മാരക
പകര്‍ച്ചവ്യാധികള്‍
*61.
ശ്രീ.പുരുഷന്
കടലുണ്ടി
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.കെ.നാരായണന്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എലിപ്പനി,
ചെള്ളുപനി,
ഡെങ്കിപ്പനി,
കുരങ്ങുപനി, എച്ച്1
എന്‍1 തുടങ്ങിയ മാരക
പകര്‍ച്ചവ്യാധികള്‍
വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഇത് തടയാനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രെെമറി
ഹെല്‍ത്ത് സെന്റര്‍
മുതല്‍ ജില്ലാ
ആശുപത്രിവരെയുള്ളവയില്
ഡോക്ടര്‍മാരുടെ 600
ഓളം ഒഴിവുകള്‍
ഉള്‍പ്പെടെ മെഡിക്കല്‍,
പാരാമെഡിക്കല്‍
ജീവനക്കാരുടെ 1800ല്‍
അധികം ഒഴിവുകള്‍
നികത്താന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിരുന്നോ;
(സി)
മെഡിക്കല്‍,
പാരാമെഡിക്കല്‍
ജീവനക്കാരുടെ അഭാവം
പകര്‍ച്ചവ്യാധികള്‍
നിയന്ത്രിക്കാനുള്ള
സംസ്ഥാനത്തെ ആരോഗ്യ
പരിപാലന മേഖലയെ ഏത്
തരത്തില്‍
ബാധിച്ചിരിക്കുന്നുവെന്ന്
പരിശോധിക്കാന്‍
തയ്യാറാകുമോ?
എച്ച്1.എന്‍1
പ്രതിരോധ നടപടികൾ
*62.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്1.എന്‍1
പനി പടരുന്നത് തടയാൻ
സ്വീകരിച്ച
മുന്‍കരുതല്‍ നടപടികള്‍
വിശദമാക്കാമോ ;
(ബി)
പ്രതിരോധ
പ്രവര്‍ത്തനത്തിനും
രോഗനിര്‍ണ്ണയത്തിനും
ചികിത്സയ്ക്കുമായി
നിലവിലുള്ള സംവിധാനം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(സി)
രോഗപ്രതിരോധ
പ്രവര്‍ത്തനത്തിനായി
കേന്ദ്ര സഹായം
ലഭ്യമാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ?
തൊഴില്‍
നിയമഭേദഗതി ബില്‍
*63.
ശ്രീ.പി.കെ.ഗുരുദാസന്
,,
എളമരം കരീം
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
പാര്‍ലമെന്റില്‍
അവതരിപ്പിച്ചിട്ടുള്ള
തൊഴില്‍
നിയമഭേദഗതികളിലെ പ്രധാന
വ്യവസ്ഥകള്‍
എന്തൊക്കെയെന്ന്
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(ബി)
നിര്‍ദ്ദിഷ്ട
തൊഴില്‍ നിയമഭേദഗതി
ബില്‍ പാര്‍ലമെന്റില്‍
പാസ്സാക്കുന്നതിനു
മുമ്പ് അതിലെ
വ്യവസ്ഥകള്‍
പരിശോധിച്ച് അവയോടുള്ള
സംസ്ഥാന നിലപാട്
കേന്ദ്ര സര്‍ക്കാരിനെ
രേഖാമൂലം അറിയിക്കാന്‍
തയ്യാറാകുമോ എന്ന്
വ്യക്തമാക്കാമോ ;
(സി)
തൊഴില്‍
നിയമഭേദഗതി ബില്‍
നിയമമായാല്‍ തൊഴില്‍
രംഗത്ത് ഏതെങ്കിലും
തരത്തിലുള്ള
പ്രത്യാഘാതം ഉണ്ടാകുമോ
എന്ന്
പരിശോധിക്കുന്നതിനുള്ള
നടപടി സ്വീകരിയ്ക്കുമോ?
അട്ടപ്പാടിയിലെ
ശിശുമരണങ്ങൾ.
*64.
