നവജാതശിശുക്കളുടെ
മരണം
*31.
ശ്രീ.ജോസ്
തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.സി.കെ.നാണു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നവജാതശിശുക്കളുടെ
മരണം തുടരെ
ഉണ്ടായികൊണ്ടിരിക്കുന്ന
അട്ടപ്പാടിയില്‍
കാര്യങ്ങള്‍
നേരിട്ട്
നിരീക്ഷിക്കാനും
പ്രതിവിധി
നടപടികള്‍
നിർദ്ദേശിക്കാനുമായി
എസ്.എം .
വിജയാനന്ദ് ഐ
.എ .എസ് ന്റെ
നേതൃത്വത്തില്‍
കേന്ദ്ര
ഗവണ്മെന്റ്
ഒരു
കമ്മിറ്റിയെ
നിയോഗിച്ചിരുന്നോ;
(ബി)
എങ്കില്‍
അതു സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ആ
കമ്മിറ്റിയുടെ
ഇപ്പോഴത്തെ
സ്ഥിതി
എന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്
സംബന്ധിച്ചു
എസ്.എം .
വിജയാനന്ദ് ഐ
.എ .എസ്
കേന്ദ്ര
സര്‍ക്കാരിനോ
സംസ്ഥാന
സര്‍ക്കാരിനോ
എന്തെങ്കിലും
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;എങ്കില്‍
അത് സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ഭാഗ്യക്കുറിക്ക്
സേവന നികുതി
*32.
ശ്രീ.ജെയിംസ്
മാത്യു
,,
വി.ശിവന്‍കുട്ടി
,,
സാജു പോള്‍
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും നിയമവും
ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭാഗ്യക്കുറിക്ക്
സേവന നികുതി
ഏര്‍പ്പെടുത്തുന്നത്
സംസ്ഥാന
ലോട്ടറിയെ
എത്രത്തോളം
പ്രതികൂലമായി
ബാധിക്കുമെന്ന
കാര്യം
വ്യക്തമാക്കുമോ;
(ബി)
സേവന
നികുതി
ഏര്‍പ്പെടുത്തുന്നതു
മൂലം ടിക്കറ്റ്
വില്പനയില്
കുറവുണ്ടാകുമെന്നു
ഈ മേഖലയില്‍
പ്രവര്‍ത്തിക്കുന്നവര്‍
പ്രകടിപ്പിച്ച
ആശങ്കകള്‍
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ലോട്ടറി
ടിക്കറ്റ്
വില്പന
കുറയുന്നത്
കാരുണ്യ
പോലുള്ള
പദ്ധതികള്‍ക്ക്
തുക
നല്കുന്നതില്
കുറവ്
ഉണ്ടാക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ലോട്ടറിക്ക്
സേവന നികുതി
ഏര്‍പ്പെടുത്തിയത്
പിന്‍വലിക്കാന്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ ?
വ്യവസായമേഖലകളില്‍
ക്ലസ്റ്റര്‍
ഡെവലപ്മെന്റ്
*33.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറുകിട
ഇടത്തരം
വ്യവസായ
മേഖലകളില്‍
ക്ലസ്റ്റര്‍
ഡെവലപ്മെന്റ്
പദ്ധതി വിഭാവനം
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങളെന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്ക്
കേന്ദ്രത്തിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
സൗരോര്‍ജ്ജ
ഉപയോഗം
*34.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
എ.എ.അസീസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സൗരോര്‍ജ്ജ
ഉപയോഗം
വ്യാപകമാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
സൗരോര്‍ജ്ജ
ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിന്
ഗുണഭോക്താക്കള്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നല്കി
വരുന്നത്;
(സി)
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
സൗരോര്‍ജ്ജ
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
പുതുവൈപ്പ്
എല്‍.എന്‍.ജി.
ടെര്‍മിനല്‍
*35.
ശ്രീ.പി.ടി.എ.
റഹീം
,,
എസ്.ശർമ്മ
,,
ആര്. രാജേഷ്
,,
പുരുഷന് കടലുണ്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതുവൈപ്പ്
എല്‍.എന്‍.ജി.
ടെര്‍മിനല്‍
നിര്‍മ്മാണഘട്ടത്തില്‍
ഉദ്ദേശിച്ച
തരത്തില്‍
പ്രവര്‍ത്തനക്ഷമമാക്കാന്‍
സാധിക്കുന്നുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
അതിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
എല്‍.എന്‍.ജി.
