ഗാര്‍ഹിക
തൊഴിലാളിക്ഷേമം
*211.
ശ്രീ.സി.കെ.നാണു
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗാര്‍ഹിക
തൊഴിലാളികളുടെ
ക്ഷേമത്തിനു വേണ്ടി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് കേന്ദ്ര
ഗവണ്മെന്റില് നിന്ന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അവ സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ഐക്യരാഷ്ട്രസഭയും
ഇന്റര്‍നാഷണല്‍ ലേബര്‍
ഓര്‍ഗനൈസേഷനും ഇത്
സംബന്ധിച്ച്
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
അത് സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(എഫ്)
ഗാര്‍ഹിക
തൊഴിലാളികളുടെ
ക്ഷേമത്തിനുവേണ്ടി
ഐക്യരാഷ്ട്രസഭയോ
ഇന്റര്‍നാഷണല്‍ ലേബര്‍
ഓര്‍ഗനൈസേഷനോ ധനസഹായം
നല്കുന്ന വിവരം
അറിവുണ്ടോ ;
(ജി)
എങ്കില്‍
അത് സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ജലസേചന
പദ്ധതികള്‍
*212.
ശ്രീ.സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിലവിലുള്ള ജലസേചന
പദ്ധതികള്‍ കൂടുതല്‍
കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ജലസേചന പദ്ധതികളുടെ
നവീകരണവും ജലവിതരണം
സംബന്ധിച്ച വാട്ടര്‍
കലണ്ടറിന്റെ
പരിഷ്ക്കരണവും
കാലോചിതമായി
മാറ്റുന്നതിന് നടപടി
ഉണ്ടാകുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
മിശ്ര വിവാഹത്തിനായി ധനസഹായം
*213.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
പാലോട് രവി
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
മിശ്ര വിവാഹത്തിനായി
ധനസഹായം നല്കുന്ന
പദ്ധതി പ്രകാരം ഒരു
വ്യക്തിക്ക് എത്ര
രൂപയാണ്
നല്‍കിവരുന്നതെന്നു
വിശദമാക്കുമോ;
(ബി)
ഇതിനായി
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് എത്ര രൂപയാണ്
നല്കി
വന്നിരുന്നതെന്നു
വ്യക്തമാക്കുമോ;
(സി)
ഇപ്പോള്‍
നല്കി വരുന്ന തുക
അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
എത്ര രൂപ
വര്‍ദ്ധിപ്പിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സർക്കാർ
ആശുപത്രികളിൽ മരുന്നുകളുടെ
അഭാവം
*214.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എളമരം കരീം
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സർക്കാർ
ആശുപത്രികള്‍ക്ക്
അവശ്യം വേണ്ട
മരുന്നുകള്‍പോലും
ലഭ്യമാകുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(ബി)
മരുന്ന്
വാങ്ങാനുള്ള
പട്ടികയില്‍ നിന്ന്
നിരവധി അവശ്യ
മരുന്നുകളെ
ഒഴിവാക്കിയത്തിന്റെ
കാരണം വ്യക്തമാക്കുമോ ;
സാമ്പത്തിക
പ്രതിസന്ധിയുണ്ടോ ;
നിജസ്ഥിതി വിശദമാക്കാമോ
;
(സി)
കെ.എം.എസ്.സി.എല്‍.-ന്
മരുന്ന് വാങ്ങിയ വകയിൽ
കുടിശ്ശികയുണ്ടോ ;
വ്യക്തമാക്കുമോ ;
(ഡി)
മരുന്നു
വാങ്ങലും വിതരണവും
കെ.എം.എസ്.സി.എല്‍.കാര്യക്ഷമമായി
നടത്തുന്നുവെന്ന്
ഉറപ്പാക്കാന്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ആയുഷ്
വകുപ്പ്
*215.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
സി.ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയുഷ്
വകുപ്പ്
രൂപീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ഇതുവരെ
രൂപീകരിക്കാന്‍
കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
നടപ്പു
സാമ്പത്തികവര്‍ഷം
ആയൂര്‍വേദം, സമാന്തര
ചികിത്സാ
സംവിധാനങ്ങളുടെ
അടിസ്ഥാന വികസനത്തിന്
കേന്ദ്ര ആയൂഷ് വകുപ്പ്
അനുവദിച്ച തുക
നഷ്ടപ്പെട്ടിട്ടുണ്ടോ
; ഇല്ലെങ്കില്‍ എത്ര
തുക കിട്ടിയെന്ന്
വ്യക്തമാക്കുമോ ;
(സി)
സംസ്ഥാനത്ത്
ആയുഷ് വകുപ്പ്
എന്നത്തേയ്ക്ക്
രൂപീകരിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ ?
