പിന്നോക്ക
വിഭാഗങ്ങള്‍ക്കുള്ള എൻ.സി.എ
ഒഴിവുകൾ
1.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തുടര്‍ച്ചയായി
വിജ്ഞാപനം ചെയ്തിട്ടും
പിന്നോക്ക
വിഭാഗങ്ങള്‍ക്കുള്ള
എന്‍.സി.എ.
ഒഴിവുകളിലേക്ക്
അപേക്ഷകരില്ലെങ്കില്‍
പ്രസ്തുത തസ്തികകളിലെ
നിയമനവുമായി
ബന്ധപ്പെട്ട് വ്യക്തത
വരുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
പി.എസ്.സി.യുടെ
അഭിപ്രായം
ആരാഞ്ഞിരുന്നോ;
(സി)
എങ്കില്‍
എന്തെല്ലാം കാര്യങ്ങള്‍
ആരാഞ്ഞിരുന്നുവെന്നും
അതിന് മറുപടി ലഭിച്ചോ
എന്നും വ്യക്തമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
ആവശ്യമായ തുടര്‍
നടപടികള്‍
സ്വീകരിക്കുമോ?
എെക്യരാഷ്ട്ര
സഭയുടെ പുരസ്കാരം
2.
ശ്രീ.സി.പി.മുഹമ്മദ്
,,
ഹൈബി ഈഡന്
,,
ആര് . സെല്‍വരാജ്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങളെ
നേരില്‍ കണ്ട് അവരുടെ
പ്രയാസങ്ങള്‍
പരിഹരിക്കുകയും അവരില്‍
നിന്ന് പാഠങ്ങള്‍
ഉള്‍ക്കൊള്ളുകയും
ചെയ്യുന്ന സംസ്ഥാനത്തെ
ഭരണ രീതിക്ക്
എെക്യരാഷ്ട്ര സഭയുടെ
പുരസ്കാരം
ലഭിച്ചിട്ടുണ്ടോ;
(ബി)
ആയത്
സംബന്ധിച്ച്
യു.എന്‍.ഡി.പി യുടെ
അഭിപ്രായങ്ങള്‍
എന്തെല്ലാമായിരുന്നു;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഭരണരീതി പഠന
വിധേയമാക്കുവാന്‍
യു.എന്‍.ഡി.പി
തീരുമാനിച്ചതായി
അറിയാമോ ;എങ്കിൽ
വിശദമാക്കുമോ?
മത്സരങ്ങളില്‍
പങ്കെടുക്കുന്നതിന്
കായികതാരങ്ങള്‍ക്ക് അവധി
3.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയതലത്തില്‍ മികച്ച
പ്രകടനങ്ങള്‍
കാഴ്ചവയ്ക്കുന്ന
സര്‍ക്കാര്‍
ജീവനക്കാരായ
കായികതാരങ്ങള്‍ക്ക്
മത്സരങ്ങളില്‍
പങ്കെടുക്കുന്നതിനും
പരിശീലനങ്ങള്‍ക്കും
ആവശ്യമായ അവധി
അനുവദിക്കാത്തതായ
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇപ്രകാരം എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്നും
അവയിന്മേല് സ്വീകരിച്ച
നടപടികളും
വിശദമാക്കാമോ;
(സി)
ഇപ്രകാരം
ലഭിക്കുന്ന അപേക്ഷകള്‍
വകുപ്പദ്ധ്യക്ഷന്മാരും
ഉയര്‍ന്ന
ഉദ്യോഗസ്ഥതലത്തി ലും
നിരസിക്കുകയും അതുകാരണം
മികച്ച
കായികതാരങ്ങള്‍ക്ക്
അവരുടെ കഴിവുകള്‍
തെളിയിക്കാനുള്ള അവസരം
നഷ്ടമാകുന്നതും
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
ജീവനക്കാരായ
കായികതാരങ്ങള്‍ക്ക്
മതിയായ അവധി
അനുവദിക്കാത്തതു കാരണം
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പി.എസ്.സി.
ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം
4.
ശ്രീ.വര്‍ക്കല
കഹാര്‍
,,
വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
ഓണ്‍ലൈന്‍ പരീക്ഷാ
സംവിധാനത്തിന് തുടക്കം
കുറിച്ചിട്ടുണ്ടോ;
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
പരീക്ഷകളാണ് പ്രസ്തുത
സംവിധാനത്തില്‍ ഇതുവരെ
നടത്തിയിട്ടുള്ളത്;
(സി)
പി.എസ്.സി.
നടത്തുന്ന എല്ലാ
പരീക്ഷകള്‍ക്കും ഈ
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
ശമ്പള
പരിഷ്ക്കരണ കമ്മീഷന്
5.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
സേവനവേതന വ്യവസ്ഥകള്‍
പരിഷ്ക്കരിക്കുന്നതിനുളള
9-ാം ശമ്പള പരിഷ്ക്കരണ
കമ്മീഷനെ എന്നാണ്
നിയമിച്ചത്, പ്രസ്തുത
കമ്മീഷന് സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കിയത് എന്നാണ്
എന്നീ വിവരങ്ങൾ
അറിയിക്കാമോ ;
(ബി)
10-ാം
ശമ്പള പരിഷ്കരണ
കമ്മീഷനെ നിയമിച്ചിട്ട്
എത്ര മാസമായി: പ്രസ്തുത
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണ് :10-ാം
ശമ്പള പരിഷ്ക്കരണ
കമ്മീഷന്
റിപ്പോര്‍ട്ട് എന്ന്
അനുഭവവേദ്യമാകും എന്നീ
വിവരങ്ങൾ
വ്യക്തമാക്കാമോ?
വികസന
പ്രവത്തനങ്ങളെ സംബന്ധിച്ച
ഉത്തരവുകളുടെ പകര്‍പ്പുകള്‍
6.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലത്തിലെ വികസന
പ്രവൃത്തനങ്ങളെ
സംബന്ധിച്ച
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
എം.എല്‍.എ.മാര്‍ക്ക്
ലഭ്യമാക്കണമെന്ന
ഉത്തരവുണ്ടായിട്ടും പല
വകുപ്പുകളും ഈ ഉത്തരവ്
പാലിക്കാന്‍
തയ്യാറാകാത്തതിനന്റെ
കാരണം വിശദമാക്കാമോ;
(ബി)
ഈ
ഉത്തരവിനെ സംബന്ധിച്ച്
സെക്രട്ടേറിയറ്റിലെ
തന്നെ വകുപ്പുകള്‍ക്ക്
അറിവില്ലാത്തതിനാലും
അറിവുള്ള വകുപ്പുകള്‍
എം.എല്‍.എ.മാര്‍ക്ക്
ആമുഖ കത്ത്
തയ്യാറാക്കുകയാണെന്നും
വെബ് സൈറ്റുകളില്‍
പ്രസിദ്ധീകരിക്കും
എന്നെല്ലാം പറഞ്ഞ്
പകര്‍പ്പ്
ലഭ്യമാക്കാത്തതും പല
വികസന പദ്ധതികളും
സമയബന്ധിതമായി
നടപ്പാക്കുന്ന
കാര്യത്തില്‍
സൃഷ്ടിക്കുന്ന അനാവശ്യ
കാലതാമസം
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന നടപടി
എന്തെന്ന്
വിശദമാക്കാമോ;
(ഡി)
എം.എല്‍.എ.മാര്‍
മുഖാന്തിരം
സമര്‍പ്പിക്കപ്പെടുന്ന
നിയോജക മണ്ഡലങ്ങളില്‍
നിന്നുള്ള വ്യക്തിഗത
അപേക്ഷകളില്‍
പുറപ്പെടുവിക്കുന്ന
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
എം.എല്‍.എ.മാര്‍ക്ക്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഡേവിഡ്
ലാലി എന്നയാള്‍ക്ക് ലഭിച്ച
ശിക്ഷ
7.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോഡാക്കുപ്പികൊണ്ടടിച്ച്
പല്ലും താടിയെല്ലും
തകര്‍ത്ത് ഗുരുതര
പരിക്കേല്പിച്ചുവെന്നതിനു
മലയൻകീഴ് പോലീസ്
രജിസ്റ്റര്‍ ചെയ്ത
കേസിലെ പ്രതി ഡേവിഡ്
ലാലി എന്നയാള്‍ക്ക്
വിധിച്ച ശിക്ഷ
എന്തായിരുന്നു; ഈ ശിക്ഷ
സുപ്രീം കോടതി
ശരിവെക്കുകയുണ്ടായോ;
(ബി)
സുപ്രീം
കോടതി ശരിവച്ച ശിക്ഷ
പിന്നീട് ഗവണ്മെന്റ്
ഇളവു ചെയ്യുകയുണ്ടായോ;
എങ്കില്‍ ഏത്
ഉത്തരവിലൂടെ; പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
സഭയുടെ മേശപ്പുറത്ത്
ലഭ്യമാക്കാമോ;
(സി)
രണ്ട്
വര്‍ഷം തടവിനുള്ള ശിക്ഷ
ഒരു ലക്ഷം രൂപ പിഴ
മാത്രമാക്കാനുണ്ടായ
കാരണം എന്തായിരുന്നു;
ആരുടെ ശിപാർശയിന്മേലാണ്
സര്‍ക്കാര്‍ ഉത്തരവ്
നല്‍കിയത്;
വിശദമാക്കാമോ;
(ഡി)
ഈ
കേസില്‍ പ്രതി എത്ര
ദിവസം തടവില്‍
കഴിയുകയുണ്ടായി;
പ്രതിയും ഇന്ത്യന്‍
നാഷണല്‍ കോണ്‍ഗ്രസ്
പാര്‍ട്ടിയും
തമ്മിലുള്ള ബന്ധം
അറിയാമോ?
അഴിമതി
ആരോപണ വിധേയരായ മന്ത്രിമാർ
8.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രി
നിയോഗിച്ച
മന്ത്രിമാരില്‍
ഏതെല്ലാം വകുപ്പ്
മന്ത്രിമാര്‍ക്കെതിരെ
നിയമസഭയിലും,
വിജിലന്‍സിലും, മറ്റ്
നിലയിലും അഴിമതി
ആരോപണങ്ങള്‍ ഉയര്‍ന്നു
വന്നിട്ടുണ്ട് ;
(ബി)
ഏതെല്ലാം
ആരോപണങ്ങളെ തുട്രന്ന്
ഏതെല്ലാം മന്ത്രിമാര്‍
രാജിവെച്ചുകൊണ്ടോ,
മാറ്റിനിര്‍ത്തിക്കൊണ്ടോ
അന്വേഷണം
നേരിടുകയുണ്ടായി ;
(സി)
ബന്ധപ്പെട്ട
മന്ത്രിമാരെ
തല്‍സ്ഥാനത്ത് നിന്നും
മാറ്റി നിര്‍ത്തി,
അന്വേഷണത്തിനുത്തരവിട്ട
കേസ്സുകള്‍ എത്ര ;
ബന്ധപ്പെട്ട
മന്ത്രിമാരില്‍ നിന്നും
വകുപ്പ് മാറ്റിയത്
ഏതെല്ലാം കേസ്സുകളുമായി
ബന്ധപ്പെടുത്തിക്കൊണ്ടാണ്;
(ഡി)
ഇപ്പോഴത്തെ
മന്ത്രിമാരില്‍ ഇത്തരം
ആരോപണത്തിന്
വിധേയരാകാത്തവര്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ ?
ആശ്രിത
നിയമനം
9.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
ചെട്ടികുളങ്ങര
ഗ്രാമപഞ്ചായത്തില്‍
കൊയ്പള്ളി കാരാഴ്മയില്‍
ഓലകെട്ടിയില്‍
24.10.2011 ന്
ബലാല്‍സംഗം ചെയ്തു
കൊലപ്പെടുത്തിയ വിധവയായ
സ്മിതയുടെ മകള്‍
വര്‍ഷയ്ക്ക് ആശ്രിത
നിയമനം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
അഴിമതി
ആക്ഷേപങ്ങള്‍
10.
