അട്ടപ്പാടി
പാക്കേജ്
2517.
ശ്രീ.എ.കെ.ബാലന്
,,
എം. ഹംസ
,,
കെ.വി.വിജയദാസ്
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
പാക്കേജിന്റെ ഭാഗമായി
പരമ്പരാഗത കാര്‍ഷിക
വികസനത്തിന് അനുവദിച്ച
തുകയില്‍ ഭൂരിഭാഗവും
ഇടനിലക്കാര്‍
തട്ടിയെടുത്തതായ
വാര്‍ത്തകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടാേ ;
വിശദാംശം
വ്യക്തമാക്കാമോ ;
(സി)
ആദിവാസി
മേഖലയില്‍
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
പ്രഖ്യാപിക്കുന്ന
പദ്ധതികളിലെ തുകകള്‍
ഇടനിലക്കാരും
ഉദ്യോഗസ്ഥരും
തട്ടിയെടുക്കുന്നതായും
ഇതുമൂലം
ആദിവാസികള്‍ക്ക്
ദുരിതത്തില്‍ നിന്നും
കരകയറാന്‍
സാധിക്കുന്നില്ല എന്ന
വാര്‍ത്തകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
പ്രാക്തന
ഗോത്ര
വിഭാഗങ്ങള്‍ക്കുള്ള
പാക്കേജടക്കം പല
പദ്ധതികളും
പ്രഖ്യാപനത്തില്‍
മാത്രം ഒതുങ്ങുന്നു
എന്ന പരാതിയില്‍
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ ?
പട്ടികവര്‍ഗ്ഗക്കാരുടെ വായ്പ
കുടിശ്ശിക
2518.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗക്കാരില്‍
നിന്നും വായ്പ
കുടിശ്ശിക എഴുതി
തള്ളുന്നതിന് ലഭിച്ച
മൊത്തം അപേക്ഷകള്‍
എത്ര;
(ബി)
വായ്പ
കുടിശ്ശിക എഴുതി
തള്ളല്‍ പദ്ധതി പ്രകാരം
അര്‍ഹതപ്പെട്ടവരില്‍
നിന്നും അപേക്ഷ
ക്ഷണിച്ചത്
എപ്പോഴായിരുന്നു;
(സി)
ലഭിച്ച
അപേക്ഷകരുടെ ഹര്‍ജി
പരിഗണിക്കാന്‍ എന്തു
തുക ചെലവ്
പ്രതീക്ഷിക്കുന്നു;
എത്ര അപേക്ഷകരുടെ
ഹര്‍ജികള്‍ പരിഗണിച്ച്
കുടിശ്ശിക എഴുതി
തള്ളിയിട്ടുണ്ട്;
ഇതിനായി ബഡ്ജറ്റില്‍
വകയിരുത്തിയ തുക എത്ര;
(ഡി)
തുക
എഴുതി തള്ളിയ ഇനത്തില്‍
സഹകരണ
സ്ഥാപനങ്ങള്‍ക്കും,
കോര്‍പ്പറേഷനും,
ബാങ്കുകള്‍ക്കും
സര്‍ക്കാര്‍ കൊടുത്തു
തീര്‍ത്ത തുക എത്ര;
അവശേഷിക്കുന്നവ എത്ര?
സർക്കാർ പ്രഖ്യാപിച്ച പുതിയ
പദ്ധതികൾ
2519.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടിക വർഗ വികസന
വകുപ്പിൽ പുതിയതായി
പ്രഖ്യാപിച്ച
പദ്ധതികള്‍ എന്തെല്ലാം;
ഇതില്‍ നടപ്പിലാക്കിയ
പദ്ധതികളും അവയുടെ വിശദ
വിവരങ്ങളും നല്കുമാേ;
കൂടാതെ, ഏതെല്ലാം
പദ്ധതികളാണു
നടപ്പിലാക്കാന്‍
കഴിയാതെ പാേയത്;
വിശദവിവരം നല്കുമാേ;
(ബി)
ഗാേത്രസാരഥി
പദ്ധതി നിലവില്‍
എവിടെയെങ്കിലും
നിര്‍ത്തലാക്കിയതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഉണ്ടെങ്കില്‍,
വിശദവിവരം നല്കുമാേ;
(സി)
ആറളത്തെ
കുട്ടികള്‍ക്കു
പഠനത്തിനായി സ്കൂളില്‍
പാേകുന്നതിനുള്ള
യാത്രാസൗകര്യം
മുടങ്ങിയതായുള്ള
മാദ്ധ്യമവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഉണ്ടെങ്കില്‍,
എന്തുകാെണ്ട്
പ്രസ്തുതയാത്രാസൗകര്യം
മുടങ്ങി; വിശദവിവരം
നല്കുമാേ?
