പഴങ്ങളും
പച്ചക്കറികളും പരിശോധിക്കാന്‍
ലാബുകള്‍
*271.
ശ്രീ.കെ.രാജു
,,
പി.തിലോത്തമന്
,,
വി.ശശി
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യ
സംസ്ഥാനങ്ങളിൽ നിന്നും
വരുന്ന പഴങ്ങളും
പച്ചക്കറികളും
പരിശോധിക്കാന്‍
ലാബുകള്‍
സ്ഥാപിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷന്
ഉത്തരവായിട്ടുണ്ടോ ;
(ബി)
എങ്കിൽ
പ്രസ്തുത ഉത്തരവ്
വന്നതിനുശേഷം ഇതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ?
സാംസ്കാരിക
പ്രവര്‍ത്തക ക്ഷേമനിധി
ബോര്‍ഡ്.
*272.
ശ്രീ.ജി.സുധാകരന്
,,
പി.ശ്രീരാമകൃഷ്ണന്
,,
പുരുഷന് കടലുണ്ടി
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാംസ്കാരിക
പ്രവര്‍ത്തക ക്ഷേമനിധി
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ക്ഷേമനിധി
ബോര്‍ഡില്‍ നിന്നും
നല്‍കിവരുന്ന
പെന്‍ഷനുകള്‍ കൃത്യമായി
വിതരണം
ചെയ്യപ്പെടുന്നുണ്ടോ;
ഇല്ലെങ്കില്‍ കുടിശ്ശിക
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പെന്ഷന്
ഫണ്ടിന്റെ
വരുമാനസ്രോതസ്സ്
ഏതെല്ലാം; ഇതില്‍
ഏതെങ്കിലും വരുമാന
സ്രോതസ്സ്
നിലച്ചിട്ടുണ്ടോ;എങ്കിൽ
വ്യക്തമാക്കാമോ ;
(ഡി)
ഇതുമൂലം
എന്തെങ്കിലും
പ്രതിസന്ധി
ഉടലെടുത്തിട്ടുണ്ടോ;
ഇതിന് പരിഹാരം കാണാന്‍
എന്ത് നടപടി
സ്വീകരിച്ചുവെന്നറിയിക്കുമോ?
ഹൈടെക് കൃഷിരീതി
*273.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയ്ക്ക് നല്കുന്ന
പ്രാധാന്യത്തിനനുസൃതമായ
വളര്‍ച്ച
ഉണ്ടാകാതിരിക്കുന്നതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഹൈടെക്
കൃഷിരീതി മൂലം കാര്‍ഷിക
മേഖലയില്‍ എന്തൊക്കെ
മാറ്റം ഉണ്ടാക്കാന്‍
കഴിഞ്ഞു;
വ്യക്തമാക്കുമോ;
(സി)
എത്ര
കര്‍ഷകരെ പ്രസ്തുത
പദ്ധതിയുടെ
ഗുണഭോക്താക്കളാക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
ഗ്രാമവികസനത്തിനായി
നടപ്പാക്കപ്പെടുന്ന
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
*274.
ശ്രീ.ഇ.പി.ജയരാജന്
,,
സി.രവീന്ദ്രനാഥ്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസനത്തിനായി
സംസ്ഥാനത്ത്
നടപ്പാക്കപ്പെടുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ ഫണ്ട്
വിനിയോഗം സംബന്ധിച്ച്
സി.&എ.ജി. യുടെ
2014 ലെ 5-ാം
റിപ്പോര്‍ട്ടിലെ
പരാമര്‍ശങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റിപ്പോര്‍ട്ടില്‍
പരാമര്‍ശിച്ചിരിക്കുന്നതുപോലെ
മഹാത്മാഗാന്ധി
തൊഴിലുറപ്പ് പദ്ധതി,
ഇന്ദിരാ ആവാസ് യോജന,
എന്‍.ആര്.എല്‍.എം.