ശ്രീ.രാജു
എബ്രഹാം
,,
വി.ശിവന്‍കുട്ടി
,,
വി.ചെന്താമരാക്ഷന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതികളും
ക്രമക്കേടുകളും
നേരിട്ട് അറിയിക്കാന്‍
മുഖ്യമന്ത്രിയുടെ
ആഫീസില്‍
ഏര്‍പ്പെടുത്തിയ
സംവിധാനത്തിന്റെ
ഗുണഫലവും
പ്രവര്‍ത്തനപുരോഗതിയും
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ചില
മന്ത്രിമാര്‍ അഴിമതി
നടത്തുന്നു എന്ന
ആക്ഷേപം മുന്‍മന്ത്രി
ശ്രീ. ബാലകൃഷ്ണപിള്ള
മുഖ്യമന്ത്രിയുടെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എപ്പോള്‍ ;
അതിന്മേല് സ്വീകരിച്ച
തുടര്‍നടപടികള്‍
വ്യക്തമാക്കാമോ ;
(സി)
മറ്റാരെല്ലാമാണ്
ധനമന്ത്രി ശ്രീ. കെ.
എം. മാണിക്കെതിരെ
രേഖാമൂലം ആക്ഷേപം
ഉന്നയിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ ;
(ഡി)
2014
സെപ്തംബര്‍ 28 ന്
മുഖ്യമന്ത്രിയുടെ
ശ്രദ്ധയില്‍
കൊണ്ടുവന്നിരുന്ന
വിവരങ്ങളിൽ ഒന്നാണ്
ബാറുടമ ബിജുരമേശ്
ഉന്നയിച്ചിരിക്കുന്നതെന്ന
ശ്രീ.
ബാലകൃഷ്ണപിള്ളയുടെ 2015
ജനുവരി 10 ലെ
ദൃശ്യമാധ്യമങ്ങളിലൂടെയുള്ള
വെളിപ്പെടുത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ശ്രീ.
ബാലകൃഷ്ണപിള്ള തന്നോട്
നേരിട്ട് പറഞ്ഞിരുന്ന
കാര്യങ്ങള്‍ എല്ലാം
ബാര്‍കോഴ കേസ്
അന്വേഷിക്കുന്ന
വിജിലന്‍സ് സംഘത്തെ
മുഖ്യമന്ത്രി
അറിയിച്ചിട്ടുണ്ടോ
;വ്യക്തമാക്കാമോ ;
ക്ലിഫ്
ഹൗസില്‍വെച്ചുള്ള ആര്.
ബാലകൃഷ്ണപിളള-മുഖ്യമന്ത്രി
കൂടിക്കാഴ്ച
11.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.ഡി.എഫ്.
നേതാവും, മുന്‍
മന്ത്രിയുമായ ശ്രീ
ആര്. ബാലകൃഷ്ണപിളള
2014 സെപ്റ്റംബര്‍ 28
ന് ക്ലിഫ്
ഹൗസില്‍വെച്ച് ബഹു.
മുഖ്യമന്ത്രിയെ നേരില്‍
കാണുകയും
ധനകാര്യവകുപ്പ് മന്ത്രി
ബഡ്ജറ്റിന്റെ മറവില്‍
കോഴ
വാങ്ങുന്നതിനെക്കുറിച്ച്
പരാതിപ്പെടുകയും
ചെയ്തിട്ടുണ്ടോ;
(ബി)
യു.ഡി.എഫ്
നേതാവ് മുഖ്യമന്ത്രിയെ
നേരില്‍ കണ്ട് തന്റെ
മന്ത്രിസഭയിലെ ഒരു
അംഗത്തിനെതിരെ
ശ്രദ്ധയില്‍പ്പെടുത്തിയ
സംഗതികളിന്മേല്
മുഖ്യമന്ത്രി
സ്വീകരിച്ച തുടര്‍നടപടി
എന്നായിരുന്നു?
ആറന്മുള
വിമാനത്താവളത്തിന്
പാരിസ്ഥിതികാനുമതി
12.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറന്മുള
വിമാനത്താവളത്തിന്
പാരിസ്ഥിതികാനുമതി
നല്കണമെന്നാവശ്യപ്പെട്ട്കൊണ്ട്
മുഖ്യമന്ത്രി പരിസ്ഥിതി
വകുപ്പ് മന്ത്രിയ്ക്ക്
കത്ത്
നല്കിയിട്ടുണ്ടായിരുന്നുവോ
; എങ്കിൽ പ്രസ്തുത
കത്തിന്റെ പകര്‍പ്പ്
സഭയുടെ മേശപ്പുറത്ത്
വയ്ക്കാമോ ?
ഐഡിയാസ്
സംവിധാനം
13.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐഡിയാസ്
സംവിധാനം വഴി
പരാതിക്കാരന്/ഹര്ജിക്കാരന്
ഫയല്‍ നമ്പര്‍ എസ്.എം.
എസ്. വഴി
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സോളാര്‍
ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണ
പരിധി
14.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
തട്ടിപ്പ് കേസുമായി
ബന്ധപ്പെട്ട ജുഡീഷ്യല്‍
കമ്മീഷന്റെ അന്വേഷണ
പരിധിയില്‍
മുഖ്യമന്ത്രിയെയും
മുഖ്യമന്ത്രിയുടെ
ഓഫീസിനെയും
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(ബി)
അന്വേഷണത്തിന്റെ
ടേംസ് ഓഫ് റഫറന്‍സില്‍
മുഖ്യമന്ത്രിയും ഓഫീസും
ഉള്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ നിലപാട്
എന്താണെന്ന്
വ്യക്തമാക്കാമോ?
പുതുതായി
സൃഷ്ടിച്ച തസ്കികകൾ
15.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര തസ്തികകള്‍
പുതുതായി
സൃഷ്ടിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
വിവിധ
വകുപ്പുകളിലും,
സ്ഥാപനങ്ങളിലും
പുതുതായി സൃഷ്ടിച്ച
തസ്കികകളുടെ പേരും
എണ്ണവും
വ്യക്തമാക്കാമോ;
(സി)
ഇൗ
തസ്തികകള്‍ സൃഷ്ടിച്ചത്
വഴി സര്‍ക്കാരിന് അധിക
ബാദ്ധ്യത
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്ര?
പെന്ഷന്
പ്രായം
16.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാരുടെയും,
അധ്യാപകരുടെയും
പെന്ഷന് പ്രായം
ഉയര്‍ത്താന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
സര്‍ക്കാര്‍,
അര്‍ദ്ധ-സര്‍ക്കാര്‍
സ്ഥാപനങ്ങളിലെ
പെന്‍ഷന്‍പ്രായം
എത്രയാണെന്ന് ഇനം
തിരിച്ച് വിശദമാക്കാമോ
?
പേഴ്സണല്‍
സ്റ്റാഫ് നിയമനത്തിനുള്ള
നിയമവ്യവസ്ഥകള്‍
17.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
ചട്ടം അനുസരിച്ച്
മുഖ്യമന്ത്രി,
മന്ത്രിമാര്‍,
ഗവണ്മെന്റ് ചീഫ്
വിപ്പ് എന്നിവരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
ഏതെല്ലാം തസ്തികകളിലായി
എത്ര പേരെ വീതം
നിയോഗിക്കാമെന്ന്
വിശദമാക്കാമോ;
(ബി)
ബന്ധപ്പെട്ട
ചട്ടങ്ങളുടെ ഓരോ
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
വയ്ക്കാമോ;
(സി)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
പേഴ്സണല്‍ സ്റ്റാഫ്
അംഗങ്ങള്‍ക്ക് നിലവില്‍
നല്കാതിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പെന്ഷന്
പ്രായവര്‍ധന
18.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പെന്ഷന് പ്രായവര്‍ധന
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ആകെ എത്ര സര്‍ക്കാര്‍
ജീവനക്കാരും
അധ്യാപകരുമാണ്
നിലവിലുളളത് എന്ന്
വ്യക്തമാക്കാമോ;
ഇതില്‍ സ്ത്രീകളുടേയും
പുരുഷന്മാരുടേയും
എണ്ണം വെവ്വേറെ
വെളിപ്പെടുത്താമോ;
(സി)
2015
മാര്‍ച്ച് മുതല്‍
ഡിസംബര്‍ വരെ എത്ര
സര്‍ക്കാര്‍
ജീവനക്കാരും അധ്യാപകരും
വിരമിക്കുമെന്ന്
കണക്കാക്കിയിട്ടുണ്ടോ?
അഴിമതിയും
ക്രമക്കേടും - പരിഹാര മാർഗ്ഗങ്ങൾ
19.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതിയും
ക്രമക്കേടുകളും
സംബന്ധിച്ച വിവരങ്ങള്‍
പരിഹരിക്കാന്‍
മുഖ്യമന്ത്രിയുടെ
ആഫീസില്‍ പ്രത്യക
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച
മുഖ്യമന്ത്രിയുടെ
പ്രഖ്യാപനം എന്നു
മുതലാണ് നടപ്പില്‍
വരുത്തിയത്;
(ബി)
പ്രസ്തുത
സംവിധാനം വഴി നാളിതുവരെ
അഴിമതിയും
ക്രമക്കേടുകളും
സംബന്ധിച്ച എത്ര
വിവരങ്ങള്‍
ലഭിക്കുകയുണ്ടായി;
തുടര്‍ നടപടികള്‍
സ്വീകരിച്ച
പരാതികളുടെയും
ശിക്ഷിക്കപ്പെട്ടവരുടെയും
എണ്ണം വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
മന്ത്രിമാര്‍ക്കെതിരെ
മുഖ്യമന്ത്രിയ്ക്ക്
പരാതി
ലഭിക്കുകയുണ്ടായി;
നേരില്‍ കണ്ട്
ഉന്നയിച്ച പരാതികള്‍
എത്രയാണെന്നും
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ ?
പേഴ്സണല്‍
സ്റ്റാഫില്‍ നിയമിക്കുന്ന
വർക്ക് അര്‍ഹതപ്പെട്ട മിനിമം
ശമ്പളം .