ടെര്‍മിനല്‍
കൊണ്ട്
സംസ്ഥാനത്തിന്
ലഭ്യമാകേണ്ടത്
പ്രയോജനപ്പെടുത്താന്‍
വേണ്ട അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
സാധ്യമായിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍
അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
ഫാക്ടിന്റെ
പുനരുദ്ധാരണം
*36.
ശ്രീ.കെ.
ദാസന്
,,
എളമരം കരീം
,,
എം. ഹംസ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫാക്ടിന്റെ
പുനരുദ്ധാരണത്തിനും
നിലനില്പിനും
ആവശ്യമായ
തരത്തില്‍
പാക്കേജ്
അനുവദിക്കുന്നതില്‍
കേന്ദ്രസര്‍ക്കാരിന്റെ
സമീപനം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഫാക്ടിന്
പുനരുദ്ധാരണ
പദ്ധതികള്‍
അനുവദിക്കുന്നതിന്
സംസ്ഥാന
സര്‍ക്കാര്‍
എന്തെങ്കിലും
ചെയ്തു
തീര്ക്കേണ്ടതായിട്ടുണ്ടോ;
എങ്കില്‍ അത്
എന്താണെന്നും,
ആയതു
നടപ്പിലാക്കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(സി)
ഫാക്ട്
പുനരുദ്ധാരണത്തിന്
പ്രധാനമന്ത്രിയെ
സമീപിച്ച
എം.പി.മാര്‍ക്ക്
നല്കപ്പെട്ട
വാഗ്ദാനങ്ങള്‍
എന്തൊക്കെയാണെന്നും,
ഇവ
നടപ്പിലാക്കിയോ
എന്നും
വ്യക്തമാക്കാമോ?
ധനകാര്യ
മാനേജ്മെന്റ്
രംഗത്ത് വരുത്തിയ
പരിഷ്കരണങ്ങള്‍
*37.
ശ്രീ.എം.ഉമ്മര്‍
,,
പി.ബി. അബ്ദുൾ
റസാക്
,,
കെ.എം.ഷാജി
,,
സി.മോയിന്‍ കുട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും നിയമവും
ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
ധനകാര്യ
മാനേജ്മെന്റ്
രംഗത്ത്
വരുത്തിയ
പരിഷ്കരണങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ഇതുമൂലം
പദ്ധതി
പ്രവര്‍ത്തനങ്ങളില്‍
കൈവരിച്ച
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
പൂര്‍ത്തിയാക്കാന്‍
സാധിച്ച പ്രധാന
പദ്ധതികളുടെയും
ആവിഷ്കരിച്ച്
നടപ്പാക്കിയ
പ്രധാന
പദ്ധതികളുടെയും
വിശദ വിവരം
നല്‍കാമോ?
ബി.റ്റു.ബി.
വ്യവസായ സംഗമം
*38.
ശ്രീ.ലൂഡി
ലൂയിസ്
,,
എ.റ്റി.ജോര്‍ജ്
,,
പാലോട് രവി
,,
വി.ഡി.സതീശന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബി.റ്റു.ബി.
വ്യവസായ സംഗമം
നടത്തിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
എന്തെല്ലാം
വിഷയങ്ങളാണ്
പ്രസ്തുത
സംഗമത്തില്‍
ചര്‍ച്ച
ചെയ്യപ്പെട്ടിട്ടുള്ളത്;
(ഡി)
സംഗമത്തില്‍
ചര്‍ച്ച ചെയ്ത
വിഷയങ്ങളില്‍
എന്തെല്ലാം
തുടര്‍
നടപടികളാണ്
എടുക്കാന്‍
ഉദ്ദേശിക്കുന്നത്?
വെെദ്യുതി
കണ്ട്രോള്
റൂമുകളുടെ
പ്രവര്‍ത്തനം
*39.
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
കെ.അജിത്
,,
ഇ.ചന്ദ്രശേഖരന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെെദ്യുതി
കണ്ട്രോള്
റൂമുകളുടെ
പ്രവര്‍ത്തനം
നിറുത്തലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
വെെദ്യുതി
തകരാര്‍
പരിഹരിക്കുന്നതിനുള്ള
സംവിധാനങ്ങളെ
ഏകോപിപ്പിക്കുന്നതു
സംബന്ധിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
എങ്കിൽ
പ്രസ്തുത
പഠനത്തിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ട്രബിള്‍
കാള്‍
മാനേജ്മെന്റ്
സിസ്റ്റം
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
കണ്ട്രോള്
റൂമുകളില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കുമോ?