മലപ്പുറം ജില്ലയിൽ
പട്ടികവർഗ്ഗ വകുപ്പിൽ നിന്നും
ചികിത്സാ ആനുകൂല്യം
2520.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ പട്ടിക
വര്‍ഗ്ഗത്തില്‍പ്പെട്ട
ആളുകള്‍ക്ക് പ്രസ്തുത
വകുപ്പില്‍ നിന്നും
2014 ഏപ്രില്‍ ഒന്നു
മുതല്‍ എത്രപേര്‍ക്ക്
ചികിത്സാ ആനുകൂല്യം
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
ഇതില്‍
മന്ത്രിമാരുടെയും
എം.എല്‍.എ. മാരുടെയും
ശിപാര്ശക്കത്തോടെയുള്ള
അപേക്ഷകള്‍ എത്രയുണ്ട്
എന്നും
ആരുടെയൊക്കെയെന്നും
അതുവച്ച്
അനുവദിച്ചവരുടെ
പേരുവിവരവും അനുവദിച്ച
തുകയും വിശദമാക്കാമോ ?
എസ്.റ്റി.
പ്രൊമാേട്ടര്മാര്
2521.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പാേള്‍ എത്ര
എസ്.റ്റി.
പ്രൊമാേട്ടര്മാര്
ജാേലിചെയ്യുന്നുവെന്ന്
ജില്ലതിരിച്ചു
വ്യക്തമാക്കുമാേ;
(ബി)
എസ്.റ്റി.
പ്രൊമാേട്ടര്മാരെ
തിരഞ്ഞെടുക്കുന്നതിനുള്ള
യാേഗ്യതയും
മാനദണ്ഡങ്ങളും
എന്തെല്ലാമാണ്; ഇത് ഒരു
സ്ഥിരം തസ്തികയാണാേ;
വ്യക്തമാക്കുമാേ;
(സി)
എസ്.റ്റി.
പ്രൊമാേട്ടര്മാര്ക്കു
നിശ്ചയിക്കപ്പെട്ടിട്ടുള്ള
ജാേലി എന്താണ്
ഇവര്‍ക്കു
നിശ്ചയിച്ചിട്ടുള്ള
വേതനം എത്രയെന്ന്
വ്യക്തമാക്കുമാേ;
(ഡി)
പല
എസ്.റ്റി.പ്രൊമാേട്ടര്മാരും
കൃത്യമായ വിവരശേഖരണം
നടത്തി വകുപ്പിനെ
അറിയിക്കാത്തതുമൂലം
ആദിവാസി
സമൂഹങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ?
ജനനി
ജന്മസുരക്ഷ പദ്ധതി
2522.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികളായ
ഗര്‍ഭിണികളെ
സഹായിക്കാന്‍ ആരംഭിച്ച
ജനനി ജന്മസുരക്ഷ പദ്ധതി
പ്രകാരം നാളിതുവരെയായി
എത്ര അപേക്ഷകള്‍
ലഭിച്ചു എന്ന് ജില്ല
തിരിച്ചിട്ടുള്ള വിവരം
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഗര്‍ഭിണികള്‍ക്ക് എത്ര
രൂപയാണ് നല്‍കുന്നത്
എന്ന് വ്യക്തമാക്കാമോ
;
(സി)
ഇതുവരെ
ലഭിച്ച അപേക്ഷിച്ച
എല്ലാവര്ക്കും സഹായം
നല്കാന്
കഴിഞ്ഞിട്ടുണ്ടോ ;
(ഡി)
അപേക്ഷിച്ചവരില്‍
എത്ര പേര്‍ക്ക് ധനസഹായം
നല്കാന് കഴിഞ്ഞു
എന്നും
അപേക്ഷിച്ചവരില്‍ എത്ര
വര്‍ഷം
മുന്പുള്ളവര്ക്ക് വരെ
ധനസഹായം
നല്‍കാനുണ്ടെന്നും ജില്ല
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ ;
(ഇ)
ധനസഹായം
യഥാസമയം ലഭിക്കാതെ
പോഷക ആഹാര കുറവുമൂലം
ഗര്‍ഭിണികളും
ഗര്‍ഭസ്ഥശിശുക്കളും
മരണമടയുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ എത്രപേര്‍
മരണമടഞ്ഞു എന്ന് ജില്ല
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ ;
ആദിവാസി
ഭവന പദ്ധതികള്‍
2523.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി ഊരുകളില്‍ എത്ര
കുടുംബങ്ങള്‍ക്കാണ്
വീടില്ല എന്ന്
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്കെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(ബി)
ഭവനരഹിതരായ
ആദിവാസി കുടുംബങ്ങളെ
സഹായിക്കാന്‍ എന്തു
പദ്ധതികളാണ് ഈ
സര്‍ക്കാര്‍
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഓരോ
ആദിവാസിക്കുടികളിലും
എത്ര വീടുകള്‍ വീതം
നിര്‍മ്മിച്ചു
നല്‍കിയെന്നും ഇതിനായി
എത്ര തുക ചെലവഴിച്ചു
