പൊതുമേഖലയില്‍
പുതിയ വ്യവസായ സ്ഥാപനങ്ങള്‍
4185.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നാളിതുവരെയായി വ്യവസായ
വകുപ്പിന്റെ കീഴില്‍
പൊതുമേഖലയില്‍ പുതിയ
വ്യവസായ സ്ഥാപനങ്ങള്‍
എന്തെങ്കിലും
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കഴിഞ്ഞ
എല്‍.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്ത്
ഇത്തരത്തില്‍ എത്ര
പുതിയ യൂണിറ്റുകള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇവയില്‍
ഏതൊക്കെ സ്ഥാപനങ്ങളില്‍
ഉല്പാദനം
ആരംഭിച്ചിട്ടുണ്ട്;
ഏതൊക്കെ സ്ഥാപനങ്ങളില്‍
ഉല്പാദനം
ആരംഭിച്ചിട്ടില്ല;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഉല്പാദനം
ആരംഭിക്കാത്ത
സ്ഥാപനങ്ങളില്‍
തടസ്സങ്ങള്‍ നീക്കി
ഉല്പാദനം ആരംഭിക്കാന്‍
എന്തെങ്കിലും നടപടി
എടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പരമ്പരാഗത വ്യവസായമേഖലയിലെ
പ്രതിസന്ധി
4186.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമ്പരാഗത വ്യവസായമേഖല
അഭിമുഖീകരിക്കുന്ന
പ്രതിസന്ധികള്‍
എന്തെല്ലാമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
അതിനായി ഏതെങ്കിലും
കമ്മിറ്റിയെ
നിയമിച്ചിരുന്നുവോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചുവോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പാലക്കാട്
ജില്ലയിലെ കൈത്തറി /
നെയ്ത്ത് വ്യവസായ സഹകരണ
സംഘങ്ങള്‍
പുനരുദ്ധീകരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
പാലക്കാട്
കൈത്തറി/നെയ്ത്ത്
മേഖലയില്‍ വന്‍തോതില്‍
നിക്ഷേപം ഉറപ്പിക്കാനും
മറ്റുമായി വ്യവസായ
വകുപ്പ് എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
മള്‍ട്ടിലെവല്‍
മാര്‍ക്കറ്റിംഗ് റെഗുലേറ്ററി
അതാേറിറ്റി
4187.
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
പി.എ.മാധവന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മള്‍ട്ടിലെവല്‍
മാര്‍ക്കറ്റിംഗ്
റെഗുലേറ്ററി അതാേറിറ്റി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടാേ;
വിശദമാക്കുമാേ;
(ബി)
ബഹുതല
വ്യാപാര വ്യവസായ
നിയന്ത്രണത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ്
അതാേറിറ്റിയുടെ
പ്രവര്‍ത്തനത്തില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
നിയമനിര്‍മ്മാണം
നടത്താനുദ്ദേശിക്കുന്നുണ്ടാേ;
വിശദമാക്കുമാേ;
(ഡി)
നിയമനിര്‍മ്മാണപ്രക്രിയയുടെ
ഇപ്പാേഴുള്ള അവസ്ഥ
ഏതുഘട്ടത്തിലാണെന്നു
വ്യക്തമാക്കുമാേ;
വിശദാംശങ്ങള്‍
എന്തെല്ലാമെന്നു
വ്യക്തമാക്കുമാേ?
പുതിയ
വ്യവസായ സ്ഥാപനങ്ങള്‍
തുടങ്ങുന്ന നടപടി
4188.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് എത്ര പുതിയ
വ്യവസായ സ്ഥാപനങ്ങള്‍
തുടങ്ങിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കാമോ;
(ബി)
പുതിയ
വ്യവസായങ്ങള്‍
ആരംഭിക്കാത്ത
ജില്ലകളില്‍ സാധ്യതാ
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ അവ സംബന്ധിച്ച
റിപ്പോര്‍ട്ടുകളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
കാസര്‍ഗോഡ്
ജില്ലയുടെ
പിന്നോക്കാവസ്ഥ
അവസാനിപ്പിക്കുന്നതിന്
വ്യവസായ വകുപ്പ്
സ്വീകരിച്ചതും
സ്വീകരിക്കാനുദ്ദേശിച്ചതുമായ
നടപടികള്‍
എന്തൊക്കെയാണ്?
മാവൂ൪
ഗ്വാളിയോ൪ റയണ്‍സ് വക സ്ഥലം
4189.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂ൪
ഗ്വാളിയ൪ റയണ്‍സിന്റെ
കൈവശത്തില്‍ എത്ര
സ്ഥലമാണുള്ളത്; ഇതില്‍
എത്ര ഏക്ക൪ കമ്പനി
സ്വയം
ആ൪ജ്ജിച്ചതായുണ്ട്;
(ബി)
പ്രസ്തുത
കമ്പനിക്ക് നഷ്ടപരിഹാരം
നല്കി സ്വത്തുക്കള്‍
ഏറ്റെടുത്ത് കി൯ഫ്രയെ
ഏല്‍പ്പിക്കുന്നതിന്
തയ്യാറാവുമോ?
ബാംബൂ
കോര്‍പ്പറേഷന്റെ പ്രതിസന്ധി
4190.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാംബൂ
കോര്‍പ്പറേഷന്റെ
പ്രതിസന്ധിയുടെ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രതിസന്ധി
പരിഹരിക്കാനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ബാംബൂ
ബോര്‍ഡ് ഫാക്ടറി
മൂന്നുതവണ
നിര്‍ത്തിവയ്ക്കേണ്ടി
വന്നതിന്റെയും ഓഫ്
ചെയ്യേണ്ടിവന്നതിന്റെയും
കാരണം വ്യക്തമാക്കാമോ?
റാന്നി
മണ്ഡലത്തിലെ ഉതിമൂട്ടില്‍
കിന്‍ഫ്രയുടെ അപ്പാരല്‍
പാര്‍ക്ക്
4191.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
മണ്ഡലത്തിലെ
ഉതിമൂട്ടില്‍
കിന്‍ഫ്രയുടെ അപ്പാരല്‍
പാര്‍ക്ക്
നിര്‍മ്മിക്കുന്നതിനായി
പി ഐ പി വക എത്ര
ഭൂമിയാണ്
പാട്ടവ്യവസ്ഥയില്‍
ലഭിച്ചിട്ടുളളത്;
എത്രവര്‍ഷത്തേക്കാണ്
ലഭിച്ചിട്ടുളളത്;
പാട്ടത്തുക എത്രവീതമാണ്
ഓരോ വര്‍ഷവും
അടയ്ക്കേണ്ടത്; ഇതേവരെ
പാട്ടത്തുകയിനത്തില്‍
എത്രതുകയാണ്
അടച്ചിട്ടുളളതെന്ന്
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
പാട്ടവ്യവസ്ഥകള്‍
എന്തൊക്കെ എന്നു
വ്യക്തമാക്കാമോ;
(ബി)
ഇവിടെ
അപ്പാരല്‍
പാര്‍ക്കിന്റെ
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്നു
വ്യക്തമാക്കാമോ;
(സി)
പാട്ട
വ്യവസ്ഥയുടെ
ലംഘനമുണ്ടാകാതെ,
കിന്‍ഫ്രയുടെ തന്നെ
നേതൃത്വത്തില്‍ ഈ
ഭൂമിയില്‍ എന്തെങ്കിലും
വ്യവസായ പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വ്യവസായ
ഗ്രാമ പ്രഖ്യാപനം
4192.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദ്യത്തെ
വ്യവസായ ഗ്രാമ
പ്രഖ്യാപനം
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
(ബി)
വ്യവസായ
ഗ്രാമം പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്?