ഇന്നൊവേഷന്
ഫണ്ട് ഉപയോഗിച്ച്
ഏറ്റെടുത്തിട്ടുളള
പദ്ധതികള്‍
*40.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
കെ.എന്‍.എ.ഖാദര്‍
,,
എന്‍
.എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉൗര്ജ്ജമേഖലയില്
ഇന്നൊവേഷന്
ഫണ്ട്
ഉപയോഗിച്ച്
വെെദ്യുതിബോര്‍ഡ്
ഏറ്റെടുത്തിട്ടുളള
പദ്ധതികളെ
സംബന്ധിച്ച്
വിശദമാക്കുമോ;
(ബി)
ഉപയോഗശൂന്യമായ
സി.എഫ്.എല്‍,
മെര്‍ക്കുറി
ലാമ്പ്,
റ്റ്യൂബ്
ലെെറ്റുകള്‍
എന്നിവ
സുരക്ഷിതമായി
സംസ്ക്കരിക്കുന്നതിന്
വെെദ്യുതി
ബോര്‍ഡിന്റെ
കീഴില്‍
പ്ലാന്റ്
സ്ഥാപിച്ചിട്ടുണ്ടോ;
എങ്കില്‍
അതിന്റെ
വിശദവിവരം
നല്‍കാമോ;
(സി)
ഉപയോഗയോഗ്യമല്ലാത്ത
ഇലക്ട്രിക്,
ഇലക്ട്രോണിക്
ഉപകരണങ്ങള്‍,
വെെദ്യുതി
സെക്ഷനുകള്‍
മുഖേന
ശേഖരിക്കുന്നതിനും,
പരിസ്ഥിതി
സൗഹൃദമായി
സംസ്ക്കരിക്കുന്നതിനുമുളള
സ്ഥിര സംവിധാനം
ഏര്‍പ്പെടുത്തുമോ?
ട്രെയിനപകടങ്ങള്‍
സംബന്ധിച്ച
കമ്മീഷനുകള്‍
*41.
ഡോ.കെ.ടി.ജലീല്‍
ശ്രീ.പി.കെ.ഗുരുദാസന്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.കുഞ്ഞിരാമന്
(ഉദുമ)
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രെയിനപകടങ്ങള്‍
സംഭവിക്കുമ്പോള്‍
നിയോഗിക്കപ്പെടുന്ന
കമ്മീഷനുകളുടെ
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കാത്തതും
സുരക്ഷ
ഉറപ്പാക്കുന്നതിന്
നടപടി
സ്വീകരിക്കാത്തതും
അപകടങ്ങള്‍
തുടരുന്നതിന്
കാരണമാകുന്നതായ
ആക്ഷേപത്തില്‍
നിലപാട്
വ്യക്തമാക്കുമോ
;
(ബി)
സംസ്ഥാനത്ത്
നടന്ന
ട്രെയിനപകടങ്ങളില്
അന്വേഷണം
നടത്തിയ
കമ്മീഷനുകളുടെ
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ
;
(സി)
ഇത്തരത്തിലുള്ള
കണ്ടെത്തലുകളും
നിര്‍ദ്ദേശങ്ങളും
പാലിക്കപ്പെടാത്തത്
വീണ്ടും
അപകടങ്ങള്‍ക്ക്
കാരണമായതായി
വിലയിരുത്തപ്പെട്ടിട്ടുണ്ടോ
; വിശദമാക്കാമോ
?
ആദിവാസി
മേഖലയില്‍
കണ്ടുവരുന്ന
ആരോഗ്യപ്രശ്നങ്ങളും
ശിശുമരണങ്ങളും
*42.
ശ്രീ.എ.കെ.ബാലന്
,,
കോടിയേരി
ബാലകൃഷ്ണന്
,,
എസ്.രാജേന്ദ്രന്
,,
ജി.സുധാകരന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആദിവാസി
മേഖലയില്‍
കണ്ടുവരുന്ന
പോഷകാഹാര
കുറവും കൂട്ട
ശിശുമരണങ്ങളും,
നിലവിലും
പരിഹരിക്കുന്നതിന്
സാദ്ധ്യമാകുന്നില്ല
എന്നും, ഇത്തരം
ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍
ഈ മേഖലയില്‍
നിലനില്ക്കുന്നതായുമുള്ള
പഠന
റിപ്പോര്‍ട്ടുകളില്‍
സര്‍ക്കാര്‍
നിലപാട്
വ്യക്തമാക്കുമോ;
(ബി)
ആദിവാസികള്‍ക്ക്
ആരോഗ്യരംഗത്ത്
സംരക്ഷണം
നല്‍കുമെന്ന്
നല്കിയ ഉറപ്പ്
പാലിക്കപ്പെട്ടിട്ടുണ്ടോ
; ഇല്ലെങ്കിൽ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ;
(സി)
ആദിവാസി
സമൂഹത്തോട്
കാണിക്കുന്ന
അവഗണന കാരണമാണ്
ഇത്തരത്തില്‍
ദുരിതങ്ങള്‍
ആവര്‍ത്തിക്കപ്പെടുന്നതെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
ആദിവാസി
ജനവിഭാഗങ്ങള്‍
നേരിടുന്ന
ദുരിതങ്ങൾ
പരിഹരിക്കുന്നതിനായി
എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ട്?
പ്രൊഫഷണല്‍
വിദ്യാഭ്യാസ
രംഗത്ത്
സഹകരണമേഖലയുടെ
പങ്കാളിത്തം
*43.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
സി.പി.മുഹമ്മദ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും ഖാദി
ഗ്രാമവ്യവസായവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രൊഫഷണല്‍
വിദ്യാഭ്യാസ
രംഗത്ത് സഹകരണ
മേഖല
എപ്രകാരമാണ്
പ്രവര്‍ത്തിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
രംഗത്ത്
എന്തെല്ലാം
വികസന
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഏതെല്ലാം
സ്ഥാപനങ്ങളാണ്
ഇപ്രകാരം
തുടങ്ങാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍ക്കായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വെെദ്യുതി
ഉല്പാദന പദ്ധതി
*44.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ഇ.പി.ജയരാജന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുന്നതിനു
മുമ്പ്
ആവിഷ്കരിക്കപ്പെട്ട
വെെദ്യുതി
ഉല്പാദന
പദ്ധതികളുടെ
തുടര്‍
പ്രവൃത്തികള്‍
ചെയ്യുന്നതില്‍
അനാസ്ഥ
കാട്ടിയതായ
ആക്ഷേപത്തില്‍
നിലപാട്
വ്യക്തമാക്കുമോ;
(ബി)
സമയബന്ധിതമായി
പദ്ധതികൾ
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
; ഇല്ലെങ്കിൽ
കാരണം
വ്യക്തമാക്കുമോ;
(സി)
ഇൗ
പദ്ധതികളിലൂടെ
എത്ര വെെദ്യുതി
ഉല്പാദനമാണ്
ലക്ഷ്യമിട്ടിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇൗ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
തുടര്‍ നടപടി
സ്വികരിച്ചിരുന്നുവെങ്കില്‍
വെെദ്യുതി
മേഖലയില്‍
നിലനില്‍ക്കുന്ന
പ്രതിസന്ധിക്ക്
എത്രത്തോളം
പരിഹാരമാകുമായിരുന്നു
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
ഉൗര്ജ്ജലഭ്യത
ഉയര്‍ത്താന്‍
ആവിഷ്കരിക്കപ്പെട്ടിട്ടുളള
എല്ലാ
പദ്ധതികളും
നടപ്പിലാക്കിയാലും
കേരളം
ഭാവിയില്‍
വെെദ്യുത കമ്മി
നേരിടുമെന്നറിയാമോ;
എങ്കില്‍
ആവിഷ്കരിക്കപ്പെട്ട
വെെദ്യുത
പദ്ധതികളുടെ
പൂര്ത്തീകരണത്തിനുള്പ്പെടെ
നടപടി
സ്വീകരിക്കുവാൻ
തയ്യാറാകുമോേയെന്ന്
വിശദമാക്കുമോ?
നിത്യോപയോഗ
സാധനങ്ങളുടെ
വിലക്കയറ്റം
*45.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
എം.പി.വിന്‍സെന്റ്
,,
സണ്ണി ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും ഖാദി
ഗ്രാമവ്യവസായവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങള്‍ വില
കുറച്ച്
നല്‍കാനായി
സഹകരണ മേഖലയെ
പ്രയോജനപ്പെടുത്തിയത്
എപ്രകാരമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
സഹകരണ
സംഘങ്ങളും
കണ്‍സ്യൂമര്‍ഫെഡും
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(സി)
നിത്യോപയോഗ
സാധനങ്ങള്‍ വില
കുറച്ച്
നല്‍കുന്നതിനായി
ഏതെല്ലാം
തരത്തിലുള്ള
സ്റ്റോറുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
നിത്യോപയോഗ
സാധനങ്ങളുടെ
വിലക്കയറ്റം
പിടിച്ചുനിര്‍ത്താന്‍
സഹകരണ മേഖലയുടെ
പ്രവര്‍ത്തനങ്ങള്‍
എത്രമാത്രം
സഹായിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
വൈദ്യുതി
വിതരണ
സംവിധാനത്തിലെ
പ്രസരണനഷ്ടം
*46.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍
.എ.നെല്ലിക്കുന്ന്
,,
വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
വിതരണ
സംവിധാനത്തില്‍
ഓവര്‍ ഹെഡ്
ഓപ്പണ്‍ലൈന്‍,
അണ്ടര്‍ഗ്രൗണ്ട്
കേബിള്‍
ഇവയില്‍ ഏതാണ്
കൂടുതല്‍
കാര്യക്ഷമവും
പ്രസരണനഷ്ടം
കുറവുള്ളതുമെന്ന
കാര്യത്തില്‍
താരതമ്യപഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
നിലവില്‍
പ്രസരണനഷ്ടം
എത്ര
ശതമാനമാണെന്ന്
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്തെ
ഏതെങ്കിലും
പട്ടണത്തില്‍
പൂര്‍ണ്ണമായോ
ഭാഗികമായോ
അണ്ടര്‍ഗ്രൗണ്ട്
കേബിള്‍ വിതരണ
ശൃംഖല
സ്ഥാപിച്ചിട്ടുണ്ടോ;
എങ്കിൽ അതിന്റെ
കാര്യക്ഷമത
പരിശോധിച്ച്
എല്ലാ
പട്ടണങ്ങളിലും
അത്തരം
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോ?
നിര്‍മ്മാണ
മേഖലയിലെ
പ്രതിസന്ധി
*47.
ശ്രീ.എ.എം.
ആരിഫ്
,,
കെ.രാധാകൃഷ്ണന്
,,
ബി.സത്യന്
,,
വി.ചെന്താമരാക്ഷന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ
സാമഗ്രികളുടെ
ദൗര്‍ലഭ്യവും
അമിത വിലയും
നിര്‍മ്മാണ
വ്യവസായ
മേഖലയില്‍
പ്രതിസന്ധിക്ക്
കാരണമാകുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനിടയാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
അവലോകനം
നടത്തിയിട്ടുണ്ടോ;
(സി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
നയങ്ങളുടെയും
നിലപാടുകളുടെയും
ഫലമായി
ഇത്തരത്തില്‍
അമിത വിലയും
ദൗര്‍ലഭ്യവും
ഉണ്ടാകുന്നതിന്
കാരണമാകുന്നു
എന്നതില്‍
നിലപാട്
വ്യക്തമാക്കുമോ?
ഖനന
ചട്ടങ്ങളും
പരിസ്ഥിതി ആഘാതവും
T *48.
ശ്രീ.കെ.അജിത്
,,
ഇ.ചന്ദ്രശേഖരന്
,,
പി.തിലോത്തമന്
,,
കെ.രാജു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരിസ്ഥിതിക്ക്
എന്തു
മാറ്റമുണ്ടാകും
എന്നറിയാനുള്ള
പഠനം നടത്തിയ
ശേഷമേ പാറയും
മണ്ണും മറ്റു
ചെറുകിട
ധാതുക്കളും
ഖനനം ചെയ്യാവൂ
എന്ന സുപ്രീം
കോടതിയുടെയും
കേന്ദ്ര
ഗവണ്മെന്റിന്റെയും
ഉത്തരവുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2015
ജനുവരി 9 -നു
മുമ്പ്
ഖനനാനുമതി
നേടിയവരുടെയും
പുതുക്കുന്നവരുടെയും
കാര്യത്തില്‍
പഠനം
നടത്തേണ്ടതില്ലെന്ന്
കേരളത്തിന്റെ
പുതിയ ഖനന
ചട്ടത്തില്‍
രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
ഖനന
ചട്ടത്തിലെ ഈ
പുതിയ
നിര്‍ദ്ദേശങ്ങള്‍
മൂലം പരിസ്ഥിതി
പഠനം
നടത്താതെയുള്ള
ഖനനം
ഉണ്ടാക്കുന്ന
പരിസ്ഥിതി
ആഘാതങ്ങളെ
എങ്ങനെ
നേരിടുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ആദിവാസി
മേഖലയില്‍
നടപ്പാക്കുന്ന
പദ്ധതികൾ
*49.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
കെ.വി.വിജയദാസ്
,,
കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
,,
കെ.രാധാകൃഷ്ണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആദിവാസി
മേഖലയില്‍
കഴിഞ്ഞ നാലു
വര്‍ഷങ്ങളില്‍
പ്രഖ്യാപിച്ച
പദ്ധതികളില്‍
നടപ്പിലാക്കിയിട്ടില്ലാത്തവ
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
അവ
പൂര്‍ണ്ണമായും
നടപ്പിലാക്കാനുദ്ദേശമുണ്ടോ;
(ബി)
ആദിവാസികള്‍ക്ക്
നിയമപരമായി
ലഭ്യമാക്കേണ്ട
അവകാശങ്ങള്‍
ലഭ്യമാക്കുന്നതിന്
ഈ സര്‍ക്കാരിന്
സാദ്ധ്യമായിട്ടുണ്ടോ
:
വൈദ്യുതി ഉല്പാദന
മേഖലയിലെ പുതിയ
പദ്ധതികൾ
*50.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം.ചന്ദ്രന്
,,
ടി.വി.രാജേഷ്
,,
ആര്. രാജേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
വൈദ്യുതി
ഉല്പാദന
മേഖലയില്‍
പ്രഖ്യാപിച്ച
പുതിയ
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ
;
(ബി)
എത്ര
മെഗാവാട്ട്
വൈദ്യുതിയുടെ
സ്ഥാപിതശേഷി
വര്‍ദ്ധനയാണ്
അധികമായി
ലക്ഷ്യമിട്ടത്
; അതിനായി
ഏതെല്ലാം
മേഖലയില്‍
ഏതെല്ലാം
പദ്ധതികള്‍
ആവിഷ്ക്കരിച്ചു
;
(സി)
ലക്ഷ്യം
കൈവരിച്ച
പദ്ധതികള്‍
ഏതെല്ലാം ;
പുതുതായി
ആവിഷ്ക്കരിച്ച്
പൂര്‍ത്തിയാക്കിയ
പദ്ധതികളിലൂടെ
എത്ര
മെഗാവാട്ടിന്റെ
സ്ഥാപിതശേഷി
വര്‍ദ്ധനയുണ്ടായി
;
(ഡി)
ഉദ്ദേശിച്ച
ലക്ഷ്യം
പൂര്‍ത്തിയായില്ലെങ്കില്‍
അതിനുള്ള കാരണം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ
;
(ഇ)
ഈ
സർക്കാർ
ലക്ഷ്യമിട്ട
ഏതെല്ലാം
വൈദ്യുത
പദ്ധതികള്‍
ഇതിനകം
കമ്മീഷന്
ചെയ്യുകയുണ്ടായി
?
കാരുണ്യ
ബെനവലന്റ് ഫണ്ട്
*51.
ശ്രീ.കെ.അച്ചുതന്
,,
എ.റ്റി.ജോര്‍ജ്
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും നിയമവും
ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ്
ഫണ്ട് സൗജന്യ
ചികിത്സാ
പദ്ധതി പ്രകാരം
എന്തെല്ലാം
ലക്ഷ്യങ്ങള്‍
കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ട്
; വിശദമാക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
ഏതെല്ലാം
രോഗങ്ങള്‍ക്കുള്ള
ചികിത്സാ
സഹായമാണ്
നല്‍കിവരുന്നത്
; വിശദമാക്കുമോ
;
(സി)
ഏതെല്ലാം
തരം
ആശുപത്രികളെയാണ്
പ്രസ്തുത
പദ്ധതി
പ്രകാരമുള്ള
ലിസ്ററില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; വിശദമാക്കുമോ
;
(ഡി)
ചികിത്സാ
ധനസഹായം
യഥാസമയം
രോഗികള്‍ക്ക്
ലഭിക്കാന്‍
എന്തെല്ലാം
ക്രമീകരണങ്ങള്‍
ഒരുക്കിയിട്ടുണ്ട്
; വിശദമാക്കുമോ
;
(ഇ)
പ്രസ്തുത
പദ്ധതി
വിപുലീകരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
; വിശദമാക്കുമോ
?
കെെത്താങ്ങ്
പദ്ധതി
*52.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
പാലോട് രവി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആദിവാസി
ക്ഷേമത്തിനായി
കെെത്താങ്ങ്
എന്ന
പദ്ധതിക്ക്
രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കിൽ
പദ്ധതിയുടെ
ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(സി)
അനാഥരായ
ആദിവാസിക്കുട്ടികളെ
സംരക്ഷിക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
എന്തെല്ലാം
സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
ശമ്പള
പരിഷ്കരണം
T *53.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും നിയമവും
ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ
ശമ്പള
പരിഷ്കരണം
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ശമ്പള
പരിഷ്കരണം
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
കടബാദ്ധ്യത
*54.