എന്നീ പദ്ധതികളില്‍ പണം
ചെലവാക്കപ്പെടാതെ
കിടക്കുന്നതിനുള്ള
കാരണം എന്താണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
നടപ്പ്
സാമ്പത്തിക വര്‍ഷം ഈ
പദ്ധതികളുടെ
നടത്തിപ്പിനെ
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
ഫണ്ട്
ചെലവഴിക്കപ്പെടാത്തതായ
മുന്‍സ്ഥിതിയില്‍
നിന്നും എന്തെങ്കിലും
ഗുണപരമായ മാറ്റം
ഇപ്പോള്‍
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
സംയോജിത
ശിശുവികസന പരിപാടി
*275.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംയോജിത
ശിശുവികസന
പരിപാടിയിലൂടെ
എന്തെല്ലാമാണ്
നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആറു
വയസ്സിനു താഴെയുള്ള
എത്ര ശതമാനം
കുട്ടികള്‍ക്ക് ഈ
പദ്ധതിയുടെ പ്രയോജനം
ലഭിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
ദളിത്-ആദിവാസി-മത്സ്യബന്ധന
വിഭാഗത്തിലെ
കുട്ടികളിലാണ് ഏറ്റവും
കൂടുതല്‍
പോഷകാഹാരക്കുറവ്
അനുഭവപ്പെടുന്നതെന്ന്
പഠന
റിപ്പോര്ട്ടുകളിലുണ്ടോ;എങ്കിൽ
വിശദമാക്കുമോ?
(ഡി)
സംയോജിത
ശിശുവികസന പദ്ധതി
വ്യാപകവും
സാര്‍വ്വത്രികവുമാക്കുന്നതിന്
സ്വീകരിക്കുന്ന നടപടികൾ
വിശദമാക്കുമോ?
ന്യൂനപക്ഷക്ഷേമ
വകുപ്പ് നടപ്പിലാക്കുന്ന
പദ്ധതികള്‍
*276.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പിന്റെ
രൂപീകരണത്തിനുശേഷം
ന്യൂനപക്ഷ
മതവിഭാഗങ്ങളുടെ
സാമൂഹികവും
സാമ്പത്തികവും
വിദ്യാഭ്യാസപരവുമായ
പിന്നോക്കാവസ്ഥ
പരിഹരിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് വിഭാവനം
ചെയ്തിട്ടുള്ളത് ;
(ബി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാര്‍, പൊതുമേഖലാ
സര്‍വ്വീസുകളില്‍
ന്യൂനപക്ഷ തൊഴില്‍
പ്രാതിനിധ്യം
വര്‍ദ്ധിപ്പിക്കുന്നതിന്
സഹായകരമായ
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
വകുപ്പുമായി
ബന്ധപ്പെട്ട സംസ്ഥാന
-ജില്ല തലത്തിലുള്ള
ഏകോപനവും നിയന്ത്രണവും
മേല്‍നോട്ടവും
കാര്യക്ഷമമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
ആഗോള
പ്രവാസി മലയാളി സംഗമം
*277.
ശ്രീ.സി.പി.മുഹമ്മദ്
,,
എം.എ. വാഹീദ്
,,
പി.എ.മാധവന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആഗോള പ്രവാസി മലയാളി
സംഗമം
സംഘടിപ്പിക്കുകയുണ്ടായോയെന്ന്
വ്യക്തമാക്കാമോേ;
(ബി)
സംഗമത്തില്‍
സംസ്ഥാനം എന്തെല്ലാം
കാര്യങ്ങളാണ്
അവതരിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
സംഗമത്തില്‍
എന്തെല്ലാം വിഷയങ്ങളാണ്
ചര്‍ച്ച
ചെയ്യപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംഗമത്തില്‍
നടന്ന
ചര്ച്ചകളിന്മേല്
എന്തെല്ലാം
തുടര്‍നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
മാനദണ്ഡങ്ങള്‍
*278.
ശ്രീ.വി.ശശി
,,
വി.എസ്.സുനില്‍ കുമാര്‍
,,
കെ.അജിത്
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയുടെ
നടത്തിപ്പിനായി കേന്ദ്ര
സര്‍ക്കാര്‍ പുതിയ
മാനദണ്ഡങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ആസൂത്രണ
കമ്മീഷന്റെ കണക്ക്
പ്രകാരം സംസ്ഥാനത്ത്
എത്ര ബ്ലോക്കുകളെ
പിന്നോക്ക
ബ്ലോക്കുകളായി
പ്രഖ്യാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
എല്ലാ ബ്ലോക്കുകളിലും
നിലനിറുത്തുന്നതിന്
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ?
ജെന്‍ഡര്‍
പാര്‍ക്കുകള്‍
*279.
