ഭൂഗര്‍ഭ
കേബിളുകള്‍ സ്ഥാപിക്കുന്ന
പ്രവൃത്തികള്‍
3992.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എ.പി.ഡി.ആര്.പി.
പദ്ധതി പ്രകാരം
അങ്കമാലി, കാലടി,
കറുകുറ്റി തുടങ്ങിയ
പ്രദേശങ്ങളില്‍ ഭൂഗര്‍ഭ
കേബിളുകള്‍
സ്ഥാപിക്കുന്ന
പ്രവൃത്തികള്‍
ആരംഭിക്കുന്നതിലെ
കാലതാമസത്തിന്റെ കാരണം
വിശദമാക്കുമാേ;
(ബി)
എന്തെല്ലാം
നടപടിക്രമങ്ങളാണ് ഇതു
നടപ്പാക്കുന്നതിനായി
പൂര്‍ത്തിയാക്കേണ്ടത്;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ കരാര്‍
ആരാണ്
ഏറ്റെടുത്തിട്ടുള്ളതെന്നും,
കരാര്‍ പ്രകാരം
നിര്‍മ്മാണകാലാവധി
എന്നുവരെയാണെന്നും
വിശദമാക്കാമാേ?
കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ
നടപ്പിലാക്കിയ പദ്ധതികൾ
3993.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കൊട്ടാരക്കര
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍ ഊര്‍ജ്ജ
വകുപ്പുവഴി ഏതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയതെന്നും
അവയുടെ അടങ്കല്‍ തുകയും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍
കേന്ദ്രസര്‍ക്കാര്‍
സഹായത്തോടെ
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വൈദ്യുതിയുടെ ഉപഭോഗവും
ഉല്പാദനവും
3994.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
വര്‍ഷത്തെ അപേക്ഷിച്ച്
ഈ വര്‍ഷം സംസ്ഥാനത്ത്
എത്ര യൂണിറ്റ്
വൈദ്യുതിയുടെ ഉപഭോഗം
വര്‍ദ്ധിച്ചിട്ടുണ്ടെന്നും
എത്ര യൂണിറ്റ്
വൈദ്യുതിയുടെ ഉല്പാദനം
കഴിഞ്ഞ വര്‍ഷത്തെ
അപേക്ഷിച്ച് കുറവ്
വന്നിട്ടുണ്ടെന്നും
വ്യക്തമാക്കാമോ; പ്രസരണ
നഷ്ടം എത്രയാണെന്നും
വ്യക്തമാക്കാമോ?
മുടങ്ങിപ്പോയ ജലവൈദ്യുത
പദ്ധതികള്‍
പുനരാരംഭിക്കുവാന്‍ നടപടി
T *3995.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ആരംഭിക്കുവാന്‍
തീരുമാനിച്ച ഏതൊക്കെ
ജലവൈദ്യുത പദ്ധതികളാണ്
ഇപ്പോള്‍
മുടങ്ങിക്കിടക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
കഴിയാതെ പോയതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ഇത്തരം
പദ്ധതികള്‍ മുടങ്ങിയത്
കാരണം എത്ര മെഗാവാട്ട്
വൈദ്യുതിയാണ്
ഉത്പാദിപ്പിക്കുവാന്‍
കഴിയാതെ പോയതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
നിലവിലുള്ള
തടസ്സങ്ങള്‍
മറികടക്കുവാനായി
മുടങ്ങിപ്പോയ
പദ്ധതികള്‍
പുനരാരംഭിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഇ)
ജലവൈദ്യുത
പദ്ധതികള്‍
മുടങ്ങിപ്പോയതുമൂലം
വൈദ്യുത ഉത്പാദന രംഗം
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിനായി
ജലവൈദ്യുത പദ്ധതികള്‍
നടപ്പിലാക്കുന്നതിനുള്ള
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ജോലിക്കിടയില്‍ അപകട മരണം
സംഭവിച്ച കെ.എസ്.ഇ.ബി.
ജീവനക്കാര്‍
3996.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ ഓരോ
വര്‍ഷവും
അറ്റകുറ്റപ്പണികള്‍ക്കിടയില്‍
അപകട മരണം സംഭവിച്ച
കെ.എസ്.ഇ.ബി.യുടെ
സ്ഥിരം/താല്‍ക്കാലിക/കരാര്‍
ജീവനക്കാര്‍ എത്ര;
അവര്‍ ആരെല്ലാം; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍പ്പെട്ട
താത്ക്കാലിക/കരാര്‍
തൊഴിലാളികളുടെ
കുടുംബത്തെ
സഹായിക്കുവാന്‍
വെെദ്യുതി ബോര്‍ഡ്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു; എത്ര
തുകയുടെ ധനസഹായം
അനുവദിച്ചു; ഇതില്‍
മരണപ്പെട്ട
തൊഴിലാളികളുടെ
അശ്രിതരായ
എത്രപേര്‍ക്ക് സ്ഥിരം
തൊഴില്‍ നല്കി;
ഇല്ലെങ്കില്‍
ഇത്തരത്തില്‍
മരണപ്പെടുന്ന
തൊഴിലാളികളുടെ
കുടുംബത്തിലെ അശ്രിതരായ
ഒരാള്‍ക്ക് സ്ഥിരം
തൊഴില്‍ നല്കുവാന്
എന്തു നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത കാലയളവില്‍
നാളിതുവരെ വെെദ്യുതി
ലെെന്‍ പൊട്ടി
വീണതിനാലും,
ലെെനുകളിന്കീഴില്ച്ചെന്നുപ്പെട്ടതിനാലും
അപകടം സംഭവിച്ചവര്‍
എത്ര; ആരെല്ലാം; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
മരണപ്പെട്ടവരുടെ
കുടുംബത്തിന് എന്തു
സഹായം നല്കി എന്നും
ആശ്രിതരായ ഒരാള്‍ക്ക്
ജോലി നല്കുന്ന
കാര്യവും സര്‍ക്കാര്‍
പരിഗണിക്കുമോ;
വ്യക്തമാക്കുമോ;
(ഇ)
വെെദ്യുതിവകുപ്പിന്െ
അനാസ്ഥ മൂലമാണ് ഇത്തരം
സംഭവങ്ങള്‍
ഉണ്ടാകുന്നത് എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ സര്‍ക്കാര്‍
കാലയളവിനുള്ളില്‍
നാളിതുവരെ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടിയെടുത്തു; അവര്‍
അരെല്ലാം; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.
ബി. നഗരപുനരാവിഷ്കൃത ഊർജ്ജിത
ഊർജ്ജ വികസന പദ്ധതി
3997.
ശ്രീ.വര്‍ക്കല
കഹാര്‍
,,
സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
നഗരപുനരാവിഷ്കൃത
ഊര്‍ജ്ജിത ഊര്‍ജ്ജ
വികസന പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്
പ്രസ്തുത പദ്ധതിയില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
എന്തെല്ലാം
കേന്ദ്ര സഹായങ്ങളാണ്
പ്രസ്തുത പദ്ധതി
നടത്തിപ്പിനായി
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കുമോ?
കെ.എസ്.ഇ.
ബി. ലിമിറ്റഡിലെ കാഷ്യര്‍
തസ്തിക
3998.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഇ.
ബി. ലിമിറ്റഡില്‍
സംസ്ഥാനത്താകെ വിവിധ
ഓഫീസുകളിലായി എത്ര
കാഷ്യര്‍ തസ്തിക
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
കെ.എസ്.ഇ.ബി
കോവൂര്‍ സെക്ഷന്‍ വിഭജനം
3999.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
കോവൂര്‍ സെക്ഷന്‍
ഓഫീസിന് കീഴില്‍ എത്ര
ഉപയോക്താക്കളാണുള്ളതെന്ന്
വ്യക്തമാക്കാമോ?;
(ബി)
ഈ
സെക്ഷന്‍
വിഭജിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണിക്കുന്നുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ?
കെ.എസ്.ഇ.ബി
ഉത്പാദിപ്പിക്കുന്ന വൈദ്യുതി
4000.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഉല്പാദനം
ഏതെല്ലാം
സ്രോതസ്സുകളില്‍
നിന്നും എത്ര വീതമാണ്
എന്ന വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.ഇ.ബി.
