സ്വകാര്യ
ആശുപത്രികളിലെ നഴ്സുമാരുടെ
മിനിമം വേതനം
2784.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ
ആശുപത്രികളില്‍ ജോലി
ചെയ്തു വരുന്ന
നഴ്സുമാര്‍ക്ക്
നല്‍കാനായി
നിശ്ചയിച്ചിട്ടുള്ള
മിനിമം വേതനം എത്രയാണ്;
(ബി)
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാര്‍ക്ക്
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുള്ള
മിനിമം വേതനം
ലഭിക്കുന്നു എന്ന്
ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇതിനായി
ലേബര്‍ ഓഫീസര്‍മാര്‍
സ്വകാര്യ
ആശുപത്രികളില്‍
എത്തുകയും ബന്ധപ്പെട്ട
രേഖകള്‍
പരിശോധിക്കുകയും
ചെയ്യാറുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ഡി)
ഹാജര്‍
ബുക്കിലും മറ്റും
ജീവനക്കാരുടെ
വിവരങ്ങള്‍
രേഖപ്പെടുത്താതെ ഇവരുടെ
വിവരങ്ങള്‍ ലേബര്‍
ഓഫീസിന് കൈമാറാത്ത
സാഹചര്യം പരിശോധിച്ച്
നടപടി സ്വീകരിക്കുമോ?
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ്
കണ്‍സ്ട്രക്ഷന്‍
2785.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധ മേഖലയില്‍
തൊഴില്‍ നൈപുണ്യം
സൃഷ്ടിക്കുന്നതിന്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ്
ഇന്‍ഫ്രാസ്ട്രക്ചര്‍
ആന്റ് കണ്‍സ്ട്രക്ഷന്‍
എന്ന സ്ഥാപനത്തെ
എപ്രകാരം
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
നല്‍കുമോ?
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്റ്റെെപ്പന്റ്
2786.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
എെ.ടി.എെ.
പോളിടെക്നിക്
വിദ്യാര്‍ത്ഥികള്‍ക്ക്
ട്രെയിനിംഗിന് ശേഷം
വിവിധ സ്ഥാപനങ്ങളില്‍
അപ്രന്റിസ് ആയി
പ്രവര്‍ത്തിക്കുന്ന
കാലയളവില്‍
സ്റ്റെെപ്പന്റ്
ലഭ്യമാക്കുന്നുണ്ടോ ;
ഐ.ടി.ഐ.
ഉദ്യോഗാര്‍ത്ഥികളുടെ
ട്രെയിനിംഗ് കാലയളവ്
2787.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അപ്രന്റിസ്
ട്രെയിനിംഗ് കഴിഞ്ഞ
ഐ.ടി.ഐ.
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍, പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ജോലി
ലഭിക്കുമ്പോള്‍
ട്രെയിനിംഗ് കാലയളവ്
എക്സ്പീരിയന്‍സ് ആയി
കണക്കാക്കുന്ന
സമ്പ്രദായം നിലവില്‍
ഉണ്ടോ; വിശദമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
കെ.
എം. ഗോപാലന് ചികിത്സാ ധനസഹായം
2788.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
അത്തോളി
ഗ്രാമപഞ്ചായത്ത്
സ്വദേശി കെ. എം.
ഗോപാലന് എന്നയാള്‍
നിര്‍മ്മാണ തൊഴിലാളി
ക്ഷേമനിധി (അംഗത്വ
നമ്പര്‍ KZ032152)
യില്‍ നിന്ന് ചികിത്സാ
ആനുകൂല്യത്തിനായി
സമര്‍പ്പിച്ച അപേക്ഷ
(ഫയല്‍ നമ്പര്‍
A7/270/14) പരിഗണിച്ച്
സഹായം അനുവദിക്കാമോ;
(ബി)
പ്രമേഹ
രോഗബാധയെ തുടര്‍ന്ന്
കാല് മുറിച്ചു
മാറ്റേണ്ടി വന്ന
ഇദ്ദേഹത്തിന് ചികിത്സാ
ധനസഹായത്തിന് അര്‍ഹത
നിഷേധിക്കപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
രോഗാവസ്ഥയിലും
തുടര്‍ന്നും ക്ഷേമനിധി
വരിസംഖ്യ മുടങ്ങാതെ
അടച്ച ഇദ്ദേഹത്തിന്
പെന്ഷന്
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശിക്കാമോ?
അന്യ
സംസ്ഥാന തൊഴിലാളികളുടെ
ക്ഷേമത്തിനായി നിയമ നിര്‍മ്മാണം
2789.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യ
സംസ്ഥാന തൊഴിലാളികളുടെ
ക്ഷേമത്തിനായി നിയമ
നിര്‍മ്മാണം നടത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
അന്യ
സംസ്ഥാന തൊഴിലാളികളുടെ
സംരക്ഷണത്തിനും
ക്ഷേമത്തിനുമായി
എന്തെല്ലാം
വ്യവസ്ഥകളാണ് പ്രസ്തുത
നിയമത്തില്‍
ഉള്പ്പെടുത്തുവാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
നിയമ
നിര്‍മ്മാണ പ്രക്രിയ
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കേരള
ബില്‍ഡിങ് ആന്‍ഡ് അദര്‍
കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ്
വെല്‍ഫെയര്‍ ബാേര്‍ഡ് മുഖേന
പെന്ഷന്
2790.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ബില്‍ഡിങ് ആന്‍ഡ് അദര്‍
കണ്‍സ്ട്രക്ഷന്‍
വര്‍ക്കേഴ്സ്
വെല്‍ഫെയര്‍ ബാേര്‍ഡ്
മുഖേന പെന്ഷന്
നല്‍കുന്നത്
സര്‍ക്കാര്‍
വിലയിരുത്താറുണ്ടാേ;
(ബി)
പെന്ഷന്
നമ്പര്‍ പി.പി.ഒ.
