THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1
നവരത്ന
പദ്ധതികള്‍
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവരത്ന
പദ്ധതികള്‍ എന്ന
നിലയില്‍ ഈ സര്‍ക്കാര്‍
സംസ്ഥാനത്ത്
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്; ഈ
പദ്ധതികള്‍ ഓരോന്നിനും
തുടക്കം കുറിച്ച വര്‍ഷം
ഏതായിരുന്നു; ഓരോ
പദ്ധതിയ്ക്കും
ആദ്യഘട്ടത്തില്‍
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ഭരണാനുമതി ഏത്
തീയതിയിലായിരുന്നു;
ഭൂമി ആവശ്യമായ
പദ്ധതിയുടെ
കാര്യത്തില്‍ ഭൂമി
അക്വയര്‍ ചെയ്തു
തുടങ്ങിയ വര്‍ഷം
ഏതെല്ലാമായിരുന്നു;
(ബി)
ഈ
പദ്ധതികള്‍ ഓരോന്നും
പൂര്‍ണ്ണ തോതില്‍
കമ്മീഷന്
ചെയ്യുമ്പോഴേയ്ക്കും
പ്രതീക്ഷിക്കുന്ന
മൊത്തം ചെലവ് എത്ര
വീതമാണ്; ഓരോ
പദ്ധതിക്കും ഇതിനകം
സംസ്ഥാന ഖജനാവില്‍
നിന്നും ചെലവായ തുക
പിന്നിട്ട ഓരോ
വര്‍ഷത്തിലും എത്ര
കോടി വീതമായിരുന്നു; ഈ
പദ്ധതികള്‍ ഓരോന്നും
ഏത് തീയതിക്കുള്ളില്‍
കമ്മീഷന് ചെയ്യാന്‍
സാധിക്കും ?
2
ഇ
ഫയലിംഗ്
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
IDEAS
വഴി ഫയലുകളുടെ നീക്കം
അറിയുന്നതിന്
നടപടികള്‍ക്കായി ഫയല്‍
സമർപ്പിക്കുന്ന സമയത്തു
തന്നെ ആയതു
സെക്ഷനുകളില്‍
രേഖപ്പെടുത്തുന്നു
എന്ന്
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്നു
വ്യക്തമാക്കാമോ;
(ബി)
ഇ ഫയലിംഗ് നടപ്പായതോടെ
ഫിനാന്‍സ് വകുപ്പ്
ഉള്‍പ്പെടെയുള്ള
വകുപ്പുകളില്‍
ഫയലുകളുടെ നീക്കം
അറിയുന്നതിന്
സാമാജികർക്ക് കഴിയാതെ
വരുന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച് ബഹു.
മുഖ്യമന്ത്രിക്ക്
സമര്‍പ്പിച്ച
9067/VIP/2014/CM നമ്പർ
കത്തിന് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്നു
വ്യക്തമാക്കാമോ?
3
സുതാര്യ
കേരളം ഫോണ്‍ ഇന്‍ പരിപാടി
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങളുമായി
ദൂരദര്‍ശനില്‍ നേരിട്ട്
സംവദിക്കുന്ന സുതാര്യ
കേരളം ഫോണ്‍ ഇന്‍
പരിപാടി മുഖ്യമന്ത്രി
വേണ്ടതില്ലെന്ന്
തീരുമാനിച്ചത്
എന്തുകൊണ്ടാണ്;
(ബി)
പരിപാടിയുടെ
ഭാഗമായുള്ള ഓരോ
എപ്പിസോഡുകളിലും
ലഭിച്ച പരാതികളില്‍
ഇനിയും തീര്‍പ്പാക്കാതെ
ഉള്ളത് എത്ര;
(സി)
ഇ പദ്ധതിയ്ക്ക് പബ്ലിക്
റിലേഷന്‍സ് വകുപ്പും
ദൂരദര്‍ശനും
തമ്മിലുണ്ടായിരുന്ന
എഗ്രിമെന്റ് കാലാവധി
അവസാനിപ്പിച്ചത്
എന്നാണ്; ഇത്
പുതുക്കേണ്ടതില്ലെന്ന്
തീരുമാനിച്ചത് ആരാണ്;
(ഡി)
പബ്ലിക്
റിലേഷന്‍സ് വകുപ്പും
ദൂരദര്‍ശനും
തയ്യാറാക്കിയ എല്ലാ
എപ്പിസോഡുകളും
ദൂരദര്ശന് പ്രക്ഷേപണം
ചെയ്തിട്ടുണ്ടോ;
(ഇ)
സുതാര്യകേരളം
ജില്ലാതല സെല്ലുകളില്‍
ഈ സര്‍ക്കാര്‍
താത്ക്കാലികമായി
നിയമിച്ചവര്‍ ഓരോ
ജില്ലയിലും എത്ര
വീതമായിരുന്നു;
അവരിപ്പോഴും
തുടരുന്നുണ്ടോ;
കരാറടിസ്ഥാനത്തില്‍
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര പേരെ
വീതം?വിശദമാക്കുമോ?
4
ജനസമ്പര്‍ക്ക
പരിപാടി
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ തൃശൂര്‍
ജില്ലയില്‍ നിന്ന്
വിവിധ
ആവശ്യങ്ങള്‍ക്കായി എത്ര
അപേക്ഷകള്‍ ലഭ്യമായി
എന്ന് വിശദമാക്കാമോ;
(ബി)
പട്ടയം
ലഭിക്കുന്നതിനായി എത്ര
അപേക്ഷകള്‍ ലഭിച്ചു;
(സി)
പുതുക്കാട്
മണ്ഡലത്തില്‍ നിന്ന്
പട്ടയം
ലഭിക്കുന്നതിനായി
സമർപ്പിച്ച
അപേക്ഷകളില്‍
സ്വീകരിച്ച നടപടികള്‍
എന്താണ്; തീരുമാനങ്ങള്‍
എടുത്തത്
എത്രയെണ്ണത്തിലെന്നറിയിയിക്കുമോ
?
5
"ഐഡിയാസ്"
സംവിധാനം
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
"ഐഡിയാസ്" സംവിധാനം
കൂടുതല്‍
കാര്യക്ഷമമാക്കി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഇതിനെ
കൂടുതല്‍ ഓഫീസുകളുമായി
ബന്ധിപ്പിച്ച്
പ്രാദേശിക തലത്തില്‍
ഫയല്‍ നീക്കം
അറിയത്തക്കവിധം
സജ്ജമാക്കുമോ;
(സി)
നിലവിലെ
ഐഡിയാസ് സംവിധാനം എല്ലാ
സര്‍ക്കാര്‍
ഉത്തരവുകളും
ലഭ്യമാകുന്ന വിധം
പുന:സംഘടിപ്പിക്കുമോ?
6
ഇ-ഫയലിംഗ്
സംവിധാനം
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
നടപ്പിലാക്കിവരുന്ന
ഇ-ഫയലിംഗ് സംവിധാനം
കാര്യക്ഷമമാണോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനു
മുമ്പും ശേഷവും
ജീവനക്കാരുടെ
അഭിപ്രായങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ;
ആയതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം
മാറ്റങ്ങളാണ് ഇ-ഫയലിംഗ്
പദ്ധതിയില്‍
വരുത്തിയിട്ടുള്ളത്;
(സി)
ഇ-ഫയലിംഗ്
വന്നതിനു ശേഷം ഫയല്‍
കണ്ടെത്തുന്നതിനും
വിവരങ്ങള്‍
അറിയുന്നതിനും
എം.എല്‍.എ.മാര്‍ക്കും
പി.എ.മാര്‍ക്കും
പൊതുജനങ്ങള്‍ക്കും
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
IDEAS മാതൃകയില്‍ ഫയല്‍
ട്രാക്കിംഗ് സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
7
പി.എസ്.സി
ഡിപ്പാര്‍ട്ട്മെന്റല്‍
പരീക്ഷ
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
ഇപ്പോള്‍
ആരംഭിച്ചിട്ടുള്ള
ഓണ്‍ലൈന്‍ പരീക്ഷാ
കേന്ദ്രങ്ങളില്‍ക്കൂടി
ഡിപ്പാര്‍ട്ട്മെന്റല്‍
പരീക്ഷ നടത്തുന്നതിന്
നടപടികള്‍ സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഡിപ്പാര്‍ട്ട്മെന്റല്‍
പരീക്ഷകള്‍ ഒ.എം.ആര്.
രീതിയില്‍
മാറ്റുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
റവന്യൂ
ഡിപ്പാര്‍ട്ട്മെന്റിലെ
ജീവനക്കാര്‍ക്കായി
നടത്തുന്ന മെഡിക്കല്‍
ജ്യൂറിസ്പ്രൂഡന്സ്
എന്ന
ഡിപ്പാര്‍ട്ട്മെന്റല്‍
പരീക്ഷ കുറെക്കൂടി
ലളിതമാക്കി ഒ.എം.ആര്.
രീതിയില്‍ നടത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ,
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
മെഡിക്കല്‍
ജ്യൂറിസ്പ്രൂഡന്സ്
ഡിപ്പാര്‍ട്ട്മെന്റല്‍
പരീക്ഷ എല്ലാ ആറുമാസം
കൂടുംതോറും കൃത്യമായി
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
8
കെ.എസ്.ആര്.ടി.സി.
ഡ്രൈവര്‍ തസ്തികയിലേയ്ക്കുള്ള
ഒഴിവില്‍ നിയമനം
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഡ്രൈവര്‍
തസ്തികയിലേയ്ക്കുള്ള
ഒഴിവിലേയ്ക്കായി
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് വഴി
2009-ല്‍
തീരുമാനമെടുത്തത്
പ്രകാരം 2010-ല്‍
പി.എസ്.സി. പരീക്ഷ
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പരീക്ഷയുടെ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ആയതിലുണ്ടായ
കാലവിളംബത്തിന്റെ കാരണം
വ്യക്തമാക്കുമോ;
(ഡി)
അനുബന്ധ
റാങ്ക് ലിസ്റ്റ്
സമയബന്ധിതമായി
പ്രസിദ്ധീകരിക്കണമെന്ന്
ബഹു. ഹൈക്കോടതിയുടെ
വിധി നിലവിലുണ്ടോ;
(ഇ)
എങ്കില്‍
പ്രസ്തുത വിധിയുടെ
അടിസ്ഥാനത്തില്‍
നാളിതുവരെ ഈ
വിഷയത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ?
9
എം.എല്‍.എ.മാര്‍ക്കു
സര്‍ക്കാര്‍ ഉത്തരവിന്റെ
പകർപ്പ് .
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാര്‍
ആവശ്യപ്പെടുന്ന
സര്‍ക്കാര്‍
ഉത്തരവുകള്‍ അവര്‍ക്ക്
ഉടനടി ലഭ്യമാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ഉത്തരവുകള്‍
എം.എല്‍.എ.മാരുടെ
ഇ-മെയില്‍ വിലാസത്തില്‍
അയച്ചുകൊടുക്കുന്ന
കാര്യം പരിഗണിക്കുമോ?
10
ഭരണ
മികവിന് അംഗീകാരം
ശ്രീ.എ.റ്റി.ജോര്‍ജ്
,,
വര്‍ക്കല കഹാര്‍
,,
പി.എ.മാധവന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണ
മികവിന് സംസ്ഥാനത്തിന്
ദേശീയ തലത്തിലും
അന്തര്‍ദേശീയ തലത്തിലും
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
രംഗങ്ങളിലാണ് അംഗീകാരം
ലഭിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഏതെല്ലാം
മേഖലകളിലാണ് കഴിഞ്ഞ
വര്‍ഷങ്ങളെ അപേക്ഷിച്ച്
കൂടുതല്‍ മികവ്
കൈവരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
മികവ് മറ്റ്
രംഗങ്ങളിലും
നേടുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
11
സാം
പ്രിത്രോഡയുമായി നടത്തിയ
ചര്ച്ചയിന്മേല്
സര്‍ക്കാര്‍ പ്രഖ്യാപിച്ച
പദ്ധതികള്‍
1.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ.
സാം പ്രിത്രോഡ 2012
ജനുവരി 25ന്
മുഖ്യമന്ത്രിയുമായി
നടത്തിയ ചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ച പത്ത്
പദ്ധതികളിൽ
ഓരോന്നിന്റേയും
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കാമോ;
(ബി)
ഓരോ പദ്ധതിയുടെയും
നിര്‍വ്വഹണ പുരോഗതിയും
ഇതിനകം ചെലവാക്കിയ
തുകയും സംബന്ധിച്ചുള്ള
വിവരം നല്‍കാമോ ;
(സി)
പദ്ധതികള്‍
തുടര്‍ച്ചയായി അവലോകനം
ചെയ്യുന്നതിന്
ഏര്‍പ്പെടുത്തിയ
സംവിധാനം
എന്തായിരുന്നു; ഏറ്റവും
ഒടുവില്‍ അവലോകനം
നടന്നത്
എപ്പോഴായിരുന്നു എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പദ്ധതികള്‍
ഓരോന്നും എന്ന്
പ്രാബല്യത്തില്‍
വരുമെന്ന്
വ്യക്തമാക്കാമോ;
(ഇ)
പദ്ധതികൾക്കു ആവശ്യമായ
തുക ബജറ്റില്‍
വകയിരുത്തിയിരുന്നുവോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
12
ഡയറി
വിതരണം സംബന്ധിച്ച
നടപടികൾ
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
ല്‍ സര്‍ക്കാര്‍
പൊതുഭരണ വകുപ്പ്, വിവിധ
വകുപ്പുകള്‍, അതിന്റെ
കീഴിലുള്ള മറ്റു
സ്ഥാപനങ്ങള്‍ എന്നിവ
എത്ര ഡയറികളാണ്
പ്രിന്റ് ചെയ്തതെന്നും
അതിന്റെ ആകെ ചെലവ്
എത്രയെന്നും അതില്‍
പരസ്യം ഇനത്തില്‍
ലഭിച്ച തുക എത്രയെന്നും
വകുപ്പ് തിരിച്ചു
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ഡയറികള്‍
വിതരണം ചെയ്യുന്നതിന്
പ്രത്യേക മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ;ഉണ്ടെങ്കില്‍
ആയത് വിശദമാക്കാമോ;
13
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിന്റെ (KAS)
രൂപീകരണം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
നിലവില്‍
ഏതെല്ലാം വകുപ്പുകളാണ്
കെ.എ.എസില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്;
(സി)
പുതുതായി
ഏതെങ്കിലും വകുപ്പുകളെ
പരിധിയില്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
PSC
നേരിട്ട് നിയമിക്കുന്ന
ബിരുദം,
ബിരുദാനന്തരബിരുദം,
പ്രൊഫഷണ്ല കോഴ്സുകള്‍
എന്നീ അടിസ്ഥാന
യോഗ്യതയുളളവര്ക്കു
കൂടി ഇതിലേക്ക്
അപേക്ഷിക്കാന്‍ അവസരം
നല്‍കുമോ;
(ഇ)
ഇതു
എന്നത്തേക്ക്
പരിപൂര്‍ണ്ണമായി
നിലവില്‍ വരുമെന്ന്
വ്യക്തമാക്കാമോ?
14
റദ്ദ്
ചെയ്ത തസ്തികകള്‍
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വിവിധ വകുപ്പുകളിലായി
എത്ര തസ്തികകള്‍ റദ്ദ്
ചെയ്തിട്ടുണ്ടെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വിവിധ വകുപ്പുകളിലായി
എത്ര തസ്തികകള്‍ റദ്ദ്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
15
ഫയല്‍
തീ൪പ്പാക്കല്‍
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2014
മേയ്-ജൂണ്‍
മാസങ്ങളിലായി
നടപ്പാക്കിയ ഫയല്‍
തീ൪പ്പാക്കല്‍
തീവ്രയത്ന പരിപാടിയുടെ
ഭാഗമായി ഓരോ വകുപ്പിലും
3 വ൪ഷത്തിലധികം പഴക്കം
ഉളള എത്ര ഫയലുകള്‍
ഉണ്ട് എന്നും അവയില്‍
എത്ര ഫയലുകള്‍ വീതം
തീ൪പ്പാക്കിയെന്നും
വ്യക്തമാക്കാമോ?
16
വയനാട്
നിയമന തട്ടിപ്പ് കേസ്
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
നിയമന തട്ടിപ്പില്‍
പ്രതിയായ അഭിലാഷ്
പിളളയെ തിരിച്ച്
ജോലിയില്‍
പ്രവേശിപ്പിക്കാ൯
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
തിരികെ ജോലിയില്‍
പ്രവേശിപ്പിക്കാനുളള
കാരണങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
കേസിലെ
നടപടി പൂ൪ത്തീകരിക്കാ൯
കഴിഞ്ഞില്ലായെങ്കില്‍
കേസ് നടപടി
പൂ൪ത്തീകരിക്കുന്നതില്
അലംഭാവം
കാണിച്ചവ൪ക്കെതിരെ
നടപടി സ്വീകരിക്കുമോ?
17
തീരദേശ
നിയന്ത്രണ വിജ്ഞാപനം
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
നിയന്ത്രണ വിജ്ഞാപനം
നടപ്പിലാക്കുന്നത് മൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനും,
ഇളവുകള്‍
നല്‍കുന്നതിനും
കേന്ദ്രവനം പരിസ്ഥിതി
മന്ത്രാലയത്തില്‍
നിന്നും എന്തെങ്കിലും
ഉത്തരവുകള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച് കേന്ദ്ര
വനം പരിസ്ഥിതി
മന്ത്രാലയത്തിന് കത്ത്
അയച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
18
അധികാര
വികേന്ദ്രീകരണം
ഫലപ്രദമാക്കുന്നതിനു
നടപടി
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അധികാര
വികേന്ദ്രീകരണം
കൂടുതല്‍
ഫലപ്രദമാക്കുന്നതിനും
മേൽത്തട്ടിലെ അധികാരം
താഴേത്തട്ടിലേയ്ക്ക്
കെെമാറുന്നതിനും
കൂടുതല്‍ നടപടികള്‍
സ്വീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സെക്രട്ടേറിയറ്റില്‍
ഫയലുകള്‍ തീർപ്പാകാതെ
കെട്ടിക്കിടക്കുന്നത്
പരിഗണിച്ച്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾക്ക്
കൂടുതല്‍ അധികാരങ്ങള്‍
കെെമാറി,
സെക്രട്ടേറിയറ്റില്‍
നിന്നും വകുപ്പുകളുടെ
ആസ്ഥാനത്തു നിന്നും
ഉദ്യോഗസ്ഥരെ
പുനര്‍വിന്യസിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
19
ഭരണരീതി
സംബന്ധിച്ച്
യു.എന്‍.ഡി.പി യുടെ
അഭിപ്രായങ്ങള്‍
ശ്രീ.വര്‍ക്കല
കഹാര്‍
,,
പി.എ.മാധവന്
,,
റ്റി.എന്‍. പ്രതാപന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങളെ
നേരില്‍കണ്ട് അവരുടെ
പ്രയാസങ്ങള്‍
പരിഹരിക്കുകയും അവരില്‍
നിന്ന് പാഠങ്ങള്‍
ഉള്‍ക്കൊള്ളുകയും
ചെയ്യുന്ന സംസ്ഥാനത്തെ
ഭരണരീതിക്ക്
ഐക്യരാഷ്ട്ര സഭയുടെ
പുരസ്കാരം
ലഭിച്ചിട്ടുണ്ടോ;
(ബി)
ആയത്
സംബന്ധിച്ച്
യു.എന്‍.ഡി.പി യുടെ
അഭിപ്രായങ്ങള്‍
എന്തെല്ലാമായിരുന്നു;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തൂുത
ഭരണരീതി
പഠനവിധേയമാക്കുവാന്
യു.എന്‍.ഡി.പി
തീരുമാനിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ?
20
സംസ്ഥാന
സര്‍ക്കാര്‍ സര്‍വ്വീസിലെ
തസ്തികകള്‍
വെട്ടിക്കുറയ്ക്കുന്നതിനുള്ള
നടപടികള്‍
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
സര്‍വ്വീസിലെ
തസ്തികകള്‍
വെട്ടിക്കുറയ്ക്കുന്നതിനുള്ള
നടപടികള്‍ ഏതു ഘട്ടം
വരെയായി എന്ന്
വിശദമാക്കുമോ;
(ബി)
വിവിധ
വകുപ്പുകളില്‍ നിന്നും
റദ്ദാക്കേണ്ട
തസ്തികകള്‍
ഏതെല്ലാമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇവയുടെ വകുപ്പും
തസ്തികയും എണ്ണവും
തിരിച്ചുള്ള പട്ടിക
ലഭ്യമാക്കുമോ;
(സി)
തസ്തികകള്‍
കുറവു ചെയ്യുന്നതുമൂലം
ചെലവിനത്തില്‍ എന്തു
തുക ലാഭിക്കാമെന്നാണ്
ഗവണ്മെന്റ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ?
21
സംസ്ഥാന
സര്‍വ്വീസില്‍ നിന്നും
വിരമിച്ച ജീവനക്കാര്‍
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1.7.2011
മുതല്‍ 31.10.2014 വരെ
സംസ്ഥാന സര്‍വ്വീസിലെ
വിവിധ വകുപ്പുകളില്‍
നിന്നും എത്ര
ജീവനക്കാര്‍
വിരമിക്കുകയുണ്ടായി;
വകുപ്പ് തിരിച്ച്
വാര്‍ഷികാടിസ്ഥാനത്തില്‍
കണക്ക് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ എത്ര
പേര്‍ക്ക് വിവിധ
വകുപ്പുകളില്‍ നിയമനം
നല്കുകയുണ്ടായി;
വകുപ്പ് തിരിച്ചുള്ള
വിശദാംശം നല്‍കാമോ;
(സി)
1.7.2011
മുതല്‍ 31.10.2014 വരെ
വിവിധ വകുപ്പുകളില്‍
നിന്നുമായി സംസ്ഥാന
സര്‍ക്കാരില്‍ നിന്നും
വിരമിച്ചവരുടെ
ആനുകൂല്യങ്ങള്‍
നല്‍കുന്നതിനായി എന്തു
തുക ചെലവഴിച്ചു;
വിശദാംശം
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
22
സേവനാവകാശ
നിയമം
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശ
നിയമം സംസ്ഥാനത്ത്
ഏതെല്ലാം വകുപ്പുകളില്‍
നടപ്പിലാക്കിയിട്ടുണ്ട്
;
(ബി)
സേവനാവകാശ
നിയമം അനുസരിച്ച്
നിശ്ചിത
ദിവസത്തിനുള്ളില്‍
സേവനം
ലഭ്യമാക്കാത്തതിന്റെ
പേരില്‍ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഇതുവരെ ശിക്ഷാനടപടി
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങൾ നല്‍കാമോ ?
23
സേവനാവകാശ
നിയമം
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനവകാശ
നിയമം
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
ഏതെല്ലാം
വകുപ്പുകളിലാണ്
പ്രസ്തുത നിയമം
നടപ്പാക്കിയിട്ടുള്ളത്
;
(സി)
എല്ലാ
വകുപ്പുകളിലും പ്രസ്തുത
നിയമം
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്ന്
വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
നിയമത്തിന്റെ
നടപ്പാക്കൽ
സമയബന്ധിതമായി
പൂര്‍ത്തിയാക്കുമോ ;
(ഇ)
സേവനങ്ങള്‍
ഓണ്‍ലൈന്‍ വഴി
ലഭിക്കുന്നതിനും
കൂടുതല്‍ മേഖലകള്‍
പ്രസ്തുത നിയമത്തിന്റെ
പരിധിയില്‍
കൊണ്ടുവരുന്നതിനും
നടപടികള്‍ എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കാമോ
?
24
മുന്നോക്ക
സമുദായ കോര്പ്പറേഷന്
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.ഡി.സതീശന്
,,
കെ.ശിവദാസന്‍ നായര്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്നോക്ക
സമുദായ കോര്പ്പറേഷന്
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
കോര്പ്പറേഷന്റെഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(സി)
മുന്നോക്ക
സമുദായങ്ങളുടെ
ക്ഷേമത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ് ഇതിന്റെ
പ്രവര്‍ത്തന പരിധിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു
വിശദമാക്കാമോ ?
25
പേഴ്സണല്‍
സ്റ്റാഫ്
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിക്കും
മന്ത്രിമാര്‍ക്കും
ഗവണ്മെന്റ് ചീഫ്
വിപ്പിനുമായി ആകെയുള്ള
പേഴ്സണല്‍ സ്റ്റാഫ്
എത്രയെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഓരോരുത്തരുടെയും
തസ്തിക സഹിതമുള്ള
വിശദാംശങ്ങള്‍ വെവ്വേറെ
ലഭ്യമാക്കാമോ ;
(സി)
2014
ഏപ്രില്‍ 1 ന് ശേഷം
പേഴ്സണല്‍ സ്റ്റാഫില്‍
എത്ര പേരെ പുതുതായി
നിയമിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ ?
