർല്ലഭ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
കാര്‍ഷിക
വായ്പകള്‍
439.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാര്‍ഷിക
വായ്പാസംഘങ്ങള്‍ എത്ര
ശതമാനം പലിശയ്ക്കാണ്
കാര്‍ഷിക വായ്പകള്‍
അനുവദിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
കൃത്യമായി
കാര്‍ഷിക വായ്പകള്‍
തിരിച്ചടയ്ക്കുന്ന
കൃഷിക്കാര്‍ക്ക്
പലിശയിളവ്
നല്‍കിവരുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
എത്ര ശതമാനം
പലിശയിളവാണ്
നല്‍കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഇളവ് അനുവദിച്ച വകയില്‍
നടപ്പു സാമ്പത്തിക
വര്‍ഷം എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
സുവര്‍ണ്ണ
കേരളം പദ്ധതി
440.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
പി.സി വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുവര്‍ണ്ണ
കേരളം പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
സുവര്‍ണ്ണ
കേരളം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കേരളത്തിലെ എത്ര സഹകരണ
സംഘങ്ങള്‍ മുഖേനയാണ്
ആധുനിക കൃഷി രീതികള്‍
പ്രോത്സാഹിപ്പിക്കുവാനുള്ള
സാങ്കേതിക വിദ്യ
കൈമാറുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
അടുക്കളത്തോട്ട
നിര്‍മ്മാണം ഉള്‍പ്പെടെ
ഏതെല്ലാം കൃഷി രീതികളും
ഉല്പാദനോപാദികളുമാണ്
സഹകരണ സംഘങ്ങള്‍ മുഖേന
കൈമാറുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പെരുങ്ങാല
സര്‍വ്വീസ് സഹകരണ ബാങ്ക്
441.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
ഉള്‍പ്പെട്ടതും 6425
അംഗങ്ങള്‍ ഉളളതും,
പ്രവര്‍ത്തന മൂലധനം
28.5കോടി രൂപയുളളതും,
നിലവില്‍ 15%
ലാഭവിഹിതവും
നല്‍കിവരുന്ന പെരുങ്ങാല
സര്‍വ്വീസ് സഹകരണ
ബാങ്ക് ക്ലിപ്തം
നമ്പര്‍ 2152
പ്രഭാതസായാഹ്ന
ശാഖയ്ക്ക് 17-2-2014
ലും, പുതിയ ബ്രാഞ്ച്
ആരംഭിക്കുന്ന
19-7-2014ലും ആലപ്പുഴ
ജോയിന്റ്
രജിസ്ട്രാര്‍ക്ക്
നല്കിയ
അപേക്ഷയിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
പുതിയ
ബ്രാഞ്ചിനും,പ്രഭാതസായാഹ്ന
ശാഖയ്ക്കും എല്ലാ ഭൗതിക
സാഹചര്യങ്ങളും
ഒരുക്കിയിരിക്കുന്ന
സാഹചര്യത്തില്‍ ഈ
ബാങ്കിന്റെ പുതിയ
ബ്രാഞ്ചും
പ്രഭാതസായാഹ്ന ശാഖയും
ആരംഭിക്കുന്നതിനുളള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
വയനാട്ടിലെ
പ്രാഥമിക കാര്‍ഷിക വായ്പാ
സംഘങ്ങളുടെ പ്രവർത്തനം
442.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്ടിലെ
പ്രാഥമിക കാര്‍ഷിക
വായ്പാ സംഘങ്ങളില്‍
എത്ര സംഘങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നുവെന്നും
എത്ര സംഘങ്ങള്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നുവെന്നും
അവ ഏതെല്ലാമെന്നും
വെളിപ്പെടുത്തുമോ;
(ബി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സംഘങ്ങളുടെ
പുനരുദ്ധാരണത്തിനായി
പ്രത്യേകം പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഓരോ
സംഘങ്ങളുടെയും
മാനേജ്മെന്റ്
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍
ഫെഡ് സ്ഥാപനങ്ങളുടെ
അടച്ചുപൂട്ടൽ
443.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്റെ സ്ഥാപനങ്ങള്‍