വട്ടപ്പാറ സെക്ഷന്‍ ഓഫീസ്
കെട്ടിട നിർമ്മാണം
4001.
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
വട്ടപ്പാറ സെക്ഷന്‍
ഓഫീസ് മന്ദിരം വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സ്വന്തം
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
പഞ്ചായത്ത് നല്കിയ
സ്ഥലത്ത് കെട്ടിട
നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ് ;
വിശദമാക്കുമോ ;
(സി)
ഈ
സാമ്പത്തിക വര്‍ഷം
പുതിയ
കെട്ടിടത്തിലേക്ക്
ഓഫീസ്
പ്രവര്‍ത്തിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
സി.എഫ്.എല്‍.
ലാമ്പ് മൂലമുള്ള നേത്ര
രോഗങ്ങള്‍
4002.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.എഫ്.എല്‍.
ലാമ്പുകളുടെ പ്രകാശം
മാരകമായ നേത്ര
രോഗങ്ങള്‍ക്ക്
കാരണമാവുന്നതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
കണ്ടെത്തലുകള്‍
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
പഠനങ്ങള്‍ നടത്തി
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്ഇ.ബി.യെ
കമ്പനിയാക്കുന്ന നടപടികള്‍
4003.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്ഇ.ബി.യെ
കമ്പനിയാക്കുന്ന
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ
;ഇല്ലായെങ്കില്‍ ഇത്
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മേല്‍
നടപടികളുമായി
ബന്ധപ്പെട്ട്
ആസ്തി-ബാദ്ധ്യതകള്‍
തിട്ടപ്പെടുത്തിയിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
കമ്പനിവത്ക്കരണത്തിനുശേഷവും
പെന്ഷന് വിഷയങ്ങളിലെ
ജീവനക്കാരുടെ ആശങ്കകള്‍
പരിഹരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
അരൂ൪
മണ്ഡലത്തിലെ കുത്തിയതോട്
പഞ്ചായത്തിൽ ട്രാ൯സ്ഫോ൪മ൪
4004.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അരൂ൪
മണ്ഡലത്തിലെ
കുത്തിയതോട്
പഞ്ചായത്തിലെ 2-ാം
വാ൪ഡില് വോള്‍ട്ടേജ്
ക്ഷാമം രൂക്ഷമായതിനെ
തുട൪ന്ന് ഒരു
ട്രാ൯സ്ഫോ൪മ൪
അനുവദിക്കണമെന്ന
അപേക്ഷയി൯മേല് എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഈ ട്രാ൯സ്ഫോ൪മ൪
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
ഉണ്ടെങ്കില്‍ എന്താണ്;
ഈ തടസ്സങ്ങള്‍ മാറ്റി
ട്രാ൯സ്ഫോ൪മ൪
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
എല്‍.എന്‍.ജി.
അധിഷ്ടിത വെെദ്യുത പദ്ധതി
4005.
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്‍.എന്‍.ജി. അധിഷ്ടിത
വെെദ്യുത പദ്ധതിക്ക്
രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എത്ര
മെഗാവാട്ട്
വെെദ്യുതിയാണ് പ്രസ്തുത
പദ്ധതി വഴി
ഉല്പ്പാദിപ്പിക്കുവാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
കണ്‍സള്‍ട്ടന്‍സിയെ
നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
എസ്കോ
പദ്ധതി
4006.
ശ്രീ.പാലോട്
രവി
,,
ജോസഫ് വാഴയ്ക്കൻ
,,
ഡൊമിനിക് പ്രസന്റേഷന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
ആഭിമുഖ്യത്തില്‍ എസ്കോ
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഊര്‍ജ്ജ
സംരക്ഷണത്തിനായി
ഉപഭോക്താക്കളെ
ബോധവല്‍ക്കരിക്കാനും
പ്രോത്സാഹിപ്പിക്കാനും
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ?
സൗരഗൃഹ
പദ്ധതി
4007.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരഗൃഹ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
സ്ഥാപിക്കുന്നതിന്
പൊതുജനങ്ങള്‍
എന്തൊക്കെയാണ്
ചെയ്യേണ്ടതെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നവര്‍ക്ക്
എന്തെങ്കിലും ധനസഹായം
നല്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
സൗരഗൃഹ
പ്ലാന്റുകളില്‍ നിന്നും
ഉല്പാദിപ്പിക്കുന്ന
അധിക വൈദ്യുതി
കെ.എസ്.ഇ.ബി
വിലയ്ക്കുവാങ്ങുമോ;
എങ്കില്‍ ഇതിന്റെ
വിലയും നടപടിക്രമങ്ങളും
വിശദീകരിക്കുമോ?
ഡിസല്‍
വൈദ്യുതി നിലയങ്ങൾ ഗ്യാസ്
അധിഷ്ഠിതമാക്കാൻ പദ്ധതി
4008.
ശ്രീ.എം.എ.
വാഹീദ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡിസല്‍ വൈദ്യുതി
നിലയങ്ങളിലെ
യൂണിറ്റുകള്‍ ഗ്യാസ്
അധിഷ്ഠിതമാക്കുന്നതിന്
പദ്ധതികള്‍ ആസൂത്രണം
ചെയതിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്തികിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
സൗജന്യ
വൈദ്യുതി പോസ്റ്റുകള്‍
4009.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ട
ഉപഭോക്താക്കള്‍ക്കാണ്
വൈദ്യുതി പോസ്റ്റുകള്‍
സൗജന്യമായി നല്‍കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
സൗജന്യം
ലഭിക്കാത്ത
ഉപഭോക്താക്കള്‍,
പോസ്റ്റ് ഒന്നിന്
നല്‍കേണ്ട തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ?
ഇടുക്കി
മണ്ഡലത്തിലെ മുരിക്കാശ്ശേരി
കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ
4010.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
നിയോജക മണ്ഡലത്തിലെ
മുരിക്കാശ്ശേരി
കെ.എസ്.ഇ.ബി സബ്
സ്റ്റേഷന്റെ
അഭിവൃദ്ധിക്കായി
നടപ്പാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
സബ്സ്റ്റേഷന് 110 കെ
വി ആയി ഉയര്‍ത്തി
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
ലക്ഷ്യമിട്ടിരുന്നോ;
ഇതിന്റെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
സമയ ക്ലിപ്തത
നിശ്ചയിച്ചിരുന്നേോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ലക്ഷ്യം മുന്‍നിര്‍ത്തി
ഇതിനോടകം
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
മുരിക്കാശ്ശേരി
110 കെ വി സബ്
സ്റ്റേഷന് നിര്‍മ്മാണം
സമയ ബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സോളാര്‍
പാനല്‍
4011.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോളാര്‍
പാനല്‍ സ്ഥാപിച്ച്
സൗരോര്‍ജ്ജം
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര
ഏജന്‍സികളുണ്ടെന്ന്
വിശദമാക്കുമോ ;
(ബി)
സോളാര്‍
പാനല്‍ സ്ഥാപിച്ച്
സൗരോര്‍ജ്ജം
ലഭ്യമാക്കുന്ന എത്ര
സ്വകാര്യ ഏജന്‍സികള്‍
സര്‍ക്കാര്‍ അനുമതിയോടെ
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ ;
(സി)
സംസ്ഥാനത്ത്
വ്യാപകമായി സ്വകാര്യ
സ്ഥാപനങ്ങള്‍ സോളാര്‍
പാനല്‍ സ്ഥാപിച്ചു
ന്ലകുമെന്ന് പരസ്യം
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഉണ്ടെങ്കില്‍
ഇതുമായി ബന്ധപ്പെട്ട
നിലപാട് എന്താണെന്ന്
വ്യക്തമാക്കുമോ ?
വൈദ്യുത
തൂണുകള്‍ പരസ്യത്തിന്
ഉപയോഗിക്കുന്നത് തടയുന്നതിന്
നടപടി
4012.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യുടെ വൈദ്യുത
തൂണുകളില്‍ മറ്റ്
കേബിളുകള്‍
വലിയ്ക്കുന്നതിന്
ഏതൊക്കെ
സ്ഥാപനങ്ങള്‍ക്കാണ്
അനുവാദം
നല്‍കിയിട്ടുള്ളത്;
(ബി)
ഇതിനുള്ള
മാനദണ്ഡം എന്താണ്; എത്ര
തുകയാണ് ഇതിനായി
കെ.എസ്.ഇ.ബി
ഈടാക്കുന്നത്;
(സി)
കെ.എസ്.ഇ.ബി
യുടെ വൈദ്യുത
തൂണുകളില്‍ ആലേഖനം
ചെയ്തിട്ടുള്ള
തിരിച്ചറിയല്‍
നമ്പരുകള്‍ പോലും
മറച്ചുകൊണ്ട് പെയിന്റ്
ഉപയോഗിച്ച് ചില
സംഘടനകളുടെ പരസ്യ
പ്രചരണം നടത്തുന്നതായി
ശ്രദ്ധയില്‍ പെട്ടി
ടടുണ്ടോ;
(ഡി)
കെ.എസ്.ഇ.ബിയുടെ
സ്വന്തം വകയായ ഇത്തരം
തൂണുകളില്‍ പെയിന്റ്
ചെയ്ത് പ്രചരണം
നടത്തുന്നവര്‍ക്കെതിരെ
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
തൂണുകളിലെ
മറ്റ് പ്രചാരണങ്ങള്‍
നീക്കം ചെയ്യുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
വന്‍കിട
വെെദ്യുതി ചാര്‍ജ്ജ്
കുടിശ്ശികക്കാരുടെ വിവരങ്ങള്‍
4013.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യ്ക്ക്
ലഭിക്കുവാനുള്ള വന്‍കിട
വെെദ്യുതി ചാര്‍ജ്ജ്
കുടിശ്ശികക്കാരുടെ
വിശദവിവരങ്ങളും അവര്‍
അടയ്ക്കുവാനുള്ള
തുകയുടെ വിശദവിവരങ്ങളും
നല്‍കുമോ;
(ബി)
പ്രസ്തുത
തുക ഈടാക്കുവാൻ
സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
നടപടികളിലൂടെ ഈ
സര്‍ക്കാര്‍ വന്നശേഷം
പിരിച്ചെടുത്ത തുകയുടെ
വിശദാംശം നല്‍കുമൊ ?
വൈദ്യുത
മോഷണത്തിനുള്ള പിഴ തുക
4014.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുത
മോഷണം പിടികൂടി
പിഴയിട്ടതിന്
പ്രകാരമുള്ള തുക
പൂര്‍ണ്ണമായും വൈദ്യുതി
ബോര്‍ഡിന്റെ
അക്കൗണ്ടില്‍ വരാത്ത
സാഹചര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വൈദ്യുത
മോഷണ പ്രകാരം ആന്റി
പവര്‍ തെഫ്റ്റ്
സ്ക്വാഡ് പ്രതിദിനം
എത്ര രൂപ വരെ
പിഴശിക്ഷയായി
നിശ്ചയിച്ചു
നല്കുന്നു;
(സി)
ആയതില്‍
എത്ര തുക ബോര്‍ഡിന്റെ
അക്കൗണ്ടില്‍
വരുന്നുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ഡി)
പിഴതുക
അറിയിച്ച് അയക്കുന്ന
നോട്ടീസുകളില്‍, വിചാരണ
കഴിയുമ്പോള്‍ തുക
നാമമാത്രമായി
നിശ്ചയിക്കേണ്ടി വരുന്ന
സാഹചര്യം
വിശദീകരിക്കുമോ?
വൈദ്യുതി
വിതരണ മേഖല
ശക്തിപ്പെടുത്തുന്ന പദ്ധതികൾ
4015.
ശ്രീ.കെ.അച്ചുതന്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വിതരണ മേഖല
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളത്;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി ഏതെല്ലാം
തരം
സബ്സ്റ്റേഷനുകളുടെയും
അനുബന്ധ ലൈനുകളുടെയും
നിര്‍മ്മാണമാണ്
പൂര്‍ത്തിയാക്കിയിട്ടുള്ളത്;
വിശദമാക്കുമോ?
വൈദ്യുതി
ലഭ്യത ഉറപ്പു
വരുത്തുന്നതിനുള്ള നടപടികള്‍
4016.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
ല്‍ കേരളത്തിന്
ആവശ്യമുള്ള വൈദ്യുതി
ഏതൊക്കെ
ശ്രോതസ്സുകളില്‍
നിന്നും
ലഭ്യമാക്കുമെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
അന്തര്‍
സംസ്ഥാന പ്രസരണ
കോറിഡോറുകളിലെ തടസ്സം
മൂലം വൈദ്യുതി
ലഭ്യതയില്‍
എന്തെങ്കിലും പ്രയാസം
അനുഭവപ്പെടുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;വൈദ്യുതി
ലഭ്യത ഉറപ്പു
വരുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നടപടിമൂലം
ഉണ്ടാകാനിടയുള്ള അധിക
സാമ്പത്തിക ബാധ്യത
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഈ
സാമ്പത്തിക ബാധ്യത
എങ്ങനെ മറികടക്കാനാണ്
നിശ്ചയിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
(ഇ)
കേരളത്തിനാവശ്യമായ
വൈദ്യുതി പുറത്ത്
നിന്നും കൊണ്ടു
വരുന്നതിനാവശ്യമായ
പ്രസരണ സംവിധാനത്തില്‍
എന്തെങ്കിലും
അപര്യാപ്തത
അനുഭവപ്പെടുന്നുണ്ടോ;
എങ്കില്‍ വിശദാശങ്ങള്‍
ലഭ്യമാക്കുമോ;
(എഫ്)
കേരളത്തിലൂടെ
കടന്നു പോകുന്ന അന്തര്‍
സംസ്ഥാന പ്രസരണ
ലൈനുകളില്‍
നിര്മ്മാണത്തിലിരിക്കുന്നവയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ജി)
പ്രസ്തുത
ലൈനുകള്‍
പൂര്‍ത്തീകരിക്കുന്നതോടെ
വൈദ്യുതി ഇറക്കുമതി
ശേഷിയില്‍ എന്ത്
വര്‍ദ്ധനവാണ്
കണക്കാക്കിയിട്ടുള്ളത്
വിശദമാക്കുമോ; പ്രസ്തുത
ലൈനുകളുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
പവര്‍ഗ്രിഡ്
കോര്പ്പറേഷന്
സംസ്ഥാനത്തിനെതിരായി
കേസ്സു നടത്തുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വൈദ്യുതി
മോഷണം തടയുന്നതിന് നടപടി
4017.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
മോഷണം
തടയുന്നതിലേയ്ക്കായി
പാലക്കാട് ജില്ലയില്‍
2014 -ലിൽ നാളിതുവരെ
എത്ര റെയ്ഡുകളാണ്
നടത്തിയിട്ടുള്ളത്;
(ബി)
ഇതില്‍
എത്ര വൈദ്യുതി മോഷണ
കേസുകളാണ്
കണ്ടെത്തിയത്;
(സി)
പ്രസ്തുത
കേസുകളിൽ നിന്നും പിഴ
ഇനത്തില്‍ സര്‍ക്കാരിന്
ലഭിച്ച തുക എത്ര;
(ഡി)
കാര്‍ഷികാവശ്യത്തിനായുള്ള
വൈദ്യുതി മറ്റ്
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍
ആയതു തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
വൈദ്യുതി
നിരക്ക് വര്‍ദ്ധന
4018.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വൈദ്യുതി
നിരക്കില്‍ എത്ര ശതമാനം
വര്‍ദ്ധനവുണ്ടായി എന്ന്
വിശദമാക്കുമോ;
വൈദ്യുതി
ഉല്പാദനം
4019.
ശ്രീ.സി.ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ.രാജു
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആഭ്യന്തര വൈദ്യുതി
ഉല്പാദനം എത്രയാണ്;
ഇതില്‍ ഈ ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിനു
ശേഷം ഉല്പാദിപ്പിച്ച
വൈദ്യുതിയുടെ അളവെത്ര;
(ബി)
സംസ്ഥാനത്തെ
ദേശീയ ഊര്‍ജ്ജ ഉല്പാദന
കേന്ദ്രങ്ങളില്‍ എത്ര
യൂണിറ്റ് വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ട്;
ഇതില്‍ സംസ്ഥാനത്തിന്
ലഭിക്കുന്ന
വൈദ്യുതിയുടെ അളവ്
എത്ര;
(സി)
സ്വന്തമായി
പാരമ്പര്യേതര ഊര്‍ജ്ജം
ഉല്പാദിപ്പിക്കുവാന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
രീതികളില്‍ എത്ര
വൈദ്യുതി
ഉല്പാദിപ്പിക്കാനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
കണ്ണൂര്‍
ജില്ലയിലെ പാടിയാേട്ടുചാല്
ഇലക്ട്രിക്കല്‍ സെക്ഷന്‍
ഓഫീസ്
4020.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
പാടിയാേട്ടുചാല്
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസ്
വിഭജിച്ച് പുതിയ
സെക്ഷന്‍ അനുവദിക്കുന്ന
കാര്യം
പരിഗണനയിലുണ്ടാേ;
(ബി)
ഇല്ലെങ്കില്‍
പ്രദേശത്തിന്റെ
ഭൂവിസ്തൃതിയും മറ്റും
പരിഗണിച്ച് സെക്ഷന്‍
വിഭജിക്കാന്‍ നടപടികള്‍
സ്വീകരിക്കുമാേ?
ഉൗര്‍ജ്ജ
പ്രതിസന്ധി മറികടക്കാന്‍
കര്‍മ്മ പരിപാടി
4021.
ശ്രീ.സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതിയുടെ
വിതരണ-പ്രസരണ നഷ്ടം
പരമാവധി കുറച്ച്
ഉൗര്‍ജ്ജ പ്രതിസന്ധി
മറികടക്കാന്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
കര്‍മ്മ പരിപാടികള്‍
എന്തെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏറ്റവും
കുറഞ്ഞ നിരക്കില്‍,
പവർകട്ട്
ഏര്‍പ്പെടുത്താതെ
വെെദ്യുതി വിതരണം
ചെയ്ത് സംസ്ഥാനത്ത്
കൂടുതല്‍ വ്യവസായ
സംരംഭങ്ങള്‍
കൊണ്ടുവരുന്നതിന്
സഹായകരമായ ഉൗര്ജ്ജനയം
നടപ്പാക്കുമോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
വൈദ്യുതി
ഉല്പാദിപ്പിച്ച് അന്യ
സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന
കാര്യം
4022.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
നിന്നും വൈദ്യുതി
ഉല്പാദിപ്പിച്ച് അന്യ
സംസ്ഥാനങ്ങള്‍ക്ക്
നല്കുന്നുണ്ടോ; 2014
ജനുവരി മുതല്‍ നവംബര്‍
വരെ ഇപ്രകാരം എത്ര
വൈദ്യുതി
വിറ്റഴിച്ചുവെന്ന്
വെളിപ്പെടുത്താമോ?
വെെദ്യുതി
ചാര്‍ജ് വര്‍ദ്ധന
4023.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പ്രാവശ്യമാണ്
വെെദ്യുതി ചാര്‍ജ്
വര്‍ദ്ധിപ്പിച്ചിട്ടുള്ളത്;
വെെദ്യുതി ചാര്‍ജ്
വര്‍ദ്ധിപ്പിക്കുന്നതിനു
മുൻപുള്ളതിന്റെയും
അതിന് ശേഷമുള്ള
വര്‍ദ്ധിപ്പിച്ച
ചാര്‍ജ്ജുകളുടെയും
വിശദാംശം നല്‍കുമോ;
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;?
വെെദ്യുതി
ഉത്പാദാനം
4024.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര മെഗാവാട്ട്
വെെദ്യുതി
ഉത്പാദിപ്പിക്കുവാന്‍
കഴിഞ്ഞുവെന്നു
വിശദമാക്കാമാേ?
പാലക്കാട്
ജില്ലയില്‍ കെ . എസ്, ഇ .ബി
മസ്ദൂര്‍ നിയമനം
4025.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കെ . എസ്,
ഇ .ബി യില്‍ നിലവില്‍
എത്ര മസ്ദൂര്‍
തസ്തികകളാണുള്ളത്?
(ബി)
പുതുതായി
ഉദ്ഘാടനം ചെയ്ത രണ്ട്
സെക്ഷന്‍ ഓഫീസുകളില്‍
മസ്ദൂര്‍മാരെ
നിയമിച്ചിട്ടുണ്ടോ?
(സി)
പാലക്കാട്
ജില്ലയില്‍
മസ്ദൂര്‍മാരുടെ റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്ര പേരെയാണ്
നിയമിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ?
(ഡി)
ഒഴിവുകള്‍
കൃത്യമായി
റിപ്പോര്‍ട്ട്
ചെയ്യുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ഇ)
ഉണ്ടെങ്കില്‍
ഇതു
പരിഹരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയില്‍ കെ.എസ്.ഇ.ബി
മസ്ദൂര്‍, ലൈന്മാന്
തസ്തികയില്‍ നിയമനം
4026.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കെ.എസ്.ഇ.ബി
മസ്ദൂര്‍ തസ്തികയില്‍
എത്ര ഒഴിവുകളാണ്
നിലവില്‍ ഉള്ളത് എന്ന്
വ്യക്തമാക്കുമോ;
(ബി)
യഥാസമയം
ഒഴിവുകള്‍
നികത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
ജില്ലയിലെ
ലൈന്മാന് തസ്തികള്‍
ഒഴിഞ്ഞു കിടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഒഴിവുകള്‍
യഥാസമയം നികത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
സമ്പൂ൪ണ്ണ
വൈദ്യുതീകരണ പദ്ധതിയുമായി
ബന്ധപ്പെട്ട വിശദാംശങ്ങള്‍
4027.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006
മുതല്‍ 2011 വരെ
സമ്പൂ൪ണ്ണ വൈദ്യുതീകരണ
പദ്ധതിയുടെ ഭാഗമായി
ഏറ്റെടുത്ത
പ്രവൃത്തികളുടെയും
നല്കിയ പുതിയ വൈദ്യുതി
കണക്ഷനുകളുടെയും
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
മേല്‍ കാലയളവില്‍
സമ്പൂ൪ണ്ണമായി
വൈദ്യുതീകരിച്ച നിയമസഭാ
മണ്ഡലങ്ങളുടെയും റവന്യു
ജില്ലകളുടെയും വിശദാംശം
ലഭ്യമാക്കുമോ;
(സി)
കേന്ദ്രാവിഷ്കൃത
പദ്ധതിക്ക് പുറമേ
2011-12 കാലയളവില്‍
സമ്പൂ൪ണ്ണ വൈദ്യുതീകരണ
പരിപാടി സംസ്ഥാന
സ൪ക്കാ൪ ഏറ്റെടുത്തു
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
2006-2011
കാലയളവില്‍ വൈദ്യുത
പ്രസരണ രംഗത്ത്
പൂ൪ത്തീകരിച്ച 33 KV,
66KV, 110KV, 220KV സബ്
സ്റ്റേഷനുകളുടെ
വിശദാംശങ്ങള്‍ ഒാരോ
വ൪ഷത്തേയും ഇനം
തിരിച്ച് ലഭ്യമാക്കുമോ;
(ഇ)
2011-14
കാലയളവില്‍
പൂ൪ത്തീകരിച്ച മേല്‍
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍ ഒാരോ
വ൪ഷത്തേയ്യും ഇനം
തിരിച്ചു ലഭ്യമാക്കുമോ?
ഡാമുകളിലെ
ജലപ്പരപ്പില്‍ സൗരവൈദ്യുത
നിലയങ്ങള്‍
4028.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ഡാമുകളിലെ
ജലപ്പരപ്പില്‍
സൗരവൈദ്യുത നിലയങ്ങള്‍
സ്ഥാപിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം ഡാമുകളിലാണ് ഈ
പദ്ധതി
ആവിഷ്ക്കരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എപ്പോള്‍
ആരംഭിക്കുന്നതിനാണ്
ഉദ്ദേശിച്ചിട്ടുളളത്;
(ഡി)
ഏതെല്ലാം
കമ്പനികളാണ്
പദ്ധതിയില്‍
സഹകരിക്കുന്നതിന്
തയ്യാറായിട്ടുളളതെന്ന്
അറിയിക്കുമോ;
(ഇ)
ഈ
പദ്ധതിയുടെ പ്രതീക്ഷിത
ചെലവെത്രയാണ്?
ജലത്തില്‍
നിന്നല്ലാതെയുള്ള വൈദ്യുതി
ഉല്പാദനം
4029.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
കെ. ദാസന്
,,
പി.റ്റി.എ. റഹീം
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവൈദ്യുത
പദ്ധതിയില്‍
നിന്നല്ലാതെ
സംസ്ഥാനത്ത് വൈദ്യുതി
ഉല്പാദനം
നടത്തുന്നതിനുള്ള
മാ൪ഗ്ഗങ്ങള് വേണ്ടവിധം
ഉപയോഗപ്പെടുത്തുന്നില്ല
എന്ന ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുള്ള
ഏതെല്ലാം പദ്ധതികളാണ്
പ്രഖ്യാപിച്ചിരുന്നത്;
(സി)
ഇത്തരം
പദ്ധതികളിലൂടെ
ലക്ഷ്യമിട്ട ഉല്പാദനം
എത്രയായിരുന്നുവെന്നും
ഉദ്ദേശിച്ച തരത്തില്‍
പ്രാവ൪ത്തികമാക്കാന്‍
കഴിഞ്ഞില്ലെങ്കില്‍
അതിനുള്ള കാരണം
എന്തായിരുന്നു എന്നും
വിശദമാക്കാമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ തരിയോട് -
കളരിക്കോട് ആദിവാസി
കോളനിയില്‍ വൈദ്യുതി
4030.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
പടിഞ്ഞാറത്തറ സെക്ഷന്റെ
പരിധിയിലുള്ള തരിയോട്
പഞ്ചായത്തിലെ രണ്ടാം
വാര്‍ഡില്‍പ്പെട്ട
കളരിക്കോട് ആദിവാസി
കോളനിയില്‍
വൈദ്യുതിയില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കോളനിയിലെ വീടുകളിലെ
വൈദ്യുതി കണക്ഷന്
വിച്ഛേദിക്കാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ;
(സി)
ആദിവാസി
വിഭാഗത്തില്‍പ്പെട്ട ഈ
കോളനി നിവാസികള്‍ക്ക്
വൈദ്യുതി കണക്ഷന്
പുന:സ്ഥാപിച്ചു
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കുന്നംകുളം
കെ.എസ്.ഇ.ബി ഡിവിഷൻ ആഫീസിനു
കീഴില്‍ വൈദ്യുതി കണക്ഷന്
അപേക്ഷിച്ചവർ
4031.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നംകുളം
കെ.എസ്.ഇ.ബി ഡിവിഷൻ
ആഫീസിനു കീഴില്‍ വരുന്ന
സെക്ഷന്‍ ആഫീസിനു
കീഴില്‍ വൈദ്യുതി
കണക്ഷന് അപേക്ഷിച്ചവരിൽ
ഇനിയും എത്ര പേര്‍ക്ക്
കണക്ഷന് നല്‍കാനുണ്ട്
;
(ബി)
ഇതില്‍
ഗാര്‍ഹിക, കാര്‍ഷിക
കണക്ഷനുകള്‍ എത്ര വീതം
വരും; സെക്ഷന്‍
ആഫീസുതിരിച്ച്
പ്രത്യേകം
വ്യക്തമാക്കുമോ ;
(സി)
ഇത്രയും
പേര്‍ക്ക് എന്നത്തേക്ക്
വൈദ്യുതി കണക്ഷന്
നല്കാന് കഴിയും
എന്നാണ്
പ്രതീക്ഷിക്കുന്നത് ;
വിശദാംശം
വ്യക്തമാക്കുമോ ?
അനെ൪ട്ടിലെ
നിയമന നടപടികള്‍
4032.
ശ്രീ.വര്‍ക്കല
കഹാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനെ൪ട്ടിലെ
വിവിധ തസ്തികകളിലേക്ക്
ഉള്ള നിയമന നടപടികള്‍
നി൪ത്തി വെയ്ക്കാ൯
നി൪ദ്ദേശം നിലവിലുണ്ടോ;
(ബി)
പ്രസ്തുത
സ൪ക്കാ൪ നി൪ദ്ദേശം
ലംഘിച്ചു കൊണ്ട്
സ്ഥാപനത്തില്‍
ഏതെങ്കിലും
തസ്തികകളിലേക്ക് നിയമന
നടപടികള്‍
പൂ൪ത്തിയാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഈ
ക്രമക്കേടുകളി൯മേല്
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍
വാടകക്കെട്ടിടത്തിലെ
കെ.എസ്.ഇ.ബി. ഓഫീസുകള്‍
4033.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കെ.എസ്.ഇ.ബി.യുടെ എത്ര
ഓഫീസുകള്‍
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
വാടകയിനത്തില്‍
പ്രതിമാസം കെ.എസ്.ഇ.ബി.
എത്ര തുക കണ്ടെത്തണം;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കെ.എസ്.ഇ.ബി.യുടെ
പല ഓഫീസുകളും
പ്രവര്‍ത്തിക്കുന്ന
സ്ഥലങ്ങളില്‍
ആവശ്യത്തിന് റവന്യൂ
ഭൂമി ലഭ്യമാക്കാവുന്ന
സാഹചര്യത്തില്‍
സ്വന്തമായ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കൊണ്ടോട്ടി,
പുളിക്കല്‍ ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസുകളുടെ വിഭജനം
4034.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ കൊണ്ടോട്ടി,
പുളിക്കല്‍
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസുകളില്‍
ഉപഭോക്താക്കളുടെ എണ്ണം
അധികമാണ് എന്ന കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
പ്രവര്‍ത്തന
സൗകര്യം കണക്കിലെടുത്ത്
ഈ രണ്ട് സെക്ഷനുകളെയും
വിഭജിച്ച് ഐക്കരപ്പടി,
കൊളത്തൂര്‍ എന്നീ രണ്ട്
പുതിയ സെക്ഷനുകള്‍ കൂടി
ആരംഭിക്കണം എന്ന ആവശ്യം
പരിഗണിക്കുമോ?
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ പദ്ധതികള്‍
4035.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
ഊര്‍ജ്ജ വകുപ്പ് വഴി
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്നും
, എത്ര രൂപയുടെ വികസന
പദ്ധതികളാണ് വകുപ്പ്
നടപ്പിലാക്കിയിട്ടുളളത്
എന്നും
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
ഗവണ്മെന്റ്
സഹായത്തോടെ
കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
നടപ്പിലാക്കിയ
പദ്ധതികള്‍ ഏതെല്ലാം;
(സി)
പ്രസ്തുത
പദ്ധതികളുടെ പുരോഗതി
വിശദമാക്കാമോ?
കാഞ്ഞങ്ങാട്
ഭൂമിക്കടിയിലൂടെ വെെദ്യുതി
4036.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.പി.ഡി.ആര്.പി
ഫണ്ട് ഉപയോഗിച്ച്
കാഞ്ഞങ്ങാട് നഗരത്തില്‍
സ്ഥാപിച്ച
ഭൂമിക്കടിയിലൂടെ
വെെദ്യുതി പദ്ധതിയുടെ
പ്രവൃത്തി എന്നാണ്
പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ;
(ബി)
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ ;
(സി)
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായി
ചെലവായ തുക
എത്രയാണെന്നും,
പ്രവൃത്തി
പൂര്‍ത്തിയാക്കാത്തതിന്റെ
സാങ്കേതിക പ്രശ്നങ്ങള്‍
ഉള്‍ക്കൊണ്ട് പദ്ധതി
എത്രയും പെട്ടെന്ന്
പ്രാവര്‍ത്തികമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കാമോ ?
