പി.ഡബ്ല്യൂ.ഡി.
മാന്വല്‍ പരിഷ്ക്കരണം
*241.
ശ്രീ.ഹൈബി
ഈഡന്
,,
വര്‍ക്കല കഹാര്‍
,,
അന്‍വര്‍ സാദത്ത്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്തെല്ലാം
മാറ്റങ്ങളാണ്
പരിഷ്ക്കരിച്ച
പി.ഡബ്ല്യൂ.ഡി.
മാന്വലില്‍
വരുത്തിയിട്ടുള്ളത് ;
വ്യക്തമാക്കുമോ ;
(ബി)
പൊതുമരാമത്ത്
വകുപ്പിന്റെ
ആധുനികവത്ക്കരണത്തിന്
പരിഷ്ക്കരിച്ച
പി.ഡബ്ല്യൂ.ഡി.
മാന്വല്‍ എത്രമാത്രം
സഹായകരമാകുമെന്ന്
വിശദമാക്കുമോ ;
(സി)
പരിഷ്കരിച്ച
മാന്വല്‍
പ്രാബല്യത്തില്‍
വരുത്തുവാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ ?
ഏകീകൃത
അക്കാഡമിക് കലണ്ടര്‍
*242.
ശ്രീ.സണ്ണി
ജോസഫ്
,,
സി.പി.മുഹമ്മദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലകള്‍ക്ക്
ഏകീകൃത അക്കാഡമിക്
കലണ്ടര്‍
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇത്
സംബന്ധിച്ച് സംസ്ഥാന
ഉന്നതവിദ്യാഭ്യാസ
കൗണ്‍സില്‍ ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇത്
സംബന്ധിച്ച് എന്തെല്ലാം
കാര്യങ്ങളാണ്
കൈക്കൊളളാനുദ്ദേശിക്കുന്നത്
?
ഓരോ
ഗ്രാമപഞ്ചായത്തിലും ഓരോ
വില്ലേജ് പദ്ധതി
*243.
ശ്രീ.വി.റ്റി.ബല്‍റാം
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓരോ
ഗ്രാമപഞ്ചായത്തിലും ഓരോ
വില്ലേജ് എന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി മുഖേന
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ജനങ്ങളുടെ
യാത്രാ ക്ലേശവും
ബുദ്ധിമുട്ടും പരമാവധി
കുറയ്ക്കുക എന്ന
ലക്ഷ്യം നേടുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്,വ്യക്തമാക്കുമോ?
കയര്‍
മേഖല
*244.
ശ്രീ.റ്റി.യു.
കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കേരളയിലൂടെ കയര്‍
ഉല്പന്നങ്ങള്ക്ക്
കയറ്റുമതി സാദ്ധ്യത
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
കയര്‍
തൊഴിലാളികളുടെ വിവിധ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
കാത്തിരുപ്പു
കേന്ദ്രങ്ങള്‍
*245.
ശ്രീ.ഇ.കെ.വിജയന്
,,
സി.ദിവാകരന്
,,
കെ.അജിത്
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
റോഡുകളുടെ വശങ്ങളില്
കാത്തിരുപ്പു
കേന്ദ്രങ്ങള്‍, അനുബന്ധ
സൗകര്യങ്ങള്‍ എന്നിവ
നിര്‍മ്മിക്കാന്‍
പാടില്ലെന്ന്
ഉത്തരവായിട്ടുണ്ടോ;
അനുമതി ഉണ്ടെങ്കില്‍
ഇത്തരം
നിര്‍മ്മാണത്തിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
അടിസ്ഥാന
സൗകര്യങ്ങള്‍ ഉള്ള
ബസ്സ് ഷെല്‍ട്ടറുകള്‍
നിര്‍മ്മിക്കുന്നതിന്
2013-ല്‍ രൂപം കൊടുത്ത
'പ്രതീക്ഷ ബസ്സ്
ഷെല്‍ട്ടേഴ്സ്'
നടപ്പാക്കിയിട്ടുണ്ടോ,
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
എെ.ടി.
അറ്റ് സ്കൂള്‍
*246.
ശ്രീ.എം.
