പുതിയ
വൈദ്യുത പദ്ധതികള്‍
2239.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉല്‍പ്പാദനത്തിന് പുതിയ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
പദ്ധതികളാണ് പുതുതായി
ആസൂത്രണം
ചെയ്തിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
വൈദ്യുതി ബോര്‍ഡ്
2240.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോർഡ് നിലവിൽ ബോർഡ്
ആയാണോ അതോ കമ്പനി ആയാണോ
പ്രവര്‍ത്തിക്കുന്നത് -
വ്യക്തമാക്കാമോ; കമ്പനി
ആക്കിയിട്ടുണ്ടെങ്കില്‍
ഉത്തരവ് തീയതി; ഏതൊക്കെ
ഭാഗങ്ങളായാണ് ബോര്‍ഡ്
വിഭജിച്ചിട്ടുളളത്എന്നിവ
വ്യക്തമാക്കുമോ ;
(ബി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പുതിയ ഏതെങ്കിലും
വൈദ്യുത പദ്ധതി
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
നിലവിൽ
വൈദ്യുതി ബോര്‍ഡ്
ലാഭത്തിലാണോ
പ്രവര്‍ത്തിക്കുന്നതെന്നു
അറിയിക്കുമോ ?
വൈദ്യുതി ചാര്‍ജ്
കുടിശ്ശികയും ഡെപ്പോസിറ്റ്
തുകയും
2241.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉപഭോക്താക്കളില്‍
നിന്നും ഡെപ്പോസിറ്റായി
എത്ര തുക വൈദ്യുതി
ബോര്‍ഡ്
പിരിച്ചെടുത്തിട്ടുണ്ട്;വ്യക്തമാക്കുമോ;
(ബി)
വിവിധ
കേസുകളില്‍പ്പെട്ട്
എത്ര തുക
പിരിച്ചെടുക്കാന്‍
കഴിയാതായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ വിവിധ
വകുപ്പുകള്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
എന്നിവിടങ്ങളില്‍
നിന്നും എത്ര തുക
പിരിഞ്ഞു
കിട്ടാനുണ്ടെന്ന്
വെളിപ്പെടുത്തുമോ?
ജാേലിക്കിടെ അപകടത്തില്‍
മരിച്ച വെെദ്യുതി
കരാര്ത്താെഴിലാളികള്
2242.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
മൂന്നുവര്‍ഷത്തിനകം
സംസ്ഥാനത്ത് എത്ര
വെെദ്യുതി
കരാര്ത്താെഴിലാളികള്
ജാേലിക്കിടെ
അപകടത്തില്‍
മരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമാേ;
(ബി)
ഇവരുടെ
കുടുംബാംഗങ്ങള്‍ക്കു
നഷ്ടപരിഹാരം
നല്കിയിട്ടുണ്ടെങ്കില്
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കെ.
എസ്. ഇ. ബി. യുടെ കേന്ദ്രീകൃത
കോള്‍ സെന്ററും ഡേറ്റാ
സെന്ററും
2243.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി. യുടെ
കേന്ദ്രീകൃത കോള്‍
സെന്ററും ഡേറ്റാ
സെന്ററും പ്രവര്‍ത്തന
സജ്ജമായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
എന്തെല്ലാം
കേന്ദ്ര സഹായങ്ങളാണ്
ഇതിന് ലഭിക്കുന്നത്;
(ഡി)
ഉപഭോക്താക്കള്‍ക്ക്
എന്തെല്ലാം സൗകര്യമാണ്
ഇതില്‍
ഒരുക്കിയിരിക്കുന്നത്?
കെ.എസ്.ഇ.ബി
യുടെ ഇലക്ട്രിക് മീറ്ററുകള്‍
2244.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ക്ക് ആവശ്യമായ
ഇലക്ട്രിക് മീറ്ററുകള്‍
ഇപ്പോള്‍ ഏത്
സ്ഥാപനത്തില്‍ നിന്നാണ്
വാങ്ങുന്നത്;
(ബി)
സിംഗിള്‍
ഫേസ് ഗാര്‍ഹിക കണക്ഷന്
കെ.എസ്.ഇ.ബി നല്കുന്ന
മീറ്ററുകള്‍
വാങ്ങുന്നത് ഓരോന്നിനും
എത്ര രൂപയ്ക്കാണ്;
(സി)
ഉപഭോക്താക്കളില്‍
നിന്നും പ്രതിമാസം എത്ര
രൂപയാണ് മീറ്റര്‍
വാടകയായി ഈടാക്കുന്നത്?
കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ ജീവനക്കാര്‍
2245.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍ എത്ര
സ്ഥിരം ജീവനക്കാരുണ്ട്;
മേല്‍ ജീവനക്കാരുടെ
തസ്തിക പ്രത്യേകമായി
കാണിച്ച് അനുവദനീയ
തസ്തിക, നിലവില്‍ ജോലി
നോക്കുന്നവരുടെ എണ്ണം,
ഒഴിവായിക്കിടക്കുന്ന
തസ്തിക എന്നിവയുടെ
എണ്ണം വ്യക്തമാക്കുമോ;
(ബി)
വിതരണരംഗം,
ഉല്പാദനരംഗം,
പ്രസരണരംഗം എന്നീ
മൂന്ന് വിഭാഗങ്ങളില്‍
ഓരോ വിഭാഗങ്ങളിലും
എത്ര ജിവനക്കാര്‍ വീതം
ജോലി
നോക്കുന്നുവെന്ന്
അറിയിക്കുമോ; മേല്‍
ജീവനക്കാരുടെ തസ്തിക
തിരിച്ചുള്ള എണ്ണം
വ്യക്തമാക്കുമോ;
(സി)
പ്രസരണ
രംഗത്ത് സബ്
സ്റ്റേഷനുകളില്‍ വിവിധ
തസ്തികകളിലായി എത്ര
ജീവനക്കാര്‍ കരാര്‍
അടിസ്ഥാനത്തില്‍ ജോലി
നോക്കുന്നുണ്ട്;
(ഡി)
സംസ്ഥാനത്തെ
വിവിധ സബ്
സ്റ്റേഷനുകളില്‍ സ്ഥിരം
ജീവനക്കാരായ എത്ര
ഓപ്പറേറ്റര്‍മാര്‍,
ഷിഫ്റ്റ്
അസിസ്റ്റന്റുമാര്‍
എന്നിവര്‍ ജോലി
നോക്കുന്നുണ്ട്; എത്ര
ജീവനക്കാര്‍ കരാര്‍
അടിസ്ഥാനത്തില്‍
ഓപ്പറേറ്റര്‍മാരായും
ഷിഫ്റ്റ്
അസിസ്റ്റന്റുമാരായും
ജോലി ചെയ്യുന്നുവെന്ന്
അറിയിക്കുമോ?
കെ.എസ്.ഇ.ബി.യിലെ
ആശ്രിത നിയമനം
2246.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യിലെ
ആശ്രിത നിയമനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ജനറേഷന്
ഡിവിഷന് മസ്ദൂര്‍
ആയിരിക്കെ മരണപ്പെട്ട
കെ.പി. രാജന്റെ സഹോദരി
ശ്രീമതി കെ. പി.
തങ്കമ്മ, മുതിയാട്ടുചിറ
വീട്, മേതല,
അശമന്നൂര്‍, എറണാകുളം
സമര്‍പ്പിച്ച അപേക്ഷ
നിരസിച്ചത്
സര്‍ക്കാര്‍
മനസിലാക്കിയിട്ടുണ്ടോ;
(സി)
അപേക്ഷ
നിരസിച്ച ശേഷം
ഭര്‍ത്താവ് മരണപ്പെട്ട
ഇവര്‍ വീണ്ടും
സമര്‍പ്പിച്ച അപേക്ഷ
പരിഗണിച്ച് ജോലി
നല്കാന് നടപടി
സ്വീകരിക്കുമോ ?
കെ.എസ്.ഇ.ബി.യിലെ
ഒഴിവുകള്‍
2247.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
മസ്ദൂര്‍
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളാണ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍
ബാക്കിയുള്ളതെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ ;
(സി)
ലൈന്മാന്,
ഓവര്‍സീയര്‍, സബ്ബ്
എഞ്ചിനീയര്‍,
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
അറിയിക്കുമോ ; ഇതില്‍
എത്ര എണ്ണം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന് ഇനം
തിരിച്ച് അറിയിക്കുമോ ;
(ഡി)
ഒഴിവുള്ള
തസ്തികകളില്‍
പ്രെമോഷന് നടത്താനും
ഒഴിവ് പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാനും അടിയന്തര
നടപടി സ്വീകരിക്കുമോ ?
എല്‍.ഇ.ഡി.