ശ്രീ.ബി.സത്യന്
,,
എം.എ.ബേബി
ഡോ.ടി.എം.തോമസ്
ഐസക്
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും നിയമവും
ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തെ
കടക്കെണിയില്‍
നിന്നും
മോചിപ്പിക്കുമെന്ന
വാഗ്ദാനത്തിന്റെ
അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോഴുളള
മൊത്തം കടം
എത്രയായിരുന്നു;
(സി)
കഴിഞ്ഞ
നാലുവര്‍ഷം
കൊണ്ട്
സംസ്ഥാനത്തിന്റെ
കടബാദ്ധ്യത
എത്രയായി
ഉയര്‍ന്നു;
വിശദമാക്കുമോ ;
(ഡി)
കടബാദ്ധ്യത
വര്ദ്ധിക്കാനിടയായതിന്റെ
കാരണം
വ്യക്തമാക്കാമോ;
(ഇ)
നികുതി
വരുമാനത്തില്‍
ഗണ്യമായ
കുറവുണ്ടായിട്ടുണ്ടോ;
(എഫ്)
ഇപ്പോഴത്തെ
ധനകാര്യപ്രതിസന്ധിയെ
കുറിച്ച് ഒരു
ധവളപത്രം
പുറപ്പെടുവിക്കാന്‍
തയ്യാറാകുമോ?
വ്യവസായ
സംരംഭങ്ങള്‍ക്കായി
പ്രയോജനപ്പെടുത്തുന്ന
ഭൂമിക്ക് ഭൂപരിധി
നിയമത്തില്‍ ഇളവ്
*55.
ശ്രീ.പി.സി.
ജോര്‍ജ്
,,
എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യവസായ
സംരംഭങ്ങള്‍ക്കായി
പ്രയോജനപ്പെടുത്തുന്ന
ഭൂമിക്ക്
ഭൂപരിധി
നിയമത്തില്‍
ഇളവ്
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ഭൂപരിധി
നിയമത്തില്‍
ഇളവ്
നല്‍കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍
നയരൂപീകരണം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആയതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വ്യാജ
കെെത്തറി
ഉല്പന്നങ്ങള്
*56.
ശ്രീ.പി.തിലോത്തമന്
,,
ഇ.ചന്ദ്രശേഖരന്
,,
വി.ശശി
,,
ജി.എസ്.ജയലാല്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പവര്‍ലൂമില്‍
നെയ്ത
തുണിത്തരങ്ങള്‍
അയല്‍
സംസ്ഥാനങ്ങളില്‍
നിന്നും
കടത്തിക്കൊണ്ടുവന്ന്
വ്യാജ കെെത്തറി
ഉല്പന്നങ്ങളായി
സംസ്ഥാനത്ത്
വിറ്റഴിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വ്യാജ
കെെത്തറി
ഉല്പന്നങ്ങള്
കണ്ടുപിടിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കെെത്തറി
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇൗ
വിഭാഗത്തിന്റെ
ചുമതലകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ഡി)
വിപണിയില്‍
പരിശോധന
നടത്തി വ്യാജനെ
കണ്ടെത്തുന്നതിന്
എന്തെങ്കിലും
സംവിധാനങ്ങള്‍
നിലവിലുണ്ടോ,;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
ജനനി
ജന്മരക്ഷാ പദ്ധതി
*57.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
തേറമ്പില്‍
രാമകൃഷ്ണന്
,,
കെ.ശിവദാസന്‍
നായര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജനനി
ജന്മരക്ഷാ
പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്
വിശദമാക്കാമോ;
(സി)
പട്ടികവര്‍ഗ്ഗക്കാരായ
ഗര്‍ഭിണികള്‍ക്കും
മുലയൂട്ടുന്ന
അമ്മമാര്‍ക്കും
പോഷകാഹാരത്തിന്
എന്തെല്ലാം
ധനസഹായങ്ങള്‍
നല്‍കാനാണ്
പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നതെന്നു
വിശദമാക്കാമോ;
(ഡി)
പദ്ധതിയുമായി
ഏതെല്ലാം
വകുപ്പുകളാണ്
സഹകരിക്കുന്നതെന്ന്
വിശദമാക്കാമോ?