ഹംസ
,,
ജെയിംസ് മാത്യു
,,
കെ. ദാസന്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എെ.ടി.അറ്റ്
സ്കൂള്‍ നടപ്പാക്കുന്ന
എെ.സി.ടി. പദ്ധതിക്കായി
കമ്പ്യൂട്ടര്‍
വാങ്ങുന്നത്
സംബന്ധിച്ച്
ആക്ഷേപങ്ങള്‍
ഉയര്‍ന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതിനായി
നടത്തിയ ടെണ്ടര്‍
നടപടികള്‍ ക്രമപ്രകാരം
തന്നെയായിരുന്നുവോ ;
(സി)
ഇതുമായി
ബന്ധപ്പെട്ട് സാങ്കേതിക
സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിരുന്നോ ;
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
റിപ്പോര്‍ട്ട്
അനുസരിച്ചായിരുന്നോ
മേല്‍ നടപടികള്‍,
അല്ലെങ്കില്‍ ഇൗ
റിപ്പോര്‍ട്ട്
പരിഗണിക്കാതിരുന്ന
സാഹചര്യം എന്തായിരുന്നു
എന്ന് വ്യക്തമാക്കുമോ
?
സ്കുളുകളിലെ
പീരീഡുകൾ
*247.
ശ്രീ.കെ.അജിത്
,,
വി.എസ്.സുനില്‍ കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
അദ്ധ്യയന വര്‍ഷം മുതല്‍
സ്കുളുകളില്
പീരീഡുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ,
ഉണ്ടെങ്കില്‍ ഇതിന്റെ
സമയ ക്രമീകരണം
എങ്ങനെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതു ക്ലാസ്സു
വരെയുള്ളവര്‍ക്കാണ്
പീരീഡ്
വര്‍ദ്ധിപ്പിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
റേഷന്‍
അലോട്ട്മെന്റില്‍ തിരിമറി
*248.
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.ജെയിംസ്
മാത്യു
,,
എസ്.രാജേന്ദ്രന്
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
അലോട്ട്മെന്റില്‍
തിരിമറി
വ്യാപകമായിരിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; ഇതു സംബന്ധമായ എ.ജി.
യുടെ ഓഡിറ്റ്
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
എന്തെല്ലാമായിരുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
തിരിമറിയുമായി
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കും
അതിന് നേതൃത്വം നല്കിയ
ഉദ്യോഗസ്ഥര്‍ക്കും
എതിരെ എന്ത് നടപടിയാണ്
ആവശ്യപ്പെട്ടിട്ടുള്ളതെന്ന്
അറിയിക്കാമോ ;
(സി)
ഇതിന്മേൽ
അന്വേഷണമോ നടപടികളോ
സ്വീകരിക്കുകയുണ്ടായോ;
പോലീസ് തലത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചത്;
കുറ്റാരോപിതരായ
ഉദ്യോഗസ്ഥര്‍ ഇപ്പോള്‍
വകുപ്പില്‍ ജോലി
ചെയ്യുന്നുണ്ടോ;എങ്കില്‍
എവിടെയാണ് എന്ന്
അറിയിക്കാമോ?
നദികളെക്കുറിച്ചുള്ള
ഗവേഷണം
*249.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നദികളെക്കുറിച്ചുള്ള
ഗവേഷണത്തിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ ;
(സി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പദ്ധതിയുടെ ഭാഗമായി
നടത്തുന്നത് ;
(ഡി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
സംസ്ഥാനത്തെ
റോഡുകളുടെ ശോച്യാവസ്ഥ
*250.