ശ്രീ.ആര്
. സെല്‍വരാജ്
,,
വര്‍ക്കല കഹാര്‍
,,
അന്‍വര്‍ സാദത്ത്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകളുടെ
സര്വ്വതോന്മുഖവും
സമഗ്രവുമായ പുരോഗതി
ലക്ഷ്യമാക്കി ജെന്‍ഡര്‍
പാര്‍ക്കുകള്‍
തുടങ്ങാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പാര്‍ക്കുകള്‍ മുഖേന
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍ നല്‍കുമോ
?
മലയാളം
മിഷന്
*280.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മലയാളം മിഷന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത് ;
(ബി)
ഇതിന്റെ
പ്രവ്രത്തനങ്ങളും
ഭാഷാപഠനത്തിന്റെ
മാര്‍ഗ്ഗരേഖ ഉൾ
പ്പെടെയുളള കാര്യങ്ങളും
ക്രോഡീകരിക്കുന്നതിനായി
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട് ;
(സി)
പ്രസ്തുത
ലക്ഷ്യം
നിറവേറ്റുന്നതിന് ഒരു
വിദഗ്ദ്ധ സമിതിയെ
നിയോഗിക്കുമോ; എങ്കില്‍
എന്തെല്ലാം
കാര്യങ്ങളാണ് സമിതിയുടെ
പഠനവിഷയത്തില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
എന്തെല്ലാം ?
കാര്‍ഷിക
ആവശ്യത്തിനുള്ള വൈദ്യുതി
നിരക്ക്
*281.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ഇ.പി.ജയരാജന്
,,
പി.ടി.എ. റഹീം
,,
എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷികമേഖലയില്‍
വൈദ്യുതി നിരക്ക്
കുത്തനെ
വര്‍ദ്ധിപ്പിച്ച നടപടി
കര്‍ഷക സമൂഹത്തെ
എത്തരത്തില്‍
ബാധിച്ചിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കാര്‍ഷിക
മേഖലയില്‍
ഊര്‍ജ്ജത്തിന്റെ
ആവശ്യകത
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധനയില്‍ നിന്നും
പിന്തിരിയാന് കൃഷി
വകുപ്പ് സമ്മര്‍ദ്ദം
ചെലുത്തുമോ;
(സി)
ഇല്ലെങ്കില്‍
കര്‍ഷകര്‍ക്ക്
ഈയിനത്തില്‍ സബ്സിഡി
നല്കുന്ന കാര്യം
പരിഗണിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം
*282.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പദ്ധതിപ്പണം
ചെലവഴിക്കലിൽ, 2012-13
ലാണ് ഉല്പാദന മേഖലയില്‍
ഏറ്റവും കുറവ്
സംഭവിച്ചതെന്ന എ.ജി.
യുടെ കണ്ടെത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉല്പാദന
മേഖലയായ കൃഷി,
മൃഗസംരക്ഷണം എന്നിവ
തഴയപ്പെടുന്നത്
സംബന്ധിച്ച നിലപാട്
അറിയിക്കാമോ;
(സി)
ഈ
സാഹചര്യം ഗ്രാമങ്ങളുടെ
സ്വയംപര്യാപ്തതയെ
എങ്ങനെ ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(ഡി)
ഉല്പാദന
മേഖലയ്ക്ക് പ്രാധാന്യം
നല്കുന്ന നിലയിലേക്ക്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
രൂപീകരണം
മാറ്റിയെടുക്കുന്നതിന്
തയ്യാറാകുമോ?
ക്ഷീരോല്പ്പന്നങ്ങള്ക്കുള്ള
ഇറക്കുമതി നിയന്ത്രണങ്ങള്‍
*283.
ശ്രീ.പി.കെ.ഗുരുദാസന്
,,
കെ.കെ.ജയചന്ദ്രന്
,,
സി.കെ സദാശിവന്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസിയാന്‍
കരാറിനെത്തുടര്‍ന്ന്
2015 ജനുവരി മുതല്‍
ക്ഷീരോല്പ്പന്നങ്ങള്ക്കുള്ള
ഇറക്കുമതി
നിയന്ത്രണങ്ങള്‍
നീങ്ങിയ സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സാഹചര്യം
സംസ്ഥാനത്തിന്റെ
ക്ഷീരമേഖലയെ
എതുവിധത്തില്‍
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഷയം
കേന്ദ്രസര്‍ക്കാരുമായി
ചര്‍ച്ച ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ക്ഷീരമേഖലയെ
സെന്‍സിറ്റീവ്
ലിസ്റ്റില്‍
ഉള്‍പ്പെടുത്താതെ
പോയിട്ടുണ്ടെങ്കില്‍
ആയത് പരിഹരിക്കാന്‍
ശ്രമിക്കുമോ?
