ഇന്ദിര ആവാസ് യോജന പദ്ധതി
3284.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിര
ആവാസ് യോജന പദ്ധതി
നടപ്പാക്കുന്നതിന്
സംസ്ഥാന വിഹിതമായ തുക
നല്കാ൯ കഴിഞ്ഞ നാലു
വ൪ഷമായി എത്ര തുകയാണ്
ബജറ്റില്‍
വകയിരുത്തിയിരിക്കുന്നത്;
ഒാരോ വ൪ഷത്തേയും കണക്ക്
വ്യക്തമാക്കുമോ;
(ബി)
തുക
വകയിരുത്തിയിരുന്നുവെങ്കില്‍
സംസ്ഥാനത്ത് ആകെ
അനുവദിച്ച
വീടുകള്‍ക്കും
നല്‍കാനുളള തുക
വകയിരുത്തിയിരുന്നോ;
അനുവദിച്ച വീടുകളുടെ
എണ്ണം എത്രയായിരുന്നു;
(സി)
സംസ്ഥാന
വിഹിതമായി ഈ പദ്ധതിക്ക്
ബ്ലോക്ക്
പഞ്ചായത്തുകള്‍ക്ക്
നല്‍കാനുളള ആകെ തുക
എത്രയെന്ന് വ൪ഷം
തിരിച്ചു വിശദമാക്കുമോ;
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി
ചെലവ്
3285.
ശ്രീ.എ.കെ.ബാലന്
,,
എ. പ്രദീപ്കുമാര്‍
,,
പി.ശ്രീരാമകൃഷ്ണന്
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്ഥാപനങ്ങളുടെ
പദ്ധതി ചെലവ്
സംബന്ധിച്ച
വികേന്ദ്രീകരണ ആസൂത്രണ
സംസ്ഥാനതല ഏകോപന
സമിതിയുടെ അവസാന
യോഗത്തിന്റെ
വിലയിരുത്തലുകള്‍
വിശദമാക്കാമോ; യോഗ
തീരുമാനങ്ങളുടെ
മിനിറ്റ്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
അര്‍ദ്ധവര്‍ഷം
പിന്നിട്ടപ്പോള്‍
തന്നാണ്ടിലെ
സര്‍ക്കാര്‍ പദ്ധതി
വിഹിതം എത്ര കോടി
ചെലവഴിക്കുകയുണ്ടായി;
മൊത്തം
വകയിരുത്തപ്പെട്ട
തുകയുടെ എത്ര
ശതമാനമാണത്;
(സി)
2013-14
വര്‍ഷത്തെ
തുടര്‍പദ്ധതികളുടെ എത്ര
കോടി രൂപ ഈ വര്‍ഷം
ചെലവഴിക്കേണ്ടതായിട്ടുണ്ടായിരുന്നു;
അതില്‍ ഇതിനകം
ചെലവഴിച്ചത് എത്ര;
(ഡി)
ജില്ലാ
ആസുത്രണ സമിതികള്‍
അംഗീകരിച്ച തന്നാണ്ടിലെ
പദ്ധതികളെല്ലാം കൂടി
എത്ര കോടി രൂപയുടേതാണ്;
മുന്‍വര്‍ഷത്തെ തുടര്‍
പദ്ധതികള്‍ എത്ര കോടി
രൂപയുടേതാണ്; ഇവയില്‍
മൊത്തം എത്ര കോടി
രൂപയുടെ പദ്ധതി ഇതിനകം
പൂര്ത്തീയാക്കുകയുണ്ടായി?
ബ്ലോക്ക് പഞ്ചായത്തുകളുടെ
പുനഃക്രമീകരണം
3286.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
ബ്ലോക്ക് പഞ്ചായത്തുകളെ
പുനഃക്രമീകരിക്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നടപടിയുമായി
ബന്ധപ്പെട്ട് ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
കോപ്പി ലഭ്യമാക്കുമോ?
പി.എം.ജി.എസ്
പദ്ധതി പ്രകാരം ഉള്ള റോഡ്
നിർമാണം
3287.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പി.എം.ജി.എസ് (ഗ്രാമീണ
റോഡ് വികസന പദ്ധതി)
പദ്ധതി ഒന്നാംഘട്ടമായി
എത്ര കിലോമീറ്റ൪ റോഡ്
പണി പൂ൪ത്തിയാക്കി ;
ഇനി എത്ര കിലോമീറ്റ൪
റോഡാണ്
പൂ൪ത്തിയാക്കനുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പി.എം.ജി.എസ്.വൈ
പദ്ധതിയ്ക്ക് എന്ത്
തുകയുടെ ചെലവാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
മേഖലയിലെ പണികള്‍ക്കാണ്
കരാ൪ നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ഡി)
മലബാ൪
മേഖലയില്‍ എത്ര
പണികളാണ് ഈ പദ്ധതി
പ്രകാരം നടപ്പില്‍
വരുത്തുന്നതെന്ന്
വ്യക്തമാക്കാമോ; ഇതിന്
ചെലവാകുന്ന തുകയെത്ര;
വിശദാംശം നല്‍കുമോ ?
ആര്.ഐ.ഡി.എഫ്.
ല്‍ ഉള്‍പ്പെടുത്തുന്നതിന്റെ
നടപടിക്രമം
3288.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങൾ
മുഖേന നബാര്‍ഡിലേക്ക്
ആര്.ഐ.ഡി.എഫ്. ല്‍
ഉള്‍പ്പെടുത്തുന്നതിന്
പ്രോജക്ട്
സമര്‍പ്പിക്കുന്നതിന്റെ
നടപടിക്രമം
വിശദമാക്കുമോ;
(ബി)
ആര്.ഐ.ഡി.എഫ്.-ല്‍
ഉള്‍പ്പെടുത്തി അനുമതി
ലഭിക്കുന്നതിനുളള
മാനദണ്ഡം എന്താണ്;
(സി)
ഈ
സർക്കാർ അധികാരമേറ്റ
ശേഷം ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍ ജില്ല
തിരിച്ച് നല്‍കുമോ?
ആര്.ഐ.ഡി.എഫ്.
പദ്ധതി കാഞ്ഞങ്ങാട്
മണ്ഡലത്തില്‍
3289.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ആര്.ഐ.ഡി.എഫ്. പദ്ധതി
പ്രകാരം എത്ര കോടിയുടെ
ഗ്രാന്റ്
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍
എന്തെല്ലാം
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ടെന്ന്,
പ്രവൃത്തി, അടങ്കല്‍
തുക അടിസ്ഥാനത്തില്‍
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍ പുതുതായി
ഏതെങ്കിലും
പ്രവൃത്തികള്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വികസന
അതോറിറ്റി
3290.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വികസന അതോറിറ്റിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെല്ലാം വികസന
അതോറിറ്റികളുടെ
പ്രവര്‍ത്തനമാണ്
ശക്തിപ്പെടുത്തിയത്
എന്ന് വ്യക്തമാക്കുമോ;
(സി)
വള്ളുവനാട്,
കോഴിക്കോട്, തൃശൂര്‍,
കൊല്ലം വികസന
അതോറിറ്റികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ?
മേലടി,
പന്തലായനി ബ്ലോക്കുകളിലെ
ഇന്ദിര ആവാസ് യോജന പദ്ധതി
3291.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇന്ദിര
ആവാസ് യോജന പദ്ധതി
പ്രകാരം കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
മേലടി, പന്തലായനി
ബ്ലോക്കുകളില്‍
2011-12, 2012-13,
2013-14 വ൪ഷങ്ങളില്
എത്ര പേ൪ക്ക് ആനുകൂല്യം
ലഭ്യമാക്കി; അനുവദിച്ച
തുക, പേര് എന്നിവ സഹിതം
വിവരങ്ങൾ ലഭ്യമാക്കാമോ?
ഇന്ദിര
ആവാസ് യോജന ഭവന പദ്ധതി
3292.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിര
ആവാസ് യോജന ഭവന പദ്ധതി
വിലയിരുത്തിയിട്ടുണ്ടോ;
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത പദ്ധതി
പ്രകാരം എത്ര വീടുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
അനുവദിച്ച
വീടുകളില്‍ എത്രയെണ്ണം
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
മുഴുവന്‍
പൂര്‍ത്തീകരിച്ചില്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ;
(സി)
വീടുകളുടെ
ഗുണഭോക്താക്കള്‍ക്ക്
മുഴുവന്‍ തുകയും
കൊടുത്ത്
തീര്‍ത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ എത്ര
പേര്‍ക്കായി എത്ര രൂപ
കൊടുക്കാന്‍
ബാക്കിയുണ്ടെന്ന് കാരണം
സഹിതം വിശദമാക്കുമോ;
(ഡി)
മുഴുവന്‍
തുകയും അടിയന്തരമായി
കൊടുത്തു തീര്‍ക്കാന്‍
നടപടി സ്വീകരിക്കുമോ?
ഇന്ദിര
ആവാസ് യോജന
3293.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇന്ദിര
ആവാസ് യോജനയനുസരിച്ച്
15.09.2011-നുശേഷം
എഗ്രിമെന്റ് വെച്ച
ഗുണഭാേക്താക്കള്‍ക്ക്
വര്‍ദ്ധിപ്പിച്ച
നിരക്കിലുള്ള യൂണിറ്റ്
കാേസ്റ്റ് 2011-12,
2012-13, 2013-14 എന്നീ
വര്‍ഷങ്ങളിലായി
നല്‍കുന്നതിന് ഉത്തരവായ
പ്രകാരം
അനുവദിക്കേണ്ടിയിരുന്ന
തുക, അനുവദിച്ച തുക,
ബാക്കി നല്‍കാനുള്ള തുക
എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍ ജില്ല
തിരിച്ചു നല്കുമാേ?
