കിളിമാനൂരിൽ
സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
4062.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റേതായി
ഒരു കോളേജ്
പോലുമില്ലാത്ത
കിളിമാനൂര്‍
കേന്ദ്രീകരിച്ച്
ആര്‍ട്സ്& സയന്‍സ്/
മാനേജ്മെന്റ്/
സാങ്കേതിക
കോഴ്സുകള്‍ക്കായുള്ള
ഏതെങ്കിലും സ്ഥാപനം
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാക്കിയാല്‍
ആരംഭിയ്ക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളുമായി
സഹകരിച്ച്
പ്രവര്‍ത്തിക്കുന്ന
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ ഒരു
അനുബന്ധ കേന്ദ്രം
കിളിമാനൂരില്‍
ആരംഭിയ്ക്കുന്നതിനുള്ള
പദ്ധതി
സ്വീകരിയ്ക്കാമോ;വ്യക്തമാക്കാമോ;
(സി)
ബാങ്കുകളുമായി
സഹകരിച്ച് സഹകരണ മാനേജ്
മെന്റ്
വിഷയങ്ങള്‍ക്കായുള്ള
ഒരു
ഇന്‍സ്റ്റിറ്റ്യൂട്ട്
ആരംഭിയ്ക്കുന്നതിനുള്ള
നടപടി
സ്വീകരിയ്ക്കാമോ?
പ്രാഥമിക വായ്പാ സഹകരണ
സംഘങ്ങളിലെ അഴിമതി
അവസാനിപ്പിക്കുവാന്‍ നടപടി
4063.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസ് സഹകരണ
സംഘങ്ങള്‍
ഉള്‍പ്പെടെയുള്ള
പ്രാഥമിക വായ്പാ സഹകരണ
സംഘങ്ങളില്‍
നടന്നുവരുന്ന
ധൂര്‍ത്തും അഴിമതിയും
അവസാനിപ്പിക്കുവാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(ബി)
അഴിമതി,മറ്റു
ചട്ടവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
എന്നിവ നടത്തുന്ന സംഘം
ഭാരവാഹികള്‍ക്കെതിരെ
ശക്തമായ നടപടികള്‍
സ്വീകരിക്കുവാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കാമോ;
(സി)
ഇതു
സംബന്ധിച്ച് സഹകരണ സംഘം
രജിസ്ട്രാര്‍ക്കും
താലൂക്ക്-ജില്ലാതല
അധികാരികള്‍ക്കും
ലഭിക്കുന്ന
പരാതികളിന്മേല്
സമയബന്ധിതമായി അന്വേഷണം
പൂര്‍ത്തിയാക്കുവാനും
സംഘം ഫണ്ട് അനാവശ്യമായി
അനുമതിയില്ലാതെ
ചെലവവഴിക്കുന്നവര്ക്കെതിരെ
സഹകരണ നിയമത്തിലെ
സര്‍ച്ചാര്‍ജ്
ഉള്‍പ്പെടെയുള്ള
നിയമനടപടി
സ്വീകരിക്കുന്നതിനും
പൊതു നിര്‍ദ്ദേശം
നല്‍കുമോ?
കൊണ്ടോട്ടിയിലുള്ള
കണ്സ്യൂമര്ഫെഡു് സ്ഥാപനങ്ങൾ
4064.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
കൊണ്ടോട്ടിയിലുള്ള
കണ്‍സ്യൂമര്‍ഫെഡിന്റെ
ത്രിവേണി സ്റ്റോര്‍,
നീതി മെഡിക്കല്‍
സ്റ്റോര്‍,
സഞ്ചരിക്കുന്ന ത്രിവേണി
സ്റ്റോര്‍ എന്നിവയുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ ;
(ബി)
നീതി
മെഡിക്കല്‍ സ്റ്റോര്‍
എന്നാണ് അടച്ചത്
എന്നും, ചെറിയൊരു
തീപിടുത്തത്തിന്റെ
പേരില്‍ ഇത്രയും കാലം
തുറക്കാത്തത്
എന്തുകൊണ്ടെന്നും
വിശദമാക്കുമോ;
(സി)
ഇത്
എന്നത്തേക്ക് തുറന്ന്
പ്രവര്‍ത്തിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
സഞ്ചരിക്കുന്ന
ത്രിവേണി സ്റ്റോറിന്റെ
വണ്ടിയുടെ ഫിറ്റ്നസ്,
അറ്റകുറ്റപ്പണി എന്നിവ
എന്നത്തേക്ക്
ശരിയാക്കാന്‍ കഴിയും
എന്ന് വ്യക്തമാക്കുമോ;
(ഇ)
ഈ
മൂന്ന്
സ്ഥാപനങ്ങളിലെയും
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് ഒരു
ഉയര്‍ന്ന ഉദ്യോഗസ്ഥനെ
ചുമതലപ്പെടുത്തുമോ?
നീതി
മെഡിക്കല്‍ സ്റ്റോറുകള്‍
4065.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കണ്‍സ്യൂമര്‍ ഫെഡിന്റെ
കീഴില്‍ എത്ര നീതി
മെഡിക്കല്‍
സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ
എവിടെയെല്ലാമാണെന്നും
വിശദമാക്കാമോ;
(ബി)
ഇത്തരത്തില്‍
നീതി മെഡിക്കല്‍
സ്റ്റോറുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
എന്തെല്ലാം
മരുന്നുകളാണ്
നീതിസ്റ്റോറുകള്‍
മുഖേന വിതരണം
ചെയ്യുന്നതെന്നും എത്ര
തുകയാണ് ഈ
മരുന്നുകള്‍ക്ക്
സബ്സിഡി ഇനത്തില്‍
നല്‍കുന്നതെന്നും
അറിയിക്കാമോ;
(ഡി)
അവശ്യ
മരുന്നുകളുടെ ലഭ്യത
നീതി സ്റ്റോറുകളില്‍
ഉറപ്പ് വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
നന്മ
സ്റ്റോറുകള്‍ തുടങ്ങുന്നതിന്
നടപടി
4066.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നന്മ
സ്റ്റോറുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ?
(ബി)
നന്മ
സ്റ്റോര്‍
തുടങ്ങുന്നതിനായി
പഞ്ചായത്തുകളോ പൊതു
സമൂഹമോ പാലിക്കേണ്ട
വ്യവസ്ഥകള്‍
എന്തെല്ലാമാണ്?
(സി)
വ്യവസ്ഥകള്‍
പാലിച്ചിട്ടും
സ്റ്റോറുകള്‍
തുടങ്ങാത്ത എത്ര
സ്ഥലങ്ങളുണ്ട്?
(ഡി)
കഴിഞ്ഞ
രണ്ട് വര്‍ഷമായി
മുന്‍കൂര്‍ വാടക നല്കി
ഭൗതിക സാഹചര്യങ്ങള്‍
ഒരുക്കിയിട്ടും
തുടങ്ങാന്‍ കഴിയാത്ത
എത്ര സ്റ്റോറുകള്‍
കോഴിക്കോട് ജില്ലയില്‍
ഉണ്ട് ?
(ഇ)
അവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ ? ഇവ
തുടങ്ങാന്‍ നടപടി
സ്വീകരിക്കുമോ?
നീതി
സ്റ്റോറുകളിലെ
സെയില്സ്മാ൯മാർ
4067.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര നീതി സ്റ്റോറുകള്‍
പ്രവ൪ത്തിച്ചു വരുന്നു;
(ബി)
നീതി
സ്റ്റോറുകളില്‍ എത്ര
സ്ഥിരം
സെയില്സ്മാ൯മാരും എത്ര
താല്‍ക്കാലിക
സെയില്സ്മാ൯മാരും ജോലി
ചെയ്തുവരുന്നു;
(സി)
ഗവണ്മെന്റ്
ഉത്തരവ് പ്രകാരം നീതി
സ്റ്റോറിലെ എത്ര
സെയില്സ്മാ൯മാരെയും
കമ്മീഷ൯ വ്യവസ്ഥയില്‍
പ്രവ൪ത്തിക്കുന്ന
ജീവനക്കാരെയും
സ്ഥിരപ്പെടുത്തിയിട്ടുണ്ട്
; കൊല്ലം ജില്ലയില്‍
എത്ര പേരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ട്;
(ഡി)
കമ്മീഷ൯
വ്യവസ്ഥയില്‍ ജോലി
ചെയ്ത് തുട൪ന്ന്
വരുന്നതും 2010 -ലെ
ഗവണ്മെന്റ് ഉത്തരവിന്
മുമ്പ് കമ്മീഷ൯
വ്യവസ്ഥയില്‍ ജോലി
ആരംഭിച്ചതുമായ എത്ര
പേരെ ഇനിയും
സ്ഥിരപ്പെടുത്താനുണ്ട്;
കൊല്ലം ജില്ലയില്‍ എത്ര
പേരുണ്ട്; കൊല്ലം
ജില്ലയിലെ ഏതെല്ലാം
സ്റ്റോറുകളിലാണ് ഇവ൪
കമ്മീഷ൯ വ്യവസ്ഥയില്‍
ഇപ്പോഴും ജോലി
ചെയ്യുന്നത്; ഇവരുടെ
സ്ഥിര
നിയമനത്തിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
സഹകരണ
ബാങ്ക് /സംഘങ്ങളുടെ ചെറുകിട
വായ്പകൾക്കുള്ള നടപടികൾ
4068.
ശ്രീ.ബെന്നി
ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്ക്/സംഘങ്ങള്‍
മുഖേനയുള്ള ചെറുകിട
വായ്പകള്‍
,അപേക്ഷിച്ചാലുടന്‍
തന്നെ ലഭിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
ഒരുക്കിയിട്ടുള്ളത്;
വിശദമാക്കുമോ?
(ബി)
ഏതെല്ലാം
തരം സഹകരണ
ബാങ്ക്/സംഘങ്ങള്‍
വഴിയാണ് ഇത്
നടപ്പിലാക്കാനുദ്ദേശിക്കുന്നത്
വിശദാംശങ്ങള്‍
എന്തെല്ലാം?
കള്ള്
സഹകരണ സംഘങ്ങള്‍
4069.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര കള്ള് സഹകരണ
സംഘങ്ങള്‍
പ്രവര്‍ത്തിച്ചുവരുന്നുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സംഘങ്ങളില്‍ കള്ള്
വ്യവസായവുമായി
ബന്ധപ്പെട്ട എത്ര
കേസുകളാണ്
നിലവിലുള്ളതെന്നും ആയത്
ഏതൊക്കെ സംഘങ്ങളുടെ
പേരിലാണെന്നും ഓരോ
സംഘങ്ങള്‍ക്കും
ചുമത്തിയിരിക്കുന്ന
കുറ്റങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ?
സഹകരണ
മേഖലയും സേവന മേഖലയും
4070.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
ആര് . സെല്‍വരാജ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ മേഖലയേയും സേവന
മേഖലയേയും ഒരുമിച്ച്
കൊണ്ടുപോകാന്‍
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
സഹകരണ നിയമം ഭേദഗതി
ചെയ്യുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാംഃ
(സി)
ഇത്
സംബന്ധിച്ച നിയമ
നിര്‍മ്മാണപ്രക്രിയ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതുവഴി
പ്രാദേശിക ബാങ്കിംഗ്
മേഖലയില്‍ എന്തെല്ലാം
മാറ്റങ്ങള്‍
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം നല്‍കുമോ?
സഹകരണ
നിക്ഷേപക ഗ്രാന്റ് സ്കീം
4071.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ നിക്ഷേപക
ഗ്രാന്റ് സ്കീമില്‍
ചേരാന്‍ ഏതെല്ലാം തരം
സഹകരണ ബാങ്കുകള്‍ക്കാണ്
അര്‍ഹതയുള്ളത്;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
അര്‍ഹതയുള്ള എല്ലാ
ബാങ്കുകളും പ്രസ്തുത
സ്കീമില്‍
അംഗങ്ങളായിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
സ്കീമില്‍
അംഗത്വമെടുക്കാൻ എത്ര
ബാങ്കുകള്‍
ബാക്കിയുണ്ട്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ബാങ്കുകളെ സ്കീമില്‍
അംഗങ്ങളാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
സഹകരണ
സംഘങ്ങളും ബാങ്കുകളും വിതരണം
ചെയ്യുന്ന വായ്പകളിലെ
പലിശനിരക്ക്
4072.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
റ്റി.എന്‍. പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ സംഘങ്ങളും
ബാങ്കുകളും വിതരണം
ചെയ്യുന്ന വായ്പകളില്‍
പലിശനിരക്ക്
കുറച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
വായപകള്ക്കാണ്
പലിശനിരക്ക്
കുറച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഏതെല്ലാം
തരം സംഘങ്ങള്‍ക്കും
ബാങ്കുകള്‍ക്കുമാണ് ഇത്
ബാധകമായിട്ടുള്ളത്;
വിശദമാക്കാമോ;
(ഡി)
ഏത്
തിയതി മുതല്ക്കാണ്
ഇതിന്
പ്രാബല്യമുള്ളതെന്നു
വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങളിലെ ജീവനക്കാര്‍ക്ക്
സ്ഥലം മാറ്റം
അനുവദിക്കുന്നതിന് നടപടി
4073.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരേ
ഗ്രേഡിലുള്ള
സംഘങ്ങളിലേയ്ക്ക് സഹകരണ
ജീവനക്കാര്‍ക്ക് സ്ഥലം
മാറ്റം അനുവദിക്കുന്നതു
പരിഗണിക്കുമോ;
(ബി)
ഇതിനായി
സംസ്ഥാനതലത്തില്‍ ഒരു
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കുമോ?
സഹകരണ
സംഘങ്ങളുടെ
ആധുനികവല്‍ക്കരണത്തിനും
പ്രൊഫഷണലിസത്തിനും കര്‍മ്മ
പദ്ധതികൾ
4074.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
എ.റ്റി.ജോര്‍ജ്
,,
റ്റി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളുടെ
ആധുനികവല്‍ക്കരണത്തിനും
പ്രൊഫഷണലിസത്തിനും
ഊന്നല്‍ നല്കി
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികളുടെ സഹകരണമാണ്
ഈ മേഖലയില്‍
ഉപയോഗപ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം പ്രാരംഭ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
സഹകരണ
ബാങ്കുകളില്‍ ഡയറക്ടര്‍മാരുടെ
മക്കളുടെ നിയമനം
4075.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍
നിലവിലുള്ള
നിയമമനുസരിച്ച്
തെരഞ്ഞെടുക്കപ്പെട്ട
ഡയറക്ടര്‍മാരുടെ മക്കളെ
അവരവര്‍ ഡയറക്ടറായ
സഹകരണ ബാങ്കുകളില്‍
ജീവനക്കാരായി
നിയമിക്കാന്‍
വ്യവസ്ഥകള്‍
അനുവദിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
മലപ്പുറം
ജില്ലയിലെ വളാഞ്ചേരി
സഹകരണ ബാങ്കില്‍
ഏതെങ്കിലും ഭരണ സമിതി
അംഗങ്ങളുടെ മക്കളെ
ജീവനക്കാരായി
നിയമിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതിന്റെ
നിജസ്ഥിതി രേഖാമൂലം
ലഭ്യമാക്കാമോ;
(ഇ)
ഇത്തരമൊരു
നിയമനം മേല്‍ ബാങ്കില്‍
നടന്നുവെന്നുള്ളത്
വസ്തുതാപരമാണെങ്കില്‍
ഡയറക്ടര്‍ സ്ഥാനത്ത്
നിന്ന്, നിയമനം ലഭിച്ച
ജീവനക്കാരന്റെ പിതാവിനെ
അയോഗ്യനാക്കാന്‍ നടപടി
സ്വീകരിക്കുമോ?
വൈക്കം
മണ്ഡലത്തിലെ
കണ്‍സ്യുമര്‍ഫെഡ്, നന്മ
സ്റ്റോറുകള്‍
4076.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈക്കം
മണ്ഡലത്തിലെ
കണ്‍സ്യുമര്‍ഫെഡ്, നന്മ
സ്റ്റോറുകള്‍
എവിടെയൊക്കെ
പ്രവര്‍ത്തിക്കുന്നു
എന്നും പ്രസ്തുത
സ്റ്റോറുകള്‍ എന്നു
മുതല്‍
ആരംഭിച്ചതാണെന്നും
വ്യക്തമാക്കുമോ;
(ബി)
വൈക്കം
മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
കണ്‍സ്യൂമര്‍ ഫെഡിന്റെ
സ്റ്റോറുകളില്‍ സബ്സിഡി
നിരക്കില്‍ വിതരണം
ചെയ്യുന്ന
ഉല്പന്നങ്ങള്
ഏതൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
(സി)
വൈക്കത്തെ
കണ്‍സ്യൂമര്‍ഫെഡ്, നന്മ
മൊബൈല്‍ സ്റ്റോറുകളുടെ
കഴിഞ്ഞ ഫെബ്രുവരി
വരെയുള്ള 6 മാസത്തെ
വിറ്റുവരവ് കണക്കുകള്‍
വെളിപ്പെടുത്തുമോ;
(ഡി)
വൈക്കത്തെ
കണ്‍സ്യൂമര്‍ഫെഡ്, നന്മ
മൊബൈല്‍ ഷോറൂമുകളില്‍
എത്ര ജീവനക്കാര്‍ ജോലി
ചെയ്യുന്നു എന്നും
ഏതെല്ലാം തസ്തികകളില്‍
,എത്ര ജീവനക്കാര്‍
വീതമാണ് ജോലി
ചെയ്യുന്നതെന്നും
വ്യക്തമാക്കുമോ?
ജില്ലാ
സഹകരണ ബാങ്കുകളുടെ
നിക്ഷേപങ്ങള്‍
4077.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ജില്ലാ
സഹാകരണ ബാങ്കുകളുടെ
നിക്ഷേപങ്ങള്‍
ആര്.ബി.ഐ യുടെ
കടപ്പത്രങ്ങളില്‍
നിക്ഷേപിക്കണമെന്ന
സംവിധാനം നിലവില്‍
വന്നിട്ടുണ്ടോ;
ഈയിനത്തില്‍ എന്ത് തുക
ആര്.ബി.ഐ.
കടപ്പത്രത്തില്‍
നിക്ഷേപിച്ചിട്ടുണ്ട്
എന്ന് അറിയിക്കാമോ?
തസ്തിക
മാറ്റം വഴി ജില്ലാ സഹകരണ
ബാങ്കുകളില്‍ നിയമനം
ലഭിച്ചവരുടെ മുൻകാല
സര്‍വ്വീസും, ശമ്പളവും
സംരക്ഷിച്ചു കിട്ടണമെന്ന
ആവശ്യം
4078.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രൈമറി സഹകരണ
സംഘങ്ങളില്‍ ജോലി
ചെയ്ത് തസ്തിക മാറ്റം
വഴി ജില്ലാ സഹകരണ
ബാങ്കുകളില്‍ നിയമനം
ലഭിക്കുമ്പോള്‍ മുൻസേവന
കാലം ,ശമ്പളം / ഗ്രേഡ്
എന്നിവ പരിഗണിക്കുമോ;
(ബി)
മുമ്പ്
ജോലി ചെയ്തിരുന്ന
സംഘത്തിലെ സര്‍വ്വീസും
ശമ്പളവും സംരക്ഷിച്ചു
കിട്ടുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
നിയമനം ലഭിച്ച
ജീവനക്കാര്‍ക്ക് ഫുള്‍
പെന്ഷന്
കിട്ടുന്നതിന് മുന്‍കാല
സര്‍വ്വീസും കൂടി
പരിഗണിക്കുമോ;
(ഡി)
ഇതുസംബന്ധിച്ച്
മുഖ്യമന്ത്രിയുടെ
ഓഫീസില്‍ സമര്‍പ്പിച്ച
28387 / 14 / സി.
എം.നമ്പര്‍ ഹർജിയിൽ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
യാതൊരു സാമ്പത്തിക
ബാധ്യതയും ഉണ്ടാകാത്ത
പ്രസ്തുത ആവശ്യം
അംഗീകരിച്ചു നല്‍കുമോ?
സംസ്ഥാന
സഹകരണ കാര്‍ഷിക ഗ്രാമവികസന
ബാങ്ക് വായ്പ
4079.
ശ്രീ.ലൂഡി
ലൂയിസ്
,,
ജോസഫ് വാഴയ്ക്കൻ
,,
ആര് . സെല്‍വരാജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വായ്പ
നല്‍കുന്നതിനായി
സംസ്ഥാന സഹകരണ കാര്‍ഷിക
ഗ്രാമവികസന ബാങ്ക്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
നടപ്പുസാമ്പത്തികവര്‍ഷം
കര്ഷകര്ക്ക്എത്ര കോടി
രൂപ വായ്പ
നല്‍കുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഏതെല്ലാം
മേഖലകളിലാണ് വായ്പകള്‍
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
കര്‍ഷകര്‍ക്കുള്ള
വായ്പാ പദ്ധതി
നടപ്പാക്കുന്നതിനായി
ബാങ്കിന് എന്തെല്ലാം
അധികാരങ്ങള്‍
ലഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കാര്‍ഷിക
ഗ്രാമ വികസന ബാങ്കിന് വഴി
വിട്ട സഹായം
4080.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
പ്രാഥമിക കാര്‍ഷിക
വികസന ബാങ്ക് കേന്ദ്ര
ബാങ്കിന് പതിമൂന്ന്
കോടി രൂപയുടെ കുടിശ്ശിക
അടയ്ക്കാന്‍
ഉണ്ടായിരുന്നോ; ഈ
കുടിശ്ശിക
അടച്ചുതീര്ത്തോ;
എങ്ങനെയാണ് ഈ കുടിശ്ശിക
അടച്ചുതീര്‍ത്തത്;
(ബി)
കുടിശ്ശിക
അടയ്ക്കുവാനുള്ള
ബാങ്കുകള്‍ക്കെല്ലാം
കേന്ദ്രബാങ്ക്
റീഹാബിലിറ്റേഷന്‍
പാക്കേജ്
അനുവദിക്കാറുണ്ടോ;
ഇത്തരത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ബാങ്കുകള്‍ക്ക്
റീഹാബിലിറ്റേഷന്‍
പാക്കേജ് അനുവദിച്ചു;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
നെയ്യാറ്റിന്‍കര
കാര്‍ഷിക വികസന
ബാങ്കില്‍
റീഹാബിലിറ്റേഷന്‍
പാക്കേജില്‍
ഉള്‍പ്പെടുത്തി എത്ര
കോടി രൂപ നല്കി;
അതില്‍ എത്ര കോടി രൂപ
കണക്കില്‍ വരവ് വച്ച്
കൂടിശ്ശിക ഇല്ലാതാക്കി;
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
വഴിവിട്ട സഹായം
നെയ്യാറ്റിന്‍കര
പ്രാഥമിക കാര്‍ഷിക
വികസന ബാങ്കിന്
ചെയ്യാനുള്ള കാരണം
വിശദമാക്കുമോ?
റിസ്ക്ക്
ഫണ്ട് സ്കീം ആനുകൂല്യങ്ങള്‍
4081.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിസ്ക്ക്
ഫണ്ട് ആനുകൂല്യം
ലഭ്യമാക്കുന്നതിന് എത്ര
രൂപയാണ് പ്രീമിയമായി
വാങ്ങുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
റിസ്ക്ക്
ഫണ്ട് സ്കീം പ്രകാരം
പ്രീമിയം അടക്കുകയും
എന്നാല്‍ ലോണ്‍
കാലാവധിക്ക് മുമ്പ്
ലോണ്‍ എടുത്തയാള്‍
മരണപ്പെടുകയും
ചെയ്താല്‍ നിശ്ചിത
കാലപരിധി കഴിഞ്ഞുവെന്ന
കാരണം കൊണ്ട് മാത്രം
ആനുകൂല്യം
നിക്ഷേധിക്കുമോ;
(സി)
പ്രീമിയം
അടച്ചു കഴിഞ്ഞു എന്ന
കാരണത്താല്‍ ഇത്തരം
കേസുകള്‍ പ്രത്യേകമായി
പരിഗണിച്ച് ആനുകൂല്യം
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
അര്‍ബന്‍
ബാങ്കുകള്‍ക്ക് സൂപ്പര്‍
ഗ്രേഡ്
4082.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിസര്‍വ് ബാങ്ക്
ലൈസന്‍സുള്ള അര്‍ബന്‍
ബാങ്കുകള്‍ക്ക്
സൂപ്പര്‍ ഗ്രേഡ്
നടപ്പാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
നഷ്ടത്തിലിരിക്കുന്ന
ബാങ്കുകള്‍ക്ക്
റിവൈവല്‍ പാക്കേജും
സര്‍ക്കാര്‍ ഓഹരിയും,
നബാര്‍ഡ് കാര്‍ഷിക
വായ്പക്ക്
അനുവദിക്കുന്ന
പലിശയിളവ് മാതൃകയില്‍
റിസര്‍വ് ബാങ്കില്‍
നിന്നും അര്‍ബന്‍
ബാങ്കുകള്‍ക്ക്
ആശ്വാസമായ പലിശയിളവ്
വായ്പയും ലഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
അര്‍ബന്‍
ബാങ്കുകളുടെ
സമഗ്രപുരോഗതിക്കും
പ്രൊഫഷണലൈസേഷനും വേണ്ടി
ഒരു അപ്പെക്സ് സ്ഥാപനം
കൊണ്ടുവരാന്‍ നടപടി
സ്വീകരിക്കുമോ?
ത്രിവേണി,
സ്റ്റോറുകളുടെ പ്രവര്‍ത്തന
ശാക്തീകരണം
4083.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ത്രിവേണി,
സ്റ്റോറുകളില്‍ പല
നിത്യോപയോഗ സാധനങ്ങളും
ലഭ്യമല്ലായെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കുമോ ;
(ബി)
ത്രിവേണി,
സ്റ്റോറുകളുടെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ ?
സഹകരണനിയമ
ഭേദഗതി
4084.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
ഫെബ്രുവരിയിലെ സഹകരണ
നിയമ
ഭേദഗതിക്കനുസൃതമായി
സഹകരണചട്ടങ്ങളില്
ഭേദഗതി
വരുത്തുന്നതിനുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമാേ;
എന്താെക്കെ ഭേദഗതികളാണ്
വരുത്താനുദ്ദേശിക്കുന്നത്;
വിശദീകരിക്കാമാേ;
(ബി)
ഇന്‍കം
ടാക്സ്
വകുപ്പുദ്യാേഗസ്ഥര്
സഹകരണ
സംഘങ്ങള്‍/ബാങ്കുകളില്‍
നിന്നും നിക്ഷേപകരുടെ
വിവരങ്ങള്‍
ശേഖരിക്കന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഏതു നിയമത്തിന്റെ
അടിസ്ഥാനത്തിലാണ് ഇൗ
വിവരങ്ങള്‍
ശേഖരിക്കുന്നത്; ഇത്തരം
വിവര ശേഖരണത്തിനെതിരെ
എന്തു നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(സി)
ജില്ലാ സഹകരണ
ബാങ്കുകള്‍, സംസ്ഥാന
സഹകരണ ബാങ്കുകളില്‍
നടത്തുന്ന
നിക്ഷേപങ്ങള്‍ ജില്ലാ
സഹകരണ ബാങ്കിന്റെ
എസ്.എല്‍.ആറിന്
ഇനിമേല്‍
പരിഗണിക്കില്ലെന്ന്
റിസര്‍വ് ബാങ്ക്
നിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇതുമൂലമുണ്ടാകുന്ന
പ്രതിസന്ധി
പരിഹരിക്കാന്‍ എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ജില്ലാ
സഹകരണ ബാങ്കുകളും
സംസ്ഥാന സഹകരണ
ബാങ്കുകളും 2015
മാര്‍ച്ച് 31-ഓടെ 7%
C.R.R സൂക്ഷിക്കണമെന്ന്
ആര്.ബി.എെ.
നിര്‍ദ്ദേശം
പുറപ്പെടുവിച്ചതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഇതു സംസ്ഥാന/ജില്ലാ
ബാങ്കുകളെ പ്രതികൂലമായി
ബാധിക്കുന്നതു തടയാന്‍
എന്തു നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമാേ;
(ഇ)
സംസ്ഥാന-ജില്ലാ സഹകരണ
ബാങ്കുകള്‍, അര്‍ബന്‍
സഹകരണ ബാങ്കുകള്‍,
കാര്‍ഷികവായ്പാ
സഹകരണസംഘങ്ങള്‍
എന്നിവയുടെ
നിക്ഷേപ-വായ്പാ അനുപാതം
2014 മാര്‍ച്ച് 31-ന്
എത്രയാണ്; വായ്പയുടെ
പലിശനിരക്ക്
ഉയര്‍ത്തിയത് ഇൗ
അനുപാതത്തെ
സ്വാധീനിച്ചിട്ടുണ്ടാേ;
അങ്ങനെയെങ്കില്‍,
വായ്പയുടെ പലിശനിരക്ക്
കുറയ്ക്കാന്‍ നടപടി
സ്വീകരിക്കുമാേ?
അഴീക്കല്‍
പോര്‍ട്ടില്‍ മാന്വല്‍
ഡ്രഡ്ജിങ്ങിന് അനുമതി ലഭിച്ച
സഹകരണ സംഘങ്ങള്‍
4085.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010
മുതല്‍ കണ്ണൂര്‍
ജില്ലയില്‍ രജിസ്റ്റര്‍
ചെയ്ത എത്ര സഹകരണ
സംഘങ്ങള്‍ക്ക്
അഴീക്കല്‍ പോര്‍ട്ട്
അധീനതയില്‍ നിന്നും
മാന്വല്‍ ഡ്രഡ്ജിങ്ങിന്
അനുമതി
ലഭിച്ചിട്ടുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
അറിയിക്കുമോ;
(ബി)
ഇവയില്‍
ഒരേ
ഉദ്ദേശലക്ഷ്യങ്ങള്‍ക്കായി
ഒരേ
അധികാരപരിധിക്കകത്ത്
രജിസ്റ്റര്‍
ചെയ്യപ്പെട്ട
ഒന്നിലധികം സംഘങ്ങള്‍
ഉള്‍പ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
പട്ടികജാതി
- പട്ടികവ൪ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവ൪ക്ക്
സഹകരണ സംഘങ്ങള്‍ വഴി
വിദ്യാഭ്യാസ വായ്പയും സ്വയം
തൊഴില്‍ വായ്പയും
4086.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പട്ടികജാതി
- പട്ടികവ൪ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവ൪ക്ക്
സംസ്ഥാനത്തെ സംസ്ഥാന /
ജില്ലാ / പ്രാഥമിക
സഹകരണ സംഘങ്ങള്‍ വഴി
എത്ര രൂപ വിദ്യാഭ്യാസ
വായ്പയായും എത്ര രൂപ
സ്വയം തൊഴില്‍
വായ്പയായും
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
ജീവചരിത്രം
വാങ്ങണമെന്നുള്ള സഹകരണ
വകുപ്പിന്റെ സര്‍ക്കുലര്‍
4087.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രസീദ്ധികരിച്ച
പനമ്പിള്ളി
ഗോവിന്ദമേനോന്
ചരിത്രവഴിയിലെ ദീപശിഖ
എന്ന ജീവചരിത്രം
വാങ്ങണമെന്നുള്ള സഹകരണ
വകുപ്പ് പുറപ്പെടുവിച്ച
2/2012 -ാം നമ്പര്‍
സര്‍ക്കുലര്‍
സംസ്ഥാനത്തെ എത്ര
അപ്പെക്സ്, ജില്ലാ,
പ്രൈമറി സഹകരണ
സ്ഥാപനങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ട്
; ജില്ല തിരിച്ചുള്ള
വിവരം നല്‍കാമോ ;
(ബി)
ഇതു
സംബന്ധിച്ച്
പുറപ്പെടുവിച്ച
നിര്‍ദ്ദേശം സഹകരണ
സ്ഥാപനങ്ങള്‍
നടപ്പിലാക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്താന്‍
വകുപ്പ്
ഉദ്യോഗസ്ഥന്മാര്
ശ്രദ്ധിക്കാത്തതിന്റെ
കാരണത്തെക്കുറിച്ച്
അന്വേഷിക്കാമോ ;
അടിയന്തരമായി പ്രസ്തുത
നിര്‍ദ്ദേശം
നടപ്പിലാക്കാന്‍
ജോയിന്റ്
രജിസ്ട്രാര്‍മാര്‍ക്ക്
നിര്‍ദ്ദേശം നല്‍കാമോ ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
സഹകരണ ഫെഡറേഷൻ
4088.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പട്ടികജാതി-പട്ടികവര്‍ഗ്ഗ
സഹകരണ ഫെഡറേഷനില്‍
ഇപ്പോഴത്തെ ഭരണ സമിതി
അധികാരത്തില്‍ വന്നതിന്
ശേഷം PSC യുടെയും
ഗവണ്മെന്റ്
അനുമതിയില്ലാതെയും
താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്ര പേര്;
ഇവരുടെ ജാതി, പ്രായം,
യോഗ്യത എന്നിവ
വ്യക്തമാക്കാമോ;
(ബി)
ഈ
നിയമനങ്ങളില്‍
ഫെഡറേഷനില്‍ നിലവിലുള്ള
ഫീഡര്‍ കാറ്റഗറിയിലെ
50% തസ്തിതകകളിൽ അംഗ
സംഘങ്ങളിലെ
ജീവനക്കാരെയാണോ
നിയമിച്ചത് എന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
നിയമനം സംബന്ധിച്ച്
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടി വ്യക്തമാക്കുമോ;
(ഡി)
SC
/ST സഹകരണ ഫെഡറേഷന്റെ
കീഴില്‍ തൃശ്ശൂര്‍
ആഞ്ചേരിയില്
പ്രവര്‍ത്തിക്കുന്ന
ആയൂര്ധാരയിലെ
പ്രൊഡക്ഷന്‍
നിര്‍ത്തിവച്ചിട്ടു
എത്ര മാസമായി ;എന്താണ്
കാരണം; ഇപ്പോഴത്തെ ഭരണ
സമിതി നിലവില്‍
വന്നതിന് ശേഷം എത്ര
ജീവനക്കാരെ നിയമിച്ചു;
വ്യക്തമാക്കുമോ :
(ഇ)
പത്ര പരസ്യം നല്കി
ഇന്റര്‍വ്യൂ
നടത്തിയാണോ നിയമിച്ചത്;
ഇതിന് ഫെഡറേഷന് ഭരണ
സമിതിയുടെ അംഗീകാരം
ഉണ്ടോ;
(എഫ്)
ഇങ്ങനെ
നിയമിച്ചവര്‍ക്ക് ബോണസ്
ഉള്‍പ്പെടെ എന്തെല്ലാം
ആനുകൂല്യങ്ങള്‍
നല്കിവരുന്നു;
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍
ഫെഡിന്റെ ചില്ലറ
വില്പനശാലകള്
4089.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്റെ ചില്ലറ
വില്പനശാലകളില്
സാധനങ്ങള്‍ ഇല്ലാത്തതും
സ്ഥാപനങ്ങള്‍
അടച്ചുപൂട്ടേണ്ട
അവസ്ഥയിലായതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഈ അവസ്ഥയ്ക്ക് കാരണം
എന്താണെന്ന്
വിശദമാക്കാമോ ?
സഹകരണസംഘങ്ങള്‍/ബാങ്കുകള്‍
വഴിയുള്ള കാര്‍ഷിക വായ്പ
4090.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രാഥമിക കാര്‍ഷിക
വായ്പാ സംഘങ്ങളില്‍
2013-2014-ലെ കണക്കു
പ്രകാരം എത്ര സംഘങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നു ;
എത്ര സംഘങ്ങള്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നു ;
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സംഘങ്ങളെ ലാഭത്തില്‍
കൊണ്ടുവരാന്‍ എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഓരോ വര്‍ഷവും സഹകരണ
സംഘങ്ങള്‍ വഴി വിതരണം
ചെയ്ത കാര്‍ഷിക വായ്പാ
എത്രയെന്ന്
വ്യക്തമാക്കാമോ; ആകെ
കാര്‍ഷിക വായ്പയില്‍
പ്രാഥമിക കാര്‍ഷിക
വായ്പാ സഹകരണ സംഘങ്ങള്‍
വഴി വിതരണം ചെയ്ത
കാര്‍ഷിക വായ്പയുടെ
കണക്ക് വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ ;
കാര്‍ഷിക വായ്പകള്‍ക്ക്
ഇൗടാക്കുന്ന പലിശ
നിരക്ക് എത്രയാണ് ;
(സി)
കാര്‍ഷിക
വായ്പ തീരെ നല്‍കാത്ത
കാര്‍ഷിക വായ്പ
സഹകരണസംഘങ്ങള്‍
എത്രയുണ്ടെന്ന്
വ്യക്തമാക്കാമോ ;
ഇക്കാര്യത്തില്‍ എന്തു
നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
;
(ഡി)
സഹകരണ
സംഘങ്ങളില്‍/ബാങ്കുളില്‍
നിന്നും 2012-13 വര്‍ഷം
എടുത്തിട്ടുള്ള
ഹ്രസ്വകാല കാര്‍ഷിക
വായ്പകളില്‍ ഒരു
വര്‍ഷത്തെ പലിശയിളവ്
അനുവദിക്കുമെന്ന്
മന്ത്രിസഭാ യോഗ
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
മുഖ്യമന്ത്രി
പ്രഖ്യാപിച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
തുടര്‍നടപടികള്‍
സ്വീകരിച്ചു ;
(ഇ)
ഇതിന്റെ
അടിസ്ഥാനത്തില്‍
22-11-2013 ലെ സ.ഉ
(സാധാ) നംഃ 739/2013/സഹ
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഇൗ
ഉത്തരവ് സഹകരണ
സംഘങ്ങള്‍/ബാങ്കുകള്‍ക്ക്
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
(എഫ്)
സര്‍ക്കാര്‍
പ്രഖ്യാപിച്ച പലിശയിളവ്
സഹകരണ
ബാങ്കുകള്‍/സംഘങ്ങള്‍
കാര്‍ഷകര്‍ക്ക്
നല്‍കാത്തതും
പിഴപലിശയടക്കം വായ്പ
അടയ്ക്കാന്‍
വായ്പക്കാര്‍ക്ക്
നോട്ടീസ്
അയയ്ക്കുന്നതും നിയമ
നടപടികള്‍
സ്വീകരിക്കുന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ജി)
സര്‍ക്കാര്‍
തീരുമാനം അനുസരിച്ച്
കാര്‍ഷിക വായ്പക്കാര്‍
2012-2013 വര്‍ഷം
എടുത്തിട്ടുള്ള
കാര്‍ഷിക വായ്പകള്‍ക്ക്
പലിശയിളവ്
അനുവദിക്കാന്‍
അടിയന്തരനടപടി
സ്വീകരിക്കുമോ ?
ആശ്വാസ്-2012
പദ്ധതി
4091.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ പ്രഖ്യാപിച്ച
ആശ്വാസ്-2012 പദ്ധതി
നിലവിലുണ്ടോ;
(ബി)
പദ്ധതി
പ്രവര്‍ത്തനക്ഷമമാണെങ്കില്‍
വിശദീകരിക്കുമോ;
(സി)
പദ്ധതി
പ്രകാരം എന്തെല്ലാം
ആനുകൂല്യങ്ങളും
സഹായങ്ങളുമാണ് നല്കി
വരുന്നതെന്ന് വിശദമായി
അറിയിക്കുമോ?
ഖാദി
വസ്ത്രങ്ങള്‍
4092.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വസ്ത്രവ്യാപാര രംഗത്ത്
എത്ര ശതമാനം ഖാദി
വസ്ത്രങ്ങള്‍
വിറ്റഴിക്കപ്പെടുന്നു
എന്നു പറയാമോ; ഖാദി
വസ്ത്രങ്ങളുടെ
പ്രചാരണത്തിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്
എന്ന് പറയാമോ;
(ബി)
വിദ്യാലയങ്ങളിലെ
ഒരു ദിവസത്തെ യൂണിഫോം
ഖാദി
വസ്ത്രങ്ങളാക്കുന്നതിന്
വിദ്യാഭ്യാസ
വകുപ്പുമായി ചേര്‍ന്ന്
ഒരു പദ്ധതി
ആവിഷ്ക്കരിക്കുവാനും
കുറഞ്ഞ നിരക്കില്‍
യൂണിഫോം കുട്ടികള്‍ക്ക്
ലഭ്യമാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
ഖാദി
തൊഴിലാളികളുടെ കൂലിയിലും
പ്രൊഡക്ഷന്‍
ഇന്സെന്റീവിലുമുള്ള
കുുടിശ്ശിക
4093.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14,
2014-15 എന്നീ
വര്‍ഷങ്ങളില്‍ ഖാദി
തൊഴിലാളികളുടെ കൂലി
ഇനത്തിലും പ്രൊഡക്ഷന്‍
ഇന്‍സെന്റീവ് ഇനത്തിലും
കുുടിശ്ശിക ഉള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത ഇനത്തില്‍
എത്ര
കുടിശ്ശികയുണ്ടെന്നും
കുടിശ്ശിക വിതരണം
ചെയ്യാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും വിശദമാക്കാമോ ;
(സി)
മേല്‍
തുക എപ്പോള്‍ വിതരണം
ചെയ്യാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ ?
പല്ലാരിമംഗലം
ഖാദി സൗഭാഗ്യയ്ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നത്
4094.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
പല്ലാരിമംഗലം ഖാദി
സൗഭാഗ്യയ്ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എം.എല്‍.എയുടെ
ആസ്തിവികസന ഫണ്ടില്‍
നിന്നും തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയ്ക്ക്
ഭരണാനുമതി
ലഭിച്ചെങ്കിലും
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രവൃത്തി
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍ ഒഴിവാക്കി
അടിയന്തിരമായി
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?