നീര
ഉല്പാദന യൂണിറ്റുകള്‍
*284.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ.കെ.നാരായണന്
,,
കെ. ദാസന്
,,
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീര
ഉല്പാദന യൂണിറ്റ്
എവിടെയെങ്കിലും
ആരംഭിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ ;
(ബി)
നീരയ്ക്ക്
ഏറെ ജനപ്രീതി ലഭിച്ച
സ്ഥിതിക്ക് യൂണിറ്റ്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ;
(സി)
നീര
ഉല്പാദനത്തിന്
ഇപ്പോള്‍
നിലനില്‍ക്കുന്ന
തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യകതമാക്കാമോ?
ഗ്രാമീണ
റോഡുകളുടെ നവീകരണം
*285.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
സി.കൃഷ്ണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകളുടെ നവീകരണം
ലക്ഷ്യമിട്ട്
ആവിഷ്ക്കരിച്ച
പ്രധാനമന്ത്രി
ഗ്രാമീണ്‍ സഡക്
യോജനയുടെ ഒന്നാം
ഘട്ടത്തിന് അനുവദിച്ച
തുകയും ചെലവഴിച്ച
തുകയും സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(ബി)
നിലവില്‍
ഉപയോഗിച്ച ഫണ്ട് ശതമാന
കണക്കില്‍
ലഭ്യമാക്കാമോ;
(സി)
പദ്ധതിയുടെ
രണ്ടാംഘട്ടത്തിനായി
സംസ്ഥാന സര്‍ക്കാര്‍
വിശദമായ പദ്ധതി
രേഖാനിര്ദ്ദേശം
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
സമര്‍പ്പിച്ചിട്ടില്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ?
മുട്ട
,പാല്, മാംസം
ഉല്പാദനത്തില് സ്വയം
പര്യാപ്തത
*286.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുട്ട.
പാല്, മാംസം
എന്നിവയുടെ
ഉല്പാദനത്തില്
സംസ്ഥാനം കൈവരിച്ച
നേട്ടങ്ങള്‍ എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
സ്വയം പര്യാപ്തത
കൈവരിക്കാന്‍
സ്വീകരിച്ചുവരുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണ്;
(സി)
മൃഗാശുപത്രികള്‍
കേന്ദ്രീകരിച്ച്, കോഴി,
ആട്, കന്നുകാലികള്‍
എന്നിവയെ കുറിച്ചുള്ള
വിജ്ഞാന കേന്ദ്രം
ആരംഭിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ?
ജൈവവളങ്ങളുടെ
ഉപയോഗവും ഗുണനിലവാര
പരിശോധനയും
*287.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ-കോളി
ബാക്ടീരിയയുടെ
സാന്നിദ്ധ്യമുള്ള
ജൈവവളങ്ങള്‍
അന്യസംസ്ഥാനങ്ങളില്‍നിന്നും
എത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ജൈവവളങ്ങളുടെ
ഗുണനിലവാരം
പരിശോധിക്കാനുള്ള
എന്തെല്ലാം സം
വിധാനങ്ങള്‍
നിലവിലുണ്ട് അവ വേണ്ട
വിധത്തില്‍
ഉപയോഗപ്പെടുത്തുന്നുണ്ടോ
; ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
(സി)
മായം
കലര്‍ന്ന വളങ്ങള്‍
ഉപയോഗിച്ച് മണ്ണിനെ
വിഷലിപ്തമാക്കുന്ന
സാഹചര്യം
പരിശോധിക്കാന്‍ കര്‍ശന
നടപടി സ്വീകരിക്കുമോ ;
(ഡി)
ജൈവ
വളങ്ങള്‍ക്കൊപ്പം
രാസമിശ്രിത
വളങ്ങളുടെയും
ഗുണനിലവാരം
പരിശോധിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
അന്യസംസ്ഥാനങ്ങളില്‍
നിന്നുള്ള പാൽ
*288.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
,,
സി.മമ്മൂട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാന
സ്ഥാപനങ്ങളില്‍
നിന്നുള്ള പാലിനെ
ആശ്രയിക്കേണ്ടാത്ത
സ്ഥിതിയിലേക്ക്
സംസ്ഥാനത്തെ
സജ്ജമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
അന്യസംസ്ഥാനങ്ങളില്‍
നിന്നുവരുന്ന പാലിന്റെ
ഗുണനിലവാരവും
പരിശുദ്ധിയും
ഉറപ്പാക്കാന്‍
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങളും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങളും
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
പാലിന്റെയും
പാലുല്പന്നങ്ങളുടെയും
പ്രതിവര്‍ഷ ഉപയോഗവും
തദ്ദേശ ഉല്പാദനവും
സംബന്ധിച്ച വിശദാംശം
വെളിപ്പെടുത്തുമോ?
നഗരവികസന
പദ്ധതികള്‍
*289.
ശ്രീ.വര്‍ക്കല
കഹാര്‍
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഗരവികസന പദ്ധതികള്‍
ഊര്‍ജ്ജിതമായി
കമ്മീഷന് ചെയ്യുവാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
മേഖലയിലുള്ള
പദ്ധതികളാണ് ഇങ്ങനെ
കമ്മീഷന്
ചെയ്യപ്പെടുന്നത്;
വിശദമാക്കുമോ;
(സി)
എന്തെല്ലാം
കേന്ദ്ര സഹായങ്ങളാണ്
ഇതിനായി ലഭിക്കുന്നത്;
(ഡി)
ഇതിനായി
ഭരണ തലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
; വിശദമാക്കുമോ?
സ്കൂളുകളില്‍
ബയോഗ്യാസ് പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിനുള്ള പദ്ധതി
*290.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പാലോട് രവി
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളില്‍
കൃഷി വകുപ്പിന്റെ
നേതൃത്വത്തില്‍
ബയോഗ്യാസ്
പ്ലാന്റുകള്‍
സ്ഥാപിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങൾ
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിക്കായി സ്കൂളുകളെ
തെരഞ്ഞെടുക്കുന്നത്
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതിക്കുള്ള
ധനസമാഹരണം എപ്രകാരമാണ്
നടത്തുന്നതെന്ന്
വിശദമാക്കുമോ ?
പദ്ധതി
നിർവ്വഹണം
*291.
ശ്രീ.എം.ചന്ദ്രന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.രാജു
എബ്രഹാം
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
2011-12 ലെ വാര്‍ഷിക
പ്ലാനില്‍ മാറ്റം
വരുത്തിക്കൊണ്ട്
പ്രഖ്യാപിച്ച മെഗാ
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
ഇതില്‍
ഏതൊക്കെ
പൂര്‍ത്തീകരിക്കാന്‍
സാധിച്ചുവെന്നറിയിക്കാമോ;
(സി)
തുടര്‍ന്ന്
വന്ന വാര്‍ഷിക
പ്ലാനുകളില്‍
ഉള്‍പ്പെടുത്തുകയും
എന്നാല്‍ നാളിതുവരെ പണി
ആരംഭിക്കാന്‍
കഴിയാത്തതുമായ
പദ്ധതികള്‍ അനവധി
ഉണ്ടെന്ന കാര്യം
അറിയാമോ; എങ്കില്‍
വാര്‍ഷിക പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
പരിപാടികള്‍ യഥാസമയം
പൂര്‍ത്തീകരിക്കാന്‍
കഴിയാത്ത സാഹചര്യം
എന്താണെന്നറിയിക്കാമോ;
(ഡി)
സംസ്ഥാനത്തെ
സാമ്പത്തികനില പദ്ധതി
നിര്‍വ്വഹണത്തെ
ബാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
"
ഷീ ടോയ് ലെറ്റുകള്‍ "
*292.