ദേശീയ
ആരോഗ്യനയം
*216.
ശ്രീ.ജെയിംസ്
മാത്യു
,,
എം.എ.ബേബി
,,
ഇ.പി.ജയരാജന്
,,
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ആരോഗ്യനയത്തിന്റെ കരട്
സര്‍ക്കാര്‍
പരിശോധിച്ചിരുന്നോ;
സംസ്ഥാനത്തിന്റെ
നിലപാട്
കേന്ദ്രസര്‍ക്കാരിനെ
അറിയിച്ചോ;
(ബി)
പ്രാഥമിക
ആരോഗ്യ മേഖലയിലൊഴികെ
മറ്റു മേഖലകളില്‍
സര്‍ക്കാര്‍
അധീനതയിലുള്ള
സ്ഥാപനങ്ങള്‍
വേണ്ടതില്ലെന്ന നിലപാട്
പൊതുജനാരോഗ്യരംഗത്തെ
എങ്ങനെ ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
സ്വകാര്യ
മേഖലയെ
പ്രോത്സാഹിപ്പിക്കാനും
പൊതുജനങ്ങള്‍
ഇന്‍ഷുറന്‍സ്
പദ്ധതികള്‍ വഴി സേവനം
വാങ്ങണമെന്നുമുള്ള
നയത്തിന്റെ
പ്രത്യാഘാതത്തെക്കുറിച്ച്
വ്യക്തമാക്കുമോ;
(ഡി)
കരട്
കേന്ദ്രനയത്തില്‍
ഏതൊക്കെ തരത്തിലുള്ള
മാറ്റങ്ങളാണ് സംസ്ഥാനം
നിര്‍ദ്ദേശിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
ജല
അതോറിറ്റി അദാലത്തുകള്‍
*217.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജല അതോറിറ്റി
അദാലത്തുകള്‍
നടത്തിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
തലത്തിലാണ് ജല
അതോറിറ്റി അദാലത്തുകള്‍
നടത്തിയിട്ടുള്ളത്;
(സി)
അദാലത്തുകളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ഡി)
അദാലത്തുകളില്‍
ഏതെല്ലാം തരത്തിലുള്ള
പരാതികളാണ്
സ്വീകരിച്ചിട്ടുള്ളതും
അവയ്ക്ക് പരിഹാരം
കണ്ടെത്തിയിട്ടുള്ളതും
എന്ന് വ്യക്തമാക്കുമോ;
സുരക്ഷിത
ഭക്ഷണം
*218.
ശ്രീ.കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുരക്ഷിത
ഭക്ഷണത്തെക്കുറിച്ച്
വിദ്യാര്‍ത്ഥികളെയും
കുട്ടികളെയും
ബോധവത്ക്കരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ട്;
(ബി)
വിദ്യാഭ്യാസ
വകുപ്പിന്റെ
സഹകരണത്തോടെ
സംസ്ഥാനത്തെ എല്ലാ
സ്കൂളുകളിലും ഫുഡ്
സേഫ്റ്റി ക്ലബ്ബുകള്‍
ആരംഭിച്ച് സുരക്ഷിത
ഭക്ഷണത്തെക്കുറിച്ച്
കുട്ടികളെ
ബോധവത്ക്കരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
സുരക്ഷിത
ഭക്ഷണം എന്ന വിഷയം
സ്കൂള്‍
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
വിദ്യാഭ്യാസ
വകുപ്പിന്റെ
സഹകരണത്തോടെ നടപടി
സ്വീകരിക്കുമോ?
ഇടുക്കി
ഡാമിന്റെ ചലന വ്യതിയാന പഠനം
*219.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ഡാമിന്റെ ചലന വ്യതിയാന
സംവിധാനത്തില്‍
പ്രശ്നങ്ങളുണ്ടെന്ന്
കണ്ടെത്തിയതിനെ
തുടര്‍ന്ന് ഡാമിന്റെ
കോണ്‍ക്രീറ്റ്
ഘടനയെക്കുറിച്ച്
വിശദമായി പഠിക്കാന്‍
നാഷണല്‍ കൗണ്‍സില്‍
ഫോര്‍ സിമിന്റ് ആന്റ്
ബില്‍ഡിംഗ്
മെറ്റീരിയല്‍സിനെ
കേന്ദ്ര ജലകമ്മീഷന്
ചുമതലപ്പെടുത്തിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഈ
കൗണ്‍സില്‍ പഠനം
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
കൗണ്‍സില്‍
പഠന വിധേയമാക്കുന്ന
വിഷയങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ?