ശ്രീ.ടി.വി.രാജേഷ്
,,
എ.കെ.ബാലന്
,,
സി.കൃഷ്ണന്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇവയുടെ
അറ്റകുറ്റപ്പണി യഥാസമയം
നടക്കുന്നുണ്ടോ ;
(ബി)
ഇല്ലെങ്കിൽ
കാരണം വ്യക്തമാക്കാമോ ;
(സി)
സര്‍ക്കാരിന്
ടാര്‍ വാങ്ങിയ വകയില്‍
ഭാരത് പെട്രോളിയത്തിന്
തുക
നല്കാനുണ്ടോ;എങ്കില്‍
എത്ര തുകയാണ്
കുടിശ്ശികയെന്ന്
വിശദമാക്കാമോ;
ഇക്കാരണത്താല്‍ അവര്‍
ടാര്‍ വിതരണം
നിര്‍ത്തിവെച്ചിട്ടുണ്ടോ;
(ഡി)
കുടിശ്ശിക
ലഭിക്കാത്തതുമൂലമുളള
കരാറുകാരുടെ
പിന്മാറ്റവും അസംസ്കൃത
വസ്തുക്കളുടെ ലഭ്യത
നിലച്ചതും റോഡ്
നിര്‍മ്മാണ / നവീകരണ
പ്രവര്‍ത്തനങ്ങൾ
നിലയ്ക്കുന്നതിന്
കാരണമായിട്ടുണ്ടോ;
എങ്കിൽ എന്ത് പരിഹാര
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നെല്‍വയല്‍
തണ്ണീര്‍ത്തട നിയമം
T *251.
ശ്രീ.ജോസ്
തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
,,
സി.കെ.നാണു
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീര്‍ത്തട
നിയമത്തില്‍
മാറ്റങ്ങള്‍
വരുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
ഇതിനായി
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
*252.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
ഇ.പി.ജയരാജന്
,,
വി.ചെന്താമരാക്ഷന്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിരുന്നത്;
(ബി)
ഇൗ
പദ്ധതി ലക്ഷ്യം കാണാതെ
പോയിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
പട്ടയം
ലഭിച്ചവരില്‍
ഭൂരിപക്ഷവും ഭൂമി
ഏറ്റെടുത്തില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വാസയോഗ്യമല്ലാത്തതും
വിദൂരങ്ങളിലുളളതുമായ
ഭൂമി കണ്ടെത്തിയതാണ്
പട്ടയം ലഭിച്ചവര്‍ ഭൂമി
ഏറ്റെടുക്കാതിരുന്നതിന്
കാരണമെന്ന്
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ഇ)
പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
ഇനി എത്ര ഭൂമി
ആവശ്യമാണ്; ഇതില്‍
എത്രത്തോളം
കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ട്;
(എഫ്)
ഭൂമി
ലഭ്യമായിടത്ത് പണം
നല്കി വാങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
നിലവിലെ സാമ്പത്തിക
സ്ഥിതിയില്‍ ഇത്
സാദ്ധ്യമാകുമെന്ന്
പരിശോധിച്ചിട്ടുണ്ടോ ?
വിദ്യാര്‍ത്ഥികളുടെ
വിവരങ്ങള്‍ ഡിജിറ്റെെസ്
ചെയ്യാന്‍ പദ്ധതി
*253.
ശ്രീ.കെ.അച്ചുതന്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കൂളുകളില്‍
വിദ്യാര്‍ത്ഥികളുടെ
വിവരങ്ങള്‍ ഡിജിറ്റെെസ്
ചെയ്യാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
എന്തെല്ലാം
വിവരങ്ങളാണ്
ഡിജിറ്റെെസ്
ചെയ്യാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
'ഒരു
രൂപക്ക് അരി' പദ്ധതി
*254.
ശ്രീ.വര്‍ക്കല
കഹാര്‍
,,
പാലോട് രവി
,,
വി.റ്റി.ബല്‍റാം
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'സംസ്ഥാനത്ത്
'ഒരു രൂപക്ക് അരി'
പദ്ധതി നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
ഏതെല്ലാം
വിഭാഗക്കാര്‍ക്കാണ്
പ്രസ്തുത പദ്ധതിയുടെ
പ്രയോജനം
ലഭിച്ചുകൊണ്ടിരിക്കുന്നത്;
(സി)
ഈ
പദ്ധതിയില്‍ കൂടുതല്‍
ആളുകളെ
ഉള്‍പ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ;
ഇതിനായി എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
വരുന്നു?
വരള്‍ച്ചാക്കെടുതി
നേരിടുന്നതിന് നടപടികൾ
*255.