ശ്രീ.ബി.സത്യന്
,,
എളമരം കരീം
,,
ആര്. രാജേഷ്
,,
വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിതാ
വികസന കോര്പ്പറേഷന്
നടപ്പാക്കുന്ന" ഷീ
ടോയ് ലെറ്റുകള്‍
"പദ്ധതിയുടെ അവലോകനം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
സംസ്ഥാനത്ത്
പല ഭാഗങ്ങളിലായി
സ്ഥാപിച്ചിട്ടുള്ള ഷീ
ടോയ് ലെറ്റുകളില്‍
പലതും
നോക്കുകുത്തിയാകുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(സി)
നിലവിലുള്ളതിനു
പുറമേ പുതുതായി ഷീ
ടോയ് ലെറ്റുകള്‍
സ്ഥാപിക്കുന്നുണ്ടോയെന്നും
ഇതിന്റെ
അറ്റകുറ്റപണികള്‍
നടത്തുന്നത് ഏത്
ഏജന്‍സിയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
നാളിതുവരെ
സംസ്ഥാനത്ത് ഷീ ടോയ്
ലെറ്റുകള്‍ സ്ഥാപിച്ച
ഇനത്തിൽ എന്തു തുക
ചെലവഴിക്കപ്പെട്ടുവെന്നതിന്റെ
കണക്കും
അറ്റകുറ്റപ്പണികള്‍
നടത്തിയതിന്റെ കണക്കും
ലഭ്യമാണോ ; എങ്കിൽ
ലഭ്യമായ കണക്ക്
നല്‍കുമോ ?
ബയോഗ്യാസ്
പ്ലാന്റ് സ്ഥാപിക്കുന്ന
വീടുകള്‍ക്ക് വീട്ടുകരത്തില്‍
ഇളവ്
*293.
ശ്രീ.ഷാഫി
പറമ്പില്‍
,,
എ.റ്റി.ജോര്‍ജ്
,,
ഹൈബി ഈഡന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
ബയോഗ്യാസ് പ്ലാന്റ്
സ്ഥാപിക്കുന്ന
വീടുകള്‍ക്ക്
വീട്ടുകരത്തില്‍ ഇളവ്
അനുവദിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഇളവ് നല്‍കുന്നത്
സംബന്ധിച്ച വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
(സി)
വീട്ട്
കരത്തില്‍
ഇളവനുവദിക്കുന്നത്
വികേന്ദ്രീകൃത മാലിന്യ
സംസ്ക്കരണം
പ്രോത്സാഹിപ്പിക്കുന്നതിന്
എത്രത്തോളം സഹായകരമാകും
എന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
ഗ്ലോബല്‍
അഗ്രോ മീറ്റ്
*294.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്ലോബല്‍ അഗ്രോ മീറ്റ്
നടത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിച്ചത്;
(സി)
എന്തെല്ലാം
വിഷയങ്ങളാണ് പ്രസ്തുത
യോഗത്തില്‍ ചര്‍ച്ച
ചെയ്യപ്പെട്ടത്;
(ഡി)
എന്തെല്ലാം
തുടര്‍ നടപടികളാണ്
ഇതോടനുബന്ധിച്ച്
സ്വീകരിച്ചിട്ടുള്ളത്?
അംഗന്വാടികള്ക്ക്കെട്ടിടം
*295.
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.ജി.സുധാകരന്
,,
എ.എം. ആരിഫ്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാടക
കെട്ടിടത്തിൽ
പ്രവര്‍ത്തിക്കുന്ന
അംഗന്‍വാടികള്‍ക്ക്
വാടക നല്കാൻ കഴിയാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അംഗന്‍വാടികള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍ സ്ഥലം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഒരോ
അംഗന്‍വാടികള്‍ക്കും
വാടകയിനത്തില്‍
നിലവില്‍ എന്തു
തുകയാണ് സര്‍ക്കാരില്‍
നിന്നും നല്‍കുന്നത്;
ഇത് ഇന്നത്തെ
സാഹചര്യത്തില്‍
പര്യാപ്തമാണോ;
(ഡി)
വാടകയിനത്തില്‍
അംഗന്‍വാടികള്‍ക്ക്
നല്കേണ്ടുന്ന തുകയില്‍
ഇപ്പോള്‍
കുടിശ്ശികയുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ
?
അയ്യങ്കാളി
തൊഴിലുറപ്പ് പദ്ധതി
*296.
