പൊതുമേഖലാ
സ്ഥാപനങ്ങളോടുള്ള സമീപനം
*181.
ശ്രീ.എം.
ഹംസ
,,
ഇ.പി.ജയരാജന്
,,
ജി.സുധാകരന്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളോട്
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ സമീപനം
സ്ഥാപനങ്ങളുടെ
പുരോഗതിയ്ക്ക്
അനുകൂലമാണോ ; പ്രസ്തുത
സമീപനം മൂലം കടുത്ത
പ്രതിസന്ധിയില്പ്പെടാത്ത
ഏതെങ്കിലും പൊതുമേഖലാ
സ്ഥാപനങ്ങള്‍
സംസ്ഥാനത്തുണ്ടോ;
(ബി)
നല്ല
നിലയില്‍
പ്രവര്‍ത്തിക്കാന്‍
കഴിയുന്ന സ്ഥാപനങ്ങള്‍
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
നയത്തിന്റെ ഭാഗമായി
തകര്‍ച്ചയിലേക്കും
തുടര്‍ന്ന് സ്വകാര്യ
വല്‍കരണത്തിലേക്കും
നയിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ?
നികുതി
വരുമാനം
*182.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
ജെയിംസ് മാത്യു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ഷം തോറും ആളോഹരി
ഉപഭോഗം
വര്‍ദ്ധിക്കുന്നതിന്റെ
തോത്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഉപഭോഗം
വര്‍ദ്ധിക്കുന്നതിനനുസരിച്ച്
നികുതി വരുമാനത്തില്‍
വര്‍ദ്ധനവുണ്ടാകുമോ
;വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
നാല് വര്‍ഷങ്ങളില്‍ മേൽ
രീതിയിൽ
മുന്‍വര്‍ഷങ്ങളെക്കാള്‍
നികുതി വരുമാനത്തിലെ
വ്യത്യാസങ്ങള്‍
വ്യക്തമാക്കുമോ ;
(ഡി)
ഉപഭോഗ
വര്‍ദ്ധനക്കനുസരിച്ച്
വില്പന നികുതി വര്‍ദ്ധന
ഉണ്ടാകുന്നുണ്ടോ ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കുമോ ;
(ഇ)
വില്പന
നികുതിയിനത്തില്‍
വ്യാപാരികള്‍
ഈടാക്കുന്ന തുക യഥാവിധി
ഖജനാവില്‍
എത്തിച്ചേരുന്നുണ്ടോ;ഇല്ലെങ്കിൽ
കാരണം വ്യക്തമാക്കുമോ?
ഊര്‍ജ്ജ
പ്രതിസന്ധി
*183.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഊര്‍ജ്ജ പ്രതിസന്ധി
പരിഹരിക്കുന്നതിന്
പുതിയ ഹൈഡ്രോ
ഇലക്ട്രിക്ക്
പദ്ധതികള്‍
നടപ്പാക്കുന്നതിന്
നടപടികള്‍
സ്വീകരിയ്ക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ജലവൈദ്യുത
പദ്ധതികള്‍ പുതുതായി
ആരംഭിക്കുന്നതിന്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
റിസ്ക്
ഫണ്ട് പദ്ധതി
*184.
ശ്രീ.എം.എ.
വാഹീദ്
,,
സണ്ണി ജോസഫ്
,,
ബെന്നി ബെഹനാന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിസ്ക്
ഫണ്ട് പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റിസ്ക് ഫണ്ട്
പദ്ധതിയില്‍ എന്തെല്ലാം
മാറ്റങ്ങൾ വരുത്തി;
വിശദമാക്കുമോ;
(സി)
പ്രസ്തുത
കാലയളവിൽ റിസ്ക് ഫണ്ട്
പദ്ധതി പ്രകാരം എത്ര
രൂപയുടെ ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ട്;
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് എത്ര തുകയാണ്
ഇൗ ഇനത്തില്‍
നല്‍കിയത്;
വിശദികരിക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
വെര്‍ച്ച്വല്‍
ഐ.റ്റി. കേഡര്‍
*185.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
വര്‍ക്കല കഹാര്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെര്‍ച്ച്വല്‍
ഐ.റ്റി. കേഡര്‍
സ്ഥാപിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(സി)
ഇ
- ഗവേണന്‍സ് പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കുന്നതിന്
മേല്‍നോട്ടം
വഹിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതിൽ
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
ആരുടെയെല്ലാം
സഹായത്തോടുകൂടിയാണ് ഇത്
പ്രവര്‍ത്തിക്കുന്നതെന്നു
വിശദമാക്കുമോ?
സെന്റര്‍
ഫോര്‍ ട്രൈബല്‍ എഡ്യൂക്കേഷന്‍
ഡവലപ്പ്മെന്റ് ആന്റ്
റിസര്‍ച്ച് നടത്തിയ പഠനം
*186.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
വി.ശശി
,,
കെ.അജിത്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെന്റര്‍
ഫോര്‍ ട്രൈബല്‍
എഡ്യൂക്കേഷന്‍
ഡവലപ്പ്മെന്റ് ആന്റ്
റിസര്‍ച്ച്
ആദിവാസികള്‍ക്കിടയില്‍
പ്രത്യേകിച്ച്
അട്ടപ്പാടി മേഖലയില്‍
നടത്തിയ പുതിയ പഠന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
കണ്ടെത്തലുകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
1982-ലെ
കണക്ക് പ്രകാരം
ആദിവാസികളുടെ
കൈവശമുണ്ടായിരുന്ന
കൃഷിഭൂമി
അന്യാധീനപ്പെട്ടതായി
പഠന റിപ്പോര്‍ട്ടില്‍
കണ്ടെത്തിയിട്ടുണ്ടോ
വ്യക്തമാക്കാമോ ?
വഴിയോര
കച്ചവടക്കാരുടെ സംരക്ഷണം
*187.
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
,,
മാത്യു റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജസ്ഥാന്,
മിസ്സോറാം, അരുണാചല്‍
പ്രദേശ്,
മദ്ധ്യപ്രദേശ്,
ജാര്‍ഖണ്ഡ് എന്നീ
സംസ്ഥാനങ്ങളില്‍ വഴിയോര
കച്ചവടക്കാരുടെ
സംരക്ഷണത്തിന് വേണ്ടി
നിയമനിര്‍മ്മാണം
നടത്തിയിട്ടുള്ളതുപോലെ
കേരളത്തിലും
നിയമനിര്‍മ്മാണം
നടത്തുമോ എന്ന്
വിശദമാക്കാമോ;
(ബി)
2014
- ല്‍ ഇന്ത്യന്‍
പാര്‍ലമെന്റ്
പാസ്സാക്കിയ ദി
സ്ട്രീറ്റ് വെൻടെഴ്സ്
(പ്രൊട്ടെക്ഷൻ ഓഫ്
ലൈവ്ലിലിഹുഡ് ആൻഡ്
റെഗുലേഷൻ ഓഫ്
സ്ട്രീറ്റ് വെന്ടിംഗ്)
ആക്റ്റ് എന്ന നിയമം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
; ഉണ്ടെങ്കിൽ പ്രസ്തുത
നിയമത്തിലെ വ്യവസ്ഥകള്‍
കേരളത്തില്‍
നടപ്പിലാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
ഭവന
നിര്‍മ്മാണത്തിനുള്ള
സാങ്കേതിക വികസന
പ്രവർത്തനങ്ങൾ
*188.