ബള്‍ബുകള്‍
2248.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്‍.ഇ.ഡി. ബള്‍ബുകള്‍
ഉപയോഗിക്കുന്നത്
ഊര്‍ജ്ജ ഉപഭോഗം
കുറയ്ക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
എല്‍.ഇ.ഡി. ബള്‍ബുകളുടെ
വ്യാപനത്തിന്
എന്തെങ്കിലും പ്രത്യേക
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലായെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ?
ഉപയോഗ
ശൂന്യമായ സി.എഫ്. ലാമ്പുകള്‍
2249.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപയോഗ
ശൂന്യമായ സി.എഫ്.
ലാമ്പുകള്‍ അലക്ഷ്യമായി
കൈകാര്യം
ചെയ്യുന്നതിലൂടെ
അതിലടങ്ങിയിരിക്കുന്ന
മെര്‍ക്കുറി വായുവിലും
വെള്ളത്തിലും കലര്‍ന്ന്
ഉണ്ടാകുന്ന
പരിസരമലിനീകരണം
തടയുന്നതിനായി ഉപയോഗ
ശൂന്യമായ സി.എഫ്.
ലാമ്പുകള്‍
സുരക്ഷിതമായി
നശിപ്പിക്കുന്നതിനുള്ള
പദ്ധതിക്കുള്ള രൂപരേഖ
എനര്‍ജി മാനേജ്മെന്റ്
സെന്റര്‍
തയ്യാറാക്കിയിട്ടുണ്ടോ
;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
പുതിയ
വൈദ്യുതി ഉല്‍പ്പാദന
പദ്ധതികള്‍
2250.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം പുതിയ
വൈദ്യുതി ഉല്‍പ്പാദന
പദ്ധതികളാണ് കമ്മീഷന്
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
എങ്കില്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ?
വൈക്കം
നിയോജക മണ്ഡല പരിധിയില്‍
വരുന്ന വൈദ്യുതി ഓഫീസുകളുടെ
പ്രവർത്തനം
2251.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈക്കം
നിയോജക മണ്ഡല
പരിധിയില്‍ വരുന്ന
വൈദ്യുതി
ഉപഭോക്താക്കളുമായി
ബന്ധപ്പെട്ട സെക്ഷന്‍
ഓഫീസുകള്‍
ഏതൊക്കെയെന്നും, ഓരോ
സെക്ഷന്‍ ഓഫീസുകള്‍ക്ക്
കീഴിലും എത്ര
ഉപഭോക്താക്കള്‍
വീതമുണ്ടെന്നും,
ഏതെങ്കിലും സെക്ഷന്‍
ഓഫീസുകള്‍ക്ക് കീഴില്‍
സബ് എഞ്ചിനീയര്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്നും വ്യക്തമാക്കുമോ;
(ബി)
വൈക്കം
നിയോജക മണ്ഡലത്തില്‍
മുമ്പ്
പ്രവര്‍ത്തിച്ചിരുന്ന
ഏതെങ്കിലും സബ്
എഞ്ചിനീയര്‍ ഓഫീസ്
നിറുത്തലാക്കിയിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
കാരണം എന്തെന്നും
വ്യക്തമാക്കുമോ;
(സി)
വൈക്കം
നിയോജക മണ്ഡലവുമായി
ബന്ധപ്പെട്ട സെക്ഷന്‍
ഓഫീസുകള്‍ക്കു കീഴില്‍
എത്ര കി.മീ. വീതം 11
K.V. ലൈനുകളും LT
ലൈനുകളും ഉണ്ടെന്നും
ഓരോ സെക്ഷന്‍ ഓഫീസും
കവര്‍ ചെയ്യുന്ന സ്ഥലം
എത്രത്തോളമുണ്ടെന്നും
വെളിപ്പെടുത്തുമോ;
(ഡി)
വൈക്കം
നിയോജക മണ്ഡലത്തിലെ
ഉപഭോക്താക്കളുമായി
ബന്ധപ്പെട്ട സെക്ഷന്‍
ഓഫീസുകളിലെ
ജീവനക്കാരുടെ തസ്തിക
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കുമോ;
(ഇ)
വൈക്കം
നിയോജക മണ്ഡലവുമായി
ബന്ധപ്പെട്ട സെക്ഷന്‍
ഓഫീസുകളില്‍ കഴിഞ്ഞ 3
വര്‍ഷങ്ങളില്‍
ഉപഭോക്താക്കളുടെ
എണ്ണത്തിലുണ്ടായ
വര്‍ദ്ധന, വര്‍ഷവും
ശതമാനവും തിരിച്ച്
വ്യക്തമാക്കുമോ;
(എഫ്)
ഉപഭോക്താക്കളുടെ
വര്‍ദ്ധനവിനനുസരിച്ച്
ഏതെങ്കിലും
സ്ഥലങ്ങളില്‍
ജീവനക്കാരുടെ
എണ്ണത്തില്‍ വര്‍ദ്ധന
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വസ്തുതകള്‍
വെളിപ്പെടുത്തുമോ?
രാജീവ്
ഗാന്ധി ഗ്രാമീണ വിദ്യൂത്
യോജന -കരാറുകാര്‍ക്ക്
കുടിശ്ശിക
2252.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജീവ്
ഗാന്ധി ഗ്രാമീണ
വിദ്യൂത് യോജന പ്രകാരം
നിര്‍മ്മാണം നടത്തിയ
കരാറുകാര്‍ക്ക് എത്ര
കാലയളവിലെ തുക
നല്‍കാനുണ്ടായിരുന്നു;എത്ര
തുക കുടിശ്ശിക ആയി
ഉണ്ടായിരുന്നു;
(ബി)
പ്രസ്തുത
തുക കേന്ദ്ര
സര്‍ക്കാര്‍
മുന്‍കൂറായി സംസ്ഥാന
വൈദ്യുതി ബോര്‍ഡിന്
അനുവദിച്ചിരുന്നോ;
(സി)
പ്രസ്തുത
തുക കരാറുകാര്‍ക്ക്
വിതരണം ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
പാറശാല
താലൂക്ക് ആശുപത്രിയില്‍
വൈദ്യുതി തടസ്സം ഒഴിവാക്കുവാൻ
നടപടി
2253.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാറശാല
താലൂക്ക് ആശുപത്രിയില്‍
വൈദ്യുതി യഥാസമയം
ലഭിക്കാത്തതിനാല്‍
ഓപ്പറേഷനും മറ്റും
തടസ്സം ഉണ്ടാകുകയും
ആശുപത്രിയുടെ
പ്രവര്‍ത്തനം തന്നെ
താറുമാറാകുകയും
ചെയ്യുന്നതിനാല്‍ ലോഡ്
ഷെഡിംഗ് സമയത്തും
മറ്റും കറന്റ് കട്ട്
ഒഴിവാക്കുന്നതിനുവേണ്ടി
പാറശാല സബ്
സ്റ്റേഷനില്‍ പാറശാല
ആശുപത്രിക്കുവേണ്ടി ഒരു
പുതിയ ഫീഡര്‍ ലൈന്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
കാവാലം
സബ്സ്റ്റേഷന് നിര്‍മ്മാണം
2254.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാവാലം
സബ്സ്റ്റേഷന്
നിര്‍മ്മാണത്തിന് സ്ഥലം
ഏറ്റെടുക്കുന്നത്
ഉള്‍പ്പെടെ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ലാഭപ്രഭ
പദ്ധതി
2255.
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉപഭോഗം കുറയ്ക്കുവാന്‍
എന്തെല്ലാം
പ്രോത്സാഹനങ്ങളും
സമ്മാനപദ്ധതികളുമാണ്
ലാഭപ്രഭ പദ്ധതിയില്‍
വിഭാവനം
ചെയ്തിരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി മുഖേന എത്ര
യൂണിറ്റ് വൈദ്യുതിയുടെ
ഉപഭോഗം കുറയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതി മുഖേന
സമ്മാനങ്ങള്‍
നല്കുവാന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ?
