ആലത്തൂര്‍
മണ്ഡലത്തിലെ എരിമയൂര്‍ -
കുണ്ടുകാട് പട്ടികജാതി
കോളനിയിലെ നിര്‍മ്മാണ പുരോഗതി
4532.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-13
വര്‍ഷത്തെ സ്വയം
പര്യാപ്ത ഗ്രാമമായി
തെരെഞ്ഞെടുത്ത
ആലത്തൂര്‍ മണ്ഡലത്തിലെ
എരിമയൂര്‍
പഞ്ചായത്തില്‍പ്പെട്ട
കുണ്ടുകാട് പട്ടികജാതി
കോളനിയിലെ നിര്‍മ്മാണ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
രണ്ട്
വര്‍ഷമായിട്ടും
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കാത്ത സാഹചര്യം
വ്യക്തമാക്കുമോ;
(സി)
നിര്‍വ്വഹണ
ഏജന്‍സിയായ ഫോറസ്റ്റ്
ഇന്‍ഡസ്ട്രീസ് -
ട്രാവന്‍കൂര്‍
ലിമിറ്റഡ് -ന് ഇതുവരെ
എത്ര രൂപയാണ്
അനുവദിച്ചു
നല്‍കിയിട്ടുള്ളത്;
(ഡി)
ഇതുവരെ
പൂര്‍ത്തിയാക്കിയ
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രഖ്യാപിച്ചിട്ടുള്ള
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
കുഴല്‍മന്ദം പഞ്ചായത്തിലെ
പെരമ്പിലംകാട് കോളനിയിലെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ
4533.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14
വര്‍ഷത്തില്‍ സമഗ്ര
വികസനത്തിനായി
തെരഞ്ഞെടുക്കപെട്ട
ആലത്തൂര്‍ മണ്ഡലത്തിലെ
കുഴല്‍മന്ദം
പഞ്ചായത്തിലെ
പെരമ്പിലംകാട്
കോളനിയിലെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ആയതിൻ
പ്രകാരം എന്തെല്ലാം
പ്രവൃത്തികളാണ്
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
നിര്‍വ്വഹണ
ഏജന്‍സിയായി ആരെയാണ്
നിയോഗിച്ചിട്ടുള്ളത്;
(ഡി)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
എസ്.സി.
വകുപ്പിന്റെ കീഴില്‍
പാലക്കാട് ആരംഭിച്ച
മെഡിക്കല്‍ കോളേജിന്റെ
പ്രവര്‍ത്തനം
4534.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.സി. വകുപ്പിന്റെ
കീഴില്‍ പാലക്കാട്
ആരംഭിച്ച മെഡിക്കല്‍
കോളേജ് ഏത് ആക്ടിന്റെ
അടിസ്ഥാനത്തിലാണ്
പ്രവര്‍ത്തിക്കുന്നത്
എന്ന വിവരം
ലഭ്യമാക്കുമോ ;
(ബി)
ഇതിന്
അംഗീകാരം
ലഭ്യമാക്കിയിട്ടുണ്ടേോ
;
(സി)
കോളേജു
നടത്തിപ്പുമായി
ബന്ധപ്പെട്ട് ഏത്
നിയമത്തിന്റെ
അടിസ്ഥാനത്തിലാണ്
ഇന്ത്യന്‍ മെഡിക്കല്‍
കൗണ്‍സിലിന്റെ
അംഗീകാരത്തിന്
അപേക്ഷിച്ചിട്ടുള്ളത് ;
എപ്പോഴാണ് അംഗീകാരം
ലഭിച്ചത് എന്നും
വ്യക്തമാക്കുമോ ;
(ഡി)
എത്ര ജീവനക്കാരാണ്
ഇവിടെ ഉള്ളത്; ഏത്
ഏജന്‍സിയാണ് നിയമനം
നടത്തിയത് ; ഇതിന്
പ്രത്യേക ഉത്തരവ്
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(ഇ)
നിയമനം
നടത്തിയതില്‍
സംവരണതത്വം
പാലിച്ചിട്ടുണ്ടോ ;
എങ്കില്‍ പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍ നിന്നും
എത്ര പേരെ
നിയമിച്ചുവെന്ന വിവരം
ലഭ്യമാക്കാമോ ;
(എഫ്)
പ്രസ്തുത
സ്ഥാപനത്തിലേക്ക്
എന്നാണ് ജീവനക്കാരെ
നിയമിച്ചത് എന്നും
എന്നുമുതലാണ് ശമ്പളം
നല്‍കിയത് എന്നും വിവരം
ലഭ്യമാക്കാമോ ;
(ജി)
മെഡിക്കല്‍
കോളേജിന്റെ
നടത്തിപ്പിന് വേണ്ടി
പട്ടികജാതി വകുപ്പ്
എത്ര കോടി രൂപയാണ്
കൊടുത്തിട്ടുള്ളത് എന്ന
കണക്കു വര്‍ഷം തിരിച്ച്
ലഭ്യമാക്കാമോ ; ഈ തുക
ആരുടെ പേരിലാണ്
ഡിപ്പോസിറ്റ്
ചെയ്തിട്ടുള്ളത് എന്നും
ഏത് ബാങ്കിലാണ് പണം
നിക്ഷേപിച്ചത് എന്നും
വിവരം ലഭ്യമാക്കുമോ ;
പട്ടികജാതി എസ്.സി.പി.
ഫണ്ടിന് പുറമേ
സ്ഥാപനത്തിന് ബഡ്ജറ്ററി
സപ്പോര്‍ട്ടായി എന്ത്
തുക ലഭ്യമായി എന്നും
ഏത് വര്‍ഷമാണ് ഈ തുക
ലഭ്യമായത് എന്നും വിവരം
ലഭ്യമാക്കാമോ ?
കുറവ
സമുദായത്തെ പട്ടികജാതി
ലിസ്റ്റില്‍ നിന്നും
ഒഴിവാക്കുന്നതിന് ഉദ്ദേശം
4535.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറവ
സമുദായത്തെ പട്ടികജാതി
ലിസ്റ്റില്‍ നിന്നും
ഒഴിവാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
കുറവ സമുദായത്തിലെ
കുട്ടികള്‍ക്ക്
കിര്ത്താഡ്സ്സ്
പോലുള്ള സ്ഥാപനങ്ങളില്‍
നിന്നും നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പട്ടികജാതിയില്‍
ഒരു കുട്ടി
ഉള്‍പ്പെടുന്നുവെന്ന്
നിശ്ചയിക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നു പറയാമോ;
(സി)
നിലവിലെ
സാഹചര്യത്തില്‍ കുറവ
സമുദായത്തില്‍പ്പെട്ട
കുട്ടികളെയും
രക്ഷിതാക്കളെയും
ഓഫീസില്‍
വിളിച്ചുവരുത്തി അവരുടെ
പാരമ്പര്യ തൊഴിലിനെ
കുറിച്ചും മറ്റും
ബുദ്ധിമുട്ടിക്കുന്ന
ചോദ്യങ്ങള്‍
ചോദിക്കുന്നത്
എന്തുകൊണ്ടാണെന്ന്
പറയാമോ;
(ഡി)
പട്ടികജാതിയില്‍പ്പെട്ട
മാതാപിതാക്കള്‍
കുലത്തൊഴിലല്ലാത്ത
ജോലികള്‍ ചെയ്താല്‍
മക്കളെ പട്ടികജാതിയില്‍
ഉള്‍പ്പെടുത്തരുതെന്ന്
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
എന്‍.സി.വി.ടി
അംഗീകാരത്തോടെ
പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐ
4536.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എന്‍.സി.വി.ടി ( നാഷണൽ
കൗണ്‍സിൽ ഫോർ വോക്കെഷനൽ
ട്രെയിനിംഗ് )
അംഗീകാരത്തോടെ
പ്രവര്‍ത്തിക്കുന്ന
എത്ര ഐ.ടി.ഐ കള്‍
ഉണ്ടെന്ന് പറയാമോ;
(ബി)
പ്രസ്തുത
ഐ.ടി.ഐ കളില്‍
എന്‍.സി.വി.ടി.
മാനദണ്ഡങ്ങളനുസരിച്ചുള്ള
ജീവനക്കാര്‍
ഉള്‍പ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങളുടെ
കുറവുണ്ടെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
2015
മാര്‍ച്ച് മാസം
പ്രസ്തുത
സ്ഥാപനങ്ങളില്‍ അഞ്ചു
വര്‍ഷത്തിലൊരിക്കലുള്ള
പരിശോധന എന്‍.സി.വി.ടി
നടത്തുന്നതാണെന്ന
കാര്യം അറിയുമോ;
(ഡി)
എങ്കില്‍
പട്ടികവിഭാഗം
കുട്ടികള്‍ക്ക് ഏറെ
പ്രയോജനകരമായ പ്രസ്തുത
ഐ.ടി.ഐ കളുടെ അംഗീകാരം
നിലനിര്‍ത്തുന്നതിന്
എന്‍.സി.വി.ടി
മാനദണ്ഡമനുസരിച്ചുള്ള
എല്ലാ അടിസ്ഥാന
സൗകര്യങ്ങളും
ലഭ്യമാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
പട്ടിക
ജാതി വിഭാഗങ്ങൾക്കുള്ള വീട്
നിർമ്മാണം
4537.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
വ൪ഷം പട്ടിക ജാതി
വിഭാഗത്തില്‍പ്പെട്ട
വീടില്ലാത്ത
കുടുംബങ്ങള്‍ക്ക് വീട്
നി൪മ്മിച്ചു
കൊടുക്കുന്നതിന് പട്ടിക
ജാതി വകുപ്പ് എത്ര
തുകയാണ് നീക്കിവെച്ചത്;
(ബി)
ഇതില്‍
എത്ര രൂപ
ചെലവഴിച്ചുവെന്നും എത്ര
വീടുകള്‍
പൂ൪ത്തീകരിച്ചുവെന്നും
ജില്ല തിരിച്ച് കണക്ക്
വ്യക്തമാക്കാമോ;
(സി)
2011-12,
2012-13, 2013-14 എന്നീ
വ൪ഷങ്ങളില്
ലക്ഷ്യമിട്ട വീടുകള്‍
എത്രയായിരുന്നുവെന്നും
ഇതില്‍ ഒാരോ വ൪ഷവും
എത്ര വീടുകള്‍
പൂ൪ത്തീകരിച്ചുവെന്നും,
ഇനി എത്ര വീടുകള്‍
പൂ൪ത്തീകരിക്കാനുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വ൪ഷങ്ങളില് എത്ര
തുകയാണ്
നീക്കിവെച്ചതെന്നും
ചെലവഴിച്ചതെന്നും
വ്യക്തമാക്കുമോ?
പട്ടിക
ജാതി വിഭാഗക്കാര്‍ക്കുള്ള ഭവന
പദ്ധതി
4538.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭവനനിര്‍മ്മാണത്തിനായി,
എെ.എ.വൈ. പദ്ധതി
പ്രകാരം 2 ലക്ഷം രൂപ
നല്കുമ്പോള്,
പട്ടികജാതി വകുപ്പ്
ഇതിനായി 3 ലക്ഷം
രൂപയാണ് നല്‍കുന്നത്
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി എെ.എ.വൈ.
പദ്ധതിയില്‍ പട്ടിക
ജാതി ഗുണഭോക്താക്കള്‍
കുറയുകയും പട്ടിക ജാതി
വകുപ്പിലേക്കുള്ള
അപേക്ഷ കൂടുകയും
ചെയ്യുന്നത്
സ൪ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇപ്രകാരം,പര്യാപ്തമായ
തുകയില്ലാത്തതിനാല്‍
എെ.എ.വൈ. പദ്ധതിയില്‍
നിന്നും, അപേക്ഷകരുടെ
ഏണ്ണം കൂടുതലായതിനാല്‍
പട്ടിക ജാതി വകുപ്പില്‍
നിന്നും പട്ടിക ജാതി
വിഭാഗക്കാര്‍ക്ക് വീട്
ലഭിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എെ.എ.വൈ.
പദ്ധതി പ്രകാരമുള്ള
ധനസഹായം 2 ലക്ഷത്തില്‍
നിന്ന് 3 ലക്ഷമായി
വ൪ദ്ധിപ്പിക്കുന്നതിന്
ഗ്രാമ വികസന
വകുപ്പുമായി പട്ടിക
ജാതി വകുപ്പ്
എന്തെങ്കിലും
തരത്തിലുള്ള ച൪ച്ച
നടത്തി ധാരണയില്‍
എത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
മാതൃകാ
പട്ടികജാതി കോളനി
നവീകരണപദ്ധതി
4539.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാതൃകാ പട്ടികജാതി
കോളനി നവീകരണ
പദ്ധതിയില്‍ എത്ര
കോളനികളാണ്
നവീകരിച്ചിട്ടുള്ളത്;
എന്ത് മാനദണ്ഡ
പ്രകാരമാണ് ഇതിനായി
കോളനികളെ
തെരെഞ്ഞെടുക്കുന്നത്;
(ബി)
അടിസ്ഥാന
സൗകര്യ വികസനം
ആവശ്യമുള്ള കോളനികളെ
നവീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ; മാതൃകാ
കോളനി നവീകരണത്തിന്
അടുത്ത സാമ്പത്തിക
വര്‍ഷം എത്ര
കോളനികളെയാണ്
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
നിതാഖത്
നിയമം മൂലം തൊഴില്‍
നഷ്ടപ്പെടുന്ന പിന്നോക്ക
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വേണ്ടിയുള്ള സ്വയംതൊഴില്‍
പദ്ധതി
4540.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.മുരളീധരന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൗദി
സര്‍ക്കാരിന്റെ നിതാഖത്
നിയമം മൂലം തൊഴില്‍
നഷ്ടപ്പെടുന്ന
പിന്നോക്ക
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വേണ്ടി സംസ്ഥാന
പിന്നോക്ക വിഭാഗ വികസന
കമ്മീഷന് പ്രത്യേക
സ്വയം തൊഴില്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഏതെല്ലാം
മേഖലയില്‍ ആരംഭിക്കുന്ന
സ്വയം തൊഴിലുകളാണ്
പ്രസ്തുത പദ്ധയില്‍
ഉള്‍പ്പെടുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
എന്തെല്ലാം
സാമ്പത്തിക സഹായങ്ങളാണ്
പദ്ധതിയിലൂടെ
സംരംഭകര്‍ക്ക്
നല്‍കുന്നതെന്ന്
വിശദമാക്കുമോ?
ബോയന്‍
സമുദായം
4541.
ശ്രീ.പി.സി.
ജോര്‍ജ്
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബോയന്‍ സമുദായം 2001
വര്‍ഷം വരെ ഏതു
ജാതിപ്പട്ടികയിലണ്
ഉള്‍പ്പെട്ടിരുന്നത് ;
വ്യക്തമാക്കുമോ ;
(ബി)
കോട്ടയം
ജില്ലയിൽ ബോയന്‍ എന്ന്
അറിയപ്പെടുന്ന സമുദായം
ഇതര ജില്ലകളില്‍ ഏത്
ജാതിപ്പേരിലാണ്
അറിയപ്പെടുന്നതെന്നു
വെളിപ്പെടുത്തുമോ ;
(സി)
ബോയന്‍
സമുദായത്തെ
നിലവിലുണ്ടായിരുന്ന
ജാതിപ്പട്ടികയില്‍
നിന്ന് നീക്കം
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കുമോ
?
പോസ്റ്റ്
മെട്രിക്ക് ബോയ്സ്
ഹോസ്റ്റലിലെ വാച്ച്മേന്
തസ്തിക
4542.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2001-2002
ല്‍ നിര്‍ത്തല്‍ ചെയ്ത
പോസ്റ്റ് മെട്രിക്ക്
ബോയ്സ് ഹോസ്റ്റലിലെ
വാച്ച്മേന് തസ്തിക
പുന:സ്ഥാപിച്ചിട്ടുണ്ടോ?
ഉണ്ടെങ്കില്‍
എവിടെയൊക്കെ
പുന:സ്ഥാപിച്ചിട്ടുണ്ട്?
കണ്ണൂര്‍ - കാസര്‍ഗോഡ്
ജില്ലകളില്‍ ഇപ്പോള്‍ ഈ
തസ്തിക നിലവിലില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
പോസ്റ്റ്
മെട്രിക്ക്
ഹോസ്റ്റലുകളില്‍ സ്ഥിരം
റസിഡന്റ്
ട്യൂട്ടര്‍മാര്‍
ഇല്ലാത്തത് കൊണ്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സ്ഥിരം ആര്.ടി തസ്തിക
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ചാലക്കുടി
വി.ആര്.പുരത്തെ ഗവ.എെ.ടി.എെ
യില്‍ പുതുതായി
ഇലക്ട്രീഷ്യന് കോഴ്സ്
4543.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ചാലക്കുടി
വി.ആര്.പുരത്തെ
ഗവ.എെ.ടി.എെയില്‍
പുതുതായി
ഇലക്ട്രീഷ്യന് കോഴ്സ്
അനുവദിക്കുന്നതിനായുള്ള
അപേക്ഷയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പുതിയ
കെട്ടിടം ഉദ്ഘാടനം
ചെയ്യപ്പെടുകയും
ഇതിനായുള്ള ഭൗതിക
സാഹചര്യങ്ങള്‍
ഒരുക്കുകയും ചെയ്ത
സാഹചര്യത്തില്‍
ഇലക്ട്രീഷ്യന് ട്രേഡ്
അടിയന്തരമായി
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പിന്നോക്ക
വിഭാഗ വികസന കോര്‍പ്പറേഷനിൽ
ഡെയിലി വെജ് സ്റ്റാഫ്
4544.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കേരള സംസ്ഥാന
പിന്നോക്ക വിഭാഗ വികസന
കോര്‍പ്പറേഷന്റെ
ഹെഡ്ഡാഫീസിലും ജില്ലാ
ഓഫീസുകളിലും ദിവസക്കൂലി
അടിസ്ഥാനത്തില്‍
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
നിയമിക്കപ്പെട്ടവരുടെ
പേരും മേല്‍വിലാസവും
തസ്തികയും ശമ്പളവും
വിശദമാക്കുന്ന ലിസ്റ്റ്
ലഭ്യമാക്കുമോ;
(സി)
ഇത്തരത്തിലുള്ള
നിയമനം
നടത്തിയിട്ടുള്ളത്
ഏതെങ്കിലും എഴുത്ത്
പരീക്ഷയുടെയോ
ഇന്റര്വ്യൂവിന്റെയോ
അടിസ്ഥാനത്തിലാണോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പിന്നോക്ക
വിഭാഗത്തിലെ നിയമ
ബിരുദധാരികള്‍ക്ക് ധനസഹായം
4545.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
പി.സി വിഷ്ണുനാഥ്
,,
റ്റി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിന്നോക്ക
വിഭാഗത്തിലെ നിയമ
ബിരുദധാരികള്‍ക്ക്
ധനസഹായം നല്‍കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
എന്തെല്ലാം
ധനസഹായങ്ങളാണ് പദ്ധതി
വഴി ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പിന്നോക്ക
സമുദായക്ഷേമ കോര്‍പ്പറേഷനു
കീഴില്‍ പുതിയ വായ്പാ
പദ്ധതികള്‍.
4546.
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിന്നോക്ക
സമുദായക്ഷേമ
കോര്പ്പറേഷന് നല്കി
വരുന്ന സ്വയം തൊഴില്‍
വായ്പാ പദ്ധതിക്ക്
സമാനമായി, കൂടുതല്‍ തുക
നല്കുന്ന തരത്തിലുള്ള
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കുമോ;
(ബി)
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം പുതിയ
പദ്ധതികള്‍
നടപ്പാക്കുമെന്ന്
വ്യക്തമാക്കുമോ?
വൈപ്പിന്‍
മണ്ഡലത്തില്‍ പട്ടികജാതി
കോളനികള്‍ സ്വയം
പര്യാപ്തമാക്കുന്ന പദ്ധതി
4547.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
കോളനികള്‍ സ്വയം
പര്യാപ്തമാക്കുന്ന
പദ്ധതി പ്രകാരം
വൈപ്പിന്‍ മണ്ഡലത്തില്‍
നിന്നും
നിര്‍ദ്ദേശിക്കപ്പെട്ട
കോളനികൾ ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കോളനികളില്‍ നിര്‍മ്മാണ
പ്രവൃത്തികള്‍
നടത്തുന്നതില്‍
ഏതെങ്കിലും തരത്തിലുളള
തടസ്സങ്ങള്‍
നേരിടുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
ലക്ഷംവീട്,
ഐ.എച്ച്. ഡി.പി. കോളനി
നിവാസികൾക്ക് പട്ടയം
4548.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലക്ഷം വീട്
കാേളനികളിലും ഐ .എച്ച്
.ഡി. പി . കാേളനികളിലും
താമസിക്കുന്ന പട്ടയം
ലഭിച്ചിട്ടില്ലാത്ത
കുടുംബങ്ങള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഉണ്ടെങ്കില്‍, ഇൗ
പ്രശ്നം
പരിഹരിക്കുന്നതിന്
പട്ടിക സമുദായ
ക്ഷേമവകുപ്പ്
കെെക്കാെണ്ട നടപടികള്‍
വ്യക്തമാക്കാമാേ;
(ബി)
അനധികൃത
താമസക്കാര്‍ എന്ന
പേരില്‍ സര്‍ക്കാരില്‍
നിന്നും,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
ഇവര്‍ക്ക്
ആനുകൂല്യങ്ങളൊന്നും
തന്നെ ലഭിക്കാത്ത
സാഹചര്യത്തില്‍ ആയതു
പരിഹരിക്കുന്നതിന്
ഇവര്‍ക്കു പട്ടയം
നല്കുന്ന കാര്യം
പരിഗണിക്കുമാേ?
പട്ടികജാതി
ഫണ്ട് ഉപയോഗിച്ച് വാങ്ങിയ
സ്ഥലങ്ങൾ
4549.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
ഫണ്ട് ഉപയോഗിച്ച് വിവിധ
ആവശ്യങ്ങള്‍ക്കായി
വകുപ്പ് വാങ്ങിയ
സ്ഥലങ്ങള്‍
എവിടെയെല്ലാം ഉണ്ട്;
എത്ര അളവിലുള്ള
സ്ഥലങ്ങളാണ് വിവിധ
പ്രദേശങ്ങളില്‍ ഉള്ളത്;
(ബി)
പ്രസ്തുത
സ്ഥലങ്ങള്‍ എന്തെല്ലാം
ആവശ്യങ്ങള്‍ക്കായി ആണ്
വാങ്ങിയിട്ടുള്ളത്;
നിലവിൽ ഈ സ്ഥലങ്ങള്‍
എന്താവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുന്നു എന്ന്
വ്യക്തമാക്കുമോ;
(സി)
പട്ടികജാതി
ഫണ്ട് ഉപയോഗിച്ച്
വാങ്ങിയ സ്ഥലങ്ങള്‍ /
കെട്ടിടങ്ങള്‍ മറ്റ്
വകുപ്പുകള്‍ക്ക്
കൈമാറിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
ആവശ്യങ്ങള്‍ക്ക്,
എവിടെയെല്ലാമുള്ള
സ്ഥലങ്ങളാണ്
കൈമാറിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
പട്ടികജാതി കോളനികള്‍
4550.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
നിലവിലുള്ള പട്ടികജാതി
കോളനികള്‍ ഏതെല്ലാം;
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കുമോ; ഈ
കോളനികളില്‍ ഓരോന്നിലും
പട്ടികജാതി ജനസംഖ്യ
എത്ര; കോളനി തിരിച്ച്
വിശദമാക്കാമോ;
(ബി)
ഈ
കോളനികളില്‍ ഓരോന്നിലും
ഭവനരഹിതരായ എത്ര
പട്ടികജാതി
കുടുംബങ്ങള്‍ ഉണ്ട്;
കോളനി തിരിച്ച്
വിശദമാക്കാമോ;
(സി)
ഭവന
രഹിതരായവരുടെ പേര്,
വിലാസം, എന്നിവ
വ്യക്തമാക്കുന്ന പട്ടിക
ലഭ്യമാക്കാമോ;
(ഡി)
ഇവര്‍ക്കെല്ലാം
ഭവന നിര്‍മ്മാണത്തിന്
ധനസഹായം
ലഭ്യമാകുന്നതിന്
എന്തെങ്കിലും പാക്കേജ്
കൊയിലാണ്ടി മണ്ഡലത്തിന്
അനുവദിക്കുമോ;
(ഇ)
ഈ
കോളനികളില്‍
വൈദ്യുതീകരണം
നടന്നിട്ടില്ലാത്ത
വീടുകള്‍ എത്ര; കോളനി
തിരിച്ച് വിശദമാക്കാമോ?
പട്ടികജാതി
വകുപ്പ് പൂൾഡ് ഫണ്ട്
കോർപ്പസ് ഫണ്ട് എന്നീ
ഇനങ്ങളിൽ ബജറ്റിൽ വകയിരുത്തിയ
തുക
4551.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വകുപ്പ് പൂൾഡ് ഫണ്ട്,
കോര്‍പ്പസ് ഫണ്ട് എന്നീ
ഇനങ്ങളില്‍ 2011-12,
2012-13, 2013-14,
2014-15 വര്‍ഷങ്ങളില്‍
എത്ര രൂപയാണ് ബജറ്റില്‍
വകകൊള്ളിച്ചിരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതില്‍
എത്ര രൂപ ഓരോ വര്‍ഷവും
പിന്‍വലിച്ചു;
പിന്‍വലിച്ച തുകയില്‍
എത്ര രൂപ ചെലവഴിക്കാതെ
മറ്റ് അക്കൗണ്ടുകളില്‍
നിക്ഷേപിച്ചു;
അക്കൗണ്ടു തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
എന്ത്
ആവശ്യത്തിനുവേണ്ടിയാണ്
പ്രസ്തുത തുക
പിന്‍വലിച്ചത് ; അതില്‍
എത്ര രൂപ ചെലവഴിച്ചു ;
വിശദാംശങ്ങള്‍
നല്‍കുമോ?
പട്ടികജാതി
വകുപ്പു മന്ത്രിയുടെ ചികിത്സാ
സഹായ നിധി.
4552.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വകുപ്പുമന്ത്രിയുടെ
ചികിത്സാ സഹായ
നിധിയില്‍ നിന്ന്,
ഗുണഭോക്താക്കള്‍ക്ക്
ധനസഹായം ലഭിക്കുന്നതിന്
കാലതാമസം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ സഹായം
ലഭ്യമാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(ബി)
അപേക്ഷിച്ച്
മൂന്നു മാസത്തിനകം
ഗുണഭോക്താവിന് ധനസഹായം
ലഭിച്ചുവെന്ന് ഉറപ്പു
വരുത്തുവാന്‍ സത്വര
നടപടികള്‍
കൈക്കൊള്ളുമോ;
(സി)
ചികിത്സാ
ധനസഹായത്തിന് അപേക്ഷ
സമര്‍പ്പിക്കുന്നതു
സംബന്ധിച്ചുള്ള
മാനദണ്ഡങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
പാലക്കാട്
മെഡിക്കൽ കോളേജിന്റെ
പ്രവർത്തനം
4553.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്റെ
കീഴില്‍ പാലക്കാട്
ജില്ലയില്‍ മെഡിക്കല്‍
കോളേജ് പ്രവര്‍ത്തനം
തുടങ്ങിയോയെന്ന്
വ്യക്തമാക്കാമോ; ഈ
കോളേജിന്റെ
പ്രവര്‍ത്തനം
പട്ടികജാതി വികസന
വകുപ്പിന്റെ പൂര്‍ണ്ണ
നിയന്ത്രണത്തിലാണോയെന്നും
വിശദമാക്കാമോ;
(ബി)
ഈ
കോളേജില്‍
പഠിക്കുന്നതിനായി
പട്ടികജാതിവിഭാഗക്കാര്‍ക്കും
മറ്റ്
വിഭാഗക്കാര്‍ക്കുമായി
നീക്കിവെച്ചിട്ടുളള
സീറ്റുകളുടെ എണ്ണം
വ്യക്തമാക്കാമോ;
(സി)
ഈ
കോളേജില്‍ ഏതൊക്കെ
സ്പെഷ്യാലിറ്റി
വിഭാഗങ്ങളാണ്
പ്രവര്‍ത്തിപ്പിയ്ക്കാന്‍
തീരുമാനിച്ചിട്ടുളളതെന്നും
ഇതിനായുളള അടിസ്ഥാന
സൌകര്യങ്ങള്‍
ലഭ്യമായിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(ഡി)
ഇവിടെ
നേഴ്സിംഗ്, ദന്തല്‍,
പാരാമെഡിക്കല്‍
കോഴ്സുകള്‍ക്ക്
പ്രവേശനം
ആരംഭിയ്ക്കുന്നതിന്
ഉദ്ദേശമുണ്ടോ;
വ്യക്തമാക്കാമോ;
പട്ടികജാതി
പിന്നോക്ക സമുദായ ക്ഷേമ
വകുപ്പ് മുഖേനയുള്ള
കല്ല്യാശ്ശേരി മണ്ഡലത്തിലെ
വികസന പ്രവര്‍ത്തനങ്ങള്‍
4554.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
പിന്നോക്ക സമുദായ ക്ഷേമ
വകുപ്പ് മുഖേന കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എന്തൊക്കെ
വികസന
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കല്ല്യാശ്ശേരി
മണ്ഡലത്തില്‍
പട്ടികജാതി പിന്നോക്ക
സമുദായക്ഷേമ വകുപ്പില്‍
നിന്നും വിതരണം ചെയ്ത
ചികിത്സാ ദുരിതാശ്വാസ
നിധിയുടെ വിശദാംശം
ലഭ്യമാക്കുമോ; ഇതുവരെ
എത്ര രൂപ ധനസഹായമായി
നല്‍കിയിട്ടുണ്ട്?
പട്ടികജാതി
ഫണ്ടുകള്‍ വകമാറ്റി
ചെലവഴിക്കൽ
4555.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
എസ്.സി./എസ്.ടി. സഹകരണ
ഫെഡറേഷനില്‍
വര്‍ഷങ്ങളായി
പട്ടികജാതി ഫണ്ടുകള്‍
വകമാറ്റി ചെലവഴിച്ച്
ദുരുപയോഗം
ചെയ്യുന്നതായി
പട്ടികജാതി സംഘടനാ
വിജിലന്‍സ് വിഭാഗം
അന്വേഷണം നടത്തി
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍ ഗുരുതരമായ
ആരോപണങ്ങള്‍ ഫെഡറേഷന്
എതിരെ നിരത്തിയ
പ്രസ്തുത റിപ്പോര്‍ട്ട്
ലഭിച്ചിട്ട്
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ?
കുന്ദമംഗലം
അമ്പ്രമ്മല്‍ കോളനിയെ സ്വയം
പര്യാപ്ത പട്ടികജാതി
കോളനിയില്‍ ഉള്‍പ്പെടുത്താന്‍
നടപടി
4556.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത പട്ടികജാതി
സങ്കേതങ്ങള്‍
പദ്ധതിയില്‍ കുന്ദമംഗലം
നിയോജക മണ്ഡലത്തിലെ
അമ്പ്രമ്മല്‍ കോളനിയെ
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
വിഭാഗത്തിന്റെ കടം
എഴുതിതള്ളാ൯ പദ്ധതി
4557.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിന്റെ കടം
എഴുതിതള്ളാ൯ പദ്ധതി
നിലവിലുണ്ടോ; എങ്കില്‍
എത്ര തുക വരെയാണ്
എഴുതിതള്ളാ൯
തീരുമാനിച്ചിട്ടുള്ളത്;
ഏത് വ൪ഷം വരെയുള്ള
വായ്പയ്ക്കാണ് ഇത്
ബാധകമാകുന്നത്;
(ബി)
പട്ടികജാതി
വിഭാഗത്തിന്റെ കടം
എഴുതിതള്ളാ൯ പദ്ധതി
പ്രകാരം 2011-12,
2012-13, 2013-14,
2014-15 എന്നീ
വ൪ഷങ്ങളില് എത്ര
ഗുണഭോക്താക്കള്‍ക്കാണ്
ആനുകൂല്യം
ലഭ്യമായിട്ടുള്ളത്;
റവന്യു ജില്ല തിരിച്ചു
കണക്ക് ലഭ്യമാക്കാമോ;
(സി)
ഏതെല്ലാം
ധനകാര്യ സ്ഥാപനങ്ങള്‍
വഴി എടുത്ത കടമാണ്
എഴുതിതള്ളുന്നത്;
(ഡി)
എഴുതിതള്ളുന്ന
സ്ഥാപനങ്ങള്‍ക്ക് എത്ര
തുകയാണ് മേല്‍
ഉദ്ധരിച്ച വ൪ഷങ്ങളില്
കൊടുത്തിട്ടുള്ളത്;
(ഇ)
പട്ടികജാതി
വിഭാഗത്തിന്റെ കടം
എഴുതിതള്ളുന്നതിനുള്ള
പദ്ധതി പ്രകാരം
സർക്കാരിൽ നിന്നും പണം
ലഭ്യമായ ധനകാര്യ
സ്ഥാപനങ്ങള്‍ അവ൪ക്ക്
ലഭ്യമായ ഫണ്ട്
ഗുണഭോക്താക്കള്‍ക്ക്
കൊടുത്തിട്ടുണ്ടോ;
ഏതെങ്കിലും ഒരു വ൪ഷം
ഇത് റിവ്യു
ചെയ്തിട്ടുണ്ടോ?
പട്ടികജാതി
കുടുംബങ്ങള്‍ക്ക്
ഭവനനിർമ്മാണത്തിന് ധനസഹായം
4558.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വീടില്ലാത്ത എത്ര
പട്ടികജാതി
കുടുംബങ്ങള്‍
ഉണ്ടെന്നും ഇതില്‍
2014-'15 വ൪ഷം എത്ര
വീടുകള്‍ കൊടുക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്
എന്നും വ്യക്തമാക്കാമോ;
(ബി)
ഭവന
നിർമ്മാണത്തിനുള്ള
ധനസഹായം വീട് ഒന്നിന് 3
ലക്ഷം രൂപയാക്കിയതിനു
ശേഷം എത്ര
വീടുകള്‍ക്കാണ് തുക
കൊടുത്തിട്ടുള്ളത് എന്ന
വിവരം ലഭ്യമാക്കാമോ;
(സി)
ഇതില്‍
എത്ര വീടുകള്‍
പൂ൪ത്തീകരിച്ചുവെന്ന്
ജില്ല തിരിച്ച് കണക്ക്
ലഭ്യമാക്കുമോ?
പട്ടികജാതി
വിജ്ഞാന്‍വാടികള്‍
4559.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിജ്ഞാന്വാടികളെ
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
സംസ്ഥാനത്ത് ഇതുവരെ
പട്ടികജാതി
വിജ്ഞാന്‍വാടികള്‍
എത്രയെണ്ണം സ്ഥാപിച്ചു
എന്നും ഇതുവഴി
എന്തെല്ലാം സഹായങ്ങളാണ്
ലഭ്യമാവുക എന്നും
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
തുടര്‍പ്രവര്‍ത്തനങ്ങള്‍
എങ്ങനെയെന്നും
സംസ്ഥാനത്ത് ആകെ എത്ര
വിജ്ഞാന്വാടികളാണ്
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
പട്ടികജാതി
പ്രമോട്ടര്‍മാരായി സേവനം
അനുഷ്ഠിക്കുന്നവരുടെ
വേതനകുടിശ്ശിക
4560.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
പ്രമോട്ടര്‍മാരായി
സേവനം
അനുഷ്ഠിക്കുന്നവര്ക്കുളള
വേതനം മാസങ്ങളായി
കുടിശ്ശികയായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചാലക്കുടി
മേഖലയിലെ എസ്.സി.
പ്രമോട്ടര്‍മാര്‍ക്ക്
കഴിഞ്ഞ 4 മാസക്കാലമായി
വേതനം നല്‍കാത്ത വിഷയം
അടിയന്തരമായി
പരിഗണിച്ച്ആയത് ഉടന്‍
വിതരണം ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
വിഭാഗക്കാര്‍ക്കുള്ള സംവരണം
4561.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയാടിസ്ഥാനത്തില്‍
പട്ടികജാതി
വിഭാഗക്കാര്‍ക്കുള്ള
സംവരണം എത്ര
ശതമാനമാണെന്ന് പറയാമോ;
(ബി)
കേരളത്തിലെ
പ്രസ്തുത
വിഭാഗങ്ങള്‍ക്കുള്ള
സംവരണം എത്ര
ശതമാനമാണെന്ന്
അറിയിക്കുമോ;
(സി)
ഇക്കാര്യത്തില്‍
ദേശീയ പട്ടികജാതി
കമ്മീഷന് എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
സംവരണ
ശതമാനത്തിലുണ്ടായിട്ടുള്ള
കുറവ് പരിശോധിച്ച്
മുന്‍കാലപ്രാബല്യത്തോടെ
ആയത്
പരിഹരിക്കുവാനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വികസന ഫെഡറേഷന്റെ അന്യായമായ
ഫണ്ട് വിനിയോഗം
4562.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വികസന ഫെഡറേഷന്,
പട്ടികജാതി വകുപ്പ്
നല്കുന്ന ഫണ്ടുകള്‍
പട്ടികജാതിക്കാര്‍ക്ക്
നല്‍കാതെ വകമാറ്റി
ചെലവാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2013-14
വര്‍ഷത്തില്‍ ഫെഡറേഷന്
പട്ടികജാതി വികസന
വകുപ്പ് നല്കിയ 2 കോടി
രൂപയില്‍ ഒരു രൂപപോലും
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
നല്‍കാത്തതിനെതിരെ ബഹു.
ഹൈക്കോടതിയില്‍
പട്ടികജാതിക്കാര്‍ കേസ്
നല്‍കുകയും ബഹു.
ഹൈക്കോടതി ഡിവിഷന്
ബെഞ്ച് ഫണ്ട് വിനിയോഗം
സ്റ്റേ ചെയ്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിക്കാമോ?
വാമനപുരത്തെ
സ്വയംപര്യാപ്ത പട്ടികജാതി
സങ്കേതങ്ങള്‍
4563.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയംപര്യാപ്ത
പട്ടികജാതി
സങ്കേതങ്ങള്‍ എന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം കോളനികളില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും
കോളനികളില്‍ പ്രസ്തുത
പദ്ധതി പ്രകാരമുള്ള
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍
നടക്കുന്നുണ്ടോ ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
ഏറ്റെടുത്ത്
നടപ്പിലാക്കുന്നതിന്
കരാര്‍ എടുക്കുന്ന
സ്ഥാപനങ്ങള്‍ യഥാസമയം
പണികള്‍
പൂര്‍ത്തിയാക്കാതെ
വീഴ്ചവരുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അവരുടെ പേര് വിവരങ്ങളും
, എന്തു നടപടികളാണ്
അവര്‍ക്കെതിരെ
സ്വീകരിച്ചതെന്നും
അറിയിക്കുമോ ;
സര്‍ക്കാര്‍
ധനസഹായത്താല്‍
നിര്‍മ്മിക്കുന്ന
വീടുകള്‍ക്ക്
പഞ്ചായത്തുകളില്‍ നിന്നും
കെട്ടിട നമ്പര്‍
ലഭിക്കുന്നതിനുള്ള തടസ്സം
4564.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
ക്ഷേമ വകുപ്പില്‍
നിന്നും വൈപ്പിന്‍
മണ്ഡലത്തിലെ എത്ര
കുടുംബങ്ങള്‍ക്ക് വീട്
നിര്‍മ്മാണത്തിനായി പണം
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
വീട്
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിനും
കെട്ടിട നമ്പരിട്ട്
കിട്ടുന്നതിനും
ഗുണഭോക്താക്കള്‍ക്ക്
ഏതെങ്കിലും തരത്തിലുളള
ബുദ്ധിമുട്ട്
അനുഭവപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
ധനസഹായത്താല്‍
നിര്‍മ്മിക്കുന്ന
വീടുകള്‍ക്ക്
പഞ്ചായത്തുകളില്‍
നിന്നും വീട്ട് നമ്പര്‍
ലഭിക്കുന്നതിന് തടസ്സം
നേരിടുന്നതായി
ചൂണ്ടിക്കാണിച്ചുകൊണ്ട്
എത്ര പരാതികളാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടിയെന്തെന്ന്
വ്യക്തമാക്കാമോ?
വിദ്യാജ്യോതി,
വാത്സല്യ നിധി, സ്മൃതിവനം
പദ്ധതികള്‍
4565.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷ൯
676 പ്രകാരം
നടപ്പാക്കുന്ന
പദ്ധതികള്‍
തുടങ്ങുന്നതിനും
പൂ൪ത്തീകരിക്കുന്നതിനും
സമയ പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സമയ പരിധിയുടെ വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
വിദ്യാജ്യോതി,
വാത്സല്യ നിധി,
സ്മൃതിവനം
പദ്ധതികള്‍ക്കായി
2014-15 ബജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പദ്ധതി
തിരിച്ച് തുകയുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
ഈ
പദ്ധതികള്‍ക്കായി
നാളിതുവരെ എത്ര രൂപാ
ചെലവഴിച്ചുവെന്ന്
പദ്ധതി തിരിച്ച്
പറയാമോ?
തിരുവനന്തപുരം
ജില്ലയില്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍ തടയല്‍
4566.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തിരുവനന്തപുരം
ജില്ലയില്‍
പട്ടികജാതിക്കാര്‍ക്കെതിരെ
നടന്നിട്ടുള്ള
അതിക്രമങ്ങള്‍ക്കെതിരെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
(അതിക്രമങ്ങള്‍ തടയല്‍)
നിയമപ്രകാരം എത്ര
കേസ്സുകള്‍
എടുത്തിട്ടുണ്ട് ;
ആയതിന്റെ വിശദ വിവരം
ലഭ്യമാക്കുമോ;
(ബി)
അതിക്രമത്തിന്
ഇരയായവര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ ?
മിശ്രവിവാഹിതരായ
പട്ടികജാതി ജീവനക്കാര്‍ക്കുളള
ആനുകൂല്യങ്ങള്‍
4567.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിശ്രവിവാഹിതരായ
പട്ടികജാതി
ജീവനക്കാര്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നല്‍കിവരുന്നത്;
(ബി)
ഇവര്‍ക്ക്
സ്ഥലമാറ്റത്തിന്
എന്തെങ്കിലും പ്രത്യേക
പരിഗണന
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ;
(സി)
ഇവര്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പട്ടികജാതിക്കാേളനി
സ്വയംപര്യാപ്ത പദ്ധതി
4568.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിക്കാേളനികളെ
സ്വയംപര്യാപ്തമാക്കുന്ന
പദ്ധതി പ്രകാരം
കല്‍പ്പറ്റ
നിയാേജകമണ്ഡലത്തില്‍
തിരഞ്ഞെടുക്കപ്പെട്ട
കാേളനികള്
ഏതാെക്കെയാണെന്നും ഓരാേ
കാേളനിക്കും
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്താെക്കെയാണെന്നും
വ്യക്തമാക്കുമാേ;
(ബി)
ഒാരാേ
പദ്ധതിയുടെയും
നിര്‍വ്വഹണ ഏജന്‍സി
ഏതെല്ലാമാണെന്നു
വ്യക്തമാക്കുമാേ;
(സി)
ഓരാേ
കാേളനിയിലും ഇതുവരെ
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്നു
വിശദമാക്കുമാേ?
പട്ടികജാതിക്കാര്‍ക്ക്
എംപ്ലോയബിലിറ്റി
എന്‍ഹാൻസ്മെന്റ് പ്രോഗ്രാം
4569.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിക്കാര്‍ക്ക്
എംപ്ലോയബിലിറ്റി
എന്‍ഹാൻസ്മെന്റ്
പ്രോഗ്രാമിന് തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
നേട്ടങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
എന്തെല്ലാം
ധനസഹായങ്ങളാണ് പദ്ധതി
വഴി
നല്‍കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
പ്രോഗ്രാമിന്റെ
നടത്തിപ്പിനായി
ഭരണതലത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
എന്തെല്ലാം ;
വിശദമാക്കുമോ ?
പട്ടികജാതിക്കോളനികളുടെ
സമഗ്രവികസനം
4570.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിക്കോളനികളുടെ
സമഗ്രവികസനത്തിനായി
നടപ്പാക്കുന്ന
പദ്ധതികള്‍ ഏതൊക്കെ ;
ആയതിനു ഓരോ
കോളനിക്കും പ്രതിവർഷം
ചെലവഴിക്കുന്ന തുക എത്ര
;
(ബി)
റാന്നി
നിയോജക മണ്ഡലത്തില്‍
നാളിതുവരെ ഏതൊക്കെ
കോളനികളിലാണ് ഇൗ
പദ്ധതി
നടപ്പാക്കിയിട്ടുള്ളത്
;
(സി)
എന്തൊക്കെ
വികസന
പ്രവര്‍ത്തനങ്ങളാണ്
ഓരോ കോളനിയിലും
നടപ്പാക്കിയിട്ടുള്ളത്
; ഇൗ പദ്ധതികള്‍ക്ക്
ഓരോന്നിനും
ചെലവഴിച്ചത് എത്ര തുക
വീതമാണ് ; ഏത്
ഏജന്‍സിയാണ് ഓരോ
കോളനിയിലെയും വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കിയത് ;
(ഡി)
ഏതെങ്കിലും
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാതെ
അവശേഷിക്കുന്നുണ്ടോ ;
ഉണ്ടങ്കില്‍ അവ
ഏതൊക്കെ; എന്തു
കാരണത്താലാണ്
പൂര്‍ത്തീകരിക്കാന്‍
കഴിയാതിരുന്നത് ; ഇത്
പൂര്‍ത്തീകരിക്കാന്‍
എന്തു നടപടിയാണ്
സ്വീകരിക്കുക എന്ന്
വ്യക്തമാക്കാമോ ?
പട്ടികജാതിക്കാര്‍ക്കുള്ള
ചികിത്സാ ധനസഹായം
4571.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങള്‍ക്കായി
ആനുവദിച്ചിട്ടുള്ള
ചികിത്സാ ധനസഹായം
യഥാസമയം വിതരണം
ചെയ്യുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
ആലത്തൂര്‍
മണ്ഡലത്തിലെ
ഗുണഭോക്താക്കള്ക്ക്അനുവദിച്ച
ധനസഹായം 8
മാസത്തിലധികമായിട്ടും
ലഭിക്കാത്തതായ പരാതി
ലഭിച്ചിട്ടുണ്ടോ?
(സി)
ധനസഹായ
വിതരണത്തിലുണ്ടായിട്ടുള്ള
കാലതാമസം
പരിഹരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കേരള ടൂറിസത്തിന് അംഗീകാരം
4572.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
,,
പി.എ.മാധവന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുസ്ഥിര
ടൂറിസം വികസനത്തിനായി
നൂതന സംരംഭങ്ങള്‍
രൂപപ്പെടുത്താന്‍ ആഗോള
നേതൃത്വം നല്‍കിയതിന്
കേരള ടൂറിസത്തിന്
അംഗീകാരം
ലഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
എന്തൊക്കെ
പദ്ധതികള്‍
നടപ്പിലാക്കിയതിനാണ് ഈ
അംഗീകാരം ലഭിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
അംഗീകാരം
ലഭിക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
സീ-പ്ലെയിന്‍
പദ്ധതി
4573.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സീ-പ്ലെയിന്‍ പദ്ധതി
എന്നാണ് ആരംഭിച്ചത്;
ഏത് ഏജന്‍സി വഴിയാണ്
പദ്ധതി
നടപ്പിലാക്കിയത്;
ഏതൊക്കെ സ്ഥലങ്ങളില്‍
നടപ്പിലാക്കി;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സീ-പ്ലെയിന്‍
പദ്ധതിക്ക് നിക്ഷേപം
കണ്ടെത്തിയത് ഏതൊക്കെ
മാര്‍ഗ്ഗത്തിലൂടെയാണ് ;
ഇതില്‍ സംസ്ഥാന
സര്‍ക്കാരും
സര്‍ക്കാരിതര
ഏജന്‍സികളും കൂടി എത്ര
രൂപ നിക്ഷേപം
നടത്തിയിട്ടുണ്ട് ;
പദ്ധതിയുടെ ഇപ്പോഴത്തെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ ?
സീ-പ്ലെയിന്‍
പദ്ധതി
4574.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സീ-പ്ലെയിന്‍
പദ്ധതി പ്രകാരം എത്ര
പ്ലെയിനുകളാണ്
കേരളത്തില്‍ ഇപ്പോള്‍
സര്‍വ്വീസ്
നടത്തുന്നത്; ആയത്
ഏതൊക്കെ സ്ഥലങ്ങളില്‍
സര്‍വ്വീസ് നടത്തുന്നു;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പദ്ധതിയുടെ
ഉദ്ഘാടനം എവിടെവെച്ചാണ്
സംഘടിപ്പിച്ചത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
പദ്ധതിക്കായി
സീ-പ്ലെയിന്‍ വാങ്ങിയത്
സംബന്ധിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കാമോ; ഏത്
കമ്പനിയില്‍ നിന്ന്
എത്ര തുകയ്ക്കാണ്
വാങ്ങിയിട്ടുള്ളത്?
കെ.ടി.ഡി.സി.
യില്‍ പെന്ഷന് പദ്ധതി
4575.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.ടി.ഡി.സി.യിലെ
വര്‍ഷങ്ങളോളമായി
സ്ഥിരമായി
തൊഴിലെടുത്തുകൊണ്ടിരിക്കുന്ന
കരാര്‍ തൊഴിലാളികളെ
സ്ഥിരപ്പെടുത്താന്‍
നടപടിയെടുക്കുമോ;
(ബി)
കെ.ടി.ഡി.സി.
യില്‍ പെന്ഷന് പദ്ധതി
നടപ്പിലാക്കാന്‍ കഴിഞ്ഞ
സര്‍ക്കാര്‍
തീരുമാനമെടുത്തിരുന്നത്
എന്നു നടപ്പാക്കുമെന്ന്
വ്യക്തമാക്കുമോ?
കെ.ടി.ഡി.സി.യിലെ
നിയമനങ്ങള്‍
4576.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.ടി.ഡി.സി.യില്‍
ഇതുവരെ എത്ര
നിയമനങ്ങളാണ്
നടന്നതെന്നും അതില്‍
സ്ഥിരവും താല്കാലികവും
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമനങ്ങള്‍ക്ക്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
പാലിച്ചതെന്ന്
വിശദമാക്കുമോ;
(സി)
പുതുതായി
ഏതെല്ലാം തസ്തികകളാണ്
സൃഷ്ടിച്ചതെന്നും
അതില്‍ വിജിലന്‍സ്
ഓഫീസര്‍ തസ്തിക
ഉള്‍പ്പെട്ടിട്ടുണ്ടോ
എന്നും അറിയിക്കുമോ;
ഉണ്ടെങ്കില്‍ പ്രസ്തുത
തസ്തികയുടെ
പ്രായപരിധിയും
യോഗ്യതയും എന്താണെന്നും
നിലവില്‍ പ്രസ്തുത
തസ്തികയിലുള്ളതാരാണെന്നും
അവര്‍ക്ക് മേല്‍
നിബന്ധനകള്‍
ബാധകമാക്കിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(ഡി)
ഏതെങ്കിലും
നിയമനവുമായി
ബന്ധപ്പെട്ട് ബഹു.
കോടതിയില്‍ ഏതെങ്കിലും
കേസുകള്‍ നിലവിലുണ്ടോ;
കേസ് നിലനില്‍ക്കെ അതേ
തസ്തികയിലുള്ളവര്‍ക്ക്
കാലാവധി
ദീര്ഘിപ്പിച്ചുകൊടുത്തിട്ടുണ്ടോ;
വിശദമാക്കുമോ?
ഡി.റ്റി.പി.സി
മുഖേന റാന്നി
നിയോജകമണ്ഡലത്തില്‍
നടപ്പാക്കുന്ന ടൂറിസം
പദ്ധതികള്‍
4577.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡി.റ്റി.പി.സി
മുഖേന റാന്നി
നിയോജകമണ്ഡലത്തില്‍
നടപ്പാക്കി വരുന്ന
പെരുന്തേനരുവി,
മണിയാര്‍ ടൂറിസം
പദ്ധതികള്‍ക്കായി
ഇതേവരെ
അനുവദിച്ചിട്ടുള്ളത്
എത്ര തുക വീതമാണ് എന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
തുകയുപയോഗിച്ച് ഓരോ
ടൂറിസം പദ്ധതിയിലും
എന്താെക്കെ പദ്ധതികള്‍
നടപ്പാക്കാനാണ്
ലക്ഷ്യമിട്ടിരുന്നത് ;
ഓരോ പദ്ധതിക്കും എത്ര
വീതം തുകയായിരുന്നു
മാറ്റിവെച്ചിരുന്നത് ;
ഇതില്‍ ഏതൊക്കെ
പദ്ധതികളാണ്
പൂര്‍ത്തിയാക്കിയിട്ടുള്ളത്
; ഇനിയും ഏതൊക്കെ
പദ്ധതികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്
; പൂര്‍ത്തിയാക്കാന്‍
കഴിയാതിരുന്നതിന്റെ
കാരണം വിശദമാക്കാമോ ;
(സി)
ഓരോ
ടൂറിസം പദ്ധതിയുടെയും
പൂര്‍ത്തീകരണത്തിനായി
എത്ര വീതം തുകകളാണ് ഇനി
വേണ്ടത് ; ഇതിന്
പ്രൊജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കി
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
ടി.ആര്.കെ.എല്‍.
ഉം ടാറ്റാ ഗ്രൂപ്പും സംയുക്ത
സംരംഭത്തിലാരംഭിച്ച
ഹോട്ടലുകളുടെ പ്രവര്‍ത്തനം
4578.
ശ്രീ.എളമരം
കരീം
,,
ജെയിംസ് മാത്യു
,,
എസ്.ശർമ്മ
,,
ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.ടി.ഡി.സി.യുടെ
ഉപകമ്പനിയായിരുന്ന
ടി.ആര്.കെ.എല്‍. ഉം
ടാറ്റാ ഗ്രൂപ്പും
സംയുക്ത
സംരംഭത്തിലാരംഭിച്ച
സംസ്ഥാനത്തെ
ഹോട്ടലുകള്‍
ഏതൊക്കെയാണ്;
എന്തെല്ലാം
വ്യവസ്ഥകളോടുകൂടിയാണ്
അവ സ്ഥാപിക്കപ്പെട്ടത്;
അവ കൃത്യമായി
പാലിക്കപ്പെടുന്നുണ്ടോ;
(ബി)
ടാറ്റാ
ഗ്രൂപ്പ് വ്യവസ്ഥകള്‍
ലംഘിച്ചെന്നും അതിനാല്‍
പാട്ടകരാര്‍ റദ്ദു
ചെയ്ത് ഹോട്ടലുകള്‍
കെ.ടി.ഡി.സി
ഏറ്റെടുത്ത് നേരിട്ട്
നടത്തണമെന്നുള്ള
ജിവനക്കാരുടെ ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തിലുള്ള
നിലപാട് അറിയിക്കാമോ;
(സി)
സര്‍ക്കാരിന്റെ
എത്ര ഏക്കര്‍ വീതം
ഭൂമിയിലാണ് ഓരോ
സംരംഭങ്ങളും
ആരംഭിച്ചിരുന്നത്; ഭൂമി
എത്ര വര്‍ഷത്തേയ്ക്കാണ്
സംയുക്ത സംരംഭത്തിനായി
നല്‍കിയിരുന്നത്;
ലാഭവിഹിതം കൃത്യമായി
ലഭിക്കുന്നുണ്ടോ;
(ഡി)
സംസ്ഥാനത്തെ
പ്രതിനിധീകരിച്ച്
ഡയറക്ടര്‍
ബോര്‍ഡിലുള്ളവര്‍
ആരൊക്കെയാണ്;
സംസ്ഥാനത്തിന്റെ
താല്പര്യം ബോര്‍ഡില്‍
സ്ഥാപിച്ചെടുക്കുന്നതില്‍
പരാജയപ്പെടുന്നു എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോയെന്നറിയിക്കുമോ
?
കാലടി
- മലയാറ്റൂര്‍ - അതിരപ്പിള്ളി
ടൂറിസം സര്‍ക്യൂട്ടിന്റെ
മാസ്റ്റര്‍ പ്ലാന്‍
4579.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പ് 44 ലക്ഷം
രൂപയ്ക്ക് ഭരണാനുമതി
നല്കിയ കാലടി -
മലയാറ്റൂര്‍ -
അതിരപ്പിള്ളി ടൂറിസം
സര്‍ക്യൂട്ടിന്റെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്ന
പ്രവൃത്തിയുടെ
നിജസ്ഥിതി
വിശദമാക്കാമോ?
(ബി)
ഇത്
എന്നത്തേക്ക്
സമര്‍പ്പിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ബാക്ക്
വാട്ടര്‍ മെഗാ ടൂറിസം പദ്ധതി
4580.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ബെന്നി ബെഹനാന്
,,
സണ്ണി ജോസഫ്
,,
റ്റി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
വകുപ്പിന്റെ
നേതൃത്വത്തില്‍ ബാക്ക്
വാട്ടര്‍ മെഗാ ടൂറിസം
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
എന്തെല്ലാം
സൗകര്യങ്ങളാണ് പ്രസ്തുത
പദ്ധതിയുടെ കീഴില്‍
ഒരുക്കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
അനുയോജ്യമായ
എല്ലാ
സ്ഥലങ്ങളിലേയ്ക്കും
പ്രസ്തുത പദ്ധതി
വ്യാപിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
ബാക്ക്
വാട്ടര്‍ മെഗാ ടൂറിസം
സര്‍ക്യൂട്ട് പദ്ധതി
4581.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാക്ക്
വാട്ടര്‍ മെഗാ ടൂറിസം
സര്‍ക്യൂട്ട്
പദ്ധതിയുടെ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഈ
പദ്ധതിയ്ക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാം;
(സി)
ഈ
പദ്ധതി നടപ്പാക്കാനുള്ള
സാധ്യതാപഠനം
എവിടെയെല്ലാം
നടത്തിയിട്ടുണ്ട്;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ പഠനം
നടത്താന്‍ തയ്യാറാകുമോ?
വൈക്കം
നിയോജകമണ്ഡലത്തില്‍
റെസ്പോണ്സിബിള് ടൂറിസം
പദ്ധതികള്‍
4582.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈക്കം
നിയോജക മണ്ഡലത്തില്‍
റെസ്പോണ്സിബിള്
ടൂറിസം പദ്ധതികള്‍
ഏതൊക്കെ സ്ഥലങ്ങളിലാണ്
നടപ്പാക്കുന്നതെന്നും
ഇതിന്റെ വിശദാംശങ്ങള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കുമോ ;
(ബി)
റെസ്പോണ്സിബിള്
ടൂറിസം പദ്ധതി ഏത്
ഏജന്‍സി വഴിയാണ്
നടപ്പാക്കുന്നതെന്നും
പ്രസ്തുത പദ്ധതിയില്‍ ഈ
ഏജന്‍സിയുടെ സേവനങ്ങള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കുമോ ;
(സി)
റെസ്പോണ്സിബിള്
ടൂറിസം പദ്ധതിയുടെ
പദ്ധതി പ്രദേശങ്ങള്‍
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ ;
(ഡി)
റെസ്പോണ്സിബിള്
ടൂറിസം പദ്ധതിക്ക്
സാമ്പത്തിക
ബാദ്ധ്യതകള്‍
വരുന്നുണ്ടോയെന്നും ഈ
ബാദ്ധ്യതകള്‍ ആരാണ്
വഹിക്കുന്നതെന്നും
വ്യക്തമാക്കുമോ ?
മലബാര്‍
പ്രദേശത്ത് ടൂറിസം പദ്ധതി
4583.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
പ്രദേശത്ത് ടൂറിസം
സാദ്ധ്യതകളുള്ള
സ്ഥലങ്ങളില്‍ വിദേശ
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്നതിനുവേണ്ടി
ടൂറിസം വകുപ്പ്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കുമോ;
(ബി)
കണ്ണൂര്‍
വിമാനത്താവളത്തിന്റെ
പണി
പൂര്‍ത്തിയാവുന്നതോടെ
ഇവിടങ്ങളിലേയ്ക്ക്
ധാരാളം വിദേശ
വിനോദസഞ്ചാരികള്‍
എത്തിച്ചേരാന്‍
സാദ്ധ്യതയുള്ളതായി
ടൂറിസം വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്തിനും
സര്‍ക്കാര്‍ ഖജനാവിനും
സമ്പദ് വ്യവസ്ഥയ്ക്കും
ശക്തി പകരുന്ന വിദേശ
വിനോദസഞ്ചാരികള്‍
മലബാര്‍
പ്രദേശത്തേയ്ക്കും
കൂടുതലായി
ആകര്‍ഷിക്കപ്പെടാനായി
കായലുകളില്‍ പെഡല്‍
ബോട്ടുകള്‍, കടല്‍
തീരങ്ങളില്‍ വിവിധ
വിനോദത്തിനുള്ള
സൗകര്യങ്ങള്‍ എന്നിവ
ഒരുക്കാന്‍ ടൂറിസം
വകുപ്പ്
മുന്‍കൈയെടുക്കുമോ?
മാമ്പുഴ
ടൂറിസ്റ്റ്
ഡെസ്റ്റിനേഷനാക്കാന്‍ നടപടി
4584.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാേഴിക്കാേട്
ജില്ലയിലെ മാമ്പുഴ
സംരക്ഷിച്ച്
ജലപാതയാെരുക്കാനും,
ടൂറിസ്റ്റ്
ഡെസ്റ്റിനേഷന്‍
ആക്കുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമാേ?
മദ്യനയം
വിനോദസഞ്ചാര മേഖലയില്‍
വരുത്തുന്ന നഷ്ടം
4585.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാറുകള്‍ക്കുള്ള
ലൈസന്‍സ് റദ്ദു
ചെയ്യുന്നതുകൊണ്ട്
വിനോദസഞ്ചാര മേഖലയെ
എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ഇത്
വിനോദസഞ്ചാരമേഖലയ്ക്ക്
ഉദ്ദേശം എത്ര നഷ്ടം
വരുമെന്നത്
വെളിപ്പെടുത്താമോ;
(സി)
വിനോദസഞ്ചാര
മേഖലയെ ബാധിക്കാത്ത
രീതിയില്‍
മദ്യനയത്തില്‍ മാറ്റം
വരുത്തണമെന്ന
നിര്‍ദ്ദേശം മുന്നോട്ടു
വയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
പൊന്നാനി
മണ്ഡലത്തിലെ ടൂറിസം പദ്ധതി
4586.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തില്‍ ബിയ്യം
ബ്രിഡ്ജ് ടൂറിസം പദ്ധതി
കൂടാതെ മറ്റേതെല്ലാം
പദ്ധതികള്‍
നടപ്പാക്കാനാണ് സംസ്ഥാന
സര്‍ക്കാരില്‍ നിന്ന്
ഫണ്ട്
അനുവദിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ ടൂറിസം
പദ്ധതിയിലെ ഏതെല്ലാം
ഫണ്ടുകളാണ്
മണ്ഡലത്തിലേക്ക്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ചമ്രവട്ടം
പാലം മുതല്‍ പൊന്നാനി
അഴിമുഖം വരെയുള്ള
കര്മ്മറോഡിനോട്
ചേര്‍ന്ന് റിവര്‍ സൈഡ്
ടൂറിസം പദ്ധതി
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍ ടൂറിസം
വികസന പദ്ധതികള്‍
4587.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വികസനത്തിനായി ഈ
സര്‍ക്കാര്‍ കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍ എന്തെല്ലാം;
ഓരോ പദ്ധതിയ്ക്കും
അനുവദിച്ച തുകയും
ചെലവഴിച്ച തുകയും
എത്രയെന്ന്
വിശദമാക്കാമോ;
(ബി)
സ്പൈസ്
റൂട്ട് ഇന്‍ മലബാര്‍
സോണ്‍ സ്കീമില്‍
നടപ്പാക്കുന്ന
പദ്ധതികള്‍ എന്തെല്ലാം;
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് വിഭാവനം ചെയ്ത
പന്തലായനി സ്പൈസ്
റൂട്ട് ഈ സ്കീമില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
ടൂറിസം വികസന
സാദ്ധ്യതകള്‍
കണ്ടെത്തിയ പ്രദേശങ്ങളെ
വികസിപ്പിച്ച് ടൂറിസം
പദ്ധതികള്‍
തയ്യാറാക്കുന്നതിലേയ്ക്ക്
ടൂറിസം പ്രമോഷന്
കൗണ്‍സിലും ടൂറിസം
ഡിപ്പാര്‍ട്ട്മെന്റും
നടത്തുന്ന നടപടികള്‍
വിശദമാക്കാമോ;
(ഡി)
ആദ്യപടിയായി
ടൂറിസം സാദ്ധ്യതകള്‍
ഉള്ള പ്രദേശങ്ങള്‍
ഉദ്യോഗസ്ഥര്‍
സന്ദര്‍ശിച്ചിരുന്നുവോ;
തുടര്‍നടപടികള്‍
എന്തെല്ലാം
സ്വീകരിച്ചു;
വിശദമാക്കാമോ;
(ഇ)
കൊയിലാണ്ടി
മണ്ഡലത്തിലെ വളരെ
പ്രധാനപ്പെട്ട ഒരു
ടൂറിസം കേന്ദ്രമായ
ഇരിങ്ങല്‍ ക്രാഫ്റ്റ്
വില്ലേജില്‍ മ്യൂസിക്കൽ
ഫൗണ്ടൻ
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ച
പ്രോജക്ടില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ടൂറിസം - വികസന
പ്രവര്‍ത്തനങ്ങള്‍
4588.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍ഗോഡ് ജില്ലയില്‍
നടത്തിയ ടൂറിസം വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ടൂറിസം
വികസനത്തിന് ധാരാളം
സാധ്യതകള്‍ ഉള്ള
കാസര്‍ഗോഡ്
നെല്ലിക്കുന്ന്
ബീച്ചില്‍ ഏതെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇനി
ഏതെങ്കിലും പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
നെല്ലിക്കുന്ന്-
ബീച്ച്റോഡ് ബി.എം ആന്റ്
ബി.സി. ഉപയോഗിച്ച്
പുനര്‍നിര്‍മ്മാണം
ചെയ്യാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;ടൂറിസ്റ്റുകള്‍
ബീച്ചിലേക്കു കടന്നു
പോകുന്ന വഴി എന്ന
നിലയില്‍ ഈ റോഡില്‍
ടൂറിസം വകുപ്പ്
എന്തെങ്കിലും
പ്രവൃത്തികള്‍
ചെയ്യാനുദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ബേക്കല്‍
പാര്‍ക്കില്‍ കെ.ടി.ഡി.സി.
വുഡന്‍ കോട്ടേജ്
4589.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബേക്കല്‍
പാര്‍ക്കില്‍
കെ.ടി.ഡി.സി. വുഡന്‍
കോട്ടേജ്
നിര്‍മ്മിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര വുഡന്‍ കോട്ടേജ്
നിര്‍മ്മിക്കാനാണ്
ഉദ്ദേശിച്ചതെന്നും ,
ആയതില്‍ എത്ര
എണ്ണത്തിന്റെ പണി
പൂര്‍ത്തീകരിച്ചെന്നും
,ആയതിന് ഇതുവരെ എത്ര
തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
പണി
പൂര്‍ത്തീകരിച്ച വുഡണ്‍
കോട്ടേജുകള്‍
ടൂറിസ്റ്റുകള്‍ക്ക്
തുറന്ന്
കൊടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കുന്തിപ്പുഴ
ടൂറിസം പദ്ധതി
4590.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പിയില്‍
തിരുവേഗപ്പാറ
പഞ്ചായത്തിലെ
കുന്തിപ്പുഴയുടെ
തീരത്ത് ടൂറിസം
പ്രോജക്ട്
ആരംഭിക്കുന്നതിന്
പാലക്കാട്
ഡി.റ്റി.പി.സി പദ്ധതി
സമ൪പ്പിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ ടൂറിസം പദ്ധതിക്ക്
ഉട൯ അനുമതി നല്‍കുമോ?
വിനോദസഞ്ചാര
വകുപ്പിലെ ഷോഫർ തസ്തിക
4591.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനാേദസഞ്ചാരവകുപ്പില്
ഷാേഫര് തസ്തികയുടെ
ടാേട്ടല് കേഡര്‍
സ്ട്രെങ്ത് എത്രയെന്നു
പറയാമാേ; ഇതില്‍ എത്ര
തസ്തിക
ഒഴിഞ്ഞുകിടക്കുന്നുവെന്നു
വ്യക്തമാക്കാമാേ;
ഒഴിഞ്ഞുകിടക്കുന്ന
തസ്തികയില്‍ ഏതു
രീതിയിലാണു നിയമനം
നടന്നിട്ടുള്ളതെന്നു
വ്യക്തമാക്കുമാേ; ഇൗ
നിയമനങ്ങളില്‍ സംവരണ
വ്യവസ്ഥ
പാലിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍, അത്
എപ്രകാരമെന്നു
വിശദീകരിക്കാമാേ;
(ബി)
ഷാേഫര്
തസ്തികയ്ക്ക് നിലവില്‍
പി.എസ്.സി. ലിസ്റ്റ്
ഉണ്ടാേ; ഉണ്ടെങ്കില്‍,
നാളിതുവരെ നടന്ന
നിയമനങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമാേ;
(സി)
ഒഴിവുള്ള
തസ്തികയില്‍ നിയമനം
നടത്താന്‍ നടപടി
സ്വീകരിക്കുമാേ?
പാതയോരങ്ങളില്‍
ആധുനിക രീതിയിലുള്ള
ദിശാബോര്‍ഡുകള്‍
4592.
ശ്രീ.പി.എ.മാധവന്
,,
വര്‍ക്കല കഹാര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസ്റ്റ്
കേന്ദ്രങ്ങളെക്കുറിച്ച്
സഞ്ചാരികള്‍ക്ക്
വ്യക്തമായ ദിശ
അറിയിക്കുന്നതിന്
പാതയോരങ്ങളില്‍ ആധുനിക
രീതിയിലുള്ള
ദിശാബോര്‍ഡുകള്‍
സ്ഥാപിക്കുന്ന
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങളും
പ്രവര്‍ത്തനങ്ങളും
വിശദമാക്കുമോ ;
(സി)
എന്തെല്ലാം
വിവരങ്ങളാണ്
ദിശാബോര്‍ഡുകളില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വിശദാമാക്കുമോ ;
(ഡി)
ആരെല്ലാമാണ്
പദ്ധതിയുടെ
നടത്തിപ്പിനായി
സഹകരിക്കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ?
ആരാധനാലയങ്ങള്‍
ചേര്‍ന്ന് പിൽഗ്രിം
ടൂറിസ്റ്റ് സെന്റർ
4593.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
താലൂക്കിലെ
അര്‍ത്തുങ്കല്‍ പള്ളി,
കളവംകോട്ടം ക്ഷേത്രം,
തന്നിപ്പള്ളി,
പള്ളിപ്പുറം മാട്ടേല്‍
പള്ളി, കൊക്കോതമംഗലം
പള്ളി, പള്ളിപ്പുറം
സെന്റ് മേരില്‍ ഫെറോന
പള്ളി എന്നീ
ആരാധനാലയങ്ങള്‍
ചേര്‍ന്ന് ഒരു പിൽഗ്രിം
ടൂറിസ്റ്റ് സെന്ററായി
പ്രഖ്യാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ശ്രീകൃഷ്ണപുരത്ത്
ബാപ്പുജി മെമ്മോറിയല്‍
ചില്‍ഡ്രന്‍സ് പാര്‍ക്ക്
4594.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ശ്രീകൃഷ്ണപുരത്ത്
ബാപ്പുജി മെമ്മോറിയല്‍
ചില്‍ഡ്രന്‍സ്
പാര്‍ക്ക്
നിര്‍മ്മിക്കുന്നതിനായി
എത്ര തുക അനുവദിച്ചു;
എന്നാണ് അനുവദിച്ചു
നല്‍കിയത്;വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
പാര്‍ക്കിനായി എത്ര തുക
മൊത്തം ചെലവ്
വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം നല്‍കാമോ;
പ്രസ്തുത ആവശ്യത്തിനായി
പാലക്കാട്
ഡി.റ്റി.പി.സി യ്ക്ക്
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
പാര്‍ക്കിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
എത്രത്തോളം
പൂര്‍ത്തീകരിച്ചു
കഴിഞ്ഞു; വിശദാംശം
നല്‍കാമോ;
(ഡി)
എത്ര
ജോലികള്‍
അവശേഷിക്കുന്നുണ്ട്;
എന്തെല്ലാമെന്ന്
പറയാമോ?