എെ.ടി.
തൊഴില്‍ മേഖല
*220.
ശ്രീ.വി.ശിവന്‍കുട്ടി
,,
എളമരം കരീം
,,
ടി.വി.രാജേഷ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്തെ
പ്രമുഖ വിവര
സാങ്കേതികവിദ്യ
സ്ഥാപനമായ
കണ്‍സള്‍ട്ടന്‍സ്
കമ്പനി
കൂട്ടപ്പിരിച്ചുവിടലിന്
നീക്കം നടത്തിയ
സാഹചര്യത്തിൽ
സംസ്ഥാനത്തിന്റെ എെ.ടി.
തൊഴില്‍ മേഖല
നേരിടാനിടയുള്ള
ഭീഷണിയെക്കുറിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോ ;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ഒന്നര ലക്ഷത്തോളം
എെ.ടി. ജീവനക്കാരില്‍
എത്രപേര്‍ക്ക്
ഇ.പി.എഫ്.,
ഗ്രാറ്റുവിറ്റി,
പെന്ഷന് എന്നീ
ആനുകൂല്യങ്ങള്‍
അനുവദിച്ചിട്ടുണ്ട്
എന്ന്
കണക്കാക്കിയിട്ടുണ്ടോ ;
(സി)
എെ.ടി.
മേഖലയിലെ വിവിധ
തൊഴിലുകള്‍ക്കുള്ള
വിദ്യാഭ്യാസ യോഗ്യത
കണക്കിലെടുത്ത് മിനിമം
വേതനം നിശ്ചയിക്കാന്‍
നടപടി സ്വീകരിക്കാന്‍
തയ്യാറാകുമോ ;
(ഡി)
തൊഴില്‍
വകുപ്പില്‍ എെ.ടി.
മേഖലയിലെ തൊഴിലാളികളുടെ
എത്ര സംഘടനകള്‍ ട്രേഡ്
യൂണിയന് നിയമപ്രകാരം
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ ?
വിസ
ഓണ്‍ അറൈവല്‍ സംവിധാനം
*221.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വി.ഡി.സതീശന്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിസ
ഓണ്‍ അറൈവല്‍ സംവിധാനം
നിലവില്‍
വന്നിട്ടുണ്ടോ;
പ്രസ്തുത
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ബി)
ടൂറിസം
പ്രചാരണത്തിന് പ്രസ്തുത
സംവിധാനം എത്രമാത്രം
പ്രയോജനകരമാകുമെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
സംവിധാനത്തിന്
എന്തെല്ലാം പ്രചാരണ
പരിപാടികളാണ്
സംഘടിപ്പിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ദേവസ്വം
ബോര്‍ഡ് നിയമനങ്ങളില്‍ സംവരണം
*222.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
കെ.രാധാകൃഷ്ണന്
,,
ബി.സത്യന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലുള്ള വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
അദ്ധ്യാപക -അനദ്ധ്യാപക
ജീവനക്കാരുടെ
നിയമനത്തില്‍
സംവരണതത്വം
പാലിക്കുന്നുണ്ടോ ;
ഇല്ലെങ്കിൽ കാരണം
അറിയിക്കാമോ;
(ബി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ 2010
-2014 കാലയളവില്‍ നടന്ന
നിയമനത്തില്‍ കേവലം
രണ്ടു ശതമാനം പേര്
മാത്രമാണ് പട്ടികജാതി
പട്ടികഗോത്രവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍
എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ദേവസ്വം
ബോര്‍ഡിനു കീഴിലുള്ള
സ്ഥാപനങ്ങളിലേക്കുള്ള
നിയമനത്തില്‍
സംവരണതത്വം പാലിക്കാന്‍
നടപടി സ്വീകരിക്കുമോ?
