പട്ടിക
വര്‍ഗ്ഗവികസന വകുപ്പിന്റെ
വിപുലീകരണം
4238.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻസർക്കാരിന്റെ
കാലത്ത് പി & എ.
ആർ. ഡി വകുപ്പ്, പട്ടിക
വര്‍ഗ്ഗ വികസന
വകുപ്പുമായി
ബന്ധപ്പെട്ട് നടത്തിയ
വര്‍ക്ക് സ്റ്റഡിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
ആയതിലെ ഏതെല്ലാം
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കി എന്നു
വ്യക്തമാക്കുമോ ;
(ബി)
അടിമാലി
റ്റി.ഡി.ഒ. യുടെ ഓഫീസ്
ഉള്‍പ്പെടെ വകുപ്പുതല
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
നല്കിയ ക്രിയാത്മക
നിര്‍ദ്ദേശങ്ങളില്‍
ഏതെങ്കിലും
നടപ്പിലാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
(സി)
നിരന്തരമായി
ശിശുമരണം സംഭവിക്കുന്ന
അട്ടപ്പാടിയില്‍
പട്ടികവര്‍ഗ്ഗവികസന
വകുപ്പിന്റെ മാത്രമായി
ഒരു ഓഫീസ് ഇല്ലെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇവിടെ പട്ടിക വര്‍ഗ്ഗ
വികസന വകുപ്പിന്റെ
കീഴില്‍ ഒരു
എ.റ്റി.ഡി.പി. ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
ഇക്കാര്യത്തില്‍
ക്രിയാത്മക നടപടി
സമയബന്ധിതമായി
സ്വീകരിക്കുമോ ;
ഇക്കാര്യത്തിലുള്ള
നിലപാട് വ്യക്തമാക്കുമോ
;
(ഡി)
കഴിഞ്ഞ
പത്ത് വര്‍ഷക്കാലത്തെ
വകുപ്പിനു ലഭിച്ച
ഫണ്ടിന്റെ തോത്
കണക്കാക്കി വകുപ്പിലെ
ജോലി ഭാരം വിലയിരുത്തി
വകുപ്പിന്റെ വിപുലീകരണം
നടത്തുന്നകാര്യം
പരിശോധിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
വര്‍ക്ക് സ്റ്റഡി
ഉള്‍പ്പെടെയുള്ള
കാര്യങ്ങള്‍
പരിശോധിച്ച് സത്വര
നടപടി സ്വീകരിക്കുമോ ;
(ഇ)
പത്ത്
വര്‍ഷം മുന്‍പുള്ള
സ്റ്റാഫ് പാറ്റേണ്‍
തന്നെയാണോ
വകുപ്പിലിപ്പോഴും
നിലനില്‍ക്കുന്നത് ;
ഇക്കാര്യത്തില്‍
വര്‍ദ്ധിച്ചുവരുന്ന
ഫണ്ട്
വിനിയോഗിക്കുവാന്‍
ഡയറക്ടറേറ്റിലെ അടക്കം
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍ പര്യാപ്തമാണോ
; എങ്കില്‍ വിശദീകരണം
ന്ലകുമോ ;
പര്യാപ്തമല്ലെങ്കില്‍
ബന്ധപ്പെട്ടവരുമായി
ചര്‍ച്ച നടത്തി
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ ;
(എഫ്)
മേൽപ്പറഞ്ഞ
സാഹചര്യങ്ങള്‍
കണക്കിലെടുത്ത്
വകുപ്പിന്റെ വിപുലീകരണം
പരിഗണനയിലുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ; പരിഗണനയിൽ
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നു
അറിയിക്കുമോ ?
ആദിവാസികള്‍ നേരിടുന്ന
നിരന്തര ചൂഷണം
4239.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ശന
നിയമങ്ങള്‍
നിലവിലുണ്ടായിട്ടും
പെണ്‍കുട്ടികള്‍
ഉള്‍പ്പെടെയുള്ള
ആദിവാസികള്‍ നിരന്തരം
പീഡനങ്ങള്‍ക്കും,
ചൂഷണങ്ങള്‍ക്കും
ഇരയാകുന്നതിന്റെ
കാരണമെന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
നിയമപരിരക്ഷയേയും
അവകാശങ്ങളേയും കുറിച്ച്
ആദിവാസി വിഭാഗങ്ങളെ
ബോധവല്‍ക്കരിക്കാന്‍
എന്തൊക്കെ
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വിശദമാക്കുമോ?
ആദിവാസി വിഭാഗങ്ങളുടെ ക്ഷേമ
പദ്ധതികള്‍
4240.
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
മൂന്ന് സാമ്പത്തിക
വര്‍ഷങ്ങളില്‍
ഭൂരഹിതരായ
ആദിവാസികള്‍ക്ക് ഭൂമി
ലഭിക്കുന്നതിന്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍ എന്തെല്ലാം;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പട്ടയമോ
കൈവശരേഖയോ ഇല്ലാത്ത
ആദിവാസി കുടുംബങ്ങളുടെ
വിവരങ്ങള്‍ ലഭ്യമാണോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
മുഴുവന്‍ ആദിവാസി
കുടുംബങ്ങള്‍ക്കും
പട്ടയം ലഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പ്രാക്തന ഗോത്രവര്‍ഗ്ഗങ്ങളുടെ
ക്ഷേമം
4241.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാക്തന
ഗോത്രവര്‍ഗ്ഗങ്ങളുടെ
ക്ഷേമത്തിന്
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ച ഫണ്ട്
ഉപയോഗിച്ച്
അട്ടപ്പാടിയിലെ
ആരോഗ്യമേഖലയില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഫണ്ട് ഉപയോഗിച്ച്
മെഡിക്കല്‍
യൂണിറ്റുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെണ്ണം
രൂപീകരിച്ചു; ഓരോ
യൂണിറ്റിന്റെയും
ഉത്തരവാദിത്തവും
ചുമതലയും വിശദമാക്കുമോ;
(സി)
കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനുള്ളില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഈ
യൂണിറ്റുകള്‍
നടത്തിയതെന്ന്
വിശദമാക്കുമോ;
(ഡി)
ഈ
യൂണിറ്റിന്റെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അവലോകനയോഗങ്ങള്‍
നടത്തിയിട്ടുണ്ടോ; എത്ര
യോഗങ്ങള്‍ നടത്തി;
അവസാനം നടത്തിയ യോഗം
എന്നായിരുന്നു;
എന്തായിരുന്നു ആ
യോഗത്തിന്റെ
വിലയിരുത്തല്‍;
വ്യക്തമാക്കുമോ;
(ഇ)
എത്ര
രൂപ പ്രസ്തുത
മെഡിക്കല്‍
യൂണിറ്റുകള്‍ക്കായി
ഇതുവരെ ചിലവഴിച്ചു
എന്ന് വ്യക്തമാക്കുമോ?
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പാക്കുന്ന കുടിവെള്ള
പദ്ധതികള്‍
4242.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗവികസന
വകുപ്പിന്റെ കീഴില്‍
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പാക്കുന്ന
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ ആരംഭിച്ചത്
എന്നാണെന്നും അവയുടെ
നിലവിലെ സ്ഥിതി
എന്താണെന്നും
വ്യക്തമാക്കുമോ;
(സി)
പൂര്‍ത്തീകരിക്കാത്ത
പദ്ധതികളുടെ പഞ്ചായത്തു
തല വിശദാംശം
ലഭ്യമാക്കുമോ?
പട്ടികവർഗ്ഗ കോളനികളുടെ
സമഗ്രവികസനം
4243.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവർഗ്ഗ
കോളനികളുടെ സമഗ്രവികസനം
ലക്ഷ്യമാക്കി
നടപ്പാക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
റാന്നി
നിയമസഭാ മണ്ഡലത്തില്‍ ഈ
പദ്ധതി നടപ്പാക്കുന്നത്
ഏതൊക്കെ കോളനികളിലാണ്;
എന്തു തുകയാണ് പ്രസ്തുത
പദ്ധതിക്കായി
വകയിരുതിയുട്ടുള്ളത് ;
ഏത് ഏജന്‍സി മുഖേനയാണ്
പ്രസ്തുത പദ്ധതികള്‍
നടപ്പാക്കുന്നത്;
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കുന്നത്; ഓരോ
പദ്ധതിയുടെയും
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ?
ജനനി
- ജന്മരക്ഷാപദ്ധതി
4244.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്ഗ്ഗവകുപ്പുമുഖേന
നടപ്പിലാക്കുന്ന
ജനനി-ജന്മരക്ഷാപദ്ധതി
പ്രകാരം ആനുകൂല്യത്തിന്
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും,
എത്രപേര്‍ക്ക്
ആനുകൂല്യങ്ങള്‍
അനുവദിച്ചിട്ടുണ്ടെന്നും
ജില്ലാടിസ്ഥാനത്തില്‍
വിശദമാക്കുമാേ;
(ബി)
പട്ടികവര്ഗ്ഗവകുപ്പുമുഖേന
നടപ്പിലാക്കുന്ന
ജനനി-ജന്മരക്ഷാപദ്ധതി
പ്രകാരം ആനുകൂല്യങ്ങള്‍
അനുവദിച്ചവര്‍ക്ക്
മുഴുവന്‍ തുകയും
നല്‍കിയിട്ടുണ്ടാേ;
(സി)
ഇൗയിനത്തില്‍
എത്ര രൂപ കുടിശ്ശിക
നല്‍കാനുണ്ടെന്ന്
ജില്ലതിരിച്ചു
വിശദമാക്കാമാേ;
(ഡി)
കുടിശ്ശിക
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ?
ഹില്‍
ഏരിയാ ഡെവലപ്പമെന്റ് ഏജ൯സി
അട്ടപ്പാടിയില്‍ നടപ്പാക്കിയ
പദ്ധതികള്‍
4245.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹില്‍
ഏരിയാ ഡെവലപ്പമെന്റ്
ഏജ൯സി അട്ടപ്പാടിയില്‍
കഴിഞ്ഞ 10 വ൪ഷക്കാലം
നടപ്പാക്കിയ
പദ്ധതികളുടെ എണ്ണവും
ചെലവാക്കിയ തുകയും വ൪ഷം
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
ഇൗ
സ൪ക്കാ൪ അധികാരത്തില്‍
വന്നതിനുശേഷം ഒാരോ
വ൪ഷവും അട്ടപ്പാടിയില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക് എത്ര
രൂപ വീതം അനുവദിച്ചു;
ഏതെല്ലാം പദ്ധതികള്‍
പൂ൪ത്തിയാക്കി;
ആരംഭിക്കാത്ത
പദ്ധതികള്‍ ഏതെല്ലാം?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളുകള്‍
4246.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ബെന്നി ബെഹനാന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
സഹായത്തോടെ പുതിയ
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകള്‍
തുടങ്ങുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
സ്കൂളുകളില്‍
പഠിപ്പിക്കാനുദ്ദേശിക്കുന്ന
സിലബസ്സ് ഏതാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
സംസ്ഥാനത്ത്
എവിടെയൊക്കെയാണ് ഇത്തരം
സ്കൂളുകള്‍
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നത് ;
വിശദമാക്കുമോ ;
(ഡി)
ഏതെല്ലാം
ക്ലാസ്സുകളാണ് പ്രസ്തുത
സ്കൂളുകളില്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ?
ആദിവാസി
ഊരുകളില്‍ വര്‍ദ്ധിച്ചുവരുന്ന
ശിശുമരണങ്ങള്‍ക്കെതിരെ നടപടി
4247.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് എത്ര
ആദിവാസി ശിശുമരണങ്ങളാണ്
നടന്നിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ആദിവാസി ഊരുകളില്‍
സംഭവിക്കുന്ന
ശിശുമരണങ്ങളുടെ
കാരണങ്ങള്‍
എന്തൊക്കെയെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
അടുത്ത
കാലത്ത് ആദിവാസി
ഊരുകളില്‍
ശിശുമരണങ്ങള്‍
വര്‍ദ്ധിക്കുന്ന
(കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
) സാഹചര്യത്തിൽ
,ഇതിനെതിരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പോസ്റ്റ്
മെട്രിക് വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
4248.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക വര്‍ഷം
പോസ്റ്റ് മെട്രിക്
വിദ്യാഭ്യാസത്തിനായി
എത്ര രൂപയാണ് നീക്കി
വച്ചത് എന്നറിയിക്കുമോ;
അതിൽ എത്ര തുക
ചെലവഴിച്ചു;
(ബി)
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ യഥാസമയം
ലഭ്യമാകുന്നില്ല എന്ന
പരാതി വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേൽ
എന്ത് നടപടിയാണ്
സ്വീകരിച്ചത് എന്ന്
അറിയിക്കുമോ?
മലപ്പുറം
ജില്ലയിലെ പട്ടികവര്‍ഗ്ഗ
ക്ഷേമ പദ്ധതികള്‍
4249.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആദിവാസികളുടെ ക്ഷേമം
ലക്ഷ്യമാക്കി മലപ്പുറം
ജില്ലയിൽ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
നിയോജക മണ്ഡലം തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഏറനാട് മണ്ഡലത്തില്‍
ഏതെല്ലാംപുതിയ
പദ്ധതികളാണ് ഉള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
മടിക്കെെ
പഞ്ചായത്തിലെ ഹോര്‍ത്തു
മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടെക്നോളജി
4250.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ മടിക്കെെ
പഞ്ചായത്തില്‍
ഹോര്ത്തുമലബാര്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടെക്നോളജി എന്ന
എഞ്ചിനീയറിംഗ് കോളേജ്
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍
പഠിക്കുന്ന പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസാനുകൂല്യത്തിന്
അര്‍ഹതയുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
ലഭിക്കാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എന്താെക്കെ
വിദ്യാഭ്യാസാനുകൂല്യത്തിനാണ്
അര്‍ഹതയുള്ളതെന്ന്
വ്യക്തമാക്കാമോ?
ഭൂരഹിതരായ
പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ
പുനരധിവാസം
4251.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
പട്ടിക വര്‍ഗ്ഗ
കുടുംബങ്ങളുടെ എണ്ണം
നിജപ്പെടുത്തിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ജില്ല
തിരിച്ചുള്ള വിശദവിവരം
വെളിപ്പെടുത്താമോ ;
(ബി)
ഭൂരഹിതരായ
പട്ടിക വര്‍ഗ്ഗക്കാരുടെ
പുനരധിവാസത്തിനു വേണ്ടി
നടപ്പ് സാമ്പത്തിക
വര്‍ഷം അനുവദിച്ച സംഖ്യ
എത്രയാണെന്നും ഓരോ
ജില്ലയ്ക്കും
ലഭിക്കാവുന്ന സംഖ്യ
എത്രയാണെന്നും
വിശദീകരിക്കാമോ ;
(സി)
നടപ്പ്
സാമ്പത്തിക വര്‍ഷം
കാസര്‍ഗോഡ് ജില്ലയില്‍
ഭൂരഹിതരായ പട്ടിക
വര്‍ഗ്ഗ കുടുംബങ്ങളുടെ
സര്‍വ്വെ
നടത്തിയിട്ടുണ്ടോ ;
(ഡി)
ഉണ്ടെങ്കില്‍
വിശദവിവരം
വെളിപ്പെടുത്താമോ ;
(ഇ)
നടപ്പ്
സാമ്പത്തിക വര്‍ഷം
ഭൂരഹിതരായ എത്ര പട്ടിക
വര്‍ഗ്ഗക്കാരാണ്
പ്രസ്തുത പദ്ധതിയുടെ
ഗുണഭോക്താക്കളായതെന്ന്
പറയാമോ ;
(എഫ്)
നിലവില്‍
ഗുണഭോക്താക്കളുടെ
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ലഭ്യമാക്കാമോ;
പ്രസ്തുത പട്ടിക
തയ്യാറാക്കപ്പെട്ടത്
ഏതു മാനദണ്ഡ
പ്രകാരമാണെന്ന്
വിശദമാക്കാമോ?
ചാലക്കുടി
ഷോളയാര്‍ പട്ടികവര്‍ഗ്ഗ
സൊസൈറ്റി
4252.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ഷോളയാര്‍ പട്ടികവര്‍ഗ്ഗ
സൊസൈറ്റിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
സൊസൈറ്റിയുടെ
ഉടമസ്ഥതയിലുള്ള
സ്ഥലത്ത് കൃഷി
ചെയ്യുന്നതിനുമായി
അടിയന്തിര സാമ്പത്തിക
സഹായങ്ങള്‍
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ചാലക്കുടിയില്‍
വനവിഭവങ്ങളുടെ
വില്പനശാല
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ചാലക്കുടി
നായരങ്ങാടിയിലെ മോഡല്‍
റെസിഡന്‍ഷ്യല്‍ സ്കൂളില്‍
ഗ്രൗണ്ട് , സ്റ്റേഡിയം
നിർമ്മാണം
4253.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
നായരങ്ങാടിയിലെ മോഡല്‍
റെസിഡന്‍ഷ്യല്‍
സ്കൂളില്‍ ഗ്രൗണ്ട്
നിര്‍മ്മിക്കുന്നതിനായി
സ്ഥലം
ലഭ്യമാക്കുന്നതിനും
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനുമുള്ള
അപേക്ഷകളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ ഇത് ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
ഭൂരഹിതരായ
ആദിവാസികള്‍ക്ക് ഭൂമി.
4254.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2009
ജൂലൈ 21- ാം തീയതി
(സിവില്‍ അപ്പീല്‍ 104,
105 of
2001)പുറപ്പെടുവിച്ച
വിധിപ്രകാരം ഭൂരഹിതരായ
ആദിവാസികള്‍ക്ക് എത്ര
ഭൂമി ആവശ്യം ഉണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ആദിവാസികള്‍ക്ക്
എത്ര ഭൂമി
നല്‍കിയിട്ടുണ്ട്;
നല്‍കാനായി
സര്‍ക്കാരിന്റെ കൈവശം
എത്ര ഭൂമി ഉണ്ട്; എത്ര
അപേക്ഷകള്‍
ഇതുവരെകിട്ടിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ആദിവാസികളായ
അപേക്ഷകരുടെ എണ്ണവും
അവര്‍ക്ക്
നല്‍കാനാവശ്യമായ
ഭൂമിയുടെ
വിസ്തീര്‍ണ്ണവും
(സര്‍ക്കാര്‍
കണ്ടെത്തിയതും
ആവശ്യമായതുമായ) ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
സ്ക്കൂള്
കലോല്‍ത്സവങ്ങളില്‍
പങ്കെടുക്കുന്ന പട്ടിക
വര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
സാമ്പത്തിക സഹായം
4255.
ശ്രീ.ഹൈബി
ഈഡന്
,,
വി.റ്റി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കൂള്
കലോല്‍ത്സവങ്ങളില്‍
പങ്കെടുക്കുന്ന പട്ടിക
വര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
സാമ്പത്തിക സഹായം
നല്‍കുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
സാമ്പത്തിക
സഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ഡി)
ഏത്
വര്‍ഷം മുതലാണ് പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നത്?
വിശദാംശങ്ങള്‍
നല്‍കാമോ?
അട്ടപ്പാടി
പാക്കേജ്
4256.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മു൯
കേന്ദ്ര സ൪ക്കാ൪
പ്രഖ്യാപിച്ച 200 കോടി
രൂപയുടെ അട്ടപ്പാടി
പാക്കേജ് ഏതെല്ലാം
മേഖലകളിലാണ്
നടപ്പാക്കുന്നത്;
(ബി)
അട്ടപ്പാടി
പാക്കേജിന്റെ ഭാഗമായി
നടപ്പാക്കുന്ന
പദ്ധതികള്‍ ഏതെല്ലാം;
ഒാരോ പദ്ധതികള്‍ക്കും
നീക്കിവെച്ച തുക
എത്രയെന്നും ഉണ്ടായ
ചെലവ് എത്രയെന്നും
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ ഭൗതിക
നേട്ടം
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
അട്ടപ്പാടി
മേഖലയില്‍ ശിശുമരണവുമായി
ബന്ധപ്പെട്ട് പാലക്കാട്
എം.പി. നടത്തിയ നിരാഹാര സമരം
4257.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
മേഖലയില്‍
ശിശുമരണവുമായി
ബന്ധപ്പെട്ട് പാലക്കാട്
എം.പി. നടത്തിയ നിരാഹാര
സമരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിരാഹാരം
അവസാനിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
ഇതിന്മേല്
എന്തെല്ലാം നടപടികള്‍
ആരംഭിച്ചു; നോഡല്‍
ഓഫീസറെ
ചുമതലപ്പെടുത്തിയതിനുശേഷം
അട്ടപ്പാടി പ്രശ്നം
പരിഹരിക്കുന്നതിനുവേണ്ടി
യോഗം വിളിച്ച്
ചേര്‍ത്തിട്ടുണ്ടോ;
എങ്കില്‍ എന്നാണ് യോഗം
ചേര്‍ന്നത് എന്നും
ഏതെല്ലാം ഉദ്യോഗസ്ഥന്
പങ്കെടുത്തുവെന്നും
അറിയിക്കുമോ;
യോഗതീരുമാനങ്ങള്‍
എന്തൊക്കെയായിരുന്നു;
(ഡി)
സര്‍ക്കാര്‍
തീരുമാനപ്രകാരം
അട്ടപ്പാടി ജനകീയ
കമ്മിറ്റികള്‍
രൂപീകരിക്കുന്നതിനുള്ള
ഉത്തരവുകള്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതുമായി
ബന്ധപ്പെട്ട് ഉത്തരവ്
എപ്പോഴാണ് നല്‍കിയത്;
ഭവനരഹിതരായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഭവന
നിര്‍മ്മാണത്തിന് ധനസഹായം
4258.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനരഹിതരായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഭവന
നിര്‍മ്മാണത്തിന്
ധനസഹായം നല്കുന്ന
എന്തെല്ലാം പദ്ധതികളാണ്
ഉള്ളത് ; പരമാവധി എത്ര
ധനസഹായമാണ് ഓരോ പദ്ധതി
മുഖേനയും നല്‍കുന്നത്;
(ബി)
നടപ്പ്
സാമ്പത്തിക വര്‍ഷം
പ്രസ്തുത പദ്ധതിക്കായി
എത്ര തുക നീക്കി
വെയ്ക്കുകയുണ്ടായി;
(സി)
ഏത്
ഏജന്‍സി മുഖേനയാണ്
പദ്ധതി
നടപ്പിലാക്കുന്നത് ;
(ഡി)
നടപ്പു
സാമ്പത്തിക വര്‍ഷം ഓരോ
ജില്ലയിലും എത്ര
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുകയുണ്ടായി;
(ഇ)
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ ?
സംസ്ഥാനത്തെ
ആദിവാസി വിഭാഗങ്ങളുടെ
ജീവിതാവസ്ഥ
4259.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
വി.ശശി
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ആദിവാസി
വിഭാഗങ്ങളുണ്ട് ; ഈ
വിഭാഗങ്ങളിലെല്ലാം കൂടി
എത്ര കുടുംബങ്ങളുണ്ട് ;
ഇതില്‍ സ്വന്തമായി
വീടോ, ഭൂമിയോ ഇല്ലാത്ത
കുടുംബങ്ങളുണ്ടോ ;
എങ്കില്‍ എത്ര വീതം ;
(ബി)
അഞ്ചു
സെന്റിന് താഴെ
ഭൂമിയുള്ള എത്ര
കുടുംബങ്ങളുണ്ട്;
ഇതില്‍ ഭൂമിക്ക് പട്ടയം
ലഭിച്ചവര്‍ എത്ര ;
(സി)
ഇവരില്‍
സ്വന്തമായി കക്കുസും
അടുക്കളയും ഇല്ലാത്ത
എത്ര
കുടുംബങ്ങളുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
പ്രാഥമിക
വിദ്യാഭ്യാസം
പൂര്‍ത്തിയാക്കാത്ത
എത്ര പേരുണ്ട് ;
ആദിവാസി ക്ഷേമത്തിന്റെ
പേരിലുള്ള
തട്ടിപ്പുകള്‍
തടയുന്നതിന് ഏതു
നടപടികളാണുള്ളതെന്ന്
വിശദമാക്കുമോ ?
അവിവാഹിതരായ
ആദിവാസി അമ്മമാരുടെ പുനരധിവാസ
പദ്ധതി
4260.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവിവാഹിതരായ
ആദിവാസി അമ്മമാരെ
പുനരധിവസിപ്പിക്കുന്നതിനുള്ള
പദ്ധതി
രൂപീകരിച്ചിട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി ഏതെല്ലാം
ഏജന്‍സികളാണ്
സഹകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗ
യുവതിയുവാക്കള്‍ക്ക് നൈപുണ്യ
വികസന പരിപാലന പദ്ധതി
4261.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ
യുവതിയുവാക്കള്‍ക്ക്
നൈപുണ്യ വികസന
പരിപാലനത്തിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിയുമായി
ആരെല്ലാമാണ്
സഹകരിക്കുന്നത്;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നിര്‍വ്വഹണത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
പട്ടികവര്‍ഗ്ഗ
യുവതികള്‍ക്ക് ഓട്ടോറിക്ഷ
വാങ്ങി നല്കുന്ന പദ്ധതി
4262.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.എ.മാധവന്
,,
റ്റി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴില്‍
രഹിതരായ പട്ടികവര്‍ഗ്ഗ
യുവതികള്‍ക്ക്
ഓട്ടോറിക്ഷ വാങ്ങി
നല്കുന്ന പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പട്ടികവര്‍ഗ്ഗത്തില്‍പെട്ട
സ്ത്രീകളുടെ
ശാക്തീകരണത്തിന് പദ്ധതി
എത്ര മാത്രം
ഗുണകരമാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥി ചികിത്സ
കിട്ടാതെ മരിച്ച സംഭവം
4263.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വകുപ്പിന് കീഴിലുള്ള
വയനാട് ജില്ലയിലെ
തവിഞ്ഞാല്‍
പഞ്ചായത്തിലെ തലപ്പുഴ
പ്രീമെട്രിക്
ഹോസ്റ്റലില്‍ താമസിച്ച്
തലപ്പുഴ ഹയര്‍
സെക്കന്ററി സ്കൂളില്‍
പഠിച്ചിരുന്ന 10-ാം
ക്ലാസ് വിദ്യാര്‍ത്ഥി
സുഭാഷ് ചികിത്സ
കിട്ടാതെ 3-12-2014 ന്
മരിച്ച വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
സര്‍ക്കാര്‍ അന്വേഷണം
നടത്തുകയുണ്ടായോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വയനാട് ജില്ലയില്‍
എത്ര പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍
ചികിത്സ കിട്ടാതെ
മരിച്ചു എന്ന് മണ്ഡലം
തിരിച്ചും, മറ്റ്
ജില്ലകളില്‍ എത്ര പേര്
മരിച്ചുവെന്നും
അറിയിക്കുമോ;
(ഡി)
പ്രസ്തുത
വിഭാഗങ്ങള്‍ക്ക് മികച്ച
ചികിത്സ ലഭിക്കാനുള്ള
നടപടി സ്വീകരിക്കുമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യമായി ലാപ് ടോപ്പ്
4264.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യമായി ലാപ്
ടോപ്പ് നല്കുന്ന
പദ്ധതി പ്രകാരം
2013-14, 2014-15
വര്‍ഷത്തില്‍ എത്ര
വിദ്യാര്‍ത്ഥികള്‍ക്കാണ്
ലാപ് ടോപ്പ് വിതരണം
ചെയ്തത്; ഈയിനത്തില്‍
എത്ര തുകയാണ്
ചെലവിട്ടത്?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
പ്രീമെട്രിക് ഹോസ്റ്റലുകളുടെ
പശ്ചാത്തല സൗകര്യ വികസനം
4265.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
ക്ഷേമ വകുപ്പിന്കീഴിലെ
പ്രീമെട്രിക്
ഹോസ്റ്റലുകളുടെ
പശ്ചാത്തല സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
2014-15 സാമ്പത്തിക
വര്‍ഷം എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
(ബി)
കണ്ണൂര്‍
ജില്ലയിലെ കോളയാട്
പ്രവര്‍ത്തിക്കുന്ന
പട്ടികവര്‍ഗ്ഗ വിഭാഗം
പെണ്‍കുട്ടികള്‍ക്കുള്ള
പ്രീമെട്രിക്
ഹോസ്റ്റലില്‍ എണ്‍പതോളം
കുട്ടികള്‍ക്ക്
ആവശ്യമായ വിധത്തില്‍
ശുചി മുറികള്‍ ഇല്ല
എന്ന കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
പ്രസ്തുത
ഹോസ്ററലില്‍
ശുചിമുറികളും
കുളിമുറികളും
നിര്‍മ്മിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍,
പ്രസ്തുത ഹോസ്റ്റലില്‍
ശുചിമുറികളും
കുളിമുറികളും
നിര്‍മ്മിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
തയ്യാറാക്കുവാനും ഈ
സാമ്പത്തികവര്‍ഷം തന്നെ
ഭരണാനുമതി നല്കുവാനും
നടപടി സ്വീകരിക്കുമോ;
അട്ടപ്പാടിയിലെ
ആദിവാസി ശിശു മരണങ്ങൾ
4266.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
ആദിവാസി
വിഭാഗങ്ങള്‍ക്കിടിയില്‍
നിലനില്‍ക്കുന്ന
പോഷകാഹാരക്കുറവ്,
തൊഴിലിലായ്മ, പലതരം
രോഗാവസ്ഥ എന്നിവ
ഇല്ലായ്മ ചെയ്യുന്നതിന്
പ്രത്യേക പാക്കേജുകള്‍
ഗവ:
പ്രഖ്യാപിച്ചിട്ടും,
അതൊന്നും
ലക്ഷ്യത്തിലെത്താത്തത്
എന്തുകൊണ്ടാണെന്ന്
വിലയിരുത്തലുകള്‍
നടന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതില്‍
നിന്നും എന്താണ്
വ്യക്തമായത്;
വിശദമാക്കാമോ;
(ബി)
ആദിവാസിക്ഷേമപദ്ധതികള്
സമയബന്ധിതമായും
ഫലപ്രദമായും ചെയ്തു
തീ൪ക്കുന്നു എന്ന്
ഉറപ്പുവരുത്തുവാ൯
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കാമോ?
അട്ടപ്പാടിയിലെ
ശിശുമരണ നിര്‍മാര്‍ജ്ജന
പരിപാടി
4267.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
ശിശുമരണം
ഇല്ലാതാക്കാനുള്ള
പാക്കേജ് എന്നാണ്
പ്രഖ്യാപിച്ചത്;
പാക്കേജില്‍ എത്ര കോടി
തുകയാണ് സര്‍ക്കാര്‍
പ്രഖ്യാപിച്ചത്;
ഇതിന്റെ ഭാഗമായി
ഏതെല്ലാം പദ്ധതികളാണ്
ഇതുവരെ
നടപ്പിലാക്കിയത്;
ഇപ്പോള്‍ ഏതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്;
(ബി)
പാക്കേജ്
പ്രഖ്യാപിച്ചതിനുശേഷം
ഇതുവരെ ഏതെല്ലാം
വിഭാഗങ്ങളിലായി എത്ര
കോടി രൂപ
ചെലവഴിച്ചെന്ന്
വ്യക്തമാക്കുമോ;
(സി)
കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിച്ച പാക്കേജ്
എപ്പോഴായിരുന്നു;
ഇതില്‍ എത്ര കോടി
രൂപയാണ്
പ്രഖ്യാപിച്ചത്;
എതെല്ലാം
വിഭാഗങ്ങളിലാണ് കേന്ദ്ര
പാക്കേജ്
നടപ്പിലാക്കിയത്;
ഇതുവരെ ഈ ഇനത്തില്‍
കേന്ദ്രത്തില്‍ നിന്ന്
എത്ര കോടി രൂപ
കിട്ടിയിട്ടുണ്ട്;
(ഡി)
കേന്ദ്ര
പാക്കേജ്
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
ഭരണതലത്തില്‍ പരിശോധനാ
സംവിധാനം നിലവിലുണ്ടോ;
എങ്കില്‍ ആരാണ് അതിന്
നേതൃത്വം
കൊടുത്തിരിക്കുന്നത്?
അട്ടപ്പാടിയിലെ
ആദിവാസികളുടെ ആരോഗ്യ
പരിപാലനത്തിനായുള്ള
പദ്ധതികള്‍
4268.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിന്
ശേഷം അട്ടപ്പാടി
ആദിവാസി കോളനി
മേഖലയില്‍ ആരോഗ്യ
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
2012-'13,
2013-'14, 2014-'15
സാമ്പത്തിക
വര്‍ഷങ്ങളില്‍
അട്ടപ്പാടിയിലെ
ആദിവാസികളുടെ ആരോഗ്യ
പരിപാലനത്തിനായി എത്ര
കോടി രൂപ വീതമാണ്
വകയിരുത്തിയിട്ടുള്ളത്;
ഇതില്‍ കേന്ദ്ര-സംസ്ഥാന
വിഹിതം എത്ര കോടി രൂപ
വീതമാണെന്നും
പദ്ധതികള്‍
ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
അട്ടപ്പാടിയിലെ
ശിശുമരണങ്ങള്‍
4269.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
ശിശുമരണങ്ങളെത്തുടര്‍ന്ന്
കഴിഞ്ഞ വര്‍ഷം
ഇവിടേക്കായി
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
പ്രത്യേക പാക്കേജുകള്‍
പ്രഖ്യാപിച്ചിരുന്നോ;
എങ്കില്‍ എന്നാണ്
പ്രഖ്യാപിച്ചത്;
(ബി)
പ്രഖ്യാപിച്ച
പാക്കേജുകള്‍
എന്തൊക്കെയായിരുന്നു;
ഓരോ പദ്ധതിക്കും
അനുവദിച്ച തുകയും
ഇതുവരെ ചെലവഴിച്ച
തുകയും വ്യക്തമാക്കുമോ;
(സി)
പദ്ധതികള്‍
പ്രഖ്യാപിച്ച ശേഷം
ഇതുവരെ എല്ലാ
വകുപ്പുകളും/ഏജന്‍സികളും
പങ്കെടുത്ത എത്ര അവലോകന
യോഗങ്ങള്‍ ചേര്‍ന്നു; ഈ
അവലോകന യോഗങ്ങളില്‍
എത്ര ഉദ്യോഗസ്ഥരാണ്
പങ്കെടുക്കേണ്ടത്; എത്ര
പേര് ഓരോ യോഗത്തിലും
പങ്കെടുത്തു; ആരാണ് ഈ
യോഗങ്ങള്‍ക്ക്
മേല്‍നോട്ടം
വഹിച്ചിരുന്നത്;
(ഡി)
അവലോകന
യോഗങ്ങളില്‍ പദ്ധതികള്‍
നടപ്പാക്കുന്നതില്‍
എന്തെങ്കിലും വീഴ്ചകള്‍
സംഭവിക്കുന്നതായി
കണ്ടെത്തിയിരുന്നോ;
എങ്കില്‍ എന്തെല്ലാം
വീഴ്ചകളാണ്
കണ്ടെത്തിയത്;
(ഇ)
അവലോകന
യോഗങ്ങളില്‍ ഫണ്ടു
ലഭിക്കാത്തതും, ട്രഷറി
നിയന്ത്രണവും
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
എങ്കില്‍ അതിന്മേല്
എന്ത് നടപടികളാണ്
പിന്നീട് സ്വീകരിച്ചത്;
(എഫ്)
വിവിധ
പാക്കേജുകള്‍
പ്രഖ്യാപിച്ചതിനുശേഷം
ഇതുവരെ എത്ര
ശിശുമരണങ്ങളും ഗര്‍ഭസ്ഥ
ശിശുമരണങ്ങളും
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
അട്ടപ്പാടിയിലെ
ശിശുമരണങ്ങള്‍ സംബന്ധിച്ച
പഠനം
4270.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
വലിയ തോതിലുളള ശിശുമരണം
സംബന്ധിച്ച് എന്തെല്ലാം
പഠനങ്ങളാണ്
നടത്തിയിട്ടുളളത്;
എന്നാണ് നടത്തിയത്;
ആരുടെ നേതൃത്വത്തിലാണ്
നടത്തിയത്;
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചുവോ;
എന്നാണ്
സമര്‍പ്പിച്ചത്;
റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കുമോ;
(ബി)
അട്ടപ്പാടിയിലെ
അമ്മമാരുടെയും,
കുട്ടികളുടെയും
ആരോഗ്യത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; അതിനായി
എത്ര തുക ചെലവഴിച്ചുു;
പ്രവര്‍ത്തനങ്ങള്‍
ആരാണ് ഏകോപിപ്പിച്ചത്;
വിശദാംശം ലഭ്യമാക്കുമോ?
ആദിവാസികള്‍ക്ക്
വായ്പ
4271.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
വിഭാഗങ്ങള്‍ക്ക്
വനഭൂമിയുടെ മേല്‍
ആദായമുള്ള
വസ്തുവിന്മേല് വിവാഹം,
ഭവന നിര്‍മ്മാണം, വാഹനം
തുടങ്ങിയവയ്ക്കായി
വായ്പ
അനുവദിക്കുന്നില്ല
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
സ്വന്തം ജാമ്യത്തില്‍
എസ്.റ്റി.
ഡിപ്പാര്‍ട്ട്മെന്റില്‍
നിന്നും വായ്പ
നല്‍കാറുണ്ടോ; ഇവരില്‍
ഭൂരഹിതരായവര്‍ക്ക്
ഭവനനിര്‍മ്മാണത്തിനായി
ആവശ്യമുള്ള തുക
വായ്പയായി
അനുവദിക്കുമോ;
(സി)
ആദിവാസി
വിഭാഗങ്ങള്‍ക്ക്
കൈവശമിരിക്കുന്ന
വസ്തുവിന്റെ ഈടിന്മേല്
വായ്പ
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടികവര്‍ഗ്ഗക്കാരുടെ
ക്ഷേമം
4272.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ ക്ഷേമം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പട്ടികവര്‍ഗ്ഗക്കാര്‍
അസുഖം മൂലവും പോഷക
ആഹാരക്കുറവ് മൂലവും
മരണപ്പെട്ടിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ ;
(സി)
സ്വന്തമായി
സ്ഥലമോ വീടോ ഇല്ലാത്ത
എത്ര പട്ടിക വര്‍ഗ്ഗ
കടുംബങ്ങള്‍ ഉണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ ;
(ഡി)
പട്ടിക
വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര വിദ്യാര്‍ത്ഥികള്‍
ഹോസ്റ്റലുകളില്‍
താമസിച്ച്
പഠിക്കുന്നുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമാോ ?
കേന്ദ്രസഹായത്തോടുകൂടി
നടപ്പിലാക്കിവരുന്ന പി .വി
.റ്റി .ജി പദ്ധതി
4273.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസഹായത്തോടുകൂടി
നടപ്പിലാക്കിവരുന്ന പി
.വി .റ്റി .ജി
പദ്ധതിയുടെ ഭാഗമായി
നാളിതുവരെ
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികളുടേയും
പദ്ധതികളുടേയും
വിശദാംശം നല്‍കുമോ;
(ബി)
കാടര്‍,
കുറുമ്പർ , കൊറവര്‍,
കാട്ടുനായ്ക്കര്‍,
ചോലനായ്ക്കര്‍ എന്നീ
വിഭാഗങ്ങള്‍ക്കായി
പ്രത്യേകം പ്രത്യേകമായി
ടി പദ്ധതിയില്‍
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികളുടെ
വിശദാംശം നല്‍കുമോ;
(സി)
കൂടുതല്‍
കേന്ദ്ര സഹായം പ്രസ്തുത
പദ്ധതിയ്ക്കായി
വേണ്ടിവരുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ; എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കി
വരുന്നതിന്റെ ഫലമായി ടി
വിഭാഗങ്ങള്‍ക്കിടയില്‍
വന്നുചേര്‍ന്നിട്ടുള്ള
വികസന മേഖലകള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള
അതിക്രമം
4274.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെ
അക്രമം നടത്തിയതുമായി
ബന്ധപ്പെട്ട് എത്ര
പരാതികള്‍ സംസ്ഥാനതല
വിജിലന്‍സ് ആന്റ്
മോണിറ്ററിംഗ്
കമ്മിറ്റിക്ക്
ലഭിച്ചിട്ടുണ്ട്;
അതിന്മേല് എത്ര
പരാതികള്‍ക്കാണ്
വിശദമായ അന്വേഷണത്തിന്
ഉത്തരവിട്ടിട്ടുള്ളത്;
വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
നല്‍കാമോ;
(ബി)
പാലക്കാട്
ജില്ലയില്‍ സംസ്ഥാനതല
വിജിലന്‍സ് &
മോണിറ്ററിംഗ് കമ്മിറ്റി
എത്ര പ്രാവശ്യം യോഗം
ചേര്‍ന്നു; 31/10/14 ലെ
കണക്ക് പ്രകാരം
വിശദാംശം ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
സമിതിയ്ക്ക് മുമ്പാകെ
വന്ന കേസുകളില്‍ എത്ര
എണ്ണത്തിന് വിശദമായ
അന്വേഷണത്തിന് ഉത്തരവ്
നല്കി; വിശദാംശം
നല്‍കാമോ;
(ഡി)
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള
അതിക്രമം തടയുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദീകരിക്കാമോ?
കേരളോല്‍സവം
4275.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളോല്‍സവത്തിലെ
പങ്കാളിത്തക്കുറവ്
സര്‍ക്കാര്‍
ശ്രദ്ധിച്ചിട്ടുണ്ടോ ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കേരളോല്സ
വങ്ങളില് എത്ര പേര്
പങ്കാളികളായെന്ന്
വര്‍ഷം
അടിസ്ഥാനപ്പെടുത്തി
ജില്ല തിരിച്ച്
വിശദമാക്കുമോ ;
(സി)
സംസ്ഥാന
തല കേരളോല്സവങ്ങളില്
പങ്കെടുത്തവര്‍ക്ക്
പി.എസ്.സി. നിയമനത്തിന്
വെയിറ്റേജ് മാര്‍ക്ക്
കൊടുക്കുന്ന കാര്യം
പരിഗണിക്കുമോ ;
(ഡി)
സംസ്ഥാനതല
കേരളോല്സവങ്ങളിൽ
പങ്കെടുത്തവര്‍ക്ക്
കേരളത്തിലെ
യൂണിവേഴ്സിറ്റികള്‍
വെയിറ്റേജ് മാര്‍ക്ക്
കൊടുക്കുന്നതായി
ശ്രദ്ധയിൽ
പ്പെട്ടിട്ടുണ്ടോ ;
വ്യക്തമാക്കുമോ ?
വ്യവസായ സംരംഭകത്വ വികസന
പദ്ധതി
4276.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡിന്റെ
നേതൃത്വത്തില്‍ വ്യവസായ
സംരംഭകത്വ വികസന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
യുവജനങ്ങളില്‍
സംരംഭകത്വ കഴിവ്
വളര്‍ത്താന്‍
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ആരെല്ലാമാണ്
പദ്ധതിയുമായി
സഹകരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
പദ്ധതി
നടത്തിപ്പിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
യുവജന
കമ്മീഷനിലെ അംഗങ്ങള്‍
T *4277.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജന കമ്മീഷനില്‍
അംഗങ്ങള്‍ ഉള്‍പ്പെടെ
എത്ര പേര് ഉണ്ടെന്നും
ഇവരുടെയൊക്കെ നിയമനം
എപ്രകാരമാണ്
നടത്തിയിട്ടുള്ളതെന്നും
യുവജന കമ്മീഷനില്‍
അംഗങ്ങള്‍ക്ക്
നാളിതുവരെ
നല്‍കിയിട്ടുള്ള
ശമ്പളത്തിന്റേയും മറ്റ്
ആനുകൂല്യങ്ങളുടേയും ഇനം
തിരിച്ചുള്ള
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
ആലപ്പുഴ
ജില്ലയിലെ യുവജനക്ഷേമ
പ്രവ൪ത്തനങ്ങൾ
4278.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സ൪ക്കാ൪
അധികാരമേറ്റശേഷം
നാളിതുവരെ യുവജനകാര്യ
വകുപ്പ് ആലപ്പുഴ
ജില്ലയില്‍
നടപ്പിലാക്കിയ
യുവജനക്ഷേമ
പ്രവ൪ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
യുവജനക്ഷേമ
ബോ൪ഡ് മുഖാന്തിരം
ആലപ്പുഴ ജില്ലയില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
2014-15
ല്‍ നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
യുവജനക്ഷേമ
ബോർഡിന്റെ ഭാരതദർശൻ യാത്ര
4279.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡ് ഭാരതദര്‍ശന്‍
യാത്രയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണ് ;
വിശദമാക്കുമോ ;
(സി)
ഇതിനായി
ആരെയെല്ലാമാണ്
തെരഞ്ഞെടുക്കുന്നത് ;
വിശദമാക്കുമോ ;
(ഡി)
എന്തെല്ലാം
കാര്യങ്ങള്‍ ഇതിന്റെ
ഭാഗമായി
നടത്തിയിട്ടുണ്ട് ;
വിശദാംശങ്ങള്‍
എന്തെല്ലാം ?
യുവജനക്ഷേമ
കമ്മീഷന്റെ പ്രവര്‍ത്തനം
4280.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
എ. പ്രദീപ്കുമാര്‍
,,
ടി.വി.രാജേഷ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
കമ്മീഷന്റെ
പ്രവര്‍ത്തനം
നിര്‍ജ്ജീവമാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
യുവജനങ്ങളുടെ
ഊര്‍ജ്ജസ്വലതയെ
സമൂഹത്തിന്റെ
നന്മയ്ക്കും
പുരോഗതിയ്ക്കും ഉതകും
വിധം
ഉപയുക്തമാക്കുന്നതിന്
യുവജനക്ഷേമ ബോര്‍ഡ്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുന്നില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നിലപാട്
വ്യക്തമാക്കുമോ?
(സി)
യുവജനങ്ങളുടെ
ആവശ്യകതയും പോരായ്മകളും
കണ്ടെത്തി സഹായങ്ങള്‍
നല്‍കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുന്നില്ല
എന്ന് ആക്ഷേപമുണ്ടോ;
വ്യക്തമാക്കുമോ?
(ഡി)
സാമൂഹ്യ-സാംസ്കാരിക
മേഖലകളില്‍ യുവജനങ്ങള്‍
നേരായ മാര്‍ഗ്ഗത്തില്‍
നയിക്കപ്പെടുന്നതിന്
സഹായകമായി ആവശ്യമായ
നടപടികള്‍
സ്വീകരിക്കാത്തതിനെപ്പറ്റിയുള്ള
ആശങ്ക
വിലയിരുത്തിയിട്ടുണ്ടോ?
യുവജനക്ഷേമ
ബോര്‍ഡിന്റെ നേതൃത്വത്തില്‍
സ്വയംതൊഴില്‍ പരിശീലനം
4281.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡിന്റെ
നേതൃത്വത്തില്‍
സ്വയംതൊഴില്‍
പരിശീലനത്തിനും
ബോധവല്‍ക്കരണ
ക്യാമ്പയിനുകള്‍ക്കും
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഇത്
സംബന്ധിച്ച് എന്തെല്ലാം
പരിപാടികളാണ്
സംഘടിപ്പിച്ചതെന്ന്
വിശദമാക്കുമോ;
(ഡി)
ആരെല്ലാമാണ്
പ്രസ്തുത
പരിപാടികളുമായി
സഹകരിച്ചത് ;
വിശദാംശങ്ങള്‍
നല്‍കാമോ?
യുവജനക്ഷേമ
ബോര്‍ഡിന്റെ നേതൃത്വത്തില്‍
ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനം
4282.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡിന്റെ
നേതൃത്വത്തില്‍
ഡി.റ്റി.പി.,
പി.എസ്.സി. ഓണ്‍ലൈന്‍
പരീക്ഷ എന്നിവയ്ക്ക്
പരിശീലനം നല്കുന്ന
പരിപാടിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പരിപാടി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(സി)
അതിനായി
എന്തെല്ലാം
കാര്യങ്ങളാണ്
സംഘടിപ്പിച്ചതെന്ന്
വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
പരിപാടികളുമായി
സഹകരിച്ചത്
ആരെല്ലാമാണെന്നുള്ള
വിശദാംശങ്ങള്‍ നല്‍കാമോ
?
മൃഗശാലകളിലെ
സുരക്ഷ
4283.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൃഗശാലകളിലെ
മൃഗങ്ങളില്‍ നിന്ന്
സന്ദര്‍ശകര്‍ക്കോ
ജീവനക്കാര്‍ക്കോ ഭീഷണി
ഉണ്ടാകുന്നത് തടയുവാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം വിശദമാക്കുമോ;
(ബി)
ഡല്‍ഹി
മൃഗശാലയില്‍
വെള്ളക്കടുവയുടെ
മുമ്പില്‍ വീണ
സന്ദര്ശകന് ജീവന്
നഷ്ടപ്പെട്ടതിന്റെ
വെളിച്ചത്തില്‍
ഇവിടെയുള്ള സുരക്ഷാ
സംവിധാനങ്ങള്‍
പുന:പരിശോധനക്ക്
വിധേയമാക്കുമോ;
(സി)
മൃഗങ്ങളില്‍
നിന്ന്
പരുക്കേല്‍ക്കുന്നവര്‍ക്ക്
നഷ്ടപരിഹാരം
നല്കുവാന്
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരം
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?