കൊല്ലം
പരവൂരില്‍ ഇലക്ട്രിക്കല്‍ സബ്
ഡിവിഷന് ഓഫീസ്
2256.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ പരവൂരില്‍
മുമ്പ് ഇലക്ട്രിക്കല്‍
സബ് ഡിവിഷന് ഓഫീസ്
ഉണ്ടായിരുന്നത്
സാങ്കേതിക കാരണങ്ങളാല്‍
നിറുത്തല്‍ ചെയ്തത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഇലക്ട്രിക്കല്‍ സബ്
ഡിവിഷന് ഓഫീസ്
ഇല്ലാത്ത നഗരസഭകള്‍
ഉണ്ടോ; വിശദാംശം
അറിയിക്കുമോ;
(സി)
ഇലക്ട്രിക്കല്‍
സബ് ഡിവിഷന് ഓഫീസ്
ഇല്ലാത്ത
മുനിസിപ്പാലിറ്റി എന്ന
നിലയില്‍ പരവൂര്‍
ഇലക്ട്രിക്കല്‍
സെക്ഷന്‍, പൂതക്കുളം
ഇലക്ട്രിക്കല്‍
സെക്ഷന്‍ എന്നിവ
ചേര്‍ത്ത് പരവൂരില്‍
പുതിയ ഇലക്ട്രിക്കല്‍
സബ് ഡിവിഷന് ഓഫീസ്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ഊര്‍ജ്ജ
പ്രതിസന്ധിയും സൗരോര്‍ജ്ജ
പാനലും
2257.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
പ്രതിസന്ധി
രൂക്ഷമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വിശദമാക്കുമോ;
(ബി)
സൗരോര്‍ജ്ജ
സംസ്കാരം
വളര്‍ത്തുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ; പുതുതായി
നിര്‍മ്മിക്കുന്ന
വീടുകളില്‍ സൗരോര്‍ജ്ജ
പാനല്‍
നിര്‍ബന്ധമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
വ്യക്തമാക്കുമോ;
(സി)
സൗരോര്‍ജ്ജം
കൂടുതലായി
ഉപയോഗിക്കാവുന്ന
മേഖലകള്‍
കണ്ടെത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ചെലവ്
കുറഞ്ഞ സൗരോര്‍ജ്ജ
പാനലുകള്‍
ഉല്പാദിപ്പിക്കുന്നതിനുളള
സാങ്കേതിക വിദ്യ
വികസിപ്പിക്കുന്നതിന്
പദ്ധതി ഉണ്ടോ എന്ന്
വിശദമാക്കുമോ?
ഊര്‍ജ്ജ
സംരക്ഷണത്തിനായി
നടപ്പിലാക്കുന്ന പദ്ധതികള്‍
2258.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
സംരക്ഷണത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
എനര്‍ജി
മാനേജ്മെന്റ് സെന്റര്‍
മുഖേന ഊര്‍ജ്ജ
സംരക്ഷണത്തിനായി
നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
നാട്ടിക
നിയോജകമണ്ഡലത്തിന്‍െറ
സമ്പൂര്‍ണ്ണ വൈദ്യുതീകരണം
2259.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
നിയോജകമണ്ഡലത്തിന്‍െറ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പാക്കുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ;
(ബി)
സമ്പൂര്‍ണ്ണമായി
വൈദ്യുതീകരിച്ച
മണ്ഡലമായി നാട്ടികയെ
മാറ്റാനുള്ള പദ്ധതി
സമര്‍പ്പിച്ചാല്‍
പരിഗണിക്കുമോ;
(സി)
സംവരണ
മണ്ഡലങ്ങള്‍ക്ക്
ഇക്കാര്യത്തില്‍
എന്തെങ്കിലും മുന്‍ഗണന
നിലവിലുണ്ടോ ;
ഇല്ലെങ്കില്‍ മുന്‍ഗണന
നല്‍കാനായുള്ള നടപടി
സ്വീകരിക്കുമോ?
വൈദ്യുതി
ഉപഭോഗം കുറയ്ക്കുന്നതിനും
സൗരോ൪ജത്തിന് മു൯തൂക്കം
നല്‍കുന്നതിനും നിയമനിർമ്മാണം
2260.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
പാലോട് രവി
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉപഭോഗം
കുറയ്ക്കുന്നതിനും
സൗരോ൪ജത്തിന് മു൯തൂക്കം
നല്കി ഉത്പാദനം
വ൪ദ്ധിപ്പിക്കുന്നതിനുമുതകുന്ന
വിധത്തിൽ നിയമനിർമ്മാണം
നടത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങളെന്തെല്ലാം;
(സി)
എത്ര
ചതുരശ്ര അടി
വിസ്തീ൪ണ്ണമുളള
വീടുകള്‍ക്കാണ്
പ്രസ്തുത നിയമം
ബാധകമാക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
വിഷയം സംബന്ധിച്ച നിയമ
നി൪മ്മാണ പ്രക്രിയ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
വൈദ്യുതി
നിരക്ക് വര്‍ദ്ധന
2261.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നപ്പോള്‍ ഓരോ
വിഭാഗത്തിനുമുള്ള
താരിഫ് പ്രകാരമുള്ള
വൈദ്യുതി നിരക്ക്
എത്രയായിരുന്നു എന്നും
2014 നവംബര്‍ മാസത്തിലെ
നിരക്ക് എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ നാളിതുവരെ
എത്ര തവണ വൈദ്യുതി
നിരക്കു കൂട്ടി എന്നും
ഓരോ പ്രാവശ്യവും
കൂട്ടിയ തുക എത്ര വീതം
എന്നും വ്യക്തമാക്കുമോ;
(സി)
വൈദ്യുതി
വകുപ്പില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മറ്റ് ഏതെല്ലാം
ഇനങ്ങളില്‍ ചാര്‍ജുകള്‍
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ 2015
ജനുവരി മുതല്‍ വീണ്ടും
വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇതിനെ വൈദ്യുതി
റഗുലേറ്ററി കമ്മീഷന്
എതിര്‍ത്തിട്ടുണ്ടോ;
ആയതു മറികടക്കാന്‍
കേന്ദ്രവൈദ്യുതി
റഗുലേറ്ററി കമ്മീഷനെ
സമീപിച്ചുവോ; എങ്കില്‍
പ്രസ്തുത കമ്മീഷന്റെ
നിഗമനം എന്താണ്;
വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
വൈദ്യുതി
ബോര്‍ഡിന്റെ ധൂര്‍ത്ത്
ഒഴിവാക്കിയും,
കുടിശ്ശിക തുക
പിരിച്ചെടുത്തും,
വൈദ്യുതി ബോര്‍ഡിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കേണ്ടതിനു
പകരം വൈദ്യുതി
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ച്
ജനങ്ങള്‍ക്ക് ദുരിതം
ഉണ്ടാക്കാനുള്ള
സര്‍ക്കാര്‍ നടപടി
പുനഃപരിശോധിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
വൈദ്യുതി
ഉല്പാദന പദ്ധതികള്‍
2262.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
വൈദ്യുതി ഉല്പാദന
പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ അവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നിലവിലുളള
വൈദ്യുതി പദ്ധതികളില്‍
ഉത്പാദനശേഷി
വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രതിവര്‍ഷം
ഉപഭോക്താക്കളുടെ
എണ്ണത്തിലുളള വര്‍ധനവും
പുറമെ നിന്നും
വാങ്ങുന്ന വൈദ്യുതിയുടെ
കുറവും പരിഗണിച്ച്
സംസ്ഥാനത്ത് പുതിയ
പദ്ധതികള്‍
ആരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ഗാര്‍ഹിക
വൈദ്യുതി നിരക്കുകളുടെ
വര്‍ദ്ധന
2263.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മാര്‍ച്ചില്‍
നിലവിലുണ്ടായിരുന്ന
ഗാര്‍ഹിക വൈദ്യുതി
നിരക്കുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വൈദ്യുതി
റഗുലേട്ടറി കമ്മീഷന്
ഏറ്റവും ഒടുവില്‍
പുറപ്പെടുവിച്ച താരിഫ്
ഉത്തരവു പ്രകാരമുള്ള
ഗാര്‍ഹിക വൈദ്യുതി
നിരക്കുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രതിമാസം
ശരാശരി 40 യൂണിറ്റ്
മുതല്‍ 150 യൂണിറ്റ്
വരെ വൈദ്യുതി
ഉപയോഗിക്കുന്നവരുടെ
അംഗീകൃത വൈദ്യുതി
നിരക്കുകളില്‍ എത്ര
ശതമാനം വര്‍ദ്ധനവ് ഈ
കാലയളവിനുള്ളില്‍
ഉണ്ടായിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
നിലവിലുള്ള
വൈദ്യുതി നിരക്കുകളില്‍
ഗവണ്മെന്റ് സബ്സിഡി
പ്രകാരമുള്ള ഇളവ്
ഏതെങ്കിലും
വിഭാഗങ്ങള്‍ക്ക്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
ഇപ്രകാരം
ഇളവ്
അനുവദിക്കുന്നതിനായി
പ്രതിമാസം എന്തു
തുകയാണ് ഗവണ്മെന്റ്
കെ.എസ്.ഇ.ബി ക്ക്
നല്‍കേണ്ടത്; ഇതില്‍
എത്ര തുക ഇതിനകം
നല്‍കിയിട്ടുണ്ട്;
ബാക്കി തുക എത്ര;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
വൈദ്യുതി
ഉല്പാദനം വ൪ദ്ധിപ്പിക്കാന്‍
നടപടി
2264.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉല്പാദനം
വ൪ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
1.7.2011
മുതല്‍ 31.10.14 വരെ
സംസ്ഥാന വിദ്യുച്ഛക്തി
ബോ൪ഡ് എത്ര വൈദ്യുതി
ഉല്പാദിപ്പിച്ചു;
ഇതില്‍ പുതുതായി
ഉല്പാദിപ്പിക്കപ്പെട്ട
വിദ്യുച്ഛക്തി എത്ര;
ഏതെല്ലാം പദ്ധതികളില്‍
നിന്നാണ് ഉല്പാദനം
നടത്തിയത്; വിശദാംശം
നല്‍കാമോ;
(സി)
പ്രസരണ
ശേഷി
വ൪ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ഡി)
ഉല്പാദനവും,
ഉപഭോഗവും തമ്മില്‍
താരതമ്യം ചെയ്യുമ്പോള്‍
എത്ര കുറവാണ് ഉല്പാദന
മേഖലയില്‍
അനുഭവപ്പെടുന്നത്;
ഉല്പാദന കമ്മി
എങ്ങനെയാണ്
നികത്തുന്നത്; വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
വൈദ്യുതി
കമ്മി കുറച്ചു കൊണ്ട്
വരുന്നതിനായി
സ്വീകരിക്കുവാ൯
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കുമോ?