ശ്രീ.പി.ഉബൈദുള്ള
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണത്തിനുള്ള
സാങ്കേതിക സെല്ലിന്റെ
പ്രവര്‍ത്തനം
വിശദമാക്കുമോ; ഇതിന്റെ
കഴിഞ്ഞ അഞ്ചു
വര്‍ഷകാലത്തെ
സംഭാവനകള്‍ സംബന്ധിച്ച
വിശദവിവരം നല്‍കുമോ;
(ബി)
സാങ്കേതിക
വികസന പ്രവർത്തനങ്ങൾ
ലക്ഷ്യമിട്ട ടെക്നോളജി
ഇന്നൊവേഷന് ഫണ്ട്
രൂപീകരണം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഭവനനിര്‍മ്മാണ
രംഗത്ത് നിര്‍മ്മാണ
വസ്തുക്കളുടെ
ദൗര്‍ലഭ്യവും അമിത
ചെലവും പരിഗണിച്ച്,
ലഭ്യമായ ചെലവു കുറഞ്ഞ
നിര്‍മ്മാണ
വസ്തുക്കളുപയോഗപ്പെടുത്തി,
പരിസ്ഥിതി സൗഹൃദ ഭവന
നിര്‍മ്മിതിക്കുള്ള
സാങ്കേതിക വിദ്യ
വികസിപ്പിക്കുന്നതിന്
ടെക്നോളജി ഇന്നൊവേഷന്
ഫണ്ട്
ഉപയോഗപ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
ആദിവാസികള്‍ക്ക്
ഭൂമി നല്‍കുന്നതിന് നടപടി
*189.
ശ്രീ.രാജു
എബ്രഹാം
,,
എസ്.രാജേന്ദ്രന്
ശ്രീമതി.കെ.എസ്.സലീഖ
,,
കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്ക്
ഭൂമി നല്‍കുന്നതിന് ഈ
സര്‍ക്കാര്‍ ജാഗ്രത
കാണിക്കുന്നുണ്ടോ ;
വ്യക്തമാക്കുമോ;
(ബി)
ആദിവാസി
വനാവകാശ നിയമം
ഉപയോഗിച്ച് ഭൂമി
അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം
ലഭ്യമാക്കുന്നതിന്
തുടര്‍ നടപടി
സ്വീകരിക്കാന്‍
നിലവില്‍ തടസം ഉണ്ടോ;
വിശദമാക്കുമോ;
വിഭവസമാഹരണ
സംവിധാനം ഏര്‍പ്പെടുത്തുന്ന
പദ്ധതി
*190.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യവികസനത്തിനുവേണ്ടി
പ്രത്യേക വിഭവസമാഹരണ
സംവിധാനം
ഏര്‍പ്പെടുത്തുന്ന
പദ്ധതി ഏതു
ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;
(ബി)
അടിയന്തരാവശ്യങ്ങള്‍,
ഇടക്കാലാവശ്യങ്ങള്,
ദീര്‍ഘകാല ആവശ്യങ്ങള്‍
എന്നിവയുടെ
അടിസ്ഥാനത്തില്‍ ഇൗ
രീതിയിലുളള വിഭവസമാഹരണം
ഉപയോഗപ്പെടുത്തി
ഏറ്റെടുത്തു
നടപ്പാക്കേണ്ട
പദ്ധതികള്‍,
വേര്‍തിരിച്ചു
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
ഇൗ
പദ്ധതികളുടെ
ഫീസിബിലിറ്റി,
സമയബന്ധിതമായി പദ്ധതി
നിര്‍വ്വഹണം നടത്താന്‍
ഏര്‍പ്പെടുത്തേണ്ട
സൗകര്യങ്ങള്‍,
ഉണ്ടാക്കാനാവുന്ന
നേട്ടങ്ങള്‍ എന്നിവ
വിലയിരുത്തി ഓരോ
പദ്ധതിക്കും അനുമതി
നല്‍കാനും നിര്‍വ്വഹണം
നിരീക്ഷിക്കാനുമുളള
സംവിധാനമെന്താണെന്ന്
വിശദമാക്കുമോ?
സംയോജിത
ചെക്ക് പോസ്റ്റ്
*191.
ശ്രീ.കെ.അച്ചുതന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
സണ്ണി ജോസഫ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംയോജിത ചെക്ക്
പോസ്റ്റിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാൻ
ഉദ്ദേശിക്കുന്നത്,
വ്യക്തമാക്കുമോ ;
(സി)
ഏതെല്ലാം
വകുപ്പുകളുടെ ചെക്ക്
പോസ്റ്റുകളാണ് സംയോജിത
ചെക്ക് പോസ്റ്റില്‍
പ്രവര്‍ത്തിക്കുന്നത്;
വിശദമാക്കുമോ?