20.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മു ഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്നും
പേഴ്സണല്‍ സ്റ്റാഫില്‍
നിയമിക്കുന്നവരെ
സംബന്ധിച്ച സ്പെഷ്യല്‍
റൂള്‍സില്‍
കാലാനുസൃതമാറ്റം
വരുത്താത്തതിനാല്‍
ചെയ്യുന്ന ജോലിക്ക്
അര്‍ഹതപ്പെട്ട മിനിമം
ശമ്പളം പോലും
നിഷേധിക്കപ്പെടുന്നതായി,
സുലൈമാന്‍ മുതല്പേര്
നല്കിയ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജോലി
ചെയ്യുന്ന തസ്തികയില്‍
അര്‍ഹമായ മിനിമം
വേതനമെങ്കിലും
ലഭിക്കാനുളള അവരുടെ
അപേക്ഷ അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ ;
പശ്ചിമഘട്ട
സംരക്ഷണ റിപ്പോര്‍ട്ട്
21.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പശ്ചിമഘട്ട
സംരക്ഷണത്തിനുവേണ്ടി
കേന്ദ്രസര്‍ക്കാര്‍
തയ്യാറാക്കിയ
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍
റിപ്പോര്‍ട്ടുകളില്‍
ഏത് റിപ്പോര്‍ട്ടാണ്
നടപ്പാക്കുന്നതെന്നറിയിക്കുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട്
നടപ്പാക്കുമ്പോള്‍
സംസ്ഥാനത്തെ എത്ര
വില്ലേജുകളിലെ എത്ര
ജനങ്ങളെയാണ്
ബാധിക്കുന്നതെന്ന്
കണക്കുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
വെളിപ്പെടുത്താമോ;
(സി)
റിപ്പോര്‍ട്ട്
നടപ്പാക്കുമ്പോള്‍ ഈ
മേഖലയില്‍ താമസിക്കുന്ന
ജനങ്ങളുടെ സാധാരണ
ജീവിതം തടസ്സപ്പെടാന്‍
ഇടയുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
മേഖലയില്‍ ഇനിയും
പട്ടയം ലഭിക്കാത്ത
കൈവശക്കാര്‍ക്ക് പട്ടയം
നിഷേധിക്കുന്നതിന് ഇത്
കാരണമാകുമോയെന്നറിയിക്കുമോ;
(ഇ)
ഈ
മേഖലയിലെ ജനങ്ങളുടെ
ഇക്കാര്യത്തിലുള്ള
ആശങ്കയകറ്റാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പ്രഭാകരന്
കമ്മീഷന് റിപ്പോര്‍ട്ട്
22.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ പ്രഭാകരന്
കമ്മീഷന്
റിപ്പോര്‍ട്ട് പ്രകാരം
2 വര്‍ഷത്തിനകം എത്ര
കോടി രൂപ
ചിലവഴിച്ചിട്ടുണ്ടെന്നും
കമ്മീഷന്റെ
റിപ്പോര്‍ട്ട് പ്രകാരം
എത്രകോടി രൂപയുടെ
വികസന പ്രവർത്തനങ്ങളാണ്
ശിപാര്‍ശ
ചെയ്തിട്ടുള്ളതെന്നും
ഇതിന്റെ എത്ര ശതമാനമാണ്
ജില്ലയില്‍ ഇൗ
വര്‍ഷങ്ങളില്‍
നടപ്പിലാക്കിയതെന്നും
വ്യക്തമാക്കുമോ ?
സര്‍ക്കാര്‍
സ്ഥലങ്ങളിലും ഓഫീസ്
മേല്‍ക്കൂരകളിലും മൊബെെല്‍
ടവറുകള്‍
23.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
സ്ഥലങ്ങളിലും ഓഫീസ്
മേല്‍ക്കൂരകളിലും
മൊബെെല്‍ ടവറുകള്‍
സ്ഥാപിക്കുന്നതിന്
സ്വകാര്യ മൊബെെല്‍
കമ്പനികള്‍ക്ക് അനുമതി
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ജനവാസ
കേന്ദ്രങ്ങളില്‍ ഇത്തരം
ടവറുകള്‍
സ്ഥാപിക്കുന്നത് ആരോഗ്യ
പ്രശ്നങ്ങളുണ്ടാക്കുമെന്നത്
സംബന്ധിച്ച പഠനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത തീരുമാനം
സംബന്ധിച്ച്
പൊതുജനങ്ങളില്‍
ഉണ്ടായിട്ടുള്ള ആശങ്ക
പരിഹരിയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കുമോ;
(ഡി)
ഇൗ
തീരുമാനം
നടപ്പിലാക്കുന്നത് മൂലം
സര്‍ക്കാര്‍
സ്ഥലങ്ങളുടെയും
ഓഫീസുകളുടെയും ഭാവി
വികസന പരിപാടികള്‍
തടസ്സപ്പെടാനിടയുണ്ടെന്ന
കാര്യം പരിശോ ധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിയ്ക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കുമോ?
വകുപ്പുകളിലെ
അഴിമതി ആരോപണങ്ങള്‍
24.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതെല്ലാം
വകുപ്പുകളിലെ ഏതെല്ലാം
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട് അഴിമതി
ആരോപണങ്ങള്‍
നിയമസഭയില്‍
ഉയര്‍ന്നുവരുകയുണ്ടായി;
(ബി)
നിയമസഭയില്‍
ഉയര്‍ന്നുവന്ന
ആരോപണങ്ങളെ സംബന്ധിച്ച്
സര്‍ക്കാര്‍
പരിശോധിക്കുകയുണ്ടായിട്ടുണ്ടോ;
(സി)
നിയമസഭയില്‍
രേഖാമൂലം എഴുതി
നല്‍കിക്കൊണ്ട്
അംഗങ്ങള്‍ ആരോപണം
ഉന്നയിച്ചാല്‍
അതേക്കുറിച്ച് പ്രാഥമിക
അന്വേഷണം നടത്താറുണ്ടോ;
ഈ സഭയില്‍
ഉന്നയിക്കപ്പെട്ട
ഏതെല്ലാം അഴിമതി ആരോപണം
സംബന്ധിച്ച് വിജിലന്‍സ്
പ്രാഥമിക അന്വേഷണം
നടത്തുകയുണ്ടായി?
മുഖ്യമന്ത്രി
നേരിട്ടു നിയന്ത്രിക്കുന്ന
വകുപ്പുകളുമായി ബന്ധപ്പെട്ട
ബഡ്ജറ്റ്
25.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-13,
2013-14, 2014-15 എന്നീ
സാന്വത്തിക
വര്‍ഷങ്ങളില്‍
മുഖ്യമന്ത്രി നേരിട്ടു
നിയന്ത്രിക്കുന്ന
വകുപ്പുകളുമായി
ബന്ധപ്പെട്ട ബഡ്ജറ്റ്
നിര്‍ദ്ദേശങ്ങളില്‍
നടപ്പിലാക്കാന്‍
കഴിയാത്തവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുുത
വര്‍ഷങ്ങളില്‍ ഓരോ
വകുപ്പിനും
വകയിരുത്തപ്പെട്ട തുക
എത്രയായിരുന്നു,
ആയതില്‍ ചെലവഴിച്ച
തുകയെത്ര എന്നിവ
വ്യക്തമാക്കാമോ ?
ഭരണപരിഷ്ക്കാര
കമ്മീഷന്
26.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നാളിതുവരെ ഭരണ
പരിഷ്ക്കാരത്തിനായി
എത്ര കമ്മീഷനുകള്‍
രൂപീകരിച്ചു; അവ
ഏതെല്ലാം എന്ന്
വ്യക്തമാക്കാമോ;
(ബി)
ഭരണം
സുതാര്യമായും
വേഗത്തിലും
നീതിപൂര്‍വ്വവും
ആക്കുന്നതിനായുള്ള
ഭരണപരിഷ്ക്കാര
കമ്മീഷന്
റിപ്പോര്‍ട്ടുകള്‍
ഏതെല്ലാം ആണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇ-ഗവേണന്‍സിനു
വേണ്ടി എന്തെ ഭരണപരിഷ്ക്കാര
കമ്മീഷന്ല്ലാം
നീക്കങ്ങളാണ്
സംസ്ഥാനത്ത്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇ-ഗവേണന്‍സ്
നടപ്പിലാക്കുമ്പോള്‍
മാറ്റം വരുത്തേണ്ട
ഓഫീസ് പ്രൊസീജ്യര്‍
എന്തെല്ലാമാണെന്ന് പഠനം
നടത്തിയിട്ടുണ്ടോ;
(ഇ)
ഓഫീസ്
പ്രൊസീജറില് ഭേദഗതി
വരുത്തുവാനുള്ള
നീക്കത്തില്‍
എത്രമാത്രം പുരോഗതി
കൈവരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(എഫ്)
കേരളത്തിലെ
ഏതെല്ലാം വകുപ്പുകളില്‍
എത്ര ശതമാനം
ഇ-ഗവേണന്‍സ്
പൂര്‍ത്തിയായി എന്ന്
വ്യക്തമാക്കാമോ; ഓരോ
വകുപ്പിലേയും ശതമാനം
വ്യക്തമാക്കാമോ;
(ജി)
ഇ-ഗവേണന്‍സ്
നടപ്പിലാക്കുന്നതില്‍
ഏറ്റവും പുറകില്‍
നില്ക്കുന്ന വകുപ്പ്
ഏത്; കാരണം
വിശദമാക്കാമോ;
ഇ-ഗവേണന്‍സ്
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
മോണിറ്ററിംഗ് സംവിധാനം
എന്തെന്ന്
വ്യക്തമാക്കാമോ;
ഇ-ഗവേണന്‍സ് വഴി പൊതു
ജനങ്ങള്‍ക്ക്
ലഭ്യമാവുന്ന സേവനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
മന്ത്രിമാരുടെ
ഔദ്യോഗിക വസതികളിൽ
അറ്റകുറ്റപ്പണികള്‍ക്കായി
ചെലവഴിച്ച തുക
27.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
വര്‍ഷത്തില്‍
സംസ്ഥാനത്തെ ഏതെല്ലാം
മന്ത്രിമാരുടെ ഔദ്യോഗിക
വസതികളിലാണ്
അറ്റകുറ്റപ്പണികള്‍,
മോടി പിടിപ്പിക്കല്‍
തുടങ്ങിയവ
നടത്തിയിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(ബി)
ഈ
ഇനത്തില്‍ ഓരോ
മന്ത്രിമാരും ചെലവഴിച്ച
തുക എത്ര വീതമെന്ന്
വ്യക്തമാക്കുമോ?
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫ്
28.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിക്കും
മറ്റു
മന്ത്രിമാര്‍ക്കുമായുള്ള
പേഴ്സണല്‍
സ്റ്റാഫുകളുടെ
എണ്ണംഎത്ര എന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇവയില്‍
എത്രപേര്‍ സര്‍ക്കാര്‍,
അര്‍ദ്ധസര്‍ക്കാര്‍,
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ജീവനക്കാരായിട്ടുള്ളവരാണ്
എന്ന് വ്യക്തമാക്കാമോ ?
മന്ത്രിമാരുടെ
വിദേശയാത്ര
29.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മന്ത്രിമാര്‍
വിദേശയാത്ര
നടത്തുന്നതിന്
എന്തെങ്കിലും
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്നതിനുശേഷം
മന്ത്രിമാര്‍
നടത്തിയിട്ടുള്ള
വിദേശയാത്രകളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
മന്ത്രിമാരുടെ
വിദേശയാത്ര
30.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
ജനുവരി മുതല്‍ ഡിസംബര്‍
വരെയുളള കാലയളവില്‍
സംസ്ഥാനത്തെ എത്ര
മന്ത്രിമാരാണ്
വിദേശയാത്ര
നടത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
മന്ത്രിമാരുടെയും യാത്ര
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇവര്‍
സന്ദര്‍ശിച്ച
രാജ്യങ്ങള്‍
ഏതെല്ലാമാണെന്നും
യാത്രയുടെ ഉദ്ദേശം
എന്തെന്നും
വ്യക്തമാക്കുമോ;
(ഡി)
വിദേശയാത്ര
ഇനത്തില്‍ 2014 വര്‍ഷം
ഓരോ മന്ത്രിമാരും
ചെലവഴിച്ച തുക
എത്രയാണ്;വ്യക്തമാക്കുമോ?
മന്ത്രിമാർക്ക്
വേണ്ടി ചെലവഴിച്ച തുക
31.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ
മുഖ്യമന്ത്രി,
മന്ത്രിമാര്‍, ചീഫ്
വിപ്പ് എന്നിവരുടെയും
പേഴ്സണല്‍
സ്റ്റാഫിന്റെയും
മൊബെെല്‍ ഫോണ്‍
ചാര്‍ജ്ജ്,
ഓഫീസ്/ഒൗദ്യോഗിക വസതി
എന്നിവിടങ്ങളിലെ
ടെലിഫോണ്‍ ചാര്‍ജ്
എന്നിവയ്ക്കായി
ചെലവഴിക്കപ്പെട്ട തുക
എന്നിവ എ്രതയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
കാലയളവില്‍
മുഖ്യമന്ത്രി,
മന്ത്രിമാര്‍, ചീഫ്
വിപ്പ് എന്നിവര്‍ ടി.
എ., ഡി. എ. ഇനങ്ങളില്‍
എത്ര തുക
കെെപ്പറ്റിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
അതിഥി
സല്‍ക്കാരത്തിനായി
ഇവരോരോരുത്തരും
ചെലവഴിച്ച തുക എ്രത
വീതമെന്ന്
വ്യക്തമാക്കാമോ?
ചന്ദ്രബോസിന്റെ
ആശ്രിതര്‍ക്ക് നിയമനം
32.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചന്ദ്രബോസ്
എന്ന സെക്യൂരിറ്റി
ജീവനക്കാരന്
കൊലചെയ്യപ്പെട്ടതിനുശേഷം
ഈ കുടുംബത്തിന്
എന്തെല്ലാം സഹായങ്ങള്‍
നല്‍കിയിട്ടുണ്ടെന്നു
വെളിപ്പെടുത്താമോ ;
(ബി)
ഈയാളുടെ
ആശ്രിതന് സര്‍ക്കാര്‍
ജോലി നല്കുന്നതു
സംബന്ധിച്ച്
എന്തെങ്കിലും
തീരുമാനമെടുത്തിട്ടുണ്ടോ
;
നയപ്രഖ്യാപനങ്ങള്‍
33.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര
നയപ്രഖ്യാപനങ്ങള്‍
നടത്തി ;
(ബി)
ഓരോ
നയപ്രഖ്യാപനത്തിലൂടെയും
പ്രഖ്യാപിക്കപ്പെട്ട
പരിപാടികള്‍ ഏതെല്ലാം ,
അവയില്‍ എത്ര
പരിപാടികള്‍ നടപ്പാക്കി
, നടപ്പാക്കാത്തത് എത്ര
, അതിന് കാരണമെന്ത്
എന്നിവ സംബന്ധിച്ച്
വിശദീകരിക്കാമോ ;
(സി)
നടപ്പാക്കിയ
ഓരോ പരിപാടിക്കായി
നീക്കിവച്ച തുക ,
ചെലവാക്കിയ തുക എന്നിവ
വ്യക്തമാക്കാമോ ;
(ഡി)
നടപ്പാക്കിയ
ഓരോ പരിപാടിക്കായി
നീക്കിവച്ച തുക എത്ര ;
ചെലവാക്കിയ
തുകയെത്രയെന്ന്
വ്യക്തമാക്കാമോ ;
കെട്ടിക്കിടക്കുന്ന
ഫയലുകളെ സംബന്ധിച്ച സ്ഥിതി
വിവരകണക്കുകള്‍
34.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
വിവിധ വകുപ്പുകളില്‍
തീരുമാനം എടുക്കാതെ
കെട്ടിക്കിടക്കുന്ന
ഫയലുകളെ സംബന്ധിച്ച
സ്ഥിതി വിവരകണക്കുകള്‍
വിശദമാക്കാമോ;
(ബി)
2015
ഫ്രെബ്രുവരി
അവസാനിക്കുമ്പോള്‍ ഓരോ
മന്ത്രിയുടെയും
പരിഗണനയ്ക്ക്
വന്നിരുന്ന എത്ര
ഫയലുകള്‍ വീതം തീരുമാനം
എടുത്ത്
തിരിച്ചയക്കുവാന്‍
ബാക്കി
നില്പുണ്ടായിരുന്നു;
മൂന്നും ആറും മാസവും ആ
വര്‍ഷത്തില്‍ കൂടുതലും
കാലമായി തീരുമാനമാകാതെ
മന്ത്രി ആഫീസില്‍
കെട്ടികിടപ്പുള്ള
ഫയലുകള്‍ എത്ര എന്ന്
അറിയിക്കാമോ;
(സി)
മുഖ്യമന്ത്രിയുടെ
ആഫീസില്‍ മന്ത്രിസഭായോഗ
തീരുമാനം ഉത്തരവ്
പുറപ്പെടുവിക്കേണ്ടത്
സംബന്ധിച്ച എത്ര
ഫയലുകള്‍ 2015
ഫെബ്രുവരി
അവസാനിക്കുമ്പോള്‍
പെന്റിങ്ങിലുണ്ടായിരുന്നു;
(ഡി)
മുഖ്യമന്ത്രിയുടെ
ആഫീസില്‍ മന്ത്രിസഭയുടെ
പരിഗണനയ്ക്ക്
അയക്കേണ്ടതായ എത്ര
ഫയലുകള്‍ 2015
ഫെബ്രുവരി
അവസാനിക്കുമ്പോള്‍
പെന്റിങ്ങിലുണ്ടായിരുന്നു
എന്ന് അറിയിക്കാമോ?
ഐ.എ.എസ്/ഐ.പി.എസ്
ഉദ്യോഗസ്ഥര്‍
35.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ഐ.എ.എസ്, ഐ.പി.എസ്
ഒഫീസർമാരുണ്ട്;
ഇവര്‍ക്കായി നീക്കി
വച്ച തസ്തികകള്‍
എത്രയാണ്;
(ബി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം എത്ര
ഐ.എ.എസ് /
ഐ.പി.എസുകാര്‍
കേന്ദ്രത്തിലേക്ക്
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
മാറിപോയിട്ടുണ്ട്;
(സി)
അതില്‍
എത്ര പേര് തിരിച്ചു
വന്നിട്ടുണ്ട്;
(ഡി)
ഐ.എ.എസ്,
ഐ.പി.എസ്
സര്‍വ്വീസിലുള്ള
ഉദ്യോഗസ്ഥര്‍ക്കെതിരെ ഈ
സര്‍ക്കാര്‍
വന്നതിനുശേഷം അച്ചടക്ക
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ
ആര്‍ക്കെല്ലാമെതിരെ;
എന്തിനെല്ലാമായിരുന്നു;
വിശദാംശം ലഭ്യമാക്കാമോ?
സിവില്‍
സര്‍വ്വീസ് കേഡറില്‍ നിന്നും
ഡെപ്യൂട്ടേഷനിൽ പോയവർ
36.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സിവില്‍ സര്‍വ്വീസ്
കേഡറില്‍ നിന്ന് എത്ര
ഉദ്യോഗസ്ഥര്‍
കേന്ദ്രത്തിലേയ്ക്ക്
ഡെപ്യൂട്ടേഷനില്‍
പോയിട്ടുണ്ട്;
വിശദവിവരം നല്‍കാമോ;
(ബി)
നിലവില്‍
സംസ്ഥാനത്ത് എത്ര
സിവില്‍ സര്‍വ്വീസ്
ഉദ്യോഗസ്ഥരാണ് വേണ്ടത്;
ഇതില്‍ എത്ര
ഒഴിവുകളുണ്ട്;
കോടതിഭാഷ
മലയാളത്തിലാക്കുന്നതിന്
സ്വീകരിച്ച നടപടികൾ
37.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടതിഭാഷ
മലയാളത്തിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
ഇതിന്
ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങള്‍
കോടതികള്‍ക്ക്
ഉറപ്പാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ചാലക്കുടി
കോര്‍ട്ട് കോംപ്ലക്സ്
38.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
കോര്‍ട്ട് കോംപ്ലക്സ്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(ബി)
കോര്‍ട്ട്
കോംപ്ലക്സിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിനായി
അനുമ തി
നല്‍കുന്നതിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?
ക്രിമിനല്‍
കേസുകളിലെ ശിക്ഷകളില്‍ ഇളവ്
39.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ.വി.വിജയദാസ്
,,
സാജു പോള്‍
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രിമിനല്‍
കേസുകളില്‍ കോടതി
നല്കുന്ന ശിക്ഷകള്‍
സര്‍ക്കാര്‍
റദ്ദാക്കുകയോ
ലഘൂകരിക്കുകയോ
ചെയ്തിട്ടുണ്ടോ;എങ്കിൽ
ഇതു സംബന്ധമായ നിയമ
വ്യവസ്ഥകള്‍
വിശദമാക്കാമോ;
(ബി)
സുപ്രീം
കോടതി ശരിവെച്ച
തടവുശിക്ഷയ്ക്ക്
സര്‍ക്കാര്‍ ഇളവ്
നല്‍കിയതായി
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
;
(സി)
നെയ്യാറ്റിന്‍കര
മജിസ്ട്രേറ്റ് കോടതി
രണ്ടു വര്‍ഷം കഠിന
തടവിനു ശിക്ഷിച്ച ശ്രീ
.ഡേവിഡ് ലാലിയെ ഒരു
ലക്ഷം രൂപ പിഴ ഇൗടാക്കി
സര്‍ക്കാര്‍ ശിക്ഷയില്‍
ഇളവ് നല്‍കിയോ; എങ്കിൽ
ഇതിനു ശുപാര്‍ശ ചെയ്തത്
ആരാണ് ;
(ഡി)
ഏതെല്ലാം
നിലയിലുള്ള കേസുകളിലാണ്
ശിക്ഷകളില്‍ ഇളവ്
നല്‍കാനുള്ള അധികാരം
സര്‍ക്കാര്‍
വിനിയോഗിക്കുന്നതെന്ന്
വെളിപ്പെടുത്താമോ.
(ഇ)
കോടതിവിധി
പ്രകാരമുള്ള ശിക്ഷ ഇളവ്
ചെയ്തു കിട്ടുന്നതിനോ,
റദ്ദു ചെയ്തു
കിട്ടുന്നതിനോ ഇൗ
സര്‍ക്കാരിന് ലഭിച്ച
ഹര്‍ജികള്‍ എ്രത;
എ്രതയെണ്ണത്തില്
തീരുമാനമെടുത്തു?
കോടതികളുടെ
പ്രവര്‍ത്തനം
40.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
കോടതികള്‍ ഉള്‍പ്പെടെ
കോടതികളില്‍ എത്ര
കേസുകള്‍ തീര്‍പ്പാകാതെ
കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസുകള്‍ വേഗത്തില്‍
തീര്‍പ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
കോടതികളുടെ
സുഗമമായ
പ്രവര്‍ത്തനത്തിന്
ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
എന്‍ക്വയറി
കമ്മീഷനുകള്‍
41.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഇപ്പോള്‍ എത്ര
എന്‍ക്വയറി
കമ്മീഷനുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
എന്ന് മുതല്‍ ആണ്
ഇവയെല്ലാം പ്രവര്‍ത്തനം
ആരംഭിച്ചത്; എന്ന്
വരെയാണ്
ഓരോന്നിന്റെയും
കാലാവധി; എത്ര തവണ
കാലാവധി നീട്ടി
നല്‍കിയിട്ടുണ്ട്;
ഇതുവരെ ഓരോ
കമ്മീഷന്റെയും ചെലവ്
എത്രയാണെന്ന്
വിശദമാക്കുമോ?