വൈദ്യുതി
കുടിശ്ശിക
2265.
ശ്രീ.സി.ദിവാകരന്
,,
ഇ.കെ.വിജയന്
,,
കെ.രാജു
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം ഒക്ടോബര്‍ 30
വരെ വൈദ്യുതി
ഉപയോഗിച്ചവരില്‍
നിന്നും കുടിശ്ശികയായി
പിരിഞ്ഞു കിട്ടാനുള്ള
തുകയെത്ര; ഇതില്‍
ഏറ്റവും വലിയ കുടിശ്ശിക
എത്ര;
(ബി)
കേന്ദ്ര
സര്‍ക്കാരിനു കീഴിലുള്ള
സ്ഥാപനങ്ങള്‍
നല്‍കാനുള്ള കുടിശ്ശിക
എത്ര; പവ്വര്‍
പ്ലാന്റുകളുടെയും
കേന്ദ്ര-സംസ്ഥാന പൊതു
മേഖലാ സ്ഥാപനങ്ങളും
നല്‍കാനുള്ള കുടിശ്ശിക
എത്ര വീതമാണെന്ന്
വ്യക്തമാക്കുമോ;
മലപ്പുറം
ജില്ലയിലെ റൂറല്‍
ഇലക്ട്രിസിറ്റി
ഡിസ്ട്രിബ്യൂഷ൯ ബാക്ക്ബോണ്‍
2266.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ റൂറല്‍
ഇലക്ട്രിസിറ്റി
ഡിസ്ട്രിബ്യൂഷ൯
ബാക്ക്ബോണ്‍ (REDB)
എന്നാണ് പ്രവ൪ത്തനം
ആരംഭിക്കേണ്ടിയിരുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഈ
പദ്ധതി
ആരംഭിയ്ക്കുന്നതില്‍
അസാധാരണമായ കാലവിളംബം
ഉണ്ടായിട്ടുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
പദ്ധതിയ്ക്കാവശ്യമായ
ഭൂമിയുടെ
വികസനപ്രവ൪ത്തനങ്ങള്‍
പൂ൪ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കിൽ എന്താണ്
കാരണം;
(ഡി)
ഈ
പദ്ധതി അടിയന്തരമായി
പൂ൪ത്തീയാക്കുന്നതിന്
സ൪ക്കാ൪ പ്രത്യേക
ശ്രദ്ധ നല്‍കുമോ?
വൈദ്യുതി
ലൈനുകളിലെ അറ്റകുറ്റ
പണികള്‍ക്കിടയില്‍
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്കുള്ള സഹായങ്ങള്‍
2267.
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വൈദ്യുതി ലൈനുകളിലെ
അറ്റകുറ്റ
പണികള്‍ക്കിടയില്‍
മരണപ്പെട്ടവരുടെ എണ്ണം
എത്രയാണ്;
(ബി)
ഇപ്രകാരം
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്ക്
സര്‍ക്കാരില്‍ നിന്നോ
കെ.എസ്.ഇ.ബി.യില്‍
നിന്നോ നല്കിയ
ധനസഹായങ്ങളുടെയും ഇതര
സഹായങ്ങളുടെയും
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്കു
നല്കുവാന്
ഗവണ്മെന്റോ
കെ.എസ്.ഇ.ബി.യോ
നിശ്ചയിച്ചതോ
പ്രഖ്യാപിച്ചതോ ആയ
സഹായങ്ങള്‍ യഥാസമയം
കൊടുക്കുവാന്‍ കഴിയാത്ത
കേസുകള്‍
അവശേഷിക്കുന്നുവോ;
എങ്കില്‍ ആയത്
അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
മസ്ദൂര്‍
തസ്തികയിലെ പ്രമോഷനും റാങ്ക്
ലിസ്റ്റിലുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനവും
2268.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യില്‍ മസ്ദൂര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
കെ.എസ്.ഇ.ബി യില്‍
മസ്ദൂര്‍ തസ്തികയില്‍
ഓരോ ജില്ലയില്‍ നിന്നും
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
മസ്ദൂര്‍
തസ്തികയില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
യഥാസമയം പ്രമോഷന്
നല്‍കുന്നതിനുള്ള
തടസ്സമെന്താണെന്നറിയിക്കുമോ;
(സി)
മസ്ദൂര്‍
തസ്തികയില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
യഥാസമയം പ്രമോഷന്
നല്കി റാങ്ക്
ലിസ്റ്റിലുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പരമാവധി നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
വൈദ്യുതി
വകുപ്പില്‍ മസ്ദൂര്‍,
ലൈന്മാന്, ഓവര്‍സീയര്‍
വിഭാഗങ്ങളിലെ ഒഴിവുകളും
പ്രൊമോഷനും
2269.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വകുപ്പില്‍ താഴ്ന്ന
തസ്തികകളായ മസ്ദൂര്‍,
ലൈന്മാന്,
ഓവര്‍സീയര്‍ എന്നീ
വിഭാഗങ്ങളിലെ ഒഴിവുകള്‍
നികത്തലും പ്രൊമോഷനും
കൃത്യമായി
നടത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
തസ്തികകളില്‍
ആവശ്യത്തിന് ജീവനക്കാരെ
നിയമിച്ച്
ഉപഭോക്താക്കള്‍ക്ക്
കൂടുതല്‍ ഉപകാരപ്രദമായ
രീതിയില്‍ വൈദ്യുതി
വകുപ്പിനെ
ശക്തിപ്പെടുത്തുന്നതിനും
ഉപഭോക്താക്കളെ
സംതൃപ്തരാക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ?
വൈദ്യുതി
പ്രതിസന്ധി പരിഹരിക്കുന്നതിന്
നടപടി
2270.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലേയ്ക്ക്
വൈദ്യുതി ലൈനുകള്‍
അനുവദിക്കുന്നതിന്
കേന്ദ്ര റഗുലേറ്ററി
കമ്മീഷന്
അറിയിച്ചിരിക്കുന്ന
പ്രധാന തടസ്സങ്ങള്‍
വ്യക്തമാക്കാമോ;
കേരളത്തിന് അനുകൂലമായ
തീരുമാനങ്ങള്‍
റഗുലേറ്ററി കമ്മീഷനില്‍
നിന്നും
ഉണ്ടായിട്ടുണ്ടോ;
(ബി)
വൈദ്യുതി
ലൈനുകള്‍ സംബന്ധിച്ച്
ഇലക്ട്രിസിറ്റി
അപ്പലേറ്റ്
ട്രൈബ്യൂണലില്‍
കേസ്സുകള്‍ ഇപ്പോള്‍
നിലവിലുണ്ടോ; ഈ
കേസ്സിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
കേസ്സുകള്‍ വേഗത്തില്‍
തീര്പ്പുകല്പിച്ച്
കേരളത്തിന്റെ വൈദ്യുതി
പ്രതിസന്ധി
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വൈദ്യുതി
പോസ്റ്റിലൂടെ കേബിള്‍
വലിച്ചതിന് വാടക
2271.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കോഴിക്കോട്
ജില്ലയില്‍ കേബിള്‍
ടി.വി
ഓപ്പറേറ്റര്‍മാര്‍
വൈദ്യുതി പോസ്റ്റിലൂടെ
കേബിള്‍ വലിച്ചതിന്
വാടകയായി എത്ര രൂപ
ലഭിച്ചിട്ടുണ്ട്;
ഓപ്പറേറ്റര്‍മാരുടെ
പേരും ലഭിച്ച
പണത്തിന്റെയും കണക്ക്
വിശദമാക്കാമോ;
(ബി)
ഈ
കാലയളവില്‍ എത്ര രൂപ
കുടിശ്ശികയായി
കിട്ടാനുണ്ട്; പ്രസ്തുത
ഓപ്പറേറ്റര്‍മാരുടെ
പേരും തുകയും
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കുടിശ്ശിക ലഭിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സ്വകാര്യ
ആശുപത്രികളുടെ വൈദ്യുതി
കുടിശ്ശിക
2272.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
കുടിശ്ശികയിനത്തില്‍
സ്വകാര്യ ആശുപത്രികള്‍
കെ.എസ്.ഇ.ബി.ക്ക് എത്ര
രൂപ നല്‍കാനുണ്ട്;
ആശുപത്രിയുടെ പേരു
വിവരങ്ങള്‍
ജില്ലതിരിച്ച്
നല്‍കാമോ;
(ബി)
സ്വകാര്യ
ആശുപത്രികള്‍
വരുത്തിയിട്ടുള്ള
കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
വൈദ്യുതി ബോര്‍ഡ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കാമോ?