പട്ടിക
ജാതി സ്വയം സഹായ സംഘങ്ങള്‍
*223.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
പുരുഷന് കടലുണ്ടി
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടിക
ജാതി യുവജനങ്ങളെ വിവിധ
സാങ്കേതിക മേഖലകളില്‍
വിദഗ്ധ തൊഴിലാളികളാക്കി
മാറ്റുന്നതിനും,
പട്ടികജാതി
സങ്കേതങ്ങളില്‍
വനിതകളുടെ സ്വയം സഹായ
സംഘങ്ങള്‍ക്ക് രൂപം
നല്കി വരുമാന പദ്ധതി
നടപ്പിലാക്കുന്നതിനും
2012-13 ബജറ്റില്‍
പ്രഖ്യാപിച്ച
പദ്ധതികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി പ്രകാരം എത്ര
പേര്‍ക്ക് സ്ഥിരവരുമാനം
ഉറപ്പാക്കുന്നതിനായി
എന്നും; ഈ
പദ്ധതികള്‍ക്കായി
ചെലവഴിച്ച
തുകയെത്രയായിരുന്നുവെന്നും
അറിയിക്കാമോ;
(സി)
പട്ടികജാതി
കോളനികളെ സ്വയംപര്യാപ്ത
ആവാസ കേന്ദ്രങ്ങളായി
ഉയര്‍ത്താന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
പദ്ധതി സമയബന്ധിതമായി
നടപ്പിലാക്കാന്‍
കഴിയാതെ
പോയിട്ടുണ്ടെങ്കിൽ
ആയതിന്റെ കാരണങ്ങള്‍
വിശകലനം ചെയ്തിരുന്നോ?
പേറ്റന്റ്
നിയമത്തില്‍ ഭേദഗതി
*224.
ശ്രീ.എം.
ഹംസ
,,
കെ.സുരേഷ് കുറുപ്പ്
,,
ആര്. രാജേഷ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
പേറ്റന്റ് നിയമത്തില്‍
ഭേദഗതി വരുത്താന്‍
ഉദ്ദേശിക്കുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംസ്ഥാനത്തെ ആരോഗ്യ
സേവന മേഖലയെ
പ്രതികൂലമായി
ബാധിക്കുമെന്ന ആശങ്ക
വ്യാപകമായ
സാഹചര്യത്തില്‍ പരിശോധന
നടത്തി അതുണ്ടാക്കുന്ന
പ്രത്യാഘാതം പഠിക്കാന്‍
തയ്യാറാകുമോ;
(സി)
പ്രസ്തുത
നീക്കത്തോടുള്ള നിലപാട്
അറിയിക്കാമോ;
(ഡി)
പേറ്റന്റ്
നിയമത്തിലെ ഭേദഗതി
ഉണ്ടാക്കാനിടയുള്ള
പ്രത്യാഘാതം
കണക്കിലെടുത്ത് കേന്ദ്ര
സര്‍ക്കാരിനെ നിലപാട്
അറിയിക്കാന്‍ നടപടി
സ്വീകരിക്കുമോ?
അമൃതം
ആരോഗ്യം പദ്ധതി
*225.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
ഷാഫി പറമ്പില്‍
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമൃതം
ആരോഗ്യം പദ്ധതി എല്ലാ
വിഭാഗം
ജനങ്ങളിലുമെത്തിക്കുന്നതിനു
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി കാര്യക്ഷമമായി
നടക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താന്‍
സ്വീകരിക്കുന്ന നടപടികൾ
വിശദമാക്കുമോ;
(ഡി)
എല്ലാവിധ
രോഗങ്ങളും ഈ പദ്ധതിയുടെ
കീഴില്‍
ഉള്‍പ്പെടുമോയെന്ന്
വ്യക്തമാക്കുമോ?
ചെറുകിട
ജല സംഭരണ സംവിധാനം
*226.