മുഖ്യമന്ത്രി,
മറ്റു മന്ത്രിമാര്‍,
പേഴ്സണല്‍ സ്റ്റാഫ്, സിവില്‍
സര്‍വ്വീസ് ഉദ്യോഗസ്ഥര്‍
എന്നിവരുടെ പേരില്‍
നിലവിലുള്ള കേസുകള്‍
42.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ നാളിതുവരെ
വിവിധ വിഷയങ്ങളില്‍
ലോകായുക്ത
ഉള്‍പ്പെടെയുള്ള വിവിധ
കോടതികളില്‍
മുഖ്യമന്ത്രി
ഉള്‍പ്പെടെ ഏതെല്ലാം
മന്ത്രിമാരുടെയും
അവരുടെ പേഴ്സണല്‍
സ്റ്റാഫില്പെട്ടവരുടെയും
പേരില്‍ എത്ര
കേസ്സുകള്‍ വീതം
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മുഖ്യമന്ത്രി,
മറ്റു മന്ത്രിമാര്‍,
ഇവരുടെ കീഴില്‍
പ്രവര്‍ത്തിച്ച
പേഴ്സണല്‍ സ്റ്റാഫ്,
മറ്റു സിവില്‍
സര്‍വ്വീസ്
ഉദ്യോഗസ്ഥര്‍
എന്നിവരുടെ പേരിലെ
കേസ്സുകള്‍ ഇനം
തിരിച്ച് വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഇവയില്‍
ഏതെല്ലാം കേസ്സുകളില്‍
കുറ്റപത്രം
നീതിപീഠത്തിന്
മുമ്പില്‍
സമര്‍പ്പിച്ചു;
ഏതെല്ലാം കേസ്സുകളില്‍
സമര്പ്പിയ്ക്കുവാനുണ്ട്;വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇവരുടെ
പേരില്‍ നിലവിലുള്ള
ഏതെല്ലാം കേസ്സുകളില്‍
ഇവരെ
കുറ്റവിമുക്തരാക്കിയെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇവരുടെ
പേരില്‍ ലോകായുക്ത
ഉള്‍പ്പടെ വിവിധ
കോടതികളിലുള്ള ഏതെല്ലാം
കേസ്സുകളില്‍
വിജിലന്‍സ് ഉള്‍പ്പെടെ
വിവിധ അന്വേഷണങ്ങള്‍
നടത്തുകയുണ്ടായെന്നും
പ്രസ്തുത വിഷയങ്ങളില്‍
ഇവര്‍ക്കെതിരെയുള്ള
ആരോപണങ്ങളില്‍
കണ്ടെത്തിയ നിയമവിരുദ്ധ
ഇടപെടലുകള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(എഫ്)
ഇതുമായി
ബന്ധപ്പെട്ട്
ലോകായുക്ത/ കോടതി
പരാമര്‍ശങ്ങള്‍
നീക്കണമെന്നത്
സംബന്ധിച്ച് എത്ര പേര്
ബഹുമാനപ്പെട്ട
സുപ്രീംകോടതി,
ഹൈക്കോടതി എന്നിവയെ
സമീപിച്ചു; അവര്‍
ആരെല്ലാം;
വ്യക്തമാക്കുമോ;
കല്‍പ്പറ്റയില്‍
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്
മജിസ്ട്രേറ്റ് കോടതി
43.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റയില്‍
ജുഡീഷ്യല്‍ ഫസ്റ്റ്
ക്ലാസ് മജിസ്ട്രേറ്റ്
കോടതി അനുവദിക്കുന്നതു
സംബന്ധിച്ച് കേരള
അഡ്വക്കേറ്റ്
ക്ലാര്‍ക്ക്സ്
അസോസിയേഷന് വയനാട്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്തരത്തിലുളള
മജിസ്ട്രേറ്റ് കോടതി
സ്ഥാപിക്കുന്നതിനുളള
നടപടി ക്രമങ്ങളും
മാനദണ്ഡങ്ങളും
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
മന്ത്രിസഭാംഗങ്ങൾക്കെതിരെയുള്ള
വിജിലന്‍സ് കേസുകൾ
44.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
മന്ത്രിസഭയിലെ
അംഗങ്ങളില്‍
ആരുടെയെങ്കിലും പേരില്‍
വിജിലന്‍സ് കേസുകളോ
മറ്റ് കേസുകളോ
എടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ആരുടെ പേരിലാണെന്നും,
അതിന് ആധാരമായ വിഷയവും
പ്രത്യേകം
വിശദമാക്കുമോ;
(സി)
ഇതില്‍
ആര്‍ക്കെങ്കിലും എതിരെ
കുറ്റപത്രം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആര്‍ക്കെതിരെ;
വിശദമാക്കുമോ?
മിഷൻ
676 - പദ്ധതികൾ
45.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.എ.മാധവന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676-ല്‍ ഉള് പ്പെടുത്തി,
ശാസ്ത്ര സാങ്കേതിക
വകുപ്പ് കാഴ്ചവെെകല്യം
ഉള്ളവരുടെ
ശാക്തികരണത്തിനായി
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് ഇതിനായി ഈ
മിഷന് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നതെന്നു
വിശദമാക്കുമോ.;
(സി)
പദ്ധതി
രൂപരേഖ തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ആലപ്പുഴ,
കോട്ടയം, ജില്ലകളില്‍
എല്‍.ഡി.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനങ്ങള്‍
46.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
യുടെ നിലവിലെ
എല്‍.ഡി.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
ആലപ്പുഴ, കോട്ടയം,
ജില്ലകളില്‍ എത്ര
നിയമനങ്ങളാണ്
നടന്നിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
എല്‍.ഡി.സി.
തസ്തികയില്‍ ആലപ്പുഴ,
കോട്ടയം ജില്ലകളില്‍
നിലവില്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള
ഒഴിവുകളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
നടന്ന
നിയമനങ്ങളുടെ സംവരണം
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഔദ്യോഗിക
ഭാഷ
47.
ശ്രീ.പാലോട്
രവി
,,
സണ്ണി ജോസഫ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാളഭാഷയെ
ഔദ്യോഗിക ഭാഷയാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
മേഖലകളിലാണ് ഇത്
പ്രാവര്‍ത്തികമാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ;
(സി)
മലയാളം
ഔദ്യോഗിക
ഭാഷയാക്കുന്നതിനായി
നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ ;
എങ്കിൽ ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
ഒഴിവുകള്‍
പി.എസ്.സി.ക്കു
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള നടപടി
48.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
വര്‍ഷത്തില്‍ വിവിധ
വകുപ്പുകളിലായി എത്ര
പേര്‍ക്ക് പി.എസ്.സി.
മുഖേന നിയമനം
നല്‍കിയിട്ടുണ്ട് എന്ന്
അറിയിക്കാമോ;
(ബി)
പല
വകുപ്പുകളും ഒഴിവുകള്‍
യഥാസമയം പി.എസ്.സി.ക്കു
റിപ്പോര്‍ട്ട്
ചെയ്യുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ഒഴിവുകള്‍
പൂര്‍ണ്ണമായും
പി.എസ്.സി.ക്കു
റിപ്പോര്‍ട്ട്
ചെയ്യാത്ത
വകുപ്പുമേധാവികള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നതിന്റെ വിശദാംശം
നല്‍കാമോ;
(ഡി)
ഒഴിവുകള്‍
പൂര്‍ണ്ണമായും
പി.എസ്.സി.ക്കു
റിപ്പോര്‍ട്ട്
ചെയ്യുന്നതിനു അടിയന്തര
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഒരു
ലിസ്റ്റില്‍ നിന്നും
കുറഞ്ഞത് 50%
പേരെയെങ്കിലും
നിയമിക്കാതെ പുതിയ
അപേക്ഷ
ക്ഷണിക്കാതിരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
അംഗപരിമിതരായ
ഉദ്യോഗാര്‍ത്ഥികളുടെ വൈകല്യം
തെളിയിക്കുന്നത്തിനുള്ള നിബന്ദന
49.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
നിയമനത്തിന്
അംഗപരിമിതരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
വൈകല്യം
തെളിയിക്കുന്നതിന്
പുതിയ ഉത്തരവ്
പ്രകാരമുള്ള
നിബന്ധനകള്‍
വിശദമാക്കാമോ;
(ബി)
രണ്ട്
വര്‍ഷം സര്‍വ്വീസുള്ള
പോസ്റ്റ് ഗ്രാജ്വേറ്റ്
യോഗ്യതയുള്ള
ഡോക്ടര്‍മാരുടെ
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കണമെന്ന നിബന്ധന
മൂലം
ഉദ്യോഗാര്‍ത്ഥികള്‍
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഐ.
സി. ഡി. എസ്. സൂപ്പര്‍വൈസര്‍
തസ്തികയിലേക്കുള്ള
ഇന്റര്‍വ്യൂ
50.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.
എസ്. സി. 2013 -ല്‍
പരീക്ഷ നടത്തി ,2014
മെയ് മാസം ഷോര്‍ട്ട്
ലിസ്റ്റ്
പ്രസിദ്ധീകരിച്ച ഐ. സി.
ഡി. എസ്.
സൂപ്പര്‍വൈസര്‍
തസ്തികയിലേക്കുള്ള
ഇന്റര്‍വ്യൂ നടത്താന്‍
കാലതാമസം വരുന്നതിനുള്ള
കാരണം വിശദമാക്കാമോ ;
(ബി)
സംസ്ഥാനത്ത്
ഐ. സി. ഡി. എസ്.
സൂപ്പര്‍വൈസര്‍
തസ്തികയിലെക്കുള്ള
നിയമനത്തിനുവേണ്ടി എത്ര
ഒഴിവുകള്‍ പി. എസ്. സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(സി)
പ്രസ്തുത
തസ്തികയിലേക്കുള്ള
ഇന്റര്‍വ്യൂ നടത്തി
ലിസ്റ്റ് എപ്പോള്‍
പ്രസിദ്ധീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ ?
പി.എസ്.സി.
യുടെ ഓണ്‍ലെെന്‍ പരീക്ഷാ
സംവിധാനം
51.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
യുടെ പരീക്ഷകള്‍
വേഗത്തിലും
കാര്യക്ഷമമായും
നടത്തുന്നതിന്
പി.എസ്.സി. ഓണ്‍ലെെന്‍
പരീക്ഷാ സംവിധാനത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഇപ്പോള്‍
പ്രസ്തുത സംവിധാനം
എവിടെയെല്ലാമാണ് ഉളളത്;
ഏതെല്ലാം പരീക്ഷകളാണ്
പ്രസ്തുത
സംവിധാനത്തില്‍ ഇതുവരെ
നടത്തിയിട്ടുളളത്;
(ഡി)
പി.എസ്.സി.
നടത്തുന്ന എല്ലാ
പരീക്ഷകള്‍ക്കും
പ്രസ്തുത സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
പി.എസ്.സി.
നിയമനം
52.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ഒഴിവുകള്‍ ഓരോ വര്‍ഷവും
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
എത്രപേര്‍ക്ക് നിയമനം
നല്കി;
ജില്ലാതലത്തിലും
സംസ്ഥാന തലത്തിലും എത്ര
റാങ്ക് ലിസ്റ്റുകള്‍
നിലവിലുണ്ട്; പ്രസ്തുത
ലിസ്റ്റില്‍ എത്ര
ഉദ്യോഗാര്‍ത്ഥികള്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
പി.എസ്.സി.
അഡ്വൈസ് ചെയ്തിട്ടും
നിയമന ഉത്തരവ്
ലഭിക്കാത്ത എത്ര
ഉദ്യോഗാര്‍ത്ഥികള്‍
ഉണ്ട്; വിശദാംശം
നല്‍കുമോ?
കരാർ
നിയമനവും സ്ഥിരപ്പെടുത്തലും
53.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വകുപ്പുകളില്‍
ജീവനക്കാരെ
കരാറടിസ്ഥാനത്തില്‍
ചട്ടവിരുദ്ധമായി
നിയമിക്കുകയും
സ്ഥിരപ്പെടുത്തുകയും
ചെയ്യുന്ന നടപടികള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
സര്‍ക്കാര്‍
വകുപ്പുകളില്‍
ദിവസക്കൂലി/കരാര്‍
അടിസ്ഥാനത്തില്‍ നിയമനം
നടത്തുകയും
ചട്ടവിരുദ്ധമായി അവരെ
സ്ഥിരപ്പെടുത്തുകയും
ചെയ്യുന്നരീതി
നിര്‍ത്തലാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കേരള
സിവില്‍ സര്‍വ്വീസ്
54.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സിവില്‍ സര്‍വ്വീസ്
പ്രകാരം ഏതൊക്കെ
വകുപ്പുകളിലെ എ്രത
തസ്തികകള്‍ വീതമാണ്
നീക്കി വച്ചിട്ടുളളത്;
(ബി)
ഇൗ
തസ്തികകളിലേയ്ക്കുളള
നിയമനത്തിന്റെ
പ്രായപരിധി എത്രയാണ്;
(സി)
സര്വ്വീസിലുളളവര്ക്ക്
എ്രത ശതമാനം
സീറ്റുകളാണ് നീക്കി
വച്ചിട്ടുളളത് ;
വിശദാംശം
ലഭ്യമാക്കാമോ?