ബഡ്ജറ്റ്
പ്രസംഗത്തില്‍ ഉള്‍പ്പെട്ട
ഊര്‍ജ്ജവകുപ്പിന്റെ പദ്ധതികൾ
2273.
ശ്രീ.പി.ഉബൈദുള്ള
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബഡ്ജറ്റ്
പ്രസംഗത്തില്‍
ഉള്‍പ്പെട്ട
ഊര്‍ജ്ജവകുപ്പിന്റെ
കീഴിലുള്ള പദ്ധതികളുടെ
നടത്തിപ്പ് സംബന്ധിച്ച്
കൃത്യമായ അവലോകനം
നടത്താനും,
ഫലപ്രാപ്തിയിലെത്തിക്കാനും
എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
2013-14
ബഡ്ജറ്റ് പ്രസംഗത്തില്‍
ഊര്‍ജ്ജവകുപ്പിന്റെ
കീഴില്‍ നടപ്പാക്കാനായി
എത്ര പദ്ധതികളാണ്
പ്രഖ്യാപിച്ചിരുന്നത്;
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
ഇവയുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ?
വെെദ്യുതി
ക്ഷാമം നേരിടാന്‍ നടപടി
2274.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
കടുത്ത വെെദ്യുതി
ക്ഷാമത്തിലേയ്ക്ക്
എത്തിക്കൊണ്ടിരിക്കുന്ന
സാഹചര്യം നേരിടാന്‍
എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ആഭ്യന്തര
വെെദ്യുതോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
ഉടന്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്
പുറത്ത് നിന്നും
വെെദ്യുതി വിലയ്ക്ക്
വാങ്ങുന്നതിന് ഏതൊക്കെ
കരാറുകളില്‍ ബോര്‍ഡ്
ഏര്പ്പെട്ടിട്ടുണ്ട്ഃ
അവയില്‍ ദീര്‍ഘകാല
കരാറുകള്‍
എത്രയെണ്ണമെന്നും,
ഏതൊക്കെയെന്നും
അറിയിക്കുമോ;
(ഡി)
മേര്ക്കരാറുകളില്
ഓരോന്നിലെയും
വെെദ്യുതിവിലയും മറ്റു
വിശദാംശങ്ങളും
നല്‍കുമോ;
(ഇ)
അന്യസംസ്ഥാനത്ത്
നിന്നും വെെദ്യുതി
എത്തിക്കുവാനായി
നിര്‍മ്മാണ
ഘട്ടത്തിലുള്ളതും,
ഉടന്‍
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നതുമായ
പ്രസരണ ലെെനുകള്‍
ഏതൊക്കെയാണ്; അവയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിലവില്‍ തടസ്സങ്ങള്‍
എന്തെങ്കിലും
നിലവിലുണ്ടോ;
(എഫ്)
എങ്കില്‍
തടസ്സങ്ങള്‍
എന്തെന്നും, അവ
ഒഴിവാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്താണെന്നും
അറിയിക്കുമോ?
വെെദ്യുതി
ചാര്‍ജ് കുടിശ്ശിക
പിരിച്ചെടുക്കുന്നതിന് നടപടി
2275.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍
ഗാര്‍ഹിക-ഗാര്‍ഹികേതര
വെെദ്യുതി നിരക്കുകള്‍
യൂണിറ്റിന് എത്ര
രൂപയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
2014ല്‍
വെെദ്യുതിചാര്ജ്
യൂണിറ്റിന് എത്ര രൂപ
വര്‍ദ്ധിപ്പിച്ചു
എന്നും ഇൗ
വര്‍ദ്ധനയ്ക്ക്
കാരണമെന്തായിരുന്നു
എന്നും വ്യക്തമാക്കുമോ
;
വെെദ്യുതി
മേഖലയിലെ അപകട ങ്ങളും
-സുരക്ഷാ ക്രമീകരണങ്ങളും
2276.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെെദ്യുതി ലെെനിലെ
അറ്റകുറ്റപണികള്‍ക്കിടയില്‍
ഉണ്ടാകുന്ന അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
എന്തെല്ലാം സുരക്ഷാ
ക്രമീകരണങ്ങളാണ് ഇൗ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
ഏര്‍പ്പെടുത്തിയിട്ടുള്ളത്
;
(ബി)
ലെെനില്‍
അറ്റകുറ്റപണികള്‍
നടത്തുമ്പോള്‍
എന്തെല്ലാം
സജ്ജീകരണങ്ങളും സുരക്ഷാ
ഉപകരണങ്ങളുമാണ്
ഉണ്ടായിരിക്കേണ്ടത് ;
ആയത് കെ.എസ്.ഇ.ബി
യ്ക്ക് ആവശ്യാനുസരണം
ഉണ്ടോ ;
വ്യക്തമാക്കുമോ ;
(സി)
ഉല്പാദന
പ്രസരണ വിതരണ
മേഖലയില്‍
സുരക്ഷയ്ക്കായി
ഉണ്ടായിരിക്കേണ്ട
ഉപകരണങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
വെെദ്യുതമേഖലയില്‍
ഉണ്ടായേക്കാവുന്ന
അപകടങ്ങളെ ഒഴിവാക്കാന്‍
സഹായിക്കുന്ന എല്ലാവിധ
ആധുനിക ഉപകരണങ്ങളും
വാഹനങ്ങളും
കെ.എസ്.ഇ.ബി. ക്ക്
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
വെെദ്യുതി
ബോര്‍ഡിലെ ജൂനിയര്‍
അസിസ്റ്റന്റ് - കാഷ്യര്‍
ഒഴിവുകള്‍
2277.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ബോര്‍ഡില്‍ ജൂനിയര്‍
അസിസ്റ്റന്റ് -
കാഷ്യര്‍ തസ്തികയില്‍
എത്ര ഒഴിവുകള്‍
നിലവില്‍ ഉണ്ട് ;
ഇതില്‍ എത്ര ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് ;
(ബി)
ഏതെങ്കിലും
ഒഴിവുകള്‍ പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യാതെ ഉണ്ടോ ;
(സി)
നിലവിലുള്ള
എല്ലാ ഒഴിവുകളും
അടിയന്തരമായി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കാമോ ?
കോതമംഗലം
മണ്ഡലത്തിലെ കെ.എസ്.ഇ.ബി
ഓഫീസ് കളിലെ മസ്ദൂര്‍,
ലെെന്‍മാന്‍, ഓവര്‍സിയര്‍
ഒഴിവുകൾ
2278.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോതമംഗലം
നിയോജക മണ്ഡലത്തിലെ
വെെദ്യുതി വിതരണം
സുഗമമായി
നടക്കുന്നതിനും പുതിയ
കണക്ഷനുള്‍പ്പെടെ ഉള്ള
ജോലികള്‍ യഥാസമയം
നിര്‍വ്വഹിക്കുന്നതിനും
ഇൗ മണ്ഡലത്തിലെ
കെ.എസ്.ഇ.ബി.
ഓഫീസുകളില്‍ ഒഴിവുള്ള
മസ്ദൂര്‍, ലെെന്‍മാന്‍,
ഓവര്‍സിയര്‍ എന്നീ
തസ്തികകള്‍
അടിയന്തരമായി
നികത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ വൈത്തിരി
- കുതിരപാണ്ടി റോഡില്‍ തെരുവു
വിളക്ക്
2279.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
തരിയോട്
ഗ്രാമപഞ്ചായത്തിലെ
വൈത്തിരി - കുതിരപാണ്ടി
റോഡില്‍ തെരുവു വിളക്ക്
സ്ഥാപിക്കുന്നതിനുള്ള
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ ഏതു
ഘട്ടം വരെയെത്തി എന്ന്
വ്യക്തമാക്കുമോ;
(സി)
വന്യ
മൃഗശല്യം രൂക്ഷമായ ഈ
റോഡില്‍ തെരുവു
വിളക്കുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കോഴിക്കോട്
ചാത്തന്കോട്ടുകട ജലവൈദ്യുത
പദ്ധതി
2280.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ചാത്തന്കോട്ടുകട
ജലവൈദ്യുത പദ്ധതിയുടെ
കരാറുകാരന് ആരാണെന്നും
കരാര്‍ തുക
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഏതൊക്കെ
പ്രവൃത്തികളാണ്
എസ്റ്റിമേറ്റില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും
ഓരോ പ്രവൃത്തികള്‍ക്കും
എത്ര തുകവീതം
വകയിരുത്തിയിട്ടുണ്ടെന്നും
വിശദമാക്കുമോ;
(സി)
എസ്റ്റിമേറ്റ്
പ്രകാരമുള്ള ഓരോ
പ്രവൃത്തിയുടെയും എത്ര
ശതമാനം പ്രവൃത്തി
പൂര്‍ത്തിയായെന്നും
എത്ര തുക പാര്‍ട്ട്
പേമെന്റായി കരാറുകാരന്
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി എപ്പോള്‍
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
സൗരോര്‍ജ്ജം
ഉപയോഗിക്കൽ
2281.