26
പ്രതിപക്ഷ
നേതാവിന്റെ ഓഫീസിലെയും
ഔദ്യോഗികവസതിയിലെയും
ചിലവുകൾ.
ശ്രീ.വി.ഡി.സതീശന്
,,
എ.റ്റി.ജോര്‍ജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിപക്ഷ
നേതാവിന്റെ ഔദ്യോഗിക
വസതി മോടി
പിടിപ്പിക്കുന്നതിനും
അറ്റകുറ്റപണികള്‍
നടത്തുന്നതിനും
ചെലവഴിച്ച തുകയുടെ ഇനം
തിരിചുള്ള കണക്കു
ലഭ്യമാക്കുമോ;
(ബി)
ടെലിഫോണ്‍
ബിൽ, അതിഥി സല്‍ക്കാരം,
യാത്രാബത്ത എന്നീ
ഇനങ്ങളില്‍ ചെലവായ തുക
എത്രയാണെന്ന്
വിശദമാക്കുമോ ;
(സി)
ഔദ്യോഗിക
വസതിയിലേയ്ക്ക്
സാധനസാമഗ്രികള്‍
വാങ്ങുന്നതിന് ചെലവായ
തുക എത്രയാണെന്ന്
വിശദമാക്കുമോ;
(ഡി)
പ്രതിപക്ഷ
നേതാവിന്റെ പേഴ്സണല്‍
സ്റ്റാഫില്‍ നിന്ന്
ആരെയെല്ലാം
ഒഴിവാക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
27
ക്യാബിനറ്റ്
അജണ്ട
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇതുവരെ
ക്യാബിനറ്റ്
പരിഗണനയ്ക്കായി
അജണ്ടയില്‍
ഉള്പ്പെടുത്തിവന്ന
കുറിപ്പുകള്‍ എ്രത;
ഔട്ട് ഓഫ് അജണ്ടയില്‍
പരിഗണനയ്ക്ക് വന്ന
കുറിപ്പുകള്‍ എ്രത;
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
തീരുമാനം എടുത്തത്
എ്രത; തീരുമാനം
എടുക്കാതെ
മാറ്റിവയ്ക്കപ്പെട്ടവ
എ്രത;
(സി)
ക്യാബിനറ്റ്
തീരുമാനം എടുത്ത എ്രത
കേസ്സുകളില്‍ അത്
പിന്നീട് ക്യാന്‍സല്‍
ചെയ്തിട്ടുണ്ട്;
(ഡി)
ക്യാബിനറ്റ്
തീരുമാനം ഗവണ്മെന്റ്
ഉത്തരവായി
പുറപ്പെടുവിച്ചിട്ടില്ലാത്തവ
എ്രത; അവ ഏതെല്ലാം
കാര്യങ്ങളുമായി
ബന്ധപ്പെട്ടതാണ് ;
(ഇ)
മന്ത്രിസഭാംഗങ്ങളില്‍
ഓരോരുത്തരും ഔട്ട് ഓഫ്
അജ ണ്ടയായി
ക്യാബിനറ്റില്‍
കൊണ്ടുവന്ന
നിര്‍ദ്ദേശങ്ങള്‍
എ്രതവീതം ;
വിശദമാക്കാമോ?
28
വിദ്യാഭ്യാസ
വായ്പ സംബന്ധിച്ച പരാതി
പരിഹരിക്കാന്‍ കമ്മിറ്റി
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശസാല്‍കൃത ബാങ്കുകള്‍
വിദ്യാഭ്യാസ വായ്പകള്‍
നല്കുന്നതില് വിമുഖത
കാണിക്കുന്നു എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
പരാതികള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
വിദ്യാഭ്യാസ
വായ്പയെ സംബന്ധിച്ച
പരാതികള്‍
പരിഹരിക്കുന്നതിന്
ജനപ്രതിനിധികളെ
ഉള്‍പ്പെടുത്തി
പ്രത്യേക കമ്മിറ്റി
രൂപീകരിക്കുമോ?