EKM-11574 പ്രകാരം
ശ്രീമതി ശാേശാമ്മ,
ചിറങ്ങര വീട്,
ചുണ്ടക്കുഴി പി.ഒ.,
മുടക്കുഴ, എറണാകുളം
എന്നയാള്‍ക്ക്
ലഭിച്ചുകാെണ്ടിരുന്ന
പെന്ഷന് ഇപ്പാേള്‍
റദ്ദുചെയ്തിട്ടുണ്ടാേ;
എങ്കില്‍,
ഇതിനിടയാക്കിയ സാഹചര്യം
വ്യക്തമാക്കുമാേ;
(സി)
ശ്രീമതി
ശാേശാമ്മയ്ക്ക്
തുടര്‍ന്നും പെന്ഷന്
ലഭിക്കാന്‍ നടപടി
സ്വീകരിക്കുമാേ?
ക്ഷേമ
നിധി ബോര്‍ഡുകള്‍
2791.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ക്ഷേമനിധി
ബോര്‍ഡുകളുണ്ടെന്നും
അവ ഏതെല്ലാമെന്നും
വ്യക്തമാക്കാമോ?
(ബി)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
ക്ഷേമനിധി ബോര്‍ഡുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
(സി)
നഷ്ടത്തില്‍
പ്രവര്ത്തിചു വരുന്നവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
മിനിമം
വേതനം
2792.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിനിമം
വേതനം എത്ര തൊഴില്‍
മേഖലകളില്‍ ഇപ്പോള്‍
നല്കി വരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവ
പുതുക്കി നിശ്ചയിച്ചത്
എന്നാണ്;
(സി)
ഓരോ
മേഖലയിലും മിനിമം വേതനം
ഇപ്പോള്‍ എത്രയാണെന്ന്
വ്യക്തമാക്കാമോ?
ഭക്ഷ്യ
പദാ൪ത്ഥങ്ങള്‍
ഉല്‍പ്പാദിപ്പിക്കുന്ന മേഖലയില്‍
തൊഴിലെടുക്കുന്നവര്‍
2793.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അച്ചാ൪,
കറിപൗഡ൪ തുടങ്ങിയ
ഭക്ഷ്യ പദാ൪ത്ഥങ്ങള്‍
ഉല്‍പ്പാദിപ്പിക്കുന്ന
മേഖലയില്‍ എത്രപേ൪
തൊഴിലെടുക്കുന്നു എന്ന്
വ്യക്തമാക്കാമോ; ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
മേഖലയില്‍
പ്രവ൪ത്തിക്കുന്ന എത്ര
സ്ഥാപനങ്ങള്‍
സംസ്ഥാനത്തുണ്ട്; ജില്ല
തിരിച്ച് പട്ടിക
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
മേഖലയില്‍ ഇതുവരെയും
മിനിമം കൂലി
നടപ്പാക്കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സമീപകാലത്ത് മിനിമം
കൂലി ആവശ്യപ്പെട്ട്
തൊഴിലാളികള്‍ നടത്തിയ
വിവിധ സമരങ്ങളും
പണിമുടക്കും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വലിയ
വിഭാഗം തൊഴിലാളികള്‍
പണിയെടുക്കുന്ന ഈ
മേഖലയില്‍ മിനിമം കൂലി
നടപ്പാക്കാ൯ നടപടി
സ്വീകരിക്കുമോ?
കളിമണ്‍
പാത്ര നിര്‍മ്മാണ തൊഴിൽ
2794.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കളിമണ്‍
പാത്രനിര്‍മ്മാണ
തൊഴിലിനെ പരമ്പരാഗത
തൊഴില്‍ പട്ടികയില്‍
ഉള്‍പ്പെടുത്തുമോ;
(ബി)
60
വയസ്സു കഴിഞ്ഞ
പരമ്പരാഗത കളിമണ്‍
പാത്ര നിര്‍മ്മാണ
തൊഴിലാളികള്‍ക്ക്
പെന്ഷന്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
അതി
പ്രാചീനമായിട്ടുള്ള
പരമ്പരാഗത കളിമണ്‍
പാത്രനിര്‍മ്മാണ
വ്യവസായ യൂണിറ്റുകള്‍
പുനരുദ്ധരിക്കുന്നതിന്
തൊഴില്‍
വകുപ്പിനുകീഴില്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ചുമട്ടു
തൊഴില്‍ മേഖലയിലെ തൊഴില്‍
നഷ്ടവും പരിഹാരവും
2795.
ശ്രീ.എം.എ.
വാഹീദ്
,,
എം.പി.വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചുമട്ടു തൊഴില്‍
മേഖലയിലെ തൊഴില്‍
നഷ്ടവും പരിഹാരവും
സംബന്ധിച്ച് പഠനം
നടത്താ൯ സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സമിതി
റിപ്പോ൪ട്ട്
സമ൪പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
റിപ്പോ൪ട്ടില്‍
എന്തെല്ലാം ശുപാ൪ശകളാണ്
ഉള്‍പ്പെടുത്തിയിട്ടുളളത്;
വിശദമാക്കുമോ;
(ഡി)
ഏതെല്ലാം
വിഷയങ്ങളാണ് കമ്മിറ്റി
പഠന വിധേയമാക്കിയത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
റിപ്പോ൪ട്ടി൯മേന്
എന്തെല്ലാം തുട൪
നടപടികളാണ്
സ്വീകരിക്കാ൯
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ഫാക്ടറി
തൊഴിലാളികളുടെ ആശ്രിതർക്ക്
നഷ്ടപരിഹാരം
2796.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന്റെ കണക്ക്
പ്രകാരം സംസ്ഥാനത്ത്
ആകെ എത്ര ഫാക്ടറികളും
തൊഴിലാളികളും ഉണ്ടെന്ന്
വ്യക്തമാക്കുമോ; ഇതില്‍
എത്ര അന്യസംസ്ഥാന
തൊഴിലാളികള്‍ തൊഴില്‍
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ഫാക്ടറി ജീവനക്കാര്‍
ജോലിക്കിടെ
മരണപ്പെട്ടിട്ടുണ്ടെന്നും
ഇതില്‍ എത്ര പേരുടെ
ആശ്രിതർക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍ നല്‍കുമോ
?