ശ്രീ.എ.കെ.ബാലന്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വരള്‍ച്ചാ
സാദ്ധ്യത സംബന്ധിച്ച്
ദുരന്ത നിവാരണ
കേന്ദ്രത്തില്‍ നിന്നും
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
മുന്നറിയിപ്പുകള്‍
എന്തെല്ലാമായിരുന്നു;
ഇതു സംബന്ധിച്ച
വിശദാംശം അറിയിക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
വിവിധ പ്രദേശങ്ങളില്‍
കുടിവെള്ളക്ഷാമം
രൂക്ഷമായിക്കൊണ്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ജില്ലാ
ഭരണകൂടങ്ങള്‍ക്ക്
ഇതിനാവശ്യമായ ഫണ്ട്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
വരള്‍ച്ചാക്കെടുതികള്‍
നേരിടുന്നതിന്
കേന്ദ്രസഹായം
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;ഏതെങ്കിലും
പദ്ധതി തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
മുന്‍
വര്‍ഷം
വരള്‍ച്ചാക്കെടുതികള്‍
നേരിടുന്നതിന്
കേന്ദ്രത്തില്‍ നിന്നും
എന്തു തുകയ്ക്കുള്ള
സഹായമാണ്
അഭ്യര്‍ത്ഥിച്ചിരുന്നത്;
ലഭിച്ച തുകയെത്ര;
ലഭിച്ച തുക
കെടുതികള്‍ക്കിരയായവര്‍ക്ക്
വിതരണം ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ?
പാലങ്ങളുടെ
നിര്‍മ്മാണത്തിനായുള്ള
ആക്ഷന്‍ പ്ലാന്‍
*256.
ശ്രീ.പി.കെ.ബഷീര്‍
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലങ്ങളുടെ
നിര്‍മ്മിതി
സമയബന്ധിതമാക്കാനും
കാര്യക്ഷമമാക്കാനും
ആക്ഷന്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
ഏതൊക്കെ
ഏജന്‍സികള്‍ മുഖേന
നിര്‍മ്മാണ
പ്രവര്‍ത്തനം നടത്തുന്ന
പാലങ്ങളെയാണ് പ്രസ്തുത
പ്ലാനില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
ഏതൊക്കെ പാലങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
പാലത്തിനായുള്ള
സ്ഥലമെടുപ്പ്,
നിര്‍മ്മാണ
സാമഗ്രികളുടെ ലഭ്യത,
മറ്റു തൊഴില്‍
പ്രശ്നങ്ങള്‍ എന്നിവ
യഥാസമയം പരിഹരിക്കാന്‍
ഏതൊക്കെ വകുപ്പുകളുടെ
സഹകരണം വേണ്ടിവരുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വകുപ്പുകളെ
സഹകരിപ്പിക്കാനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
എന്‍ഡ്
ടു എന്‍ഡ് പദ്ധതി
*257.
ശ്രീ.ഷാഫി
പറമ്പില്‍
,,
സി.പി.മുഹമ്മദ്
,,
ഹൈബി ഈഡന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
വിതരണത്തിനായി എന്‍ഡ്
ടു എന്‍ഡ് പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
റേഷന്‍
വിതരണത്തിന് പ്രസ്തുത
പദ്ധതി പ്രകാരം
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഹരിത
നിര്‍മ്മാണ നയം
*258.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
പി.സി വിഷ്ണുനാഥ്
,,
ജോസഫ് വാഴയ്ക്കൻ
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിത
നിര്‍മ്മാണ നയത്തിന്
രൂപം നല്‍കിയിട്ടുണ്ടോ
; എങ്കിൽ നയത്തിന്റെ
വിശദാംശങ്ങൾ
വ്യക്തമാക്കുമോ;
(ബി)
ഊര്‍ജ്ജ
പ്രതിസന്ധിക്ക്
പരിഹാരമായി എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
നയത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു
വ്യക്തമാക്കുമോ ;
(സി)
നയം
നടപ്പിലാക്കാൻ
എന്തൊക്കെ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
കയര്‍
വ്യവസായ സംരക്ഷണം
*259.