(സി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതിനായി
സഹകരിക്കുന്നതെന്ന്
വിശദമാക്കാമോ?
(ഡി)
സംസ്ഥാനത്ത്
അനുകൂലമായ സ്ഥലങ്ങളില്‍
പദ്ധതി നടപ്പാക്കുന്ന
കാര്യം പരിഗണിക്കുമോ?
വിശദാംശങ്ങള്‍
എന്തെല്ലാം?
കോട്ടയം
ജില്ലാ വ്യവസായ കേന്ദ്രം
ജനറല്‍ മാനേജരുടെ
പെരുമാറ്റദൂഷ്യം
4193.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വാണിജ്യവകുപ്പിന്
കീഴിലുള്ള കോട്ടയം
ജില്ലാ വ്യവസായ
കേന്ദ്രം ജനറല്‍
മാനേജര്‍ പി.എസ്.
സുരേഷ് കുമാറിന്റെ
പെരുമാറ്റ
ദൂഷ്യത്തിനെതിരായി ഇതേ
ഓഫീസിലെ വനിതാ
ജീവനക്കാരായ പട്ടികജാതി
വിഭാഗത്തില്‍പ്പെടുന്ന
ഒരു അസി. ഡയറക്ടര്‍,
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെടുന്ന
അസി. ജില്ലാ വ്യവസായ
ഓഫീസര്‍, ഒരു ജൂനിയര്‍
സൂപ്രണ്ട് എന്നിവര്‍
09.10.2014-ല്‍ നല്കിയ
പരാതിയിന്മേല് എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
ആരോപണ
വിധേയനായ ഉദ്യോഗസ്ഥന്
അതേ തസ്തികയില്‍
തല്‍സ്ഥാനത്ത്
തുടര്‍ന്നു കൊണ്ട്
പരാതിക്കാര്‍ക്ക് എതിരെ
പ്രതികാര നടപടി
തുടരുന്ന
സാഹചര്യത്തില്‍ ടിയാളെ
ജനറല്‍ മാനേജര്‍
സ്ഥാനത്തു നിന്നും
നീക്കം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
തൊഴില്‍
സ്ഥലങ്ങളില്‍
വനിതകള്‍ക്ക്
സുരക്ഷിതമായി ജോലി
ചെയ്യുന്നതിനുള്ള
സാഹചര്യം
നിഷേധിക്കപ്പെടുകയും
പരാതിക്കാര്‍ പ്രത്യേക
പരിഗണന ലഭിക്കേണ്ട
വിഭാഗത്തില്പ്പെടുന്നവരായിട്ടും
അടിയന്തരമായി തീരുമാനം
ആകാതെ പോകുന്നതിനാല്‍
ഇരകളാകുന്ന
പരാതിക്കാര്‍ പക
പോക്കലിനും കൂടുതല്‍
പീഡനത്തിനും ഇരയാകുകയും
ചെയ്യും എന്നുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
തൊഴില്‍
മേഖലയില്‍ വിവര സാങ്കേതിക
വിദ്യയുടെ ശരിയായ വിനിയോഗം
4194.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവര
സാങ്കേതിക വിദ്യയുടെ
ശരിയായ വിനിയോഗം
സാധ്യമാക്കി
മെച്ചപ്പെട്ട
ഉത്പാദനത്തിനും
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
പരമ്പരാഗത തൊഴില്‍
മേഖലയില്‍ വിവര
സാങ്കേതിക വിദ്യ
പ്രയോഗിക്കുവാന്‍ ഈ
സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ
എന്നു പറയാമോ;
(ബി)
കേരളത്തിലെ
തകരുന്ന കയര്‍
വ്യവസായത്തെ
രക്ഷിക്കുവാന്‍ ആധുനിക
സാങ്കേതിക വിദ്യകളും
വിവര സാങ്കേതിക
സാധ്യതകളും
വിനിയോഗിച്ച് തൊഴില്‍
നഷ്ടം ഇല്ലാത്ത വിധം
ഒരു പദ്ധതിക്ക് രൂപം
നല്‍കുമോ?
വ്യവസായ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
കമ്പനികളുടെ ലാഭ-നഷ്ട
കണക്കുകള്‍
4195.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
കമ്പനികളുടെ 2011-12,
2012-13 വര്‍ഷങ്ങളിലെ
ലാഭ-നഷ്ട കണക്കുകള്‍
വ്യക്തമാക്കുമോ;
(ബി)
വ്യവസായ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിച്ചിരുന്ന
ഏതെല്ലാം കമ്പനികളിലാണ്
ഇപ്പോള്‍ ഉല്പാദനം
മുടങ്ങിയിരിക്കുന്നത്?
മലബാര്‍
സിമന്റ്സ് വിപുലീകരണ പദ്ധതി
4196.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
സിമന്റ്സില്‍
എന്തെല്ലാം വിപുലീകരണ
പദ്ധതികളാണ്
നടപ്പാക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് എത്ര തുക
ചെലവ് വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
(സി)
പ്രസ്തുത
പദ്ധതിക്കുള്ള ഫണ്ട്
സ്വരൂപിക്കുന്നത്
എങ്ങനെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുതിയ
പദ്ധതി
നടപ്പാക്കുമ്പോള്‍
കമ്പനിക്ക് ഉണ്ടാകുന്ന
മെച്ചം എന്താണ്?
പ്രാഥമിക
സഹകരണ സംഘങ്ങള്‍ക്കുള്ള
റിബേറ്റ്കുടിശ്ശിക
4197.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാഥമിക
സഹകരണ സംഘങ്ങള്‍ക്കുള്ള
റിബേറ്റ് തുക ഏത്
വര്‍ഷം വരെ നല്കി
എന്നത് വിശദമാക്കാമോ;
(ബി)
പ്രാഥമിക
സഹകരണ സംഘങ്ങള്‍ക്ക്
വന്‍തുക റിബേറ്റ്
ഇനത്തില്‍
കുടിശ്ശികയുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു കാരണം പ്രാഥമിക
സഹകരണ സംഘങ്ങളിലെ
സാമ്പത്തിക
ബുദ്ധിമുട്ട്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രാഥമിക
സഹകരണ സംഘങ്ങള്‍ക്ക്
നല്‍കാനുള്ള റിബേറ്റ്
കുടിശ്ശിക ഉടനെ
നല്കാന് നടപടികള്‍
സ്വീകരിക്കുമോ?
പുതുതായി
ആരംഭിച്ച വ്യവസായ സംരംഭങ്ങള്‍
4198.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
ആരംഭിച്ച വ്യവസായ
സംരംഭങ്ങളില്‍
ഓരോന്നിനുമുള്ള
മുതല്‍മുടക്ക്
എത്രയാണെന്ന വിവരം
പട്ടിക തിരിച്ച്
വിശദമാക്കുമോ?
പ്രത്യേക
സാമ്പത്തിക മേഖലയിലെ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
4199.
ശ്രീ.എസ്.ശർമ്മ
,,
സി.രവീന്ദ്രനാഥ്
,,
എ. പ്രദീപ്കുമാര്‍
,,
ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്ത്
പ്രത്യേക സാമ്പത്തിക
മേഖല
പ്രഖ്യാപിക്കുന്നതിലൂടെ
ലക്ഷ്യമിട്ട തരത്തില്‍
തൊഴിലവസരങ്ങള്‍
ഉണ്ടാക്കുന്നതിനും
കയറ്റുമതിക്ക്
ഉണര്‍വേകുന്നതിനും
സാദ്ധ്യമാകുന്നില്ല
എന്ന സി എ ജി
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
സംസ്ഥാനത്ത്
പ്രത്യേക സാമ്പത്തിക
മേഖലയായി പ്രഖ്യാപിച്ച
മേഖലയിലെ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
ഉദ്ദേശിച്ച ലക്ഷ്യം
നേടിയിട്ടുണ്ടോയെന്ന്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ?
(സി)
പ്രത്യേക
സാമ്പത്തിക മേഖല നികുതി
വെട്ടിപ്പ്
നടത്തുന്നതിന്
ഉപയോഗപ്പെടുത്തുന്നതായും
അനുവദിക്കപ്പെടുന്ന
ഭൂമി റിയല്‍
എസ്റ്റേറ്റ് ലക്ഷ്യം
വെക്കുന്നതായും ഉള്ള
ആക്ഷേപം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ?
(ഡി)
സംസ്ഥാനത്ത്
സെസ് അനുവദിച്ച
മേഖലകളിലെ പ്രവര്‍ത്തനം
ലക്ഷ്യമനുസരിച്ച്
പ്രാവര്‍ത്തികമാക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപന മേധാവികളുടെ നിയമനം
4200.
ശ്രീ.വി.ചെന്താമരാക്ഷന്
,,
വി.ശിവന്‍കുട്ടി
,,
എ.എം. ആരിഫ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
തലപ്പത്ത് നിയമനം
നടത്തുമ്പോള്‍
കഴിവുള്ളവരാണെന്നും
കുറ്റാരോപിതരല്ലെന്നും
ഉറപ്പ് വരുത്താറുണ്ടോ;
(ബി)
പൊതുമേഖലാ
സ്ഥാപനമായ
കെ.എം.എം.എല്‍.-ല്‍
വിജിലന്‍സിന്റെ
വിമര്‍ശനത്തിന്
വിധേയനായ ആളെ
ഉന്നതസ്ഥാനത്ത്
നിയോഗിച്ചെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
പല പൊതുമേഖലാ
സ്ഥാപനങ്ങളുടെയും ഉന്നത
സ്ഥാനങ്ങളില്‍
കുറ്റാരോപിതര്‍
ഇപ്പോഴും തുടരുന്നതായി
അറിയാമോ; നിയമനം
നല്‍കുന്നതിന് മുമ്പ്
വിജിലന്‍സ്
റിപ്പോര്‍ട്ട്
വാങ്ങാറുണ്ടോ;
വിജിലന്‍സ്
റിപ്പോര്‍ട്ട് തേടാതെ
ഇത്തരം സ്ഥാപനങ്ങളുടെ
തലപ്പത്ത്
നിയമിക്കപ്പെട്ടവര്‍
ആരൊക്കെ;
വ്യക്തമാക്കുമോ;
(ഡി)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
കുറ്റാരോപിതരെ
നിയമിക്കുന്നത്
സ്ഥാപനത്തിന്റെ
പുരോഗതിയെ
ബാധിക്കുമെന്നതില്‍
നിലപാട്
വ്യക്തമാക്കുമോ?
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
4201.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ലാഭകരമായി
പ്രവര്‍ത്തിച്ചിരുന്ന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍
നഷ്ടത്തിലും
തകര്‍ച്ചയിലും
പ്രവര്‍ത്തിക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ഘട്ടത്തില്‍ ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
2012-13
സാമ്പത്തിക
വര്‍ഷത്തില്‍
മേല്‍പ്പറഞ്ഞ
സ്ഥാപനങ്ങളില്‍
നഷ്ടത്തിലായവ
ഏതെല്ലാമാണെന്നും
അതിനുള്ള കാരണങ്ങളും
വിശദീകരിക്കുമോ?
ഡിഫെന്‍സ്
പാര്‍ക്ക്
4202.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്
കീഴില്‍ ഡിഫെന്‍സ്
പാര്‍ക്ക്
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാമാണ് ഇതിന്റെ
ഉദ്ദേശ്യലക്ഷ്യമെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികളെയാണ്
പ്രസ്തുത പദ്ധതിയില്‍
സഹകരണത്തിനായി
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
പ്രതിരോധ
മേഖലയില്‍ തന്ത്ര
പ്രധാനമല്ലാത്ത
ഉപകരണങ്ങളുടെ
നിര്‍മ്മാണം നടക്കുന്ന
രാജ്യത്തെ പ്രധാന
സ്ഥലമായി ഇതിനെ
മാറ്റുന്ന തരത്തില്‍
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ?
ബേപ്പൂര്‍
മണ്ഡലത്തിലെ നല്ലളത്തെ ബാംബൂ
ടൈല്‍ ഫാക്ടറിയിലെ
തൊഴിലാളികള്‍ക്ക് ശമ്പളം
4203.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേപ്പൂര്‍
മണ്ഡലത്തിലെ നല്ലളത്ത്
പ്രവര്‍ത്തിക്കുന്ന
ബാംബൂ ടൈല്‍
ഫാക്ടറിയിലെ
തൊഴിലാളികള്‍ക്ക്
കൃത്യമായി ശമ്പളം
ലഭിക്കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കമ്പനി കാര്യക്ഷമമായി
പ്രവര്‍ത്തിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
ചമ്പന്നൂ൪
ഇ൯ഡസ്ട്രിയല്‍ റോഡിന്റെ
പുനരുദ്ധാരണത്തിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
4204.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
വ൪ഷങ്ങളായി ഗതാഗത
യോഗ്യമല്ലാതായി
കിടക്കുന്ന ചമ്പന്നൂ൪
ഇ൯ഡസ്ട്രിയല്‍ റോഡിന്റെ
പുനരുദ്ധാരണത്തിനായി
തുക
അനുവദിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്ന്
വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ അക്കൗണ്ടിംഗ്
4205.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
അക്കൗണ്ടിംഗ്
സമയബന്ധിതമായി
തീ൪ക്കുന്നതിന് ക൪മ്മ
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളിലും വ്യവസായ
വകുപ്പിലും ഇതിനുവേണ്ടി
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പൊതു
മേഖലാ സ്ഥാപനങ്ങളുടെ
കണക്കുകള്‍ കൃത്യമായി
സൂക്ഷിക്കുന്നുണ്ടോ
എന്നറിയാ൯ സര്‍ക്കാര്‍
തലത്തില്‍ മോണിട്ടറിംഗ്
സംവിധാനം
ഏ൪പ്പെടുത്തുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
മംഗലാപുരം-കോയമ്പത്തൂര്‍
പൈപ്പ് ലൈന്‍ നിര്‍മ്മാണം
T *4206.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.എന്‍.ജി.
ടെര്‍മിനലില്‍ നിന്നും
മംഗലാപുരം-കോയമ്പത്തൂര്‍
എന്നീ
കേന്ദ്രങ്ങളിലേയ്ക്ക്
പൈപ്പ് ലൈന്‍
സ്ഥാപിക്കുന്ന
പ്രവര്‍ത്തി ഏതു
ഘട്ടത്തിലാണ്; വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
പൈപ്പ് ലെെന്‍
സ്ഥാപിക്കുന്നതിന്
സ്ഥലം ഏറ്റെടുക്കാന്‍
എന്ത് നടപടിയാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
പൈപ്പ്
ലെെന്‍ സ്ഥാപിക്കാന്‍
വൈകുന്നതുമൂലം, ഗെയ്ല്
എന്ന പൊതുമേഖലാ സ്ഥാപനം
കേരളം വിടുമെന്ന്
പറഞ്ഞത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സിഡ്കോയിലെ
ജീവനക്കാരുടെ നിയമനം
4207.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ കേരള
സിഡ്കോയില്‍
ജീവനക്കാരുടെ നിയമനം
പി.എസ്.സി.
വഴിയാക്കിയത് എന്നു
മുതലാണ് ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റെടുത്തശേഷം
പി.എസ്.സി. വഴിയല്ലാതെ
ഏതെങ്കിലും
തസ്തികകളില്‍ സിഡ്കോ
നേരിട്ടു നിയമനം
നടത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഏതൊക്കെ
തസ്തികകളില്‍ എത്ര പേരെ
വീതം നിയമിച്ചു ;
ഇവരോരുത്തര്‍ക്കും
പ്രതിമാസം നല്കിയ
ശമ്പളവും മറ്റ്
അലവന്‍സുകളും എത്ര
എന്ന് ഇനം തിരിച്ച
വ്യക്തമാക്കുമോ ;
(സി)
ഇതില്‍
എത്ര തസ്തികകള്‍
സര്‍ക്കാര്‍
അംഗീകരിച്ചവയുണ്ട് ;
അനുമതിയില്ലാത്ത എത്ര
തസ്തികകളിലാണ് നിയമനം
നടത്തിയിട്ടുള്ളത് ;
ആരാണ് നിയമനം ന്ലകിയത്
;
(ഡി)
സര്‍ക്കാര്‍
അംഗീകാരമില്ലാതെയും
പി.എസ്.സി.
വഴിയല്ലാതെയും നിയമനം
നടന്നത് സംബന്ധിച്ച്
എന്തു നടപടിയാണ്
സ്വീകരിച്ചത് ;
(ഇ)
പി.എസ്.സി.
സ്കില്‍ഡ്
വര്‍ക്കര്‍മാരെ
നിയമിക്കാന്‍ എന്തു
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ?
റാന്നിയിലെ
റബ്ബര്‍ പാര്‍ക്കിന്റെ
പ്രവര്‍ത്തനം
4208.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പ്രഖ്യാപിച്ച
റാന്നിയിലെ റബ്ബര്‍
പാര്‍ക്കിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയാതിരുന്നതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
റബ്ബറിന്റെ
വൈവിദ്ധ്യ
വല്ക്കരണത്തിനായി
വിവിധ ഫാക്ടറികളുടെ
പ്രവര്‍ത്തനം വിഭാവനം
ചെയ്ത പ്രസ്തുത പദ്ധതി
ഉപേക്ഷിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന് പകരം
എന്ത് സംവിധാനം
കൊണ്ടുവരാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
റബ്ബര്‍
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
മുഴുവന്‍ ആളുകള്‍ക്കും
പ്രയോജനപ്പെടും വിധം
റബ്ബര്‍ പാര്‍ക്കിന്റെ
പ്രവര്‍ത്തനം
അനുവദിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കൊണ്ടോട്ടി
താലൂക്ക് വ്യവസായകേന്ദ്രം
ഒാഫീസ്
4209.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
താലൂക്ക്
കേന്ദ്രങ്ങളില്‍
വ്യവസായ
കേന്ദ്രത്തിന്റെ ഒാഫീസ്
പ്രവ൪ത്തിക്കുന്നുണ്ടോ;
(ബി)
കൊണ്ടോട്ടി
താലൂക്ക് കേന്ദ്രമായി
വ്യവസായകേന്ദ്രം ഒാഫീസ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ മൈലാട്ടിയില്‍
വ്യവസായ വകുപ്പിന്റെ
കൈവശമുള്ള ഭുമി
4210.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
മൈലാട്ടിയില്‍ വ്യവസായ
വകുപ്പിന്റെ കൈവശം എത്ര
ഏക്കര്‍ സ്ഥലമാണ്
ഉള്ളത്; വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതില്‍
എത്ര ഏക്കര്‍ സ്ഥലം
കെ.എസ്.റ്റി.സി.ക്ക്
സ്പിന്നിംഗ് മില്‍
സ്ഥാപിക്കാന്‍
നല്‍കിയിട്ടുണ്ട്;
(സി)
ബാക്കിവരുന്ന
സ്ഥലം ആര്‍ക്കാണ്
നല്‍കിയിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ബാക്കി
സ്ഥലം ലഭിച്ചവര്‍ സ്ഥലം
പ്രയോജനപ്പെടുത്തി
എന്തെങ്കിലും വ്യവസായ
സ്ഥാപനങ്ങള്‍
കൊണ്ടുവന്നിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ പദ്ധതി
4211.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മണ്ഡകൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
വ്യവസായ വകുപ്പ്
നടപ്പിലാക്കിയ
പദ്ധതികളുടെയും
പ്രവൃത്തികളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ഹാന്‍ടെക്സ്
മാനേജിംഗ് ഡയറക്ടര്‍
പ്രകാശിന്റെ അഴിമതി
സംബന്ധിച്ച പരാതി
4212.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാന്‍ടെക്സ്
മാനേജിംഗ് ഡയറക്ടര്‍
പ്രകാശിന്റെ അഴിമതി
സംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
ആരൊക്കെയാണ്
ഹാന്‍ടെക്സ് മാനേജിംഗ്
ഡയറക്ടര്‍ പ്രകാശി
നെതിരെ പരാതി
നല്കിയിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പരാതികളിന്മേല്
എന്തൊക്കെ നടപടികളാണ്
നാളിതുവരെ സ്വീകരിച്ചത്
എന്നുള്ളതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിൽ വ്യവസായ
വകുപ്പിന്റെ താലൂക്ക്തല
പ്രവര്‍ത്തനം
4213.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജകമണ്ഡലം
ഉള്‍പ്പെടുന്ന
പ്രദേശത്ത് പുതിയതായി
വര്‍ക്കല താലൂക്ക്
നിലവില്‍ വന്നതോടെ
വ്യവസായ വകുപ്പിന്റെ
താലൂക്ക്തല
പ്രവര്‍ത്തനം
എങ്ങനെയാണ് ഇപ്പോള്‍
ക്രമീകരിച്ചിരിയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആറ്റിങ്ങല്‍
പ്രദേശം രണ്ടു
താലൂക്കുകളായി
മാറിയപ്പോള്‍ വ്യവസായ
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍ സംബന്ധിച്ച
വകുപ്പിന്റെ
പ്രവര്‍ത്തനം
തൃപ്തികരമല്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തദ്ദേശ
സ്വയംഭരണ
വകുപ്പുകളുമായി
ബന്ധപ്പെട്ട് വ്യവസായ
വകുപ്പ് നടത്തുന്ന
പരിശീലന പരിപാടികളും
പദ്ധതികളും ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലുള്‍പ്പെട്ട
പ്രദേശങ്ങളില്‍ ഈ
സാമ്പത്തിക വര്‍ഷം
സംഘടിപ്പിച്ചിട്ടുണ്ടായിരുന്നോ;
ഉണ്ടെങ്കില്‍
ചിറയിന്‍കീഴ്
താലൂക്കില്‍ എവിടെയാണ്
പദ്ധതി നടന്നത്;
എന്തെല്ലാം പദ്ധതികളാണ്
നടന്നത്; വിശദമാക്കാമോ?
ടെല്‍ക്കിന്റെ
ലാഭം
4214.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടെല്‍ക്കിന്റെ
ലാഭം കുറയുകയാണെന്ന പഠന
റിപ്പോര്ട്ടിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നഷ്ടത്തിന്
കാരണമെന്തെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
2006-2011,
2011-2014 എന്നീ
കാലയളവില്‍
ടെല്‍ക്കിന്റെ ലാഭം
എത്രയാണെന്ന്
വൃക്തമാക്കാമോ;
(ഇ)
മൂന്നരവര്‍ഷം
കഴിഞ്ഞ ദീര്‍ഘകാല
കരാറിന് അംഗീകാരം
നല്‍കുന്നതിലെ
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ; ഇതിന്
എന്നത്തേയ്ക്ക്
അംഗീകാരം നല്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ധാതുമണല്‍
കളളക്കടത്ത്
4215.
ശ്രീ.ജി.സുധാകരന്
,,
കെ.സുരേഷ് കുറുപ്പ്
,,
പി.കെ.ഗുരുദാസന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ധാതുമണല്‍
അന്യസംസ്ഥാനക്കാരടക്കം
വന്‍തോതില്‍
കളളക്കടത്ത്
നടത്തുന്നതായ
ആക്ഷേപത്തില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തു
നിന്നും അനധികൃതമായി
കരിമണല്‍ കടത്തുന്നത്
മൂലം സംസ്ഥാനത്തിന്
ഏതെല്ലാം തരത്തില്‍
നഷ്ടം
സംഭവിക്കുന്നുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
കരിമണല്‍
കടത്തുകാരുമായി
ബന്ധപ്പെട്ട അധികൃതര്‍
ഒത്തുകളി നടത്തുന്നത്
കൊണ്ടാണ് അനധികൃതമായി
കോടികളുടെ കളളക്കടത്ത്
നടത്തുന്നത് തടയാന്‍
സാധിക്കാത്തത് എന്ന
ആക്ഷേപത്തിന്മേല്
നിലപാട്
വ്യക്തമാക്കുമോ;
(ഡി)
മൈനിംഗ്
ആന്റ് ജിയോളജി വകുപ്പ്
കരിമണ്ല അനധികൃതമായി
കടത്തിയവര്‍ക്കെതിരെ
എടുത്ത നടപടികള്‍
വിശദമാക്കാമോ; എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തു; എത്ര പേര്
ശിക്ഷിക്കപ്പെട്ടു?
കിനാനൂര്‍-കരിന്തളം
പഞ്ചായത്തില്‍ ലാറ്ററേറ്റ്
ഖനനം
4216.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ
കിനാനൂര്‍-കരിന്തളം
പഞ്ചായത്തില്‍
ലാറ്ററേറ്റ് ഖനനത്തിന്
ഏതൊക്കെ
അപേക്ഷകര്‍ക്കാണ്
അനുമതി
നല്‍കിയിട്ടുളളതെന്നും
ഓരോന്നിന്റെയും സ്ഥല
വിസ്തൃതി
എത്രയാണെന്നും
അറിയിക്കാമോ;
(ബി)
ഖനനാനുമതി
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
കിനാനൂര്‍
വില്ലേജില്‍
ആശാപുരമൈന്ഖേം
ലിമിറ്റഡിന് നല്കിയ
ഖനനാനുമതി
പിന്‍വലിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡ് പൊതുജനങ്ങളില്‍
നിന്ന് തെളിവെടുപ്പ്
നടത്തുന്നതിന്
തീരുമാനിച്ച കാര്യം
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
സര്‍ക്കാര്‍
നിലപാടിനെതിരെ
നടത്തുന്ന തെളിവെടുപ്പ്
നിര്‍ത്തിവെക്കാന്‍
നടപടി സ്വീകരിക്കുമോ?
കേരളത്തിലെ
ധാതുവിഭവങ്ങള്‍
4217.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എന്തെല്ലാം
ധാതുവിഭവങ്ങളുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
എവിടെയെല്ലാമാണ് ഇവ
ഉള്ളതെന്നും എത്ര
അളവിലാണ് ഓരോന്നും
കാണപ്പെടുന്നതെന്നും
വിശദമാക്കുമോ;
(ബി)
കേരളത്തില്‍
നിന്നും ഖനനം
ചെയ്യപ്പെടുന്ന
ധാതുവിഭവങ്ങള്‍
ഏതെല്ലാം ; പ്രതിവര്‍ഷം
എത്ര അളവിലാണ് ഇവ
ഓരോന്നും ഖനനം
ചെയ്യുന്നത് ; ഏതെല്ലാം
സ്ഥലങ്ങളില്‍ നിന്നാണ്
ഖനനം ചെയ്യുന്നത് ;
പ്രതിവര്‍ഷം
ധാതുവിഭവങ്ങളുടെ
ഖനനത്തിലൂടെ എത്ര
തുകയാണ് ലഭിക്കുന്നത്;
പ്രസ്തുത വിവരങ്ങള്‍
ഇനം തിരിച്ച്
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
ഖനനങ്ങളില്‍
പൊതുമേഖലയില്‍
നടത്തുന്നവ
ഏതെല്ലാമാണെന്നും
സ്വകാര്യമേഖലയില്‍
നടത്തുന്നവ
ഏതൊക്കെയാണെന്നും
വിശദീകരിക്കുമോ ?
സംസ്ഥാനത്തെ
ധാതുമണല്‍ ഖനനം പൊതുമേഖലയില്‍
4218.