(ഡി)
സംസ്ഥാനത്ത്
എല്ലായിടത്തും സംയോജിത
ചെക്ക് പോസ്റ്റ്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ ;
വ്യക്തമാക്കുമോ?
വൈദ്യുതി
നിരക്കില്‍ സബ്സിഡി
*192.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.സി.ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
നിരക്കിലുണ്ടായിരുന്ന
സബ്സിഡി
പിന്‍വലിച്ചിട്ടുണ്ടോ ;
എങ്കില്‍ എത്ര
യൂണിറ്റുവരെ
ഉപയോഗിക്കുന്നവര്‍ക്ക്
യൂണിറ്റൊന്നിന് എത്ര
സബ്സിഡിയാണ്
നല്‍കിയിരുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
സബ്സിഡി
പിന്‍വലിക്കാനുണ്ടായ
കാരണങ്ങള്‍ എന്താണെന്ന്
വിശദമാക്കുമോ ;
(സി)
ഫിക്സഡ്
ചാര്‍ജ്ജ്, മീറ്റര്‍
വാടക എന്നിവയ്ക്ക്
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ഡി)
വൈദ്യുതി
ഉപയോഗത്തിനനുസരിച്ച
നിരക്കും ഡ്യൂട്ടി
ചാര്‍ജ്ജിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ
?
വ്യാജ
കൈത്തറി ഉല്‍പ്പന്നങ്ങള്‍
*193.
ശ്രീ.കെ.കെ.നാരായണന്
,,
വി.ശിവന്‍കുട്ടി
,,
സി.കൃഷ്ണന്
,,
ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്യസംസ്ഥാനങ്ങളില്‍
നിന്നുള്ള കൈത്തറിയെന്ന
പേരിലുള്ള വ്യാജ
ഉല്പന്നങ്ങള്
വന്‍തോതില്‍
വിറ്റഴിക്കപ്പെടുന്നത്
സംസ്ഥാനത്തെ കൈത്തറി
മേഖലയെ ഏത് തരത്തില്‍
പ്രതികൂലമായി
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍,
അര്‍ദ്ധസര്‍ക്കാര്‍
സ്ഥാപനങ്ങളിലടക്കം
വ്യാജ ഉല്പന്നങ്ങള്
കൈത്തറിയെന്ന പേരില്‍
വിറ്റഴിക്കപ്പെടുന്നു
എന്ന ആക്ഷേപത്തില്‍
നിലപാട്
വ്യക്തമാക്കുമോ?
ഹരിത
യൗവനം പദ്ധതി
*194.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡ് ഭക്ഷ്യ
സുരക്ഷയില്‍ യുവാക്കളെ
പങ്കാളികളാക്കി ഹരിത
യൗവനം പദ്ധതി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതുമായി
സഹകരിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദമാക്കുമോ ?
റെെസിംഗ്
കേരള പദ്ധതി
*195.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റെെസിംഗ് കേരള
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
വിഭവശേഷി വികസനം
പരമാവധി
പ്രയോജനപ്പെടുത്തി
സംരംഭകത്വം എന്ന
ലക്ഷ്യം
കെെവരിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
റെയില്‍വേ
വികസനത്തിന് സംസ്ഥാനത്തിന്റെ
ആവശ്യങ്ങള്‍
*196.
ശ്രീ.ആര്.
