കതിരൂരിൽ
മനോജ് കൊലചെയ്യപ്പെട്ട
കേസ്
3783.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കതിരൂരിലെ
ബി.ജെ.പി.
പ്രവര്ത്തകന് മനോജ്
കൊലചെയ്യപ്പെട്ട
കേസില്‍ (780/14)
/യു.എ.പി.എ.
അണ്‍ലോഫുള്‍
ആക്ടിവിറ്റീസ്
പ്രിവന്‍ഷന്‍
ആക്ട്(യു.എ.പി.എ.)-ന്റെ
വ്യവസ്ഥകള്‍
ചേര്‍ത്തതിന്റെ കാരണം
എന്തായിരുന്നു;
(ബി)
പ്രസ്തുത
സംഭവം സംബന്ധിച്ച്
പോലീസിന് ലഭിച്ച
ആദ്യവിവരം
എന്തായിരുന്നു; ആ
വിവരത്തിന്റെ
അടിസ്ഥാനത്തില്‍ ഇതു
സംബന്ധിച്ച്
പ്രാഥമികമായി അന്വേഷണം
നടത്തിയതിനുശേഷമാണോ
യു.എ.പി.എ. വ്യവസ്ഥകള്‍
ചേര്‍ത്തത്;
വിശദമാക്കാമോ;
(സി)
തുടര്‍ന്നുള്ള
അന്വേഷണത്തില്‍
ആദ്യവിവരം
ശരിയായിരുന്നു എന്ന
നിഗമനത്തിലെത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
നിയമത്തിലെ
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി കേസ്
എടുത്തത് സംബന്ധിച്ച
പരാതിയിന്മേലുള്ള
അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;
ആരാണ്
അന്വേഷിക്കുന്നത്;
വിശദമാക്കാമോ?
ജില്ലാ
ക്രൈംബ്രാഞ്ച് രൂപീകരണം
3784.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍ ജില്ലാ
ക്രൈം ബ്രാഞ്ച്
രൂപീകരിക്കണമെന്ന
തീരുമാനം കൈക്കൊണ്ട് GO
(MS) No. 124/14 dt.
17/6/14 പ്രകാരം
ഗവണ്മെന്റ് ഉത്തരവ്
പുറപ്പെടുവിച്ചിരുന്നുവോ;
എങ്കില്‍ ആയത് ഏതു
വിധത്തില്‍
പ്രായോഗികമാക്കുവാനാണ്
ഗവണ്മെന്റ് നടപടി
സ്വീകരിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവ് പ്രകാരം ജില്ലാ
ക്രൈംബ്രാഞ്ചിലെ ഓരോ
യൂണിറ്റിനും രണ്ട്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍മാരെ
കൂടി നിയമിക്കുന്നതിന്
തീരുമാനിച്ചുവോ; ജില്ലാ
ക്രൈം
ഡിറ്റാച്ചുമെന്റില്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെ
അനുവദനീയ തസ്തിക
നിലവിലുണ്ടോ;
ഇല്ലായെങ്കില്‍ ഈ
വിഭാഗം പോലീസ്
ഉദ്യോഗസ്ഥരെ എങ്ങനെ
നിയമിക്കുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാന
പോലീസിലെ സര്‍ക്കിൾ
ഇന്‍സ്പെക്ടര്‍മാരുടെ
തസ്തികകള്‍
പുനര്‍വിന്യാസം നടത്തി
ഒഴിവുകള്‍ പരിഹരിച്ച്
ജില്ലാ ക്രൈംബ്രാഞ്ച്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
സംസ്ഥാന പോലീസ്
മേധാവിയെ ഗവണ്മെന്റ്
ചുമതലപ്പെടുത്തിയിരുന്നുവോ;
അതിന്മേല് എന്തു നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ഡി)
പുനര്‍
വിന്യാസം മുഖേന
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെ
ഒഴിവ് നികത്തി പ്രസ്തുത
യൂണിറ്റ് ആരംഭിക്കുന്ന
കാര്യം ഗവണ്മെന്റ്
സജീവമായി
പരിഗണിക്കുവാന്‍
തയ്യാറാകുമോ;
(ഇ)
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെ
പുനര്‍വിന്യാസം മൂലം
ജീവനക്കാരെ
കണ്ടെത്തുവാന്‍
കഴിയാത്ത പക്ഷം സംസ്ഥാന
പോലീസ് സേനയിലെ ഹയര്‍
ഗ്രേഡ് സബ്ബ്
ഇന്‍സ്പെക്ടര്‍മാരുടെ
38 തസ്തികകള്‍
അപ്ഗ്രേഡ് ചെയ്ത്
സ്ഥാനകയറ്റം നല്കി
പ്രസ്തുത യൂണിറ്റ്
ആരംഭിക്കുന്ന കാര്യം
ഗവണ്മെന്റ്
പരിഗണിക്കുമോ;
ഇത്തരത്തില്‍ തസ്തിക
അപ്ഗ്രേഡ് ചെയ്യുന്നതു
മൂലം ഗവണ്മെന്റിന്
യാതൊരു സാമ്പത്തിക
ബാദ്ധ്യതയും
ഉണ്ടാകില്ലെന്ന കാര്യം
ഗവണ്മെന്റ്
ശ്രദ്ധിച്ചുവോ;
(എഫ്)
എത്രയും
വേഗം ജില്ലാ
ക്രൈംബ്രാഞ്ച്
രൂപീകരണമെന്ന
ഗവണ്മെന്റ് തീരുമാനം
പ്രാവര്‍ത്തികമാക്കുവാന്‍
ഗവണ്മെന്റ്
സന്നദ്ധമാകുമോ;
പോലീസ്
സ്റ്റേഷനുകളുടെ
പ്രവ൪ത്തനം
3785.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകളുടെ
പ്രവ൪ത്തനം സ൪ക്കാ൪
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പോലീസില്‍
പരാതി നല്‍കുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
ഏ൪പ്പെടുത്തിയിട്ടുള്ളത്;
(സി)
പരാതി
നല്‍കുന്നതിന് വിവര
സാങ്കേതിക വിദ്യയുടെയും
നവ മാധ്യമങ്ങളുടെയും
സഹായം സ൪ക്കാ൪
ഉപയോഗപ്പെടുത്തുമോ;
(ഡി)
പരാതിക്കാരന്
രസീത് നല്കുന്ന
സംവിധാനം
കാര്യക്ഷമമാണോ; ഇതിന്
അധികാരപ്പെടുത്തിയ
ഉദ്യോഗസ്ഥ൯ ആരാണ്;
(ഇ)
ഈ
സ൪ക്കാരിന്റെ കാലത്ത്
പോലീസ് സ്റ്റേഷനുകളില്‍
എഴുതി തയ്യാറാക്കിയ
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ട്;
ഇതില്‍ എത്ര എണ്ണത്തിന്
കൈപ്പറ്റ് രസീത്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(എഫ്)
പ്രായമായവരും
സ്ത്രീകളും മാത്രം
താമസിക്കുന്ന
വീടുകള്‍ക്ക് സംരക്ഷണം
നല്കാ൯ പ്രത്യേക
സംവിധാനം
ഏ൪പ്പെടുത്തുമോ;
(ജി)
സംസ്ഥാനത്ത്
എത്ര പോലീസുകാരുടെ
ഒഴിവുകളുണ്ടെന്ന്
തസ്തിക തിരിച്ച്
വിശദമാക്കാമോ?
ക്രിമിനല്‍ കേസ്സുകളില്‍
യു.എ.പി.എ. വകുപ്പ്
ചുമത്തൽ
3786.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ക്രിമിനല്‍
കേസ്സുകളില്‍
യു.എ.പി.എ. വകുപ്പ്
ചുമത്തിയിട്ടുണ്ട്;
(ബി)
യു.എ.പി.എ.
വകുപ്പ് ചുമത്താന്‍
അധികാരമുള്ള പാേലീസ്
ഉദ്യാേഗസ്ഥന് ആരാണ്;
ഇൗ വകുപ്പ് ചുമത്താന്‍
നിയമം അനുശാസിക്കുന്ന
കാരണങ്ങള്‍
എന്തെല്ലാമെന്നു
വിശദമാക്കാമാേ;
(സി)
രാഷ്ട്രീയ
പ്രതിയാേഗികള്ക്കുനേരെ
പ്രതികാരബുദ്ധ്യാ ഇൗ
നിയമം ചുമത്താന്‍
ഉദ്യാേഗസ്ഥര്‍
നിര്‍ബ്ബന്ധിതരാകുന്ന
സാഹചര്യം
നിലവിലുണ്ടെന്നത്
വസ്തുതാപരമായി
ശരിയാണാേ;
(ഡി)
രാഷ്ട്രീയ
പകപാേക്കലിന്റെ ഭാഗമായി
നടന്നുവെന്നു കരുതുന്ന
എത്ര
കാെലപാതകക്കേസ്സുകളില്
2013 ജനുവരി മുതല്‍
2014 നവംബര്‍ വരെ
അന്വേഷണം സി.ബി.എെ.യെ
ഏല്‍പ്പിച്ചിട്ടുണ്ട്;
വ്യക്തമാക്കാമാേ?
സോളാര്‍
തട്ടിപ്പ് കേസ്
ജുഡീഷ്യല്‍ കമ്മീഷൻ
3787.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
തട്ടിപ്പ് കേസ്
ജുഡീഷ്യല്‍കമ്മീഷന്‍
മുമ്പാകെ വിശദീകരണ
പത്രിക നല്കാന്
കാലവിളംബം
നേരിടുകയുണ്ടായോ ;
ഇതേതുടര്‍ന്ന്
സര്‍ക്കാര്‍ കമ്മീഷന്
മാപ്പ് അപേക്ഷ
നല്കുകയുണ്ടായോ ?
ലീഗ്
പ്രവര്‍ത്തകനായ റഷീദിന്റെ
മരണം സംബന്ധിച്ച കേസ്
3788.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ഒക്ടോബര്‍ -16 ന്
അര്‍ദ്ധരാത്രി
ബൈക്കില്‍ പോകവെ
കാസര്‍ഗോഡ് ജില്ലയില്‍
രാവണീശ്വരം മുക്കൂട്
ജിലാനി നഗറില്‍
രാവണീശ്വരം ഇലക്ട്രിക്
പോസ്റ്റില്‍ ഇടിച്ച്
ലീഗ് പ്രവര്‍ത്തകനായ
റഷീദ് മരിച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ ഏതൊക്കെ
വകുപ്പുകള്‍
ചേര്‍ത്താണ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത് ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
പരേതന്റെ
പിതാവ് തന്റെ മകന്റെ
മരണത്തെ സംബന്ധിച്ച്
അന്വേഷിക്കണമെന്ന്
ആവശ്യപ്പെട്ട് പരാതി
നല്‍കിയിട്ടുണ്ടോ ;
(ഡി)
എങ്കില്‍
പ്രസ്തുത പരാതിയുടെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും തുടര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
രാഷ്ട്രീയ പ്രേരിതമായുള്ള
കേസ്സുകൾ
3789.
ശ്രീ.എ.കെ.ബാലന്
,,
കെ.കെ.ജയചന്ദ്രന്
,,
പി.ശ്രീരാമകൃഷ്ണന്
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാഷ്ട്രീയ
പകപോക്കലിന് അധികാരം
ദുര്വിനിയോഗിക്കുന്നതായുള്ള
ആഭ്യന്തരകുപ്പിനെ
സംബന്ധിച്ചുള്ള
ആക്ഷേപങ്ങള്‍
വിലയിരുത്തി
യിട്ടുണ്ടോ; രാഷ്ട്രീയ
എതിരാളികളെ
കള്ളകേസ്സുകളില്‍
കുടുക്കി
വേട്ടയാടുന്നത് നയമാണോ
:
(ബി)
ഇടുക്കിയിലെ
പാെതു പ്രവര്‍ത്തകനായ
സി.പി.എെ.(എം) നേതാവ്
ശ്രീ. എം. എം. മണി ഒരു
ഗ്രാമത്തില്‍
ജനങ്ങളാേടു
സംസാരിക്കുമ്പാേള്
ഉപേയാഗിച്ചതായി
പറയപ്പെടുന്ന ചില
വാചകങ്ങളെ
അടിസ്ഥാനമാക്കി പാേലീസ്
അദ്ദേഹത്തെ അറസ്റ്റ്
ചെയ്തിട്ടുണ്ടായിരുന്നുവാേ;
എത്ര ദിവസം ജയിലില്‍
അടയ്ക്കുകയുണ്ടായി;
ഏതെല്ലാം വകുപ്പുകള്‍
പ്രകാരം കേസ്സെടുത്തു;
(സി)
ഹെെക്കാേടതിയുടെ
ഡിവിഷന് ബെഞ്ച്
മണിയുടെ പ്രസംഗത്തെ
ആധാരമാക്കി
സര്‍ക്കാരെടുത്ത
പുനരന്വേഷണ നിലപാട്
തള്ളിക്കളഞ്ഞുകാെണ്ട്
വിധിപ്രസ്താവന
നടത്തിയിട്ടുണ്ടാേ;
വിശദമാക്കാമാേ;
(ഡി)
രാഷ്ട്രീയപ്രവര്‍ത്തകര്‍
ജനങ്ങളാേട്
പാെതുയാേഗങ്ങളില്
പ്രസംഗിക്കുമ്പാേള്
വന്നു ചേരുന്ന
പരാമര്‍ശങ്ങളുടെ
പേരില്‍ രാഷ്ട്രീയ
പ്രേരിതമായി
കേസ്സെടുക്കുന്നത്
അവസാനിപ്പിക്കാമാേ?
പോലീസ്
കോണ്‍സ്റ്റബിള്‍മാരുടെ
ഒഴിവുകള്‍
3790.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയില്‍ ഓരോ
വിഭാഗത്തിലുമായി
കോണ്‍സ്റ്റബിള്‍മാരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന്
പറയാമോ;
(ബി)
പോലീസ്
കോണ്‍സ്റ്റബിള്‍മാരുടെ
30.11.2014 വരെയുള്ള
ഒഴിവുകള്‍
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(സി)
ഏതൊക്കെ
ജില്ലകളിലാണ് പോലീസ്
കോണ്‍സ്റ്റബിള്‍ റാങ്ക്
ലിസ്റ്റ് നിലവിലുള്ളത്;
ഓരോ ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
വീതം നിയമന ഉത്തരവുകള്‍
നല്കി എന്ന്
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലാ ആശുപത്രിയില്‍
പോലീസ് സ൪ജന്റെ ഒഴിവ്
T *3791.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലാശുപത്രിയില്‍
പോസ്റ്റ്മാ൪ട്ടം
നടത്തുന്ന പോലീസ്
സ൪ജന്റെ ഒഴിവ്
വന്നിട്ട് മൂന്ന്
വ൪ഷത്തിലധികമായിട്ടും
പ്രസ്തുത ഒഴിവ്
നികത്താതിരിക്കുന്നതിനുളള
കാരണം അറിയിക്കുമോ;
(ബി)
ജില്ലാശുപത്രിയില്‍
പോലീസ് സ൪ജന്റെ സേവനം
ലഭ്യമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പോലീസ്
കംപ്ലയിന്റ്
അതോറിറ്റിയിലെ പരാതികള്‍
3792.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് കംപ്ലയിന്റ്
അതോറിറ്റിയില്‍ ഇതുവരെ
എത്ര പരാതികള്‍ ലഭിച്ചു
എന്ന് ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇതില്‍
എത്ര പരാതികളില്‍
തീര്‍പ്പു കല്പ്പിച്ചു
എന്നും അതനുസരിച്ച്
എത്ര ഉദ്യോഗസ്ഥരുടെ
പേരില്‍ എന്തൊക്കെ
നടപടി എടുത്തു
എന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
പോലീസ്
ഓഫീസര്‍മാര്‍ക്കെതിരെ
പ്രോസിക്യൂഷന്
നടപടിക്കുള്ള ഫയല്‍
ഡി.ജി.പി. ഓഫീസില്‍
നിന്നും കാണാതാവുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
എത്ര ഫയലുകള്‍
കാണാതായിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച് ആഭ്യന്തര
വകുപ്പ് അഡീഷണല്‍ ചീഫ്
സെക്രട്ടറിയുടെ കത്ത്
ഡി.ജി.പി.ക്ക്
ലഭിച്ചിരുന്നോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ?
പോലീസ്
സര്ജന്മാരുടെ അലവന്‍സ്
വര്‍ദ്ധനവ്
3793.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ വിഭാഗം പോലീസ്
സര്ജന്മാരുടെ പ്രതിമാസ
അലവന്‍സ് തുകയായ 125
രൂപ, 190 രൂപ എന്നതു
മുപ്പതു വര്‍ഷമായി
വര്ദ്ധിപ്പിച്ചിട്ടില്ലായെന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
വര്‍ദ്ധനവിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
അലവന്‍സ്
വര്‍ദ്ധനവ് കഴിഞ്ഞ
ശമ്പള പരിഷ്കരണ
കമ്മീഷന്റെ പരിഗണന
വിഷയങ്ങളില്പ്പെടാത്തതു
കാരണം
നിരസിക്കപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; പ്രസ്തുത വിഷയം പുതിയ
ശമ്പള കമ്മീഷനില്‍
ശിപാര്‍ശ ചെയ്യാനുള്ള
നടപടി വകുപ്പില്‍
നിന്നും
ഉണ്ടായിട്ടുണ്ടോ ?
സ്കൂള്‍
കാമ്പസുകളെ ലഹരി
മുക്തമാക്കാന്‍
സ്റ്റുഡന്റ് പൊലീസ്
കേഡറ്റ്
3794.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് മുഖേന
സ്കൂള്‍ കാമ്പസുകളെ
ലഹരി മുക്തമാക്കാന്‍
നിലവില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സ്ക്കൂള്
കാമ്പസുകള്‍
കേന്ദ്രീകരിച്ച്
മാത്രമല്ലാതെ
സ്റ്റുഡന്റ്
കേഡറ്റുകളുടെ
വാസസ്ഥലത്തിന് ചുറ്റും
വിദ്യാര്‍ത്ഥികളുടെ
കൂട്ടായ്മ
സംഘടിപ്പിച്ച് ലഹരി
വിമുക്ത പരിപാടിക്കും
ലഹരിയുടെ ഉറവിടം
കണ്ടെത്തുന്നതിനുള്ള
പദ്ധതി ആവിഷ്കരിക്കുമോ?
ക്രിമിനല്‍
കേസ്സുകളില്‍പ്പെട്ട
പോലീസ് ഉദ്യോഗസ്ഥര്‍
3795.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയില്‍
ക്രിമിനല്‍ കേസ്സുകള്‍
നിലവിലുള്ള എെ.പി.എസ്.
കേഡര്‍ മുതല്‍ സിവില്‍
പോലീസ് ഓഫീസര്‍മാര്‍
വരെയുള്ളവരുടെ എണ്ണം
വ്യക്തമാക്കാമോ;
(ബി)
ഇവരില്‍
എത്ര പേര്‍ക്കെതിരെ
ഡിപ്പാര്‍ട്ട്മെന്റ്
ശിക്ഷാ നടപടി
എടുത്തിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കാമോ;
(സി)
ക്രിമിനല്‍
കേസ്സില്‍ പ്രതികളായവരെ
പോലീസ് സേനയില്‍
നിയമിക്കരുത് എന്ന
സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍
ക്രിമിനല്‍ കേസ്സ്
നിലവിലുള്ള പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടിയാണ്
ഗവണ്മെന്റ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കാമോ?
അന്യസംസ്ഥാന തൊഴിലാളികൾ
3796.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകളില്‍
തങ്ങളുടെ പ്രവ൪ത്തന
പരിധിയിലുള്ള
അന്യസംസ്ഥാന
തൊഴിലാളികളുടെ ചിത്രം,
തിരിച്ചറിയല്‍ രേഖ,
ലൈസ൯സ് ഉള്‍പ്പെടെയുള്ള
രേഖകള്‍ എന്നിവ
ശേഖരിക്കാറുണ്ടോ;
പോലീസ് സ്റ്റേഷനില്‍
നിന്നും
തൊഴിലാളികള്‍ക്ക്
ക്ലിയറ൯സ്
സ൪ട്ടിഫിക്കറ്റുകള്‍
നല്‍കാറുണ്ടോ; ഇതു
സംബന്ധിച്ച്
വിശദമാക്കാമോ;
എ.ആ൪.ബറ്റാലിയ൯
അബോളിഷ് ചെയ്തു കൊണ്ട്
ഉത്തരവ്
3797.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എ.ആ൪.ബറ്റാലിയ൯ അബോളിഷ്
ചെയ്തു കൊണ്ട് 2007- ന്
ശേഷം ഉത്തരവ്
പുറപ്പെടുവിപ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
2007-ല്‍ സ൪വ്വീസില്‍
വരികയും 2008 ല്‍
ട്രെയിനിംഗ്
പൂ൪ത്തിയാക്കുകയും
ചെയ്ത എത്ര പേ൪ക്ക്
എ.ആ൪. വില്ലിംങ്ങ്
അനുവദിച്ചിട്ടുണ്ട്;
ഇനിയും എത്രപേ൪ക്ക്
വില്ലിംങ്ങ്
നല്‍കാനുണ്ട്;
(സി)
2010
മാ൪ച്ചിന് മു൯പ് എ. ആ൪.
വില്ലിംങ്ങ്
നല്കാത്തവ൪ക്ക് അനുമതി
നല്‍കാത്തത് ഏത് ചട്ട
പ്രകാരമാണ്;
(ഡി)
ഒരേ
ബാച്ചില്‍പ്പെട്ട
ജീവനക്കാരില്‍ പകുതി
പേ൪ക്ക് എ. ആ൪.
വില്ലിംങ്ങ്
അനുവദിക്കുകയും പകുതി
പേ൪ക്ക്
നിഷേധിക്കപ്പെടുകയും
ചെയ്യുന്നത്
എന്തടിസ്ഥാനത്തിലാണ്;
(ഇ)
എങ്കില്‍
2007 -ലെ ബാച്ചില്‍
ഉള്‍പ്പെട്ട എല്ലാ
ജീവനക്കാ൪ക്കും എ. ആ൪.
വില്ലിംങ്ങ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ?
ഐടി
ആക്ട്
3798.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐടി
ആക്ട് 66A വകുപ്പ്
പ്രകാരം ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
കേസ്സുകള്‍ സൈബര്‍
സെല്‍
അന്വേഷിക്കണമെന്ന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(സി)
ഇത്തരം
കേസ്സുകളില്‍ പ്രതികളെ
അറസ്റ്റ് ചെയ്യുന്നതിന്
ഉന്നത പോലീസ്
ഉദ്യോഗസ്ഥന്റെ
മുന്‍കൂര്‍ അനുമതി
വേണമെന്ന് സുപ്രീംകോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഡി)
ഏതെങ്കിലും
കേസ്സില്‍
മേല്‍പ്പറഞ്ഞപ്രകാരം
അറസ്റ്റിനുള്ള അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
കേസുകളിലാണ് അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഇ)
സുപ്രീംകോടതിയുടെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി
കേരള സര്‍ക്കാര്‍ നയം
രൂപീകരിച്ചിട്ടുണ്ടോ;
(എഫ്)
പ്രസ്തുത
വകുപ്പ് അഭിപ്രായം
പ്രകടിപ്പിക്കാനുള്ള
അവകാശത്തെ
ഹനിക്കുന്നതായി
കരുതുന്നുണ്ടോ;
(ജി)
ഐ.ടി.
ആക്ട് 66A
വകുപ്പനുസരിച്ച്
എടുക്കുന്ന കേസുകളില്‍
അറസ്റ്റ്
ചെയ്യുന്നതിനും ജാമ്യം
നല്‍കുന്നതിനും എന്ത്
വ്യവസ്ഥയാണ്
നിശ്ചയിച്ചിട്ടുള്ളത്?
എസ്.ഐ.(ജനറല്‍
എക്സിക്യൂട്ടീവ്)
തസ്തികകള്‍
T *3799.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2008
ജനുവരി മുതല്‍ 2014
ഒക്ടോബര്‍ മാസം വരെ
പോലീസ് വകുപ്പില്‍ എത്ര
പുതിയ എസ്.ഐ (ജനറല്‍
എക്സിക്യൂട്ടീവ്)
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
ഏതൊക്കെ ഉത്തരവുകള്‍
പ്രകാരമാണ് ഇവ
സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്;
അവ ഓരോ വര്‍ഷം
തിരിച്ചുള്ളവ
വ്യക്തമാക്കുമോ;
(ബി)
ഇങ്ങനെ
സൃഷ്ടിക്കപ്പെട്ട
തസ്തികകളില്‍ 1:1
അനുപാതത്തില്‍ എത്ര
നേരിട്ടുള്ള എസ്.ഐ
ഒഴിവുകളാണ് പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
(സി)
2008
ജനുവരി മുതല്‍ 2014
ജനുവരി വരെ എത്ര
നേരിട്ടുള്ള എസ്.ഐ
മാര്‍ക്ക് സി.ഐ.മാരായി
പ്രൊമോഷന്
ലഭിച്ചിട്ടുണ്ട്;
(ഡി)
കേരള
പോലീസില്‍ എസ്.ഐ ജനറല്‍
എക്സിക്യൂട്ടിവിന്റെ
അനുവദിക്കപ്പെട്ട
തസ്തികകൾ എത്രയെന്ന്
വെളിപ്പെടുത്താമോ?
കേരള
പോലീസ് സബ്
ഇന്‍സ്പെക്ടര്‍മാര്‍
3800.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസില്‍ സബ്
ഇന്‍സ്പെക്ടര്‍മാരുടെ
സാംഗ്ഷന്ഡ്
സ്ട്രെങ്ത് എത്ര ;
(ബി)
ഇതില്‍
ഗ്രേഡ് സബ്
ഇന്‍സ്പെക്ടര്‍മാരെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
;
(സി)
എങ്കില്‍
ഉത്തരവിന്റെ കോപ്പി
മേശപ്പുറത്ത്
വയ്ക്കുമോ?
ആംഡ്
പോലീസ് ബറ്റാലിയനുകളില്‍
സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ ഒഴിവുകള്‍
3801.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആംഡ് പോലീസ്
ബറ്റാലിയനുകളില്‍ എത്ര
സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
ബറ്റാലിയന്
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(സി)
നിലവിലുള്ള
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമന ശുപാര്‍ശ
നല്‍കിയവര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ?
കേരള
പോലീസ്
ടെലികമ്മ്യൂണിക്കേഷന്‍
വിഭാഗത്തിലെ തസ്തികകള്‍
3802.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള പോലീസ് ടെലി
കമ്മ്യൂണിക്കേഷന്‍
വിഭാഗത്തില്‍ എത്ര
തസ്തികകളാണ്
നിലവിലുള്ളത്; വിശദാംശം
നല്‍കുമോ;
(ബി)
ടെലി
കമ്മ്യൂണിക്കേഷന്‍
വിഭാഗത്തിന് കൊല്ലം,
തൃശൂര്‍ ജില്ലകള്‍
രൂപീകരിച്ച് മറ്റ്
ജില്ലകളിലേതുപോലെ ടെലി
കമ്മ്യൂണിക്കേഷന്‍
സേനാംഗങ്ങളെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ആധുനിക
സാങ്കേതികവിദ്യ
അടിസ്ഥാനമാക്കിയുള്ള
മാറ്റങ്ങള്‍
നടന്നുകൊണ്ടിരിക്കുന്ന
മേഖലയായതിനാല്‍
ടെലികമ്മ്യൂണിക്കേഷന്‍
വിഭാഗത്തിലെ അംഗബലം
വര്‍ദ്ധിപ്പിക്കുന്നതിനും
ആധുനിക ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കേരള
പോലീസ്
ടെലികമ്മ്യൂണിക്കേഷന്‍
വിഭാഗത്തിന്റെ
അപര്യാപ്തതകൾ
3803.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസിന്റെ
വാര്‍ത്താവിനിമയ
സംവിധാനമായ കേരള പോലീസ്
ടെലികമ്മ്യൂണിക്കേഷന്‍
വിഭാഗം ആധുനിക
ഉപകരണങ്ങളുടെയും,
സൗകര്യങ്ങളുടെയും
അഭാവത്തില്‍ ഏറെ
പ്രയാസമനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉയര്‍ന്ന
മലമുകളില്‍
സ്ഥാപിച്ചിട്ടുള്ള
റിപ്പീറ്റര്‍
സ്റ്റേഷനുകളില്‍
ഉറപ്പുള്ള കെട്ടിടമോ,
കുടിവെള്ളമോ,
വൈദ്യുതിയോ, ഗതാഗത
യോഗ്യമായ റോഡുകളോ
ഇല്ലാതെ ജീവനക്കാര്‍
പ്രയാസപ്പെടുന്നത്
അങ്ങയുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മലപ്പുറം
ജില്ലയിലെ പന്തല്ലൂര്‍
റിപ്പീറ്ററില് 12 km
അകലെയുള്ള
നീര്‍ച്ചാലില്‍ നിന്നും
ജലം ബാരലുകളിലാക്കി
കൊണ്ടു വരുന്നതും
സുരക്ഷിതമല്ലാത്ത
കെട്ടിടത്തില്‍
ഇടക്കിടെ വിഷമുള്ള
പാമ്പുകള്‍ കയറി
വരുന്നതും അങ്ങയുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
സംസ്ഥാനത്തെ എല്ലാ
റിപ്പീറ്റര്‍
സ്റ്റേഷനുകളും
നവീകരിച്ച് അടിസ്ഥാന
സൗകര്യങ്ങളും, റോഡും
നിര്‍മ്മിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
ന്യൂ
ജനറേഷന് ബാങ്കുകൾ
3804.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാധാരണക്കാരന്റെ
ആവശ്യങ്ങള്‍ക്ക്
ബ്ലാങ്ക് ചെക്ക്
ലീഫുകളും
മുദ്രപത്രങ്ങങ്ങളും
ഈടായി
സ്വീകരിച്ചുകൊണ്ട് പണം
കടംകൊടുക്കുകയും
പിന്നീട് ഇവയില്‍
തുകയെഴുതി നെഗോഷ്യബിള്‍
ഇന്‍സ്ട്രുമെന്റ്
ആക്ടിലെ വകുപ്പുകള്‍
ദൂരുപയോഗം ചെയ്തുകൊണ്ട്
വ്യാജരേഖകള്‍ ചമച്ച്
ചെക്കുകേസുകള്‍ ഫയല്‍
ചെയ്യുകയും ചെയ്ത്
വസ്തുവകകള്‍
അപഹരിക്കുന്ന ബ്ലേഡ്
മാഫിയ സംഘങ്ങള്‍
ചെയ്യുന്നതുപോലുള്ള
സാമൂഹ്യദ്രോഹപ്രവര്ത്തനങ്ങള്
സംസ്ഥാനത്തു
പ്രവര്‍ത്തിക്കുന്ന ചില
ന്യൂ ജനറേഷന്
ബാങ്കുകളും ചുരുക്കം
ചില സര്‍വ്വീസ് സഹകരണ
ബാങ്കുകളും
ചെയ്തുവരുന്ന വിവരം
ശ്രദ്ധയില്പ്പെട്ടുിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
സംസ്ഥാനത്തെ
ഇന്റലിജന്‍സ്
വകുപ്പിനും ഇതര
ഏജന്‍സികള്‍ക്കും
ലഭിക്കുന്ന
പരാതികളിന്മേല്
യുദ്ധകാലാടിസ്ഥാനത്തില്‍
അന്വേഷണം
നടത്തുന്നതിനും
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുന്നതി
ന് ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം
നല്‍കുന്നതിനും
കഴിയുമോ;
(സി)
പാവപ്പെട്ടവന്റെ
കണ്ണീരൊപ്പാന്‍
രൂപീകൃതമായ സഹകരണ
പ്രസ്ഥാനത്തിലെ
സര്‍വ്വീസ് സഹകരണ
ബാങ്കുകള്‍ നടത്തുന്ന
ഇത്തരം
പ്രവര്‍ത്തനങ്ങള്‍ക്ക്
അറുതി വരുത്തുന്നതിന്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
ശ്രീ. എ.
സുനില്‍രാജിനെ ഡി.പി.സി.
സെലക്ട് ലിസ്റ്റില്‍
ഉള്‍പ്പെടുത്തല്‍
3805.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
HHW-1, CBCID-SI ശ്രീ.
എ. സുനില്‍രാജിനെ
ഡി.പി.സി. സെലക്ട്
ലിസ്റ്റില്‍
ഉള്‍പ്പെടുത്തണമെന്ന
അപേക്ഷ ഗവണ്മെന്റിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷ കൈകാര്യം
ചെയ്യുന്ന ഫയലില്‍
(No.87225/A3/014/Home)-
തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഈ ഫയലില്‍ ഉടന്‍
തീര്‍പ്പ്
കല്പ്പിക്കാന് നടപടി
എടുക്കുമോ?
ശ്രീ.
പി. വിജേഷിന്റെ പേരില്‍
കണ്ണപുരം പോലീസ്
സ്റ്റേഷനിലെ കേസ്സ്
3806.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂരിലെ
കല്ല്യാശ്ശേരി കോലത്ത്
വയലില്‍ ശ്രീ. പി.
വിജേഷിന്റെ പേരില്‍
കണ്ണപുരം പോലീസ്
സ്റ്റേഷനില്‍
ഏതെങ്കിലും കേസ്സ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
(ബി)
ആരുടെ
പരാതിയുടെ
അടിസ്ഥാനത്തിലാണ്
കേസ്സ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(സി)
ഏതെല്ലാം
വകുപ്പുകള്‍
ചുമത്തിയാണ് കേസ്സ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(ഡി)
പരാതിക്കാര്‍
മര്ദ്ദനമേല്ക്കുകയോ
ആശുപത്രിയില്‍
പ്രവേശിപ്പിക്കപ്പെടുകയോ
മുറിവേല്ക്കപ്പെടുകയോ
ഒന്നും ചെയ്യാത്ത
സാഹചര്യത്തില്‍
യാതൊരുവിധ അന്വേഷണവും
നടത്താതെ മദ്യപാനികളും
ക്രിമിനല്‍
പശ്ചാത്തലവുമുള്ള
പരാതിക്കാരുടെ
അഭിപ്രായം മാത്രം
പരിഗണിച്ച് നിരപരാധിയായ
ഒരു ചെറുപ്പക്കാരനെതിരെ
ഇത്തരം വകുപ്പുകള്‍
ചുമത്തി കേസ്സ്
രജിസ്റ്റര്‍ ചെയ്തതിന്
എന്തു
ന്യായീകരണമാണുള്ളത്;വിശദമാക്കാമോ?
സോളാ൪
കേസ്
3807.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാ൪
കേസന്വേഷണത്തിന്റെ
ഭാഗമായി പ്രതി സരിത എസ്
നായരില്‍ നിന്ന് എത്ര
മൊബൈല്‍ ഫോണുകളും
ലാപ്പ്ടോപ്പുകളും
അന്വേഷണ ഉദ്യോഗസ്ഥ൪
പിടിച്ചെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ഉദ്യോഗസ്ഥ൪ എത്ര വീതം
മൊബൈല്‍ ഫോണുകളും
ലാപ്പ്ടോപ്പുകളുമാണ്
പിടികൂടിയതെന്നും
ഇതില്‍ എത്ര വീതം
ഏതെല്ലാം കോടതിയില്‍
ഹാജരാക്കിയെന്നും
വ്യക്തമാക്കാമോ;
(സി)
സോളാ൪
കേസിലെ നി൪ണ്ണായക
തെളിവുകളടങ്ങിയ 3
മൊബൈല്‍ ഫോണും ഒരു
ലാപ്പ്ടോപ്പും പോലീസ്
പിടിച്ചെടുത്ത്
കോടതിയില്‍ ഹാജരാക്കാതെ
പൂഴ്ത്തി വയ്ക്കുകയും
തനിക്കെതിരെ
ദുരുപയോഗിക്കുകയും
ചെയ്യുന്നുവെന്ന്
കാണിച്ച് സരിത എസ് നായ൪
ഡി . ജി .പി യ്ക്ക്
പരാതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
വനിതാ
പോലീസ് - ഇന്റര്‍
ഡിസ്ട്രിക്ട്
ട്രാന്‍സ്ഫര്‍
3808.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
G.O.
(P) No. 83/11/ഹോം
തീയതി 01.03.2011
ഉത്തരവ് പ്രകാരം വനിതാ
പോലീസുകാര്‍ക്ക് അവരുടെ
മാതൃജില്ലയിലേക്ക്
സ്ഥലം മാറ്റം
ആവശ്യപ്പെട്ടവരുടെ
പേരുവിവരം
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവ് പ്രകാരം സ്ഥലം
മാറ്റം ലഭിക്കുന്നതിന്
അപേക്ഷിച്ചവര്‍ക്ക്
മാതൃ ജില്ലയില്‍ നിയമനം
ലഭിക്കുന്നതിന്
കാലതാമസം
നേരിടുന്നതിനായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണം വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മേല്‍ ഉത്തരവു
പ്രകാരം തിരുവനന്തപുരം
ജില്ലയില്‍ നിന്ന് എത്ര
പേര്‍ക്ക് കൊല്ലം
ജില്ലയിലേക്ക്
ട്രാന്‍സ്ഫര്‍
ലഭിച്ചിട്ടുണ്ട്;
പേരുവിവരം
വിശദമാക്കുമോ;
(ഡി)
തിരുവനന്തപുരം
ജില്ലയില്‍ നിന്നും
കൊല്ലം ജില്ലയിലേക്ക്
ഇനി എത്രപേര്‍ക്ക്
ട്രാന്‍സ്ഫര്‍
ലഭിക്കുവാനുണ്ട്;
ആയതിന്റെ സീനിയോറിറ്റി
ലിസ്റ്റ്
പ്രസിദ്ധപ്പെടുത്തുമോ?
ഹവാലാ
പണമിടപാട് കേസ്സുകള്‍
3809.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് ആകെ എത്ര
ഹവാലാ പണമിടപാട്
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ആകെ
എത്ര തുകയുടെ
ഇടപാടുകളുമായി
ബന്ധപ്പെട്ടാണ്
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(സി)
ഇത്തരം
കേസ്സുകളുമായി
ബന്ധപ്പെട്ട് എത്ര
വിദേശ
പൗരന്മാര്ക്കെതിരെ
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ഡി)
ഓരാേരുത്തരും
ഏതു രാജ്യത്തെ
പൗരന്മാരാണെന്നു
വ്യക്തമാക്കുമാേ?
ബഹുജന
സാമ്പത്തിക സുരക്ഷാ പരിപാടി
3810.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര
വകുപ്പിന്റെ
നേതൃത്വത്തില്‍
സംസ്ഥാനത്ത് ബഹുജന
സാമ്പത്തിക സുരക്ഷാ
പരിപാടിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പരിപാടി ഏതെല്ലാം
ഏജന്‍സികളുമായി
സഹകരിച്ചാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ബ്ലേഡ്
മാഫിയയ്ക്ക് എതിരെ
പൊതുജന
അവബോധമുണ്ടാക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പരിപാടിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പരിപാടി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം എന്തെല്ലാം?
ചുംബന
സമരത്തിനെതിരെയുള്ള
പോലിസ് നടപടികൾ
3811.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയില്‍
ചുംബനസമരം തടയാനെന്ന
പേരില്‍ ആയുധങ്ങളുമായി
വിദ്വേഷ
മുദ്രാവാക്യങ്ങളുയര്‍ത്തി
എത്തിയവരെ പോലീസ്
സംരക്ഷിച്ച നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സാധാരണയില്‍
നിന്നും വ്യത്യസ്തമായി
, പ്രതിഷേധ രീതികളോട്
യോജിപ്പുളളവരും
വിയോജിപ്പുളളവരും
ഉണ്ടാകുമ്പോള്‍,
ഇരട്ടത്താപ്പ്
സ്വീകരിച്ചതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പോലീസ്
സംഘത്തിന്റെ
പിന്തുണയോടെ
വര്‍ഗ്ഗീയവാദികള്‍
ഉള്‍പ്പെടെ ആക്രോശ
പ്രകടനം
നടത്തിയെന്നതിനെ
അംഗീകരിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ ;
(ഡി)
സര്‍ക്കാര്‍
വര്‍ഗ്ഗീയവാദികളുമായി
ഉണ്ടാക്കിയ ധാരണയുടെ
പിന്‍ബലത്തിലാണ് ഇവര്‍
അഴിഞ്ഞാടിയതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
ഇക്കാര്യത്തില്‍
ഉത്തരവാദികള്‍ക്കെതിരെ
നടപടികള്‍ സ്വീകരി
ച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ?
ഗതാഗത
നിയന്ത്രണത്തിനുള്ള
ക്യാമറകളുടെയും സിഗ്നല്‍
സംവിധാനത്തിന്റെയും
പോരായ്മകള്‍.
3812.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹന
ഗതാഗതം
നിയന്ത്രിക്കാന്‍
ജംഗ്ഷനുകളില്‍
സ്ഥാപിച്ചിട്ടുള്ള
ക്യാമറകളുടെയും
സിഗ്നല്‍
സംവിധാനത്തിന്റെയും
പ്രവര്‍ത്തനം
കാര്യക്ഷമമല്ലെന്ന
പരാതികൾ ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
പരിഹാര നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
വശത്തേയ്ക്കും വാഹനം
കടത്തിവിടുന്ന സമയം
സിഗ്നല്‍ പോസ്റ്റിലെ
ഡിസ്പ്ലേ ബോര്‍ഡില്‍
പ്രദര്ശിപ്പിക്കാത്തതു
മൂലം വാഹനങ്ങള്‍
ഓഫാക്കി നിര്‍ത്താന്‍
കഴിയുന്നില്ലെന്ന പരാതി
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
(സി)
ഇതുമുലമുണ്ടാകുന്ന
ഇന്ധന നഷ്ടം,
ശബ്ദശല്യം,
വായുമലിനീകരണ പ്രശ്നം
എന്നിവ പരിഹരിക്കാന്‍
എല്ലാ സിഗ്നല്‍
പോസ്റ്റുകളിലും സമയ
കൗണ്ട് ഡൗണ്‍ സംവിധാനം
കൂടി ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
സോഷ്യൽ
മീഡിയ
3813.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ സോഷ്യൽ
മീഡിയകളില്‍ കൂടി
ലഭിക്കുന്ന
മെസ്സേജുകള്‍ ലൈക്
ചെയ്യുകയോ ഷെയർ
ചെയ്യുകയോ ചെയ്താല്‍
അച്ചടക്ക നടപടി
സ്വീകരിക്കുന്നതിന്
എന്തെല്ലാം
വകുപ്പുകളാണ്
നിലവിലുള്ളത് ;
ബന്ധപ്പെട്ട
വകുപ്പുകളുടെയും
ഉത്തരവുകളുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ;
(ബി)
സോഷ്യൽ
മീഡിയകളില്‍ സ്വന്തമായി
അഭിപ്രായം
രേഖപ്പെടുത്തുന്നതിനെയും
ലൈക് ചെയ്യുകയോ ഷെയർ
ചെയ്യുകയോ
ചെയ്യുന്നതിനെയും
രണ്ടായി കാണുന്നതിന്
നിയമതടസ്സമുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
കേരളത്തില്‍
സര്‍ക്കാര്‍
ജീവനക്കാരുടെ പേരില്‍
ഇത്തരത്തില്‍ എത്ര
കേസ്സുകള്‍
എടുത്തിട്ടുണ്ട് ;
ഇവര്‍ക്കെതിരെ എടുത്ത
നടപടികളും പ്രസ്തുത
അച്ചടക്ക നടപടി
തീര്‍പ്പാക്കലും
സംബന്ധിച്ച വിശദവിവരം
നല്‍കുമോ;
(ഡി)
ഇപ്രകാരം
ചെയ്തതിന് ഏതെങ്കിലും
സര്‍ക്കാര്‍ ജീവനക്കാരെ
സസ്പെൻഡ്
ചെയ്തിട്ടുണ്ടെങ്കില്‍
ആയത് ആറുമാസത്തിലേറെ
നീട്ടിക്കൊണ്ടുപോകുന്നത്
സാമൂഹ്യനീതിയ്ക്ക്
എതിരാണെന്ന്
കരുതുന്നുണ്ടോ ; ഇത്തരം
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
വിശദാംശവും
തുടര്‍നടപടിയും
വ്യക്തമാക്കുമോ?
അടൂര്‍
മണ്ഡലത്തിലെ പള്ളിക്ക്ല
ഹിരണ്യനല്ലൂര്‍
ക്ഷേത്രത്തിലെ അഗ്നിബാധ-
അന്വേഷണം
3814.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടൂര്‍
മണ്ഡലത്തിലെ
പള്ളിക്ക്ല
പഞ്ചായത്തിലുള്ള
ഹിരണ്യനല്ലൂര്‍
ക്ഷേത്രം സംശയാസ്പദമായ
സാഹചര്യത്തില്‍
അഗ്നിക്കിരയാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
നൂറ്റാണ്ടുകള്‍
പഴക്കമുള്ള വളരെ
പ്രാധാന്യമേറിയ ഈ
ക്ഷേത്രത്തിലുണ്ടായ
അഗ്നിബാധ സംബന്ധിച്ച
അന്വേഷണത്തില്‍
കാര്യമായ
പുരോഗതിയില്ലാത്തതിന്റെ
കാരണം
വെളിപ്പെടുത്തുമോ ;
(സി)
നാളിതുവരെ
ഇതു സംബന്ധിച്ച്
നടത്തിയ അന്വേഷണ
വിവരങ്ങളുടെ വിശദാംശം
അറിയിക്കാമോ ;
(ഡി)
അനുബന്ധ
അന്വേഷണം
ക്രൈംബ്രാഞ്ചിന് കൈമാറി
ഉൗര്ജ്ജിതപ്പെടുത്തുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ ?
ജനപക്ഷ
യാത്ര
3815.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.പി.സി.സി.
പ്രസിഡണ്ട് നയിക്കുന്ന
ജനപക്ഷ യാത്രയുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
ഉദ്യോഗസ്ഥരില്‍ നിന്നും
മറ്റുമായി പണപ്പിരിവ്
നടത്തുന്നതായും
സര്‍ക്കാര്‍ പദവികള്‍
ദുരുപയോഗം
ചെയ്യുന്നതായും
പത്ര-ടെലിവിഷന്‍
മാധ്യമങ്ങളില്‍ വന്ന
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഗൗരവപൂര്‍വ്വമായ
അന്വേഷണം നടത്തി നടപടി
സ്വീകരിക്കാന്‍
തയ്യാറാകുമോ?
ജില്ലാ
സായുധ സര്‍വ്വീസിലേയ്ക്ക്
സ്ഥലം മാറ്റം വാങ്ങുന്ന
പോലീസ് കാരുടെ
സീനിയോറിറ്റി
3816.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഹുമാനപ്പെട്ട
കേരള ഹെെക്കോടതി
തീര്‍പ്പാക്കിയ WPC No.
17133/2010-ാം നമ്പര്‍
കേസിന്റെ വിധി പ്രകാരം
G.O(p)No. 33/89/Home
dtd 10-3-1989-ലെ
ഉത്തരവ്
നടപ്പിലാക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നടപടി സ്വീകരിച്ചു;
ഇല്ലെങ്കിൽ ഉത്തരവ്
എന്ന് നടപ്പിലാക്കും;
(ബി)
നിലവിലുള്ള
നിയമപ്രകാരം ആംഡ്
പോലീസ് ബറ്റാലിയനില്‍
നിന്നും ജില്ലാ സായുധ
സര്‍വ്വീസിലേയ്ക്ക്
സ്ഥലം മാറ്റം വാങ്ങുന്ന
പോലീസ് കാരുടെ
സീനിയോറിറ്റി
നിശ്ചയിക്കുന്നത്
ജില്ലാ സായുധ
റിസര്‍വ്വിലേയ്ക്ക്
മാറ്റിക്കൊണ്ട് ആംഡ്
പോലീസ് ബറ്റാലിയന്
ഡി.എെ.ജി
പുറപ്പെടുവിക്കുന്ന
ഉത്തരവ് തീയതി മുതലാണ്.
എന്നാല്‍ ആയത്
കൃത്യമായി
പാലിക്കുന്നുണ്ടോ;
ഉത്തരവിന് വിരുദ്ധമായ
സീനിയോറിറ്റി
നിശ്ചയിക്കുന്നത് എന്ത്
അടിസ്ഥാനത്തിലാണ്;
(സി)
ആംഡ്
പോലീസ് ബറ്റാലിയനില്‍
നിന്നും ജില്ലാ സായുധ
റിസര്വ്വുകളിലേയ്ക്ക്
19-4-1989 മുതല്‍
19-4-1990 വരെ
ട്രാന്‍സ്ഫര്‍ ആയി
വന്നവര്‍ക്ക് G.O(p)No.
33/84 പ്രകാരമാണോ
സീനിയോറിറ്റി
നല്‍കിയിട്ടുള്ളത്;
ഇതിനു വിരുദ്ധമായി
സീനിയോറിറ്റി
നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)
1983,
84 കാലയളവില്‍ ആംഡ്
പോലീസ് ബറ്റാലിയനില്‍
പോലീസുകാരായി നിയമനം
ലഭിച്ചവര്‍ക്ക് ജില്ലാ
ആംഡ്
റിസര്വ്വുകളിലേയ്ക്ക്
ട്രാന്‍സ്ഫര്‍ ആയി
വരുന്നതിന് G.O(Ms) No.
38/88 Home dtd
22-3-1988 പ്രകാരമാണോ
ട്രാന്‍സ്ഫര്‍
നല്‍കിയിട്ടുള്ളത്; GO
ൽ ട്രാൻസ്ഫർ
ആകുന്നതിനുള്ള കാലാവധി
എത്ര; ജില്ല സായുധ
റിസര്‍വ്വുകളിൽ
വേക്കൻസിയുടെ
അടിസ്ഥാനത്തിലാണോ
ട്രാന്‍സ്ഫര്‍
നല്‍കുന്നത്; അപ്രകാരം
ട്രാന്‍സ്ഫര്‍ ആയി
വരുന്ന പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
ജില്ലാ സായുധ
റിസര്‍വ്വുകളില്‍
സീനിയോറിറ്റി ഏത്
തീയതി മുതലാണ്
നിശ്ചയിക്കുന്നത്;
(ഇ)
ബഹു.
ഹെെക്കോടതി വിധി WPC
No. 17133/2010 ,
G.O(P)No. 33/89എന്നിവ
നടപ്പിലാക്കുന്നതിനായി
നിയമവകുപ്പിന്റെ ഉപദേശം
തേടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
അടിസ്ഥാനത്തിലാണോ
സീനിയോറിറ്റി
നിശ്ചയിച്ചിട്ടുള്ളത്;
ഏതു തീയതിയിലാണ്
നിയമോപദേശം
തേടിയിട്ടുള്ളത്;
റാന്നി
പോലീസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസിലെ
ഉദ്യോഗസ്ഥരുടെ കുറവ്
3817.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
പോലീസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍
ഓഫീസില്‍ ക്രമസമാധാന
പരിപാലനത്തിനുള്ള
ഉദ്യോഗസ്ഥരുടെ കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവിടെ എത്ര
ഉദ്യോഗസ്ഥരുടെ
തസ്തികയാണ് ആകെയുള്ളത്;
ഇതില്‍ എത്രപേര്‍
നിലവിലുണ്ട്;
(ബി)
ഉദ്യോഗസ്ഥരുടെ
കുറവ് പരിഹരിക്കാന്‍
താല്‍ക്കാലിക
വ്യവസ്ഥയില്‍ റാന്നി
സ്റ്റേഷനില്‍
പോലീസുകാരെ
നിയോഗിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേരെയാണെന്ന് പറയാമോ;
(സി)
ഉദ്യോഗസ്ഥരുടെ കുറവ്
പരിഹരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഡി)
ശബരിമല
സീസണിലും മറ്റും
അനുഭവപ്പെടുന്ന
ട്രാഫിക് കുരുക്കിനു
പരിഹാരമായി റാന്നിയില്‍
അനുവദിക്കാമെന്നു
പറഞ്ഞിരുന്ന ട്രാഫിക്
പോലീസ് സ്റ്റേഷന്
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഇ)
ട്രാഫിക്
ഡ്യൂട്ടിക്ക് അധികമായി
പോലീസുകാരെ
അനുവദിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
തീരദേശ
പോലീസ് സ്റ്റേഷനുകള്‍
3818.
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര തീരദേശ പോലീസ്
സ്റ്റേഷനുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
അവ
ഏതെല്ലാം എന്ന്
വിശദമാക്കുമോ;
(സി)
വിഴിഞ്ഞത്ത്
2010 ല്‍ പ്രവര്‍ത്തനം
ആരംഭിച്ച വിഴിഞ്ഞം
തീരദേശ പോലീസ്
സ്റ്റേഷന്റെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത സ്ഥിതിക്ക്
മാറ്റം വരുത്താന്‍
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഇ)
വിഴിഞ്ഞം
തീരദേശ പോലീസ്
സ്റ്റേഷന്റെ സ്ഥിതി
സംബന്ധിച്ച് 2014
നവംബര്‍ 24ാം തീയതിയിലെ
മലയാള മനോരമ
പത്രത്തിന്റെ 13ാം
പേജില്‍ വന്നിട്ടുള്ള
റിപ്പോര്‍ട്ട്
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
(എഫ്)
എങ്കില്‍
അത് സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
പ്രസ്തുത
റിപ്പോര്‍ട്ടിനെ
തുടര്‍ന്ന് എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
പോലീസ്
സേനയിലെ ഡ്രൈവർമാർ
3819.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് സേനയില്‍
വേണ്ടത്ര
ഡ്രൈവര്‍മാര്‍ ഇല്ല
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
നിലവില്‍
എത്ര പേരുടെ ഒഴിവുണ്ട്
എന്ന് വ്യക്തമാക്കുമോ ;
ഒഴിവുള്ള തസ്തികകയില്‍
നിയമനം നടത്തുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ ;
പോലീസ്
ഡ്യൂട്ടി മീറ്റുകളിലെ
വിജയികള്‍ക്ക് ആനുകുല്യം
3820.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013
ലെ ഓൾ ഇന്ത്യ പോലീസ്
ഡ്യൂട്ടി മീറ്റില്‍
മെഡല്‍ നേടിയ
വ്യക്തിക്ക് സര്‍ക്കാരോ
ഡിപ്പാര്‍ട്ട്മെന്റോ
ആനുകുല്യം
നല്‍കിയിട്ടുണ്ടോ ;
വിശദമാക്കാമോ;
(ബി)
സംസ്ഥാന
പോലീസ് ഡ്യൂട്ടി
മീറ്റിന്റെ 06.11.2013
ല്‍ നടന്ന അവാര്‍ഡു ദാന
ചടങ്ങില്‍ വച്ച്
സംസ്ഥാന, ദേശീയ പോലീസ്
ഡ്യൂട്ടി മീറ്റുകളിലെ
വിജയികള്‍ക്ക് ബഹു:
ആഭ്യന്തര വകുപ്പ്
മന്ത്രി പ്രഖ്യാപിച്ച
ക്യാഷ് റിവാര്‍ഡ്
എപ്പോള്‍ വിതരണം
ചെയ്യുമെന്ന്
അറിയിക്കാമോ?
പോലീസ്
സേനയില്‍ ഡ്രൈവര്‍
തസ്തികയില്‍ നിയമനം
3821.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയില്‍
ബോട്ടും
ടൂവീലറുകളുമൊഴികെ ആകെ
എത്ര വാഹനങ്ങളാണ്
ഇപ്പോള്‍ ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
പോലീസ് സേനയില്‍
ഡ്യൂട്ടി പ്രകാരം ആകെ
എത്ര ഡ്രൈവര്‍മാരെ
ആവശ്യമുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
പോലീസ് വകുപ്പിലെ
വാഹനങ്ങള്‍ക്ക്
ആനുപാതികമായി ഡ്രൈവര്‍
തസ്തികകള്‍ സൃഷ്ടിച്ചും
നിലവിലുള്ള ഒഴിവകളിലും
അടിയന്തരമായി നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പോലീസ്
മര്‍ദ്ദനം സംബന്ധിച്ച
പരാതികള്‍
3822.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ
സംസ്ഥാനത്ത് പോലീസ്
മര്‍ദ്ദനം സംബന്ധിച്ച
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍
പട്ടികജാതി/പട്ടികവര്‍ഗ്ഗ/ആദിവാസി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പോലീസ് മര്‍ദ്ദനമേറ്റ
എത്ര സംഭവം സംസ്ഥാനത്ത്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വ്യകത്മാക്കാമോ;
(സി)
ഇതില്‍
എത്ര കേസ്സുകളില്‍
കുറ്റക്കാരായ
പോലീസ്സുകാര്ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പോലീസ്
വകുപ്പിന്റെ അധീനതയിലുള്ള
സ്ഥലം വിട്ടുനല്‍കാന്‍
നടപടി
3823.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
പള്ളാതുരുത്തി തോടിനു
കുറുകെ പാലം പണിഞ്ഞ്
അപ്രോച്ച് റോഡ്
നിര്‍മ്മിക്കുന്നതിന്
പോലീസ് വകുപ്പിന്റെ
അധീനതയിലുള്ള
വസ്തുവില്‍ നിന്നും 5
സെന്റ് സ്ഥലം
പൊതുമരാമത്തു വകുപ്പിന്
വിട്ടുനല്‍കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
എന്തുനടപടി സ്വീകരിച്ചു
; സ്ഥലം വിട്ടുനല്‍കി
ഉത്തരവായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
പോലീസ്
സര്‍വ്വകലാശാല
3824.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സര്‍വ്വകലാശാല
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്
വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പോലീസ്
സര്‍വ്വകലാശാല ബില്‍
സംബന്ധിച്ച കരടുരൂപം
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പോലീസ്
സയന്‍സിലും ആഭ്യന്തര
സുരക്ഷയിലും ഉന്നത
വിദ്യാഭ്യാസ
സൗകര്യമൊരുക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
പോലീസ്
സ്റ്റേഷനുകളിലെ മൂന്നാം
മുറ
3825.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം എത്ര പേര് പോലീസ്
സ്റ്റേഷനുകളില്‍
മൂന്നാം മുറയ്ക്ക്
വിധേയരായിട്ടുണ്ട്;
ഇരയായവരുടെ
വിശദാംശങ്ങള്‍
സ്റ്റേഷന് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം എത്ര പട്ടികജാതി -
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ടവര്‍
പോലീസ് സ്റ്റേഷനുകളില്‍
മൂന്നാം മുറയ്ക്ക്
വിധേയരായിട്ടുണ്ട്;
ഇരയായവരുടെ
വിശദാംശങ്ങള്‍
സ്റ്റേഷന് തിരിച്ച്
വ്യക്തമാക്കുമോ;
(സി)
എത്ര
രാഷ്ട്രീയ പാര്‍ട്ടി
പ്രവര്‍ത്തകര്‍ പോലീസ്
സ്റ്റേഷനുകളില്‍
മൂന്നാം മുറയ്ക്ക്
വിധേയരായിട്ടുണ്ട്;
രാഷ്ട്രീയ ബന്ധം
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
സ്റ്റേഷന് തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
മൂന്നാം
മുറയുമായി ബന്ധപ്പെട്ട്
എത്ര പോലീസുകാരുടെ
പേരില്‍ സര്‍ക്കാര്‍
ശിക്ഷാ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
പേര്, ഔദ്യോഗിക നാമം,
ശിക്ഷാ നടപടി എന്നിവ
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
സ്റ്റേഷന് തിരിച്ച്
വിശദമാക്കുമോ;
(ഇ)
മൂന്നാം
മുറയെ തുടര്‍ന്ന് എത്ര
പേര്
കൊല്ലപ്പെട്ടിട്ടുണ്ട്;
സ്റ്റേഷന് തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(എഫ്)
മൂന്നാം
മുറയെ തുടര്‍ന്ന് എത്ര
പേര് ആത്മഹത്യ
ചെയ്തിട്ടുണ്ട്;
സ്റ്റേഷന് തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ?
പോലീസ്
കോണ്‍സ്റ്റബിള്‍
(ഡ്രൈവര്‍മാരുടെ)
തസ്തികകള്‍
3826.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് കോണ്‍സ്റ്റബിള്‍
(ഡ്രൈവര്‍മാരുടെ ) എത്ര
തസ്തികകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ?
പോലീസ്
കോണ്‍സ്റ്റബിള്‍
ഒഴിവുകള്‍
3827.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
ല്‍ നിലവില്‍ വന്ന
പി.എസ്.സി. യുടെ കേരള
പോലീസ് കോണ്‍സ്റ്റബിള്‍
തസ്തികയുടെ ലിസ്റ്റില്‍
നിന്നും എത്ര പേരെ
ഇതുവരെ നിയമനശുപാര്‍ശ
ചെയ്തു; എത്ര ഒഴിവുകള്‍
നിലവിലുണ്ട്;
(ബി)
2011-14
സാമ്പത്തിക വര്‍ഷ
കാലയളവില്‍ പോലീസ്
സേനയില്‍ ഉണ്ടായ
റിട്ടയര്‍മെന്റ്
ഒഴിവുകള്‍ എത്ര;
ഇവയില്എത്രയെണ്ണം
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട് ചെയ്തു;
ഇവയുടെ
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
ഇടുക്കി
ജില്ലയില്‍ മാത്രം എത്ര
ഒഴിവുകളുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
എത്രദിവസത്തിനകം നിയമനം
നടത്തും
എന്നറിയിക്കാമോ?
പോലീസ്
സ്റ്റേഷനുകളില്‍
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍
3828.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
കേസുകളില്‍പ്പെട്ട്
പോലീസ് സ്റ്റേഷനുകളില്‍
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങളുടെ ജില്ല
തിരിച്ചുള്ള കണക്ക്
വിശദമാക്കുമോ;
(ബി)
ഇവ
ലേലം ചെയ്യുന്നതിനോ
വില്‍ക്കുന്നതിനോ
നിലവിലുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ; ഇതിനു
വേണ്ടിവരുന്ന ചുരുങ്ങിയ
കാലാവധി എത്രയാണെന്ന്
അറിയിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇത്തരത്തിലുള്ള
എത്ര വാഹനങ്ങള്‍ ലേലം
ചെയ്തു; ഇതില്‍ നിന്നും
എന്ത് തുക സര്‍ക്കാരിന്
ലഭിച്ചു;
(ഡി)
വാഹനങ്ങള്‍
നശിച്ചുപോകുന്നതിന്
മുമ്പുതന്നെ ലേലം
ചെയ്തു
വില്‍ക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ?
ക്യാമറ
സ്ഥാപിക്കുന്നതിന് ചെലവായ
തുകയും ക്യാമറയുടെ
പ്രവര്‍ത്തനവും
3829.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
കാലയളവില്‍ ആഭ്യന്തര
വകുപ്പ് റോഡുകളില്‍
ആധുനിക ക്യാമറാ സൗകര്യം
ഏര്‍പ്പെടുത്തുവാനായി
നാളിതുവരെ എത്ര തുക
ചെലവാക്കി;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്താകമാനം എത്ര
ക്യാമറകള്‍ സ്ഥാപിച്ചു;
അവയില്‍ എത്ര എണ്ണം
നിലവില്‍ പ്രവര്‍ത്തന
ക്ഷമമാണ്; എത്ര എണ്ണം
പ്രവര്‍ത്തനരഹിതമായി;
ജില്ല തിരിച്ച്
വിശദാംശം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ക്യാമറകള്‍
സ്ഥാപിക്കാനും
അറ്റകുറ്റപ്പണികള്‍ക്കുമായി
ഏതൊക്കെ സ്ഥാപനങ്ങളെ
നിയോഗിച്ചിട്ടുണ്ട് ;
ഇതിനായി എന്തു തുക
ഓരോവര്‍ഷവും
നല്‍കേണ്ടതുണ്ട്;
ഇതില്‍ എത്ര തുക ഓരോ
വര്‍ഷവും നല്കി; എത്ര
നല്‍കാനുണ്ട്; പ്രസ്തുത
സ്ഥാപനങ്ങള്‍ കരാര്‍
ലംഘനം നടത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തു
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ആഭ്യന്തര
വകുപ്പിന്റെ
പരിശോധനയില്‍ നൈറ്റ്
വിഷന്‍ ക്യാമറയാണ്
സ്ഥാപിക്കേണ്ടതെന്ന
വകുപ്പിന്റെ അറിയിപ്പ്
പാലിക്കാതെ
സ്ഥാപിക്കപ്പെട്ട
ക്യാമറകളില്‍ നിന്ന് ഇവ
പകര്‍ത്തുന്ന രാത്രി
ദൃശ്യങ്ങള്‍ വിവിധ
അന്വേഷണങ്ങള്‍ക്ക്
ഫലവത്താവുന്നില്ല
എന്നതും ഇതുമൂലം
അപകടമരണങ്ങളുണ്ടാക്കുന്ന
വാഹനങ്ങള്‍
കണ്ടുപിടിക്കാന്‍
കഴിയുന്നില്ല എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
എങ്കില്‍
ഇവയുടെ
കാര്യക്ഷമമല്ലാത്ത
പ്രവര്‍ത്തനം മൂലം
വാഹനാപകടം മൂലം
മരണപ്പെട്ടവരുടെ
മരണത്തിനിടയാക്കിയതും
സ്പിരിറ്റ് ഉള്‍പ്പെടെ
സ്ഫോടക വസ്തുക്കള്‍
കടത്തിയതുമായ
കണ്ടെത്താന്‍ കഴിയാത്ത
വാഹനങ്ങള്‍ എത്രയാണ്;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(എഫ്)
ഇത്തരം
സാഹചര്യത്തില്‍,
പ്രസ്തുത അപകട
മരണങ്ങള്‍ക്ക്
വിധേയരായവര്‍ എത്ര;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
അഴിമതി
ആരോപണത്തിന്മേലുള്ള
വിജിലൻസ് അന്വേഷണം
3830.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
സി.കൃഷ്ണന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഔദ്യോഗിക
പദവി ദുരുപയോഗം ചെയ്തു
വരവില്‍ കവിഞ്ഞ്
സ്വത്ത് സമ്പാദിച്ചതായി
ആരോപിക്കപ്പെട്ട
മന്ത്രിമാരെയും
ഉദ്യോഗസ്ഥന്മാരെയും
സംബന്ധിച്ച് അന്വേഷണം
നടക്കുന്നുണ്ടോ; ആയവ
അന്വേഷിയ്ക്കുന്നതിന്
വിജിലന്‍സ് സംവിധാനം
വിപുലപ്പെടുത്താന്‍
ഉദ്ദേശമുണ്ടോ; ഇപ്പോള്‍
അന്വേഷണം
നേരിടുന്നവരെത്ര;
മന്ത്രിമാര്‍ എത്ര;
(ബി)
മുന്‍
വനം വകുപ്പ്
മന്ത്രിയും,
പൊതുമരാമത്ത് വകുപ്പ്
സെക്രട്ടറിയായിരുന്ന
സിവില്‍ സര്‍വ്വീസ്
ഉദ്യോഗസ്ഥനും
അഴിമതിക്കാരുടെ
പേരുകള്‍
വെളിപ്പെടുത്തുമെന്ന്
പ്രഖ്യാപിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിജിലന്‍സ് അന്വേഷണ
ഉദ്യോഗസ്ഥന്മാര്
പ്രഖ്യാപനം
നടത്തിയവരില്‍ നിന്ന്
വിവരങ്ങല്‍
ശേഖരിച്ചിട്ടുണ്ടോ;
(സി)
ഇതുസംബന്ധിച്ച്
വിജിലന്‍സ് വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; ശേഖരിച്ച
പ്രാഥമിക വിവരങ്ങളുടെ
അടിസ്ഥാനത്തില്‍
ആരോപിക്കപ്പെട്ടവര്‍ക്കെതിരെ
എഫ്.ഐ.ആര്.
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ?
പ്രാെഫ.
എന്‍. ആര്. മാധവമേനാേന്
റിപ്പാേര്‍ട്ട്
3831.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുഖ്യമന്ത്രി
വിസിറ്റര്‍ ആയും,
ആഭ്യന്തരവകുപ്പുമന്ത്രി
ചാന്‍സലറുമായി പാേലീസ്
സര്‍വ്വകലാശാല
തുടങ്ങാന്‍ പ്രാെഫ.
എന്‍. ആര്.
മാധവമേനാേന്
അദ്ധ്യക്ഷനായ സമിതി
റിപ്പാേര്‍ട്ട്
നല്‍കിയിട്ടുണ്ടാേ;പകര്‍പ്പ്
ലഭ്യമാക്കുമാേ;
(ബി)
പ്രാെഫ.
എന്‍. ആര്.
മാധവമേനാേന് സമിതിയിലെ
അംഗങ്ങള്‍
ആരെല്ലാമെന്നും,
നാളിതുവരെ ഇവരുടെ
ശമ്പളം, അലവന്‍സുകള്‍
എന്നിവയുള്‍പ്പെടെ
ഓരാേരുത്തര്ക്കും
നല്കിയ തുക
എത്രയെന്നും
വ്യക്തമാക്കുമാേ;
(സി)
സമിതി
നടത്തിപ്പിനും
പ്രവര്‍ത്തനത്തിനുമായി
നിയാേഗിച്ച
മറ്റുദ്യാേഗസ്ഥര്
ആരെല്ലാമെന്നും, ഇവരുടെ
ശമ്പളം, മറ്റ്
അലവന്‍സുകള്‍
എന്നിവയ്ക്കായി
ചെലവഴിച്ച തുക
എത്രയെന്നും
വ്യക്തമാക്കുമാേ;
(ഡി)
പ്രസ്തുത
സര്‍വ്വകലാശാല
തുടങ്ങുന്നതിനായി എത്ര
തുകയുടെ
ചെലവുവരുമെന്നും,
ഇതില്‍ കേന്ദ്രസഹായമായി
എത്ര തുക
പ്രതീക്ഷിക്കുന്നുവെന്നും,
ഇതിന്റെ ആസ്ഥാനം
എവിടെയാണു
തീരുമാനിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമാേ;
(ഇ)
പ്രസ്തുത
റിപ്പാേര്‍ട്ടില്‍
വെെസ് ചാന്‍സലര്‍,
ഉപദേശകസമിതി, ബാേര്‍ഡ്
ഓഫ് മാനേജ്മെന്റ്
എന്നിവയില്‍
നിയാേഗിക്കപ്പെടേണ്ടവര്ക്ക്
വിദ്യാഭ്യാസമുള്‍പ്പെടെ
യാേഗ്യതകള്
നിശ്ചയിച്ചിട്ടുണ്ടാേ;
വിശദാംശം
ലഭ്യമാക്കുമാേ;
(എഫ്)
സംസ്ഥാനത്തെ
നിലവിലുള്ള എല്ലാ
സര്‍വ്വകലാശാലകളുടെയും
ചാന്‍സലര്‍ ബഹുഃ
സംസ്ഥാനഗവര്‍ണ്ണര്‍
ആയിരിക്കണമെന്ന
ഭരണഘടനാവ്യവസ്ഥകള്‍
ലംഘിച്ച് ബഹുഃ
ഗവര്‍ണ്ണറുടെ
അധികാരങ്ങളും
അവകാശങ്ങളും
കവര്ന്നെടുക്കുവാന്
പാേലീസ്
സര്‍വ്വകലാശാലയിലൂടെ
ശ്രമിക്കുന്നത്
ഭരണഘടനാലംഘനമാണെന്നുള്ള
വസ്തുത
സര്ക്കാരിന്റെയാേ,
പ്രാെഫ. മാധവമേനാേന്
കമ്മീഷന്റെയാേ
ശ്രദ്ധയില്പ്പെട്ടുവാേ;
വിശദാംശം
വ്യക്തമാക്കുമാേ?
ആലപ്പുഴ
- ചെട്ടിക്കുളങ്ങര പോലീസ്
എയ്ഡ്പോസ്റ്റ്
3832.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ പ്രശസ്തമായ
ചെട്ടിക്കുളങ്ങര
ക്ഷേത്രത്തോട്
ചേര്‍ന്ന് ഒരു സ്ഥിരം
പോലീസ് എയ്ഡ്പോസ്റ്റ്
സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
മൊബൈല്‍
,ഇന്റര്‍നെറ്റ് ,ഫേസ്
ബുക്ക് എന്നിവയിലുടെ
സൈബര്‍ കുറ്റകൃത്യങ്ങൾ
3833.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇതുവരെ മൊബൈല്‍
ഫോണ്‍ ദുരുപയോഗം,
ഇന്റര്‍നെറ്റ്
ദുരുപയോഗം, ഫേസ്
ബുക്കിലെ വ്യാജ
പ്രൊഫൈല്‍
തുടങ്ങിയവയുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സൈബര്‍
കുറ്റകൃത്യവുമായി
ബന്ധപ്പെട്ട് ഈ
കാലയളവില്‍
അതീവഗൗരവകരമായ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ഇവയില്‍
കുറ്റപത്രം
സമര്‍പ്പിക്കപ്പെട്ടവ
എത്രയെന്ന്
വ്യക്തമാക്കാമോ?
അനധികൃത
മണല്‍ വാരലും, മണല്‍
കടത്തുമായി ബന്ധപ്പെട്ട
കേസുകള്‍
3834.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
പോലീസ് സബ്ഡിവിഷന്റെ
കീഴിലുള്ള ,വിവിധ
സ്റ്റേഷനുകളില്‍
അനധികൃത മണല്‍ വാരലും,
മണല്‍ കടത്തുമായി
ബന്ധപ്പെട്ട് 2011
മുതല്‍ നാളിതുവരെ
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ എണ്ണം
എത്രയാണെന്ന വിവരം ,
സ്റ്റേഷന് തിരിച്ച്
ക്രൈം നമ്പര്‍ സഹിതം
ലഭ്യമാക്കാമോ?
സോളാര്‍
കേസിലെ ജുഡീഷ്യല്‍
കമ്മീഷന്റെ നിയമപരമായ
സാധുത
3835.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
വഞ്ചനാകേസ്സില്
പരസ്യാന്വേഷണത്തിന്
നിയമം
അനുവദിക്കുന്നുണ്ടോ?
(ബി)
സോളാര്‍
സംഭവം
സ്വകാര്യവ്യക്തികള്‍
തമ്മിലുള്ള വഞ്ചനാകേസ്
മാത്രമാണെന്ന് കാട്ടി
സോളാര്‍ കമ്മീഷന്
മുന്നില്‍ സർക്കാർ
സത്യവാങ്മൂലം
സമര്‍പ്പിച്ചിട്ടുണ്ടോ?
(സി)
അങ്ങനെയെങ്കില്‍
സോളാര്‍ കേസിലെ
ജുഡീഷ്യല്‍ കമ്മീഷന്
നിയമപരമായ സാധുത ഉണ്ടോ
; വിശദമാക്കാമോ?
പരവൂര്‍
പോലീസ് സ്റ്റേഷനിലെ സബ്
ഇന്‍സ്പെക്ടര്‍ക്കെതിരെ
നടപടി വേണമെന്ന ആവശ്യം
3836.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ പരവൂര്‍
പോലീസ് സ്റ്റേഷനിലെ സബ്
ഇന്‍സ്പെക്ടറുടെ,
പൊതുപ്രവര്ത്തകനോടുള്ള
മോശപ്പെട്ട പെരുമാറ്റം,
ഇതര നടപടികള്‍ എന്നീ
പ്രവൃത്തികൾ
അന്വേഷിക്കണമെന്ന്
ആവശ്യപ്പെട്ട് രാജു.ഡി,
മാവിളവീട്, പൂതക്കുളം
എന്നയാള്‍ നല്കിയ പരാതി
ലഭിച്ചിരുന്നുവോ;
വിശദാംശം അറിയിക്കാമോ;
(ബി)
പ്രസ്തുത
പരാതി അന്വേഷിക്കുവാന്‍
ഏത് ഉദ്യോഗസ്ഥനെയാണ്
ചുമതലപ്പെടുത്തിയതെന്നും
നാളിതുവരെ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ;
(സി)
പൊതുപ്രവര്‍ത്തകരോടും
പൊതുജനങ്ങളോടും വളരെ
മോശമായി പെരുമാറുകയും
ആക്ഷേപിക്കുകയും
ചെയ്യുന്ന പ്രസ്തുത
ഉദ്യോഗസഥനെതിരെ എന്ത്
നടപടിയാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
സംസ്ഥാന
പോലീസ് സര്‍വ്വീസിലെ
ക്രിമിനല്‍
പശ്ചാത്തലമുള്ളവർ
3837.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സര്‍വ്വീസില്‍
ഗുണ്ടാ-മാഫിയ
ബന്ധമുള്ളവരും,
ക്രിമിനല്‍
പശ്ചാത്തലമുള്ളവരുമായ
എത്ര ഉദ്യോഗസ്ഥരാണ്
നിലവിലുള്ളത് എന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
ഇത്തരം
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
കൈക്കൂലി
വാങ്ങുന്ന പോലീസ്
ഉദ്യോഗസ്ഥരെ കണ്ടെത്തി
മാതൃകാപരമായ ശിക്ഷ
നല്‍കുന്നതിന് നിലവില്‍
പോലീസ് വകുപ്പില്‍
എന്തെല്ലാം
സംവിധാനങ്ങളാണ് ഉള്ളത്
എന്ന് വിശദമാക്കുമോ;
പാേലീസ്
സേനയിലെ കുറ്റവാസനയ്ക്ക്
പരിഹാരം
3838.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാേലീസ്
സേനയില്‍ സിവില്‍
പാേലീസ് ഓഫീസര്‍മാര്‍
മുതല്‍ എെ.പി.എസ്. തലം
വരെയുള്ള വിഭാഗത്തില്‍
വര്‍ദ്ധിച്ചുവരുന്ന
കുറ്റവാസനയ്ക്കു
പരിഹാരം കാണാന്‍
എന്തെങ്കിലും നടപടി
സര്‍ക്കാരിന്റെ
ആലാേചനയിലുണ്ടാേ;
(ബി)
പാേലീസ്
സേനയെ യഥാര്‍ത്ഥ
ജനസേവകരാക്കാനുതകുന്ന
പരിശീലന ക്ലാസ്സുകള്‍
നല്കാന് സര്‍ക്കാര്‍
തയ്യാറാകുമാേ;
(സി)
പാേലീസ്
സേനയില്‍
തിരഞ്ഞെടുക്കപ്പെടാനുള്ള
മാനദണ്ഡങ്ങളില്‍
ശാരീരിക
യാേഗ്യതയ്ക്കൊപ്പം
മാനസികാരാേഗ്യത്തിനും
പ്രാധാന്യം നല്കുന്ന
പരിശാേധനകള്‍ നടപ്പില്‍
വരുത്തുന്നത്
ആലാേചിക്കുമാേ?
പോലീസ്
സ്റ്റേഷനുകള്‍ക്ക്
മുമ്പില്‍
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍
3839.
ശ്രീ.ജോസ്
തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
,,
സി.കെ.നാണു
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ്
സ്റ്റേഷനുകള്‍ക്ക്
മുമ്പില്‍ വര്‍ഷങ്ങളായി
പിടിച്ചിട്ടിരിക്കുന്നതും
കാലപ്പഴക്കംകൊണ്ട്
തുരുമ്പിച്ച്
യാത്രക്കാര്‍ക്ക്
ബുദ്ധിമുട്ടു
സൃഷ്ടിക്കുന്നതുമായ
വാഹനങ്ങള്‍
എടുത്തുമാറ്റുന്നതിനെക്കുറിച്ച്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(ബി)
പോലീസ്
സ്റ്റേഷനുകളില്‍
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങളുടെ എണ്ണവും
പിടിച്ചിട്ടിട്ടുള്ളതിന്റെ
പഴക്കവും
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
വാഹനങ്ങള്‍
മാറ്റുന്നതിന്
എന്തെങ്കിലും
നിയമതടസ്സങ്ങളുണ്ടോ;
എങ്കില്‍ അവ
അതിജീവിക്കുവാന്‍
നിയമനിര്‍മ്മാണം
അടക്കമുള്ള
നടപടികള്‍ക്ക്
തയ്യാറാവുമോ?
ഓപ്പറേഷൻ
കുബേര
3840.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
കുബേര പ്രകാരമുള്ള
നടപടി മൂലം അനധികൃതമായി
കൈവശം വച്ച രേഖകള്‍,
ആഭരണ വസ്തുക്കള്‍, പണം
എന്നിവ എത്ര വീതം
കണ്ടെടുത്തുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പോലീസ് സ്റ്റേഷന്
കേന്ദ്രീകരിച്ചും
ഓപ്പറേഷന് കുബേര
പ്രകാരം പ്രത്യേക
വിഭാഗം
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ ഇവയുടെ
പ്രവര്‍ത്തന കാലയളവ്
നിശ്ചയിച്ചിട്ടുണ്ടോ;
സ്ത്രീധന
പീഡനം സംബന്ധിച്ച
കേസ്സുകള്‍
3841.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്നതിന് ശേഷം സ്ത്രീധന
പീഡനം സംബന്ധിച്ച എത്ര
കേസ്സുകള്‍ രജിസ്റ്റ൪
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്നതിന് ശേഷം
സ്ത്രീധനത്തിന്റെ
പേരില്‍ നടന്ന എത്ര
കൊലപാതകങ്ങളും എത്ര
ആത്മഹത്യയും
ഉണ്ടായിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ?
ഫോറൻസിക്
മെഡിസിൻ എം. ഡി.
ബിരുദമുള്ള ഡോക്ടർമാരെ
പോലീസ് സർജന്മാരായി
അംഗീകരിക്കുന്നതിനുള്ള
നടപടി
3842.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ആരോഗ്യവകുപ്പില്‍ ജോലി
ചെയ്തു വരുന്ന
ഫോറന്‍സിക് മെഡിസിന്
എം.ഡി. ബിരുദമുള്ള
ഡോക്ടര്‍മാരെ പോലീസ്
സര്ജന്മാരായി
അംഗീകരിക്കുന്നതിനുള്ള
എന്തെങ്കിലും നടപടി
സ്വീകരിക്കുന്നുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
ആരോഗ്യ വകുപ്പിന്റെ
ശിപാർശ ആഭ്യന്തര
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ ;
(ബി)
പാലക്കാട്
ജില്ലാ ആശുപത്രി ഒഴികെ
മറ്റു ജില്ലാ
ആശുപത്രികളില്‍ ജോലി
ചെയ്യുന്ന ഫോറന്‍സിക്
വിദഗ്ദ്ധര്‍ക്ക്
ആഭ്യന്തര വകുപ്പിന്റെ
അംഗീകാരം
ഇല്ലാത്തതിനാല്‍ പോലീസ്
സര്ജന്മാരായി ജോലി
ചെയ്യാന്‍ കഴിയില്ല
എന്നകാര്യം ആഭ്യന്തര
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
ഫാസ്റ്റ്
ട്രാക്ക് കോള്‍സെന്റര്‍
3843.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകളുടെ
പരാതികള്‍
പരിഹരിക്കുന്നതിനുള്ള
ഫാസ്റ്റ് ട്രാക്ക്
കോള്‍സെന്റര്‍
രൂപീകരിക്കരിക്കാന്
എന്നാണ്
തീരുമാനമെടുത്തത്;
എന്നാണ് ഇത് സംബന്ധിച്ച
ഉത്തരവ്
ഇറക്കിയത്;വ്യക്തമാക്കാമോ;
(ബി)
നിലവില്‍
സംസ്ഥാനത്ത് എത്ര കോള്‍
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;ഏതെല്ലാം
സ്ഥലങ്ങളില്‍;
വ്യക്തമാക്കാമോ;
(സി)
എത്ര
വീതം പോലീസ്
ഉദ്യോഗസ്ഥരാണ് ഓരോ
സെന്ററിലുമുള്ളത്;പ്രസ്തുത
സെന്ററുകള്‍ വഴി
സ്ത്രീകള്‍ക്ക്
എന്തെല്ലാം സേവനങ്ങളാണ്
ലഭ്യമാക്കുന്നത്;വിശദമാക്കാമോ?
പോലീസിലെ
ഒഴിവുകള്‍
3844.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയില്‍
ഇപ്പോള്‍ എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്;
(ബി)
പ്രസ്തുത
ഒഴിവകള്‍
പി.എസ്.സ്.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
പോലീസ്
സേനയിലെ ഒഴിവുകള്‍
നികത്തുന്നതിന് വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
അനാശാസ്യം
ഒളിക്യാമറ വഴി
ചിത്രീകരിച്ച് പണം തട്ടിയ
സംഘം
3845.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അനാശാസ്യം
ചിത്രീകരിച്ച്
ഭീഷണിപ്പെടുത്തി പണം
തട്ടിയെടുത്ത
സംഘത്തെക്കുറിച്ചുള്ള
എറണാകുളം നോര്‍ത്ത്
സി.ഐ.യുടെ
നേതൃത്വത്തിലുള്ള
പോലീസ് അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
എത്ര
തട്ടിപ്പുകാരെ പോലീസ്
അറസ്റ്റു
ചെയ്യുകയുണ്ടായി;
രജിസ്റ്റര്‍ ചെയ്ത കേസ്
നമ്പറുകള്‍
വിശദമാക്കാമോ;
(സി)
അന്വേഷണ
ഘട്ടത്തില്‍ എന്തെല്ലാം
നിലവിലുള്ള പുതിയ
വിവരങ്ങള്‍ അന്വേഷണ
ഉദ്യോഗസ്ഥര്‍ക്ക്
ലഭിക്കുകയുണ്ടായി;
അറസ്റ്റിലായ
സംഘത്തിന്റെ ഒളിക്യാമറ
ദൃശ്യങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
അതിന്റെ
അടിസ്ഥാനത്തിലുള്ള
തുടരന്വേഷണം
നടത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
കേസ് ഇപ്പോള്‍
അന്വേഷിക്കുന്നതാരാണ്;
കേസിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണ്;
വിശദമാക്കുമോ?
ലോക്കപ്പ്
മര്‍ദ്ദനവുമായി
ബന്ധപ്പെട്ട് പരാതി
3846.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതെല്ലാം
പോലീസ്
ഓഫീസര്‍മാര്‍ക്കെതിരെ
ലോക്കപ്പ്
മര്‍ദ്ദനവുമായി
ബന്ധപ്പെട്ട് പരാതി
ഉയര്‍ന്നിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണെന്നും
ഓരോരുത്തരുടെയും
തസ്തികയും , ഇവരില്‍
ആര്‍ക്കെതിരെയൊക്കെ
കേസ്സ് നിലവിലുണ്ട്
എന്നും പ്രത്യേകം
പ്രത്യേകം
വിശദമാക്കാമോ?
പോലീസിലെ
ക്രിമിനലുകളെയും
അഴിമതിക്കാരെയും
കണ്ടെത്തുന്നതിന്
പ്രത്യേക സംവിധാനം
3847.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പോലീസിന്റെ
സ്റ്റേഷനുകളില്‍
വാദികളായും പ്രതികളായും
എത്തുന്ന ജനങ്ങളോട്
പോലീസുകാർ അപരിഷ്കൃതമായ
രീതിയില്‍
പെരുമാറുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അത്തരം നടപടികള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
പോലീസ്
സ്റ്റേഷനുകളില്‍ ക്യാമറ
സംവിധാനം
സ്ഥാപിക്കുന്നതിനും
ജനങ്ങളോട്
പെരുമാറുന്നത്
സംബന്ധിച്ച് ആറു
മാസത്തില്‍ ഒരിക്കര്‍
ഇവര്‍ക്ക് പ്രത്യേക
ബോധവല്‍ക്കരണം
നല്‍കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പോലീസിലെ
ക്രിമിനലുകളെയും
അഴിമതിക്കാരെയും
കണ്ടെത്തുന്നതിന്
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുമോ?
കാസര്‍ഗോഡ്
കോട്ടക്കണ്ണി യൂണിറ്റി
മെഡിക്കല്‍ സ്റ്റോറിലെ
തീപിടിത്തം
3848.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ടൗണ്‍ പോലീസ്
സ്റ്റേഷന്
പരിധിയില്‍പ്പെട്ട
കാസര്‍ഗോഡ് നഗരത്തിലെ
കോട്ടക്കണ്ണി റോഡില്‍
യൂണിറ്റി മെഡിക്കല്‍
സ്റ്റോറില്‍ 18.10.2014
നു രാത്രി ഉണ്ടായ
തീപിടിത്ത സംഭവത്തില്‍
കേസ്സ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ കേസ്സില്‍ എത്ര
പ്രതികള്‍ ഉണ്ട്;അവരെ
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
(സി)
ഈ
സംഭവത്തില്‍
ഇലക്ട്രിക്കല്‍
വിംഗിന്റെ
റിപ്പോര്‍ട്ട്
കിട്ടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആ
റിപ്പോര്‍ട്ടിലെ വിവരം
എന്താണെന്ന്
വ്യക്തമാക്കാമോ?
ഓപ്പറേഷന്
കുബേര
3849.
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.രാജു
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓപ്പറേഷന് കുബേര
എന്നുമുതലാണ്
നടപ്പാക്കിയത്; ഈ
പദ്ധതി പ്രകാരം എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു; എത്ര പേരെ
അറസ്റ്റ് ചെയ്തു; എത്ര
കേസ്സുകള്‍ ഇതുവരെയായി
ചാര്‍ജ്ജ് ചെയ്ത്
കോടതിയിലെത്തി;
വിശദമാക്കാമോ;
(ബി)
ബ്ലേഡ്
മാഫിയയുടെ പ്രവര്‍ത്തനം
മൂലം ഇതിനകം
സംസ്ഥാനത്ത് എത്ര
മരണങ്ങളുണ്ടായി;
വിശദമാക്കാമോ;
(സി)
ഓപ്പറേഷന്
കുബേരയുടെ രണ്ടാം ഘട്ടം
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ രണ്ടാം
ഘട്ടത്തില്‍
എന്തെല്ലാമാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
ആരംഭിച്ച ഓപ്പറേഷന്
കുബേര
പരാജയപ്പെട്ടതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഓപ്പറേഷന്
കുബേര
3850.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
കുബേരയില്‍
ഉള്‍പ്പെടുത്തി
രജിസ്റ്റര്കേസ്സുകളില്
എത്ര തുകയുടെ
പണമിടപാടുകള്‍
നടന്നിട്ടുണ്ടെന്നാണു
കണക്കാക്കപ്പെടുന്നത്;
(ബി)
ഓപ്പറേഷന്
കുബേരയില്‍ ഉള്‍പ്പെട്ട
എത്ര
കള്പാേലീസുദ്യാേഗസ്ഥന്മാര്ക്കെതിരെ
കേസ്സ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
ഇത്തരം
കേസ്സുകളില്‍പ്പെട്ട
പാേലീസുദ്യാേഗസ്ഥന്മാര്ക്കെതിരെ
വകുപ്പുതലത്തില്‍ എന്തു
നടപടികളാണു
കെെക്കാെണ്ടിട്ടുള്ളത്?
ഓപ്പറേഷന്
കുബേര പ്രകാരം കൊല്ലം
ജില്ലയില്‍ രജിസ്റ്റര്‍
ചെയ്ത കേസ്സുകള്‍
3851.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
കുബേര പ്രകാരം കൊല്ലം
ജില്ലയില്‍ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
പോലീസ് സ്റ്റേഷന്
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(ബി)
ചവറ
ജനമെെത്രി പോലീസ്
സ്റ്റേഷന് ക്രെെം
നമ്പര്‍
1166/2014പ്രകാരം
രജിസ്റ്റര്‍ ചെയ്ത
കേസ്സിലെ
തൊണ്ടിമുതലുകളുടെ
വിശദവിവരം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കേസ്സിലെ തൊണ്ടിമുതല്‍
പോലീസ് ഉദ്യോഗസ്ഥര്‍
മാറ്റിയത് സംബന്ധിച്ച
ഏതെങ്കിലും പരാതിയോ
ഇന്റലിജന്‍സ്
റിപ്പോര്‍ട്ടോ
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
കേസ്സുമായി ബന്ധപ്പെട്ട
പോലീസ് ഉദ്യോഗസ്ഥരുടെ
വിവരവും ഇവര്‍ക്കെതിരെ
വകുപ്പ് തലത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ വിവരവും
വെളിപ്പെടുത്തുമോ;
(ഇ)
നടപടി
സ്വീകരിക്കേണ്ടി
വന്നിട്ടുണ്ടെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കുമോ?
കര്‍ഷകരുടെ
തോക്ക് ലൈസന്‍സുകള്‍
3852.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷകരുടെ
തോക്ക് ലൈസന്‍സുകള്‍
പുതുക്കി കൊടുക്കാത്ത
നടപടികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പന്നി
ഉള്‍പ്പെടെയുള്ള
മൃഗങ്ങള്‍ കൃഷി
നശിപ്പിക്കുന്നത്
വ്യാപകമായ
സാഹചര്യത്തില്‍
കൃഷിക്കാരുടെ
ലൈസന്‍സുകള്‍ പുതുക്കി
നല്കാന് തയ്യാറാവുമോ;
(സി)
തോക്കുകളുടെ
ലൈസന്‍സ് പുതുക്കി
നല്‍കേണ്ടതില്ലെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച്
പുറപ്പെടുവിച്ച
സര്‍ക്കുലറിന്റെ കോപ്പി
ലഭ്യമാക്കാമോ?
കൊയിലാണ്ടി
കോടതിയുടെ പുതിയ കെട്ടിട
നിർമ്മാണം
3853.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
കോടതിയുടെ പഴയ കെട്ടിടം
പൊളിച്ച് മാറ്റി പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
പഴയ കെട്ടിടം
പൊളിക്കാനുള്ള ലേല
നടപടികള്‍
അംഗീകരിക്കുന്നതിന്
റവന്യു വകുപ്പ് മുഖേന
ആഭ്യന്തര വകുപ്പിന്
സമര്‍പ്പിച്ച
അപേക്ഷയില്‍ കൈക്കൊണ്ട
തുടര്‍ നടപടികള്‍
വിശദമാക്കാമോ;
(ബി)
കൊയിലാണ്ടി
കോടതി ദ്വൈശതാബ്ദി
കെട്ടിടം പണി ടെണ്ടര്‍
നടപടികഴിഞ്ഞ ശേഷം
അനിശ്ചിതാവസ്ഥയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പഴയ
കോടതി കെട്ടിടം
പൊളിച്ചു
മാറ്റുന്നതിനും പുതിയ
കെട്ടിട നിര്‍മാണ
പ്രവര്‍ത്തം
സുഗമാക്കുന്നതിനുമുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കാന്‍
ആവശ്യമായ ഉത്തരവ് എന്ന്
നല്‍കുമെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ കുമ്പളയില്‍
മുരളീധരന് എന്ന യുവാവ്
കൊല ചെയ്യപ്പെട്ടതിനെ
തുടര്‍ന്നുള്ള അന്വേഷണം
3854.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കുമ്പളയില്‍
മുരളീധരന് എന്ന യുവാവ്
കൊല ചെയ്യപ്പെട്ടതിനെ
തുടര്‍ന്നു രജിസ്റ്റര്‍
ചെയ്ത കേസ്സില്‍ എത്ര
പ്രതികളാണുള്ളത്;എല്ലാ
പ്രതികളെയും അറസ്റ്റ്
ചെയ്തിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനുള്ള കാരണം
അറിയിക്കുമോ;
(ബി)
ഈ
കേസ്സിന്റെ അന്വേഷണം
കണ്ണൂര്‍ മേഖലാ
ഡി.ഐ.ജി. യുടെ
നേതൃത്വത്തിലുള്ള
പ്രത്യേക സംഘത്തെ
ഏല്പിച്ചിരുന്നോ;എങ്കില്‍
ഈ സംഘത്തില്‍
ഉണ്ടായിരുന്ന പോലീസ്
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണ്; ഈ
സംഘത്തില്‍ നിന്ന്
പിന്നീട് ആരെയെങ്കിലും
ഒഴിവാക്കിയിട്ടുണ്ടോ;എങ്കില്‍
അതിനുള്ള കാരണം
അറിയിക്കുമോ:
(സി)
ഈ
കേസ്സ് ക്രൈംബ്രാഞ്ചിനെ
ഏല്പിച്ചിട്ടുണ്ടോ;എങ്കില്‍
എപ്പോഴാണ് എല്പിച്ചത്;
അന്വേഷണം
പൂര്‍ത്തിയാക്കാന്‍
കാലാവധി
നിശ്ചയിച്ചിട്ടുണ്ടോ?
കാസര്‍കോട്
ജില്ലയിലെ പോലീസുകാര്‍
3855.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ കാസര്‍കോട്,
വിദ്യാനഗര്‍,
ബദിയടുക്ക, ആദൂര്‍
പോലീസ് സ്റ്റേഷനുകളില്‍
ജോലി ചെയ്യുന്ന എസ്.ഐ
മാരടക്കമുള്ള
പോലീസുകാരുടെ എണ്ണം
സ്റ്റേഷന് തരംതിരിച്ചു
പറയാമോ;
(ബി)
ഇവരില്‍
തുടര്‍ച്ചയായി മൂന്ന്
വര്‍ഷത്തിലധികം ഒരേ
പോലീസ് സ്റ്റേഷനില്‍
ജോലി ചെയ്യുന്നവരുണ്ടോ;
ഉണ്ടെങ്കില്‍ അവരുടെ
പേരുവിവരം
ലഭ്യമാക്കുമോ ;
(സി)
ഒരേ
പോലീസ് സ്റ്റേഷനില്‍
മൂന്ന് വര്‍ഷം വരെ ജോലി
ചെയ്തവരെ മാറ്റുമ്പോള്‍
ദൂരപരിധി
പരിഗണിക്കാറുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
?
അതിര്‍ത്തി
ജില്ലകളില്‍ ഓപ്പറേഷന്
കുബേര
3856.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മറ്റ്
സംസ്ഥാനത്ത്
രജിസ്ട്രേഷന്
എടുത്തശേഷം കേരളത്തില്‍
പ്രവര്‍ത്തിക്കുന്ന
ചിട്ടി /ഫൈനാന്‍സ്
സ്ഥാപനങ്ങള്‍, പണം കടം
കൊടുത്ത് അമിത പലിശ
വാങ്ങുന്നതും വീടും
പറമ്പും
തട്ടിയെടുക്കുന്നതും
സംബന്ധിച്ച് ഓപ്പറേഷന്
കുബേരയില്‍, അതിര്‍ത്തി
പങ്കിടുന്ന ഓരോ
ജില്ലയില്‍ നിന്നും
നാളിതുവരെ എത്ര
പരാതികള്‍ ലഭിച്ചു;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ;
(ബി)
ഇത്തരക്കാരില്‍
നിന്നും നാളിതുവരെ എത്ര
തുക പിടിച്ചെടുത്തു;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇവയില്‍
എത്ര കേസ്സുകളില്‍
അന്വേഷണം
പൂര്‍ത്തിയാക്കി;
പ്രതികളായി
കണ്ടെത്തിയവര്‍
ആരെല്ലാം;
ഇത്തരക്കാര്‍ക്കെതിരെ
എന്തൊക്കെ നിയമ
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പൂര്‍ത്തീകരിക്കാത്ത
കേസുകളുടെ അന്വേഷണം
പൂര്‍ത്തീകരിക്കാന്‍
ആഭ്യന്തര വകുപ്പ് എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നു;
(ഇ)
ഇതുപോലെ
സംസ്ഥാനത്തെ വിവിധ
അതിര്‍ത്തി ജില്ലകളില്‍
തമിഴ്നാട് നിവാസികളായ
ബ്ലേഡ് മുതലാളിമാര്‍
വീടുകളിലെത്തി അമിത
പലിശയ്ക്ക് പണം
നല്‍കുകയും ഗുണ്ടകളെ
ഉപയോഗിച്ച് പണം
പിരിക്കുന്നതും വീടും
പറമ്പും
കൈക്കലാക്കുന്നതും
സര്‍ക്കാര്‍
പരിശോധിച്ചുവോ;
(എഫ്)
എങ്കില്‍
ഇതു സംബന്ധിച്ച് എത്ര
പരാതികള്‍ ലഭിച്ചു;
കണ്ടെത്തിയ പ്രതികള്‍
ആരെല്ലാം;
ഇത്തരക്കാര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(ജി)
പ്രസ്തുത
ബ്ലേഡുകാരെ കണ്ടെത്തി
നിയന്ത്രിക്കാന്‍
അതിര്‍ത്തി മേഖലകളില്‍
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
കര്‍ശന നിര്‍ദ്ദേശം
നല്കാന് നടപടി
സ്വീകരിക്കുമോ; വീഴ്ച
വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കേസ്സുകള്‍
പിന്‍വലിക്കല്‍
3857.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
കാസര്‍കോട് ജില്ലയില്‍
നിന്ന് കേസ്സുകള്‍
പിന്‍വലിക്കുന്നതിന്
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്; എത്ര
അപേക്ഷകളില്‍
തീരുമാനമായിട്ടുണ്ട്;
അനുകൂലവും
പ്രതികൂലവുമായ
തീരുമാനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ജില്ലാ
പോലീസ് മേധാവിയുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിലാണോ
കേസ്സുകള്‍
പിന്‍വലിക്കാറുള്ളത്;
കാസര്‍കോട് ജില്ലാ
പോലീസ് മേധാവിയോട് എത്ര
അപേക്ഷകളില്‍
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ട്;
ഇതുവരെ ആവശ്യപ്പെട്ടതും
ലഭിച്ചതുമായ
റിപ്പോര്‍ട്ടുകളുടെ
വിശദാംശങ്ങള്‍
തീയതികളടക്കം
വ്യക്തമാക്കാമോ;
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
നേരെയുള്ള അതിക്രമങ്ങള്‍
3858.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഇതുവരെ പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
നേരെയുള്ള
അതിക്രമങ്ങള്‍
സംബന്ധിച്ച് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്; എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു ; എത്ര പേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ട്;ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കാമോ:
(ബി)
പട്ടികജാതി
വനിതകള്‍ക്ക് നേരെയുള്ള
അതിക്രമങ്ങള്‍
സംബന്ധിച്ച് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്; എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പട്ടികജാതി
വനിതകള്‍ക്കും
കുട്ടികള്‍ക്കും
എതിരെയുള്ള ലൈംഗിക
അതിക്രമങ്ങള്‍
സംബന്ധിച്ച്എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്; എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള
വിവിരങ്ങള്‍
ലഭ്യമാക്കാമോ?
നഗരങ്ങളില്‍
ക്ലോസ്ഡ് സര്‍ക്യൂട്ട്
നിരീക്ഷണ ക്യാമറകള്‍
3859.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരങ്ങളില്‍ ക്ലോസ്ഡ്
സര്‍ക്യൂട്ട് നിരീക്ഷണ
ക്യാമറകള്‍
സ്ഥാപിക്കുന്നത് വഴി
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
നഗരങ്ങളില്‍
എവിടെയൊക്കെയാണ് ഇത്തരം
ക്യാമറകള്‍
സ്ഥാപിച്ചിട്ടുളളത്;
വിശദമാക്കുമോ?
പള്ളിക്കല്‍
പോലീസിന്റെ കേസ് അന്വേഷണം
സംബന്ധിച്ച പരാതി
3860.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പള്ളിക്കല്‍
പോലീസ് സ്റ്റേഷന്
ക്രൈം നമ്പര്‍ :
482/2011 എന്ന കേസിന്റെ
അന്വേഷണം
ഫലപ്രദമല്ലായെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കേസ് സി.ബി.ഐ.
അന്വേഷിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
അന്യസംസ്ഥാന
തൊഴിലാളികള്‍
3861.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെത്തുന്ന
അന്യസംസ്ഥാന
തൊഴിലാളികള്‍ക്കിടയില്‍
കുറ്റവാളികളും,
തീവ്രവാദികളും നുഴഞ്ഞു
കയറുന്നത് തടയുവാനും,
നിരോധിച്ച പുകയില
ഉല്പന്നങ്ങളും മയക്കു
മരുന്നുകളും ഇവരിലൂടെ
കൈമാറ്റം ചെയ്യുന്നത്
തടയുവാനും എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
അന്യസംസ്ഥാന
തൊഴിലാളികളുടെ താമസ
സ്ഥലങ്ങളില്‍ കൃത്യമായ
തിരിച്ചറിയല്‍ രേഖയുടെ
അടിസ്ഥാനത്തില്‍ മാത്രം
താമസിപ്പിക്കുന്നതിന്
നി൪ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ഇവ
പാലിക്കപ്പെടുന്നുണ്ടോ
എന്ന് ഉറപ്പ്
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
കാസര്‍ഗോഡ്-ഉപ്പളയില്‍
പുതിയ പോലീസ് സ്റ്റേഷന്
3862.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്-ഉപ്പളയില്‍
പുതിയ പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
പോലീസ് സ്റ്റേഷന്
എപ്പോള്‍
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
നിര്‍ഭയകേരളം
പദ്ധതി
3863.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകളുടെയും
കുട്ടികളുടെയും
സുരക്ഷയ്ക്കായി
ആരംഭിച്ച നിര്‍ഭയകേരളം
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പദ്ധതിയ്ക്ക്
ലഭ്യമാക്കുന്ന
ഫണ്ടിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പദ്ധതി നാളിതുവരെയും
നടപ്പിലാക്കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നടപ്പിലാക്കാനുണ്ടായ
കാലതാമസത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ചങ്ങനാശ്ശേരി
ടൌണില്‍ നിരീക്ഷണ
ക്യാമറകള്‍
3864.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ടൌണിലെ പ്രധാന
കേന്ദ്രങ്ങളില്‍ ,
കുറ്റകൃത്യങ്ങള്‍
തടയുന്നതിന്റെ ഭാഗമായി
നിരീക്ഷണ ക്യാമറകള്‍
സ്ഥാപിക്കുന്ന പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എങ്കിൽ
പ്രസ്തുത പദ്ധതി
എത്രയും വേഗം
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കാേഴിക്കാേട്
ജില്ലയിൽ സ്റ്റുഡന്റ്സ്
പാേലീസ്
3865.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാേഴിക്കാേട്
ജില്ലയില്‍
സ്റ്റുഡന്റ്സ് പാേലീസ്
കേഡറ്റിന്റെ ബാച്ച്
ഏതെല്ലാം സ്കൂളുകളിലാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ;
(ബി)
കാരന്തൂര്‍
മര്‍കസ് ബാേയ്സ് ഹയര്‍
സെക്കന്‍ഡറി സ്കൂളില്‍
എസ്.പി.സി. ബാച്ച്
അനുവദിക്കുന്നതിനു
നല്കിയ
അപേക്ഷയിന്മേല് ബഹുഃ
ആഭ്യന്തരവും
വിജിലന്‍സും
വകുപ്പുമന്ത്രി
സ്റ്റേറ്റ് നാേഡല്‍
ഓഫീസര്‍ക്കു
എന്തെങ്കിലും
നിര്‍ദ്ദേശം
നല്കിയിരുന്നുവാേ;
എങ്കില്‍,
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമാേ;
(സി)
പ്രസ്തുത
സ്കൂളില്‍ എസ്.പി.സി.
അനുവദിച്ചുകാെണ്ട്
തീരുമാനമെടുത്തിട്ടുണ്ടാേ;
ഇല്ലെങ്കില്‍, ആയതിനു
നടപടി സ്വീകരിക്കുമാേ?
മാവോവാദികള്‍
അടക്കമുള്ള തീവ്രവാദ
പ്രസ്ഥാനങ്ങളുടെ
സാന്നിദ്ധ്യം
3866.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
മാവോവാദികള്‍
അടക്കമുള്ള തീവ്രവാദ
പ്രസ്ഥാനങ്ങളുടെ
സാന്നിദ്ധ്യം
എവിടെയെല്ലാം
കണ്ടെത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ ; ഏതെല്ലാം
പ്രസ്ഥാനങ്ങളുടെ
സാന്നിദ്ധ്യമാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവര്‍
കേരളത്തില്‍ ഇത് വരെ
എത്ര ആക്രമണങ്ങള്‍
നടത്തിയിട്ടുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
അറിയിക്കുമോ ;
(സി)
ഇവരുടെ
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചതെന്നും ഈ
നടപടികള്‍ക്കായി
നാളിതുവരെ എന്ത് തുക
ചെലവായിട്ടുണ്ടെന്നും
വിശദമാക്കുമോ?
മാവോയിസ്റ്റ്
സാന്നിദ്ധ്യം
3867.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാവോയിസ്റ്റ്
സാന്നിദ്ധ്യം ആഭ്യന്തര
വകുപ്പ്
സ്ഥിരീകരിക്കുമ്പോഴും
ഇത് സംബന്ധിച്ച്
തെളിവൊന്നുമില്ലെന്ന
സി.ആര്.പി.എഫ്
അധികൃതരുടെ
വെളിപ്പെടുത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
;
മാവോയിസ്റ്റ്
ആക്രമണങ്ങള്‍ ഓരോന്നും
ഏത് ഏജന്‍സിയാണ്
അന്വേഷിക്കന്നത്; എത്ര
കേസ്സുകളുടെ അന്വേഷണം
പൂര്‍ത്തിയായി; എത്ര
പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കാമോ?
കൊലപാതകങ്ങള്‍
3868.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത്നടന്ന
കൊലപാതകങ്ങളിൽ
കൊലചെയ്യപ്പെട്ടവർ ഏത്
രാഷ്ട്രീയപ്പാര്ട്ടിക്കാരാണ്
എന്നും കൊലപാതകികള്‍
ഏതു
രാഷ്ട്രീയപ്പാര്ട്ടിക്കാരാണ്
എന്നും പ്രത്യേകം
പ്രത്യേകം
വിശദമാക്കാമോ;
(ബി)
കൊലചെയ്യപ്പെട്ടവരുടെ
പേരില്‍ മറ്റ്
കേസ്സുകള്‍
ഉണ്ടായിരുന്നുവെങ്കില്‍
ആയതിന്റെ വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
കൊലപാതക കേസ്സുകളില്‍
ഓരോന്നിലും ഏതെല്ലാം
വകുപ്പുപയോഗിച്ചാണ്
കേസ്സുകള്‍
എടുത്തിട്ടുള്ളത് എന്ന്
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ?
സ്റ്റുഡന്റ്സ്
പോലീസ് കേഡറ്റ് പദ്ധതി
ആരംഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
3869.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റുഡന്റ്സ്
പോലീസ് കേഡറ്റ് പദ്ധതി
എത്ര വിദ്യാലയങ്ങളില്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ അംഗങ്ങളായ
വിദ്യാര്‍ത്ഥികള്‍ക്കു്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(സി)
വിദ്യാലയങ്ങളില്‍
എസ്.പി.സി
ആരംഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
ഈ
വര്‍ഷം എസ്.പി.സി എത്ര
വിദ്യാലയങ്ങളില്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ ചിട്ടി
തട്ടിപ്പ്
3870.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
കാട്ടാക്കടയില്‍
പ്രവര്‍ത്തിച്ചിരുന്ന
പൊന്നൂസ് ചിട്ടി ഫണ്ട്
എന്ന സ്ഥാപനം നടത്തിയ
സാമ്പത്തിക തട്ടിപ്പ്
സംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്നും
അതിന്മേല് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ;
(ബി)
ഈ
തട്ടിപ്പിനിരയായ
കാട്ടാക്കട ഉടയന്കുഴി
പുത്തന്‍വീട്ടില്‍
എച്ച് തങ്കരാജ്
എന്നയാള്‍ 7-7-2014 ന്
ഇതു സംബന്ധിച്ച്
കാട്ടാക്കട പോലീസ്
സ്റ്റേഷനില്‍ നല്കിയ
പരാതിയിന്മേല്
സ്വീകരിച്ചതും ഇനി
സ്വീകരിക്കെണ്ടാതുമായ
നടപടികളുടെ വിശദവിവരം
നല്‍കാമോ;
(സി)
ഈ
സ്ഥാപനം നിയമവിരുദ്ധ
പ്രവര്‍ത്തനം നടത്തുന്ന
കാര്യം എപ്പോഴാണ്
പോലീസിന്റെ
ശ്രദ്ധയില്‍പ്പെട്ടതെന്നും,
ശ്രദ്ധയില്‍പ്പെട്ട
ഉടന്‍ നടപടി
സ്വീകരിച്ചോ എന്നും,
കേസ് രജിസ്റ്റര്‍
ചെയ്തത് എന്നാണെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
തട്ടിപ്പു സംഘങ്ങളുടെ
പ്രവര്‍ത്തനം
നിരീക്ഷിക്കാനും,
നിയമനടപടി
സ്വീകരിക്കാനും എല്ലാ
പോലീസ്
സ്റ്റേഷനുകള്‍ക്കും
നിര്‍ദ്ദേശം നല്‍കുമോ?
കാഞ്ഞങ്ങാട്ടെ
അഭിലാഷിന്റെ കൊലപാതകം
3871.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
മീനാപ്പീസ് കടപ്പുറത്ത്
കൊല ചെയ്യപ്പെട്ട
സ്കൂള്‍
വിദ്യാര്‍ത്ഥിയായ
അഭിലാഷിന്റെ മരണത്തിന്
ഉത്തരവാദികളായ
യഥാര്‍ത്ഥ പ്രതികളെ
അറസ്റ്റ്
ചെയ്യണമെന്നാവശ്യപ്പെട്ട്
അഭിലാഷിന്റെ
കുടുംബക്കാര് നല്കിയ
നിവേദനം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
നടപടികളാണ് യഥാര്‍ത്ഥ
പ്രതികളെ
പിടികൂടുന്നതിന്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സമീപകാലത്ത്
മീനാപ്പീസ് കടപ്പുറത്ത്
നടന്നിട്ടുള്ള
അക്രമസംഭവങ്ങളുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ ;
എത്ര പ്രതികളെ
പിടികൂടിയിട്ടുണ്ട് ;
ഇതുമായി പ്രസ്തുത
കൊലപാതകത്തിന്
ബന്ധമുണ്ടോ എന്ന്
വിശദമാക്കാമോ ;
(സി)
സഹപാഠികള്‍
മാത്രമാണ് പ്രതികള്‍
എന്ന പോലീസിന്റെ നിഗമനം
വിശ്വാസയോഗ്യമല്ലെന്നും
ആയതിനാല്‍ ഉയര്‍ന്ന
പോലീസ്
ഉദ്യോഗസ്ഥരെക്കൊണ്ട്
ഇതു സംബന്ധിച്ച്
അന്വേഷണം
നടത്തണമെന്നുമുള്ള
നാട്ടുകാരുടെ
ആവശ്യത്തിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
വിശദാംശം നല്‍കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്പ്പെട്ടവര്ക്കെതിരെയുണ്ടായ
അതിക്രമങ്ങള്‍
3872.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷംപട്ടികവര്ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര പേര്
ആക്രമിക്കപ്പെടുകയുണ്ടായി;
എത്രപേര്‍ ആത്മഹത്യ
ചെയ്യുകയുണ്ടായി
;വ്യക്തമാക്കുമോ;
വിദ്യാലയങ്ങളിൽ
ജനമൈത്രി പോലീസ് പദ്ധതി
3873.
ശ്രീ.അന്‍വര്‍
സാദത്ത്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ലൂഡി ലൂയിസ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനമൈത്രി പോലീസ്
വിദ്യാലയങ്ങളിലേക്ക്
എന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതിയുടെ
ഭാഗമായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
എവിടെയൊക്കെ പ്രസ്തുത
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കുറ്റവാളികളുടെ
ഓണ്‍ലൈന്‍ ക്രൈം
ഡാറ്റാബേസ്
3874.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റവാളികളുടെ
ഓണ്‍ലൈന്‍ ക്രൈം
ഡാറ്റാബേസ്
തയ്യാറാക്കിയത് കൊണ്ട്
കൈവരിക്കാനായ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
എന്തെല്ല്ലാം
വിവരങ്ങളാണ്
ഡാറ്റാബേസില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്?
സിസ്റ്റമാറ്റിക്
ഹെല്‍ത്ത് അസെസ്മെന്റ്
ഫോര്‍ പോലീസ് പേഴ്സണല്‍
3875.
ശ്രീ.ബെന്നി
ബെഹനാന്
,,
വി.പി.സജീന്ദ്രന്
,,
പി.എ.മാധവന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സേനയില്‍
സിസ്റ്റമാറ്റിക്
ഹെല്‍ത്ത് അസെസ്മെന്റ്
ഫോര്‍ പോലീസ് പേഴ്സണല്‍
പദ്ധതിക്ക് രൂപം
നില്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പോലീസ്
സേനയുടെ ആരോഗ്യ
സംരക്ഷണത്തിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഏതെല്ലാം
വകുപ്പുകളും
ഏജന്‍സികളുമാണ് പദ്ധതി
നടത്തിപ്പുമായി
സഹകരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
തൊഴിലിടങ്ങളില്‍
സ്ത്രീകള്‍ക്കെതിരെ
നടക്കുന്ന അതിക്രമങ്ങള്‍
3876.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്നതിന് ശേഷം
തൊഴിലിടങ്ങളില്‍
സ്ത്രീകള്‍ക്കെതിരെ
നടക്കുന്ന
അതിക്രമങ്ങള്‍
വ൪ദ്ധിച്ചുവരുന്നത്
തടയാ൯ എന്തു നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
സ൪ക്കാ൪ സ്വകാര്യ
സ്ഥാപനങ്ങളില്‍ ഇതിനകം
എത്ര പരാതികള്‍
റിപ്പോ൪ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടെന്നും
അതില്‍
എത്രയെണ്ണത്തില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
പ്രത്യേകം കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
ഇതില്‍
സ൪ക്കാ൪ ജീവനക്കാ൪
പ്രതികളായി
ശിക്ഷിക്കപ്പെട്ടത്
ആരെന്നും ഏതെല്ലാം
ഒാഫീസുകളിലാണെന്നും
വ്യക്തമാക്കാമോ;
(ഡി)
2014
-ല്‍ മാത്രം
സംസ്ഥാനത്തെ സ്റ്റേറ്റ്
സ൪വ്വീസില്‍ മാത്രം
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ടെന്നും
പരാതിക്കാ൪
ആരെല്ലാമെന്നും എത്ര
പരാതിയിന്മേല് നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ?
വിമാനത്താവളങ്ങള്‍
വഴി സ്വര്‍ണ്ണ
കള്ളക്കടത്ത്
3877.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിമാനത്താവളങ്ങള്‍ വഴി
കഴിഞ്ഞ ഒരു
വര്‍ഷത്തിനിടയില്‍ എത്ര
തുകയുടെ സ്വര്‍ണ്ണ
കള്ളക്കടത്തു
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കുമാേ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ആകെ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമാേ;
(സി)
കേരളീയര്‍
അല്ലാത്ത ആളുകള്‍
ഉള്‍പ്പെട്ട എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നു
വ്യക്തമാക്കുമാേ?
അന്ധവിശ്വാസങ്ങളും
അനാചാരങ്ങളും
നിയന്ത്രിക്കുന്നതിനുള്ള
നിയമ നിര്‍മ്മാണം
T *3878.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്ധവിശ്വാസങ്ങളും
അനാചാരങ്ങളും
നിയന്ത്രിക്കുന്നതിനുള്ളനിയമനിര്മ്മാണം
സംബന്ധിച്ച്
പൊതുജനങ്ങളുമായി
ചര്‍ച്ച ചെയ്യുന്നതിന്
യോഗം വിളിച്ചു
ചേര്‍ക്കാന്‍
തയ്യാറാകുമോ
എന്നറിയിക്കുമോ?
തെറ്റിദ്ധരിപ്പിക്കുന്ന
പരസ്യങ്ങള്‍ ദൃശ്യ - പത്ര
മാദ്ധ്യമങ്ങളില്‍
വരുന്നതിന് നടപടി
3879.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാസ്ത്രീയമായി
തെളിയിക്കപ്പെടാത്ത ചില
വസ്തുക്കളുടെ
തെറ്റിദ്ധരിപ്പിക്കുന്ന
പരസ്യങ്ങള്‍ ദൃശ്യ -
പത്ര മാദ്ധ്യമങ്ങളില്‍
പതിവായി കാണിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തടയുന്നതിന് 1954 -ലെ
ഡ്രഗ്സ് ആന്റ്
മാജിക്കല്‍ റെമഡീസ്
(ഒബ്ജക്ഷണല്
അഡ്വര്‍ടൈസ്മെന്റ്)
ആക്ട് പ്രകാരം
കേസ്സെടുക്കുന്നതിന്
പോലീസിന് നിര്‍ദ്ദേശം
നല്‍കുമോ;
വ്യക്തമാക്കുമോ;
(സി)
ഈ
ആവശ്യമുന്നയിച്ചു
കൊണ്ടുള്ള പരാതി
30.8.2008 -ന്
Ref.No.10129/എം(എച്ച.
വി &റ്റി.)2008
നമ്പറായി
ഡി.ജി.പി.യ്ക്ക്
ലഭിച്ചിരുന്നോ;
(ഡി)
ഉണ്ടെങ്കില്‍
ആരാണ് പരാതി
നല്‍കിയതെന്നും
ഇക്കാര്യത്തില്‍ എന്തു
നടപടി സ്വീകരിച്ചു
എന്നും വ്യക്തമാക്കുമോ;
നടപടി
സ്വീകരിച്ചിട്ടില്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
സ്ത്രീകള്‍ക്കെതിരെയുള്ള
കുറ്റകൃത്യങ്ങള്‍
3880.
ശ്രീ.പി.കെ.ഗുരുദാസന്
ശ്രീമതി.കെ.കെ.ലതിക
,,
കെ.എസ്.സലീഖ
,,
പി. അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കെതിരെയുള്ള
കുറ്റകൃത്യങ്ങള്‍
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പണത്തിന്റെയും
മറ്റു പല
സ്വാധീനങ്ങളുടെയും
പ്രലോഭനങ്ങളുടെയും
ഫലമായി കുറ്റകൃത്യം
ചെയ്തവര്‍ക്കെതിരെയുള്ള
കേസുകള്‍
പെറ്റിക്കേസുകളായി
മാറിപ്പോകുന്ന
അവസ്ഥയുളവായതായി
അറിയാമോ;
(സി)
സ്ത്രീകള്‍ക്കെതിരായ
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെട്ടവര്‍
ശിക്ഷിക്കപ്പെടാതെ
പോയിട്ടുള്ളതായി
അറിയാമോ;
(ഡി)
സംസ്ഥാനത്ത്
ഒരു ദിവസം ശരാശരി എത്ര
സ്ത്രീകള്‍
പീഡിപ്പിക്കപ്പെടുന്നതായി
കണക്കാക്കുന്നു; ഈ
സര്‍ക്കാരിന്റെ കാലത്ത്
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
എതിരായുണ്ടായ
കുറ്റകൃത്യങ്ങള്‍ക്കെതിരെ
രജിസ്റ്റര്‍
ചെയ്യപ്പെട്ട കേസുകളുടെ
കണക്കുകള്‍ ലഭ്യമാണോ;
എങ്കില്‍ വിശദമാക്കാമോ?
എസ്.സി./എസ്.ടി.
(പ്രിവന്‍ഷന്‍ ഓഫ്
അട്രോസിറ്റീസ്) ആക്ട്,
1989 പ്രകാരം രജിസ്റ്റര്‍
ചെയ്ത കേസ്സുകള്‍
3881.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ, ഷെഡ്യൂള്‍ഡ്
കാസ്റ്റ്സ് ആന്‍ഡ്
ഷെഡ്യൂള്‍ഡ് ട്രൈബ്സ്
(പ്രിവന്‍ഷന്‍ ഓഫ്
അട്രോസിറ്റീസ്) ആക്ട്,
1989 പ്രകാരം പോലീസ്
രജിസ്റ്റര്‍ ചെയ്ത
കേസ്സുകള്‍ എത്രയാണ്;
(ബി)
ഷെഡ്യൂള്‍ഡ്
കാസ്റ്റ്സ് ആന്‍ഡ്
ഷെഡ്യൂള്‍ഡ് ട്രൈബ്സ്
(പ്രിവന്‍ഷന്‍ ഓഫ്
അട്രോസിറ്റീസ്) ആക്ട്,
1989 പ്രകാരം പോലീസ്
രജിസ്റ്റര്‍ ചെയ്ത
കേസ്സുകളില്‍ ഇപ്പോഴും
കോടതിയില്‍ കുറ്റപത്രം
നല്‍കിയിട്ടില്ലാത്തവ
എത്ര;
(സി)
അന്വേഷണം
പൂര്‍ത്തിയാക്കിയിട്ടില്ലാത്ത
കേസുകള്‍ എത്ര; അതില്‍
മൂന്ന് വര്‍ഷവും രണ്ട്
വര്‍ഷവും ഒരു വര്‍ഷവും
കാലാവധികള്‍ പിന്നിട്ട
കേസ്സുകള്‍ എത്ര വീതം;
വ്യക്തമാക്കുമോ;
(ഡി)
പെന്‍ഡിംഗിലുള്ള
ആകെ കേസ്സുകളില്‍
എത്രപേരെ ഇനിയും
അറസ്റ്റ് ചെയ്യാനുണ്ട്;
വ്യക്തമാക്കുമോ?
പ്രിവെൻഷൻ
ഓഫ് അട്രോസിറ്റീസ്
ആക്റ്റ്, 1989 പ്രകാരം
രജിസ്റ്റര്‍ ചെയ്ത
കേസുകള്‍
3882.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രിവെൻഷൻ ഓഫ്
അട്രോസിറ്റീസ് ആക്റ്റ്
, 1989 പ്രകാരം എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(ബി)
ഇതില്‍
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളെ
പീഡിപ്പിച്ച എത്ര
കേസ്സുകള്‍ ഉണ്ട് ;
എത്ര എണ്ണം
ശിക്ഷിക്കപ്പെട്ടിട്ടുണ്ട്;
എഫ്. ഐ .ആർ രജിസ്റ്റര്‍
ചെയ്ത എല്ലാ കേസ്സുകളും
ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
നിലവില്‍
ഇത്തരം കേസുകള്‍
കൈകാര്യം
ചെയ്യുന്നതിനുള്ള
സംവിധാനം എന്താണെന്ന്
വിശദമാക്കുമോ;;
ഇക്കാര്യത്തിലുള്ള
നിലപാട്
വ്യക്തമാക്കുമോ?
കെ.എ.പി.
3 ബറ്റാലിയനിലേയ്ക്കുള്ള
നിയമനം
3883.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം(സിറ്റി
& റൂറല്‍),
ആലപ്പുഴ, പത്തനംതിട്ട
പോലീസ് ജില്ലകളിലെ
സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ
റിക്രൂട്ടിംഗ്
ക്യാമ്പായ അടൂര്‍
കെ.എ.പി. 3
ബറ്റാലിയനിലേക്ക്
നിയമനത്തിനായി
പി.എസ്.സി. തയ്യാറാക്കി
11.9.2014-ൽ നിലവില്‍
വന്ന ലിസ്റ്റില്‍
നിന്നും എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്കാണ്
നാളിതുവരെ നിയമനം
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ ;
(ബി)
ഏറ്റവും
ഒടുവിൽ പി.എസ്.സി.ക്ക്
ഒഴിവ് റിപ്പോര്‍ട്ട്
ചെയ്തശേഷം പിന്നീട്
ഒഴിവുകള്‍
വന്നിട്ടുണ്ടോ;
എങ്കില്‍, ആയത്
എന്നത്തേക്ക്
പി.എസ്.സി.-ക്ക്
റിപ്പോര്‍ട്ട്
ചെയ്യുമെന്ന്
വ്യക്തമാക്കുമോ ;
(സി)
കൊല്ലം(സിറ്റി
& റൂറല്‍),
ആലപ്പുഴ, പത്തനംതിട്ട
പോലീസ് ജില്ലകളിലെ
സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ
റിക്രൂട്ടിംഗ്
ക്യാമ്പായ അടൂര്‍
കെ.എ.പി. 3
ബറ്റാലിയനിലേക്ക്
നിയമനത്തിനായി
പി.എസ്.സി.
തയ്യാറാക്കിയ
ലിസ്റ്റിന്റെ കാലാവധി
അവസാനിക്കുവാന്‍ കേവലം
പത്ത് മാസം മാത്രം
അവശേഷിക്കെ പരമാവധി
ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്ത്
നിയമനം നടത്തുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
സംസ്ഥാന
പോലീസ് സേനയില്‍
സ്ത്രീകള്‍ക്ക് 33%
സംവരണം
3884.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയില്‍
സ്ത്രീകള്‍ക്ക് 33%
സംവരണം
ഏര്‍പ്പെടുത്തണമെന്ന
കേന്ദ്ര സര്‍ക്കാരിന്റെ
നിര്‍ദ്ദേശം സംസ്ഥാന
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ നിര്‍ദ്ദേശം
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഇതുവരെ
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
KAP3
ബറ്റാലിയനിലെ ഒഴിവുകള്‍
നികത്താന്‍ നടപടി
3885.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
സിറ്റി, കൊല്ലം റൂറല്‍,
ആലപ്പുഴ, പത്തനംതിട്ട
എന്നീ പോലീസ്
ജില്ലകളിലേക്കുള്ള
സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ
ട്രയിനിങ്ങ് ക്യാമ്പായ
അടൂര്‍ KAP3
ബറ്റാലിയനില്‍
അനുവദനീയമായ തസ്തിക
എത്ര ; നിലവിലുള്ളവര്‍
എത്ര ; ഒഴിവുകള്‍ എത്ര
;
(ബി)
KAP3
ബറ്റാലിയനില്‍ നിന്നും
AR ക്യാമ്പിലേക്കും AR
ക്യാമ്പുകളില്‍ നിന്നും
ലോക്കല്‍
സ്റ്റേഷനുകളിലേക്കും
സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ
ട്രാന്‍സ്ഫര്‍
നടക്കാത്തതിന് കാരണം
വിശദമാക്കുമോ ;
(സി)
KAP3
ബറ്റാലിയനിലേക്ക്
സിവില്‍ പോലീസ്
ഉദ്യോഗാര്‍ത്ഥികളുടെ
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ ; ഈ റാങ്ക്
ലിസ്റ്റ് എന്നാണ്
നിലവില്‍ വന്നത് ; എത്ര
പേര്‍ക്ക് നിയമനം
നല്കി വ്യക്തമാക്കുമോ
;
(ഡി)
KAP3
ബറ്റാലിയനില്‍ നിന്നും
നിലവില്‍ എത്ര
ഒഴിവുകളാണ്
പി.എസ്.സി.ക്കു
റിപ്പോര്‍ട്ടു
ചെയ്തിട്ടുള്ളത് ;
(ഇ)
KAP3
ബറ്റാലിയനില്‍ 2015
സെപ്തംബര്‍ വരെ എത്ര
പ്രതീക്ഷിത ഒഴിവുകളാണ്
ഉണ്ടാവുക
വ്യക്തമാക്കാമോ ;
(എഫ്)
പ്രതീക്ഷിത
ഒഴിവുകളുള്‍പ്പെടെ
മുഴുവന്‍ ഒഴിവുകളും
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ടു
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ ?
ഉപ്പള
ഫയര്‍ സ്റ്റേഷൻ കെട്ടിട
നിർമ്മാണം
3886.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉപ്പള
ഫയര്‍ സ്റ്റേഷന്റെ
പരാധീനതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഫയര്‍ സ്റ്റേഷനില്‍
ഏതൊക്കെ തസ്തികകളില്‍
എത്ര ഒഴിവുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ എപ്പോള്‍
നികത്തുമെന്ന്
അറിയിക്കുമോ;
(ഡി)
ഫയര്‍
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ഇ)
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ?
അങ്കമാലി
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷനിലെ ക്രാഷ്
ടെന്‍ഡര്‍ യൂണിറ്റ്
3887.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷനിലെ ക്രാഷ്
ടെന്‍ഡര്‍ യൂണിറ്റ്
വാഹനവും ആംബുലന്‍സും
ഉള്‍പ്പെടെ, വാഹനങ്ങളും
ഉപകരണങ്ങളും
ഉപയോഗയോഗ്യമാക്കുന്നതിനും
ജീവനക്കാരെ
നിയമിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കാത്തതിന്
കാരണം വിശദമാക്കാമോ;
ഇത് പരിഹരിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
അരൂരില്‍
ഫയര്‍ സ്റ്റേഷന്
3888.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റിലും സീഡ്സ്
എക്സ്പോര്‍ട്ട്
മേഖലയിലുമായി
അടിക്കടിയുണ്ടാകുന്ന
അപകടങ്ങളില്‍
രക്ഷാപ്രവര്‍ത്തനത്തിന്
എറണാകുളത്തു നിന്നും
ചേര്‍ത്തലയില്‍ നിന്നും
ഫയര്‍ഫോഴ്സ്
എത്തുമ്പോഴേയ്ക്കും
നാശനഷ്ടങ്ങള്‍
ഒരുപാടുണ്ടാകുന്നത്
പരിഗണിച്ച് അരൂരില്‍
ഫയര്‍ സ്റ്റേഷന്
സ്ഥാപിക്കണമെന്ന ജനകീയ
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനായി
സ്ഥലം കണ്ടെത്തുന്നതിന്
എം.പി., എം.എല്‍.എ.,
ജില്ലാ കളക്ടര്‍, മറ്റ്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍
എന്നിവരുടെ യോഗം
ജില്ലാ കളക്ട്രേറ്റില്‍
ചേര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആയത്
പ്രകാരം
നിര്‍ദ്ദേശിക്കപ്പെട്ട
സ്ഥലം
ബി.എസ്.എന്‍.എല്‍-കെ.എസ്.ഇ.ബി
ക്ക് ജില്ലാ വ്യവസായ
കേന്ദ്രം അലോട്ട്
ചെയ്തിരുന്നതും
എന്നാല്‍
ഉപയോഗിക്കാതിരിക്കുകയും
ചെയ്തതിനാല്‍ അത്
റസ്യൂം ചെയ്തു അനസ്
എന്ന വ്യവസായിയ്ക്ക്
നല്കിയിരുന്നതും, ഈ
വ്യവസായി പൊതു
ആവശ്യത്തിനായി ഈ സ്ഥലം
വിട്ടുനല്‍കാന്‍
തയ്യാറാണെന്ന്
യോഗത്തില്‍
സമ്മതിച്ചിട്ടുള്ളതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സ്ഥലം ആവശ്യപ്പെട്ട്
ഫയര്‍ഫോഴ്സ് ജില്ലാ
വ്യവസായ കേന്ദ്രത്തിന്
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അപേക്ഷ
നല്കുവാന് നടപടി
സ്വീകരിക്കുമോ; അവിടെ
ഫയര്സ്റ്റേഷന്
സ്ഥാപിക്കുവാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
വെള്ളരിക്കുണ്ട്
ആസ്ഥാനമായി ഫയര്‍ &
റസ്ക്യൂ സ്റ്റേഷന്
3889.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതൊക്കെ
താലൂക്കുകളിലാണ് ഫയര്‍
& റസ്ക്യൂ
സ്റ്റേഷനുകള്‍
ഇല്ലാത്തതെന്ന്
അറിയിക്കുമോ ;
(ബി)
വെള്ളരിക്കുണ്ട്
താലൂക്കില്‍
വെള്ളരിക്കുണ്ട്
ആസ്ഥാനമായി ഫയര്‍ &
റസ്ക്യൂ സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?എങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഫയര്മാന്മാരുടെ
ഒഴിവുകള്‍
3890.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫയര്മാന്മാരുടെ എത്ര
ഒഴിവുകള്‍ ഇപ്പോള്‍
നിലവിലുണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനായി എന്തു
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്നു
വ്യക്തമാക്കുമോ?
സി-ആപ്റ്റ്
എം.ഡി. യുടെ പേരില്‍
വിജില൯സ് കേസ്
3891.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പൊതു മേഖല സ്ഥാപനമായ
സി-ആപ്റ്റ് എം.ഡി. യുടെ
പേരില്‍ വിജില൯സ് കേസ്
രജിസ്റ്റ൪ ചെയ്ത്
അന്വേഷണം നടത്തി
വരുന്നുണ്ടോ ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ ;
(ബി)
ഇതു
സംബന്ധിച്ച് പ്രാഥമിക
റിപ്പോ൪ട്ട്
സമ൪പ്പിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
വിജില൯സ്
അന്വേഷണം എപ്പോള്‍
പൂ൪ത്തിയാകും ;
(ഡി)
പ്രാഥമിക പരിശോധനയില്‍
പ്രസ്തുത സ്ഥാപനത്തില്‍
നഷ്ടം
സംഭവിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ?
പി.
രാജേന്ദ്രന് എതിരായി
വിജിലന്‍സ് സാമ്പത്തിക
അഴിമതി കേസ്
T *3892.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
ഫിനാന്‍ഷ്യല്‍
കോര്പ്പറേഷന്
തിരുവനന്തപുരം ബ്രാഞ്ച്
ഓഫീസ് മാനേജര്‍ പി.
രാജേന്ദ്രന് എതിരായി
വിജിലന്‍സ് സാമ്പത്തിക
അഴിമതി കേസ്
എടുക്കുകയുണ്ടായോ;
(ബി)
എങ്കില്‍
ഏതെല്ലാം വകുപ്പുകള്‍
പ്രകാരമാണ് കേസ്
ചാര്‍ജ് ചെയ്തതെന്നും
വിജിലന്‍സ് കേസ്
നമ്പറും കോടതിയിലെ
കേസിന്റെ ഫയല്‍ നമ്പര്‍
സഹിതം വിവരം
ലഭ്യമാക്കാമോ;
(സി)
ടിയാനെതിരെ
പ്രസ്തുത കേസ് അല്ലാതെ
മറ്റേതെങ്കിലും
വിജിലന്‍സ് കേസ്
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
മേല്‍പ്പറഞ്ഞ
കേസുമായി ബന്ധപ്പെട്ട്
ടിയാനെതിരെ
ഡിപ്പാര്‍ട്ട്മെന്റ്
നടപടി വിജിലന്‍സ്
ആവശ്യപ്പെട്ടിരുന്നോ;
(ഇ)
എങ്കില്‍
ടിയാനെതിരെ നടപടി
സ്വീകരിക്കാതെ സംരക്ഷണം
നല്കുന്ന
കെ.എഫ്.സിയുടെ
എച്ച്.ആര്.ഡിപ്പാര്‍ട്ടമെന്റിന്
എതിരെ നടപടി
സ്വീകരിക്കുമോ;
(എഫ്)
ടിയാനെ
ജോലിയില്‍ നിന്നും
മാറ്റി നിര്‍ത്താതെ
അന്വേഷണം നടത്തുന്നത്
ഫലപ്രദമായ
കേസന്വേഷണത്തെ
ബാധിക്കും എന്ന കാര്യം
ശ്രദ്ധിക്കുമോ;
(ജി)
എങ്കില്‍
ടിയാനെ പ്രസ്തുത
സ്ഥാനത്തുനിന്നും
മാറ്റി നിര്‍ത്താന്‍
നടപടി സ്വീകരിക്കുമോ?
ജില്ലാ
ടൂറിസം പ്രമോഷ൯
കൗണ്‍സില്‍
സെക്രട്ടറിക്കെതിരെ പരാതി
3893.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലാ ടൂറിസം പ്രമോഷ൯
കൗണ്‍സില്‍
സെക്രട്ടറിക്കെതിരെ
വിജില൯സില് ആരെങ്കിലും
പരാതി
സമ൪പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരാണ്
പരാതി
സമ൪പ്പിച്ചിട്ടുള്ളത് ;
വ്യക്തമാക്കാമോ;
(ബി)
പ്രാഥമിക
റിപ്പോ൪ട്ട് സ൪ക്കാരിന്
സമ൪പ്പിച്ചിട്ടുണ്ടോ;
വിശദമായ അന്വേഷണത്തിന്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രാഥമിക
അന്വേഷണത്തില്‍
പ്രസ്തുത സ്ഥാപനത്തിന്
നഷ്ടം സംഭവിച്ചതായി
വ്യക്തമായിട്ടുണ്ടോ ;
അന്വേഷണത്തിന്‍െറ
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കാമോ?
ജസ്റ്റിസ്
ജെ. ശിവരാജന് കമ്മീഷന്
3894.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
കേസ്സ് അന്വേഷിക്കുന്ന
ജസ്റ്റിസ് ജെ.
ശിവരാജന് കമ്മീഷന്
മുന്‍പാകെ സര്‍ക്കാര്‍
നല്കിയ
സ്റ്റേറ്റ്മെന്റിന്റെ
വിശദാംശം അറിയിക്കുമോ;
(ബി)
സര്‍ക്കാരിന്
സാമ്പത്തിക നഷ്ടമോ
സര്‍ക്കാര്‍
സംവിധാനങ്ങളുടെ
ദുര്‍വിനിയോഗമോ ഈ
കേസ്സുമായി
ബന്ധപ്പെട്ട്
ഉണ്ടായിട്ടുണ്ടെന്ന്
നിരീക്ഷിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍ പ്രസ്തുത
നിരീക്ഷണത്തിലെത്തിയതിന്
സഹായകമായ വിവരങ്ങള്‍
വെളിപ്പെടുത്തുമോ?
വിജിലന്‍സ്
റെയ്ഡുകള്‍
3895.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര വിജിലന്‍സ്
റെയ്ഡുകള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വിവിധ
സര്‍ക്കാര്‍
വകുപ്പുകളില്‍
വിജിലന്‍സ് നടത്തിയ
റെയ്ഡുകളുടെ എണ്ണം
പ്രത്യേകം
ലഭ്യമാക്കാമോ;
(സി)
വിജിലന്‍സ്
റെയ്ഡില്‍ അഴിമതി
കണ്ടെത്തിയ
ഓഫീസുകളുടേയും
സ്ഥാപനങ്ങളുടേയും വിവരം
ലഭ്യമാക്കാമോ;
(ഡി)
നിലവില്‍
വിജിലന്‍സിന്റെ
പരിഗണനയിലുള്ള
തീര്‍പ്പാകാത്ത
കേസ്സുകളുടെ എണ്ണം
വ്യക്തമാക്കാമോ?
ട്രാവന്‍കൂര്‍
ടൈറ്റാനിയം കമ്പനിയുമായി
ബന്ധപ്പെട്ട അഴിമതി
ആരോപണം
3896.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ജെയിംസ്
മാത്യു
,,
എം.ചന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയം കമ്പനിയില്‍
256 കോടി രൂപയുടെ
മലിനീകരണ നിവാരണ പദ്ധതി
നടപ്പാക്കുന്നതിലെ,
മുഖ്യമന്ത്രി
ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായുള്ള
അഴിമതി ആരോപണം
സംബന്ധിച്ച വിജിലന്‍സ്
അന്വേഷണം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
വിശദമാക്കാമോ;
അഴിമതിക്ക് ഗൂഢാലോചന
നടത്തിയതായി
ആരോപിക്കപ്പെട്ടവരുടെ
പങ്ക്
വെളിപ്പെടുത്തുന്ന
രേഖകള്‍ എല്ലാം
കസ്റ്റഡിയില്‍
എടുത്തിട്ടുണ്ടോ;
(ബി)
വിജിലന്‍സ്
അന്വേഷണം
തടയുന്നതിനുവേണ്ടി
തിരുവനന്തപുരം
വിജിലന്‍സ് കോടതിയുടെ
ഉത്തരവ് ചോദ്യം ചെയ്ത്
ആരെങ്കിലും ഹൈക്കോടതിയെ
സമീപിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ഹൈക്കോടതിയുടെ വിധി
പ്രസ്താവം
എന്തായിരുന്നു;
(സി)
വിജിലന്‍സ്
കേസ് രജിസ്റ്റര്‍
ചെയ്യുന്നത് തടയണമെന്ന
ആവശ്യം കോടതി
അനുവദിച്ചിട്ടുണ്ടോ;
കോടതിവിധിയുടെ
അടിസ്ഥാനത്തിൽ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
അഴിമതി ആരോപണവുമായി
ബന്ധപ്പെട്ട്
വിജിലന്‍സിന് ലഭിച്ച
പരാതികള്‍ എത്ര; കേസ്
രജിസ്റ്റര്‍ ചെയ്തവ
എത്ര;
ചെയ്തിട്ടില്ലാത്തവ
എത്ര;
(ഇ)
പ്രസ്തുത
ആരോപണം സംബന്ധിച്ച കേസ്
വിജിലന്‍സ് രജിസ്റ്റര്‍
ചെയ്ത സാഹചര്യത്തില്‍,
ആരോപിക്കപ്പെട്ടവർ
പ്രസ്തുത വകുപ്പിന്റെ
മേല്‍നോട്ടം
വഹിക്കുന്നത്
ധാര്‍മ്മികവും
ഉചിതവുമാണെന്ന്
അഭിപ്രായമുണ്ടോ?
വിജിലന്‍സിന്റെ
വകുപ്പുതല അന്വേഷണങ്ങള്‍
3897.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ എത്ര
കേസ്സുകളില്‍
വിജിലന്‍സിന്റെ
വകുപ്പുതല
അന്വേഷണങ്ങള്‍ക്ക്
ഉത്തരവിട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുവരെ
ഇതില്‍ എത്ര
കേസ്സുകളില്‍ അന്വേഷണം
പൂര്‍ത്തിയായി ; എത്ര
കേസ്സുകളില്‍ അന്വേഷണ
റിപ്പോര്‍ട്ട്
ഡയറക്ടര്‍ക്ക് നല്കി ;
ഡയറക്ടര്‍ക്ക് ലഭിച്ച
എത്ര
റിപ്പോര്ട്ടുകളിന്മേല്
നടപടികള്‍ സ്വീകരിച്ചു
; വ്യക്തമാക്കാമോ;
(സി)
ഏതെങ്കിലും
കേസ്സുകളില്‍ അന്വേഷണ
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതില്‍
വീഴ്ച
വരുത്തിയിട്ടുണ്ടോ;
അതിന്റെ പേരില്‍
ആര്‍ക്കെങ്കിലുമെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ?
കേരളത്തിലെ
ജയിലുകളില്‍ കഴിയുന്ന
വിദേശീയര്‍
3898.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
കേസുകളിലായി എത്ര
വിദേശീയര്‍ കേരളത്തിലെ
ജയിലുകളില്‍
കഴിയുന്നുണ്ട് ;
ഏതെല്ലാം ജയിലില്‍ എത്ര
വിദേശികള്‍
വീതമാണുള്ളത് ;
ശിക്ഷാകാലാവധി
പൂര്‍ത്തിയായി മോചനം
കാത്ത് ജയിലുകളില്‍
കഴിയുന്ന വിദേശികള്‍
എത്രയാണ്?
ജയിലുകളില്‍
തടവുകാരെ
മര്‍ദ്ദിച്ചതായുള്ള പരാതി
3899.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഏതെല്ലാം
ജയിലുകളിലാണ് തടവുകാരെ
മര്‍ദ്ദിച്ചതായുള്ള
പരാതി ഉണ്ടായിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ജയിലിനകത്ത്
തടവുകാര്‍ക്ക്
മര്‍ദ്ദനം
ഏല്‍ക്കുന്നത്
കൂടിവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇത്തരത്തിലുള്ള
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ;
(ഡി)
ഇതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ?
തടവുകാരാേടുള്ള
വര്‍ഗ്ഗീയ പീഡനം
3900.
ശ്രീ.കെ.രാധാകൃഷ്ണന്
,,
ജെയിംസ് മാത്യു
,,
കെ. ദാസന്
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലിനുള്ളില്‍
ജയിലധികൃതര്‍
തടവുകാരാേട്
വര്‍ഗ്ഗീയമായി
പെരുമാറുന്നത്
സംബന്ധിച്ച് സംസ്ഥാന
മനുഷ്യാവകാശക്കമ്മീഷന്
നിരീക്ഷണം
നടത്തിയിട്ടുള്ളതായി
അറിയുമാേ;
(ബി)
ഇപ്രകാരം
വര്‍ഗ്ഗീയമായ
ചേരിതിരിവുണ്ടാക്കാനുള്ള
ശ്രമങ്ങളെ ആരംഭത്തിൽ
തന്നെ ഇല്ലാതാക്കാനുള്ള
നടപടി സ്വീകരിക്കുമാേ?