കാര്‍ഷികനയം *121. ശ്രീ.മാത്യു റ്റി.തോമസ് ,, ജോസ് തെറ്റയില്‍ ,, സി.കെ.നാണു ശ്രീമതി.ജമീല പ്രകാശം : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സര്‍ക്കാരിന് മുന്പില് സമര്‍പ്പിക്കപ്പെട്ട കരട് കാര്‍ഷികനയം അംഗീകരിച്ചിട്ടുണ്ടോ;
(ബി) എങ്കില്‍ ഇതില്‍ ഏതെല്ലാം നിര്‍ദ്ദേശങ്ങളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്;
(സി) നടപ്പിലാക്കാതെ മാറ്റിവയ്ക്കാന്‍ ഉദ്ദേശിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
(ഡി) കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുന്ന ഇന്‍കം ഗ്യാരന്റി ആക്റ്റ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കാമോ;
(ഇ) കാര്‍ഷിക
ഉത്പന്നങ്ങളുടെ
സംസ്ക്കരണത്തിലൂടെ
ഉണ്ടാകുന്ന ലാഭത്തിന്റെ ഓഹരി അവകാശം
കര്‍ഷകനു ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
പ്രവാസി പുനരധിവാസപദ്ധതി *122. ശ്രീ.കെ.സുരേഷ് കുറുപ്പ് ,, കെ.വി.അബ്ദുള്‍ ഖാദര്‍ ,, എ. പ്രദീപ്കുമാര്‍ ,, എ.എം. ആരിഫ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) പ്രവാസി പുനരധിവാസപദ്ധതി കൊണ്ട് എന്തെല്ലാമാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ;
(ബി) പ്രവാസി പുനരധിവാസപദ്ധതിയുടെ പ്രയോജനം അവര്‍ക്ക് ലഭിച്ചു തുടങ്ങിയോയെന്നും ഇല്ലെങ്കില്‍ അതിന്റെ കാരണവും വ്യക്തമാക്കാമോ ;
(സി) പ്രവാസികളുടെ
പ്രശ്നങ്ങള്‍ പഠിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ പഠിക്കുന്നതിനും അവ
വേഗത്തില്‍ പരിഹരിക്കാനും നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ ?
ജൈവവളങ്ങളുടെ ഗുണനിലവാരം *123. ശ്രീ.എന്‍. ഷംസുദ്ദീന് ,, എന്‍ .എ.നെല്ലിക്കുന്ന് ,, പി.ഉബൈദുള്ള ,, സി.മോയിന്‍ കുട്ടി : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സംസ്ഥാനം
ജൈവകൃഷിയിലേക്ക് മാറുന്ന സാഹചര്യം മുതലെടുത്ത് അന്യസംസ്ഥാനങ്ങളില്‍
നിന്നും വിവിധ പേരുകളില്‍ മായം ചേര്‍ത്ത ജൈവവളം സംസ്ഥാനത്ത്
വിറ്റഴിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി) ജൈവവളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ എന്തെങ്കിലും സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;
(സി) ജൈവകൃഷിക്ക്
ആവശ്യമായ ജൈവവളം, ജൈവമാലിന്യങ്ങള്‍ സംസ്കരിച്ച് സംസ്ഥാനത്ത് തന്നെ
ഉല്പാദിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനും കൃഷി
വകുപ്പ് നടപടി സ്വീകരിക്കുമോ ?
പുതിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ രൂപീകരണം *124. ശ്രീ.ജി.സുധാകരന് ,, എ.കെ.ബാലന് ,, കെ.കുഞ്ഞമ്മത് മാസ്റ്റര്‍ ,, പി.ശ്രീരാമകൃഷ്ണന് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിഭജിച്ച് പുതിയവ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ;
(ബി) ഇത്തരത്തിലുള്ള
ഒരു തീരുമാനം കൈക്കൊണ്ടത് ഏതെങ്കിലും പഠനത്തിന്റെ അടിസ്ഥാനത്തിലാണോ ;
എങ്കിൽ വിശദമാക്കാമോ ; ഇത് സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളോട്
അഭിപ്രായം ആരായുകയുണ്ടായിട്ടുണ്ടോ ;
(സി) പ്രസ്തുത തീരുമാനം മൂലം സര്‍ക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുമോ ; ഇതു സംബന്ധിച്ച് എന്തെങ്കിലും കണക്ക് ലഭ്യമാണോ ;
(ഡി) വൈകി
ആരംഭിച്ച പുനര്‍നിര്‍ണ്ണയവും പുതിയ തദ്ദേശസ്ഥാപനങ്ങള്‍ രൂപീകരിക്കലും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയബന്ധിതമായി
നടത്തുന്നതിന് തടസ്സമാകുമോയെന്ന്പരിശോധിച്ചിട്ടുണ്ടോ ?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതിച്ചെലവ് *125. ശ്രീ.ടി.വി.രാജേഷ് ഡോ.ടി.എം.തോമസ് ഐസക് ശ്രീമതി.കെ.കെ.ലതിക ശ്രീ.കെ.കുഞ്ഞിരാമന് (തൃക്കരിപ്പൂർ) : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) മുന്‍വര്‍ഷങ്ങളിലെ
പോലെ നടപ്പ് സാമ്പത്തിക വര്‍ഷവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ
പദ്ധതിച്ചെലവ് കുറവാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഇങ്ങനെ സംഭവിക്കാനുണ്ടായ കാരണങ്ങൾ പരിശോധിച്ചിട്ടുണ്ടോ;
(സി)
തദ്ദേശസ്ഥാപനങ്ങളുടെ അടങ്കല്‍ തുക വര്‍ദ്ധിപ്പിക്കുകയും അത് ചെലവഴിക്കാൻ
യാതൊരു നടപടിയും എടുക്കാതെ പോകുന്നതുമായ നയം തിരുത്താന്‍ തയ്യാറാകുമോ;
(ഡി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ?
കുടുംബശ്രീ പെന്ഷന് പദ്ധതി *126. ശ്രീ.പി.സി. ജോര്‍ജ് ,, റോഷി അഗസ്റ്റിന് ,, എം.വി.ശ്രേയാംസ് കുമാര്‍ ഡോ.എന്‍. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) കുടുംബശ്രീ
പ്രവര്‍ത്തകര്‍ക്കായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പെന്ഷന് പദ്ധതിയെ
സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി) നിലവില്‍ കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാമാണ്;
(സി) 2015-16 സാമ്പത്തിക വര്‍ഷം കുടുംബശ്രീ മുഖാന്തിരം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കുമോ?
ശിശുക്ഷേമസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രെഷുകള്‍ *127. ശ്രീമതി.കെ.കെ.ലതിക ഡോ.കെ.ടി.ജലീല്‍ ശ്രീമതി.പി. അയിഷാ പോറ്റി ,, കെ.എസ്.സലീഖ : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) ശിശുക്ഷേമസമിതിയുടെ
കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന
ക്രെഷുകളില്‍ നിലവില്‍ നല്കി വരുന്ന സേവനങ്ങള്‍
എന്തെല്ലാമാണെന്നറിയിക്കുമോ;
(ബി) ക്രെഷ് പ്രവര്‍ത്തിക്കുന്നതിനായി സര്‍ക്കാരില്‍ നിന്നും നല്‍കിവരുന്ന സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;
(സി) ഈ തുക ക്രെഷിന്റെ നടത്തിപ്പിന് പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ;
(ഡി) ഇല്ലെങ്കില്‍ ക്രെഷുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ സാമ്പത്തിക സഹായം നല്കാന് തയ്യാറാകുമോ?
ഗ്രാമീണ മേഖലാ വികസനപദ്ധതികള്‍ *128. ശ്രീ.കെ.അച്ചുതന് ,, ജോസഫ് വാഴയ്ക്കൻ ,, ടി.എന്‍. പ്രതാപന് ,, വി.പി.സജീന്ദ്രന് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) മിഷന് 676 - ൽ ഉള്‍പ്പെടുത്തി ഗ്രാമീണ വികസനത്തിന് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി) എങ്കിൽ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(സി) പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ഡി) പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ?
കാര്‍ഷിക കടാശ്വസ പദ്ധതി *129. ശ്രീ.കെ.ശിവദാസന്‍ നായര്‍ ,, പി.എ.മാധവന് ,, വി.റ്റി.ബല്‍റാം : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) കാര്‍ഷിക കടാശ്വസ പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ വിശദമാക്കുമോ ;
(ബി) കടക്കെണിയിലായ
കര്‍ഷകരുടെ ആത്മഹത്യ തടയുന്നതിനും കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനും
കാര്‍ഷിക കടാശ്വാസ കമ്മീഷന് ആവിഷ്ക്കരിച്ചിട്ടുള്ള നൂതന പദ്ധതികൾ
ഏതെല്ലാം എന്ന് വ്യക്തമാക്കുമോ ;
(സി) കാര്‍ഷികേതര
വായ്പകള്‍ക്ക് സഹായം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത്
തടയാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ ;
(ഡി) കാര്‍ഷിക
കടം എഴുതി തള്ളുമ്പോൾ അര്‍ഹതിയല്ലാത്ത വന്‍കിട കര്‍ഷകര്‍
നേട്ടമുണ്ടാക്കുന്നത് തടയാൻ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ ?
തൊഴിലുറപ്പ് പദ്ധതിയിലെ കൂലി കുടിശ്ശിക *130. ശ്രീ.കെ.കെ.നാരായണന് ,, കെ.രാധാകൃഷ്ണന് ,, എം.ചന്ദ്രന് ,, കെ.കുഞ്ഞിരാമന് (ഉദുമ) : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) തൊഴിലുറപ്പ് പദ്ധതിയിൽ കൂലി കുടിശ്ശികയുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(ബി) കൂലി കുടിശ്ശിക വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;
(സി) കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇൗ വര്‍ഷം തൊഴില്‍ ദിനങ്ങള്‍ കുറയുന്നതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ ;
(ഡി) തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ ?
വഴിവാണിഭം T *131. ശ്രീമതി.ജമീല പ്രകാശം ശ്രീ.സി.കെ.നാണു ,, ജോസ് തെറ്റയില്‍ ,, മാത്യു റ്റി.തോമസ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) വഴിവാണിഭം സംബന്ധിച്ച് സുപ്രീംകോടതിയുടെ 1989-ലെ വിധിന്യായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എങ്കിൽ അത് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ;
(സി) പ്രസ്തുത വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?
ഖരമാലാന്യങ്ങള് സംസ്കരിക്കൽ *132. ശ്രീ.അന്‍വര്‍ സാദത്ത് ,, വി.ഡി.സതീശന് ,, എ.പി.അബ്ദുള്ളക്കുട്ടി ,, ബെന്നി ബെഹനാന് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളില്‍ ഖരമാലാന്യങ്ങള് സംസ്കരിക്കുന്നതിന് എന്തെല്ലാം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട് ;
(ബി) പദ്ധതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;
(സി) പദ്ധതി നിര്‍വ്വഹണത്തിന് ആരെല്ലാമാണ് സഹകരിക്കുന്നത് ;
(ഡി) പദ്ധതി നടത്തിപ്പിനായി ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് ?
പഞ്ചായത്തുകളില്‍ വൈ-ഫൈ നെറ്റ് വര്‍ക്ക് സൗകര്യവും ഇന്‍ഫര്‍മേഷന്‍ കിയോസ്ക്കുകളും *133. ഡോ.എന്‍. ജയരാജ് ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍ ,, റോഷി അഗസ്റ്റിന് ,, പി.സി. ജോര്‍ജ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) എല്ലാ പഞ്ചായത്തുകളിലും വൈ-ഫൈ നെറ്റ് വര്‍ക്ക് സൗകര്യവും ഇന്‍ഫര്‍മേഷന്‍ കിയോസ്ക്കുകളും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി) എങ്കിൽ ഇതുവഴി എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്;
(സി) 2015-16 സാമ്പത്തിക വര്‍ഷം ഈ ലക്ഷ്യം മുന്‍ നിര്‍ത്തി പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?
