അയ്യങ്കാളി
തൊഴിലുറപ്പ് പദ്ധതി
3363.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയ്യങ്കാളി
തൊഴിലുറപ്പ് പദ്ധതി
പ്രകാരം നഗര
പ്രദേശങ്ങളില്‍ എത്ര
കുടുംബങ്ങള്‍ ഇതുവരെ
പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
അതില്‍ എത്ര
കുടുംബങ്ങള്‍ക്ക്
തൊഴില്‍ ലഭ്യമാക്കി
എന്നും വിശദമാക്കാമോ;
(ബി)
നടപ്പ്
സാമ്പത്തിക വര്‍ഷം
പദ്ധതിക്കായി എത്ര തുക
അനുവദിച്ചു എന്നും
അതില്‍ എത്ര തുക
ചെലവഴിച്ചു എന്നും
വ്യക്തമാക്കാമോ;
(സി)
പണിയെടുത്ത
തൊഴിലാളികള്‍ക്ക്
കുടിശ്ശിക ഇനത്തില്‍
എത്ര തുക കൊടുത്തു
തീര്‍ക്കാനുണ്ടെന്ന്
പറയാമോ?
നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത്
മിഷന്
3364.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യ വകുപ്പ്
നടപ്പിലാക്കുന്ന
നാഷണല്‍ അര്‍ബന്‍
ഹെല്‍ത്ത് മിഷന്
(എന്‍.യു.എച്ച്.എം)
പരിപാടിയില്‍, നഗര
വികസന വകുപ്പിന്
എന്തെങ്കിലും
പങ്കാളിത്തമുണ്ടോ;
സംസ്ഥാനത്തെ ഏതെല്ലാം
നഗരസഭകളിലാണ്
എന്‍.യു.എച്ച്.എം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
എന്‍.യു.എച്ച്.എം
പരിപാടി
നടപ്പിലാക്കുന്നത്
സംബന്ധിച്ച് നഗരകാര്യ
വകുപ്പും ആരോഗ്യ
വകുപ്പും തമ്മില്‍
കൂടിയാലോചനകള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
തിരുവനന്തപുരം
കോര്‍പ്പറേഷനില്‍
ഏതെല്ലാം സ്ഥലങ്ങളിലാണ്
എന്‍.യു.എച്ച്.എം
സെന്ററുകള്‍
തുടങ്ങുന്നത്;
ഏതെങ്കിലും സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ; ഇവിടുത്തെ
ജീവനക്കാരെ ആരാണ്
നിയമിക്കുന്നത്;
(ഡി)
നിലവില്‍
തിരുവനന്തപുരം
കോര്‍പ്പറേഷന്റെ
ഹെല്‍ത്ത്
വിഭാഗത്തിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
മാതൃ-ശിശു
കേന്ദ്രങ്ങളില്‍
(സി.ഡബ്ലൂ.സി ),
എന്‍.യു.എച്ച്.എം
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
എങ്കില്‍
അവിടെ ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന സി.
ഡബ്ലൂ.സികളുടെയും
അവിടുത്തെ ജീവനക്കാരുടെ
തുടര്‍പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ചും
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
(എഫ്)
ഇല്ലെങ്കില്‍,
നഗരസഭകളുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
മാതൃ-ശിശു
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനത്തിന്
തടസ്സമുണ്ടാകാത്തവിധം,
എന്‍.യു.എച്ച്.എം
സെന്ററുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
മുന്‍സിപ്പാലിറ്റികളില്‍
വികസന പദ്ധതികള്‍
3365.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.ഡി.സതീശന്
,,
എം.പി.വിന്‍സെന്റ്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സിപ്പാലിറ്റികളില്‍
വികസന പദ്ധതികള്‍
നടപ്പാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പരിപാടികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ ഏത്
പദ്ധതിയില്‍പ്പെടുത്തിയാണ്
പ്രസ്തുത വികസന
പദ്ധതികള്‍
നടപ്പാക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
എത്ര
കോടി രൂപയുടെ വികസന
പദ്ധതികളാണ്
നടപ്പാക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിനായി
സംസ്ഥാനത്തുള്ള നോഡല്‍
ഏജന്‍സി ഏതാണ്;
വ്യക്തമാക്കുമോ?
പാര്‍ട്ണര്‍ കേരള നഗരവികസന
സംഗമം
3366.
ശ്രീ.ഹൈബി
ഈഡന്
,,
വര്‍ക്കല കഹാര്‍
,,
സണ്ണി ജോസഫ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാര്‍ട്ണര്‍ കേരള
നഗരവികസന സംഗമം
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നഗരവികസന
പദ്ധതികള്‍ക്ക് പൊതു
-സ്വകാര്യ
പങ്കാളിത്തത്തില്‍
നിക്ഷേപകരെ തേടുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
സംഗമത്തില്‍
ഉള്‍പ്പെടുത്തിയിരുന്നത്
എന്ന് അറിയിക്കുമോ;
(സി)
ഏതെല്ലാം
മേഖലകളിലുള്ള
പദ്ധതികളാണ് ഇതില്‍
അവതരിപ്പിക്കപ്പെടുന്നത്;
വിശദമാക്കുമോ;
(ഡി)
എന്തെല്ലാം
തുടര്‍നടപടികളാണ്
പ്രസ്തുത
സംഗമത്തിനുശേഷം
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
മലിനജലം സംസ്കരിക്കുവാന്‍
നടപടികള്‍
3367.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.ശിവദാസന്‍ നായര്‍
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
മലിനജലം
സംസ്കരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
നഗരങ്ങളില്‍
മലിന ജല സംസ്കരണ
പ്ലാന്റുകള്‍
നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ടോ
; വിശദമാക്കുമോ ;
(സി)
ഏത്
പദ്ധതിയുടെ ഭാഗമായാണ്
ഇത്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
(ഡി)
ഏതെല്ലാം
ഏജന്‍സികളാണ് പ്രസ്തുത
പദ്ധതിക്ക് സഹായം
നല്‍കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(ഇ)
പ്രസ്തുത
പദ്ധതിക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദമാക്കുമോ ?
നഗരസഭകള്‍ രൂപീകരിക്കാന്‍
തീരുമാനം
3368.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളെ
കൂട്ടിച്ചേര്‍ത്ത്
പുതിയ നഗര സഭകള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ ഗ്രാമ
പഞ്ചായത്തുകളെ
കൂട്ടിച്ചേര്‍ത്താണ്
നഗരസഭകള്‍ രൂപീകരിക്കുക
എന്ന് വ്യക്തമാക്കുമോ;
(സി)
പുതിയ
നഗരസഭകള്‍
രൂപീകരിക്കുന്നതിന്റെ
അടിസ്ഥാനം എന്താണെന്ന്
വ്യക്തമാക്കുമോ?