വംശനാശ
ഭീഷണി നേരിടുന്ന
മൃഗങ്ങളും
പക്ഷികളും
*58.
ശ്രീ.കെ.രാജു
,,
പി.തിലോത്തമന്
,,
ഇ.കെ.വിജയന്
,,
വി.എസ്.സുനില്‍
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൃഗശാലകളില്‍നിന്നും
കഴിഞ്ഞ മൂന്ന്
വർഷത്തിനുള്ളിൽ
ഏതെല്ലാം ഇനം
മൃഗങ്ങളും
പക്ഷികളും
നശിച്ചു പോയി
എന്ന്
വ്യക്തമാക്കുമോ
;
(ബി)
ഇവയ്ക്ക്
പകരമായി
മൃഗങ്ങളെയും
പക്ഷികളെയും
മൃഗശാലകളില്‍
കൊണ്ടുവന്നിട്ടുണ്ടോ
; ഇതുവരേയും
പകരം
കൊണ്ടുവരാന്‍
കഴിയാതിരിക്കുന്നവ
ഏതെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ
;
(സി)
വംശനാശ
ഭീഷണി
നേരിടുന്നവയെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടെന്ന്
വിശദമാക്കുമോ ?
റെയില്‍വേ
മേഖലയിലെ പദ്ധതികൾ
*59.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എ.കെ.ബാലന്
,,
വി.ശിവന്‍കുട്ടി
,,
ബാബു എം.
പാലിശ്ശേരി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റെയില്‍വേ
മേഖലയില്‍
പ്രഖ്യാപിച്ച
പദ്ധതികളില്‍
സംസ്ഥാനത്ത്
ധാരാളം
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാന്‍
സാദ്ധ്യതയുണ്ടായിരുന്ന
പദ്ധതികള്‍
ഏതൊക്കെയായിരുന്നുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)
പ്രഖ്യാപിത
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
സാധിക്കാതിരുന്നതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ:വിശദമാക്കാമൊ
:
(സി)
മുൻ
സര്‍ക്കാര്‍
2010 ല്‍
ഏറ്റെടുത്ത്
നല്കിയ
പാലക്കാട്ടെ
ഭൂമിയില്‍
കോച്ച് ഫാക്ടറി
സ്ഥാപിക്കാനുള്ള
നടപടിയില്‍
പുരോഗതി
ഉണ്ടായിട്ടുണ്ടോ
;
(ഡി)
നേമത്ത്
റെയില്‍വേയുടെ
സ്ഥലത്ത്
നടപ്പിലാക്കുമെന്ന്
പ്രഖ്യാപനം
നടത്തിയ കോച്ച്
പീരിയോഡിക്
ഓവര്‍ ഹോളിംഗ്
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
നടത്താന്‍
സാധിക്കാതിരുന്നതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ ;
(ഇ)
ഇത്തരം
പ്രഖ്യാപിത
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ച
നടപടിയും ,
പദ്ധതികള്‍
നടപ്പിലാകാത്തതിന്റെ
ഭാഗമായി
സംസ്ഥാനത്തിന്
ഏതെല്ലാം
തരത്തിലുള്ള
നഷ്ടങ്ങള്‍
സംഭവിച്ചുണ്ടെന്നും
വ്യക്തമാക്കുമോ
;
(എഫ്)
സംസ്ഥാനത്ത്
ഇതിനകം
പ്രഖ്യാപിച്ച
റെയില്‍വേ
പദ്ധതികളില്‍
നടപ്പില്‍
വരുത്താത്തവ
ഏതൊക്കെയാണെന്നും
അവയുടെ
ഇപ്പോഴത്തെ
അവസ്ഥയെന്താണെന്നും
പരിശോധിച്ചിട്ടുണ്ടോ
; വിശദമാക്കാമോ
?
വന്‍കിട
സൗരോര്‍ജ്ജ
പദ്ധതികള്‍
*60.
ശ്രീ.ആര്
. സെല്‍വരാജ്
,,
കെ.ശിവദാസന്‍
നായര്‍
,,
പാലോട് രവി
,,
എം.എ. വാഹീദ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വന്‍കിട
സൗരോര്‍ജ്ജ
പദ്ധതികള്‍
ആരംഭിക്കുന്നതിന്
കെ.എസ്.ഇ.ബി.
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഘടകങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതിക്കുള്ള
സാമ്പത്തിക
സഹായം
എങ്ങനെയാണ്
കണ്ടെത്തുന്നത്;
വിശദമാക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച്
ധാരണാപത്രം
ഒപ്പിട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?