ശ്രീ.വി.ശിവന്‍കുട്ടി
,,
എ. പ്രദീപ്കുമാര്‍
,,
ബാബു എം. പാലിശ്ശേരി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരപ്രദേശങ്ങളില്‍
തൊഴിലുറപ്പ് പദ്ധതി
വ്യപിപ്പിക്കുന്നതിനോടുളള
നയം വ്യക്തമാക്കാമോ;
ഇതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
അയ്യങ്കാളി
തൊഴിലുറപ്പ് പദ്ധതി
സംബന്ധിച്ച
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
നാളിതുവരെ ഇൗ
പദ്ധതിക്ക് അനുവദിച്ച
ഫണ്ടിനെ സംബന്ധിച്ച
കണക്ക് ലഭ്യമാണോ;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
കോര്‍പ്പറേഷനുകള്‍ക്കും
മുനിസിപ്പാലിറ്റികള്‍ക്കും
ആവശ്യമായ ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
(ഡി)
പദ്ധതി
നടത്തില്‍ പോരായ്മകള്‍
തിരുത്താന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
എന്‍.ആര്.ഐ
കമ്മീഷന്
*297.
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ നിയമ
പ്രശ്നങ്ങള്‍ കൈകാര്യം
ചെയ്യുന്നതിന്
എന്‍.ആര്.ഐ കമ്മീഷന്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കമ്മീഷന്റെ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രവാസികള്‍ക്ക്
എന്തെല്ലാം സേവനങ്ങളാണ്
ഈ കമ്മീഷനിലൂടെ
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
നികുതി
ഇളവ്
*298.
ശ്രീ.ജെയിംസ്
മാത്യു
,,
എ.കെ.ബാലന്
,,
കെ.സുരേഷ് കുറുപ്പ്
,,
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍
പിരിക്കുന്ന ഏതെങ്കിലും
നികുതിയില്‍ ഇളവ്
വരുത്തുകയോ,
നിര്‍ത്തലാക്കുകയോ
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഈ
തീരുമാനങ്ങള്‍ ഓരോന്നും
കൈക്കൊള്ളുന്നതിന്
ഇടയായ സാഹചര്യം
എന്തായിരുന്നു;
(സി)
ഇത്തരത്തില്‍
തീരുമാനങ്ങള്‍
കൈക്കൊള്ളുന്നതിന്
മുമ്പ് തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സാമ്പത്തിക സ്ഥിതിയെ
സംബന്ധിച്ച് അവലോകനം
നടത്തിയിരുന്നോ;വ്യക്തമാക്കാമോ;
(ഡി)
ഈ
തീരുമാനം മൂലം തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
തനത് വരുമാനത്തില്‍
വരുന്ന കുറവ്
നികത്താന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
ഭക്ഷ്യോൽപ്പന്നങ്ങളിൽ
കീടനാശിനികളുടെ ഉപയോഗം
*299.
ശ്രീ.റ്റി.യു.
കുരുവിള
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഴം
, പച്ചക്കറി , മറ്റ്
ഭക്ഷ്യ ഉല്‍പ്പന്നങ്ങൾ
എന്നിവയില്‍ വ്യാപകമായി
കീടനാശിനികള്‍
ഉപയോഗിക്കുന്നത് മൂലം
ക്യാന്‍സര്‍
ഉള്‍പ്പെടെയുള്ള
രോഗങ്ങള്‍ പടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ജൈവ സാങ്കേതിക
വിദ്യയില്‍
കാര്‍ഷികവൃത്തി
പ്രോത്സാഹിപ്പിക്കുവാന്‍
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
കൃഷി
ഭവനുകള്‍
കേന്ദ്രീകരിച്ച് കൃഷി
വിജ്ഞാന കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പഞ്ചായത്തുകളില്‍
പൗരസേവനങ്ങള്‍
വിരല്‍ത്തുമ്പില്‍
*300.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ഡി.സതീശന്
,,
പി.എ.മാധവന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളില്‍
പൗരസേവനങ്ങള്‍
വിരല്‍ത്തുമ്പില്‍
ലഭ്യമാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത്;
(ബി)
ഇതിനായി
എന്തെല്ലാം സാങ്കേതിക
വിദ്യകളാണ്
പ്രയോജനപ്പെടുത്തുന്നത്;
(സി)
എന്തെല്ലാം
സേവനങ്ങളാണ് ഇത് വഴി
ജനങ്ങള്‍ക്ക്
ലഭിക്കുന്നത്;വിശദമാക്കുമോ
;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;വിശദമാക്കുമോ
?