സാന്ത്വന
ചികിത്സ
4284.
ശ്രീ.ഷാഫി
പറമ്പില്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാന്ത്വന
ചികിത്സാ രംഗത്ത്
എന്തെല്ലാം നവീന
പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നു;
വിശദമാക്കാമോ;
(ബി)
സാന്ത്വന
ചികിത്സയ്ക്ക്
ആയുര്‍വേദ/ ഹോമിയോ
മരുന്നുകള്‍
ഫലപ്രദമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഹോമിയോ
/ആയുര്‍വേദ ചികിത്സാ
രീതികള്‍ സാന്ത്വന
ചികിത്സയ്ക്ക്
ഫലപ്രദമായി
ഉപയോഗിക്കുവാന്‍ നടപടി
സ്വീകരിക്കാമോ?
ആശുപത്രികള്‍ക്ക്
എന്‍.എ.ബി.എച്ച് അംഗീകാരം
4285.
ശ്രീ.കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര ആശുപത്രികള്‍ക്ക്
എന്‍.എ.ബി.എച്ച്
അംഗീകാരം ലഭിച്ചു; അവ
ഏതെല്ലാം;
(ബി)
എന്‍.എ.ബി.എച്ച്
അംഗീകാരം
ലഭിക്കുന്നതിന്
ആവശ്യമായ മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(സി)
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍
ആശുപത്രികളെയും
എന്‍.എ.ബി.എച്ച്.
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
നവജാത
ശിശുക്കളുടെ ജനിതക വൈകല്യ
പരിശോധന
4286.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍ രക്ത
സാമ്പിളുകള്‍
ശേഖരിക്കാനുളള
സാമ്പിള്‍ കളക്ഷന്‍
ഫോമും പരിശോധനാ
കിറ്റുകളും
ലഭ്യമല്ലാത്തതിനാല്‍
നിലവില്‍ നവജാത
ശിശുക്കളുടെ ജനിതക
വൈകല്യ പരിശോധന സംസ്ഥാന
വ്യാപകമായി
മുടങ്ങുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
നവജാത ശിശുക്കളിലെ
ഏതെല്ലാം ജനിതക
വൈകല്യങ്ങള്‍
കണ്ടെത്താനാണ് സൗജന്യ
പരിശോധന സര്‍ക്കാര്‍
ആശുപത്രികളില്‍
നല്‍കുന്നത്;
ഇത്തരത്തില്‍ ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം നാളിതുവരെ എത്ര
നവജാത ശിശുക്കള്‍ക്ക്
ഇത്തരത്തിലുളള പരിശോധന
നടത്തുകയുണ്ടായി;
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തിലുളള
പരിശോധനാ കിറ്റുകള്‍
വാങ്ങി ആരോഗ്യവകുപ്പിന്
നല്കാന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുളളത്;
ഇതുമായി ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍
വന്നതിനുശേഷം എത്ര തുക
പ്രസ്തുത ഏജന്‍സിക്ക്
നല്‍കിയെന്ന വിവരം
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട് വീഴ്ച
വരുത്തിയ ഉദ്യോഗസ്ഥര്‍
ആരെല്ലാം എന്നും
ഇവര്‍ക്കെതിരെ എന്തു
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഇ)
നവജാത
ശിശുക്കളുടെ ജനിതക
വൈകല്യ പരിശോധന
മുടങ്ങാന്‍ കാരണവും,
ഇത്തരത്തില്‍
ശിശുക്കളോടുളള ക്രൂരത
കാട്ടിയതും മെഡിക്കല്‍
സര്‍വ്വീസസ്
കോര്‍പ്പറേഷനാണ്
എന്നുളള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(എഫ്)
എങ്കില്‍
ഇത്തരത്തിലുളള ഗുരുതര
അനാസ്ഥ പരിഹരിക്കുവാന്‍
എന്തു നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
മുനമ്പം
സര്‍ക്കാര്‍ ആശുപത്രിയുടെ
വികസനം
4287.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അപകടാവസ്ഥയിലായ
മുനമ്പം സര്‍ക്കാര്‍
ആശുപത്രി
കെട്ടിടത്തിന്‍െറ
പ്രവര്‍ത്തനം സാധാരണ
രീതിയിലാക്കുന്നതിന്
ആവശ്യമായ അടിസ്ഥാന
സൗകര്യമൊരുക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
നിലവിലുളള
കെട്ടിടത്തിന്റെ
കാലപ്പഴക്കം എത്രയെന്ന്
വ്യക്തമാക്കാമോ; ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
മുനമ്പം സര്‍ക്കാര്‍
ആശുപത്രിയുടെ
വികസനത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ?
കാരുണ്യ
ഫാര്‍മസികളില്‍
ഫാര്‍മസിസ്റ്റ്
4288.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
കേരള മെഡിക്കല്‍
സര്‍വ്വീസ്
കോര്‍പ്പറേഷന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
കാരുണ്യ ഫാര്‍മസികളില്‍
ഫാര്‍മസിസ്റ്റ് ആയി
എത്രപേര്‍
സംസ്ഥാനത്തൊട്ടുക്കായി
ജോലി നോക്കിവരുന്നു ;
വിശദാംശം ലഭ്യമാക്കാമോ
;
(ബി)
ഇതില്‍
എത്രപേര്‍ക്കാണ്
സ്ഥിരനിയമനം
ലഭ്യമായിട്ടുള്ളത് ;
(സി)
ഇപ്പോള്‍
കേരള മെഡിക്കല്‍
സര്‍വ്വീസ്
കോര്‍പ്പറേഷന്റെ
കീഴിലുള്ള കാരുണ്യ
ഫാര്‍മസിയില്‍ സേവനം
അനുഷ്ഠിക്കുന്ന
ഫാര്‍മസിസ്റ്റുകളെ
സ്ഥിരപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കാമോ ;
ഇത് സംബന്ധിച്ച
ഏതെങ്കിലും ഫയല്‍
പരിഗണനയ്ക്ക്
വന്നിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ അനുകൂല
നടപടി സ്വീകരിക്കാമോ ;
വിശദാംശം ലഭ്യമാക്കുമോ
?
പാലക്കാട് ജില്ലയില്‍
കാന്‍സര്‍ സെന്റർ
4289.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍ രോഗബാധിതരുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്ന
പാലക്കാട് ജില്ലയില്‍
കാന്‍സര്‍ രോഗ
ചികിത്സയ്ക്കായി
നിലവില്‍ എന്തെങ്കിലും
സംവിധാനം ഉണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ജില്ലയിലെ
മെഡിക്കല്‍ കോളേജിനോട്
ചേര്‍ന്ന്
ആര്.സി.സി.ക്ക്
സമാനമായ ചികിത്സാ
സൗകര്യം ഒരുക്കുന്നതിന്
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
സേവനം
4290.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ വകുപ്പിന്റെ
നേതൃത്വത്തില്‍
നടക്കുന്ന
ഹോട്ടലുകളുടെയും
റസ്റ്റോറന്റുകളുടെയും
മറ്റു ഭക്ഷ്യ വസ്തു
നിര്‍മ്മാണ
യൂണിറ്റുകളുടെയും
പരിശോധനയ്ക്ക്
ആരോഗ്യവകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
സേവനം
പ്രയോജനപ്പെടുത്തുന്നുണ്ടോ?
(ബി)
ആവശ്യാനുസരണം
മാത്രം ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
സേവനം
പ്രയോജനപ്പെടുത്തുന്ന
നിലവിലുള്ള സമ്പ്രദായം
മാറ്റി യഥേഷ്ടം
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
സേവനം ഭക്ഷ്യ സുരക്ഷ
വകുപ്പിനു
ലഭ്യമാക്കുന്ന
തരത്തില്‍ ഭക്ഷ്യ
സുരക്ഷ വകുപ്പില്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള
എന്തെങ്കിലും
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ?
(സി)
ഇല്ലെങ്കില്‍
ഇതു സംബന്ധിച്ച പഠനം
നടത്തുവാനും അതിന്റെ
അടിസ്ഥാനത്തില്‍
തുടര്‍നടപടികള്‍
സ്വീകരിക്കുവാനും
തയ്യാറാകുമോ?
സംസ്ഥാനത്തെ പ്രൈവറ്റ്
മെഡിക്കല്‍
ടെക്നീഷ്യന്മാരുടെ
തൊഴില്‍ പ്രശ്നങ്ങള്‍
4291.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രൈവറ്റ് മെഡിക്കല്‍
ടെക്നീഷ്യന്മാരുടെ
തൊഴില്‍ പ്രശ്നങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
നിലവില്ജോലി
ചെയ്യുന്ന
ടെക്നീഷ്യന്മാര്ക്ക്
രജിസ്ട്രേഷന്
നല്കാന് സംവിധാനം
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ പുതിയ
നിയമം കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
നിലവിലുള്ള
ടെക്നീഷ്യന്മാരുടെ
തൊഴില്‍ സംരക്ഷണം
സര്‍ക്കാര്‍
ഉറപ്പുവരുത്തുമോ;
(ഡി)
മെഡിക്കല്‍
ലബോറട്ടറികളുടെ
ഗുണനിലവാരം ഉറപ്പ്
വരുത്താന്‍ ക്വാളിറ്റി
കണ്ട്രോള്
നടപ്പിലാക്കുമോ;
(ഇ)
ഈ
മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഭക്ഷ്യസുരക്ഷാ
വിഭാഗത്തിന്റെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
4292.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഭക്ഷ്യ സുരക്ഷാ
കമ്മീഷണറേറ്റിന്റെയും
ജില്ലാടിസ്ഥാനത്തിലും
അതിന് താഴെയുമുള്ള
ഓഫീസുകളുടെയും
പ്രവര്‍ത്തനരീതിയും
ഘടനയും ഉദ്യോഗസ്ഥ
വിന്യാസവും ഏതു
തരത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
നിലവിലുള്ള
സംവിധാനം ഉപയോഗിച്ച്
ഭക്ഷ്യ വസ്തുക്കളുടെ
നിര്‍മ്മാണ-വിപണന-വിതരണ
മേഖലകളിലെ അസംസ്കൃത
വസ്തുക്കളുടെയും
ഉല്പന്നങ്ങളുടെയും
ഗുണനിലവാരം
ഉറപ്പുവരുത്തുവാനും
പരിസര ശുചിത്വം,
വ്യക്തി ശുചിത്വം
എന്നിവ ഉറപ്പു
വരുത്തുവാനും കഴിയുന്ന
തരത്തില്‍ ഉദ്യോഗസ്ഥ
വിന്യാസം
സാധ്യമാകുന്നുണ്ടോ; ഇതു
സംബന്ധിച്ച് പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(സി)
ഭക്ഷ്യ
സുരക്ഷാ
ഉദ്യോഗസ്ഥന്മാരെ കൃത്യ
നിര്‍വ്വഹണത്തില്‍
സഹായിക്കുന്നതിനും
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
വകുപ്പിന്റെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിനും
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
സേവനം കൂടി
പ്രയോജനപ്പെടുത്തി
ക്കൊണ്ടുള്ള
പ്രവര്‍ത്തന വിപുലീകരണ
പദ്ധതി
നിര്‍ദ്ദേശങ്ങളടങ്ങിയ
ഫയലിന്മേല് എന്തു
തീരുമാനമാണ്
എടുത്തിട്ടുള്ളത്;
(ഡി)
ഹോട്ടലുകളിലും
റസ്റ്റോറന്റുകളിലും
ഭക്ഷ്യ വസ്തുക്കള്‍
നിര്‍മ്മിക്കുകയും
വിപണനം നടത്തുകയും
ചെയ്യുന്ന ഇതര
സ്ഥാപനങ്ങളിലും
പരിശോധനകള്‍
നടത്തുമ്പോള്‍ ഭക്ഷണ
പദാര്‍ത്ഥങ്ങളുടെ ഗുണ
നിലവാരവും ശുചിത്വവും
വിലയിരുത്തുന്നതോടൊപ്പം
ഭക്ഷണ നിര്‍മ്മാണ
സ്ഥാപനങ്ങളുടെ
പൊതുശുചിത്വം,
പരിസരശുചിത്വം
എന്നിവകൂടി
വിലയിരുത്തപ്പെടേണ്ടതുണ്ട്
എന്നുള്ളതിനാല്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍/സാനിറ്ററി
ഇന്‍സ്പെക്ടര്‍മാരുടെ
സേവനം കൂടി ഈ മേഖലയില്‍
പ്രയോജനപ്പെടുത്തിക്കൊണ്ട്
ഭക്ഷ്യ സുരക്ഷാ
കമ്മീഷണറേറ്റിന്റെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
'സൊസെെറ്റി
ഫാേര്‍ മെഡിക്കല്‍
അസിസ്റ്റന്‍സ് ഫാേര്‍ ദി
പുവര്‍' ചികിത്സാധനസഹായ
പദ്ധതി
4293.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരാേഗ്യ-കുടുംബക്ഷേമവകുപ്പിന്റെ
'സൊസെെറ്റി ഫാേര്‍
മെഡിക്കല്‍
അസിസ്റ്റന്‍സ് ഫാേര്‍
ദി പുവര്‍'
ചികിത്സാധനസഹായ
പദ്ധതിയില്‍ നിന്ന്
ധനസഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നു
വിശദമാക്കുമാേ;
(ബി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാര്‍/അര്‍ദ്ധ-സര്‍ക്കാര്‍
ആശുപത്രികളെ പ്രസ്തുത
ധനസഹായ പദ്ധതിയുടെ
പരിധിയില്‍
ഉള്പ്പെടുത്തിയിട്ടുണ്ടാേ;
(സി)
മേൽപ്പറഞ്ഞിട്ടുള്ള
ആശുപത്രികളില്‍ ചികിത്സ
തേടിയിട്ടുള്ള
രാേഗികള്ക്ക് പ്രസ്തുത
പദ്ധതിയില്‍നിന്ന്
നിലവില്‍ ധനസഹായം
അനുവദിക്കുന്നുണ്ടാേ;
ഇല്ലെങ്കില്‍,
പദ്ധതിച്ചട്ടങ്ങളില്‍
ഭേദഗതി
വരുത്തിയിട്ടുണ്ടാേയെന്നു
വിശദമാക്കുമോ?
പേ
വിഷബാധയ്ക്കുള്ള മരുന്ന്
4294.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേ
വിഷബാധയ്ക്കുള്ള
മരുന്ന് സര്‍ക്കാര്‍
ആശുപത്രികളില്‍
ലഭ്യമല്ല എന്ന കാര്യം
ശ്രദ്ധയിലുണ്ടോ;
(ബി)
തെരുവു
നായ്ക്കളുടെ കടിയേറ്റ്
ആശുപത്രികളില്‍
ചികിത്സയ്ക്കായി
എത്തുന്നവര്‍ക്ക്
ഏതെല്ലാം പരിശോധനകള്‍
ആണ് നിലവില്‍
നടത്തിവരുന്നത്;
(സി)
പി.എച്ച്.സി.കളിലോ
സി.എച്ച്.സി.കളിലോ
ഇത്തരം പരിശോധനകള്‍
നടത്തുന്നതിന് നിലവില്‍
സംവിധാനം ഉണ്ടോ;
ഇല്ലെങ്കില്‍ ഇത്
ഏര്‍പ്പെടുത്തുവാനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും; വിശദാംശം
ലഭ്യമാക്കാമോ?
പി.
എച്ച്.സി . യുടെ സേവനങ്ങൾ
4295.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എച്ച്.സി.യുടെ
സേവനങ്ങള്‍
എന്തൊക്കെയായിരിക്കണമെന്ന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(ബി)
മലയോര
പ്രദേശങ്ങളലും മറ്റു
സ്ഥലങ്ങളിലും
നിശ്ചയിച്ചിട്ടുള്ള
ജനസംഖ്യാടിസ്ഥാനത്തില്‍
പി.എച്ച്.സി. കളും സബ്
സെന്ററുകളും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മതിയായ
രീതിയില്‍ ഇത്തരം
സൗകര്യങ്ങളില്ലാത്ത
സ്ഥലങ്ങളില്‍ ഇവ
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആശാ
വർക്കേഴ്സ് ഫെഡറേഷന്റെ
ആവശ്യങ്ങൾ
T *4296.
ശ്രീ.എളമരം
കരീം
ശ്രീമതി.കെ.എസ്.സലീഖ
,,
കെ.കെ.ലതിക
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനിശ്ചിതകാല
രാപകല്‍ സത്യാഗ്രഹം
നടത്താന്‍ തീരുമാനിച്ച
ആശാ വര്‍ക്കേഴ്സ്
ഫെഡറേഷന്റെ ആവശ്യങ്ങള്‍
സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്താകെ
ആശാവര്‍ക്കര്‍മാര്‍
എത്ര വര്‍ഷമായി
തൊഴിലെടുക്കുന്നുവെന്നുള്ള
വിശദാംശങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ആശാവര്‍ക്കര്‍മാര്‍ക്ക്
പ്രഖ്യാപിച്ച ഓണറേറിയം
സംബന്ധിച്ച വിവരം
ലഭ്യമാക്കാമോ;
(ഡി)
നിലവില്‍
ഓണറേറിയം
കുടിശ്ശികയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതു
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
കുടിശ്ശിക
ഉണ്ടെങ്കില്‍ അത്
എന്നത്തേയ്ക്ക്
കൊടുക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
ബയോ
മെഡിക്കല്‍ വേസ്റ്റ്
4297.
ശ്രീ.സി.മോയിന്‍
കുട്ടി
,,
പി.ബി. അബ്ദുൾ റസാക്
,,
എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബയോ
മെഡിക്കല്‍ വേസ്റ്റ്
ഡിസ്പോസലിന് ഇന്ന്
നിലവിലുള്ള
സംവിധാനമെന്താണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രതിദിനം
എത്ര ടണ്‍ വേസ്റ്റാണ്
സംസ്ഥാനത്ത് മൊത്തം
ലഭ്യമാവുന്നത് ; ഇമേജ്
(IMAGE) മുഖേന
കഞ്ചിക്കോട്ടെ
പ്ലാന്റില്‍ പ്രതിദിനം
എത്ര ടണ്‍ വേസ്റ്റ്
ഡിസ്പോസ് ചെയ്യാനുള്ള
സംവിധാനമുണ്ടെന്നും
വെളിപ്പെടുത്തുമാേ;
(സി)
സംസ്ഥാനത്താകെയുള്ള
ആശുപത്രികളില്‍
നിന്നുള്ള വേസ്റ്റ്
കാര്യക്ഷമമായി
ഡിസ്പോസ് ചെയ്യാന്‍
തക്കവിധമുള്ള സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷനിലെ
നിയമനങ്ങള്‍
4298.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷനില്‍
ഭരണപ്രതിസന്ധിയാണെന്നുളള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഉയര്‍ന്ന
തസ്തികയിലുളള
ഉദ്യോഗസ്ഥര്‍
കോര്പ്പറേഷന്
വിട്ടുപോകുന്നതിന്റെ
കാരണം വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം ഇവിടെ
നടത്തിയിട്ടുളള
നിയമനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഇക്കാര്യത്തില്‍
സംവരണ തത്വം
അട്ടിമറിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദീകരണം
നല്‍കുമോ?
പാരാ
മെഡിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ടിന്
സ്വന്തം കെട്ടിടം
4299.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചെറുതാഴം
ഗ്രാമപഞ്ചായത്തില്‍
ആരോഗ്യവകുപ്പിന്
കീഴിലുള്ള
പാരാമെഡിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ടിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഭരണാനുമതി ലഭിച്ച് നാലു
വര്‍ഷമായിട്ടും
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
തടസ്സമെന്താണ്; എത്രയും
പെട്ടെന്ന് കെട്ടിട
നിര്‍മ്മാണം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഹൗസ്
ബില്‍ഡിംഗ്
അഡ്വാന്സ്അലോട്ട്മെന്റുകള്
നല്‍കുന്നതിന് നടപടി
4300.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
ഹൗസ് ബില്‍ഡിംഗ്
അഡ്വാന്‍സ് നേരിട്ട്
കെെപ്പറ്റുന്നത്
ഉദ്യാേസ്ഥര്ക്ക് ഏറെ
പ്രയാസം ഉണ്ടാക്കുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ
;
(ബി)
മറ്റു
വകുപ്പുകളിലെ പാേലെ
ജില്ലാ ഓഫീസില്‍ ഹൗസ്
ബില്‍ഡിംഗ് അഡ്വാന്‍സ്
അലോട്ട്മെന്റുകള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(സി)
ഇല്ലെങ്കില്‍
ആയതിന്റെ പ്രായോഗിക
ബുദ്ധിമുട്ടുകള്‍
വിശദമാക്കാമോ ?
വിവിധ
തരം പനികള്‍ പരിശോധിച്ച്
തിരിച്ചറിയുന്നതിനുള്ള
ലാബുകള്‍
4301.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മനുഷ്യരില്‍
വ്യാപകമാകുന്ന
വിവിധതരം പനികള്‍
വേഗത്തില്‍ പരിശോധിച്ച്
തിരിച്ചറിയുന്നതിനുള്ള
ലാബുകള്‍ സര്‍ക്കാര്‍
മേഖലയില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
;
(ബി)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം ഇത്തരത്തിലുള്ള
ഏതെങ്കുിലും ലാബുകള്‍
ആരംഭിച്ചിട്ടുണ്ടോ ;
(സി)
വൈറോളജി
ലാബുകളുടെ അഭാവം മൂലം
പരിശോധനാഫലം വൈകുകയും
രോഗികളെ രക്ഷിക്കാന്‍
കഴിയാത്ത അവസ്ഥ
ഉണ്ടാകുകയും
ചെയ്യുന്നുണ്ടോ ;
വിശദീകരിക്കാമോ ;
(ഡി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം നാളിതുവരെ
ആലപ്പുഴ നാഷണല്‍
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
എത്ര രോഗികളുടെ
പരിശോധനാ ഫലം
വന്നിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ ;
(ഇ)
ഈ
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
മന്ദീഭവിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ?
മന്ത്
രോഗം
4302.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മന്ത് രോഗം തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
പാലക്കാട്
ജില്ലയില്‍ മന്ത് രോഗം
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
ഏതെല്ലാം
പഞ്ചായത്തുകളിലാണ്
മന്ത് രോഗം
സ്ഥിരീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
ജില്ലയില്‍
മന്ത് രോഗം
തടയുന്നതിനായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
ദേശീയ
ആരോഗ്യ മിഷന് ഫണ്ടിന്‍െറ
ഫലപ്രദമായ വിനിയോഗം
4303.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ ആരോഗ്യ മിഷന്
വഴി എത്ര രൂപയാണ്
2013-14 വര്‍ഷം
ലഭ്യമായത്;
(ബി)
ഈ
വര്‍ഷം നാളിതുവരെ എത്ര
തുക ലഭിച്ചു;
(സി)
തുക
ഫലപ്രദമായി
വിനിയോഗിക്കാന്‍
വകുപ്പില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
കേരളാ
സ്റ്റേറ്റ് വെെറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
4304.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴയില്‍
സ്ഥിതി ചെയ്യുന്ന കേരളാ
സ്റ്റേറ്റ് വെെറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
നിലവില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടക്കുന്നത്;
(ബി)
ഈ
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനത്തിനായി
കഴിഞ്ഞ
അഞ്ചുവര്‍ഷക്കാലയളവില്‍
എത്ര തുക സംസ്ഥാന
സര്‍ക്കാര്‍
നല്‍കിയെന്ന്
വര്‍ഷാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ ;
(സി)
പക്ഷിപ്പനിപോലുള്ള
ജന്തുജന്യരോഗങ്ങള്‍
പരത്തുന്ന വെെറസുകളെ
കണ്ടെത്തുന്നതിനും
പ്രതിരോധിക്കുന്നതിനും
ആവശ്യമായ ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍ ആവശ്യമായ
സജ്ജീകരണങ്ങളും
ഉപകരണങ്ങളും ഇവിടെ
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഈ
സ്ഥാപനം മറ്റേതെങ്കിലും
സ്ഥാപനങ്ങളോടുകൂടി
കൂട്ടിചേര്‍ക്കുവാനോ
മറ്റേതെങ്കിലും
സ്ഥാപനത്തിന്റെ
നിയന്ത്രണത്തില്‍
കൊണ്ടു വരുന്നതിനോ
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
വ്യാജ
ഡോക്ടർമാരുടെ പ്രവർത്തനം
4305.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംഗീകാരമില്ലാത്ത
യാേഗ്യതകള്
പ്രദര്‍ശിപ്പിച്ച്
ചികിത്സ നടത്തുന്ന
വ്യാജഡാേക്ടര്മാര്
സംസ്ഥാനത്തു
പ്രവര്‍ത്തിക്കുന്നതായ
റിപ്പാേര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
യാതാെരു
സാങ്കേതികയാേഗ്യതകളുമില്ലാത്തവര്
നാട്ടിന്‍പുറങ്ങളിലും,
ചെറുനഗരങ്ങളിലും
സര്‍ജറികള്‍
ഉള്‍പ്പെടെയുള്ള
ചികിത്സകള്‍
നടത്തുന്നതു
കണ്ടെത്താനും, നടപടി
സ്വീകരിക്കാനും
എന്താെക്കെ
സംവിധാനങ്ങളാണു
നിലവിലുള്ളതെന്നു
വ്യക്തമാക്കുമാേ;
(സി)
നിലവിലെ
സംവിധാനം
ഉപയാേഗപ്പെടുത്തി
രണ്ടുവര്‍ഷത്തിനിടെ
എത്ര വ്യാജചികിത്സകരെ
കണ്ടെത്താനായിട്ടുണ്ടെന്നു
വിശദമാക്കുമാേ?
ആയുഷ്
ഹോളിസ്റ്റിക്ക്
സെന്ററുകള്‍
4306.
ശ്രീ.എം.പി.വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയുഷ്
ഹോളിസ്റ്റിക്ക്
സെന്ററുകളുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ജീവിതശൈലി
രോഗങ്ങളെ ഫലപ്രദമായി
പ്രതിരോധിക്കുന്നതില്‍
ആയുഷ് ഹോളിസ്റ്റിക്ക്
സെന്ററുകള്‍ എത്രത്തോളം
ഫലപ്രദമാണെന്ന്
ഗവണ്മെന്റ്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
ഹോളിസ്റ്റിക്ക്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നു;
എവിടെയെല്ലാം;
(ഡി)
ആയുഷ്
ഹോളിസ്റ്റിക്ക്
സെന്ററുകളുടെ സേവനം
എല്ലാ ജില്ലയിലും
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
എച്ച്.ഐ.വി.
ബാധിതയായ പെണ്‍കുട്ടിക്ക്
വീടും സ്ഥലവും
നല്‍കുന്നതിന് നടപടി
4307.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.ഐ.വി.
രോഗബാധ തടയുക,
രോഗബാധിതര്‍ക്ക്
ചികിത്സ ലഭ്യമാക്കുക,
അവരെ
പുനരധിവസിപ്പിക്കുക,
രോഗികളുടെ ഉറ്റ
ബന്ധുക്കള്‍ക്ക്
സംരക്ഷണം നല്‍കുക
തുടങ്ങിയവയ്ക്കായി ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം നാളിതുവരെ എത്ര
തുക ചെലവഴിച്ചു; വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എച്ച്.ഐ.വി. ബാധിതരായി
കണ്ടെത്തിയവര്‍
എത്രയെന്നും ഇവര്‍ക്ക്
ആരോഗ്യപരിപാലനം
ഉള്‍പ്പെടെ എന്തു സഹായം
ചെയ്യുന്നു എന്നും
വ്യക്തമാക്കുമോ;
എച്ച്.ഐ.വി. ബാധിതരുടെ
എണ്ണം ഓരോ വര്‍ഷം
കഴിയുന്തോറും എത്ര
ശതമാനം കണ്ട്
കുറയുന്നുവെന്നാണ്
ആരോഗ്യവകുപ്പ്
കണ്ടെത്തിയിട്ടുളളത്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍ / സ്വകാര്യ
ആശുപത്രികളിലെ
ചികിത്സയിലൂടെയും
അണുബാധയുള്ള രക്തം
സ്വീകരിച്ചതിലൂടെയും
എച്ച്.ഐ.വി.
ബാധിതരായവര്‍ ആരെല്ലാം;
ഇവര്‍ക്ക് നല്കിയ
ചികിത്സയുടെയും മറ്റു
സഹായങ്ങളുടെയും
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
മാനന്തവാടി
സ്വദേശിയായ 10
വയസ്സുകാരി
പെണ്‍കുട്ടിക്ക്
സര്‍ക്കാര്‍
ആശുപത്രിയില്‍ നിന്നും
രക്തം സ്വീകരിച്ചതിലൂടെ
എച്ച്.ഐ.വി.
ബാധിച്ചതിനാല്‍
കുടുംബത്തിന് വീടും
സ്ഥലവും നല്‍കുമെന്ന്
മുഖ്യമന്ത്രി എന്നാണ്
പ്രഖ്യാപിച്ചത്;
പ്രസ്തുത പ്രഖ്യാപനം
നാളിതുവരെ
നടപ്പിലാക്കിയോ;
(ഇ)
ഇല്ലെങ്കില്‍,
സര്‍ക്കാരിന്റെ ഉറപ്പ്
നിലനില്‍ക്കെ,
നിത്യരോഗിയും
എച്ച്.ഐ.വി. ബാധിതയുമായ
കുട്ടിയുടെ കുടുംബം
കണ്ടെത്തിയ ഭൂമി
ഏറ്റെടുത്തു
നല്‍കാത്തതിനു കാരണം
എന്തെന്നും ഇതില്‍
വീഴ്ച വരുത്തിയ
ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്നും
അവര്‍ക്കെതിരെ വകുപ്പ്
തലത്തിലും നിയമപരവും ആയ
എന്തെല്ലാം
കര്‍ശനനടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(എഫ്)
പെണ്‍കുട്ടിക്കും
കുടുംബത്തിനും വീടും
സ്ഥലവും നല്‍കാമെന്ന
മുഖ്യമന്ത്രിയുടെ
പ്രഖ്യാപനം
അടിയന്തിരമായി
നടപ്പിലാക്കാന്‍
നടപ്പുവര്‍ഷം നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
ടാങ്കർ
ലോറികളിലെ ജലവിതരണം
4308.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്ടാങ്കര്
ലോറികളില്‍
ഉപയോഗ്യമല്ലാത്ത
വിധത്തിലുളള ജലം വിതരണം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
മലിനജലം വിതരണം
ചെയ്യുന്നത്
തടയുന്നതിന് കൈക്കൊണ്ട
നടപടികള്‍
വിശദമാക്കുമോ;
(സി)
മലിനജലം
വിതരണം ചെയ്തതിന്റെ
പേരില്‍ എത്ര ടാങ്കര്‍
ലോറികളുടെ പെര്‍മിറ്റ്
കട്ട്
ചെയ്തിട്ടുണ്ടെന്നും
എത്ര അനധികൃത ടാങ്കര്‍
ലോറികള്‍
പിടികൂടിയിട്ടുണ്ടെന്നും
ഇവർക്കെതിരെ എന്ത്
നടപടി
സ്വീകരിച്ചുവെന്നും
വെളിപ്പെടുത്തുമോ?
സുകൃതം
ആരോഗ്യ പദ്ധതി
4309.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുകൃതം
ആരോഗ്യ പദ്ധതിയിലൂടെ
കേന്ദ്ര സര്‍ക്കാര്‍
എത്ര തുകയാണ് ഈ
സാമ്പത്തിക
വര്‍ഷത്തില്‍
അനുവദിച്ചിട്ടുള്ളത്
വിശദമാക്കാമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ ഈ
പദ്ധതിക്കായി
എന്തെങ്കിലും തുക
വകയിരുത്തിയിട്ടുണ്ടോ;
(സി)
വകയിരുത്തിയിട്ടുള്ള
തുക
വര്‍ദ്ധിപ്പിക്കുന്നതിനും
ചികിത്സക്കും പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കും
സാധിയ്ക്കും വിധം
കൂടുതല്‍ തുക
അനുവദിക്കുന്നതിനും
നടപടി സ്വീകരിയ്ക്കുമോ?
ജൂനിയർ
പബ്ലിക് ഹെൽത്ത്
നേഴ്സ്-മാർക്ക് പ്രമോഷന്
4310.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ JPHN ആയി
ജോലി ചെയ്യുന്നവര്‍ക്ക്
ലേഡി ഹെല്‍ത്ത്
ഇന്‍സ്പക്ടര്‍മാരായി
പ്രമോഷന്
ലഭിക്കുന്നതിനുള്ള
കാലതാമസം എന്താണെന്ന്
വ്യക്തമാക്കുമോ; ഇതു
സംബന്ധിച്ചുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
JPHN
ആയി ജോലി ചെയ്യുന്നവര്‍
20 ഉം 25 ഉം വര്‍ഷം വരെ
സേവനം
പൂര്‍ത്തിയാക്കിയാലും
JPHN ആയി തന്നെ
സര്‍വ്വീസില്‍
തുടരേണ്ടിവരുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
JPHN മാര്‍ക്ക്
അര്‍ഹമായ പ്രമോഷനുകള്‍
ലഭിക്കുന്നതിന്
സമയബന്ധിതമായി
നടപടികള്‍
സ്വീകരിക്കുമോ;
(സി)
JPHN
മാരുടെ പുതിയ
സീനിയോറിറ്റി ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന്
വകുപ്പ് തലത്തില്‍
ഉത്തരവ് കൊടുക്കുമോ;
ഏറ്റവും ഒടുവില്‍
പ്രസിദ്ധീകരിച്ച
സീനിയോറിറ്റി
ലിസ്റ്റിന്റെ ഒരു പ്രതി
ലഭ്യമാക്കുമോ?
ആരോഗ്യ
മേഖലയിലെ എ.സി.ആര്
ലാബുകളും പബ്ലിക്
ലാബുകളും
4311.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആരോഗ്യമേഖലയില്‍
എ.സി.ആര്. ലാബുകളിലും
മറ്റു പബ്ലിക്
ലാബുകളിലുമായി
എത്രപേര്‍ ഇപ്പോള്‍
സേവനമനുഷ്ഠി
ക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മേഖലയില്‍ ഇപ്പോള്‍ ആകെ
എത്ര പേരുടെ സേവനം
ആവശ്യമുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്തെ
എ.സി.ആര്.
ഉള്‍പ്പെടെയുള്ള
പബ്ലിക് ലാബുകളുടെ
പ്രവര്‍ത്തനം
തൃപ്തികരമല്ല എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
കൊല്ലം
ജില്ലയിലെ കാരുണ്യ
ഫാര്‍മസി
4312.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍
എവിടെയെല്ലാമാണ്
കാരുണ്യ ഫാര്‍മസി
ആരംഭിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ; ഇതില്‍
ഓരോയിടത്തേയും വരുമാനം
എത്ര വീതമാണെന്ന്
അറിയിക്കാമോ?
ആരോഗ്യ
വകുപ്പിലെ ടെക്നിക്കല്‍
വിഭാഗത്തിലെ ദിവസ വേതന
ജീവനക്കാരുടെ വേതനം
പുതുക്കി നിശ്ചയിക്കല്‍
4313.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.
ഒ. (പി) നമ്പര്‍
466/14/ഫിന്. തീയതി
28-10-2014 പ്രകാരം
വിവിധ വകുപ്പുകളിലെ
ദിവസ വേതനക്കാരുടെ
വേതനം പുതുക്കി
നിശ്ചയിച്ചപ്പോള്‍
ആരോഗ്യ വകുപ്പിലെ
ടെക്നിക്കല്‍
ജീവനക്കാരുടെ വേതനം
പുതുക്കിയതിലെ
അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കാമോ?
ജില്ലാ
മാനസികാരോഗ്യ നയം
4314.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജില്ലാ മാനസികാരോഗ്യ
നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
മാനസിക
വെല്ലുവിളി
നേരിടുന്നവരെ
ചികിത്സിക്കുന്നതിനും
പാര്‍പ്പിക്കുന്നതിനും
എന്തെങ്കിലും
സംവിധാനങ്ങള്‍
ജില്ലകളില്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
വയനാട്
ജില്ലയില്‍ ഒരു
സര്‍ക്കാര്‍
മനോരോഗാശുപത്രി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഫിസിയോ
തെറാപ്പിസ്റ്റ്
4315.
ശ്രീ.ബെന്നി
ബെഹനാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എസ്.സി.യുടെ
ഫിസിയോ തെറാപ്പിസ്റ്റ്
റാങ്ക് ലിസ്റ്റ്
നിലവില്‍ ഉണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ ലിസ്റ്റില്‍ നിന്നും
ആളിനെ നിയമിക്കുമോ;
(സി)
നിലവില്‍
എത്ര വേക്കന്‍സി ഉണ്ട്;
(ഡി)
എന്‍.ആര്.എച്ച്.എം./എച്ച്.എം.സീ.
നിയമനങ്ങള്‍ പി.എസ്.സി.
ലിസ്റ്റില്‍ ഉള്ളവരില്‍
നിന്നും എടുക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മിനറല്‍
വാട്ടറിന്റെ ഗുണനിലവാര
പരിശോധന
4316.
ശ്രീ.പി.ഉബൈദുള്ള
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിപണനം നടത്തുന്ന
മിനറല്‍ വാട്ടറിന്റെ
ഗുണനിലവാര
പരിശോധനയ്ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
വാട്ടര്‍
അതോറിറ്റി വിതരണം
നടത്തുന്ന
കുടിവെള്ളത്തിന്റെ
നിലവാരം
പരിശോധിക്കുന്നതിന്
വകുപ്പിന്റെ കീഴില്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ചെറുതും
വലുതുമായ
ബോട്ടിലുകളില്‍ അടച്ച്
വിവിധ ഏജന്‍സികള്‍
വിപണനം ചെയ്യുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരവും
വിലനിലവാരവും
നിയന്ത്രിക്കാന്‍
എന്തൊക്കെ നടപടികളാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ആയുർവേദ
ഡിസ്പെന്‍സറികള്‍
4317.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ പഞ്ചായത്തുകളിലും
ആയൂര്‍വേദ
ഡിസ്പെന്‍സറികള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
നെന്മാറ
നിയോജകമണ്ഡലത്തിലെ
ആരോഗ്യമേഖലയുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങൾ
4318.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നെന്മാറ
നിയോജകമണ്ഡലത്തിലെ
സര്‍ക്കാര്‍
ആശുപത്രികളിലെ സേവനം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത് ;
വിശദാംശം നല്‍കുമോ;
(ബി)
ഇനി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നെന്മാറ
നിയോജകമണ്ഡലത്തിലെ
ആരോഗ്യമേഖലയുമായി
ബന്ധപ്പെട്ട് നടത്താന്‍
ഉദ്ദേശിക്കുന്നത്; ഇത്
സംബന്ധിച്ച്
എന്തെങ്കിലും
പ്രൊപ്പോസല്‍
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ?
ക്ഷയരോഗ
നിയന്ത്രണത്തിനുള്ള
പദ്ധതി
4319.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യവകുപ്പ് ക്ഷയരോഗ
നിയന്ത്രണത്തിനായി
നടപ്പിലാക്കുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ക്ഷയരോഗ
നിര്‍ണ്ണയത്തിനായി
പ്രവര്‍ത്തിക്കുന്ന
സെന്ററുകളുടെ വിശദാംശം
പ്രസിദ്ധപ്പെടുത്തുമോ;
താലൂക്ക്
ആസ്ഥാനങ്ങളില്‍ ഇത്തരം
സെന്ററുകള്‍
പ്രവര്‍ത്തന
ക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ടി.ബി.
രോഗ ബാധിതര്‍ക്കായി
മരുന്നെത്തിക്കുന്ന
ഡോട്ടസ് പ്രൊവൈഡേഴ്സിന്
വകുപ്പ് നല്കുവാനുള്ള
കുടിശ്ശിക തുക
എത്രയെന്ന്
വിശദമാക്കുമോ?
(ഡി)
ടി.ബി.
രോഗികള്‍ക്ക്
നല്‍കിവരുന്ന സൗജന്യ
സേവനങ്ങള്‍ ചുരുക്കി
വിശദമാക്കുമോ?
അങ്കമാലി
താലൂക്ക് ആശുപത്രിയിലെ
അടിസ്ഥാനസൗകര്യങ്ങളുടെ
അപര്യാപ്തത
4320.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
സര്‍ക്കാര്‍ ആശുപത്രിയെ
07.02.2011 ലെ
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തിയിട്ടും
നാളിതുവരെ താലൂക്ക്
ആശുപത്രിയായി
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്പ്പെടുത്താത്തതിനുള്ള
കാരണം വിശദമാക്കാമോ;
(ബി)
നഗരമദ്ധ്യത്തില്‍
ഒരേക്കര്‍ സ്ഥലത്ത്
സ്ഥിതി ചെയ്യുന്നതും
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തിയതുമായ ഈ
സര്‍ക്കാര്‍
ആശുപത്രിയില്‍ താലൂക്ക്
ആശുപത്രിയായി
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
സ്റ്റാഫുകളെ
നിയമിക്കുന്നതിനും,
മറ്റു സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനുമായി
സമര്‍പ്പിച്ചിട്ടുള്ള
നിവേദനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കാമോ?
പെരുമണ്‍
പി. എച്ച്. സി. യെ
സാമൂഹ്യാരോഗ്യ
കേന്ദ്രമാക്കി
മാറ്റുന്നതിനുള്ള നടപടി
4321.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുമണ്‍
തീവണ്ടി ദുരന്തത്തില്‍
ജീവന്
നഷ്ടപ്പെട്ടവരുടെ
ഓര്‍മ്മയ്ക്കും തദ്ദേശ
വാസികളുടെയും
രക്ഷാപ്രവര്‍ത്തനങ്ങളുടെയും
സ്മരണ
നിലനിര്‍ത്തുന്നതിനുമായി
ആരംഭിച്ച
പി.എച്ച്.സി.യില്‍
ആവശ്യമായ
ഉദ്യോഗസ്ഥരില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫോണ്‍
ചെയ്താല്‍ വീട്ടിലെത്തി
ചികിത്സിക്കുന്ന
ക്യൂബന്‍ മാതൃകയില്‍
ആരംഭിച്ച ചികിത്സാരീതി
ഇപ്പോള്‍ തുടരുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഡി)
പെരുമണ്‍
പി.എച്ച്.സി. യെ
സാമൂഹ്യാരോഗ്യ
കേന്ദ്രമാക്കി
മാറ്റുവാനാവശ്യമായ
നടപടി സ്വീകരിക്കുമോ?
പൊന്നാനി
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ബ്ലഡ്
ബാങ്ക് ടെക്നീഷ്യന്,
എക്സ്റേ ടെക്നീഷ്യന്
4322.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ബ്ലഡ്
ബാങ്ക് ടെക്നീഷ്യന്റെ
ഒഴിവുള്ളത് അങ്ങയുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടെക്നീഷ്യന്
ഇല്ലാത്തതുമൂലം ബ്ലഡ്
സ്റ്റോറേജ് സെന്ററിന്റെ
പ്രവര്‍ത്തനം
അവതാളത്തിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ആശുപത്രിയില്‍ എക്സ്റേ
ടെക്നീഷ്യന്
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ബ്ലഡ് ബാങ്ക്
ടെക്നീഷ്യന്, എക്സ്റേ
ടെക്നീഷ്യന് എന്നിവരെ
അടിയന്തരമായി
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
തസ്തിക സൃഷ്ടിക്കുന്നതിന്
നടപടി
4323.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകര്‍ച്ചവ്യാധികളും
പക്ഷിപ്പനി,
ഡെങ്കിപ്പനി, ചെള്ള്
പനി, കുരങ്ങുപനി, മറ്റ്
മാരക രോഗങ്ങള്‍ എന്നിവ
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം സാഹചര്യങ്ങള്‍
നേരിടുന്നതിന്
ആവശ്യത്തിന് ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
തസ്തിക ആരോഗ്യവകുപ്പിനു
കീഴില്‍ ഉണ്ടോ; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
തസ്തികയില്‍
താല്‍ക്കാലിക
ജിവനക്കാര്‍ എത്രപേര്‍
ഇപ്പോള്‍ ജോലി
ചെയ്യുന്നുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ജനസംഖ്യാനുപാതികമായി
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
തസ്തികയില്ലെങ്കില്‍
സംസ്ഥാനത്തിന്റെ
സാഹചര്യം പരിഗണിച്ച്
ആവശ്യത്തിന് തസ്തിക
സൃഷ്ടിക്കുന്ന കാര്യം
പരിഗണിയ്ക്കുമോ;
(ഇ)
പ്രസ്തുത തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
ക്യാന്‍സര്‍ സെന്റര്‍
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
T *4324.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച മലപ്പുറം
ക്യാന്‍സര്‍ സെന്റര്‍
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
സ്റ്റാഫ്
നഴ്സുമാരുടെ ഒഴിവുകള്‍
4325.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-
ലെ ജി.ഒ.(പി.) 302/2011
പ്രകാരമുള്ള സ്പെഷ്യല്‍
റൂളില്‍ ഇളവ്
അനുവദിച്ച് മെഡിക്കള്‍
കോളേജുകളില്‍ സ്റ്റാഫ്
നഴ്സ് നിയമനം
നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
അപ്ഗ്രേഡ്
ചെയ്ത ആശുപത്രികളില്‍
സ്റ്റാഫ് നഴ്സ് തസ്തിക
അനുവദിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
സ്റ്റാഫ്
നഴ്സുമാരുടെ നിലവിലുള്ള
ഒഴിവുകള്‍
നികത്തുന്നതിന് എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ?
കോങ്ങാട്
പാമ്പന്‍തോട്
പട്ടികവര്‍ഗ്ഗ കോളനിയില്‍
ഒരു പി.എച്ച്.സി.
4326.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലുള്ള
പാമ്പന്‍തോട്
പട്ടികവര്‍ഗ്ഗ
കോളനിയില്‍ ഒരു
പി.എച്ച്.സി.
പോലുമില്ലെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവര്‍ ആശ്രയിക്കുന്ന
ഇവിടെനിന്നും
ബഹുദൂരമുള്ള
പി.എച്ച്.സി.യില്‍
ഡോക്ടര്‍മാർ
ആഴ്ചയിലൊരിക്കല്‍പ്പോലും
എത്താറില്ലെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാമ്പന്‍തോട്
കോളനിയില്‍ ഒരു
പി.എച്ച്.സി.
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇവിടെ
ആഴ്ചയിലൊരിക്കലെങ്കിലും
ഒരു ഡോക്ടറുടെ സേവനം
ലഭ്യമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
പാലക്കാട് ഡി.എം.ഒ.ക്ക്
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ?
നെടുമ്പന
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററിലെ
ഡോക്ടര്തസ്തികയിലെ
ഒഴിവുകള്‍
4327.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമ്പന
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
എത്ര ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
നികത്താനുണ്ട്;
(ബി)
ഇതം
സംബന്ധിച്ച് നല്കിയ
നിവേദനത്തിന്മേല്
നാളിതുവരെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(സി)
ഡോക്ടര്‍മാരുടെ
അഭാവം മൂലം
സാധാരണക്കാരായ ഗ്രാമീണ
ജനത അനുഭവിക്കുന്ന
ദുരിതം പരിഹരിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
താലൂക്ക്
ആശുപത്രികളില്‍
കാഷ്വാലിറ്റി സൗകര്യം
4328.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരാവൂരിലെ
ഉള്‍പ്പെടെയുള്ള
കാഷ്വാലിറ്റി
സൗകര്യങ്ങളില്ലാത്ത
താലൂക്ക്
ആശുപത്രികളില്‍ ആയത്
ഏര്‍പ്പെടുത്തുമെന്ന്
2013 -ലെ ബഡ്ജറ്റ്
പ്രഖ്യാപനത്തില്‍
സൂചിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
നടപ്പിലാക്കുവാൻ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ; പ്രഖ്യാപന
പ്രകാരം കാഷ്വാലിറ്റി
സംവിധാനം സമയ
ബന്ധിതമായി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ചികിത്സാ
ധനസഹായങ്ങള്‍ക്ക് സാക്ഷ്യ
പത്രം നല്കുന്നതിലുള്ള
പ്രശ്നങ്ങള്‍.
4329.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാവപ്പെട്ടവര്‍ക്കു
ചികിത്സാ ധനസഹായം
നല്കുന്ന
ആരോഗ്യകുടുംബക്ഷേമ
വകുപ്പിന്റെ
അധീനതയിലുള്ള
സൊസൈറ്റികളില്‍ അപേക്ഷ
നല്‍കുന്നതിന്,
സാക്ഷ്യപത്രം
നല്കുവാന്
അധികാരപ്പെടുത്തിയ
ആരോഗ്യ വകുപ്പ്
അധികൃതര്‍
ആരൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
മെഡിക്കല്‍
കോളേജുകള്‍ പോലുള്ള
ആശുപത്രികളിലെ തിരക്കു
മൂലം യഥാസമയം
സാക്ഷ്യപത്രം
ലഭിക്കുന്നതിന്
കാലതാമസം നേരിടുന്ന
പ്രശ്നം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പരിഹാര
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഈ
പദ്ധതി പ്രകാരമുള്ള
രോഗികള്‍ക്ക്
സാക്ഷ്യപത്രം
നല്‍കുന്നതിന് PHC, CHC
ഡോക്ടര്‍മാര്‍ക്ക്
അധികാരം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
കാന്‍സര്‍
- കിഡ്നി രോഗികളുടെ എണ്ണം
4330.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
കാന്‍സര്‍ - കിഡ്നി
രോഗികളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്റെ 2010 മുതലുള്ള
കണക്ക് വ്യക്തമാക്കുമോ;
ഇതു സംബന്ധമായി
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പഠനത്തിലെ
കണ്ടെത്തലുകള്‍
എന്തായിരുന്നു ;
വിശദമാക്കുമോ; ആയതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വ്യക്തമാക്കുമോ?
എണ്ണപ്പാറ
പി.എച്ച്.സി.യെ ട്രൈബല്‍
ആശുപത്രിയായി
ഉയര്‍ത്തണമെന്ന ആവശ്യം
4331.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എണ്ണപ്പാറ
പി.എച്ച്.സി.യെ
ട്രൈബല്‍ ആശുപത്രിയായി
ഉയര്‍ത്തണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആവശ്യത്തിന്മേല്
ആരോഗ്യവും
കുടുംബക്ഷേമവും വകുപ്പ്
സെക്രട്ടറിയുടെ നം.
54401/എം1/2013 തീയതി
13.12.2013 പ്രകാരമുള്ള
കത്തിന് ആരോഗ്യ വകുപ്പ്
ഡയറക്ടര്‍ക്ക്
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
ആയതിന്റെ കോപ്പി
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
ലഭിക്കുന്നതിനുള്ള
കാലതാമസം എന്താണെന്ന്
വിശദീകരിക്കാമോ?
രാഷ്ട്രീയ
കിഷോ൪ സ്വാസ്ഥ്യ
കാര്യക്രം ആരോഗ്യ പദ്ധതി
4332.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാഷ്ട്രീയ
കിഷോ൪ സ്വാസ്ഥ്യ
കാര്യക്രം എന്ന ആരോഗ്യ
പദ്ധതി സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ,ഉണ്ടെങ്കില്‍
ഈ പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി കേന്ദ്ര
ഗവണ്മെന്റില് നിന്നും
സഹായം ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതുവരെ
എത്ര സഹായം ലഭിച്ചു;
എത്ര ചെലവഴിച്ചു;
(സി)
ഗ൪ഭാവസ്ഥ
മുതല്‍ 18 വയസ്സു
വരെയുള്ള
കുട്ടികള്‍ക്ക് സൗജന്യ
ചികിത്സ
നല്‍കിവരുന്നുണ്ടോ,
ഉണ്ടെങ്കില്‍ ഈ
പദ്ധതിയുടെ ആനുകൂല്യം
ലഭിക്കുന്നില്ലെന്നുള്ള
പരാതി
പരിഹരിക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ഡി)
ഇതിനകം
ഈ പദ്ധതിയുടെ ആനുകൂല്യം
എത്ര കുട്ടികള്‍ക്ക്
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
പേപ്പട്ടി
വിഷബാധ ചികിത്സ നല്കുന്ന
ആശുപത്രികള്‍
4333.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ പേപ്പട്ടി
വിഷബാധയേറ്റാല്‍
നല്‍കേണ്ട കുത്തിവയ്പ്
നല്കുന്ന എത്ര
ആശുപത്രികള്‍
ഉണ്ടെന്നും അവ
ഏതൊക്കെയാണെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മരുന്നിന് എത്ര
വിലയാണെന്നും,
എ.പി.എല്‍.,
ബി.പി.എല്‍.
വിഭാഗങ്ങള്‍ക്ക്
വിലയില്‍
വ്യത്യാസമുണ്ടോ എന്നും
വ്യക്തമാക്കുമോ?
ആന്റീവെനം
ചികിത്സ നല്കുന്ന
തിരുവനന്തപുരം ജില്ലയിലെ
ആശുപത്രികള്‍
4334.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷപാമ്പുകടിയേറ്റാല്
നല്‍കേണ്ട ആന്റീവെനം
ചികിത്സ നല്കുന്ന എത്ര
ആശുപത്രികള്‍
തിരുവനന്തപുരം
ജില്ലയില്‍ ഉണ്ടെന്നും
അവ ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആന്റീവെനം സൗജന്യമായാണോ
നല്‍കുന്നത് എന്നും
APL/BPL
വിഭാഗങ്ങള്‍ക്ക്
വ്യത്യസ്ത വിലയ്ക്കാണോ
ലഭ്യമാക്കുന്നത്
എന്നുമുള്ള വിവരം
വ്യക്തമാക്കുമോ?
ചേര്‍ത്തല
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
4335.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
സ്ഥാപിക്കുന്നതിന്
ആശുപത്രി അധികാരികളില്‍
നിന്നും പ്രൊപ്പോസലും
വിശദമായ റിപ്പോര്‍ട്ടും
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ ;
എന്നാണ് ഈ
റിപ്പോര്‍ട്ട്
ലഭിച്ചതെന്ന് പറയാമോ ;
(ബി)
ചേര്‍ത്തല
ആശുപത്രിയില്‍ നിന്നും
റിപ്പോര്‍ട്ടും
പ്രൊപ്പോസലും
ലഭിച്ചെങ്കില്‍
പ്രസ്തുത ഡയാലീസിസ്
യൂണിറ്റ് ആരംഭിക്കാന്‍
വൈകുന്നത്
എന്തുകൊണ്ടാണ് ;
ചേര്‍ത്തല താലൂക്ക്
ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുവാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ ?
പാലക്കാട്
ജില്ലയില്‍ കാന്‍സര്‍
രോഗബാധിതരുടെ എണ്ണം
4336.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കാന്‍സര്‍
രോഗബാധിതരുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കാന്‍സര്‍
രോഗം വ്യാപിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കാമോ ;
(സി)
പ്രസ്തുത
ജില്ലയിലെ ഏതൊക്കെ
പഞ്ചായത്തുകളിലാണ്
കാന്‍സര്‍ ബാധിതരുടെ
എണ്ണം കൂടുതല്‍ ഉള്ളത്
എന്ന് വ്യക്തമാക്കുമോ ;
(ഡി)
കാന്‍സര്‍
രോഗബാധിതരുടെ
ചികിത്സക്കായി നിലവില്‍
ജില്ലയില്‍
എന്തെങ്കിലും സംവിധാനം
ഉണ്ടോ ; വിശദാംശം
നല്‍കാമോ ?
ധന്വന്തരി
സെന്ററുകള്‍
T *4337.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികള്‍
കേന്ദ്രീകരിച്ച്
പ്രവര്‍ത്തിക്കുന്ന
ധന്വന്തരി സെന്ററുകള്‍
നിലവില്‍ ഏതെല്ലാം
ജില്ലകളില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഓരോ ജില്ലയിലും എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ?
(ബി)
ധന്വന്തരി
സെന്ററുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
തൊഴില്‍
ലഭ്യമാക്കുവാന്‍
ധന്വന്തരി സെന്ററുകളെ
പട്ടിജാതി-പട്ടികവര്‍ഗ്ഗ
വികസന വകുുപ്പിന്റെ
കീഴില്‍
കൊണ്ടുവരുന്നതിനും
കെ.എച്ച്.ആര്.ഡബ്യൂ.എസ്.
മാതൃകയില്‍ ഒരു
സ്ഥാപനമായി മാറ്റാനും
ആലോചിക്കുന്നുണ്ടോ?
വൈപ്പിന്‍
മണ്ഡലത്തിലെ സര്‍ക്കാര്‍
ആശുപത്രികൾ
4338.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തില്‍ കിടത്തി
ചികിത്സയുള്ള എത്ര
സര്‍ക്കാര്‍
ആശുപത്രികളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തിലുള്ള
എത്ര ആശുപത്രികള്‍
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
24
മണിക്കൂറും
പ്രവര്‍ത്തിച്ചിരുന്ന
ഞാറക്കല്‍ സര്‍ക്കാര്‍
ആശുപത്രി
ഡോക്ടര്‍മാരുടെ അഭാവം
മൂലം അടച്ചുപൂട്ടല്‍
ഭീഷണി നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഡോക്ടര്‍മാരുടെ ഒഴിവു
നികത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടിയെന്തെന്ന്
വ്യക്തമാക്കാമോ?
താത്കാലിക
ജീവനക്കാരുടെ ദിവസ വേതനം
4339.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളിലെ താത്കാലിക
ജീവനക്കാരുടെ ദിവസ
വേതനം
വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള
28.10.2014 ലെ G.O. (P)
466/2014/Fin നമ്പർ
ഉത്തരവ് ഭാരതീയ ചികിത്സ
/ ഹോമിയോ വകുപ്പുകളിലെ
പാരാമെഡിക്കല്‍
ജീവനക്കാര്‍ക്കുകൂടി
ബാധകമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
വിശദമാക്കുമോ ?
കാന്‍സര്‍
രോഗികള്‍ക്ക്
ആനുകൂല്യങ്ങള്‍
4340.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാന്‍സര്‍
ബാധിച്ച എത്ര
രോഗികള്‍ക്കാണ്
നിലവില്‍ രാഷ്ട്രീയ
സ്വാസ്ഥീയ സുരക്ഷ
പദ്ധതിയുടെ ഭാഗമായി
ആനുകൂല്യങ്ങള്‍
ലഭിക്കുന്നത് എന്ന്
വിശദമാക്കാമോ;
(ബി)
മുഴുവന്‍
കാന്‍സര്‍
രോഗികള്‍ക്കും പ്രസ്തുത
സുരക്ഷാ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ആനുകൂല്യങ്ങള്‍
നല്കാന് സര്‍ക്കാര്‍
നടപടി സ്വീകരിക്കുമോ?
ശാസ്ത്രീയ
പരിശോധനയില്ലാതെ
മാര്‍ക്കറ്റ് ചെയ്യുന്ന
മരുന്നുകള്‍ ഉണ്ടാക്കുന്ന
ഗുരുതരമായ ആരോഗ്യപ്രശ്നം
4341.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനങ്ങളില്‍
ആശങ്കയുണ്ടാക്കുംവിധം
നിരവധി
രോഗങ്ങളെക്കുറിച്ചും
അവയ്ക്കുള്ള
മരുന്നുകളെക്കുറിച്ചും
ദൃശ്യ പത്ര
മാധ്യമങ്ങളിലൂടെ
പരസ്യങ്ങള്‍ നല്കി
മരുന്നുകള്‍
മാര്‍ക്കറ്റ്
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഇത്തരം മരുന്നുകളും
ഉല്‍പ്പന്നങ്ങളും
കേരളത്തില്‍ വില്‍പ്പന
നടത്താന്‍ അനുമതി
നല്‍കിയിട്ടുണ്ടോ ;
വിശദമാക്കാമോ ;
(സി)
ഇത്തരം
മരുന്നുകള്‍ക്കും
ഉല്‍പ്പന്നങ്ങള്‍ക്കും
കേന്ദ്രസര്‍ക്കാര്‍
അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(ഡി)
ഉണ്ടെങ്കില്‍
ഏതെല്ലാം
മരുന്നകള്ക്കും
ഉല്‍പ്പന്നങ്ങള്‍ക്കും
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍ അനുമതി
നല്‍കിയെന്ന്
വെളിപ്പെടുത്താമോ ;
(ഇ)
ശാസ്ത്രീയമായ
പരിശോധനയില്ലാതെ
മാര്‍ക്കറ്റ്
ചെയ്യപ്പെടുന്ന
മരുന്നുകള്‍ ജനങ്ങളില്‍
ഉണ്ടാക്കുന്ന ഗുരുതരമായ
ആരോഗ്യപ്രശ്നം
കണക്കിലെടുത്തു ഇത്തരം
പരസ്യങ്ങളും മരുന്നു
വില്പനയും നിയമം മൂലം
നിരോധിക്കാന്‍
തയ്യാറാകുമോ ;
വിശദീകരിക്കാമോ ?
കേരളത്തിലെ
ഓള് ഇന്ത്യാ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സസ് കേന്ദ്രം
4342.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
AIMS-ന്റെ
ഒരു കേന്ദ്രം
കേരളത്തില്‍
സ്ഥാപിക്കുന്നതിനെ
സംബന്ധിച്ച്
കേന്ദ്രസര്‍ക്കാരും
കേരള സര്‍ക്കാരുമായി
കത്തിടപാടുകള്‍
നടത്തിയിട്ടുണ്ടോ;
(ബി)
കേരളത്തിനുള്ളില്‍
എയിംസ് സ്ഥാപിക്കുന്നത്
സംബന്ധിച്ച്
ആരോഗ്യവകുപ്പിന്റെ
പക്കലുള്ള ഫയലിന്റെ
ഇലക്ട്രോണിക്/സി.ഡി/പേപ്പര്‍
പ്രിന്റ് രൂപത്തിലുള്ള
പകര്‍പ്പ്
ലഭ്യമാക്കാമോ?
മാവേലിക്കര
ജില്ലാ അശുപത്രിയില്‍
കാന്‍സര്‍ രോഗനിര്‍ണ്ണയ,
ചികിത്സാ സൗകര്യങ്ങള്‍
4343.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാന്‍സര്‍
രോഗനിര്‍ണ്ണയത്തിനും
ചികിത്സയ്ക്കും
പര്യാപ്തമായ
സൗകര്യങ്ങള്‍
മാവേലിക്കര ജില്ലാ
അശുപത്രിയില്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്നു
വിശദമാക്കുമോ;
ഒറ്റപ്പാലം
അസംബ്ലി നിയോജക
മണ്ഡലത്തിലെ സി.എച്ച്.സി
കള്‍
4344.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി നിയോജക
മണ്ഡലത്തില്‍ എത്ര
സി.എച്ച്.സി കള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
അമ്പലപ്പാറ
സി.എച്ച്.സി യെ
കുട്ടികളുടെയും
അമ്മമാരുടെയും
ആശുപത്രിയായി
ഉയര്‍ത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
കുറ്റ്യാടി
താലൂക്ക് ആശുപത്രിയിലെ
ഡയാലിസിസ് സെന്റര്‍
4345.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
താലൂക്ക് ആശുപത്രിയില്‍
പ്രവര്‍ത്തിച്ചുവരുന്ന
ഡയാലിസിസ് സെന്ററിന്റെ
ഘടനയും പ്രവര്‍ത്തനവും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഡയാലിസിസ് സെന്ററിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഡയാലിസിസ് സെന്ററിന്
കെട്ടിടം പണിയുന്നതിന്
നിയോജകമണ്ഡലം ആസ്തി
വികസനഫണ്ടില്‍ നിന്നും
എത്ര തുക
അനുവദിച്ചുവെന്നും ആയത്
ഉപയോഗപ്പെടുത്തുന്നതിന്
ആരോഗ്യവകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
നെടുംകണ്ടം
താലൂക്ക് ആശുപത്രിയിലെ
തസ്തികകള്‍
4346.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുംകണ്ടം
താലൂക്ക് ആശുപത്രിയില്‍
വിവിധ വിഭാഗങ്ങളിലുള്ള
ആകെ തസ്തികകള്‍, ആയതിൽ
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍, വ൪ക്കിംഗ്
അറേഞ്ച്മെന്റില്‍
മറ്റിടങ്ങളില്‍
ജോലിചെയ്യുന്നവരുടെ
എണ്ണം എന്നിവ
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ബി)
ജൂനിയ൪
പബ്ളിക്ക് ഹെല്‍ത്ത്
നഴ്സിന്റെ തസ്തികയില്‍
നിയമനം നടത്തുവാൻ
കഴിയാത്ത സാഹചര്യം
വിശദീകരിക്കാമോ;
(സി)
ജൂനിയ൪
പബ്ളിക്ക് ഹെല്‍ത്ത്
നഴ്സിനെ
നിയമിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി)
സ്റ്റാഫ്
നഴ്സിന്റെ ഒഴിവുകള്‍
നികത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കൊയിലാണ്ടി
താലൂക്ക് ആശുപത്രിയില്‍
ട്രോമ കെയര്‍ യൂണിറ്റ്
4347.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
പ്രഖ്യാപിച്ചിട്ടുള്ള
ട്രോമ കെയര്‍ എന്ന്
മുതല്‍ പ്രവര്‍ത്തിച്ചു
തുടങ്ങുമെന്ന്
വ്യക്തമാക്കാമോ?
(ബി)
എന്തെല്ലാം
സംവിധാനങ്ങളാണ് ട്രോമ
കെയര്‍
സ്ഥാപിതമാവുന്നതോടെ
നിലവില്‍ വരിക എന്ന്
വിശദമാക്കാമോ? എത്ര
രൂപയാണ് ഈ പദ്ധതിയ്ക്ക്
നീക്കിവെച്ചിട്ടുള്ളത്?
ഇതിനകം നടന്നിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം?
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ കാന്‍സര്‍
ചികിത്സക്ക് സൗകര്യങ്ങള്‍
4348.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കാന്‍സര്‍
രോഗികളുടെ എണ്ണം
വര്‍ദ്ധിക്കുന്നതായുള്ള
പഠന റിപ്പോര്‍ട്ട്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലയില്‍
പ്രസ്തുത രോഗ
നിര്‍ണ്ണയത്തിനും
ചികിത്സയ്ക്കും
ആവശ്യമായ സൗകര്യങ്ങളുടെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
കോക്ലിയര്‍
ഇംപ്ലാന്റ്
ശസ്ത്രക്രിയയ്ക്ക്
ചികിത്സാ ചെലവ്
4349.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2.2.2012
ലെ G.O (MS)
33/2012/H&FWD
ഉത്തരവ്
നിലനില്ക്കുമ്പോള്
1.3.2013 ല്‍
കോക്ലിയര്‍ ഇംപ്ലാന്റ്
ശസ്ത്രക്രിയയ്ക്ക്
വിധേയനായ മകന്റെ
ചികിത്സാ ചെലവ്
ലഭിക്കുന്നതിന് ആലപ്പുഴ
ജില്ലയിലെ റവന്യൂ
വകുപ്പ് ജീവനക്കാരന്
ഉചിത മാര്‍ഗ്ഗേണ
സമര്‍പ്പിച്ച അപേക്ഷ
ആരോഗ്യവകുപ്പ്
പരിഗണിക്കാതിരുന്നത്
എന്തുകൊണ്ടാ ണെന്ന്
പറയാമോ;
(ബി)
കോക്ലിയര്‍
ഇംപ്ലാന്റ്
ശസ്ത്രക്രിയാ ചെലവ് റീ
ഇംബേഴ്സ്മെന്റ് തുക
അഞ്ചര ലക്ഷമായി
നിജപ്പെടുത്തി
25.4.2013 ല്‍ G.O (P)
148/2013/H &FWD
നമ്പര്‍
ഉത്തരവിറങ്ങുന്നതിനു
മുമ്പ് നടന്ന
ശസ്ത്രക്രിയയ്ക്കും
അതോടനുബന്ധിച്ച് ഈ
ഉത്തരവിറങ്ങുന്നതിനു
മുമ്പ് നല്കിയ
അപേക്ഷയിലും അനുകൂല
തീരുമാനം കൈക്കൊള്ളാതെ
അപേക്ഷ
നിരസിക്കാനുണ്ടായ കാരണം
വ്യക്തമാക്കുമോ?
കരള്‍മാറ്റ
ശസ്ത്രക്രിയ പരിശീലനം
4350.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരള്‍മാറ്റ
ശസ്ത്രക്രിയ
നടത്തുന്നതിന് പരിശീലനം
നേടിയ എത്ര
സര്ജന്മാര്
മെഡിക്കല്‍
കോളേജുകളില്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സര്‍ജറിക്ക് പരിശീലനം
നേടാന്‍ തയ്യാറാണെന്ന്
അറിയിച്ച എത്ര
ഡോക്ടര്‍മാരുണ്ടെന്നും,
അവര്‍ ആരൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(സി)
ഇവര്‍ക്ക്
പരിശീലനം നല്‍കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കോഴിക്കോട്
സര്‍ക്കാര്‍ മാനസികാരോഗ്യ
കേന്ദ്രം
വികസിപ്പിക്കുന്നതിനായി
മാസ്റ്റര്‍ പ്ലാന്‍
4351.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍ക്കാര്‍
മാനസികാരോഗ്യ കേന്ദ്രം
വികസിപ്പിക്കുന്നതിനായി
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിന്
തീരുമാനമെടുത്തിരുന്നുവോ;
(ബി)
ഉണ്ടെങ്കില്‍,
ഇതുമായി ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
ഹീമോഫീലിയ
രോഗികള്‍ക്ക്
ആനുകൂല്യങ്ങള്‍
4352.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹീമോഫീലിയ
രോഗികള്‍ക്ക്
ഇപ്പോള്‍ നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ് ;
(ബി)
ഏറ്റവും
കൂടുതല്‍ രോഗികള്‍
ആവശ്യപ്പെടുന്ന
ഫാക്ടര്‍ 8, ഫാക്ടര്‍ 9
മരുന്നുകള്‍ സൗജന്യമായി
മെഡിക്കല്‍
കോളേജുകളില്‍
ലഭ്യമാക്കുമോ ;
(സി)
വരുമാന
പരിധി ബാധകമാക്കാതെ
ഹീമോഫീലിയ രോഗചികിത്സ
പൂര്‍ണ്ണമായും
സൗജന്യമാക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
പാണത്തൂര്‍
പ്രാഥമികാരോഗ്യ കേന്ദ്രം
സാമൂഹ്യാരോഗ്യ
കേന്ദ്രമായി ഉയര്‍ത്താന്‍
നടപടി
4353.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാണത്തൂര്‍
പ്രാഥമികാരോഗ്യ
കേന്ദ്രം
സാമൂഹ്യാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തണമെന്ന
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ആരോഗ്യ
കുടുംബക്ഷേമ വകുപ്പ്
സെക്രട്ടറിയുടെ
നം.36639/എം1/2014
തീയതി 13-8-2014
പ്രകാരമുള്ള കത്തിന്റെ
അടിസ്ഥാനത്തില്‍
ആരോഗ്യ വകുപ്പ്
ഡയറക്ടറുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
എന്തു കാരണത്താലാണ്
റിപ്പോര്‍ട്ട്
നല്കുവാന് വെെകുന്നത്
എന്ന് വിശദമാക്കാമോ?
ഒറ്റപ്പാലം
താലൂക്കാശുപത്രിയെ ജില്ലാ
ആശുപത്രിയായി അപ്ഗ്രേഡ്
ചെയ്യാന്‍ നടപടി
4354.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്കാശുപത്രിയെ
ജില്ലാ ആശുപത്രിയായി
അപ്ഗ്രേഡ് ചെയ്യണമെന്ന
ആവശ്യം പരിഗണനയിലുണ്ടോ
; ഉണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
താലൂക്കാശുപത്രിയെ
ജില്ലാ ആശുപത്രിയാക്കി
ഉയര്‍ത്തുന്നത്
സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭ്യമാണോ; ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
അടിയന്തരമായി
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
നെടുമങ്ങാട്
ജില്ലാ ആശുപത്രിയില്‍
കാരുണ്യ മെഡിക്കല്‍
സ്റ്റോര്‍ തുടങ്ങാന്‍
നടപടി
4355.
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
ജില്ലാ ആശുപത്രിയില്‍
കാരുണ്യ മെഡിക്കല്‍
സ്റ്റോര്‍ തുടങ്ങാന്‍
തീരുമാനിച്ചിട്ടുണ്ടോ
;വിശദവിവരം നല്‍കുമോ ;
(ബി)
ഇൗ
സാമ്പത്തികവര്‍ഷം
മുതല്‍ ഒരു കാരുണ്യ
മെഡില്‍ സ്റ്റോര്‍
നെടുമങ്ങാട് ജില്ലാ
ആശുപത്രിയില്‍
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
ആലപ്പുഴയിലെ
നാഷണല്‍ വെെറോളജി
ഇന്സ്റ്റിറ്റ്യാട്ട്
4356.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴയിലെ
നാഷണല്‍ വെെറോളജി
ഇന്സ്റ്റിറ്റ്യാട്ടില്
നടക്കുന്ന
പ്രവര്‍ത്തനങ്ങള്‍/ഗവേഷണങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനത്തിന്
എന്തെങ്കിലും ഫണ്ട്
നല്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ആവശ്യത്തിന്
കെട്ടിടങ്ങളും സ്ഥല
സൗകര്യവും ഇല്ലാത്തത്
ഇൗ സ്ഥാപനത്തിന്റെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
തടസ്സം സൃഷ്ടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യങ്ങള്‍
കേന്ദസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തി
പരിഹാരം കാണാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
പക്ഷിപ്പനിപോലുള്ള
രോഗങ്ങള്‍ കേരളത്തില്‍
പിടിപെടുന്ന
സാഹചര്യത്തില്‍
പക്ഷികളിലും
മൃഗങ്ങളിലും രോഗം
പരത്തുന്ന വെെറസുകളെ
കണ്ടെത്തുന്നതിനും
പരിശോധന
നടത്തുന്നതിനും
ആവശ്യമായ സംവിധാനം
പ്രസ്തുത സ്ഥാപനത്തില്‍
സജ്ജമാക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(ഇ)
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
സര്‍ക്കാര്‍ വേണ്ടത്ര
പ്രയോജനപ്പെടുത്തുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്?
കൊച്ചിയില്‍
ക്യാന്‍സര്‍ സെന്റര്‍
സ്ഥാപിക്കാന്‍ നടപടി
4357.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിയില്‍
ഒരു പുതിയ ക്യാന്‍സര്‍
ചികിത്സാ കേന്ദ്രം
സ്ഥാപിക്കുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്;
(ബി)
പുതുതായി
ക്യാന്‍സര്‍ സെന്റര്‍
തുടങ്ങുന്നതിന് എത്ര
രൂപ ചെലവ്
പ്രതീക്ഷിക്കുന്നു;
(സി)
എന്തെല്ലാം
തരം ചികിത്സാ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
മദ്ധ്യകേരളത്തിന്
പുറമെ, ലക്ഷദ്വീപ്
പ്രദേശത്തുള്ളവര്‍ക്കു
കൂടി
പ്രയോജനപ്പെടാനിടയുള്ള
പദ്ധതി എന്ന നിലയില്‍
ഇതിന്
കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള
പ്രത്യേക സഹായം
പ്രതീക്ഷിക്കുന്നുണ്ടോ;
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഇ)
ക്യാന്‍സര്‍
ചികിത്സയ്ക്കായി
ഉപയോഗിക്കുന്ന ഏതെല്ലാം
യന്ത്രങ്ങളാണ്
ഇവിടേയ്ക്കു വേണ്ടി
വരിക?
സര്‍ക്കാര്‍
ആശുപത്രികളിലെ
ജീവനക്കാരുടെ ഒഴിവുകൾ
4358.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ,
അലോപ്പതി-ആയുര്‍വ്വേദ-ഹോമിയോ-ദന്തല്‍-നേത്രരോഗ,
സര്‍ക്കാര്‍
ആശുപത്രികളില്‍
നഴ്സുമാര്‍,
പാരാമെഡിക്കല്‍
ജീവനക്കാര്‍
എന്നിവരുള്‍പ്പെടെ
എല്ലാ വിഭാഗങ്ങളിലുമായി
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; വിശദാംശം
നല്‍കുമോ;
(ബി)
നിലവില്‍
ഓരോ വിഭാഗത്തിലും എത്ര
ജീവനക്കാര്‍ സേവനം
നടത്തുന്നു; ഇതില്‍
എത്ര
സ്ഥിരം/താല്‍ക്കാലിക
ജീവനക്കാര്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഭാഗങ്ങളിലെ ഏതെല്ലാം
തസ്തികകളിലേയ്ക്ക്
പി.എസ്.സി. മുഖേന
ഉദ്യോഗാര്‍ത്ഥികളെ
ആവശ്യപ്പെട്ടിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ഡി)
പി.എസ്.സി.
അഡ്വൈസ് നല്‍കിയിട്ടും
ആരോഗ്യവകുപ്പ് ഇതുവരെ
നിയമനം നല്‍കാത്ത
വിഭാഗങ്ങള്‍ ഏതെല്ലാം;
വിശദാംശം നല്‍കുമോ;
(ഇ)
ജീവനക്കാരുടെ
ദൗര്‍ലഭ്യം
ആശുപത്രികളുടെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കാതിരിക്കാന്‍,
ആവശ്യമുള്ള ജീവനക്കാരെ
നിയമിക്കുന്നതിന്
ആരോഗ്യവകുപ്പ് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ ഫീസ്
നിരക്ക്
4359.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍ വിവിധ
പരിശോധനകള്‍ക്ക് ഫീസ്
നിരക്ക് എത്രയാണ്;
എന്നുമുതലാണ്
ഇപ്പോഴത്തെ ഫീസ്
നിരക്ക് നിലവില്‍
വന്നത്?
സര്‍ക്കാര്‍
ആശുപത്രികളിലെ സേവനം
മെച്ചപ്പെടുത്തൽ
4360.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
ഗുണമേന്മയുള്ള സേവനം
ഉറപ്പ് വരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളും പരിസരവും
വൃത്തിയായി
സൂക്ഷിക്കുന്നതിനും
ജീവനക്കാരുടെ സേവനം
യഥാസമയങ്ങളില്‍
ലഭ്യമാക്കുന്നതിനും
എന്തൊക്കെ നടപടികള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികളില്‍ ആധുനിക
സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിനും
മരുന്നുകള്‍ സുലഭമായി
ലഭിക്കുന്നതിനും
നടപടികള്‍
സ്വീകരിയ്ക്കുമോ?
പക്ഷികളിലും
മൃഗങ്ങളിലുള്ള രോഗങ്ങള്‍
തടയാന്‍ പരിശോധനാലാബുകള്‍
4361.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പക്ഷികളിലും മറ്റു
മൃഗങ്ങളിലും ഉണ്ടാകുന്ന
രോഗങ്ങള്‍ പെട്ടെന്നു
കണ്ടെത്തി പടരുന്നത്
തടയാന്‍
പരിശോധനാലാബുകള്‍
സംസ്ഥാനത്തില്ലാത്തത്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ഇത് പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(സി)
പക്ഷികളിലും
മൃഗങ്ങളിലുള്ള
രോഗങ്ങള്‍ താമസംവിനാ
കണ്ടെത്താന്‍ ഏറ്റവും
നൂതനവും ശാസ്ത്രീയവുമായ
ലാബ് സ്ഥാപിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കാമോ ?
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
തൈയറോയിഡ് രോഗം
4362.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൈയറോയിഡ് രോഗം
നിയന്ത്രണാതീതമായി
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
രോഗം പടര്‍ന്നു
പിടിക്കുന്നതിനുള്ള
കാര്യകാരണങ്ങള്‍
വിശദീകരിക്കാമോ ;
(സി)
ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍ പഠനം
നടത്തിയിട്ടുണ്ടോ ;
വിശദീകരിക്കാമോ ;
(ഡി)
ഇതിനകം
സംസ്ഥാനത്ത് തൈയറോയിഡ്
രോഗം കണ്ടെത്തിയ
എത്രപേര്‍ സര്‍ക്കാര്‍
- സ്വകാര്യ ആശുപത്രികളെ
ആശ്രയിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ ?
നഴ്സ്മാരുടെ
സ്ഥാനക്കയറ്റത്തിനുള്ള
അനുപാതം
4363.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളിലെ
നഴ്സ്മാരുടെ
സ്ഥാനക്കയറ്റത്തിനുള്ള
അനുപാതം
പുനര്‍നിര്‍ണ്ണയിച്ചിട്ടുണ്ടോ
;
(ബി)
എങ്കിൽ
പുതിയ അനുപാതം ഏത്
രീതിയിലാണ്
നിശ്ചയിക്കപ്പെട്ടത് ;
(സി)
പല
സര്‍ക്കാര്‍
ആശുപത്രികളിലും
നഴ്സിംഗ് സ്റ്റാഫിന്റെ
കുറവ് ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കിൽ ആയതു
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(ഡി)
ഹെഡ്
നഴ്സ്മാരായി
സ്ഥാനക്കയറ്റം
ലഭിച്ചവര്‍ക്ക്
സര്‍വ്വീസ് ആനുകൂല്യം
നിഷേധിക്കപ്പെടുന്ന
അവസ്ഥയ്ക്ക്
കാരണമെന്താണ് ;
(ഇ)
പ്രസ്തുത
വിഷയത്തിൽ ധനകാര്യ
വകുപ്പ് എന്തെങ്കിലും
തടസ്സവാദങ്ങള്‍
ഉന്നയിച്ചതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
വ്യക്തമാക്കാമോ ?
ജെറിയാട്രിക്
ക്ലിനിക്
4364.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയിലെ
ജെറിയാട്രിക് ക്ലിനിക്
പ്രവര്‍ത്തനത്തിനായി
എത്ര രൂപയാണ് ഇതിനോടകം
ലഭിച്ചത് എന്നും
വിനിയോഗിച്ചത് എന്നും
പറയാമോ; ഇതിന്റെ
വിശദമായ കണക്ക്
ലഭ്യമാക്കുമോ;
(ബി)
ചേര്‍ത്തല
താലൂക്ക് ആശുപത്രിയിലെ
ജെറിയാട്രിക്
ക്ലിനിക്കിന്റെ
പ്രവര്ത്തിക്കുന്നതെവിടെയാണെന്നും
അതിന്റെ ചുമതലയുള്ള
ജീവനക്കാര്‍
ആരെല്ലാമാണെന്നും
വ്യക്തമാക്കുമോ?
അസിസ്റ്റന്റ്
സര്ജന്മാരുടെ ഒഴിവുകൾ
4365.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളില്‍ പനി,
മഞ്ഞപ്പിത്തം,
ചെങ്കണ്ണ് തുടങ്ങിയ
അസുഖങ്ങള്‍ പടര്‍ന്നു
പിടിക്കുന്നതു
കണക്കിലെടുത്ത് ഒഴിഞ്ഞു
കിടക്കുന്ന
അസിസ്റ്റന്റ്
സര്ജന്മാരുടെ
തസ്തികകള്‍
നികത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ ?
പുളിങ്കുന്ന്
,എടത്വ , കൈനകരി
ആശുപത്രികളുടെ നവീകരണം
4366.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുളിങ്കുന്ന്
താലൂക്ക് ആശുപത്രിയുടെ
ശോച്യാവസ്ഥ
പരിഹരിക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
എടത്വ
ആശുപത്രി, കൈനകരി പി.
എച്ച് സെന്റര്‍ എന്നിവ
അപ്ഗ്രേഡ്
ചെയ്യുന്നതിന്
സമര്‍പ്പിച്ച
അപേക്ഷയിന്മേല് എന്ത്
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
പാലിയേറ്റീവ്
കെയര്‍ സെന്റര്‍
സ്റ്റാഫിന് വേതനം
നല്കുന്ന നടപടി
4367.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പി. എച്ച്.സി.കളോട്
ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്ന
പാലിയേറ്റീവ് കെയര്‍
സെന്ററുകളില്‍ ജോലി
ചെയ്തു വരുന്ന
നേഴ്സുമാര്‍ക്കും
അനുബന്ധ സ്റ്റാഫിനും
വേതനം നല്‍കുന്നതിനായി
എന്തു തുകയാണ്
നിശ്ചയിച്ചിട്ടുള്ളത്;
ഇതില്‍ പഞ്ചായത്ത്
വിഹിതം,
ആരോഗ്യവകുപ്പില്‍
നിന്നുള്ള വിഹിതം മറ്റ്
ഏജന്‍സികളില്‍
നിന്നുള്ള വിഹിതം
എന്നിവ ഓരോന്നും
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
ജോലി ചെയ്തു
വരുന്നവരുടെ വേതനം
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
പാലിയേറ്റീവ്
നഴ്സുമാരുടെ ഒാണറേറിയം
വര്‍ദ്ധിപ്പിക്കാന്‍
നടപടി
T *4368.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കീഴില്‍ എത്ര
പാലിയേറ്റീവ്
നഴ്സുമാര്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ ;
(ബി)
ഇവര്‍ക്ക്
പ്രതിമാസം എത്ര രൂപയാണ്
ഓണറേറിയം ഇനത്തില്‍
അനുവദിക്കുന്നത് ;
(സി)
ഓണറേറിയം
വര്‍ദ്ധിപ്പിക്കാനുള്ള
നിര്‍ദ്ദേശം
പരിഗണനയില്‍ ഉണ്ടോ ;
വിശദമാക്കാമോ ;
(ഡി)
ഇല്ലെങ്കില്‍
ഓണറേറിയം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
മാനസികാരോഗ്യ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
4369.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
പി.റ്റി.എ. റഹീം
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
മാനസികാരോഗ്യ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
കണ്ടെത്തിയ പ്രധാന
പ്രശ്നങ്ങള്‍
എന്തൊക്കെയായിരുന്നു;
(ബി)
ചികിത്സയ്ക്കും
പരിചരണത്തിനും
ആവശ്യത്തിനു
ജീവനക്കാരില്ലാത്തത്
പരിഹരിക്കാന്‍ എന്ത്
നടപടി സ്വീകരിച്ചു ?
കുറുവിലങ്ങാട്
താലൂക്ക് ആശുപത്രി
നിര്‍മ്മാണം
4370.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറുവിലങ്ങാട്
താലൂക്ക് ആശുപത്രിയുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഇപ്പോള്‍
DHSല്‍ നിലവിലുള്ള PLA
3/35490/2012 എന്ന
ഫയലിന്റെ തുടര്‍ നടപടി
എന്ന രീതിയില്‍ കോട്ടയം
DMO ഓഫീസില്‍ നിന്നും
വിശദമായ പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രൊപ്പോസല്‍ DHS
ലേയ്ക്ക്
അയയ്ക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
ഭരണപരമോ സാങ്കേതികമോ ആയ
തടസ്സങ്ങള്‍
എന്തെങ്കിലുമുണ്ടോ;
(സി)
ഈ
ഫയല്‍ എത്ര മാസം കൊണ്ട്
കോട്ടയം DMO ഓഫീസില്‍
ഇരിക്കുന്നു; ഇത്രയും
കാലം ഈ ഫയല്‍ അകാരണമായി
കൈവശം വച്ചതിന്
പ്രസ്തുത ഉദ്യോഗസ്ഥനോട്
വിശദീകരണം ചോദിക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ സ്റ്റാഫ് നഴ്സ്
തസ്തിക
4371.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ സ്റ്റാഫ്
നഴ്സ് തസ്തികയില്‍
(എന്‍.സി.എ
മുസ്ലിം-ധീവര) നിയമനം
നടത്തുന്നതിനായി
കാറ്റഗറി നമ്പര്‍
391/09 പ്രകാരം
പി.എസ്.സി.
തയ്യാറാക്കിയ
ലിസ്റ്റില്‍ നിന്നും
നാളിതുവരെ എത്ര പേരെ
നിയമിച്ചു എന്നും
പറയാമോ; ഓരോ
വിഭാഗത്തിന്റെയും
റാങ്ക് നമ്പര്‍ പറയുമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും ക്രമം തെറ്റിയ
നിയമനം നടന്നതിന് കാരണം
വ്യക്തമാക്കുമോ;
ഇതിനെതിരെ ന്യൂനപക്ഷ
കമ്മീഷന് (എം.ഒ.പി.
നം. 126/2014) പ്രകാരം
പുറപ്പെടുവിച്ച
ഉത്തരവനുസരിച്ചുള്ള
ഉദ്യോഗാര്‍ത്ഥികളെ
30.07.2014-ന് മുമ്പ്
നിയമിക്കണമെന്ന
നിര്‍ദ്ദേശം
പാലിക്കപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും ക്രമനമ്പര്‍ 21
മുതല്‍ 86 വരെയുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കണമെന്ന
ഉത്തരവ്
നടപ്പാക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ?
ആശുപത്രികളിലെ
ഖരമാലിന്യ
നിര്‍മ്മാര്‍ജ്ജനം
4372.
ശ്രീ.ബെന്നി
ബെഹനാന്
,,
ആര് . സെല്‍വരാജ്
,,
പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകള്‍, ജില്ലാ
ആശുപത്രികള്‍
ഉള്‍പ്പെടെ സംസ്ഥാനത്തെ
ആശുപത്രികളിലെ
ഖരമാലിന്യങ്ങള്‍
ഫലപ്രദമായി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
സംസ്ഥാനത്തെ
ആശുപത്രികളില്‍
നിലവിലുള്ള മാലിന്യ
നിര്‍മ്മാര്‍ജ്ജന
പദ്ധതികള്‍
നവീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
BARC
മോഡല്‍ ബയോഗ്യാസ്
പ്ലാന്റുകള്‍ ,
മെഡിക്കല്‍ കോളേജുകള്‍
ഉള്‍പ്പെടെയുള്ള
ആശുപത്രികളില്‍
പ്രവര്‍ത്തന
സജ്ജമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ഡോക്ടര്‍മാരുടെ
സമരം
4373.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴക്കാലരോഗങ്ങള്‍,
കാലവര്‍ഷക്കെടുതികള്‍,
വിദ്യാര്‍ത്ഥികളുടെ
പരീക്ഷാസമയം തുടങ്ങി
ജനങ്ങള്‍ക്ക് സേവനം
ആവശ്യമായി വരുന്ന
സന്ദര്‍ഭങ്ങളില്‍
സര്‍ക്കാര്‍
ഡോക്ടര്‍മാര്‍
നിസ്സഹകരണ സമരം
ഉള്‍പ്പെടെ വിവിധ
പേരുകളില്‍ സമരം
സംഘടിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഇതുവരെ
സമ്മേളനങ്ങള്‍ക്ക്
ഉള്‍പ്പെടെ അവധി എടുത്ത
എത്ര ഡോക്ടര്‍മാര്‍
(മെഡിക്കല്‍ കോളേജുകള്‍
ഉള്‍പ്പെടെയുളളവര്‍)
ഉണ്ടെന്നും പ്രസ്തുത
അവധികള്‍ അംഗീകരിച്ച
ഉദ്യോഗസ്ഥര്‍ ആരെല്ലാം
എന്നും ഇതിന്
സര്‍ക്കാര്‍ അനുമതി
ഉണ്ടായിരുന്നുവോ എന്നും
വ്യക്തമാക്കുമോ;
(സി)
മെഡിക്കല്‍
കോളേജ് ഡോക്ടര്‍മാര്‍
ഉള്‍പ്പെടെയുളളവര്‍
ഇത്തരം അവസരത്തില്‍
ശസ്ത്രക്രിയ
മുടങ്ങുന്നതടക്കമുള്ള
നീക്കങ്ങള്‍
നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ
ആരെല്ലാമെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
പ്രസ്തുത
ഡോക്ടര്‍മാര്‍ക്കെതിരെ
എന്തു നടപടികള്‍
സ്വീകരിച്ചു; വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഡോക്ടര്‍മാരുടെ
കര്‍ത്തവ്യങ്ങളെക്കുറിച്ച്
അവരെ അറിയിക്കാനും
അതിന്‍പടി
പ്രവര്‍ത്തിക്കാനും
ഡോക്ടര്‍മാര്‍ക്ക് ഒരു
പെരുമാറ്റച്ചട്ടം
ഉണ്ടാക്കാന്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ;
ശസ്ത്രക്രിയേതര
ധനസഹായം
4374.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാവപ്പെട്ടവര്‍ക്ക്
ചികിത്സാ ധനസഹായം
നല്‍കുന്നതിന്
വകുപ്പിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
ശസ്ത്രക്രിയക്ക്
പുറമേ വിവധ തരം
രോഗപീഢകള്‍
അനുഭവിക്കുന്ന
പാവപ്പെട്ട
രോഗികള്‍ക്ക് കൂടി ഈ
പദ്ധതിയില്‍ നിന്ന്
ധനസഹായം
ലഭ്യമാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഈ
പദ്ധതി പ്രകാരം
അപേക്ഷകരുടെ വാര്‍ഷിക
വരുമാന പരിധി
അമ്പതിനായിരം രൂപയാക്കി
നിജപ്പെടുത്തുവാന്‍
നടപടികള്‍
കൈക്കൊള്ളുമോ?
പൊതുജനാരോഗ്യ
സംരക്ഷണം മുന്‍നിര്‍ത്തി
നടപ്പാക്കാനുദ്ദേശിക്കുന്ന
കര്‍മ്മ പദ്ധതികള്‍
4375.
ശ്രീ.പി.സി.
ജോര്‍ജ്
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനാരോഗ്യ
സംരക്ഷണം
മുന്‍നിര്‍ത്തി
നടപ്പാക്കാനുദ്ദേശിക്കുന്ന
കര്‍മ്മ പദ്ധതികള്‍
ഏതെല്ലാമാണ് ;
(ബി)
പകര്‍ച്ച
വ്യാധികളും ജീവിത ശെെലി
രോഗങ്ങളും നിയന്ത്രണ
വിധേയമാകുന്നതിനുതകുന്ന
എന്തെല്ലാം
പരിപാടികളാണ് ഇൗ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
നടപ്പാക്കിയതെന്ന്
വ്യക്തമാക്കുമോ ;
(സി)
സംസ്ഥാനത്തിന്റെ
പൊതുജനാരോഗ്യ രംഗം
നേരിടുന്ന വെല്ലുവിളികൾ
മുൻകൂട്ടി കാണുന്നതിനും
നേരിടുന്നതിനും
ഉപകരിക്കുന്ന
വിധത്തില്‍ ഒരു ഏജന്‍സി
രൂപവത്കരിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ഡോക്ടര്‍മാരുടെ
നിയമനം
4376.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എസ്.സി.
ലിസ്റ്റില്‍ നിന്നും
സര്‍ക്കാര്‍
ആശുപത്രികളില്‍
ഡോക്ടര്‍മാരെ
നിയമിച്ചു
തുടങ്ങിയിട്ടുണ്ടോ ;
എങ്കില്‍ 2014 ജൂണ്‍
മാസം മുതല്‍ നിയമനം
നല്‍കിയവരുടെ പേരും അവരെ
നിയമിച്ച ആശുപത്രിയുടെ
പേരും ലഭ്യമാക്കാമോ ;
(ബി)
ചില
വിഭാഗം
ഡോക്ടര്‍മാര്‍ക്ക്
പെന്ഷന് പ്രായം
കൂട്ടാനിടയായ സാഹചര്യം
വ്യക്തമാക്കാമോ ;
(സി)
മെഡിക്കല്‍
കോളേജ് ഡോക്ടര്‍മാര്‍
വ്യാപകമായ തോതില്‍
അവരുടെ സേവന
സമയങ്ങളില്‍ സ്വകാര്യ
പ്രാക്ടീസ് നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
അട്ടപ്പാടിയില്‍
പട്ടിക വ൪ഗ്ഗ
വിഭാഗങ്ങള്‍ക്കിടയിലെ
ശിശുമരണങ്ങള്പുതിയ
ആരോഗ്യ പാക്കേജ്
4377.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
പട്ടിക വ൪ഗ്ഗ
വിഭാഗങ്ങള്‍ക്കിടയിലെ
ശിശുമരണങ്ങള്‍ തട
യുന്നതിനായി പുതിയതായി
പ്രഖ്യാപിച്ച ആരോഗ്യ
പാക്കേജുകള്‍
എന്തെല്ലാം?
(ബി)
അട്ടപ്പാടിയില്‍
പട്ടിക വ൪ഗ്ഗ
വിഭാഗങ്ങള്‍ക്കിടയിലെ
ശിശുമരണങ്ങള്‍ തട
യുന്നതിനായി പുതിയതായി
പ്രഖ്യാപിച്ച ആരോഗ്യ
പാക്കേജുകള്‍
എന്തെല്ലാം?
അണ്ടൂര്‍ക്കോണം
പ്രാഥമികാരോഗ്യ കേന്ദ്രം
അപ്ഗ്രേഡേഷന്
4378.
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ
അണ്ടൂര്‍ക്കോണം
പ്രാഥമികാരോഗ്യ
കേന്ദ്രം അപ്ഗ്രേഡ്
ചെയ്യുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ ;
(ബി)
ഇൗ
സാമ്പത്തിക വര്‍ഷം
അണ്ടൂര്‍ക്കോണം
പി.എച്ച്.സി. അപ്ഗ്രേഡ്
ചെയ്ത് സി.എച്ച്.സി
ആക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
ശുചിത്വത്തിന്റെ
അടിസ്ഥാനത്തില്‍
ഹോട്ടലുകളെ തരം
തിരിക്കല്‍
4379.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശുചിത്വത്തിന്റെ
അടിസ്ഥാനത്തില്‍
ഹോട്ടലുകളെ തരം
തിരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
രീതിയിലുള്ള തരം
തിരിക്കലാണ് ഉണ്ടാവുക
എന്ന് വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
നഗരസഭ പ്രസ്തുത
രീതിയില്‍ നടപടി
സ്വീകരിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
രീതിയില്‍
ശുചിത്വകാര്യങ്ങള്‍
നിര്‍ബന്ധമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
തിരുവനന്തപുരത്ത്
ഹെല്‍ത്ത് സര്‍വ്വീസസ്
ഡയറക്ടറേറ്റ്
കോമ്പൗണ്ടില്‍
മരുന്നുകള്‍ കത്തിച്ച
സംഭവം
4380.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
ഹെല്‍ത്ത് സര്‍വ്വീസസ്
ഡയറക്ടറേറ്റ്
കോമ്പൗണ്ടില്‍
മരുന്നുകള്‍ കത്തിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത മരുന്നുകള്‍
കത്തിച്ചത്
എന്തിനാണെന്ന്
വ്യക്തമാക്കുമോ; എത്ര
രൂപ വില വരുന്ന
മരുന്നുകളാണ്
കത്തിച്ചത് എന്ന്
വിശദമാക്കുമോ;
(സി)
കാലാവധി
കഴിഞ്ഞ മരുന്നുകള്‍
നശിപ്പിക്കേണ്ട
ശാസ്ത്രീയമായ രീതി, അവ
അഗ്നിക്കിരയാക്കുക
എന്നതാണോ;
(ഡി)
അല്ലെങ്കില്‍
പ്രസ്തുത പ്രവര്‍ത്തി
ചെയ്ത ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തൊക്കെ നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
കോഴിയിറച്ചിയില്‍
ആന്റിബയോട്ടിക്
സാന്നിദ്ധ്യമുണ്ടെന്ന
കണ്ടെത്തല്‍
4381.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിയിറച്ചിയില്‍
ആന്റിബയോട്ടിക്
സാന്നിദ്ധ്യമുണ്ടെന്ന
ഡല്‍ഹി ആസ്ഥാനമായ
സെന്റര്‍ ഫോര്‍ സയന്‍സ്
അന്റ്
എന്വയോണ്മെന്റിന്റെ
കണ്ടെത്തലിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും
പരിശോധനകള്‍
നടത്തിയിട്ടുണ്ടോ;
(ബി)
ശാസ്ത്രീയമായി
പ്രസ്തുത കണ്ടെത്തല്‍
തെളിയിക്കപ്പെട്ടിട്ടുണ്ടോ;
(സി)
ഇതുമൂലം
ഉപഭോക്താക്കള്‍ക്കും
കോഴിഫാം
നടത്തിപ്പുകാര്‍ക്കും
ഉണ്ടായ ഉത്കണ്ഠ
ദൂരീകരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കാരുണ്യചികിത്സാധനസഹായ
പദ്ധതി തൃശൂര്‍
മെഡിക്കല്‍ കോളേജജിൽ
4382.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യചികിത്സാധനസഹായ
പദ്ധതി പ്രകാരം തൃശൂര്‍
മെഡിക്കല്‍
കോളേജാശുപത്രിയിലെ
രോഗികള്‍ക്ക് അനുവദിച്ച
തുകയുടെ യഥാര്‍ത്ഥ
ചെലവ് കഴിഞ്ഞുള്ള
ബാക്കി തുക മടക്കി
അയയ്ക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
കാരണം മറ്റ് മറ്റ്
സ്ഥാപനങ്ങളില്‍ നിന്നും
തുടര്‍ചികിത്സ തേടുന്ന
രോഗികള്‍ക്ക്
അര്‍ഹതപ്പെട്ട ധനസഹായം
ലഭിക്കാതിരിക്കുന്ന
സാഹചര്യം
പരിശോധിക്കുമോ;
(സി)
തൃശൂര്‍
മെഡിക്കല്‍
കോളേജാശുപത്രി ആഫീസില്‍
നിന്നും രോഗികള്‍ക്ക്
യതാര്‍ത്ഥ
ചികിത്സാചെലവ്
കഴിച്ചുള്ള ബാക്കി തുക,
അത് അനുവദിക്കുന്ന
പദ്ധതി ആഫീസിലേയ്ക്ക്
കാലതാമസം കൂടാതെ മടക്കി
നല്കാന് നടപടികള്‍
സ്വീകരിക്കുമോ?
ആരോഗ്യകേന്ദ്രങ്ങളിലെ
ഉപകരണങ്ങളുടെ ഗുണനിലവാരം
ഉറപ്പു വരുത്തുന്നതിന്
സ്ഥിരം സംവിധാനം
4383.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യകേന്ദ്രങ്ങളോ,
ആരോഗ്യകേന്ദ്രങ്ങളുടെ
അവശ്യങ്ങള്‍ക്കായി
തദ്ദേശസ്ഥാപനങ്ങളോ,
ഹോസ്പിറ്റല്‍ മാനേജ്
മെന്റ് കമ്മിറ്റികളോ
വാങ്ങുന്ന ഉപകരണങ്ങളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
പരിശോധനകള്‍ കഴിഞ്ഞ
ഉപകരണങ്ങളാണ്
ആരോഗ്യകേന്ദ്രങ്ങളില്‍
ഉപയോഗിക്കുന്നത് എന്ന്
ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
(സി)
വിവിധ
ലാബ് ഉപകരണങ്ങള്‍,
ഡയാലിസിസ് മെഷീന്
എന്നിവയുടെ ഗുണമേന്മ
ഉറപ്പു വരുത്തുന്നതിന്
സ്ഥിരം സംവിധാനവും,
അതിനാവശ്യമായ
നിര്‍ദ്ദേശങ്ങളും
നല്‍കുമോ?
108
ആംബുലന്‍സ് സര്‍വ്വീസ്
ജീവനക്കാരുടെ
സുക്ഷിതത്വത്തിനായി
ഇന്‍ഷ്വറന്‍സ്
4384.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏത്
ഏജന്‍സി വഴിയാണ് 108
ആംബുലന്‍സ് സര്‍വ്വീസ്
സംസ്ഥാനത്ത്
നടത്തുന്നതെന്നും
ഇതിനായുള്ള വ്യവസ്ഥകള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
(ബി)
ഓരോ
വാഹനത്തിനും എത്ര
ജീവനക്കാരെ വീതം
ഏതൊക്കെ വിഭാഗത്തിലാണ്
നിയോഗിച്ചിട്ടുള്ളതെന്നും
ഇവരുടെ സേവന വേതന
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്നും
ജോലി സമയം എത്ര
ആണെന്നും
വ്യക്തമാക്കാമോ?
(സി)
പ്രസ്തുത
ജീവനക്കാരുടെ
സുക്ഷിതത്വത്തിനായി
ഇന്‍ഷ്വറന്‍സ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും
വാഹനം
അപകടത്തില്‍പ്പെട്ടാല്‍
ഇവര്‍ക്ക് എന്തെല്ലാം
നിയമ പരിരക്ഷ
ലഭിക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ?
(ഡി)
108
വാഹനങ്ങള്‍
അപകടത്തില്‍പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരെങ്കിലും
മരണപ്പെട്ടിട്ടുണ്ടോ?
കണക്കുകള്‍ വ്യക്ത
മാക്കാമോ;
24
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
പി.എച്ച്.സി.കള്‍
4385.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
24 മണിക്കൂറും
പ്രവര്‍ത്തിക്കുന്നതിന്
വേണ്ടി ഏതെല്ലാം
പി.എച്ച്.സി.കളെ
തിരഞ്ഞെടുത്തിരുന്നു
എന്ന് വിശദമാക്കുമോ;
(ബി)
അവയില്‍
ഏതെല്ലാം
പി.എച്ച്.സി.കള്‍ 24
മണിക്കൂറും
പ്രവര്‍ത്തിക്കുന്നുണ്ട്;
(സി)
അവയ്ക്ക്
24 മണിക്കൂര്‍
പ്രവര്‍ത്തിക്കാന്‍
ആവശ്യമായ തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലാബ്
ടെക്നീഷ്യന് ഗ്രേഡ്II
തസ്തികയിലെ ഒഴിവുകള്‍
4386.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ ലാബ്
ടെക്നീഷ്യന് ഗ്രേഡ്II
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
ഇതുവരെ
പി.എസ്.സിക്ക് എത്ര
വേക്കന്‍സികള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ലാബ്
ടെക്നീഷ്യന് ഗ്രേഡ്-I
തസ്തികയിലെ
ജീവനക്കാരുടെ സ്ഥലം
മാറ്റ ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ് ഇത്
പ്രസിദ്ധീകരിച്ചതെന്നും
ഇതില്‍ നാളിതുവരെ
സ്വീകരിച്ച നടപടി
എന്താണെന്നും
വ്യക്തമാക്കുമോ;
(ഡി)
2011-14
കാലയളവില്‍, ലാബ്
ടെക്നീഷ്യന് ഗ്രേഡ് II
തസ്തികയില്‍ മറ്റു
ജില്ലകളില്‍ നിയമനം
ലഭിച്ചവര്‍ അതേ
തസ്തികയില്‍ത്തന്നെ
തിരുവനന്തപുരം
ജില്ലയിലേക്ക് സ്ഥലം
മാറി വന്നിട്ടുണ്ടോ;
എങ്കിൽ എത്ര പേർ;
വിശദവിവരം അറിയിക്കുമോ;
(ഇ)
ലാബ്
ടെക്നീഷ്യന് ഗ്രേഡ്
II-ന്റെ എത്ര
തസ്തികകളാണ്
സംസ്ഥാനത്ത്
ആവശ്യമായിട്ടുള്ളത്;
ഇപ്പോള്‍ എത്ര
തസ്തികകളാണ്
നിലവിലുള്ളത്; പുതിയ
തസ്തികകള്‍
സൃഷ്ടിക്കുവാന്‍
തയ്യാറാകുമോ?
ആരോഗ്യ
വകുപ്പിലെ ഫാര്‍മസിസ്റ്റ്
ഗ്രേഡ് I, ലാബ്
ടെക്നീഷ്യന് ഗ്രേഡ് I
തസ്തികകള്‍
4387.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിലെ
ഫാര്‍മസിസ്റ്റ് ഗ്രേഡ്
I, ലാബ് ടെക്നീഷ്യന്
ഗ്രേഡ് I തസ്തികകള്‍
സ്റ്റേറ്റ് കേഡര്‍
തസ്തികകളായി
നിശ്ചയിച്ചുകൊണ്ടുള്ള
ഉത്തരവ്
പുറപ്പെടുവിച്ചതെന്നാണ്;
(ബി)
ഫാര്‍മസിസ്റ്റ്
ഗ്രേഡ് I തസ്തികയും
ഫാര്‍മസിസ്റ്റ് ഗ്രേഡ്
II തസ്തികയും
തമ്മിലുള്ള അനുപാതം
നിശ്ചയിച്ചുകൊണ്ടും
ഫാര്‍മസിസ്റ്റ് ഗ്രേഡ്
I തസ്തികയും ലാബ്
ടെക്നീഷ്യന് ഗ്രേഡ് I
തസ്തികയും സ്റ്റേറ്റ്
കേഡര്‍ തസ്തികയായി
നിശ്ചയിച്ചുകൊണ്ടുള്ള
ആരോഗ്യ കുടുംബക്ഷേമ
വകുപ്പിന്റെ
27.9.2010-ലെ
G.O.(Rt)No.3844/2010/H&FWD
ഉത്തരവിന് അംഗീകാരം
നല്കിക്കൊണ്ടുമുള്ള
ധനകാര്യവകുപ്പിന്റെ
(പേ-റിവിഷന്‍ സെല്‍- ഡി
വകുപ്പ്) 18.4.2013-ലെ
G.O.(MS)No.179/2013/(151)/Fin.
ഉത്തരവ് പ്രകാരം
ഫാര്‍മസിസ്റ്റ്
തസ്തികയുടെയും ലാബ്
ടെക്നീഷ്യന്
തസ്തികയുടെയും ഗ്രേഡ് I
ന്റെയും ഗ്രേഡ് II
ന്റെയും അനുപാതം
നിശ്ചയിച്ചുകൊണ്ട്
ആരോഗ്യ വകുപ്പ് പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
അനുപാത പ്രകാരം
തയ്യാറാക്കിയ
ഫാര്‍മസിസ്റ്റ്, ലാബ്
ടെക്നീഷ്യന്
തസ്തികകളുടെ ജില്ല
തിരിച്ചുള്ള അനുപാതക്രമ
പട്ടിക ലഭ്യമാക്കുമോ;
(ഡി)
ആരോഗ്യ
കുടുംബക്ഷേമ
വകുപ്പിന്റെ
27.9.2010-ലെ
G.O.(Rt)No.3844/2010/H&FWD
ഉത്തരവിനെതിരെ ഒരു
വിഭാഗം ജീവനക്കാര്‍
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലില്‍
സമര്‍പ്പിച്ച
ഹര്‍ജിയുടെ വിധി
എന്താണെന്നു അറിവുണ്ടോ
; എങ്കിൽ
വ്യക്തമാക്കുമോ;
(ഇ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണല്‍
വിധിക്കെതിരെ ബഹു.
ഹൈക്കോടതിയില്‍ ഒരു
വിഭാഗം ജീവനക്കാര്‍
സമര്‍പ്പിച്ച
ഹര്‍ജിയുടെ വിധി
എന്താണെന്നു അറിവുണ്ടോ
; എങ്കിൽ
വ്യക്തമാക്കുമോ;
(എഫ്)
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലും ബഹു. കേരള
ഹൈക്കോടതിയും വിശദമായി
പരിശോധിച്ച് ശരിവച്ചതും
നീതിയുക്തമാണെന്നു
വിശേഷിപ്പിച്ചതുമായ
27.9.2010-ലെ
G.O.(Rt)No.3844/2010/H&FWD
ഉത്തരവ് നടപ്പിലാക്കി
ഫാര്‍മസിസ്റ്റ് ഗ്രേഡ്
I തസ്തികയും ലാബ്
ടെക്നീഷ്യന് ഗ്രേഡ് I
തസ്തികയും സംസ്ഥാന
തസ്തികകളായി
അംഗീകരിച്ചുകൊണ്ട്
അനുപാതക്രമം
നിശ്ചയിച്ചു
തയ്യാറാക്കിയ പട്ടിക
പ്രകാരം സ്വന്തം
ജില്ലകളിലേക്ക് സ്ഥലം
മാറ്റം ആവശ്യപ്പെട്ട്
അപേക്ഷ നല്കിയ
ഫാര്‍മസിസ്റ്റ് ഗ്രേഡ്
I തസ്തികയിലും ലാബ്
ടെക്നീഷ്യന് ഗ്രേഡ് I
തസ്തികയിലും സേവനം
നോക്കുന്ന
ജീവനക്കാര്‍ക്ക്
എത്രയും വേഗം സ്ഥലം
മാറ്റം നല്കുവാന്
നടപടി സ്വീകരിക്കുമോ?
RSBY
CHIS PLUS ആനുകൂല്യം
ഹീമോഫീലിയ രോഗികള്‍ക്കും
ലഭ്യമാക്കുന്നതിനുളള
നടപടി
4388.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹീമോഫീലിയ
രോഗചികിത്സാ സൌകര്യം
കൂടുതല്‍ സര്‍ക്കാര്‍
ആശുപത്രികളില്‍
ഏര്‍പ്പെടുത്തുന്നതിനും,
RSBY CHIS PLUS
ആനുകൂല്യം ഹീമോഫീലിയ
രോഗികള്‍ക്കും
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ബേബിക്രഷിലെ
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
4389.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേബിക്രഷിലെ
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥ കൃത്യമായി
നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
അവരുടെ വേതനം നല്കുുന്ന
ഏജന്‍സി ഏതാണ്;
(സി)
ഈ
മേഖലയിൽ
സേവനമനുഷ്ഠിക്കുന്നവരുടെ
വേതനം സര്‍ക്കാര്‍
സര്‍വ്വീസിലുള്ളത്
പോലെ ഏകീകൃത
സ്വഭാവമുളളതാണോ ;
(ഡി)
പ്രസ്തുത
ജീവനക്കാരുടെ ജോലി
സമയം കൃത്യമായി
തിട്ടപ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
നഴ്സിങ്
വിദ്യാഭ്യാസം
നവീകരിക്കുവാന്‍
നടപടികള്‍
4390.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഴ്സിങ് വിദ്യാഭ്യാസം
നവീകരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
കേരളത്തില്‍
നിന്നുള്ള നഴ്സുമാര്‍
ലാേകത്തിലെ വിവിധ
രാജ്യങ്ങളില്‍ ജാേലി
തേടിപ്പാേകുന്നത്
കണക്കിലെടുത്ത് നഴ്സിങ്
വിദ്യാഭ്യാസം ആധുനിക
വത്ക്കരിക്കുന്നതിനും
മത്സരം
കാര്യക്ഷമമാക്കുന്നതിനും
നടപടി സ്വീകരിക്കുമാേ;
(സി)
വെെദ്യരംഗത്തെ
വെല്ലുവിളികള്‍
നേരിടുവാന്‍ നഴ്സിങ്
മേഖലയെ സജ്ജമാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്നു;
വിശദമാക്കുമോ?
സ്വാശ്രയ മെഡിക്കല്‍
കോളേജുകളിലും സ്വകാര്യ
മെഡിക്കല്‍ കോളേജികളിലും
ഹൗസ് സര്‍ജന്‍സി
ചെയ്യുന്നവര്‍ക്ക്
സ്റ്റൈപ്പന്റ്
ലഭ്യമാക്കാന്‍ നടപടി
4391.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.ബി.ബി.എസ്,ബി.ഡി.എസ്
കോഴ്സ് പൂര്‍ത്തിയാക്കി
ഒരു വര്‍ഷം ഹൗസ്
സര്‍ജന്‍സി
ചെയ്യുന്നവര്‍ക്ക്
പ്രതിമാസം പതിനയ്യായിരം
രൂപ സ്റ്റൈപ്പന്റായി
ലഭിക്കുമെന്നിരിക്കെ
സ്വാശ്രയ മെഡിക്കല്‍
കോളേജുകളിലും സ്വകാര്യ
മെഡിക്കല്‍
കോളേജികളിലും നിന്ന്
പഠിച്ചിറങ്ങുന്ന
കുട്ടികള്‍ക്ക് ഈ
ആനുകൂല്യം
ലഭിക്കുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ഹൗസ് സര്‍ജന്‍സി
ചെയ്യുന്ന
എസ്.സി./എസ്.ടി./ഒ.ഇ.സി.വിഭാഗം
ഹൗസ് സര്ജന്മാര്ക്ക്
ന്യായമായി
കിട്ടേണ്ടുന്ന
സ്റ്റൈപ്പന്റ്
നിഷേധിക്കുന്ന
മെഡിക്കല്‍
കോളേജുകള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(സി)
ഇക്കാര്യത്തില്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ദന്ത
ചികിത്സാ സൗകര്യങ്ങള്‍
ഫലപ്രദമാക്കാന്‍ നടപടി
4392.
ശ്രീ.സണ്ണി
ജോസഫ്
,,
ഹൈബി ഈഡന്
,,
വര്‍ക്കല കഹാര്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദന്ത ചികിത്സാ
സൗകര്യങ്ങള്‍
ഫലപ്രദമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
സംസ്ഥാനത്ത്
സര്‍ക്കാര്‍ മേഖലയില്‍
എത്ര ഡെന്റല്‍
കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(സി)
സംസ്ഥാനത്ത്
പുതുതായി ഡെന്റല്‍
കോളേജുകള്‍
ആരംഭിക്കുന്ന കാര്യം
ഗവണ്മെന്റ്
പരിഗണനയിലുണ്ടോ;
എങ്കില്‍ എവിടെയെല്ലാം?
പുതിയ
ചികിത്സാ / ടെസ്റ്റ്
യന്ത്രങ്ങള്‍
4393.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ ഈ
സ൪ക്കാ൪ നിലവില്‍
വന്നതിനു ശേഷം വാങ്ങിയ
പുതിയ
ചികിത്സാ/ടെസ്റ്റ്
യന്ത്രങ്ങള്‍
ഏതൊക്കെയാണ്;
(ബി)
അവ
ഒാരോന്നും
വാങ്ങുന്നതിനായി എത്ര
തുക ചെലവഴിച്ചു എന്നു
വ്യക്തമാക്കുമോ?
പുരുഷ
നഴ്സുമാര്‍ക്ക് നിയമനം
4394.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന സ്വകാര്യ
ആശുപത്രികളില്‍
ഉള്‍പ്പെടെ പുരുഷ
നഴ്സുമാരുടെ
നിയമനത്തിനായി ആകെ
നഴ്സുമാര്‍ക്ക് ഇത്ര
ശതമാനം എന്ന തോതില്‍
ക്വാട്ട
ഏര്‍പ്പെടുത്തുമോ;
ഇതിനായി
നിയമനിര്‍മ്മാണം
പരിഗണനയിലുണ്ടോ;
(ബി)
നിലവില്‍
പുരുഷ
വിദ്യാര്‍ത്ഥികള്‍ക്കായി
നഴ്സിംഗ് കോളേജുകളില്‍
എത്ര സീറ്റുകള്‍
നീക്കിവയ്ക്കാറുണ്ട്;
(സി)
നിയമനത്തിലും
ഈ ആനുപാതം
പാലിക്കുന്നത്
സംബന്ധിച്ച് നിബന്ധന
ഏര്‍പ്പെടുത്തുമോ?
കൊച്ചി
മെഡിക്കല്‍ കോളേജിലെ
സ്ഥിരം ജീവനക്കാരുടെ സേവന
വേതന വ്യവസ്ഥകള്‍
4395.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സഹകരണ
വകുപ്പില്‍ നിന്നും
സര്‍ക്കാര്‍ ഏറ്റെടുത്ത
കൊച്ചി മെഡിക്കല്‍
കോളേജിലെ സ്ഥിരം
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
നടപ്പാക്കുന്നതില്‍
നാളിതുവരെയും തീരുമാനം
ഉണ്ടാകാത്തത്
എന്തുകൊണ്ടാണ് ;
വിശദാംശം നല്‍കുമോ;
(ബി)
ജീവനക്കാര്‍ക്ക്
ലഭിച്ചു കൊണ്ടിരുന്ന
ക്ഷാമബത്ത ഇപ്പോള്‍ 20%
കുടിശ്ശികയാകാനിടയായത്
പരിശോധിക്കുമോ;
(സി)
2014
ഡിസംബര്‍ 17-ന് ഒരു
വര്‍ഷം തികയുന്ന
മെഡിക്കല്‍ കോളേജിന്റെ
കൈമാറ്റ ഉടമ്പടി
നടപ്പാക്കുന്നതിനും
മറ്റു
വികസനപ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനും
ജീവനക്കാരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
സര്‍ക്കാര്‍ അടിയന്തര
നടപടി ആരംഭിക്കുമോ?
പരിയാരം
മെഡിക്കല്‍ കോളേജ്
ഏറ്റെടുക്കൽ
4396.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിയാരം
മെഡിക്കല്‍ കോളേജ്
സര്‍ക്കാര്‍
ഏറ്റെടുക്കുന്ന നടപടി
ഏത് ഘട്ടം വരെയായി ;
വിശദാംശം
വ്യക്തമാക്കാമോ ; നടപടി
എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയും എന്നാണ്
പ്രതീക്ഷിക്കുന്നത് ;
ഏറ്റെടുക്കല്‍ പ്രക്രിയ
ത്വരിതപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ബി)
പരിയാരം
മെഡിക്കല്‍ കോളേജ്
സര്‍ക്കാര്‍
എറ്റെടുക്കുന്ന നടപടി
പൂര്‍ത്തിയാകുമ്പോള്‍ ഈ
കോളേജിലെ
വിദ്യാര്‍ത്ഥികളുടെ
(മാനേജ്മെന്റ് , NRI
ക്വാട്ടകളില്‍ പ്രവേശനം
ലഭിച്ചവര്‍ ഉള്‍പ്പെടെ)
ഫീസ്ഘടന
ഏകീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
ഇല്ലെങ്കില്‍ ഫീസ്
ആനുപാതികമായി
കുറയ്ക്കാന്‍ നടപടി
സ്വീകരിക്കുമോ ?
പരിയാരം
ആയൂര്‍വ്വേദ കോളേജിലെ
പ്രവൃത്തികള്‍
4397.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കണ്ണൂര്‍
ജില്ലയിലെ പരിയാരം
ആയൂര്‍വ്വേദ കോളേജില്‍
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുള്ളത്;
പ്രസ്തുത
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികളില്‍
ഏതൊക്കെ പൂര്‍ത്തിയായി;
പൂര്‍ത്തിയാക്കാനും
തുടങ്ങുന്നതിനും
ബാക്കിയുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണ്; അവ
എപ്പോഴേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും; വിശദാംശം
നല്‍കുമോ?
കണ്ണൂര്‍
പരിയാരം സഹകരണ
മെഡിക്കല്‍ കോളേജ്
4398.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
പരിയാരം സഹകരണ
മെഡിക്കല്‍ കോളേജ്
സർക്കാർ ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍
പഠിക്കുന്ന മെഡിക്കല്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജില്‍
നല്കി വരുന്ന എല്ലാ
ആനുകൂല്യങ്ങളും
നല്കാന് നടപടി
സ്വീകരിക്കുമോ?
സര്‍വ്വീസ്
ആനുകൂല്യങ്ങളോടെ എം.ഫാം
ചെയ്യുന്നതിനുള്ള
നടപടികള്‍
4399.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
ഫാര്‍മസിസ്റ്റായി ജോലി
ചെയ്യുന്നവര്‍ക്ക്
എം.ഫാം ചെയ്യുന്നതിന്
ഡിപ്പാര്‍ട്ട്മെന്റ്
ക്വാട്ട നിലവിലുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ഓരോ വര്‍ഷവും
എത്രപേര്‍ക്കാണ് ഇതിന്
അവസരമുള്ളത് ;
(സി)
ഇത്തരത്തില്‍
എം.ഫാം കഴിഞ്ഞവര്‍
നിലവില്‍ എത്ര
പേരാണുള്ളത് ;
(ഡി)
ഡിപ്പാര്‍ട്ട്മെന്റ്
ക്വാട്ടയില്‍
പഠിക്കുവാന്‍
പോകുന്നവര്‍ക്ക്
വകുപ്പിൽ നിന്നും
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കിവരുന്നത് ;
(ഇ)
പഠനകാലം
സര്‍വ്വീസ് ആയിട്ടാണോ
പരിഗണിക്കുന്നത് ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ;
(എഫ്)
സര്‍വ്വീസ്
ആനുകൂല്യങ്ങളോടെ എം.ഫാം
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
സ്വാശ്രയ നഴ്സിംഗ്
കോളേജുകള്‍
4400.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സ്വാശ്രയ നഴ്സിംഗ്
കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവയില്‍ ആകെ എത്ര
വിദ്യാര്‍ത്ഥികള്‍ക്കാണ്
പ്രവേശനം നല്‍കുന്നത്;
ഇവരുടെ ഫീസ് ഘടന
സര്‍ക്കാര്‍
നിശ്ചയിച്ചതാണോ;
അല്ലെങ്കിൽ ഇവയില്‍
എന്തെങ്കിലും
നിയന്ത്രണങ്ങള്‍
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഓരോ വര്‍ഷവും എത്ര
വിദ്യാര്‍ത്ഥികളാണ്
പ്രസ്തുത സ്ഥാപനങ്ങളിൽ
നിന്നും പഠനം
പൂര്ത്തിയാക്കുന്നതെന്നറിയിക്കുമോ
?
ഹയര്‍ഗ്രേഡ്
അനുവദിക്കുന്നതിന്
കാലതാമസം
4401.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തില്‍
താമസക്കാരനും
തിരുവനന്തപുരം ഗവ.
ഡെന്റല്‍ കോളേജിലെ
മെഡിക്കല്‍
ഫോട്ടോഗ്രാഫറുമായ എസ്.
ഷാജിക്ക് 9 വര്‍ഷവും 8
മാസവും തുടര്‍ച്ചയായി
സര്‍വ്വീസ്
ഉണ്ടായിട്ടും 8
വര്‍ഷത്തെ സമയബന്ധിത
ഹയര്ഗ്രേഡ്അനുവദിക്കാതിരിക്കാന്
എന്താണ് കാരണം;
വിശദമാക്കാമോ;
(ബി)
ഹയര്‍ഗ്രേഡ്
അനുവദിക്കുന്നതിന്
കാലതാമസം വരുത്തിയ
ജീവനക്കാരനെതിരെ നടപടി
സ്വീകരിക്കാമോ?
ആരോഗ്യ
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനങ്ങള്‍
4402.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
ടി.വി.രാജേഷ്
,,
കെ.രാധാകൃഷ്ണന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനങ്ങളില്‍
ഗുരുതരമായ
പാളിച്ചയുണ്ടെന്ന
ആക്ഷേപത്തെക്കുറിച്ച്
ഏതെങ്കിലും തരത്തിലുള്ള
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
ലോക്കല്‍ഫണ്ട്
ഓഡിറ്റിന്റെയും
അക്കൗണ്ടന്റ് ജനറല്‍
ഓഫീസിന്റെ ഓഡിറ്റിലെയും
പ്രധാന കണ്ടെത്തലുകള്‍
എന്തൊക്കെയാണ്?
(സി)
പരിശോധനയില്ലാതെ
അഫിലിയേഷനും പുതിയ
കോഴ്സുകളും
അനുവദിച്ചെന്ന പരാതിയെ
കുറിച്ച് അന്വേഷണം
നടത്തിയിരുന്നോ;
ഇതിന്റെയടിസ്ഥാനത്തില്‍
സ്ഥാപനത്തിലെ ഉന്നത
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
നടത്തിയ അന്വേഷണത്തില്‍
കണ്ടെത്തിയ കാര്യങ്ങള്‍
അറിയിക്കാമോ;
(ഡി)
സര്‍വ്വകലാശാലയിലെ
ഏതൊക്കെ ഉന്നത
ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്
അന്വേഷണം
നടക്കുന്നതെന്നും
അവര്‍ക്കെതിരെയുള്ള
ആരോപണങ്ങള്‍ എന്തെന്നും
വെളിപ്പെടുത്താമോ?
കളമശ്ശേരി
മെഡിക്കല്‍ കോളേജിന്റെ
വികസനം
4403.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കളമശ്ശേരി
മെഡിക്കല്‍ കോളേജിനെ
സമ്പൂര്‍ണ്ണ വികസിത
മെഡിക്കല്‍ കോളേജ്
ആക്കി മാറ്റുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
പരിഗണനയിലുള്ളത് ;
(ബി)
പ്രസ്തുത
മെഡിക്കല്‍ കോളേജില്‍
നിലവില്‍ ഏതെല്ലാം
വികസന
പ്രവര്‍ത്തനങ്ങള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത് ;
(സി)
രോഗികള്‍ക്കും
,
കൂട്ടിരുപ്പുകാര്‍ക്കും
ഗുണപ്രദമായ എന്തെല്ലാം
സേവനങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത് ?
അമ്പലപ്പുഴ
വടക്ക്
ഗ്രാമപഞ്ചായത്തില്‍
ആയുര്‍വേദ ഡിസ്പെന്‍സറി
4404.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
വടക്ക്
ഗ്രാമപഞ്ചായത്തില്‍
ആയുര്‍വേദ ഡിസ്പെന്‍സറി
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗവണ്മെന്റ്
ആയൂര്‍വേദ ഡിസ്പെന്‍സറി
അമ്പലപ്പുഴ വടക്ക്
ഗ്രാമപഞ്ചായത്തില്‍
ആരംഭിക്കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
ആയുര്‍വ്വേദ
മരുന്നു നിര്‍മ്മാണ
മേഖലയുടെ
വളര്‍ച്ചയ്ക്കുതകുന്ന
കര്‍മ്മ പദ്ധതികള്‍
4405.
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയുര്‍വ്വേദ മരുന്നു
നിര്‍മ്മാണ
സ്ഥാപനങ്ങള്‍
പ്രതിസന്ധിയില്‍
ആണാേയെന്ന്
നിരീക്ഷിച്ചിട്ടുണ്ടാേ;
വിശദാംശങ്ങള്‍
നല്കുമാേ;
(ബി)
സംസ്ഥാനത്ത്
ഗുഡ് മാനുഫാക്ചറിംഗ്
പ്രാക്റ്റീസ്
നടപ്പാക്കിയതിനു ശേഷം
ആയുര്‍വ്വേദ നിര്‍മ്മാണ
യൂണിറ്റുകളില്‍ ഗണ്യമായ
കുറവു
രേഖപ്പെടുത്തിയിട്ടുണ്ടാേ;
വ്യക്തമാക്കുമാേ;
(സി)
ആയുര്‍വ്വേദ
മരുന്നു നിര്‍മ്മാണ
മേഖലയുടെ സമഗ്രമായ
വളര്‍ച്ചയ്ക്കുതകുന്ന
കര്‍മ്മ പദ്ധതികള്‍
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമാേ?
മരുന്നിന്റേയും
സാമ്പിളുകളുടെ ഗുണനിലവാരം
4406.
ശ്രീ.വര്‍ക്കല
കഹാര്‍
,,
സി.പി.മുഹമ്മദ്
,,
ഷാഫി പറമ്പില്‍
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡ്രഗ്സ്
കണ്ട്രോള്
വകുപ്പിന്റെ കീഴില്‍
സംസ്ഥാനത്ത് എത്ര
ലാബുകള്‍
പ്രവര്‍ത്തിക്കുന്നു;
എവിടെയെല്ലാം;
(ബി)
സംസ്ഥാനത്ത്
വിറ്റഴിക്കുന്ന എല്ലാ
മരുന്നിന്റേയും
സാമ്പിളുകളുടെ
ഗുണനിലവാരം
പരിശോധനയ്ക്ക്
വിധേയമാക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണമെന്താണ്;
(സി)
കഴിഞ്ഞ 12 മാസത്തിനിടെ
ഗുണനിലവാരമില്ലാത്ത
എത്ര മരുന്നുകള്‍
പരിശോധനയില്‍
കണ്ടെത്തുവാന്‍
കഴിഞ്ഞു; പ്രസ്തുത
മരുന്നുകള്‍
നിര്‍മ്മിച്ച
കമ്പനികള്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
ഔഷധ
സംഭരണത്തിന്റെ ചെലവ്
4407.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം
സംസ്ഥാന സര്‍ക്കാര്‍
ഔഷധ സംഭരണത്തിന്
ചെലവാക്കിയ
തുകയെത്രയാണ്;
(ബി)
സര്‍ജിക്കല്‍
ഉപകരണങ്ങളും എക്സ് -റേ
മെഷീനുകളും സ്കാനറുകളും
മറ്റും സ്ഥാപിക്കാന്‍
എത്ര രൂപ ചെലവായി എന്ന്
വ്യക്തമാക്കുമോ?
ആവശ്യ
മരുന്നുകളുടെ ലിസ്റ്റ്
4408.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആവശ്യ മരുന്നുകളുടെ
ലിസ്റ്റ് പുതുക്കി
നിശ്ചയിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
മുമ്പ്
ലിസ്റ്റിലുണ്ടായിരുന്ന
ഏതെല്ലാം
മരുന്നുകളെയാണ്
ലിസ്റ്റില്‍ നിന്ന്
ഒഴിവാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഒഴിവാക്കിയ മരുന്നുകള്‍
ഏതെല്ലാം രോഗങ്ങള്‍ക്ക്
പ്രത്യേകം
ഉപയോഗിക്കുന്നതാണ്
എന്ന് വിശദമാക്കാമോ;
(ഡി)
നിലവിലുണ്ടായിരുന്ന
ലിസ്റ്റും പുതിയ
ലിസ്റ്റും
ലഭ്യമാക്കാമോ?
ജീവന്
രക്ഷാമരുന്നുകൾ
4409.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജീവന്
രക്ഷാമരുന്നുകളുടെ
ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയിരുന്ന
മരുന്നുകളുടെ
എണ്ണത്തില്‍ കുറവു
വരുത്തിയിട്ടുണ്ടാേ;
(ബി)
ഉണ്ടെങ്കില്‍
കുറവ് വരുത്താനിടയായ
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമാേ;
(സി)
പ്രസ്തുത
ലിസ്റ്റ് പഴയപടി
നിലനിര്‍ത്തുവാൻ നടപടി
സ്വീകരിക്കുമാേ?
കേരളത്തിലെ
മരുന്നുനിര്‍മ്മാണക്കമ്പനികള്‍
4410.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പ്രവര്‍ത്തിക്കുന്ന
മരുന്നുനിര്‍മ്മാണക്കമ്പനികള്‍
തകര്‍ച്ചയിലാണെന്ന
റിപ്പാേര്‍ട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടാേ;
എങ്കില്‍, അതിനുള്ള
കാരണങ്ങളെക്കുറിച്ചു
പരിേശാധിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
സംസ്ഥാനത്ത്
പാെതുമേഖലയിലും
സ്വകാര്യമേഖലയിലുമായി
എത്ര മരുന്നുകമ്പനികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവയില്‍ മരുന്ന്
കയറ്റുമതി ചെയ്യാന്‍
അനുമതിയുള്ള എത്ര
കമ്പനികളുണ്ടെന്നു
വ്യക്തമാക്കുമാേ;
(സി)
കേരളത്തിലെ
സര്‍ക്കാര്‍
ആശുപത്രികള്ക്കാവശ്യമുള്ളതും,
കേരളത്തിലെ കമ്പനികള്‍
ഉത്പാദിപ്പിക്കുന്നതുമായ
മരുന്നുകളെല്ലാം
ഇവിടെനിന്നാണാേ
വാങ്ങുന്നതെന്നു
വെളിപ്പെടുത്തുമാേ;
ഇല്ലെങ്കില്‍,
വാങ്ങാതിരിക്കാനുള്ള
കാരണം വിശദമാക്കുമാേ?
ആല്ബുമിന്
ക്ഷാമം
4411.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജീവന്
രക്ഷാ ഔഷധമായ
ആല്ബുമിന്
ലഭിക്കാത്തതുമൂലം
നിരവധി കരള്‍ രോഗികള്‍
വിവിധ ആശുപത്രികളിലായി
ഗുരുതരാവസ്ഥയില്‍
കിടക്കുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ആല്ബുമിന്
സുലഭമായി ലഭ്യമാക്കാന്‍
നടപടിയെടുക്കുമോ?
മരുന്നുകളുടെ
ഗുണനിലവാര പരിശോധന
4412.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.സുരേഷ് കുറുപ്പ്
,,
ജെയിംസ് മാത്യു
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിപണിയിലെത്തുന്ന
മരുന്നുബാച്ചുകളില്
ഒരു ശതമാനത്തിനടുത്തു
മാത്രം ഗുണനിലാവാര
പരിശോധനയ്ക്ക്
വിധേയമാക്കുന്നത്
ഗുണനിലവാരമില്ലാത്തതും
ആരോഗ്യത്തിനു
ഹാനികരമായതുമായ
മരുന്നുകള്‍ വ്യാപകമായി
വിറ്റഴിച്ച് മരുന്നു
കമ്പനികള്‍ക്ക്
ചൂഷണത്തിന്
അവസരമാകുന്നുവെന്ന
കാര്യം പരിഗണിച്ച്
പരിശോധനാ സംവിധാനം
വ്യാപിപ്പിക്കാ൯ നടപടി
സ്വീകരിക്കാ൯
തയ്യാറാകുമോ;
നിലവിലുള്ള
സംവിധാനങ്ങള്‍
അറിയിക്കാമോ;
(ബി)
നാമമാത്രമായി
നടത്തുന്ന പരിശോധന
പോലും മരുന്നു
കമ്പനികള്‍ നല്കുന്ന
റഫറ൯സ് സ്റ്റാ൯ഡേ൪ഡ്
അനുസരിച്ചാണ്
നടത്തുന്നതെന്ന
ആക്ഷേപത്തിന്റെ
നിജസ്ഥിതി അറിയിക്കാമോ;
(സി)
ഒൗദ്യാഗിക
റഫറ൯സ് സ്റ്റാ൯ഡേ൪ഡ്
ലഭ്യമാക്കാ൯ നടപടി
സ്വീകരിക്കാ൯
തയ്യാറാകുമോ;
(ഡി)
നിലവാരം
കുറഞ്ഞ മരുന്നു വിതരണം
ചെയ്തതിന് കഴിഞ്ഞ
മൂന്നു വ൪ഷത്തിനിടയില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ?
മരുന്നുകടകളിലും
ഫാര്‍മസികളിലും പരിശോധന
4413.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എസ്.രാജേന്ദ്രന്
,,
കെ.കെ.നാരായണന്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
മനുഷ്യാവകാശ കമ്മീഷന്
മരുന്നുകടകളിലും
ഫാര്‍മസികളിലും
നടത്തുന്ന പരിശോധനാ
വിഷയത്തില്‍
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
എങ്കില്‍ എന്താണ്;
(ബി)
മരുന്നുകടകളിലും
ഫാര്‍മസികളിലും പരിശോധന
നടത്താന്‍ നിലവിലുള്ള
സംവിധാനം
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
ഹോമിയോ
ഡിസ്പെന്‍സറികള്‍
4414.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഹോമിയോ
ഡിസ്പെന്‍സറികള്‍
അനുവദിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഹോമിയോ
ഡിസ്പെന്‍സറികള്‍
ഇല്ലാത്ത
പഞ്ചായത്തുകള്‍ക്ക്
പുതിയത്
അനുവദിക്കുമ്പോള്‍
മുന്‍ഗണന നല്‍കുമോ;
(സി)
കൊണ്ടോട്ടി
മണ്ഡലത്തിലെ
മുതുവല്ലൂര്‍
പഞ്ചായത്തില്‍ പുതിയ
ഹോമിയോ ഡിസ്പെന്‍സറി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൂടുതല്ഹാേമിയാേ
മെഡിക്കല്‍ കാേളേജുകള്‍
4415.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഹാേമിയാേ
മെഡിക്കല്‍
കാേളേജുകളാണുള്ളത്;
എവിടങ്ങളിലാെക്കെ;
(ബി)
ഹാേമിയാേ
ചികിത്സ സംസ്ഥാനത്ത്
കൂടുതല്‍ പ്രചാരം
സിദ്ധിച്ച
സാഹചര്യത്തില്‍
കൂടുതല്‍ ഹാേമിയാേ
മെഡിക്കല്‍ കാേളേജുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമാേ?
മലബാ൪
ദേവസ്വം ബോ൪ഡിനു
കീഴിലുള്ള ക്ഷേത്രങ്ങളിലെ
ജീവനക്കാരുടെ ശമ്പളം
4416.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാ൪
ദേവസ്വം ബോ൪ഡിനു
കീഴിലുള്ള
ക്ഷേത്രങ്ങളിലെ
ജീവനക്കാ൪ക്ക്
കൃത്യമായി ശമ്പളം
ലഭിക്കുന്നുണ്ടോ ;
ഇല്ലെങ്കില്‍ ഇതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
ബോ൪ഡിനു
കീഴിലുള്ള സി, ഡി
ഗ്രേഡ് ക്ഷേത്രങ്ങളില്‍
10 വ൪ഷം വരെ ജോലി
ചെയ്തിട്ടും സ്ഥിര
നിയമനം ലഭിക്കാത്ത എത്ര
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ജീവനക്കാ൪ക്ക്
ശമ്പള പരിഷ്കരണം
നടപ്പാക്കുന്നതിനു
വേണ്ടി നിയമിച്ച കൃഷ്ണ൯
നായ൪ കമ്മീഷ൯
റിപ്പോ൪ട്ടു
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തു
കൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സി,
ഡി ഗ്രേഡ്
ക്ഷേത്രങ്ങളിലെ ശാന്തി,
കഴകം, വഴിപാടു
ക്ലാ൪ക്ക് എന്നിവ൪ക്ക്
ഇപ്പോള്‍ നല്കുന്ന
ശമ്പളം എത്രയാണെന്നും ;
ദിവസ വേതനമാണെങ്കില്‍
അത് എത്രയാണെന്നും
വ്യക്തമാക്കുമോ;
(ഇ)
കൊയിലാണ്ടിയിലെ
കീഴരിയൂ൪ എളമ്പിലാട്
ശ്രീ പരദേവത
ക്ഷേത്രത്തിലെ വഴിപാട്
ക്ലാ൪ക്ക് ജയചന്ദ്ര൯
എത്ര വ൪ഷമായി ജോലി
ചെയ്യുന്നു എന്നും
ഇയാള്‍ക്ക് ലഭിക്കുന്ന
ദിവസവേതനം
എത്രയാണെന്നും
വ്യക്തമാക്കുമോ; ഇയാളെ
സ്ഥിരപ്പെടുത്താനും
വേതനം
വ൪ദ്ധിപ്പിക്കാനും
നടപടി സ്വീകരിക്കുമോ?
ശബരിമല
ഇടത്താവളങ്ങള്‍
4417.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
പാക്കേജില്‍
ഉള്‍പ്പെടുത്തി ശബരിമല,
പമ്പ, ഇടത്താവളങ്ങള്‍
എന്നിവിടങ്ങളില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെയും
പ്രവൃത്തികളുടെയും
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
(ബി)
മാവേലിക്കര
മണ്ഡലത്തിലെ ശബരിമല
ഇടത്താവളങ്ങളിലും
ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളിലും
നടപ്പാക്കുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ദേവസ്വം
ഭൂമി കയ്യേറ്റങ്ങള്‍
തടയാന്‍ നടപടി
4418.
ശ്രീ.ജി.സുധാകരന്
,,
പി.ശ്രീരാമകൃഷ്ണന്
,,
സി.കൃഷ്ണന്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവസ്വം
ഭൂമി കയ്യേറ്റങ്ങള്‍
തടയാനും കയ്യേറിയവ
തിരിച്ചുപിടിക്കാനുമായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
തിരിച്ചുപിടിക്കാന്‍
കഴിഞ്ഞ ഭൂമി എത്രയെന്ന്
അറിയിക്കാമോ;
(സി)
ഹൈക്കോടതിയില്‍
നിന്ന് അനുകൂല വിധി
ഉണ്ടായിട്ടും
പന്തല്ലൂര്‍
ക്ഷേത്രഭൂമി കയ്യേറിയത്
തിരിച്ചുപിടിക്കാന്‍
നടപടിയെടുക്കാത്തതിന്റെ
കാരണം അറിയിക്കുമോ?
ദേവസ്വം
ബോര്‍ഡുകളുടെ കെെവശ ഭൂമി
4419.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേവസ്വം ബോര്‍ഡുകളുടെ
കെെവശമുള്ള ഭൂമി
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതില്‍
അന്യാധീനപ്പെട്ട ഭൂമി
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ഡി)
അന്യാധീനപ്പെട്ട
ഭൂമി തിരിച്ചു
പിടിക്കുന്നതിനായി
ദേവസ്വം ബോർഡ്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
ക്ഷേത്ര
ജീവനക്കാ൪ക്ക് ശമ്പളം
നല്‍കുന്നതിന്റെ
മാനദണ്ഡങ്ങള്‍
4420.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്ത്
ലക്ഷത്തില്‍ കൂടുതല്‍
ക്ഷേത്ര വരുമാനമുള്ള
ക്ഷേത്രങ്ങളില്‍
ജീവനക്കാ൪ക്ക് ശമ്പളം
നല്‍കുന്നതിന്റെ
നിലവിലെ മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ക്ഷേത്രങ്ങളിലെ
ജീവനക്കാ൪ക്ക് ശമ്പളവും
അലവ൯സുകളും മുഴുവനായും
നല്കുന്നില്ലെങ്കില്
അതിനുള്ള കാരണം
എന്തെന്ന്
വ്യക്തമാക്കുമോ?
മലബാറിലെ
ക്ഷേത്ര സ്ഥാനീയര്‍ക്കും,
അന്തിത്തിരിയന്/തെയ്യക്കാര്‍
എന്നിവര്‍ക്കും പ്രതിമാസ
അലവന്‍സ്
4421.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാറിലെ
ക്ഷേത്ര
സ്ഥാനീയര്‍ക്കും,
അന്തിത്തിരിയന്/തെയ്യക്കാര്‍
എന്നിവര്‍ക്കും
നല്കുന്ന പ്രതിമാസ
അലവന്‍സ് എത്രപേര്‍ക്ക്
ഇപ്പോള്‍
ലഭിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് പുതുതായി
എത്ര അപേക്ഷകള്‍
കിട്ടിയിട്ടുണ്ടെന്നും
ഇവര്‍ക്ക് എപ്പോള്‍ തുക
അനുവദിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
കുറ്റ്യാടി
മണ്ഡലത്തിലെ
ക്ഷേത്രങ്ങള്‍ക്ക്
ധനസഹായം
4422.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വ൪ഷത്തില്
ക്ഷേത്രങ്ങള്ക്ക്ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കുറ്റ്യാടി
മണ്ഡലത്തിന്റെ
പരിധിയില്‍ വരുന്ന
ഏതൊക്കെ
ക്ഷേത്രങ്ങള്‍ക്ക്
ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ക്ഷേത്രങ്ങള്‍ക്ക് എത്ര
തുക വീതമാണ്
അനുവദിച്ചിട്ടുള്ളതെന്നും
സ൪ക്കാ൪ നേരിട്ടും
ദേവസ്വം ബോ൪ഡ് മുഖേനയും
അനുവദിച്ച തുക
എത്രയെന്നും
വ്യക്തമാക്കുമോ?
ഗുരുവായൂര്‍
ദേവസ്വം - കൃഷ്ണനാട്ടം
പഠിതാക്കളുടെ
സ്കൂള്‍വിദ്യാഭ്യാസം
4423.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുരുവായൂര്‍
ദേവസ്വം വക കൃഷ്ണനാട്ടം
കളരിയില്‍, വേഷം,
പാട്ട്, മദ്ദളം, ചുട്ടി
തുടങ്ങിയ വിഭാഗങ്ങളില്‍
ചേരുന്നതിനുള്ള
കുട്ടികളുടെ പ്രായപരിധി
എത്രയാണെന്നു
വിശദീകരിക്കുമാേ;
(ബി)
കൃഷ്ണനാട്ടം
പഠനത്താേടാെപ്പം
കുട്ടികള്‍ക്ക്
പ്രാഥമികവിദ്യാഭ്യാസം
ലഭിക്കുന്നതിന് ദേവസ്വം
സാഹചര്യമാെരുക്കിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍,
വ്യക്തമാക്കുമാേ;
(സി)
വിദ്യാഭ്യാസാവകാശനിയമം
2009 പ്രകാരം,
കൃഷ്ണനാട്ടം കളരിയില്‍
പ്രവേശനം ലഭിക്കുന്ന
പഠിതാക്കള്‍ക്ക്
സൗജന്യവും
നിര്‍ബ്ബന്ധിതവുമായ
വിദ്യാഭ്യാസം ഉറപ്പു
നല്‍കുന്നതിന് ദേവസ്വം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേയെന്നു
വിശദമാക്കുമാേ;
(ഡി)
ഇല്ലെങ്കില്‍,
ഗുരുവായൂര്‍ ദേവസ്വം വക
സ്കൂളുകളുമായി
ബന്ധപ്പെടുത്തി
പ്രാഥമിക വിദ്യാഭ്യാസം
നല്‍കാനാവശ്യമായ
ക്രമീകരണം
ഉറപ്പുവരുത്തുമാേ?
ശബരിമലയില്‍
അന്നദാനം നടത്തുന്നത്തിനു
ഫീസ്
4424.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ഡല
മകര വിളക്കു് കാലത്ത്
ശബരിമലയില്‍ അന്നദാനം
നടത്തുന്ന
അന്യസംസ്ഥാനക്കാരായ
അയ്യപ്പ ഭക്തന്മാര്
ദിവസംപ്രതി 10,000/-
(പതിനായിരം രൂപ)
ദേവസ്വം ബോര്‍ഡിനു്
നല്‍കണമെന്നും
കേരളീയരാണ്
അന്നദാനത്തിന്
തയ്യാറായി
വരുന്നതെങ്കില്‍ ഫീസ്
നല്കേണ്ടായെന്നുമുള്ള
ദേവസ്വം ബോര്‍ഡിന്റെ
തീരുമാനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബോര്‍ഡിന്റെ ഈ തീരുമാനം
പിന്‍വലിപ്പിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
ശബരിമലയിലെ
പ്രത്യേകതകള്‍ കൊണ്ടും
നിയന്ത്രണാതീതമായ
തോതില്‍ ഭക്തരുടെ
ബാഹുല്യമുള്ളതുകൊണ്ടും
ഏകീകൃത സംവിധാനം വഴി
അന്നദാനം
പ്രായോഗികമല്ലെന്ന്
മനസ്സിലാക്കി
ബോര്‍ഡിന്റെ ഈ തീരുമാനം
പിന്‍വലിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?