29
സര്‍ക്കാര്‍
ജിവനക്കാര്‍ക്ക് ആരോഗ്യ
ഇന്‍ഷ്വറന്‍സ്
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
മെഡിക്കല്‍
ഇന്‍ഷ്വറന്‍സ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രതിവര്‍ഷം
സര്‍ക്കാര്‍
ജീവനക്കാരുടെ
മെഡിക്കല്‍ റീ
ഇംബേഴ്സ്മെന്റിന്
ചിലവഴിക്കുന്ന ആകെ
തുകയെക്കാള്‍ കുറഞ്ഞ
ചെലവില്‍ ഇന്‍ഷ്വറന്‍സ്
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
30
നിയമനനിരോധനം
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിയമനനിരോധനം ഉണ്ട്
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മുന്‍
സര്‍ക്കാര്‍
നിയമിച്ചതിനേക്കാള്‍
കൂടുതല്‍ പേരെ
സര്‍ക്കാര്‍ ജോലിയില്‍
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മുന്‍
ഗവണ്മെന്റ്
സൃഷ്ടിച്ചതിനേക്കാള്
കൂടുതല്‍ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
31
മുഖ്യമന്ത്രി,
മന്ത്രിമാര്‍, ഗവ.ചീഫ്
വിപ്പ് എന്നിവര്‍
ടെലഫോണ്‍ ഉപയോഗിച്ച
വകയില്‍ ചെലവഴിച്ച തുക
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മുഖ്യമന്ത്രി,
മന്ത്രിമാര്‍, ഗവ.ചീഫ്
വിപ്പ് എന്നിവര്‍
ടെലഫോണ്‍ ഉപയോഗിച്ച
വകയില്‍ ചെലവഴിച്ച തുക
എത്ര വീതമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍
മുഖ്യമന്ത്രി,
മന്ത്രിമാര്‍, ഗവ.ചീഫ്
വിപ്പ് എന്നിവര്‍ ചായ
സല്‍ക്കാരത്തിന് എത്ര
തുക വീതമാണ്
ചെലവഴിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
32
മുഖ്യമന്ത്രി,
മന്ത്രിമാര്‍, ചീഫ് വിപ്പ്
എന്നിവര്‍ സംസ്ഥാന ഖജനാവില്‍
നിന്നും ചെലവഴിച്ച തുക
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നാളിതുവരെയായി
മുഖ്യമന്ത്രി,
മന്ത്രിമാര്‍, ചീഫ്
വിപ്പ് എന്നിവര്‍ അതിഥി
സല്‍ക്കാരത്തിനായി
സംസ്ഥാന ഖജനാവില്‍
നിന്നും ചെലവഴിച്ച തുക
എത്രയെന്ന് വര്‍ഷം,
മന്ത്രി, തുക
അടിസ്ഥാനത്തില്‍
വെളിപ്പെടുത്താമോ;
(ബി)
ഈ
കാലയളവില്‍ പ്രസ്തുത
വ്യക്തികള്‍ ഉപയോഗിച്ച
മൊബൈല്‍ ഫോണ്‍, ലാന്റ്
ഫോണ്‍ ചാര്‍ജിനത്തില്‍
സര്‍ക്കാര്‍ ഖജനാവില്‍
നിന്നും ചെലവായ തുക
എത്രയെന്ന് വര്‍ഷം,
മന്ത്രി, തുക
അടിസ്ഥാനത്തില്‍
വെളിപ്പെടുത്താമോ?
33
തീര്‍പ്പാകാതെ
കെട്ടിക്കിടക്കുന്ന
ഫയലുകളുടെ എണ്ണം
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
തീര്‍പ്പാകാതെ
കെട്ടിക്കിടക്കുന്ന
ഫയലുകളുടെ എണ്ണം
വകുപ്പുകള്‍ തിരിച്ച്
വിശദമാക്കാമോ;
(ബി)
കെട്ടിക്കിടക്കുന്ന
ഫയലുകളില്‍ 3 വര്‍ഷവും
അതില്‍ കൂടുതല്ലും
പഴക്കമുള്ളവ എത്ര ;
(സി)
2
വര്‍ഷത്തിനും 3
വര്‍ഷത്തിനും ഇടയില്‍
പഴക്കമുള്ളത് എത്ര ;
(ഡി)
തീര്‍പ്പാവാതെ
കെട്ടിക്കിടക്കുന്ന
ഫയലുകള്‍
തീര്‍പ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ഇ)
നടപടികളുടെ
ഭാഗമായി എത്ര ഫയലുകള്‍
തീര്‍പ്പാക്കിയിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
(എഫ്)
ജനസമ്പര്‍ക്ക
പരിപാടിയുടെ ഭാഗമായി
സെക്രട്ടേറിയറ്റിലെ
ഫയല്‍
തീര്‍പ്പാക്കുന്നതില്‍
എന്തെങ്കിലും പുരോഗതി
കൈവരിക്കാന്‍
സാധിച്ചിട്ടുണ്ടോ?
34
സംസ്ഥാനത്തിന്റെ
വികസനവുമായി ബന്ധപ്പെട്ട്
കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിച്ച
പ്രോപ്പോസലുകള്
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസനവുമായി
ബന്ധപ്പെട്ട് 2014-15
സാമ്പത്തിക വര്‍ഷം
കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിച്ച
പ്രോപ്പോസലുകള്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രോപ്പോസലുകള്ക്ക്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അംഗീകാരം
നേടുന്നതിനായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവരുന്നുവെന്നു
വിശദമാക്കുമോ?
35
കോണ്‍ഫിഡ൯ഷ്യല്‍
അസിസ്റ്റന്റ് നിയമനം
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോണ്‍ഫിഡ൯ഷ്യല്‍
അസിസ്റ്റന്റ് NCA(LC)
വിഭാഗത്തില്‍ കണ്ണൂ൪,
കാസ൪ഗോഡ്, കൊല്ലം,
ആലപ്പുഴ ജില്ലകളില്‍
നിലവില്‍ എത്ര
ഒഴിവുകള്‍
റിപ്പോ൪ട്ട്ചെയ്തു
കിട്ടിയിട്ടുണ്ട്
(ബി)
പ്രസ്തുത
തസ്തികയിലേയ്ക്ക്
സ൪ട്ടിഫിക്കറ്റ്
വെരിഫിക്കേഷ൯ മുതലായ
നടപടിക്രമങ്ങൾ
പൂ൪ത്തീകരിച്ചിട്ടുണ്ടോ;
(സി)
നടപടിക്രമങ്ങള്‍
പൂ൪ത്തീകരിച്ച്
പ്രസ്തുത
തസ്തികയിലേയ്ക്കുള്ള
നിയമനം എന്നത്തേയ്ക്ക്
നല്കാ൯ കഴിയുമെന്നു
വ്യക്തമാക്കുമോ?