ശ്രീ.വി.ചെന്താമരാക്ഷന്
,,
എ.കെ.ബാലന്
,,
എം.ചന്ദ്രന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
ശിശുമരണങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
ആരോഗ്യവകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
നടപടികള്‍
കാര്യക്ഷമമായി
പ്രാവര്‍ത്തികമാക്കുന്നുവെന്ന്
ഉറപ്പ് വരുത്താൻ
ഏതെങ്കിലും തരത്തിലുള്ള
മേല്‍നോട്ട സംവിധാനം
നിലവിലുണ്ടോ; എങ്കില്‍
എന്താണ്;
(സി)
ശിശുമരണത്തിനിടയാക്കിയ
സാഹചര്യങ്ങളെക്കുറിച്ച്
അന്വേഷിച്ച്, വീഴ്ച
വരുത്തിയവരെ കണ്ടെത്തി
നടപടി
സ്വീകരിച്ചിരുന്നോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കുമോ?
വരള്‍ച്ച
നേരിടാന്‍ സ്വീകരിച്ച
മുന്‍കരുതലുകള്‍
*65.
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളം
അതിരൂക്ഷമായ വരള്‍ച്ച
നേരിടാന്‍
സാധ്യതയുണ്ടെന്ന വസ്തുത
കണക്കിലെടുത്ത്
എന്തൊക്കെ
മുന്‍കരുതലുകളാണ്
ജലവിഭവ വകുപ്പ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
വിനോദസഞ്ചാര
മേഖലയില്‍ ജനകീയ പങ്കാളിത്തം
*66.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
പി.സി വിഷ്ണുനാഥ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676-ല്‍ ഉള്‍പ്പെടുത്തി
വിനോദസഞ്ചാര മേഖലയില്‍
ജനകീയ പങ്കാളിത്തം
ഉറപ്പാക്കുന്നതിന്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് മിഷന് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതികളെ
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം?
ടൂറിസം
സാദ്ധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിന്
പദ്ധതി
*67.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം സാദ്ധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിന്
നടപ്പാക്കിവരുന്ന പുതിയ
പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ടൂറിസം
കേന്ദ്രങ്ങളില്‍
അന്തര്‍ദേശീയ
നിലവാരത്തിലുള്ള
അടിസ്ഥാന സൗകര്യങ്ങളും
പുതിയ പദ്ധതികളും
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കുരങ്ങുപനി
*68.
ശ്രീമതി.കെ.കെ.ലതിക
ശ്രീ.എളമരം
കരീം
,,
എ. പ്രദീപ്കുമാര്‍
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ വിവിധ
പ്രദേശങ്ങളില്‍
കുരങ്ങുപനി (ക്യാസനൂര്‍
ഫോറസ്റ്റ് ഡിസീസ്)
പടർന്നു പിടിക്കുന്ന
കാര്യം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ;
(ബി)
രോഗവ്യാപനം
തടയുന്നതിനും
ചികിത്സാസൗകര്യം
ഒരുക്കുന്നതിനും
ആരോഗ്യവകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് ;
(സി)
കുരങ്ങുപനി
നിര്‍ണ്ണയത്തിനും
ചികിത്സയ്ക്കും
സംസ്ഥാനത്തുള്ള
സൗകര്യങ്ങള്‍
എന്തൊക്കെയാണ് ;
(ഡി)
സര്‍ക്കാര്‍
ഇതുവരെ സ്വീകരിച്ച
രോഗപ്രതിരോധ നടപടികള്‍
അറിയിക്കാമോ ?
വരള്‍ച്ചയും
കുടിവെള്ള ക്ഷാമവും നേരിടാന്‍
മുന്‍ കരുതല്‍
*69.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
വരള്‍ച്ചയുടെ
പിടിയിലായിക്കൊണ്ടിരിക്കുന്നു
എന്ന റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കഴിഞ്ഞ
വർഷം കാലവര്‍ഷം
ശരാശരിയിലേറെ
ലഭിച്ചിട്ടും ഇത്തരമൊരു
സ്ഥിതിവിശേഷം
നേരിടേണ്ടി
വരുന്നതിന്റെ
കാരണങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
വരള്‍ച്ചയും കുടിവെള്ള
ക്ഷാമവും നേരിടാന്‍
എന്തൊക്കെ മുന്‍
കരുതല്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പീടിക
തൊഴിലാളി ക്ഷേമനിധി
*70.