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ വൈദ്യുതി
ഉപഭോക്താക്കളുടെ എണ്ണം
4037.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ ഓരോ
വൈദ്യുതി സെക്ഷന്‍
ഓഫീസുകളിലുമുള്ള
ഉപഭോക്താക്കളുടെ എണ്ണം
വെളിപ്പെടുത്തുമോ;
(ബി)
ഓരോ
സെക്ഷന്‍ ഓഫീസുകളിലും
ഗാര്‍ഹിക വൈദ്യുതി
കണക്ഷന്
ലഭിക്കുന്നതിനുവേണ്ടി
എത്ര അപേക്ഷകള്‍
നിലവിലുണ്ട്; പ്രസ്തുത
അപേക്ഷകര്‍ക്ക്
എപ്പോള്‍ കണക്ഷന്
ലഭ്യമാക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
ആറ്റിങ്ങല്‍
മുനിസിപ്പാലിറ്റിയില്‍ കെ എസ്
ഇ ബി സബ് സ്റ്റേഷൻ
4038.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങലില്‍
കെ എസ് ഇ ബി സബ്
സ്റ്റേഷൻ
നിര്‍മ്മാണത്തിന്
കഴിഞ്ഞ ഗവണ്മെന്റ്
അനുമതി നല്കി
തറക്കല്ലിടല്‍
നടത്തിയതിന് ശേഷം
പ്രസ്തുത പദ്ധതി
ഉപേക്ഷിയ്ക്കാനുണ്ടായ
കാരണം വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപൂരം
ജില്ലയിലെ വലിയ നഗരവും,
സ്പെഷ്യല്‍ ഗ്രേഡ്
പദവിയുമുള്ള
ആറ്റിങ്ങല്‍
മുനിസിപ്പാലിറ്റിയില്‍
കെ എസ് ഇ ബി സബ്
സ്റ്റേഷന്റെ ആവശ്യകത
സംബന്ധിച്ച് ബഹു.
മന്ത്രിയ്ക്ക്
നിവേദനങ്ങള്‍
സമര്‍പ്പിച്ചിരുന്നത്
സംബന്ധിച്ച് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
വളരെ
കൂടുതല്‍ വൈദ്യുത
ഉപഭോക്താക്കള്‍
ഉള്‍പ്പെടുന്ന
ആറ്റിങ്ങല്‍
മുനിസിപ്പാലിറ്റിയില്‍
കെ എസ് ഇ ബി സബ്
സ്റ്റേഷൻ
സ്ഥാപിയ്ക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
വ്യക്തമാക്കാമോ?
രാജീവ്ഗാന്ധി
ഗ്രാമീണ വെെദ്യുതീകരണ പദ്ധതി
4039.
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജീവ്ഗാന്ധി
ഗ്രാമീണ വെെദ്യുതീകരണ
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി ഇതിനോടകം
നടപ്പിലാക്കിയ
ജില്ലകള്‍ ഏതെല്ലാമാണ്;
(സി)
ആര്.
ജി. ജി. വി. വൈ. പദ്ധതി
പ്രകാരം ഇതിനോടകം
ചെലവഴിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
മുഴുവന്‍ ജില്ലകളിലും
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിന്
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ;
വ്യക്തമാക്കുമോ?
പാരമ്പര്യേതര
ഊര്‍ജ്ജ സ്ത്രോതസുകള്‍
4040.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഊര്‍ജ്ജ പ്രതിസന്ധിയുടെ
അടിസ്ഥാനത്തില്‍
പാരമ്പര്യേതര ഊര്‍ജ്ജ
സ്രോതസുകള്‍
ഉപയോഗപ്പെടുത്തുന്നവര്‍ക്ക്
സബ്സിഡി നല്‍കുന്നതിന്
പദ്ധതികളുണ്ടോ;
വിശദാംശം നല്‍കുമോ?
കാസര്‍ഗോട്ടെ
ഗ്രാമങ്ങളിലെ വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിന്
നടപടികള്‍
4041.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ മലയോര
പഞ്ചായത്തുകളായ
കുറ്റിക്കോല്‍,
ബേദഡൂക്ക, ദേലമ്പാടി,
പനത്തടി
എന്നിവിടങ്ങളില്‍
വോള്‍ട്ടേജ് ക്ഷാമം
നേരിടുന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ആയത്
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
തിരുവനന്തപുരം
നഗരസഭാമേഖലയിലെ
തെരുവുവിളക്കുകള്‍
4042.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭാമേഖലയിലെ നൂറു
വാര്‍ഡുകളിലും നിലവില്‍
തെരുവുവിളക്കുകള്‍
പ്രകാശിപ്പിക്കാത്തത്
എന്തുകൊണ്ടാണ്;
(ബി)
പ്രസ്തുത
വിളക്കുകള്‍
എന്നത്തേക്ക്
പ്രകാശിപ്പിക്കും എന്നു
വ്യക്തമാക്കുമോ?
പൂക്കൊളത്തുര്
കേന്ദ്രമാക്കി പുതിയ സെക്ഷന്‍
ഓഫീസ്
4043.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കെ.എസ്.ഇ.ബി.യുടെ
എത്ര പുതിയ സെക്ഷന്‍
ഓഫീസുകള്‍
ആരംഭിച്ചിട്ടുണ്ടെന്നും
അത്
എവിടെയെല്ലാമാണെന്നും
അറിയിക്കുമോ;
(ബി)
മഞ്ചേരി
ഡിവിഷനു കീഴില്‍
മഞ്ചേരി നോര്‍ത്ത്,
കീഴിശ്ശേരി,
വള്ളുവമ്പ്രം എന്നീ
സെക്ഷനുകള്‍ വിഭജിച്ച്
പൂക്കൊളത്തുര്
കേന്ദ്രമാക്കി പുതിയ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കണമെന്ന ആവശ്യം
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അതിനുള്ള സത്വര
നടപടികള്‍
സ്വീകരിക്കുമോ?
വെെദ്യുതിമാേഷണം
4044.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതിമോഷണം
സംബന്ധിച്ച് ആന്റി
പവര്‍ തെഫ്റ്റ്
സ്ക്വാഡ് ഇൗടാക്കിയ
പിഴയുടെ കണക്ക്
ജില്ലതിരിച്ചു
വ്യക്തമാക്കുമാേ;
(ബി)
ഗാര്‍ഹിക
ഉപഭാേക്താക്കള്‍ക്ക്
അവർ താമസിക്കുന്ന
വീട്ടില്‍ത്തന്നെ ചെറിയ
താത്ക്കാലിക
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനായി
വെെദ്യുതി
ഉപയാേഗിക്കുന്നതിന്
കെ.എസ്.ഇ.ബി.യുടെ
അനുവാദം ആവശ്യമുണ്ടാേ;
(സി)
ഇതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമാേ?
വെെദ്യുതിമാേഷണം
4045.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതിമാേഷണവുമായി
ബന്ധപ്പെട്ടു
സംസ്ഥാനത്ത് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
ജില്ലതിരിച്ചുള്ള
കണക്ക് വിശദമാക്കുമാേ;
(ബി)
ഇപ്രകാരം
മാേഷണം
കണ്ടുപിടിക്കപ്പെട്ടതിലൂടെ
എത്ര കാേടി രൂപ
സര്‍ക്കാരിലേയ്ക്ക്
ഇൗടാക്കുവാന്
കഴിഞ്ഞിട്ടുണ്ട്;
വിശദാംശം നല്കുമാേ;
കൊട്ടാരക്കരയിലെ
സര്‍ക്കാര്‍/സ്വകാര്യ
സ്ഥാപനങ്ങളുടെ വൈദ്യുതി
കുടിശ്ശിക
4046.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
സര്‍ക്കാര്‍/സ്വകാര്യ
സ്ഥാപനങ്ങള്‍ വൈദ്യുതി
കുടിശ്ശിക ഇനത്തില്‍
കെ.എസ്.ഇ.ബി ക്ക് എത്ര
തുക നല്‍കാനുണ്ട്; അവ
ഓരോന്നിന്റെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
തുക
പിരിച്ചെടുക്കുന്നതിന്
വൈദ്യുതി ബോര്‍ഡ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
ചാലക്കുടിപ്പുഴയില്‍
നീരൊഴുക്ക്
ഉറപ്പുവരുത്തുന്നതിന് നടപടി
4047.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
റിവര്‍ ഡൈവേര്ഷന്
സ്കീമില്‍ നിന്നും
ജലസേചനം കൂടുതലായി
നടക്കുന്ന ഡിസംബര്‍
മുതല്‍ മെയ് വരെയുള്ള
മാസങ്ങളില്‍,
പെരിങ്ങല്‍കുത്ത്
ഹൈഡ്രോ ഇലക്ട്രിക്
പ്രോജക്ടില്‍ (PHEP)
നിന്നും ഇരുപത്തിനാലു
മണിക്കൂറും
വൈദ്യുതോല്പാദനം
ക്രമീകരിച്ച്
ചാലക്കുടിപ്പുഴയില്‍
ഒരേ രീതിയിലുള്ള
നീരൊഴുക്ക്
ഉറപ്പുവരുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
വര്‍ഷങ്ങളില്‍
വൈദ്യുതോല്പാദനം
ഭാഗികമായി ക്രമീകരിച്ച്
നടപ്പാക്കിയിരുന്നത് ഈ
വര്‍ഷം പൂര്‍ണ്ണമായും
നടപ്പാക്കുമെന്ന്
ഉറപ്പു വരുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ഉൗര്ജ്ജസംരക്ഷണത്തിന്
നൂതനപരിപാടികൾ
4048.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വെെദ്യുതിയുടെ
ഉത്പാദന-വിതരണമേഖലകളിലൂടെ
ചെലവുചുരുക്കുന്നതിനും
വെെദ്യുതി
ലാഭിക്കുന്നതിനും പുതിയ
കണ്ടെത്തലുകളുമായി
കടന്നുവരുന്ന പ്രതിഭകളെ
പ്രാേത്സാഹിപ്പിക്കുന്നതിനും
അവരുടെ കണ്ടെത്തലുകളെ
പ്രയാേജനപ്പെടുത്തുന്നതിനും
ഉൗര്ജ്ജവകുപ്പ്
പരിപാടികൾ
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമാേ?
കുണ്ടറ
നല്ലിലയിലെ 11 കെ.വി ലൈന്‍
4049.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുണ്ടറ
നല്ലില
ട്രാന്‍സ്ഫോര്‍മര്‍
ജംഗ്ഷന് മുതല്‍
വായനശാല വരെയുള്ള 500
മീറ്റര്‍ ഭാഗത്ത് 11
കെ.വി ലൈന്‍ താഴ്ന്ന്
ജനങ്ങളുടെ ജീവനും
സ്വത്തിനും ഭീഷണി
ഉയര്‍ത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തിന്മേല്
ലഭിച്ച പരാതികളിന്മേല്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചു
വരുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ജനങ്ങളുടെ ഭീതി
ഒഴിവാക്കാനായി
നടപടികളുടെ വേഗം
കൂട്ടുന്ന കാര്യം
അടിയന്തരമായി
പരിഗണിക്കുമോ?
ചെറായി
110KV സബ്സ്റ്റേഷൻ
4050.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറായി
110KV സബ്സ്റ്റേഷന്
ഭരണാനുമതി നല്‍കിയത്
ഏത് വര്‍ഷമാണെന്നും
എത്ര രൂപയാണ്
എസ്റ്റിമേറ്റ്
ചെയ്തിരുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
കമ്മീഷന് ചെയ്യന്നതിന്
ഇനിയും എത്ര തുക കൂടി
ആവശ്യമായി വരുമെന്നാണ്
കണക്കാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
എന്നത്തേക്ക് കമ്മീഷന്
ചെയ്യാനാകുമെന്ന്
വ്യക്തമാക്കാമോ;
കമ്മീഷനിംഗ്
അനിശ്ചിതമായി
നീണ്ടുപോകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
നടപടികള്‍
വേഗത്തിലാക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ഇ)
ഇക്കാര്യം
സംബന്ധിച്ച്
ഉന്നതതലയോഗം
വിളിക്കണമെന്ന്
ആവശ്യപ്പെട്ട് വൈപ്പിൻ
എം.എല്‍.എ. നല്കിയ
കത്തിന്മേല്
സ്വീകരിച്ച
നടപടിയെന്തെന്ന്
വ്യക്തമാക്കാമോ?
പുനരാവിഷ്കൃത ഊര്‍ജ്ജിത
ഊര്‍ജ്ജവിതരണ പരിഷ്കരണ പദ്ധതി
(R.A.P.D.R.P.)
4051.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേന്ദ്രസഹായത്തോടെ
നടപ്പാക്കിവരുന്ന
പുനരാവിഷ്കൃത ഊര്‍ജ്ജിത
ഊര്‍ജ്ജവിതരണ പരിഷ്കരണ
പദ്ധതി (R.A.P.D.R.P.)
യുടെ പാര്‍ട്ട്
ബി-യില്‍ ഏതെല്ലാം
ടൗണുകളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
ജില്ലാതല വിശദാംശം
ലഭ്യമാക്കുമോ?
കൊച്ചി
മെട്രോ റെയില്‍ പദ്ധതി
4052.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
മെട്രോ റെയില്‍
പദ്ധതിയുടെ ഒന്നാംഘട്ടം
എന്ന്
പൂര്‍ത്തിയാക്കാനാവുമെന്നും
ഇതിന്റെ ദൂരം
എത്രയാണെന്നും ഏതൊക്കെ
സ്ഥലങ്ങള്‍ തമ്മില്‍
ബന്ധിപ്പിച്ചാണെന്നും
ആദ്യഘട്ടത്തിലെ
സ്റ്റേഷനുകള്‍
ഏതൊക്കെയാണെന്നും
ഇതിന് പ്രതീക്ഷിക്കുന്ന
ചെലവ് എത്രയാണെന്നും
വ്യക്തമാക്കുമോ ;
(ബി)
തുടര്‍ന്നുള്ള
രണ്ടാംഘട്ട പദ്ധതിയുടെ
വിശദാംശങ്ങളും ഇതെന്ന്
പൂര്‍ത്തിയാക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ ;
(സി)
കൊച്ചി
മെട്രോ പോലെ നഗര
ഹൃദയങ്ങളില്‍
നടപ്പാക്കുന്ന റെയില്‍
ഗതാഗത പദ്ധതികള്‍
സംസ്ഥാനത്ത്
മറ്റെവിടെയെങ്കിലും
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ
?
കാെരട്ടി
റെയില്‍വേ സ്റ്റേഷനെ ഫ്ലാഗ്
സ്റ്റേഷനാക്കി
ഉയര്‍ത്തുന്നതിനു നടപടി
4053.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദര്‍ശ്
സ്റ്റേഷനായി
പ്രഖ്യാപിച്ചിട്ടുള്ള
ചാലക്കുടി റെയില്‍വേ
സ്റ്റേഷനില്‍ ആഴ്ചയില്‍
3 ദിവസം ഡിവെെന് നഗര്‍
സ്റ്റേഷനില്‍
സ്റ്റാേപ്പുള്ള കുര്‍ള
എക്സ്പ്രസ്സിന് (No.
16346, 16345)
തിങ്കള്‍, ചാെവ്വ,
ബുധന്‍, വ്യാഴം എന്നീ
നാലുദിവസങ്ങളില്‍ കൂടി
സ്റ്റാേപ്പ്
അനുവദിക്കുന്നതിനും
കാെച്ചുവേളി-ബാംഗ്ലൂര്‍
പ്രതിദിന ട്രെയിനിനും
(16316),
ആലപ്പുഴ-ധന്‍ബാദ്
ട്രെയിനിനും (13352)
സ്റ്റാേപ്പ്
അനുവദിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ;
(ബി)
ഇതിനായി
സര്‍ക്കാര്‍
സമര്‍പ്പിച്ചിട്ടുള്ള
നിവേദനത്തിന്
എന്തെങ്കിലും
മേല്നടപടികളാേ
മറുപടികളാേ
കേന്ദ്രസര്‍ക്കാരിന്റെ
ഭാഗത്തുനിന്ന്
ഉണ്ടായിട്ടുണ്ടാേയെന്നു
വ്യക്തമാക്കുമാേ;
(സി)
നിലവില്‍
ഹാേള്ട്ട് സ്റ്റേഷനായ
കാെരട്ടി റെയില്‍വേ
സ്റ്റേഷനെ ഫ്ലാഗ്
സ്റ്റേഷനാക്കി
ഉയര്‍ത്തുന്നതിനും
കൂടുതല്‍
ട്രെയിനുകള്‍ക്ക്
സ്റ്റാേപ്പ്
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമാേ?
റെയില്‍വേ
അടിസ്ഥാന സൗകര്യ വികസനം
4054.
ശ്രീ.കെ.രാധാകൃഷ്ണന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.വി.ശിവന്‍കുട്ടി
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റെയില്‍വേയുടെ
അധീനതയിലുള്ള
സൗകര്യങ്ങള്‍
ഉപയോഗപ്പെടുത്തി
അടിസ്ഥാന
സൗകര്യമൊരുക്കുന്നതില്‍
അധികാരികള്‍
കാണിക്കുന്ന അലസത
യാത്രാസൗകര്യങ്ങള്‍
ഒരുക്കുന്നതിന്
വിഘാതമാകുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
നേമത്ത്
ഏതെല്ലാം തരത്തിലുള്ള
വികസന പ്രവ൪ത്തനങ്ങളാണ്
പ്രഖ്യാപിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
നേമത്ത്
ഉള്ള സൗകര്യങ്ങള്‍
ഉപയോഗപ്പെടുത്തുന്നതില്‍
കാണിക്കുന്ന ഉദാസീനത
മൂലം തിരുവനന്തപുരം
റെയില്‍വേ സ്റ്റേഷ൯
നേരിടുന്ന പ്രയാസങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
തീവണ്ടികളുടെ
യാത്രാക്രമീകരണങ്ങള്‍
നിശ്ചയിക്കുന്നതിന്
സംസ്ഥാനവുമായി
ഏതെങ്കിലും തരത്തിലുള്ള
ആശയവിനിമയം
നടത്താറുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ?
റെയില്‍വേ
പദ്ധതികള്‍
4055.
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
സി.കൃഷ്ണന്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റെയില്‍വേ പദ്ധതികള്‍
പ്രഖ്യാപിക്കുമ്പോള്‍
അത്
നടപ്പിലാക്കുന്നതിനുള്ള
പ്രായോഗികതയെക്കുറിച്ച്
പഠനം നടത്താറുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതികള്‍
പലതും
നടപ്പിലാക്കുന്നതിന്
പ്രായോഗിക ബുദ്ധിമുട്ട്
കാരണം മുന്നോട്ടു
പോകുവാന്‍ കഴിയാത്ത
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ?
ഗുരുവായൂര്‍
തിരുനാവായ റെയില്‍വെ ലൈന്‍
4056.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നംകുളം
ആര്‍ത്താറ്റ് വഴിയുള്ള
ഗുരുവായൂര്‍ തിരുനാവായ
റെയില്‍വെ ലൈനിന്റെ
പ്രവര്‍ത്തന പുരോഗതി
എന്താണെന്ന്
അറിയിക്കാമോ ;
(ബി)
ഇതിനുള്ള
സ്ഥലം ഏറ്റെടുക്കല്‍
നടപടികള്‍ ആരംഭിച്ചുവോ
;
(സി)
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
2015-16-ലെ റെയില്‍വേ
ബഡ്ജറ്റില്‍ മതിയായ തുക
വകയിരുത്തുന്നതിന്
കേന്ദ്ര
ഗവണ്മെന്റുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിക്കുമോ ;
(ഡി)
എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ ?
ട്രെയിനുകളില്‍
പുതിയ ബോഗികള്‍
ഘടിപ്പിക്കാന്‍ നടപടി
4057.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വീസ് നടത്തുന്ന
ട്രെയിനുകളിലെ ബോഗികള്‍
ഏറ്റവും മോശമായവയാണെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉപയോഗയോഗ്യമായവയും
മോശമല്ലാത്തതുമായ
ബോഗികള്‍ സംസ്ഥാനത്തിന്
ലഭിക്കുവാന്‍
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ;
(സി)
യാത്രയ്ക്ക്
അധിക തുക ഈടാക്കുന്ന
ജനശതാബ്ദി
ട്രെയിനുകളില്‍ സാധാരണ
കോച്ചുകള്‍
ഘടിപ്പിക്കുന്നത്
വ്യാപകമായത്
ഒഴിവാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വിവിധ
നിരക്കിലുള്ള സ്റ്റാമ്പുകള്‍
ലഭ്യമാകാത്ത സാഹചര്യം
4058.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോസ്റ്റ് ഓഫീസുകളില്‍
വിവിധ നിരക്കിലുള്ള
സ്റ്റാമ്പുകള്‍
ലഭ്യമാകാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓര്‍ഡര്‍
നല്‍കിയിട്ടും
ആവശ്യമുള്ള
സ്റ്റാമ്പുകള്‍ തപാല്‍
മേഖലയില്‍
എത്തിച്ചേരാത്തതിന്റെ
കാരണം എന്താണ്;
(സി)
സ്റ്റാമ്പ്
ക്ഷാമം പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
മലിനീകരണ
നിയന്ത്രണ ആസൂത്രണം
4059.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
കെ.മുരളീധരന്
,,
കെ.ശിവദാസന്‍ നായര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലിനീകരണ
നിയന്ത്രണരംഗം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
രംഗത്ത് സംസ്ഥാനം
നേരിടുന്ന പ്രധാന
പ്രശ്നങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
പ്രസ്തുത
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
മലിനീകരണ
നിയന്ത്രണബോര്‍ഡ്
എന്തെല്ലാം പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
(ഡി)
പദ്ധതികളുടെ
രൂപീകരണത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകിരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
മലിനീകരണ
നിയന്ത്രണ ബോര്‍ഡിലെ
നിയമനങ്ങള്‍
T *4060.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലിനീകരണ
നിയന്ത്രണ ബോര്‍ഡിലെ
നിയമനങ്ങള്‍ PSC യ്ക്ക്
വിട്ടുകൊണ്ടുള്ള
സര്‍ക്കാര്‍ ഉത്തരവ്
റദ്ദു ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നു
വിശദമാക്കുമോ; റദ്ദ്
ചെയ്ത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
മലിനീകരണ
നിയന്ത്രണ ബോര്‍ഡിലെ
നിയമനങ്ങള്‍ക്ക് പ്രായ
പരിധി 35 വയസ്സായി
നിശ്ചയിച്ചത് എന്തിന്റെ
അടിസ്ഥാനത്തിലാണെന്നു
വിശദമാക്കുമോ;
(സി)
വിജ്ഞാപനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
(ഡി)
ഏതൊക്കെ
തസ്തികകളിലേക്കാണ്
നിയമനം നടത്തുന്നതിനും
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
കഞ്ചിക്കോട്
മേഖലയിലെ ഇരുമ്പുരുക്കു
വ്യവസായ സ്ഥാപനങ്ങള്‍ മൂലമുളള
പരിസ്ഥിതി പ്രശ്നങ്ങള്‍
T *4061.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കഞ്ചിക്കോട്
മേഖലയില്‍
പ്രവര്‍ത്തിച്ചു വരുന്ന
ഇരുമ്പുരുക്കു വ്യവസായ
സ്ഥാപനങ്ങള്‍ മൂലമുളള
പരിസ്ഥിതി പ്രശ്നങ്ങള്‍
എന്തെല്ലാമെന്ന് പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരെയാണ്
ചുമതലപ്പെടുത്തിയത്;
എന്നാണ് പഠനം
നടത്തിയത്; പഠന
റിപ്പോര്‍ട്ട്
ലഭിച്ചുവോ; എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
കഞ്ചിക്കോട്
വ്യവസായ മേഖലയില്‍ എത്ര
ഇരുമ്പുരുക്ക്
കമ്പനികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവ ഏതെല്ലാം; ഏതെല്ലാം
ഇരുമ്പുരുക്ക്
കമ്പനികള്‍ക്കാണ്
പഞ്ചായത്ത് അനുമതി
നിഷേധിച്ചിട്ടുളളത്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കമ്പനികള്‍
പ്രവര്‍ത്തിക്കുന്നതിന്
കേന്ദ്ര-സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡുകള്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
കഞ്ചിക്കോട്
വ്യവസായ മേഖലയിലെ
ഇരുമ്പുരുക്ക്
കമ്പനികള്‍ കമ്പനിയിലെ
അവശിഷ്ടങ്ങള്‍ കോരയാര്‍
പുഴയിലേക്ക്
തളളുന്നതായും അതിനാല്‍
പുഴ മലിനമാകുന്നു
എന്നുമുളള ആക്ഷേപങ്ങള്‍
ശ്രദ്ധയിലുണ്ടോ;
ഉണ്ടെങ്കില്‍ അതു
തടയുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വെളിപ്പെടുത്തുമോ;
(ഇ)
കഞ്ചിക്കോട്
വ്യവസായ മേഖലയില്‍
താമസിക്കുന്ന ജനങ്ങള്‍
നേരിടുന്ന ഗുരുതരമായ
ആരോഗ്യ പ്രശ്നങ്ങള്‍
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി പഠനം
നടത്തുമോ;
വിശദമാക്കാമോ?