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അടച്ചുപൂട്ടുന്നതായുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച്
വിശദമായ പഠനം
നടത്തിയിട്ടുണ്ടോ;
കണ്ടെത്തലുകള്‍
വിശദമാക്കാമോ;
(സി)
ഇത്തരം
പ്രവണതകള്‍ തടയുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കണ്‍സ്യൂമര്‍
ഫെഡിന്റെ സ്ഥാപനങ്ങള്‍
അടച്ചു പൂട്ടുന്നതു
മൂലം തൊഴില്‍
നഷ്ടപ്പെടുന്നവരെ
സംരക്ഷിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
കണ്‍സ്യൂമര്‍
ഫെഡ്ഡ്
444.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കണ്‍സ്യൂമര്‍
ഫെഡ്ഡിന്റെ വിവിധ
സ്ഥാപനങ്ങളില്‍
താല്ക്കാലികാടിസ്ഥാനത്തില്
എത്ര ജീവനക്കാരെ
നിയമിച്ചിരുന്നു;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സാമ്പത്തിക
നിയന്ത്രണത്തിന്റെ
ഭാഗമായി എത്ര വിതരണ
കേന്ദ്രങ്ങള്‍
പൂട്ടിയിട്ടുണ്ട്;ജില്ല
തിരിച്ചുളള കണക്ക്
വ്യക്തമാക്കാമോ;
(സി)
സബ്സിഡി
ഇനത്തില്‍ സര്‍ക്കാര്‍
കണ്‍സ്യൂമര്‍ ഫെഡ്ഡിന്
എത്ര തുക നല്‍കാനുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മിഷന്
676 - ല്‍ സഹകരണ മേഖലയില്‍
പലിശരഹിത വായ്പയും നൂതന
പദ്ധതികളും
445.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 - ല്‍
ഉള്‍പ്പെടുത്തി സഹകരണ
മേഖലയില്‍ പലിശരഹിത
വായ്പയും നൂതന
പദ്ധതികളും
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് മിഷന് 676
വഴി സഹകരണ വകുപ്പ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പദ്ധതികളെ
സംബന്ധിച്ച രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ഖാദി
വ്യവസായ യൂണിറ്റുകളുടെ നവീകരണം
446.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പേരാമ്പൃ, കനകമല
എന്നിവിടങ്ങളിലെ ഖാദി
വ്യവസായ യൂണിറ്റുകളുടെ
നവീകരണത്തിനും അടിസ്ഥാന
സൗകര്യ
വികസനങ്ങള്‍ക്കുമായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്നും അവ
ഏത് ഘട്ടത്തിലാണെന്നും
അറിയിക്കുമോ?
ഖാദി
ഉല്പന്ന വിപണന രംഗം
447.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
അന്‍വര്‍ സാദത്ത്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി
ഉല്പന്ന വിപണന രംഗത്ത്
എന്തെല്ലാം നേട്ടങ്ങള്‍
ഈ സര്‍ക്കാരിന്റെ
കാലത്ത്
കൈവരിച്ചിട്ടുണ്ട്;
(ബി)
ഖാദി
ഉല്പന്നങ്ങളുടെ
വില്പനയില് നിന്നുള്ള
വരുമാനത്തിന്റെ
വിശദാംശങ്ങള്‍ നല്‍കാമോ
;
(സി)
ഖാദി
ഉല്പന്ന വിപണന
രംഗത്ത്എത്ര ശതമാനം
വര്‍ദ്ധനയാണ്
ഉണ്ടായിട്ടുള്ളത് ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
നേട്ടങ്ങള്‍
കൈവരിക്കാനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
വിശദാംശങ്ങള്‍
നല്‍കാമോ?
ചെറുകിട
വ്യവസായം-കുടിശ്ശിക എഴുതി
തള്ളൽ
448.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി
ബോര്‍ഡില്‍ നിന്നും
വായ്പ എടുത്ത് ചെറുകിട
വ്യവസായ സ്ഥാപനങ്ങള്‍
നടത്തിവന്നവര്‍ നഷ്ടം
കാരണം ആത്മഹത്യ
ചെയ്യപ്പെട്ടപ്പോള്‍
കുടുംബങ്ങള്‍ റവന്യൂ
റിക്കവറി നേരിടുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കുടിശ്ശിക എഴുതി
തള്ളുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം കുടുംബങ്ങളെ
സഹായിക്കാന്‍
പ്രത്യേകപദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?