ശ്രീ.സി.മമ്മൂട്ടി
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്ജ്ജോല്പാദനക്കാര്യത്തില്
സൗരോര്‍ജ്ജം പരമാവധി
ചൂഷണം ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
കുറഞ്ഞ
ചെലവില്‍ സൗരോര്‍ജ്ജം
ചൂഷണം ചെയ്യുന്നതിന്
എന്തൊക്കെ
ഗവേഷണപ്രവര്‍ത്തനങ്ങള്‍
ഇതേവരെ
നടത്തിയിട്ടുണ്ട്;
വിശദവിവരം നല്‍കാമോ;
(സി)
ഇത്
സംബന്ധിച്ച്
കണ്ടെത്തലുകളോ
സംവിധാനങ്ങളുടെ വികസനമോ
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
ബോര്‍ഡിന്റെ
കട ബാധ്യതകള്‍
2282.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ
എസ ഇ ബി യുടെ
നിലവിലുള്ള കട
ബാധ്യതകള്‍ എത്രയാണ് ;
കടബാദ്ധ്യതകളുടെ എത്ര
ശതമാനം ബാേര്ഡിന്
പിരിഞ്ഞു കിട്ടാനുണ്ട്
?
അധികവൈദ്യുതി
ഉപയോഗിക്കുന്നതിന് പിഴ
2283.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകള്‍
നവീകരിക്കുന്നതിന്റെ
ഭാഗമായി
സ്ഥാപിക്കപ്പെടുന്ന
ഉപകരണങ്ങള്‍ക്കുവേണ്ടി
ഉപയോഗിക്കേണ്ടി വരുന്ന
അധികവൈദ്യുതിക്ക് പിഴ
ഈടാക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അതാത്
മാസം ഉപയോഗിക്കുന്ന
വൈദ്യുതിയുടെ അളവിന്റെ
അടിസ്ഥാനത്തില്‍
വൈദ്യുതി ചാര്‍ജ്ജ്
ഈടാക്കുന്ന ഇപ്പോഴത്തെ
രീതിയില്‍ കണക്ടഡ് ലോഡ്
അധികരിച്ചു എന്ന
പേരില്‍ പിഴ
ഈടാക്കുന്നതിന്റെ കാരണം
അറിയിക്കാമോ;
(സി)
സര്‍ക്കാര്‍
ഓഫീസുകളില്‍ ഇതു
സംബന്ധിച്ച സാങ്കേതിക
വിദഗ്ധരില്ലാത്ത
സാഹചര്യത്തില്‍
ഉപകരണങ്ങള്‍
സ്ഥാപിക്കുന്ന
ഏജന്സികള്ക്കുതന്നെ
കണക്ടഡ് ലോഡ്
വര്‍ദ്ധനവ് സംബന്ധിച്ച
വിവരങ്ങള്‍
കെ.എസ്.ഇ.ബി. യെ
അറിയിക്കാനുള്ള
ഉത്തരവാദിത്തവും
ഏല്പ്പിയ്ക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
പോത്തന്‍കോട്-കാട്ടാക്കട
ഹൈടെന്‍ഷന്‍ ലൈന്‍
2284.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
പ്രസരണ ശേഷി
മെച്ചപ്പെടുത്തുന്നതിനായി
സ്ഥാപിച്ചതും, 2010 ല്‍
പൂര്‍ത്തിയാക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നതുമായ
പോത്തന്‍കോട്-കാട്ടാക്കട
ഹൈടെന്‍ഷന്‍ ലൈനിന്റെ
അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയില്‍ ആകെ എത്ര
ടവറുകളാണ്
സ്ഥാപിക്കുന്നത്;
അതില്‍ എത്രയെണ്ണം
പൂര്‍ത്തിയായി;
ബാക്കിയുളള ടവറുകളുടെ
നിര്‍മ്മാണം
വൈകുന്നതിന്റെ കാരണം
വിശദമാക്കുമോ;
(സി)
2015
മാര്‍ച്ച് മാസത്തിന്
മുമ്പ് ഈ പദ്ധതി
കമ്മീഷന് ചെയ്യാന്‍
നടപടി സ്വീകരിക്കുമോ?
പെരുന്തേനരുവി
ചെറുകിട ജലവൈദ്യുത പദ്ധതി
2285.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുന്തേനരുവി
ചെറുകിട ജലവൈദ്യുത
പദ്ധതിയുടെ പണികള്‍ ഏതു
ഘട്ടംവരെയായി എന്ന്
വിശദമാക്കാമോ; ഇനി
എന്തൊക്കെ പണികളാണ്
ബാക്കി
നില്‍ക്കുന്നതെന്ന്
പറയാമോ; പദ്ധതി എന്ന്
കമ്മീഷന് ചെയ്യാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
പദ്ധതിയുടെ
ആകെ മുതല്‍മുടക്ക്
എത്രയെന്ന് പറയാമോ;
എത്ര മെഗാവാട്ട്
വൈദ്യുതിയാണ് ഇവിടെ
നിന്നും
ഉത്പ്പാദിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇവിടെ നിന്നും
ഉത്പാദിപ്പിക്കുന്ന
വൈദ്യുതി ഏതൊക്കെ
പഞ്ചായത്തുകളില്‍
വിതരണം ചെയ്യാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
വര്‍ഷത്തില്‍
എല്ലാമാസവും ഇവിടെ
നിന്നും വൈദ്യുതി
ഉത്പ്പാദിപ്പിക്കാനാകുമോ;
ഏതൊക്കെ മാസങ്ങളിലാണ്
വൈദ്യുതോത്പ്പാദനം
ഇല്ലാതിരിക്കുന്നത്;
ഇതിന് കാരണം
വ്യക്തമാക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ വൈദ്യുതി
സെക്ഷന്‍ ഓഫീസ്
2286.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഓരോ
വൈദ്യുതി സെക്ഷന്‍
ഓഫീസുകളിലും എത്ര
ഉപഭോക്താക്കളാണുള്ളത്;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ വൈദ്യുതി
കണക്ഷന്
ലഭിക്കുന്നതിനുവേണ്ടി
എത്ര ഗാര്‍ഹിക
അപേക്ഷകള്‍
നിലവിലുണ്ട്; പ്രസ്തുത
അപേക്ഷകര്‍ക്ക്
എപ്പോഴേക്ക് കണക്ഷന്
ലഭ്യമാക്കാന്‍ കഴിയും;
(സി)
അപേക്ഷ
നല്കി എത്ര
ദിവസത്തിനുള്ളില്‍
വൈദ്യുതി കണക്ഷന്
ലഭ്യമാക്കാന്‍ കഴിയും;
(ഡി)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പിലാത്തറ
കേന്ദ്രീകരിച്ച്
വൈദ്യുതി സെക്ഷന്‍
ഓഫീസ് തുടങ്ങുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കേന്ദ്രപൂളില്‍
നിന്നുള്ള വൈദ്യുതി
2287.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേന്ദ്രപൂളില്‍
നിന്ന് എത്ര മെഗാവാട്ട്
വൈദ്യുതിയാണ്
കേരളത്തിന്
അനുവദിച്ചിട്ടുള്ളത്;
ശരാശരി എത്ര മെഗാവാട്ട്
വൈദ്യുതി
ലഭിക്കുന്നുണ്ട്.
അനുവദിച്ചിട്ടുള്ള
മുഴുവന്‍ വൈദ്യുതിയും
കൊണ്ടു വരുന്നതിന്
ആവശ്യമായ ഗ്രിഡ്
സംവിധാനം നിലവിലുണ്ടോ;
ഇത് പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്താണ്?
തെരുവുവിളക്കുകള്‍
2288.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരുവുവിളക്കുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
ചുമതലപ്പെടുത്തിയിട്ടുള്ളത്
ആരെയാണ്;
(ബി)
തെരുവുവിളക്കുകള്‍
യഥാസമയം
പ്രവര്‍ത്തിപ്പിക്കുന്നതിലും
കെടുത്തുന്നതിലും
വീഴ്ചകള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തെരുവുവിളക്കുകള്‍
യഥാസമയം
കെടുത്താത്തതുമൂലമുള്ള
വൈദ്യുതി നഷ്ടം
തടയുന്നതിനായി
കെ.എസ്.ഇ.ബി.യുടെ
പരിശോധനാ വിഭാഗത്തിന്റെ
പ്രവര്‍ത്തനത്തില്‍ ഇവ
കൂടി ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
ചാത്തന്‍ങ്കോട്ടുനട
ചെറുകിട ജലവൈദ്യുത പദ്ധതി
2289.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്‍ങ്കോട്ടുനട
ചെറുകിട ജലവൈദ്യുത
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
നിന്നും നിലവിലുള്ള
കരാര്‍ കമ്പനി ഒഴിവായ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പുതിയ കമ്പനിക്ക്
കരാര്‍ നല്കി
പദ്ധതിയുടെ
പ്രവര്‍ത്തനം
പുനരാരംഭിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
2006
മുതല്‍ 2011 വരെ വൈദ്യുതി
വിതരണരംഗത്ത് പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ വിശദാംശങ്ങൾ
2290.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006
മുതല്‍ 2011 വരെ
വൈദ്യുതി വിതരണരംഗത്ത്
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ
താഴെപ്പറയും
പ്രകാരമുള്ള
വിശദാംശങ്ങൾ ഓരോ
വര്‍ഷത്തെയും
പ്രത്യേകമായി
ലഭ്യമാക്കുമോ; 1. HT
ലൈന്‍ നിര്‍മ്മാണം
എത്രയെന്നു
കിലോമീറ്ററിൽ,
2. LT ലൈന്‍
നിര്‍മ്മാണം എത്രയെന്നു
കിലോമീറ്ററിൽ,
3. വിതരണ
ട്രാന്‍സ്ഫോമര്‍
സ്ഥാപിച്ചതിന്റെ എണ്ണം,
4. പുതുതായി നല്കിയ
കണക്ഷനുകളുടെ എണ്ണം,
5. കേടായ മീറ്ററുകള്‍
മാറ്റി സ്ഥാപിച്ചതിന്റെ
എണ്ണം.
(ബി)
2011
മുതല്‍ 2014 ഒക്ടോബര്‍
വരെ മേല്‍പ്പറഞ്ഞ
പ്രവൃത്തികള്‍ ഓരോ
വര്‍ഷവും
പൂര്‍ത്തീകരിച്ചതിന്റെ
വിശദാംശങ്ങള്‍
പ്രത്യേകമായി
ലഭ്യമാക്കുമോ?
ശബരി
റെയിൽ
2291.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരി
റെയിലിന്റെ കാലടി
റെയില്‍വേ സ്റ്റേഷന്
വരെയുള്ള
നിര്‍മ്മാണപ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിലെ
കാലതാമസത്തിനു
കാരണമെന്തെന്നു
വിശദമാക്കാമാേ;
(ബി)
ഇത്
എന്നത്തേയ്ക്കു
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്നു
വ്യക്തമാക്കാമാേ;
(സി)
അങ്കമാലി
നിയാേജകമണ്ഡലത്തിലൂടെ
കടന്നുപാേകുന്ന
നിര്‍ദ്ദിഷ്ട
റെയില്‍പ്പാതയുടെ
അലെെന്‍മെന്റില്‍
എവിടെയെല്ലാമാണ്
മേല്‍പ്പാലങ്ങള്‍
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്?
വൈകി
ഓടുന്ന ട്രെയിനുകള ്
2292.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
വഴിയുള്ള തീരദേശ
റെയില്‍വെ പാതയില്കൂടി
ഓടുന്ന എല്ലാ പാസഞ്ചര്‍
ട്രെയിനുകളും വൈകിയാണ്
ഓടുന്നതെന്നുള്ള
വാര്‍ത്തകളും
നിവേദനങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദമാക്കാമോ?
സബർബൻ
റെയിൽവേ പദ്ധതി
2293.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സബര്‍ബന്‍
റെയില്‍വേ പദ്ധതി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
പദ്ധതിയുടെ
ആദ്യഘട്ട പുരോഗതികള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
മലബാറിലെ
ജനങ്ങളുടെ യാത്രാ
ദുരിതത്തിന് പരിഹാരം
കാണുന്നതിന്
നിര്‍ദ്ദിഷ്ട സബര്‍ബന്‍
റെയില്‍ മലബാറിലേക്കു
കൂടി നീട്ടുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ഡി)
സബര്‍ബന്‍
പദ്ധതി എത്രയും വേഗം
യാഥാര്‍ത്ഥ്യമാക്കാന്‍
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ?
വനിതാ
ട്രയിന്‍ യാത്രക്കാരുടെ
സുരക്ഷ
2294.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര കിലോമീറ്റ൪
റെയില്‍ പാതയുണ്ട്
എന്നും ഇതിലൂടെ
ദൈനംദിനം എത്ര
ട്രെയിനുകള്‍ ഒാടുന്നു
എന്നും ദിനംപ്രതി
ഇതിലൂടെ ശരാശരി എത്ര
ജനങ്ങള്‍ യാത്ര
ചെയ്യുന്നു എന്നും
ആഭ്യന്തരവകുപ്പിന്റെ
സഹായത്തോടെ പ്രസ്തുത
യാത്രക്കാരുടെ
സുരക്ഷയ്ക്കായി എത്ര
സുരക്ഷാ ജീവനക്കാരെ
നിയോഗിച്ചിട്ടുണ്ട്
എന്നും അറിയാമോ ;എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ദിനം പ്രതി എത്ര വനിതാ
റെയില്‍ യാത്രികരുണ്ട്;
ഇവരുടെ സുരക്ഷയ്ക്കായി
നിയോഗിച്ചിട്ടുളള വനിതാ
സുരക്ഷാജീവനക്കാ൪ എത്ര;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ആകെ റെയില്‍വേ
സ്റ്റേഷനുകളുടെ എണ്ണം
എത്ര; ഇതില്‍ എത്ര
സ്റ്റേഷനുകളില്‍
സുരക്ഷാ ജീവനക്കാരുടെ
സേവനം
ലഭ്യമാക്കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
ട്രെയിനുകളില്‍
വനിതകള്‍ക്കെതിരെ
അതിക്രമം തുട൪ക്കഥയായി
വരുന്നത് സ൪ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ ഈ സ൪ക്കാ൪
കാലയളവില്‍ നാളിതുവരെ
ട്രയിന്‍
യാത്രക്കിടയില്‍ എത്ര
കൊലപാതകങ്ങളും മറ്റു
പീഡനങ്ങളും നടന്നു
എന്നും മേലില്‍ ഇത്തരം
സംഭവങ്ങള്‍
ഉണ്ടാകാതിരിക്കാ൯
സ൪ക്കാ൪ എന്തു ക൪ശന
നടപടി സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ;
(ഇ)
R.P.F
ന്റെ തിരുവനന്തപുരം,
പാലക്കാട് റെയില്‍വേ
ഡിവിഷനുകളില്‍
യാത്രക്കാരായ വനിതകളുടെ
സംരക്ഷണത്തിന് നിലവില്‍
നിയോഗിക്കപ്പട്ട വനിതാ
പോലീസുകാ൪ എത്ര;
തുച്ഛമായ ഇത്
പരിഹരിക്കുവാ൯ കേന്ദ്ര
സ൪ക്കാരിനോട്
എന്തെങ്കിലും സഹായം
ആവശ്യപ്പെട്ടുവോ;
വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
വനിതാ
യാത്രക്കാരുടെ സുരക്ഷ
ഉറപ്പുവരുത്തുവാ൯
സംസ്ഥാന സ൪ക്കാ൪
പുതുതായി എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാ൯
ഉദ്ദേശിക്കുന്നു;
വിശദാംശം
വ്യക്തമാക്കുമോ?
പുതിയ
റെയില്‍വെ പാതകള്‍ക്കായി
സര്‍വ്വേകള്‍
2295.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
എസ്.രാജേന്ദ്രന്
,,
വി.ശിവന്‍കുട്ടി
,,
പി.റ്റി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ഷങ്ങളായി പുതിയ
റെയില്പ്പാതകള്ക്കായി
സര്‍വ്വേകള്‍
നടത്തുന്നുണ്ടെങ്കിലും
അവയാെന്നും
നടപ്പിലാക്കുന്നതിനുള്ള
തുടര്‍ പ്രവൃത്തികള്‍
നടക്കുന്നില്ലെന്ന
ആക്ഷേപം സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടാേ;
(ബി)
സംസ്ഥാനത്തു
നടത്തിയ പാതകളുടെ
സര്‍വ്വേകള്‍
എത്രയാണെന്നും, അവ
ഏതാെക്കെയെന്നും
വ്യക്തമാക്കുമാേ;
(സി)
സര്‍വ്വേകള്‍
പൂര്‍ത്തിയാക്കിയ ശേഷം
തുടര്‍ പ്രവൃത്തികള്‍
നടത്തുന്നതിനു
തടസ്സമായി നില്ക്കുന്ന
ഘടകങ്ങള്‍
എന്താെക്കെയെന്ന്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ;
(ഡി)
ഇതില്‍
സംസ്ഥാന സര്‍ക്കാരിന്റെ
വീഴ്ച കാരണം തുടര്‍
പ്രവൃത്തി സാധിക്കാത്ത
ഏതെങ്കിലും
പ്രാേജക്റ്റുകള്
ഉണ്ടാേയെന്നു
വ്യക്തമാക്കുമാേ;
(ഇ)
തുടര്‍ പ്രവൃത്തികള്‍
നടപ്പാക്കാത്തതിനു
കാരണം വ്യക്തമാക്കുമോ ?