ശ്രീ.ജോസ്
തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
,,
സി.കെ.നാണു
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
പീടിക തൊഴിലാളി
ക്ഷേമനിധിയിലെ പ്രധാന
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വഴിയോര
കച്ചവടക്കാരെ കൂടി
പ്രസ്തുത
ക്ഷേമനിധിയിയുടെ
പരിധിയില്‍
കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
വഴിയോര
കച്ചവടക്കാരെ കൂടി
പ്രസ്തുത ക്ഷേമനിധിയുടെ
പരിധിയില്‍
കൊണ്ടുവരുന്ന കാര്യം
പരിശോധിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
പിന്നോക്ക
വിഭാഗ കമ്മീഷന്റെ പഠന
റിപ്പോര്‍ട്ട്
*71.
ശ്രീ.കെ.അജിത്
,,
പി.തിലോത്തമന്
,,
വി.ശശി
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രീമിലെയര്‍
കണ്ടെത്തുന്നതിന്
നിയോഗിച്ചിരുന്ന
പിന്നോക്ക വിഭാഗ
കമ്മീഷന്റെ പഠന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത പഠന
റിപ്പോര്‍ട്ടിലെ
പ്രധാന ശുപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്രീമിലെയര്‍
കണ്ടെത്തുന്നതിന്
കുടുംബ വാര്‍ഷിക
വരുമാനത്തിനു പുറമെ
സാമൂഹികവും
സാമ്പത്തികവും
വിദ്യാഭ്യാസപരവുമായ
പശ്ചാത്തലം കൂടി
മാനദണ്ഡമാക്കണമെന്ന്
സുപ്രീം കോടതി
നിര്‍ദ്ദേശമുണ്ടോ;
എങ്കിൽ ഇത്
പ്രാവര്‍ത്തികമാക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
എംപ്ലോയ്മെന്റ്
രജിസ്ട്രേഷന് പുതുക്കല്‍
*72.
ശ്രീ.സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
രജിസ്ട്രേഷന്
പുതുക്കാന്‍ എന്തെല്ലാം
അവസരങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
വിവിധ കാരണങ്ങളാല്‍
രജിസ്ട്രേഷന്
പുതുക്കാന്‍ കഴിയാതെ
സീനിയോറിറ്റി
നഷ്ടപ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അവരുടെ സീനിയോറിറ്റി
നിലനിര്‍ത്തി
രജിസ്ട്രേഷന്
പുതുക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
എങ്കില്‍
ഏത് കാലയളവിലെ
രജിസ്ട്രേഷനുകള്‍ക്കാണ്
പ്രസ്തുത ആനുകൂല്യം
ലഭ്യമാക്കുന്നത്;
(ഡി)
പ്രസ്തുത
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കാമോ?
മരുന്നുക്ഷാമം
*73.
ശ്രീ.ഇ.പി.ജയരാജന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.പി.ടി.എ.
റഹീം
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരവധി
ജീവന്‍രക്ഷാമരുന്നുകള്‍ക്ക്
വിപണിയില്‍
കൃത്രിമക്ഷാമം
സൃഷ്ടിച്ച്
കരിഞ്ചന്തയില്‍
വില്‍ക്കുന്നുവെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ ഏതെങ്കിലും
തരത്തിലുള്ള അന്വേഷണം
നടത്തിയിരുന്നോ എന്ന്
അറിയിക്കാമോ ;
(ബി)
മരുന്നുക്ഷാമം
പരിഹരിക്കാന്‍ നടത്തിയ
ഇടപെടലുകള്‍
എന്തൊക്കെയായിരുന്നു
എന്ന് വിശദമാക്കാമോ ;
(സി)
സംസ്ഥാനമൊട്ടാകെ
കാരുണ്യ മെഡിക്കല്‍
സ്റ്റോറുകള്‍
ആരംഭിക്കാത്തതിന്റെയും
നിലവിലുള്ളവയില്‍
അവശ്യമരുന്നുകള്‍ പലതും
ലഭ്യമാകാത്തതിന്റെയും
കാരണം അറിയിക്കാമോ;
(ഡി)
മരുന്നുക്ഷാമത്തെക്കുറിച്ച്
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ;
എങ്കിൽ
കേന്ദ്രസര്‍ക്കാരിന്റെ
ഭാഗത്തുനിന്നു
എന്തെങ്കിലും
നടപടിയുണ്ടായോ എന്ന്
വിശദമാക്കാമോ ?
കാപ്പക്സിന്റെ
കീഴിലുള്ള ഫാക്ടറികള്‍
*74.