ശ്രീ.പി.കെ.ബഷീര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
എന്‍. ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
ജല സംഭരണ
സംവിധാനമൊരുക്കി
ജലസംഭരണം
വര്‍ദ്ധിപ്പിക്കുന്നതിന്
ലക്ഷ്യമിട്ട പദ്ധതി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍
വ്യക്തികള്‍
എന്നിവരില്‍ നിന്നും
ലഭിക്കുന്ന
പ്രോജക്ടുകള്‍ക്ക്
ധനസഹായം
നല്‍കുന്നതിന്റെ
വ്യവസ്ഥകള്‍
സംബന്ധിച്ച്
വിശദമാക്കുമോ;
(സി)
ഈ
സാമ്പത്തിക വര്‍ഷം
ഇതിനായി എന്തു തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
കേന്ദ്ര
സര്‍ക്കാരിന്റെ പുതിയ തൊഴിൽ
നയം
*227.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
പി.കെ.ഗുരുദാസന്
,,
കെ.വി.വിജയദാസ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ നയത്തിന്റെ
ഭാഗമായി ഇ.എസ്.ഐ
പരിധിയില്‍ നിന്ന്
ചെറുകിട തൊഴില്‍
മേഖലയിലെ തൊഴിലാളികള്‍
പുറത്താകുമെന്ന ആശങ്ക
പരിഗണിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
നിലവിലുള്ള എഴേകാല്‍
ലക്ഷത്തിലധികം വരുന്ന
ഇ.എസ്.ഐ
ഗുണഭോക്താക്കളില്‍
എഴുപത് ശതമാനവും
ഇ.എസ്.ഐ പരിധിക്ക്
പുറത്തായാല്‍
ഉണ്ടാകാവുന്ന
ഭവിഷ്യത്ത്
പഠിച്ചിട്ടുണ്ടോ;
(സി)
നിര്‍മ്മാണം
പാതിവഴിയിലായ കൊല്ലം
പാരിപ്പള്ളിയിലെ
നിര്‍ദ്ദിഷ്ട
മെഡിക്കല്‍ കോളേജ്
ഇ.എസ്.ഐ കോര്പ്പറേഷന്
കൈയൊഴിയാന്‍
തീരുമാനിച്ചത് ഈ
പാശ്ചാത്തിലായിന്നുവോ;
(ഡി)
സംസ്ഥാനത്തെ
തൊഴിലാളികൾ
നേരിട്ടേക്കാവുന്ന
ഭവിഷ്യത്ത് കേന്ദ്ര
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കാമോ?
ഇ-ഹെല്‍ത്ത്
പദ്ധതി
*228.
ശ്രീ.പി.എ.മാധവന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-ഹെല്‍ത്ത്
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(ബി)
ഇ-ഹെല്‍ത്ത്
പദ്ധതി സംസ്ഥാനത്ത്
പ്രവര്ത്തനമാരംഭിച്ചുവോ;
ഇല്ലെങ്കിൽ പദ്ധതി
എന്ന് ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി കേന്ദ്രാവിഷ്കൃത
പദ്ധതിയാണോ; പദ്ധതി വഴി
സംസ്ഥാനത്തിന്
എന്തെങ്കിലും
സാമ്പത്തിക
ബാദ്ധ്യതയുണ്ടോ;വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയിൻ കീഴിൽ എത്ര
ജീവനക്കാര്‍
ജോലിചെയ്യുന്നു;
വിശദമാക്കുമോ?
ക്ഷേമനിധി
ബോര്‍ഡുകളില്‍ നിന്നും
ട്രഷറിയിലേക്ക് ഫണ്ട്
മാറ്റുന്നത് മൂലമുള്ള
പ്രശ്നങ്ങള്‍
*229.
ശ്രീ.കെ.
ദാസന്
,,
കെ.കെ.ജയചന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേമനിധി
ബോര്‍ഡുകളില്‍ നിന്നും
ട്രഷറിയിലേക്ക് ഫണ്ട്
മാറ്റിയതു മൂലം
പലിശയിനത്തില്‍
ക്ഷേമനിധി
ബോര്‍ഡുകള്‍ക്ക്
ലഭിച്ചിരുന്ന
വരുമാനത്തില്‍ വന്ന
കുറവ് എത്രയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഫണ്ട്
ട്രഷറിയിലേക്ക്
മാറ്റിയതുമൂലം
ക്ഷേമനിധി
ആനുകൂല്യങ്ങള്‍
നല്കുന്നതില് വീഴ്ച
വരാതിരിക്കാന്‍ എന്തു
മാര്‍ഗ്ഗമാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സ്വകാര്യ
നഴ്സുമാരുടെ മിനിമം വേതനം
*230.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
എ.റ്റി.ജോര്‍ജ്
,,
സി.പി.മുഹമ്മദ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
നഴ്സുമാരുടെ മിനിമം
വേതനം ഉറപ്പ്
വരുത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചത്;
വിശദമാക്കുമോ ;
(ബി)
സ്വകാര്യ
ആശുപത്രി ഉള്‍പ്പെടെ
സര്‍ക്കാരിതര സ്വകാര്യ
സ്ഥാപനങ്ങളിലെ
നഴ്സുമാരുടെ മിനിമം
വേതനം ഉറപ്പ്
വരുത്തിയിട്ടുണ്ടോ ;
ഇതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദാംശങ്ങള്‍ നല്‍കുമോ
?