ഫ്ലാഷ്
ബോര്‍ഡ് സ്ഥാപിച്ചിട്ട്
പ്രവര്‍ത്തിപ്പിച്ചിട്ടില്ലാത്ത
കാര്യം
2296.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
റയില്‍വേ സ്റ്റേഷനില്‍
ട്രെയിനിന്റെ വരവും
പോക്കും സംബന്ധിച്ച
വിവരങ്ങള്‍
യാത്രക്കാര്‍ക്ക്
അറിയുന്നതിന് വേണ്ടി
ഫ്ലാഷ് ബോര്‍ഡ്
സ്ഥാപിച്ചിട്ട്
വര്‍ഷങ്ങളായിട്ടും
നാളിതുവരെ
പ്രവര്‍ത്തിപ്പിച്ചിട്ടില്ലാത്ത
കാരണം വിശദമാക്കുമോ;
(ബി)
ഫ്ലാഷ്
ബോര്‍ഡ്
പ്രവര്‍ത്തിപ്പിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
റെയിൽവെ
വികസനം
T *2297.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍വേ വികസനവുമായി
ബന്ധപ്പെട്ട് നടന്നു
വരുന്ന പ്രധാന
പ്രവൃത്തികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
റെയില്‍വേ
ലൈന്‍ വൈദ്യുതീകരണം
ഏതെല്ലാം മേഖലയിലാണ്
നടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഷൊര്‍ണ്ണൂര്‍
മുതല്‍ മംഗലാപുരം
വരെയുള്ള റെയില്‍വേ
ലൈന്‍ വൈദ്യുതീകരണ
പ്രവൃത്തി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ഡി)
ഈ
പ്രവൃത്തി എന്ന്
പൂര്‍ത്തികരിക്കാനാകുമെന്ന്
അറിയിക്കുമോ?
കൊച്ചി
മെട്രോറെയില്‍ പദ്ധതി
T *2298.
ശ്രീ.ബെന്നി
ബെഹനാന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
മെട്രോറെയില്‍ പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പദ്ധതിയുടെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കുമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിനുള്ള
സാമ്പത്തിക സഹായങ്ങള്‍
എങ്ങനെയാണ്
കണ്ടെത്തുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
മിഷന് 676 മുഖേന
എന്തെല്ലാം കാര്യങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദമാക്കുമോ?
അങ്കമാലി
നിയാേജകമണ്ഡലത്തിലൂടെ
കടന്നുപാേകുന്ന നിര്‍ദ്ദിഷ്ട
ശബരി റെയില്‍പ്പാത
2299.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയാേജകമണ്ഡലത്തിലൂടെ
കടന്നുപാേകുന്ന
നിര്‍ദ്ദിഷ്ട ശബരി
റെയില്‍പ്പാതയുടെ
അലെെന്‍മെന്റില്‍
എവിടെയെല്ലാമാണ്
മേല്‍പ്പാലങ്ങള്‍
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്;
(ബി)
പ്രസ്തുത
മേല്‍പ്പാലങ്ങളുടെ
പ്രവര്ത്തനപുരാേഗതി
വിശദമാക്കാമാേ;
(സി)
അങ്കമാലി
നിയാേജകമണ്ഡലത്തിലെ
ലെവല്‍ ക്രാേസ്സുകളില്
നടപ്പിലാക്കുന്നതിനായി
റെയില്‍വേ
നിര്‍ദ്ദേശിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമെന്നു
അറിയിക്കുമാേ;
(ഡി)
എന്തെല്ലാം
നടപടികളാണ് ഇതിനായി
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കാമാേ?
രാജ്യറാണി
എക്സ്പ്രസ്സ്
2300.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
- തിരുവനന്തപുരം
റൂട്ടില്‍ സര്‍വ്വീസ്
നടത്തുന്ന രാജ്യറാണി
എക്സ്പ്രസ്സ് സ്വതന്ത്ര
ട്രെയിനാക്കി
മാറ്റണമെന്ന ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
രാജ്യറാണി എക്സ്പ്രസ്സ്
സ്വതന്ത്ര ട്രെയിനാക്കി
മാറ്റുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
രാജ്യറാണി
എക്സ്പ്രസ്സ് സ്വതന്ത്ര
ട്രെയിനാക്കി
മാറ്റുന്നതിന്
തടസ്സമുണ്ടെങ്കില്‍
അധികമായി ഒരു എ.സി.
കോച്ചും ഒരു സ്ലീപ്പര്‍
കോച്ചും അനുവദിച്ച്
കിട്ടുന്നതിന്
കേന്ദ്രത്തിൽ സമ്മര്‍ദം
ചെലുത്തുവാൻ നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
റെയില്‍വേയുടെ വികസനം
2301.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍വേയുടെ വികസനം
സംബന്ധിച്ച കാര്യങ്ങള്‍
ചര്‍ച്ച
ചെയ്യുന്നതിനായി
01.07.2011 മുതല്‍
31.10.2014 വരെ
റെയില്‍വേ
ബന്ധപ്പെട്ടവരുടെ എത്ര
യോഗങ്ങള്‍
വിളിച്ചുചേര്‍ത്തു;
(ബി)
സംസ്ഥാനത്തെ
റെയില്‍വേ സെക്ടര്‍
എന്തെല്ലാം
പ്രശ്നങ്ങള്‍
അഭിമുഖീകരിക്കുന്നതായി
കണ്ടെത്തി; വിശദാംശം
ലഭ്യമാക്കുമോ; അതു
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചത്;
(സി)
സംസ്ഥാനത്തെ
റെയില്‍വേ കാര്യങ്ങള്‍
ചര്‍ച്ച
ചെയ്യുന്നതിനായി അവസാനം
റെയില്‍വേ എന്നാണ് യോഗം
വിളിച്ചത്; അതില്‍ എത്ര
പാര്‍ലമെന്റംഗങ്ങള്‍
പങ്കെടുത്തു; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
പാലക്കാട്
റെയില്‍വേ ഡിവിഷനു
കീഴിലുള്ള എന്തെല്ലാം
കാര്യങ്ങള്‍ ചര്‍ച്ച
ചെയ്തു; എന്തൊക്കെ
തീരുമാനങ്ങള്‍
കൈക്കൊണ്ടു; വിശദാംശം
ലഭ്യമാക്കുമോ?
കൊല്ലംകോട്
- തൃശ്ശൂര്‍ റെയില്‍വെ പാത
നിര്‍മ്മാണം
2302.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലംകോട്
- തൃശ്ശൂര്‍ റെയില്‍വെ
പാതയുമായി ബന്ധപ്പെട്ട്
കേന്ദ്ര റെയില്‍വെ
ഉദ്യോഗസ്ഥര്‍ നടത്തിയ
സര്‍വ്വേ
എത്രത്തോളമായി എന്ന
കാര്യം അറിയാമോ ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഇതു
സംബന്ധിച്ച്
സര്‍ക്കാര്‍ ആവശ്യമായ
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഈ
പദ്ധതി സംബന്ധിച്ച്
കേന്ദ്ര റെയില്‍വെ
മന്ത്രാലയവുമായി
കത്തിടപാടുകള്‍
നടത്താറുണ്ടോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ഈ
റെയില്‍പ്പാത എപ്പോള്‍
യാഥാര്‍ത്ഥ്യമാകുമെന്ന്
സര്‍ക്കാരിന്
സൂചനയുണ്ടോ?
മലിനീകരണ
നിയന്ത്രണ ബോര്‍ഡിലെ നിയമനം
2303.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലിനീകരണ
നിയന്ത്രണ ബോര്‍ഡില്‍
ഏതെല്ലാം
തസ്തികകളിലേക്കാണ്
നേരിട്ട് നിയമനം
നടത്തുന്നത് എന്ന്
വ്യക്തമാക്കാമോ;അതിന്റെ
വിശദാംശങ്ങളും
വെളിപ്പെടുത്തുമോ;
(ബി)
ഇത്
ഏതെല്ലാം
തസ്തികകളാണെന്നും
അതിന്റെ വിശദാംശങ്ങളും
വെളിപ്പെടുത്തുമോ;
(സി)
നിയമന
രീതി വിശദമാക്കാമോ?