ശ്രീ.സി.കെ
സദാശിവന്
,,
പി.കെ.ഗുരുദാസന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാപ്പക്സിന്റെ
കീഴിലുള്ള പത്തു
ഫാക്ടറികള്‍ മുന്‍
ഉടമകള്‍ക്ക്
തിരിച്ചുകൊടുക്കണമെന്ന
സുപ്രീംകോടതി ഉത്തരവ്
കശുവണ്ടി വ്യവസായ
തൊഴിലാളികളെ ഏതു
തരത്തില്‍
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത
ഫാക്ടറികളിലെ
തൊഴിലാളികളുടെ തൊഴില്‍
സംരക്ഷിക്കാനായി
എന്തെങ്കിലും പദ്ധതി
വിഭാവനം ചെയ്തിട്ടുണ്ടോ
;
(സി)
നിലവിലുള്ള
തൊഴിലാളികളുടെ
താല്പര്യം
കണക്കിലെടുത്ത് പുതിയ
നിയമം നിര്‍മ്മിക്കാനും
സേവന-വേതന വ്യവസ്ഥകള്‍
സംരക്ഷിക്കാനും
സ്വീകരിച്ച നടപടി
വിശദമാക്കാമോ ?
ജലസമ്പാദ്യ
പദ്ധതി
*75.
ശ്രീ.വര്‍ക്കല
കഹാര്‍
,,
സി.പി.മുഹമ്മദ്
,,
വി.ഡി.സതീശന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസമ്പാദ്യ
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതിയിലൂടെ
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ജലസംരക്ഷണത്തിനും
ജലശുദ്ധീകരണത്തിനുമായി
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതി
നടത്തിപ്പുമായി
സഹകരിക്കുന്നതെന്ന്
വിശദമാക്കാമോ?
നിയുക്തി
2015
*76.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാഷണല്‍ എംപ്ലോയ്മെന്റ്
സര്‍വ്വീസ് വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നിയുക്തി 2015 എന്ന
പേരില്‍ ജോബ് ഫെയര്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഈ ഫെയറുമായി
സഹകരിക്കുന്നത്;
(ഡി)
ഏതെല്ലാം
മേഖലയിലുള്ളവരാണ് ഈ
ഫെയറില്‍
പങ്കെടുക്കുന്നത്?
വരള്‍ച്ചയും
കുടിവെള്ള പ്രശ്നവും
*77.
ശ്രീ.റ്റി.യു.
കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചയെ
നേരിടാന്‍ സ്വീകരിച്ച്
വരുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
തീരദേശങ്ങളിലെ
കുടിവെള്ള പ്രശ്നം
പരിഹരിക്കുവാന്‍
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
വരള്‍ച്ചക്കാലത്തെ
കുടിവെള്ള പ്രശ്നം
പരിഹരിക്കുന്നതിന്
കേന്ദ്ര ഗവണ്മെന്റിന്റെ
സഹായത്തോടെ വിപുലമായ
പദ്ധതികള്‍
നടപ്പാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
അടുത്ത
അദ്ധ്യയന വര്‍ഷത്തെ
മെഡിക്കല്‍ പ്രവേശനം
*78.
ശ്രീ.എം.എ.ബേബി
,,
ടി.വി.രാജേഷ്
,,
ആര്. രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
അദ്ധ്യയന വര്‍ഷത്തെ
മെഡിക്കല്‍ പ്രവേശന
കാര്യത്തില്‍ സ്വകാര്യ
സ്വാശ്രയ മെഡിക്കല്‍
കോളേജുകളുമായി
ഏതെങ്കിലും കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
അതിന്‍െറ വിശദാംശം
നല്‍കാമോ ;
(ബി)
കഴിഞ്ഞ
വര്‍ഷം തന്നിഷ്ടപ്രകാരം
പ്രവേശനം നടത്തിയ കേരള
പ്രൈവറ്റ് മെഡിക്കല്‍
കോളേജ് മാനേജ്മെന്റ്
അസോസിയേഷന്റെ
കോളേജുകളും
പ്രോസ്പെക്ടസില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതിന്റെ
അടിസ്ഥാനമെന്താണ്
;വിശദമാക്കുമോ ;
(സി)
കേരള
ക്രിസ്ത്യന്‍
പ്രൊഫഷണല്‍ കോളേജ്
മാനേജ്മെന്റ്
അസോസിയേഷന്‍െറ
കീഴിലുള്ള കോളേജുകള്‍,
ഏതെങ്കിലും വ്യവസ്ഥയുടെ
അടിസ്ഥാനത്തിലാണോ
പ്രവേശന
പ്രോസ്പെക്ടസില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശം അറിയിക്കാമോ?