36
നടപ്പിലാക്കാത്ത
പ്രഖ്യാപിതപദ്ധതികൾ
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
പ്രഖ്യാപിത
പദ്ധതികളില്‍ നാളിതുവരെ
നടപ്പിലാക്കിയിട്ടില്ലാത്തവ
സംബന്ധിച്ച് സമഗ്രമായ
വിലയിരുത്തല്‍
നടത്തുമെന്ന് ഉറപ്പ്
നല്കിയിട്ടുണ്ടായിരുന്നുവോ;
(ബി)
സമഗ്രമായ
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എപ്പോള്‍;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
നടപ്പിലാക്കാത്ത
പദ്ധതികളുടെ
വകുപ്പടിസ്ഥാനത്തിലുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ബഡ്ജറ്റിന്
പുറത്ത് സര്‍ക്കാര്‍
പ്രഖ്യാപിച്ച ആവശ്യം
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
വേണ്ടി വരുന്ന
ചെലവുകള്‍
പദ്ധതിയടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ഡി)
നടപ്പിലാക്കാത്ത
പദ്ധതികളുടെ സമഗ്രമായ
വിലയിരുത്തലിന്
ആരെയായിരുന്നു
ചുമതലപ്പെടുത്തിയിരുന്നത്;
ചുമതലയനുസരിച്ച്
സ്വീകരിക്കപ്പെട്ട
നടപടികള്‍
വിശദമാക്കാമോ?
37
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ഈ സര്‍ക്കാര്‍
എത്ര തുക
അനുവദിച്ചുവെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഇനത്തിൽ കഴിഞ്ഞ
സര്‍ക്കാര്‍ എത്ര തുക
വിനിയോഗിച്ചുവെന്ന്
ജില്ല തിരിച്ച്
നല്‍കാമോ;
38
മുഖ്യമന്ത്രിയുടെ
കേരളത്തിന് പുറത്തുള്ള
സന്ദർശനങ്ങൾ
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മുഖ്യമന്ത്രി എത്ര തവണ
ഡല്‍ഹി
സന്ദര്‍ശിച്ചിട്ടുണ്ട്;
ഇതില്‍ എത്ര തവണ
ഔദ്യോഗിക
സന്ദര്‍ശനമായിരുന്നു;
അനൗദ്യോഗിക
സന്ദര്‍ശനങ്ങള്‍ എത്ര;
(ബി)
പ്രസ്തുത
കാലയളവിലെ
മുഖ്യമന്ത്രിയുടെ വിദേശ
പര്യടനങ്ങള്‍ എത്ര;
ഏതെല്ലാം രാജ്യങ്ങള്‍;
വിശദമാക്കുമോ ?
39
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക പരിപാടി
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക പരിപാടി
അവസാനമായി
നടന്നത്എന്നാണ്;
(ബി)
പരിപാടിയുടെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
(സി)
പരിപാടിയുടെ
തുടര്‍ന്നുള്ള
നടത്തിപ്പ് സംബന്ധിച്ച്
നിലപാട്
വ്യക്തമാക്കുമോ?
40
പ്രധാനമന്ത്രിക്ക്
സമർപ്പിച്ച നിവേദനം
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
ഒക്ടോബര്‍ 17 ന്
പ്രധാനമന്ത്രിയെ
സന്ദര്‍ശിച്ച
മുഖ്യമന്ത്രിയുടെ
നേതൃത്വത്തിലുള്ള സംഘം
സമര്‍പ്പിച്ച
നിവേദനത്തിന്റെ ഒരു
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കൂടിക്കാഴ്ചയില്‍
നിവേദനത്തിലുന്നയിച്ച
എന്തെങ്കിലും
ആവശ്യത്തിന്മേല്
പ്രധാനമന്ത്രി
അനുകൂലമായി
പ്രതികരിക്കുകയോ,
ഉറപ്പ് നല്‍കുകയോ
ഉണ്ടായിട്ടുണ്ടോ;
(സി)
ഈ
ആവശ്യങ്ങള്‍ മുന്‍
പ്രധാനമന്ത്രിയോടും
മുന്‍ കേന്ദ്ര
സര്‍ക്കാരിനോടും
നിവേദനത്തിലൂടെ
ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നോ
; ഏതെങ്കിലും
കാര്യത്തില്‍ അനുകൂല
തീരുമാനം
അക്കാലത്തുണ്ടായി
ട്ടുണ്ടോ ;
വിശദമാക്കാമോ?
<<back
next page>>