പറമ്പിക്കുളം-ആളിയാര്‍
കരാര്‍
T *4425.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പറമ്പിക്കുളം-ആളിയാര്‍
കരാര്‍ പ്രകാരം 2012,
2013 വര്‍ഷങ്ങളില്‍
തമിഴ്നാട്ടില്‍
നിന്നും കേരളത്തിന്
ലഭിക്കുവാന്‍
അര്‍ഹതയുള്ള ജലം
കൂടുതലായി
ലഭിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
തമിഴ്നാടിന്റെ
ഭാഗത്തുനിന്നുള്ള
കരാര്‍ ലംഘനം മൂലം
കേരളത്തിന് കുടിവെള്ളം,
ജലസേചനം, വൈദ്യുതി
എന്നീ
മേഖലകളിലുണ്ടായിട്ടുള്ള
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
എത്രയാണെന്ന്
അറിയിക്കാമോ;
(സി)
നഷ്ടപരിഹാരത്തിനുള്ള
സാദ്ധ്യതകള്‍
സര്‍ക്കാര്‍
തേടിയിട്ടുണ്ടോ;
(ഡി)
കരാര്‍
കാലാനുസൃതമായി
പുതുക്കുന്നതിനും
സംസ്ഥാനത്തിന് അര്‍ഹമായ
വിഹിതം
നേടിയെടുക്കുന്നതിനും
ആവശ്യമായ നിയമനടപടികള്‍
സര്‍ക്കാർ
സ്വീകരിക്കുമോ?
കോടശ്ശേരി പഞ്ചായത്തിലെ
പീലാര്‍മുഴി ലിഫ്റ്റ്
ഇറിഗേഷന്‍ നിര്‍മ്മാണ
നടപടികള്‍
4426.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
ധനസഹായത്തോടെ ജലവിഭവ
വകുപ്പ് അനുമതി
നല്‍കിയിട്ടുള്ള
ചാലക്കുടി മണ്ഡലത്തിലെ
കോടശ്ശേരി പഞ്ചായത്തിലെ
പീലാര്‍മുഴി ലിഫ്റ്റ്
ഇറിഗേഷന്‍ നിര്‍മ്മാണ
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(ബി)
നിര്‍മ്മാണം
ഉടന്‍
ആരംഭിക്കുന്നതിനും,
കാലതാമസം കൂടാതെ
പൂര്‍ത്തിയാക്കി
ജനങ്ങള്‍ക്ക്
ഉപയോഗപ്രദമാക്കുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കുറ്റ്യാടി മണ്ഡലത്തിലെ
കനാല്‍ റോഡുകള്‍
4427.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
ഇറിഗേഷന്‍ പദ്ധതിയുടെ
കനാലുകളുടെ കരയില്‍
റോഡ്
നിര്‍മ്മാണത്തിനായി
ഭരണാനുമതി
ലഭിച്ചിട്ടുളള
കുറ്റ്യാടി
മണ്ഡലത്തിന്റെ
പരിധിയിലുളള
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
ലഭിച്ചിട്ടുണ്ടോ എന്നും
ഇല്ലെങ്കില്‍
കാരണമെന്തെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
പ്രവൃത്തികള്‍
ടെണ്ടര്‍ ചെയ്ത്
എപ്പോള്‍ പ്രവര്‍ത്തി
തുടങ്ങാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
കനോലി
കനാല്‍ സഞ്ചാര
യോഗ്യമാക്കുന്നതിനു നടപടി
4428.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
നിയോജക മണ്ഡലത്തിലൂടെ
കടന്ന്പോകുന്ന ദേശീയ
ജലപാതയായ കനോലി കനാല്‍
മാലിന്യങ്ങള്‍
വന്നടിഞ്ഞ്
ജീര്‍ണാവസ്ഥയിലായ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
ഈ
നിയോജക മണ്ഡലത്തില്‍
കനാലിന്റെ ഇരുകരകളും
കെട്ടി
സംരക്ഷിക്കുന്നതിന്
ഇപ്പോള്‍
നടന്ന്കൊണ്ടിരിക്കുന്ന
പ്രവൃത്തി എത്ര
ദൂരത്തിലാണ്
നടപ്പിലാക്കുന്നതെന്നും
ഏത് ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ?
(സി)
ശേഷിക്കുന്ന
പ്രവൃത്തികള്‍ ഉടന്‍
ആരംഭിക്കുന്നതിന്
നടപടിയെടുക്കുമോ?
(ഡി)
കനാലിലെ
മാലിന്യങ്ങള്‍ നീക്കം
ചെയ്ത് സഞ്ചാര
യോഗ്യമാക്കുന്നതിനും
കനാലിന്റെ ഇരുകരകളിലും
യാത്ര
ചെയ്യുന്നവര്‍ക്ക്
നടപ്പാതകള്‍
നിര്‍മ്മിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
റാന്നി
ഗവണ്മെന്റ് എെ.ടി.എെ യ്ക്ക്
ഭൂമി ലഭ്യമാക്കുന്നതിനു നടപടി
4429.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എെ.പി
യുടെ വകയിലുള്ള റാന്നി
ഉതിമൂട്ടിലെ വസ്തു
റാന്നി ഗവണ്മെന്റ്
എെ.ടി.എെ
യ്ക്ക്കെെമാറണമെന്നാവശ്യപ്പെട്ട്
റാന്നി എം.എല്‍.എ
എന്നാണ് വകുപ്പ്
മന്ത്രിക്കു കത്തു
നല്‍കിയത് ; എത്ര
ഭൂമിയാണ് ഇങ്ങനെ
കെെമാറാനായി
ആവശ്യപ്പെട്ടത് ; ഇതു
സംബന്ധിച്ച്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ ;
ഉണ്ടങ്കില്‍ എന്നാണ്
അനുമതി നല്‍കിയത് ;
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
ഭൂമി എംപ്ലോയ്മെന്റ്
ആന്റ് ട്രെയിനിംഗ്
ഡിപ്പാര്‍ട്ടുമെന്റിന്
കെെമാറിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നു്വിശദീകരിക്കാമോ
;
(സി)
പ്രസ്തുത ഭൂമി
അടിയന്തരമായി
കെെമാറുന്നതിനു
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
ഏറനാട്
മണ്ഡലത്തിലെ മേജര്‍,മൈനര്‍
ഇറിഗേഷന്‍ പദ്ധതികള്‍
4430.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മേജര്‍,മൈനര്‍
ഇറിഗേഷന്‍
വിഭാഗങ്ങളിലൂടെ
മലപ്പുറം ജില്ലയില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട് ;
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
ഏറനാട് മണ്ഡലത്തില്‍
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത് ;
(സി)
പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തിയാക്കിയോ ;
ഇനിയും ഏതെല്ലാം
പദ്ധതികളാണ് ഏറനാട്
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിക്കാനായി
സര്‍ക്കാരിന്റെ
പരിഗണനയിലുള്ളത് ;
വിശദമാക്കുമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
4431.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
നിന്നും കാെല്ലം
ജില്ലയില്‍ ഇൗ
സാമ്പത്തിക വര്‍ഷം എത്ര
തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
നദീസംരക്ഷണത്തിന്റെ
ഭാഗമായി കാെല്ലം
ജില്ലയില്‍
നടന്നുവരുന്ന
പ്രവൃത്തികളുടെ പേര്,
അടങ്കല്‍ത്തുക,
നിലവിലുള്ള സ്ഥിതി
എന്നിവ വിശദമാക്കുമാേ?
ഏറനാട്
മണ്ഡലത്തില്‍ വരള്‍ച്ചാ
ദുരിതാശ്വാസ പദ്ധതി
4432.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചാ
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
2013-2014 വർഷത്തിൽ
ഏറനാട് നിയോജക
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പ് എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്
; വിശദമാക്കുമോ ;
(ബി)
അവയില്‍
ഭരണാനുമതി നല്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ ?
ശുദ്ധജല
വിതരണ പദ്ധതികള്‍
4433.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷം
ഏതെല്ലാം ശുദ്ധജല വിതരണ
പദ്ധതികള്‍ നബാര്‍ഡ്
ധനസഹായത്തിനായി
സമര്പ്പിക്കുകയുണ്ടായെന്നു
വ്യക്തമാക്കുമോ; ഓരോ
പദ്ധതിയുടെയും അടങ്കല്‍
തുക എത്രയാണെന്നു
വ്യക്തമാക്കുമോ;
(ബി)
എപ്പോഴാണ്
നബാര്‍ഡിന് പ്രോജക്ട്
റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിച്ചതെന്നും
നബാര്‍ഡ് അംഗീകാരം
ഇതിനോടകം
ലഭിക്കുകയുണ്ടായോ
എന്നും ഏതെല്ലാം
പദ്ധതികള്‍ക്ക്
നബാര്‍ഡ് അംഗീകാരം
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ?
മണലൂര്‍
നിയോജക മണ്ഡലത്തിലെ പാവറട്ടി,
മുല്ലശ്ശേരി പഞ്ചായത്തുകളിലെ
കുടിവെള്ള പ്രശ്നം
4434.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
നിയോജക മണ്ഡലത്തിലെ
പാവറട്ടി, മുല്ലശ്ശേരി
പഞ്ചായത്തുകളിലെ
കുടിവെള്ള പ്രശ്നങ്ങൾ
പരിഹരിക്കുന്നതിന് ബഹു.
ജവവിഭവ വകുപ്പ്
മന്ത്രിയുടെ
നിര്‍ദ്ദേശപ്രകാരം
19.6.2014 -ല്‍
വാട്ടര്‍ അതോറിറ്റി
മാനേജിംഗ് ഡയറക്ടര്‍
യോഗം വിളിച്ചു
ചേര്‍ത്തിരുന്നോ ;
(ബി)
പ്രസ്തുത യോഗത്തിന്റെ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിന്റെ
പുരോഗതി അറിയിക്കുമോ ;
(സി)
പാവറട്ടി
പഞ്ചായത്തിലെ ഗുരുതരമായ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന് 1mld
വെള്ളം അടിയന്തരമായി
നല്‍കണമെന്ന ബഹു.
മന്ത്രിയുടെയും
എം.ഡി.യുടെയും ഉത്തരവ്
നടപ്പിലാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ?
രാമപുരം
പുഴക്ക് കുറുകെ റഗുലേറ്റര്‍
കം ബ്രിഡ്ജ്
4435.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചെറുതാഴം
ഗ്രാമപഞ്ചായത്തിലെ
രാമപുരം പുഴക്ക് കുറുകെ
റഗുലേറ്റര്‍ കം
ബ്രിഡ്ജ്
സ്ഥാപിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
നബാര്‍ഡിന്റെ
ആർ.ഐ .ഡി .എഫ്
സ്കീമില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത പ്രൊജക്ടിന്
ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
താനൂര്‍
തീരപ്രദേശത്തെ കടലാക്രമണം
കാരണം വന്‍ നാശനഷ്ടങ്ങള്‍
4436.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
തീരപ്രദേശത്തെ
പണ്ടാരകടപ്പുറം,
എടക്കടപ്പുറം, ഒസ്സാന്
കടപ്പുറം തുടങ്ങിയ
സ്ഥലങ്ങളില്‍ രൂക്ഷമായ
കടലാക്രമണം കാരണം കര
നഷ്ടപ്പെട്ട് വന്‍
നാശനഷ്ടങ്ങള്‍
സംഭവിച്ചകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളില്‍
അടിയന്തരമായി
കടല്‍ഭിത്തി
നിര്‍മ്മിക്കാന്‍
നടപടിയുണ്ടാകുമോ;
(സി)
പണ്ടാര
കടപ്പുറം,
എടക്കടപ്പുറം,
ഒസ്സാന്പ്പുറം,
ചാച്ചപ്പടി,
ഒട്ടുമ്പുറം, ചീരാന്‍
കടപ്പുറം, പുതിയ
കടപ്പുറം
എന്നിവിടങ്ങളിലെ കടല്‍
ഭിത്തികളുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ഡി)
പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കാനാകും;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
അങ്കമാലി
നിയോജക മണ്ഡലത്തിലെ ചെറുകിട
ജലസേചന പദ്ധതികള്‍
4437.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
കഴിഞ്ഞ മൂന്നു വര്‍ഷ
കാലയളവില്‍ ചെറുകിട
ജലസേചന പദ്ധതികള്‍
ഏതെങ്കിലും
അനുവദിച്ചിട്ടുണ്ടോ?
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
വാട്ടര്‍
അതോറിറ്റിയില്‍ നിന്നും
പിരുഞ്ഞു പോയവരുടെ പെന്ഷന്
ആനുകൂല്യങ്ങള്‍,
4438.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയില്‍ നിന്നും
പിരുഞ്ഞു പോയവര്‍ക്ക്
പെന്ഷന്
ആനുകൂല്യങ്ങള്‍, ഡി .സീ
. ആർ .ജീ പെന്ഷന്
കമ്മ്യൂട്ടേഷന്‍ എന്നിവ
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏത് തീയതി മുതല്‍
വിരമിച്ച
ജീവനക്കാര്‍ക്കാണ്
ആനുകൂല്യങ്ങള്‍
നല്കാന്
ബാക്കിയുള്ളത് എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പെന്ഷന്
ആനുകൂല്യങ്ങള്‍
നല്‍കാത്തതിന് കാരണം
എന്താണെന്നു
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പെന്ഷന്
ആനുകൂല്യങ്ങള്‍
എന്നത്തേക്ക്
നല്‍കുമെന്ന്
വെളിപ്പെടുത്താമോ?
വാട്ടര്‍
അതോറിറ്റിക്ക് കുടിശ്ശിക
ഇനത്തില്‍
പിരിഞ്ഞുകിട്ടാനുള്ള തുക
4439.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍,
സ്വകാര്യസ്ഥാപനങ്ങള്‍,
പൊതുമേഖലാ
സ്ഥാപനങ്ങള്‍, സ്വകാര്യ
വ്യക്തികള്‍
തുടങ്ങിയവരില്‍ നിന്നും
കേരളാ വാട്ടര്‍
അതോറിറ്റിക്ക്കുടിശ്ശികയിനത്തില്
പിരിഞ്ഞുകിട്ടാനുള്ള
തുക എത്രയാണെന്ന് ഇനം
തിരിച്ച്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
നദീസംയോജന
പദ്ധതി
4440.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
നദീസംയോജന പദ്ധതിയില്‍
ഉള്‍പ്പെടുന്ന
കേരളത്തിലെ നദികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
നദീസംയോജനത്തിനായി
പഠനം നടത്തിയ ഏജന്‍സി
ഏതെന്നും പ്രസ്തുത
പദ്ധതിയില്‍ കേരളത്തിലെ
നദികള്‍
ഉൾപ്പെടാനുണ്ടായ
സാഹചര്യം എന്തെന്നും
വ്യക്തമാക്കുമോ;
(സി)
പദ്ധതിയില്‍
പരാമര്‍ശിക്കപ്പെട്ട
നദികളില്‍
അധികജലമുണ്ടെന്ന
റിപ്പോര്‍ട്ട്
വരാനുണ്ടായ സാഹചര്യം
എന്തെന്നു
വ്യക്തമാക്കുമോ; ഇതു
തിരുത്താന്‍
നടപടിയെടുത്തിട്ടുണ്ടോ;
(ഡി)
ഇതു
സംബന്ധിച്ച നടപടികള്‍
ഏതു ഘട്ടം
വരെയെത്തിയെന്നു
വ്യക്തമാക്കുമോ?
ചാലിയാര്‍
പുഴയില്‍ തടയണ
നിര്‍മ്മിക്കുന്നതിന് നടപടി .
4441.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലിയാര്‍
പുഴയില്‍ ചീക്കോട്
കുടിവെള്ള പദ്ധതിയുടെ
പമ്പിംഗ് സ്ഥലത്ത് ഒരു
തടയണ
നിര്‍മ്മിക്കുന്നതിന്
വേണ്ടി സമര്‍പ്പിച്ച
അപേക്ഷയില്‍ സ്വീകരിച്ച
നടപടി വിശദമാക്കുമോ;
(ബി)
ആയതിന്
ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കുട്ടനാട്
പാക്കേജ് പ്രകാരമുള്ള
പദ്ധതികൾ
4442.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജിന്റെ
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കുന്നതിനു സമയ
പരിധി നീട്ടി
നല്‍കിയതിലൂടെ എത്ര
കോടി രൂപയുടെ
പ്രവര്‍ത്തനങ്ങളാണ് ഇനി
നടപ്പാക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ?
(ബി)
കുട്ടനാട്
പാക്കേജുമായി
ബന്ധപ്പെട്ട് എത്ര കോടി
രൂപയുടെ പദ്ധതികള്‍
ഇതുവരെ ജലവിഭവ വകുപ്പ്
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
(സി)
കുട്ടനാട്
പാക്കേജുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും പദ്ധതികള്‍
നേരത്തെ ഉണ്ടായിരുന്ന
സമയ പരിധിക്കുള്ളില്‍
പൂര്‍ത്തിയാക്കിയിരുന്നോ
എന്നും
പൂര്‍ത്തിയാക്കിയെങ്കില്‍
ഏതെല്ലാം പദ്ധതികളാണ്
പൂര്‍ത്തിയാക്കിയതെന്നും
വ്യക്തമാക്കുമോ?
അയിരൂരിലെ
നിര്‍ദ്ദിഷ്ട ഐ എച്ച്.
ആര്.ഡി. കോളജിനായി പി.എെ.പി
യുടെ ഭൂമി കെെമാറാന്‍ നടപടി
4443.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയിരൂരിലെ
നിര്‍ദ്ദിഷ്ട ഐ എച്ച്.
ആര്.ഡി. കോളജിനായി
പി.എെ.പി യുടെ
അയിരുരിലെ ഭൂമി
കെെമാറണെമന്നാവശ്യപ്പെട്ട്
സ്ഥലം എം.എല്‍.എ
എന്നാണ് ജലവിഭവ
മന്ത്രിക്ക് കത്തു
നല്‍കിയത് ; എത്ര ഭൂമി
കെെമാറണെമന്നാണാവശ്യപ്പെട്ടത്
;
(ബി)
ഇൗ
ഭൂമി
കെെമാറിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വീശദമാക്കാമോ ; ഭൂമി
കെെമാറ്റത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ ;
(സി)
ഇൗ
ഭൂമി എെ.എച്ച്.ആര്.ഡി
ക്ക്
കെെമാറിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ; ഇതു
സംബന്ധിച്ച ഫയൽ
ഇപ്പോള്‍ ആരുടെ
പക്കലാണുള്ളത് ; ഭൂമി
കെെമാറ്റ നടപടികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ?
പാമ്പാര്‍,
ഭവാനി നദികളില്‍ അണക്കെട്ട്
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി
T *4444.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാമ്പാര്‍,
ഭവാനി നദികളില്‍
അണക്കെട്ട്
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതിക്ക് സര്‍ക്കാര്‍
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ പദ്ധതിയുടെ
നിലവിലത്തെ സ്ഥിതി
എന്താണ്;
(സി)
ഈ
പദ്ധതിക്ക്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
(ഡി)
ഇതു
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ വിവരം
ലഭ്യമാക്കുമോ?
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍ മെെനര്‍
ഇറിഗേഷന്‍
ഡിപ്പാര്‍ട്ട്മെന്റ് വഴി
നടപ്പാക്കുന്ന പദ്ധതികള്‍
4445.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ജലവിഭവ വകുപ്പില്‍
മൈനര്‍ ഇറിഗേഷന്‍
ഡിപ്പാര്‍ട്ട്മെന്റ്
വഴി ഏതൊക്കെ
പദ്ധതികളാണ് കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
നടപ്പാക്കിയിട്ടുള്ളതെന്നും
പ്രസ്തുത
പദ്ധതികള്‍ക്കായി
ഓരോന്നിനും എന്ത് തുക
അനുവദിച്ചു എന്നും
എന്ത് തുക വീതം
ചെലവഴിച്ചു എന്നും
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ജല വിഭവ
വകുപ്പില്‍ മേജര്‍
ഇറിഗേഷന്‍
ഡിപ്പാര്‍ട്ട്മെന്റ്
വഴി ഏതൊക്കെ
പദ്ധതികളാണ് കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
നടപ്പാക്കിയിട്ടുള്ളത്
എന്നും ഓരോ
പദ്ധതിയ്ക്കും
അനുവദിച്ച തുക
എത്രയെന്നും
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കൊയിലാണ്ടി
മണ്ഡലത്തില്‍
തീരപ്രദേശങ്ങളില്‍
അനുഭവപ്പെട്ട രൂക്ഷമായ
കടല്‍ക്ഷോഭം
ചൂണ്ടിക്കാണിച്ച്
കടല്‍ഭിത്തി
നിര്‍മ്മാണം എന്ന
ആവശ്യത്തിന് എത്ര
നിവേദനങ്ങള്‍
ലഭിച്ചിരുന്നു; അത്
ഏതെല്ലാം; ആരില്‍
നിന്നെല്ലാം; ഏതെല്ലാം
പ്രദേശങ്ങളില്‍
കടല്‍ഭിത്തി
നിര്‍മ്മാണം
ആവശ്യപ്പെട്ടാണ്
നിവേദനം
ലഭിച്ചിട്ടുള്ളത്;
(ഡി)
ഇത്
പരിഗണിച്ച് പ്രസ്തുത
പ്രദേശങ്ങളില്‍
കടല്‍ഭിത്തി
നിര്‍മ്മിക്കുവാന്‍
എന്ത് നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കാമോ;
(ഇ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ജലവിഭവ വകുപ്പിന്
കീഴില്‍ കുറ്റ്യാടി
ഇറിഗേഷന്‍ പ്രൊജക്റ്റ്
മുഖേന കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പാക്കുന്ന
പദ്ധതികള്‍ എന്തെല്ലാം;
ഓരോ പദ്ധതിക്കും
അനുവദിച്ച തുക എത്ര;
വിശദമാക്കുമോ;
(എഫ്)
കുറ്റ്യാടി
ഇറിഗേഷന്‍ പ്രോജക്ടിന്
കീഴില്‍ വിവിധ
ആവശ്യങ്ങള്‍
ഉന്നയിച്ചുകൊണ്ടുള്ള
പൊതുജനങ്ങളുടെയും
ജനപ്രതിനിധികളുടെയും
(കൊയിലാണ്ടി
മണ്ഡലത്തില്‍
നിന്നുള്ളത്) എത്ര
നിവേദനങ്ങള്‍
/പരാതികള്‍
ലഭിച്ചിട്ടുണ്ട്;
ലഭിച്ചിട്ടുള്ള
പരാതികള്‍ ഓരോന്നും
എന്തെല്ലാം
ആവശ്യങ്ങള്‍ക്കായിരുന്നു;
പരാതികള്‍/നിവേദനങ്ങള്‍
ഏത് നിലയില്‍
സര്‍ക്കാര്‍
പരിഗണിച്ചു; എന്തു
നടപടികള്‍ ഓരോ
പരാതിയിലും
സ്വീകരിച്ചു;
വിശദമാക്കാമോ?
കവണക്കല്ല്
റഗുലേറ്റര്‍ കം ബ്രിഡ്ജ്
4446.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
പഞ്ചായത്തിലെ
കല്‍പ്പള്ളി,
അരയങ്കോട് നീര്‍ത്തട
പ്രദേശങ്ങള്‍
കവണക്കല്ല് റഗുലേറ്റര്‍
കം ബ്രിഡ്ജ് വന്നതോടെ
വെള്ളം കയറി കൃഷി
യോഗ്യമല്ലാതായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതു
പരിഹരിക്കുന്നതിനായി
പദ്ധതി തയ്യാറാക്കാന്‍
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തു
നടപടികളാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തിയുടെ ഫീല്‍ഡ്
ഇന്‍വെസ്റ്റിഗേഷന്‍
നടത്തുന്നതിനുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
ആയതിന് ആവശ്യമായ തുക
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
മാവേലിക്കര
കോട്ടത്തോട് സംരക്ഷണം
4447.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
കോട്ടത്തോട്
സംരക്ഷണത്തിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അനുവദിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
നിലവില്‍
തയ്യാറാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മാവേലിക്കര
തഴക്കര കരമ്പിന്കാവ്
ക്ഷേത്രത്തിന് സമീപം
മേജര്‍ ഇറിഗേഷന്‍
സമര്‍പ്പിച്ചിട്ടുള്ള
പില്ലിംഗ് നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
(സി)
മാവേലിക്കര
തഴക്കര പഴുവാടി കടവ്
നിര്‍മ്മാണത്തിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ; ഇതിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ?
കാടുകുറ്റി
പഞ്ചായത്തിലെ 'ഒരു
പഞ്ചായത്തിൽ ഒരു കളം പദ്ധതി '
4448.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി അനുമതി
നല്കിയ ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
വടക്കേച്ചാല്‍
കുളത്തിനു പകരം
കാടുകുറ്റി
പഞ്ചായത്തിലെ തന്നെ
പതിയംകുളം കെട്ടി
സംരക്ഷിക്കുന്നതിനായി
അനുമതി മാറ്റി
നല്‍കുന്നതിനുള്ള
അപേക്ഷയില്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പതിയം
കുളം കെട്ടി
സംരക്ഷിക്കുന്നതിന്
അനുമതി നല്‍കുന്നതിനായി
അടിയന്തിര നടപടി
സ്വീകരിക്കുമോ?
ചാത്തമംഗലം
പഞ്ചായത്തിലെ കോഴിമണ്ണ പറമ്പ
പ്രദേശത്തെ മണ്ണിടിച്ചില്‍
4449.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തമംഗലം
പഞ്ചായത്തില്‍
ചെറുപുഴയുടെ
ഇടതുകരയില് കോഴിമണ്ണ
പറമ്പ പ്രദേശം
മണ്ണിടിച്ചില്‍ കാരണം
തകര്‍ന്നുകൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത സ്ഥലത്തെ
മണ്ണിടിച്ചില്‍ മൂലം,
മാനസിക വൈകല്യമുള്ള
രണ്ട് സ്ത്രീകള്‍
താമസിക്കുന്ന വീട്
തകര്‍ച്ചയുടെ
വക്കിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവിടെ
കെട്ടി
സംരക്ഷിക്കുന്നതിനുള്ള
നിര്‍ദ്ദേശം
എന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പാമ്പാറിന്
കുറുകെഅണക്കെട്ട്
4450.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.കെ.ജയചന്ദ്രന്
,,
രാജു എബ്രഹാം
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാമ്പാറിന്
കുറുകെ
നിര്‍മ്മിക്കുന്ന
പട്ടിശ്ശേരി
അണക്കെട്ടിന്റെ നിർമാണം
ഏതു ഘട്ടത്തിലാണ്;
(ബി)
തമിഴ്
നാട്ഈ അണക്കെട്ട്
നിര്‍മ്മാണത്തില്‍
പ്രതിഷേധം
അറിയിച്ചിട്ടുണ്ടോ;എങ്കില്‍
അതിന് ആധാരമായി
ഉയര്‍ത്തിയിരിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
ഇക്കാര്യത്തില്‍
നിലപാട് അറിയിക്കാമോ;
(സി)
ഈ
പ്രതിഷേധത്തിന്റെയും
മുല്ലപ്പെരിയാര്‍
പ്രശ്നത്തിന്റെയും
പശ്ചാത്തലത്തില്‍
കാലാവധി കഴിഞ്ഞ
പറമ്പിക്കുളം ആളിയാര്‍
കരാര്‍
പുന:പരിശോധിക്കാന്‍
വേണ്ട നടപടി
സ്വീകരിക്കുമോ?
മൂന്നാംകടവ്
ജലസേചന പദ്ധതി
4451.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാംകടവ്
ജലസേചന പദ്ധതി
നിര്‍ത്തലാക്കിയ
സാഹചര്യത്തില്‍ നിലവിലെ
ജലസേചന
പ്രശ്നങ്ങള്‍ക്ക്
പരിഹാരമെന്ന നിലയില്‍
കരിച്ചേരി പുഴയില്‍
ഇടവിട്ട് തടയണകള്‍
നിര്‍മ്മിക്കുമെന്ന
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
ഇവിടെ
എത്ര ചെക്ക് ഡാമുകള്‍
ഇതു പ്രകാരം
നിര്‍മ്മിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മേഖലയിൽ പുതിയതായി എത്ര
ചെക്ക് ഡാമുകള്‍ക്ക്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടെന്നു
വിശദമാക്കുമോ;
(ഡി)
കേന്ദ്ര
സര്‍ക്കാരിന്റെ ചെക്
ഡാം നിര്‍മ്മാണ ഫണ്ട്
മുഖേന എത്ര ചെക്ക്
ഡാമുകള്‍ക്കാണ്
അടിയന്തര
പ്രാധാന്യത്തോടെ പരിഗണന
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികകൾ
4452.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
ഇപ്പോള്‍ ഏതെല്ലാം
കുടിവെള്ള പദ്ധതികളുടെ
നിര്‍മ്മാണം
നടന്നവരുന്നെന്നും
ഓരോന്നിനും
അനുവദിച്ചിട്ടുള്ള
തുകയും വ്യകതമാക്കുമോ;
(ബി)
പ്രസ്തുത
കുടിവെള്ള പദ്ധതികളുടെ
നിലവിലുള്ള സ്ഥിതി
വ്യക്തമാക്കുമോ;
(സി)
നിയോജക
മണ്ഡലത്തില്‍ നിന്നുള്ള
ഏതെല്ലാം കുടിവെള്ള
പദ്ധതികള്‍,
അനുമതിക്കായി, ജലവിഭവ
വകുപ്പിന്റെ
പരിഗണനയില്‍ ഉണ്ടെന്ന്
വിശദമാക്കുമോ?
നബാര്‍ഡിന്റെ
സഹായത്തോടെ ആലപ്പുഴ
ജില്ലയില്‍ നടപ്പിലാക്കിയ
ജലസേചനപദ്ധതികള്‍
4453.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജലസേചന വകുപ്പ്,
നബാര്‍ഡിന്റെ
സഹായത്തോടെ ആലപ്പുഴ
ജില്ലയില്‍
നടപ്പിലാക്കിയ
പ്രവൃത്തിയുടെ
വിശദാംശങ്ങള്‍; പദ്ധതി
അടങ്കല്‍ തുക തിരിച്ച്
ലഭ്യമാക്കുമോ?
(ബി)
മാവേലിക്കര
മണ്ഡലത്തില്‍ ജലസേചന
വകുപ്പ് ഇപ്രകാരം
ഏറ്റെടുത്ത പദ്ധതികളുടെ
വിശദാംശങ്ങള്‍;
പ്രവൃത്തി അടങ്കല്‍ തുക
തിരിച്ച് ലഭ്യമാക്കുമോ;
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
2014-15
ല്‍ പ്രസ്തുത
മാതൃകയില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
(ഡി)
എസ്റ്റിമേറ്റുകളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ?
പറമ്പിക്കുളം-ആളിയാര്‍
കരാര്‍ പുതുക്കുന്നതിന് നടപടി
T *4454.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പറമ്പിക്കുളം-ആളിയാര്‍
കരാര്‍ പ്രകാരം
മൂന്‍വര്‍ഷങ്ങളില്‍
തമിഴ്നാട്ടില്‍
നിന്നും കേരളത്തിന്
ലഭിക്കുവാന്‍
അര്‍ഹതയുണ്ടായിരുന്ന
വെള്ളം കൂടുതലായി
ലഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
തമിഴ്നാടിന്റെ
ഭാഗത്തുനിന്നുള്ള
കരാര്‍ ലംഘനം മൂലം
കേരളത്തിന് കുടിവെള്ളം,
ജലസേചനം, വൈദ്യുതി
എന്നീ
മേഖലകളിലുണ്ടായിട്ടുള്ള
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
നഷ്ടപരിഹാരത്തിനുള്ള
സാദ്ധ്യതകള്‍
തേടിയിട്ടുണ്ടോ;
(ഡി)
കരാര്‍
കാലാനുസൃതമായി
പുതുക്കുന്നതിനും
സംസ്ഥാനത്തിന് അര്‍ഹമായ
വിഹിതം
നേടിയെടുക്കുന്നതിനും
ആവശ്യമായ നിയമനടപടികള്‍
സ്വീകരിക്കുമോ?
തിരുവനന്തപുരം
- കാസര്‍ഗോഡ് ജലപാത
4455.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മുതല്‍ കാസര്‍ഗോഡ്
വരെയുള്ള ജലപാതയുടെ
സര്‍വ്വേ
നടത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എന്നാണ്
സര്‍വ്വേ നടത്തിയത്
എന്ന് വ്യക്തമാക്കുമോ ;
(ബി)
ചരക്ക്
ഗതാഗതത്തിന് ഏറ്റവും
ചെലവ് കുറഞ്ഞ
മാര്‍ഗ്ഗമെന്ന നിലയില്‍
അടിയന്തരമായി
ഇക്കാര്യത്തില്‍ നടപടി
സ്വീകരിക്കുമോ ;
(സി)
ഇതിനായി
എത്ര തുക
വേണ്ടിവരുമെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഇതിനായി
ഏതെങ്കിലും ഏജന്‍സിയുടെ
ധനസഹായം
ലഭിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ ?
കുട്ടനാട്ടിലെ
വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതി
4456.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം വരള്‍ച്ചാ
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ജില്ലാകളക്ടര്‍
മുഖാന്തിരം
കുട്ടനാട്ടില്‍
നാളിതുവരെ അനുവദിച്ച
പ്രവൃത്തികള്‍
വിശദമാക്കുമോ?
(ബി)
ഈ വര്‍ഷം വരള്‍ച്ചാ
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുട്ടനാട്ടില്‍ കേരള
വാട്ടര്‍ അതോറിറ്റി
അനുവദിച്ച
പ്രവൃത്തികള്‍
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ ഇറിഗേഷന്‍
വകുപ്പു വഴി പ്രവൃത്തികള്‍
4457.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ ഇറിഗേഷന്‍
വകുപ്പ് വഴി 2012-13,
2013-14 എന്നീ
വര്‍ഷങ്ങളില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
നടത്തിയിട്ടുള്ളത്;
ഏതെല്ലാമാണ്
പൂര്‍ത്തീകരിച്ചത്;
ബാക്കിയുള്ളവ
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമാേ?
കുട്ടനാട്ടിലെ
ജലനിരപ്പിനനുസരിച്ച്
തോട്ടപ്പള്ളി സ്പില്‍വേ
ഷട്ടര്‍ ഉയര്‍ത്തല്‍
4458.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
ജലനിരപ്പ്
ഉയരുന്നതനുതരിച്ച്
തോട്ടപ്പള്ളി
സ്പില്‍വേയുടെ ഷട്ടര്‍
തുറക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സ്പില്‍വേയുടെ
ഷട്ടര്‍ കൃത്യമായി
തുറക്കാത്തതിനാല്‍
പാടശേഖരങ്ങളില്‍ മട
വീഴുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്പില്‍വേയുടെ
ഷട്ടര്‍ പുതുക്കി
പണിയുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
മുല്ലപ്പെരിയാർ
പ്രശ്നം - പ്രധാനമന്ത്രിയെ
വിവരം ധരിപ്പിക്കൽ
4459.
ശ്രീ.എം.എ.ബേബി
,,
കെ.കെ.ജയചന്ദ്രന്
,,
എസ്.രാജേന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
പ്രശ്നത്തില്‍
പ്രധാനമന്ത്രിയെ കണ്ട്
വിവരങ്ങൾ
ധരിപ്പിക്കുമെന്ന
പ്രസ്താവന
യാഥാര്‍ത്ഥ്യമായോ എന്ന്
അറിയിയ്ക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
മുല്ലപ്പെരിയാര്‍
ഡാമിന്റെ സുരക്ഷാ
പ്രശ്നങ്ങള്‍
വിലയിരുത്തുന്നതിനായി
മന്ത്രിസഭായോഗം
ചേര്‍ന്നിരുന്നോ;
എങ്കില്‍ തീരുമാനങ്ങള്‍
അറിയിക്കുമോ;
(സി)
പ്രശ്നപരിഹാരത്തിനായി
കൈക്കൊണ്ട നടപടികൾ
വ്യക്തമാക്കുമോ?
ചെങ്ങന്നാംകുന്ന്
തടയണ നിർമ്മാണം
4460.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭാരതപ്പുഴക്കു
കുറുകെ
തൃശൂര്‍-പാലക്കാട്
ജില്ലകള്‍ക്ക്
കുടിവെള്ള
പദ്ധതികള്‍ക്കും
ജലസേചനത്തിനും
പ്രയോജനകരമായ
ചെങ്ങന്നാംകുന്ന് തടയണ
നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ഈ
പദ്ധതി ടെന്റര്‍
ചെയ്തിട്ടുണ്ടോ
(ഡി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
തടയണ
നിര്‍മ്മാണം എപ്പോള്‍
തുടങ്ങാന്‍ കഴിയുമെന്ന്
പറയാമോ?
മുല്ലപ്പെരിയാര്‍
ഡാമില്‍ ജലനിരപ്പ് ഉയരുന്നത്
മൂലമുള്ള ഭീഷണി
T *4461.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
ഡാമിന്റെ ജലനിരപ്പ്
ഉയരുന്നത് മൂലം ആവാസ
വ്യവസ്ഥയ്ക്കുണ്ടായ
വ്യതിയാനം
നിരീക്ഷിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
നടപടി സ്വീകരിക്കുമോ?
ജലസംരക്ഷണത്തിനായി
നടപടികള്‍
4462.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസംരക്ഷണത്തിനായി
ഈ സര്‍ക്കാര്‍
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
കാര്യത്തിനായി
നാളിതുവരെ പാലക്കാട്
ജില്ലയില്‍ എത്ര തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
നദികളും കുളങ്ങളും
വര്‍ധിച്ച തോതില്‍
മലിനപ്പെട്ട കാര്യം
ശ്രദ്ധയിലുണ്ടോ;
(ഡി)
ഏറ്റവും
കൂടുതല്‍ കുളങ്ങള്‍
മലിനപ്പെട്ടത്
പാലക്കാട്
ജില്ലയിലാണെന്ന കാര്യം
ശ്രദ്ധയിലുണ്ടോ;
ഉണ്ടെങ്കില്‍ മലിനീകരണം
ഒഴിവാക്കുന്നിതനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; അതിനായി
എത്ര തുക ചെലവഴിച്ചു?
ഏറനാട്
മണ്ഡലത്തിലെ റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിനായുള്ള
ഭരണാനുമതി
4463.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിലെ എടവണ്ണ
പന്നിപ്പാറപള്ളി
മുക്കില്‍ ഒരു
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിനായി
സര്‍വ്വേയും മറ്റും
പൂര്‍ത്തിയാക്കി,
ഐ.ഡി.ആര്.ബി.- യില്‍
ഡിസെെന്‍ തയ്യാറാക്കി
ഭരണാനുമതിക്കായി
സര്‍ക്കാരിന്റെ
പരിഗണനയിലിരിക്കുന്ന
പദ്ധതിക്ക് ഭരണാനുമതി
നല്‍കുന്നതിനായി
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
ഇല്ലെങ്കില്‍ ആയതില്‍
ഭരണാനുമതി അടിയന്തരമായി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ആനപ്പടി
ഹൈഡ്രോളിക് ബ്രഡ്ജ്
നിര്‍മ്മാണം
4464.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തില്‍ കനോലി
കനാലിന് കുറുകെ
വെളിയങ്കോട്
ആനപ്പടിയില്‍ ആസ്തി
വികസന ഫണ്ടില്‍ നിന്നും
നിര്‍മ്മിക്കുന്നതിന്
ഇറിഗഷന് വകുപ്പിനോട്
നിര്‍ദ്ദേശിച്ച ആനപ്പടി
ഹൈഡ്രോളിക് ബ്രഡ്ജ്
നിര്‍മ്മാണം നിലവില്‍
ഏതു ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പദ്ധതി എന്നേക്ക്
ആരംഭിക്കാന്‍ കഴിയും
എന്ന് വിശദമാക്കുമോ?
കാസര്‍ഗോഡ് ജില്ലയില്‍ ഭൂജല
വകുപ്പിലെ തസ്തികകള്‍
നികത്താന്‍ നടപടി
4465.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂജല
വകുപ്പിന്റെ കാസര്‍ഗോഡ്
ജില്ലാ ഓഫീസില്‍
ഏതെല്ലാം തസ്തികകള്‍
എത്ര നാളായി ഒഴിഞ്ഞു
കിടക്കുന്നു എന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്താനാകാത്തത്
എന്താണെന്നും എപ്പോള്‍
നികത്താനാകുമെന്നും
അറിയിക്കാമോ;
(സി)
ഭൂജല
വകുപ്പ്, കാസര്‍ഗോഡ്
ജില്ലാ ഓഫീസില്‍ വാഹനം
വാങ്ങുന്നതിനായി
അനുമതിക്കായി
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
ഭൂജല
അതോറിറ്റിയില്‍ ലഭ്യമായ
ഫണ്ട് ഉപയോഗിച്ച്
പ്രസ്തുത ജില്ലാ
ഓഫീസിന് വാഹനം
വാങ്ങുന്നതിന് ഉടനെ
അനുമതി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഭൂജല
വകുപ്പിന്റെ കാസര്‍ഗോഡ്
ജില്ലാ ഓഫീസില്‍ ലാസ്റ്റ്
ഗ്രേഡ് തസ്തിക
T *4466.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂജല
വകുപ്പ് കാസര്‍കോട്
ജില്ലാ ഓഫീസില്‍
ലാസ്റ്റ് ഗ്രേഡ് തസ്തിക
അനുവദിച്ചിട്ടുണ്ടോ?
ഇല്ലെങ്കില്‍
ഭുജലവകുപ്പിന്റെ മറ്റു
ഓഫീസുകളില്‍ നിന്ന്
അധികമായി വരുന്ന ഒരു
ലാസ്റ്റ് ഗ്രേഡ് തസ്തിക
കാസര്‍കോട് ജില്ലയ്ക്ക്
അനുവദിക്കാമോ?
(ബി)
ഭൂജല
വകുപ്പ് കാസര്‍കോട്
ഓഫീസിലേക്ക് പുതിയ
യാത്രാവാഹനം വാങ്ങാന്‍
ഉദ്ദേശിച്ചിട്ടുണ്ടോ?
ഉണ്ടെങ്കില്‍ പുരോഗതി
വിശദീകരിക്കാമോ?
ഭൂഗര്‍ഭ
ജലചൂഷണം തടയാന്‍ നടപടികള്‍
4467.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.റ്റി.ജോര്‍ജ്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭ
ജലചൂഷണം തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഇതിനായി
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഭൂഗര്‍ഭ
ജലചൂഷണം തടയാന്‍
എന്തെല്ലാം
വ്യവസ്ഥകളാണ്
നിയമത്തില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഇതിനുള്ള
നിയമനിര്‍മ്മാണ
പ്രക്രിയ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
ജില്ലയില്‍ ഭൂഗര്‍ഭജല വകുപ്പ്
വഴി നടപ്പാക്കിയ പദ്ധതികള്‍
4468.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ 2014-15
വര്‍ഷത്തില്‍ ഭൂഗര്‍ഭജല
വകുപ്പ് വഴി
നടപ്പാക്കിയ പദ്ധതികള്‍
വിശദീകരിക്കാമോ ;
ഓരോന്നിനും ചെലവഴിച്ച
തുകയും
വെളിപ്പെടുത്താമോ ;
(ബി)
മഴവെള്ള
റിചാര്ജ്ജു
വര്‍ക്കുകള്‍
എന്തെങ്കുിലും
നടപ്പാക്കിയിട്ടുണ്ടോ ;
എങ്കില്‍ മണ്ഡലം
തിരിച്ചുള്ള പ്രസ്തുത
പ്രവൃത്തിയുടെ
കണക്കുകള്‍
വിശദീകരിക്കാമോ ?
കുഴല്‍ക്കിണര്‍
കുഴിക്കുന്നതിനുള്ള സ്വകാര്യ
റിഗ്ഗുകള്‍
4469.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈസൻസില്ലാതെ
പ്രവര്‍ത്തിക്കുന്ന
എത്ര സ്വകാര്യ
കുഴല്‍ക്കിണര്‍
കുഴിക്കുന്നതിനുള്ള
റിഗ്ഗുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്വകാര്യ
റിഗ്ഗുകള്‍ക്ക്
രജിസ്ട്രേഷന്
നല്‍കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
ഫലമായി എത്ര സ്വകാര്യ
റിഗ്ഗുകളാണ് നിശ്ചിത
ഫീസൊടുക്കി രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
മഴവെള്ള സംഭരണം
4470.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഭ്യമാകുന്ന മഴവെള്ളം
സംഭരിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
രൂപീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നദികളില്‍
ഉള്ള വെള്ളം
കെട്ടിനിര്‍ത്തുന്നതിന്
ഭാരതപ്പുഴയിലും മറ്റു
നദികളിലും എത്ര ചെക്ക്
ഡാമുകള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
റിവര്‍
മാനേജ്മെന്റ് ഫണ്ട് ഓരോ
ജില്ലയിലും 2011-12,
2012-13, 2013-14,
2014-15 കാലയളവില്‍
എത്ര വീതം
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
നെടുമ്പന പഞ്ചായത്തിലെ
ജപ്പാന് കുടിവെള്ള പദ്ധതി
4471.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ള പദ്ധതിയുമായി
ബന്ധപ്പെട്ട് നെടുമ്പന
പഞ്ചായത്തിലെ വിതരണ
ലൈനുകളുടെ പണികള്‍
നാളിതുവരെയായിട്ടും
പൂര്ത്തിയാക്കിയിട്ടില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രവര്‍ത്തികള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കുവാനാവശ്യമായ
നടപടികള്‍
കൈക്കൊള്ളുമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
4472.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുട്ടനാട്ടില്‍ എത്ര
കുളം ആരുടെ ശുപാര്‍ശ
പ്രകാരം എത്ര തുക
ചെലവഴിച്ച്
നവീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
നെടുമുടി
പഞ്ചായത്തില്‍ 9-ാം
വാര്‍ഡില്‍ മണപ്രാ
ഭഗവതി പറമ്പില്‍
ശ്രീഭദ്രകാളി
ക്ഷേത്രക്കുളം
കല്ലുകെട്ടി
സംരക്ഷിക്കുന്നതിന്
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്ക്
ഫണ്ടുണ്ടായിരുന്ന
കാലയളവില്‍ പ്രവൃത്തി
നടപ്പാക്കാത്ത
സാഹചര്യത്തില്‍
മുന്‍ഗണന നല്കി ജലവിഭവ
വകുപ്പ് മറ്റു
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത പ്രവൃത്തി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നേമം
മണ്ഡലത്തില്‍ തൃക്കണ്ണാപുരം -
പ്ലാവിള ജംഗ്ഷനിലെ
തടസ്സമുണ്ടാക്കുന്ന ജലവിതരണ
കുഴലുകള്‍ മാറ്റാന്‍ നടപടി
4473.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
മണ്ഡലത്തില്‍
തൃക്കണ്ണാപുരം
വാര്‍ഡില്‍ പ്ലാവിള
ജംഗ്ഷനില്‍
വീടുകള്‍ക്കു മുന്നില്‍
ജലവിതരണ കുഴലുകള്‍
കാലങ്ങളായി
മാര്ഗ്ഗതടസ്സമുണ്ടാക്കികൊണ്ട്
കൂട്ടിയിട്ടിരിക്കുന്നത്
അടിയന്തരമായി മാറ്റാന്‍
നടപടി സ്വീകരിക്കുമോ?
കേരള
വാട്ട൪ അതോറിറ്റിയില്‍
നിന്നും വിരമിച്ച
ജീവനക്കാരുടെ ആനുകൂല്യങ്ങൾ
4474.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ട൪ അതോറിറ്റിയില്‍
നിന്നും വിരമിച്ച
ജീവനക്കാരില്‍
എത്രപേ൪ക്ക് ഇനിയും
പെ൯ഷ൯ നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതു
വ൪ഷംവരെ
വിരമിച്ചവർക്കാണ്
മുഴുവ൯ ആനുകൂല്യങ്ങളും
നല്കിയിട്ടുള്ളതെന്നു
വ്യക്തമാക്കാമോ?
കയ്യു൪
- ചീമേനി പഞ്ചായത്തിലെ
കാക്കടവ് കേന്ദ്രീകരിച്ച്
കുടിവെള്ള പദ്ധതി
4475.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസ൪ഗോഡ്
ജില്ലയിലെ കയ്യു൪ -
ചീമേനി പഞ്ചായത്തിലെ
കാക്കടവ്
കേന്ദ്രീകരിച്ച്
നിലവിലുള്ള കുടിവെള്ള
പദ്ധതി കൂടാതെ വാട്ട൪
അതോറിറ്റി പുതിയ പദ്ധതി
ഏതെങ്കിലും വിഭാവനം
ചെയ്തിട്ടുണ്ടോ,
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
കുണ്ടറ
പേരയം കുടിവെള്ളപദ്ധതി
4476.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുണ്ടറ
പേരയം
കുടിവെള്ളപദ്ധതിയുടെ
നിര്‍മ്മാണപ്രവൃത്തികളുടെ
വിശദാംശം
വെളിപ്പെടുത്തുമാേ;
(ബി)
ഒരു
പ്രദേശത്തെയാകെ
ജനങ്ങളുടെ
കുടിവെള്ളപ്രശ്നത്തിനുമേല്
റവന്യൂവകുപ്പ് തീരുമാനം
നീട്ടിക്കാെണ്ടുപാേയതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഇക്കാര്യം
പരിഹരിക്കുവാന്‍
നാളിതുവരെ എന്തു നടപടി
സ്വീകരിച്ചുവെന്നു
വ്യക്തമാക്കുമാേ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭൂമി
ലഭ്യമാക്കുന്നതു
സംബന്ധിച്ച്
റവന്യൂവകുപ്പ്
നാളിതുവരെ സ്വീകരിച്ച
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമാേ?
മീനാട്
കുടിവെള്ള പദ്ധതി
4477.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനാട്
കുടിവെള്ള പദ്ധതിയുടെ
നിലവിലുള്ള സ്ഥിതി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രവര്‍ത്തനം
ആരംഭിച്ചത് എന്നാണ്;
പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിച്ചത്
എന്നായിരുന്നു;
അടങ്കല്‍ തുക എത്ര
ആയിരുന്നു;
(സി)
പദ്ധതിയുടെ
കരാര്‍ ആര്‍ക്കാണ്
നല്‍കിയിരുന്നത്;
(ഡി)
കരാര്‍
ലംഘനം നടത്തിയ
കരാറുകാരനെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഇ)
പദ്ധതിയുടെ
ഭാഗമായി ഉമ്മന്നൂര്‍,
വെളിയം
പഞ്ചായത്തുകളില്‍
നടത്തിയ
പ്രവര്‍ത്തനങ്ങളും
അവശേഷിക്കുന്ന
പ്രവര്‍ത്തനങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(എഫ്)
പദ്ധതിയുടെ
അവശേഷിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികളും
എന്നത്തേക്ക് പൂര്‍ണ്ണ
തോതില്‍ കമ്മീഷനിംഗ്
നടക്കും എന്നുമുള്ള
വിവരം
വെളിപ്പെടുത്തുമോ?
ജലവിഭവ
വകുപ്പില്‍ ഭരണാനുമതി ലഭിച്ച
പദ്ധതികള്‍
4478.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പില്‍ ഭരണാനുമതി
ലഭിച്ച എത്ര പദ്ധതികള്‍
പൂർത്തിയാക്കാനുണ്ട് ;
(ബി)
പ്രസ്തുത
പദ്ധതികള്‍ കാലതാമസം
കൂടാതെ
പൂര്‍ത്തിയാക്കുവാന്‍
നിയോഗിക്കപ്പെട്ട
ഉദ്യോഗസ്ഥര്‍ ആയതു
നിര്‍വ്വഹിക്കുന്നുണ്ടോ
എന്ന് നാളിതുവരെ
ഏതെങ്കിലും അന്വേഷണമോ
വിലയിരുത്തലോ
നടത്തിയിട്ടുണ്ടോ ;
(സി)
ഓരോ
പദ്ധതിയും
ആരംഭിക്കുമ്പോള്‍ തന്നെ
അവ എന്നത്തേയ്ക്ക്
പൂര്‍ത്തിയാകും എന്ന്
കണക്കാക്കി ഒരു കൗണ്ട്
ഡൌണ്‍ സമ്പ്രദായം
നടപ്പിലാക്കുവാനാവശ്യമായ
നടപടികള്‍
കൈക്കൊള്ളുമോ?
പൈപ്പ്
പൊട്ടലുകള്‍ പരിഹരിക്കാൻ
ജലവിഭവ വകുപ്പിന്റെ
പ്രവര്‍ത്തനങ്ങൾ
4479.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ ഓരോവര്‍ഷവും
ജലവിഭവ വകുപ്പ്
സംസ്ഥാനത്ത് ഓരോ
ജില്ലകളിലും പൈപ്പ്
പൊട്ടലുകള്‍ കണ്ടെത്തി
പ്രവര്‍ത്തനക്ഷമമാക്കാന്‍
വേണ്ട സാമഗ്രികൾ,
അതിനായുള്ള
പ്രവര്‍ത്തനച്ചെലവ്
എന്നിവയ്ക്കായി എന്ത്
തുക ചെലവാക്കി; വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി ഓരോ വര്‍ഷവും
നടത്തിയ വന്‍കിട
കരാറുകാര്‍ ആരെല്ലാം;
അവര്‍ക്ക് നല്‍കാനുള്ള
തുക എത്ര; നാളിതുവരെ
എന്ത് തുക നല്കി;
ജില്ലതിരിച്ച് വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
നാളിതുവരെ ജലവിഭവ
വകുപ്പ് ജലവിതരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
മോട്ടോറുകള്‍,
പൈപ്പുകള്‍ ഉള്‍പ്പെടെ
എന്തെല്ലാം സാമഗ്രികള്‍
എന്ത് തുകയ്ക്ക്
വാങ്ങിയിട്ടുണ്ട്; ഏത്
കമ്പനികളില്‍ നിന്നും;
അവര്‍ക്ക് എന്ത് തുക
നല്കി; എന്ത് തുക
നല്കുവാനുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം നാളിതുവരെ
ജല വിതരണ മേഖലയില്‍
തലസ്ഥാന മേഖലയില്‍
വന്‍കിട പൈപ്പുകളില്‍
എത്ര തവണ
പൈപ്പുപൊട്ടല്‍
ഉണ്ടായിട്ടുണ്ട്;
ഇതിനായി ഓരോ വര്‍ഷവും
കരാറുകാര്‍ക്ക് നല്കിയ
തുക എത്രയെന്നും ഇനി
നല്‍കേണ്ടത്
എത്രയെന്നും
ആര്‍ക്കെല്ലാം എന്നും
വ്യക്തമാക്കുമോ;
ഇതിലേയ്ക്കായി മാത്രം
സാമഗ്രികൾ വാങ്ങുവാന്‍
ജലവിഭവ വകുപ്പ് എന്ത്
തുക ചെലവാക്കി;
വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
ജലവിഭവ വകുപ്പില്‍ ചില
ഉദ്യോഗസ്ഥരും
കരാറുകാരും തമ്മിലുള്ള
അവിഹിത ബന്ധം ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ ഇത്തരം
ഉദ്യോഗസ്ഥ/കരാറുകാര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
മാടായി,
ചെറുതാഴം-കുഞ്ഞി മംഗലം
പഞ്ചായത്തുകളില്‍ കുടിവെള്ള
പദ്ധതി
4480.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിൽ കല്ല്യാശ്ശേരി
മണ്ഡലത്തിലെ രൂക്ഷമായ
കുടിവെള്ള ക്ഷാമം
നേരിടുന്ന മാടായി,
കണിമംഗലം-ചെറുതാഴം
പഞ്ചായത്തുകള്‍
ജപ്പാന് കുടിവെള്ള
പൈപ്പ് ലൈന്‍ കടന്നു
പോകുന്നതിന്റെ അടുത്ത
പഞ്ചായത്തുകളാണെങ്കിലും
പട്ടുവം കുടിവെള്ള
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടില്ലാത്തതിനാൽ
പ്രസ്തുത
പഞ്ചായത്തുകളില്‍
കുടിവെള്ളമെത്തിക്കുന്നതിന്
വിശദമായ എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതിക്ക്
ഫണ്ട് ലഭ്യമാക്കി ഈ
പ്രദേശത്ത് കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
ശുദ്ധജല
വിതരണ പദ്ധതികളുടെ നവീകരണം
4481.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള പഴയ പെെപ്പു
ലെെനുകള്‍ മാറ്റി പകരം
പുതിയ എം.എസ്. പെെപ്പ്
ഇടുന്ന പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
സംസ്ഥാനത്തെ
ശുദ്ധജല വിതരണ
പദ്ധതികളുടെ
നവീകരണത്തിന് പ്രസ്തുത
നടപടി എത്രമാത്രം
പ്രയോജനകരമാകും
എന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ചെറുകിട
ശുദ്ധജല വിതരണ പദ്ധതികള്‍
4482.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓരോ
ഗ്രാമപഞ്ചായത്തിലും
നടപ്പിലാക്കുവാന്‍
കഴിയുന്നവിധം ചെറുകിട
ശുദ്ധജല വിതരണ
പദ്ധതികള്‍ക്ക് രൂപം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ബി)
ചുരുങ്ങിയ
ചെലവില്‍ കൂടുതല്‍
വീടുകളില്‍
ശുദ്ധജലമെത്തിയ്ക്കുവാന്
സാധിക്കുന്ന മിനി
വാട്ടര്‍ സപ്ലെെ
സ്കീമിന് ഒരു
പൊതുമാതൃക
ആവിഷ്കരിച്ചു
നല്കുവാന് വകുപ്പ്
തയ്യാറുമോ ;
(സി)
സര്‍ക്കാര്‍
നേരിട്ട് നടപ്പിലാക്കിയ
ശുദ്ധജല വിതരണ
പദ്ധതികളുടെ ആകെ
ഗുണഭോക്താക്കള്‍
എത്രയെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഗുണഭോക്താക്കളുടെ
എണ്ണം ജില്ല തിരിച്ച്
ലഭ്യമാക്കുമോ ?
ആലംകോട്
മുല്ലശ്ശേരിക്കുന്നിലുള്ള
പമ്പിംഗ് സ്റ്റേഷൻ
4483.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
ആലംകോട്
മുല്ലശ്ശേരിക്കുന്നിലുള്ള
പമ്പിംഗ് സ്റ്റേഷനിലെ
പുതിയ പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടം വരെയായി ; പൈപ്പ്
ലൈന്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിച്ചിട്ടുള്ള
ദൂരം , ഇതിനായുള്ള
അടങ്കല്‍ തുക , ഈ
പ്രവൃത്തിയ്ക്കായി
ചമതലപ്പെടുത്തിയിട്ടുള്ള
ഏജന്‍സി എന്നിവ
സംബന്ധിച്ച വിവരങ്ങൾ
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിന്
പി.ഡബ്ല്യൂ.ഡി റോഡ്,
പഞ്ചായത്ത് റോഡ് എന്നിവ
കട്ടിംഗിനായി ഇതുവരെ
എന്തു തുക
നല്‍കിയിട്ടുണ്ടെന്നും
ദേശീയ പാത കട്ട്
ചെയ്യുന്നതിന് അനുമതി
കിട്ടിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പൈപ്പ് ലൈന്‍
സ്ഥാപിച്ചു കഴിഞ്ഞാല്‍
പുതിയതായി ഏതൊക്കെ
പഞ്ചായത്ത് പ്രദേശത്ത്
കുടിവെള്ളമെത്തിക്കുവാൻ
കഴിയുമെന്ന്
വിശദമാക്കാമോ ?
അങ്കമാലി
മഞ്ഞാലി തോടിന്റെ കൈവരി
തോടുകളുടെ ശോചനീയാവസ്ഥ
T *4484.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
ജലസേചനത്തിനു മുഖ്യ
പങ്ക് വഹിക്കുന്ന
അങ്കമാലി മഞ്ഞാലി
തോടിന്റെ കൈവരി
തോടുകളായ മുകനൂര്
തോട്, കറുകുറ്റി തോട്,
മുന്നുതോട്
തുടങ്ങിയവയുടെ
ശോചനീയാവസ്ഥ
പരിഹരിക്കുവാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(ബി)
എങ്കില്‍
എന്തു നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
സ്വകാര്യ
കമ്പനികള്‍ വിതരണം ചെയ്യുന്ന
കുടിവെള്ളം
4485.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ സ്ഥാപനങ്ങള്‍
വിതരണം ചെയ്യുന്ന
കുടിവെള്ളം മലിനമാണെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ആയതിന് എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ജല
അതോറിറ്റിയുടെ
ലബോറട്ടറിയില്‍
സ്വകാര്യ കമ്പനികള്‍
വിതരണം ചെയ്യുന്ന
കുടിവെള്ളം പരിശോധനക്ക്
വിധേയമാക്കാറുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
കഴിഞ്ഞ 2
വര്‍ഷത്തിനിടയില്‍
ഏതെല്ലാം സ്ഥാപനങ്ങള്‍
വിതരണം ചെയ്ത
കുടിവെള്ളം
പരിശോധിച്ചു; അവയുടെ
ഗുണനിലവാരം
എപ്രകാരമായിരുന്നു;
വിശദമാക്കുമോ;
(ഇ)
ഗുണനിലവാരം
ഇല്ലാത്ത കുടിവെള്ളം
കണ്ടെത്തിയെങ്കില്‍ അവ
വിതരണം
ചെയ്തവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(എഫ്)
സംസ്ഥാനത്ത്
കുടിവെള്ളം വിതരണം
ചെയ്യുന്ന
സ്ഥാപനങ്ങള്‍ക്ക്
ലൈസന്‍സ്
നല്‍കുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ജി)
കുപ്പിയിലടച്ച്
വിതരണം ചെയ്യുന്ന
കുടിവെള്ളത്തിന്
കേന്ദ്ര ആരോഗ്യ
മന്ത്രാലയം
നിഷ്ക്കര്‍ഷിച്ചിട്ടുള്ള
ഗുണനിലവാരം
വിശദമാക്കുമോ?
വാട്ടര്‍
അതോറിറ്റിയുടെ വികസന അജണ്ട
4486.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയുടെ വികസന
അജണ്ട
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
തൃശ്ശൂര്‍
- കുന്നംകുളം
നിയോജകമണ്ഡലത്തിലെ വാട്ടര്‍
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
4487.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
- കുന്നംകുളം
നിയോജകമണ്ഡലം, വാട്ടര്‍
അതോറിറ്റിയുടെ
കുന്നംകുളം ഗുരുവായൂര്‍
ശുദ്ധജലവിതരണ
പദ്ധതിയുടെ
ഭാഗമായിട്ടുള്ള
പാറേമ്പാടം മുതല്‍
കുന്നകുളം YMCA
വരെയുള്ള റോഡിനടിയിലെ
കാലപഴക്കം ചെന്ന പ്രീമോ
പൈപ്പ് മാറ്റി
ഇടുന്നതിന് ജലവിഭവ
വകുപ്പ് നല്കിയ 3.16
കോടി രൂപയുടെ
ഭരണാനുമതിയ്ക്കുശേഷം,
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ എന്തെല്ലാം
നടപടികളാണ് വാട്ടര്‍
അതോറിറ്റി
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കാലപഴക്കത്താലും,
ഹെവി ട്രാഫിക്ക് മൂലവും
റോഡിനടിയിലെ പൈപ്പ്
പൊട്ടി
ശുദ്ധജലക്ഷാമവും, റോഡ്
തകര്‍ന്ന് ഗതാഗത
തടസ്സവും, അപകടങ്ങളും
ഇടയ്ക്കിടയ്ക്ക്
ഉണ്ടാകുന്നത്
കണക്കിലെടുത്ത് പൈപ്പ്
മാറ്റിയിടുന്ന
പ്രവൃത്തി
യുദ്ധകാലാടിസ്ഥാനത്തില്‍
പൂര്‍ത്തികരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
തവന്നൂര്‍
മണ്ഡലം എം . എൽ . എ യുടെ
ആസ്തി വികസന ഫണ്ട്
4488.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തവന്നൂര്‍
മണ്ഡലം എം . എൽ . എ.
യുടെ ആസ്തി വികസന
ഫണ്ടില്‍ നിന്നും
പുറത്തുര്‍
പഞ്ചായത്തില്‍
വാട്ടര്‍
ട്രീറ്റ്മെന്റ്
പ്ലാന്റ്
സ്ഥാപിക്കുന്നതിനുളള
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ പ്രവൃത്തിയുടെ
ടെന്‍ഡര്‍ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
എന്നത്തേക്ക്
ഈ പ്രവൃത്തി തുടങ്ങാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ചേര്‍ത്തല
താലൂക്കിലെ ജെ.ഐ.സി.എ.യു-ടെ
പൈപ്പ് ലൈന്‍
4489.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജെ.ഐ.സി.എ.യു-ടെ
പൈപ്പ് ലൈന്‍ ചേര്‍ത്തല
താലൂക്കില്‍ എത്ര
പ്രദേശങ്ങളില്‍ ഏതൊക്കെ
സ്ഥലങ്ങളില്‍ നാളിതുവരെ
പൊട്ടിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
മറവന്തുരുത്തില് എത്ര
പ്രാവശ്യം ഈ പൈപ്പ്
ലൈന്‍
പൊട്ടിയിട്ടുണ്ട്;
(ബി)
ഇങ്ങനെ
അടിക്കടി പൊട്ടുന്നത്
ഇതിനായി ഉപയോഗിച്ച
പൈപ്പിന്റെ ഗുണമേന്മ
കുറവായതിനാലാണ് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ പൈപ്പുകള്‍
വാങ്ങുന്നതിന് ഏതൊക്കെ
തലങ്ങളിലാണ്
തീരുമാനമെടുത്തത് എന്ന്
വിശദമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ഒരു
വിജിലന്‍സ്
അന്വേഷണത്തിന്
തയ്യാറാകുമോയെന്നറിയിക്കുമോ
?
ഉള്‍നാടന്‍
ജലാശയങ്ങളിലെ മലിനീകരണം
കുറച്ചുകൊണ്ടുവരുന്നതിനു
നടപടി
4490.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
പി.ബി. അബ്ദുൾ റസാക്
,,
സി.മോയിന്‍ കുട്ടി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉള്‍നാടന്‍
ജലാശയങ്ങളിലെ കോളിഫോം
ബാക്ടീരിയയുടെ അളവ്
വളരെ ഉയര്‍ന്നതാണെന്ന്
പരിശോധനകളില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍,
ഇത്തരത്തില്‍
മാലിന്യത്തോത്
ഉയരുന്നതിനുള്ള
കാരണങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
മലിനീകരണം
കുറച്ചു കൊണ്ടു വരുന്ന
കാര്യത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
കുറ്റ്യാടി
മണ്ഡലത്തിന്റെ പരിധിയില്‍
നടപ്പാക്കുന്ന കുടിവെള്ള
പദ്ധതികള്‍
4491.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
കുറ്റ്യാടി
മണ്ഡലത്തിന്റെ
പരിധിയില്‍
നടപ്പാക്കുന്നതിന്
ഭരണാനുമതി
ലഭിച്ചിട്ടുള്ള
കുടിവെള്ള പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിയുടെയും
ഇപ്പോഴത്തെ അവസ്ഥ
എന്തെന്ന്
വ്യക്തമാക്കുമോ?
കണിയാമ്പറ്റ
കുടിവെള്ള പദ്ധതി
4492.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയാേജകമണ്ഡലത്തിലെ
കണിയാമ്പറ്റ കുടിവെള്ള
പദ്ധതിയുടെ പ്രവര്‍ത്തന
പുരാേഗതി
വിശദമാക്കുമാേ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പെെപ്പ്
ലെെന്‍ എക്സ്റ്റന്‍ഷന്‍
പ്രവര്‍ത്തനങ്ങള്‍
പൂര്ത്തിയാക്കിയിട്ടുണ്ടാേ
; വിശദമാക്കുമാേ;
(സി)
പ്രസ്തുത
പദ്ധതി എന്നേയ്ക്കു
പൂര്‍ത്തിയാക്കാനാകുമെന്നു
വ്യക്തമാക്കുമാേ?
ജലസംരക്ഷണത്തിനും
ശുദ്ധജലവിതരണത്തിനുമുളള
പദ്ധതികൾ
4493.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
റ്റി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസംരക്ഷണത്തിനും
ശുദ്ധജലവിതരണത്തിനും
നടപ്പിലാക്കിവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ജലസംരക്ഷണത്തിനായി
പഞ്ചായത്തുകളിലെ
കുളങ്ങളും തോടുകളും
സംരക്ഷിക്കുന്നതിനും
നവീകരിക്കുന്നതിനും
എന്തെല്ലാം പുതിയ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
എന്തെല്ലാം പദ്ധതികളാണ്
ഇതിനായി തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കനാല്‍ റോഡ് നിര്‍മ്മാണ
പദ്ധതികള്‍ക്ക് അനുവദിച്ച തുക
4494.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-2015
സാമ്പത്തിക വര്‍ഷം
കനാല്‍ റോഡുകളുടെ
നിര്‍മ്മാണത്തിനും
പുനരുദ്ധാരണത്തിനുമായി
എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
(ബി)
ഏതെല്ലാം
കനാല്‍ റോഡ്
നിര്മ്മാണപദ്ധതികള്ക്ക്
ഭരണാനുമതി
നല്കുകയുണ്ടായി; ഓരോ
പ്രവര്‍ത്തിക്കും
അനുവദിച്ച തുക
എത്രയാണ്;
(സി)
കണ്ണൂര്‍
ജില്ലയിലെ ഏതെല്ലാം
കനാല്‍ റോഡ് നിര്‍മ്മാണ
പ്രവര്‍ത്തികളുടെ
നിര്‍ദ്ദേശങ്ങളാണ്
പരിഗണനയിലുള്ളത്?