എന്നും വ്യക്തമാക്കുമോ;
(ഡി)
ആദിവാസികളും
ഭവനനിര്‍മ്മാണ പദ്ധതി
പ്രകാരം പണികള്‍
ആരംഭിച്ചതിനു ശേഷം
പൂര്‍ത്തിയാകാതെ
കിടക്കുന്ന വീടുകള്‍
എത്ര വീതമെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ; ഇത്
പൂര്‍ത്തിയാക്കാന്‍
കഴിയാത്തതെന്തെന്നും
ഇതിനുത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കും
കരാറുകാര്‍ക്കുമെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ഇ)
ആദിവാസികളുടെ
ഭവന നിര്‍മ്മാണത്തിനായി
കേന്ദ്ര സര്‍ക്കാരിന്റെ
ഏതെങ്കിലും പദ്ധതികള്‍
നിലവിലുണ്ടോയെന്നും
ഇതുവഴി എത്ര വീടുകളാണ്
പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
വനാവകാശ
നിയമ പ്രകാരം ആദിവാസികൾക്ക്
ഭൂമി നല്‍കുന്നതിന് സ്വീകരിച്ച
നടപടികൾ
2524.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാവകാശ
നിയമപ്രകാരം
ആദിവാസികള്‍ക്ക് ഭൂമി
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഫോറസ്റ്റ് റൈറ്റ്
കമ്മിറ്റി, സബ്
ഡിവിഷണല്‍ കമ്മിറ്റി,
ജില്ലാതല കമ്മിറ്റി,
എസ്റ്റേറ്റ് ലവല്‍
കമ്മിറ്റി എന്നിവ
ഇപ്പോള്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഈ
കമ്മിറ്റികള്‍ എന്നാണ്
പുനഃസംഘടിപ്പിച്ചതെന്ന്
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
കമ്മിറ്റികള്‍ എത്ര
ഭൂമി വിതരണം ചെയ്യാന്‍
ശുപാര്‍ശ
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
അതുപ്രകാരം
വിതരണം ചെയ്ത ഭൂമിയുടെ
വിവരങ്ങള്‍
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
പട്ടുവം
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍
2525.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്
കീഴില്‍ കണ്ണൂര്‍
ജില്ലയിലെ പട്ടുവത്ത്
പ്രവര്‍ത്തിക്കുന്ന
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളില്‍ നിലവില്‍
എത്ര തസ്തികകളുണ്ട്;
എത്ര തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
ഒഴിവുള്ള തസ്തികകളില്‍
നിയമനം നടത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
സ്കൂളിന്റെ അടിസ്ഥാന
സൗകര്യവികസനത്തിനായി
ഇപ്പോള്‍ നടന്നുവരുന്ന
പ്രവൃത്തികളുടെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ?
ആദിവാസി
കോളനികളിലെ
പ്രായപൂര്ത്തിയകാത്തവര്ക്ക്
ബോധവല്‍ക്കരണം
2526.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
കോളനികളില്‍
പ്രായപൂര്‍ത്തിയകാത്തവര്‍
വിവാഹിതരാകുന്നതും
കുട്ടികള്‍
ജനിക്കുന്നതും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
പ്രദേശങ്ങളില്‍
നിന്നുമാണ് ഇത്തരം
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളത്;
(ബി)
ഇത്തരം
കുടുംബങ്ങള്‍ക്ക്
ശാരീരികവും
മാനസികവുമായി പരിരക്ഷ,
പാര്‍പ്പിടം, ആഹാരം
എന്നിവ നല്കാന്
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
മേലില്‍
ഇത്തരം അനാരോഗ്യകരമായ
പ്രവണതകള്‍
ഉണ്ടാകാതിരിക്കാന്‍
കൗണ്‍സലിംഗ് അടക്കമുള്ള
ബോധവല്‍ക്കരണ
പരിപാടികള്‍ തുടങ്ങാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ?
ആദിവാസി
പ്രദേശങ്ങള്‍ക്ക് പ്രത്യേക
പരിരക്ഷ നല്കാന് നടപടി
2527.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ആദിവാസി
പ്രദേശങ്ങള്‍ക്ക്
പ്രത്യേക പരിരക്ഷ
നല്കാന് എന്തെങ്കിലും
പുതിയ പദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്;
എന്തൊക്കെയാണ്
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങളെന്നു
വിശദീകരിക്കാമോ;
(ബി)
ആദിവാസി
ഗ്രാമസഭാ നിയമം (പെന്ന)
നടപ്പാക്കുന്നതിനുള്ള
നീക്കം ഏതു ഘട്ടം
വരെയായി എന്നു
വിശദമാക്കാമോ;
(സി)
ആദിവാസികള്‍ക്ക്
സ്വന്തം ഭൂമി പണയം
വയ്ക്കാന്‍ കഴിയാതെ
പോകുന്ന
സാഹചര്യങ്ങളില്‍ ഇവരുടെ
സാമ്പത്തിക ആവശ്യങ്ങള്‍
നിറവേറ്റുന്നതിനായി
പ്രത്യേക ഭൂപണയ
ബാങ്കുകള്‍
ആദിവാസികേന്ദ്രങ്ങളില്‍
ആരംഭിക്കാന്‍
നീക്കമുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
ആദിവാസി
ആരോഗ്യബോധവല്‍ക്കരണ
പ്രൊമോട്ടര്‍മാര്‍
2528.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്കിടയില്‍
ആരോഗ്യ ബോധവല്‍ക്കരണം
നടത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ആരോഗ്യ
ബോധവല്‍ക്കരണത്തിനായി
പ്രൊമോട്ടര്‍മാരെ
നിയമിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
പ്രൊമോട്ടര്‍മാര്‍ക്ക്
എന്തെല്ലാം
പരിശീലനങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പ്രൊമോട്ടര്‍മാരെ
തെരെഞ്ഞെടുക്കുന്ന രീതി
വിശദമാക്കാമോ?
പ്രാക്തന
ഗോത്ര വര്‍ഗ്ഗ പദ്ധതി
2529.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാക്തന
ഗോത്ര വര്‍ഗ്ഗ
പദ്ധതിയില്‍ ഇതുവരെ
എത്ര രൂപ ചെലവഴിച്ചു;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
കിണര്‍ നിര്‍മ്മിച്ച്
വെള്ളം സംഭരിച്ച്
പ്രകൃതിദത്ത
ഉറവിടത്തില്‍ നിന്നും
വെള്ളം വിതരണം
ചെയ്യുന്ന പദ്ധതി
നടപ്പാക്കിയത് ഏതെല്ലാം
ഊരിലാണ്; ഓരോസ്ഥലത്തും
എത്ര രൂപ ചെലവായെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രാക്തന
ഗോത്ര പദ്ധതിയുടെ
ഭാഗമായി
അട്ടപ്പാടിയില്‍ മാത്രം
എത്ര രൂപ ചെലവഴിച്ചു; ഈ
പദ്ധതിയുടെ ഭാഗമായി
അട്ടപ്പാടിയിലെ
ഏതെല്ലാം ഊരുകളില്‍
എത്ര വീടുകള്‍
നിര്‍മ്മിക്കാന്‍
പദ്ധതിയിട്ടു; അതില്‍
പൂര്‍ത്തീകരിച്ചത്
എത്ര;
പൂര്‍ത്തീകരിക്കാത്തത്
എത്ര;വിശദാംശം നല്‍കുമോ;
(ഡി)
അട്ടപ്പാടിയില്‍
മറ്റെന്തെല്ലാം
കാര്യങ്ങള്‍ക്കാണ്
പദ്ധതിയുടെ ഫണ്ട്
ചെലവഴിച്ചത്;
ഓരോന്നിനും എത്ര രൂപ
ചെലവഴിച്ചുവെന്ന്
അറിയിക്കുമോ?
ട്രൈബല്‍
പ്രൊമോട്ടര്‍മാരുടെ സേവനം
2530.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ വികസന
പദ്ധതികളുടെ ഫലങ്ങള്‍
ഗുണഭോക്താക്കളില്‍
എത്തിക്കാന്‍ ഏതെല്ലാം
ജില്ലകളിലാണ് ട്രൈബല്‍
പ്രൊമോട്ടര്‍മാരുടെ
സേവനം
ലഭ്യമായിട്ടുള്ളതെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രൊമോട്ടര്‍മാരായി
പ്രവര്ത്തിക്കന്നവര്ക്ക്
നിലവില്‍ എന്തെല്ലാം
ആനുകൂല്യങ്ങളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവര്‍ക്ക്
ഓണറേറിയവും
യാത്രാബത്തയും
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രമോട്ടര്‍മാരെ
സര്‍ക്കാര്‍
ജീവനക്കാരായി
പരിഗണിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പൂക്കോട്
എം.ആര്.എസ് കെട്ടിട
നിര്‍മ്മാണത്തിന്റെ പുരോഗതി
2531.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂക്കോട്
എം.ആര്.എസ്. കെട്ടിട
നിര്‍മ്മാണത്തിന്റെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
കെട്ടിടത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എന്നേയ്ക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
ഹാംലെറ്റ്
വികസന പദ്ധതിയുമായി
ബന്ധപ്പെട്ട ഉത്തരവുകള്‍
2532.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹാംലെറ്റ് വികസന
പദ്ധതിയുമായി
ബന്ധപ്പെട്ട് എത്ര
സര്‍ക്കാര്‍
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ട്;
ആയതിന്റെ ഓരോ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
ഹാംലെറ്റ്
വികസന പദ്ധതികളുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട്
പട്ടികവര്‍ഗ്ഗ വികസന
വകുപ്പു ഡയറക്ടര്‍
പ്രിന്‍സിപ്പല്‍
സെക്രട്ടറിയ്ക്കു
നല്കിയ കത്തുകളുടെ ഓരോ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(സി)
ഹാംലെറ്റ്
വികസന പദ്ധതി
നടത്തിപ്പുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഇറക്കിയ
ഉത്തരവുകളിലെ
സൂചനകളില്‍
പരാമര്‍ശിക്കപ്പെട്ടിട്ടുളള
ഡയറക്ടറുടെ കത്തുകളുടെ
ഓരോ പകര്‍പ്പുകള്‍ വീതം
ലഭ്യമാക്കാമോ?
അട്ടപ്പാടി
വാലി ഇറിഗേഷന്‍ പദ്ധതിയുടെ
ഭാഗമായി കുടിയിറക്കപ്പെട്ട
ആദിവാസി കുടുംബങ്ങള്‍
2533.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
വാലി ഇറിഗേഷന്‍
പദ്ധതിയുടെ ഭാഗമായി
എത്ര ആദിവാസി
കുടുംബങ്ങളെ
കുടിയിറക്കി;
കുടിയിറക്കപ്പെട്ട
ആദിവാസി കുടുംബങ്ങളുടെ
എത്ര ഏക്കര്‍ ഭൂമിയാണ്
ഏറ്റെടുത്തത്;
(ബി)
ഇവരില്‍
എത്ര കുടുംബങ്ങളെ
പുനരധിവസിപ്പിച്ചു;
എത്ര പേര്‍ക്ക്
നഷ്ടപരിഹാരം നല്കി;
(സി)
പദ്ധതിയുടെ
ഇപ്പോഴത്തെ
അവസ്ഥയെന്താണ് എന്ന്
വ്യക്തമാക്കുമോ?