ശ്രീ.എം.എ.ബേബി
,,
പി.കെ.ഗുരുദാസന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അമൂല്യമായ ധാതുമണല്‍
സംസ്ഥാന
താല്പര്യത്തിനനുസരിച്ച്
ഉപയോഗപ്പെടുത്തുന്നതിനുള്ള
പഠനം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കരിമണല്‍
ഖനനം
നടത്തുന്നതിനെക്കുറിച്ച്
ചര്‍ച്ച നടത്തുന്നതിന്
സര്‍വ്വകക്ഷി
ആലോചനായോഗം വിളിച്ചു
ചേര്ക്കുകയുണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പാരിസ്ഥിതിക
പ്രശ്നങ്ങളില്ലാത്ത
തരത്തില്‍ സംസ്ഥാനത്ത്
സമ്പുഷ്ടമായ ധാതുമണല്‍
പൊതുമേഖലയില്‍ ഖനനം
നടത്തി
ഉപയോഗപ്പെടുത്തുന്നതിന്
ഫലപ്രദമായ നടപടി
സ്വീകരിക്കുന്നില്ലായെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ;
(ഡി)
കരിമണല്‍
ഖനനാനുമതി സംബന്ധിച്ച
ഹൈക്കോടതി വിധിക്കെതിരെ
സുപ്രീം കോടതിയില്‍
അപ്പീല്‍
നല്‍കിയിട്ടുണ്ടോ;
ഹൈക്കോടതി വിധി
പ്രസ്താവിച്ചതെന്നാണ് ;
വിശദമാക്കാമോ?
കൈത്തറി പുനരുദ്ധാരണ പദ്ധതി
4219.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
നടപ്പാക്കിയ കൈത്തറി
പുനരുദ്ധാരണ പദ്ധതി
(RRR) വഴി കേരളത്തില്‍
എത്ര സംഘങ്ങള്‍ക്ക്
സഹായം നല്കി; ജില്ല
തിരിച്ച് സംഘങ്ങളുടെ
പേരും, അനുവദിച്ച
തുകയും, ഏതെല്ലാം
ഇനത്തിലാണ് സഹായം
നല്‍കിയത് എന്നുള്ളതും
വിശദമാക്കാമോ;
(ബി)
കേരളത്തിൽ
നിന്ന് എത്ര തുകയുടെ
സഹായ പദ്ധതിക്കാണ്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടതെന്ന്
വ്യക്തമാക്കാമോ;
(സി)
2010
ന് ശേഷവും
കുടിശ്ശികയ്ക്ക് പലിശ
നല്‍കണമെന്ന് ജില്ലാ
സഹകരണ ബാങ്കുകള്‍
കൈത്തറി സംഘങ്ങളോട്
ആവശ്യപ്പെട്ടിട്ടുള്ളതും,
അതിനായി പുതിയ പ്രത്യേക
ബോണ്ട് വെയ്ക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുള്ളതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതേക്കുറിച്ച്
സംസ്ഥാന സര്‍ക്കാരിന്റെ
നിലപാടെന്തെന്ന്
വ്യക്തമാക്കുമോ?
വാഴാതി
- വിരിപ്പാക്ക സഹകരണ
സ്പിന്നിംഗ് മില്‍ നവീകരണം
4220.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
വാഴാതി - വിരിപ്പാക്ക
സഹകരണ സ്പിന്നിംഗ്
മില്‍
നവീകരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
വ്യവസായ വകുപ്പ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
ഈ
മില്‍ ഇപ്പോള്‍ എത്ര
കോടി രൂപ നഷ്ടത്തിലാണ്
പ്രവര്‍ത്തിക്കുന്നത് ;
മില്ലില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
ബാദ്ധ്യതയുള്ളത് ; അത്
എത്ര തുക വരും;
വിശദാംശം ലഭ്യമാക്കുമോ?
കൊല്ലം
സഹകരണ സ്പിന്നിംഗ് മില്ലിന്റെ
നവീകരണം
4221.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂരില്‍
പ്രവര്‍ത്തിക്കുന്ന
കൊല്ലം സഹകരണ
സ്പിന്നിംഗ് മില്ലില്‍
ഇപ്പോള്‍ കൈത്തറി
നെയ്ത്തുകാര്‍ക്ക്
ആവശ്യമായുള്ള നൂല്
ഉല്പാദനം നടക്കുന്നുവോ;
ഇല്ലായെങ്കില്‍
പ്രസ്തുത നൂല് ഏത്
വര്‍ഷം വരെയാണ്
ഉല്പാദിപ്പിച്ചിരുന്നതെന്ന്
അറിയിക്കുമോ; ഈ
ഉല്പാദനം നിര്‍ത്തല്‍
ചെയ്യുവാനുള്ള സാഹചര്യം
എന്തായിരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
ഇപ്പോള്‍
ഈ മില്ലില്‍
പ്രധാനമായും ഉല്പാദനം
നടത്തുന്നത്
പോളിസ്റ്റര്‍ കോട്ടന്‍
നൂലുകളാണോ; എങ്കില്‍
ആയതിന്റെ ഉല്പാദനം
ലാഭകരമായിട്ടാണോ
മുന്നോട്ട്
പോകുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ചൈനീസ്
വസ്തുക്കളുടെയും,
നൂലിന്റെയും അധിക്യം
വിപണിയില്‍ വളരെ
കൂടുതലായതിനാല്‍
മില്ലില്‍
ഉല്പാദിപ്പിക്കുന്ന
നൂലിന് വിപണി കണ്ടെത്തി
ലാഭകരമാക്കുവാന്‍
ബുദ്ധിമുട്ടുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദാംശം അറിയിക്കുമോ;
(ഡി)
നിലവില്‍
മില്ലിന്റെ
പ്രവര്‍ത്തനം വളരെ
നഷ്ടത്തിലാണെന്നും
യന്ത്രങ്ങളുടെ ആധുനിക
നവീകരണം
അത്യാവശ്യമാണെന്നുമുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
സ്പിന്നിംഗ്
മില്‍
നവീകരിക്കുന്നതിനുളള
പ്രോജക്ടുകള്‍
നടപ്പിലാക്കുന്നതിലേക്ക്
സര്‍ക്കാരിന്റെ
സാമ്പത്തിക വിഹിതം
ആവശ്യമായുണ്ടോ;
എങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ;
കൈത്തറി
മേഖലയുടെ പുനരുദ്ധാരണം
4222.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രാഥമിക
കെെത്തറിസംഘങ്ങളുടെ
ശാക്തീകരണത്തിനായി
നല്കിയ സഹായങ്ങള്‍
എന്താെക്കെയാണെന്നും,
ഏതെല്ലാം ജില്ലകള്‍ക്ക്
എത്ര തുക വീതം
അനുവദിച്ചുവെന്നും
വ്യക്തമാക്കുമാേ?
കെെത്തറി
പുനരുദ്ധാരണ പദ്ധതി
4223.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
കെെത്തറി പുനരുദ്ധാരണ
പദ്ധതി പ്രകാരം
കെെത്തറി സഹകരണ
സംഘങ്ങളുടെ കടം
എഴുതിതള്ളുന്നതിന്എത്ര
രൂപ നല്‍കിയെന്നും
എന്നാണ് പണം
നല്‍കിയതെന്നും
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
തുക പ്രാഥമിക കെെത്തറി
സഹകരണ സംഘങ്ങള്‍ക്ക്
വിതരണം ചെയ്തുവോ
;വിശദാംശങ്ങള്‍
നല്‍കാമോ ;
(സി)
വിതരണം
ചെയ്തിട്ടില്ലായെങ്കില്‍
എന്തുകൊണ്ടാണ് വിതരണം
ചെയ്യാത്തതെന്നും എന്ന്
വിതരണം ചെയ്യാമെന്നും
വിശദമാക്കാമോ ?
കേരളത്തിലെ
കൈത്തറി നെയ്ത്ത് സഹകരണ
സംഘങ്ങൾ
4224.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കൈത്തറി നെയ്ത്ത് സഹകരണ
സംഘങ്ങളുടെ പേരും,
വിലാസവും ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കൈത്തറി
സംഘങ്ങളിലെ ഡയറക്ടര്‍
ബോര്‍ഡ് അംഗങ്ങള്‍,
അവരുടെ മേല്‍വിലാസം,
ഭരണ സമിതിയുടെ
തെരഞ്ഞെടുപ്പ് നടന്ന
തീയതി, കാലാവധി
അവസാനിക്കുന്ന തീയതി
എന്നിവ സംഘം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കൈത്തറി
സംഘങ്ങളിലെ
ജീവനക്കാര്‍, തസ്തിക,
വിലാസം എന്നിവ സംഘം
തിരിച്ച്
വെളിപ്പെടുത്താമോ;
(ഡി)
കൈത്തറി
സംഘങ്ങളില്‍
ഹാന്റക്സില്‍
അംഗത്വമുള്ള സംഘങ്ങളുടെ
പേരുവിവരം ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
കൈത്തറി
സംഘത്തില്‍ നിലവിലുള്ള
അംഗങ്ങളുടെ എണ്ണം സംഘം
തിരിച്ച്
വ്യക്തമാക്കാമോ?
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക് ഓണക്കോടി
4225.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഓണക്കാലത്ത്
തൊഴിലുറപ്പ്
പദ്ധതിയുമായി
ബന്ധപ്പെട്ട
തൊഴിലാളികള്‍ക്ക്
ഓണക്കോടി ആയി
ഹാന്‍ടെക്സ് എത്ര
സാരികള്‍ വിതരണം
ചെയ്തുവെന്നും അവ എവിടെ
നിന്നാണു
സംഭരിച്ചതെന്നും
ഇതിനായി എത്ര തുക
വിനിയോഗിച്ചുവെന്നും
സ്റ്റോര്‍ പര്‍ച്ചേഴ്സ്
നിയമാവലി പ്രകാരമാണോ
പ്രസ്തുത സംഭരണം
നടത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ ?
ടെക്നോപാര്‍ക്കില്‍
വാടകക്കുടിശ്ശിക
4226.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ടെക്നോപാര്‍ക്കില്‍
ഇപ്പോള്‍ ആകെ എത്ര
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
സ്ഥാപനത്തിനും എത്ര
സ്ക്വയര്‍ഫീറ്റ് സ്ഥലം
വീതമാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
സ്ഥാപനങ്ങള്‍ക്ക്
ടെക്നോപാര്‍ക്കില്‍
പ്രവര്‍ത്തിക്കുന്നതിന്
സ്ഥലം വാടകയ്ക്കാണോ
പാട്ടത്തിനാണോ
മറ്റെന്തെങ്കിലും
വ്യവസ്ഥകളിലാണോ
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ടെക്നോപാര്‍ക്കില്‍
സ്ഥലം വാടകയ്ക്കും
പാട്ടത്തിനും
എടുക്കുകയും
പാട്ടക്കുടിശ്ശികയിനത്തിലും
വാടകക്കുടിശ്ശികയിനത്തിലും
പണം നല്‍കാനുമുള്ള
സ്ഥാപനങ്ങളുടെ
പട്ടികയും ഓരോ
സ്ഥാപനങ്ങളും എത്ര തുക
നല്‍കാനുണ്ടെന്നും
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
സ്ഥാപനങ്ങളില്‍ നിന്നും
പണം ഈടാക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
ഇ-സംഭരണ
സംവിധാനം
4227.
ശ്രീ.ബെന്നി
ബെഹനാന്
,,
പി.എ.മാധവന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-സംഭരണ
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
എന്തെല്ലാം
ഗുണഫലങ്ങളാണ് പ്രസ്തുത
സംവിധാനം വഴി വിവിധ
വകുപ്പുകള്‍ക്ക്
ലഭ്യമാകുകയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ആരെല്ലാമാണ്
പ്രസ്തുത സംവിധാനവുമായി
സഹകരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
എല്ലാ
സര്‍ക്കാര്‍ സേവനങ്ങളും ഒരു
കുടക്കീഴില്
4228.
ശ്രീ.സണ്ണി
ജോസഫ്
,,
എം.എ. വാഹീദ്
,,
ബെന്നി ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.ടി.
വകുപ്പ് മുഖേന എല്ലാ
സര്‍ക്കാര്‍ സേവനങ്ങളും
ഒരു കുടക്കീഴില്
കൊണ്ടു വരുക എന്ന
ലക്ഷ്യം
കൈവരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
രൂപം നല്കിയ
പോര്‍ട്ടല്‍ നിലവില്‍
വന്നിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
ലക്ഷ്യം
കൈവരിക്കുന്നതിന്
ആരെല്ലാമാണ്
സഹകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
എന്തെല്ലാം
സൗകര്യങ്ങളാണ്
പോര്‍ട്ടലില്‍ നിന്നും
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
കൊച്ചി
സ്മാര്‍ട്ട് സിറ്റി
4229.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സ്മാര്‍ട്ട്
സിറ്റി പദ്ധതി
പ്രദേശത്ത് നടന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്നും
പ്രസ്തുത
നിര്‍മ്മാണങ്ങള്‍
എന്തൊക്കെ ആവശ്യത്തിന്
വേണ്ടിയെന്നും
വ്യക്തമാക്കാമോ;
(ബി)
സ്മാര്‍ട്ട്
സിറ്റി കൊച്ചിയുടെ
പാട്ടക്കരാര്‍
ഒപ്പിട്ടത് ഏത്
വര്‍ഷത്തിലെന്നും,
പദ്ധതിക്ക് പ്രത്യേക
സാമ്പത്തിക
മേഖലയ്ക്കുള്ള അനുമതി
ലഭിച്ചത് ഏത്
വര്‍ഷത്തിലെന്നും
വ്യക്തമാക്കാമോ;
(സി)
സ്മാര്‍ട്ട്
സിറ്റി കൊച്ചി
സംരംഭത്തില്‍
സര്‍ക്കാര്‍
പങ്കാളിത്തം എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ?
കിന്‍ഫ്രക്ക്
ആവശ്യമായ ഭൂമി
ഏറ്റെടുക്കുന്നതിനുളള
തടസ്സങ്ങള്‍
4230.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിന്‍ഫ്രക്ക് ആവശ്യമായ
ഭൂമി
ഏറ്റെടുക്കുന്നതിന്
തടസ്സങ്ങള്‍
നേരിടുന്നുണ്ടോ;
എങ്കില്‍ കാരണം
എന്താണ്;
(ബി)
കിന്‍ഫ്രയ്ക്ക്
ആവശ്യമായ ഭൂമി
ഏറ്റെടുക്കുന്നതിലെ
തടസ്സങ്ങള്‍
മാറ്റുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
കിന്‍ഫ്രയ്ക്ക്
കൂടുതല്‍ പ്രവര്‍ത്തന
സ്വാതന്ത്ര്യം
നല്കുന്ന കാര്യം
പരിഗണിക്കുമോ?
പാണപ്പുഴയിലെ
കിന്‍ഫ്ര പാര്‍ക്ക്
4231.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിന്‍ഫ്രയുടെ
ആഭിമുഖ്യത്തില്‍
കണ്ണൂര്‍ ജില്ലയിലെ
പാണപ്പുഴ വില്ലേജില്‍
വ്യവസായ പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
നടപടിക്രമം ഏതുവരെയായി;
(ബി)
സ്ഥലം
ഏറ്റെടുക്കല്‍
പ്രവൃത്തി
മന്ദഗതിയിലായതിന്റെ
കാരണമെന്താണ്;
(സി)
ഇത്
സംബന്ധിച്ച നടപടി
ക്രമങ്ങള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പൊതുസ്ഥലങ്ങളില്‍
വൈഫൈ സംവിധാനം
4232.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിമാനത്താവളങ്ങളും
റയില്‍വേ സ്റ്റേഷനുകളും
ബസ് സ്റ്റാന്റുകളും
ഉള്‍പ്പെടുയുള്ള
പൊതുസ്ഥലങ്ങളില്‍ വൈഫൈ
സംവിധാനം ലഭ്യമാണോ;
(ബി)
ഇത്തരം
സംവിധാനം ഒരുക്കുന്നത്
വിനോദസഞ്ചാരികള്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
ഉപകാരപ്രദമാകുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
പ്രധാന നഗരങ്ങളിലും
പൊതുസ്ഥലങ്ങളിലും
വിനോദസഞ്ചാരകേന്ദ്രങ്ങളിലും
സൗജന്യ വൈഫൈ സംവിധാനം
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പഞ്ചായത്തുകളില്‍
ഒന്നിൽ കൂടുതൽ
അക്ഷയകേന്ദ്രങ്ങള്‍
4233.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അക്ഷയ കേന്ദ്രങ്ങള്‍
അനുവദിച്ചിട്ടുള്ളതു
സംബന്ധിച്ച മാനദണ്ഡം
വ്യക്തമാക്കുമോ;
(ബി)
പഞ്ചായത്തുകളില്‍
ഒന്നില്‍ കൂടുതല്‍
അക്ഷയ കേന്ദ്രങ്ങള്‍
നിലവിലുണ്ടോ;
ടെക്നോപാര്‍ക്കിലെ
കെട്ടിടവാടക
4234.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ്
അധീനതയിലുള്ള
കഴക്കൂട്ടം
ടെക്നോപാര്‍ക്കില്‍
വിവിധ കമ്പനികള്‍ക്കും
റെസ്റ്റോറന്റുകള്‍ക്കും
ഈടാക്കുന്ന മാസവാടക
സ്ക്വയര്‍ ഫീറ്റിന്
എത്രയെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
പ്രവര്‍ത്തനമില്ലാത്ത
റെസ്റ്റോറന്റുകള്‍ക്ക്
വാടക കുറയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ടെക്നോപാര്‍ക്കില്‍
കെട്ടിടവാടക കുടിശ്ശിക
വരുത്തുന്ന
സ്ഥാപനങ്ങളുടെ
പേരുവിവരം
വെളിപ്പെടുത്തുമോ?
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി ഐ.ടി
മേഖലയില്‍ പദ്ധതികള്‍
4235.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
ഐ.ടി മേഖലയില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
വഖഫ്
ട്രെെബ്യൂണലൽ
4236.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വഖഫ് ട്രെെബ്യൂണലുകളുടെ
ഘടന പരിഷ്കരിച്ച്
ഉത്തരവിറിക്കിയിട്ടും
അംഗങ്ങളെ
നിയമിച്ചിട്ടും
ട്രെെബ്യൂണലുകളുടെ
പ്രവര്‍ത്തനം പുതിയ
രീതിയില്‍ ഇപ്പാേഴും
ആരംഭിച്ചിട്ടില്ലെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വഖഫ്
കേസുകള്‍ കുറവായതിനാല്‍
മറ്റു കേസുകള്‍ക്കു
കൂടി വഖഫ്
ട്രെെബ്യൂണലില് അവസരം
നല്കി പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാന്‍
നടപടി സ്വികരിക്കുമോ ;
(സി)
പുതിയ
ഘടനയില്‍
ട്രെെബ്യൂണലിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
സംസ്ഥാന
ഹജ്ജ് കമ്മിറ്റി ഓഫീസിലെ
തസ്തികകള്‍
4237.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഹജ്ജ് കമ്മിറ്റി
ഓഫീസില്‍ എത്ര
തസ്തികകള്‍
സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്;
അവ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ; ഓരോ
തസ്തികകളുടെ ശമ്പള
സ്കെയിലുകള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികകളിലേയ്ക്കുള്ള
നിയമനരീതി
വ്യക്തമാക്കാമോ;
(സി)
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ എത്രപേരെ
നിയമിച്ചിട്ടുണ്ട്;
അവരുടെ
മാതൃവകുപ്പുകള്,
അടിസ്ഥാന ശമ്പളം എന്നിവ
വിശദമാക്കാമോ;
(ഡി)
ഡെപ്യൂട്ടേഷന്
ജോലി ചെയ്യുന്നവരുടെ
അന്യത്ര സേവനം ഏത്
കാലയളവ് വരെ
ദീര്‍ഘിപ്പിച്ച്
നല്‍കിയിട്ടുണ്ട്;
യഥാസമയം ഡെപ്യൂട്ടേഷന്
ദീര്‍ഘിപ്പിച്ച്
ഉത്തരവാകാതെ ജീവനക്കാർ
ജോലിയില്‍ തുടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഹജ്ജ്
കോര്‍ഡിനേറ്റര്‍ എന്ന
തസ്തികയില്‍
ആരെയെങ്കിലും
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ; ഇതിന്
ധനവകുപ്പിന്റെ
അനുമതിയുണ്ടോ; പ്രസ്തുത
തസ്തിക മൂലം ഹജ്ജ്
കമ്മിറ്റിക്കുണ്ടായ
അധിക സാമ്പത്തിക ബാധ്യത
എത്രയെന്ന്
വ്യക്തമാക്കാമോ?