രാജേഷ്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ. ദാസന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്‍െറ
റെയില്‍വേ
വികസനത്തിനുതകുന്ന
പ്രധാന ആവശ്യങ്ങള്‍
ഉന്നയിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രത്തെ ശരിയായ
രീതിയില്‍
സമീപിക്കാത്തത്
സംസ്ഥാനം
അവഗണിക്കപ്പെടുന്നതിന്
കാരണമാകുന്നു എന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ ;
(ബി)
റെയില്‍വേ
ബഡ്ജറ്റ്
അവതരിപ്പിക്കുന്നതിന്
വളരെ മുമ്പ് തന്നെ
സംസ്ഥാനത്തിന്റെ
ആവശ്യങ്ങള്‍ ഗൃഹപാഠം
നടത്തി
അവതരിപ്പിക്കുന്നതിന്
സാദ്ധ്യമാകുന്നുണ്ടോ:
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ ;
(സി)
സംസ്ഥാനത്തിന്റെ
പൊതു ആവശ്യമെന്ന
നിലയ്ക്ക് എം.പി.
മാരടക്കമുള്ളവരെ
ഏകോപിപ്പിച്ച്
ആവശ്യങ്ങള്‍
നേടിയെടുക്കുന്നതിനുള്ള
ശ്രമങ്ങള്‍
നടത്തുന്നതിന്
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കാമോ ;
(ഡി)
സംസ്ഥാനത്തെ
തുടര്‍ച്ചയായി കേന്ദ്രം
അവഗണിക്കുന്നു എന്ന്
വിലയിരുത്തുന്നുണ്ടോ ;
ഇതിന്മേലുള്ള നിലപാട്
വിശദമാക്കാമോ?
വൈദ്യുതോല്പാദനത്തിനായി
ആവിഷ്കരിച്ച പദ്ധതികള്‍
*197.
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ബി.സത്യന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ അതുവരെ
വൈദ്യുതോല്പാദനത്തിനായി
ആവിഷ്കരിച്ച വിവിധ
മേഖലയിലുള്ള പദ്ധതികള്‍
ഏതെല്ലാമായിരുന്നു ;
(ബി)
ഈ
പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
എന്തൊക്കെ തുടര്‍
നടപടികള്‍
സ്വീകരിച്ചുവെന്നും
ഇല്ലെങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ?
സ്റ്റുഡന്‍സ്
ഹെല്‍ത്ത് എഡ്യൂക്കേഷന്‍
പ്രൊമോട്ടര്‍ പദ്ധതി
*198.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റുഡന്‍സ്
ഹെല്‍ത്ത്
എഡ്യൂക്കേഷന്‍
പ്രൊമോട്ടര്‍
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
പട്ടികവര്‍ഗ്ഗ
കോളനികളിലും ആദിവാസി
വിദ്യാര്‍ത്ഥികള്‍ക്കിടയിലും
ആരോഗ്യ ശുചിത്വ
ബോധവല്‍ക്കരണം
നടത്തുവാന്‍ എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്പ്പെടുത്തിരിയിക്കുന്നത്
;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി
ഏതെല്ലാം ഏജന്‍സികളാണ്
സഹകരിക്കുന്നത് ;
(ഡി)
പദ്ധതിയുടെ
നടത്തിപ്പിനായി
ആരെയൊക്കെയാണ്
ചുമതലപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(ഇ)
പദ്ധതി
എന്ന് മുതല്‍
നടപ്പാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ
?
മദ്യത്തിനും
മയക്കുമരുന്നിനും എതിരെ
ബോധവല്‍ക്കരണം
*199.
ശ്രീ.റ്റി.യു.
കുരുവിള
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജനങ്ങള്‍ക്കിടയില്‍
മദ്യത്തിനും
മയക്കുമരുന്നിനും എതിരെ
വ്യാപക ബോധവല്‍ക്കരണം
നല്‍കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
സാമൂഹ്യ
തിന്മകള്ക്കെതിരെ
യുവജന
മുന്നേറ്റത്തിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചു
നടപ്പാക്കാമെന്ന്
വ്യക്തമാക്കുമോ?
പൊതുമേഖലാ
വ്യവസായങ്ങളുടെ സംരക്ഷണം.
*200.
ശ്രീ.ടി.വി.രാജേഷ്
,,
കോടിയേരി ബാലകൃഷ്ണന്
,,
കെ.കെ.ജയചന്ദ്രന്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന പുരോഗതി
അവലോകനം ചെയ്യാറുണ്ടോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പുരോഗതി
വിലയിരുത്തി യഥാസമയം
യുക്തമായ നടപടി
സ്വീകരിക്കുന്നതില്‍
വീഴ്ച
സംഭവിച്ചിട്ടുണ്ടോ;
(സി)
മാനേജ്
മെന്റ് വീഴ്ചമൂലം
ലാഭകരമായി
പ്രവര്‍ത്തിച്ചിരുന്ന
പല പൊതുമേഖലാ
സ്ഥാപനങ്ങളും വന്‍
നഷ്ടത്തിലായിട്ടുണ്ടോ ;
(ഡി)
പൊതുമേഖലാ
വ്യവസായങ്ങളുടെ
സംരക്ഷണത്തിനായി
അടിയന്തരമായി ഇടപെടാന്‍
തയ്യാറാകുമോ?
കേന്ദ്ര ലോട്ടറി നിയമം
*201.
ശ്രീമതി.കെ.കെ.ലതിക
,,
പി. അയിഷാ പോറ്റി
ശ്രീ.സി.കെ
സദാശിവന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലോട്ടറി മാഫിയകള്‍ക്ക്
നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്
കേന്ദ്ര ലോട്ടറി നിയമം
തടസ്സമാകുന്നുണ്ടോ;
(ബി)
എങ്കില്‍
കേന്ദ്ര നിയമത്തില്‍
മാറ്റം വരുത്തുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും
ആവശ്യങ്ങള്‍
ഉന്നയിച്ചിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
കേന്ദ്രം നിലപാട്
അറിയിച്ചിട്ടുണ്ടോ;
(ഡി)
ഈയിടെ
വന്ന സുപ്രീംകോടതി വിധി
കേരളത്തില്‍
അന്യസംസ്ഥാന ലോട്ടറി
ചൂതാട്ടം
തിരിച്ചുവരാനുള്ള
സാഹചര്യം
സൃഷ്ടിച്ചിട്ടുണ്ടോ;
(ഇ)
കോടതി
വിധിയിന്മേല് റിവ്യൂ
ഹര്‍ജി നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(എഫ്)
ഓണ്‍ലൈന്‍
ലോട്ടറി എല്ലാ
സംസ്ഥാനങ്ങളിലും
ആരംഭിക്കാന്‍ കഴിയും
വിധത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ ലോട്ടറി
ചട്ടം കൊണ്ടുവന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)
കേരള
ഗാംബ്ലിംഗ് ആക്ട്
ഭേദഗതി ചെയ്ത്
ഓണ്‍ലൈന്‍ ലോട്ടറി
സംസ്ഥാനത്ത്
നിരോധിച്ചതുപോലെ
രാജ്യത്താകെ ഓണ്‍ലൈന്‍
ലോട്ടറി നിരോധിക്കാന്‍
കേന്ദ്ര ചട്ടം ഭേദഗതി
ചെയ്യാന്‍ സമ്മര്‍ദ്ദം
ചെലുത്തുമോ?
സഹകരണ
മേഖലയില്‍ ആശ്വാസ് പദ്ധതി
*202.
ശ്രീ.ബെന്നി
ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ ഇപ്പോള്‍
ആശ്വാസ് പദ്ധതി
നിലവിലുണ്ടോ; എങ്കില്‍
ഏത് കാലയളവിലേക്കാണ്
പദ്ധതി
നടപ്പാക്കുന്നത്;
(ബി)
മുമ്പ്
നടപ്പാക്കിയ ആശ്വാസ്
പദ്ധതിയില്‍ നിന്ന്
വ്യത്യസ്തമായി
ഏന്തെല്ലാം പദ്ധതികളാണ്
ഇപ്പോള്‍
നടപ്പിലാക്കുന്നത് ;
(സി)
ആശ്വാസ്
പദ്ധതിയുടെ പരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
ഏതെല്ലാം വായ്പകളാണ്
വിശദമാക്കാമോ?
റെയില്‍വേ
വികസനത്തിന് പദ്ധതികള്‍
*203.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍വേ വികസനം
മന്ദഗതിയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ ഏതെല്ലാം
പദ്ധതികളാണ് റെയില്‍വേ
വികസനവുമായി
ബന്ധപ്പെട്ട്
സമര്‍പ്പിച്ചത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സംസ്ഥാനത്തിന്റെ
റെയില്‍ മേഖലയുടെ
അടിസ്ഥാന വികസനത്തിന്
ഉതകുന്ന എന്തെല്ലാം
പദ്ധതികള്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ട്രെയിനുകളിലെ
ബോഗികളുടെ കാലപ്പഴക്കവും
അറ്റകുറ്റപ്പണിയുടെ അഭാവവും
*204.
ശ്രീ.പി.കെ.ബഷീര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രെയിനുകളിലെ
ബോഗികളുടെ
കാലപ്പഴക്കവും,
അറ്റകുറ്റപ്പണിയുടെ
അഭാവവും അപകടങ്ങള്‍ക്ക്
കാരണമാവുന്നുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(ബി)
സംസ്ഥാനത്തിന്
അനുവദിക്കുന്ന പുതിയ
റേക്കുകള്‍
തട്ടിയെടുത്ത്,
പഴക്കംചെന്ന റേക്കുകള്‍
അയച്ചുതരുന്ന
രീതിക്കെതിരെ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(സി)
ബോഗികളുടെ
അറ്റകുറ്റപ്പണികൾക്കു
സംസ്ഥാനത്ത്
സംവിധാനമുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
കേന്ദ്രത്തില്‍ സംയുക്ത
സമ്മര്‍ദ്ദം നടത്തുമോ?
വൈദ്യുതി
ബില്‍-ഓണ്‍ലൈൻ സംവിധാനം
*205.
ശ്രീ.സി.പി.മുഹമ്മദ്
,,
പാലോട് രവി
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബില്‍ ഓണ്‍ലൈനായി
അടയ്ക്കുന്നതിനുള്ള
സംവിധാനം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സംവിധാനം വഴി
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്ന സൗകര്യങ്ങൾ
വിശദമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതുമായി
സഹകരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഈ
സംവിധാനം
നടപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കുമോ?
സംസ്ഥാന
ലോട്ടറിയുടെ സമ്മാന ഘടന
മാറ്റം വരുത്തൽ
*206.
ശ്രീ.ബി.സത്യന്
,,
ജി.സുധാകരന്
,,
കെ.കെ.നാരായണന്
,,
എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറിയുടെ
പുരോഗതിക്ക്
അനുയോജ്യമായ
തീരുമാനങ്ങള്‍ യഥാസമയം
എടുക്കുന്നതിന്
സാദ്ധ്യമാകുന്നുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സമ്മാന
ഘടനയിൽ മാറ്റം
വരുത്തണമെന്ന അഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടിയുടെ
വിശദാംശം
വ്യക്തമാക്കുമോ;
(സി)
മാറ്റം
വരുത്തുക വഴി കൂടുതല്‍
ടിക്കറ്റുകള്‍
വിറ്റഴിക്കുന്നതിനും
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
സാധിക്കുമെന്നതില്‍
അഭിപ്രായം
വ്യക്തമാക്കുമോ;
(ഡി)
സമ്മാനഘടനയില്‍
മാറ്റം വരുത്തേണ്ട
കാര്യങ്ങളെക്കുറിച്ച്
ഇൗ മേഖലയിലുള്ള ട്രേഡ്
യൂണിയനുകളടക്കമുള്ളവരോട്
ചര്‍ച്ച നടത്തുന്നതിന്
തയ്യാറാകുമോ?
നദീ
തീരം കുഴിക്കുന്നതിനുള്ള
അനുമതി
*207.
ശ്രീ.കെ.അജിത്
,,
വി.എസ്.സുനില്‍ കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നദീ
തീരം കുഴിക്കുന്നതിന്
സംസ്ഥാന മെെനിംഗ് ആന്റ്
ജിയോളജി വകുപ്പ്
അനുമതി നല്‍കാറുണ്ടോ;
(ബി)
എന്തെല്ലാം
വ്യവസ്ഥകള്‍ക്ക്
വിധേയമായിട്ടാണ് അനുമതി
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നദീ
തീരങ്ങളില്‍ നിന്നും
മണലെടുക്കുന്നതിന്
എന്തെല്ലാം
നിയന്ത്രണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കാലഹരണപ്പെട്ട
ഒരു ഉത്തരവിന്റെ
മറവില്‍, അനധികൃതമായി
നദീ തീരങ്ങള്‍
കുഴിക്കുന്നതിന് അനുമതി
നല്‍കുന്നതായുളള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ,
എങ്കിൽ ഇത്
തടയുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
ഖാദിമേഖലയുടെ
നവീകരണവും
വെെവിദ്ധ്യവല്ക്കരണം
*208.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
,,
സി.കൃഷ്ണന്
,,
സാജു പോള്‍
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഖാദിമേഖലയുടെ നിലവിലെ
അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ഖാദിമേഖല
വെെവിദ്ധ്യവല്ക്കരിക്കുന്നതിനും
നവീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമെന്ന
വാഗ്ദാനം
നിറവേറ്റിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഖാദിമേഖലയില്‍
ഉല്പന്നങ്ങള്
ആവശ്യത്തിനനുസരിച്ച്
ഉല്പാദിപ്പിക്കുന്നതിന്
സാദ്ധ്യമാകുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
ഖാദിമേഖലയില്‍
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത പ്രസ്തുത
മേഖലയില്‍ എന്തെല്ലാം
പ്രതിസന്ധികള്‍
സൃഷ്ടിക്കുന്നുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഖാദിമേഖലയിലെ
ഏതെല്ലാം
സ്ഥാപനങ്ങളുടെയും
സംരംഭങ്ങളുടെയും
പ്രവര്‍ത്തനം
നിലച്ചുപോയിട്ടുണ്ട്;
അവ
പുനരുജ്ജീവിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
നിക്ഷേപ
താല്പര്യ സംരക്ഷണ നിയമം
*209.
ശ്രീ.അന്‍വര്‍
സാദത്ത്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ബെന്നി ബെഹനാന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിക്ഷേപ താല്പര്യ
സംരക്ഷണ നിയമം
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
(ബി)
നിക്ഷേപ
താല്പര്യ സംരക്ഷണത്തിന്
എന്തെല്ലാം
കാര്യങ്ങളാണ്
നിയമത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നിയമം
ലംഘിക്കുന്നവര്‍ക്കെതിരെ
എന്തെല്ലാം ശിക്ഷകളാണ്
വ്യവസ്ഥചെയ്തിട്ടുള്ളത്;
(ഡി)
നിയമം
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്നും
അറിയിക്കാമോ?
വൈദ്യുതി
ഉല്പാദന പദ്ധതികള്‍
*210.
ശ്രീ.എ.എം.
ആരിഫ്
,,
എ. പ്രദീപ്കുമാര്‍
,,
രാജു എബ്രഹാം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
കഴിയാതെ നീണ്ടുപോകുന്ന
വൈദ്യുത പദ്ധതികൾ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
പദ്ധതികള്‍ ഓരോന്നും
നടപ്പിലാക്കുന്നതിന്
നിലവില്‍ എന്ത്
തടസ്സമാണ് ഉള്ളതെന്നും
ഇത് പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചുവെന്നും
വിശദമാക്കാമോ ;
(സി)
ഈ
പദ്ധതികള്‍
നടപ്പാക്കുന്നതിന്
മറ്റേതെങ്കിലും
വകുപ്പുകളില്‍ നിന്ന്
എന്തെങ്കിലും
തടസ്സവാദങ്ങള്‍
ഉന്നയിക്കപ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത് പരിഹരിച്ച് പദ്ധതി
നടത്തിപ്പിന് ആവശ്യമായ
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?