രാസവളവും കീടനാശിനികളും ഉപയോഗിക്കുന്നതിന് നിയന്ത്രണം *134. ശ്രീ.ജി.എസ്.ജയലാല്‍ ,, വി.എസ്.സുനില്‍ കുമാര്‍ ശ്രീമതി.ഇ.എസ്.ബിജിമോള്‍ ശ്രീ.ഇ.കെ.വിജയന് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) ജലാശയങ്ങള്‍ക്ക്
സമീപം കാര്‍ഷികാവശ്യത്തിന് രാസവളവും വീര്യം കൂടിയ കീടനാശിനികളും
ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
(ബി) എങ്കില്‍ ഇതിനായി മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
പച്ചക്കറി സംഭരണ സംവിധാനങ്ങള്‍ *135. ശ്രീ.വി.ചെന്താമരാക്ഷന് ,, വി.ശിവന്‍കുട്ടി ,, എ. പ്രദീപ്കുമാര്‍ ,, കെ.കുഞ്ഞിരാമന് (ഉദുമ) : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) ആഭ്യന്തരമായി ഉല്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികള്‍ സംഭരിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണ്;
(ബി) സംഭരണ ശാലകളില്‍ എത്തപ്പെടുന്ന പച്ചക്കറി മുഴുവനും സംഭരിക്കപ്പെടുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം അറിയിക്കാമോ;
(സി) പച്ചക്കറി സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യേണ്ടുന്ന കുടിശ്ശിക തുകയെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാണോ;
(ഡി) ഈ
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏജന്‍സികള്‍
സ്വകാര്യ ഏജന്‍സികള്‍ മുഖേന സംഭരണം നടത്താറുണ്ടോ; വിശദമാക്കാമോ?
വയോമിത്രം പദ്ധതി *136. ശ്രീ.വി.ശശി ,, ഇ.ചന്ദ്രശേഖരന് ,, ഇ.കെ.വിജയന് ശ്രീമതി.ഇ.എസ്.ബിജിമോള്‍ : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) വയോമിത്രം
പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്നാണ്; പ്രസ്തുത പദ്ധതി
പൂര്‍ണ്ണതോതില്‍ നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി) വയോമിത്രം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(സി) പ്രസ്തുത പദ്ധതി പൂര്‍ണ്ണമായി നടപ്പാക്കുന്നതിന് ഇനി എത്ര കാലം വേണ്ടി വരുമെന്ന് വെളിപ്പെടുത്തുമോ?
നെല്‍കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ *137. പ്രൊഫ.സി.രവീന്ദ്രനാഥ് ,, എം.ചന്ദ്രന് ,, കെ. ദാസന് ,, ആര്. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) നെല്ലിന്റെ വിലയായി ഇപ്പോള്‍ എന്ത് തുകയാണ് നിശ്ചയിച്ചിരിക്കുന്നത്; ഇന്നത്തെ സാഹചര്യത്തില്‍ പ്രസ്തുത വില തൃപ്തികരമാണോ;
(സി) നെല്ലിന്റെ
വില യഥാസമയം കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ;
നെല്ല് സംഭരിച്ച ഇനത്തില്‍ കുടിശ്ശിക എത്ര; യഥാസമയം കര്‍ഷകര്‍ക്ക്
നെല്ലുവില ലഭ്യമാക്കുന്നതിനു വേണ്ടി ഒരു റിവോള്‍വിംഗ് ഫണ്ട് രൂപീകരിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി) പ്രസ്തുത മേഖലയിലേക്ക് കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
കാര്‍ഷികകടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയം *138. ശ്രീ.രാജു എബ്രഹാം ,, ഇ.പി.ജയരാജന് ,, കെ.രാധാകൃഷ്ണന് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സംസ്ഥാനത്ത് കാര്‍ഷികകടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയം കാലാവധി അവസാനിച്ചുവോ;
(ബി) മൊറട്ടോറിയം പ്രഖ്യാപിക്കുവാന്‍ ഇടയായ സാഹചര്യങ്ങളില്‍ മാറ്റം വന്നതായി കരുതുന്നുണ്ടോ;
(സി) ഇല്ലെങ്കില്‍ മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ;
(ഡി) ഇന്ത്യന്‍
ബാങ്കുകള്‍ക്ക് പരമാവധി പ്രവര്‍ത്തന സ്വാതന്ത്യം നല്‍കാനുള്ള
കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത
തീരുമാനം കര്‍ഷകര്‍ക്കുള്ള വായ്പാ ലഭ്യതയെ എത്രത്തോളം ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭജനം *139. ഡോ.ടി.എം.തോമസ് ഐസക് ശ്രീ.കോടിയേരി ബാലകൃഷ്ണന് ,, എ.കെ.ബാലന് ,, എസ്.ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭജനത്തിനും രൂപീകരണത്തിനും നിയമാനുസരണം പാലിക്കേണ്ട വ്യവസ്ഥകള്‍ എന്തൊക്കെയാണ് ; വിശദമാക്കാമോ;
(ബി) തദ്ദേശ സ്ഥാപനങ്ങള്‍ രൂപീകരിക്കുന്നതിനും വിഭജിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;
(സി) എന്തെല്ലാം മാനദണ്ഡങ്ങളാണ് ഇതിനായി സ്വീകരിച്ചത്; മാനദണ്ഡങ്ങള്‍ക്ക് രൂപം നല്കിയതാരാണ്; ഇതിനായി പൊതുജനാഭിപ്രായം ആരാഞ്ഞിട്ടുണ്ടോ;
(ഡി) നിലവിലെ
മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഏതെല്ലാം പഞ്ചായത്തുകളെ വിഭജിക്കേണ്ടതുണ്ട്;
എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പുതുതായി രൂപീകരിക്കാം;
(ഇ) ഇതിനുള്ള
ശിപാർശകൾ തയ്യാറാക്കിയത് ആരാണ്; ശിപാര്ശകളിന്മേല് പൊതുജനാഭിപ്രായം
തേടുകയുണ്ടായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വെളിപ്പെടുത്താമോ;
(എഫ്) പുതിയ തദ്ദേശ സ്ഥാപനങ്ങള്‍ എന്നു മുതല്‍ നിലവില്‍ വരുമെന്ന് വെളിപ്പെടുത്താമോ?
റബ്ബര്‍ കര്‍ഷകരെ വിലത്തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ നടപടി *140. ശ്രീ.സാജു പോള്‍ ,, കെ.കെ.ജയചന്ദ്രന് ,, ബി.ഡി. ദേവസ്സി ,, എസ്.രാജേന്ദ്രന് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) റബ്ബര്‍
കര്‍ഷകരെ വിലത്തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ഇറക്കുമതി
നിരോധിക്കുകയോ ലോകവ്യാപാര കരാറിലെ വ്യവസ്ഥകളനുസരിച്ച് അധികച്ചുങ്കം
ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം
ചെലുത്താന്‍ നടപടി സ്വീകരിക്കുമോ;
(ബി) 2015
-16 വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റില്‍ റബ്ബര്‍ സംഭരണത്തിന് പ്രത്യേക
പദ്ധതി വിഹിതമുണ്ടോ; ഇതിനായി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിരുന്നു;വിശദമാക്കാമോ;
(സി) റബ്ബര്‍
കര്‍ഷക രക്ഷക്കായി റബ്ബറെെസ്ഡ് ടാര്‍ ഉപയോഗിച്ച് റോഡ് നിര്‍മ്മിക്കും
എന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ ?
തരിശുനിലം കൃഷിയോഗ്യമാക്കുന്നതിന് പദ്ധതി *141. ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി ,, ഐ.സി.ബാലകൃഷ്ണന് ,, വി.ഡി.സതീശന് ,, ജോസഫ് വാഴയ്ക്കൻ : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സംസ്ഥാനത്ത് തരിശുനിലം കൃഷിയോഗ്യമാക്കി മാറ്റുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
(ബി) പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(സി) പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത് ആരെല്ലാമാണ്; വിശദമാക്കുമോ;
(ഡി) പദ്ധതി നടപ്പിലാക്കിയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
കാര്‍ഷികവിള ഇന്‍ഷ്വറന്‍സ് പദ്ധതി *142. ശ്രീ.ഷാഫി പറമ്പില്‍ ,, ഐ.സി.ബാലകൃഷ്ണന് ,, ലൂഡി ലൂയിസ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) കാര്‍ഷിക
വിള ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍
ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; പ്രസ്തുത പദ്ധതിക്ക് കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി) പ്രസ്തുത പദ്ധതിയുമായി ഏതെല്ലാം ഇന്‍ഷ്വറന്‍സ് കമ്പനികളാണ് സഹകരിക്കുന്നത്എന്ന് വ്യക്തമാക്കുമോ;
(സി) ഇന്‍ഷ്വറന്‍സ് പ്രീമിയം സംബന്ധിച്ച വ്യവസ്ഥകള്‍ വിശദമാക്കുമോ?
അള്‍ട്ടീരിയ 2014 *143. ശ്രീ.വി.എം.ഉമ്മര്‍ മാസ്റ്റര്‍ ,, റ്റി.എ.അഹമ്മദ് കബീര്‍ ,, സി.മമ്മൂട്ടി ,, എം.ഉമ്മര്‍ : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) വലിയ
നഗരങ്ങള്‍ സൗന്ദര്യവത്ക്കരിക്കുന്നതിനുള്ള പദ്ധതികളെന്തെങ്കിലും നഗരകാര്യ
വകുപ്പ് പരിഗണിക്കുന്നുണ്ടോ ; എങ്കില്‍ വ്യക്തമാക്കുമോ ;
(ബി) തലസ്ഥാന
നഗരത്തിന്റെ തനത് സൗന്ദര്യവും സാംസ്കാരിക പെെതൃകവും സംരക്ഷിച്ച്
നിലനിര്‍ത്തുന്നതിനായി പ്രഖ്യാപിച്ച 'അള്‍ട്ടീരിയ 2014' എന്ന പദ്ധതിയുടെ
കാര്യത്തില്‍ വകുപ്പിന്റെ സഹകരണം തേടിയിട്ടുണ്ടോ ;
(സി) നഗരങ്ങളുടെ
വികസന പ്രക്രിയയില്‍ അവയുടെ തനത് സൗന്ദര്യവും പഴമയും സാംസ്കാരിക
പെെതൃകവും നിലനിര്‍ത്തേണ്ടത് വിനോദസഞ്ചാരമുള്‍പ്പെടെയുള്ള മേഖലകളുടെ സമൂല
വളര്‍ച്ചക്ക് അത്യന്താപേക്ഷിതമായതിനാല്‍ അള്‍ട്ടീരിയ 2014 പോലുള്ള
പദ്ധതികള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തില്‍ ആവിഷ്കരിച്ച് നടപ്പാക്കുമോ ?
സമഗ്ര പോഷകാഹാര നയം *144. ശ്രീ.വര്‍ക്കല കഹാര്‍ ,, ലൂഡി ലൂയിസ് ,, ആര് . സെല്‍വരാജ് ,, ഹൈബി ഈഡന് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സമഗ്ര പോഷകാഹാര നയം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി) പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;
(സി) പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമോ;
(ഡി) സമഗ്ര
പോഷകാഹാര പദ്ധതിയുടെ വിജയത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം
ഏത് രീതിയില്‍ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്?
പക്ഷിപ്പനി മൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം *145. ശ്രീ.സി.കെ സദാശിവന് ,, ജി.സുധാകരന് ,, ആര്. രാജേഷ് ,, എ.എം. ആരിഫ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സംസ്ഥാനത്തുണ്ടായ പക്ഷിപ്പനി മൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(ബി) കുട്ടനാട് മേഖലയില്‍ താറാവ് കൃഷി പുനരുദ്ധരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി) പ്രസ്തുത മേഖലയിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയോ; വിശദമാക്കാമോ;
(ഡി) സംസ്ഥാനത്ത് പക്ഷിപ്പനി ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
നെല്‍കര്‍ഷകരുടെ പ്രശ്നപരിഹാര നടപടികള്‍ *146. ശ്രീ.മോന്‍സ് ജോസഫ് ,, സി.എഫ്.തോമസ് ,, തോമസ് ഉണ്ണിയാടന് ,, റ്റി.യു. കുരുവിള : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) നെല്‍കര്‍ഷകരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി) നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ശിപാർശ നടത്തുമോ ?
പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന *147. ശ്രീ.തേറമ്പില്‍ രാമകൃഷ്ണന് ,, സി.പി.മുഹമ്മദ് ,, ആര് . സെല്‍വരാജ് ,, ബെന്നി ബെഹനാന് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി) പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ട എത്ര ഗ്രാമീണ റോഡുകളാണ് നിലവിലുള്ളത്;
(സി) പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണത്തിന് കേന്ദ്രവും സംസ്ഥാനവും എത്ര തുക വീതമാണ് നീക്കിവച്ചിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി) പ്രസ്തുത റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
കോര്പ്പറേഷന് / മുനിസിപ്പാലിറ്റി രൂപീകരണം *148. ശ്രീ.കോലിയക്കോട് എന്‍. കൃഷ്ണന് നായര്‍ ,, വി.ശിവന്‍കുട്ടി ശ്രീമതി.പി. അയിഷാ പോറ്റി ശ്രീ.ബി.സത്യന് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) നിലവിലുള്ള കോര്‍പ്പറേഷനുകളെ വിഭജിച്ച് പുതിയതായി മുനിസിപ്പാലിറ്റി രൂപീകരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി) ഇതിനായുള്ള വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
(സി) ഇതിനു പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(ഡി) നിലവിലുള്ള കോര്‍പ്പറേഷനുകള്‍ പ്രസ്തുത നടപടിയിൽ എതിര്‍പ്പുകള്‍ അറിയിച്ചിട്ടുണ്ടോ; ഇക്കാര്യം പരിഗണിച്ചിട്ടുണ്ടോ?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2014-15 ലെ പദ്ധതി വിനിയോഗം *149. ശ്രീ.എസ്.ശർമ്മ ,, കോടിയേരി ബാലകൃഷ്ണന് ,, സി.രവീന്ദ്രനാഥ് ,, ബാബു എം. പാലിശ്ശേരി : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2014-15 ലെ പദ്ധതി വിനിയോഗം സംബന്ധിച്ച്
ഏറ്റവും ഒടുവില്‍ അവലോകനം നടത്തിയത് എന്നായിരുന്നെന്ന് അറിയിക്കുമോ;
(ബി) പദ്ധതി
വിനിയോഗം സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാമോ; തന്നാണ്ടിലെ പദ്ധതി
വിഹിതത്തില്‍ നിന്ന് ട്രഷറിയില്‍ നിന്നും മാറിയെടുത്തതായ മൊത്തം തുക
സംബന്ധിച്ച വിവരം ലഭ്യമാണോ; വ്യത്യസ്ത അക്കൌണ്ടുകളായി ചെലവഴിക്കാതെ
കിടപ്പുള്ള മൊത്തം തുകയെത്ര;
(സി) തന്നാണ്ടിലെ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തിന്റെ എത്ര ശതമാനം
യഥാര്‍ത്ഥത്തില്‍ ചെലവ് ചെയ്യുകയുണ്ടായിട്ടുണ്ട്; മുന്‍വര്‍ഷത്തെ
സ്പില്‍ഓവര്‍ ഇനത്തില്‍ ചെലവായ തുക സംബന്ധിച്ച വിവരം ലഭ്യമാണോ;
വിശദമാക്കാമോ;
(ഡി) പദ്ധതി പണവിനിയോഗം തൃപ്തികരമാണോ;ഇതു സംബന്ധിച്ച് സര്‍ക്കാറിന്റെ വിലയിരുത്തല്‍ എന്താണ്;
(ഇ) സംസ്ഥാനം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഏതെങ്കിലും തരത്തില്‍ വിനിയോഗത്തെ ബാധിച്ചിട്ടുണ്ടോ?
കേരസമൃദ്ധി *150. ശ്രീ.എം.എ. വാഹീദ് ,, അന്‍വര്‍ സാദത്ത് ,, ആര് . സെല്‍വരാജ് ,, പി.സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) കേരസമൃദ്ധി എന്ന പദ്ധതിയുടെ പ്രഖ്യാപനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;
(സി) നാളികേര
വികസനത്തിനും കേര സുഭിക്ഷയ്ക്കും എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ഡി) പ്രസ്തുത പദ്ധതി നടത്തിപ്പിനായി ഭരണതലത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?