കേരള
അഡ്മിനികേരള സിവില്‍
സര്വ്വീസ്സ്ട്രേറ്റീവ്
സര്‍വ്വീസ്
55.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബിരുദ
നിലവാരത്തിലുളള പരീക്ഷ
എഴുതി നേരിട്ടു നിയമനം
നേടുന്ന തസ്തികകളെയും
അതിന്റെ പ്രമോഷന്
തസ്തികകളെയും കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസില്‍ നിന്നും
ഒഴിവാക്കുമോ;
(ബി)
പഞ്ചായത്ത്
സെക്രട്ടറിമാര്‍,
ജൂനിയര്‍
എംപ്ലോയിമെന്റ്
ഓഫീസര്‍മാര്‍, ബി.ഡി.ഒ.
മാര്‍, സെക്രട്ടറിയറ്റ്
/ എല്‍.എഫ്.എ.ഡി /
അഡ്വ. ജനറല്‍ ഓഫീസ്
എന്നിവയുടെ പ്രമോഷന്
തസ്തികകളിൽ നിന്നും
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിനെ
ഒഴിവാക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
56.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസില്‍നിന്നും
ഏതെല്ലാം വകുപ്പുകളെ
ഒഴിവാക്കിയിട്ടുണ്ട്;
(ബി)
ഇത്
സംബന്ധമായി ഇറങ്ങിയ
ഉത്തരവുകളില്‍
മാറ്റങ്ങള്‍
വരുത്തുകയുണ്ടാ യിട്ടുണ്ടോ;
(സി)
സെക്രട്ടേറിയറ്റ്
ജീവനക്കാരുടെ സംഘടനാ
പ്രതിനിധികളുമായി
മന്ത്രിസഭാ ഉപസമിതി
ചര്‍ച്ച
നടത്തുകയുണ്ടായോ;
തീരുമാനം വിശദമാക്കാമോ;
(ഡി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
രൂപീകരിച്ചതിന്റെ
ലക്ഷ്യം എന്തായിരുന്നു;
ഇത് ചില വകുപ്പുകളുടെ
കാര്യത്തില്‍
വേണ്ടതില്ലെന്ന്
തീരുമാനിച്ചിട്ടുളളതിന്റെ
കാരണം
വെളിപ്പെടുത്താമോ?
എല്‍.ഡി.
ടൈപ്പിസ്റ്റ് തസ്തിക
57.
ശ്രീമതി.പി.
അയിഷാ
പോറ്റി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വകുപ്പുകളില്‍ മൂന്നു
ക്ലാര്‍ക്കിന് ഒരു
ടൈപ്പിസ്റ്റ് എന്ന
അനുപാതം
ഗ്രാമപഞ്ചായത്തുകളില്‍
നടപ്പില്‍
വരുത്തുന്നതിനും
ഗ്രാമപഞ്ചായത്തുകളില്‍
അര്‍ഹമായ ടൈപ്പിസ്റ്റ്
തസ്തിക അനുവദിക്കാനും
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എല്‍.ഡി.
ടൈപ്പിസ്റ്റ്
തസ്തികയിലേയ്ക്കുളള
നിയമനത്തിന്
കമ്പ്യൂട്ടര്‍
പരിജ്ഞാനം അടിസ്ഥാന
യോഗ്യതയായി
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ
പേരില്‍ മോട്ടോര്‍ വാഹന
വകുപ്പ് ഉള്‍പ്പെടെയുളള
വകുപ്പുകളില്‍ എല്‍.ഡി.
ടൈപ്പിസ്റ്റ് തസ്തിക
വെട്ടിക്കുറച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
സംവരണ
തസ്കികയിലെ നിയമനം
58.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
നിയമനങ്ങളില്‍
പട്ടികജാതി
പട്ടിക-വര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുളള
സംവരണ തസ്കികയില്‍
പ്രസ്തുത
വിഭാഗങ്ങള്‍ക്ക് തന്നെ
നിയമനം
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
നിലവിലുളള
ചട്ടം ലംഘിച്ചതിലൂടെ
1995 മുതല്‍ എത്ര
ജീവനക്കാര്‍ക്ക്
പി.എസ്.സി. നിയമനം
നല്‍കിയിട്ടുണ്ട്;
(സി)
എങ്കില്‍
ചട്ടലംഘനത്തിലൂടെ
സര്‍വ്വീസില്‍
പ്രവേശിച്ച
ജീവനക്കാരുടെ
സര്‍ട്ടിഫിക്കറ്റുകള്‍
പുന:പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഹയര്‍
സെക്കന്ററി വിഭാഗത്തിലെ ഹിന്ദി
എച്ച്. എസ്. എസ്. റ്റി. റാങ്ക്
ലിസ്റ്റ്
59.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
വിഭാഗത്തില്‍ ഹിന്ദി
എച്ച്. എസ്. എസ്. റ്റി.
റാങ്ക് ലിസ്റ്റ് പി.
എസ്.സി.
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
പ്രസിദ്ധീകരിച്ചത്;
എത്ര പേരുടെ ലിസ്റ്റ്
പ്രസിദ്ധീകരിച്ചു;
(ബി)
ഇപ്പോള്‍
എ്രത വേക്കന്‍സിയാണ്
പി.എസ്.സി. യില്‍
നിലവിലുളളത്; ഇതിന്റെ
അഡ്വെെസ് മെമ്മോ
എന്നേക്ക് അയയ്ക്കും
എന്ന് വ്യക്തമാക്കുമോ;
ഹയര്‍
സെക്കന്ററി, വോക്കേഷണല്‍ ഹയര്‍
സെക്കന്ററി കോമേഴ്സ് (സീനിയര്‍,
ജൂനിയര്‍) അദ്ധ്യാപക നിയമനം
60.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി,
വോക്കേഷണല്‍ ഹയര്‍
സെക്കന്ററി കോമേഴ്സ്
(സീനിയര്‍,
ജൂനിയര്‍)അദ്ധ്യാപക
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
തസ്തികകളിൽ എത്ര
ഒഷിവുകൾ നിയമനത്തിനായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
ഹയര്‍
സെക്കന്ററി,
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി
വിഭാഗങ്ങളിലെ കോമേഴ്സ്
(ജൂനിയര്‍,
സീനിയര്‍)അദ്ധ്യാപക
ഒഴുവുകളിലേയ്ക്ക്
നിയമനം നടത്തുന്നതിനായി
റാങ്ക് ലിസ്റ്റിലെ എത്ര
പേര്‍ക്ക് അഡ്വൈസ്
മെമ്മോ അയച്ചിട്ടുണ്ട്;
(ഡി)
എച്ച്.എസ്.എസ്.ടി
കോമേഴ്സ് അദ്ധ്യാപക
റാങ്ക് ലിസ്റ്റില്‍
നിന്നും റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ഒഴിവുകളിലേക്ക് അഡ്വൈസ്
ചെയ്യുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
ഇല്ലെങ്കില്‍ നിയമന
നടപടികള്‍
ത്വരിതപ്പെടുത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ആലപ്പുഴ
ജില്ലയില്‍ കെ.എസ്.ഇ.ബി
മസ്ദൂര്‍ നിയമനം
61.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ നിലവില്‍
വന്ന കെ.എസ്.ഇ.ബി
മസ്ദൂര്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട് ;
(ബി)
നിലവില്‍
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് ;
റിപ്പോര്‍ട്ട് ചെയ്ത
മുഴുവൻ ഒഴിവുകളിലേക്കും
നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
സിവില്‍
സര്‍വ്വീസ് അഴിമതി
62.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
സര്‍വ്വീസ് അഴിമതി
രഹിതവും
കാര്യക്ഷമവുമാക്കുന്നതിന്
സര്‍ക്കാര്‍ എന്ത്
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി ഇ-ഗവേര്‍ണന്‍സ്
സംവിധാനവും ഇ-ടെന്‍ഡര്‍
സംവിധാനവും ഏതെല്ലാം
വകുപ്പുകളില്‍
നടപ്പിലാക്കിയെന്നും
എവിടെയെല്ലാം
നടപ്പാക്കാനുണ്ട്
എന്നും ഇതിന്റെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ ;
(സി)
ഇവ
നടപ്പിലാക്കിയ
വകുപ്പുകളില്‍ പ്രസ്തുത
സംവിധാനങ്ങളെ മാറ്റി
നിർത്തി,
മുന്‍കാലങ്ങളില്‍
അഴിമതി കണ്ടെത്തിയതിനാൽ
ഒഴിവാക്കിയ സംവിധാനം
ഏതെല്ലാം വകുപ്പുകളില്‍
ഇപ്പോഴും സ്വീകരിച്ചു
വരുന്നു ; ഇത്
നിയന്ത്രിക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ ;
(ഡി)
ഈ
സര്‍ക്കാര്‍
നടപ്പുവര്‍ഷത്തിൽ
(2014-15) അഴിമതി
നിയന്ത്രിക്കാന്‍
ഏതെല്ലാം വകുപ്പുകളില്‍
വിജിലന്‍സ് റെയിഡുകൾ
നടത്തി ; ഇവയിലൂടെ
കണ്ടെത്തിയ അഴിമതി തുക
എത്ര ; ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടികള്‍ സ്വീകരിച്ചു
; വകുപ്പ് തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ
;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ
കൈക്കൂലിക്കേസ്സില്‍
അന്വേഷണങ്ങള്‍ക്ക്
വിധേയരായ ഐ.എ.എസ്സ്,
ഐ.പി.എസ്സ്,
ഐ.എഫ്.എസ്സ്,
ഐ.ആര്.എസ്സ്
ഉദ്യോഗസ്ഥര്‍ ആരെല്ലാം
എന്നും ഇവരില്‍ എത്ര
പേര്‍ക്കെതിരെ
കുറ്റപത്രം നല്കി
എന്നും എന്തെല്ലാം
നടപടികള്‍ ഇവരുടെമേല്‍
സ്വീകരിച്ചുവെന്നും
ഇവരില്‍ എത്ര പേര്‍ക്ക്
തുടര്‍ പ്രമോഷനുകള്‍
നല്കി എന്നും
വ്യക്തമാക്കുമോ ;
(എഫ്)
ഈ
സര്‍ക്കാര്‍ കാലയളവില്‍
വിവിധ വകുപ്പുകളിലായി
വിജിലന്‍സ് കണ്ടെത്തി
നടപടികള്ക്കുവിധേയരായവരില്
എത്ര പേരെ
സര്‍വ്വീസില്‍ നിന്നും
പുറത്താക്കി ;
(ജി)
അവര്‍
ആരെല്ലാമെന്നും ഇവരെ
സര്‍വ്വീസില്‍ നിന്നും
പുറത്താക്കിയതു ഏതൊക്കെ
വകുപ്പുകളില്‍
നിന്നുമാണെന്നും
വ്യക്തമാക്കുമോ ?
പാലക്കാട്
ജില്ലയിലെ എല്‍.ഡി.ക്ലാര്‍ക്ക്
റാങ്ക് ലിസ്റ്റ്
63.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
എല്‍.ഡി.ക്ലാര്‍ക്ക്
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്നിട്ട്
എത്ര വര്‍ഷമായി; ഈ
ലിസ്റ്റിന്റെ കാലാവധി
എന്ന് അവസാനിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
ഈ
ലിസ്റ്റില്‍ നിന്നും
നാളിതുവരെയായി എത്ര
ഉദ്യോഗാര്ത്ഥികള്ക്ക്നിയമനം
കൊടുത്തിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
നിലവിലുള്ള
എല്ലാ ഒഴിവുകളും
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ എല്ലാ
വകുപ്പ്
മേധാവികള്‍ക്കും
സര്‍ക്കാര്‍ കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
ഈ
ലിസ്റ്റില്‍ നിന്നും
മുഴുവന്‍
ഉദ്യോഗാര്‍ത്ഥികള്‍ക്കും
നിയമനം ലഭിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ?
കോഴിക്കോട്
ജില്ലയിലെ ലോവര്‍ ഡിവിഷന്
ക്ലാര്‍ക്ക് നിയമനം
64.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 477/2010
പ്രകാരം കോഴിക്കോട്
ജില്ലയില്‍ ലോവര്‍
ഡിവിഷന്
ക്ലാര്‍ക്കുമാര്‍ക്ക്
വേണ്ടി തയ്യാറാക്കിയ
പി.എസ്.സി. ലിസ്റ്റില്‍
നിന്നും
എത്രപേര്‍ക്കാണ് നിയമനം
നല്‍കിയിട്ടുള്ളത്;
(ബി)
റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകളില്‍ ഇനി
നിയമനം നല്കാന്
ബാക്കിയുണ്ടോ; അടുത്ത
വര്‍ഷത്തെ ഒഴിവുകള്‍
(പ്രതീക്ഷിത ഒഴിവുകള്‍)
കണക്കാക്കി സൂപ്പര്‍
ന്യൂമററിയായി നിയമനം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
കെട്ടിക്കിടക്കുന്ന ഫയലുകള്‍
65.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
കെട്ടിക്കിടക്കുന്ന
ഫയലുകള്‍ തീര്‍പ്പ്
കല്പിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
എല്ലാ
മാസവും നിശ്ചിത ദിവസം
ഫയല്‍ തീര്‍പ്പാക്കല്‍
പദ്ധതി നടപ്പാക്കുമോ;
(സി)
കളക്ടറേറ്റ്
മുതല്‍ താഴോട്ടുള്ള
ഓഫീസുകളില്‍ നിന്നും
യഥാസമയം റിപ്പോര്‍ട്ട്
ലഭിക്കാത്തത് ഫയല്‍
തീര്‍പ്പാക്കുന്നതില്‍
കാലതാമസം വരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുവാന്‍ എന്ത്
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ശമ്പളകമ്മീഷൻ
66.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടക്കാലാശ്വാസം
ആവശ്യപ്പെട്ടുകൊണ്ട്
സര്‍ക്കാര്‍
ജീവനക്കാരുടെയും
അധ്യാപകരുടെയും
സമരസമിതി, സൂചന
പണിമുടക്ക് സമരം
നടത്തുമെന്ന്
അറിയിച്ചിട്ടുണ്ടായിരുന്നോ;
(ബി)
പണിമുടക്ക്
നോട്ടീസ് നല്കിയ
ജീവനക്കാരുടെയും
അധ്യാപകരുടെയും സംഘടനാ
നേതാക്കളെ വിളിച്ച്
ചര്‍ച്ച
ചെയ്യുകയുണ്ടായോ;
എങ്കില്‍ എപ്പോള്‍;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്താമോ;
(സി)
ജീവനക്കാരുടെയും
അധ്യാപകരുടെയും
ന്യായമായ ആവശ്യം
പരിഗണിച്ച്
ഇടക്കാലാശ്വാസം
നല്കാന് തയ്യാറാകുമോ?
തിരുവനന്തപുരം
ജില്ലയിലെ എല്‍.ഡി.
ക്ലാര്‍ക്ക് നിയമനം
67.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ വിവിധ
വകുപ്പുകളിലേക്ക്എല്.ഡി.
ക്ലാര്‍ക്ക്
തസ്തികയിലേക്ക്
പി.എസ്.സി.
തയ്യാറാക്കിയ റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതെന്നാണെന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്എത്ര
തവണ കാലാവധി
ദീര്‍ഘിപ്പിച്ച്
നല്കുകയുണ്ടായി ;
ലിസ്റ്റിന്റെ കാലാവധി
അവസാനിക്കുന്നത്
എന്നാണ് ; മെയിന്‍
ലിസ്റ്റില്‍ എത്ര
പേരെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; ഇതില്‍ നിന്നും എത്ര
പേര്‍ക്ക് ഇതുവരെ നിയമന
ശുപാര്‍ശ
നല്‍കിയിട്ടുണ്ട് ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇനിയും
എത്ര പേര്‍ക്ക് നിയമന
ശുപാര്‍ശ നല്കുവാനുള്ള
ഒഴിവുകള്‍ നാളിതുവരെ
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്ത്
കിട്ടിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഉദ്യോഗക്കയറ്റം
മുഖേനയും
റിട്ടയര്‍മെന്റ്
മുഖേനയും ഏത്
കാലയളവുവരെ ഉണ്ടാകുന്ന
ഒഴിവുകള്‍ കണക്കാക്കി
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാനാണ് ഇപ്പോള്‍
വിവിധ വകുപ്പുകള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇതിന്റെ
അടിസ്ഥാനത്തില്‍
ഏതെല്ലാം വകുപ്പുകള്‍
എത്ര ഒഴിവുകള്‍
ഇതിനോടകം റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
സര്‍ക്കാര്‍
നിര്‍ദ്ദേശം അനുസരിച്ച്
ഇത്തരം ഒഴിവുകള്‍
ഇനിയും റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലാത്ത
വകുപ്പുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ
(എഫ്)
റാങ്ക്
ലിസ്റ്റിന്റെ കാലാവധി
തീരുന്നതിന് മുമ്പ്
സര്‍ക്കാര്‍
നിര്‍ദ്ദേശം അനുസരിച്ച്
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് കര്‍ശന
നിര്‍ദ്ദേശം
നല്കുവാനും അത്
നടപ്പിലാക്കുവാനും
എന്ത് നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
സെക്രട്ടേറിയറ്റ്
മാന്വല്‍ പരിഷ്ക്കരണം
68.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റ്
മാന്വല്‍ ഏറ്റവും
ഒടുവില്‍ പരിഷ്കരിച്ചത്
എപ്പോഴാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആധുനിക
കമ്മ്യൂണിക്കേഷന്‍
സംവിധാനങ്ങളും
യന്ത്രസാമഗ്രികളും
ഉപയോഗിച്ചു
തുടങ്ങിയതിനുശേഷം
ആയതില്‍ കാലികമായ
മാറ്റം
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
കോഴിക്കോട്
ജില്ലയില്‍ HSA
ഗണിതശാസ്ത്രം തസ്തികയിലെ
പരീക്ഷ
69.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ HSA
ഗണിതശാസ്ത്രം
തസ്തികയുടെ കാറ്റഗറി
നമ്പര്‍ (661/12)
പരീക്ഷ നാളിതുവരെ
നടത്താത്തത്
ചോദ്യപേപ്പര്‍
ലഭ്യമാകാത്തതു
മൂലമാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
തസ്തികയിലേക്കുള്ള
പരീക്ഷ നടത്തുന്നതിന്
ആവശ്യമായ ചോദ്യപേപ്പര്‍
ലഭിച്ചിട്ടുണ്ടോ ;
(സി)
പരീക്ഷ
എന്നത്തേക്ക് നടത്താന്‍
സാധിക്കും എന്നു
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ തീയതി
നിശ്ചയിക്കാന്‍
സാധിക്കാത്തതിന്റെ
ഭരണ-സാങ്കേതിക
തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ?
പത്തനംതിട്ട
ജില്ലയില്‍ ലാബ്
ടെക്നീഷ്യന് ഗ്രേഡ് II
നിയമനം
70.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ ആരോഗ്യ
വകുപ്പില്‍ ലാബ്
ടെക്നീഷ്യന് ഗ്രേഡ് II
ന്റെ റാങ്ക് ലിസ്റ്റ്
എന്നാണ് നിലവില്‍
വന്നിട്ടുള്ളത്;
(ബി)
എത്ര
പേരാണ് റാങ്ക്
ലിസ്റ്റിലുള്ളത്;
റാങ്ക് ലിസ്റ്റിന്
എന്നുവരെയാണ്
കാലാവധിയുള്ളത്;
(സി)
റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ച് ഒരു
വര്‍ഷം
പൂര്ത്തിയായപ്പോഴേക്കുംലിസ്റ്റില്
നിന്നും എത്ര പേര്‍ക്ക്
നിയമനം ലഭിച്ചുവെന്നും
ബാക്കിയുള്ളവര്‍ക്ക്
നിയമനം നല്കാന്
കഴിയാത്തതിന്റെ കാരണം
എന്തെന്നും
വ്യക്തമാക്കാമോ;
(ഡി)
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലനില്ക്കുമ്പോള്
ജില്ലയിലുണ്ടാകുന്ന
ഒഴിവുകളിലേക്ക് പൊതു
സ്ഥലംമാറ്റം വഴി മറ്റു
ജില്ലകളില്‍ നിന്നും
ജീവനക്കാരെ മാറ്റി
നിയമിക്കുന്നത്
തടഞ്ഞുകൊണ്ട്ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കാമോ;
(ഇ)
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ഒരു
ഉത്തരവ്
പുറപ്പെടുവിക്കാന്‍
തയ്യാറാകുമോ; ഇതിനായി
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
റാങ്ക്
ലിസ്റ്റിന്റെ കാലാവധി
അവസാനിക്കുന്നതിനു
മുന്‍പ് പരമാവധി
പേര്‍ക്ക് നിയമനം
ലഭിക്കാനായി എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
ജില്ലയിലെ LD ക്ലര്‍ക്ക്
റാങ്ക് ലിസ്റ്റ്
71.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ നിലവിലുള്ള
LD ക്ലര്‍ക്ക് റാങ്ക്
ലിസ്റ്റ് എന്നാണ്
നിലവില്‍ വന്നത് ;
അതിന്റെ കാലാവധി
എന്നാണ്
അവസാനിക്കുന്നത് ;
(ബി)
ഇതിനകം
വിവിധ വകുപ്പുകളിലായി
നടത്തിയ നിയമന
വിവരങ്ങള്‍
വിശദീകരിക്കാമോ ;
(സി)
ജില്ലയില്‍
2015 ഫെബ്രുവരി 28 വരെ
ഓരോ വകുപ്പിലും
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകള്‍ എത്രയെന്ന്
വ്യക്തമാക്കാമോ
;പ്രസ്തുത
ഒഴിവുകളിലേക്ക് നിയമന
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(ഡി)
താരതമ്യേന
കുറഞ്ഞ നിയമനം നടന്ന
സാഹചര്യത്തില്‍ റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടുന്ന കാര്യം
പരിഗണിക്കുമോ ?
PSC
യുടെ ഒറ്റത്തവണ രജിസ്ട്രേഷന്
72.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
PSC
യുടെ ഒറ്റത്തവണ
രജിസ്ട്രേഷന് പ്രകാരം
സര്‍ട്ടിഫിക്കറ്റ്
പരിശോധനയുമായി
ബന്ധപ്പെട്ട്
ഉദ്യോഗാര്‍ത്ഥികള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സ്വകാര്യ
കഫേകളില്‍ നിന്ന്
സര്‍ട്ടിഫിക്കറ്റുകള്‍
സ്കാന്‍ ചെയ്ത്
അയയ്ക്കേണ്ടിവരുന്നതുമൂലം
സാമ്പത്തികവും
മറ്റുമുള്ള
പ്രയാസങ്ങള്‍
ഉദ്യോഗാര്‍ത്ഥികള്‍
നേരിടുന്നതായുള്ള പരാതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഉണ്ടെങ്കില്‍
ഇത് പരിഹരിക്കുന്നതിന്
വല്ല നടപടികളും
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ?
