ഭക്ഷ്യസുരക്ഷാ
ഓഫീസുകള്‍
2551.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
കെ.അച്ചുതന്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
140 നിയോജക
മണ്ഡലങ്ങളിലും ഫുഡ്
സേഫ്റ്റി ഓഫീസുകള്‍
ആരംഭിക്കണമെന്ന നിയമസഭാ
കമ്മിറ്റിയുടെ ശുപാര്‍ശ
ഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ആയതിനുള്ള നടപടി
സ്വീകരിക്കുമോ ;
(സി)
ഭക്ഷ്യസുരക്ഷാ
വകുപ്പിലെ എല്ലാ
ഒഴിവുകളും നികത്തി
വകുപ്പിനെ കാര്യ
ക്ഷമമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
നെയ്യാറ്റിന്‍കര ജനറല്‍
ആശുപത്രി
2552.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
നെയ്യാറ്റിന്‍കര ജനറല്‍
ആശുപത്രിയില്‍ എത്ര
ഓപ്പറേഷന്
തിയേറ്ററുകളാണുള്ളത്;
(ബി)
അവയില്‍
എത്രയെണ്ണം
പ്രവര്‍ത്തനക്ഷമമാണെന്നു
വ്യക്തമാക്കുമാേ;
അണുബാധയുടെ പേരുപറഞ്ഞ്
ഗര്‍ഭിണികളായ
സ്ത്രീകളെയും സര്‍ജറി
ആവശ്യമായ രാേഗികളെയും
സ്ഥലത്തെ പ്രെെവറ്റ്
ആശുപത്രികളിലേയ്ക്കു
റഫര്‍ ചെയ്യുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
എങ്കില്‍
ഇക്കാര്യത്തെക്കുറിച്ചു
വിശദമായ അന്വേഷണം
നടത്തി
കുറ്റക്കാരായവരുടെ
പേരില്‍ നടപടി
സ്വീകരിക്കുമാേ;
(ഡി)
പ്രസ്തുത
ആശുപത്രിയുടെ നാലു
തിയേറ്ററുകളും
അടിയന്തിരമായി
പ്രവര്‍ത്തനസജ്ജമാക്കാന്‍
നടപടി സ്വീകരിക്കുമാേ?
താലൂക്ക് ആശുപത്രികളില്‍
കാരുണ്യ ഡയാലിസ്
സെന്ററുകള്‍
2553.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര താലൂക്ക്
ആശുപത്രികളില്‍ കാരുണ്യ
ഡയാലിസ് സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ;
(ബി)
ഡയാലിസ്
സെന്ററിന്റെ സുഗമമായ
പ്രവര്‍ത്തനത്തിനുവേണ്ടി
സര്‍ക്കാര്‍ എന്തൊക്കെ
ചെയ്തു എന്ന് വിശദാംശം
ലഭ്യമാക്കുമോ;
(സി)
പേരാമ്പ്ര
താലൂക്ക് ആശുപത്രിയില്‍
ജനപങ്കാളിത്തത്തോടെ
ആരംഭിച്ച ഡയാലിസ്
കേന്ദ്രത്തിന്
എന്തെങ്കിലും
സര്‍ക്കാര്‍ സഹായം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
എന്തെങ്കിലും സഹായം
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
പാരാമെഡിക്കല്‍ കൗണ്‍സില്‍
ഓര്‍ഡിനന്‍സ്
നിയമമാക്കുന്നതിനുള്ള
നടപടികള്‍
2554.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാരാമെെഡിക്കല്
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങളെ
നിയന്ത്രിക്കുന്നതിനും
നിയമവിധേയമാക്കുന്നതിനും
ലക്ഷ്യമിട്ടുകൊണ്ട്
കഴിഞ്ഞ ഗവണ്മെന്റ്
പുറപ്പെടുവിച്ച
പാരാമെഡിക്കല്‍
കൗണ്‍സില്‍
ഓര്‍ഡിനന്‍സ്
നിയമമാക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഓര്‍ഡിനന്‍സിന്റെ
ഉള്ളടക്കത്തില്‍
എന്തെങ്കിലും കാതലായ
മാറ്റങ്ങള്‍
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇതു
സംബന്ധിച്ച്
ഗവണ്മെന്റിന്റെ
പരിഗണനയിലുള്ള
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിയമ
സഭയുടെ നടപ്പു
സമ്മേളനത്തില്‍
പാരാമെഡിക്കല്‍
കൗണ്‍സില്‍ ബില്‍
അവതരിപ്പിക്കുവാനും
നിയമനിര്‍മ്മാണം
നടത്തുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കേരള ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ് ബില്‍
2555.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ആക്ടായ 2010-ലെ
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
(രജിസ്ട്രേഷനും,
റഗുലേഷനും) ആക്ടിന്‍െറ
അടിസ്ഥാനത്തില്‍ കേരള
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
ബില്‍ രൂപീകരണ
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
പ്രസ്തുത
കരട് ബില്ലില്‍ കേന്ദ്ര
ആക്ടില്‍
ഉള്‍പ്പെട്ടിട്ടുളള
സംസ്ഥാന ഫാര്‍മസി
കൗണ്‍സിലിന്റെ
പ്രാതിനിധ്യം
ഉള്‍പ്പെടുത്തിയിട്ടില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേന്ദ്ര
ആക്ടില്‍
ഉള്‍പ്പെടുത്തിയിട്ടുളള
വിഭാഗങ്ങളെ സംസ്ഥാന
ബില്ലില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
ആരോഗ്യ മേഖലയിലെ തസ്തികകള്‍
2556.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
,,
ജോസഫ് വാഴയ്ക്കൻ
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ആരോഗ്യ മേഖലയില്‍
വിവിധ വിഭാഗങ്ങളിലായി
എത്ര തസ്തികകള്‍
സൃഷ്ടിക്കുകയുണ്ടായി;
(ബി)
പുതുതായി
സൃഷ്ടിച്ച തസ്തികകളുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
2006-2011
കാലയളവില്‍ എത്ര
തസ്തികകള്‍ ആരോഗ്യ
മേഖലയില്‍
സൃഷ്ടിക്കുകയുണ്ടായി?
കൊണ്ടോട്ടി കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിനെ
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തുന്നതിനുള്ള
നടപടി
2557.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊണ്ടോട്ടി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിനെ
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മിക്കുന്ന
കെട്ടിടത്തിന്റെ പണി
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
സ്പെഷ്യാലിറ്റി
കേഡറില്‍ ഇവിടെ
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;
(ഡി)
താലൂക്ക്
ആശുപത്രിയായി
എന്നത്തേക്ക്
പ്രവര്‍ത്തിക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍ ആശുപത്രികളില്‍
സൗജന്യ ലാബ് പരിശോധന
2558.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍ സൗജന്യ
ലാബ് പരിശോധനാ സൗകര്യം
ലഭ്യമാക്കുന്നതിന്റെ
ആദ്യഘട്ടമായി ഏതെല്ലാം
പ്രാഥമിക
ആശുപത്രികളിലാണ്
പ്രസ്തുത സൗകര്യം
ഏര്‍പ്പെടുത്തുന്നത്;
(ബി)
സമ്പൂര്‍ണ്ണമായി
സൗജന്യ ലാബ് പരിശോധനാ
സംവിധാനം സര്‍ക്കാര്‍
ആശുപത്രികളില്‍
എന്നത്തേക്ക്
ഏര്‍പ്പെടുത്തുവാന്‍
സാധിക്കുമെന്നാണ്
ഉദ്ദേശിക്കുന്നത്?
ആശുപത്രികളിലെ സ്റ്റാഫ്
പാറ്റേണ്‍
2559.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
താലൂക്കാശുപത്രികളിലെയും
സ്പെഷ്യാലിറ്റി
ആശുപത്രികളിലെയും
സ്റ്റാഫ് പാറ്റേണ്‍ ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പത്തനംതിട്ട
ജില്ലയില്‍ ഏതൊക്കെ
ആശുപത്രികളിലാണ്
സ്റ്റാഫ്
പാറ്റേണനുസരിച്ചുള്ള
തസ്തികകള്‍ ഉള്ളത്;
ജില്ലയിലെ ഓരോ
താലൂക്കാശുപത്രികളിലും
അനുവദിക്കപ്പെട്ടിട്ടുള്ള
തസ്തികകളും അവയില്‍
ഒഴിഞ്ഞു കിടക്കുന്നവയും
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
നിര്‍ദ്ദിഷ്ട
കോന്നി മെഡിക്കല്‍
കോളേജാശുപത്രിയ്ക്കായി
എത്ര തസ്തികകള്‍,
ഏതൊക്കെ
വിഭാഗങ്ങളിലായി
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
ഇവയിൽ ഇപ്പോള്‍
ഏതൊക്കെ തസ്തികകളില്‍
നിയമനം നടത്തി ;
ഏതൊക്കെ തസ്തികകളാണ്
ഒഴിഞ്ഞു കിടക്കുന്നത് ;
നിയമിക്കപ്പെട്ടവർ
എവിടെയാണ് ജോലി
ചെയ്യുന്നത്;
(ഡി)
റാന്നി
താലൂക്ക്ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
ആനുവദിക്കപ്പെട്ടിട്ടുള്ള
തസ്തികകളുടെയും
ജീവനക്കാരുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
സര്‍ജറി
വിഭാഗത്തില്‍ ഡോക്ടര്‍
ഇല്ലാത്തതുമൂലം
ഓപ്പറേഷന് തീയേറ്റര്‍
അടച്ചിടുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അടിയന്തരമായി
ഡോക്ടര്‍മാരെ
നിയമിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(എഫ്)
റാന്നി
താലൂക്ക്ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
മുഴുവന്‍ തസ്തികകളിലും
ആവശ്യമായ ആളുകളെ
നിയമിച്ച് ആശുപത്രിയുടെ
പ്രവര്‍ത്തനം
സുഗമമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കുഞ്ഞുങ്ങള്‍ക്കും
സ്കൂള്‍ കുട്ടികള്‍ക്കും
നല്കുന്ന
വാക്സിനേഷനുകള്‍
2560.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുഞ്ഞുങ്ങള്‍ക്കും
സ്കൂള്‍
കുട്ടികള്‍ക്കും
എന്തെല്ലാം നിര്‍ബന്ധിത
വാക്സിനേഷനുകളാണ്
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
(ബി)
എല്ലാ
വാക്സിനേഷനുകളും
മുന്‍കൂര്‍
പഠനങ്ങള്‍ക്കും
ശാസ്ത്രീയ
പരിശോധനകള്‍ക്കും
ശേഷമാണോ
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
റൂബെല്ലയുടെ
പ്രഭാവത്തെക്കുറിച്ച്
എന്തെല്ലാം പഠനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
പെണ്‍കുട്ടികള്‍ക്ക്
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
മോണോവാലന്റ് റൂബെല്ല
വാക്സിന് എത്ര
കാലത്തേയ്ക്കാണ്
തുടരാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ഇ)
ഇത്തരം
വാക്സിനേഷനുകള്‍
ഒരാള്‍ക്കുതന്നെ
ആവര്‍ത്തിച്ചു
നല്‍കുന്നത്
എന്തെങ്കിലും
ദോഷഫലങ്ങള്‍
ഉണ്ടാക്കുമോയെന്നതിന്
വേണ്ടത്ര പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(എഫ്)
ഒരു
വാക്സിന്
ഒന്നില്‍കൂടുതല്‍ തവണ
ഒരേ ആള്‍ക്കുതന്നെ
നല്‍കുന്നത്
ദോഷകരമാണെന്ന്
തെളിഞ്ഞിട്ടുള്ളതിനാല്‍
പ്രസ്തുത സാഹചര്യം
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
ഇ-ഹെല്‍ത്ത്
പദ്ധതി
2561.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
ഹൈബി ഈഡന്
,,
ജോസഫ് വാഴയ്ക്കൻ
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-ഹെല്‍ത്ത്
പദ്ധതിയുടെ
ഉദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(ബി)
ഇ-ഹെല്‍ത്ത്
പദ്ധതി സംസ്ഥാനത്ത്
പ്രവര്ത്തനമാരംഭിച്ചുവോ;
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കും;
(സി)
പ്രസ്തുത
പദ്ധതി കേന്ദ്ര
ആവിഷ്കൃത പദ്ധതിയാണോ;
സംസ്ഥാനത്തിന്
എന്തെങ്കിലും
സാമ്പത്തിക
ബാദ്ധ്യതയുണ്ടോ;
(ഡി)
ഈ
പദ്ധതിയില്‍ എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നു?
ആശാ
വര്‍ക്കര്‍മാരുടെ
ഓണറേറിയം/ഇന്‍സെന്റീവ്
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍
2562.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആശ
വര്‍ക്കര്‍മാര്‍ക്ക്
എത്ര രൂപയാണ്
ഓണറേറിയം/ഇന്‍സെന്റീവ്
ഇനത്തില്‍
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ആശ
വര്‍ക്കര്‍മാര്‍ക്ക്
ലഭിച്ചു
കൊണ്ടിരിക്കുന്ന
ഇന്‍സെന്റീവുകള്‍
നിര്‍ത്തലാക്കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ആശാ
വര്‍ക്കര്‍മാരുടെ
ഓണറേറിയം/ഇന്‍സെന്റീവ്
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ?
എബോള
രോഗം
2563.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഫ്രിക്കന്‍
രാജ്യങ്ങളില്‍
കൂട്ടമരണങ്ങള്‍ക്ക്
ഇടയാക്കിയ എബോള വൈറസ്
സംസ്ഥാനത്ത്
എത്തിച്ചേരാനിടയുണ്ടെന്ന
മാധ്യമ വാര്‍ത്തകള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ആഫ്രിക്കന്‍
രാജ്യങ്ങളില്‍ നിന്ന്
സംസ്ഥാനത്തെ
എയര്‍പോര്‍ട്ടുകളിലെത്തുന്ന
ആളുകളെ നിരീക്ഷിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഏതൊക്കെ
തരത്തിലുള്ള
നിരീക്ഷണങ്ങളാണ്
നടത്തിയതെന്ന്
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്തെത്തിയ
ആര്‍ക്കെങ്കിലും ഇതിനകം
എബോള രോഗം
സ്ഥിരീകരിച്ചിട്ടുണ്ടോ?
എബോള
വൈറസ് രോഗ നിർണ്ണയം
2564.
ശ്രീ.എം.എ.ബേബി
,,
പി.ശ്രീരാമകൃഷ്ണന്
,,
എസ്.ശർമ്മ
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എബോള വൈറസ് ബാധിതന്റെ
സാന്നിദ്ധ്യം
ഇന്ത്യയില്‍
സ്ഥിരീകരിച്ച
പശ്ചാത്തലത്തില്‍
സംസ്ഥാനത്ത്സ്വീകരിച്ച
മുന്‍കരുതല്‍ നടപടികള്‍
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
എത്തുന്ന പ്രവാസികളും
വിദേശികളും എബോള രോഗാണു
വാഹകരല്ലെന്ന്
ഉറപ്പാക്കാന്‍
ഏര്‍പ്പെടുത്തിയ
സജ്ജീകരണങ്ങള്‍
എന്തൊക്കെയാണ്;
(സി)
രോഗ
നിര്‍ണ്ണയത്തിനായി
എന്തൊക്ക സൗകര്യങ്ങളാണ്
ഉളളതെന്ന വിവരം
ലഭ്യമാക്കാമോ;
(ഡി)
രോഗാണു
വാഹകരെന്ന്
സംശയിക്കുന്നവരെ
നിരീക്ഷിക്കുന്നതിനും
ഏകാന്ത വാസത്തിനും
എന്തൊക്കെ
ഏര്‍പ്പാടുകള്‍
ചെയ്തിട്ടുണ്ട്?
ദിവസ
വേതനക്കാരുടെ കരാര്‍
നിയമനം
2565.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
പേരുര്‍ക്കട
മാനസികാരോഗ്യ
കേന്ദ്രത്തില്‍ ദിവസ
വേതനാടിസ്ഥാനത്തില്‍
ജോലി ചെയ്തു വരുന്ന
ജീവനക്കാരെ കരാര്‍
വ്യവസ്ഥയിൽ
നിയമിക്കാന്‍ ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
കരാര്‍
വ്യവസ്ഥ പ്രകാരം എത്ര
വര്‍ഷമായിരുന്നു കരാര്‍
ജോലി കാലാവധി;
വ്യക്തമാക്കാമോ;
കരാര്‍ കാലാവധി എത്ര
പ്രാവശ്യം
ദീര്‍ഘിപ്പിച്ച്
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
കരാര്‍ കാലാവധി
ദീര്‍ഘിപ്പിച്ച്
നല്‍കുന്നതിന്
ഡയറക്ടര്‍
റിപ്പോര്‍ട്ട്
നല്കിയിട്ടുണ്ടെങ്കില്
ശുപാര്‍ശയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ജീവനക്കാരെ
സ്ഥിരപ്പെടുത്തണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
ജീവനക്കാര്‍
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
ഇതിന്മേല് ബഹു.
ഹെെക്കോടതി ഉത്തരവ്
നല്കിയിട്ടുണ്ടെങ്കില്
പകര്‍പ്പ് നല്‍കാമോ?
(ഡി)
കരാര്‍
അടിസ്ഥാനത്തില്‍ ജോലി
ചെയ്തു വരുന്ന
ഇവര്‍ക്ക് ഏത്
തസ്തികകളിലാണ് സ്ഥിര
നിയമനം നല്‍കിയത്;
സ്ഥിര നിയനം നല്കിയ
ഉത്തരവിന്റെ പകര്‍പ്പ്
നല്‍കാമോ;
ആശുപത്രികളില്‍ എത്ര
തസ്തികകളാണ്
നിലവിലുള്ളത്; എത്ര
തസ്തികകളിലാണ് നിയമനം
നടത്തിയത്;
വ്യക്തമാക്കാമോ;
(ഇ)
1996 മുതല്‍ മെഡിക്കല്‍
കോളേജ്, എസ്.എ.റ്റി.,
താലൂക്ക്- ജില്ലാ
ആശുപത്രികളിലും,
ആശുപത്രി വികസന സമിതി,
ആശുപത്രി മാനേജ് മെന്റ്
കമ്മിറ്റി എന്നിവയ്ക്ക്
കീഴിലും ജോലി ചെയ്തു
വരുന്നവരെ
സ്ഥിരപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ
?
കുടി
വെളളത്തിന്റെ ഗുണനിലവാരം
2566.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
കുപ്പിവെളളത്തിന്റെയും
വാഹനത്തില്‍ വിതരണം
ചെയ്യുന്ന
കുടിവെളളത്തിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
കുടിവെളളം
പരിശോധിക്കുന്നതിന്
ആവശ്യമായ ലാബുകളുടെ
പരിമിതി
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ
?
കുടി
വെള്ളത്തിന്റെ ശുദ്ധി
ഉറപ്പുവരുത്തുന്നതിന്
നടപടികള്‍
2567.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ളത്തിന്റെ
ശുദ്ധി
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം സംവിധാനമാണ്
നിലവിലുള്ളത് എന്ന്
വ്യക്തമാക്കുമോ;
(ബി)
കുടിവെള്ളത്തിന്റെ
ഉറവിട കേന്ദ്രങ്ങളിലെ
മലിനീകരണം തടയുന്നതിന്
പ്രത്യേകം പരിശോധനാ
സംവിധാനം
ഏര്‍പ്പെടുത്തുമോ;
(സി)
ടാങ്കര്‍
ലോറികളിലൂടെയുള്ള
ശുദ്ധജല വിതരണത്തിന്‍െറ
ശുദ്ധി
പരിശോധിക്കുന്നതിന്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കുമോ ; വിശദാംശം
ലഭ്യമാക്കുമോ ?
പുതിയ
ഹോമിയോ/ആയൂര്‍വേദ
ഡിസ്പെന്‍സറികള്‍
2568.
ശ്രീ.സി.പി.മുഹമ്മദ്
,,
വി.പി.സജീന്ദ്രന്
,,
പാലോട് രവി
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
എത്ര ഹോമിയോ
ഡിസ്പെന്‍സറികളും,
ആയുര്‍വേദ
ഡിസ്പെന്സറികുളും
ആരംഭിച്ചിട്ടുണ്ട് ;
(ബി)
ആയുര്‍വേദ
ചികിത്സാ സൗകര്യം എല്ലാ
പഞ്ചായത്തുകളിലും
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(സി)
കേരളത്തില്‍
എല്ലാ പഞ്ചായത്തുകളിലും
ആയുര്‍വ്വേദ ചികിത്സ
ലഭ്യമാക്കുന്നതിന്റെ
ഭാഗമായി 2011 ന് ശേഷം
ഇതുവരെ എത്ര ആയൂര്‍വേദ
ഡിസ്പെന്‍സറികള്‍
ആരംഭിച്ചിട്ടുണ്ട് ?
താനൂർ
സി.എച്ച്.സി.യിൽ തസ്തിക
2569.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളായ
നിര്‍ധന ജനവിഭാഗങ്ങള്‍
തിങ്ങി താമസിക്കുന്ന
പ്രദേശത്താണ് താനൂര്‍
സി.എച്ച്.സി.
പ്രവര്‍ത്തിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍ ഇവിടെ സി.
എച്ച്. സി. യുടെ
സ്റ്റാഫ് പാറ്റേണ്‍
തസ്തികകള്‍
അനുസരിച്ചുള്ള
ജീവനക്കാർ നിലവിലുണ്ടോ;
(സി)
ഇല്ലെങ്കില്‍
സി.എച്ച്.സി.യുടെ
സ്റ്റാഫ് പാറ്റേണ്‍
അനുസരിച്ചുള്ള
തസ്തികകള്‍
സൃഷ്ടിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ജീവിത
ശൈലീ രോഗങ്ങള്‍
വര്‍ദ്ധിക്കുന്നത് തടയാന്‍
നടപടി
2570.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
അന്‍വര്‍ സാദത്ത്
,,
വി.റ്റി.ബല്‍റാം
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രമേഹ, ക്യാന്‍സര്‍
രോഗങ്ങള്‍ വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ജീവിത
ശൈലീ രോഗങ്ങള്‍
വര്‍ദ്ധിക്കുന്നത്
തടയാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ?
വ്യാജ
ജാതി സര്‍ട്ടിഫിക്കറ്റ്
2571.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ റ്റി.ബി.
സെല്ലില്‍ ഇപ്പോള്‍
അസിസ്റ്റന്റ് ഡയറക്ടര്‍
ആയി പ്രൊമോഷന്
ലഭിച്ച ഉദ്യോഗസ്ഥന്
വ്യാജ ജാതി
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കിയാണ്
സര്‍ക്കാര്‍ ജോലി
നേടിയത് എന്നുള്ള
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ
എന്നും ഇക്കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നും
വ്യക്തമാക്കുമോ?
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടിയാണ്
സ്വീകരിച്ചതെന്നും
ഇല്ലെങ്കില്‍ എന്തു
നടപടിയാണു
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
അമൃതം
ആരോഗ്യം പദ്ധതി
2572.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഡൊമിനിക് പ്രസന്റേഷന്
,,
ആര് . സെല്‍വരാജ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമൃതം
ആരോഗ്യം പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാം ; ഈ പദ്ധതി
എന്ന് മുതല്‍
സംസ്ഥാനത്ത് ആരംഭിച്ചു
;
(ബി)
വര്‍ദ്ധിച്ചു
വരുന്ന ജീവിതശൈലി
രോഗങ്ങളെ ഫലപ്രദമായി
നേരിടുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു ;
(സി)
അമൃതം
ആരോഗ്യം
പദ്ധതിയെപ്പറ്റി
അവലോകനം
നടത്തിയിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
?
അമൃതം
ആരാേഗ്യം പദ്ധതി
2573.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമൃതം
ആരാേഗ്യം പദ്ധതി എല്ലാ
വിഭാഗം
ജനങ്ങളിലുമെത്തിക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വിശദമാക്കുമാേ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമാേ;
(സി)
ഇൗ
പദ്ധതി കാര്യക്ഷമമായി
നടക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
സ്വീകരിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കുമാേ;
(ഡി)
എല്ലാവിധ
രാേഗങ്ങളും ഇൗ
പദ്ധതിയുടെ കീഴില്‍
ഉള്പ്പെടുമാേയെന്നു
വ്യക്തമാക്കുമാേ?
ദേശീയ
ആരോഗ്യനയം
2574.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ ആരോഗ്യ നയം
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ദേശീയ
ആരോഗ്യ നയത്തില്‍
ആദിവാസി മേഖലകളില്‍
ആരോഗ്യ കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിന്റെ
മാനദണ്ഡം
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ഡി)
ആദിവാസി,
പിന്നോക്ക
വിഭാഗങ്ങളുള്ള ഏതൊക്കെ
ജില്ലകളില്‍ പ്രസ്തുത
മാനദണ്ഡം അനുസരിച്ച്
ആശുപത്രികള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ?
വൃക്ക
രോഗികളുടെ എണ്ണം
2575.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൃക്ക
രോഗികളുടെ
ചികിത്സക്കായി
കാസര്‍ഗോഡ് ജില്ലയിലെ
ഏതൊക്കെ
ആശുപത്രികളിലാണ്
ഡയാലിസിസ് സെന്ററുകള്‍
ഉള്ളത്; വിശദമാക്കുമോ;
(ബി)
പ്രസ്തുത
ജില്ലയില്‍ സര്‍ക്കാര്‍
മേഖലയില്‍ കൂടുതല്‍
ഡയാലിസിസ് സെന്ററുകള്‍
അനുവദിക്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മങ്കട
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍ താലൂക്ക്
ആശുപ്രതിയായി
ഉയര്‍ത്താന്‍ നടപടി
2576.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട CHC
താലൂക്കാശുപത്രിയായി
അപ്ഗ്രേഡ്
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
(ബി)
അടിസ്ഥാന
സൗകര്യങ്ങളേര്‍പ്പെടുത്തി
CHCയെ
താലൂക്കാശുപത്രിയായി
അപ്ഗ്രേഡ് ചെയ്ത്
കൊണ്ടുള്ള ഉത്തരവ്
പുറപ്പെടുവിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
വിവിധ
ആശുപത്രികളിലെ
ഡോക്ടര്‍മാരുടെ തസ്തികകളും
ഒഴിവുകളും
2577.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
എല്ലാ ആശുപത്രികളിലും
ജനറല്‍ ആശുപത്രികളിലും
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രികളിലും മറ്റു
സ്പെഷ്യലിസ്റ്റു
ആശുപത്രികളിലുമായി എത്ര
സ്പെഷ്യലിസ്റ്റ്
ഡോക്ടര്‍മാരുടെ
തസ്തികകള്‍
നിലവിലുണ്ടെന്നുള്ള
ആശുപത്രി തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
ഓരോ ആശുപത്രികളിലും
എത്ര ഡോക്ടര്‍മാരുടെ
തസ്തികകള്‍
ഒഴിവുണ്ടെന്നു
വ്യക്തമാക്കുമോ ;
(സി)
കേരളത്തിലെ
വിവിധ താലൂക്ക്
ആശുപത്രികളില്‍
ഓരോന്നിലും എത്ര
തസ്തികകളുണ്ടെന്നും
നിലവില്‍ എത്ര
ഒഴിവുകളുണ്ടെന്നും
വ്യക്തമാക്കുമോ ;
(ഡി)
കേരളത്തിലെ
വിവിധ സാമൂഹിക ആരോഗ്യ
കേന്ദ്രങ്ങളിലായി ആകെ
എത്ര ഡോക്ടര്‍മാരുടെ
തസ്തികകളുണ്ടെന്നും
നിലവില്‍ എത്ര
ഒഴിവുകള്‍
ഉണ്ടെന്നുമുള്ള ജില്ല
തരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ ;
(ഇ)
വിവിധ
ആശുപത്രികളിലെ
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ?
നവജാത
ശിശുക്കള്‍ക്ക് കൊടുക്കേണ്ട
പ്രതിരോധ മരുന്നുകള്‍
ഉള്‍പ്പടെയുള്ള വാക്സിനുകളുടെ
ലഭ്യതയും ശിശുമരണ നിരക്കും
2578.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇപ്പോഴത്തെ ശിശുമരണ
നിരക്ക് എത്രയാണ്; 2006
മുതലുള്ള കണക്ക് വര്‍ഷം
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
അട്ടപ്പാടിയിലെ
ശിശുമരണ നിരക്ക് 2006
മുതലുള്ളത് വര്‍ഷം
തിരിച്ച് ലഭ്യമാക്കുമോ;
(സി)
നവജാത
ശിശുക്കള്‍ക്ക്
കൊടുക്കേണ്ട പ്രതിരോധ
മരുന്നുകള്‍ എല്ലാ
സര്‍ക്കാര്‍
ആശുപത്രികളിലും
ലഭ്യമാണോ; ഈ
മരുന്നുകള്‍
എല്ലാപേര്‍ക്കും
സൗജന്യമായാണോ
നല്‍കുന്നത്; ഈ
മരുന്നുകള്‍ക്ക്
എപ്പോഴെങ്കിലും ക്ഷാമം
അനുഭവപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പെന്റാവാലന്റ്
(Pentavalent) പ്രതിരോധ
മരുന്നിന്റെ
ഗുണദോഷങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നിലപാട്
വ്യക്തമാക്കുമോ;
ഇപ്പോഴും ഈ മരുന്നുകള്‍
ഇവിടെ
ഉപയോഗിക്കുന്നുണ്ടോ;
(ഇ)
പേപ്പട്ടി
വിഷബാധക്കെതിരായ
പ്രതിരോധ മരുന്ന് എല്ലാ
സര്‍ക്കാര്‍
ആശുപത്രികളിലും
ലഭ്യമാണോ; ഇല്ലെങ്കില്‍
ഏതെല്ലാം
ആശുപത്രികളിലാണ്
ഇപ്പോള്‍
ലഭ്യമാകുന്നത്; ഏതു
സ്ഥാപനം
ഉല്പാദിപ്പിക്കുന്ന
പേപ്പട്ടി വിഷ
വാക്സിനാണ്
വാങ്ങുന്നതെന്ന്
വ്യക്തമാക്കുമോ?
എല്ലാ
പഞ്ചായത്തുകളിലും അലോപ്പതി,
ആയുര്‍വേദം, ഹോമിയോ
ആശുപത്രികള്‍
2579.
ശ്രീ.ബെന്നി
ബെഹനാന്
,,
പി.എ.മാധവന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അലോപ്പതി,
ആയുര്‍വേദം, ഹോമിയോ
ആശുപത്രികള്‍
സംസ്ഥാനത്തെ എല്ലാ
പഞ്ചായത്തുകളിലും
നിലവിലുണ്ടോ;
ആശുപത്രികള്‍
ഇല്ലാത്തത് ഏത്
വിഭാഗത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
അലോപ്പതി,
ആയുര്‍വേദം, ഹോമിയോ
വിഭാഗത്തില്‍
ആശുപത്രികള്‍ ഇല്ലാത്ത
പഞ്ചായത്തുകളില്‍ ആയത്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മുകളില്‍
സൂചിപ്പിച്ച
വിഭാഗങ്ങളിലായി എത്ര
ആശുപത്രികള്‍
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
എബാേള,
പക്ഷിപ്പനി
എന്നിവക്കെതിരെ
മുന്‍കരുതലുകള്‍
2580.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എബാേള, പക്ഷിപ്പനി
എന്നീ രോഗങ്ങൾക്കെതിരെ
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുതരാേഗങ്ങള്
സംസ്ഥാനത്തെവിടെയെങ്കിലും
റിപ്പാേര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടാേ
; എങ്കില്‍
എവിടെയാെക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുതരാേഗങ്ങള്
സ്ഥിരീകരിക്കുന്നതിനാവശ്യമായ
സംവിധാനം സംസ്ഥാനത്തു
ലഭ്യമാണാേ ;
ഇല്ലെങ്കില്‍
എപ്രകാരമാണ് ഇവ
സ്ഥിരീകരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ ;
(ഡി)
ഇൗ
രാേഗങ്ങളെക്കുറിച്ച്
എന്തെല്ലാം
ബാേധവത്ക്കരണപരിപാടികള്
സര്‍ക്കാര്‍ ആസൂത്രണം
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമാേ?
സുകൃതം
പദ്ധതി
2581.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുകൃതം
പദ്ധതിയെ കുറിച്ച്
വ്യക്തമാക്കാമോ?
(ബി)
എ.
പി, എല്‍ ബി. പി. എല്‍
മാനദണ്ഡം ഒഴിവാക്കി
മുഴുവന്‍ കാന്‍സര്‍
രോഗികള്‍ക്കും സൗജന്യ
ചികിത്സ നല്കുന്ന
കാര്യം
പരിഗണനയിലുണ്ടോ?
(സി)
ഉണ്ടെങ്കില്‍
കാന്‍സര്‍ രോഗ ചികിത്സ
പൂര്‍ണ്ണമായും
സൗജന്യമാക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
ആരോഗ്യ
കേരളം
2582.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ വച്ച് 2009
മാര്‍ച്ച് മാസം നടത്തിയ
ആരോഗ്യ കേരളം
പരിപാടിയുടെ ഭാഗമായ
ത്രിദിന പരിശീലന
ക്യാമ്പില്‍ പങ്കെടുത്ത
നൂറുക്കണക്കിന്
ജീവനക്കാര്‍ക്ക്
നാളിതുവരെ അനുവദനീയ
ബത്ത നല്‍കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരിപാടിയില്‍
പങ്കെടുത്ത
ജീവനക്കാരോട് ബത്ത
പിന്നീട്
നല്കിക്കൊള്ളാം
എന്നറിയിച്ച്
നടത്തിപ്പുകാര്‍
രജിസ്റ്ററില്‍ തുക
കൈപ്പറ്റിയതായി ഒപ്പു
വയ്പ്പിച്ചതിന്മേല്
എന്തെങ്കിലും
തരത്തിലുള്ള അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
ലക്ഷക്കണക്കിന്
രൂപയുടെ തട്ടിപ്പ്
നടത്തിയതായി
സംശയിക്കപ്പെടുന്ന ഈ
വിഷയം ഇതിനകം മൂന്ന്
തവണ ഉന്നയിച്ചിട്ടും
നടപടി
കൈക്കൊള്ളാത്തതിന്റെ
കാരണം വിശദമാക്കുമോ;
(ഡി)
ഈ
വിഷയത്തിന്മേല് സമയ
ബന്ധിതമായി അന്വേഷണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
സുകൃതം
പദ്ധതി
2583.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യ വകുപ്പിന്റെ
നേതൃത്വത്തില്‍
നടപ്പിലാക്കുന്ന സുകൃതം
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ബി.പി.എല്‍, എ.പി.എല്‍
വ്യത്യാസമില്ലാതെ
സൗജന്യ ചികിത്സ
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സുകൃതം
പദ്ധതി
2584.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗജന്യ
അര്‍ബുദരോഗ ചികിത്സാ
പദ്ധതിയായ സുകൃതം
പദ്ധതി എന്നു മുതലാണ്
ആരംഭിച്ചത്;
(ബി)
ഏതെല്ലാം
സ്ഥാപനങ്ങളിലെ
രോഗികള്‍ക്കാണ്
പദ്ധതിയുടെ പ്രയോജനം
ലഭിക്കുന്നത്;
(സി)
പദ്ധതി
സംബന്ധിച്ച
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
ബി.പി.എല്‍.
വിഭാഗത്തിനു മാത്രമായി
പദ്ധതി
പരിമിതപ്പെടുത്തിയിട്ടുണ്ടോ;
(ഇ)
സുകൃതം
പദ്ധതി നടത്തിപ്പിനുള്ള
ഫണ്ട്
സ്വരൂപിക്കുന്നതെങ്ങനെ
യാണ്;
(എഫ്)
ഇതിനോടകം
എത്ര പേര്‍ക്ക് ധനസഹായം
നല്കുകയുണ്ടായി;
(ജി)
ഇതിനോടകം
എത്ര തുക
സ്വരൂപിക്കുകയുണ്ടായി;
എത്ര തുക ധനസഹായം
നല്കുകയുണ്ടായി; ഒരു
രോഗിക്ക് പരമാവധി എത്ര
തുകയാണ് ധനസഹായമായി
നല്‍കുന്നത്?
പാലിയം
ഇന്ത്യ യുടെ സാന്ത്വന
ചികിത്സാ കേന്ദ്രങ്ങള്‍
2585.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലിയം
ഇന്ത്യ എന്ന സന്നദ്ധ
സംഘടന സംസ്ഥാനത്തെ
ഏതെല്ലാം മെഡിക്കല്‍
കോളേജുകളിലാണ് സാന്ത്വന
ചികിത്സാ കേന്ദ്രങ്ങള്‍
സ്ഥാപിച്ചിട്ടുള്ളത്;
(ബി)
തിരുവനന്തപുരം
പുലയനാര്‍കോട്ട
ആശുപത്രി കാമ്പസില്‍
സാന്ത്വന ചികിത്സാ
കേന്ദ്രം
സ്ഥാപിക്കുന്നതിന്
പാലിയം-ഇന്ത്യ എന്ന
സംഘടന സ്ഥലസൗകര്യം
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
(സി)
മുന്‍പറഞ്ഞ
അപേക്ഷപ്രകാരം
പുലയനാര്‍കോട്ടയില്‍
സാന്ത്വനചികിത്സാ
കേന്ദ്രം
സ്ഥാപിക്കുന്നതിന്
പ്രസ്തുത സന്നദ്ധ
സംഘടനയ്ക്ക് അനുവാദം
നല്‍കുമോ?
ഭക്ഷ്യ
സുരക്ഷാ നിയമം
2586.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ നിയമം
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിനായി
നിലവില്‍ ജീവനക്കാരുടെ
കുറവുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
എത്ര ഫുഡ് സേഫ്റ്റി
ആഫീസര്‍മാരുടെ തസ്തിക
സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ;
(സി)
നിലവില്‍
എത്ര ജീവനക്കാരുടെ
കുറവുണ്ടെന്നുള്ള
തസ്തിക തിരിച്ചുള്ള
വിവരം അറിയിക്കുമോ;
(ഡി)
ആഹാരപദാര്‍ത്ഥങ്ങളുടെ
പരിശോധനയ്ക്കായി,
നിലവിലുള്ള ലാബുകളുടെ
എണ്ണം ജില്ല തിരിച്ച്
അറിയിക്കുമോ;
(ഇ)
കൂടുതല്‍
ലാബുകള്‍
സ്ഥാപിക്കുന്നതിനും
നിലവിലുള്ളവ
നവീകരിക്കുന്നതിനും
വേണ്ട പദ്ധതികള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം അറിയിക്കുമോ?
ഭക്ഷ്യ
സുരക്ഷാ വകുപ്പ് നടത്തിയ
പരിശോധനയുടെ അനന്തര
നടപടികള്‍.
2587.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
സംസ്ഥാനത്ത് എത്ര
ഹോട്ടലുകള്‍,
ബേക്കറികള്‍,
പച്ചക്കറി/പഴവര്‍ഗ്ഗ
വില്പനശാലകള്, മറ്റു
ഭക്ഷ്യോല്പന്ന വിപണന
ശാലകള്‍, ഇന്‍ഡ്യന്‍
കോഫി ഹൗസുപോലുള്ള
സഹകരണ/സര്‍ക്കാര്‍
ഹോട്ടലുകള്‍,
ക്യാന്റീനുകള്‍, ഇറച്ചി
വിപണനശാലകള്‍
എന്നിവയില്‍ ഭക്ഷ്യ
സുരക്ഷാ വകുപ്പ്
പരിശോധന നടത്തിയെന്നും
കുറ്റക്കാരായി
കണ്ടെത്തിയ
സ്ഥാപനങ്ങള്‍
എത്രയെന്നും
പിഴയിനത്തില്‍
പിരിച്ചെടുത്ത തുക
എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
ഒരിക്കല്‍
കുറ്റക്കാരായി
കണ്ടെത്തുകയും ശിക്ഷാ
നടപടികള്‍ക്കുശേഷം
വീണ്ടും കുറ്റക്കാരായി
കണ്ടെത്തിയ എത്ര
സ്ഥാപനങ്ങള്‍
ഉണ്ടെന്നും അത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ഈ സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം നാളിതുവരെ
ഇത്തരം സ്ഥാപനങ്ങളില്‍
നിന്നും
ആഹാരവസ്തുക്കള്‍
കഴിച്ചതുമായി
ബന്ധപ്പെട്ട് എത്ര
പേര്
മരണപ്പെടുകയുണ്ടായി;
വ്യക്തമാക്കുമോ;
(ഡി)
ഭക്ഷ്യ
വിപണന മേഖലയില്‍ ഭക്ഷ്യ
സുരക്ഷ ഉറപ്പു
വരുത്താനായി
ഓരോവര്‍ഷവും
നിയമവിരുദ്ധ
പ്രവൃത്തികള്‍ തടയാനായി
ഭക്ഷ്യസുരക്ഷാ
വാരങ്ങള്‍ ഉള്‍പ്പെടെ
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തി; എന്ത് തുക
ഇതിനായി ചെലവാക്കി;
വ്യക്തമാക്കുമോ;
(ഇ)
ഭക്ഷ്യസുരക്ഷാ
മേഖലയില്‍
നിയോഗിക്കപ്പെട്ട
ഉദ്യോഗസ്ഥരില്‍
കൈക്കൂലി തുടങ്ങി
നിയമവിരുദ്ധ
പ്രവൃത്തികള്‍
നടത്തിയതായി കണ്ടെത്തിയ
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
വ്യക്തമാക്കുമോ?
ആരോഗ്യ
വകുപ്പിലെ
ദിവസവേതനക്കാരുടെ വേതന
വര്‍ദ്ധനവ്
T *2588.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആരോഗ്യ
വകുപ്പിലെ
ദിവസവേതനക്കാരുടെ
വേതനത്തിൽ GO (p) No:
466/2014 Fin തീയതി
28/10/2014 എന്ന
ഉത്തരവു പ്രകാരമുള്ള
വർദ്ധന
അനുവദിച്ചിട്ടില്ലയെന്നതു
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ ?
ആരോഗ്യ
രംഗത്തുള്ള അസന്തുലിതാവസ്ഥ
2589.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യ രംഗത്തുള്ള
അസന്തുലിതാവസ്ഥ
പരിഹരിക്കാന്‍
നാളിതുവരെ എന്തു
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ആരോഗ്യപരിപാലന
രംഗത്ത് സംസ്ഥാനത്തെ
പൊതുജനാരോഗ്യ
പ്രവര്‍ത്തകര്‍
ഉയര്‍ത്തുന്ന ആശങ്കകളും
പ്രശ്നങ്ങളും
എന്താണെന്നും ;
ഇതിന്മേല് ഇതുവരെ
എന്തു നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ശുചിത്വമില്ലായ്മ,
ശുദ്ധമല്ലാത്ത
കുടിവെളളം,
പോഷകാഹാരക്കുറവ്,
വീടുകളിലും,സ്കൂളുകളിലും
ശൗചാലയമില്ലായ്മ എന്നീ
കാരണങ്ങളാല്‍
ഒഴിവാക്കാനാവാത്ത
പകര്‍ച്ച വ്യാധികളും
വിവിധ
പകര്‍ച്ചപ്പനികളും
ബാധിച്ച് ഈ സര്‍ക്കാര്‍
കാലയളവില്‍
മരണപ്പെട്ടവരുടെയും
ചികിത്സയ്ക്കെത്തിയവരുടെയും
വര്‍ഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
പ്രതിവര്‍ഷം ശരാശരി
എ്രത പ്രസവങ്ങള്‍
സര്‍ക്കാര്‍/സ്വകാര്യ
ആശുപ്രതികളില്‍
നടക്കുന്നു ; ഇൗ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ
പ്രസവത്തിലൂടെ
മരണപ്പെട്ട
അമ്മമാരുടെയും
കുട്ടികളുടെയും കണക്ക്
വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ ;
(ഇ)
മനുഷ്യന്റെ
മൗലികാവകാശ പ്രശ്നമായ
ആരോഗ്യ പ്രശ്നത്തില്‍
ഇത്തരം
സ്ഥിതിവിശേഷമുള്ളത്
തടയുവാനും, പ്രസ്തുത
പ്രശ്നങ്ങള്‍
അടിയന്തരമായി
പരിഹരിക്കുന്നതിനും
എന്തു നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
മാവൂര്‍
,ചെറൂപ്പ സി.എച്ച്.സി.യും
പി.എച്ച്.സി യും
2590.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേഴിക്കാേട്
മാവൂര്‍ പഞ്ചായത്തിലെ
ചെറൂപ്പ സി.എച്ച്.സി.
പൂര്‍ണ്ണമായും
കാേഴിക്കാേട്
മെഡിക്കല്‍ കാേളേജിന്റെ
നിയന്ത്രണത്തിലാക്കിയിട്ടുണ്ടാേ;
(ബി)
എങ്കില്‍,
ഇതു സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമാേ;
(സി)
ഇവിടെ
ഡി.എം.ഒ.യ്ക്കുകീഴിലെ
ജീവനക്കാരെ
ഉപയാേഗപ്പെടുത്തി
മാവൂര്‍ പഞ്ചായത്തില്‍
ഇപ്പാേഴുള്ള ഹെല്‍ത്ത്
സെന്റര്‍
പി.എച്ച്.സി.യാക്കി
ഉയര്‍ത്തുന്ന കാര്യം
പരിഗണിക്കുമാേ?
അമ്മയും
കുഞ്ഞും പദ്ധതി
2591.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അമ്മയും കുഞ്ഞും എന്ന
പദ്ധതി
നടപ്പാക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ?
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ആരോഗ്യ
മേഖലയില്‍ അരംഭിച്ച നവീന
പദ്ധതികള്‍
2592.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ആരോഗ്യ മേഖലയില്‍
അരംഭിച്ച നവീന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ; അവയുടെ
ഓരോന്നിന്റേയും
നിലവിലെ പുരോഗതി
വിശദമാക്കുമോ;
(ബി)
2011-2012
മുതല്‍ 2014-15
വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളില്‍ ആരോഗ്യ
മേഖലയില്‍ ബഡ്ജറ്റ്
വിഹിതമായി
ഉള്‍പ്പെടുത്തിയ
തുകയില്‍ എത്ര ശതമാനം
ചെലവഴിച്ചു;
(സി)
അലോപ്പതി,
ആയുര്‍വേദം, ഹോമിയോ
എന്നീ വിഭാഗങ്ങളില്‍ ഈ
കാലയളവിലെ പദ്ധതി ചെലവ്
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
ഗ്രാമീണ
മേഖലയില്‍ ഡോക്ട൪മാരുടെ അഭാവം
2593.
ശ്രീ.എം.
ഹംസ
,,
സി.കൃഷ്ണന്
,,
കെ. ദാസന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമീണ മേഖലയില്‍
ഡോക്ട൪മാരുടെ കടുത്ത
അഭാവം
സ൪ക്കാരാശുപത്രികളുടെ
പ്രവ൪ത്തനത്തെ സാരമായി
ബാധിച്ചത് സാധാരണക്കാരെ
ബുദ്ധിമുട്ടിലാക്കിയ
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളിലും
സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും
വേണ്ട ഡോക്ട൪മാ൪
എത്രയെന്നും
നിലവിലുളളവ൪
എത്രയെന്നും
അറിയിക്കാമോ;
(സി)
ഡോക്ട൪മകാരുടെ
അഭാവം പരിഹരിക്കാനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
ഡെലിവറി
കിറ്റുകള്‍
2594.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളുടെ
ഉപയോഗത്തിന്
പ്രതിവര്‍ഷം എത്ര
ഡെലിവറി കിറ്റുകള്‍
വേണ്ടിവരും എന്നാണ്
കണക്കാക്കപ്പെടുന്നത്;
(ബി)
പ്രതിവര്‍ഷം
എത്ര സിസേറിയന്
കിറ്റുകള്‍ ആവശ്യമായി
വരുന്നുവെന്നാണു
കണക്കാക്കപ്പെടുന്നത്;
(സി)
പ്രതിവര്‍ഷം
സിസേറിയന് കിറ്റുകള്‍
വാങ്ങുന്നതിനായി എത്ര
തുക
വകയിരുത്തുന്നുവെന്നു
വ്യക്തമാക്കുമോ;
(ഡി)
ഏത്
ഏജന്‍സി മുഖേനയാണ്
ആശുപത്രികള്‍ക്കാവശ്യമായ
ഡെലിവറി കിറ്റുകള്‍
വാങ്ങുന്നത്;
(ഇ)
2014-2015-ല്‍
ആകെ എത്ര ഡെലിവറി
കിറ്റുകള്‍
വാങ്ങുകയുണ്ടായി; എത്ര
തുക
ചെലവഴിക്കുകയുണ്ടായി;
(എഫ്)
ഡെലിവറികിറ്റുകളുടെ
അഭാവത്തില്‍
സര്‍ക്കാര്‍
ആശുപത്രികളില്‍
ഗര്‍ഭിണികളുടെ
രക്തസ്രാവ മരണവും
ശിശുക്കളുടെ അണുബാധാ
മരണവും റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
ഇങ്ങനെ എത്ര മരണങ്ങള്
സംഭവിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ?
ആലപ്പുഴ
ജില്ലയില്‍ പക്ഷിപ്പനി
2595.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ പക്ഷിപ്പനി
ഇല്ലാതാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ;
മുന്‍കരുതല്‍ നടപടികള്‍
സ്വീകരിക്കാതിരുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
പക്ഷിപ്പനി
തടയാന്‍ ആവശ്യമായ
പ്രതിരോധ മരുന്നുകള്‍
എത്തിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആലപ്പുഴ
മെഡിക്കല്‍
കോളേജിനോടനുബന്ധിച്ച്
സ്ഥാപിച്ച വൈറോളജിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവർത്തനം
2596.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ഗവണ്മെന്റിന്റെ
കാലത്ത് ആലപ്പുഴ
മെഡിക്കല്‍ കോളേജിനോട്
അനുബന്ധിച്ച് സ്ഥാപിച്ച
വൈറോളജിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ ഇന്‍സ്റ്റിറ്റ്യൂട്ട്
കൂടുതല്‍
കാര്യക്ഷമമാക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ;
(സി)
എങ്കില്‍
ഇതിന്റെ വിശദാംശം
വെളിപ്പെടുത്താമോ?
ചേലക്കര
മണ്ഡലത്തിലെ ആരോഗ്യ
കേന്ദ്രങ്ങളിലെ ഒഴിവുകള്‍
2597.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ
സാമൂഹികാരോഗ്യ
കേന്ദ്രങ്ങളിലും
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളിലും
ഡോക്ടര്‍മാര്‍,
നഴ്സുമാര്‍,
ജെ.പി.എച്ച്.എന്‍.,
ജെ.എച്ച്.ഐ., നഴ്സിംഗ്
അസിസ്റ്റന്റ്,
ഹോസ്പിറ്റല്‍
അറ്റന്റന്റ് തുടങ്ങി
വിവിധ തസ്തികകളില്‍
എത്ര ഒഴിവുകള്‍
വീതമുണ്ടെന്ന് സ്ഥാപനം
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ എപ്പോള്‍
മുതല്‍
നിലവിലുണ്ടെന്നും അവ
നികത്തുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
പറയാമോ;
(സി)
പ്രസ്തുത
ആരോഗ്യ കേന്ദ്രങ്ങളിലെ
ഒഴിവുകള്‍
മാനദണ്ഡങ്ങള്‍ക്ക്
വിധേയമായി
സ്ഥലംമാറ്റത്തിലൂടെയോ
പി.എസ്.സി./എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയോ
നികത്തുവാന്‍ നടപടികള്‍
സ്വീകരിക്കുമോ?
താനൂര്‍
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റർ
2598.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
കിടത്തി
ചികിത്സിക്കാന്‍
സൗകര്യമുണ്ടായിട്ടും
രാത്രി കാലങ്ങളില്‍
ജോലി ചെയ്യുന്നതിന്
ഡോക്ടര്‍മാരെ
നിയമിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രാത്രി
ഡ്യൂട്ടിക്ക്
ഡോക്ടര്‍മാരെ
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
സ്ത്രീകളും
കുട്ടികളും ഏറെ
ആശ്രയിക്കുന്ന പ്രസ്തുത
ഹെല്‍ത്ത് സെന്ററില്‍
ഒരു
ഗെെനക്കോളജിസ്റ്റിനെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
സർക്കാർ
ആശുപത്രികളിലെ സൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിനു
നടപടി
2599.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പി.എച്ച്.സി. മുതല്‍
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകള്‍ വരെ ആധുനിക
സൗകര്യങ്ങളോടെയും
വൃത്തിയായും
സൂക്ഷിക്കുന്നതിന് ഒരു
പദ്ധതി തയ്യാറാക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പി.എച്ച്.സി.,
സി.എച്ച്.സി.
തലങ്ങളില്‍ ഓരോ വാര്‍ഡ്
തലത്തിലും ആറ്
മാസത്തില്‍ ഒരിക്കല്‍
ആരോഗ്യ സെമിനാറുകള്‍
നടത്തുന്നതിനും
രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ആശുപത്രികളിലെ
ക്ലീനിംഗ് സ്റ്റാഫ്
മുതല്‍ ഡോക്ടര്‍
വരെയുള്ള തസ്തികകളിലെ
ഒഴിവുകള്‍ ഉടന്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
സ൪ക്കാ൪
ആശുപത്രികളില്‍ ചികിത്സ
ലഭിക്കാതെയും ചികിത്സാ പിഴവ്
മൂലവും മരണപ്പെട്ടവർ
2600.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സ൪ക്കാരിന്റെ
ഭരണകാലത്ത് സ൪ക്കാ൪
ആശുപത്രികളില്‍ ചികിത്സ
ലഭിക്കാതെയും ചികിത്സാ
പിഴവ് മൂലവും മരണം
സംഭവിച്ച എത്ര കേസുകള്‍
റിപ്പോ൪ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്;
(ബി)
റിപ്പോ൪ട്ട്
ചെയ്യപ്പെട്ടിട്ടുളള
കേസുകളിൽ
എത്രയെണ്ണത്തില്‍
വകുപ്പ്തല അന്വേഷണം
നടന്നുവെന്നും
ഉത്തരവാദികളായ
ആ൪ക്കെല്ലാം എതിരെ
ശിക്ഷാ നടപടികള്‍
സ്വീകരിച്ചു എന്നും
വിശദമാക്കാമോ;
(സി)
മരണപ്പെട്ടവരുടെ
ആശ്രിത൪ക്ക് എന്ത്
സഹായം ചെയ്തു എന്ന്
വ്യക്തമാക്കുമോ?
സ൪ക്കാ൪
ആശുപത്രികളില്‍
രോഗങ്ങള്‍ക്കുളള
മരുന്നുകള്‍
2601.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ൪ക്കാ൪
ആശുപത്രികളില്‍
ഹെപ്പറ്റൈറ്റിസ്,
പേവിഷം, എച്ച് വണ്‍ -
എ൯ വണ്‍, മലേറിയ
തുടങ്ങിയ
രോഗങ്ങള്‍ക്കുളള
മരുന്നുകള്‍
ലഭ്യമാക്കാ൯ സംസ്ഥാന
മനുഷ്യാവകാശ കമ്മീഷ൯
അദ്ധ്യക്ഷന്റെ ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
ഉച്ചഭക്ഷണത്തിന്‍െറ
ഗുണനിലവാര പരിശോധന
2602.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഉച്ചഭക്ഷണത്തിനായി
സിവില്‍ സപ്ലൈസ്
വകുപ്പ് മുഖാന്തിരം
നല്‍കിവരുന്ന അരി,
പലവ്യജ്ഞനം എന്നിവയുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
വിതരണം
ചെയ്യുന്ന അരിയിലെ
പുഴു, പാറ്റ, കീടങ്ങള്‍
എന്നിവ കാരണവും അവ
അശ്രദ്ധമായി പാചകം
ചെയ്യുന്നതിന്റെ
ഫലമായും കുട്ടികള്‍ക്ക്
ആരോഗ്യപ്രശ്നങ്ങള്‍
ഉണ്ടായതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വള൪ത്തു
പക്ഷികള്‍ക്കിടയിലെ
പക്ഷിപ്പനി
2603.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വള൪ത്തു
പക്ഷികള്‍ക്കിടയില്‍
പക്ഷിപ്പനി
വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഏതെല്ലാം ജില്ലകളില്‍,
പ്രദേശങ്ങളില്‍
പക്ഷിപ്പനി റിപ്പോ൪ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
പക്ഷിപ്പനി
മനുഷ്യരിലേക്ക്
പകരാതിരിക്കാ൯
സ്വീകരിച്ച മു൯
കരുതലുകള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
സംസ്ഥാനത്ത് എച്1 എൻ1
കേസുകള്‍ റിപ്പോ൪ട്ട്
ചെയ്തത് എവിടെയെല്ലാം;
ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കാമോ;
മരണം റിപ്പോ൪ട്ട്
ചെയ്തിട്ടുണ്ടോ; കണക്ക്
ലഭ്യമാക്കാമോ;
(സി)
ആശുപത്രികളില്‍
മതിയായ സൗകര്യങ്ങളും
പ്രതിരോധ സംവിധാനവും
ഇല്ലെന്നത്
രോഗപ്രതിരോധവും
വ്യാപനവും വഷളാക്കുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വൈറോളജി
ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം
2604.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
H1-N1, H5-N1 തുടങ്ങിയ
വിവിധ
പകര്‍ച്ചവ്യാധികള്‍
വ്യാപിക്കുമ്പോഴും
പരിശോധനാ ഫലങ്ങള്‍
ലഭ്യമാകുന്നതിലെ
കാലതാമസം സര്‍ക്കാര്‍
ഗൗരവമായി കാണുന്നുണ്ടോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച ആലപ്പുഴയിലെ
വൈറോളജി
ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം
സമയബന്ധിതമായി
പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍
ഇത്തരം
സന്ദര്‍ഭങ്ങളില്‍ മറ്റൂ
സംസ്ഥാനങ്ങളെ
ആശ്രയിക്കേണ്ടി
വരുമായിരുന്നുോ;
(സി)
വൈറോളജി
ഇന്‍സ്റ്റിസ്റ്റ്യൂട്ട്
പോലുള്ള സ്ഥാപനങ്ങളെ
ലക്ഷ്യപ്രാപ്തിയില്‍
എത്തിക്കുന്നതിന്
രാജീവ് ഗാന്ധി
ഇന്‍സ്റ്റിസ്റ്റ്യൂട്ട്
പോലുള്ള ശാസ്ത്ര-ഗവേഷണ
സ്ഥാപനങ്ങളുടെ സഹകരണവും
സൗകര്യങ്ങളും
പ്രയോജനപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ ?
ആശുപത്രി
വികസന സമിതിയുടെ
എക്സിക്യൂട്ടീവ് കമ്മിറ്റി
രൂപീകരണം
2605.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
സംസ്ഥാനത്തെ എത്ര
ജനറലാശുപത്രികളില്‍
ആശുപത്രി വികസന
സമിതിയുടെ
എക്സിക്യൂട്ടീവ്
കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ;
(ബി)
ഇപ്രകാരം
കമ്മിറ്റി
രൂപീകരിക്കുന്നതിന്
മാര്‍ഗ്ഗ
നിര്ദ്ദേശമായിട്ടുള്ള
ഉത്തരവുകളുടെ
പക്രപ്പുകള്
ലഭ്യമാക്കുമോ?
പോളിയോ
വിമുക്ത കേരളം
2606.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
പോളിയോ
വിമുക്തമായിട്ടും
തുടര്‍ വര്‍ഷങ്ങളിലും
പോളിയോ
നിര്‍മ്മാര്‍ജ്ജന
പരിപാടി
നടപ്പിലാക്കാനുദ്ദേശിക്കുന്നതിനെ
സംബന്ധിച്ച വിശദാംശം
വെളിപ്പെടുത്താമോ?
(ബി)
മരുന്നു
കമ്പനികളെ വഴിവിട്ട്
സഹായിക്കുന്നതിന്റെ
ഭാഗമായാണ് ഈ
ക്യാമ്പയിനുകള്‍
തുടരുന്നത് എന്ന
അരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(സി)
ഇല്ലായെങ്കില്‍
പ്രസ്തുത ആരോപണം
വിലയിരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
കാരുണ്യാ
ഫാര്‍മസി ഔട്ട് ലറ്റുകള്‍
2607.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
,,
റ്റി.എന്‍. പ്രതാപന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര കാരുണ്യാ ഫാര്‍മസി
ഔട്ട് ലറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്?
(ബി)
നൂറ്
ദിവസത്തിനുള്ളില്‍
പുതുതായി എത്ര കാരുണ്യാ
ഫാര്‍മസികള്‍
പ്രവര്‍ത്തനമാരംഭിക്കും?
(സി)
കാരുണ്യാ
ഫാര്‍മസികള്‍ എല്ലാ
താലൂക്കാശുപത്രികളിലും
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ആലപ്പാട്
സര്‍ക്കാര്‍ ആരോഗ്യ
കേന്ദ്രത്തിന്റെ
പരാധീനതകള്‍ക്ക് പരിഹാരം
2608.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
മണ്ഡലത്തിലെ ആലപ്പാട്
സര്‍ക്കാര്‍ ആരോഗ്യ
കേന്ദ്രത്തിന്റെ
പരാധീനതകള്‍ക്ക്
പരിഹാരം
കാണുന്നതിനുവേണ്ടി
ജനങ്ങള്‍ നടത്തുന്ന
പ്രക്ഷോഭങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ സേവനം,
മരുന്നുകളുടെ ലഭ്യത,
അടിസ്ഥാന സൗകര്യങ്ങളുടെ
വികസനം എന്നിവ മതിയായ
വിധത്തില്‍
നിര്‍വ്വഹിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
മലപ്പുറം
മണ്ഡലത്തിലെ
പൂക്കോട്ടൂര്‍
പഞ്ചായത്തില്‍ ഡയാലിസിസ്
കേന്ദ്രം
2609.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന ചോദ്യങ്ങകാരുണ്യാ
ഫാര്‍മസി ഔട്ട് ലറ്റുകള്‍ ള്‍ക്ക്
ആരോഗ്യവും കുടുംബക്ഷേമവും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ
പൂക്കോട്ടൂര്‍
പഞ്ചായത്തില്‍ സ്ഥിതി
ചെയ്യുന്ന ബ്ലോക്ക് PHC
യില്‍ ഡയാലിസിസ്
കേന്ദ്രം തുടങ്ങണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് ആരോഗ്യ
വകുപ്പ് ഡയറക്ടറേറ്റിലെ
PL-B3-10614/14 ഫയലില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ ഫീസ്
നിരക്ക് ഏകീകരിക്കാന്‍
നടപടി
2610.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ച് വരുന്ന
സ്വകാര്യ
ആശുപത്രികളില്‍
പലയിടങ്ങളിലും ഏകീകൃത
ഫീസ് നിരക്കോ,
ലബോറട്ടറി ഫീസുകളോ,
ചികിത്സാ ഫീസുകളോ
ഇല്ലെന്നുള്ളതും
ആശുപത്രികള്‍ തമ്മില്‍
പ്രസ്തത നിരക്കുകളില്‍
വലിയ അന്തരം
ഉണ്ടാകുന്നുവെന്നതും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത്
നിയന്ത്രിക്കുന്നതിനായി
സ്വകാര്യ ആശുപത്രികള്‍,
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രികള്‍, സ്വകാര്യ
ലബോറട്ടറികള്‍ ഇവയെ
സൗകര്യങ്ങളുടെ
അടിസ്ഥാനത്തില്‍ ഗ്രേഡ്
തിരിച്ച് ഫീസുകള്‍
ഏകീകരിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
കായംകുളം
താലൂക്കാശുപത്രിയില്‍
ഡയാലിസിസ് ,ഡിജിറ്റല്‍
എക്സ്-റേ യൂനിറ്റുകൾ
2611.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
താലൂക്കാശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റും
ഡിജിറ്റല്‍ എക്സ്-റേ
യൂണിറ്റും
സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
നിരോധിച്ച
ലഹരി വസ്തുക്കളുടെ വില്പന
2612.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മിക്ക കടകളിലും
സര്‍ക്കാര്‍ നിരോധിച്ച
പാന്‍ മസാലകള്‍ വലിയ
വിലയ്ക്ക് വില്‍പ്പന
നടത്തുന്നുണ്ട് എന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നിരോധിച്ച ലഹരി
വസ്തുക്കള്‍
വില്‍ക്കുന്നത്
കണ്ടെത്തുന്നതിന്
കഴിയാതിരുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
അനധികൃത
ലഹരി വസ്തുക്കള്‍
വിറ്റതിന് കഴിഞ്ഞ ഒരു
വര്‍ഷത്തിനിടെ എത്ര
കടയുടമകള്‍ക്കെതിരെ
കേസ് എടുത്തിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
അനധികൃത ലഹരി
വസ്തുക്കള്‍ വിറ്റിതിന്
എന്തു ശിക്ഷാ
നടപടികളാണ്
കടയുടമകള്‍ക്ക്
നല്‍കിയത് എന്ന്
വ്യക്തമാക്കാമോ;
(സി)
അനധികൃത
ലഹരി മരുന്ന്
വില്പ്പനക്കാര്ക്കെതിരേ
നടപടി
സ്വീകരിക്കുന്നതിന്
നിയമത്തിന്റെ പഴുതുകള്‍
തടസ്സമാകാറുണ്ടോ ;
ഉണ്ടെങ്കില്‍
എന്തൊക്കെ; എങ്കില്‍
ഇത് ഒഴിവാക്കാന്‍
നിയമത്തില്‍ ഭേദഗതി
വരുത്താന്‍ നടപടി
സ്വീകരിയ്ക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
യുവതിയുടെ
പ്രസവം ചിത്രീകരിച്ച്
വാട്ട്സ് അപ്പ് വഴി
പ്രചരിപ്പിച്ച സംഭവം
2613.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
താലൂക്കാശുപത്രിയില്‍
യുവതിയുടെ പ്രസവം
ചിത്രീകരിച്ച് വാട്ട്സ്
അപ്പ് വഴി
പ്രചരിപ്പിച്ച
സംഭവവുമായി
ബന്ധപ്പെട്ട് വകുപ്പുതല
അന്വേഷണം നടത്തി
കുറ്റക്കാരെ
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സംഭവവുമായി
ബന്ധപ്പെട്ട് സസ്പെന്റ്
ചെയ്ത
ഡോക്ടര്‍മാര്‍ക്ക് പകരം
ആശുപത്രിയുടെ
പ്രവര്‍ത്തനത്തില്‍
തടസ്സം വരാതിരിക്കാന്‍
പകരം നിയമനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഒഴിവുള്ള
തസ്തികകളില്‍
ഡോക്ടര്‍മാരെയും മറ്റ്
ജീവനക്കാരെയും
നിയമിച്ച് പ്രസ്തുത
ആശുപത്രിയുടെ
പ്രവര്‍ത്തനം പൂര്‍വ്വ
സ്ഥിതിയിലാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പഴയങ്ങാടി
താലൂക്ക് ആശുപത്രി
2614.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ കല്യാശ്ശേരി
മണ്ഡലത്തിലെ പഴയങ്ങാടി
താലൂക്ക് ആശുപത്രിയില്‍
എത്ര ജീവനക്കാരുടെ
ഒഴിവുകളാണ്
നിലവിലുള്ളത്;
ഒഴിവുകള്‍
നികത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
താലൂക്ക് ആശുപത്രിയുടെ
സുഗമമായ
പ്രവര്‍ത്തനത്തിന്
സൂപ്രണ്ടിന്റെ തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയില്‍ മരുന്ന്
സൂക്ഷിക്കുന്നതിന്
എയര്‍ കണ്ടീഷണര്‍
ഉള്‍പ്പെടെയുള്ള
അടിസ്ഥാനസൗകര്യ
വികസനത്തിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
പ്രസ്തുത
ആശുപത്രിയില്‍ ഒരു
ഡയാലിസിസ് സെന്റര്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കാന്‍സര്‍
ചികിത്സാ സൗകര്യങ്ങള്‍
2615.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
ജെയിംസ് മാത്യു
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അര്‍ബുദരോഗ ചികിത്സ
സൗജന്യമാക്കുന്ന
പദ്ധതിയ്ക്കായി എത്ര
തുക ബജറ്റില്‍
വകയിരുത്തിയിട്ടുണ്ട്;
(ബി)
മലബാര്‍
കാന്‍സര്‍ സെന്ററിനും
മറ്റ്
സര്ക്കാരാശുപത്രികള്ക്കും
അര്‍ബുദ ചികിത്സാ
സൗകര്യം
വര്‍ദ്ധിപ്പിക്കാനായി ഈ
വര്‍ഷം എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നു
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
അര്‍ബുദ
ചികിത്സയ്ക്കുള്ള
സൗകര്യം പര്യാപ്തമെന്ന്
കരുതുന്നുണ്ടോ?
ഇല്ലെങ്കില്‍ സൗകര്യ
വികസനത്തിനായി
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
അറിയിക്കാമോ?
പെരിങ്ങോം
താലൂക്ക് ആശുപത്രിയിലെ
ഡോക്ടര്‍മാരുടെ തസ്തികയിലെ
ഒഴിവുകള്‍
2616.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ
പെരിങ്ങോം താലൂക്ക്
ആശുപത്രിയില്‍
ഡോക്ടര്‍മാരുടേതുള്‍പ്പെടെ
എത്ര തസ്തികകളില്‍
ഒഴിവുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ IP
സംവിധാനം നിലവില്‍
തുടരാതിരിക്കുന്നതിനുള്ള
കാരണം വിശദമാക്കാമോ;
(സി)
ആവശ്യത്തിന്
ഡോക്ടര്‍മാരെയും മറ്റ്
ജീവനക്കാരെയും
നിയമിച്ച് എത്രയും
വേഗത്തില്‍ IP സംവിധാനം
പുന:സ്ഥാപിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ഇംഹാന്‍സ്
നടത്തുന്ന
സാമൂഹ്യ-മാനസികാരാേഗ്യ
പദ്ധതികള്‍
2617.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേഴിക്കാേട്
ഇംഹാന്‍സിന്റെ
ആഭിമുഖ്യത്തില്‍
ഏതാെക്കെ
സാമൂഹ്യ-മാനസികാരാേഗ്യ
പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്നും,
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്താെക്കെയെന്നും
വിശദമാക്കുമാേ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
കേന്ദ്രസര്‍ക്കാര്‍
നല്‍കിവരുന്ന സഹായം
2014-15 വര്‍ഷത്തില്‍
ലഭിച്ചിട്ടുണ്ടാേ;
(സി)
ഇല്ലെങ്കില്‍
സംസ്ഥാന സര്‍ക്കാര്‍
പ്രസ്തുത പദ്ധതികള്‍
തുടര്‍ന്നു
നടത്തുന്നതിന് ഫണ്ട്
ലഭ്യമാക്കുമാേ;
(ഡി)
പ്രസ്തുത
പദ്ധതികളുടെ
ഇപ്പാേഴത്തെ അവസ്ഥ
വിശദമാക്കുമാേ?
ഇറക്കുമതി
ചെയ്യുന്ന
പച്ചക്കറികളില്‍
അടങ്ങിയിട്ടുള്ള വിഷാംശം
കണ്ടെത്തുന്നതിനുള്ള
പരിശോധന
T *2618.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ഇറക്കുമതി ചെയ്യുന്ന
പച്ചക്കറികളിൽ
അടങ്ങിയിട്ടുള്ള
വിഷാംശം
കണ്ടെത്തുന്നതിന് ഏത്
തരത്തിലുള്ള
പരിശോധനയാണ്
നടത്തുന്നത് ; ഏത്
മാനദണ്ഡ പ്രകാരമാണ്
വിഷാംശത്തിന്റെ തോത്
നിശ്ചയിക്കുന്നത് ;
പരിശോധന നടത്തുന്നതിന്
എന്തെല്ലാം
ക്രമീകരണങ്ങളാണ്
നടത്തിയിട്ടുള്ളത്?
പക്ഷിപ്പനി
2619.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പക്ഷിപ്പനി
നിയന്ത്രണാതീതമായി
മാറിയത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പക്ഷിപ്പനി
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വിശദമാക്കാമോ;
(സി)
പക്ഷിപ്പനി
ബാധിച്ച് ഏതെല്ലാം
സ്ഥലങ്ങളില്‍ എത്ര
താറാവുകളും, കോഴികളും
ചത്തൊടുങ്ങിയെന്ന്
വിശദമാക്കാമോ;
(ഡി)
ഇതില്‍
എത്ര രൂപയുടെ നഷ്ടം
സംഭവിച്ചതായി
കണക്കാക്കപ്പെട്ടിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ഇ)
പക്ഷിപ്പനി
മനുഷ്യരിലേക്ക് പടരാന്‍
സാധ്യതയുണ്ടോ; ഇത്
നിയന്ത്രിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
അട്ടപ്പാടി
മേഖലയിലെ
ആരാേഗ്യപ്രശ്നങ്ങള്
പരിഹരിക്കുന്നതിന് നടപടി
2620.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
മേഖലയിലെ
ആരാേഗ്യപ്രശ്നങ്ങളെക്കുറിച്ചു
പഠിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഇന്‍ഡ്യന്‍
മെഡിക്കല്‍
അസാേസിയേഷന്‍ നടത്തിയ
പഠനത്തിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത മേഖലയ്ക്കു
വേണ്ടി എന്തെല്ലാം
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
മേഖലയിലെ കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിനും,
ട്രെെബല്‍
സ്പെഷ്യാലിറ്റി
ഹാേസ്പിറ്റലിനും
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏർപ്പെടുത്തുവാനുദ്ദേശിക്കുന്നത്;
(ഡി)
ആദിവാസികളിലെ
ഗര്‍ഭസ്ഥ ശിശു മരണ
നിരക്ക്
കുറയ്ക്കുന്നതിനും,
കുഞ്ഞുങ്ങളിലെ
പാേഷകാഹാരക്കുറവു
പരിഹരിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്യുന്നതെന്ന്
അറിയിക്കുമാേ?
കരള്‍മാറ്റ
ശസ്ത്രക്രിയ
2621.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സ്വകാര്യ
ആശുപത്രികളില്‍
കരള്മാറ്റശസ്ത്രക്രിയകള്
നടത്തിവരുമ്പാേള്
സര്‍ക്കാര്‍ മെഡിക്കല്‍
കാേളേജുകളില് പ്രസ്തുത
സൗകര്യം ഒരുക്കാനാവാത്ത
സാഹചര്യം
വിശദീകരിക്കാമാേ;
(ബി)
കരള്‍മാറ്റശസ്ത്രക്രിയയ്ക്ക്
എന്താെക്കെ
സൗകര്യങ്ങളുടെ അഭാവമാണ്
സര്‍ക്കാര്‍തലത്തില്‍
നേരിടുന്നത്; വിശദീകരണം
നല്‍കാമാേ;
വന്ധ്യംകരണ
ശസ്ത്രക്രിയ
2622.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്ധ്യംകരണ
ശസ്ത്രക്രിയയുമായി
ബന്ധപ്പെട്ട്
പാെതുജനങ്ങള്‍ക്ക്
നിലവിലുണ്ടായിട്ടുള്ള
ഭീതി പരിഹരിക്കുന്നതിന്
എന്തെല്ലാം
പരിപാടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമാേ;
(ബി)
വന്ധ്യംകരണ
ശസ്ത്രക്രിയയുമായി
ബന്ധപ്പെട്ട്
പാെതുജനങ്ങളുടെ
പരാതികള്‍ എത്രയെണ്ണം
ഇൗ വര്‍ഷം
ലഭ്യമായിട്ടുണ്ടെന്ന്
ജില്ലതിരിച്ച്
അറിയിക്കുമാേ?
പക്ഷിപ്പനി
ജനങ്ങളിലേക്ക് പടര്‍ന്നു
പിടിയ്ക്കാതിരിയ്ക്കാന്‍
നടപടി
2623.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പടര്‍ന്നു പിടിച്ച
പക്ഷിപ്പനി
ജനങ്ങളിലേക്ക്
പടര്‍ന്നു
പിടിയ്ക്കുന്ന
രീതിയിലുള്ളതാണോ;
എങ്കില്‍ ഇതിനെതിരെ
എന്തു പ്രതിരോധ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു്
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്ത്
ഇതുവരെ പക്ഷിപ്പനി
ജനങ്ങളിലേക്ക്
പടര്‍ന്നു പിടിച്ചതായി
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേരില്‍ രോഗ ലക്ഷണം
കണ്ടെത്തിയിട്ടുണ്ടെന്നും
അറിയിക്കുമോ ;
(സി)
പക്ഷിപ്പനി
ജനങ്ങളിലേക്ക്
പടരുന്നതു നേരിടാന്‍
ജീവനക്കാര്‍ക്ക്
പ്രത്യേക പരിശീലനം
നല്‍കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ ?
കല്‍പ്പറ്റ
നിയോജകമണ്ഡലത്തിലെ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളിലെ
ഡോക്ടര്‍മാരുടെ തസ്തികളും
ഒഴിവുകളും
2624.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജകമണ്ഡലത്തിലെ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളില്‍
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമല്ലാത്തതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
ആരോഗ്യ കേന്ദ്രങ്ങളില്‍
അനുവദനീയമായ
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
ജീവനക്കാരുടെയും
തസ്തികകള്‍ എത്ര;
ഇതില്‍ ജോലി
ചെയ്യുന്നവര്‍ എത്ര,
ഒഴിവുകള്‍ എത്ര എന്നീ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
നിലവില്‍
ഡോക്ടര്‍മാര്‍ ഇല്ലാത്ത
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളില്‍
ഡോക്ടര്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കുന്ദമംഗലം
നിയാേജകമണ്ഡലത്തില്‍
എന്‍.ആര്.എച്ച്.എം. ഫണ്ട്
ഉപയാേഗിച്ച് പ്രവര്‍ത്തനങ്ങൾ
2625.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
നിയാേജകമണ്ഡലത്തില്‍ ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്‍.ആര്.എച്ച്.എം.
ഫണ്ട് ഉപയാേഗിച്ച്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണു
നടത്തിയിട്ടുള്ളതെന്നു
വിശദമാക്കാമാേ;
(ബി)
എന്‍.ആര്.എച്ച്.എം.
മുേഖന ആെക എത്ര തുകയാണ്
മണ്ഡലത്തില്‍
ചെലവഴിച്ചിട്ടുള്ളത്;
ആശുപത്രികള്‍ക്ക്
പ്രത്യേകമായും
മണ്ഡലത്തില്‍
പാെതുവായും ചെലവഴിച്ച
തുക സംബന്ധിച്ച് ഇനം
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
കഞ്ചിക്കോട്
ഇരുമ്പുരുക്ക് കമ്പനികള്‍
-ആരോഗ്യപ്രശ്നങ്ങള്‍
2626.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
കഞ്ചിക്കോട് വ്യവസായ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ഇരുമ്പുരുക്ക്
കമ്പനികള്‍ സമീപ
മേഖലയിലെ
ജനങ്ങള്‍ക്കുണ്ടാക്കുന്ന
ആരോഗ്യപ്രശ്നങ്ങള്‍
എന്തെല്ലാമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
കമ്പനികള്‍
ജനങ്ങള്‍ക്ക്
ഉണ്ടാക്കുന്ന ഗുരുതരമായ
ആരോഗ്യ പ്രശ്നങ്ങള്‍
സംബന്ധിച്ച് പഠനം
നടത്തുന്നതിനായി ആരോഗ്യ
വകുപ്പധികാരികള്‍ എത്ര
തവണ കഞ്ചിക്കോട്
വ്യവസായ മേഖലയില്‍
പരിശോധന
നടത്തിയിട്ടുണ്ട് ;
വിശദാംശം നല്‍കാമോ ;
(സി)
പ്രസ്തുത
പരിശോധനകളില്‍
എന്തെല്ലാം
കണ്ടെത്തലുകള്‍ ഉണ്ടായി
; അതിന് പ്രകാരം
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍ ആണ്
പരിഹാര നടപടിയായി
സ്റ്റീല്‍ കമ്പനി
അധികാരികള്‍ക്ക്
നല്‍കിയത് ; പ്രസ്തുത
ഉത്തരവുകള്‍ കമ്പനികള്‍
നടപ്പിലാക്കിയോ ;
വിശദാംശം
വ്യക്തമാക്കുമോ ?
സര്‍ക്കാര്‍
- സ്വകാര്യ ഡോക്ടര്‍മാര്‍
നടത്തുന്ന ക്രമവിരുദ്ധ
പ്രവര്‍ത്തനം
2627.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍/സ്വകാര്യ
ആശുപത്രികളിലെ
ഡോക്ടര്‍മാര്‍
ആരോഗ്യത്തിന്
ഹാനികരമാംവിധം
ആവശ്യമില്ലാത്ത
മരുന്നുകള്‍
നിര്‍ദ്ദേശിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
പാര്‍ശ്വഫലം
പരിഗണിക്കാതെയുള്ള
മരുന്നുകളും
ആവശ്യമില്ലാതെ
ആന്റിബയോട്ടിക്കുകളും
വിലകൂടിയ വിറ്റാമിന്‍
ഗുളികകളും മരുന്നു
കമ്പനികളുടെ കമ്മീഷന്
വാങ്ങാനായി മാത്രം
ഡോക്ടര്‍മാര്‍ കുറിച്ചു
നല്‍കുന്നതും
ശ്രദ്ധയില്‍പ്പെട്ടുവോ;
(സി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം നാളിതുവരെ എത്ര
ഡോക്ടര്‍മാര്‍ക്കെതിരെ
നടപടി സ്വീകരിച്ചു
എന്നും ഇവ തടയുവാന്‍
ഡോക്ടര്‍മാര്‍ക്ക്
എന്തൊക്കെ
നിര്‍ദ്ദേശങ്ങള്‍
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ഡി)
മറ്റുള്ള
ആള്‍ക്കാരെകൊണ്ട്
മരുന്നു വിതരണം
നടത്തുന്നവരായും മറ്റ്
ലൈന്സന്സികളുടെ
പേരില്‍ മെഡിക്കല്‍
ഷോപ്പുകള്‍
നടത്തുന്നവരായും
കണ്ടെത്തിയ എത്ര
ഡോക്ടര്‍മാര്‍
സംസ്ഥാനത്ത് ഉണ്ടെന്ന്
വ്യക്തമാക്കുമോ; അവര്‍
ആരെല്ലാം;
(ഇ)
ഒരു
രോഗവുമായി ഡോക്ടറെ
കാണുമ്പോള്‍ സമാന
സ്വഭാവമുള്ള ഒന്നിലേറെ
രോഗങ്ങള്‍ക്ക് മരുന്നു
നല്കുന്ന രീതി
സംസ്ഥാനത്ത് പല
ഡോക്ടര്‍മാരും
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
ആരോഗ്യവകുപ്പിന്റെ
നട്ടെല്ലായ
ഡോക്ടര്‍മാര്‍
നടത്തുന്ന ഇത്തരം
ക്രമവിരുദ്ധ
പ്രവര്‍ത്തനം
നിയന്ത്രിക്കാന്‍ എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
ജീവിത ശെെലീരാേഗങ്ങള്
2628.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജീവിതശെെലീരാേഗങ്ങള്
വര്‍ദ്ധിക്കുന്നതായി
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടാേ;
(ബി)
ഭക്ഷ്യവസ്തുക്കളിലെ
വിഷാംശം കാരണം
രാേഗബാധയുണ്ടാകുന്നതായി
മനസ്സിലാക്കിയിട്ടുണ്ടാേ;
(സി)
അന്യസംസ്ഥാനങ്ങളില്‍നിന്നും
വരുന്ന പച്ചക്കറി,
മാംസം എന്നിവ
പരിശാേധിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്താെക്കെയെന്നു
വ്യക്തമാക്കുമാേ?
ആശ്രിതനിയമന
പദ്ധതി പ്രകാരം
രാഗേഷ്.സി.ആര്
സമർപ്പിച്ച അപേക്ഷ
2629.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആശ്രിതനിയമന
പദ്ധതി പ്രകാരം ജോലി
ലഭിക്കുന്നതിന്
രാഗേഷ്.സി.ആര്
സമർപ്പിച്ച
അപേക്ഷയിന്മേൽ,
G.O.(Ms)
No.251/2013/H&FWD
പ്രകാരം തൃശൂര്‍
ജില്ലയില്‍ നിയമനം
നല്‍കുന്നതിന് ഉത്തരവ്
നല്കിയിരുന്നുവോ;
(ബി)
ഇതുവരെയും
രാഗേഷിന് നിയമനം
ലഭിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇദ്ദേഹത്തിന്
നിയമനം നല്‍കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
ഇദ്ദേഹത്തിന്
നിയമനം
നല്കുന്നതിനാവശ്യമായ
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ
ആശുപത്രികളിലെ ജീവനക്കാരുടെ
ഒഴിവുകള്‍
2630.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ
താലൂക്ക് ആശുപത്രികള്‍,
സി.എച്ച്.സി.,
പി.എച്ച്.സി
എന്നിവിടങ്ങളില്‍
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെ എത്ര
ജീവനക്കാരുടെ ഒഴിവുകള്‍
നിലവിലുണ്ടെന്ന്
സ്ഥാപനം
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ഞാറയ്ക്കല്‍
ആശുപത്രി
2631.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡോക്ടര്‍മാരുടെ
അഭാവം മൂലം
ഞാറയ്ക്കല്‍
സര്‍ക്കാര്‍
ആശുപത്രിയിലെ കിടത്തി
ചികിത്സ
തടസ്സപ്പെട്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഗുരുതരമായ ഈ സ്ഥിതി
വിശേഷം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
ഡോക്ടര്‍മാരുടെ എത്ര
തസ്തികകളാണ്
ഞാറയ്ക്കല്‍
ആശുപത്രിയില്‍
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഞാറയ്ക്കല്‍
ആശുപത്രിയില്‍ ഇപ്പോള്‍
എത്ര ഡോക്ടര്‍മാരുടെ
സേവനം ലഭ്യമാണെന്ന്
വ്യക്തമാക്കാമോ;
ഇംഹാന്‍സിലെ
സ്റ്റാഫ് പാറ്റേണ്‍
2632.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ഇംഹാന്‍സിലെ സ്റ്റാഫ്
പാറ്റേണ്‍
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
തസ്തികകളിലാണ്
ഇംഹാന്‍സില്‍
താല്‍ക്കാലിക
ജീവനക്കാര്‍
ജോലിചെയ്തുവരുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കാമോ;
(ഡി)
ഏതൊക്കെ
കോഴ്സുകളാണ്
ഇംഹാന്‍സില്‍ ഇപ്പോള്‍
നടന്നുവരുന്നതെന്നും
ഇനിയും ഏതൊക്കെ
കോഴ്സുകള്‍
ആരംഭിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ?
ഇംഹാന്‍സിന്
മികവിന്റെ കേന്ദ്രം പദവി
2633.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
ഇംഹാന്‍സിന് മികവിന്റെ
കേന്ദ്രം പദവി
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
മികവിന്റെ കേന്ദ്രം
പദവിയുടെ ഭാഗമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇംഹാന്‍സില്‍
നടപ്പാക്കുന്നത് എന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്ക്
ആവശ്യമായ ഫണ്ട്
എങ്ങനെയാണ്
കണ്ടെത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്ര
സര്‍ക്കാര്‍
ഇംഹാന്‍സിന് നല്കിയ
ഫണ്ടുകള്‍ ഏതെങ്കിലും
സറണ്ടര്‍
ചെയ്തിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കുമോ ?
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ ആശുപത്രികളിലെ
ഡോക്ടര്‍മാരും പാരാമെഡിക്കല്‍
സ്റ്റാഫും
2634.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ
കാഞ്ഞങ്ങാട് ജില്ലാ
ആശുപത്രിയിലും
പി.എച്ച്.സി. കളിലും
നിലവില്‍
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
സ്റ്റാഫിന്റെയും എത്ര
തസ്തികകളുണ്ടെന്ന്
ആശുപത്രി, തസ്തിക
തിരിച്ച്
വെളിപ്പെടുത്താമോ;
(ബി)
ഇതില്‍
ഓരോ ആശുപത്രികളിലും
എത്ര ഡോക്ടര്‍മാരും
പാരാമെഡിക്കല്‍
സ്റ്റാഫും നിലവില്‍
സേവനമനുഷ്ഠിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ?
ട്രൈകോള്സാ൯
കാ൯സ൪ രോഗത്തിനു കാരണമാകുന്നത്
സംബന്ധിച്ച പഠനം
2635.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോപ്പ്,
ടൂത്ത് പേസ്റ്റ്, ഷാംപു
എന്നിവയില്‍ ബാക്ടീരിയ,
ഫംഗസ് ബാധയെ
പ്രതിരോധിക്കുന്നതിന്
ഉപയോഗിക്കുന്ന
ട്രൈകോള്സാ൯ എന്ന
പദാ൪ത്ഥം മനുഷ്യരില്‍
കാ൯സ൪ രോഗത്തിനു
കാരണമാകുന്നു എന്ന
റിപ്പോ൪ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തെക്കുറിച്ച്
പഠനം നടത്തുന്നതിന്
ആരോഗ്യ വകുപ്പ് നടപടി
സ്വീകരിക്കുമോ?
കുറവിലങ്ങാട്
താലൂക്ക് ആശുപത്രി
2636.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറവിലങ്ങാട്
താലൂക്ക് ആശുപത്രിയുടെ
സ്റ്റാഫ് പാറ്റേണ്‍
പുതുക്കുന്നതു
സംബന്ധിച്ച് കോട്ടയം ഡി
. എം.ഒ . റിപ്പോർട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
റിപ്പോർട്ട്
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ കോപ്പി
ലഭ്യമാക്കാമോ;
(സി)
സ്റ്റാഫ്
പാറ്റേണ്‍
പുതുക്കുന്നതു
സംബന്ധിച്ച് DHS ല്‍
നിന്നും പ്രൊപ്പോസൽ
സര്‍ക്കാരിന്റെ
പരിഗണനയിലേക്ക് ഉടനടി
സമര്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജ്
ആശുപത്രിയിലെ അര്‍ബുദ
വിഭാഗത്തില്‍
ഡോക്ടര്‍മാരുടെയും
നഴ്സുമാരുടെയും എണ്ണം
വര്‍ദ്ധിപ്പിക്കാനുള്ള നടപടി
2637.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ അര്‍ബുദ
വിഭാഗത്തില്‍ ഈ വര്‍ഷം
പുതുുതായി എത്ര
രോഗികള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
(ബി)
നിലവില്‍
മെഡിക്കല്‍ കോളേജ്
ആശുപത്രിയിലെ അര്‍ബുദ
വിഭാഗത്തില്‍ എത്ര
ഡോക്ടര്‍മാര്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ?
(സി)
രോഗികളുടെ
വര്‍ദ്ധനവ് പരിഗണിച്ച്
അര്‍ബുദ വിഭാഗത്തില്‍
ഡോക്ടര്‍മാരുടെയും
നഴ്സുമാരുടെയും എണ്ണം
വര്‍ദ്ധിപ്പിക്കാനുള്ള
നടപടി സ്വീകരിക്കുമോ?
കാേഴിക്കാേട്
തെങ്ങിലക്കടവില്‍ ക്യാന്‍സര്‍
സെന്റര്‍
2638.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേഴിക്കാേട്
തെങ്ങിലക്കടവില്‍ ഒരു
ക്യാന്‍സര്‍ സെന്റര്‍
സ്ഥാപിക്കുന്നതിനായി
വിട്ടുകിട്ടിയ ആറര
ഏക്കര്‍ സ്ഥലവും
കെട്ടിടവും
ഉപയാേഗപ്പെടുത്തുന്നതു
സംബന്ധിച്ച് ബഹുഃ
മുഖ്യമന്ത്രി യാേഗം
വിളിച്ചുചേര്ത്തിരുന്നുവാേ;
(ബി)
യാേഗത്തിലെ
ഇതു സംബന്ധിച്ച
തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നു;
മിനിറ്റ്സ്
ലഭ്യമാക്കാമാേ;
(സി)
ഇക്കാര്യത്തില്‍
എന്തെല്ലാം
തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കാമാേ?
അന്ധതാനിവാരണ
പ്രവര്‍ത്തനങ്ങള്‍
2639.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്ധതാനിവാരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ജില്ലാ അന്ധതാ നിവാരണ
സമിതിക്ക് അനുവദിച്ച
ഫണ്ടില്‍ 2013-ല്‍ എത്ര
ശതമാനം വിനിയോഗിച്ചു;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ;
(ബി)
സഞ്ചരിക്കുന്ന
കണ്ണാശുപത്രികള്ക്കു
വാഹനം വാങ്ങി നല്കാന്
നടപടി സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
ആയുര്‍വേദ
ആശുപത്രികളില്‍ എത്ര
optometrist
(ഓപ്റ്റോമെട്രിസ്റ്റ്)
മാരുണ്ട്; രോഗികളുടെ
തിരക്ക്
കണക്കിലെടുത്ത്കൂടുതല്
optometrist മാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ;
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
നിയമപ്രകാരമുള്ള
എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍
സ്റ്റേറ്റ് ഫാര്‍മസി
കൗണ്‍സിലിന് പ്രാതിനിധ്യം
2640.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
(രജിസ്ട്രേഷനും
റഗുലേഷനും)
ആക്ട്-2010-ന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത്
ബന്ധപ്പെട്ട നിയമം
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
കേന്ദ്ര
നിയമപ്രകാരമുള്ള
എക്സിക്യൂട്ടീവ്
കമ്മിറ്റിയില്‍
സ്റ്റേറ്റ് ഫാര്‍മസി
കൗണ്‍സിലിന്റെ
പ്രതിനിധിക്ക് അംഗത്വം
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
(സി)
നിര്‍ദ്ദിഷ്ട
സംസ്ഥാന
നിയമത്തിനായുള്ള
ബില്ലില്‍ സ്റ്റേറ്റ്
ഫാര്‍മസി കൗണ്‍സിലിന്റെ
പ്രാതിനിധ്യം
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
എക്സിക്യൂട്ടീവ്
കമ്മിറ്റിയില്‍
സ്റ്റേറ്റ് ഫാര്‍മസി
കൗണ്‍സിലിന്റെ
പ്രതിനിധിയെ
ഉള്‍പ്പെടുത്തുന്നതിനുള്ള
വ്യവസ്ഥ
കൂട്ടിച്ചേര്ക്കുമോ?
ആശുപത്രികളിലെ
ഓപ്പറേഷന് തീയറ്ററുകൾ
2641.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആശുപത്രികളിലെ
ഓപ്പറേഷന്
തീയറ്ററുകളില്‍
ഉപയോഗിക്കുന്ന
ശസ്ത്രക്രിയാ
ഉപകരണങ്ങളും മറ്റ്
സംവിധാനങ്ങളും
പൂര്‍ണ്ണമായും
അണുവിമുക്തമാണെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ആശുപത്രികളിലും
ഓപ്പറേഷന്
തീയറ്ററുകളിലും
ശുചിത്വവും
സുരക്ഷിതത്വവും
ഉറപ്പുവരുത്തുന്നതിന്
പ്രത്യേക സമിതികള്‍ക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
സംസ്ഥാനത്തെ എല്ലാ
ആശുപത്രികളിലും ഇതിനായി
പ്രത്യേക സമിതികള്‍
രൂപവത്കരിയ്ക്കുന്ന
കാര്യം പരിഗണിയ്ക്കുമോ;
(ഡി)
സ്വകാര്യ
ആശുപത്രികളില്‍
ഉള്‍പ്പടെ
സംഘടിപ്പിയ്ക്കുന്ന
മെഡിക്കല്‍
ക്യാമ്പുകളില്‍
രോഗികള്‍ക്ക്
ശസ്ത്രക്രിയാ
ഉപകരണങ്ങളില്‍ നിന്നും
മറ്റ് ആശുപത്രി
സംവിധാനങ്ങളില്‍
നിന്നും അണുബാധ
ഉണ്ടാകുന്ന സാഹചര്യം
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികല്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
രോഗനിര്‍ണ്ണയം
നടത്തുന്നതിനുള്ള ലബോറട്ടറി
2642.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ രോഗങ്ങളുടെ
നിര്‍ണ്ണയം
നടത്തുന്നതിനുള്ള
ലബോറട്ടറി സൗകര്യം
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
ആധുനിക
നിലവാരത്തോടെയുള്ള ഒരു
ലബോറട്ടറി സൗകര്യം
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
എങ്കില്‍
ഇതിന്റ വിശദാംശം
വെളിപ്പെടുത്താമോ?
പൊതുജനാരോഗ്യം
മെച്ചപ്പെടുത്തുന്നതിന്
ലോകാരോഗ്യ സംഘടനയുടെ
നിര്‍ദ്ദേശങ്ങള്‍
2643.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുജനാരോഗ്യം
മെച്ചപ്പെടുത്തുന്നതിന്
ലോകാരോഗ്യ സംഘടന പുതിയ
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
ലോകാരോഗ്യ
സംഘടനയുടെ
നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി
പദ്ധതികള്‍
നടപ്പിലാക്കുന്ന
കാര്യത്തില്‍ ഇതര
സംസ്ഥാനങ്ങളുമായി
താരതമ്യ പഠനം
നടത്തിയിട്ടുണ്ടോ;
കണ്ടെത്തലുകള്‍
വിശദമാക്കാമോ?
ട്രെയിനുകളില്‍
വിതരണം ചെയ്യുന്ന ഭക്ഷണ
പദാര്‍ത്ഥങ്ങളുടെ
ഗുണനിലവാരം
2644.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ട്രെയിനുകളില്‍ വിതരണം
ചെയ്യുന്ന ഭക്ഷണ
പദാര്‍ത്ഥങ്ങള്‍
ഗുണനിലവാരം
കുറഞ്ഞതാണെന്നും
വൃത്തിഹീനമായ
അന്തരീക്ഷത്തില്‍
തയ്യാറാക്കുന്നവയും
ആണെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അത്
പരിഹരിക്കുന്നതിന്ആരോഗ്യ
ഭക്ഷ്യ സുരക്ഷാ
വകുപ്പുകൾ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചത് എന്ന്
വിശദമാക്കാമോ?
പക്ഷിപ്പനിയുടെ
വ്യാപനം തടയല്‍
2645.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുട്ടനാട്ടില്‍
പക്ഷിപ്പനി
മനുഷ്യരിലേയ്ക്ക്
പടരുന്നത് തടയാന്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
അട്ടപ്പാടിയിലെ
ശിശുമരണം
2646.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിൽ
ശിശുമരണങ്ങള്‍
ആവര്‍ത്തിച്ച്
ഉണ്ടായിട്ടും ആരോഗ്യ
വകുപ്പിന്റെ ഫലപ്രദമായ
ഇടപെടല്‍ ആ മേഖലയില്‍
ഉണ്ടാകാതെ പോയതിന്റെ
ഉത്തരവാദിത്വം
ആര്‍ക്കൊക്കെ ആണെന്ന്
അന്വേഷണം നടത്തി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ഡോക്ടര്‍മാരുടെ
ശമ്പളകുടിശ്ശിഖ
2647.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എൻ.
ആർ.എച്ച് .എം. ആയൂഷ്
പദ്ധതി പ്രകാരം ജോലി
നോക്കി വരുന്ന
ഡോക്ടര്‍മാരുടെ
ശമ്പളകുടിശ്ശിക
നല്കാന് നടപടി
സ്വീകരിക്കാമോ;
(ബി)
എൻ.
ആർ.എച്ച് .എം.
ആയൂര്‍വേദ, ഹോമിയോ,
സിദ്ധ ഡോക്ടര്‍മാരുടെ
ശമ്പളം വെട്ടിക്കുറച്ച
നടപടി ഒഴിവാക്കി പഴയ
നിരക്കില്‍ ശമ്പളം
നല്‍കുന്നതിന് നടപടി
സ്വീകരിക്കാമോ?
മത്സ്യങ്ങളില്‍
രാസപദാര്‍ത്ഥങ്ങള്‍
ചേര്‍ക്കുന്നത് തടയാന്‍
നടപടി
2648.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിപണനം നടത്തുന്ന
മത്സ്യങ്ങളില്‍
ഏറിയഭാഗവും
ആരോഗ്യത്തിന്
ഹാനികരമാകുന്ന
രാസപദാര്‍ത്ഥങ്ങള്‍
ചേര്‍ത്തതാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മത്സ്യങ്ങളില്‍
രാസവസ്തുക്കള്‍
കലര്‍ത്തിയിട്ടുണ്ടോ
എന്ന്
പരിശോധിക്കുന്നതിന്
സംസ്ഥാനത്ത് എന്ത്
സംവിധാനമാണ്
നിലവിലുള്ളത് ;
(സി)
മത്സ്യ
മാര്‍ക്കറ്റുകളില്‍
പരിശോധന നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ ?
എന്‍ഡോസള്‍ഫാന്‍
ഇരകൾ
T *2649.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിച്ച എല്ലാവിധ
ആനുകൂല്യങ്ങളും
നല്കാന്
എന്‍ഡോസള്‍ഫാന്‍ ഇരകളെ
തെരഞ്ഞെടുത്തതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ് ;
(ബി)
എന്‍ഡോസള്‍ഫാന്‍
ഇരകളെക്കാള്‍
ദുരിതമനുഭവിക്കുന്നവരും
ക്യാമ്പുകളില്‍
പങ്കെടുത്തിട്ടും
തീരുമാനം
വരാത്തതുകൊണ്ട് ഇതുവരെ
ഒരു ആനുകൂല്യവും
ലഭിക്കാത്തവരുമായവരെ
പരിഗണിക്കാന്‍ എന്ത്
നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നത്;
(സി)
എന്‍ഡോസള്‍ഫാന്‍
ലിസ്റ്റില്‍ ഉള്ളതും
പഞ്ചായത്തുകള്‍ക്ക്
പുറത്ത്
താമസിക്കുന്നതുമായ
ദുരിതബാധിതര്‍ക്ക്
എന്‍ഡോസള്‍ഫാന്‍
ഇരകള്‍ക്കുള്ള
ആനുകൂല്യം നല്കാന്
ആലോചനയുണ്ടോ; എങ്കില്‍
അതിനുള്ള മാനദണ്ഡം
അടിയന്തിരമായി
നിശ്ചയിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
പഴവര്‍ഗ്ഗങ്ങളിലെ
കീടനാശിനികളുടെ ഉപയോഗം
2650.
ശ്രീ.വര്‍ക്കല
കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ച
മാങ്ങ കാല്‍സ്യം
കാബണേറ്റ് ഉപയോഗിച്ച്
പഴുപ്പിക്കുന്ന
പ്രക്രിയ
സംസ്ഥാനത്തിന്റെ പല
ഭാഗങ്ങളിലും നടക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവ ഫലപ്രദമായി
നേരിടുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു;
വിശദമാക്കാമോ ?
ഭക്ഷ്യവസ്തുക്കളിൽ
മായം ചേര്‍ക്കുന്നത്
തടയുന്നതിന് നടപടി
T *2651.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യവസ്തുക്കളില്‍
മായം ചേര്‍ക്കുന്നതു
തടയുന്നതിനും, മായം
ചേര്‍ത്ത
ഭക്ഷ്യവസ്തുക്കള്‍
വില്പന നടത്തുന്നതു
തടയുന്നതിനുമായി
ഏതെല്ലാം നിയമങ്ങളാണു
നിലവിലുള്ളത് ;
(ബി)
ഭക്ഷ്യവസ്തുക്കൾ
മായം ചേര്‍ത്തു
വില്ക്കുന്നതു
തടയുന്നതിനായി
എന്തെല്ലാം
മുന്‍കരുതല്‍ നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്നതിന്റെ
വിശദാംശം
ലഭ്യമാക്കാമാേ;
(സി)
01.07.2011
മുതല്‍ 31.10.2014
വരെയുള്ള കാലയളവിൽ
ഭക്ഷ്യവസ്തുക്കള്‍ മായം
ചേര്‍ത്തു വിറ്റതിന്
എത്ര
കച്ചവടക്കാര്‍ക്കെതിരെ
കേസ്സെടുത്തുവെന്നും
പിഴയിനത്തില്‍ എത്ര രൂപ
ഇൗടാക്കിയെന്നുമുള്ളതിന്റെ
ജില്ലാടിസ്ഥാനത്തിലുള്ള
വിശദാംശം
ലഭ്യമാക്കാമാേ?
വെെക്കംമണ്ഡലത്തിലെ
കാന്‍സര്‍ സാന്നിധ്യം
2652.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെക്കം
നിയോജകമണ്ഡലത്തിലെ ചില
പ്രദേശങ്ങളില്‍
കാന്‍സര്‍ പടര്‍ന്നു
പിടിക്കുന്നതായ
മാദ്ധ്യമ വാര്‍ത്ത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ആരോഗ്യവകുപ്പ്
ഇതു സംബന്ധിച്ച്
അന്വേഷണം നടത്തുകയോ
വസ്തുതാ പഠനം
നടത്തുകയോ
ചെയ്തിട്ടുണ്ടോ ;
(സി)
ഇതു
സംബന്ധിച്ച് ജനങ്ങളുടെ
ആശങ്ക അകറ്റുന്നതിന്
എന്തു നടപടികളാണ്
വകുപ്പു തലത്തില്‍
സ്വീകരിച്ചിട്ടുള്ളതെന്നും
ഏതേതു പ്രദേശങ്ങളിലാണ്
രോഗ വിവരം കൂടുതല്‍
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ടിട്ടുള്ളതെന്നും
വ്യക്തമാക്കുമോ ?
ആശാവര്‍ക്കര്‍മാരുടെ
ഓണറേറിയം
2653.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആശാവര്‍ക്കര്‍മാരുടെ
ഓണറേറിയം എത്ര
രൂപയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഓണറേറിയം
കഴിഞ്ഞ ആറ്
മാസക്കാലമായി
നല്‍കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഓണറേറിയം
പ്രതിമാസം പതിനായിരം
രൂപയായി
നിശ്ചയിക്കണമെന്ന്
ആശാവര്‍ക്കേഴ്സ്
ഫെഡറേഷന്
ആവശ്യപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഉണ്ടെങ്കില്‍
അതിന്മേല് എന്ത്
നടപടിയാണ് കൈക്കൊളളാന്‍
ഉദ്ദേശിക്കുന്നത് ;
വ്യക്തമാക്കുമോ?
അന്യസംസ്ഥാനങ്ങളില്‍
നിന്നുമുള്ള വിഷലിപ്തമായ
ഭക്ഷ്യ വസ്തുക്കളുടെ
വില്പന തടയാൻ നടപടി
2654.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നമ്മുടെ
സംസ്ഥാനത്ത്
വില്‍പ്പനയ്ക്കായി
മറ്റ് സംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടു വരുന്ന
പച്ചക്കറി, മാംസം,മറ്റ്
ഭക്ഷ്യവസ്തുക്കള്‍
എന്നിവയില്‍
അനുവദനീയമായതിനേക്കാള്‍
കൂടിയ അളവില്‍
വിഷവസ്തുക്കളും
കീടനാശിനികളും
അടങ്ങിയിട്ടുണ്ടെന്നതും
ആയത് ഗുരുതരമായ
കാന്‍സര്‍, കിഡ്നി
രോഗങ്ങള്‍
മുതലായവയ്ക്ക്
കാണമാകുന്നുണ്ടെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നുംകൊണ്ടു വരുന്ന
,മാരകമായ അളവില്‍ വിഷം
കലർന്ന
ഭക്ഷ്യവസ്തുക്കള്‍
ചെക്ക്പോസ്റ്റുകളില്‍
നിന്ന് തന്നെ മടക്കി
അയക്കുന്നതിനും ആയവയുടെ
വില്‍പ്പന സംസ്ഥാനത്ത്
കര്‍ശനമായി
തടയുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇവയുടെ
വില്‍പ്പന
തടയുന്നതിനായി
നിയമനിര്‍മ്മാണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഫോര്‍ മെന്റല്‍
ഹെല്‍ത്തിന്റെ പദ്ധതികൾ
2655.
ശ്രീ.പി.തിലോത്തമന്
,,
കെ.അജിത്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍സ്റ്റിറ്റ്യൂട്ട്
ഫോര്‍ മെന്റല്‍
ഹെല്‍ത്ത്, മാനസിക
രോഗികള്‍ക്കും ബുദ്ധി
വികാസ പ്രശ്നമുളള
കുട്ടികള്‍ക്കുമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കിവരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
സാമൂഹ്യ
മാനസികാരോഗ്യ പദ്ധതി,
ജില്ലാ മാനസികാരോഗ്യ
പദ്ധതി, ചൈല്‍ഡ്
ഡവലപ്മെന്റ്
സര്‍വ്വീസ്,
കമ്മ്യൂണിറ്റി
ഡവലപ്മെന്റ്
ഡിസെബിലിറ്റി പ്രോഗ്രാം
എന്നീ പദ്ധതികള്‍ക്ക്
കീഴില്‍ എന്തെല്ലാം
പരിപാടികളാണ്
നടപ്പാക്കിവരുന്നത്, ഈ
പദ്ധതികളുടെ പ്രയോജനം
മൊത്തം എത്രപേര്‍ക്ക്
ഇപ്പോള്‍ ലഭിച്ചു
വരുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ,
ഇതിനായി കഴിഞ്ഞ
നാലുവര്‍ഷത്തിനിടയില്‍
എത്രവീതം ഫണ്ട്
അനുവദിച്ചു
നല്‍കുന്നുണ്ട്;
(സി)
ഫണ്ടിന്റെ
അപര്യാപ്തത ഈ
പദ്ധതികളുടെ
നടത്തിപ്പിനെ
ബാധിച്ചിട്ടുണ്ടോ?
എച്ച്.എം.സി.യ്ക്ക്
കീഴില്‍ ജോലി ചെയ്ത്
വന്നിരുന്ന 42 ജീവനക്കാരെ
പിരിച്ചു വിട്ട നടപടി
2656.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
തെെക്കാട്
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രിയില്‍
ദീര്‍ഘകാലമായി
എച്ച്.എം.സി.യ്ക്ക്
കീഴില്‍ ജോലി ചെയ്ത്
വന്നിരുന്ന 42
ജീവനക്കാരെ പിരിച്ച്
വിടാന്‍ എച്ച്.എം.സി.
എടുത്ത തീരുമാനം ബഹു.
ഹെെക്കോടതി സ്റ്റേ
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ജീവനക്കാരെ
പിരിച്ച് വിട്ട് പുതിയ
ആളുകളെ നിയമിക്കാനുളള
കാരണം എന്തായിരുന്നു;
വ്യക്തമാക്കാമോ; ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര പേരെ
നിയമിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ജീവനക്കാര്‍ ബഹു.
ഹെെക്കോടതിയില്‍
പോയതിന്റെ പേരില്‍ 42
ജീവനക്കാരെ
പീഡിപ്പിക്കുകയും ഇവരെ
ദിവസ വേതനക്കാരായി
വെക്കുകയും, പുതിയ
ആളുകള്‍ക്ക് പ്രതിമാസ
വേതനവും
മറ്റാനുകൂല്യങ്ങളും
നല്കി വരുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇൗ അപാകത പരിഹരിക്കാന്‍
വേണ്ട നടപടി
സ്വീകരിക്കാമോ?
പ്രതിമാസ
വരുമാനം 500 രൂപവരെയുള്ള
രോഗികള്‍ക്ക് സൗജന്യ
ചികിത്സ
2657.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രതിമാസ
വരുമാനം 500 രൂപ
വരെയുള്ള രോഗികള്‍ക്ക്
മാത്രം സൗജന്യ ചികിത്സ
അനുവദിക്കാന്‍
പാടുള്ളുവെന്ന് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
വ്യക്തികളുടെ
വരുമാനം (കുടുംബവരുമാനം
അല്ലാതെ) കണക്കാക്കാന്‍
നിലവില്‍ സംവിധാനം
ഉണ്ടോ; ഉണ്ടെങ്കില്‍
ആയതിനെ സംബന്ധിച്ചും
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
സൗജന്യ
ചികിത്സയ്ക്ക് പ്രതിമാസ
വരുമാനം 500 രൂപയായി
നിജപ്പെടുത്തുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍ എന്താണ്;
ഇതിന്റെ പ്രയോജനം എത്ര
പേര്‍ക്ക്
ലഭിക്കുന്നുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
ചേര്‍ത്തല
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ Geriatric
Clinic
2658.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
60വയസ്സിനു മുകളില്‍
പ്രായമുള്ള രോഗികളെ
ചികിത്സിക്കുന്നതിനായി
Geriatric Clinic
പ്രവര്‍ത്തിക്കുന്നുണ്ടോ;
എന്നാണ് ഇത് ഉദ്ഘാടനം
ചെയ്തത്; യാതൊരു
പ്രചരണവും നല്‍കാതെയും
സ്ഥലം എം.എല്‍.എ-യെ
പോലും
അറിയിക്കാതെയുമാണ്
ഇതിന്റെ ഉദ്ഘാടനം
നടത്തിയതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചേര്‍ത്തല
താലൂക്ക് ആശുപത്രിയില്‍
Geriatric Clinic
ഏതെല്ലാം ദിവസങ്ങളിലാണ്
പ്രവര്‍ത്തിക്കുന്നതെന്നും
ഏതു സമയത്താണെന്നും
വ്യക്തമാക്കുമോ;
ഇതിനായി പ്രത്യേകം
ചുമതലപ്പെടുത്തിയിട്ടുള്ള
ഡോക്ടര്‍ ആരാണെന്നു
പറയാമോ; Geriatric
Clinic-ലേയ്ക്കാവശ്യമായ
ഏതെല്ലാം മരുന്നുകള്‍
എത്രമാത്രം ഇവിടെ
സ്റ്റോക്കുണ്ടെന്നു
പറയാമോ; ഈ
ക്ലിനിക്കില്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുള്ള
രോഗികള്‍ എത്ര
പേരാണെന്ന് പറയാമോ;
ഇതിന്റെ
പ്രവര്‍ത്തനത്തിനായി
അനുവദിച്ചിരുന്ന ഫണ്ട്
2014 മാര്‍ച്ച് മുതല്‍
വിനിയോഗിച്ചു
വരുന്നതിന്റെ കണക്ക്
വ്യക്തമാക്കുമോ?
H5
N1 വൈറസ് ബാധ തടയാൻ നടപടി
2659.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
H5
N1 വൈറസ്
മനുഷ്യരിലേയ്ക്ക്
പകരുന്ന സാഹചര്യം
ഒഴിവാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദവിവരം നല്‍കുമോ;
(ബി)
ജനിതകമാറ്റത്തിനു
വരെ കാരണമാകുന്ന ഈ
വൈറസ് കേരളത്തില്‍
ഇപ്പോള്‍ പകരുവാനുണ്ടായ
സാഹചര്യങ്ങളെക്കുറിച്ച്
വിശദമായ പഠനം
നടത്തുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ;
(സി)
വൈറസ്
ബാധ തടയാൻ എന്തെല്ലാം
മരുന്നുകളാണ്
നല്‍കിവരുന്നത് ;
ആവശ്യമായ മരുന്ന്
ശേഖരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ?
തിരുവനന്തപുരം
ആര്.സി.സി.യിലെ സ്റ്റാഫ്
നഴ്സ് ഗ്രേഡ് II തസ്തിക
T *2660.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ആര്.സി.സി.യില്‍ ആകെ
എത്ര സ്റ്റാഫ് നഴ്സ്
ഗ്രേഡ് II
തസ്തികയുണ്ട്;
(ബി)
എത്ര
തസ്തികയില്‍ സ്ഥിരം
ജീവനക്കാരുണ്ട്; എത്ര
താത്ക്കാലിക
ജീവനക്കാര്‍ ഇൗ
തസ്തികയില്‍
ജാേലിനാേക്കുന്നുണ്ട്;
(സി)
ആര്.സി.സി.യില്‍
സ്റ്റാഫ് നഴ്സ് ഗ്രേഡ്
II റാങ്ക് ലിസ്റ്റ്
നിലവിലുണ്ടാേ;
ഉണ്ടെങ്കില്‍,
എത്രപേര്‍ക്ക് നിയമനം
ലഭിച്ചിട്ടുണ്ട്; ഇൗ
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എത്രവര്‍ഷമാണ്;
എന്ന് അവസാനിക്കും;
(ഡി)
സ്റ്റാഫ്
നഴ്സ് തസ്തികയില്‍
താത്ക്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്തുവാന്‍
ഏതെങ്കിലും ഉത്തരവുകളാേ
നടപടികളാേ ഉണ്ടോ;
(ഇ)
ഇൗ
തസ്തികയില്‍
നിയമനനിരാേധനം
ഏര്‍പ്പെടുത്തുവാന്‍
തീരുമാനമുണ്ടാേ?
ലാബ്ടെക്നീഷ്യന്‍
ഗ്രേഡ്-II തസ്തിക
2661.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ ലാബ്
ടെക്നീഷ്യന്
ഗ്രേഡ്-I, ഗ്രേഡ് -II
എന്നിവയുടെ എത്ര
തസ്തികകള്‍
നിലവിലുണ്ട്;
(ബി)
തിരുവനന്തപുരം
ജില്ലയില്‍
ലാബ്ടെക്നീഷ്യന്‍
ഗ്രേഡ്-II, ഗ്രേഡ്-I
എന്നീ തസ്തികകളില്‍
ഇപ്പോള്‍ എത്രപേര്‍
വീതം
ജോലിചെയ്യുന്നുണ്ട്
എന്നറിയിക്കുമോ;
(സി)
ഗ്രേഡ്-II
തസ്തികയില്‍നിന്നും
ഗ്രേഡ്-I തസ്തിക ആയി
പ്രൊമോഷന്
ലഭിച്ചിട്ടും ഗ്രേഡ്-II
ന്റെ
പോസ്റ്റുകളില്ത്തന്നെ
ഇപ്പോഴും ജോലിയില്‍
തുടരുന്ന എത്രപേര്‍
തിരുവനന്തപുരം
ജില്ലയില്‍ ഉണ്ട്
എന്നറിയിക്കുമോ; ഇങ്ങനെ
തുടരുന്നതുമൂലം
എന്‍ട്രി കേഡറായ
ഗ്രേഡ്-II ന്റെ
തസ്തികയിലേക്ക് പുതിയ
ആള്‍ക്കാര്‍ക്ക് നിയമനം
ലഭിക്കാത്ത സാഹചര്യം
നിലനില്‍ക്കുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഗ്രേഡ്-II
തസ്തികയില്‍ നിന്നും
ഗ്രേഡ്-I ആയി
പ്രൊമോഷന്
ലഭിച്ചിട്ടും അവരെ
ഗ്രേഡ്-II
തസ്തികയില്‍ത്തന്നെ
തുടരാന്‍
അനുവദിക്കുന്നത് DRB
റൂള്‍സിന്
വിരുദ്ധമാണോയെന്ന്
വിശദമാക്കുമോ;
(ഇ)
ലാബ്
ടെക്നീഷ്യന്
ഗ്രേഡ്-I, ഗ്രേഡ്-II
തസ്തികകള്‍ തമ്മിലുളള
അനുപാതം
എത്രയാണെന്നറിയിക്കുമോ;
തിരുവനന്തപുരം
ജില്ലയിലെ ഈ അനുപാതം
നിലവില്‍
എത്രയാണെന്നുളള വിവരം
നല്‍കുമോ?
RCCയുടെ
മലബാര്‍ കേന്ദ്രം
2662.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍ രോഗികളുടെ
എണ്ണം മലബാര്‍
മേഖലയില്‍ വര്‍ദ്ധിച്ച്
വരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ചികിത്സയ്ക്കായി
തിരുവനന്തപുരം RCCയില്‍
വന്നുപോകുന്നതിന്റെയും
മറ്റും
ബുദ്ധിമുട്ടുകള്‍
ഒഴിവാക്കുന്നതിനായി
ലക്ഷ്യമിട്ടുള്ള
RCCയുടെ സെന്റര്‍
മലബാര്‍ പ്രദേശത്ത്
സ്ഥാപിക്കാനുള്ള
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
പ്രസ്തുത
സെന്റര്‍ എപ്പോള്‍
പ്രവര്‍ത്തസജ്ജമാകും
എന്ന് കൂടി
വ്യക്തമാക്കുമോ?
അമ്മയും
കുഞ്ഞും പദ്ധതി
2663.
ശ്രീ.കെ.അച്ചുതന്
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്മയും
കുഞ്ഞും പദ്ധതി എന്നു
മുതല്‍ സംസഥാനത്ത്
ആരംഭിച്ചു; പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(ബി)
പ്രസ്തുത പദ്ധതി
ആരംഭിച്ചതു മുതല്‍
എത്രപേര്‍ പദ്ധതിയുടെ
ഗുണഭോക്താക്കളായി;
(സി)
പ്രസ്തുത പദ്ധതിയുടെ
നടത്തിപ്പ് കൂടുതല്‍
കാര്യക്ഷമവും
ഫലപ്രദവുമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു?
എം.ബി.ബി.എസ്,
ബി.ഡി.എസ്, തുടങ്ങി വിവിധ
മെഡിക്കല്‍ സീറ്റുകളിലെ
ഒഴിവ്
2664.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എം.ബി.ബി.എസ് തുടങ്ങി
ബി.ഡി.എസ് വരെ അതായത്
അലോപ്പതി, ഹോമിയോ,
ആയുര്‍വേദം, ദന്ത
ചികിത്സ തുടങ്ങി വിവധ
മേഖലയിലായി എത്ര
സീറ്റുകളില്‍ നിലവില്‍
അഡ്മിഷന്
നല്കുവാനുള്ള
സര്‍ക്കാര്‍
നടപടിയുണ്ടായി; എത്ര
സീറ്റുകളില്‍ അഡ്മിഷന്
നടത്തി; എത്ര സീറ്റ്
ഒഴിഞ്ഞു കിടക്കുന്നു;
കോളേജുകള്‍ തിരിച്ച്
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
എം.ബി.ബി.എസ്,
ബി.ഡി.എസ്, തുടങ്ങി
വിവിധ മെഡിക്കല്‍
മേഖലയിലുള്ള
സീറ്റുകളില്‍ അവസാനം
വരെ സീറ്റില്‍ അവകാശം
സഥാപിക്കുകയും ഒടുവില്‍
ചേരാതിരിക്കുകയും ചെയ്ത
എത്ര സീറ്റുകള്‍
ഒഴിഞ്ഞുകിടക്കുന്നു;
(സി)
ഇവരില്‍
മറ്റു സംസ്ഥാനങ്ങള്‍,
വിദേശ രാജ്യങ്ങള്‍
എന്നിവിടങ്ങളില്‍
അഡ്മിഷന് നേടിയവര്‍
എത്ര;
(ഡി)
ഇത്തരത്തില്‍
പ്രവര്‍ത്തിച്ചതിന്
ഇവർക്കെതിരെ
ശിക്ഷാനടപടി
സ്വീകരിക്കാനാവുമോ ?
എങ്കിൽ എന്തു
ശിക്ഷാനടപടി
സ്വീകരിച്ചു;
ഇല്ലെങ്കില്‍ എന്തു
ശിക്ഷാനടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു;
വ്യക്തമാക്കുമോ;
(ഇ)
ഇത്തരത്തില്‍
സീറ്റ് നഷ്ടപ്പെടുത്തിയ
കുട്ടികളുടെ ഉന്നത
ശ്രേണിയിലുള്ളവരും
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുമായ
രക്ഷാകര്ത്താക്കള്
ആരെല്ലാം; ഇവർക്കെതിരെ
ശിക്ഷാനടപടി
സ്വീകരിക്കാനാവുമോ ;
എങ്കിൽ ഇവരില്‍
ആരുടെയെല്ലാം പേരില്‍
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കുമോ;
(എഫ്)
ഇത്തരത്തില്‍
സീറ്റ്
നഷ്ടപ്പെടുത്തിയവര്‍ക്ക്
തുടര്‍ന്ന് പ്രവേശന
പരീക്ഷ എഴുതുന്നതിന്
അനുമതി
നിഷേധിക്കുവാനും, ഫൈന്‍
ഉള്‍പ്പെടെയുള്ള കര്‍ശന
ശിക്ഷാനടപടികള്‍
സ്വീകരിക്കാനും
സര്‍ക്കാര്‍
തയ്യാറാകുമോ; എങ്കില്‍
എന്തു നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
എസ്.എ.ടി
ആശുപത്രിയിലെ ഒഴിവുകൾ
2665.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
എസ്.എ.ടി ആശുപത്രിയില്‍
ഡോക്ടര്‍മാര്‍,
നഴ്സുമാര്‍, മറ്റു
ജീവനക്കാര്‍ എന്നിവരുടെ
ആകെ തസ്തികകള്‍ എത്ര
വീതമാണെന്നും, അവ
ഓരോന്നിലും ഇപ്പോള്‍
എത്ര ഒഴിവുകൾ വീതം
ഉണ്ടെന്നും
വ്യക്തമാക്കുമോ?
(ബി)
പ്രസ്തുത
ഒഴിവുകള്‍ എന്നത്തേക്ക്
നികത്താനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
(സി)
എസ്.എ.ടി
ആശുപത്രിയില്‍
ഇപ്പോള്‍ നിലവിലുള്ള
എത്ര ഒഴിവുകള്‍
പി.എസ്.സിക്കു
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ട് ;
തസ്തികയും
റിപ്പോര്‍ട്ടു ചെയ്ത
തീയതിയും
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
കൊച്ചി
സഹകരണ ആശുപത്രി
ഏറ്റെടുക്കലും
ഫീസ്ഏകീകരണവും
2666.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
സഹകരണ ആശുപത്രി
സര്‍ക്കാര്‍
ഏറ്റെടുക്കുന്ന നടപടി
ഏതു ഘട്ടംവരെയായെന്നും
ഇതിന്റെ വിശദാംശവും
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
ഏറ്റെടുക്കുന്ന
കോളേജുകളില്‍ -
മാനേജ്മെന്റ് എൻ.ആർ.ഐ
ക്വാട്ടകളില്‍ പ്രവേശനം
ലഭിച്ചവരുടെ ഫീസ് ഘടന
ഏകീകരിക്കുമോ;
(സി)
ഇതു
സംബന്ധിച്ച സര്‍ക്കാര്‍
തീരുമാനം
വ്യക്തമാക്കുമോ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
പ്രവേശനം
2667.
ശ്രീ.കെ.രാധാകൃഷ്ണന്
,,
ആര്. രാജേഷ്
,,
സാജു പോള്‍
,,
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം സ്വാശ്രയ
മെഡിക്കല്‍
കോളേജുകളിലേക്കുള്ള
പ്രവേശനം പ്രവേശന
പരീക്ഷാ കമ്മീഷണറുടെ
പ്രോസ്പെക്ടസ്
അനുസരിച്ചാണോ
നടത്തിയത്;
അല്ലെങ്കില്‍ അതിന്റെ
കാരണം അറിയിക്കാമോ ;
എത്ര സീറ്റിലേക്കാണ്
മാനേജ്മെന്റുകൾ സ്വന്തം
നിലയില്‍ പ്രവേശനം
നടത്തിയത് ; സ്വാശ്രയ
മാനേജ്മെന്റുകളിലെ
അമ്പതു ശതമാനം മെറിറ്റ്
സീറ്റുകള്‍
നഷ്ടപ്പെടുന്ന സാഹചര്യം
ഉണ്ടാകില്ലെന്ന്
നിയമസഭയില്‍ നല്കിയ
ഉറപ്പ്
പാലിച്ചിട്ടുണ്ടോ ;
(ബി)
സര്‍ക്കാര്‍
മെരിറ്റ് ലിസ്റ്റില്‍
നിന്നല്ലാതെ സ്വന്തം
നിലയില്‍ തയ്യാറാക്കിയ
ലിസ്റ്റില്‍ നിന്നും
വിദ്യാര്‍ത്ഥികളെ
പ്രവേശിപ്പിച്ച
സ്ഥാപനങ്ങള്‍ ഏതെന്നും
അതിന് അവര്‍ ഉന്നയിച്ച
കാരണങ്ങള്‍
എന്തായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
അടുത്ത
വര്‍ഷത്തെ പ്രവേശന
പരീക്ഷയ്ക്ക്
മുന്നോടിയായി സ്വാശ്രയ
മെഡിക്കല്‍
കോളേജുകളുമായി
ഏതെങ്കിലും കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
അവരുമായി ഇതു
സംബന്ധിച്ച് നടത്തിയ
ചര്‍ച്ചയുടെ വിശദാംശം
അറിയിക്കാമോ;
(ഡി)
പ്രശ്നപരിഹാരത്തിന്
സർക്കാർ ശ്രമിക്കാത്തത്
സ്വാശ്രയ
മാനേജ്മെന്റുകളെ
സഹായിക്കാനാണെന്ന
ആക്ഷേപം പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജ്
ആശുപത്രിയിലെ അസോസിയേറ്റ്
പ്രൊഫസര്‍ ഡോ. ടി. പി.
അഷ്റഫിന്റെ അധിക ചുമതല
2668.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2009-ലെ
മെഡിക്കല്‍ വിദ്യാഭ്യാസ
ചട്ടങ്ങള്‍ പ്രകാരം
മെഡിക്കല്‍ കോളേജ്
അദ്ധ്യാപകരെ
തീവ്രരോഗിപരിചരണത്തിനും
പൂര്‍ണ്ണസമയ
അദ്ധ്യാപനത്തിനുമല്ലാതെ
മറ്റു വകുപ്പുകളുടെ
അഡ്മിനിസ്ട്രേറ്റീവ്
അധിക ചുമതല
നിര്‍വ്വഹിക്കുന്നതിന്
നിയോഗിച്ചിട്ടുണ്ടോ;
(ബി)
കോഴിക്കോട്
മെഡിക്കല്‍ കോളേജ്
ആശുപത്രിയിലെ
അസോസിയേറ്റ് പ്രൊഫസര്‍
ഡോ. ടി.പി. അഷ്റഫിനെ
ഇത്തരത്തില്‍
എന്തെങ്കിലും ചുമതലകള്‍
സര്‍ക്കാര്‍
ഏല്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ഡോ.
ടി.പി. അഷ്റഫിന്എം. സി.
എച്ച് -ല്‍ എന്തെല്ലാം
ചുമതലകളാണ്
ഉണ്ടായിരുന്നത്;
അദ്ദേഹത്തിന്റെ
അസാന്നിദ്ധ്യത്തില്‍
പ്രസ്തുത ചുമതലകള്‍
നിര്‍വ്വഹിക്കുന്നതിന്
എന്തു സംവിധാനമാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
01-02-2012
മുതല്‍ 30-11-2014 വരെ
കോഴിക്കോട് മെഡിക്കല്‍
കോളേജ് ആശുപത്രിയില്‍
നിന്ന് ഇദ്ദേഹം എത്ര
തുക
കൈപ്പറ്റിയിട്ടുണ്ട്;
എത്ര ദിവസത്തെ
അറ്റന്റൻസ് ഉണ്ട്;
അറ്റന്റൻസ്
രജിസ്ട്രറിന്റെ കോപ്പി
ലഭ്യമാക്കുമോ?
പാരാമെഡിക്കല്‍
കൗണ്‍സിലില്‍ വ്യാപകമായി
അനധികൃത നിയമനം
2669.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
വിദ്യാഭ്യാസ
ഡയറക്ടറേറ്റിനു
കീഴിലുള്ള
പാരാമെഡിക്കല്‍
കൗണ്‍സിലില്‍
വ്യാപകമായി അനധികൃത
നിയമനം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിയമനം നടത്തുന്നതിന്
നിഷ്കര്‍ഷിച്ച
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(സി)
പാരാമെഡിക്കല്‍
കൗണ്‍സിലില്‍ അനധികൃത
നിയമനം നടത്തുന്നതിന്
തയ്യാറായ ഉദ്യോഗസ്ഥന്
എതിരെ അച്ചടക്ക നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇത്തരം
നിയമനങ്ങളിലൂടെ
നടക്കുന്ന അഴിമതി
തടയാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
2014-
ലെ മെഡിക്കൽ പ്രവേശനം
2670.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-
ൽ MBBS-BDS പ്രവേശനം
അവതാളത്തിലാവുകയും
നൂറുകണക്കിന്
ഗവണ്മെന്റ് സീറ്റുകള്‍
ലാപ്സാവുകയും
ചെയ്യാനിടയായതിന്റെ
ഉത്തരവാദിത്വം വിശകലനം
ചെയ്തിട്ടുണ്ടോ;
(ബി)
അഡ്മിഷന്
പ്രക്രിയകള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സര്‍ക്കാര്‍ വിമുഖത
കാണിച്ചതിനെ തുടര്‍ന്ന്
വിദ്യാര്‍ത്ഥികള്‍ക്ക്
മറ്റു സംസ്ഥാനങ്ങളെ
ആശ്രയിക്കേണ്ടി വന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
യഥാസമയം
സര്‍ക്കാരിലേക്ക്
സീറ്റുകള്‍
വിട്ടുകൊടുക്കാതെ
അനാവശ്യമായ
കാലതാമസമുണ്ടാക്കുകയും
അന്യായമായ നിലപാടുകള്‍
എടുക്കുകയും ചെയ്ത
സ്വകാര്യ-സ്വാശ്രയ
മാനേജ്മെന്റുകള്‍ക്കെതിരെ
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
MBBS/BDS സീറ്റുകള്‍
ലാപ്സായതു സംബന്ധിച്ച്
2671.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2014-ല്‍
സര്‍ക്കാര്‍-സ്വകാര്യ-സ്വാശ്രയ
കോളേജുകളിലായി MBBS/BDS
തുടങ്ങിയവയ്ക്കായി
സര്‍ക്കാര്‍
ക്വോട്ടയിലുളളതും,
സ്വകാര്യ-സ്വാശ്രയ-കോളേജുകളിലുളളതുമായ
എത്ര സീറ്റുകള്‍
ലാപ്സായി എന്നു
വ്യക്തമാക്കുമോ;
(ബി)
സ്വകാര്യ-സ്വാശ്രയ
ലോബിയും സര്‍ക്കാരും
ഒത്തുകളിച്ചതുകൊണ്ടാണ്
അഡ്മിഷന്
പ്രക്രിയകള്‍ വൈകിയതും,
സീറ്റുകള്‍
ലാപ്സായതുമെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സംസ്ഥാനത്ത്
MBBS/BDS നുമുളള ആകെ
സീറ്റുകള്‍
2672.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
MBBS/BDS നും
സര്‍ക്കാര്‍
ക്വാട്ടയിലും,
സ്വകാര്യ-സ്വാശ്രയ
കോളേജുകളിലെ
ഗവണ്മെന്റ്
ക്വാട്ടയിലും എത്ര
സീറ്റുകള്‍
വീതമുണ്ടെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
2014
മെയ് 15 ന് ഫലം
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്രപേര്‍ ഓണ്‍ലൈന്‍
അപേക്ഷ
സമര്‍പ്പിച്ചിരുന്നു;
(സി)
2013,
2014 വര്‍ഷങ്ങളില്‍
സംസ്ഥാനത്ത് MBBS/BDS
എന്നിവയില്‍
മേല്‍പ്പറഞ്ഞ പ്രകാരം
എത്ര സീറ്റുകള്‍
വീതമുണ്ടായിരുന്നു.
അതില്‍ എ്രത
സര്‍ക്കാര്‍ ക്വാട്ട
സീറ്റുകള്‍
ലാപ്സായിട്ടുണ്ടെന്ന്
പ്രത്യേകം
വെളിപ്പെടുത്തുമോ;
(ഡി)
എന്‍ട്രന്‍സ്
കമ്മീഷണര്‍ ഓഫീസിലെ
സങ്കീര്‍ണതകള്‍ മൂലം
കമ്മീഷണര്‍ തന്നെ
ഷെഡ്യൂള്‍ ചെയ്ത
പ്രകാരമുള്ള അഡ്മിഷന്
നടപടികള്‍
അലങ്കോലമായെങ്കിൽ
ആയതിന്റെ ഉത്തരവാദിത്വം
ആര്‍ക്കാണ്;
(ഇ)
പ്ലസ്ടുവിനും,
എന്ട്രന്സിനും
ഉയര്‍ന്ന മാര്‍ക്ക്
വാങ്ങി റാങ്ക്
കരസ്ഥമാക്കിയ
വിദ്യാര്‍ത്ഥികള്‍ക്ക്
സംസ്ഥാനത്തെ സീറ്റുകള്‍
ലാപ്സാകാന്‍ ഇടയായതും
അവര്‍ അന്യസംസ്ഥാനത്തെ
ആശ്രയിക്കാന്‍
നിര്‍ബന്ധിതരായതും
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ ;
(എഫ്)
പ്രോസ്പെക്ടസ്
നിബന്ധനകള്‍ക്ക്
വിരുദ്ധമായി 24
മണിക്കൂറിനുള്ളില്‍
അവസാന അലോട്ട്മെന്റിന്
പണമടച്ച് അഡ്മിഷന്
നേടാന്‍ ആവശ്യപ്പെട്ട
നടപടി നിയമവിരുദ്ധമാണോ
;
(ജി)
അലോട്ട്മെന്റ്
നടപടികള്‍
നാലുമാസക്കാലം
നീട്ടിക്കൊണ്ടു
പോവുകയും റാങ്ക്
ഹോള്‍ഡര്‍മാര്‍
അന്യസംസ്ഥാനത്തും
മറ്റും അഡ്മിഷന്
നേടുകയും ചെയ്തതിന്
ശേഷം, 24
മണിക്കൂറിനുള്ളില്‍
സര്‍ട്ടിഫിക്കറ്റും
മറ്റു രേഖകളുമായി
എത്തിച്ചേരുക എന്നത്
നീതിപൂർണ്ണമാണോ ;
യോഗ്യത നേടിയിട്ടും
വിദ്യാര്ത്ഥികളുടേതല്ലാത്ത
കാരണങ്ങളാല്‍
നാലുമാസക്കാലം
കാത്തിരുന്നിട്ടും
അഡ്മിഷന്
നല്‍കാതിരുന്നതിന് ശേഷം
10 ലക്ഷം രൂപ
പിഴയടക്കണമെന്ന
(ലിക്വിഡേറ്റഡ് ഡാമേജ്)
അന്യായമായ നടപടി
പിന്‍വലിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ആരോഗ്യ
സര്‍വ്വകലാശാല
2673.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
സര്‍വ്വകലാശാല
തുടങ്ങിയശേഷം
നാളിതുവരെയുള്ള ആരോഗ്യ
സര്‍വ്വകലാശാലയിലെ
നടത്തിപ്പിലെ
കെടുകാര്യസ്ഥതകള്‍,
അഴിമതി, സ്വജനപക്ഷപാതം
എന്നിവ വഴി എത്ര കോടി
രൂപയുടെ
നഷ്ടമുണ്ടായതായി
ലോക്കല്‍ ഫണ്ട്
ഓഡിറ്റ്, ആരോഗ്യ
വകുപ്പ് തുടങ്ങിയവയുടെ
അന്വേഷണത്തില്‍
കണ്ടെത്തി;
(ബി)
പ്രസ്തുത
കെടുകാര്യസ്ഥത മൂലം
സംഭവിച്ച നഷ്ടത്തിന്
കാരണക്കാരായ
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
ഇവര്‍ക്കെതിരെ
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചുവോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ആരോഗ്യ
സര്‍വ്വകലാശാലയില്‍
അഫിലിയേറ്റ് ചെയ്ത
സ്ഥാപനങ്ങളില്‍ നിന്നും
സര്‍വ്വകലാശാലയ്ക്ക്
ലഭിക്കേണ്ട ഫീസ്
ഉള്‍പ്പെടെയുള്ള മറ്റ്
തുക എത്ര; എത്ര തുക
നാളിതുവരെ ലഭിച്ചു;
എത്ര നഷ്ടമായി;
നഷ്ടമായതിനു കാരണം
എന്ത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
ആരോഗ്യ
സര്‍വ്വകലാശാലയിലെ
കെടുകാര്യസ്ഥതയും
അഴിമതിയും
ഇല്ലാതാക്കാനും
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനം
കുറ്റമറ്റതാക്കാനും
സര്‍ക്കാര്‍ എന്ത്
നടപടികള്‍
സ്വീകരിക്കും; വിശദാംശം
ലഭ്യമാക്കുമോ?
ആലപ്പുഴ
മെഡിക്കല്‍ കോളേജിലെ
ഡോക്ടര്‍മാരുടെ കുറവ്
2674.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
മെഡിക്കല്‍ കോളേജില്‍
ഡോക്ടര്‍മാരുടെ
അനുവദനീയമായ തസ്തികകൾ
എത്ര; നിലവിലുള്ളവര്‍
എത്ര, ഒഴിവുകളെത്ര;
(ബി)
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്, അദര്‍
ഡ്യൂട്ടി, അക്കോമഡേഷന്‍
എന്നീ വിഭാഗങ്ങളിലായി
ആലപ്പുഴ മെഡിക്കല്‍
കോളേജില്‍ നിന്നും
മറ്റ് മെഡിക്കല്‍
കോളേജുകളില്‍ ജോലി
ചെയ്യുന്ന
ഡോക്ടര്‍മാര്‍
എത്ര;വിശദാംശം
നല്‍കുമോ;
(സി)
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്, അദര്‍
ഡ്യൂട്ടി, അക്കോമഡേഷന്‍
എന്നീ
വിഭാഗങ്ങളില്‍പ്പെടുത്തി
ആലപ്പുഴ മെഡിക്കല്‍
കോളേജില്‍ ജോലി
ചെയ്യുന്നവര്‍ എത്ര;
വിശദാംശം നല്‍കുമോ;
(ഡി)
പുതുതായി
ആരംഭിച്ച മെഡിക്കല്‍
കോളേജുകളിലേയ്ക്ക്
ആലപ്പുഴ മെഡിക്കല്‍
കോളേജില്‍ നിന്നും എത്ര
ഡോക്ടര്‍മാരെ
സ്ഥലംമാറ്റം നല്കി
നിയമിച്ചു;
വ്യക്തമാക്കാമോ;
(ഇ)
ആലപ്പുഴ
മെഡിക്കല്‍ കോളേജ്
ഒ.പി. യില്‍ ഒരു ദിവസം
എത്തുന്ന ശരാശരി
രോഗികള്‍ എത്ര;
(എഫ്)
ആലപ്പുഴ
മെഡിക്കല്‍ കോളേജില്‍
വിവിധ വിഭാഗങ്ങളിലായി
കിടത്തി ചികിത്സ
നല്കാന് കഴിയുന്ന
രോഗികളുടെ എണ്ണം എത്ര;
(ജി)
ഒ.പി.യിലും
കിടത്തി
ചികിത്സയ്ക്കുമായി
എത്തിച്ചേരുന്ന
രോഗികളുടെ എണ്ണത്തിന്
ആനുപാതികമായി
ഡോക്ടര്‍മാരുടെ എണ്ണം
ആലപ്പുഴ മെഡിക്കല്‍
കോളേജില്‍ ലഭ്യമാണോ;
രോഗികളുടെ എണ്ണത്തിന്
ആനുപാതികമായി
ഡോക്ടര്‍മാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ;
നിലവില്‍ ഒഴിവുള്ള
തസ്തികകളില്‍
ഡോക്ടര്‍മാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ആലപ്പുഴ
മെഡിക്കല്‍ കോളേജില്‍
സ്റ്റാഫ് നഴ്സുമാരെ
നിയമിക്കാന്‍ നടപടി
2675.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
മെഡിക്കല്‍ കോളേജില്‍
സ്റ്റാഫ് നഴ്സുമാരുടെ
അനുവദനീയമായ തസ്തിക
എത്ര; നിലവില്‍ ജോലി
ചെയ്യുന്നവര്‍ എത്ര;
ഒഴിവുകള്‍ എത്ര;
(ബി)
മെഡിക്കല്‍
കോളേജുകളിലെ
രോഗി-സ്റ്റാഫ് നഴ്സ്
അനുപാതം എത്രയാണ്; ഈ
അനുപാതത്തിന്
അനുസൃതമായി സ്റ്റാഫ്
നഴ്സുകള്‍ പ്രസ്തുത
മെഡിക്കല്‍ കോളേജില്‍
നിലവിലുണ്ടോ;
(സി)
ഇല്ലെങ്കില്‍
രോഗികള്‍ക്ക്
ആനുപാതികമായി എത്ര
നഴ്സുമാരുടെ കുറവുണ്ട്;
രോഗികള്‍ക്ക്
ആനുപാതികമായി നഴ്സുമാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ആലപ്പുഴ
മെഡിക്കല്‍ കോളേജില്‍
നിലവില്‍ ഒഴിവുള്ള
സ്റ്റാഫ് നഴ്സ്
തസ്തികയില്‍ നിയമനം
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
ആയുഷ്
ഡോക്ടര്‍മാരുടെ വേതനം
2676.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
NRHMന്റെ കീഴില്‍ ജോലി
ചെയ്തുവരുന്ന ആയുഷ്
ഡോക്ടര്‍മാരുടെ വേതനം
മുന്നറിയിപ്പില്ലാതെ
വെട്ടിച്ചുരുക്കിയ
സാഹചര്യം എന്താണെന്നു
വിശദീകരിക്കാമോ?
(ബി)
പ്രസ്തുത
നടപടി
പുന:പരിശോധിക്കുവാനും
മുന്‍കാല
പ്രാബല്യത്തോടെ
കാലാനുസൃതമായി ശമ്പളം
വര്‍ദ്ധിപ്പിക്കുവാനും
നടപടികള്‍
സ്വീകരിക്കുമോ?
പുതുപൊന്നാനി ഗവണ്മെന്റ്
ആയുര്‍ വേദ ആശുപത്രിയില്‍
ജീവനക്കാരെ നിയമിക്കാന്‍
നടപടി
2677.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തിലെ
പുതുപൊന്നാനിയിലുള്ള
ഗവണ്മെന്റ് ആയുര്‍വേദ
ആശുപത്രിയില്‍
ആവശ്യത്തിന്
ജീവനക്കാര്‍ ഇല്ലാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എന്‍.
ആര്. എച്ച്. എം.
നിയമിച്ചിരുന്ന
തെറാപ്പിസ്റ്റുകളെ
ഒഴിവാക്കിയതുമൂലം വലിയ
പ്രയാസം നേരിടുന്ന
ആശുപത്രിയിലേക്ക്
ആവശ്യത്തിന് ജീവനക്കാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കാമോ;
(സി)
പ്രസ്തുത
ആശുപത്രിയെ
സംരക്ഷിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ചിറക്കര
എന്‍. ആര്. എച്ച്. എം.
ആയുര്‍വേദ ആശുപത്രി
2678.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ ചിറക്കര
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
എന്‍. ആര്. എച്ച്. എം.
ആയുര്‍വേദ ആശുപത്രി
ഗ്രേഡ് ഉയര്‍ത്തി
സര്‍ക്കാര്‍ ആയുര്‍വേദ
ആശുപത്രിയാക്കണമെന്ന്
കാണിച്ച് അപേക്ഷ
ലഭിച്ചിരുന്നുവോ;
(ബി)
എങ്കില്‍
ആയതിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
പുതുതായി
ആയുര്‍വ്വേദ
ഡിസ്പെന്‍സറികള്‍
ആരംഭിക്കാന്‍ നടപടി
2679.
