എസ്.സി/എസ്.ടി
കമ്മീഷനിലെ നിയമനങ്ങള്‍
2835.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.സി/എസ്.ടി
കമ്മീഷനില്‍ നടന്ന
നിയമനങ്ങളെക്കുറിച്ച്
പരാതി ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പരാതിയുടെ
കാതല്‍ എന്തായിരുന്നു
എന്ന് വിശദമാക്കാമോ ;
(ബി)
കമ്മീഷന്
വേണ്ടി എത്ര തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട് ;
ഏതെല്ലാം ; ഇതില്‍
ഡെപ്യൂട്ടേഷ൯ വഴി
നിയമിക്കുന്ന
തസ്തികകളും നേരിട്ടു
നിയമിക്കുന്ന
തസ്തികകളും
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്
പുറമെ താല്‍ക്കാലിക
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ ;
നിയമിച്ചവരുടെ തസ്തിക,
ശമ്പളം എന്നിവ
എപ്രകാരമായിരുന്നു ; ഈ
സ൪ക്കാരിന്റെ കാലയളവിൽ
എത്ര പേരെ ഇതു വരെ
നിയമിച്ചിട്ടുണ്ട് ;
ഇതില്‍ എത്ര പേ൪
നിലവില്‍
സ൪വ്വീസിലുണ്ട് ;
ഇവരുടെ നിയമനത്തിന്
സ൪ക്കാ൪ അനുമതി
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
താല്കാലിക
ജീവനക്കാരെ
നിയമിച്ചതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയായിരുന്നു ;
എപ്ലോയ്മെന്റ്
ലിസ്റ്റില്‍ നിന്നാണോ
നിയമനം നല്‍കിയത്;
അല്ലെങ്കില്‍ പരസ്യം
നല്‍കിയിരുന്നോ ;
ടെസ്റ്റ്, ഇന്റ൪വ്യൂ
തുടങ്ങിയവ
നടത്തിയിരുന്നോ ; സംവരണ
തത്വങ്ങള്‍
പാലിച്ചിരുന്നോ ;
വിശദാംശങ്ങള്‍
നല്‍കുമോ?
പ്രീ-മെട്രിക്
ഹോസ്റ്റലുകള്‍- വാച്ച് മാ൯
തസ്തിക
2836.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പി൯ കീഴില്‍
എത്ര പ്രീ-മെട്രിക്
ഹോസ്റ്റലുകള്‍
പ്രവ൪ത്തിക്കുന്നുണ്ട്;
ഏതെല്ലാം;
(ബി)
പ്രീ-മെട്രിക്
ഹോസ്റ്റലുകളില്‍ വാച്ച്
മാ൯ തസ്തികയില്‍
ജോലിനോക്കുന്ന
ജീവനക്കാ൪
അനുഭവിക്കുന്ന
കഷ്ടതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അവരുടെ ജോലി
വ്യവസ്ഥയും
സാഹചര്യങ്ങളും
മെച്ചപ്പെടുത്തുന്നതിനും
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
ക്രിയാത്മക നടപടി
സ്വീകരിച്ചിട്ടുണ്ടോ?
സ്വയം
പര്യാപ്ത പട്ടിക ഗ്രാമംപദ്ധതി
--കാട്ടുവയല്‍ കോളനി
2837.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത പട്ടിക ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
കോഴിക്കോട് കാട്ടുവയല്‍
കോളനിയില്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി കാട്ടുവയല്‍
കോളനിയില്‍ ഇതുവരെയും
ആരംഭിച്ചിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
വിശദമാക്കുമോ?
സ്വയം
പര്യാപ്ത ഗ്രാമങ്ങള്‍ പദ്ധതി
2838.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത ഗ്രാമങ്ങള്‍
പദ്ധതിയില്‍പെടുത്തി
(2013-14) കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
കുളക്കട
ഗ്രാമപഞ്ചായത്തില്‍പ്പെട്ട
അംബേദ്കര്‍ കോളനി
നവീകരണത്തിനുള്ള
നിര്‍ദ്ദേശങ്ങള്‍
അനുമതിക്കായി
പട്ടികജാതി ഡയറക്ടര്‍
ആഫീസില്‍
ലഭിച്ചിരുന്നോ;
(ബി)
പ്രസ്തുത
പദ്ധതി
നിര്‍ദ്ദേശങ്ങള്‍
അനുമതിക്കായി ലഭിച്ചത്
എന്നാണ്;
(സി)
അനുമതി
നല്‍കുന്നതിനുള്ള നടപടി
ക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പദ്ധതി അടിയന്തിരമായി
തുടങ്ങുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
അരൂര്‍
മണ്ഡലത്തിൽ സ്വയം പര്യാപ്ത
ഗ്രാമങ്ങള്‍
2839.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത ഗ്രാമങ്ങള്‍
പദ്ധതിയില്‍പ്പെടുത്തി
അരൂര്‍ മണ്ഡലത്തിലെ
നരിയണ്ടി കോളനിയില്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
ഇത്തിത്തറ
കോളനി വികസനത്തിനായി
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിച്ചിരിക്കുന്നത്
; ഇൗ പ്രവൃത്തികള്‍ ഏത്
ഏജന്‍സിയാണ്
നിര്‍വ്വഹിക്കുന്നത് ;
നാളിതുവരെയായി
പ്രവര്‍ത്തനങ്ങള്‍
യാതൊന്നും
തുടങ്ങിയിട്ടില്ല എന്ന
വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
നിലവില്‍ ഏല്‍പ്പിച്ച
ഏജന്‍സിയെ മാറ്റി പുതിയ
ഏജന്‍സിയെ
നിയോഗിക്കുന്നതിനു
സാധിക്കുമോ ; എങ്കില്‍
ആയതിന്റെ നടപടിക്രമം
വിശദമാക്കാമോ ?
കരാര്‍/ദിവസക്കൂലി
നിയമനങ്ങളില്‍ കര്‍ശനമായി
സംവരണ മാനദണ്ഡങ്ങള്‍
നടപ്പിലാക്കുവാന്‍ നടപടികള്‍
2840.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍, പൊതുമേഖലാ
സ്ഥാപനങ്ങളിലും
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും
പി.എസ്.സി. വഴിയോ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയോ
ജീവനക്കാരെയും
അധ്യാപകരെയും
നിയമിക്കാതെ
കരാര്‍/ദിവസക്കൂലി
നിയമനങ്ങള്‍
നടത്തുന്നതിനാല്‍
പട്ടികജാതി
വിഭാഗക്കാര്‍ക്ക്
അര്‍ഹമായ തൊഴില്‍
സംവരണത്തിനുള്ള അവസരം
നിഷേധിക്കപ്പെടുന്ന
വിവരം അറിയുമോ;
(ബി)
പി.എസ്.സി./എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
മുഖേനയല്ലാതെയുള്ള
നിയമനങ്ങള്‍
ഒഴിവാക്കുവാനും
അല്ലാത്തപക്ഷം
കരാര്‍/ദിവസക്കൂലി
നിയമനങ്ങളില്‍
കര്‍ശനമായി സംവരണ
മാനദണ്ഡങ്ങള്‍
നടപ്പിലാക്കുവാനും
നടപടികള്‍
സ്വീകരിക്കുമോ?
വിജ്ഞാന്
വാടി നിര്‍മ്മാണം
2841.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍ കൊരട്ടി
പഞ്ചായത്തിലെ സ്നേഹ
നഗര്‍ കോളനിയില്‍
വിജ്ഞാന്‍വാടി കേന്ദ്രം
നിര്‍മ്മിക്കുന്നതിനായി
അനുമതി ലഭിച്ച്
വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും ഇനിയും
നിര്‍മ്മാണം
ആരംഭിയ്ക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പട്ടികജാതി
കോളനികളിലെ അടിസ്ഥാന
വര്‍ഗ്ഗത്തിനായി
അനുവദിച്ച ഈ പദ്ധതിയുടെ
നിര്‍മ്മാണം ഇനിയും
ആരംഭിയ്ക്കാന്‍
കഴിയാത്തത്
എന്തുകൊണ്ടാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
ഉടന്‍
നിര്‍മ്മാണം
ആരംഭിയ്ക്കുന്നതിനായി
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
പിന്നോക്ക
വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ
പഠനത്തിന് സഹായം
2842.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിന്നോക്ക
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശ പഠനത്തിനായി
സഹായം നല്കുന്ന
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതി
ആരംഭിച്ചത് ഏത്
വര്‍ഷത്തിലാണ്;
(സി)
ഈ
പദ്ധതിയിലൂടെ എത്ര
പേര്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ട്;
(ഡി)
ഒരു
വിദ്യാര്‍ത്ഥിക്ക് എത്ര
രൂപയാണ് ധനസഹായമായി
നല്‍കുന്നത് ?