രവിദാസന്റെ
കുടുംബത്തിന് ധനസഹായം.
73.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ വെസ്റ്റ്
ഹില്‍ ചുങ്കത്ത്
29.3.2014ല്‍ ഇന്ത്യന്‍
ഓയില്‍ കോര്പ്പറേഷന്
ടാങ്കര്‍ ലോറി മറിഞ്ഞ്
മരണപ്പെട്ട ര വിദാസന്,
(ഇടുവനിലയം,
എരഞ്ഞിക്കല്‍ പി.ഒ.,
കോഴിക്കോട്)
എന്നയാളുടെ
കുടുംബത്തിന്
ഗവണ്മെന്റ് ജോലിയും
ധനസഹായവും വാഗ്ദാനം
ചെയ്തിരുന്നോ ;
(ബി)
ഉണ്ടെങ്കില്‍
വാഗ്ദാനം ചെയ്ത
ധനസഹായവും ജോലിയും
നല്‍കിയിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ ;
(സി)
ഇല്ലെങ്കില്‍
മരണപ്പെട്ട രവിദാസന്റെ
കുടുംബത്തിന് ധനസഹായവും
ജോലിയും നല്‍കാനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ
?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
74.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും അപേക്ഷകര്‍ക്ക്
അനുവദിക്കുന്ന ധനസഹായം
യഥാസമയം
ലഭ്യമാകുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപകടമരണം
നേരിട്ടവരുടെ ആശ്രിതരും
മറ്റ് കടുത്ത
രോഗബാധിതരും അനുവദിച്ച
ധനസഹായത്തിന് ആഫീസുകള്‍
പലതവണ കയറി ഇറങ്ങേണ്ട
അവസ്ഥ ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഈ
കാര്യത്തില്‍ റവന്യൂ
വകുപ്പിന്റെ കൂടുതല്‍
ജാഗ്രതയോടെയുള്ള
പ്രവര്‍ത്തനം
ഉണ്ടാകാന്‍ നടപടി
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി -
കമലമ്മയുടെ അപേക്ഷ
75.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ കമലമ്മ,
കലാസദനം,പാറ്റൂര്‍.
പി.ഒ, നൂറനാട് എന്ന
വ്യക്തി തന്റെ
ഭര്‍ത്താവ് തെങ്ങില്‍
നിന്ന് വീണ്
മരണപ്പെട്ടതിനെ
തുടര്‍ന്ന്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേയ്ക്ക് അപേക്ഷ
നല്കി രണ്ടു വര്‍ഷം
കഴിഞ്ഞിട്ടും,
നാളിതുവരെയും
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
നല്‍കിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപേക്ഷകയുടെ
കുടുംബത്തിന് ധനസഹായം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും സഹായം ലഭിക്കുന്നതിന്
ശ്രീമതി സുജാത സമര്‍പ്പിച്ച
അപേക്ഷ
76.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും സഹായം
ലഭിക്കുന്നതിന് ശ്രീമതി
സുജാതസമര്പ്പിച്ചിരുന്നഅപകട
മരണത്തെ തുടര്‍ന്നുള്ള
ധനസഹായത്തിനായി
24424/12/CM dated
21/7/2012 എന്ന
അപേക്ഷയില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
അപേക്ഷയിന്മേല്
കോട്ടയം ജില്ലാ
കലക്ടറേറ്റില്‍ നിന്നും
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ;
(സി)
ഈ
അപേക്ഷ
നിരസിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
ശ്രീമതി
സുജാതയുടെ
അപേക്ഷയിന്മേല്
വില്ലേജ് ഓഫീസര്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വില്ലേജ്
ഓഫീസറുടെ റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(ഇ)
അപേക്ഷകയ്ക്ക്
ധനസഹായം നല്‍കുന്നതിന്
തുടര്‍ നടപടി
സ്വീകരിക്കാമോയെന്ന്
വ്യക്തമാക്കാമോ?
ദുരിതാശ്വാസനിധിയില്‍നിന്നും
ചികിത്സാ സഹായം
77.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍നിന്നും
അനുവദിക്കുന്ന ചികിത്സാ
സഹായം സമയത്ത്
ലഭിക്കുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യം
പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ശ്രീ.
ആര്. ബാലകൃഷ്ണപിളളയുടെ
ക്ലിഫ് ഹൗസ് സന്ദര്‍ശനം
78.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയെ,
2014 സെപ്തംബര്‍ 28ന്
ഒദ്യോഗിക വസതിയായ
ക്ലിഫ് ഹൗസില്‍,
മുന്‍മന്ത്രി ശ്രീ.
ആര്. ബാലകൃഷ്ണപിളള
നേരില്‍
കണ്ടിട്ടുണ്ടായിരുന്നുവോ;
(ബി)
സന്ദര്‍ശന
ഉദ്ദേശ്യം
വെളിപ്പെടുത്താമോ;
(സി)
ശ്രീ.
ആര്. ബാലകൃഷ്ണപിളള
സന്ദര്‍ശനം നടത്തിയ
വേളയില്‍, ക്ലിഫ്
ഹൗസിലെ ക്ലോസ്ഡ്
സര്‍ക്യൂട്ട് ടി.വി.
പ്രവര്ത്തനക്ഷമമായിരുന്നുവോ;
വിശദമാക്കാമോ ;
(ഡി)
സന്ദര്‍ശനം
നടത്തിയിരുന്നുവെന്നു
ശ്രീ. ആര്.
ബാലകൃഷ്ണപിളള
വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന്
, അക്കാര്യം ബഹു.
മുഖ്യമന്ത്രി
നിഷേധിച്ചിട്ടുണ്ടോ;
(ഇ)
ഈ
പശ്ചാത്തലത്തില്‍
സി.സി.ടി.വി.
ദൃശ്യങ്ങള്‍
പരിശോധിക്കണമെന്ന ശ്രീ.
ആര്. ബാലകൃഷ്ണപിളളയുടെ
ആവശ്യം സര്‍ക്കാര്‍
അംഗീകരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ?
കേന്ദ്ര
ബഡ്ജറ്റില്‍
പരിഗണിക്കുന്നതിനുള്ള
ആവശ്യങ്ങള്‍
79.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ബഡ്ജറ്റില്‍
പരിഗണിക്കുന്നതിനായി
കേന്ദ്ര ധനകാര്യ
വകുപ്പ് മന്ത്രിയുടെ
ശ്രദ്ധയില്പെടുത്തിയ
സംസ്ഥാന ആവശ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
മുന്‍
യു.പി.എ സര്‍ക്കാരിനോട്
ആവശ്യപ്പെട്ടതു കൂടാതെ
പുതുതായി ഉന്നയിച്ച
ആവശ്യങ്ങള്‍
ഏതെല്ലാമാണ് ;
(സി)
യു.പി.എ.
സര്‍ക്കാര്‍
ബഡ്ജറ്റുകളില്
പ്രഖ്യാപിച്ചിരുന്ന
ഏതെങ്കിലും പദ്ധതിയുടെ
കാര്യത്തില്‍ കേന്ദ്ര
ഗവണ്മെന്റ് ഇനിയും
തീരുമാനം എടുക്കാ
നുണ്ടോ; എങ്കിൽ
പദ്ധതികൾ ഏതെല്ലാം?
ബഡ്ജറ്റ്
നികുതി നിര്‍ദ്ദേശങ്ങളില്‍
നിന്നും ഒഴിവാക്കാന്‍ കോഴ
80.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഡ്ജറ്റ്
നികുതി
നിര്‍ദ്ദേശങ്ങളില്‍
നിന്നും ഒഴിവാക്കാന്‍
സ്വര്‍ണ്ണവ്യാപാരികള്‍,
ബേക്കറിഉടമകള്, ക്വാറി
ഉടമകൾ തുടങ്ങിയവരില്‍
നിന്നും ധനകാര്യ
വകുപ്പ് മന്ത്രി കോഴ
വാങ്ങുന്നതായി
ആക്ഷേപിച്ചുകൊണ്ടുളള
ശ്രീ. ആര്.
ബാലകൃഷ്ണപിളളയുടെ
പരാമര്‍ശം പത്ര ദൃശ്യ
മാദ്ധ്യമങ്ങള്‍
പ്രസിദ്ധീകരിച്ചിട്ടുളളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗൗരവകരമായ
ഇൗ ആരോപണങ്ങള്‍
സംബന്ധിച്ച്
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ അന്വേഷണം
നടത്തുകയുണ്ടായോ;
എങ്കില്‍ ഏത്
ഉദ്യോഗസ്ഥന്റെ
നേതൃത്വത്തില്‍
ആരെല്ലാം അടങ്ങുന്ന
സംഘമാണ് അന്വേഷണം
നടത്തിയിരിക്കുന്നത്;
(സി)
നികുതി
വരവിലും, അധിക
വിഭവസമാഹരണത്തിലും
പ്രതീക്ഷിച്ച നേട്ടം
പോലും
ഇല്ലാതായിരിക്കുന്നതിന്റെയടിസ്ഥാനത്തില്
ആക്ഷേപത്തിന്റെ ഗൗരവം
പരിഗണിച്ച്, ധനകാര്യ
വകുപ്പ് ബന്ധപ്പെട്ട
മന്ത്രിയില്‍ നിന്നും
എടുത്ത് മാറ്റാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
പ്രതിപക്ഷ
നേതാവിന്റെ ചെലവുകളും
ഔദ്യോഗിക നിയമനങ്ങളും
81.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിപക്ഷ
നേതാവിന്റെ ഔദ്യോഗിക
വസതി
മോടിപിടിപ്പിക്കുന്നതിനും
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനും
ചെലവഴിച്ച തുകയുടെ ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ടെലിഫോണ്‍
ബില്‍, അതിഥി
സല്‍ക്കാരം, യാത്രാബത്ത
എന്നീ ഇനങ്ങളില്‍
ചെലവായ തുക
എത്രയാണെന്ന്
വിശദമാക്കുമോ;
(സി)
ഔദ്യോഗിക
വസതിയിലേയ്ക്ക്
സാധനസാമഗ്രികൾ
വാങ്ങുന്നതിന് ചെലവായ
തുക എത്രയാണെന്ന്
വിശദമാക്കുമോ;
(ഡി)
പ്രതിപക്ഷ
നേതാവിന്റെ പേഴ്സണല്‍
സ്റ്റാഫില്‍ നിന്ന്
ആരെയെല്ലാം
ഒഴിവാക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കേന്ദ്രസര്‍ക്കാര്‍
അനുവര്‍ത്തിക്കുന്ന ജനവിരുദ്ധ
നിലപാടുകള്‍
82.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
ജനവിരുദ്ധ
നിലപാടുകളില്‍ സംസ്ഥാന
ഗവണ്മെന്റ് അസംതൃപ്തി
അറിയിച്ചിട്ടുണ്ടോ;
എങ്കിൽ ഏതെല്ലാം
നിലപാടുകള്ക്കെതിരെയാണെന്നു
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
ഗവണ്മെന്റ്
നയങ്ങള്‍ക്കെതിരെ
സംസ്ഥാനത്ത് ഏതെങ്കിലും
നിലയിലുള്ള ജനകീയ
അഭിപ്രായ രൂപീകരണത്തിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കേന്ദ്രസര്‍ക്കാര്‍
സ്വീകരിച്ച ഏതെല്ലാം നയ
സമീപനങ്ങളാണ്
സംസ്ഥാനത്തിന്റെയും
ജനങ്ങളുടെയും പൊതു
താത്പര്യങ്ങള്‍ക്ക്
വിരുദ്ധമായി
ഭവിച്ചിട്ടുള്ളതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ?