ബിവറേജസ്
കോര്‍പ്പറേഷനിലെ തസ്തികകള്‍
3733.
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ബിവറേജസ്
കോര്‍പ്പറേഷനില്‍
നിലവില്‍ എത്ര
തസ്തികകള്‍
അനുവദിച്ചിട്ടുണ്ട്;
(ബി)
ഇതില്‍
പി. എസ്. സി. വഴി
നിയമനം നടത്തുന്നവ
ഏതെല്ലാം;
(സി)
ബിവറേജസ്
കോര്‍പ്പറേഷനിലുള്ള
ലോവര്‍ ഡിവിഷന്
ക്ലാര്‍ക്ക്,
അസിസ്റ്റന്റ് ഗ്രേഡ്
II, കമ്പ്യൂട്ടര്‍
പ്രോഗ്രാമര്‍ എന്നീ
തസ്തികകളുടെ പ്രമോഷന്
തസ്തികകള്‍
ഏതെല്ലാമാണ്;
(ഡി)
പ്രമോഷന്
തസ്തിക ലഭിക്കുവാന്‍
വേണ്ട അധിക യോഗ്യതകള്‍
നിശ്ചയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തു
മാനദണ്ഡം ഉപയോഗിച്ചാണ്
പ്രമോഷനുകള്‍
നല്‍കുന്നത്;
(ഇ)
നിയമനങ്ങളും
പ്രമോഷനുകളും
നടപ്പാക്കുന്നതിന്
എന്തെങ്കിലും
സ്റ്റാറ്റ്യൂട്ടോ,
ചട്ടങ്ങളോ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഏത് നിയമം
അനുസരിച്ചാണ്
പ്രമോഷനുകള്‍
നടത്തുന്നത്;
(എഫ്)
സ്റ്റാഫ്
പാറ്റേണും
സ്റ്റാറ്റ്യൂട്ടും
ഇല്ലെങ്കില്‍
നിയമനങ്ങള്‍ക്കും
പ്രമോഷനും വേണ്ട
നിയമനിര്‍മ്മാണം
നടത്തുമോ?
കള്ള് വ്യവസായരംഗത്തെ നവീകരണം
3734.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ. ദാസന്
,,
എം.ചന്ദ്രന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കള്ള് വ്യവസായത്തിന്റെ
നവീകരണത്തിനും
വികസനത്തിനും
സര്‍ക്കാര്‍
പരിഗണിക്കുന്ന
പദ്ധതികള്‍ സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
കള്ള്ചെത്ത്
വ്യവസായരംഗത്തെ
തൊഴിലാളി സംയുക്ത
സമരസമിതി ഉന്നയിച്ച
ആവശ്യങ്ങള്‍
പരിഗണിച്ചിട്ടുണ്ടോ;
ആവശ്യങ്ങളോടുള്ള
സര്‍ക്കാര്‍ നിലപാട്
വിശദമാക്കാമോ;
(സി)
ടോഡി
ബോര്‍ഡ് രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
തൊഴിലാളികളുടെ
ക്ഷേമനിധിയിലേക്കുള്ള
സര്‍ക്കാര്‍ വിഹിതം
നല്‍കിയിട്ടുണ്ടോ?
മാഫിയാ -ക്രിമിനല്‍ ബന്ധമുള്ള
എക്സെെസ്
ഉദ്യാേഗസ്ഥര്‍ക്കെതിരെ നടപടി
3735.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പിരിറ്റ് മാഫിയ,
മറ്റു ക്രിമിനല്‍
സംഘങ്ങള്‍ എന്നിവരുമായി
ബന്ധമുള്ള എക്സെെസ്
വകുപ്പിലെ
ഉദ്യാേഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ വിശദാംശം
നല്കുമാേ;
(ബി)
ഏതാെക്കെ
തസ്തികയിലുള്ള
ഉദ്യാേഗസ്ഥര്ക്കാണ് ഇൗ
സംഘങ്ങളുമായി
ബന്ധമുള്ളതെന്നു
വിശദമാക്കുമാേ;
(സി)
ഇൗ
സംഘങ്ങളുമായി
ബന്ധപ്പെട്ടതിന്റെ
അടിസ്ഥാനത്തില്‍ നടപടി
നേരിടുന്ന
ഉദ്യാേഗസ്ഥര്‍
ആരാെക്കെയെന്നും,
നിലവില്‍ എവിടെയാണ്
ജാേലിചെയ്യുന്നുവെന്നും
വിശദമാക്കുമാേ?
നീര
ഉല്പാദനം
3736.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ നീര
ഉല്പാദനത്തിനായുള്ള
ലൈസന്‍സിന് എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളത്;
ഏതെല്ലാം ഫെഡറേഷനുകളാണ്
ലൈസന്‍സിന്
അപേക്ഷിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
എക്സൈസില്‍
നിന്നും ലൈസന്‍സ്
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
നീര
ഉത്പ്പാദനം
3737.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീര
ഉല്പാദിപ്പിക്കാന്
അനുവാദം നല്കിയതിനുള്ള
മാനദണ്ഡം
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എത്ര ഫെഡറേഷനുകളാണ്
അപേക്ഷിച്ചിട്ടുള്ളത്;
ജില്ലതിരിച്ച് വിവരം
ലഭ്യമാക്കുമോ;
(സി)
പാലക്കാട്
ജില്ലയിലെ ഒന്‍പത്
ഫെഡറേഷനുകള്‍
അപേക്ഷിച്ചിട്ടും
ലൈസന്‍സ്
നല്കാതിരിക്കാനുള്ള
കാരണം വ്യക്തമാക്കാമോ?
നീര
ഉത്പാദനത്തിന് ലൈസന്‍സ്
കൊടുത്തത് സംബന്ധിച്ചുള്ള
വിവരം
3738.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നീര ഉത്പാദനത്തിന്
ലൈസന്‍സ് കൊടുത്തത്
സംബന്ധിച്ചുള്ള ജില്ല
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(ബി)
പാലക്കാട്
ജില്ലയിലെ എത്ര
സംഘങ്ങള്‍ക്കാണ്
നിലവില്‍ ലൈസന്‍സ്
കൊടുത്തിട്ടുള്ളത്;
(സി)
പാലക്കാട്
ജില്ലയില്‍
ലൈസന്‍സിനായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
പ്രസ്തുത
അപേക്ഷകളിന്മേല് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ഡി)
നീര
ഉത്പാദനത്തിന് മൊത്തം
തെങ്ങുകളുടെ 10ശതമാനം
അനുവദിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
നീര
ഉല്പാദിപ്പിക്കുന്നതിനുള്ള
അനുമതി
3739.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീര
ഉല്പാദിപ്പിക്കുന്നതിനുള്ള
അനുമതി ഏത് തീയതി വരെ
അപേക്ഷിച്ചവര്‍ക്കാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
തീയതിക്കുശേഷം
അപേക്ഷിച്ചവര്‍ക്ക്
ലൈസന്‍സ് എപ്പോള്‍
നല്‍കുമെന്ന്
വ്യക്തമാക്കുമോ ;
(സി)
ലൈസന്‍സ്
ലഭിക്കാനുള്ള എത്ര
അപേക്ഷകള്‍ ഇപ്പോള്‍
പെന്‍ഡിംഗിൽ ഉണ്ടെന്ന്
വ്യക്തമാക്കുമോ ?
ലഹരി
വിരുദ്ധ പ്രവര്‍ത്തനങ്ങള്‍
3740.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാനത്ത് ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ക്കായി
ചെലവഴിച്ച തുകയുടെ
ജില്ലാതല വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ലഹരി വസ്തുക്കളുടെ
ഉപഭോഗം, കൈവശം
സൂക്ഷിക്കല്‍ എന്നിവ
സംബന്ധിച്ച്
രജിസ്റ്റര്‍ ചെയ്ത
കേസ്സുകളുടെ
ജില്ലാടിസ്ഥാനത്തിലുള്ള
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഓരോ
ജില്ലയിലും നടത്തിയ
ലഹരി വിരുദ്ധ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ?
ലഹരി
വസ്തുക്കളുടെ ഉപഭോഗ
വര്‍ദ്ധനവിനെതിരെ നടപടി
3741.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വര്‍ദ്ധിച്ചുവരുന്ന
കഞ്ചാവിന്റെയും
മയക്കുമരുന്നുകളുടെയും
ഉപഭോഗം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
ഇതുമായി ബന്ധപ്പെട്ട്
എത്ര കേസ്സുകള്‍
എക്സൈസ് വകുപ്പ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
കേരളത്തില്‍
കഞ്ചാവിന്റെയും
മയക്കുമരുന്നിന്റെയും
ഉപഭോഗം
വര്‍ദ്ധിക്കാനുള്ള
കാരണം വിശദമാക്കാമോ;
കഞ്ചാവ് വില്പന തടയാന്‍
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
എക്സൈസ് വകുപ്പ്
പുതുതായി
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
അന്യസംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
മയക്കുമരുന്നുകള്‍
കടത്തുന്നത് തടയാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
കേരളത്തിലെ
സ്കൂളുകളും കോളേജുകളും
കേന്ദ്രീകരിച്ച്
വര്‍ദ്ധിച്ചുവരുന്ന
കഞ്ചാവ് വില്പന
ഉള്‍പ്പെടെയുള്ള
നിയമവിരുദ്ധ ലഹരി
ഉപയോഗം തടയാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതുമായി ബന്ധപ്പെട്ട്
എത്ര കേസ്സുകള്‍
എടുത്തു; എത്ര പേരെ
അറസ്റ്റ് ചെയ്തു; എത്ര
കേസ്സുകളില്‍ പ്രതികള്‍
ശിക്ഷിക്കപ്പെട്ടു;
എത്ര കേസ്സുകള്‍ വെറുതെ
വിട്ടു?
മദ്യ
വില്പനയുടെയും മദ്യ
ഉപഭോഗത്തിന്റെയും കണക്കുകൾ
3742.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
മദ്യനയത്തിനു മു൯പ്
സംസ്ഥാനത്തെ മദ്യ
ഉപഭോഗത്തിന്റെ
വിശദാംശങ്ങള്‍
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(ബി)
പുതിയ
മദ്യനയത്തിനു ശേഷം
സംസ്ഥാനത്തെ മദ്യ
ഉപഭോഗത്തിന്റെ
വിശദാംശങ്ങള്‍
ജില്ലാടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(സി)
2014
-ല്‍ ബിവറേജസ്
കോ൪പ്പറേഷ൯ വഴിയും
ബാറുകള്‍ വഴിയും
വിറ്റഴിച്ച
മദ്യത്തിന്റെ ഓരോ
മാസത്തെയും കണക്ക്
ലഭ്യമാക്കുമോ;
വിറ്റഴിച്ച
മദ്യത്തിന്റെ അളവ്
ലഭ്യമാക്കുമോ?
എക്സൈസ്
ജീവനക്കാര്‍ക്ക് കാന്റീന്
സൗകര്യം
3743.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
വിഭാഗം ജീവനക്കാര്‍ക്ക്
സൗജന്യ നിരക്കില്‍
സാധനങ്ങള്‍
വാങ്ങുന്നതിനായി പോലീസ്
വിഭാഗത്തില്‍ നല്കി
വരുന്നതുപോലെ കാന്റീന്
സൗകര്യം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണയിലുണ്ടോ;
(ബി)
എക്സൈസ്
വിഭാഗം
ജീവനക്കാര്‍ക്കും
കാന്റീന് സൗകര്യം
ഏര്‍പ്പെടുത്തുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
എക്സൈസ്
റേഞ്ച് ഓഫീസുകള്‍
3744.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013
ജനുവരിക്ക് ശേഷം
സംസ്ഥാനത്ത് പുതുതായി
എക്സൈസ് റേഞ്ച്
ഓഫീസുകള്‍
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എവിടങ്ങളിലൊക്കെയാണ്
സ്ഥാപിച്ചത്;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പുതുതായി
രൂപീകരിച്ച
താലൂക്കുകളില്‍
സര്‍ക്കിള്‍ ഓഫീസുകളും
റേഞ്ച് ഓഫീസുകളും
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ;
(ഡി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(ഇ)
വെള്ളരിക്കുണ്ടില്‍
എക്സൈസ് റേഞ്ച് ഓഫീസ്
സ്ഥാപിക്കുന്നത്
പരിഗണനയിലാണെന്ന നികുതി
വകുപ്പ് (എഫ്) -ന്റെ
15.10.2013 -ലെ
24549/എഫ് 3/2011
നമ്പര്‍ ഫയല്‍
പ്രകാരമുള്ള നടപടികള്‍
ഏതുവരെയായി എന്ന്
വിശദമാക്കാമോ?
എക്സൈസ്
സേനയുടെ സേവനം
മെച്ചപ്പെടുത്താൻ നടപടി
3745.
ശ്രീ.സി.പി.മുഹമ്മദ്
,,
അന്‍വര്‍ സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
സേനയ്ക്ക് പരിശീലനം
നല്‍കുന്നതിനുള്ള
സംവിധാനം
നിലവിലുണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ബി)
നിലവിലുള്ള
എക്സൈസ് നിയമങ്ങളും
ചട്ടങ്ങളും സംബന്ധിച്ച്
ഉദ്യോഗസ്ഥര്‍ക്ക്
അവബോധം
സൃഷ്ടിക്കുന്നതിനായി
ഇന്‍സര്‍വ്വീസ്
പരിശീലനം
നല്കുന്നുണ്ടോ;
(സി)
എക്സൈസ്
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക
കൃത്യനിര്‍വ്വഹണത്തില്‍
ഉണ്ടാകുന്ന വീഴ്ചകൾ
നിരീക്ഷിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
എക്സൈസ്
സേനയുടെ
കൃത്യനിര്‍വ്വഹണം
നിരീക്ഷിക്കുവാന്‍
ഉന്നതതല സമിതി
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുമോ?
എക്സൈസ്
അക്കാദമി
3746.
ശ്രീ.സണ്ണി
ജോസഫ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പി.എ.മാധവന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
അക്കാദമി
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
എക്സൈസ്
അക്കാദമിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
എല്ലാം
എക്സൈസ് ഉദ്യോഗസ്ഥരെയും
പരിശീലിപ്പിക്കുന്നതിന്
അക്കാദമി
പര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
(ഡി)
അക്കാദമിയുടെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിനും
ആധുനിക കുറ്റാന്വേഷണ
രീതികള്‍
പഠിപ്പിക്കുന്നതിനും
ആവശ്യമായ ബോധനരീതി
ഇവിടെ
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മദ്യനയം
പ്രഖ്യാപിക്കുന്നതിലുണ്ടായ
കാലതാമസം
3747.
ശ്രീ.എളമരം
കരീം
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിച്ച
മദ്യനയത്തിന്റെയടിസ്ഥാനത്തില്
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ബാറുകള്‍ നാലാം
വര്‍ഷത്തില്‍ പോലും
അടച്ചുപൂട്ടാന്‍
കഴിയാതിരിക്കുന്നത്
എന്തുകൊണ്ടാണ്;
(ബി)
സര്‍ക്കാരിന്റെ
മദ്യനയം ചോദ്യം
ചെയ്തുകൊണ്ട്
ബാറുടമകള്‍ നല്കിയ
ഹര്‍ജികളില്‍
കോടതിയില്‍ നിന്നുണ്ടായ
വിധിന്യായം
എന്തായിരുന്നുവെന്ന്
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
നിലപാടിന്
ഹൈക്കോടതിയില്‍ പരിരക്ഷ
ലഭിക്കാതെ പോയത്
ഏതെല്ലാം
കാര്യങ്ങളിലാണ് ;
എന്തെല്ലാം
സാഹചര്യങ്ങളിലാണ്;
സര്‍ക്കാര്‍ നിലപാട്
കോടതിയില്‍
സമര്‍ത്ഥിക്കുന്നതിന്
വീഴ്ച വരികയുണ്ടായോ;
വിശദമാക്കുമോ ;
(ഡി)
മദ്യനയം
പ്രഖ്യാപിക്കുന്നതിലുണ്ടായ
കാലതാമസത്തിന്
കാരണമെന്തായിരുന്നു;
യു.ഡി.എഫിന്റെ
തെരഞ്ഞെടുപ്പ്
മാനിഫെസ്റ്റോയിലെ
മദ്യനയത്തിനനുസൃതമായി,
സര്‍ക്കാരിന്റെ
ആദ്യവര്‍ഷം തന്നെ നയം
രൂപീകരിക്കാന്‍ കഴിയാതെ
പോയതിന്റെ
കാരണമെന്തായിരുന്നു;
മാനിഫെസ്റ്റോ
നിലവിലുണ്ടായിരിക്കെ, ഈ
സര്‍ക്കാര്‍ പിന്നിട്ട
ആദ്യത്തെ 3 വര്‍ഷവും
പ്രഖ്യാപിച്ച മദ്യനയവും
അതിന്‍പ്രകാരം
നല്കപ്പെട്ട
ബാര്ലൈസന്സുകളും
എത്രയായിരുന്നു?
ബിവറേജസ്
കോര്പ്പറേഷന്
ഔട്ട്ലറ്റുകള്
3748.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യനയത്തിലെ
പ്രഖ്യാപന പ്രകാരം
സംസ്ഥാനത്തെ മുഴുവന്‍
ബിവറേജ്
ഔട്ട്ലറ്റുകളും
എന്നത്തേക്ക്
അടച്ചുപൂട്ടാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
ബിവറേജസ്
കോര്‍പ്പറേഷന്റെ ജീവകാരുണ്യ
പ്രവര്‍ത്തനങ്ങള്‍
3749.
ശ്രീ.ലൂഡി
ലൂയിസ്
,,
സണ്ണി ജോസഫ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബിവറേജസ്
കോര്പ്പറേഷന്,
ജീവകാരുണ്യ
പ്രവര്‍ത്തനങ്ങള്‍ക്ക്
സാമ്പത്തിക സഹായം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ?
(ബി)
എങ്കില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്ക്
പിന്തുണ നല്കുവാനാണ്
ഉദ്ദേശിക്കുന്നത്?
(സി)
ഇതിന്റെ
ഭാഗമായി
സര്‍ക്കാര്‍/സ്വകാര്യ
ആശുപത്രികള്‍
കേന്ദ്രീകരിച്ച്
ഡീ-അഡിക്ഷന്
സെന്ററുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വിശദമാക്കുമോ?
(ഡി)
ജീവകാരുണ്യ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിന്
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
വിശദാംശങ്ങളെന്തെല്ലാം?
മദ്യത്തിന്
സെസ്സ്
3750.
ശ്രീ.ലൂഡി
ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
റ്റി.എന്‍. പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ധനരായ
രോഗികള്‍ക്ക് സൌജന്യ
മരുന്ന് വിതരണത്തിനു
തുക കണ്ടെത്തുന്നതിനായി
മദ്യത്തിന് സെസ്സ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രതിവര്‍ഷം പ്രസ്തുത
ഇനത്തില്‍ എന്ത് തുക
പിരിച്ചെടുക്കാനാകുമെന്ന്
കരുതുന്നു;
(സി)
കെ.എസ്.ബി.സി
എത്ര ശതമാനം സെസാണ്
ഇതിനായി
ചുമത്തിയിരിക്കുന്നത്;
(ഡി)
സെസ്
നിരക്ക് ഉയര്‍ത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
മദ്യപാനവും
മദ്യവ്യാപാരവും
അയോഗ്യതയാക്കാൻ നടപടി
3751.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.വി.വിജയദാസ്
,,
ആര്. രാജേഷ്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ മദ്യനയത്തിന്റെ
ഭാഗമായി മദ്യപാനവും
മദ്യവ്യാപാരവും
ഏതെങ്കിലും മേഖലകളിൽ
അയോഗ്യതയായി
കണക്കാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
തെരഞ്ഞെടുപ്പുകളില്‍
മത്സരിക്കുന്നതിന് ഇവ
അയോഗ്യതയായി
കണക്കാക്കണമെന്ന
അഭിപ്രായത്തിന്മേല്
നിലപാട് വ്യക്തമാക്കുമോ
;
(സി)
മദ്യപിക്കുന്നതിന്റെയും
മദ്യവ്യാപാരം
നടത്തുന്നതിന്റെയും
പേരില്‍ സര്‍ക്കാരിന്റെ
ഏതെങ്കിലും ഔദ്യോഗിക
പദവി വഹിക്കുന്നവരെ
തല്‍സ്ഥാനത്തു നിന്നും
ഒഴിവാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ഡി)
ആര്‍ക്കെല്ലാം മദ്യം
വില്ക്കാന്
പാടില്ലെന്നാണ്
നിലവില്‍
വ്യവസ്ഥയുള്ളത് ;
പ്രായപൂര്‍ത്തിയായിട്ടുള്ള
മറ്റേതെങ്കിലും
വിഭാഗക്കാരെ ഈ
വിഭാഗത്തില്‍ പുതുതായി
ഉള്പ്പെടുത്താനുദ്ദേശമുണ്ടോ
; മദ്യനയത്തിന്റെ
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
വ്യാജചാരായം
റെയ്ഡുകള്‍
3752.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വ്യാജചാരായം
പിടിച്ചെടുക്കുന്നതിനുളള
എത്ര റെയ്ഡുകള്‍ നടന്നു
എന്നതിന്റെ
ജില്ലതിരിച്ചുളള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
റെയ്ഡുകളിലൂടെ എത്ര
ലിറ്റര്‍
വ്യാജചാരായം/മദ്യം ആണ്
പിടിച്ചെടുത്തതെന്ന്
അറിയിക്കാമോ;
ഇക്കാലയളവില്‍ എത്ര
വ്യാജ ചാരായ കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തുവെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രായപൂര്‍ത്തിയാകാത്തവരുടെ
പേരിലും ആദിവാസി
മേഖലകളിലും ഇത്തരം
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
കേസുകളില്‍ സ്വീകരിച്ച
നടപടികളുടെ പുരോഗതി
വെളിപ്പെടുത്തുമോ; എത്ര
കേസുകളില്‍ പ്രതികളെ
ശിക്ഷിക്കുകുയുണ്ടായി;
കോടതിയില്‍
സമര്‍പ്പിക്കപ്പെട്ട
കുറ്റപ്പത്രത്തില്‍
റദ്ദ് ചെയ്യപ്പെട്ടവ
എത്ര?
മദ്യനയത്തിന്റെ
ഭാഗമായി തൊഴില്‍
നഷ്ടപ്പെട്ടവർ
3753.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യനയത്തിന്റെ
ഭാഗമായി
അടച്ചുപൂട്ടപ്പെട്ട
ബാറുകളിലും, ബിവറേജ്
ഔട്ട് ലറ്റുകളിലുമായി
തൊഴില്‍
നഷ്ടപ്പെട്ടവർക്ക് എത്ര
രൂപയുടെ സമാശ്വാസം
പ്രഖ്യാപിച്ചെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതില്‍
ഇതിനകം എത്ര പേര്‍ക്ക്
എത്ര തുക വീതം ആകെ എത്ര
തുക സമാശ്വാസം
നല്‍കിയെന്ന്
വിശദമാക്കാമോ;
(സി)
തൊഴില്‍
നഷ്ടപ്പെട്ട് ബാര്‍
തൊഴിലാളികള്‍
ആത്മഹത്യയിലേയ്ക്ക്
തിരിയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനകം എത്ര
തൊഴിലാളികള്‍ ആത്മഹത്യ
ചെയ്തെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കൂട്ട
ആത്മഹത്യ ഒഴിവാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
അട്ടപ്പാടിയിലെ
സമ്പൂര്‍ണ്ണ മദ്യ നിരോധനം
3754.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
മദ്യ നിരോധനം
ഏര്‍പ്പെടുത്തിയ
അട്ടപ്പാടിയില്‍
ഇപ്പോള്‍ മദ്യം
ലഭ്യമാണോ; ആണെങ്കില്‍
എങ്ങനെയെല്ലാമാണ് മദ്യം
ലഭ്യമാകുന്നതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മദ്യത്തിന്റെ
നിര്‍മ്മാണം, വിതരണം,
കെെവശംവയ്ക്കല്
തുടങ്ങിയ
കുറ്റകൃത്യങ്ങളുമായി
ബന്ധപ്പെട്ട് എക്സെെസ്
വകുപ്പ് കഴിഞ്ഞ മൂന്ന്
വര്‍ഷത്തിനിടയില്‍ എത്ര
കേസ്സുകള്‍
അട്ടപ്പാടിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
റെയിഡുകള്‍
നടത്തിയിട്ടുണ്ട്; എത്ര
മദ്യം
പിടിച്ചെടുക്കുകയോ
നശിപ്പിക്കുകയോ
ചെയ്തിട്ടുണ്ട്;
(സി)
അട്ടപ്പാടിയില്‍
നിന്നും കഴിഞ്ഞ മൂന്ന്
വര്‍ഷത്തിനിടയില്‍
വ്യാജമദ്യം
കണ്ടെത്തുകയോ
പിടിച്ചെടുക്കുകയോ
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
മദ്യ
ഉപയോഗം
നിരുത്സാഹപ്പെടുത്താനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
കൊണ്ടോട്ടിയില്‍
പുതിയ എക്സൈസ് സ൪ക്കിള്‍
ഒാഫീസും, റെയ്ഞ്ച് ഒാഫീസും
3755.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
ആസ്ഥാനമായി ഒരു
എക്സൈസ് റെയ്ഞ്ച്
ഒാഫീസ് വേണമെന്ന ആവശ്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
മലപ്പുറം
എക്സൈസ് സ൪ക്കിള്‍
ഒാഫീസ് ഇപ്പോള്‍
കൊണ്ടോട്ടിയില്‍
പ്രവ൪ത്തിക്കുന്നുണ്ടോ;
(സി)
ഇത്
മലപ്പുറത്തേക്ക്
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
കൊണ്ടോട്ടിയില്‍ പുതിയ
സ൪ക്കിള്‍ ഒാഫീസും,
റെയ്ഞ്ച് ഒാഫീസും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പൊതുസ്ഥലങ്ങളിലും
വിദ്യാലയങ്ങളുടെ സമീപവും
മയക്കുമരുന്നും കഞ്ചാവും
വില്പന തടയാന്‍ നടപടി
3756.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുസ്ഥലങ്ങളിലും
വിദ്യാലയങ്ങളുടെ
സമീപവും മയക്കുമരുന്നും
കഞ്ചാവും വില്പന
തടയുവാ൯ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച്
പൊതുജനങ്ങള്‍ ഫോണ്‍
മുഖേനയോ കത്തിലൂടെയോ
അറിയിപ്പു നല്കിയാല്
നാര്‍ക്കോട്ടിക്
വിഭാഗം നടത്തുന്ന
തുട൪നടപടികള്‍
എപ്രകാരമാണെന്ന്
വ്യക്തമാക്കാമോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍ 2014
ഒാഗസ്റ്റ് മാസം മുതല്‍
നവംബ൪ 30 വരെ ഫോണ്‍
മുഖേനയും അല്ലാതെയും
എത്ര പരാതികള്‍
കിട്ടിയിട്ടുണ്ട്;
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ; എത്ര
കേസ്സുകള്‍ രജിസ്റ്റ൪
ചെയ്തു; ശ്രീകാര്യത്തു
നിന്നും പരാതി
ലഭിച്ചിട്ടുണ്ടോ;
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
തുറമുഖ
വകുപ്പിനെ കേരള മാരിടൈം
ബോര്‍ഡാക്കി മാറ്റിയ നടപടി
3757.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുറമുഖ
വകുപ്പിനെ കേരള മാരിടൈം
ബോര്‍ഡാക്കി
ഓര്‍ഡിനന്‍സ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഓര്‍ഡിനന്‍സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
തുറമുഖ
വകുപ്പിലെ
ജീവനക്കാര്‍ക്ക്
നിലവില്‍ സര്‍ക്കാര്‍
ജീവനക്കാര്‍ എന്ന
നിലയ്ക്ക്
ലഭിച്ചുകൊണ്ടിരിക്കുന്ന
എല്ലാ ആനുകൂല്യങ്ങളും
കേരള മാരിടൈം ബോര്‍ഡ്
രൂപീകരിച്ചാല്‍
ലഭ്യമാക്കുമോ;
(സി)
കേരള
സ്റ്റേറ്റ് മാരിടൈം
ഡവലപ്പ്മെന്റ്
കോര്‍പ്പറേഷനെ കേരള
മാരിടൈം ബോര്‍ഡില്‍
ലയിപ്പിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
തുറമുഖ
വകുപ്പിന്റെ ഭാഗമായ
ഹൈഡ്രോഗ്രാഫിക്
സര്‍വ്വേ വിംഗിനെ
ബോര്‍ഡില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
ബോര്‍ഡിലേയ്ക്ക്
ജീവനക്കാരെ
മാറ്റുമ്പോള്‍
താല്പര്യമുള്ള
ജീവനക്കാര്‍ക്ക് മറ്റ്
വകുപ്പുകളിലേയ്ക്ക്
പോകുവാന്‍ ഓപ്ഷന്
സൗകര്യം നല്‍കുമോ;
വ്യക്തമാക്കുമോ;
(എഫ്)
ഹിന്ദു
ധര്‍മ്മ സ്ഥാപന (ഭരണ)
വകുപ്പിനെ മലബാര്‍
ദേവസ്വം ബോര്‍ഡ് ആക്കി
മാറ്റിയപ്പോള്‍ അവിടെ
നിലവിലുണ്ടായിരുന്ന
ജീവനക്കാരെ സര്‍ക്കാര്‍
ജീവനക്കാരായി
നിലനിര്‍ത്തിയ അതേ
വ്യവസ്ഥകള്‍ തുറമുഖ
വകുപ്പില്‍ നിലവിലുള്ള
ജീവനക്കാര്‍ക്കും
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
മാരിടൈം
ബോര്‍ഡിലെ ജീവനക്കാരായി
നിശ്ചയിച്ചതില്‍
ജീവനക്കാര്‍ക്കുള്ള ആശങ്ക
3758.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുറമുഖ
വകുപ്പിലെ ജീവനക്കാരെ
മാരിടൈം ബോര്‍ഡിലെ
ജീവനക്കാരായി
നിശ്ചയിച്ചതില്‍
ജീവനക്കാര്‍ക്കുള്ള
ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ ബോര്‍ഡിലെ
ജീവനക്കാരായി
മാറുമ്പോള്‍ അവരുടെ
നിലവിലെ സേവന വേതന
വ്യവസ്ഥകള്‍
സംരക്ഷിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(സി)
മലബാര്‍
ദേവസ്വം ബോര്‍ഡ്
രൂപീകരിച്ചപ്പോള്‍
ഇല്ലാതായ ഹിന്ദുമത
ധര്‍മ്മസ്ഥാപന
(ഭരണ)വകുപ്പിലെ
തസ്തികകള്‍ സൂപ്പര്‍
ന്യൂമറിയാക്കി
സര്‍ക്കാര്‍
ജീവനക്കാരായി
തുടരുന്നതിന് അനുമതി
നല്കിയതുപോലെ തുറമുഖ
വകുപ്പിലെ ജീവനക്കാരെ
സര്‍ക്കാര്‍
ജീവനക്കാരായി തുടരാന്‍
അനുമതി നല്‍കുമോ?
കായിക്കര
പാലം നി൪മ്മാണം
3759.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുറമുഖ
വകുപ്പിന്റെ
പരിഗണനയിലുള്ള കായിക്കര
പാലം നി൪മ്മാണത്തിന്
പ്രാഥമിക ഡി.പി.ആ൪.
തയ്യാറാക്കിയിട്ടുണ്ടോ,
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഫണ്ട്
നല്‍കുന്നത് ഏത്
ഏജ൯സിയാണ്, എന്ത്
തുകയാണ്
നീക്കിവെക്കുന്നത് ;
(സി)
ഇൗ
പദ്ധതിക്ക് വേണ്ടി
അപ്രോച്ച് റോഡ്
നി൪മ്മാണത്തിനായി
അഞ്ച്തെങ്ങ്, വക്കം
എന്നീ പഞ്ചായത്തുകളില്‍
നിന്നും സ്ഥലം
ഏറ്റെടുത്ത്
നല്‍കാമെന്ന് ഉറപ്പ്
നല്കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന് വേണ്ടി റവന്യു
വകുപ്പ് വഴി സ്ഥലം
അളന്ന് വിലക്ക് വാങ്ങി
പാലത്തിന്റെ അപ്രോച്ച്
റോഡിന് വേണ്ടിയുള്ള
നടപടികള്‍ നടന്ന്
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
മണലിന്‍െറ
വില വര്‍ദ്ധന
3760.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പ് മുഖേന വിതരണം
ചെയ്യുന്ന
മണിലിനേക്കാള്,
പോര്‍ട്ട് അധീനതയിലുളള
മണലിന്, പോര്‍ട്ട്
അധികൃതര്‍ ഇരട്ടിയോളം
വില നിശ്ചയിച്ച്
വില്പന നടത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ അപാകത
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കോസ്റ്റല്‍
ഏരിയ ഡവലപ്പ്മെന്റ്
കോപ്പറേഷന് കാസര്‍ഗോഡ്
ജില്ലയില്‍ നടപ്പിലാക്കുന്ന
പ്രവൃത്തികള്‍.
3761.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
വകുപ്പിന്റെ കീഴില്‍
കോസ്റ്റല്‍ ഏരിയ
ഡവലപ്പ്മെന്റ്
കോപ്പറേഷന് കാസര്‍ഗോഡ്
ജില്ലയില്‍ ഏതൊക്കെ
പ്രവൃത്തികളാണ്
നടപ്പിലാക്കുന്നത് ;
നടപ്പിലാക്കുന്ന
പ്രവൃത്തികളും
അനുവദിച്ച തുകയും
വിശദമാക്കുമോ ?
ഓഷ്യനേറിയം
പദ്ധതി
3762.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
ഓഷ്യനേറിയം പദ്ധതി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ബി)
ആദ്യമായി
ആഗോള ടെണ്ടര്‍
വിളിച്ചതെന്നാണ് ;
ഇതിനുശേഷം ഏതെല്ലാം
തീയതികളില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ഡി)
ഇൗ
പദ്ധതി എന്നത്തേക്ക്
ആരംഭിക്കുവാനാകുമെന്ന്
വ്യക്തമാക്കാമോ?
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍ അജാനൂര്‍
മത്സ്യബന്ധന തുറമുഖം
3763.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍ അജാനൂര്‍
മത്സ്യബന്ധന തുറമുഖം
സ്ഥാപിക്കുന്നതിന്റെ
ഭാഗമായുള്ള സര്‍വ്വേ
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് സാങ്കേതിക
തടസ്സങ്ങള്‍
ഉണ്ടായിട്ടുണ്ടോ;ഉണ്ടെങ്കില്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
സര്‍വ്വേ
നടപടി എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്ന്
അറിയിക്കാമോ?
തുറമുഖങ്ങളിലെ
മാന്വല്‍ ഡ്രഡ്ജിങ്ങ്
3764.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
തുറമുഖങ്ങളിലെ മാന്വല്‍
ഡ്രഡ്ജിങ്ങില്‍
നിന്നും, ഡ്രഡ്ജ്ഡ്
മെറ്റീരിയലിന്റെ
വിപണനത്തില്‍ നിന്നും
സഹകരണ സംഘങ്ങളെ
ഒഴിവാക്കാനുള്ള
നിര്‍ദ്ദേശം
പരിഗണനയില്‍ ഉണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത സംഘങ്ങളെ
ഒഴിവാക്കാനുള്ള കാരണം
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ രാമന്തളി -
പാണ്ഡ്യാലക്കടവില്‍ നടപ്പാലം
T *3765.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
മണ്ഡലത്തെ പയ്യന്നൂര്‍
മണ്ഡലത്തിലെ
രാമന്തളിയുമായി
ബന്ധിപ്പിക്കുന്ന
രാമന്തളി -
പാണ്ഡ്യാലക്കടവില്‍
നടപ്പാലം
നിര്‍മ്മാണത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ; ഈ പാലം
പണി എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പാലക്കാട് ജില്ലയില്‍
ഉള്‍നാടന്‍ മത്സ്യകൃഷി
3766.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ഉള്‍നാടന്‍
മത്സ്യകൃഷിക്കായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത്;വിശദ
വിവരം നല്‍കുമോ; ഈ
വിധത്തിലുള്ള
കൃഷിക്കാര്‍ക്ക്
വകുപ്പ് മുഖേന
എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്കി
വരുന്നത്;
(ബി)
കോങ്ങാട്
മണ്ഡലത്തില്‍
ഇത്തരത്തില്‍
നല്‍കിയിട്ടുള്ള
പദ്ധതികളുടെയും
ആനുകൂല്യങ്ങളുടെയും
വിശദവിവരം നല്‍കുമോ;
(സി)
വിശദമായ
DPR കോങ്ങാട്
മണ്ഡലത്തില്‍ നിന്നും
സമര്‍പ്പിക്കപ്പെട്ടാല്‍
പരിഗണിക്കുമോ?
മത്സ്യ
തൊഴിലാളികളുടെ മക്കള്‍ക്ക്
നല്കി വരുന്ന സ്റ്റെെപ്പന്റ്
3767.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
തൊഴിലാളികളുടെ
മക്കള്‍ക്ക് നല്കി
വരുന്ന സ്റ്റെെപ്പന്റ്
വിതരണത്തില്‍ കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത് കാലയളവ്
മുതല്‍ എത്ര രൂപയെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്റ്റെെപ്പന്റ്
യഥാസമയം വിതരണം
ചെയ്യുന്നതിന്
സ്വീകരിച്ച നടപടി
എന്തെന്ന്
വ്യക്തമാക്കാമോ?
ഫിഷറീസ്
സ്കൂളുകള്‍
3768.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര ഫിഷറീസ്
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയുടെ
അടിസ്ഥാന
സൗകര്യവികസനത്തിന്റെ
ചുമതല ആരില്‍
നിക്ഷിപ്തമെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
സംസ്ഥാനത്തെ ഫിഷറീസ്
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളില്‍നിന്നും
എത്ര തുക
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
തുക ഉപയോഗിച്ച് ഓരോ
സ്കൂളിലും നടത്തിയ
വികസനപ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
കണയംകോട്
ഫിഷ് ലാന്റിംഗ് സെന്റര്‍
3769.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണയംകോട്
ഫിഷ് ലാന്റിംഗ്
സെന്റര്‍
പ്രവര്‍ത്തിയുടെ
പുരോഗതി അറിയിക്കാമോ;
(ബി)
ഇതിനുവേണ്ടി
തയ്യാറാക്കിയ പ്ലാൻ,
ഡിസൈൻ എന്നിവയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പ്രദേശത്ത് ടൂറിസം
വകുപ്പ്
നടപ്പിലാക്കുന്ന
സൗന്ദര്യവല്‍ക്കരണ
പ്രവര്‍ത്തികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ടൂറിസം
വികസന പരിപാടിയുമായി
സംയോജിപ്പിച്ച്
ലാന്റിംഗ് സെന്റര്‍
കൂടുതല്‍
ആകര്‍ഷകമാക്കുന്ന
കാര്യം പരിഗണിക്കാമോ?
മീനാകുമാരി
കമ്മിറ്റി റിപ്പോര്‍ട്ട്
3770.
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡോ. മീനാകുമാരി
കമ്മിറ്റി, യാതൊരു
ശാസ്ത്രീയ പഠനവും
നടത്താതെ ആഗസ്റ്റില്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ശരിയായ ശാസ്ത്രീയ
പഠനത്തെ തുടര്‍ന്ന്
സമര്‍പ്പിക്കപ്പെട്ട
മുരാരി കമ്മിറ്റി
റിപ്പോര്‍ട്ടിലെ
പരമ്പരാഗത
മത്സ്യതൊഴിലാളി
സമൂഹത്തിന്റെ
താത്പര്യങ്ങളെ
മുന്‍നിറുത്തിയുള്ള
ശിപാര്‍ശകളെ പാടെ
അട്ടിമറിക്കുന്നതാണ്
മീനാകുമാരി കമ്മിറ്റി
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകളെന്ന്
മനസ്സിലാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
മീനാകുമാരി കമ്മിറ്റി
റിപ്പോര്‍ട്ട്
തള്ളിക്കളയണമെന്ന്
കേന്ദ്ര
സര്‍ക്കാരിനോട്
അവശ്യപ്പെടാന്‍
തയ്യാറാകുമോ;
(ഡി)
എങ്കില്‍
ഏതു രീതിയിലാണ് ഈ
ആവശ്യം കേന്ദ്ര
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തുന്നത്
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ കണയംകോട്
ഇന്‍ലാന്റ് ഫിഷ് ലാന്റിംഗ്
3771.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ കോരപ്പുഴ
തീരത്ത് കണയംകോട്
ഇന്‍ലാന്റ് ഫിഷ്
ലാന്റിംഗ്
സ്ഥാപിക്കുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച നടപടികളുടെ
പുരോഗതി അറിയിക്കാമോ;
(സി)
ഈ
പ്രദേശത്ത് വളര്‍ന്നു
വരുന്ന ടൂറിസം മേഖലയിലെ
സാധ്യതകള്‍ പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി
ഫിഷ് ലാന്റിംഗ്
സെന്ററിന്റെ മാതൃകയില്‍
ടൂറിസം വകുപ്പിന്റെ
പരിഷ്കരണ
നിര്‍ദ്ദേശങ്ങള്‍
പരിഗണിക്കാമോ;
(ഡി)
കണയംകോട് ഇന്‍ലാന്റ്
ഫിഷ് ലാന്റിംഗിനു
വേണ്ടി തയ്യാറാക്കിയ
പ്ലാന്‍, ഡിസൈന്‍,
എസ്റ്റിമേറ്റ്
എന്നിവയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
അപ്ഗ്രഡേഷന്
ഓഫ് കോസ്റ്റല്‍ റോഡ്
3772.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
നിയോജക മണ്ഡലത്തില്‍
നിന്നും എസ്റ്റിമേറ്റ്
തയ്യാറാക്കി
അപ്ഗ്രഡേഷന് ഓഫ്
കോസ്റ്റല്‍ റോഡ്
പദ്ധതിയില്‍
ഉല്പ്പെടുത്തുന്നതിന്
ഭരണാനുമതി
ലഭ്യമാക്കുവാന്‍
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചതും,
അപേക്ഷയിന്‍ മേല്‍
എസ്റ്റിമേറ്റ്
തയ്യാറാക്കാനുളളതുമായ
പ്രവര്‍ത്തികള്‍ തുക
സഹിതം വിശദമാക്കാമോ;
(ബി)
പരിമിതമായ
ഗതാഗത സൗകര്യങ്ങള്‍
മാത്രമുളള
കുട്ടനാട്ടിലെ റോഡു
നിര്‍മ്മാണത്തിന്
ടെണ്ടര്‍
ക്ഷണിച്ചിട്ടും
കരാറുകാര്‍
ഏറ്റെടുക്കാത്ത
പ്രവര്‍ത്തികള്‍ക്ക്
അധിക നിരക്ക്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ചങ്ങനാശ്ശേരി
മണ്ഡലത്തില്‍ മത്സ്യ കൃഷി
3773.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തികവര്‍ഷത്തില്‍,
ഉള്‍നാടന്‍
ജലാശയങ്ങളിലും,
കുളങ്ങളിലും നടത്തുന്ന
പദ്ധതിയില്‍പ്പെടുത്തി
ചങ്ങനാശ്ശേരി
നിയാേജകമണ്ഡലത്തില്‍
എത്ര പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ട് ;
(ബി)
ഇൗ
പദ്ധതികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമാേ?
കുട്ടനാട്ടിലെ
മാതൃക മത്സ്യ ഗ്രാമം പദ്ധതി
3774.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മാതൃക മത്സ്യ
ഗ്രാമം പദ്ധതി, ദേശീയ
മത്സ്യത്തൊഴിലാളി
ക്ഷേമനിധി
ഭവനനിര്‍മ്മാണ പദ്ധതി
എന്നിവയില്‍
ഉള്‍പ്പെടുത്തി
കുട്ടനാട്ടില്‍ എത്ര
വീടുകള്‍ ആര്‍ക്കൊക്കെ
അനുവദിച്ചുവെന്ന്
വിശദമാക്കിയ
റിപ്പോര്‍ട്ടു
ലഭ്യമാക്കാമോ;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷം
മത്സ്യത്തൊഴിലാളികള്‍ക്ക്
സ്ഥലം വാങ്ങി
വീട്/ഫ്ലാറ്റ്
നിര്‍മ്മിച്ചു
നല്കുന്ന പദ്ധതിയില്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
കുട്ടനാട്ടിലെ
നീലംപേരൂര്‍ പഞ്ചായത്തില്‍
മത്സ്യസങ്കേതം (ഫിഷ്
സാങ്ച്വറി)
3775.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
നീലംപേരൂര്‍
പഞ്ചായത്തില്‍
മത്സ്യസങ്കേതം (ഫിഷ്
സാങ്ച്വറി)
നിര്‍മ്മിക്കുന്നതിന്
കേരള തീരദേശ വികസന
കോര്പ്പറേഷന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്ക് ഇതുവരെ
എത്ര തുക
അനുവദിച്ചുവെന്നും
,ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
മത്സ്യതൊഴിലാളി
കടാശ്വാസ കമ്മീഷന്
3776.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യതൊഴിലാളി
കടാശ്വാസ കമ്മീഷന്
കടാശ്വാസം
അനുവദിക്കുന്നതിന്
അര്‍ഹരെന്ന് കണ്ടെത്തി
സമര്‍പ്പിച്ച
ലിസ്റ്റില്‍
ഉള്‍പ്പെട്ട
എത്രപേര്‍ക്ക് ഇനിയും
കടാശ്വാസം
അനുവദിക്കുവാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കടാശ്വാസം
അനുവദിക്കുന്നതിന്
അര്‍ഹരായ എത്രപേരുടെ
എത്ര ലിസ്റ്റുകളാണ്
മത്സ്യതൊഴിലാളി
കടാശ്വാസ കമ്മിഷന്
സമര്‍പ്പിച്ചതെന്നും
ഏതൊക്കെ
തീയതികളിലെന്നും
വ്യക്തമാക്കാമോ?
തീരപ്രദേശങ്ങളിലെ
മത്സ്യബന്ധനത്തുറമുഖങ്ങളുടെ
അപര്യാപ്തതകള്‍
3777.
ശ്രീ.സി.മോയിന്‍
കുട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തീരപ്രദേശങ്ങളിലെ
മത്സ്യബന്ധന
തുറമുഖങ്ങളുടെ
അപര്യാപ്തതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍
പ്രവര്‍ത്തനക്ഷമമായ
എത്ര
മത്സ്യബന്ധനത്തുറമുഖങ്ങളും
ഫിഷ് ലാന്‍ഡിംഗ്
കേന്ദ്രങ്ങളുമുണ്ടെന്നതിന്റെ
വിശദവിവരം നല്‍കാമാേ;
(സി)
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കമിട്ട
തുറമുഖങ്ങളുടെ
പ്രവര്ത്തനപുരാേഗതി
വിലയിരുത്തിയിട്ടുണ്ടാേ;
എങ്കില്‍ അതു
സംബന്ധിച്ച വിവരം
വെളിപ്പെടുത്തുമാേ?
മത്സ്യത്തൊഴിലാളികളുടെ
ഭവന വായ്പാ കുടിശ്ശിക
T *3778.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്തി നോട്ടീസിന്റെ
അടിസ്ഥാനത്തില്‍
കുടിശിക ഭവന വായ്പ ,
തിരിച്ചടച്ച
മത്സ്യത്തൊഴിലാളികളെ
,ടി തുക
എഴുതിത്തള്ളുന്ന
പദ്ധതിയിന്‍ കീഴില്‍
ഉള്‍പ്പെടുത്തുന്നില്ല
എന്ന പരാതി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കാമോ;
(ബി)
2012-ല്‍
മത്സ്യത്തൊഴിലാളി
കടാശ്വാസകമ്മീഷന്
അപേക്ഷ നല്കി
11.7.2014 ല്‍ തുക
അനുവദിച്ചുകൊണ്ടുളള
നോട്ടീസ് ജില്ലാ
ബാങ്കില്‍ നിന്ന്
ലഭിച്ചു. എന്നാല്‍
ബാങ്കില്‍നിന്ന് തുക
ലഭ്യമാകാന്‍
സര്‍ക്കാരിന്റെ പുതിയ
ഉത്തരവ്
ആവശ്യപ്പെടുന്നതുമൂലമുണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
വായ്പാ തിരിച്ചടവിന് ഇളവുകള്‍
3779.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
വായ്പകള്‍ക്ക്
പ്രഖ്യാപിച്ച
മോറട്ടോറിയം കാലാവധി
എന്നാണ്
പൂര്‍ത്തിയായത്;
(ബി)
മത്സ്യത്തൊഴിലാളികൾക്ക്
കാടാശ്വാസ കമ്മീഷന്
വഴി പ്രഖ്യാപിച്ച
ഇളവുകള്‍ പൂര്‍ണ്ണമായും
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാലതാമസത്തിന്
കാരണമെന്നറിയിക്കുമോ;
(സി)
മത്സ്യത്തൊഴിലാളികള്‍ക്ക്
വായ്പാ തിരിച്ചടവിന്
പ്രഖ്യാപിച്ച ഇളവുകള്‍
അടിയന്തരമായി
നല്‍കുന്നതിനും ജപ്തി
നടപടികളില്‍ നിന്നും
രക്ഷിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വിദേശക്കപ്പലുകള്‍ക്ക്
മത്സ്യബന്ധനത്തിന് അനുമതി
നല്‍കിയിട്ടുള്ള ദൂരപരിധി
3780.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കടല്‍ത്തീരത്തു നിന്നും
എത്ര നാേട്ടിക്കല്
മെെല്‍ അകലെ വരെയാണ്
വിദേശക്കപ്പലുകള്‍ക്ക്
മത്സ്യബന്ധനത്തിന്
അനുമതി
നല്‍കിയിട്ടുള്ളത്;
പ്രസ്തുത പരിധി
ലംഘിച്ച് വിദേശ
കപ്പലുകള്‍
മത്സ്യബന്ധനം നടത്തുന്ന
കാര്യം
ശ്രദ്ധയിലുണ്ടാേ;
(ബി)
വിദേശക്കപ്പലുകള്‍
അപ്രകാരം മത്സ്യബന്ധനം
നടത്തുന്നത്
മത്സ്യസമ്പത്ത്
കുറയുവാന്‍ കാരണമായെന്ന
ആക്ഷേപം
ശ്രദ്ധയിലുണ്ടാേ;
ഉണ്ടെങ്കില്‍, അതു
തടയുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദീകരിക്കാമാേ;
(സി)
കടലിലെ
മത്സ്യസമ്പത്ത്
കുറയാനിടയായ സാഹചര്യം
പഠിക്കുന്നതിനായി
വിദഗ്ദ്ധ സമിതിയെ
നിയമിക്കുമാേ; വിശദാംശം
ലഭ്യമാക്കുമാേ?
മത്സ്യത്താെഴിലാളികളുടെ
ആവാസ കേന്ദ്രങ്ങള്‍
സംരക്ഷിക്കാൻ നടപടി
3781.
ശ്രീ.എസ്.ശർമ്മ
,,
പി.ശ്രീരാമകൃഷ്ണന്
,,
ജി.സുധാകരന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍ത്തീരവും
കായല്‍ത്തീരവും
മത്സ്യത്താെഴിലാളികളുടെ
ആവാസ കേന്ദ്രമാണെന്ന
കാര്യം സര്‍ക്കാര്‍
അംഗീകരിക്കുന്നുണ്ടാേ;
എങ്കില്‍, പ്രസ്തുത
സ്ഥലങ്ങളില്‍നിന്നും
മത്സ്യത്താെഴിലാളികളെ
ആട്ടിയാേടിക്കുന്ന
തരത്തിലുള്ള
നിലപാടുകള്‍
തിരുത്താന്‍
സര്‍ക്കാര്‍
തയ്യാറാകുമാേ;
(ബി)
വേലിയേറ്റ
രേഖയില്‍നിന്നും 50
മീറ്റര്‍ കരപ്രദേശം
നിയന്ത്രണമേഖലയായി
പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്
ഇൗ മേഖലയില്‍ പുതുതായി
വീടുകള്‍
നിര്‍മ്മിക്കാന്‍
പാേലും അനുമതി
നിഷേധിക്കുകയാണെന്നറിയാമാേ
;
(സി)
മത്സ്യത്താെഴിലാളികള്
തീരപ്രദേശങ്ങളില്‍നിന്ന്
അകറ്റപ്പെടുമ്പോഴും
വന്വ്യവസായങ്ങള്ക്കും
ടൂറിസ്റ്റ്
റിസാേര്ട്ടുകള്ക്കും
അനുവാദം നല്‍കുന്നതിന്
നിയമം വ്യവസ്ഥ
ചെയ്യുന്നുണ്ടാേ ;
(ഡി)
മത്സ്യത്താെഴിലാളികളുടെ
അവകാശങ്ങള്‍
നിഷേധിക്കുന്ന തീരദേശ
നിയന്ത്രണ
വിജ്ഞാപനത്തിലെ
വ്യവസ്ഥകള്‍
പിന്‍വലിക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമാേ?
മത്സ്യത്തൊഴിലാളികളുടെ
ജീവിത നിലവാരം
മെച്ചപ്പെടുത്തുവാന്‍
നടപടികള്‍
3782.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
ജീവിത നിലവാരം
മെച്ചപ്പെടുത്തുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്കു
കൂടുതല്‍ കട
ബാദ്ധ്യതയുള്ള
പിന്നോക്ക വിഭാഗ
കോര്‍പ്പറേഷനിലേയും
വനിതാ വികസന
കോര്‍പ്പറേഷനിലേയും
കടബാധ്യതകകള്
എഴുതിതള്ളുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
വിശദാംശം
ലഭ്യമാക്കുമോ?