വ്യാപാര
സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ
പ്രശ്നങ്ങള്‍
2797.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വ്യാപാര
സ്ഥാപനങ്ങളിലെ
തൊഴിലാളികളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനുള്ള
ശുപാര്‍ശകളും
നിര്‍ദ്ദേശങ്ങളും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ?
പീലിംഗ്
തൊഴിലാളികളുടെ സമരം
2798.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പീലിംഗ്
തൊഴിലാളികളുടെ സമരം
ഒത്തുതീര്‍ക്കുന്നതിനായി
ആലപ്പുഴ ജില്ലാ
കളക്ടറേറ്റില്‍ നടന്ന
ചര്‍ച്ചയുടെ മിനിറ്റ്സ്
ലഭ്യമാക്കാമോ;
(ബി)
എന്തൊക്കെ
തീരുമാനങ്ങളാണ്
പ്രസ്തുത ചര്‍ച്ചയില്‍
എടുത്തത്; ഇതില്‍
എന്തൊക്കെ
നടപ്പിലാക്കി;
നടപ്പിലാക്കാത്ത
തീരുമാനങ്ങള്‍
എന്തുകൊണ്ട്
നടപ്പിലാക്കിയില്ലെന്ന്
വ്യക്തമാക്കാമോ?
സ്വകാര്യ
കശുവണ്ടി വ്യവസായ മേഖലയിലെ
പ്രശ്നങ്ങള്‍
2799.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്വകാര്യ
കശുവണ്ടി വ്യവസായ
മേഖലയില്‍ നിലവിലുള്ള
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവ പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
സ്വകാര്യ
നഴ്സുമാരുടെ മിനിമം വേതനം
2800.
ശ്രീ.പാലോട്
രവി
,,
ജോസഫ് വാഴയ്ക്കൻ
,,
എ.റ്റി.ജോര്‍ജ്
,,
റ്റി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സ്വകാര്യ നഴ്സുമാരുടെ
മിനിമം വേതനം ഉറപ്പു
വരുത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചത്;
വിശദമാക്കുമോ;
(ബി)
സ്വകാര്യ
ആശുപത്രി ഉള്‍പ്പെടെ
സര്‍ക്കാരിതര സ്വകാര്യ
സ്ഥാപനങ്ങളിലെ
നഴ്സുമാരുടെ മിനിമം
വേതനം ഉറപ്പു
വരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ?
സ്വകാര്യ
സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന
സ്ത്രീകള്‍ക്കു പ്രസവാവധി
T *2801.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍ക്കാരിതര
കമ്പനികളില്‍
സേവനമനുഷ്ഠിക്കുന്ന
സ്ത്രീകള്‍ക്ക്
ആവശ്യമായ രീതിയില്‍
പ്രസവാവധി
അനുവദിക്കാത്തത്
കാരണംഅമ്മയുടെ
മുലപ്പാല്‍
നിഷേധിക്കപെട്ടു
കുഞ്ഞുങ്ങള്‍ക്ക്
സ്വാഭാവിക നീതി
ലഭിക്കാതെ വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരള
സര്‍ക്കാര്‍, കേന്ദ്ര
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
അനുവദിക്കുന്നതുപോലെ
കേരളത്തിലെ വിവിധ
സ്വകാര്യ
സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്ന
സ്ത്രീകള്‍ക്കും
പ്രസവാവധി
അനുവദിക്കുന്നതിന്
ഉതകുന്ന തരത്തില്‍
നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ഈ
കാര്യത്തില്‍ തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
പോകുന്നത്;
വിശദമാക്കാമോ;
(ഡി)
സ്ത്രീകളുടെയും
കുട്ടികളുടെയും അവകാശ
സംരക്ഷണത്തിനായി 1981
ലെ മെറ്റേണിറ്റി
ബെനിഫിറ്റ് ആക്ട്
പരിഷ്ക്കരിക്കുന്ന
കാര്യം പരിഗണിക്കുമോ?
ബാര്‍ബര്‍
ബ്യൂട്ടീഷന് തൊഴിലാളികള്‍ക്ക്
ക്ഷേമപദ്ധതികൾ
2802.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ബാര്‍ബര്‍ ബ്യൂട്ടീഷന്
തൊഴിലാളികള്‍ക്ക്
ഇപ്പോള്‍ എന്തെല്ലാം
ക്ഷേമപദ്ധതികളാണ്
നിലവിലുള്ളതെന്നു
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ലഭിക്കുന്ന പെന്ഷന്
തുക 500/-രൂപയില്‍
നിന്നും 1000 രൂപയായി
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
റിട്ടയര്‍മെന്റ്/മരണാനന്തര
ആനുകൂല്യം ഇപ്പോള്‍
എത്ര രൂപയാണ്
അനുവദിക്കുന്നത്; ഇത്
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ബാര്‍ബര്‍
ബ്യൂട്ടീഷന്
തൊഴിലാളികളെ ESI
ആനുകൂല്യ പരിധിയില്‍
ഉള്‍പ്പെടുത്തി
ഹെല്‍ത്ത് കാര്‍ഡ്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
നോക്കുകൂലി
2803.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നോക്കുകൂലി
അസാനിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഏതൊക്കെ ജില്ലയില്‍
ഇനിയും ഇത്
നടപ്പിലാക്കാന്‍ ഉണ്ട്;
(സി)
നോക്കു
കൂലിക്കെതിരെ ശക്തമായ
നടപടികൾ
സ്വീകരിച്ചിട്ടും
ഇത്തരം സാമൂഹ്യവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
നടന്നു വരുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
എന്തൊക്കെ ശക്തമായ
നടപടികള്‍ സ്വീകരിക്കാം
എന്ന് വ്യക്തമാക്കാമോ?
കല്‍പ്പറ്റ
ഇ.എസ്.ഐ ആശുപത്രി
2804.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
ഇ.എസ്.ഐ ആശുപത്രി
പ്രവര്‍ത്തന
സജ്ജമായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ആശുപത്രി
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ക്ഷേമ പെന്‍ഷനുകള്‍
2805.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയില്‍ ക്ഷേമ
പെന്‍ഷനുകള്‍ എത്ര
കുടിശ്ശിക വിതരണം
ചെയ്യാനുണ്ടെന്നും
ഇതുവരെ ഏതു മാസം
വരെയുള്ള പെന്ഷന്
നല്‍കിയിട്ടുണ്ടെന്നും
ക്ഷേമ പെന്‍ഷനുകള്‍
വിതരണം ചെയ്യാന്‍
വൈകുന്നതിന്റെ കാരണവും
വ്യക്തമാക്കാമോ?
ബോണക്കാട്
എസ്റ്റേറ്റിലെ തൊഴിലാളികള്‍
നേരിടുന്ന ദുരിതം
2806.
ശ്രീ.പി.കെ.ഗുരുദാസന്
,,
രാജു എബ്രഹാം
,,
വി.ശിവന്‍കുട്ടി
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഹാവീര്‍
പ്ലാന്റേഷന്‍സിന്റെ
ബോണക്കാട്
എസ്റ്റേറ്റിലെ
തൊഴിലാളികള്‍
നേരിടുന്ന ദുരിതം
തൊഴില്‍ വകുപ്പിന്റെ
ശ്രദ്ധയില്‍ പല തവണ
കൊണ്ടു വന്നിട്ടും
നടപടിയൊന്നും
സ്വീകരിക്കാത്തതിന്റെ
കാരണം അറിയിക്കുമോ;
(ബി)
കഴിഞ്ഞ
41 മാസത്തിലധികമായി
ശമ്പളമില്ലാതെ കഴിയുന്ന
തൊഴിലാളികളുടെ ജീവന്
നിലനിര്‍ത്താന്‍
അടിയന്തര സഹായം
എത്തിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
തോട്ടം
ഏറ്റെടുക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ?
അന്യസംസഥാന
തൊഴിലാളികളുടെ സ്ഥിതി വിവര
കണക്ക്
2807.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തില്‍
പണിയെടുക്കുന്ന
അന്യസംസഥാന
തൊഴിലാളികളുടെ
സംസ്ഥാനം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ ?
ബാലുശ്ശേരി,
കൊയിലാണ്ടി, താമരശ്ശേരി മിനി
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ പാര്‍ട്ട്
ടൈം സ്വീപ്പര്‍മാരുടെ നിയമനം
2808.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ബാലുശ്ശേരി,
കൊയിലാണ്ടി, താമരശ്ശേരി
മിനി എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
പാര്‍ട്ട് ടൈം
സ്വീപ്പര്‍മാരുടെ
നിയമനം നടത്തുന്നതിന്
കൂടിക്കാഴ്ചക്കുള്ള
പട്ടിക
തയ്യാറാക്കുന്നതില്‍
സീനിയോറിറ്റി
മറികടന്നതായി
വിജിലന്‍സ് നടത്തിയ
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
എങ്കിൽ
ഇതിന് കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ച നടപടികളുടെ
വിശദവിവരങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ഇത്തരം
വീഴ്ചകള്‍
ആവർത്തിക്കാതിരിക്കാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
അന്യസംസ്ഥാന
തൊഴിലാളികളുടെ മേല്‍
നടന്നുവരുന്ന തൊഴില്‍
ചൂഷണങ്ങള്‍
2809.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
പണിയെടുക്കുന്ന
അന്യസംസ്ഥാന
തൊഴിലാളികളുടെ മേല്‍
നടന്നുവരുന്ന തൊഴില്‍
ചൂഷണങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കുന്നത്?
അന്യസംസ്ഥാന
തൊഴിലാളികള്‍ക്കായി ക്ഷേമനിധി
പദ്ധതി
2810.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
റ്റി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാന
തൊഴിലാളികള്‍ക്കായി
ക്ഷേമനിധി പദ്ധതി
നിലവിലുണ്ടോയെന്നും,
ഉണ്ടെങ്കിൽ ഇതിന്റെ
പോരായ്മകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(ബി)
അന്യസംസ്ഥാന
തൊഴിലാളികള്‍ ഔദ്യോഗിക
രേഖകൾ പ്രകാരം
എത്രയെന്ന്
വിശദമാക്കുമോ;
(സി)
ഇവര്‍ക്കാവശ്യമായ
ജോലി സാഹചര്യങ്ങള്‍,
നിയന്ത്രണം, എന്നിവ
സര്‍ക്കാരിന്റെ
നിയന്ത്രണത്തിലാക്കാൻ
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുന്നുവെന്ന്
വിശദമാക്കുമോ?
തൊഴിലില്ലായ്മ
വേതനം നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
2811.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലില്ലായ്മ
വേതനം നല്‍കുന്നതിന്
നിശ്ചയിച്ചിട്ടുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാം, ഓരോ
ജില്ലയിലും ഇപ്പോള്‍
എത്ര പേര്‍ക്ക് വീതം
തൊഴിലില്ലായ്മ വേതനം
നല്‍കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
തൊഴിലില്ലായ്മ
വേതനം പ്രതിമാസം എത്ര
രൂപയാണ് നല്‍കുന്നത്, ഈ
തുക
വര്ദ്ധിപ്പിക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്രയായി
വര്‍ദ്ധിപ്പിക്കുന്നതിനാണ്
തീരുമാനിച്ചിട്ടുളളതെന്നു
വെളിപ്പടുത്തുമോ;
(സി)
മുഴുവന്‍
അപേക്ഷകര്‍ക്കും
യാതൊരുവിധ
മാനദണ്ഡവുമില്ലാതെ
തൊഴിലില്ലായ്മ വേതനം
നല്‍കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
തൊഴിലാളിക്ഷേമ
ബോര്‍ഡുകള്‍
2812.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍
വകുപ്പിനുകീഴില്‍ എത്ര
തൊഴിലാളിക്ഷേമ
ബോര്‍ഡുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ദേശസാല്‍കൃത
ബാങ്കുകള്‍, സഹകരണ
ബാങ്കുകള്‍, ഷെഡ്യൂള്‍
ബാങ്കുകള്‍,
സര്‍ക്കാര്‍ ട്രഷറി
എന്നിവയിൽ പ്രസ്തുത
ബോര്‍ഡുകളുടെ
നിക്ഷേപങ്ങള്‍
സംബന്ധിച്ച കണക്ക്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ക്ഷേമനിധി
ബോര്ഡുകളിലാകെ എത്ര
തൊഴിലാളികള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
31.10.2014-ലെ കണക്ക്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡുകളില്‍നിന്നും
വായ്പ
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര തുക; ഓരോ
ബോര്‍ഡില്‍നിന്നും
എടുത്ത വായ്പയുടെ
കണക്ക് ലഭ്യമാക്കാമോ?
(ഡി)
01.07.2006
മുതല്‍ 31.03.2011
വരെയുള്ള കാലയളവില്‍
എത്ര പ്രാവശ്യം
ക്ഷേമനിധി
ബോര്‍ഡുകളില്‍നിന്നും
വായ്പ എടുത്തു;
വിശദാംശം ലഭ്യമാക്കാമോ?
ക൪ഷകത്തൊഴിലാളി
ക്ഷേമനിധി ബോ൪ഡ്
2813.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക൪ഷകത്തൊഴിലാളി
ക്ഷേമനിധി ബോ൪ഡില്‍
ഭൂനികുതി
പിരിച്ചടയ്ക്കുന്നത്
സംബന്ധിച്ച അവ്യക്തത
ഒഴിവാക്കുന്നതിന്
സ്വീകരിക്കുവാ൯
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ക൪ഷകത്തൊഴിലാളി
ക്ഷേമനിധി ബോ൪ഡില്‍
വിവിധ ആനുകൂല്യങ്ങള്‍
കുടിശ്ശികയുളളത് ഏതു
കാലയളവു വരെ
തീ൪പ്പുകല്‍പ്പിച്ചു
എന്ന് വ്യക്തമാക്കാമോ;
എത്ര അപേക്ഷകള്‍ ഇനി
ബോ൪ഡിന്റെ പക്കല്‍
കുടിശ്ശികയായി
കിടക്കുന്നു
എന്നറിയിക്കാമോ; ഇവ
എന്നേക്ക് പരിഹരിക്കും
എന്നറിയിക്കാമോ;
(സി)
ബോ൪ഡിന്റെ
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിന്
ഏതെങ്കിലും വരുമാന
സ്രോതസ്സ്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വെളിപ്പെടുത്തുവാ൯
ഉദ്ദേശിക്കുന്നുണ്ടോ?
ചുമട്ടുതൊഴിലാളി
കാര്‍ഡുകള്‍
2814.
ശ്രീ.സണ്ണി
ജോസഫ്
,,
എം.എ. വാഹീദ്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചുമട്ടുതൊഴിലാളി
കാര്‍ഡുകള്‍ ആരെങ്കിലും
അനര്‍ഹമായി
കരസ്ഥമാക്കിയതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
നിശ്ചിത
കാലാവധിക്കുള്ളില്‍
വിശദമായ പരിശോധന നടത്തി
ഇതിന്മേല് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
അനര്‍ഹമാണെന്ന്
കണ്ടെത്തിയാല്‍
കാര്‍ഡുകള്‍
റദ്ദാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
2815.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014-15
വര്‍ഷത്തില്‍ ഏതൊക്കെ
തസ്തികകളിലേയ്ക്ക്
ഏതൊക്കെ
സ്ഥാപനങ്ങളിലേക്ക്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
ഉദ്യോഗാര്‍ത്ഥികളെ
നിയമച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഉദ്യോഗാര്‍ത്ഥികളില്‍
ജോലി ലഭിക്കാത്തവരില്‍
എത്ര പേര്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ തിരികെ
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി തൊഴിൽ
2816.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
സീനിയോറിറ്റി
മറികടന്ന്
ഉദ്യോഗാര്‍ത്ഥികളെ
പരിഗണിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍
ഉദ്യോഗാര്‍ത്ഥികളെ
പരിഗണിക്കുന്നതിന്
എംപ്ലോയ്മെന്റ്
ആഫീസര്‍ക്ക്
വിവേചനാധികാരമുണ്ടോ;
വിശദമാക്കുമോ;
(ബി)
ജനറല്‍
വിഭാഗക്കാര്‍ക്കും
പിന്നോക്ക
വിഭാഗക്കാര്‍ക്കും
എംപ്ലായ്മെന്റ്
ഒഴിവിലേക്ക്
പരിഗണിക്കുന്നതിനുള്ള
പ്രായ പരിധി 50വയസ്സ്
എന്നത് പിന്നോക്ക
വിഭാഗക്കാര്‍ക്ക്
പ്രായപരിധി 55 വയസ്സ്
അയി ഉയര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമോl:
(സി)
കുന്നത്തൂര്‍
ടൌണ്‍ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ 20
വര്‍ഷം
സീനിയോറിറ്റിയുള്ളതും
ഏന്നാല്‍ നാളിതുവരെ ഒരു
തൊഴിലിനും
പരിഗണിച്ചിട്ടില്ലാത്ത
എസ്.സി/എസ്.റ്റി
വിഭാഗക്കാരുടെ പേര്
വിവരം
പ്രസിദ്ധപ്പെടുത്തുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ പേര്
രജിസ്റ്റര്‍ ചെയ്തവർ
2817.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയതായി എത്ര പേര്
വിവിധ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചു വഴി പേര്
രജിസ്റ്റര്‍ ചെയ്തു ;
ഇതില്‍ ഡോക്ടര്‍മാർ
(അലോപ്പതി, ഹോമിയോ,
ആയുര്‍വേദം),
എഞ്ചിനീയർമാർ, നേഴ്സസ്
(BSC Nursing / MSC
Nursing) എന്നിവരുടെ
പ്രത്യേകം കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ഇപ്രകാരം
പുതിയതായി രജിസ്റ്റര്‍
ചെയ്യപ്പെട്ടതും
നിലവിലുളളതുമായ
ലിസ്റ്റില്‍ നിന്ന് ഈ
സര്‍ക്കാര്‍ വന്നശേഷം
എത്ര പേര്‍ക്ക്
താല്‍ക്കാലിക നിയമനവും
സ്ഥിര നിയമനവും
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(സി)
നിലവില്‍
സംസ്ഥാനത്ത് ആകെ എത്ര
പേര് എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഇതില്‍
പ്രൊഫഷണല്‍
യോഗ്യതയുളളവ്ര എത്ര
എന്ന് അറിയിക്കുമോ ?
സ്വകാര്യമേഖലയിലെ
തൊഴിലാളികള്‍ക്ക് വേതനം
2818.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യമേഖലയിലെ
തൊഴിലാളികള്‍ക്ക് വേതനം
ഉറപ്പ് വരുത്തുവാന്‍
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി പ്രസ്തുത
വിഭാഗക്കാരുടെ ശമ്പളം
ബാങ്കുവഴി നല്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ശമ്പളം
ബാങ്ക് വഴി
നല്‍കണമെന്ന്
നിഷ്ക്കര്‍ഷിക്കുന്ന
ശമ്പള സംരക്ഷണ നിയമം
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
എങ്കില്‍
ഇതിനുള്ള
നിയമനിര്‍മ്മാണ
പ്രക്രിയ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ഐ.ഡി.
നിയമത്തിന്റെ സെക്ഷന്‍ 2(5)
ഭേദഗതി ചെയ്യാന്‍ നടപടി
2819.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സെയില്‍സ്
പ്രൊമോഷന് എംപ്ലോയീസ്
(കണ്ടീഷന്‍സ് ഓഫ്
സര്‍വ്വീസസ്) ആക്ടിന്റെ
പരിധിയില്‍വരുന്ന
ജീവനക്കാര്‍ക്ക്
വര്ക്ക്മാന് എന്ന
പരിഗണന കിട്ടുന്നതിന്
ഐ.ഡി. നിയമത്തിന്റെ
സെക്ഷന്‍ 2(5) ഭേദഗതി
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ; എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ പേര്
രജിസ്റ്റര്‍ ചെയ്തവർ
(ബി)
പ്രസ്തുത
വിഷയത്തില്‍
കേന്ദ്രസര്‍ക്കാരിന്റെ
എന്തെങ്കിലും
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
(സി)
2005
ഡിസംബറില്‍ പ്രസ്തുത
ഭേദഗതി ഓര്‍ഡിനന്‍സായി
ഇറക്കിയിട്ടുണ്ടോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷൻ
2820.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം 2011ജൂണ്‍
1ന് സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
തൊഴിലിനായി പേര്
രജിസ്റ്റർ ചെയ്തവർ എത്ര
എന്ന് ജില്ല തിരിച്ച്
കണക്ക്
വെളിപ്പെടുത്താമോ;
(ബി)
ഈ
സർക്കാർ അധികാരത്തില്‍
വന്ന് നാളിതുവരെ
പുതുതായി എത്രപേര്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
പേര് രജിസ്റ്റർ
ചെയ്തെന്ന്
വെളിപ്പെടുത്താമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി
എത്ര പേരെ,
സ്ഥിരമായും,കെ. എസ്.
ആർ.9 എ (ഐ) ചട്ട
പ്രകാരവും,
ദിവസവേതനാടിസ്ഥാനത്തിലും
നിയമനം
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച് കണക്ക്
വെളിപ്പെടുത്താമോ;
(ഡി)
ഇതില്‍
വികലാംഗര്‍, വിധവകള്‍,
പട്ടികജാതി
പട്ടികവര്‍ഗ്ഗം ,
പിന്നോക്ക വിഭാഗം,
മുന്നോക്ക വിഭാഗം
എന്നിവയില്‍പ്പെട്ട
എത്ര പേരുണ്ടെന്ന്
വിശദമാക്കാമോ?
റിഹാബിലിറ്റേഷ൯
പ്ലാന്റേഷ൯ പുനലൂ൪
T *2821.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുനലൂ൪
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട
റിഹാബിലിറ്റേഷ൯
പ്ലാന്റേഷ൯ എന്ന
സ്ഥാപനത്തിലെ
തൊഴിലാളികള്‍ക്ക്
ഫാമിലി കാ൪ഡ്
ഇല്ലാത്തതിനാല്‍
സ്ഥിരപ്പെടുത്തുവാ൯
R.P.C മാനേജ്മന്റ്
തയ്യാറാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയം
പരിഹരിക്കുന്നതിനുളള
സത്വര നടപടികള്‍
സ്വീകരിക്കുമോ?
ഐ.ടി.ഐ.
വിദ്യാര്‍ത്ഥികള്‍ക്ക്
അപ്രന്റിസ് ട്രെയിനിംഗ്
2822.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ.ടി.ഐ.
കോഴ്സ് പാസ്സായ
വിദ്യാര്‍ത്ഥികള്‍ക്ക്
അപ്രന്റിസ് ട്രെയിനിംഗ്
നല്കി ബന്ധപ്പെട്ട
ട്രേഡില്‍ പരിചയം
ഉറപ്പാക്കുകയും, ജോലി
ലഭിക്കുമ്പോള്‍
പ്രസ്തുത ട്രെയിനിംഗ്
കാലയളവ്
എക്സ്പീരിയന്‍സ് ആയി
കണക്കാക്കാറുള്ള
കാര്യവും അറിയുമോ;
(ബി)
എങ്കില്‍
എന്ത് ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്
എക്സ്പീരിയന്‍സ്
കണക്കാക്കുന്നത്?
ഐ.ടി.ഐകളില്‍
ജൂനിയര്‍ ഇൻസ്പെക്ടർ (വെല്‍ഡിംഗ്)
2823.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി.ഐകളില്‍ ജൂനിയര്‍
ഇൻസ്പെക്ടറുടെ(വെല്‍ഡിംഗ്)
എത്ര
തസ്തികകളുണ്ടെന്നും
അവയില്‍ എത്ര എണ്ണം
ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ജൂനിയര്‍
ഇൻസ്പെക്ടർ
(വെല്‍ഡിംഗ്) പി.എസ്
.സി ലിസ്റ്റ് നിലവില്‍
വന്ന സാഹചര്യത്തില്‍
ഒഴിഞ്ഞു കിടക്കുന്ന
തസ്തികകളില്‍ നിയമനം
നടത്തുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
താനൂര്‍-ചെറിയമുണ്ടം
ഗവണ്മെന്റ് എെ.ടി.എെ.ക്ക്
കെട്ടിടം നിര്‍മ്മാണം
2824.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താനൂര്‍
മണ്ഡലത്തിലെ
ചെറിയമുണ്ടം
ഗവണ്മെന്റ്
എെ.ടി.എെ.ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്ഥലം ലഭ്യമായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കെട്ടിട നിര്‍മ്മാണ
പ്രവര്‍ത്തിക്കായി
എന്ത് തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന
കാര്യം വിശദമാക്കുമോ;
(സി)
ഈ പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ഡി)
പ്രവര്‍ത്തി
ആരംഭിചിട്ടില്ലെങ്കിൽ
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വെളിപ്പെടുത്തുമോ?
ജൂനിയര്‍
ഇന്‍സ്ട്രക്ടര്‍-വെല്‍ഡര്‍
തസ്തികയിലെ നിയമനം
2825.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൻഡസ്ട്രിയൽ
ട്രെയിനിംഗ് വകുപ്പിൽ
ജൂനിയർ
ഇന്‍സ്ട്രക്ടര്‍-വെല്‍ഡര്‍
തസ്കികയിലേയ്ക്കുള്ള
പി.എസ്.സി.റാങ്ക്
ലിസ്റ്റ് നിലവിൽ
വന്നതെപ്പോൾ; എത്ര
ഒഴിവുകൾ നിലവിലുണ്ട്;
എത്രപേര്‍ക്ക് നിയമനം
നല്കി; വിശദാംശം
നല്‍കുമോ;
(ബി)
2011
മുതല്‍ ഏതൊക്കെ
തീയതികളിലാണ് ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
ഇതുവരെയായി എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
ഒഴിവുകള്‍
യഥാസമയം പി.എസ്.സിക്ക്
റിപ്പോര്‍ട്ട് ചെയ്ത്
റാങ്ക് ലിസ്റ്റിലുള്ള
പരമാവധി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
നെടുമങ്ങാട്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
2826.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍
നാളിതുവരെ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളവരുടെ
കാറ്റഗറി തിരിച്ചുള്ള
എണ്ണം അറിയിക്കുമോ;
ഇവരില്‍
പുരുഷന്മാരുടെയും
സ്ത്രീകളുടെയും എണ്ണം
നല്‍കുമോ;
(ബി)
പേര്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളവരില്‍ 25
വര്‍ഷവും അതിനു
മുകളിലും
സീനിയോറിറ്റിയുള്ളവരുടെ
എണ്ണം അറിയിക്കാമോ;
(സി)
2011
മുതല്‍ 2014 ഒക്ടോബര്‍
മാസം വരെ ഓരോ വര്‍ഷവും
നെടുമങ്ങാട്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ നിന്നും
എത്ര പേരെയാണ്
ജോലിക്കായി ശുപാര്‍ശ
ചെയ്തിട്ടുള്ളതെന്നും
ഇവരില്‍ എത്ര പേര്‍ക്ക്
ജോലി
ലഭിച്ചുവെന്നുമുള്ള
കണക്ക് ലഭ്യമാക്കുമോ?
കളിമണ്‍പാത്ര
നിര്‍മ്മാണ തൊഴിലാളികള്‍ക്ക്
പരിശീലനം
2827.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊന്നാനിയിലെ
കോട്ടത്തറ കുംഭാര
കോളനിയിലെ കളിമണ്‍പാത്ര
നിര്‍മ്മാണ
തൊഴിലാളികള്‍ക്ക്
തൊഴില്‍ വകുപ്പു മുഖേന
കേരള ഡിസെെന്‍
ഇന്സ്റ്റിറ്റ്യുട്ടില്
നിന്നും പരിശീലനം
ലഭിച്ചെങ്കിലും മണ്ണ്
അരച്ചെടുക്കാന്‍ ഉള്ള
ആധുനിക ഉപകരണങ്ങളും
മോട്ടോറും
ഇല്ലാത്തതിനാല്‍
ഗുണനിലവാരമുള്ള
ഉല്‍പ്പന്നങ്ങള്‍
ഉണ്ടാക്കാന്‍ കഴിയാതെ
പ്രയാസപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
തൊഴിലാളികള്‍ക്ക്
മോട്ടോര്‍ അടക്കമുള്ള
യന്ത്രങ്ങള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കാമോ ;
(സി)
തൊഴില്‍
വകുപ്പു നല്കിയ
പരിശീലനത്തിലൂടെ
തൊഴില്‍ നൈപുണ്യവും
വൈവിധ്യവും നേടിയ ഇവരെ
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
പൊതുമേഖലയിലെ
തൊഴിലവസരങ്ങൾ
2828.
ശ്രീ.എ.കെ.ബാലന്
,,
എളമരം കരീം
,,
ജെയിംസ് മാത്യു
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായുണ്ടായ
തൊഴിലവസരങ്ങളെ
സംബന്ധിച്ച കണക്കുകള്‍
ലഭ്യമാണോ; ഏതെല്ലാം
മേഖലകളിലായി എത്ര
തൊഴിലവസരങ്ങള്‍
പുതുതായി
സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്;
തൊഴിലവസരങ്ങള്‍
നഷ്ടപ്പെട്ട മേഖലകള്‍
ഏതൊക്കെയാണ്;
(ബി)
പൊതുമേഖലയില്‍
സര്‍ക്കാര്‍ നടപടികളുടെ
ഭാഗമായി തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഇപ്പോള്‍ അഭ്യസ്ത
വിദ്യരായ
തൊഴിലന്വേഷകര്‍
എത്രയാണ്;
എംപ്ലോയ്മെന്റ്
രജിസ്ട്രേഷന്
സംബന്ധിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ?
ചാത്തന്നൂരില്‍
സംസ്ഥാനതല കണ്‍സ്ട്രക്ഷ൯
അക്കാദമി
2829.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ
ചാത്തന്നൂരില്‍
സംസ്ഥാനതല
കണ്‍സ്ട്രക്ഷ൯ അക്കാദമി
സ്ഥാപിക്കുന്നതിലേക്ക്
നാല് വ൪ഷം മു൯പ്
പ്രാരംഭ നടപടികള്‍
ആരംഭിച്ചുവെങ്കിലും
നാളിതു വരെപ്രസ്തുത
സ്ഥാപനം
യഥാ൪ത്ഥ്യമാക്കുവാ൯
യാതൊരു തുട൪നടപടികളും
ആരംഭിച്ചിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
സ്ഥാപനം
ആരംഭിക്കുവാനുളള
നടപടിയില്‍ നിന്നും
പൂ൪ണ്ണമായും പി൯മാറിയോ;
ഇല്ലെങ്കിൽ വിലയ്ക്ക്
വാങ്ങിയ 10 ഏക്ക൪
ഭൂമിയില്‍ എന്ന്
സ്ഥാപനം
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
സ്ഥലത്ത് അന്താരാഷ്ട്ര
നിലവാരമുളള തൊഴില്‍
പരിശീലന കേന്ദ്രം
സ്ഥാപിക്കുവാ൯
ഉദ്ദേശിക്കുന്നുവോ; ഈ
സ്ഥാപനം
ആരംഭിക്കുന്നതിനായി
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുളളത് ;
വിശദമാക്കുമോ ?
ആറളം
ഫാം ഏറ്റെടുത്ത നടപടി
T *2830.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറളം
ഫാം ഏറ്റെടുത്തതിനെ
തുടര്‍ന്ന് ഭൂമിയും
വീടും നഷ്ടപ്പെട്ട 32
കുടുംബങ്ങള്‍ക്ക്
പുനരധിവാസത്തിനുള്ള
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പദ്ധതികളുടെ നിജസ്ഥിതി
വ്യക്തമാക്കുമോ;
പുനരധിവാസ പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ഇ.എസ്.ഐ
പദ്ധതി
2831.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ
പദ്ധതിയില്‍ ചികിത്സാ
സൗകര്യം
ലഭ്യമാക്കുന്നതു
സംബന്ധിച്ച് പ്രത്യേക
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
(ബി)
അത്യാഹിത
സന്ദര്‍ഭത്തില്‍ വിദഗ്ദ
ചികിത്സാ സൗകര്യമുള്ള
സ്വകാര്യ ആശുപത്രിയില്‍
പ്രവേശിപ്പിക്കുന്ന
രോഗികള്‍ക്ക് ഇ.എസ്.ഐ.
ആശുപത്രിയില്‍ നിന്നും
'കണ്‍സെന്റ്' നല്‍കാത്ത
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച്
രോഗികള്‍ക്ക് സഹായകരമായ
നിലപാട് സ്വീകരിക്കുമോ?
പാരിപ്പള്ളി
ഇ.എസ്.എെ. മെഡിക്കല്‍കോളേജ്
2832.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാരിപ്പള്ളി
ഇ.എസ്.എെ.
മെഡിക്കല്‍കോളേജ്
തുടങ്ങുന്നതിന്
മെഡിക്കല്‍ കൌണ്‍സിൽ
ഓഫ് ഇന്ത്യയുടെ അനുമതി
ലഭിച്ചോ; ഇല്ലെങ്കില്‍
അനുമതി
ലഭിക്കാതിരിക്കുന്നതിനുള്ള
കാരണം വിശദമാക്കുമോ;
(ബി)
ഇ.എസ്.എെ.
മെഡിക്കല്‍ കോളേജ്
ആരംഭിക്കാനുണ്ടാവുന്ന
കാലതാമസം
ഒഴിവാക്കുന്നതിന്
വേണ്ടി സ്വീകരിച്ച
നടപടി വിശദമാക്കുമോ?
കൊരട്ടിയില്‍
ഇ.എസ്.എെ. ആശുപത്രി
സ്ഥാപിക്കുന്നതിനുള്ള നടപടികള്‍
2833.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊരട്ടിയില്‍ ഇ.എസ്.എെ.
ആശുപത്രി
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
നിര്‍മ്മാണ ഉദ്ഘാടനം
കഴിഞ്ഞ് മാസങ്ങള്‍
കഴിഞ്ഞിട്ടും
നിര്‍മ്മാണം
ആരംഭിക്കാത്തത്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നതുകൊണ്ടാണോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത തടസ്സങ്ങള്‍
നീക്കി ഉടന്‍
നിര്‍മ്മാണം
ആരംഭിക്കുന്നതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ഇന്‍ഷ്വറന്‍സ്
മെഡിക്കല്‍ സര്‍വ്വീസിലെ നിയമനം
2834.
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്‍ഷ്വറന്‍സ്
മെഡിക്കല്‍
സര്‍വ്വീസില്‍ നിലവില്‍
അസിസ്റ്റന്റ്
മെഡിക്കല്‍
ഓഫീസര്‍മാരുടെ
ഒഴിവുകള്‍ നിലവിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഒഴിവുകള്‍
നികത്താന്‍ നടപടി
സ്വീകരിക്കുമോ;