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ആയുര്‍വ്വേദ
ഡിസ്പെന്‍സറികള്‍
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതുതായി
ആയുര്‍വ്വേദ
ഡിസ്പെന്‍സറികള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഡിസ്പെന്‍സറികള്‍
ആരംഭിക്കുന്നതിന്
മുന്‍ഗണനാക്രമം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ആയൂര്‍വേദ
ആശുപത്രികളിലെ
നഴ്സുമാരുടെ ജോലി സമയം
2680.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആയൂര്‍വേദ
ആശുപത്രികളിലെ
നഴ്സുമാരുടെ ജോലി സമയം
എത്ര മണിക്കൂര്‍ ആണ്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രികളിലെ
നഴ്സുമാരുടെ ജോലി സമയം
എട്ട് മണിക്കൂര്‍ അയി
നിജപ്പെടുത്തണമെന്ന്
നിര്‍ദ്ദേശിച്ചുകൊണ്ട്
കേരള സംസ്ഥാന
മനുഷ്യാവകാശ കമ്മീഷനും
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രെെബ്യൂണലും ഉത്തരവ്
നല്‍കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ ഉത്തരവുകള്‍
നടപ്പിലാക്കാത്തത്
എന്തു കൊണ്ടാണെന്ന്
വിശദമാക്കാമോ;
(സി)
അലോപ്പതി
വിഭാഗം നഴ്സുമാര്‍ക്ക്
അനുവദിച്ചിട്ടുള്ള
കോമ്പന്‍സേഷന്‍ ലീവ്,
നെെറ്റ് ഓഫ് എന്നിവ അതേ
രീതിയില്‍ ആയൂര്‍വേദ
ആശുപത്രികളിലെ
നഴ്സുമാര്‍ക്കും
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പൊതു
മേഖലയിലെ ഔഷധ നിര്‍മ്മാണ
കമ്പനികള്‍
2681.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പൊതുമേഖലയില്‍ എത്ര ഔഷധ
നിര്‍മ്മാണ കമ്പനികള്‍
ഉണ്ട്;
(ബി)
കേരള
സ്റ്റേറ്റ് ഡ്രഗ്ഗ്സ്
ആന്റ്
ഫാര്‍മസ്യൂട്ടിക്കല്‍സിന്
വേണ്ടി ഇൗ സാമ്പത്തിക
വര്‍ഷം സര്‍ക്കാര്‍
എത്ര രൂപയ്ക്കുള്ള
ഔഷധങ്ങള്‍ വാങ്ങി; അവ
ഏതെല്ലാം;
(സി)
2007-നു
ശേഷം സംസ്ഥാന
സര്‍ക്കാര്‍
കെ.എസ്.ഡി.പി.യുടെ
നവീകരണത്തിന് എത്ര തുക
ചെലവാക്കി ?
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷനിലെ ഓഡിറ്റ്
2682.
ശ്രീ.ഇ.പി.ജയരാജന്
,,
എളമരം കരീം
,,
ബാബു എം. പാലിശ്ശേരി
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന്
(കെ.എം.എസ്.സി.എല്‍)
ഓഡിറ്റ് ചെയ്ത
അക്കൗണ്ടന്റ് ജനറലിന്റെ
കണ്ടെത്തലുകള്‍
എന്തൊക്കെയായിരുന്നെന്ന്
അറിയിക്കാമോ;
(ബി)
മരുന്നിന്റെ
സ്റ്റോക്കില്‍
കണ്ടെത്തിയ കുറവ് എത്ര
രൂപയുടേതായിരുന്നെന്ന്
അറിയിക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
കെ.എം.എസ്.സി.എല്‍
മുന്‍ എം.ഡി ക്കെതിരെ
കമ്പനിയുടെ
സോഫ്റ്റ്വെയര്
ദാതാക്കള്‍ പരാതി
നല്കിയിരുന്നതിന്റെ
വിശദാംശം അറിയിക്കാമേ;
(ഡി)
പരാതിയുടെ
അടിസ്ഥാനത്തില്‍
നടത്തിയ അന്വേഷണവും
കണ്ടെത്തലും
വിശദമാക്കാമോ;
(ഇ)
മുന്‍
എം.ഡി. ക്കെതിരെ,
കൈക്കൂലി ആവശ്യപ്പെട്ടു
എന്നാരോപിച്ചുകൊണ്ട്,
മരുന്നുല്പാദന സ്ഥാപനം
നല്‍കിയിരുന്ന
പരാതിയിന്മേലുള്ള
അന്വേഷണം
പൂര്‍ത്തിയാക്കിയോ;
കണ്ടത്തലുകള്‍
എന്തൊക്കെയായിരുന്നു
എന്ന് വിശദമാക്കുമോ?
അന്യ
സംസ്ഥാനങ്ങളില്‍ നിന്നുളള
മരുന്നുകളുടെ ഗുണ നിലവാര
പരിശോധന
2683.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തില്‍
ഗുണനിലവാരം ഇല്ലാത്ത
മരുന്നുകള്‍ വില്പന
നടത്തുന്നവര്‍ക്കെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
അറിയിക്കാമോ?
വ്യാജ
പരസ്യങ്ങള്‍ വഴിയുള്ള
ഔഷധ, ഭക്ഷണവസ്തുക്കളുടെ
വില്‍പ്പന തടയല്‍
2684.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാജമായ
അവകാശവാദങ്ങള്‍
ഉന്നയിച്ചും
അന്ധവിശ്വാസങ്ങളെ
മുതലെടുത്തും
വ്യാജപരസ്യങ്ങള്‍
നല്കി ഔഷധങ്ങളും
ആഹാരവസ്തുക്കളും
വന്‍വിലയില്‍ വിപണനം
ചെയ്യപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
വ്യാജപരസ്യങ്ങള്‍
നല്കുന്നതില് നിന്ന്
ഉല്പാദകരേയും
മാധ്യമങ്ങളേയും
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ആവശ്യമെങ്കില്‍
ഇക്കാര്യത്തില്‍ പുതിയ
നിയമനിര്‍മ്മാണം
പരിഗണിക്കുമോ?
ജീവന്
രക്ഷാ മരുന്നുകളുടെ
വിലക്കയറ്റം
2685.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃത്യമായ
ഔഷധനയം ഉണ്ടോ എന്ന്
വ്യക്തമാക്കുമോ;
മരുന്ന് വിപണിയില്‍
ക്രിയാത്മകമായി
ഇടപെടുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ ;
(ബി)
സര്‍ക്കാര്‍/
മേഖലയില്‍ കൂടുതല്‍
മെഡിക്കല്‍
സ്റ്റോറുകള്‍
ആരംഭിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
മരുന്നു
വ്യാപാര രംഗത്തെ ചൂഷണം
തടയാൻ നടപടി
2686.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരുന്നു
വ്യാപാര രംഗത്ത്
സാധാരണക്കാർക്ക്
താങ്ങാൻ കഴിയാത്ത
രീതിയിൽ വന്‍വില
വര്‍ദ്ധനവ് ഉണ്ടായ
സാഹചര്യത്തിൽ
കേരളത്തില്‍ ആരോഗ്യമേഖല
കൈവരിച്ചിരുന്ന
അസൂയാവഹമായ നേട്ടങ്ങള്‍
നിലനിര്‍ത്തുന്നതിനും
ആരോഗ്യസേവന രംഗം
മെച്ചപ്പെടുത്തി
ജീവന്‍രക്ഷാ
മരുന്നുകള്‍ അടക്കമുള്ള
ആരോഗ്യ സേവനങ്ങള്‍
സാധാരണക്കാരന്
പ്രാപ്യമാക്കുന്നതിനും
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്നു
വ്യക്തമാക്കാമോ ;
(ബി)
മരുന്നു
വ്യാപാര രംഗത്തെ ചൂഷണം
തുടരുന്ന സാഹചര്യത്തിൽ
കേരളത്തിലെ
പൊതുമേഖലയിലുള്ള KSDP
ആരോഗ്യ വകുപ്പ്
ഏറ്റെടുക്കുന്നതിനും
KSDP വഴി
ഉല്പാദിപ്പിക്കുന്ന
ഗുണനിലവാരമുള്ള
മരുന്നുകള്‍ കേരളത്തിലെ
സ്വകാര്യ
ആശുപത്രികളിലടക്കം
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
മനുഷ്യരിലെ
മരുന്ന് പരീക്ഷണം
2687.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മനുഷ്യരില്‍
മരുന്ന് പരീക്ഷണം
നടത്തുന്നതിന്
വ്യക്തമായ മാനദണ്ഡം
ഉണ്ടാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
മരുന്ന്
കമ്പനികളുടെ
പ്രലോഭനത്തിന് വഴങ്ങി
അനാവശ്യ മരുന്നുകള്‍
രോഗികളില്‍
അടിച്ചേല്‍പ്പിക്കുന്നതിനെതിരെ
ശക്തമായ നടപടി
സ്വീകരിക്കുവാന്‍
മെഡിക്കല്‍
കൗണ്‍സിലുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച് കേന്ദ്ര
ഗവണ്മെന്റില്
ആവശ്യമായ
നിയമനിര്‍മ്മാണത്തിന്
സമ്മര്‍ദ്ദം
ചെലുത്തുമോ?
മെഡിക്കല്‍
സ്റ്റോറുകള്‍ക്ക് ലൈസന്‍സ്
2688.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
എത്ര മെഡിക്കല്‍
സ്റ്റോറുകള്‍ക്ക്
ലൈസന്‍സ്
നല്‍കിയിട്ടുണ്ട്;
അവയില്‍ എത്ര എണ്ണം
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നു;
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
എത്ര മെഡിക്കല്‍
സ്റ്റോറുകള്‍
പൂട്ടിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
സ്വകാര്യ
കുത്തക കമ്പനികള്‍ക്ക്
ചില്ലറ മരുന്ന് വിതരണ
ശൃംഖലകള്‍ ആരംഭിക്കാന്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
കമ്പനികള്‍ക്ക് അനുമതി
നല്കി; ഏതെല്ലാം
കമ്പനികളാണവ;
എവിടെയെല്ലാമാണ് അനുമതി
നല്‍കിയത്; ഇതില്‍
ഏതെല്ലാം ആരംഭിച്ചു
എന്നും വ്യക്തമാക്കുമോ;
(ഡി)
പുതിയ
അപേക്ഷകള്‍
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
അപേക്ഷകള്‍
പരിഗണനയിലുണ്ട്;
ഏതെല്ലാം കമ്പനികളുടെ
ഏതെല്ലാം
സ്ഥലങ്ങളിലെന്നും
വിശദമാക്കുമോ?
മരുന്നുകളുടെ
ഗുണനിലവാര പരിശോധന
2689.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണനിലവാരമില്ലാത്ത
മരുന്നുകള്‍
വിറ്റഴിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മരുന്ന്
വിറ്റഴിച്ച ശേഷമാണ്
ഗുണനിലവാര പരിശോധനാഫലം
പുറത്ത് വരുന്നത്
എന്നതിനാൽ ഇത്
പരിഹരിക്കുന്നതിനായി
ഗുണനിലവാര
പരിശോധനയ്ക്ക് ശേഷം
മരുന്നുകള്‍
വില്ക്കുന്നതിനു എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
മരുന്നുകളുടെ
വില നിയന്ത്രണം
2690.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അവശ്യമരുന്നുകളില്പ്പെടുന്ന
108 എണ്ണത്തിന്റെ വില
നിയന്ത്രണം
എടുത്തുകളയാനുള്ള
കേന്ദ്ര സര്‍ക്കാര്‍
തീരുമാനം സംസ്ഥാനത്തെ
ജനങ്ങളെ എങ്ങനെ
ബാധിക്കുമെന്ന്
വിശദമാക്കാമോ;
എന്‍.ആര്.എച്ച്.എം.
-ന്റെ കീഴിലെ ഹോമിയോ
ഡിസ്പെന്‍സറികള്‍
2691.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്‍.ആര്.എച്ച്.എം.
ന്റെ കീഴില്‍ എത്ര
പുതിയ ഹോമിയോ
ഡിസ്പെന്‍സറികള്‍
ആരംഭിച്ചിട്ടുണ്ട്;
(ബി)
അവ
ഓരോന്നും ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
(സി)
മലപ്പുറം
മണ്ഡലത്തിലെ കോഡൂരില്‍
പുതുതായി അനുവദിച്ച
ഹോമിയോ ഡിസ്പെന്‍സറി
ഇപ്പോഴും പ്രവര്‍ത്തനം
ആരംഭിക്കാത്തത് എന്ത്
കൊണ്ടാണ്; വിശദാംശം
നല്‍കുമോ?
ചിറക്കര
NRHM ഹോമിയോ ആശുപത്രി
2692.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ ചിറക്കര
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
എന്‍. ആര്. എച്ച്. എം.
ഹോമിയോ ആശുപത്രി
സര്‍ക്കാര്‍
ആശുപത്രിയായി
ഉയര്‍ത്തണമെന്ന്
ആവശ്യപ്പെട്ട് അപേക്ഷ
ലഭിച്ചിരുന്നുവോ;
(ബി)
എങ്കില്‍
അതിന്മേല് കൈക്കൊണ്ട
നിലപാടുകളും നടപടികളും
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
ക്ഷേത്രങ്ങളിലെ
ജീവനക്കാര്‍ക്ക് ശമ്പളം
2693.
പ്രൊഫ.സി.രവീന്ദ്രനാഥ്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
സി.കൃഷ്ണന്
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള നിരവധി
ക്ഷേത്രങ്ങളിലെ
ജീവനക്കാര്‍ക്ക്
ശമ്പളവും
മറ്റാനുകൂല്യങ്ങളും
മാസങ്ങളായി
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പത്തുലക്ഷം
രൂപ വരുമാനം ലഭിക്കുന്ന
ക്ഷേത്രങ്ങള്‍ക്ക്
മാനേജ്മെന്റ് ഫണ്ട്
അനുവദിക്കാത്തതാണ് ഈ
പ്രതിസന്ധിക്ക്
കാരണമായിരിക്കുന്നതെന്നതിനാല്
മാനേജ്മെന്റ് ഫണ്ട്
അനുവദിക്കുന്നതിനുള്ള
വരുമാനപരിധി
ഉയര്‍ത്താന്‍
തയ്യാറാകുമോ;
(സി)
ശമ്പള
കുടിശ്ശിക ആവശ്യപ്പെട്ട
ജീവനക്കാര്‍ക്കെതിരെ
സ്വീകരിക്കുന്നതായി
പറയപ്പെടുന്ന പ്രതികാര
നടപടികള്‍
പിന്‍വലിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
ശബരിമല
മണ്ഡല ഉത്സവവുമായി
ബന്ധപ്പെട്ട് ജീവനക്കാരുടെ
നിയമനം
2694.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ശബരിമല
മണ്ഡല ഉത്സവവുമായി
ബന്ധപ്പെട്ട് 2014-ല്‍
ദേവസ്വം ബോര്‍ഡ് എത്ര
താല്‍ക്കാലിക
ജീവനക്കാര്‍, കരാര്‍
ജീവനക്കാര്‍, ദിവസവേതന
ജീവനക്കാര്‍ എന്നിവരെ
നിയമിച്ചിട്ടുണ്ടെന്നും
ഓരോരുത്തരുടേയും ശമ്പള
നിരക്ക് എത്രയാണെന്നും
നിയമന മാനദണ്ഡം
എന്തായിരുന്നു എന്നും
വിശദമാക്കുമോ?
ക്ഷേത്ര
നിയമനങ്ങളിലെ ജാതി വിവേചനം
2695.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.കെ.നാരായണന്
,,
എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷേത്ര
നിയമനങ്ങളില്‍ ജാതി
വിവേചനം പാടില്ലെന്ന
സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
കൊച്ചി
ദേവസ്വം ബോര്‍ഡും
മലബാര്‍ ദേവസ്വം
ബോര്‍ഡും ക്ഷേത്ര
നിയമനത്തില്‍ ജാതി
മാനദണ്ഡമാക്കിയിരിക്കുന്നതിനെക്കുറിച്ച്
അന്വേഷിക്കുമോ;
(സി)
പ്രസ്തുത
ദേവസ്വം ബോര്‍ഡുകളിലെ
കമ്മീഷണര്‍മാര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
സംസ്ഥാനത്തെ
എല്ലാ ദേവസ്വം
ബോര്‍ഡുകളും ശാന്തി
നിയമനത്തില്‍ ജാതി
മാനദണ്ഡമാക്കിയിരിക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
തിരുത്തുന്നതിനാവശ്യമായ
ഉത്തരവ് നല്‍കുമോ?
ദേവസ്വം
ബോര്‍ഡുകളിലെ ജീവനക്കാർ
2696.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേവസ്വം വകുപ്പിന്
കീഴിലായി ഏതെല്ലാം
ദേവസ്വം ബോര്‍ഡുകളാണ്
പ്രവര്‍ത്തിക്കുന്നത് ;
(ബി)
ഇതില്‍
ഓരോ ബോര്‍ഡിനും കീഴില്‍
എത്രവീതം
ക്ഷേത്രങ്ങളുണ്ട് ;
(സി)
ഈ
ക്ഷേത്രങ്ങളിൽ
ഓരോന്നിലും എത്ര സ്ഥിരം
ജീവനക്കാരുണ്ട് ;
(ഡി)
സ്ഥിരം
ജീവനക്കാരില്‍ എത്രവീതം
പട്ടികജാതി/പട്ടികവര്ഗ്ഗക്കാരുണ്ട്
;
(ഇ)
ക്ഷേത്രജീവനക്കാരെ
നിയമിക്കുമ്പോള്‍ സംവരണ
തത്ത്വം
പാലിക്കപ്പെടുന്നതിന്
നിര്‍ദ്ദേശങ്ങളുണ്ടോ?
ശബരിമലയിലെ
അപ്പം, അരവണ നിര്‍മ്മാണ
കരാര്‍
2697.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
തീര്‍ത്ഥാടനകാലയളവില്‍
ശബരിമലയില്‍ അപ്പം,
അരവണ പ്രസാദങ്ങളുടെ
നിര്‍മ്മാണ കരാര്‍
ഏറ്റെടുത്തിരിക്കുന്നവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
എത്ര
തുകയ്ക്കാണ് പ്രസ്തുത
കരാറുകള്‍
നല്‍കിയിട്ടുള്ളത് ;
(സി)
മാളികപ്പുറത്തിന്
സമീപത്തെ അപ്പം
നിര്‍മ്മാണ പ്ലാന്റില്‍
അപ്പം ഉപയോഗശൂന്യമായ
സംഭവത്തിന്റെ കാരണം
എന്താണ് ;
(ഡി)
ഇതില്‍
എത്ര രൂപയുടെ നഷ്ടം
സംഭവിച്ചിട്ടുണ്ട് ;
നഷ്ടം എപ്രകാരം
നികത്താനാണ്
തീരുമാനിച്ചിട്ടുള്ളത്
;
(ഇ)
പ്രസ്തുത
സംഭവത്തിന്
കാരണക്കാരായവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
ശബരിമലയില്‍
എ.ഡി.ജി.പി. യ്ക്കും
കുടുംബത്തിനും സുഖദര്‍ശനം
2698.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമലയില്‍
എ.ഡി.ജി.പി.
ആര്.ശ്രീലേഖയ്ക്കും
കുടുംബത്തിനും
ദര്‍ശനമൊരുക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ശബരിമലയില്‍
ദര്‍ശന നിയമങ്ങള്‍
ലംഘിച്ച എ.ഡി.ജി.പി.
ആര്.
ശ്രീലേഖയ്ക്കെതിരെ
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ച നടപടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
പ്രവൃത്തിക്ക്
കൂട്ടുനിന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പുതല നടപടികള്‍
സ്വീകരിക്കുമോയെന്നു
വിശദമാക്കുമോ;
(ഡി)
സര്‍ക്കാരിന്റെയും
ദേവസ്വം
ബോര്‍ഡിന്റെയും
അനുമതിയോടെയാണോ
എ.ഡി.ജി.പി. ആര്.
ശ്രീലേഖ ശബരിമലയില്‍
എത്തിയതെന്നു
വിശദമാക്കുമോ?
ശബരിമലയിലും
പമ്പയിലും കടകള്‍ നടത്താനും
കൊപ്ര ശേഖരണത്തിനുമുള്ള
അവകാശം
2699.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
തീര്‍ത്ഥാടന കാലത്ത്
ശബരിമലയിലും പമ്പയിലും
കടകള്‍
നടത്തുന്നതിനുള്ള
അവകാശം ദേവസ്വം ബോര്‍ഡ്
ലേലം ചെയ്ത് നല്‍കിയത്
എത്ര തുകയ്ക്കാണ്;
(ബി)
ലേല
നടപടികള്‍
പൂര്‍ണ്ണമായും
ഇ-ടെണ്ടര്‍ സംവിധാനം
വഴിയാണോ
നടപ്പിലാക്കിയത് ;
അല്ലാത്തപക്ഷം അതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(സി)
സന്നിധാനം,
പമ്പ എന്നിവിടങ്ങളില്‍
കൊപ്ര
ശേഖരിക്കുന്നതിനുള്ള
കരാര്‍ ആര്‍ക്കാണ്
നല്‍കിയിരിക്കുന്നത്;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ശബരിമലയില്‍
ആരോഗ്യപ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്താന്‍ നടപടി
2700.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മുതല്‍ 2013 വരെയുള്ള
വര്‍ഷങ്ങളില്‍ ശബരിമല
ക്ഷേത്രത്തിലേക്കുള്ളപരമ്പരാഗത
കാനനപാത
ഉള്‍പ്പെടെയുള്ള
ശരണപാതകളില്‍
ഹൃദയാഘാതത്തില്‍
തളര്‍ന്നുവീണ് ആവശ്യമായ
ചികില്‍സ ലഭിക്കാതെ
മരണപ്പെട്ട
തീര്‍ത്ഥാടകര്‍
എത്രയാണ്;
(ബി)
എരുമേലിയില്‍
നിന്നും ആരംഭിക്കുന്ന
പരമ്പരാഗത കാനനപാതയില്‍
ഓക്സിജന്‍ പാര്‍ലറുകള്‍
സജ്ജീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
എരുമേലിയിലെ
അലോപ്പതി ആരോഗ്യ
കേന്ദ്രത്തില്‍
കാര്‍ഡിയോളജിസ്റ്റിനെ
നിയമിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
എരുമേലിയില്‍
ആധുനിക സൗകര്യങ്ങളോടു
കൂടിയ ആശുപത്രി
സമുച്ചയം
പണിപൂര്ത്തീകരിച്ചിട്ടുണ്ടോ;
ആശുപത്രി തുറന്നു
പ്രവര്‍ത്തിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?