അയ്യന്‍കാളി തൊഴിലുറപ്പ്
പദ്ധതി
3369.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയ്യന്‍കാളി
തൊഴിലുറപ്പ്
പദ്ധതിയില്‍ 2013-14,
2014-15 വര്‍ഷങ്ങളില്‍
എത്ര തൊഴില്‍
ദിനങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ജില്ല
തിരിച്ചും, നഗരസഭകള്‍
തിരിച്ചുമുളള കണക്ക്
ലഭ്യമാക്കാമോ;
(സി)
നഗര
പ്രദേശങ്ങളില്‍
തൊഴിലുറപ്പ് പദ്ധതി
നടപ്പാക്കുന്നതില്‍
വീഴ്ച
സംഭവിച്ചിട്ടുണ്ടോയെന്നും
; ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്നും
വ്യക്തമാക്കാമോ?
ഐ.എസ്.എച്ച്
.യു .പി പദ്ധതി
3370.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
Interest
Subsidy for Housing
the Urban Poor (ISHUP)
പദ്ധതി പ്രകാരം
സംസ്ഥാനത്ത് എത്ര
അപേക്ഷകള്‍ ലഭിച്ചു;
(ബി)
ഇതില്‍
എത്ര എണ്ണത്തിന് അനുമതി
നല്കി;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം വായ്പ
അനുവദിച്ചിട്ടുള്ള
ഗുണഭോക്താക്കള്‍ക്ക്
സബ്സിഡി ആനുകൂല്യം
ലഭ്യമാകാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിന്എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്നു
വിശദമാക്കുമോ?
യു.എെ.ഡി.എസ്.എസ്.എം.റ്റി
പദ്ധതി
3371.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യു.എെ.ഡി.എസ്.എസ്.എം.റ്റി
പദ്ധതിയില്‍ ഏതെല്ലാം
ശുദ്ധജല വിതരണ
പദ്ധതികള്‍ക്കാണ് ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഒാരോ നഗരസഭയ്ക്കും
നല്കിയ ഫണ്ട്
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
അവസ്ഥ വിശദമാക്കുമോ?
ജെ.എന്‍.എന്‍.യു.ആര്.എം
പദ്ധതി
3372.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജെ.എന്‍.എന്‍.യു.ആര്.എം
പദ്ധതിയില്‍പ്പെടുത്തി
നടപ്പിലാക്കിവരുന്ന
കൊച്ചി ശുദ്ധജല
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പൂര്‍ത്തിയായിട്ടില്ലെങ്കില്‍
എന്നേക്ക്
പൂര്‍ത്തീകരിക്കുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
(സി)
പദ്ധതിയ്ക്കായി
ഇതിനകം എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്?
നഗര
ദരിദ്രരുടെ/നഗര ചേരികളുടെ
കണക്ക്
3373.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
നഗര ദരിദ്രരുടെ/നഗര
ചേരികളുടെ
വസ്തുനിഷ്ഠമായ
വിവരങ്ങള്‍ ലഭ്യമാണോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ബസ്
സ്റ്റാന്റ്
നിര്‍മ്മിക്കുന്നതിന് സ്ഥലം
ലഭ്യമാക്കാന്‍ നടപടി
3374.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ നിലേശ്വരം
മുന്‍സിപ്പാലിറ്റിക്ക്
ബസ് സ്റ്റാന്റ്
നിര്‍മ്മിക്കുന്നതിന്
സ്ഥലം ലഭ്യമാക്കാന്‍
നഗരകാര്യ വകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
നഗര
പ്രദേശങ്ങളിലെ മാലിന്യ
സംസ്കരണം
3375.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നഗര പ്രദേശങ്ങളിലെ
മാലിന്യ സംസ്കരണത്തിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കുമോ;
ഇതിനായി ചെലവഴിച്ച
തുകയുടെ വിശദാംശങ്ങള്‍
സഹിതം ജില്ല
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(ബി)
ഫലപ്രദമായ
ഏതെങ്കിലും ഒരു പദ്ധതി
ഇത്തരത്തില്‍ എടുത്തു
പറയുവാന്‍ കഴിയുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ജനന
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനുളള നടപടിക്രമം
3376.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
പി.സി. ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഗരസഭകളില്‍ നിന്ന് ജനന
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ജനനസര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനുവേണ്ടി
വര്‍ഷങ്ങള്‍ക്കുശേഷം
അപേക്ഷിക്കുന്നവര്‍ക്ക്
അപേക്ഷയോടൊപ്പം
എന്തെല്ലാം രേഖകളാണ്
ഹാജരാക്കേണ്ടത്;
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
വര്‍ഷങ്ങള്‍ക്കുശേഷം
ജനനസര്‍ട്ടിഫിക്കറ്റിനായി
തിരുവനന്തപുരം
നഗരസഭയില്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ള
എത്ര അപേക്ഷകളില്‍
തീരുമാനം
എടുക്കാനുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
ജനന
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കാന്‍
അവശേഷിക്കുന്ന
അപേക്ഷകളില്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
പൊതു
-സ്വകാര്യ പങ്കാളിത്തം തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്
വ്യാപിപ്പിക്കൽ
3377.
ശ്രീ.എസ്.ശർമ്മ
,,
കെ.വി.വിജയദാസ്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു-സ്വകാര്യ
പങ്കാളിത്തം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഏതെല്ലാം
മേഖലകളിലാണ് ഇത്
നടപ്പാക്കുന്നതെന്നറിയിക്കാമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ നല്കുന്ന
സേവനങ്ങള്‍ക്ക് യൂസര്‍
ഫീസോ ചാര്‍ജോ
ഈടാക്കുന്നതിനുള്ള
ശ്രമത്തിന്റെ ഭാഗമാണ് ഈ
നീക്കം എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എല്ലാവിധ
സൗജന്യ സേവനവും
ഘട്ടംഘട്ടമായി
നിര്‍ത്തലാക്കുക എന്നത്
ഈ സര്‍ക്കാരിന്റെ
നയമാണോ, വിശദമാക്കാമോ?
കേരള
ടൌണ്‍ & കണ്ട്രി
പ്ലാനിംഗ് ഓർഡിനൻസ്
3378.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ടൌണ്‍ & കണ്ട്രി
പ്ലാനിംഗ്
ഓര്‍ഡിനന്‍സിലെ
ഡിസ്ട്രിക്ട് പ്ളാന്‍
ആരാണ്
തയ്യാറാക്കേണ്ടത്;
(ബി)
കൊല്ലം
ജില്ലാ വികസന രൂപരേഖ,
കേരള ടൌണ്‍ &
കണ്ട്രി പ്ലാനിംഗ്
ഓര്‍ഡിനന്‍സില്‍
വിവക്ഷിച്ചിട്ടുളള
ജില്ലാ പ്ലാനുമായി
ഏതെല്ലാം ഘടകങ്ങളിലാണ്
ബന്ധപ്പെട്ടിരിക്കുന്നതെന്നത്
സംബന്ധിച്ച്
വിശദമാക്കുമോ;
(സി)
നഗരാസൂത്രണ
വകുപ്പിന്, ജില്ലാ
പ്ലാനുകള്‍
തയ്യാറാക്കുന്നതിലുള്ള
പങ്ക് സംബന്ധിച്ച്
വിശദമാക്കുമോ?
ചേരി
പുനരധിവാസ - ഭവന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
സാങ്കേതിക വിദ്യാസഹായം
3379.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
സൌഹൃദ ഫാബ്രിക്കേറ്റഡ്
സാങ്കേതിക വിദ്യ ചേരി
പുനരധിവാസ -
ഭവനനിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഉപയോഗിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഈ
സാങ്കേതിക വിദ്യ
ഉപയോഗപ്പെടുത്തിക്കൊണ്ടുളള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതുമൂലമുളള
നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
കേരള
സസ്റ്റനബിള് അര്‍ബന്‍
ഡെവലപ്മെന്റ് പ്രോജക്ട്
3380.
ശ്രീ.വി.പി.സജീന്ദ്രന്
,,
എ.റ്റി.ജോര്‍ജ്
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സസ്റ്റനബിള് അര്‍ബന്‍
ഡെവലപ്മെന്റ്
പ്രോജക്ടിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രോജക്ടിന്റെ
കീഴിലുള്ള പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം ?
ആര്.എ.വൈ.
(രാജീവ് ആവാസ് യോജന )
3381.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജീവ്
ആവാസ് യോജന പദ്ധതി
കേരളത്തിലെ ഏതൊക്കെ
കോര്‍പ്പറേഷനുകളില്‍
നടപ്പിലാക്കി തുടങ്ങി;
(ബി)
നഗര
പ്രദേശത്തെ ദാരിദ്ര്യ
നിര്‍മ്മാര്‍ജ്ജനത്തിനും
ക്ഷേമത്തിനും ഇപ്പോള്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
ഓരോന്നിന്റേയും
ഇപ്പോഴത്തെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കുമോ?
പുതിയ
നഗരസഭകള്‍ ഉണ്ടാക്കാന്‍
നിര്‍ദ്ദേശം
3382.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
പുതിയ നഗരസഭകള്‍
ഉണ്ടാക്കാന്‍
എന്തെങ്കിലും
നിര്‍ദ്ദേശം
നിലവിലുണ്ടോ;
പുതിയ
മുനിസിപ്പാലിറ്റികള്‍
3383.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ
മുനിസിപ്പാലിറ്റികള്‍
രൂപീകരിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
കൊട്ടാരക്കര
ഗ്രാമ പഞ്ചായത്തിനെ
മുനിസിപ്പാലിറ്റിയായി
ഉയര്‍ത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
രാജീവ്
ആവാസ് യോജന പദ്ധതി - ചേരി
വികസനം
3384.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേരി
വികസനം ലക്ഷ്യമിട്ട്
നടപ്പിലാക്കുന്ന രാജീവ്
ആവാസ് യോജന പദ്ധതി
പ്രകാരം സംസ്ഥാനത്ത്
എത്ര പദ്ധതികള്‍ക്ക്
കേന്ദ്ര സര്‍ക്കാരിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
കൊച്ചി
നഗരസഭ നടപ്പിലാക്കുന്ന
ഇ-ഗവേണന്‍സ് പദ്ധതി
3385.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നഗരസഭ സ്വന്തം നിലയില്‍
ഒരു ഇ-ഗവേണന്‍സ് പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏത് പദ്ധതിയുടെ
ഭാഗമായാണ് ഇ-ഗവേണന്‍സ്
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കിവരുന്നത് ;
വിശദമാക്കുമോ;
(സി)
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത പദ്ധതിയുടെ
ഭാഗമായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
പ്രവര്‍ത്തനക്ഷമമാക്കാനാണ്
നിലവില്‍
ലക്ഷ്യമിട്ടിട്ടുള്ളത്?
കൊല്ലം
ചിന്നക്കട അണ്ടര്‍പാസിന്റെ
നിര്‍മ്മാണപുരോഗതി.
3386.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ചിന്നക്കട
അണ്ടര്‍പാസിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
പദ്ധതിയുടെ ഭാഗമായാണ്
നടപ്പിലാക്കിവരുന്നത്;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(സി)
പദ്ധതി
പ്രവര്‍ത്തനങ്ങല്‍
എന്ന്
പൂര്‍ത്തീകരിക്കുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുളളത്;
(ഡി)
ഏതൊക്കെ
ഇനങ്ങളിലുളള ഫണ്ടുകളാണ്
പദ്ധതിക്കായി
വകയിരുത്തിയിട്ടുളളത്?
ഏകീകൃത
പരസ്യനികുതി നയം
3387.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് തനത്
വരുമാനം
വര്‍ദ്ധിപ്പിക്കുവാന്‍
സാഹചര്യം ഒരുക്കുന്ന
പരസ്യ നികുതിയുടെ
കാര്യത്തില്‍
ചട്ടങ്ങളും മാതൃകാ
ബൈലോകളും
തയ്യാറാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
മുനിസിപ്പാലിറ്റി
ആക്ട് , പഞ്ചായത്ത്
രാജ് ആക്ടുകളിൽ
ഉള്ളതുപോലെ മാതൃകാ ബൈലോ
തയ്യാറാക്കുകയും
പരസ്യനികുതി
ഏകീകരിക്കുകയും
ചെയ്യുന്നതിന് വ്യവസ്ഥ
ചെയ്യുമോ;
(സി)
പ്രസ്തുത
വിഷയം ലോക്കല്‍
ഗവണ്മെന്റ് കമ്മീഷന്
റഫര്‍ ചെയ്ത്
മുനിസിപ്പാലിറ്റികള്‍ക്ക്
ഗുണകരമായ ഒരു ഏകീകൃത
പരസ്യ നികുതി നയം
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റിയല്‍
എസ്റ്റേറ്റ് മേഖലയിലെ
ചൂഷണങ്ങള്‍ തടയുന്നതിനായി
നിയമനിര്‍മ്മാണം
3388.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിയല്‍
എസ്റ്റേറ്റ് മേഖലയിലെ
ചൂഷണങ്ങള്‍
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് ;
വിശദമാക്കുമോ ;
(ബി)
ഇതിനായുള്ള
നിയമനിര്‍മ്മാണ
പ്രക്രിയ ഏത്
ഘട്ടത്തിലാണ് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
കക്കൂസ്
മാലിന്യ സംസ്ക്കരണ പ്ലാന്റുകൾ
3389.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ജില്ലകളിലും
കക്കൂസ് മാലിന്യ
സംസ്ക്കരണ പ്ലാന്റുകൾ
സ്ഥാപിക്കണമെന്ന
ഹൈക്കോടതി നിര്‍ദ്ദേശം
നടപ്പിലാക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത നിര്‍ദ്ദേശം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായുളള പദ്ധതികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന വിവരം
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(സി)
എത്ര
കോടി രൂപയാണ് ഈ
പദ്ധതിക്കായി ഇതിനകം
അനുവദിച്ചിട്ടുളളത്;
വ്യക്തമാക്കാമോ?
അനധികൃത
കാര്‍ഷെഡ് നിർമ്മാണം
3390.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവന്തപുരം
ജില്ലയില്‍ മുട്ടട
കേശവദാസപുരം വാര്‍ഡില്‍
എല്‍.എം.എസ്. നഗറില്‍
ഹൌസ് നമ്പര്‍ 41
ബി-ല്‍ താമസിക്കുന്ന
ശ്രീ. റോളണ്ട് തോമസ്
അദ്ദേഹത്തിന്റെ
വീടിന്റെ മുന്പില്
തുറസ്സായ സ്ഥലത്ത് റോഡ്
അതിരു വരെ ചേര്‍ത്തു
ഷീറ്റ് റൂഫോടുകൂടി
കാര്‍ഷെഡ്
നിര്‍മ്മിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കാര്യം കോര്‍പ്പറേഷന്റെ
സെക്രട്ടറിയ്ക്കു
ബോദ്ധ്യപ്പെട്ടതിന്റെ
അടിസ്ഥാനത്തില്‍
സെക്രട്ടറി ഹിയറിംഗ് ന്
വിളിച്ച് തെളിവെടുപ്പ്
നടത്തി നിജസ്ഥിതി
ബോദ്ധ്യപ്പെട്ടിരുന്നോ;
(സി)
ഇക്കാര്യത്തില്‍
എന്തു തുടര്‍നടപടി
സ്വീകരിച്ചിരുന്നുവെന്ന്
വ്യക്തമാക്കാമോ?
മാലിന്യ
സംസ്ക്കരണത്തിനായി പുതിയ
പദ്ധതികള്‍
3391.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നഗരങ്ങളിലെ
മാലിന്യ
സംസ്ക്കരണത്തിനായി
പുതിയ പദ്ധതികള്‍ക്ക്
രൂപം കൊടുത്തിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
(ബി)
എങ്കില്‍
ഏതെല്ലാം
പദ്ധതിയാണെന്നും,
അതിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്നും
വ്യക്തമാക്കാമോ?
കായംകുളം
നഗരസഭയിലെ കെടുകാര്യസ്ഥത
3392.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
നഗരസഭയില്‍ ഗുരുതരമായ
അഴിമതിയും,
കെടുകാര്യസ്ഥതയും
നടക്കുന്നതായി
കേരളത്തിലെ പ്രമുഖ
ദിനപത്രത്തില്‍
പ്രസിദ്ധീകരിച്ച പരമ്പര
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ ആരോപണം
അന്വേഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
സമാശ്വാസ
തൊഴില്‍ദാന പദ്ധതി
3393.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊയിലാണ്ടി
നഗരസഭയില്‍ കണ്ടിജന്റ്
ജീവനക്കാരനായി
സര്‍വ്വീസിലിരിക്കെ
മരണപ്പെട്ട ശ്രീ.
ടി.കെ. ബാലചന്ദ്രന്റെ
മകൾ പ്രീത സമാശ്വാസ
തൊഴില്‍ദാന പദ്ധതി
പ്രകാരം ജോലി
ലഭിക്കാന്‍
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ച
അപേക്ഷയില്‍ ഇതുവരെ
എന്തെല്ലാം നടപടി
കൈക്കൊണ്ടുവെന്ന്
വിശദമാക്കാമോ?
പുതുതായി
ബഡ്ജറ്റില്‍
പ്രഖ്യാപിക്കപ്പെട്ട
മുനിസിപ്പാലിറ്റികളും
കോ൪പ്പറേഷനുകളും
3394.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പുതുതായി ബഡ്ജറ്റില്‍
പ്രഖ്യാപിക്കപ്പെട്ട
മുനിസിപ്പാലിറ്റികളും
കോ൪പ്പറേഷനുകളും
ഏതൊക്കെയാണ്;
(ബി)
ഇവയുടെ
പ്രവ൪ത്തനം ആരംഭിക്കാ൯
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തു
കൊണ്ട് എന്നു
വിശദമാക്കാമോ;
നടപടികള്‍
പൂ൪ത്തീകരിച്ച്
എന്നത്തേക്ക് ഇവയുടെ
പ്രവ൪ത്തനം ആരംഭിക്കാ൯
കഴിയും എന്ന്
വ്യക്തമാക്കാമോ ;
ഇതിനായി എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നത്?
നഗരസഭകളുടെ
പദ്ധതികളില്‍ കേന്ദ്ര സഹായം
3395.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകള്‍ക്ക്
പദ്ധതികളില്‍ സാങ്കേതിക
സഹായം നല്‍കുന്നതിന്
കേന്ദ്ര സഹായം
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഇതനുസരിച്ച്
നഗരങ്ങളില്‍ പദ്ധതി
നിര്‍വഹണത്തില്‍
എന്തെല്ലാം മാറ്റങ്ങളും
തയ്യാറെടുപ്പുകളുമാണ്
വരുത്താനുദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
നഗരസഭകളിലെ
വികസന
പ്രവര്‍ത്തനങ്ങളുടെ
വേഗം കൂട്ടാനും
കാര്യക്ഷമമാക്കാനും
പ്രസ്തുത നടപടി
എത്രമാത്രം സഹായകമാകും
എന്നാണ് കരുതുന്നത്;
വിശദമാക്കുമോ;
(ഡി)
കേന്ദ്ര
സഹായം ഫലപ്രദമായി
വിനിയോഗിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നഗരങ്ങളിലെ
മലിനജല സംസ്ക്കരണത്തിന് നടപടി
3396.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
മലിനജല സംസ്ക്കരണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഏതെല്ലാം
നഗരങ്ങളിലെ
മലിനജലസംസ്ക്കരണ
പ്ലാന്റുകളുടെ
നിര്‍മ്മാണമാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
പൂര്‍ത്തിയായ
പ്ലാന്റുകളുടെ
നിലവിലുള്ള
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
അവയുടെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
നഗരങ്ങളിലെ
മാലിന്യ സംസ്കരണത്തിനായി
പദ്ധതികള്‍
3397.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നഗരങ്ങളിലെ മാലിന്യ
സംസ്കരണത്തിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
മാലിന്യ
ശേഖരണത്തിനും
സംസ്കരണത്തിനും
വിദേശരാജ്യങ്ങളില്‍
ഉപയോഗിക്കുന്ന
തരത്തിലുള്ള ആധുനിക
സാങ്കേതിക വിദ്യകള്‍
പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള
സംവിധാനങ്ങള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇതു സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
നഗരസഭകളുടെ
ശാക്തീകരണം
3398.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളുടെ
ശാക്തീകരണം
ലക്ഷ്യമിട്ട്
തദ്ദേശസ്വയംഭരണ വകുപ്പ്
ഏതെങ്കിലും പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;
(ബി)
നഗരസഭകളുടെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ആക്കം കൂട്ടുന്നതിനും
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
പ്രസ്തുത പദ്ധതി
എത്രമാത്രം
സഹായകരമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിക്ക് കേന്ദ്ര
സഹായം
ലഭ്യമായിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിന് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കൊയിലാണ്ടി
നഗരസഭയില്‍ വെറ്ററിനറി
സര്‍വ്വകലാശാലാ പ്രദേശിക
കേന്ദ്രം അനുവദിച്ച്
കിട്ടുന്നത് സ്വീകരിച്ച
തുടര്‍ നടപടികള്‍
3399.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരസഭയില്‍ വെറ്ററിനറി
സര്‍വ്വകലാശാലാ
പ്രാദേശിക കേന്ദ്രം
അനുവദിച്ച് കിട്ടുന്നത്
സംബന്ധിച്ച് നല്കിയ
അപേക്ഷയിന്മേല് നഗരസഭ
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ;
(ബി)
എല്‍.എസ്.ജി.ഡി.
കണ്‍സള്‍ട്ടേറ്റീവ്
ആന്റ് കോ-ഓര്‍ഡിനേഷൻ
കമ്മിറ്റി തീരുമാനത്തെ
തുടര്‍ന്ന് നല്കിയ
നിര്‍ദ്ദേശമനുസരിച്ച്
കൊയിലാണ്ടി നഗരസഭയും
മറ്റ് നഗരകാര്യ
കാര്യാലയങ്ങളും
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്ക് എന്ന്
അംഗീകാരം
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്ത്
തെരുവ് നായ്ക്കളുടെ ശല്യം
3400.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവ് നായ്ക്കളുടെ
ശല്യം വര്‍ദ്ധിച്ചു
വരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനെതിരെ നിലവില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
തെരുവ്
നായ്ക്കളുടെ വര്‍ദ്ധന
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
ഫലപ്രദമാകുന്നില്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നായ്ക്കളുടെ
വന്ധ്യംകരണ, പ്രതിരോധ
കുത്തുവയ്പുകളിലെ
പാളിച്ചകള്‍ സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇത് ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോ;
(എഫ്)
ഗ്രാമപഞ്ചായത്തുകളില്‍
ഇത്തരം പദ്ധതികള്‍
ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാഞ്ഞങ്ങാട്
നഗരസഭയില്‍ അനധികൃത കെട്ടിട
നിര്‍മ്മാണം
3401.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കാഞ്ഞങ്ങാട്
നഗരസഭയില്‍ അനധികൃത
കെട്ടിട
നിര്‍മ്മാണത്തിന്
ഒത്താശ ചെയ്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി ആവശ്യപ്പെട്ട്
വിജിലന്‍സ്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എങ്കില്‍
ആരോപണവിധേയരായ വകുപ്പ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
തമ്പാനൂരിലെ
മഴക്കാലത്തെ വെളളക്കെട്ടുകള്‍
3402.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തമ്പാനൂരിലെ
മഴക്കാലത്തെ
വെളളക്കെട്ടുകള്‍
ഒഴിവാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയായിരുന്നെന്ന്
വിശദമാക്കുമോ;
(ബി)
തലസ്ഥാന
നഗരത്തിലെ മറ്റു
പ്രദേശങ്ങളായ
പഴവങ്ങാടി,
കിഴക്കേക്കോട്ട,
എസ്.എസ്.കോവില്‍ റോഡ്
എന്നിവിടങ്ങളിലെ
വെളളക്കെട്ടുകള്‍ക്ക്
ശാശ്വത പരിഹാരം
കണ്ടെത്തുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ?
നഗരങ്ങളില്‍
മാലിന്യസംസ്കരണ കമ്പനി
3403.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
സി.പി.മുഹമ്മദ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
മാലിന്യ സംസ്കരണ കമ്പനി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
കമ്പനിയുടെ
ഷെയറുകള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
കമ്പനിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
കമ്പനിയുടെ സേവനം
ഉപയോഗപ്പെടുത്താവുന്നത്;
വ്യക്തമാക്കുമോ?
നഗരസഭകളിലും
കോര്‍പ്പറേഷനുകളിലും
പെന്ഷന് ആനുകൂല്യങ്ങള്‍
വിതരണം
3404.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
നഗരസഭകളിലും
കോര്‍പ്പറേഷനുകളിലും
റഗുലര്‍ ഫാമിലി വിഭാഗം
പെന്‍ഷന്‍കാരുടെ
പെന്ഷന്
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യാന്‍ കഴിയാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതുമായി
ബന്ധപ്പെട്ട് കുട്ടി
അഹമ്മദ് കുട്ടി
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നതിനുള്ള
നടപടി സ്വീകരിച്ചു
തുടങ്ങിയോ ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ ?
പൊതുശുചിത്വ
നിലവാരം
മെച്ചപ്പെടുത്തുന്നതിന് നടപടി
3405.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുശുചിത്വ നിലവാരം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
പൊതുസ്ഥലങ്ങളും
റോഡുകളും നടപ്പാതകളും
വൃത്തിഹീനമാക്കുന്നവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു;
(സി)
ഇത്തരം
സ്ഥലങ്ങള്‍
വൃത്തിഹീനമാക്കുന്നവര്‍ക്കെതിരെ
കര്‍ശനമായ നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
നമ്മുടെ
സംസ്ഥാനത്തെ മാലിന്യ
മുക്തവും
പൊതുശുചിത്വമുള്ള
സമൂഹവുമാക്കി
മാറ്റുന്നതിന്
എന്തെങ്കിലും പ്രത്യേക
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇല്ലായെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ?
ഭൂരഹിതരുടെയും
ഭവനരഹിതരുടെയും
പുനരധിവാസത്തിനുള്ള നടപടി
3406.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഭൂരഹിതരുടെയും
ഭവനരഹിതരുടെയും
പുനരധിവാസത്തിനുള്ള
എന്തെങ്കിലും നടപടികള്‍
നഗരകാര്യ വകുപ്പ്
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍ അവയുടെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ?
തിരുവനന്തപുരം
രാജാജി നഗറില്‍ ഫ്ലാറ്റും
വാണിജ്യ സമുച്ചയവും
3407.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
രാജാജി നഗറില്‍
ഫ്ലാറ്റും വാണിജ്യ
സമുച്ചയവും
നിര്‍മ്മിക്കുന്നതിനു
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടാേ;
(ബി)
ഉണ്ടെങ്കില്‍,
ഇതിന്റെ
നിര്‍മ്മാണച്ചുമതല
ആര്‍ക്കായിരിക്കുമെന്നും,
നിര്‍മ്മിക്കുന്നതിനുള്ള
ചെലവ് എങ്ങനെ
കണ്ടെത്തുമെന്നും
വിശദമാക്കാമാേ;
(സി)
ഇതിന്റെ
നിര്‍മ്മാണപൂര്‍ത്തീകരണം
എന്നത്തേയ്ക്കാണു
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമാേ?
തിരുവനന്തപുരം
കോര്‍പ്പറേഷനിലെ നഴ്സറി
സ്കൂളുകള്‍
3408.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
കോര്‍പ്പറേഷനു കീഴില്‍
എത്ര നഴ്സറി സ്കൂളുകള്‍
നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
പ്രസ്തുത
നഴ്സറി സ്കൂളുകളില്‍
എത്ര ജീവനക്കാര്‍ ജോലി
നോക്കുന്നുണ്ട്;ഇവരുടെ
പേരുവിവരം
ലഭ്യമാക്കുമോ;
(സി)
കുട്ടികളുടെ
എണ്ണം പത്തില്‍
താഴെയുള്ള നഴ്സറി
സ്കൂളുകള്‍ ഏതെല്ലാം;
ഇവിടുത്തെ കുട്ടികളുടെ
പേരുവിവരം
ലഭ്യമാക്കുമോ;
(ഡി)
ഇത്തരം
നഴ്സറി സ്കൂളുകളുടെ
പ്രവര്‍ത്തനവും
ജീവനക്കാരെയും
നിയന്ത്രിക്കുന്നതാരാണ്;
പ്രസ്തുത നഴ്സറി
സ്കൂളുകളുടെ
പ്രവര്‍ത്തനം
വിലയിരുത്താന്‍
പരിശോധന
നടത്താറുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഇൗ
നഴ്സറി സ്കൂളുകളുടെ
പ്രവര്‍ത്തന സമയം
വ്യക്തമാക്കാമോ;
ശനിയാഴ്ച നഴ്സറി
സ്കൂള്‍
പ്രവര്‍ത്തിക്കാറുണ്ടോ;
ശനിയാഴ്ചയും നഴ്സറി
സ്കൂളിലെ ജീവനക്കാര്‍
ഓഫീസില്‍
ഹാജരാകാറുണ്ടോ;
(എഫ്)
നഴ്സറി
ടീച്ചര്‍മാര്‍ക്കും
ജീവനക്കാര്‍ക്കും
നിലവില്‍ അവരുടെ
ഡ്യൂട്ടി സമയങ്ങളില്‍
ഡ്രസ്സ് കോഡ്,
യൂണിഫോം
എന്നിവയെക്കുറിച്ച്
വ്യക്തമായ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
3409.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി പ്രകാരം
നഗര ചേരികളില്‍
ഭൂരഹിതരായവരുടെ
കാര്യത്തില്‍ പ്രത്യേക
മുന്‍ഗണന
നല്‍കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അവരുടെ പ്രത്യേക
സ്ഥിതിയും അടിയന്തര
ആവശ്യവും പരിഗണിച്ച്
മുന്‍ഗണന നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
നഗരമാലിന്യങ്ങള്‍
നീക്കം ചെയ്യുന്നതിലെ
രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ
പങ്കാളിത്തം
3410.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
എം.ഉമ്മര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
കുന്നുകൂടിയ മാലിന്യം
നീക്കം ചെയ്യുന്ന
കാര്യത്തില്‍ രാഷ്ട്രീയ
സാമൂഹ്യ സംഘടനകള്‍
മത്സര ബുദ്ധിയോടെ
രംഗത്തിറങ്ങിയ കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നടപടി ജനങ്ങളില്‍
ഉണര്‍ത്തുന്ന ശുചിത്വ
അവബോധം നിലനിര്‍ത്താനും
മാലിന്യം അലക്ഷ്യമായി
പൊതു സ്ഥലങ്ങളിലും
ജലസ്രോതസ്സുകളിലും
നിക്ഷേപിക്കാതിരിക്കാനും
എന്തൊക്കെ സൗകര്യങ്ങള്‍
തദ്ദേശ സ്ഥാപനങ്ങള്‍
മുഖേന ഏര്‍പ്പാടാക്കി
എന്ന് വിശദമാക്കുമോ;
(സി)
മാലിന്യ
സംസ്ക്കരണത്തിനായീ
സ്വന്തം നിലയ്ക്ക്
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
കഴിയാത്ത
സാധാരണക്കാര്‍,
വൃദ്ധജനങ്ങള്‍, ചേരി
പ്രദേശത്തുള്ളവര്‍
തുടങ്ങിയ വിഭാഗക്കാര്‍
താമസിക്കുന്ന
പ്രദേശങ്ങളില്‍ നിന്നും
എല്ലാവിധ മാലിന്യങ്ങളും
ശേഖരിച്ച്
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനുള്ള
കുറ്റമറ്റ
സംവിധാനമൊരുക്കാന്‍
സംസ്ഥാനത്തെ എല്ലാ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെയും
സജ്ജമാക്കുമോ?
നഗരപ്രദേശങ്ങളിലെ
അനധികൃത അറവുശാലകള്‍
3411.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരപ്രദേശങ്ങളില്‍
അനധികൃത അറവുശാലകള്‍
വര്‍ദ്ധിച്ചു
വരുന്നതിനെതിരെ എന്തു
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
നഗരപ്രദേശങ്ങളിലെഅനധികൃത
അറവുശാലകളിൽ അസുഖം
വന്ന് ചത്ത
അറവുമാടുകളെയും രോഗം
ബാധിച്ച അറവു
മാടുകളെയും
മാംസാവശ്യങ്ങള്‍ക്ക്
യഥേഷ്ടം
ഉപയോഗിക്കുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടും
സര്‍ക്കാര്‍ തലത്തില്‍
ഒരു നടപടിയും
കൈക്കൊള്ളുന്നില്ല എന്ന
ആക്ഷേപം
കണക്കിലെടുത്തിട്ടുണ്ടോ
(സി)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും പരിശോധന കൂടാതെ
എത്തിക്കുന്ന രോഗബാധിത
അറവുമാടുകളെ
കശാപ്പുചെയ്യുന്നതിന്
മുമ്പ് ആരോഗ്യ പരിശോധന
നടത്തുകയോ
(കശാപ്പിനുശേഷം
വലിച്ചെറിയുന്ന
മാലിന്യങ്ങള്‍ രോഗം
പരത്തുന്നതിനു മുമ്പ്
സംസ്കരിക്കുന്നതിനുള്ള
നടപടിയോ
കൈക്കൊണ്ടിട്ടുണ്ടോ;)
വിശദമാക്കാമോ ?
പൊതുനിരത്തുകളിലെ
പരസ്യബോര്‍ഡുകൾ നീക്കം
ചെയ്യാൻ നടപടി
3412.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുനിരത്തുകളിലെ
വൈദ്യുതി കാലുകളും
പൊതുസ്ഥലങ്ങളും കയ്യേറി
സ്ഥാപിച്ചിട്ടുള്ള
പരസ്യബോര്‍ഡുകളും
മറ്റും നീക്കം
ചെയ്യുന്നതിനും
നിരത്തുകള്‍
മനോഹരമാക്കുന്നതിനും
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പാക്കുന്നതു
വഴി അധിക വരുമാനം
നേടാന്‍ കഴിയുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ എപ്രകാരമാണ്
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇതിലൂടെ
ലഭിക്കുന്ന വരുമാനം
എങ്ങനെ വിനിയോഗിക്കാനും
ആര്‍ക്കൊക്കെ
വീതിക്കാനുമാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
മുന്‍സിപ്പാലിറ്റികളുടെ
രൂപീകരണം
3413.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
വര്‍ഷം എത്ര
മുന്‍സിപ്പാലിറ്റികള്‍
ആണ് രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് ;
(ബി)
ഏതൊക്കെ
പഞ്ചായത്തുകളാണ്
മുന്‍സിപ്പാലിറ്റികള്‍
ആയി
ഉയര്‍ത്തണമെന്നാവശ്യപ്പെട്ട്
പരിഗണനയില്‍ ഉള്ളത് ;
ഏതൊക്കെ
പഞ്ചായത്തുകള്‍
കൂട്ടിച്ചേര്‍ക്കാന്‍
ഉദ്ദേശിക്കുന്നു ;
(സി)
ഇൗ
വര്‍ഷം എത്ര
കോര്‍പ്പറേഷനുകള്‍
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു ; അവ
ഏതെല്ലാം എന്ന്
വ്യക്തമാക്കാമോ ?
രാജീവ് ആവാസ് യോജന (RAY)
3414.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജീവ്
ആവാസ് യോജന (RAY)
പദ്ധതി മുഖേന കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിക്കുന്ന ഫണ്ട്
ഉപയോഗിച്ച്
നടപ്പാക്കുന്ന
ഭവനനിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
സ്പെഷ്യൽ പർപ്പസ്
വെഹിക്കിൾ
രുപീകരിച്ചിണ്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഇത്
രൂപീകരിക്കുന്നതുമൂലം
ഗുണഭോക്താക്കളുടെ
തെരഞ്ഞെടുപ്പിലും
മറ്റും നിലവില്‍ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കുളള
അധികാരം തുടര്‍ന്നും
ലഭിക്കുമോ ; വിശദാംശം
ലഭ്യമാക്കുമോ ?
രാജാജി
നഗറിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
3415.
ശ്രീ.എസ്.ശർമ്മ
,,
ബി.സത്യന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയില്‍
ഹൃദയഭാഗത്തുളള രാജാജി
നഗറില്‍ സര്‍ക്കാര്‍
എന്തെല്ലാം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
ആസൂത്രണം
ചെയ്തിട്ടുളളത്
എന്നറിയിക്കാമോ;
(ബി)
ഇതിന്റെ
ഫലമായി പ്രദേശവാസികളെ
കുടിയൊഴിപ്പിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കുമോ ;
(സി)
രാജാജി
നഗറിന്റെ വികസനത്തിന്
നിലവിലുളള സ്ഥലം
പര്യാപ്തമാണോ;
(ഡി)
നിലവിലുളള
സ്ഥലം
മറ്റാവശ്യങ്ങള്‍ക്കായി
റിയല്‍ എസ്റ്റേറ്റ്
മാഫിയയ്ക്ക് മറിച്ച്
നല്‍കുന്നത്
ആശാസ്യമാണോ; ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍ നിലപാട്
അറിയിക്കുമോ?
നഗരസഭാ
പ്രദേശങ്ങളിലെ അനധികൃത
നി൪മ്മാണങ്ങളുടെ
ക്രമവത്ക്കരണം
3416.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
റ്റി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭാ
പ്രദേശങ്ങളിലെ
ഗുരുതരമല്ലാത്ത അനധികൃത
നി൪മ്മാണങ്ങള് പിഴ
ഈടാക്കി
ക്രമവത്ക്കരിക്കാ൯
നടപടികള്‍
എടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
ഉത്തരവുകള്‍
ഇറക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
എന്തെല്ലാം
ക൪ശന നിബന്ധനകള്‍ക്ക്
വിധേയമായാണ് അനധികൃത
നി൪മ്മാണങ്ങള്
ക്രമവത്ക്കരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
നഗരങ്ങളില്‍
അനധികൃത നി൪മ്മാണങ്ങള്
നടത്താതിരിക്കാ൯
എന്തെല്ലാം ക൪ശന
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ബൃഹത്തായ
നഗരവികസന പദ്ധതികള്‍
3417.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബൃഹത്തായ
നഗരവികസന
പദ്ധതികള്‍ക്കായി
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ടുകള്‍
തയ്യാറാക്കുന്നതിന്
ആവശ്യമായ തനതു ഫണ്ടും
സാങ്കേതിക ക്ഷമതയും
നഗരസഭകള്ക്കില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനാവശ്യമായ
സാങ്കേതിക സഹായം
നല്‍കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
ഏതെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ആരുടെയൊക്കെ
സഹായമാണ് പ്രസ്തുത
പദ്ധതിക്കായി
പ്രയോജനപ്പെടുത്തുന്നത്;
(ഡി)
എത്ര
കോടി രൂപയാണ് പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുവദിച്ചിട്ടുള്ളത്?
ചാലക്കുടി
നോര്‍ത്ത് ബസ്സ് സ്റ്റാന്റ്
3418.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എയുടെ
പ്രാദേശിക വികസന
ഫണ്ടില്‍ നിന്നും 25
ലക്ഷം രൂപ അനുവദിച്ച്,
ചാലക്കുടി
മുനിസിപ്പാലിറ്റിയില്‍
പണി കഴിച്ച ചാലക്കുടി
നോര്‍ത്ത് ബസ്സ്
സ്റ്റാന്റ് ഇനിയും
പ്രവര്‍ത്തനം
ആരംഭിയ്ക്കാത്തതു മൂലം
ജനങ്ങള്‍ക്ക്
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചാലക്കുടി
പട്ടണത്തിലെ
ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിനും,
നഗരത്തിന്റെ
വികസനത്തിന്
സഹായകരവുമായ പ്രസ്തുത
ബസ്സ് സ്റ്റാന്റ്
തുറന്നു
പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
വൈപ്പിന്‍
മണ്ഡലത്തില്‍ ജിഡ ഫണ്ട്
പ്രവൃത്തികള്‍
3419.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തില്‍ ജിഡ ഫണ്ട്
ഉപയോഗിച്ച്
നടന്നുവരുന്ന
പ്രവൃത്തികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
നഗരങ്ങളില്‍
സീവേജ് ട്രീറ്റ്മെന്റ്
പ്ലാന്റുകൾ
3420.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍ സീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റുകൾ
സ്ഥാപിക്കുന്നതിന്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
കോഴിക്കോട് നഗരത്തില്‍
സീവേജ് ട്രീറ്റ്മെന്റ്
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അവയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
നഗരമാലിന്യസംസ്കരണം
3421.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരമാലിന്യസംസ്കരണത്തിന്
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം പദ്ധികളാണ്
ഇതുവരെ
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
നഗരങ്ങളിലെ
വലിയൊളവുവരെ
മാലിന്യങ്ങള്‍ക്ക്
കാരണമാകുന്ന പ്രധാന
ഹോട്ടലുകള്‍,
ആശുപത്രികള്‍
എന്നിവയില്‍
നിന്നുണ്ടാകുന്ന
മാലിന്യങ്ങളെ
സംബന്ധിച്ച് എന്തു
സമീപനമാണ്
മാലിന്യസംസ്കരണകാര്യത്തില്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
മുനിസിപ്പാലിറ്റികളുടെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കാന്‍ പദ്ധതി
3422.
ശ്രീ.കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുനിസിപ്പാലിറ്റികളുടെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ;
(ബി)
എത്ര
മുനിസിപ്പാലിറ്റികളാണ്
പ്രസ്തുത പദ്ധതി
അനുസരിച്ച് നടപടികള്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ ;
(സി)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം ?
പാര്‍ട്ണര്‍
കേരള മിഷന്
3423.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാര്‍ട്ണര്‍
കേരള മിഷന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
മിഷന്
രൂപീകരിച്ചതെന്നാണ്;
പ്രസ്തുത മിഷന്റെ
നാളിതുവരെയുള്ള
പ്രവര്‍ത്തന പുരോഗതി
വെളിപ്പെടുത്തുമോ;
(സി)
പൊതു
സ്വകാര്യ
പങ്കാളിത്വത്തോടെ
പ്രാദേശിക
സര്‍ക്കാരുകള്‍
പദ്ധതികള്‍
നടപ്പാക്കുന്നതിന്
നിഷ്കര്‍ഷിച്ചിട്ടുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
മിഷന് നാളിതുവരെ എത്ര
കോടി രൂപയുടെ
പദ്ധതികളാണ്
ഏറ്റെടുക്കാന്‍
തയ്യാറായി നിക്ഷേപകര്‍
മുന്നോട്ടു
വന്നിട്ടുള്ളത് എന്ന്
വിശദമാക്കുമോ?
പാര്‍ട്ണര്‍
കേരള മീറ്റ്
3424.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാര്‍ട്ണര്‍
കേരള മീറ്റില്‍ എന്ത്
തുകയുടെ
പദ്ധതികള്‍ക്കാണ്
അംഗീകാരം
ലഭിച്ചത്;വിശദമാക്കാമോ;
(ബി)
ഇതില്‍
ആദ്യഘട്ടം
നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതെല്ലാം;
ഏതെല്ലാം നഗരസഭകളിലും
മുനിസിപ്പാലിറ്റികളിലുമാണ്
പദ്ധതികള്‍
നടപ്പിലാക്കുന്നത്; ഓരോ
പദ്ധതിയുടെയും അടങ്കല്‍
തുക
എത്രയാണ്;വിശദമാക്കാമോ;
(സി)
ഈ
പദ്ധതികള്‍ക്ക്
ധനകാര്യവകുപ്പ്
അംഗീകാരം
നല്‍കിയിട്ടുണ്ടോ?
ദേശീയ
ന്യൂനപക്ഷ കമ്മീഷനംഗത്തിന്െറ
കേരള സന്ദര്‍ശനം
3425.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
ചുമതലയുള്ള ദേശീയ
ന്യൂനപക്ഷ കമ്മീഷനംഗം
എന്നാണ് കേരളം
സന്ദര്‍ശിച്ചത്;
ഏതെല്ലാം ഔദ്യോഗിക
പരിപാടികളില്‍
സംബന്ധിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ന്യൂനപക്ഷ
ക്ഷേമങ്ങള്‍ക്കായുള്ള
പ്രധാനമന്ത്രിയുടെ
പതിനഞ്ചിന
പരിപാടിയുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തി എന്ന്
വ്യക്തമാക്കാമോ; ഇതിന്
നേതൃത്വം
നല്കുന്നത്ആരാണ്;
(സി)
ദേശീയ
ന്യൂനപക്ഷ കമ്മീഷനോട്
കേരളം എന്തെല്ലാം
ആവശ്യങ്ങളാണ്
ഉന്നയിച്ചത്; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ന്യൂനപക്ഷ
കമ്മീഷന്റെ കേരളത്തെ
സംബന്ധിച്ച നിഗമനം
എന്തെല്ലാമായിരുന്നു
എന്ന്
വെളിപ്പെടുത്തുമോ;
വിശദാംശം ലഭ്യമാക്കുമോ?
മദ്രസ
മോഡണൈസേഷന്‍ സ്കീം
3426.
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്രസ
മോഡണൈസേഷന്‍ സ്കീം
അനുസരിച്ച്
തിരുവനന്തപുരം
ജില്ലയില്‍ എന്ത് തുക
ചിലവഴിച്ചിട്ടുണ്ട് ;
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക്
എന്തെല്ലാം
ആവശ്യങ്ങള്‍ക്കായിട്ടാണ്
ചെലവഴിച്ചതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്കീം അനുസരിച്ച്
നെടുമങ്ങാട്, വെമ്പായം,
നന്നാട്ടുകാവ്,
വാവറയമ്പലം, വെള്ളൂര്‍,
അണ്ടൂര്‍ക്കോണം,
കണിയാപുരം എന്നീ
ജമാഅത്തുകളുടെ
നേതൃത്വത്തിലുള്ള
മദ്രസകള്‍ക്ക്
സാമ്പത്തിക സഹായം
നല്കാന് നടപടി
സ്വീകരിക്കുമോ?
മലപ്പുറം
ജില്ലയിലെ ന്യൂനപക്ഷ
പ്രൊമോട്ടര്‍
3427.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ന്യൂനപക്ഷ
പ്രൊമോട്ടര്‍മാരായി
എത്ര പേരെയാണ്
നിയമിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഇവരുടെ
ജോലിയുടെ സ്വഭാവവും
ഉത്തരവാദിത്വവും
വിശദമാക്കുമോ;
(സി)
പൊന്നാനി
മണ്ഡലത്തില്‍പ്പെടുന്ന
തദ്ദേശ സ്ഥാപനങ്ങളില്‍
നിയമിച്ചവരുടെ പേരും
വിലാസവും
തദ്ദേശസ്ഥാപനവും
വിശദമാക്കാമോ?
ന്യൂനപക്ഷ
ക്ഷേമ വകുപ്പു മുഖേന
നടപ്പാക്കി വരുന്ന പദ്ധതികള്‍
3428.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പു വഴി
നടപ്പാക്കി വരുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരാേഗതി
വ്യക്തമാക്കുമാേ;
(ബി)
ന്യൂനപക്ഷവിദ്യാര്‍ത്ഥികള്‍ക്ക്
കൂടുതല്‍
സ്കാേളര്ഷിപ്പുകളും,
താെഴില്‍ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
കൂടുതല്‍ സാമ്പത്തിക
സഹായങ്ങളും
നല്കുന്നതിനു്
നടപടികള്‍ ഉണ്ടാകുമാേ;
(സി)
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന് കീഴിലെ
പദ്ധതികള്‍ക്ക് കേന്ദ്ര
ഗവണ്മെന്റ് നല്കി
വരുന്ന സഹായങ്ങള്‍
എന്താെക്കെയെന്ന്
വ്യക്തമാക്കുമാേ?
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്കായി വിവിധ
പദ്ധതികള്‍
3429.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ന്യൂനപക്ഷ വിഭാഗങ്ങളായി
കണ്ടെത്തിയിട്ടുളളവ൪
ആരെക്കെയാണ്;
(ബി)
ഇവ൪ക്കായി
നടപ്പാക്കിവരുന്ന വിവിധ
പദ്ധതികള്‍
ഏതൊക്കെയാണ്;
(സി)
ഇതിനോടകം
എത്ര പേ൪ക്ക് പ്രസ്തുത
പദ്ധതിയില്‍ നിന്നു
ആനുകൂല്യം
ലഭിച്ചിട്ടുണ്ട്; ഇനം
തിരിച്ച്,
ജില്ലതിരിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്ക്
സ൪ക്കാ൪ സ൪വ്വീസില്‍
ജോലിക്കായി സംവരണം
ഏ൪പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ശതമാനം?