മുല്ലപ്പെരിയാര്‍
അണക്കെട്ട്
*79.
ശ്രീ.സാജു
പോള്‍
,,
കെ.കെ.ജയചന്ദ്രന്
,,
രാജു എബ്രഹാം
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
ഡാമിന്റെ
ജലനിരപ്പുയര്‍ത്താന്‍
അനുവദിച്ച സുപ്രീംകോടതി
മുല്ലപ്പെരിയാറില്‍
പുതിയ അണക്കെട്ട്
നിര്‍മ്മിക്കുന്നത്
വിലക്കിയിട്ടുണ്ടോ;
(ബി)
മുല്ലപ്പെരിയാറില്‍
പുതിയ അണക്കെട്ട്
നിര്‍മ്മിക്കാനായി ഈ
സര്‍ക്കാര്‍ എന്തൊക്കെ
കാര്യങ്ങള്‍
ചെയ്തുവെന്ന്
വിശദമാക്കാമോ;
(സി)
ജനങ്ങളുടെ
സുരക്ഷ കണക്കിലെടുത്ത്
പുതിയ അണക്കെട്ട്
നിര്‍മ്മിക്കുന്നതിനും,
അതിനായി കേന്ദ്രാനുമതി
നേടിയെടുക്കാനും
എന്തെല്ലാം ശ്രമങ്ങള്‍
നടത്തി;വിശദമാക്കാമോ?
കുടിവെള്ള
ക്ഷാമം പരിഹരിക്കാന്‍ നടപടി
*80.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഇ.പി.ജയരാജന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരൂക്ഷമായ
വരള്‍ച്ച കാരണം
സംസ്ഥാനത്താകെ
കുടിവെള്ള ക്ഷാമം
നേരിടുന്നത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ ;
(ബി)
2013-ല്‍
സംസ്ഥാനം നേരിട്ട
അതിരൂക്ഷമായ വരള്‍ച്ചയെ
തുടര്‍ന്ന്
പ്രഖ്യാപിച്ച 505 കോടി
രൂപയുടെ പദ്ധതികളുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ ;
(സി)
പദ്ധതി
ലക്ഷ്യം നേടിയോ ;
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
വിലയിരുത്തിയിട്ടുണ്ടോ
?
ആധാർ
അടിസ്ഥാനമാക്കി ക്ഷേമനിധി
ആനുകൂല്യങ്ങള്‍
*81.
ശ്രീ.ലൂഡി
ലൂയിസ്
,,
ടി.എന്‍. പ്രതാപന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേമനിധി
ആനുകൂല്യങ്ങള്‍ ആധാര്‍
അടിസ്ഥാനമാക്കി ബാങ്ക്
വഴി വിതരണം ചെയ്യുന്ന
സംവിധാനത്തിന് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംവിധാനം വഴിയുള്ള
ആനുകൂല്യങ്ങള്‍ക്ക്
രജിസ്ട്രേഷന്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ; ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ശ്രീപത്മനാഭസ്വാമി
ക്ഷേത്ര ഭരണം -
നിയമനിര്‍മ്മാണം
*82.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
ജി.സുധാകരന്
,,
വി.ശിവന്‍കുട്ടി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീപത്മനാഭസ്വാമി
ക്ഷേത്ര ഭരണം
ഗുരുവായൂര്‍ ക്ഷേത്രഭരണ
മാതൃകയില്‍ നടത്താന്‍
വേണ്ട നിയമനിര്‍മ്മാണം
നടത്തുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ക്ഷേത്രത്തിലെ
പൊതുമുതല്‍
നഷ്ടപ്പെടുത്താനിടയായെന്ന
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തിൽ ഇതിനെ
കുറിച്ച് അന്വേഷിച്ച്
പൊതുമുതല്‍
വീണ്ടെടുക്കാനും
കുറ്റക്കാര്‍ക്കെതിരെ
നിയമനടപടികള്‍
സ്വീകരിക്കാനും
തയ്യാറാകുമോ?
പട്ടികജാതിക്കാര്‍ക്ക്
ഭവന നിര്‍മ്മാണ ധനസഹായം
*83.