ജലപാത
ടൂറിസത്തെ
പ്രോത്സാഹിപ്പിക്കുന്നതിനായി
പദ്ധതി
*231.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ പ്രവൃത്തി
നടന്നുകൊണ്ടിരിക്കുന്ന
ജലപാതകള്‍ ഏതൊക്കെയാണ്;
(ബി)
ഓരോന്നിന്റെയും
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
(സി)
ജലപാത
ടൂറിസത്തെ
പ്രോത്സാഹിപ്പിക്കുന്നതിനായി
പദ്ധതികള്‍
ആവിഷ്കരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
സോഷ്യല്‍
ടൂറിസം പദ്ധതി
*232.
ശ്രീ.ബെന്നി
ബെഹനാന്
,,
ആര് . സെല്‍വരാജ്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോഷ്യല്‍
ടൂറിസം പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
അന്യം
നിന്ന് പോകുന്നതും
അവഗണിക്കപ്പെടുന്നതുമായ
കലാരൂപങ്ങള്‍
സംരക്ഷിക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പുമായി
സഹകരിക്കുന്നവര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
മെഡിക്കല്‍
കോളേജുകളില്‍ അടിസ്ഥാന സൗകര്യ
വികസനം
*233.
ശ്രീ.എം.ഉമ്മര്‍
,,
സി.മോയിന്‍ കുട്ടി
,,
കെ.എന്‍.എ.ഖാദര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളില്‍ അടിസ്ഥാന
സൗകര്യങ്ങള്‍,
അദ്ധ്യാപകര്‍ എന്നീ
ഘടകങ്ങളുടെ
കാര്യത്തില്‍
നിലനില്‍ക്കുന്ന
അപര്യാപ്തത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
പരിഹരിക്കുന്നതിന്എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇന്‍ഡ്യന്‍
മെഡിക്കല്‍ കൗണ്‍സിന്റെ
പരിശോധനയെത്തുടര്‍ന്ന്
മെഡിക്കല്‍
കോളേജുകളില്‍ പുതിയ
കോഴ്സുകള്‍
അനുവദിക്കുന്ന
കാര്യത്തില്‍
സ്തംഭനാവസ്ഥയുണ്ടായിട്ടുണ്ടോ
;
(ഡി)
എങ്കില്‍
എതൊക്കെ മെഡിക്കല്‍
കോളേജുകളില്‍ ഏതൊക്കെ
കോഴ്സുകള്‍
അനുവദിക്കാനാണ്
പ്രൊപ്പോസല്‍
നല്‍കിയിരുന്നത്
എന്നതിന്റെ വിശദാംശം
നല്‍കാമോ ?
ജനകീയ
ഇന്‍ഷ്വറന്‍സ്
*234.
ശ്രീ.പി.തിലോത്തമന്
,,
വി.എസ്.സുനില്‍ കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരള്‍
രോഗം, കാന്‍സര്‍
തുടങ്ങിയ മാരകമായ
രോഗങ്ങള്‍
ബാധിച്ചവര്‍ക്ക് തുടര്‍
ചികിത്സ
സൗജന്യമാക്കുന്നതിന്
ജനകീയ ഇന്‍ഷ്വറന്‍സ്
നടപ്പാക്കണമെന്ന്
മനുഷ്യവകാശ കമ്മീഷന്റെ
നിര്‍ദ്ദേശമുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എങ്കിൽ
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
ഏന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
രാജീവ്
ഗാന്ധി കുടിവെളള പദ്ധതി
*235.
ശ്രീ.ഹൈബി
ഈഡന്
,,
കെ.ശിവദാസന്‍ നായര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജീവ്
ഗാന്ധി കുടിവെളള
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
പ്രദേശങ്ങളിലാണ് ഇൗ
പദ്ധതി ആരംഭിക്കുന്നത്;
മാനദണ്ഡം
വിശദമാക്കുമോ;
(സി)
ഇൗ
പദ്ധതിക്ക് കേന്ദ്ര
ധനസഹായം
ലഭ്യമാക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പ്ലാച്ചിമട
നഷ്ടപരിഹാര ട്രിബ്യൂണല്‍
രൂപീകരണ ബില്‍.
*236.
ശ്രീ.കെ.വി.വിജയദാസ്
,,
എ.കെ.ബാലന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമസഭ
ഐകകണ്ഠ്യേന പാസാക്കിയ
പ്ലാച്ചിമട നഷ്ടപരിഹാര
ട്രിബ്യൂണല്‍ രൂപീകരണ
ബില്ലിന്റെ നിലവിലെ
സ്ഥിതി അറിയിക്കാമോ ;
(ബി)
ബില്ലിന്
ഇതുവരെ രാഷ്ട്രപതിയുടെ
അംഗീകാരം ലഭിക്കാതെ
പോയതിന്റെ കാരണം
അറിയിക്കാമോ ;
(സി)
ഇതിനായുള്ള
തടസ്സങ്ങള്‍ എന്തെന്നും
അത് നീക്കാനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളും അറിയിക്കാമോ
;
(ഡി)
ഇക്കാര്യത്തില്‍
കേന്ദ്രസര്‍ക്കാര്‍
വിവിധ ഘട്ടങ്ങളിലായി
ആവശ്യപ്പെട്ട
വിശദീകരണങ്ങളും
അവയ്ക്ക് സംസ്ഥാനം
നല്കിയ മറുപടിയും
വ്യക്തമാക്കാമോ ?
ജലവിമാന
സര്‍വ്വീസ്
*237.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജലവിമാന
സര്‍വ്വീസ് പദ്ധതിക്ക്
രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(സി)
പ്രധാന
ടൂറിസം സെന്ററുകളെ
ബന്ധപ്പെടുത്താനും അത്
വഴി ടൂറിസം മേഖലയ്ക്ക്
ഉണര്‍വ് നല്കുവാനും
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
പദ്ധതി
എന്ന് മുതല്‍
ആരംഭിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്;
വിശദമാക്കുമോ ;
ഉത്തരവാദിത്ത
വിനോദ സഞ്ചാര പദ്ധതി
*238.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരവാദിത്ത
വിനോദ സഞ്ചാര
പദ്ധതിയിലൂടെ
കെെവരിക്കാനായ
നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കുമോ ;
(ബി)
നിലവില്‍
ഏതൊക്കെ പ്രധാന വിനോദ
സഞ്ചാര മേഖലകളെയാണ് ഇൗ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
കൂടുതല്‍
വിനോദസഞ്ചാര മേഖലകളെ
ഇൗ പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
?
അന്യസംസ്ഥാന
തൊഴിലാളികളുടെ സംരക്ഷണവും
ആനുകൂല്യങ്ങളും
*239.
ശ്രീ.സി.മോയിന്‍
കുട്ടി
,,
കെ.എന്‍.എ.ഖാദര്‍
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാന
തൊഴിലാളികളെ
സംസ്ഥാനത്ത് എത്തിച്ച്
ഇടനിലക്കാര്‍ പണം
കൊയ്യുന്നുവെന്നും
അവര്‍ക്ക് മിതമായ
സൗകര്യങ്ങള്‍പോലും
നല്‍കുന്നില്ലെന്നുമുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
തൊഴില്‍ വകുപ്പ്
ഇടപെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
അന്യസംസ്ഥാന
തൊഴിലാളികള്‍ക്ക്
നിയമപ്രകാരമുള്ള
സംരക്ഷണവും
ആനുകൂല്യങ്ങളും
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ?
സ്മോള്‍
ഫാക്ടറീസ് ബിൽ
*240.
ശ്രീ.പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
തൊഴില്‍ മന്ത്രാലയം
തയ്യാറാക്കിയിട്ടുള്ള
സ്മോള്‍ ഫാക്ടറീസ്
(തൊഴില്‍ നിയന്ത്രണവും
സേവന വ്യവസ്ഥകളും) ബിൽ,
2014- ൽ
ഉള്‍പ്പെടുത്തിയിട്ടുള്ള
വ്യവസ്ഥകളെക്കുറിച്ച്
തൊഴില്‍ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വ്യവസ്ഥകള്‍
സംസ്ഥാനത്തെ തൊഴില്‍
രംഗത്ത് ഉണ്ടാക്കാവുന്ന
മാറ്റങ്ങൾ
പരിശോധിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ;
(സി)
ഈ
ബില്ലിന്റെ പരിധിയില്‍
വരാവുന്ന എത്ര
സ്ഥാപനങ്ങള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?