ശ്രീ.എസ്.ശർമ്മ
,,
എളമരം കരീം
,,
സി.കെ സദാശിവന്
,,
എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായത്തെ
സംരക്ഷിക്കുന്നതിന് ഈ
മേഖലയില്‍ നവീകരണ
പ്രവര്‍ത്തനങ്ങളും
ആധുനികവല്‍ക്കരണവും
നടപ്പാക്കേണ്ടതിന്റെ
ആവശ്യകത ബോധ്യമുണ്ടോ;
(ബി)
പരമ്പരാഗത
തൊഴിലാളികളെ
സംരക്ഷിച്ചുകൊണ്ടുള്ള
യന്ത്രവത്കരണം എന്ന
തൊഴിലാളികളുടെ ആവശ്യം
സംബന്ധിച്ച നിലപാട്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
ലഭ്യമാകുന്ന തൊണ്ടിന്റെ
പകുതി പോലും
സംസ്കരിച്ച്
ചകിരിയാക്കുന്നതിനുള്ള
സംവിധാനം ഇല്ലാത്തത് ഈ
തൊഴില്‍ മേഖലയെ സാരമായി
ബാധിച്ചിട്ടുള്ള കാര്യം
അറിവുള്ളതാണോ;
(ഡി)
ഓട്ടോമാറ്റിക്
സ്പിന്നിംഗ്
മെഷീനടക്കമുള്ള
യന്ത്രങ്ങള്‍ കയര്‍
സംഘങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നെല്‍വയല്‍
ഡാറ്റാ ബാങ്ക് രൂപീകരണം
*260.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്‍വയല്‍
ഡാറ്റാ ബാങ്ക് രൂപീകരണ
നടപടികളില്‍
ഉണ്ടായിട്ടുള്ള
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതു
പരിഹരിക്കുന്ന
കാര്യത്തില്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കൃഷി
വകുപ്പിലെയും റവന്യൂ
വകുപ്പിലെയും
ഉദ്യോഗസ്ഥരുടെ ഏകോപനം
ഇക്കാര്യത്തില്‍
ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പതിറ്റാണ്ടുകള്‍ക്ക്
മുമ്പ് കരഭൂമിയായി
മാറ്റുകയും
വീടുകളുള്‍പ്പെടെയുള്ള
നിര്മ്മിതികളുള്ളതുമായ
ഭൂമി, നെല്‍വയലായി
രേഖപ്പെടുത്തുന്നതുപോലെയുള്ള
അപാകതകള്‍ ഒഴിവാക്കാന്‍
ആവശ്യമായ നടപടികൾ
ഡാറ്റാ ബാങ്ക്
രൂപീകരണത്തിൽ
സ്വീകരിക്കുമോ?
ആധാരങ്ങളുടെ
ഓണ്‍ലൈന്‍ രജിസ്ട്രേഷന്
*261.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
പി.ടി.എ. റഹീം
,,
എ. പ്രദീപ്കുമാര്‍
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആധാരങ്ങളുടെ
ഓണ്‍ലൈന്‍
രജിസ്ട്രേഷനിൽ
വന്നിട്ടുളള
പാകപ്പിഴകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വസ്തു
കൈമാറ്റത്തിലെ
ക്രമക്കേടുകള്‍
കണ്ടെത്താന്‍ വേണ്ട
ക്രമീകരണങ്ങളില്ലാതെയാണ്
ഇവ
നടപ്പാക്കിയിട്ടുളളതെന്ന
കാര്യം അറിവുളളതാണോ;
(സി)
അനാവശ്യ
നിബന്ധനകള്‍ കാരണം
സാധാരണക്കാര്‍
സ്വകാര്യ കമ്പ്യൂട്ടര്‍
സെന്ററുകളുടെ
ചൂഷണത്തിന്
വിധേയരാകേണ്ടി വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
പാഠപുസ്തക
വിതരണം
*262.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്ക്കൂളുകളില്‍
അദ്ധ്യയന വര്‍ഷം
പകുതിയായാല് പോലും
പുസ്തകങ്ങള്‍
ലഭ്യമാകുന്നില്ല എന്ന
പരാതി ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
അടുത്ത
അധ്യയന വര്‍ഷം
തുടങ്ങുന്നതിനുമുമ്പുതന്നെ
വിദ്യാര്‍ത്ഥികള്‍ക്ക്
മുഴുവന്‍
പാഠപുസ്തകങ്ങളും
ലഭ്യമാക്കാന്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
ഒരുക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സര്‍വ്വകലാശാലകളില്‍
ഏകീകൃത കലണ്ടര്‍
*263.