ശ്രീ.എസ്.ശർമ്മ
,,
എ.കെ.ബാലന്
,,
കെ.വി.വിജയദാസ്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപേക്ഷിക്കുന്ന
അര്‍ഹരായ
പട്ടികജാതിക്കാര്‍ക്കെല്ലാം
ഭവന നിര്‍മ്മാണ ധനസഹായം
നല്‍കാനായി എത്ര തുക
വേണ്ടിവരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
എത്ര തുക ഇതിനായി
വകയിരുത്തിയിട്ടുണ്ട്;
(ബി)
ഭവന
നിര്‍മ്മാണ ധനസഹായ തുക
വര്‍ദ്ധിപ്പിച്ചതിന്
അനുസൃതമായി ബജറ്റില്‍
തുക
വകയിരുത്തിയിരുന്നോ;
(സി)
ഇന്ദിരാ
ആവാസ് പദ്ധതി (ഐ.എ.വൈ)
പ്രകാരം
അപേക്ഷിച്ചിരുന്ന
പട്ടികജാതിക്കാരായ
അപേക്ഷകര്‍ ധനസഹായ
തുകയിലുള്ള അന്തരം മൂലം
വ്യാപകമായി പിന്മാറുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(ഡി)
ഇത്
പരിഹരിക്കാനായി
പട്ടികജാതിക്കാരായ
ഐ.എ.വൈ
ഗുണഭോക്താക്കള്‍ക്ക്
അന്തരമുള്ള തുക
വകുപ്പില്‍ നിന്ന്
പ്രത്യേകമായി
അനുവദിക്കാന്‍
തയ്യാറാകുമോ?
അക്കാഡമി
ഫോര്‍ സ്കില്ഡ്എക്സലന്സ്
*84.
ശ്രീ.ആര്
. സെല്‍വരാജ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അക്കാഡമി ഫോര്‍
സ്കില്‍ഡ് എക്സലന്‍സ്
സ്ഥാപിച്ചിട്ടുണ്ടോ;പ്രസ്തുത
അക്കാഡമിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നു
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
സ്ഥാപനം വഴി ഏതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയതെന്നു
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
അക്കാഡമി ഏതെല്ലാം
തൊഴില്‍ മേഖലകളിലാണ്
പദ്ധതികള്‍
നടപ്പിലാക്കിയതെന്നു
വിശദമാക്കാമോ?
പ്ലയിസ്
മെന്റ് പോര്‍ട്ടല്‍ വഴി
തൊഴിലവസരങ്ങള്‍
*85.
ശ്രീ.ബെന്നി
ബെഹനാന്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്ലയിസ്
മെന്റ് പോര്‍ട്ടല്‍ വഴി
തൊഴിലവസരങ്ങള്‍
കണ്ടെത്തുന്ന പദ്ധതി
ഐ.റ്റി.ഐ. കളില്‍
നടപ്പാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
(സി)
തൊഴിലവസരങ്ങള്‍
കണ്ടെത്തുന്നതിന്
പ്രസ്തുത പദ്ധതിയില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(ഡി)
സംസ്ഥാനത്തെ
എല്ലാ ഐ.റ്റി.ഐ.കളിലും
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകളുടെ
അക്കൗണ്ടിലെ തുക
*86.
ശ്രീ.സി.കെ.നാണു
,,
മാത്യു റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകളുടെ
അക്കൗണ്ടില്‍
ഉണ്ടായിരുന്ന തുക
ട്രഷറിയില്‍
അടയ്ക്കാന്‍ സംസ്ഥാന
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
(ബി)
എങ്കില്‍
എന്നാണ് ആ നിര്‍ദ്ദേശം
നല്‍കിയതെന്നും
നിര്‍ദ്ദേശം നല്കാന്
കാരണമെന്തെന്നും
വ്യക്തമാക്കാമോ;
(സി)
ഗവണ്മെന്റ്
നിര്‍ദ്ദേശം അനുസരിച്ച്
ഏതൊക്കെ തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകള്‍
എത്ര തുക വീതം
ട്രഷറിയില്‍
നിക്ഷേപിച്ചു;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
മദ്യനയവും വിനോദസഞ്ചാര
മേഖലയും
*87.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മദ്യനയത്തില്‍
വരുത്തിയ മാറ്റം,
വിനോദസഞ്ചാര മേഖലയെ
ഏതു തരത്തിലാണ്
ബാധിക്കുകയെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
കോടതി
ഇടപെടലിനെത്തുടര്‍ന്ന്
ബാറുകള്‍ പൂട്ടിയ ശേഷം
വിനോദസഞ്ചാര മേഖല
ഇരുപത്തൊന്നു ശതമാനം
വളര്‍ച്ച നേടിയെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
കുന്നുകൂടുന്ന
മാലിന്യവും,
ശുചിത്വമില്ലായ്മയും,
മോശം പെരുമാറ്റവുമാണ്
വിനോദസഞ്ചാരികളെ
കേരളത്തില്‍
നിന്നകറ്റുന്നതെന്ന
കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
മദ്യപിക്കാനാണ്
വിനോദസഞ്ചാരികള്‍
കേരളത്തില്‍
വരുന്നതെന്ന
അഭിപ്രായഗതി,
സംസ്ഥാനത്തിന്റെ
ആതിഥ്യമര്യാദയ്ക്കും,
പ്രകൃതി
സൗന്ദര്യത്തിനും
അപമാനകരമാണെന്നതുകൊണ്ട്
അത് തിരുത്താന്‍
തയ്യാറാവുമോ?