അട്ടപ്പാടി
പാക്കേജ്
2534.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
പ്രഖ്യാപിച്ച
അട്ടപ്പാടി
പാക്കേജിന്റെ വിശദവിവരം
നല്‍കുമോ; ആയത്
നടപ്പിലാക്കുന്നതില്‍
സര്‍ക്കാരിന് വീഴ്ച
പറ്റിയതായി
അംഗീകരിക്കുന്നുവെന്ന
മാദ്ധ്യമ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
കാര്യങ്ങളിലാണ്
സര്‍ക്കാരിന് വീഴ്ച
പറ്റിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
അട്ടപ്പാടിയില്‍
തുടരെത്തുടരെ നടക്കുന്ന
ശിശുമരണത്തിനെതിരെ
നടന്ന സമരത്തിന്റെ
പശ്ചാത്തലത്തില്‍
സര്‍ക്കാര്‍ അംഗീകരിച്ച
പാക്കേജ്
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
പാക്കേജ്
നടപ്പിലാക്കുന്നതിന്
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിന് നേതൃത്വം
നല്കാന് പ്രസ്തുത
വകുപ്പിന് തനതായ ഒരു
പ്രോജക്ട് ഓഫീസ്
ഇല്ലെന്നുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കും
എന്നുപറയുന്നതല്ലാതെ ഈ
പ്രശ്നത്തില്‍ പരിഹാരം
കാണുന്നതിനും പ്രോജക്ട്
ഓഫീസ്
(ട്രൈബല്‍)ആരംഭിക്കുന്നതിനും
പ്രഖ്യാപനം വിട്ട്
ആത്മാര്‍ത്ഥമായ നടപടി
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്റെ ഉന്നമനം
2535.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ആകെ
പട്ടികവര്‍ഗ്ഗ ജനസംഖ്യ,
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ എന്നിവ
സംബന്ധിച്ച പഞ്ചായത്ത്
തിരിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്റെ
ഉന്നമനത്തിനായി
ജില്ലയില്‍ എത്ര
ട്രൈബല്‍
എക്സ്റ്റന്‍ഷന്‍
ഓഫീസര്മാരാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ജില്ലയിലെ
മാറാട്ടി വിഭാഗം കൂടി
പട്ടികവര്‍ഗ്ഗ
ലിസ്റ്റില്‍
ഉള്‍പ്പെട്ട
സാഹചര്യത്തില്‍
ട്രൈബല്‍
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍മാരുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ജനസംഖ്യാനുപാതികമായി
ജില്ലയിലെ
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന് ലഭിക്കേണ്ട
അര്‍ഹമായ ഫണ്ട്
ലഭിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കാസര്‍കാേട്
ജില്ലയിലെ പട്ടികവര്‍ഗ്ഗ
കാേളനികൾ
2536.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കാേട്
ജില്ലയില്‍ ആകെ എത്ര
പട്ടികവര്‍ഗ്ഗ
കാേളനികളാണുള്ളതെന്ന്
പഞ്ചായത്തു തിരിച്ച
കണക്കുകള്‍
ലഭ്യമാക്കാമാേ;
(ബി)
ജില്ലയിലെ
ആകെ
പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍,
ആകെ ജനസംഖ്യ എന്നിവ
സംബന്ധിച്ച പഞ്ചായത്തു
തിരിച്ച കണക്കുകള്‍
വിശദമാക്കാമാേ;
(സി)
ഇതില്‍
സ്വന്തമായി
കെെവശഭൂമിയുള്ള
കുടുംബങ്ങള്‍
എത്രയെന്ന് പഞ്ചായത്തു
തിരിച്ച കണക്കുകള്‍
ലഭ്യമാക്കാമാേ;
(ഡി)
കെെവശമിരിക്കുന്ന
ഭൂമിക്ക്
പട്ടയമില്ലാത്ത
കുടുംബങ്ങള്‍
എത്രയുണ്ടെന്ന്
പഞ്ചായത്തു തിരിച്ച
കണക്കുകള്‍
വിശദമാക്കാമാേ;
(ഇ)
ഭൂമി
പതിച്ചുനല്‍കുന്നതിനു
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍,
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
പറമ്പിക്കുളം
കുരിയാര്‍കുറ്റി കാേളനിയിലെ
ഭവനപദ്ധതി
2537.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പറമ്പിക്കുളം
കുരിയാര്‍കുറ്റി
കാേളനിയിലെ
ഭവനപദ്ധതിയുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച
വിശദാംശം നല്കുമാേ;
(ബി)
കുരിയാര്‍കുറ്റി
കാേളനിയില് നിലവില്‍
എത്ര വീടുകളാണ്
അനുവദിച്ചിട്ടുള്ളത്,
എത്രയെണ്ണം
പൂര്‍ത്തീകരിച്ചു,
ഇതിനായി അനുവദിച്ച
ഫണ്ട് എന്നിവ
സംബന്ധിച്ച വിശദാംശം
നല്കുമാേ?
പട്ടികവര്‍ഗ്ഗ
ക്ഷേമ പദ്ധതികള്‍
2538.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
പി.ഉബൈദുള്ള
,,
കെ.മുഹമ്മദുണ്ണി ഹാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി
ആവിഷ്കരിച്ചു
നടപ്പാക്കുന്ന
പദ്ധതികളുടെ നടത്തിപ്പ്
മോണിറ്റര്‍ ചെയ്യാന്‍
നിലവിലുള്ള സംവിധാനം
എന്താണെന്ന്
വിശദമാക്കുമോ;
(ബി)
2013-14
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍
പട്ടികവര്‍ഗ്ഗ
ക്ഷേമത്തിനായുള്ള
ഏതൊക്കെ പുതിയ
പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിരുന്നത്
എന്നതിന്റെ വിശദവിവരം
നല്‍കാമോ;
(സി)
ഇവയില്‍
എത്ര പദ്ധതികള്‍
നടപ്പാക്കിയെന്നും,
എന്തൊക്കെ പ്രയോജനങ്ങൾ
ഉണ്ടായെന്നും
വെളിപ്പെടുത്തുമോ?
സ്റ്റുഡന്റ്സ്
ഹെല്‍ത്ത് എഡ്യൂക്കേഷന്‍
പ്രൊമോട്ടര്‍ പദ്ധതി
2539.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
കെ.അച്ചുതന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റുഡന്റ്സ്
ഹെല്‍ത്ത്
എഡ്യൂക്കേഷന്‍
പ്രൊമോട്ടര്‍
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ബി)
പട്ടികവര്‍ഗ്ഗ
കോളനികളിലും ആദിവാസി
വിദ്യാര്‍ത്ഥികള്‍ക്കിടയിലും
ആരോഗ്യ ശുചിത്വ
ബോധവല്‍ക്കരണം
നടത്തുവാന്‍
എന്തെല്ലാമാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
ഏതെല്ലാം ഏജന്‍സികളാണ്
സഹകരിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
ആരെയൊക്കെയാണ്
ചുമതലപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഇ)
പ്രസ്തുത
പദ്ധതി എന്ന് മുതല്‍
നടപ്പാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്എന്ന്
വ്യക്തമാക്കുമോ?
ഗോത്രവര്‍ഗ്ഗ
ഗ്രാമങ്ങളില്‍ ഹാംലറ്റ്
ഡെവലപ്മെന്റ് പദ്ധതി
2540.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരഞ്ഞെടുത്ത
ഗോത്രവര്‍ഗ്ഗ
ഗ്രാമങ്ങളില്‍ ഹാംലറ്റ്
ഡെവലപ്മെന്റ് പദ്ധതി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദ്യേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ആനുകൂല്യങ്ങളും
സേവനങ്ങളുമാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതി
രൂപീകരണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ഫര്‍ണിച്ചര്‍
2541.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
റ്റി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ഫര്‍ണിച്ചര്‍
നല്‍കാനുള്ള പദ്ധതിക്ക്
രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതിനായി
സഹകരിക്കുന്നത്;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
എന്‍.ജി.ഒ.കള്‍ക്കു കെെമാറിയ
പദ്ധതികൾ
2542.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടിക വർഗ വകുപ്പിന്റെ
ഏതെല്ലാം പദ്ധതികളാണ്
എന്‍.ജി.ഒ.കള്‍ക്കു
കെെമാറി
നല്‍കിയിട്ടുള്ളത്;
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവുകളുടെ
പകര്‍പ്പുകള്‍ സഹിതം
വിശദവിവരം നല്കുമാേ;
എത്ര കാേടി രൂപയുടെ
പദ്ധതികളാണു
നല്‍കിയിട്ടുള്ളത്;
(ബി)
ഇപ്രകാരം
ഉത്തരവു
നല്കുവാനുണ്ടായ
കാരണങ്ങള്‍
വ്യക്തമാക്കുമാേ;
(സി)
ഇതില്‍
ഭവനനിര്‍മ്മാണപദ്ധതികള്‍
ഏതെങ്കിലും
എന്‍.ജി.ഒ.കള്‍ക്കു
നല്‍കിയിട്ടുണ്ടാേ;
എങ്കില്‍, പദ്ധതി
നല്കിയ സംഘടന,
നല്‍കിയിട്ടുള്ള തുക
എന്നിവയുള്‍പ്പെടെ
വിശദവിവരം നല്കുമാേ?
പട്ടിക
വ൪ഗ ക്ഷേമത്തിനായി 2013-14
വ൪ഷത്തെ ബഡ്ജറ്റില്‍
വകയിരുത്തിയ തുക
2543.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വ൪ഗ ക്ഷേമത്തിനായി
2013-14 വ൪ഷത്തെ
ബഡ്ജറ്റില്‍ എത്ര
തുകയാണ്
വകയിരുത്തിയിരുന്നതെന്ന്
അറിയിക്കുമോ;
(ബി)
എന്തെല്ലാം
പ്രവ൪ത്തനങ്ങള്ക്കായിരുന്നു
പ്രസ്തുത തുക
വകയിരുത്തിയിരുന്നതെന്ന്
വിശദമാക്കാമോ;
(സി)
2013
- 14 സാമ്പത്തിക വ൪ഷം
അവസാനിച്ചപ്പോള്‍ എത്ര
തുകയാണ് പ്രസ്തുത
ഇനത്തില്‍
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ?
യുവജന
കമ്മീഷന്
2544.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജന കമ്മീഷന്
പ്രവര്‍ത്തിയ്ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ യുവജന
കമ്മിഷന് നിലവില്‍
വന്ന ഉത്തരവ് ഇറങ്ങിയ
തീയതി എന്നാണെന്നും,
യുവജന കമ്മീഷന്റെ ഘടന
എന്താണെന്നും
വ്യക്തമാക്കാമോ
(ബി)
യുവജന
കമ്മീഷന്റെ ഭാരവാഹികള്‍
ആരൊക്കെയാണെന്നും ഈ
സമിതിയുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
പ്ലാന്‍, നോണ്‍-പ്ലാന്‍
പദ്ധതികളില്‍
ഉള്‍പ്പെടുത്തി
സാമ്പത്തിക സഹായം
അനുവദിച്ചിട്ടുണ്ടോയെന്നും,
ഉണ്ടെങ്കില്‍ എത്ര തുക
വീതമാണ്
അനുവദിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ?
യൂത്ത്
സെന്ററുകള്‍
2545.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
പദ്ധതികള്‍
ജനകീയമാക്കുന്നതിനും
താഴെ തട്ടിലേക്ക്
പ്രയോജനം
ലഭിക്കുന്നതിനുമായി
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്ത്
എത്ര യൂത്ത്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവയുടെ ഇപ്പോഴത്തെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
യൂത്ത്
സെന്ററുകളുടെ പ്രവൃത്തി
ജില്ലാ - സംസ്ഥാന
തലത്തില്‍
ഏകോപിപ്പിക്കുന്നതിനും
വിപുലീകരിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
യുവസംരംഭക
സംഗമം
2546.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
ഹൈബി ഈഡന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനബോര്‍ഡിന്റെ
നേതൃത്വത്തില്‍
യുവസംരംഭക സംഗമം
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
ഇതുവഴി
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
സംഗമത്തില്‍ ചര്‍ച്ച
ചെയ്തത്;
(ഡി)
ഇതിന്മേല്
എന്തെല്ലാം
തുടര്‍നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
പുനര്‍ജനി
പദ്ധതി
2547.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡിന്റെ
നേതൃത്വത്തില്‍
പുനര്‍ജനി പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
ആശുപത്രികളിലെ കേടായ
ഉപകരണങ്ങളുടെ
അറ്റകുറ്റപണി
ചെയ്യുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
യുവജനക്ഷേമ
ബോര്‍ഡ് - പദ്ധതികളും ചെലവുകളും
2548.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡിന്റെ
നേതൃത്വത്തില്‍
2012-13, 2013-14,2014-
കാലയളവില്‍ എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കിയത് എന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
പരിപാടിക്കും ചെലവായ
തുക എത്രയാണെന്നും
ഗുണഭോക്താക്കള്‍
എത്രയാണെന്നും
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പുതുതായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
തൃശൂര്‍
മൃഗശാല
2549.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
മൃഗശാല
പുത്തൂരിലേയ്ക്ക്
മാറ്റി
സ്ഥാപിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
അറിയിക്കുമോ;
(ബി)
പ്രസ്തുത മൃഗശാല മാറ്റി
സ്ഥാപിക്കുന്നതിന്
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എപ്പോഴേക്ക് മാറ്റി
സ്ഥാപിക്കാന്‍ കഴിയും
എന്ന് അറിയിക്കുമോ?
തിരുവനന്തപുരം
മൃഗശാലയിലെ അനക്കോണ്ട പാമ്പുകൾ
2550.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മൃഗശാലയില്‍ അനക്കോണ്ട
പാമ്പുകളെ
കൂടുകളിലേയ്ക്ക്
തുറന്നുവിടാന്‍ ടി
മൃഗശാലയിലെ
ജീവനക്കാരല്ലാത്ത
ആരുടെയെങ്കിലും സേവനം
തേടിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവരുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
ഇക്കാര്യത്തിന്
സര്‍ക്കാരില്‍നിന്ന്
അനുമതി
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
സര്ക്കാരനുമതിയില്ലാതെ
ജീവനക്കാരനല്ലാത്ത
ഒരാളെക്കൊണ്ട് പ്രസ്തുത
കൃത്യം
നിര്വ്വഹിപ്പിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്?