ഏറനാട്
മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ.
പദ്ധതി
3294.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ.(പ്രൈം
മിനിസ്റ്റേഴ്സ് ഗ്രാമീണ
സഡക് യോജന) പദ്ധതി
പ്രകാരം ഏറനാട്
മണ്ഡലത്തില്‍ ഏതെല്ലാം
റോഡുകള്‍ക്കാണ്
2011-12, 2013-14,
2014-15 വര്‍ഷത്തില്‍
ഭരണാനുമതി
ലഭിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇവയില്‍
പണി പൂര്‍ത്തിയായതും
ഇനിയും
പൂര്‍ത്തീകരിക്കാനുള്ളതുമായ
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
വ്യക്തമാക്കുമോ;
(സി)
പണി
പൂര്‍ത്തീകരിക്കുവാനുള്ള
പ്രവൃത്തികള്‍
അടിയന്തിരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നാട്ടിക
മണ്ഡലത്തിലെ ഇന്ദിരാ ആവാസ്
യോജന പദ്ധതി
3295.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിരാ
ആവാസ് യോജന പദ്ധതി
പ്രകാരം നാട്ടിക
നിയോജക മണ്ഡലത്തില്‍
പെടുന്ന ചേര്‍പ്പ്,
അന്തിക്കാട്, തളിക്കുളം
ബ്ല്ലോക്കുകളില് എത്ര
തുക വിതരണം
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
ബ്ലോക്കുകളില്‍ തുക
അനുവദിച്ച
ഗുണഭോക്താക്കളുടെ
എണ്ണവും കുടിശ്ശികയായ
അപേക്ഷകരുടെ എണ്ണവും
അറിയിക്കുമോ ?
ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
3296.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
തൊഴിലുറപ്ഫ് പദ്ധതി
പ്രകാരം
തൊഴിലെടുക്കുന്ന
തൊഴിലാളികള്‍ക്കും,
NREGS ജീവനക്കാ൪ക്കും
വേതനം മുടങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വേതനം
നല്കുന്നതില്
കാലതാമസമുണ്ടായാല്‍
നഷ്ടപരിഹാരം ഉള്‍പ്പെടെ
നല്‍കണമെന്ന് വ്യവസ്ഥ
ചെയ്യപ്പെട്ടിട്ടുണ്ടോ;
(സി)
വേതനം
മുടങ്ങിയ
തൊഴിലാളികള്‍ക്കും
ജീവനക്കാ൪ക്കും നഷ്ടം
കൂടി
ഉള്‍പ്പെടുത്തിക്കൊണ്ട്
വേതനം നല്കാ൯ സ൪ക്കാ൪
നടപടി സ്വീകരിക്കുമോ?
സാമൂഹ്യ-സാമ്പത്തിക-ജാതി
സെന്‍സസ്
3297.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012
ഏപ്രില്‍ 10-ന്
ആരംഭിച്ച
സാമൂഹ്യ-സാമ്പത്തിക-ജാതി
സെന്‍സസില്‍ ധാരാളം
തെറ്റുകള്‍
കടന്നുവന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
തെറ്റുകള്‍ തിരുത്തി
ലിസ്റ്റ്
പ്രസിദ്ധീകരിച്ചാേ;
ഇല്ലെങ്കില്‍, എപ്പോൾ
പ്രസിദ്ധീകരിക്കാന്‍
കഴിയും;
(ബി)
പ്രസ്തുത
സെന്‍സസിനായി ഇതുവരെ
എത്ര തുക ചെലവഴിച്ചു;
വിശദാംശം നല്കുമാേ;
(സി)
പ്രസിദ്ധീകരിക്കാന്‍
പാേകുന്ന
സാമൂഹ്യ-സാമ്പത്തിക-ജാതി
സെന്‍സസ്
അടിസ്ഥാനമാക്കി
ബി.പി.എല്‍. പട്ടിക
പ്രസിദ്ധീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
ആയതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമാേ;
(ഡി)
ഇൗ
ലിസ്റ്റ് ഉപയാേഗിച്ച്
ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള
ഗുണഭാേക്താക്കളെ
കണ്ടെത്താന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദാംശം നല്കുമാേ?
കാസ൪ഗോഡ്
ജില്ലയില്‍ ഉദുമ പഞ്ചായത്തിലെ
തിരുവക്കോളി ആസ്ഥാനമായി ക്ഷീര
സഹകരണ സംഘം
3298.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസ൪ഗോഡ്
ജില്ലയില്‍ ഉദുമ
പഞ്ചായത്തിലെ
തിരുവക്കോളി ആസ്ഥാനമായി
ക്ഷീര സഹകരണ സംഘം
രൂപീകരിക്കുന്നതിന്
അനുമതി
നല്‍കണമെന്നാവശ്യപ്പെട്ട്
പ്രദേശവാസികള്‍ സ്ഥലം
എം.എല്‍.എ. മുഖേന
നല്കിയ ഹ൪ജിയില്‍
എന്തെങ്കിലും
തുട൪നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
പാലക്കാട്
ജില്ലയിലെ തൊഴിലുറപ്പ്
തൊഴിലാളികളുടെ കൂലി കുടിശ്ശിക
3299.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ തൊഴിലുറപ്പ്
തൊഴിലാളികളുടെ കൂലി
കുടിശ്ശിക ഏത് മാസം
വരെയുള്ളതാണ് കൊടുത്ത്
തീര്‍ക്കാനുള്ളത്;
(ബി)
പാലക്കാട്
ജില്ലയില്‍
കുടിശ്ശികയായ ഫണ്ട്
എത്രയെന്ന് ബ്ലോക്ക്
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(സി)
തൊഴിലുറപ്പ്
പണികളില്‍ എന്തെങ്കിലും
ഭേദഗതി
വരുത്തിയിട്ടുണ്ടോ?
എങ്കില്‍ വിശദാംശം
നല്‍കുമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ ദേശീയ
തൊഴിലുറപ്പു പദ്ധതി
3300.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
തൊഴിലുറപ്പു പദ്ധതി
പ്രകാരം ഈ സാമ്പത്തിക
വര്‍ഷം ആലത്തൂര്‍
നിയോജകമണ്ഡലം
പരിധിയില്‍ എത്ര പുതിയ
തൊഴില്‍ ദിനങ്ങള്‍
സൃഷ്ടിച്ചു;
(ബി)
എത്ര
പേര്‍ക്ക് ഈ കാലയളവില്‍
തൊഴില്‍ ലഭിച്ചു;
ശരാശരി എത്ര തൊഴില്‍
ദിനങ്ങള്‍ ലഭിച്ചു
എന്ന് വ്യക്തമാക്കാമോ;
എത്ര തുക വേതനമായി
നല്കി;
(സി)
വേതന
കുടിശ്ശിക നിലവിലുണ്ടോ;
(ഡി)
ഈ
സാമ്പത്തിക വര്‍ഷത്തെ
തൊഴിലുറപ്പു
പ്രവര്‍ത്തിയിലൂടെ
Asset Creation
(കിണര്‍, കുളം, തോട്
എന്നിവയുടെ പുനര്‍
നിര്‍മ്മാണം)
എന്തെങ്കിലും
നടന്നിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ദുര്‍ബലരായ
ഭവന രഹിതര്‍ക്ക് വീട്
നിര്‍മ്മിക്കുവാന്‍ ധനസഹായം
3301.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദുര്‍ബലരായ
ഭവന രഹിതര്‍ക്ക് വീട്
നിര്‍മ്മിക്കുവാന്‍
ധനസഹായം നല്കുന്ന
ഏതെല്ലാം
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
നിലവിലുണ്ടെന്നും ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
പദ്ധതിയിലും
അനുവദിച്ചിട്ടുള്ള തുക
എത്രയാണെന്നും എത്ര
വീടുകള്‍
പൂര്‍ത്തിയാക്കിയെന്നും
പറയാമോ;
(ബി)
ഏതെങ്കിലും
ഭവന നിര്‍മ്മാണ
പദ്ധതിയില്‍ (ഐ എ വൈ
പോലുള്ള) ധനസഹായം
ഗുണഭോക്താക്കള്‍ക്ക്
നല്കാത്തതിനാല്
നിലവിലുണ്ടായിരുന്നവ
പൊളിച്ച ശേഷം
നിര്‍മ്മാണമാരംഭിച്ച
വീടുകളും
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത
അവസ്ഥയുണ്ടെന്ന്
അറിയുമോ;
(സി)
എങ്കില്‍
ഇത്തരം
ഗുണഭോക്താക്കള്‍ക്ക്
ധനസഹായം വിതരണം
ചെയ്യാന്‍
തടസ്സമെന്തായിരുന്നുവെന്ന്
പറയാമോ;
(ഡി)
2013-14
വര്‍ഷം വരെ
അനുവദിച്ചിരുന്ന എല്ലാ
വീടുകള്‍ക്കും ധനസഹായം
വിതരണം ചെയ്ത്
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന്
പറയാമോ?
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
റോഡുകളുടെ നിര്‍മ്മാണം
3302.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14
വര്‍ഷത്തെ
പി.എം.ജി.എസ്.വൈ. ഫേസ്
VIII
പാക്കേജില്പ്പെട്ടിട്ടുള്ള
ഏതെല്ലാം റോഡുകള്‍ ആണ്
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തില്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകളില്‍ എത്രയെണ്ണം
നിര്‍മ്മാണം
പൂര്‍ത്തിയാക്കി;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഫേസ്
VIII ല്‍ ഉള്‍പ്പെട്ട
എത്ര റോഡുകള്‍
പൂര്‍ത്തിയാക്കുവാനുണ്ട്;
ഓരോന്നിന്റെയും
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ഫേസ്
VIII ലെ എത്ര
റോഡുകള്‍ക്ക്
മെയിന്റനന്‍സിന് കരാര്‍
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
ഗ്രാമവികസന
വകുപ്പിലെ കമ്മിറ്റികള്‍
3303.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസനവകുപ്പില്‍
അനുവദിച്ചിരിക്കുന്ന
വിവിധ തസ്തികകളുടെ
എണ്ണം വ്യക്തമാക്കാമാേ;
(ബി)
ഗ്രാമവികസന
വകുപ്പില്‍ വിവിധ
വിഷയങ്ങളെക്കുറിച്ചു
പഠിച്ച് റിപ്പാേര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
നാളിതുവരെ എത്ര
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ട്;
ഇൗ കമ്മിറ്റികള്‍
റിപ്പാേര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമാേ;
(സി)
പ്രസ്തുത
കമ്മിറ്റികളുടെ
ശുപാര്‍ശകള്‍
അംഗീകരിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍, ഇതുമായി
ബന്ധപ്പെട്ട എത്ര
ഉത്തരവുകള്‍
ഇറങ്ങിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമാേ?
ഗ്രാമവികസന
വകുപ്പിലെ ഡ്രൈവര്‍മാരുടെ
സീനിയോറിറ്റി ലിസ്റ്റ്
3304.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പില്‍ ഡ്രൈവര്‍
ഗ്രേഡ് I, ഗ്രേഡ് II
ജീവനക്കാരുടെ 2014
വരെയുളള സീനിയോറിറ്റി
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കിൽ
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(സി)
ഇതുമൂലം
ജീവനക്കാര്‍ക്ക്
ലഭിക്കേണ്ട
അര്‍ഹതപ്പെട്ട
ആനുകൂല്യം ലഭിക്കാതെ
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
നഷ്ടപ്പെടാതിരിക്കാനുളള
നടപടി സ്വീകരിക്കാമോ;
വിശദമാക്കുമോ?
ഗ്രാമവികസന
വകുപ്പില്‍ ബ്ലോക്ക്
ഡെവലപ്മെന്റ് ഓഫീസ്ര
3305.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പിന്റെ ജോയിന്റ്
ബ്ലോക്ക് ഡെവലപ്മെന്റ്
ഓഫീസര്‍മാരില്‍ നിന്ന്
ബ്ലോക്ക് ഡെവലപ്മെന്റ്
ഓഫീസ്ര ആയി ഏറ്റവും
ഒടുവിലായി
സ്ഥാനക്കയറ്റം ലഭിച്ചത്
ആര്‍ക്കാണെന്നും,
ടിയാളുടെ സംയോജിത
സീനിയോറിറ്റി റാങ്ക്
നമ്പര്‍ എത്രയാണെന്നും
വ്യക്തമാക്കുമോ?
(ബി)
ഗ്രാമവികസന
വകുപ്പില്‍ ഇപ്പോള്‍
ബ്ലോക്ക് ഡെവലപ്മെന്റ്
ഓഫീസര്‍മാരുടെ എത്ര
ഒഴിവുകളുണ്ടെന്നും,
ആയത്
എവിടെയൊക്കെയാണെന്നും,
അവ എന്തു കൊണ്ടാണു
നികത്താത്തതെന്നും
വിശദമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ
പദ്ധതി
3306.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ
പദ്ധതി പ്രകാരം
മാവേലിക്കര
മണ്ഡലത്തില്‍ 2011-12,
2012-13, 2013-14
കാലയളവില്‍ അനുവദിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പി.എം.ജി.എസ്.വൈ
പദ്ധതി പ്രകാരം
മാവേലിക്കര
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിക്കുകയും പണി
ആരംഭിക്കുകയും പാതി
വഴിയില്‍
ഉപേക്ഷിക്കുകയും ചെയ്ത
റോഡുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
ഉപേക്ഷിക്കേണ്ടിവന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റോഡുകളുടെ പണി
പുനരാരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പുതുക്കാട്
മണ്ഡലത്തിലെ റോഡുകളുടെ
നവീകരണം
3307.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തില്‍ ഏതെല്ലാം
റോഡുകളാണ് പി എം ജി എസ്
വൈ
പദ്ധതിയിലുള്‍പ്പെടുത്തി
നവീകരിക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(ബി)
റോഡുകളുടെ
പേരും, ഇപ്പോഴത്തെ
സ്ഥിതിയും
വിശദമാക്കാമോ?
തൊഴിലുറപ്പ്
പദ്ധതി
3308.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14
സാമ്പത്തിക വര്‍ഷം
വൈക്കം നിയോജക
മണ്ഡലത്തില്‍പ്പെട്ട
ഓരോ പഞ്ചായത്തിലും
നഗരസഭയിലും തൊഴിലുറപ്പ്
പദ്ധതി പ്രകാരം
തൊഴിലാളികള്‍ക്ക്
ശരാശരി എത്ര തൊഴില്‍
ദിനങ്ങള്‍ വീതം
നല്‍കിയെന്നും ഓരോ
പഞ്ചായത്തിലും
നഗരസഭയിലും ഇതിനായി
എത്രരൂപ വീതം
ചെലവഴിച്ചു എന്നും
വ്യക്തമാക്കുമോ ;
(ബി)
വൈക്കം
നിയോജകമണ്ഡലത്തില്‍
2013-14 വര്‍ഷത്തിലെ
തൊഴിലുറപ്പ് പദ്ധതിയുടെ
മുഴുവന്‍ തുകയും
തൊഴിലാളികള്‍ക്ക്
നല്‍കിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ
;
(സി)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍
തൊഴിലുറപ്പ് പദ്ധതി
പ്രകാരം വൈക്കം നിയോജക
മണ്ഡലത്തിലെ വിവിധ
തദ്ദേശഭരണ
സ്ഥാപനങ്ങളില്‍ ഇതുവരെ
(November 22 വരെ)എത്ര
തൊഴില്‍ ദിനങ്ങള്‍
നല്‍കിയിട്ടുണ്ടെന്നും
ഇത് കഴിഞ്ഞ വര്‍ഷവുമായി
പരിശോധിച്ചാല്‍
എത്രമാത്രം കുറവാണ്
വന്നിട്ടുള്ളതെന്നും
വ്യക്തമാക്കുമോ ;
(ഡി)
തൊഴിലുറപ്പ്
പദ്ധതിക്കായി
മുന്‍വര്‍ഷത്തെപ്പോലെ
തന്നെ സര്‍ക്കാര്‍ പണം
അനുവദിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍
എത്രമാത്രമാണ് കുറവ്
വന്നിട്ടുള്ളതെന്നും
വ്യക്തമാക്കുമോ ?
തൊഴിലുറപ്പ്
പദ്ധതി
3309.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
നിയമമനുസരിച്ച് 2014-15
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്ത് ഇതുവരെ
എത്ര തൊഴില്‍ ദിനങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ട്;
(ബി)
തൊഴിലിനായി
രജിസ്റ്റര്‍ ചെയ്ത
കുടുംബങ്ങള്‍, തൊഴില്‍
ലഭ്യമാക്കിയ
കുടുംബങ്ങള്‍, ശരാശരി
ലഭ്യമായ തൊഴില്‍
ദിനങ്ങള്‍ എന്നിവ
വിശദമാക്കാമോ?
തൊഴിലുറപ്പ്
പദ്ധതി - സൃഷ്ടിക്കപ്പെട്ട
തൊഴില്‍ ദിനങ്ങള്‍
3310.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി പ്രകാരം
2013-2014 വര്‍ഷത്തില്‍
ഓരോ ജില്ലയിലും എത്ര
തൊഴില്‍ ദിനങ്ങള്‍
സൃഷ്ടിക്കപ്പെട്ടു
എന്ന് വിശദമാക്കാമോ?
കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തിലെ
പി.എം.ജി.എസ്.വൈ പദ്ധതി
3311.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പി.എം.ജി.എസ്.വൈ
പദ്ധതി പ്രകാരം എത്ര
റോഡുകളുടെ
പ്രവൃത്തികളാണ്
ഏറ്റെടുത്തതെന്നും
അവയില്‍ എത്ര
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ പേര്
അടങ്കല്‍ തുക,
പ്രവൃത്തി പുരോഗതി
എന്നിവ സംബന്ധിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പയ്യന്നൂര്‍
വെള്ളൂര്‍ എന്‍.എച്ച്.-
കൊളേക്കര - ചേനോക്ക് റോഡ്
നിര്‍മ്മാണം
3312.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14
വര്‍ഷത്തെ നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പയ്യന്നൂര്‍ നഗരസഭയിലെ
വെള്ളൂര്‍ എന്‍.എച്ച്.-
കൊളേക്കര - ചേനോക്ക്
റോഡ്
അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള
പ്രവൃത്തിയുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
റോഡ് പ്രവൃത്തി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
തൊഴിലുറപ്പ്
പദ്ധതിയുടെ മാര്‍ഗരേഖ -
പുതുക്കിയ മാനദണ്ഡം
3313.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിയുടെ മാര്‍ഗരേഖ
പ്രകാരം 60 ശതമാനം
കൂലിയും 40 ശതമാനം
നിര്‍മ്മാണ
സാമഗ്രികള്‍, മറ്റു
ഭരണച്ചെലവുകള്‍ എന്ന
വ്യവസ്ഥക്ക്
കേന്ദ്രസര്‍ക്കാര്‍
മാറ്റം
വരുത്തിയിട്ടുണ്ടോ;
(ബി)
പുതുക്കിയ
മാനദണ്ഡ പ്രകാരം വിഹിതം
കുറയ്ക്കുന്നത്
പദ്ധതിയുടെ
ഗുണഭോക്താക്കളെ സാരമായി
ബാധിക്കുമോയെന്ന്
വ്യക്തമാക്കാമോ ;
(സി)
തൊഴിലാളി
കുടുംബങ്ങളെ ദോഷകരമായി
ബാധിക്കുന്ന ഇത്തരം
വ്യവസ്ഥ മാറ്റണമെന്ന്
കേന്ദ്ര സര്‍ക്കാറിനോട്
ആവശ്യപ്പെടുമോയെന്ന്
വ്യക്തമാക്കാമോ?
തൊഴിലുറപ്പ്
പദ്ധതിയിന്‍ കീഴില്‍ കൂടുതൽ
പ്രവൃത്തികൾ
3314.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പു
പദ്ധതിയിന്‍ കീഴില്‍
ജൈവകൃഷി വ്യാപനം,
നെല്‍കൃഷിയും അനുബന്ധ
പ്രവൃത്തികളും,
ജലസ്രോതസ്സുകളുടെയും
മറ്റും വൃത്തിയാക്കല്‍,
മാലിന്യ
നിര്‍മ്മാര്‍ജ്ജനം,
സംഘകൃഷി എന്നീ
പ്രവൃത്തികള്‍ കൂടി
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ
;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത പ്രവൃത്തികള്‍
കൂടി
ഉള്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
തൊഴിലുറപ്പ്
പദ്ധതിയില്‍ കാര്‍ഷിക മേഖലയെ
ഉള്‍പ്പെടുത്തല്‍
3315.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതി ഫലപ്രദമായി
പ്രയോജനപ്പെടുത്തുന്നത്
സംബന്ധിച്ച് എം. മുരളി
കമ്മീഷന്
സര്‍ക്കാരിന്
സമര്‍പ്പിച്ച
റിപ്പോര്ട്ടിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
കാര്‍ഷിക
മേഖലയെ തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കാന്‍
കഴിഞ്ഞോയെന്ന്
വ്യക്തമാക്കാമോ;
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക് ക്ഷേമ
പെന്ഷന്
3316.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2013-14
വര്‍ഷത്തെ ബഡ്ജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ചിരുന്ന
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക് ക്ഷേമ
പെന്ഷന്
നടപ്പിലാക്കണമെന്ന
പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ;
എത്ര തൊഴിലാളികളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
അഹാഡ്സിന്‍െറ
പ്രൊപ്പോസല്‍
3317.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചീഫ്
സെക്രട്ടറി
അധ്യക്ഷനായുള്ള
സംസ്ഥാനതല അംഗീകാര
സമിതിക്ക്
(എസ്.എല്‍.എസ്.സി.)
19.5.2012-ല്‍
സമര്‍പ്പിച്ച
പ്രൊപ്പോസലില്‍ 556
ലക്ഷം രൂപയുടെ
പദ്ധതികളുടെ
നടപ്പാക്കല്‍ ഏജന്‍സി
ആരാണ്;
(ബി)
ഈ
തുകയ്ക്ക് തയ്യാറാക്കിയ
പദ്ധതികള്‍ ഏതെല്ലാം;
ഇതില്‍ ഏതെല്ലാം
പദ്ധതികള്‍ നടപ്പാക്കി;
ഇതിനായി ചെലവാക്കിയ
തുകയെത്ര; ഇതിന്റെ
ഭൗതിക നേട്ടം
വിലയിരുത്താമോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ;
(സി)
ഇതില്‍
നടപ്പാക്കാത്ത
പദ്ധതികള്‍
ഏതെല്ലാമെന്നറിയിക്കുമോ
?
മഹാത്മാഗാന്ധി
ഗ്രാമീണ തൊഴിലുറപ്പ് നിയമം
-എെ.പി.പി.ഇ. പരിശീലനം -
ബ്ലോക്കുകളെ
തെരഞ്ഞടുത്തത്തിനുള്ള
മാനദണ്ഡം
3318.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ഗ്രാമീണ തൊഴിലുറപ്പ്
നിയമം രാജ്യത്തെ 2500
തെരഞ്ഞെടുക്കപ്പെട്ട
പിന്നോക്ക
ബ്ലോക്കുകളില്‍
കേന്ദ്രീകരിക്കുന്നതിനും
അതിനായി ഇന്റന്‍സീവ്
പാര്‍ട്ടിസിപ്പേറ്ററി
പ്ലാനിംഗ് എക്സര്‍സെെസ്
എെ.പി.പി.ഇ. പരിശീലനം
നടത്താനുള്ള
കേന്ദ്രസര്‍ക്കാര്‍
തീരുമാന പ്രകാരം
സംസ്ഥാനത്ത് എത്ര
ബ്ലോക്കുകളാണ്
തെരഞ്ഞടുക്കപ്പെട്ടത്
എന്നും ഏത്
മാനദണ്ഡമനുസരിച്ചാണ്
തെരഞ്ഞടുത്തതെന്നും
വിശദമാക്കാമോ;
(ബി)
എെ.പി.പി.ഇ.
പരിശീലനത്തിനായി
തെരഞ്ഞെടുത്ത
ബ്ലോക്കുകള്‍
ജില്ലാടിസ്ഥാനത്തില്‍
എത്ര വീതമെന്ന്
വ്യക്തമാക്കാമോ;
(സി)
ഏത്
മാനദണ്ഡമനുസരിച്ചാണ്
എെ.പി.പി.ഇ. പരിശീലനം
നടത്താനുള്ള
കേന്ദ്രസര്‍ക്കാര്‍
തീരുമാന പ്രകാരം
സംസ്ഥാനത്ത്
ബ്ലോക്കുകളെ
തെരഞ്ഞടുത്തതെന്ന്
വിശദമാക്കാമോ?
പ്രാപ്പൊയില്‍-ചൂരപ്പടവ്-ചട്ടിവയല്‍
റോഡ്
3319.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14
വര്‍ഷത്തെ ആസ്തി വികസന
പദ്ധതിയില്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
ചെറുപുഴ
ഗ്രാമപഞ്ചായത്തിലെ
പ്രാപ്പൊയില്‍-ചൂരപ്പടവ്-ചട്ടിവയല്‍
റോഡ്
അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള
പ്രവൃത്തിയുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ ;
(ബി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത പ്രവൃത്തി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ ?
പി.എം.ജി.എസ്.വെെ-2
പദ്ധതി പ്രകാരമുള്ള 570
കിലോമീറ്റര്‍ റോഡ്
3320.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ
പി.എം.ജി.എസ്.വെെ-2
അനുസരിച്ച് 570
കിലോമീറ്റര്‍ റോഡ്
അനുവദിച്ചുകൊണ്ടുള്ള
നിര്‍ദ്ദേശം
കേന്ദ്രസര്‍ക്കാരില്‍
നിന്നും എപ്പോഴാണ്
ലഭിച്ച തെന്നു
വ്യക്തമാക്കുമോ;
(ബി)
അതനുസരിച്ചുള്ള
ഡിസ്ട്രിക്ട് റൂറല്‍
റോഡ് പ്ലാന്‍
തയ്യാറാക്കി
കേന്ദ്രത്തില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
കാരണം വ്യക്തമാക്കുമോ;
എപ്പോഴേയ്ക്ക്
സമര്‍പ്പിക്കാന്‍
കഴിയും എന്നറിയിക്കുമോ;
(സി)
പ്രസ്തുത
570 കിലോ മീറ്ററില്‍
കണ്ണൂര്‍ ജില്ലയ്ക്ക്
എത്ര കിലോമീറ്റര്‍
റോഡാണ് ടാര്‍ജറ്റ്
നിശ്ചയിച്ചിരിക്കുന്നത്;
ടാര്‍ജറ്റ്
നിശ്ചയിക്കുന്നതിനുള്ള
മാനദണ്ഡമെന്താണ്;
മിഷന്
676 -ന്റെ ഭാഗമായുള്ള വികസന
പദ്ധതികള്‍
3321.
ശ്രീ.എം.എ.
വാഹീദ്
,,
വി.പി.സജീന്ദ്രന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 -ന്റെ ഭാഗമായി
ആസൂത്രണ ബോര്‍ഡിന്റെ
നേതൃത്വത്തില്‍
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് മിഷന്റെ
കീഴില്‍
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതികളുടെ
രൂപരേഖ തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
വയനാട്
ജില്ലയില്‍ പി.എം.ജി.എസ്.വെെ-
II -ല്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
റോഡുകൾ
3322.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ നിന്നും
പി.എം.ജി.എസ്.വെെ- II
-ല്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
റോഡുകളുടെ ബ്ലോക്കുതല
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഓരോ
റോഡിനും എത്ര തുകയാണ്
വകയിരുത്തിയിരിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റോഡുകള്‍ക്കുള്ള
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കുമോ?
സംസ്ഥാന പ്ലാന്‍ഫണ്ട്
വിനിയോഗം
3323.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പ്ലാന്‍ഫണ്ട്
ചിലവഴിക്കുന്നതിന്
വിവിധ വകുപ്പുകള്‍ക്ക്
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വാര്‍ഷിക
പ്ലാന്‍
ഇംപ്ലിമെന്റേഷന്റെ
പുരോഗതി
വിലയിരുത്തുന്നതിന്
ഇന്ന് എന്തെല്ലാം
സംവിധാനങ്ങള്‍ ആണ്
നിലവിലുള്ളത്;
(സി)
സംസ്ഥാനത്തെ
മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള
മന്ത്രിമാര്‍ക്കും,
വകുപ്പു
തലവന്മാര്ക്കും
പ്ലാന്‍ നിര്‍വ്വഹണ
പുരോഗതി തത്സമയം
അറിയുന്നതിനായി
എന്തെല്ലാം ആധുനിക
സംവിധാനങ്ങള്‍ ആണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
വിവിധ വകുപ്പുകള്‍
പ്ലാന്‍ഫണ്ട്
വിനിയോഗിച്ചതിന്റെ
വിശദാംശം 31-10-2014
തീയതി പ്രകാരമുള്ളത്
വ്യക്തമാക്കാമോ?
പദ്ധതി
നിര്‍വ്വഹണ പുരോഗതി
3324.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാന പദ്ധതി
നിര്‍വ്വഹണ
പുരോഗതിയുടെ ഓരോ മാസം
അടിസ്ഥാനത്തിലുള്ള
കണക്കുകള്‍
വിശദമാക്കാമോ ;
(ബി)
പിന്നിട്ട
മൂന്ന്
ക്വാര്‍ട്ടറുകളില്‍
ഓരോ ക്വാര്‍ട്ടറിലും
പദ്ധതി വിഹിതത്തിന്റെ
എത്ര ശതമാനം വീതം
ചെലവഴിക്കുകയുണ്ടായിട്ടുണ്ട്
?
ത്രിതല
പഞ്ചായത്ത് പഞ്ചവത്സര പദ്ധതി
3325.
ശ്രീ.സണ്ണി
ജോസഫ്
,,
പി.സി വിഷ്ണുനാഥ്
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്ത് പഞ്ചവത്സര
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിലെ
ഉദ്യോഗസ്ഥ മേധാവിത്വം
അവസാനിപ്പിച്ച്
ജനപ്രതിനിധികള്‍ക്ക്
അധികാരം ലഭ്യമാക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
എക്കണോമിക്സ്
& സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പില്‍ പുതുതായി താലൂക്ക്
സ്റ്റാറ്റിസ്റ്റിക്സ്
ഓഫീസുകള്‍
3326.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എക്കണോമിക്സ്
&
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പില്‍ പുതുതായി 14
താലൂക്ക്
സ്റ്റാറ്റിസ്റ്റിക്സ്
ഓഫീസുകള്‍
അനുവദിക്കാന്‍
പ്രഖ്യാപനം
നടത്തുകയുണ്ടായോ;
(ബി)
പ്രസ്തുത ഓഫീസുകളുടെ
പ്രവര്‍ത്തനം
തുടങ്ങിയിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്ത് നടപടി
സ്വീകരിച്ചു?
ഉടുമ്പന്‍ചോല
ഇക്കണോമിക്കല്‍ &
സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്
T *3327.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉടുമ്പന്‍ചോല
ഇക്കണോമിക്കല്‍ &
സ്റ്റാറ്റിസ്റ്റിക്കല്‍
ഓഫീസ് എവിടെയാണ്
പ്രവര്‍ത്തിക്കുന്നത്
അറിയിക്കാമോ;
(ബി)
ഉടുമ്പന്‍ചോല
ആസ്ഥാനമായ
നെടുംകണ്ടത്ത്
പണിപൂര്‍ത്തീകരിച്ച്
ഉദ്ഘാടനം
കഴിഞ്ഞിട്ടുള്ള സിവില്‍
സ്റ്റേഷനില്‍
ഇക്കണോമിക്കല്‍ &
സ്റ്റാറ്റിസ്റ്റിക്കല്‍
ഓഫീസ്
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
കെട്ടിട സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഉടുമ്പന്‍ചോല
താലൂക്കിലെ നെടുംകണ്ടം
സിവില്‍ സ്റ്റേഷനില്‍
പ്രവര്‍ത്തിക്കേണ്ട
സ്ഥാപനം മറ്റൊരു
താലൂക്കില്‍പ്പെടുന്ന
കട്ടപ്പനയില്‍ വാടക
കെട്ടിടത്തില്‍
പ്രവര്ത്തിച്ചുവരാന്
ഇടയാകുന്ന സാഹചര്യം
വിശദീകരിക്കാമോ;
(ഡി)
ഉടുമ്പന്‍ചോല
താലൂക്ക് ആസ്ഥാനമായ
നെടുംകണ്ടത്തെ സിവില്‍
സ്റ്റേഷനിലേയ്ക്ക്
താലൂക്ക്
ഇക്കണോമിക്കല്‍ &
സ്റ്റാറ്റിസ്റ്റിക്കല്‍
ഓഫീസ് മാറ്റി
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
കണ്‍സോര്‍ഷ്യം
ഓഫ് റിട്ടയേര്‍ഡ്
എക്സ്പേര്‍ട്ട്സ് ഫോര്‍
ഡവലപ്പ്മെന്റ്
T *3328.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
വൈദഗ്ദ്ധ്യം ഉള്ള
വിരമിച്ച ഉദ്യോഗസ്ഥരെ
ഉള്‍പ്പെടുത്തി
കണ്‍സോര്‍ഷ്യം ഓഫ്
റിട്ടയേര്‍ഡ്
എക്സ്പേര്‍ട്ട്സ് ഫോര്‍
ഡവലപ്പ്മെന്റ് എന്ന ഒരു
കമ്പനി രൂപീകരണം
സംബന്ധിച്ച് എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ
;
(ബി)
പ്രസ്തുത
കമ്പനി രൂപീകരണം
സാദ്ധ്യമാക്കുന്നതിന്
സമയബന്ധിത നടപടികള്‍
സ്വീകരിക്കുമോ ;
(സി)
തന്നാണ്ടില്‍
ഇതിലേക്കായി എന്ത് തുക
വകയിരുത്തിയിട്ടുണ്ടെന്നറിയിക്കുമോ
;
(ഡി)
വകയിരുത്തിയിട്ടില്ലെങ്കില്‍
തുടര്‍ ബജറ്റില്‍
പ്രസ്തുത കമ്പനി
രൂപീകരണത്തിന്
പ്രാഥമികമായി
വേണ്ടുന്നതായ അടങ്കല്‍
തുക വകയിരുത്തുന്നതിന്
ശ്രമമുണ്ടാകുമോ ?
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ അവലോകനം
3329.
ശ്രീ.എളമരം
കരീം
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
ബി.സത്യന്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കിവരുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
2014-15-ല്‍
വിവിധ വകുപ്പുകള്‍
നടപ്പിലാക്കി വരുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ ചെലവിനെ
സംബന്ധിച്ച വിവരങ്ങള്‍
നല്‍കുമോ;
(സി)
കേന്ദ്രാവിഷ്കൃത
പദ്ധതി നടത്തിപ്പിനെ
സംബന്ധിച്ച് പരിശോധന
നടത്തുന്നത് എന്തെല്ലാം
സംവിധാനങ്ങളിലൂടെയാണ്
എന്നറിയിക്കാമോ ;
(ഡി)
സംസ്ഥാനത്ത്
യഥാസമയം
നടപ്പിലാക്കാന്‍
കഴിയാത്തതിന്റെ പേരില്‍
കേന്ദ്രം നല്കിയ
ഏതെങ്കിലും പദ്ധതി തുക
തിരിച്ച്
നല്കുകയുണ്ടായിട്ടുണ്ടോ;
ടൂറിസം വകുപ്പ്
തിരിച്ച് നല്കിയ തുക
ഏതെല്ലാം ഇനത്തില്‍
എത്ര കോടിയായിരുന്നു;
വിശദമാക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ നിര്‍വ്വഹണത്തിലെ
കാലതാമസം
3330.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
നിര്‍വ്വഹണത്തിന്
നേരിടുന്ന കാലതാമസം
പരിഹരിക്കാന്‍
എന്തെങ്കിലും നടപടികള്‍
കൊക്കൊണ്ടിട്ടുണ്ടോ?
തദ്ദേശസ്ഥാപനങ്ങളുടെ
പദ്ധതി തുക വിനിയോഗിക്കാന്‍
നടപടി
T *3331.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്ഥാപനങ്ങളുടെ പദ്ധതി
തുക പകുതി പോലും
ചെലവഴിക്കുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവാരത്തെ
ബാധിക്കാതിരിക്കാന്‍
സര്‍ക്കാര്‍
സ്വീകരിക്കുന്ന നടപടികൾ
വിശദമാക്കുമോ;
(സി)
പദ്ധതികള്‍
സമയ ബന്ധിതമായി
ആവിഷ്കരിക്കുന്നതിനും,
പൂര്‍ത്തീകരിക്കാനും
എന്തൊക്കെ ശക്തമായ
നടപടികളാണ്
സ്വീകരിക്കന്നതെന്ന്
വ്യക്തമാക്കുമോ?
2014-2015
ലെ വാര്‍ഷിക പദ്ധതി ചെലവ്
T *3332.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-2015
ല്‍ സംസ്ഥാനത്തിന്റെ
നിശ്ചയിക്കപ്പെട്ട
വാര്‍ഷിക പദ്ധതി ചെലവ്
എത്രയാണ് ;
(ബി)
ആദ്യം
നിശ്ചിയിക്കപ്പെട്ട
വാര്‍ഷിക പദ്ധതി ചെലവ്
ഏതെങ്കിലും ഘട്ടത്തില്‍
വെട്ടിക്കുറക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ
;
(സി)
അങ്ങനെയെങ്കില്‍
എത്ര തുക
വെട്ടിക്കുറച്ചുവെന്നും
പുതുക്കിയ വാര്‍ഷിക
പദ്ധതിചെലവ്
എത്രയെന്നും
വ്യക്തമാക്കുമോ ;
(ഡി)
ആദ്യം
നിശ്ചയിക്കപ്പെട്ട
വാര്‍ഷിക പദ്ധതി ചെലവ്
വെട്ടിക്കുറയ്ക്കുവാന്‍
തീരുമാനിക്കുവാനിടയായ
സാഹചര്യങ്ങള്‍
വിശദീകരിക്കുമോ ;
(ഇ)
വിവിധ
വകുപ്പുകള്‍ 2014
നവംബര്‍ 30 വരെ
ചെലവഴിച്ച പദ്ധതി തുക
എത്രയെന്നു
വ്യക്തമാക്കുമോ ?
കേരള
പരിപ്രേക്ഷ്യ പദ്ധതി 2030
3333.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ആസൂത്രണ ബോര്‍ഡ് കേരള
പരിപ്രേക്ഷ്യ പദ്ധതി
2030 ന് രൂപം
കൊടുത്തിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്നും
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ;
(സി)
പദ്ധതിക്കുള്ള
നിര്‍ദ്ദേശങ്ങള്‍ ആരാണ്
തയ്യാറാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
പദ്ധതിയില്‍
ഏതെല്ലാം
മേഖലകള്‍ക്കാണ്
മുന്‍തൂക്കം
നല്‍കിയിട്ടുള്ളതെന്നും
വിശദാംശം
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ?
RIDF
പദ്ധതി
3334.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
RIDF
പദ്ധതിയുടെ എത്രാമത്തെ
ഘട്ടമാണ് ഇപ്പോള്‍
നടന്നുവരുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
വര്‍ഷവും RIDF
പദ്ധതിക്കായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
എത്ര തുക
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
RIDF
ല്‍ ഉള്‍പ്പെടുത്തുന്ന
പ്രവൃത്തികള്‍ക്കായി
സംസ്ഥാന
ഗവണ്മെന്റിന്റെ വിഹിതം
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
ശതമാനമാണെന്ന്
അറിയിക്കുമോ;
(ഡി)
RIDF
ല്‍ നിന്നും വിവിധ
പ്രവൃത്തികള്‍ക്കായി
തുക
അനുവദിക്കുന്നതിനുള്ള
മാനദണ്ഡവും
നടപടിക്രമവും
വിശദമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വാമനപുരം
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
RIDF ഫണ്ട്
വിനിയോഗിച്ചതെന്നും ;
അവയ്ക്ക് അനുവദിച്ച
തുകയും അറിയിക്കുമോ;
(എഫ്)
വാമനപുരം
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികളാണ്
പുതുതായി RIDF
പദ്ധതിയിലുള്‍പ്പെടുത്തി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
പാല്
ഉത്പാദനം
വര്‍ദ്ധിപ്പിക്കുവാന്‍ പദ്ധതി
3335.
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
ഷാഫി പറമ്പില്‍
,,
വര്‍ക്കല കഹാര്‍
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാല്
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
പാല്
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതിക്കായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പാലിന്റെ
ഗുണനിലവാരം
3336.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യപ്പെടുന്ന
പാല്,
പാലുല്പന്നങ്ങള്
ഇവയുടെ ഗുണനിലവാരം
പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്
വ്യക്തമാക്കുമോ ;
(ബി)
കേരളത്തില്‍
വില്‍ക്കപ്പെടുന്ന
പ്രസ്തുത
ഉല്പന്നങ്ങളില്
ഏതെല്ലാം
കമ്പനികളുടെടേതാണ്
ഗുണനിലവാരപരിശോധനകളില്
മോശമാണെന്ന്
കണ്ടെത്തിയിട്ടുള്ളത് ;
കമ്പനികളുടെ പേര്
അടക്കം വിശദാംശം
ലഭ്യമാക്കുമോ ;
(സി)
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
അന്യസംസ്ഥാന പാലും,
പാലുല്പന്നങ്ങളും ഗുണ
നിലവാരമില്ലാത്തതാണെന്നും
വിഷാംശം, കീടനാശിനി,
മറ്റ് മായങ്ങള്‍ എന്നിവ
അടങ്ങിയതാണെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
ഇത്തരം ഉല്പന്നങ്ങളുടെ
വില്പന നടത്തുന്ന
ഏജന്‍സികള്‍ക്ക്
ലൈസന്‍സിംഗ് സമ്പ്രദായം
ഏര്‍പ്പെടുത്തുന്നകാര്യം
പരിഗണിക്കുമോ ?
പാലുല്പാദന
രംഗത്ത് സ്വയം പര്യാപ്തത
3337.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലുല്പാദന
രംഗത്ത് കേരളത്തെ ഒരു
സ്വയം പര്യാപ്ത
സംസ്ഥാനമാക്കി
മാറ്റിയെടുക്കാന്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
പാലിന്റെ ഉപഭോഗം
പ്രതിദിനം
എത്രയാണെന്നും,
പാലിന്റെ ഉല്‍പ്പാദനം
എത്രയാണെന്നും , കുറവ്
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞവര്‍ഷം
സംസ്ഥാനത്ത്
പൊട്ടിപ്പുറപ്പെട്ട
കുളമ്പുരോഗം
പാലുല്‍പ്പാദനത്തെ
എപ്രകാരം
ബാധിച്ചിട്ടുണ്ട് ;
ക്ഷീരകര്‍ഷക
ക്ഷേമനിധി
3338.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ക്ഷീരകര്‍ഷക
ക്ഷേമനിധിയില്‍ 2012
ജനുവരി 1 മുതല്‍
നാളിതുവരെ
തിരുവനന്തപുരം
ജില്ലയിലെ എല്ലാ
ബ്ലോക്കുകളിലുമുള്ള
താഴെ പറയുന്ന
വിവരങ്ങള്‍
ലഭ്യമാക്കുക;
1. അംഗത്വത്തിന്
അപേക്ഷിച്ചവരുടെ എണ്ണം
2. അംഗത്വം
അംഗീകരിച്ചവരുടെ എണ്ണം
3. പെന്ഷന്
അപേക്ഷിച്ചവരുടെ എണ്ണം
4. പെന്ഷന്
ലഭിച്ചവരുടെ എണ്ണം
5. കുടുംബപെന്ഷന്
അപേക്ഷിച്ചവരുടെ എണ്ണം
6. കുടുംബപെന്ഷന്
ലഭിച്ചവരുടെ എണ്ണം
7. ചികിത്സാസഹായത്തിന്
അപേക്ഷിച്ചവരുടെ എണ്ണം
8. ചികിത്സാസഹായം
ലഭിച്ചവരുടെ എണ്ണം
9. വിവാഹധനസഹായത്തിന്
അപേക്ഷിച്ചവരുടെ എണ്ണം
10. വിവാഹധനസഹായം
ലഭിച്ചവരുടെ എണ്ണം
11. മരണാനന്തര
സഹായത്തിന്
അപേക്ഷിച്ചവരുടെ എണ്ണം
12. മരണാനന്തര സഹായം
അനുവദിച്ചവരുടെ എണ്ണം
ക്ഷീരകര്‍ഷകര്‍ക്ക്
തൊഴിലുറപ്പ് പദ്ധതി
3339.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീരകര്‍ഷകരെ
തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാരില്‍
നിന്നും എന്തെങ്കിലും
ഉറപ്പ് ലഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കൊരട്ടി പഞ്ചായത്തില്‍
വാദ്യകലാകേന്ദ്രം
3340.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചവാദ്യ
കുലപതി, പത്മഭൂഷണ്‍
കഴൂര്‍ നാരായണ മാരാരുടെ
പേരില്‍ അദ്ദേഹത്തിന്റെ
സ്മാരകമായി കൊരട്ടി
പഞ്ചായത്തില്‍ ഒരു
വാദ്യകലാകേന്ദ്രം
സ്ഥാപിക്കുന്നതിനായുള്ള
അപേക്ഷയില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
കൊരട്ടി
പഞ്ചായത്തില്‍, കുഴൂര്‍
നാരായണ മാരാര്‍
ഫൗണ്ടേഷന്
വാദ്യകലാകേന്ദ്രത്തിനായി
സ്ഥലം ലഭ്യമാക്കാമെന്ന്
അറിയിച്ചിട്ടുള്ള
സാഹചര്യത്തില്‍
പ്രസ്തുത
വാദ്യകലാകേന്ദ്രം
സ്ഥാപിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
വാദ്യകലയ്ക്ക്
നിലവില്‍ ഉള്ള
പല്ലാവൂര്‍
അപ്പുമാരാര്‍
പുരസ്ക്കാരത്തിന് പുറമെ
കുഴൂര്‍ നാരായണമാരാരുടെ
പേരില്‍ കലാമണ്ഡലം ഒരു
പുരസ്ക്കാരം നല്കുന്ന
കാര്യത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;ഇതിനായി
നടപടി സ്വീകരിക്കുമോ?
വിശ്വ
മലയാള മഹോത്സവം
3341.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിശ്വ മലയാള മഹോത്സവം
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത്
മുഖേന
കൈവരിക്കാനുദ്ദേശിച്ചിരുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
മലയാള
ഭാഷയുടെ
വളര്‍ച്ചയ്ക്കായി
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
എന്തെല്ലാം
തുടര്‍ നടപടികളാണ്
ഇതിന്റെ ഭാഗമായി
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
തലവടി
വൊക്കേഷണല്‍ ഹയര്‍ സെക്കഡറി
സ്കൂളില്‍ പുരാവസ്തു വകുപ്പു
മുഖാന്തിരം നടത്തുന്ന
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
3342.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്രട്ടീഷുകാര്‍
നിര്‍മ്മിച്ച തലവടി
വൊക്കേഷണല്‍ ഹയര്‍
സെക്കഡറി സ്കൂളില്‍
പുരാവസ്തു വകുപ്പു
മുഖാന്തിരം പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
സപ്തതി
ആഘോഷിക്കുന്നപ്രസ്തുത
സ്കൂളിന്റ പൗരാണികത
കണക്കിലെടുത്ത്
അടിയന്തരമായി
അറ്റകുറ്റപണികള്‍
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കലാകാര
പെന്‍ഷനുള്ള വരുമാന പരിധി
T *3343.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കലാകാരപെന്‍ഷന്‍
അപേക്ഷിക്കുന്നതിനുള്ള
വാര്‍ഷികവരുമാനം
എത്രയായാണ്
നിജപ്പെടുത്തിയിരിക്കുന്നത്
എന്ന് വിശദമാക്കാമോ;
(ബി)
ഇത്
ഇപ്പോഴും വര്‍ഷത്തില്‍
9000/- തന്നെയാണോ;
(സി)
എങ്കില്‍
ഇതനുസരിച്ചുള്ള വരുമാന
സര്‍ട്ടിഫിക്കറ്റ്
കിട്ടാത്തതിനാൽ കലാകാര
പെന്ഷന് അപേക്ഷ
നല്കാന് കഴിയാതെ
നിരവധി കലാകാരന്മാര്
പ്രയാസപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മറ്റ്
പെന്‍ഷനുകള്‍ക്ക്
അപേക്ഷിക്കാനുള്ള കൂടിയ
വരുമാന പരിധി എത്രയാണ്;
(ഇ)
എങ്കില്‍
എല്ലാ പെന്‍ഷനും
അപേക്ഷിക്കാനുള്ള
വരുമാനപരിധി ഒരു
ലക്ഷമായി ഉയര്‍ത്താമോ?
വൈക്കം
മണ്ഡലത്തില്‍ സാംസ്കാരിക
വകുപ്പുവഴി നടപ്പാക്കുന്ന
പദ്ധതികൾ
3344.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വൈക്കം
നിയോജക മണ്ഡലത്തില്‍
സാംസ്കാരിക വകുപ്പുവഴി
ഏതൊക്കെ പദ്ധതികളാണ്
നടപ്പാക്കുന്നതെന്നും
ഇതില്‍
പൂര്‍ത്തിയാക്കിയതും
പൂര്‍ത്തിയാക്കാനുള്ളതുമായ
പദ്ധതികള്‍
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ?
ചരിത്ര-സാംസ്കാരിക
ഇന്‍സ്റ്റിറ്റ്യൂട്ട്
3345.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ചരിത്ര- സാംസ്കാരിക
പഠനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനുവേണ്ടി
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
എങ്കില്‍
ഇതിനുവേണ്ടി
ചരിത്ര-സാംസ്കാരിക
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കേന്ദ്ര
സംസ്ഥാന കലാകാര സാമ്പത്തിക ധന
സഹായ പദ്ധതി
3346.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സംസ്ഥാന കലാകാര
സാമ്പത്തിക ധന സഹായ
പദ്ധതി (ഗവണ്മെന്റ്
ഓഫ് ഇന്ത്യാ ഗ്രാന്റ്
ഇന്‍ എയ്ഡ് സ്ക്കീം)
പ്രകാരം സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര
പേര്‍ക്ക് ധനസഹായം
ലഭിക്കുന്നുണ്ട്
എന്നും, പ്രസ്തുത സഹായം
ലഭിക്കുന്നവരുടെ
മേല്‍വിലാസം ഉള്‍പ്പെടെ
എല്ലാ വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായുള്ള
സംസ്ഥാന സര്‍ക്കാരിന്റെ
2014-2015 വരെയുള്ള
ബഡ്ജറ്റ് വിഹിതം
എത്രയാണെന്നും ആയതില്‍
എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഹെഡ് ഓഫ്
അക്കൗണ്ട് ഏതാണെന്നു
വ്യക്തമാക്കുമോ?
പൂരക്കളി
കലാ അക്കാദമി
3347.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച പൂരക്കളി
കലാ അക്കാദമി
സ്ഥാപിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
അക്കാദമി പ്രവര്‍ത്തനം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ ?
മള്ളിയൂര്‍
സ്മൃതിമണ്ഡപം
3348.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മള്ളിയൂര്‍
സ്മൃതിമണ്ഡപം
സ്ഥാപിക്കുന്നതു
സംബന്ധിച്ച
7674/A2/2013 /culture
നമ്പര്‍ ഫയലിന്റെ
തുടര്‍നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
മള്ളിയൂര്‍
സ്മൃതി മണ്ഡപത്തിന്റെ
ഡി.പി.ആര്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ ; ഇത്
തയ്യാറാക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്
; ഇതിനുവേണ്ടിയുള്ള
എസ്റ്റിമേറ്റ്
തയ്യാറായിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എത്ര
ലക്ഷം രൂപയാണ്
പ്രതീക്ഷിക്കുന്നത് ;
(സി)
സ്മൃതി
മണ്ഡപത്തോട്
അനുബന്ധിച്ച് പുതിയ
പ്രൊപ്പോസല്‍
ഉയര്‍ന്നു
വന്നിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഇതിനെ
എങ്ങനെയാണ്
പരിഗണിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ?
കലാകാരപെന്‍ഷന്‍
3349.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര
പേര്‍ക്കാണ്
കലാകാരപെന്‍ഷന്‍
നല്‍കുന്നതെന്നും എത്ര
രൂപ വീതമാണ് പെന്ഷന്
തുകയെന്നും
വ്യക്തമാക്കുമോ ;
(ബി)
കലാകാരപെന്‍ഷന്‍
നല്‍കുന്നതിനുള്ള
മാനദണ്ഡം
എന്തൊക്കെയെന്നും ;
ഏതേത്
കാലാരംഗങ്ങളിലുള്ളവരെയാണ്
പെന്ഷന്
പരിഗണിക്കുന്നതെന്നും
വ്യക്തമാക്കുമോ ?
പി.ആര്.ഡി. വഴി വിവിധ
ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്ക്
പരസ്യയിനത്തില്‍ നല്കിയ തുക
3350.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
മേയ് മുതല്‍ 2014
ഒക്ടോബര്‍ 31 വരെ
പി.ആര്.ഡി. വഴി വിവിധ
ദൃശ്യ-പത്ര
മാധ്യമങ്ങള്‍ക്ക്
പരസ്യയിനത്തില്‍ എന്തു
തുക നല്‍കിയിട്ടുണ്ട്;
വര്‍ഷം തിരിച്ചുളള
കണക്ക് ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാരിന്റെ
ആയിരം ദിനം
പൂര്‍ത്തിയാക്കുന്നത്
സംബന്ധിച്ച് 2014
ഫെബ്രുവരി 11,
മാര്‍ച്ച് 2 എന്നീ
രണ്ട് ദിവസങ്ങളില്‍
പരസ്യയിനത്തില്‍ എത്ര
രൂപ ദൃശ്യ-പത്ര
മാധ്യമങ്ങള്‍ക്ക്
നല്കി ; ഏതൊക്കെ
മാധ്യമങ്ങള്‍ക്ക് എത്ര
തുക വീതം നല്കി;
വ്യക്തമാക്കുമോ;
(സി)
പി.ആര്.ഡി.
നിരക്ക് പ്രകാരമല്ലാതെ
ചട്ടം ലംഘിച്ച്
ഏതെല്ലാം ദൃശ്യ-പത്ര
മാധ്യമങ്ങള്‍ക്ക്
പരസ്യയിനത്തില്‍ തുക
അധികമായി നല്കി ; എ്രത
തുക വീതം നല്കി ;
വ്യക്തമാക്കുമോ;
(ഡി)
റിലീസ്
ചെയ്ത പരസ്യങ്ങളുടെ
ഇനത്തില്‍ ദൃശ്യ-പത്ര
മാധ്യമങ്ങള്‍ക്ക്
കുടിശ്ശിക ഇനത്തില്‍
നാളിതുവരെ നല്‍കാനുള്ള
തുക എത്രയാണ്;
വ്യക്തമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
ഓരോ സാമ്പത്തിക
വര്‍ഷവും
പി.ആര്.ഡി.യ്ക്ക്
ബജറ്റ് വിഹിതമായി
നീക്കിവച്ച തുക എത്ര;
ചെലവഴിച്ച തുക എത്ര;
വിശദാംശം ലഭ്യമാക്കുമോ?
നിതാഖത്ത് മൂലം തിരികെ
വന്നവർക്കുള്ള സഹായം
3351.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
മേഖലയിലെ നിതാഖത്ത്
മൂലം സംസ്ഥാനത്ത്
തിരികെ എത്തിയ
പ്രവാസികളുടെ എണ്ണം
സംബന്ധിച്ച് സ൪ക്കാരിന്
കണക്ക്
ലഭിച്ചിട്ടുണ്ടോ; എത്ര
എന്ന് ജില്ല തിരിച്ച്
എണ്ണം വ്യക്തമാക്കാമോ;
(ബി)
തിരികെ
നാട്ടിലെത്തിയ ഇവ൪ക്ക്
നാട്ടില്‍ത്തന്നെ സ്വയം
സംരംഭങ്ങള്‍ ആരംഭിക്കാ൯
സ൪ക്കാ൪ എന്തൊക്കെ
സഹായങ്ങളാണ്
നല്‍കിയിട്ടുളളത് എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രവാസിക്ഷേമത്തിനായി
സ൪ക്കാ൪
സ്വീകരിച്ചിട്ടുളള
നടപടികള്‍ എന്തൊക്കെ;
(ഡി)
പ്രവാസികളുടെ
ക്ഷേമത്തിനായി സ൪ക്കാ൪
കോ൪പ്പറേഷ൯
രൂപീകരിച്ചിട്ടുണ്ടോ;
ഇതിന്റെ
പ്രവ൪ത്തനങ്ങളും,
ലക്ഷ്യങ്ങളും എന്തൊക്കെ
എന്നു വിശദമാക്കാമോ;
(ഇ)
എത്ര
പേ൪ക്ക് ആകെ എത്ര
രൂപയുടെ സഹായം
കോ൪പ്പറേഷ൯ മുഖേന
നല്കി; എത്ര
അപേക്ഷകള്‍
തീർപ്പാക്കാൻ ഉണ്ട്?
പ്രവാസി ക്ഷേമം
3352.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
പി.തിലോത്തമന്
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളില്‍ നിന്നും
സ്വദേശിവല്‍ക്കരണത്തിന്റെ
ഭാഗമായി ജോലി
നഷ്ടപ്പെട്ട് ഇതിനകം
എത്ര പേര് സംസ്ഥാനത്ത്
തിരിച്ചെത്തിയിട്ടുണ്ട്;
ഇവര്‍ക്കായി ഒരു
പുനരധിവാസ പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
ഗള്‍ഫ്
രാജ്യങ്ങളില്‍ നിന്നും
സ്വദേശിവല്‍ക്കരണത്തിന്റെ
ഭാഗമായി ജോലി
നഷ്ടപ്പെട്ട് ഇതിനകം
സംസ്ഥാനത്ത്
തിരിച്ചെത്തിയവര്‍ക്കുള്ള
പുനരധിവാസ പദ്ധതിയുടെ
പ്രയോജനം ഇതിനകം എത്ര
പേര്‍ക്ക് ലഭിച്ചു;
ഇതിന് മേല്‍നോട്ടം
വഹിക്കേണ്ട നോര്‍ക്ക
റൂട്ട്സിന്റെ
പ്രവര്‍ത്തനം
നിര്‍ജ്ജീവമാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
നോര്‍ക്ക റൂട്ട്സ് വഴി സ്വയം
തൊഴില്‍ സംരംഭം
3353.
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.പി.തിലോത്തമന്
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയം
തൊഴില്‍ സംരംഭത്തിനായി
നോര്‍ക്കയില്‍ നിന്നും
ബാങ്കുകള്‍ മുഖേന
സാമ്പത്തിക
സഹായത്തിനായി ഈ സർക്കാർ
അധികാരമേറ്റ ശേഷം എത്ര
അപേക്ഷകള്‍ ലഭിച്ചു;
ഇതിനകം എത്ര പേര്‍ക്ക്
വായ്പ ലഭിച്ചു;
(ബി)
സ്വയംതൊഴില്‍
സംരംഭകര്‍ക്ക് നോര്‍ക്ക
റൂട്ട്സ് വഴി
എന്തെല്ലാം സഹായങ്ങളാണ്
ചെയ്തു
കൊടുക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രവാസികള്‍ക്കായി
പ്രഖ്യാപിച്ചിട്ടുളള
പദ്ധതികള്‍ എന്തെല്ലാം;
ഈ പദ്ധതികള്‍
കാര്യക്ഷമമായി
നടപ്പാക്കാന്‍
കഴിയുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തു
നടപടികളെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ?
പ്രവാസി
സാന്ത്വന പദ്ധതി
3354.
ശ്രീ.എം.എ.
വാഹീദ്
,,
എ.റ്റി.ജോര്‍ജ്
,,
പി.സി വിഷ്ണുനാഥ്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
വകുപ്പ് നടപ്പാക്കുന്ന
സാന്ത്വന പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ധനസഹായങ്ങളാണ് പദ്ധതി
മുഖേന പ്രവാസികള്‍ക്ക്
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ധനസഹായങ്ങള്‍
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
; വിശദമാക്കുമോ;
(ഡി)
വര്‍ദ്ധിപ്പിച്ച
ധനസഹായങ്ങള്ക്ക്എന്ന്
മുതലാണ്
പ്രാബല്യമുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പ്രവാസി
ക്ഷേമ പദ്ധതി
T *3355.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
ക്ഷേമ പദ്ധതിയില്‍
ചേരുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ബി)
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
പ്രവാസി ക്ഷേമ പദ്ധതി
പ്രകാരം
പ്രവാസികള്‍ക്ക്
ലഭിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
പ്രവാസി
മലയാളികള്‍
3356.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വിദേശരാജ്യങ്ങളില്‍
ജോലി ചെയ്യുന്ന പ്രവാസി
മലയാളികളുടെ കൃത്യമായ
വിവരശേഖരണം
ഇല്ലാത്തതിനാല്‍
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
തീവ്രവാദ
ഭീഷണിയെ കേരളത്തിലേക്ക്
തിരിച്ചു വന്ന നഴ്സുമാരുടെ
വിദ്യാഭ്യാസ വായ്പ
3357.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തീവ്രവാദ
ഭീഷണിയെ കേരളത്തിലേക്ക്
തിരിച്ചു വന്ന
നഴ്സുമാരുടെവിദ്യാഭ്യാസ
വായ്പയില്‍ ഇളവുകള്‍
നല്കാന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
നോര്‍ക്ക
ഡിപ്പാര്‍ട്ട്മെന്റ്
പ്രോജക്ട് ഫോര്‍ റിട്ടേണ്‍
എമിഗ്രന്‍സ്
3358.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.എ. വാഹീദ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
ഡിപ്പാര്‍ട്ട്മെന്റ്
പ്രോജക്ട് ഫോര്‍
റിട്ടേണ്‍ എമിഗ്രന്‍സ്
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
സവിശേഷതകളാണ് പ്രസ്തുത
പദ്ധതിക്കുള്ളത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
അര്‍ഹതാ മാനദണ്ഡം
വിശദമാക്കുമോ?
നിതാഖത്ത്
നിയമം മൂലം സൌദി
അറേബ്യയില്‍നിന്നും
തിരിച്ചെത്തിയവരുടെ
പുനരധിവാസം
3359.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിതാഖത്ത്
നിയമം
കര്‍ശനമാക്കിയതിനെത്തുടര്‍ന്ന്
സൌദി
അറേബ്യയില്‍നിന്നും
ജോലി നഷ്ടപ്പെട്ട്
തിരിച്ചെത്തിയവരുടെ
പുനരധിവാസം
ലക്ഷ്യമിട്ട്
നോ൪ക്ക-റൂട്ട്സ് വഴി
ആരംഭിച്ച സ്വയം തൊഴില്‍
സംരംഭകത്വ വായ്പാ
പദ്ധതി പ്രകാരം എത്ര
അപേക്ഷകളാണ് ലഭിച്ചത്;
(ബി)
പ്രസ്തുത
അപേക്ഷകളില്‍
എന്തെല്ലാം തുട൪
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ബാങ്കുകള്‍ക്ക്
ഇതുസംബന്ധിച്ച്
എന്തെങ്കിലും
നി൪ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ലിബിയയില്‍
കുടുങ്ങിക്കിടക്കുന്ന
നഴ്സുമാരെ
നാട്ടിലെത്തിക്കാന്‍ നടപടി
3360.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലിബിയയില്‍
കുടുങ്ങിക്കിടക്കുന്ന
നഴ്സുമാരെ
നാട്ടിലെത്തിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(ബി)
എംബസി
അധികൃതര്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുന്നില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
പരിഹരിക്കാന്‍ എന്തു
നടപടി സ്വീകരിച്ചു;
വ്യക്തമാക്കാമോ?
സാമ്പത്തികമായി
പിന്നോക്കം നില്ക്കുന്ന
പ്രവാസികൾക്ക് നോർകയിൽ
നിന്നും ലഭിക്കുന്ന ധനസഹായം
3361.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന
പ്രവാസികളുടെ വിദേശത്ത്
വച്ചുള്ള മരണം, അപകടം,
രോഗം എന്നിവയ്ക്ക്
ഇപ്പോള്‍ എന്തെല്ലാം
ധനസഹായമാണ്
നോര്‍ക്കയില്‍ നിന്നും
മറ്റ് സ്രക്കാര്‍
സംവിധാനത്തില്‍ നിന്നും
ലഭിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവ
വര്‍ദ്ധിപ്പിക്കുന്നതിനും
കൂടുതല്‍ ധനസഹായം
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
മരണപ്പെട്ട
പ്രവാസികളുടെ
മൃതദേഹങ്ങള്‍ നാട്ടില്‍
എത്തിക്കുന്നതിനും ,
അവര്‍ക്ക്
നഷ്ടപരിഹാരങ്ങള്‍
വാങ്ങി നല്‍കുന്നതിനും
മേല്‍നോട്ടം
വഹിക്കുന്നതിന്
പ്രത്യേക ഉദ്യോഗസ്ഥനെ
ചുമതലപ്പെടുത്തുമോ?
പ്രവാസികള്‍ക്കായി
വായ്പാ പദ്ധതി
3362.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജോലി
നഷ്ടപ്പെട്ടും മറ്റും
വിദേശത്തു നിന്നും
തിരിച്ചെത്തുന്ന
പ്രവാസികള്‍ക്കായി
എന്തെങ്കിലും വായ്പാ
പദ്ധതി സര്‍ക്കാര്‍
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
സംരംഭങ്ങള്‍ക്കാണ്
വായ്പ
അനുവദിയ്ക്കുന്നത് ;
(സി)
ഇപ്രകാരമുള്ള
പ്രവാസികളുടെ
പെണ്മക്കളുടെ വിവാഹം,
മക്കളുടെ വിദ്യാഭ്യാസം
തുടങ്ങിയ
ആവശ്യങ്ങള്‍ക്കു കൂടി
വായ്പ അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
ഇത്തരം
വായ്പക്കള്ക്ക്
സബ്സിഡി നല്കുന്ന
കാര്യം കൂടി
സ്രക്കാര്‍
പരിഗണിയ്ക്കുമോ?