പച്ചക്കറികളിലെ
മാരകവിഷം
*88.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
പി.എ.മാധവന്
,,
വി.പി.സജീന്ദ്രന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്ന് എത്തുന്ന
പച്ചക്കറികളില്‍ മാരക
വിഷം വന്‍തോതില്‍
പ്രയോഗിച്ചിട്ടുണ്ട്
എന്ന കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ബി)
കാന്‍സര്‍
ഉള്‍പ്പെടെയുളള മാരക
രോഗങ്ങള്‍ക്ക്
ഇടയാക്കുന്ന ഇത്തരം
വിഷം നിറഞ്ഞ
പച്ചക്കറികള്‍
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഭക്ഷ്യസുരക്ഷാ വകുപ്പ്
നടപ്പിലാക്കിയിട്ടുളളത്;
(സി)
അന്യസംസ്ഥാനങ്ങളില്‍
നിന്ന് എത്തുന്ന
പച്ചക്കറികൾ കീടനാശിനി
വിമുക്തമാണന്നു
ഉറപ്പാക്കാൻ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
എല്ലാ
നിയമസഭാ മണ്ഡലങ്ങളിലും
ഫുഡ് സേഫ്റ്റി ഓഫീസ്
സ്ഥാപിച്ച്
ഭക്ഷ്യസുരക്ഷാ നിയമം
ഫലപ്രദമായി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ക്ലിനിക്കല്‍
ലബോറട്ടറികള്‍/സ്ക്കാനിംഗ്
സെന്ററുകൾ
*89.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ലിനിക്കല്‍
ലബോറട്ടറികള്‍
സ്ഥാപിക്കുന്നതിന് നിയമ
പ്രകാരം എന്തെല്ലാം
നിബന്ധനകളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്ലിനിക്കല്‍
ലബോറട്ടറികളില്‍
ഉപയോഗിക്കുന്ന റീ
ഏജന്റുകളുടേയും
പരിശോധനാ
കിറ്റുകളുടേയും
മെഷീനുകളുടേയും
ഗുണനിലവാരം
പരിശോധിയ്ക്കാന്‍ എന്ത്
സംവിധാനമാണുള്ളതെന്നു
വ്യക്തമാക്കാമോ ;
(സി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്കാനിംഗ് സെന്ററുകള്‍
(സര്‍ക്കാരും
പ്രൈവറ്റും ഉള്‍പ്പെടെ)
മാനദണ്ഡങ്ങള്‍
അനുസരിച്ചാണോ
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
മാനദണ്ഡങ്ങള്‍
നിർബന്ധമാക്കുന്നതിനുള്ള
പ്രത്യേക നിയമ
നിര്‍മ്മാണം
നടത്തുവാന്‍
തയ്യാറാകുമോ ?
ടേക്ക്
എ ബ്രേക്ക് പദ്ധതി
*90.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
കെ.രാജു
,,
മുല്ലക്കര രത്നാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിന്റെ കീഴില്‍
സംസ്ഥാനത്തെ
പാതയോരങ്ങളില്‍ ടേക്ക്
എ ബ്രേക്ക് എന്ന പദ്ധതി
ആവിഷ്കരിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിശ്രമകേന്ദ്രങ്ങളില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?