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ
സര്‍വ്വകലാശാലകളിലും
ഏകീകൃത കലണ്ടര്‍
തയ്യാറാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്
ഉന്നത
വിദ്യാഭ്യാസരംഗത്ത്
എപ്രകാരമുളള
നേട്ടങ്ങള്‍ക്ക്
ഉപയോഗപ്രദമാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇ്രപകാരമുളള
ഒരു കലണ്ടര്‍
തയ്യാറാക്കുന്നത്
നിയമപരമായ
ബാധ്യതയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മലയാളഭാഷ
ശ്രേഷ്ഠഭാഷാ
*264.
ശ്രീ.പാലോട്
രവി
,,
കെ.ശിവദാസന്‍ നായര്‍
,,
ജോസഫ് വാഴയ്ക്കൻ
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാളഭാഷ
പഠിപ്പിക്കാത്ത
സ്കൂളുകള്‍ ഉള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കാമോ
(ബി)
സര്‍ക്കാരിതര
സിലബസ് പഠിപ്പിക്കുന്ന
സ്കൂളുകളില്‍ മാതൃഭാഷ
നിര്‍ബന്ധമാക്കുന്നതിന്
എന്തെങ്കിലും തടസ്സം
ഉണ്ടോ;
(സി)
സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ.
സ്കൂളുകളില്‍ മലയാളഭാഷ
ഒന്നാം ക്ലാസ്
മുതല്‍ക്ക്
നിര്‍ബന്ധമായി
പഠിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
കയര്‍
മേഖല-ആഭ്യന്തര വിപണി സാദ്ധ്യത
*265.
ശ്രീ.എം.എ.
വാഹീദ്
,,
എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയിലെ ആഭ്യന്തര
വിപണിയുടെ സാദ്ധ്യത
ഉപയോഗപ്പെടുത്താന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത് ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ലക്ഷ്യം
കൈവരിക്കുന്നതിന്
കയറുല്പ്പാദകര്ക്കും
വ്യാപാരികള്‍ക്കും
എന്തെല്ലാം സഹായങ്ങളാണ്
നല്കാന്
ഉദ്ദേശിക്കുന്നത് ;
(സി)
എത്ര
കോടി രൂപയുടെ ആഭ്യന്തര
വിപണി കണ്ടെത്താനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
?വിശദമാക്കുമോ ?
വിദ്യാഭ്യാസ
പരിഷ്ക്കരണ കമ്മീഷന്
*266.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആധുനിക
കാലഘട്ടത്തിന്റെ
വെല്ലുവിളികളെ
നേരിടുന്നതിനും
വിദ്യാഭ്യാസ രംഗത്ത്
ഗുണപരമായ മാറ്റങ്ങള്‍
വരുത്തുന്നതിനും ഒരു
വിദ്യാഭ്യാസ പരിഷ്ക്കരണ
കമ്മീഷനെ നിയമിക്കുന്ന
കാര്യം
പരിഗണിക്കുമോ;എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(ബി)
വിദ്യാഭ്യാസ
മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെല്ലാം ;
വ്യക്തമാക്കുമോ?
കച്ചവട
സ്ഥാപനങ്ങളില്‍ വിലവിവര
പട്ടിക
പ്രദര്‍ശിപ്പിക്കുന്നത്
*267.
ശ്രീ.പി.എ.മാധവന്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകള്‍
ഉള്‍പ്പെടെയുള്ള കച്ചവട
സ്ഥാപനങ്ങളില്‍ വിലവിവര
പട്ടിക
പ്രദര്‍ശിപ്പിക്കുന്നത്
കര്ശനമാക്കിയിട്ടുണ്ടോ;
(ബി)
ഇതിലുടെ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
വിലവിവര
പട്ടിക
പ്രദര്‍ശിപ്പിക്കാത്ത
ഹോട്ടലുകള്‍
ഉള്‍പ്പെടെയുള്ള കച്ചവട
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തെല്ലാം ശിക്ഷകളാണ്
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
കയര്‍
വ്യവസായം
*268.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
എ.എ.അസീസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിനായി
വകുപ്പ്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
ഈ
പദ്ധതികള്‍ക്കായി
കേന്ദ്രസര്‍ക്കാരില്‍
നിന്നും ലഭിക്കുന്ന
സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
അനധികൃത
സ്കൂളുകൾ
*269.
ശ്രീ.എ.എം.
ആരിഫ്
,,
കോടിയേരി ബാലകൃഷ്ണന്
,,
ജി.സുധാകരന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത അദ്ധ്യയനവര്‍ഷം
എയ്ഡഡ്-അണ് എയ്ഡഡ്
മേഖലയില്‍ പുതിയ
സ്കൂളുകള്‍
അനുവദിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ
വിശദമാക്കാമോ;
(ബി)
നിലവില്‍
സംസ്ഥാനത്ത്
അംഗീകാരമില്ലാത്ത
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; വിദ്യാഭ്യാസ
അവകാശനിയമപ്രകാരം
ഇത്തരം സ്കൂളുകളുടെ
പ്രവര്‍ത്തനം
അനുവദനീയമാണോ എന്ന്
വ്യക്തമാക്കാമോ ;
ഇത്തരത്തിലുള്ള
സ്കൂളുകളുടെ എണ്ണം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
വെളിപ്പെടുത്താമോ;
(സി)
അംഗീകാരമില്ലാത്ത
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നതും
പുതിയ അണ്-എയ്ഡഡ്
സ്കൂളുകള്‍ക്ക് അനുമതി
നല്‍കുന്നതും
സര്‍ക്കാര്‍
വിദ്യാലയങ്ങളെ വളരെ
ദോഷകരമായി
ബാധിക്കുന്നുണ്ടെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
അനിയന്ത്രിതമായ
തോതില്‍ അണ്-എയ്ഡഡ്
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നത്
അനാദായകരമായ
സര്‍ക്കാര്‍
സ്കൂളുകളുടെ എണ്ണം
വര്‍ദ്ധിക്കുന്നതിന്
കാരണമാകുമെന്നത്
കണക്കിലെടുത്തിട്ടുണ്ടോ;
(ഇ)
അടുത്ത
അദ്ധ്യയനവര്‍ഷം മുതല്‍
അനധികൃത സ്കൂളുകളുടെ
പ്രവര്‍ത്തനം
തടയുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ; ഇത്തരം
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികളെ
അടുത്തുള്ള അംഗീകൃത
വിദ്യാലയങ്ങളിലേക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
എഞ്ചിനീയറീംഗ്
പഠനമേഖലയുടെ നിലവാരം
*270.
ശ്രീ.എം.ഉമ്മര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
പി.ബി. അബ്ദുൾ റസാക്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എഞ്ചിനീയറീംഗ്
പഠന മേഖലയുടെ നിലവാരം
ഉയര്‍ത്തുന്നതിന്
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
(ബി)
ഇതിനായി
അദ്ധ്യപകരുടെ അദ്ധ്യയന
ശേഷിയും ആധുനിക
അറിവുകളും സംബന്ധിച്ച
നിലവാരവും
പരിശോധിക്കുന്നതിന്
സംവിധാനം
ഏര്‍പ്പെടുത്തുമോ ;
എങ്കില്‍ വിശദമാക്കുമോ;
(സി)
2013-14
വര്‍ഷത്തില്‍
സര്‍ക്കാര്‍, എയിഡഡ്,
സ്വാശ്രയ മേഖലയിലെ
എഞ്ചിനീയറീംഗ്
വിദ്യാര്‍ത്ഥികളുടെ
വിജയ ശതമാനം
എത്രയായിരുന്നു എന്ന്
വ്യക്തമാക്കുമോ?