കൊയിലാണ്ടി
മണ്ഡലത്തില്‍ മാതൃകാ കോളനി
വികസന പദ്ധതി
2843.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വകുപ്പി൯ കീഴില്‍
കൊയിലാണ്ടി നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
കോളനികളാണ് മാതൃകാ
കോളനി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്;
(ബി)
അടിസ്ഥാന
സൗകര്യ വികസനത്തിന് ഈ
കോളനികളില്‍ ഇതുവരെ
നടത്തിയിട്ടുളള
പ്രവ൪ത്തനങ്ങളുടെ വിശദ
വിവരം ലഭ്യമാക്കാമോ;
മൂടാടി പഞ്ചായത്തിലെ
വലിയമല കോളനിയില്‍
പദ്ധതി
നടപ്പാക്കുന്നതില്‍
പട്ടികജാതി ജില്ലാ
വികസന ഒാഫീസില്‍
നിന്നുളള മേല്‍നോട്ടവും
ഇടപെടലും ഫലപ്രദമല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച് മു൯
നിയമസഭാ
സമ്മേളനങ്ങളില്‍
പ്രശ്നം
ഉന്നയിച്ചിട്ടും
വകുപ്പില്‍ നിന്ന്
സമയബന്ധിതമായി പദ്ധതി
നടപ്പിലാക്കുന്നതില്‍
കുറ്റകരമായ
അനാസ്ഥയുണ്ടാവുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മണ്ഡലത്തിലെ
മാതൃകാ കോളനി വികസന
പദ്ധതി എന്ന്
പൂ൪ത്തികരിക്കുമെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
ക്ഷേമ സഹകരണ സംഘങ്ങൾ
2844.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്ത്
പട്ടികജാതി ക്ഷേമ സഹകരണ
സംഘങ്ങളുടെ
പുനരുദ്ധാരണത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആവശ്യത്തിലേക്കായി
എന്ത് തുക
ചെലവഴിച്ചിട്ടുണ്ടെന്നും
ഏതെല്ലാം സഹകരണ
സംഘങ്ങള്‍ക്ക് അതിന്റെ
പ്രയോജനം
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ ;
(സി)
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന
സംഘങ്ങള്‍ക്ക്
സര്‍ക്കാര്‍ മൂലധന
നിക്ഷേപം
വര്‍ദ്ധിപ്പിച്ച്
കൂടുതല്‍
കാര്യക്ഷമമാക്കുവാനും
പരമാവധി പട്ടികജാതി
വിഭാഗക്കാര്‍ക്ക്
പ്രയോജനം ലഭിക്കുവാനും
നടപടികള്‍
സ്വീകരിക്കുമോ?
പട്ടികജാതി
ദുര്‍ബല വിഭാഗങ്ങളുടെ
ഉന്നമനത്തിനായി പുതിയ
പദ്ധതികള്‍
2845.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പട്ടികജാതി
വിഭാഗത്തിലെ ദുര്‍ബല
വിഭാഗങ്ങളുടെ
ഉന്നമനത്തിനായി
പുതിയതായി പ്രഖ്യാപിച്ച
പദ്ധതികള്‍ ഏതെല്ലാം;
പ്രസ്തുത പദ്ധതിക്കായി
കഴിഞ്ഞ വര്‍ഷവും ഈ
വര്‍ഷവും എത്ര തുകയാണ്
നീക്കിവച്ചത് ; ഇതില്‍
ചെലവായ തുക
എത്രയാണെന്ന്
അറിയിക്കാമോ?
പട്ടികജാതി
കോളനികളുടെ സമഗ്ര വികസന
പദ്ധതി
2846.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി കോളനികളുടെ
സമഗ്ര വികസന പദ്ധതി
പ്രകാരം 2013-14 വര്‍ഷം
എത്ര
നിയോജകമണ്ഡലങ്ങളില്‍
പദ്ധതി പ്രവര്‍ത്തനം
പൂര്‍ത്തിയായിട്ടുണ്ടെന്നും
ഓരോ പദ്ധതിയിലും എത്ര
തുക വിതം
ചെലവായിട്ടുണ്ടെന്നും
അവ ഓരോന്നും എത്
ഏജന്‍സികള്‍ വഴിയാണ്
നടപ്പിലാക്കിയതെന്നും
ജില്ല തിരിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
മണ്ഡലങ്ങളിലാണ് പദ്ധതി
പൂര്‍ത്തിയാകാതെ
അവശേഷിക്കുന്നതെന്നും
പൂര്ത്തിയാകാതിരിക്കുവാനുള്ള
കാലതാമസത്തിന്
കാരണങ്ങളെന്താണെന്നും
വ്യക്തമാക്കാമോ;
(സി)
2014-15
വര്‍ഷം പ്രസ്തുത പദ്ധതി
കാലതാമസം കൂടാതെ
നടപ്പിലാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
പറയാമോ?
പട്ടികജാതി
വിഭാഗങ്ങളിൽ നിന്നും
മതപരിവർത്തനത്തിലൂടെ
ക്രെെസ്തവരായവരുടെ
ആനുകൂല്യങ്ങൾ
T *2847.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
ക്രെെസ്തവരെ മതപരിഗണന
കൂടാതെ പട്ടികജാതി
ലിസ്റ്റില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമാേ;
(ബി)
പട്ടികജാതി
ക്രെെസ്തവരുടെ
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
എസ്.സി./എസ്.റ്റി.
കുട്ടികളുടേതിനു
തുല്യമാക്കുന്നതിനുള്ള
പ്രധാനതടസ്സം
എന്താണെന്ന്
വ്യക്തമാക്കുമാേ;
(സി)
ഇത്തരം
കുട്ടികള്‍ക്ക്
സര്‍ക്കാര്‍ ഇപ്പാേള്‍
നല്കുന്ന
ആനുകൂല്യങ്ങള്‍
ഏതെല്ലാമാണെന്നു
വ്യക്തമാക്കുമാേ?
അമ്പലപ്പുഴ
മണ്ഡലത്തിലെ പട്ടികജാതി വികസന
പദ്ധതികള്‍
2848.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി വകുപ്പ്
അമ്പലപ്പുഴ
മണ്ഡലത്തില്‍
ഏറ്റെടുത്തിട്ടുള്ള
വികസന പദ്ധതികള്‍
ഏതെല്ലാമാണ്; പ്രസ്തുത
പദ്ദതികൾക്ക്എത്ര തുക
അനുവദിച്ചു;
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
പട്ടികജാതി
വിഭാഗക്കാരുടെ വിവിധ
വായ്പകള്‍ എഴുതി തള്ളുന്നത്
സംബന്ധിച്ച് ഇറങ്ങിയിട്ടുള്ള
ഉത്തരവുകള്‍
2849.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗക്കാര്‍ വിവിധ
സര്‍ക്കാര്‍/സര്‍ക്കാര്‍
നിയന്ത്രിത
സ്ഥാപനങ്ങളില്‍ നിന്നും
എടുത്തിട്ടുള്ള വിവിധ
വായ്പകള്‍ എഴുതി
തള്ളുന്നത് സംബന്ധിച്ച്
നാളിതുവരെ
ഇറങ്ങിയിട്ടുള്ള
ഉത്തരവുകളുടെ പകര്‍പ്പ
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
വിഭാഗക്കാര്‍
എടുത്തിട്ടുള്ള വായ്പാ
കുടിശ്ശികകള്‍
എന്നുവരെയുള്ളതാണ്
എഴുതി തള്ളാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
വായ്പയ്ക്ക് പരിധി
നിശ്ചയിച്ചിട്ടുണ്ടോ ;
ഉണ്ടങ്കില്‍ എത്രയെന്ന്
പറയാമോ ;
(സി)
2013-14
വര്‍ഷത്തില്‍ എത്ര തുക
ഇൗ ഇനത്തില്‍
ചെലവഴിച്ചെന്നും
എത്രപേര്‍ക്ക്
ആനുകൂല്യം ലഭിച്ചെന്നും
വ്യക്തമാക്കുമോ ?
പട്ടികജാതി
റസിഡന്‍ഷ്യല്‍ സ്കൂളുകള്‍
2850.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
വാടകകെട്ടിടത്തില്
പ്രവര്‍ത്തിക്കുന്ന
എത്ര പട്ടികജാതി
റസിഡന്‍ഷ്യല്‍
സ്കൂളുകള്‍ ഉണ്ട് ;
ഇതിന്റെ വാടകയിനത്തില്‍
പ്രതിവര്‍ഷം എത്ര
രൂപയാണ്
നല്കിക്കൊണ്ടിരിക്കുന്നത്
;
(ബി)
കോഴിക്കോട്
ജില്ലയില്‍ പട്ടികജാതി
വകുപ്പിന് കീഴില്‍ എത്ര
ഏക്കര്‍ ഭൂമി
റസിഡന്‍ഷ്യല്‍
സ്കൂളിനായി കൈവശമുണ്ട്
;
(സി)
എങ്കില്‍
പ്രസ്തുത സ്ഥലത്ത്
സ്കൂള്‍ കെട്ടിടം
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
പട്ടികജാതി
ക്ഷേമത്തിനുള്ള പദ്ധതി വിഹിതം
2851.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
-വര്‍ഗ്ഗ ക്ഷേമത്തിന്
പഞ്ചായത്തുകള്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍ മുടങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പട്ടികജാതിക്ഷേമ
പദ്ധതികളുടെ നിര്‍വ്വഹണ
ചുമതല മാറ്റിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ചുമതലപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
ട്രഷറി ഇടപാട്
നടത്തുന്നതിനുള്ള
ഡി.ഡി.ഒ. കോഡ്
നല്‍കിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അത്
നല്‍കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(ഡി)
നടപ്പു
സാമ്പത്തികവര്‍ഷം
പട്ടികജാതി
ക്ഷേമത്തിനുള്ള പദ്ധതി
വിഹിതം എത്രയെന്നു
വ്യക്തമാക്കുമോ;
(ഇ)
ഈ
തുക നടപ്പു സാമ്പത്തിക
വര്‍ഷം
വിനിയോഗിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പട്ടികജാതി
വിഭാഗക്കാര്‍ക്ക് വിവിധ
ആനുകൂല്യങ്ങള്‍
2852.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗക്കാര്‍ക്ക്
ചികിത്സാധനസഹായം ,
ടോയ്ലറ്റ്,
സ്വയംതൊഴില്‍,
ലംപ്സ്ംഗ്രാന്റ്,
സ്കോളര്‍ഷിപ്പ്,
ഭവനനിര്‍മ്മാണം, ഭവന
പുനരുദ്ധാരണം, ഭൂരഹിത
പദ്ധതി, അഭിഭാഷക
ധനസഹായം, പ്രവേശന
പരീക്ഷാ പരിശീലനം എന്നീ
ആനുകൂല്യങ്ങള്‍ക്കായി
2010-11, 2011-12,
2012-13, 2013-14,
2014-15 വര്‍ഷങ്ങളില്‍
ഓരോ ഇനത്തിലും
നീക്കിവച്ച തുക
എത്രയെന്നും അതില്‍
എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്താക്കുമോ;
(ബി)
മേല്‍
ഇനത്തില്‍ തിരുവന്തപുരം
ജില്ലയില്‍ ഓരോ
വര്‍ഷവും എത്ര
അപേക്ഷകള്‍
ഉണ്ടായിരുന്നുവെന്നും
എത്ര പേര്‍ക്ക്
ആനുകൂല്യം
നല്‍കിയെന്നും വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
ഓരോ
ഇനത്തിലും ഏതെല്ലാം
അപേക്ഷകള്‍ എന്തിന്റെ
അടിസ്ഥാനത്തില്‍
നിരസിച്ചുവെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
യുവാക്കള്‍ക്കുള്ള വിദേശ
തൊഴില്‍ പദ്ധതി
2853.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പട്ടികജാതി
യുവാക്കള്‍ക്ക് അംഗീകൃത
ഏജന്‍സികള്‍ വഴി
വിദേശത്ത് തൊഴില്‍
നേടുന്ന പദ്ധതി പ്രകാരം
2014-15 -ല്‍ എത്ര
പേര്‍ക്ക് തൊഴില്‍
ലഭ്യമാക്കി;
ഈയിനത്തില്‍ എത്ര തുക
ചിലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
2014-15 ല്‍ എത്ര
തുകയാണ് ഈ പദ്ധതിക്കായി
നീക്കിവച്ചിട്ടുള്ളത്?
പട്ടികജാതി
വകുപ്പിനുകീഴിലുള്ള
പ്രീമെട്രിക്ആന്റ് പോസ്റ്റ്
മെട്രിക് ഹോസ്റ്റലുകൾ
2854.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വകുപ്പിനുകീഴില്‍
സംസ്ഥാനത്തു
പ്രവര്‍ത്തിക്കുന്ന
പ്രീമെട്രിക് ആന്റ്
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകളുടെ
വിശദാംശങ്ങള്‍ ജില്ലാ
അടിസ്ഥാനത്തില്‍
വിശദമാക്കുമോ ;
(ബി)
ഇൗ
ഹോസ്റ്റലുകളുടെ
പ്രവര്‍ത്തനത്തിന്
2013-14, 2014-15
കാലയളവില്‍ പട്ടികജാതി
വകുപ്പില്‍ നിന്നും
അനുവദിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
ചെലവഴിച്ച
തുകയുടെ വിശദമായ കണക്ക്
ലഭ്യമാക്കുമോ ;
അനുവദിച്ച തുക
ചെലവഴിക്കാതിരുന്നതിന്റെ
കാരണം വ്യക്തമാക്കുമോ
?
പട്ടികജാതി
വിഭാഗക്കാര്‍ക്കുള്ള ഭൂമി
വിതരണം
2855.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിതരായ പട്ടികജാതി
വിഭാഗക്കാര്‍ക്ക്
2014-ല്‍ വിതരണം ചെയ്ത
ഭൂമിയുടെ കണക്ക് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഭൂരഹിതരായ
പട്ടികജാതി
വിഭാഗക്കാര്‍ക്ക് അവര്‍
അധിവസിക്കുന്ന ജില്ല
വിട്ട് മറ്റ്
ജില്ലകളിലേക്ക് ഭൂമി
കണ്ടെത്തി നല്‍കുന്നത്
പ്രസ്തുത
വിഭാഗക്കാര്‍ക്ക് ഏറെ
ബുദ്ധിമുട്ടുണ്ടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
2014
-ലെ ഭൂരഹിതരായ
പട്ടികജാതി
വിഭാഗക്കാരുടെ
അപേക്ഷകളുടെ കണക്ക്
ജില്ല തിരിച്ച്
എത്രയെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
വിഭാഗത്തിൽപ്പെടുന്ന
സമര്‍ത്ഥരായ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രോത്സാഹനം
2856.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിൽപ്പെടുന്ന
സമര്‍ത്ഥരായ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രോത്സാഹനം നല്കുന്ന
പദ്ധതിയുടെ വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
2013-14 വര്‍ഷം എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രയോജനം
ലഭിച്ചുവെന്ന് കോഴ്സ്
അടിസ്ഥാനത്തില്‍
വെളിപ്പെടുത്താമോ ;
(സി)
ഇൗ
പദ്ധതിക്കായി 2014-15
വര്‍ഷം നീക്കി
വച്ചിട്ടുള്ള തുക
ഏത്രയെന്നും
നാളിതുവരെയുള്ള ചെലവ്
എത്രയെന്നും
വെളിപ്പെടുത്താമോ ;
(ഡി)
2014-15
വര്‍ഷം തിരുവനന്തപുരം
ജില്ലയില്‍ എത്ര തുക
വിതരണം ചെയ്തു ;
ശേഷിക്കുന്ന തുകയെത്ര ;
(ഇ)
ചിറയിന്‍കീഴ്,
തിരുവനന്തപുരം
താലൂക്കുകളിൽ ഓരോ
കോഴ്സിനും മികവ്
തെളിയിച്ച
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കിയ തുക എത്രയെന്ന്
കുട്ടികളുടെ പേരും
സ്ഥാപനങ്ങളുടെ പേരും
സഹിതം വ്യക്തമാക്കുമോ
?
പട്ടികജാതി
വിഭാഗത്തിൽപ്പെട്ടവരുടെ
വായ്പകള്‍
എഴുതിത്തള്ളുന്നതിന് നടപടി
2857.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നതിന്
ശേഷം വിവിധ ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
പട്ടികജാതിക്കാര്‍
എടുത്തിട്ടുള്ള
വായ്പകള്‍
എഴുതിത്തള്ളുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്പോള്‍
എത്ര രൂപ വരെയുള്ള
വായ്പകളാണ്
എഴുതിത്തള്ളുന്നത്;
എന്നുവരെ
കുടിശ്ശികയായവര്ക്കാണ്
പ്രസ്തുത ആനുകൂല്യം
നല്‍കുന്നത്; ഏതെല്ലാം
ധനകാര്യ സ്ഥാപനങ്ങളില്‍
നിന്നും വായ്പ
എടുത്തവര്‍ക്കാണ് ഈ
ആനുകൂല്യം
ലഭിക്കുന്നത്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നതിന്
ശേഷം എത്ര എസ്.സി
വിഭാഗങ്ങളുടെ വായ്പകള്‍
എഴുതിതള്ളിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ഡി)
ഇതിനായി
ഈ സര്‍ക്കാര്‍ എത്ര രൂപ
വകയിരുത്തിയിട്ടുണ്ട്;
ഇതില്‍ എത്ര രൂപ ഇതുവരെ
ചെലവഴിച്ചു?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
ചികില്‍സാ ധനസഹായം
2858.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ചികില്‍സാ ധനസഹായം
നല്കുന്ന പദ്ധതി
പ്രകാരം എത്ര രൂപയാണ്
ഒരാള്‍ക്ക് നല്കി
വരുന്നത് ;
വിശദമാക്കുമോ ;
(ബി)
എത്ര
പേര്‍ക്കാണ് പദ്ധതി
പ്രകാരം ധനസഹായം നല്കി
വരുന്നത്;
വിശദമാക്കുമോ ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് എത്ര രൂപയാണ്
നല്‍കിയിരുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(ഡി)
ഇൗ
തുക അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ;
(ഇ)
ഉണ്ടെങ്കില്‍
എത്ര രൂപ
വര്‍ദ്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത് ?
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കുള്ള
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
2859.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിക്കാരായ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കി വരുന്ന
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പട്ടികജാതിവിഭാഗത്തില്പ്പെടുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കിവന്നിരുന്ന
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശഷം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
നല്‍കുന്നതിനായി
2011-12, 2012-13,
2013-14, വര്‍ഷങ്ങളില്‍
എന്ത് തുക
ചെലവഴിച്ചിട്ടുണ്ട്;
(ഡി)
2013-14
സാമ്പത്തിക വര്‍ഷം
യഥാസമയം അപേക്ഷകള്‍
സമര്‍പ്പിച്ചതിൽ
ഏതെങ്കിലും
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യാന്‍
അവശേഷിക്കുന്നുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്ക്?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വിവാഹ ധനസഹായം
2860.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വിവാഹ ധനസഹായം
നല്കുന്ന പദ്ധതി
പ്രകാരം ഒരു
വ്യക്തിയ്ക്ക് എത്ര
രൂപയാണ് നല്കി
വരുന്നത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് എത്ര രൂപയാണ്
നല്‍കിയിരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇപ്പോൾ
നല്കി വരുന്ന തുക
അപര്യാപ്തമാണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഉണ്ടെങ്കില്‍
എത്ര രൂപ
വര്‍ദ്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നു
വ്യക്ത മാക്കാമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
മിശ്ര വിവാഹധനസഹായം
2861.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
റ്റി.എന്‍. പ്രതാപന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
മിശ്ര വിവാഹത്തിനായി
ധനസഹായം നല്കുന്ന
പദ്ധതി പ്രകാരം ഒരു
വ്യക്തിയ്ക്ക് എത്ര
രൂപയാണ് നല്കി
വരുന്നത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് എത്ര രൂപയാണ്
നല്കി വന്നിരുന്നത്;
വ്യക്തമാക്കുമോ;
(സി)
ഇപ്പോൾ
നല്കി വരുന്ന തുക
അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
എങ്കില്‍
എത്ര രൂപ
വര്‍ദ്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി/ഒ.ഇ.സി.
കുട്ടികള്‍ക്കു സര്‍ക്കാര്‍
ഗ്രാന്റ്
2862.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി/ഒ.ഇ.സി.
കുട്ടികള്‍ക്കു പഠന
കാലയളവില്‍
സര്‍ക്കാരില്‍ നിന്ന്
അനുവദിക്കുന്ന
സാമ്പത്തിക
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
സംസ്ഥാനത്തെ
കായിക വിദ്യാഭ്യാസ
പരിശീലന കലാലയങ്ങളില്‍
പഠിക്കുന്ന
എസ്.സി./ഒ.ഇ.സി.
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക്
സര്‍ക്കാര്‍ ഗ്രാന്റ്
നല്കുന്നുണ്ടോ;
(സി)
എങ്കില്‍
ഇപ്രകാരമുള്ള എത്ര
കലാലയങ്ങളില്‍ നിലവില്‍
ഗ്രാന്റ്
അനുവദിക്കുന്നുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
ഗ്രാന്റ് ലഭിക്കാന്‍
തടസ്സം നേരിടുന്ന കായിക
വിദ്യാഭ്യാസ പരിശീലന
കലാലയങ്ങള്‍
സംസ്ഥാനത്തുണ്ടോ;
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
പട്ടികജാതി ലിസ്റ്റ്
2863.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഏതൊക്കെ ജാതികളാണ്
പട്ടികജാതി ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്നും
കഴിഞ്ഞ 10
വര്‍ഷത്തിനിടയില്‍
പുതിയതായി ഏതെങ്കിലും
ജാതിയെ പട്ടിക
ജാതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നു
കഴിഞ്ഞ മൂന്നു
സാമ്പത്തിക
വര്‍ഷങ്ങളിലും
പട്ടികജാതി
വിഭാഗങ്ങളുടെ
ക്ഷേമത്തിനായി എന്ത്
തുക വീതമാണ്
വകയിരുത്തിയതെന്നും
ഇതില്‍ എന്ത് തുക വീതം
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
പട്ടികജാതി
ക്ഷേമത്തിനായി
വകയിരുത്തിയ തുക
വകമാറ്റി
ചെലവഴിച്ചിട്ടുണ്ടോയെന്നറിയിക്കുമോ
?
സര്‍ക്കാര്‍
സര്‍വ്വീസില്‍
പട്ടികജാതിക്കാര്‍ക്കുള്ള
സംവരണം
2864.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയാടിസ്ഥാനത്തില്‍
സര്‍ക്കാര്‍
സര്‍വ്വീസില്‍
പട്ടികജാതിക്കാര്‍ക്കുള്ള
സംവരണം എത്ര
ശതമാനമാണെന്ന് അറിയാമോ
;
(ബി)
സംസ്ഥാന സര്‍ക്കാര്‍
സര്‍വ്വീസില്‍
പട്ടികജാതിക്കാര്‍ക്കുള്ള
സംവരണം എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ?
(സി)
സംസ്ഥാനത്ത്
സംവരണതസ്തികകള്‍ നിയമനം
നടക്കാതെ
ഒഴിഞ്ഞുകിടക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇപ്രകാരം
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകളില്‍ നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
വിജ്ഞാന്‍വാടി
പദ്ധതി
2865.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓരോ
നിയോജക മണ്ഡലത്തിലെയും
ഒരു എസ്.സി. കോളനിയില്‍
വീതം നടപ്പിലാക്കിയ
വിജ്ഞാന്‍വാടി പദ്ധതി
ഓരോ പഞ്ചായത്തുകളിലും
നടപ്പാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
നിലവില്‍
അനുവദിച്ചിട്ടുള്ള
വിജ്ഞാന്‍വാടികളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദാംശം നല്‍കാമോ?
സ്വയംപര്യാപ്ത
പട്ടികജാതി കോളനി പദ്ധതി
2866.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ.വി.വിജയദാസ്
,,
ബി.സത്യന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയംപര്യാപ്ത
പട്ടികജാതി കോളനി
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
പദ്ധതി
ലക്ഷ്യം നേടിയോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വിശകലനം
നടത്തിയിരുന്നോ;
(സി)
പ്രസ്തുത
പദ്ധതിക്കായി എത്ര
തുകയാണ്
നീക്കിവെച്ചിരിക്കുന്നതെന്നും
ഇതുവരെ ചെലവഴിച്ച
തുകയുടെയും വിശദവിവരം
നല്‍കുമോ; പദ്ധതി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്?
പട്ടികജാതിയില്‍പ്പെട്ട
യുവതികള്‍ക്കുളള വിവാഹ ധനസഹായം
2867.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിയില്‍പ്പെട്ട
യുവതികള്‍ക്കുളള വിവാഹ
ധനസഹായം
ലഭിക്കുന്നതിനുളള
മാനദണ്ഡം വിശദമാക്കുമോ;
(ബി)
ഇതിനുളള
അപേക്ഷ
സമര്‍പ്പിക്കേണ്ടത്
എവിടെയാണെന്നും ഈ
അപേക്ഷയില്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്നും
വിശദീകരിക്കാമോ;
(സി)
എത്ര
രൂപയാണ് ഇപ്പോള്‍
ധനസഹായമായി
അനുവദിക്കുന്നത്; ഇത്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
വാമനപുരം
നിയോജകമണ്ഡലത്തിലെ എത്ര
എസ്.സി. യുവതികള്‍ക്ക്
പ്രസ്തുത സഹായം
നല്‍കിയിട്ടുണ്ടെന്നുളള
പഞ്ചായത്ത് തിരിച്ചുളള
കണക്ക് നല്‍കുമോ?
സോഷ്യൽ
ടൂറിസം പദ്ധതി
2868.
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോഷ്യല്‍
ടൂറിസം പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
അന്യം
നിന്ന് പോകുന്നതും
അവഗണിക്കപ്പെടുന്നതുമായ
കലാരൂപങ്ങള്‍
സംരക്ഷിക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
പദ്ധതി
നടത്തിപ്പുമായി
സഹകരിക്കുന്നവര്‍
ആരൊക്കെയാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഡി
.റ്റി. പി. സി. -യിലെ
പ്രശ്നങ്ങൾ
2869.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
ബുദ്ധിമുട്ട്
അനുഭവിക്കുന്ന ഡി .റ്റി
.പി .സി. -യുടെ 2011-12
മുതല്‍ 2014-2015
വരെയുള്ള ലാഭം,ചെലവ്,
വരുമാനം എന്നിവ
വ്യക്തമാക്കാമോ;
പുതിയതായി എത്ര
പേര്‍ക്ക് ഇവിടെ നിയമനം
നല്‍കിയിട്ടുണ്ട്;
സാമ്പത്തിക ബാധ്യതയുള്ള
സ്ഥാപനം
നിയമനങ്ങള്‍ക്ക്
പത്രപ്പരസ്യം നല്കാന്
എന്ത് തുക ചെലവഴിച്ചു ;
നിയമനങ്ങള്‍ നല്‍കിയത്
ആരാണ്; ഉത്തരവ്
തീയതിയും യോഗ്യതയടങ്ങിയ
വിവരങ്ങളുടെ
പകര്‍പ്പുകളും
നല്‍കാമോ; കൗണ്‍സില്‍
അനുമതി നല്കിയ
മിനിട്സിന്െറ കോപ്പി
നല്‍കുമോ ;
(ബി)
സാമ്പത്തിക
അച്ചടക്കം പാലിച്ച്
സ്ഥാപനത്തിന് വരുമാനം
കണ്ടെത്തുന്നതിന്
വേണ്ടി 2012-ൽ
ശംഖുമുഖത്ത് നടത്തിയ
"കടലോളം ഓണം"
കാര്‍ണിവെല്‍ നഗരസഭ
നികുതി ഒഴിവാക്കി
നല്‍കുകയും വമ്പിച്ച
വരുമാനം ലഭിക്കുകയും
ചെയ്തിട്ടും
സാമ്പത്തികനഷ്ടം
സംഭവിച്ചിട്ടുണ്ടോ; ഇതു
സംബന്ധിച്ച് അന്വേഷണം
ആവശ്യപ്പെട്ട് പരാതി
ലഭിച്ചിട്ടുണ്ടോ;
സെക്രട്ടറിയുടെ പേരില്‍
ആരെങ്കിലും
വിജിലന്‍സിന് പരാതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(സി)
ഡി.റ്റി.പി.സി.
സെക്രട്ടറിയുടെ
സാമ്പത്തിക ഇടപാടുകളും,
ശംഖുമുഖത്തെ സുനാമി
പാര്‍ക്ക്, കടല്കാണി
ടൂറിസ്റ്റ് സൗധം,
ആക്കുളം ടൂറിസ്റ്റ്
വില്ലേജ് തുടങ്ങിയ
കേന്ദ്രങ്ങളില്‍
നിന്നും ഉയര്‍ന്നുവന്ന
പരാതികള്‍
പരിഹരിക്കാന്‍ എന്ത്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ?
നാട്ടിക
മണ്ഡലത്തിലെ സരയൂ ടൂറിസം പദ്ധതി
2870.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാട്ടിക
മണ്ഡലത്തില്‍ ജില്ലാ
ടൂറിസം പ്രൊമോഷന്
കൗണ്‍സിലിന്റെ സരയൂ
ടൂറിസം പദ്ധതി
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്ക്
ആര്‍ക്കിയോളജി അനുമതി
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(സി)
ആര്‍ക്കിയോളജി
വകുപ്പ് ആവശ്യപ്പെട്ട
സരയൂ പദ്ധതി സംബന്ധിച്ച
രേഖകള്‍ ജില്ലാ ടൂറസം
പ്രൊമോഷന് കൗണ്‍സില്‍
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ?
കേരള
ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍
ലിമിറ്റഡ്
2871.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. ഹംസ
,,
സാജു പോള്‍
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ടൂറിസം
ഇന്‍ഫ്രാസ്ട്രക്ചര്‍
ലിമിറ്റഡ് എന്ന
കമ്പനിയുടെ
പ്രവര്‍ത്തനം
സംബന്ധിച്ചു വിശദ
വിവരങ്ങൾ നല്‍കാമോ ;
കമ്പനി നിലവില്‍ വന്നത്
എന്നാണ്;
(ബി)
കമ്പനി
നാളിതുവരെ ടൂറിസം
അടിസ്ഥാന സൗകര്യ വികസന
രംഗത്ത് എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട് ;
(സി)
പ്രസ്തുത
കമ്പനി നിലവില്‍ നടത്തി
വരുന്ന പദ്ധതികള്‍
ഏതാെക്കെ; കമ്പനി
ലാഭത്തിലാണാേ
നഷ്ടത്തിലാണാേയെന്ന
വിശദാംശങ്ങള്‍
വെളിപ്പെടുത്താമാേ;
(ഡി)
ഭാവിയില്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
കമ്പനി
ലക്ഷ്യമിടുന്നതെന്ന്
വിശദമാക്കുമാേ?
താനൂർ
ഒട്ടുമ്പ്രം ടൂറിസം പദ്ധതി
2872.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താനൂര്‍
ഒട്ടുമ്പ്രം ടൂറിസം
പദ്ധതിയുടെ രണ്ടാം ഘട്ട
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
രണ്ടാം
ഘട്ട പ്രവര്‍ത്തിയില്‍
എന്തെല്ലാം പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തികരിക്കാനാകുമെന്ന്
വെളിപ്പെടുത്താമോ?
ജഡായു
പാറ ടൂറിസം പദ്ധതി
2873.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജഡായുപാറ
ടൂറിസം പദ്ധതിയില്‍
നടന്നു വരുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ഈ
പദ്ധതിയുടെ തുടര്‍
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
പദ്ധതി
പൂര്‍ത്തിയാകുമ്പോള്‍
ഉണ്ടാകുന്ന നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഹൗസ്
ബോട്ട് വ്യവസായത്തിലെ തകർച്ച
2874.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ ഹൗസ് ബോട്ടു
വ്യവസായത്തെ മദ്യനിരോധന
നയവും ബാര്നിരോധന
നയവും ഗുരുതരമായ
രീതിയില്‍
ബാധിച്ചിട്ടുണ്ടെന്നുളള
ഹൗസ് ബോട്ട്
വ്യവസായികളുടെ നിവേദനം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ തീരുമാനം
കൈകൊണ്ടിട്ടുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
വലിയ
തുക ബാങ്ക്
വായ്പയെടുത്ത് തുടങ്ങിയ
പ്രസ്തുത വ്യവസായം
മുന്നോട്ടു
കൊണ്ടുപോകാനാകുന്നില്ലെന്നും
തവണകള്‍ അടയ്ക്കാന്‍
പോലും
കഴിയുന്നില്ലെന്നും
വ്യവസായികള്‍
അറിയിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദീകരണം
നല്‍കുമോ;
(സി)
മദ്യനിരോധന
നയത്തെ ടൂറിസം വകുപ്പ്
സ്വാഗതം
ചെയ്യുന്നുണ്ടോ;
എങ്കില്‍ എന്തുകൊണ്ട് ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
ഇക്കോ
ടൂറിസം പദ്ധതികൾ
2875.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ഏതൊക്കെ ഇക്കോ
ടൂറിസം പദ്ധതികളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കുമോ;
ഓരോന്നിന്റെയും
പ്രത്യേകതകള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതികളിലേക്ക്
കൂടുതല്‍ ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്നതിന്
ആവിഷ്കരിച്ചിട്ടുളള
കര്‍മ്മ പരിപാടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
തിരുമുല്ലാവാരം ബീച്ച് വികസനം
2876.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
തിരുമുല്ലാവാരം ബീച്ച്
വികസനം സംബന്ധിച്ച്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നത്
എന്ന് വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് അനുവദിച്ച
തുകയുടെ വിനിയോഗം
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
അരൂര്‍
-അരൂര്ക്കുറ്റിയിലെ ഹൗസ്
ബോട്ട് ടെര്‍മിനൽ
2877.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സര്‍ക്ക്യൂട്ട്
ടൂറിസം പദ്ധതിയില്‍
ഉള്‍പ്പെടുത്തി അരൂര്‍
മണ്ഡലത്തിലെ
അരൂര്ക്കുറ്റിയില്
നിര്‍മ്മിക്കുന്ന ഹൗസ്
ബോട്ട്
ടെര്‍മിനലിനോട്
ചേര്‍ന്ന എക്സെെസ്,
റവന്യൂ, ആരോഗ്യം എന്നീ
വകുപ്പുകളുടെ കീഴിലുള്ള
സ്ഥലങ്ങള്‍ കാടു
പിടിച്ചു കിടക്കുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; ഇൗ സ്ഥലത്ത് ലാന്റ്
സ്കേപ്പിംഗ് നടത്തി ഒരു
പാര്‍ക്ക്
സ്ഥാപിക്കുകയാണെങ്കില്‍
മാത്രമേ ബോട്ട്
ടെര്‍മിനല്‍ കൊണ്ട്
ഉദ്ദേശിച്ച പ്രയോജനം
ലഭിക്കുകയുള്ളു
എന്നുള്ള വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; എങ്കില്‍ വിവിധ
വകുപ്പുകളുടെ കൈവശം
ഉള്ള സ്ഥലങ്ങൾ ടൂറിസം
വകുപ്പിന് ലഭ്യമാക്കി
ഒരു പാര്‍ക്ക്
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
ജില്ലാ
ടൂറിസം പ്രമോഷന് കൗണ്‍സില്‍
2878.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
തിരുവനന്തപുരം ജില്ലാ
ടൂറിസം പ്രമോഷന്
കൗണ്‍സിലിന്‍െറ
കീഴിലുള്ള വിവിധ
ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍ ടൂറിസം
വകുപ്പ് വഴി
നടപ്പിലാക്കുന്ന വിവിധ
പ്രോജക്ടുകള്‍ ഏതെല്ലാം
; വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ കാലാവധി
എ്രത; ഏത്
ഏജന്‍സിയെയാണ് പണികള്‍
ഏല്‍പ്പിച്ചിരിക്കുന്നത്
; എന്ത് തുകയ്ക്കാണ്
പണികള്‍
ഏല്‍പ്പിച്ചിട്ടുള്ളത്;
നിര്‍വ്വഹണ ചുമതല
ആര്‍ക്കാണ്
;വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ പുരോഗതി
വിലയിരുത്താനും
അപാകതയുണ്ടെങ്കില്‍
പരിഹരിക്കാനും
ചുമതലപ്പെട്ട D.T.P.C.
ചെയര്മാന്,
സെക്രട്ടറി എന്നിവര്‍
പദ്ധതി പുരോഗതി
വിലയിരുത്താന്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
വ്യക്തമാക്കുമോ;
പദ്ധതികള്‍ ലക്ഷ്യം
കാണാതെ ടൂറിസ്റ്റ്
കേന്ദ്രങ്ങള്‍ അടഞ്ഞ്
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ ?
ടൂറിസം
പദ്ധതികള്‍ക്കുളള കേന്ദ്ര
സഹായം
2879.
ശ്രീ.കെ.മുരളീധരന്
,,
വി.റ്റി.ബല്‍റാം
,,
വര്‍ക്കല കഹാര്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
പദ്ധതി നടത്തിപ്പിലെ
മികവ് കണക്കിലെടുത്ത്
അധിക കേന്ദ്ര സഹായം
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ ഏതൊക്കെ
പദ്ധതികളാണ്
നടത്തിപ്പില്‍ മികവ്
കാട്ടിയിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഏതെല്ലാം
വിനോദസഞ്ചാര
മേഖലകള്‍ക്കാണ് പദ്ധതി
നടത്തിപ്പ് വഴി ഗുണം
ലഭിച്ചിട്ടുള്ളത്;
വിശദാംശം അറിയിക്കുമോ?
അഷ്ടമുടി
കായല്‍ ടൂറിസം വികസന പദ്ധതി
2880.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഷ്ടമുടി
കായല്‍ ടൂറിസം
വികസനത്തിനായി മാസ്റ്റ൪
പ്ലാ൯ തയ്യാറാക്കാ൯ ഏത്
ഏജ൯സിയെയാണ്
കോംപറ്റിറ്റീവ്
ബിഡിംഗിലൂടെ
(Biding)തെരഞ്ഞെടുത്തത്
എന്നറിയിക്കുമോ;
(ബി)
പ്രസ്തുത
ഏജ൯സി മാസ്റ്റ൪ പ്ലാ൯
തയ്യാറാക്കി
സമ൪പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇല്ലെങ്കില്‍
മാസ്റ്റ൪ പ്ലാ൯
തയ്യാറാക്കുന്നതിനുളള
നടപടി ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ?
പൂക്കോട്
തടാകത്തിലെ അടിസ്ഥാന സൗകര്യ
വികസന പദ്ധതികള്‍
2881.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
പൂക്കോട് തടാകത്തിലെ
അടിസ്ഥാന സൗകര്യ വികസന
പദ്ധതികള്‍
നടപ്പാക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തടകാത്തില്‍ പായല്‍
നിറഞ്ഞിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതുമൂലം
തടാകത്തിലെ ബോട്ട്
സവാരിക്ക് തടസ്സം
നേരിടുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പൂക്കോട്
തടാകത്തിലെ പായല്‍
,വേരടക്കം പറിച്ചു
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ ;
വിശദാംശം ലഭ്യമാക്കുമോ
?
പാലക്കാട്
ജില്ലയിലെ പ്രധാനപ്പെട്ട
ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍
2882.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
കേന്ദ്രങ്ങളെയാണ്
പ്രധാനപ്പെട്ട
ടൂറിസ്റ്റ്
ഡെസ്റ്റിനേഷന്‍ ആയി
പ്രഖ്യാപിച്ചിട്ടുള്ളത്
;
(ബി)
1.7.2011
മുതല്‍ 31.10.2014 വരെ
എത്ര ആളുകള്‍
പ്രധാനപ്പെട്ട
ടൂറിസ്റ്റ്
ഡെസ്റ്റിനേഷന്‍
സന്ദര്‍ശിച്ചു ;
വിശദാംശം ലഭ്യമാക്കാമോ
;
(സി)
മലമ്പുഴ
ഉള്‍പ്പെടെയുള്ള
ടൂറിസ്റ്റ്
കേന്ദ്രങ്ങള്‍
മോടിപിടിപ്പിക്കുന്നതിനും
മറ്റുമായി 1.7.2011
മുതല്‍ 31.10.2014 വരെ
എത്ര തുക ചെലവഴിച്ചു ;
ഓരോ കേന്ദ്രത്തിന്റെയും
തുകയുടെ വിശദാംശം
വാര്‍ഷികാടിസ്ഥാനത്തില്‍
നല്‍കാമോ ?
കാസര്‍ഗോഡ്
ബി.ആര്.ഡി.സി.യുടെ ഗവേണിംഗ്
ബോഡി
2883.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ബി.ആര്.ഡി.സി.യുടെ
(BRDC) ഗവേണിംഗ്
ബോഡിയില്‍ നിലവില്‍
ആരൊക്കെയാണുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഗവേണിംഗ് ബോഡിയില്‍
ബേക്കല്‍
ഡെസ്റ്റിനേഷന്‍
പരിധിയില്‍ വരുന്ന
എം.എല്‍.എ മാരേയും
ത്രിതല പഞ്ചായത്ത്
അദ്ധ്യക്ഷരേയും
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കോതമംഗലത്ത്
ടൂറിസം വകുപ്പിന്റെ
പദ്ധതികള്‍ ആരംഭിക്കുന്നതിന്
നടപടികള്‍
2884.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
നിയോജക മണ്ഡലത്തിലെ
വിവിധ ടൂറിസ്റ്റ്
കേന്ദ്രങ്ങളായ
ഭൂതത്താന്‍കെട്ട്,
തട്ടേക്കാട്,
നേര്യമംഗലം
എന്നിവിടങ്ങളില്‍
കൂടുതല്‍ ടൂറിസം
അമിനിറ്റി സെന്ററുകള്‍
സ്ഥാപിക്കുന്നതിനും
ടുറിസ്റ്റുകള്ക്കാവശ്യമായ
സൗകര്യങ്ങള്‍ ചെയ്ത്
നല്‍കുന്നതിനും
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മൂന്നാര്‍
ഹില്‍ ടുറിസ്റ്റ്
കേന്ദ്രത്തിന്റെ
കവാടമെന്നറിയപ്പെടുന്ന
കോതമംഗലത്ത് ടൂറിസം
വകുപ്പിന്റെ കൂടുതല്‍
പദ്ധതികള്‍
ആരംഭിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ആനയിറങ്ങല്‍
ഡാമിന്റെ വിനോദസഞ്ചാര
സാധ്യതകളെക്കുറിച്ച് പഠനം
2885.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉടുമ്പന്‍ചോല
താലൂക്കിലെ മൂന്നാര്‍
കുമളി റൂട്ടിലെ
ആനയിറങ്ങല്‍ ഡാമില്‍
വിനോദസഞ്ചാരികള്‍ക്കായി
ബോട്ട് സര്‍വ്വീസ്
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കാമോ;
(ബി)
ആനയിറങ്ങല്‍
ഡാമിന്റെ വിനോദസഞ്ചാര
സാധ്യതകളെക്കുറിച്ച്
പഠനം നടത്തി
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന്
പദ്ധതി തയ്യാറാക്കുന്ന
കാര്യം പരിഗണിക്കുമോ?
ആലപ്പുഴയിലെ
സര്‍ക്ക്യൂട്ട് ടൂറിസം പദ്ധതി
2886.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആലപ്പുഴ
ജില്ലയിലെ
സര്‍ക്ക്യൂട്ട് ടൂറിസം
പദ്ധതിയില്‍പെടുത്തി
അരൂര്‍ മണ്ഡലത്തിലെ
തഴുപ്പ്,
അരൂര്‍ക്കുറ്റി
എന്നിവിടങ്ങളിൽ
നടക്കുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
മുടങ്ങിക്കിടക്കുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; ഇൗ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
മുടങ്ങാനുണ്ടായിട്ടുള്ള
കാരണങ്ങള്‍
വിശദമാക്കാമോ ; ഇൗ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
ഹോട്ടലുകളുടെ
സ്റ്റാര്‍ പദവി -
മാനദണ്ഡങ്ങള്‍
2887.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹോട്ടലുകള്‍ക്ക്
സ്റ്റാര്‍ പദവി
അനുവദിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
നിശ്ചയിക്കുന്നത് ആരാണ്
എന്ന് വിശദമാക്കുമോ;
(ബി)
പുതിയ
മദ്യനയത്തിന്റെ
പശ്ചാത്തലത്തില്‍
ഹോട്ടലുകളുടെ സ്റ്റാര്‍
പദവികള്‍ അനധികൃതമായി
മാറ്റം വരുത്തുന്നത്
തടയാന്‍ നിലവില്‍
എന്തെങ്കിലും സംവിധാനം
ഉണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഡി)
സ്റ്റാര്‍
പദവി നല്‍കുന്നത്
തീരുമാനിക്കാന്‍ തദ്ദേശ
സ്ഥാപനങ്ങള്‍ക്ക്
എന്തെങ്കിലും
അധികാരമുണ്ടോ എന്ന്
വ്യക്തമാക്കുമോ?
തമ്പുരാന്‍പാറ
- തമ്പുരാട്ടിപാറയുടെ വികസനം
2888.
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലുള്ള
തമ്പുരാന്‍പാറ -
തമ്പുരാട്ടിപാറയുടെ
വികസനത്തിന് എത്ര
രൂപയുടെ പ്രോജക്ടിനാണ്
അനുമതി നല്‍കിയത് ;
(ബി)
പ്രസ്തുത
വികസനത്തിന് വിഭാവനം
ചെയ്യുന്ന പദ്ധതികള്‍
എന്തെല്ലാം;
(സി)
ഇവയ്ക്ക്
ഭരണാനുമതി നല്‍കിയത്
എന്നാണ് ;
(ഡി)
പ്രസ്തുത
പദ്ധതി
തറക്കല്ലിട്ടശേഷം
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(ഇ)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി ഈ
സാമ്പത്തിക വര്‍ഷം
പൂര്‍ത്തിയാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ?
പെരുന്തേനരുവി
ടൂറിസം പദ്ധതി
2889.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരുന്തേനരുവി
കേന്ദ്രീകരിച്ചുള്ള
ടൂറിസം പദ്ധതിക്കായി
എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;
പണി ഏതുഘട്ടം വരെയായി
എന്ന് വിശദീകരിക്കാമോ;
ഇനി എന്തൊക്കെ പണികളാണ്
നടക്കാനുള്ളത്;
(ബി)
പെരുന്തേനരുവി
ടൂറിസം പദ്ധതിയുടെ
പണികള്‍ക്ക് കാലതാമസം
നേരിടാനുണ്ടായ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രശ്നം
പരിഹരിച്ച് പണികള്‍
പുനരാരംഭിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ;
(ഡി)
മുടങ്ങിയ
പണികള്‍ എന്ന്
പുനരാരംഭിക്കും എന്ന്
പറയാമോ; പ്രസ്തുത
പദ്ധതി
പൂര്‍ത്തിയാക്കാന്‍
വേണ്ട സമയം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
എന്നത്തേക്ക്
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
സഞ്ചാരികള്‍ക്ക്
തുറന്നുകൊടുക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ?
ശാന്തിഗിരിയിൽ
വഴിയോര വിശ്രമകേന്ദ്രം
2890.
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ
ശാന്തിഗിരി കേന്ദ്രമായി
വഴിയോര വിശ്രമകേന്ദ്രം
(wayside amenity
centre)
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍ ഭരണാനുമതി
നല്‍കിയത് എന്നാണ് ;
(ബി)
ആയതിനായി
എത്ര രൂപ അനുവദിച്ചു ;
ഇതിൽ എന്തൊക്കെ
പ്രവൃത്തികളാണ്
നടപ്പിലാക്കുന്നത് ;
(സി)
ഇതിന്റെ
പ്രവർത്തനങ്ങൾ
ആരംഭിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(ഡി)
ഈ
പദ്ധതി ഈ വര്‍ഷം
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
പുളിക്കക്കടവ്
തൂക്കുപാലം , പരിപാലനവും
അറ്റകുറ്റപ്പണിയും
2891.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊന്നാനി
ബീയ്യം കായലിന് കുറുകെ
പുളിക്കക്കടവില്‍ അഞ്ച്
വര്‍ഷം മുമ്പ് ടൂറിസം
വകുപ്പിന്റെ
നേതൃത്ത്വത്തില്‍
പൂര്‍ത്തിയാക്കിയ
പുളിക്കക്കടവ്
തൂക്കുപാലം കൃത്യമായ
പരിപാലനവും
അറ്റകുറ്റപ്പണിയും
നടത്താത്തതുമൂലം
തുരുമ്പെടുത്തുകൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
അടിയന്തരമായി അത്
പരിപാലിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
ഇതിന്
സമയാസമയത്ത് ആവശ്യമായ
പെയിന്റിംഗും മറ്റ്
പ്രവര്‍ത്തികളും
നടത്തുന്നതിനും അവ
കൃത്യസമയങ്ങളില്‍
നടപ്പാക്കുന്നതിനും
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക് ചുമതല
നല്‍കാമോ ?
പെരുവണ്ണാമൂഴി,
കക്കയം ടൂറിസം പദ്ധതികള്‍
2892.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരുവണ്ണാമൂഴി,
കക്കയം ടൂറിസം
പദ്ധതികള്‍ക്ക്
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍ എത്ര
കോടി രൂപ
അനുവദിച്ചിരുന്നു എന്ന്
വ്യക്തമാക്കുമോ;
(ബി)
അനുവദിച്ച
തുകയില്‍ എത്ര രൂപ
ചെലവഴിച്ചു എന്നും
എന്തൊക്കെ
കാര്യങ്ങള്‍ക്കാണ് തുക
ചെലവഴിച്ചത് എന്നും
വ്യക്തമാക്കുമോ;
(സി)
അനുവദിച്ച
തുക
ചെലവഴിച്ചിട്ടില്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ച
എത്ര കോടി രൂപ ലാപ്സ്
ആയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
തുക ഈ പദ്ധതിക്ക്
വീണ്ടും ലഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വെള്ളാനിക്കല്‍
പാറയുടെ സംരക്ഷണം
2893.
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ
വിനോദസഞ്ചാര
പ്രാധാന്യമുളള
വെള്ളാനിക്കല്‍ പാറയുടെ
സംരക്ഷണത്തിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത് ;
അടങ്കല്‍ തുക എത്ര ;
(സി)
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ഡി)
ഈ
സാമ്പത്തിക വര്‍ഷം
പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
പാലൂര്‍ക്കോട്ട
വെള്ളച്ചാട്ടം
2894.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാലൂര്‍ക്കോട്ട
വെള്ളച്ചാട്ടം ടൂറിസം
ഡെസ്റ്റിനേഷനായി
പ്രഖ്യാപിക്കണം എന്ന
ആവശ്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന് സത്വര
നടപടി സ്വീകരിക്കുമോ ?
തൃക്കാക്കരയില്‍
ടൂറിസം ഗസ്റ്റ് ഹൗസ്
2895.
ശ്രീ.ബെന്നി
ബെഹനാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃക്കാക്കരയില്‍
ടൂറിസം ഗസ്റ്റ് ഹൗസ്
നി൪മ്മിക്കുന്നതിന്
ടൂറിസം വകുപ്പില്‍
നിന്നും എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ടൂറിസം
ഗസ്റ്റ് ഹൗസിനായി തുക
നീക്കിവെച്ചിട്ടുണ്ടോ;
(ഡി)
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുളള സ്ഥലം
ലഭ്യമാക്കുന്നതിന്
വകുപ്പുമായി
ബന്ധപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
ആസ്ത്രേലിയയില്‍
നിന്നുളള വിനോദ സഞ്ചാരികൾ
2896.
ശ്രീ.പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
,,
പി.ബി. അബ്ദുൾ റസാക്
,,
കെ.മുഹമ്മദുണ്ണി ഹാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസ്ത്രേലിയയില്‍
നിന്നുളള വിനോദ
സഞ്ചാരികളെ കൂടുതലായി
സംസ്ഥാനത്തേയ്ക്ക്
ആക്രഷിക്കുന്നതിന്
പുതിയ
പദ്ധതികളെന്തെങ്കിലും
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
അതു സംബന്ധിച്ച
വിശദവിവരം നല്‍കാമോ;
(സി)
ആസ്ത്രേലിയൻ
വിനോദ സഞ്ചാരികളുടെ
കേരളത്തിലെ ആകര്‍ഷണ
കേന്ദ്രങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
റെസ്പോണ്സിബിള്
ടൂറിസം പദ്ധതി
2897.
ശ്രീ.ആര്
. സെല്‍വരാജ്
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റെസ്പാണ്‍സിബിള്‍
ടൂറിസം പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(ബി)
പദ്ധതി
നടത്തിപ്പിന് ദേശീയ
അന്താരാഷ്ട്ര തലത്തില്‍
എന്തെല്ലാം നേട്ടങ്ങളും
അംഗീകാരങ്ങളും
ലഭിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
അംഗീകാരങ്ങള്‍
ലഭിക്കുവാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ഡി)
ടൂറിസം
മേഖലയിലെ മറ്റു
പദ്ധതികള്‍ക്ക് ഇതേ
രീതിയില്‍
അംഗീകാരങ്ങള്‍
ലഭിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
തോട്ടപ്പള്ളിയിലെ
മെഗാടൂറിസം പദ്ധതി
2898.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തിലെ
തോട്ടപ്പള്ളിയെ
മെഗാടൂറിസം പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
മെഗാടൂറിസം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എന്തെല്ലാം പദ്ധതികളാണ്
ഇവിടെ നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതികള്‍ക്കായി എന്ത്
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
പദ്ധതി പ്രവര്‍ത്തനം
എന്ന് ആരംഭിക്കുവാന്‍
കഴിയും; വിശദമാക്കാമോ?
അതിരപ്പിള്ളിയില്‍
ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍
2899.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതിരപ്പിള്ളിയില്‍
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
സ്ഥലത്ത് ഒരു ടൂറിസം
ഫെസിലിറ്റേഷന്‍
സെന്റര്‍
നിര്‍മ്മിക്കുന്നതിനും
അതിരപ്പിള്ളി
വെള്ളച്ചാട്ടത്തിനോടു
ചേര്‍ന്ന് കാര്‍
റോപ്പ്വേ
നിര്‍മ്മിക്കുന്നതിനും
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
സര്‍ക്കാര്‍ അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ?