സംസ്ഥാനത്തിന്റെ
പൊതുകടം
2340.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം 2014 ഡിസംബര്‍ 1
വരെയുള്ള കണക്ക്
പരിശോധിക്കുമ്പോള്‍
സംസ്ഥാനത്തിന്റെ
പൊതുകടം എത്ര;
ധനകാര്യവകുപ്പിലെ ഇ-ഫയലിംഗ്
2341.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധനകാര്യവകുപ്പില്‍
ഇ-ഫയലിംഗ്
നടപ്പാക്കിയതിനുശേഷം
ഫയല്‍
പരിശോധിക്കുന്നതിനും
തീര്‍പ്പാക്കുന്നതിനും
കൂടുതല്‍ കാലതാമസം
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ കാലതാമസം
കുറയ്ക്കാന്‍ ആവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(സി)
നിയോജകമണ്ഡലത്തിലെ
പ്രധാന പ്രവൃത്തികള്‍
സംബന്ധിച്ച ഫയലുകളുടെ
സ്ഥിതി എസ്.എം.എസ്.
മുഖേനയോ ഇ-മെയില്‍
മുഖേനയോ എം.എല്‍.എ.മാരെ
അറിയിക്കാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ?
മണ്ഡലം
ആസ്തി വികസന ഫണ്ടിൽ
ഉൾപ്പെടുത്തി
പൂർത്തിയാക്കിയ
പ്രവർത്തികൾ
2342.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മണ്ഡലം ആസ്തി വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
പൂര്‍ത്തിയാക്കിയ
പ്രവൃത്തികള്‍ക്ക്
നിലവില്‍ എല്‍.സി.
നല്കുന്ന നടപടി
എപ്രകാരമാണെന്ന്
വിശദമാക്കാമോ;
(ബി)
PWD
മുഖേന ചെയ്യുന്ന
പ്രവൃത്തികള്‍
സീനിയോറിറ്റി
ലിസ്റ്റിലും മറ്റ്
ഏജന്‍സികള്‍ മുഖേന
ചെയ്യുന്നത്
ഡെപ്പോസിറ്റ്
വര്‍ക്കായി പരിഗണിച്ചും
തുക (L.C) നല്കുന്ന
നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഒരേ
പദ്ധതിയുടെ കീഴില്‍
വിവിധ ഏജന്‍സി മുഖേന
ചെയ്യുന്ന
പ്രവൃത്തികള്‍ക്ക് ഒരേ
തരത്തില്‍ തുക (L.C)
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
പേരാമ്പ്ര മണ്ഡലത്തിലെ ആസ്തി
വികസന ഫണ്ട്
2343.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട്സംബന്ധിച്ച്
എന്തൊക്കെ ഉത്തരവുകള്‍
ഇറങ്ങിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത ഉത്തരവുകളുടെ
കോപ്പി ലഭ്യമാക്കുമോ;
(ബി)
പേരാമ്പ്ര
മണ്ഡലത്തില്‍ നിന്നും
ഇതുവരെ എന്തൊക്കെ
പ്രവൃത്തികളുടെ
പ്രൊപ്പോസലുകള്‍
ലഭിച്ചു എന്നും ഏതൊക്കെ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതിയും,
സാങ്കേതിക അനുമതിയും
ലഭിച്ചു എന്നും
വ്യക്തമാക്കുമോ;
ഏതൊക്കെ പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
ഒരു
സാമ്പത്തിക വര്‍ഷത്തെ
പ്രവൃത്തി ആ വര്‍ഷം
തന്നെ
പൂര്‍ത്തിയാക്കാന്‍
കഴിയുന്ന രൂപത്തില്‍
നടപടിക്രമങ്ങള്‍
ലഘൂകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
അധിക
നികുതി
2344.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2014
-15 -ലെ ബജറ്റ്
അവതരണത്തിന് ശേഷം
ചുമത്തിയ അധിക
നികുതിയിലൂടെ എത്രകോടി
രൂപയുടെ അധിക
വരുമാനമുണ്ടായിട്ടുണ്ടെന്നും,
വ്യക്തമാക്കാമോ?
റോഡ്
നികുതിയും വാഹന നികുതിയും
2345.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ മൂന്നു
സാമ്പത്തിക
വര്‍ഷങ്ങളിലെ
ബഡ്ജറ്റില്‍
പ്രതീക്ഷിച്ച റോഡ്
നികുതിയും വാഹന
നികുതിയും എത്രയെന്നും
യഥാര്‍ത്ഥത്തില്‍
ലഭിച്ചതും സാമ്പത്തിക
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഓരോ
വര്‍ഷവും ലഭിച്ച
പ്രസ്തുത
നികുതികള്‍ക്ക് മുന്‍
വര്‍ഷങ്ങളില്‍ നിന്നും
വന്ന വര്‍ദ്ധനവിന്റെ
ശതമാനം എത്ര വീതമെന്നും
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
3 സാമ്പത്തിക
വര്‍ഷങ്ങളില്‍ റോഡ്
നികുതിയിലോ, വാഹന
നികുതിയിലോ വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
എന്തൊക്കെയെന്നും
വെളിപ്പെടുത്തുമോ?
ഇന്ധന
നികുതിയിനത്തില്‍ ഒഴിവാക്കിയ
തുക
2346.
ശ്രീ.പി.സി.
ജോര്‍ജ്
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്അധികാരമേറ്റശേഷം
എണ്ണക്കമ്പനികള്‍ ഇന്ധന
വിലയില്‍ എത്ര തവണ
വര്‍ദ്ധനവ്
വരുത്തിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ഇന്ധന വിലയിൽ വർദ്ധന
വരുത്തുക വഴി നികുതി
ഇനത്തില്‍
സംസ്ഥാനത്തിനു
ലഭിക്കുമായിരുന്ന
വരുമാനം എത്ര തവണ
ഒഴിവാക്കിയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
നികുതി ഒഴിവാക്കുക വഴി
ഖജനാവിന് എത്ര തുകയുടെ
വരുമാന നഷ്ടമാണ്
പ്രതിവര്‍ഷം ഉണ്ടായത്;
വ്യക്തമാക്കുമോ?
ആസ്തി
വികസന പദ്ധതി - ഭരണാനുമതി
ലഭിച്ച പദ്ധതികൾ
2347.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ അധികാരമേറ്റ
ശേഷം
നടപ്പാക്കുന്നതിനായി
വിവിധ സാമാജികര്‍
നിര്‍ദ്ദേശിച്ചിട്ടുള്ളതും
നിയോജക മണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെട്ടതുമായ
പദ്ധതികളുടെ
നാളിതുവരെയുള്ള വിശദമായ
വിവരങ്ങള്‍ ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
അപ്രകാരം
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
ഏതെല്ലാം
പദ്ധതികള്‍ക്ക് ഇത് വരെ
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദമാക്കുമോ?
ആസ്തി
വികസന ഫണ്ടില്‍ നിന്നും
തലശ്ശേരി അസംബ്ലി മണ്ഡലത്തിലെ
പ്രവര്‍ത്തികള്‍
2348.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13,
2013-14, 2014-15 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ ആസ്തി
വികസന ഫണ്ടില്‍ നിന്നും
തലശ്ശേരി അസംബ്ലി
മണ്ഡലത്തിലെ ഓരോ
പ്രവര്‍ത്തികള്‍ക്കായി
എന്തു തുക
അനുവദിച്ചെന്ന്
വിശദമാക്കാമോ ;
(ബി)
അനുവദിച്ച
തുകയനുസരിച്ച് എത്ര
പ്രവര്‍ത്തികള്‍
പൂര്‍ത്തീകരിച്ചെന്നും
എത്രഎണ്ണം
പൂര്‍ത്തീകരിക്കാനുണ്ടെന്നും
വെളിപ്പെടുത്താമോ;
(സി)
പൂര്‍ത്തീകരിക്കാനുള്ള
പ്രവര്‍ത്തികളില്‍
കാലതാമസം നേരിടാനുള്ള
കാരണങ്ങള്‍
വിശദമാക്കാമോ;
(ഡി)
ഓരോ
പദ്ധതിയും
നടപ്പിലാക്കുന്ന
ഏജന്‍സിയും വകുപ്പുകളും
ഏതെന്നും ഓരോന്നും
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വിശദമാക്കാമോ?
ആസ്തി
വികസന ഫണ്ടില്‍ നിന്നും
നെയ്യാറ്റിന്‍കര നിയോജക
മണ്ഡലത്തിലെ പ്രവൃത്തികൾ
2349.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ആസ്തി വികസന
ഫണ്ടില്‍ നിന്നും
നെയ്യാറ്റിന്‍കര നിയോജക
മണ്ഡലത്തില്‍ ഏതൊക്കെ
പ്രവര്‍ത്തികള്‍ക്കാണ്
അംഗീകാരം
നല്‍കിയതെന്നും,
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
അനുവദിച്ചിട്ടുള്ള
തുകയും പേരും ഇനം
തിരിച്ച്
വ്യക്തമാക്കാമോ?
പുതിയ
പെന്ഷന് പദ്ധതി
T *2350.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1.4.2013
മുതല്‍ സര്‍വ്വീസില്‍
പ്രവേശിക്കുന്നവര്‍ക്ക്
പുതിയ പെന്ഷന് പദ്ധതി
ബാധകമാക്കികൊണ്ട്
16.3.2013 ല്‍ ഇറക്കിയ
ഉത്തരവനുസരിച്ച് 2014
ഒക്ടോബര്‍ മാസം വരെ
എത്രപേര്‍ ഇൗ പെന്ഷന്
പരിധിയില്‍
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പെന്ഷന് പദ്ധതിയുടെ
ഭാഗമായി പെന്ഷന്
ഫണ്ട് നിക്ഷേപിക്കുന്ന
സംവിധാനത്തില്‍
ഏതെല്ലാം
ഏജന്‍സികളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; കേരള ഗവണ്മെന്റ്
ട്രഷറിയെ
ഉള്‍പ്പെടുത്തുന്നതില്‍
നിന്നും
പിന്‍വാങ്ങാനുള്ള കാരണം
വിവരിക്കാമോ ;
(സി)
1.4.2013
മുതലുള്ള ഓരോ മാസവും
പെന്ഷന്
കൊണ്ട്രിബ്യുഷൻ
ഇനത്തില്‍ സര്‍ക്കാര്‍
നിക്ഷേപിക്കുന്ന
തുകയെത്രയെന്ന്
വെളിപ്പെടുത്താമോ ?
പുതിയ
നിര്‍മ്മാണ
പ്രവര്‍ത്തികള്‍ക്ക്
ഭരണാനുമതി
2351.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ നിര്‍മ്മാണ
പ്രവര്‍ത്തികള്‍ക്ക്
ഭരണാനുമതി നല്‍കുന്നത്
സാമ്പത്തിക പ്രതിസന്ധി
കാരണം
നിറുത്തിവെച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
2013-14,
2014-15 സാമ്പത്തിക
വര്‍ഷത്തെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്ത് നടത്തിയ
കരാറുകാര്‍ക്ക് എത്ര
കോടി രൂപയുടെ
ബാദ്ധ്യതയാണ് കൊടുത്ത്
തീര്‍ക്കാനുള്ളത്.
വിശദമാക്കാമോ;
(സി)
കരാറുകാരുടെ
ഏത് മാസം വരെയുള്ള
ബില്ലുകളാണ് ഇതുവരെ
പാസ്സാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
MLA
മാരുടെ മണ്ഡല ആസ്തി
വികസന ഫണ്ട്
ഉപയോഗിച്ചുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പോലും ഏറ്റെടുത്ത്
നടത്തുവാന്‍ കരാറുകാർ
താല്‍പ്പര്യം
കാണിയ്ക്കുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ആസ്തി
വികസന ഫണ്ട്
ഉപയോഗിച്ചുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിയ്ക്കുന്ന
കരാറുകള്‍ക്ക് ബില്‍
പാസ്സാക്കി
നല്‍കുന്നതിനുള്ള
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്താമോ;
വ്യക്തമാക്കാമോ?
ശമ്പള
കമ്മീഷന്‍െറ പ്രവര്‍ത്തനം
2352.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും
അധ്യാപകരുടെയും ശമ്പള
പരിഷ്ക്കരണത്തിന്
നിയോഗിച്ച കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്നും
കമ്മീഷന്
റിപ്പോര്‍ട്ട് എപ്പോള്‍
സമര്‍പ്പിക്കുമെന്നും
അറിയിക്കാമോ;
(ബി)
കമ്മീഷന്
കാലാവധി വീണ്ടും
ദീര്‍ഘിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ശമ്പള
പരിഷ്ക്കരണം ഏതു തീയതി
മുതല്‍ ബാധകമാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
ശമ്പള
കമ്മീഷന്
പുറപ്പെടുവിച്ച
ചോദ്യാവലിക്ക് എത്ര
സംഘടനകളും വ്യക്തികളും
മറുപടി
നല്‍കിയിട്ടുണ്ടെന്നും
മറുപടികളുടെ
പരിശോധനകള്‍
പൂര്‍ത്തിയായിട്ടുണ്ടോ
എന്നും അറിയിക്കാമോ;
(ഇ)
സര്‍വ്വീസ്
സംഘടനാ
പ്രതിനിധികളുമായുള്ള
ചര്‍ച്ച നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(എഫ്)
ശമ്പള
കമ്മീഷന്റെ
പ്രവര്‍ത്തനത്തിനായി
നിയമിച്ച
ഉദ്യോഗസ്ഥരെല്ലാം
പ്രസ്തുത ജോലിയില്‍
പ്രവേശിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കാലടി
സാമൂഹികാരാേഗ്യാശുപത്രിയില്
എക്സ്റേ മെഷീന്
2353.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലടി
സാമൂഹികാരാേഗ്യാശുപത്രിയില്
എക്സ്റേ മെഷീന്
സ്ഥാപിക്കുന്നതിനായി
എം.എല്‍.എ.യുടെ
ആസ്തിവികസനപദ്ധതിയില്നിന്നും
കഴിഞ്ഞ
സാമ്പത്തികവര്‍ഷം
അനുവദിച്ച 25 ലക്ഷം
രൂപയ്ക്ക്
ആരാേഗ്യവകുപ്പ്
ഭരണാനുമതി
നല്‍കിയിട്ടും ഇതിനായി
ലെറ്റര്‍ ഓഫ്
ക്രെഡിറ്റ്
ലഭ്യമാക്കുന്നതിലെ
കാലതാമസത്തിനു കാരണം
വിശദമാക്കാമാേ;
(ബി)
ഇത്
എന്നത്തേയ്ക്കു
ലഭ്യമാക്കാന്‍
സാധിക്കുമെന്നു
വ്യക്തമാക്കാമാേ?
വാർഷിക
പദ്ധതി നിർവ്വഹണം
2354.
ശ്രീ.ജി.സുധാകരന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ബി.ഡി. ദേവസ്സി
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമ്പത്തിക പ്രതിസന്ധി
കാരണം വാര്‍ഷിക പദ്ധതി
നിര്‍വ്വഹണം
മന്ദഗതിയിലാണെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഈ
വര്‍ഷം ഇതുവരെ
സംസ്ഥാനത്തിന്റെ പദ്ധതി
ചെലവ് എത്ര ശതമാനമാണ്;
ഇതിന്റെ വകുപ്പു തല
വിശദാംശം ലഭ്യമാക്കാമോ;
പദ്ധതി നിര്‍വ്വഹണ
പുരോഗതിയുടെ പ്രതിമാസ
കണക്കുകള്‍
വിശദമാക്കാമോ;
പിന്നിട്ട രണ്ടു
ക്വാര്‍ട്ടറുകളില്‍
എത്ര ശതമാനം വീതം
പദ്ധതി ചെലവുണ്ടായി;
(സി)
പ്രഖ്യാപിച്ച
പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
ശേഷിച്ച കാലയളവില്‍
ആവശ്യമായ തുക
നല്‍കുന്നതിന്
സാധിക്കുമെന്ന്
കരുതുന്നുണ്ടോ?
നികുതി
കുടിശിക
2355.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോടതിയുടേയോ,
സ൪ക്കാരിന്റേയോ
ആയിട്ടുളള സ്റ്റേകള്‍ (
കോടതിയു ടെ സ്റ്റേകള്‍
)മൂലം പിരിച്ചെടുക്കാ൯
ബാക്കി നില്പുളള (
നികുതി കുടിശ്ശിക )തുക
എത്ര;
(ബി)
ഏതെല്ലാം
നികുതികള്‍ എത്ര കോടി
രൂപ വീതം
പിരിച്ചെടുക്കാ൯
സാധിക്കാത്തതായുണ്ടെന്ന്
വിശദമാക്കാമോ?
എയിഡഡ്
സ്കൂള്‍ ക്ലാ൪ക്കുമാര്ക്ക്
മു൯കാല പ്രാബല്യത്തോടെ
ആനുകൂല്യം ലഭ്യമാക്കാ൯ നടപടി
2356.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയിഡഡ്
സ്കൂള്‍
ക്ലാ൪ക്കുമാരുടെ ഗ്രേഡ്
പുന:സ്ഥാപിച്ചു കൊണ്ട്
ഇറക്കിയ ഉത്തരവില്‍
ആനുകൂല്യം
ലഭ്യമാക്കിയത് മു൯കാല
പ്രാബല്യമില്ലാതെ,
ഉത്തരവിറങ്ങിയ തീയ്യതി
മുതലാണ് എന്നുളള പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അനോമലി
പരിഹരിച്ച് ആനുകൂല്യം
ലഭ്യമാക്കുന്നത് ശമ്പള
പരിഷ്കരണ തീയ്യതി
മുതല്‍ ആയതിനാല്‍
എയിഡഡ് സ്കൂള്‍
ക്ലാ൪ക്കുമാ൪ക്കും
മു൯കാല പ്രാബല്യത്തോടെ
ആനുകൂല്യം ലഭ്യമാക്കാ൯
നടപടി സ്വീകരിക്കുമോ?
നടപ്പ്
സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ട
വരുമാനം
2357.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക വര്‍ഷം
ലക്ഷ്യമിട്ട വരുമാനം
എത്രയാണ്;
(ബി)
നാളിതുവരെ
എത്ര തുകയാണ്
ലഭ്യമായത്;
(സി)
ലക്ഷ്യം
കൈവരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
പത്താം
ശമ്പളകമ്മീഷന്
T *2358.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും ശമ്പള
പരിഷ്കരണത്തിനുള്ള
പത്താം ശമ്പള കമ്മീഷനെ
നിശ്ചയിച്ചുകൊണ്ടുള്ള
മന്ത്രി സഭാ
തീരുമാനമെടുത്തതെന്നാണ്;
(ബി)
പത്താം
ശമ്പള കമ്മീഷനെ
നിയമിച്ചുകൊണ്ടുള്ള
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചതെന്നാണ്;
ഏത് ഉത്തരവു പ്രകാരം
എന്നു വ്യക്തമാക്കുമോ
(സി)
പത്താം
ശമ്പള കമ്മീഷന് ഓഫീസ്
അനുവദിച്ചുകൊണ്ടുള്ള
ഉത്തരവു
പുറപ്പെടുവിച്ചതെന്നാണ്;
ഏത് ഉത്തരവു
പ്രകാരമാണുന്ന്
വ്യക്തമാക്കുമോ;
(ഡി)
പത്താം
ശമ്പള കമ്മീഷനിലേക്ക്
ആകെ എത്ര ജീവനക്കാരെ
നിയമിക്കുകയുണ്ടായി;
(ഇ)
പത്താം
ശമ്പള കമ്മീഷനിലേക്ക്
ജീവനക്കാരെ
നിയമിച്ചുകൊണ്ടുള്ള
ഉത്തരവു
പുറപ്പെടുവിച്ചതെന്നാണ്;
ഏത് ഉത്തരവു പ്രകാരമാണ്
വ്യക്തമാക്കുമോ;
(എഫ്)
ശമ്പള
കമ്മീഷനെ
നിശ്ചയിച്ചുകൊണ്ട്
ഉത്തരവു
വുറപ്പെടുവിച്ചപ്പോള്
നിശ്ചയിച്ചു നല്കിയ
കാലാവധി എത്രയാണ്;
(ജി)
തുടന്ന്ന്
എത്ര തവണ കാലാവധി
ദീര്‍ഘിപ്പിച്ചു
നല്കുകയുണ്ടായി;
അവസാനമായി
ദീര്‍ഘിപ്പിച്ചു
നല്കിയ കാലാവധി
അസാനിപ്പിയ്ക്കുന്നതെപ്പോഴാണ്;
ശമ്പള കമ്മിഷനില്‍
ഇപ്പോള്‍ ഏതെല്ലാം
തസ്തികകളിലുള്ള എത്ര
ജീവനക്കാര്‍ ജോലിയില്‍
പ്രവേശിപ്പിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
ഇപ്പോഴത്തെ
സാഹചര്യത്തില്‍ ശമ്പള
കമ്മീഷന്
റിപ്പോര്‍ട്ട് എപ്പോള്‍
ഗവണ്മെന്റിനു
സമര്‍പ്പിക്കുമെന്നാണ്
പ്രതീക്ഷിട്ടുള്ളത്;
ശമ്പള കമ്മീഷന്
ശുപാര്‍ശകള്‍
പ്രകാരമുള്ള പുതിയ സേവന
വേതന വ്യവസ്ഥകള്‍
എപ്പോള്‍ മുതല്‍
നടപ്പിലാക്കുവാന്‍
കഴിയും എന്നു
വ്യക്തമാക്കുമോ?
കേന്ദ്ര
സര്‍ക്കാര്‍ സഹായത്തോടെ
ആലപ്പുഴ ജില്ലയില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
2359.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കേന്ദ്ര
ഗവണ്മെന്റിന്റെ
സഹായത്തോടെ ആരംഭിച്ച
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കേന്ദ്ര
ഗവണ്മെന്റിന്റെ
സഹായത്തോടെ ആലപ്പുഴ
ജില്ലയില്‍
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍, പ്രസ്തുത
പദ്ധതികള്‍ക്കായി
അനുവദിച്ച തുക എന്നിവ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(സി)
2014-15
സാമ്പത്തിക വര്‍ഷം
കേന്ദ്ര ഗവണ്മെന്റ്
അനുവദിച്ച പദ്ധതികളും
അതിന് അനുവദിച്ച തുകയും
സംബന്ധിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
2014-15
സാമ്പത്തിക വര്‍ഷം
ആലപ്പുഴ ജില്ലയ്ക്ക്
അനുവദിച്ച പദ്ധതികള്‍,
അതിന് അനുവദിച്ച തുക
എന്നിവ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
അനധികൃത
ചിട്ടിസ്ഥാപനങ്ങള്‍
2360.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ച് വരുന്ന
അനധികൃത ചിട്ടി
സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിന്
വകുപ്പിന്റെ ആസ്ഥാനത്ത്
നിലവിലുളള
ഉദ്ദ്യോഗസ്ഥരെ
ഉള്‍പ്പെടുത്തി ഒരു
നോഡല്‍ ഓഫീസറെ
നിയമിച്ച്ഒരു
കേന്ദ്രീകൃത സംവിധാനം
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
വിശദാംശം ലഭ്യമാക്കുമോ
?
വരുമാനം
വർദ്ധിപ്പിക്കുന്നതിനുള്ള
നടപടികൾ
2361.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരുമാനം
വര്‍ദ്ധിപ്പിക്കാനുള്ള
ശ്രമങ്ങള്‍ക്ക് വീഴ്ച
സംഭവിച്ചിരിക്കുകയും
സംസ്ഥാനത്തിന്റെ ചെലവ്
വര്‍ധിച്ചുകൊണ്ടിരിക്കുകയും
ചെയ്യുന്നതായി
പറയപ്പെടുന്ന സ്ഥിതി
വിശേഷം കണക്കിലെടുത്ത്
ഇതുസംബന്ധിച്ച്
സ്വീകരിച്ച പരിഹാര
നടപടികള്‍
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പരിഹാര നടപടികളുടെ
ഭാഗമായി ബഡ്ജറ്റ് കമ്മി
കുറയ്ക്കുവാന്‍
സാധിച്ചിട്ടുണ്ടാേ;
എങ്കില്‍ വിശദമാക്കാമോ
?
വാളയാര്‍
ചെക്ക് പോസ്റ്റില്‍
വിജിലന്‍സ് കളക്ട് ചെയ്ത
നികുതി
2362.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വാളയാര്‍
ചെക്ക് പോസ്റ്റില്‍
2014 നവംബറിൽ
വിജിലന്‍സ് കളക്ട്
ചെയ്ത നികുതി എത്രയാണ്;
സാധാരണയില്‍ കൂടുതല്‍
നികുതി വരുമാനം
പ്രസ്തുത ദിവസങ്ങളില്‍
ഉണ്ടാകാനുള്ള കാരണം
വ്യക്തമാക്കാമോ ?
നബാര്‍ഡ്
വായ്പാപദ്ധതി
2363.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.മുരളീധരന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ഇൗ സാമ്പത്തിക വര്‍ഷം
നബാര്‍ഡ് വായ്പാ പദ്ധതി
അനുവദിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
എങ്കിൽ
എത്ര കാേടി രൂപയുടെ
വായ്പയാണ്
സംസ്ഥാനത്തിനു
നല്‍കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തേക്കാള്‍ എത്ര
ശതമാനം കൂടുതലാണ് ഇൗ
വര്‍ഷം
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമാേ;
(ഡി)
ഏതെല്ലാം
മേഖലകളില്‍
വിനിയാേഗിക്കുവാനാണ്
വായ്പ അനുവദിച്ചത് ;
വിശദാംശങ്ങള്‍ നല്‍കാമോ
?
വാളയാര്‍
ചെക്ക്പോസ്റ്റിലെ നികുതി
വരുമാനം
2364.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2013-14-ലെ
ഇതുവരെയുള്ള വാളയാര്‍
ചെക്ക്പോസ്റ്റിലെ
നികുതി വരുമാനം
എത്രയാണ്; കഴിഞ്ഞ
വര്‍ഷത്തേക്കാള്‍ എത്ര
ശതമാനം വര്‍ദ്ധനവാണ്
ഉണ്ടായതെന്ന്
വിശദമാക്കുമോ?
ഭരണാനുമതി
ലഭിച്ച പ്രവർത്തികൾ
പൂര്‍ത്തീകരിക്കാനുള്ള സമയപരിധി
2365.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
MLA- SDF ല്‍ ഭരണാനുമതി
നല്‍കിയതിനു ശേഷം
പ്രവർത്തികൾ
പൂര്‍ത്തീകരിക്കാനുള്ള
സമയപരിധി എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
റോഡിന്റെയും
മറ്റും കാര്യത്തില്‍ ഈ
സമയപരിധിക്കുള്ളില്‍
പൂര്‍ത്തിയാക്കാന്‍
പറ്റാത്ത സാഹചര്യം
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്തരം പ്രവർത്തികൾ
പൂര്‍ത്തീകരിക്കാനുള്ള
സമയം ഒരു വര്‍ഷമായി
വര്‍ദ്ധിപ്പിക്കുന്ന
വിഷയം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ചേര്‍ത്തല
മുഹമ്മ കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററില്‍ അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്ക്
2366.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് കെട്ടിട വിഭാഗം
ചീഫ് എന്‍ജിനീയറുടെ
ഓഫീസില്‍ നിന്നും
18-3-2014-ല്‍
FB4/1747/എ 4 നമ്പരായി
ധനകാര്യവകുപ്പ്
അഡീഷണല്‍ ചീഫ്
സെക്രട്ടറിയ്ക്ക് അയച്ച
കത്ത്
സെക്രട്ടേറിയറ്റില്‍
ലഭിച്ചത് എന്നാണ് ;
മണ്ഡലം ആസ്തി വികസന
ഫണ്ടില്‍പ്പെടുത്തി
2013-ല്‍ ഭരണാനുമതി
ലഭിച്ചതും സംസ്ഥാന
നിര്‍മ്മിതി
കേന്ദ്രത്തിന്റെ
ചുമതലയില്‍ ചേര്‍ത്തല
മുഹമ്മ കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്ക്
നിര്‍മ്മിക്കുന്നതിനു്
വേണ്ടിയുള്ള
ഉത്തരവനുസരിച്ച്
പൊതുമരാമത്തിന്റെ
ശീര്‍ഷകത്തിലെ തുക മാറി
നിര്‍മ്മിതി
കേന്ദ്രത്തിന്
കെെമാറുന്നതിനുള്ള
സാങ്കേതികമായ തടസ്സം
പരിഹരിക്കാന്‍ ഉത്തരവ്
നല്‍കാനുള്ള പ്രസ്തുത
കത്തിന് ധനകാര്യ
വകുപ്പില്‍ നിന്നും
മറുപടി നല്‍കിയോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്നു
പറയാമോ;
(ബി)
മേല്പറഞ്ഞ
ഫയലില്‍ നടപടി
സ്വീകരിക്കാതെ
ഏതെങ്കിലും ഉദ്യോഗസ്ഥൻ
കാലതാമസം
വരുത്തിയെങ്കിൽ,
പ്രസ്തുത
ഉദ്യോഗസ്ഥന്റെ
പേരുവിവരം
വെളിപ്പെടുത്തുമോ;
കാലതാമസത്തിന്റെയും
അതിന്റെ കാരണത്താല്‍
നിര്‍മ്മാണം
മുടങ്ങുകയും അഥവാ
നടന്നാൽ തന്നെ കൂടുതല്‍
സാമ്പത്തിക ചെലവ്
സര്‍ക്കാരിന്
ഉണ്ടാവുകയും ചെയ്താൽ ഈ
ഉദ്യോഗസ്ഥനെതിരെ
ശിക്ഷണ നടപടി
സ്വീകരിക്കുമോ?
പന്തളത്തെ
കുറുന്തോട്ടയം പാലം
2367.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പന്തളത്തെ
കുറുന്തോട്ടയം പാലം
പുനര്‍നിര്‍മ്മിക്കുന്നത്
സംബന്ധിച്ച ഫയല്‍ നടപടി
അങ്ങയുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
അങ്ങയുടെ ആഫീസില്‍
പരിഗണനയ്ക്കായി
ശുപാര്‍ശ
ചെയ്യപ്പെട്ടിട്ടുള്ള
പ്രസ്തുത ഫയലിന്മേല്
സാധ്യമാകുന്ന ഫണ്ട്
ലഭ്യത
ഉറപ്പുവരുത്തുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ ;
(സി)
ശബരിമലയുമായി
ബന്ധപ്പെട്ട
തെക്കേയിന്ത്യയിലെ
തന്നെ പ്രധാന
തീര്‍ത്ഥാടനകേന്ദ്രമായി
മാറിക്കഴിഞ്ഞ പന്തളത്ത്
ഇടുങ്ങിയ പാലം കാരണം
ഉണ്ടാകുന്ന ഗതാഗത
കുരുക്ക് സമയബന്ധിതമായി
പരിഹരിക്കുന്നതിന്
പ്രസ്തുത ഫയലിന്മേല്
സമയബന്ധിത
അനുകൂലതീര്‍പ്പ്
സാദ്ധ്യമാക്കുമോ ?
പെന്ഷന്
ഡിപ്പാര്‍ട്ട്മെന്റ് രൂപീകരണം
2368.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വീസ്
പെന്‍ഷന്‍കാര്‍ക്കും
മറ്റു പെന്ഷന്
വാങ്ങുന്നവര്‍ക്കും
വേണ്ടി പാെതുഭരണ
വകുപ്പിനുകീഴില്‍
പെന്ഷന്
ഡിപ്പാര്‍ട്ട്മെന്റ്
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പെന്‍ഷന്‍കാര്‍
ഇന്നനുഭവിക്കുന്ന
നിരവധി
പ്രയാസങ്ങള്‍ക്ക്
പെന്ഷന്
ഡിപ്പാര്‍ട്ട്മെന്റ്
രൂപീകരണം വഴി
പരിഹാരമാവും എന്ന്
കരുതുന്നുണ്ടോ;
(സി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(ഡി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും പഠന
റിപ്പോര്‍ട്ട് ഉണ്ടോ
;വ്യക്തമാക്കാമോ?
സ്റ്റേറ്റ്
ടാക്സ് ആന്റ് ഡ്യൂട്ടീസ്
2369.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍
സ്റ്റേറ്റ് ടാക്സ്
ആന്റ് ഡ്യൂട്ടീസ്
ഇനത്തില്‍ ലക്ഷ്യമിട്ട
തുക എത്രകോടി രൂപയാണ്;
ഇത് മുന്‍ സാമ്പത്തിക
വര്‍ഷം
യഥാര്‍ത്ഥത്തില്‍
ലഭിച്ചതിന്റെ എത്ര
ശതമാനം അധിക
തുകയായിരുന്നു;
(ബി)
2014-15
ല്‍ നാളിതുവരെ ലഭിച്ച
തുക എത്ര; മുന്‍
സാമ്പത്തിക വര്‍ഷത്തെ
ഇതേ കാലയളവില്‍ ലഭിച്ച
തുക എത്ര; മുന്‍വര്‍ഷം
ഇക്കാലയളവില്‍
ലഭിച്ചതിന്റെ എത്ര
ശതമാനം തുക ഈ വര്‍ഷം
ഇതിനകം
ലഭിക്കുകയുണ്ടായി;
വിശദമാക്കാമോ;
(സി)
ബഡ്ജറ്റില്‍
ആദ്യ വര്‍ഷം
ലക്ഷ്യമിട്ടതിന്റെ എത്ര
ശതമാനം നികുതി
യഥാര്‍ത്ഥത്തില്‍
ലഭിക്കുകയുണ്ടായി?
കാസര്‍ഗോഡ്
ചെക്ക് പോസ്റ്റുകലിലെ
അഴിമതി
2370.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലേക്ക്
കര്‍ണ്ണാടക
അതിര്‍ത്തിയിലുള്ള
ചെക്ക് പോസ്റ്റിലൂടെ
കടന്നുവന്ന
വാഹനങ്ങളില്‍ എത്ര
വാഹനങ്ങളിലെ
ചരക്കുകള്‍ക്കാണ്,
നികുതി ഈടാക്കാത്തതി
നാൽ ഇന്റലിജന്‍സ്
വിഭാഗം പിടികൂടി നികുതി
ഈടാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; നികുതി
ഈടാക്കാതെ കടത്തിവിട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ബാലുശ്ശേരി
താലൂക്ക് ആശുപത്രിയിലെ
തസ്തികകള്‍
2371.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
ബാലുശ്ശേരി താലൂക്ക്
ആശുപത്രിയില്‍
തസ്തികകള്‍
അനുവദിക്കുന്നത്
സംബന്ധിച്ച് ആരോഗ്യ
വകുപ്പ് ശുപാ൪ശ
അംഗീകാരത്തിനായി
സമ൪പ്പിച്ചിട്ടുണ്ടോ;
(ബി)
ഡോക്ട൪മാ൪
ഇല്ലാത്തതു കാരണം
ഉച്ചയ്ക്കു് ശേഷം
അടച്ചിടേണ്ടിവരുന്ന ഈ
താലൂക്ക് ആശുപത്രിയില്‍
തസ്തികകള്‍
അനുവദിക്കുന്ന കാര്യം
അനുഭാവപൂ൪വ്വം
പരിഗണിക്കുമോ?
ബാലുശ്ശേരി
താലൂക്ക് ആശുപത്രിയില്‍
ഡോക്ട൪മാരെ അനുവദിക്കല്‍
2372.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
താലൂക്ക് ആശുപത്രിയില്‍
ഉച്ചയ്ക്കു ശേഷം
ഡോക്ട൪മാ൪ ഇല്ലാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
ഡോക്ട൪മാരെ
നിയോഗിക്കുന്നതിന്
ആരോഗ്യ വകുപ്പ്
സമ൪പ്പിച്ച ശുപാ൪ശ
പരിഗണിച്ച് അനുമതി
നല്‍കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
2373.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2013
ഏപ്രില്‍ -നു മുമ്പ്
സംസ്ഥാന പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ജോലി
ചെയ്തവര്‍ക്ക്
സര്‍ക്കാര്‍
വകുപ്പുകളില്‍ ജോലി
ലഭിച്ചാല്‍
സ്റ്റാറ്റ്യൂട്ടറി
പെന്ഷന് ലഭിക്കുമോ;
വിശദാംശം നല്‍കുമോ?
പങ്കാളിത്ത
പെന്ഷന് വിഹിതം
2374.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013
ഏപ്രില്‍ ഒന്നു മുത്ല
നാളിതുവരെ എത്ര പേര്
സംസ്ഥാന സര്‍ക്കാര്‍
സര്‍വ്വീസില്‍
പ്രവേശിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ജീവനക്കാരില്‍
നിന്ന് ശേഖരിച്ചതും,
സര്‍ക്കാര്‍
പങ്കാളിത്തവും
ഉള്‍പ്പെടെ എത്ര തുക
സംസ്ഥാന ട്രഷറിയില്‍
നിക്ഷേപിച്ചെന്ന്
വെളിപ്പെടുത്താമോ;
(സി)
ടി
തുക മറ്റേതെങ്കിലും
ബാങ്കുകളിലോ
ഏജന്‍സികളിലോ
നിക്ഷേപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ?
സാമ്പത്തിക
ഓഡിറ്റിംഗ്
2375.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമ്പത്തിക ഓഡിറ്റിംഗ്
ശക്തിപ്പെടുത്തുന്നതിനായി
പുറപ്പെടുവിച്ച
32/2005/ധന
സര്‍ക്കുലറിന്റെ
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
സര്‍ക്കുലറിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
സാമ്പത്തിക
ഓഡിറ്റിംഗ്
ശക്തിപ്പെടുത്തുന്നതിന്
ഈ സര്‍ക്കാര്‍ പുതിയ
കര്‍മ്മ പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ?
സാമ്പത്തിക
പ്രതിസന്ധി
2376.
ശ്രീ.എം.എ.ബേബി
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനങ്ങളുടെ
മേല്‍
നികുതിഭാരമേല്പ്പിക്കാത്തവിധം
സംസ്ഥാനത്തിന്‍െറ
സാമ്പത്തിക സ്ഥിതി
മെച്ചമാക്കുന്നതിന്
വേണ്ട മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കാന്‍
നിലവിലുള്ള നികുതികള്‍
കൃത്യമായി
പിരിച്ചെടുക്കുന്നതുള്പ്പെടെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാന്‍
കഴിയുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
വിവധ മേഖലകളിലുള്ളവരുടെ
നിര്‍ദ്ദേശങ്ങള്‍
സ്വീകരിക്കുന്നതിനും
ആശയ വിനിമയം
നടത്തുന്നതിനും
തയ്യാറാകാത്തത്
പ്രതിസന്ധി കൂടുതല്‍
മൂര്‍ച്ഛിക്കുന്നതിനു
കാരണമാകുന്നുണ്ടോ ?
മാവേലിക്കര
മണ്ഡലത്തില്‍ തെക്കേക്കര
ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട
നിര്‍മ്മാണം
2377.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
എം.എല്‍.എ.യുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി പി
ഡബ്ലു ഡി എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ച് ധനകാര്യ
വകുപ്പില്‍ നിന്നും
ഭരണാനുമതി ലഭ്യമായ
തെക്കേക്കര
ഗ്രാമപഞ്ചായത്ത് ഓഫീസ്
കെട്ടിട നിര്‍മ്മാണം
പ്രാവര്‍ത്തികമാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രവൃത്തി പി ഡബ്ലു ഡി
കെട്ടിട വിഭാഗത്തിന്
ഡെപ്പോസിറ്റ്
വര്ക്കായാണ്
ലഭിച്ചിട്ടുള്ളത് എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
പ്രവൃത്തി അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്,പി
ഡബ്ലു ഡി -യ്ക്ക്
ഡെപ്പോസിറ്റ്
വര്‍ക്കായി
ചെയ്യുന്നതിനുള്ള
ധനകാര്യ വകുപ്പില്‍
നിന്നുള്ള അനുമതി
അടിയന്തരമായി
ലഭ്യമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഈ
പ്രവൃത്തി പി ഡബ്ലു
ഡി-യ്ക്ക് ഡെപ്പോസിറ്റ്
വര്‍ക്കായി
നല്‍കുന്നതിന് എൽ എസ്
ജി ഡി കത്ത്
ലഭ്യമാക്കിയിട്ടുണ്ടോ;
ഫയല്‍ നമ്പര്‍
ലഭ്യമാക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ എം.എല്‍.എ.യുടെ
ആസ്തി വികസന പദ്ധതിയിലെ
പ്രവൃത്തികൾ
2378.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
എം.എല്‍.എ.യുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്നതിന്,
ധനകാര്യ വകുപ്പിന്റെ
അനുമതിക്ക്
സമര്‍പ്പിച്ചിട്ടുള്ള
പ്രവൃത്തികളുടെ
വിശദാംശങ്ങളും ഫയല്‍
നമ്പറുകളും
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നു
വിശദമാക്കുമോ;
(സി)
ഈ
പ്രവൃത്തികള്‍ക്ക്
അടിയന്തരമായി ഭരണാനുമതി
ലഭ്യമാക്കാമോ?
സാമ്പത്തിക
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്തുള്ള ചെലവു
ചുരുക്കൽ
2379.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തിക
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത് അനാവശ്യ
ചെലവുകള്‍
ചുരുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ;
(ബി)
വകുപ്പുകള്‍
ബാങ്കുകളില്‍ പണം
നിക്ഷേപിക്കുന്നതിന്
പകരം ട്രഷറികളില്‍
നിക്ഷേപിക്കുവാ൯
ആവശ്യമായ നി൪ദ്ദേശം
നല്‍കുമോ;
സര്‍ക്കാര്‍
സ്റ്റേ ഉത്തരവുകള്‍
2380.
ശ്രീ.എം.ചന്ദ്രന്
,,
ടി.വി.രാജേഷ്
,,
ബാബു എം. പാലിശ്ശേരി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപാധികളില്ലാതെ
സര്‍ക്കാര്‍ സ്റ്റേ
ഉത്തരവുകള്‍ നല്‍കിയത്
സംസ്ഥാനത്തിനു
സാമ്പത്തിക
പ്രതിസന്ധിയുണ്ടാകുന്നതിനു
പ്രധാന കാരണമായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
വിശദമാക്കാമാേ;
(ബി)
ഇത്തരത്തില്‍
സ്റ്റേകള്‍
നല്‍കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
പാലിക്കാറുണ്ടാേ;
(സി)
സര്‍ക്കാര്‍
സ്റ്റേ നല്കിയതു മൂലം
എത്ര തുക സമാഹരിക്കാന്‍
സാധിക്കാതായിട്ടുണ്ടെന്നു
കണക്കാക്കിയിട്ടുണ്ടാേ;
വിശദമാക്കാമാേ;
(ഡി)
2014-15-ലെ
ബജറ്റ് രേഖകള്‍ പ്രകാരം
സംസ്ഥാനത്ത്
പിരിച്ചെടുക്കാന്‍
ബാക്കി നില്പുള്ള
മാെത്തം തുക
എത്രയായിരുന്നു; ഇതിനകം
എന്തെങ്കിലും തുക
പിരിച്ചെടുക്കുകയുണ്ടായോ;
വിശദമാക്കാമാേ?
കരാറുകാരുടെ
കുടിശ്ശിക
2381.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പി.ഡബ്ല്യൂ.ഡി.
കരാറുകാര്‍ക്ക്
ബില്ലുകള്‍
സമയബന്ധിതമായി മാറി പണം
നല്‍കാത്തത് വികസന
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി ബാധിച്ചു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആസ്തി
വികസന
പദ്ധതിയില്‍പ്പെട്ട
പ്രവൃത്തികളുടെ
ബില്ലുകള്‍ മാറി
നല്‍കുന്നതിന്
എന്തെങ്കിലും പ്രത്യേക
പരിഗണന നല്കുന്ന
കാര്യം പരിശോധിക്കുമോ?
കരാറുകാരുടെ
കുടിശ്ശിക കൊടുത്തു
തീര്‍ക്കുന്നതിന് നടപടി
2382.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കരാറുകാരുടെ
കുടിശ്ശിക കൊടുത്തു
തീര്‍ക്കാത്തതുമൂലം
പൊതുമരാമത്ത്
പ്രവര്‍ത്തികളുടെ
ടെന്‍ഡര്‍ നടപടികളും
മറ്റും വെെകുന്നതും,
തന്മൂലം പിന്നീട് അധിക
സാമ്പത്തിക ബാധ്യത
ഉണ്ടാകുന്നതും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കരാറുകാരുടെ
കുടിശ്ശിക മുഴുവന്‍
അടിയന്തരമായി കൊടുത്തു
തീര്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
സാമ്പത്തിക രംഗത്തെ
പരിഷ്കരണങ്ങൾ
2383.
ശ്രീ.സി.മോയിന്‍
കുട്ടി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
പി.ബി. അബ്ദുൾ റസാക്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക നിലയില്‍
ആശങ്ക
രേഖപ്പെടുത്തിക്കൊണ്ടുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വസ്തുതകള്‍
വെളിപ്പെടുത്തുമോ ;
(ബി)
ഇതോടനുബന്ധിച്ച്
വിഭവ സമാഹരണത്തിലും
ചെലവു കാര്യത്തിലും
പരിഷ്കരണമെന്തെങ്കിലും
ആവശ്യമാണോ ; എങ്കില്‍
അതു സംബന്ധിച്ച്
എന്തൊക്കെ
പരിഷ്കരണങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം
വെളിപ്പെടുത്തുമോ ?
സര്‍ക്കാര്‍
നിയന്ത്രിത സ്ഥാപനങ്ങളുടെ
ബാങ്ക് നിക്ഷേപം
2384.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാന്റ്
ഇന്‍ എയ്ഡ്, പദ്ധതി
നടത്തിപ്പിനുള്ള സഹായം
എന്നീ ഇനങ്ങളില്‍
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
സൊസൈറ്റികള്‍
കോര്‍പ്പറേഷനുകള്‍,
ബോര്‍ഡുകള്‍
എന്നിവയ്ക്ക് ഈ
സാമ്പത്തിക വര്‍ഷം
അനുവദിച്ച് നല്കിയ പണം
പ്രസ്തുത സ്ഥാപനങ്ങള്‍
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച്
ബാങ്കുകളില്‍
നിക്ഷേപിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അത്തരം
സ്ഥാപനങ്ങളുടെയും പണം
നിക്ഷേപിക്കപ്പെട്ട
ധനകാര്യ
സ്ഥാപനങ്ങളുടെയും
നിക്ഷേപത്തുകയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പദ്ധതി
തുകകള്‍ ബാങ്കില്‍
നിക്ഷേപിക്കുന്ന
സര്‍ക്കാര്‍ നിയന്ത്രിത
സ്ഥാപനങ്ങള്‍ക്ക്
ആയതിന്റെ പലിശ തുക
സര്‍ക്കാരിന്റെ റവന്യൂ
ശീര്‍ഷകത്തില്‍
ഒടുക്കാന്‍ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇല്ലാത്തപക്ഷം ആയതിന്
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് ക്ഷാമബത്ത
കുടിശ്ശിക
2385.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
നിലവില്‍ ക്ഷാമബത്ത
കുടിശ്ശികയുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് എപ്പോള്‍
കൊടുത്തുതീര്‍ക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കുടിശ്ശികയായ
സര്‍ക്കാര്‍ ബാദ്ധ്യതകള്‍
2386.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാന
സഹകരണ ബാങ്കിനും ഇതര
സഹകരണ ബാങ്കുകള്‍ക്കും
കൊടുത്തു
തീര്‍ക്കാനുള്ള
കുടിശ്ശികയും
കണ്‍സ്യൂമര്‍ ഫെഡറേഷന്
കൊടുത്തു
തീര്‍ക്കാനുള്ള സബ്സിഡി
കുടിശ്ശികയും ഏറ്റവും
ഒടുവിലത്തെ കണക്കുകള്‍
പ്രകാരം എത്ര
വീതമാണെന്ന്
വെളിപ്പെടുത്താമോ ?
പൊതുമരാമത്തു
പ്രവൃത്തികളുടെ
ബില്ലുകള്‍
മാറികൊടുക്കുന്നതിനു
മുന്‍ഗണനാക്രമം
പാലിക്കുന്നതിനു നടപടി
2387.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമരാമത്തു
പ്രവൃത്തികളുടെ എത്ര
കോടി രൂപ ഇനി കൊടുത്തു
തീര്‍ക്കുവാനുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഏത്
മാസം വരെയുള്ള
ബില്ലുകളാണ് ഇപ്പോള്‍
കൊടുത്തിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
പൊതുമരാമത്തു
പ്രവൃത്തികളുടെ
ബില്ലുകള്‍
മാറികൊടുക്കുന്നതില്‍
മുന്‍ഗണനാക്രമം
പാലിക്കുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇതില്‍ എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
കുട്ടനാട്ടിലെ
ജി മംഗലം പാലം, തൈച്ചേരി
പാലം എന്നിവയുടെ
നിര്‍മ്മാണം
2388.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കുട്ടനാട്ടിലെ
ജി മംഗലം പാലം,
തൈച്ചേരി പാലം
എന്നിവയുടെ
നിര്‍മ്മാണത്തിന്
ഭരണാനുമതിയും
സാമ്പത്തികാനുമതിയും
ലഭ്യമാക്കുന്നതിന്
സമര്‍പ്പിച്ച
അപേക്ഷയിന്മേല് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ബഡ്ജറ്റുകളില്
കേന്ദ്ര ഗവണ്മെന്റില്
നിന്നും പ്രതീക്ഷിച്ച തുക
2389.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിയമ
സഭയില്‍ അവതരിപ്പിച്ച
ബഡ്ജറ്റുകളില്
ഓരോന്നിലും കേന്ദ്ര
ഗവണ്മെന്റില് നിന്നും
ലഭിക്കുമെന്ന്
പ്രതീക്ഷിച്ച തുക
എന്തെല്ലാം ഇനങ്ങളില്‍
എത്ര കോടി
വീതമായിരുന്നു;
ബഡ്ജറ്റ്
എസ്റ്റിമേറ്റിന്റെയടിസ്ഥാനത്തില്
ഇനം തിരിച്ച്
വെളിപ്പെടുത്താമോ;
(ബി)
ഓരോ
ബഡ്ജറ്റിലും
പ്രതീക്ഷിച്ച തുകയില്‍
യഥാര്‍ത്ഥത്തില്‍
ലഭിച്ച തുക എത്രകോടി
വീതമായിരുന്നു;
ബഡ്ജറ്റ്
എസ്റ്റിമേറ്റിന്റെയടിസ്ഥാനത്തില്
യഥാര്‍ത്ഥത്തില്‍
ലഭിച്ച തുകകള്‍
സംബന്ധിച്ച്
വിശദമാക്കാമോ?
സര്‍ക്കാരിന്റെ
ബാദ്ധ്യത
2390.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
എം.എല്‍.എ
മാരുടെ നിയോജക മണ്ഡലം
ആസ്തി വികസന പദ്ധതി,
സര്‍ക്കാര്‍
വകുപ്പുകള്‍ വഴി
കൊടുത്തു
തീര്‍ക്കാനുള്ള മറ്റ്
ബാദ്ധ്യതകള്‍, എന്നീ
ഇനങ്ങളിൽ
കുടിശ്ശികയായിട്ടുള്ള
സര്‍ക്കാരിന്റെ
ബാദ്ധ്യത, ഏറ്റവും
ഒടുവിലത്തെ കണക്കുകള്‍
പ്രകാരം എത്ര
വീതമാണെന്ന്
വെളിപ്പെടുത്താമോ ;
സംസ്ഥാനത്തിന്റെ
കടം
2391.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പു
വര്‍ഷം കടപ്പത്രം വഴി
എത്ര കോടി രൂപ കടം
എടുക്കുവാനാണ് റിസര്‍വ്
ബാങ്ക് അനുമതി
നല്‍കിയിട്ടുള്ളത്;
(ബി)
ആയതില്‍
2014 ഒക്ടോബര്‍ 31 വരെ
കടപ്പത്രം വഴി എത്ര
കോടി രൂപ സമാഹരിച്ചു;
നടപ്പുവര്‍ഷം എത്ര കോടി
രൂപ കൂടി
സമാഹരിക്കുവാന്‍
ഉദ്ദേശിക്കുന്നു;
വിശദമാക്കുമോ;
(സി)
ഇങ്ങനെ
കടമെടുക്കുന്ന തുക
സംസ്ഥാനം
വികസനച്ചെലവുകള്ക്കാണോ
ഉപയോഗിക്കുന്നത്;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
എന്നാല്‍
ഇപ്രകാരം കടമെടുക്കുന്ന
തുക റവന്യൂ
ചിലവുകള്‍ക്കാണ്
നിലവില്‍
ഉപയോഗിക്കുന്നത് എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
നിയമവിരുദ്ധമാണെന്ന്
കരുതുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
നിലവില്‍
സംസ്ഥാനത്തിന്റെ സഞ്ചിത
കടം എത്ര; ഈ സാമ്പത്തിക
വര്‍ഷം അവസാനം
ആകുമ്പോള്‍ സഞ്ചിതകടം
എത്രയാകും എന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
പൊതുകടം
2392.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
സംസ്ഥാനത്തെ പൊതുകടം
എത്രയായിരുന്നു;
(ബി)
2014
ഒക്ടോബര്‍ 31 വരെയുള്ള
സംസ്ഥാനത്തെ പൊതുകടം
എത്രയാണെന്ന് പറയാമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഏതെല്ലാം
മേഖലയില്‍നിന്നും
കടമെടുത്തിട്ടുണ്ടെന്നും
ഏതെല്ലാം
ആവശ്യങ്ങള്‍ക്കുവേണ്ടിയാണ്
ഈ സംഖ്യ
വിനിയോഗിച്ചതെന്നും
വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ
കടബാദ്ധ്യത
2393.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
കടബാദ്ധ്യത 2014 ജൂണ്‍
30 വരെ എത്ര
തുകയായിരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
2011
മാര്‍ച്ച് 31 ന്
കടബാദ്ധ്യത എത്ര
തുകയായിരുന്നു ;
(സി)
വാണിജ്യ
നികുതി ഇനത്തില്‍ 2014
ജൂണ്‍ 30 വരെ എത്ര തുക
പിരിഞ്ഞ് കിട്ടാനുണ്ട്
;
(ഡി)
പിരിഞ്ഞ്
കിട്ടാനുള്ള തുകയില്‍
സര്‍ക്കാര്‍ സ്റ്റേ
നല്‍കിയത് എത്ര
തുകക്കാണ്?
സംസ്ഥാനത്തിന്റെ
റവന്യൂകമ്മിയും ആളോഹരികടവും
2394.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
സംസ്ഥാനത്തിന്റെ
റവന്യൂകമ്മി, ആളോഹരി
കടം എന്നിവ എത്ര
വീതമായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്പോള്‍
സംസ്ഥാനത്തിന്റെ
റവന്യൂകമ്മി, ആളോഹരികടം
എന്നിവ എത്ര
വീതമായിയെന്നു
വിശദമാക്കുമോ ;
നടപ്പിലാക്കാത്ത
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
2395.
ശ്രീ.രാജു
എബ്രഹാം
,,
കെ.കെ.ജയചന്ദ്രന്
,,
വി.ചെന്താമരാക്ഷന്
,,
പി.റ്റി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അധികൃതരുടെ
അനാസ്ഥയും
കെടുകാര്യസ്ഥതയും കാരണം
സംസ്ഥാനത്ത് വിവിധ
വകുപ്പുകള്‍ക്ക്
കീഴിലായി
നടപ്പിലാക്കേണ്ട
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
അവതാളത്തിലാവുകയും
ഇതുവഴി കേന്ദ്രം
അനുവദിച്ച കോടികളുടെ
ഫണ്ട് പാഴാകുന്നതും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമയബന്ധിതമായി
പദ്ധതികള്‍
പൂര്‍ത്തിയാക്കാത്തതിനാല്‍
ഏതെല്ലാം
പദ്ധതികള്‍ക്ക്
അനുവദിച്ച കേന്ദ്ര
ഫണ്ട്
നഷ്ടപ്പെടുകയുണ്ടായെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
അനാസ്ഥ കാരണം കേന്ദ്ര
പദ്ധതികള്‍
നടപ്പിലാക്കാന്‍
സാധിക്കാത്തത്
സംസ്ഥാനത്തിന്റെ
വികസനത്തെയും തൊഴില്‍
മേഖലയേയും
പ്രതിസന്ധിയിലാക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
ചെലവിടുന്ന തുക കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
യഥാസമയം
വാങ്ങിയെടുക്കുന്നതിന്
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഈ
ഇനത്തില്‍ എന്തു
തുകയാണ് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ഈ സര്‍ക്കാരിന്റെ
കാലയളവില്‍
ലഭിക്കാനുള്ളതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(എഫ്)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കേന്ദ്രം
അനുവദിച്ച ഫണ്ട് പദ്ധതി
നടപ്പിലാക്കാത്തതിന്റെ
പേരില്‍
തിരിച്ചടക്കേണ്ടി
വന്നിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
സംസ്ഥാനത്തിന്‍െറ
ആളോഹരി ഉപഭോഗം
2396.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആളോഹരി
ഉപഭോഗം സംബന്ധിച്ച
ഏറ്റവും ഒടുവിലത്തെ
ഒൗദ്യോഗിക കണക്കുകള്‍
പ്രകാരം
സംസ്ഥാനത്തിന്റെ സ്ഥാനം
ഏതാണ് ; വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ?
പെട്രോളിന്റെയും
ഡീസലിന്റെയും നികുതി വര്‍ദ്ധന
2397.
ശ്രീ.സി.ദിവാകരന്
,,
കെ.അജിത്
,,
പി.തിലോത്തമന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പെട്രോളിന്റെയും
ഡീസലിന്റെയും മേല്‍
ലിറ്ററൊന്നിന്
ഇപ്പോള്‍ എത്ര വീതം
നികുതി ചുമത്തി,;
ഇത്തരത്തില്‍ നികുതി
വര്‍ദ്ധിപ്പിച്ചതിലൂടെ
എത്ര അധിക വരുമാനം
പ്രതീക്ഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്ത്
പെട്രോളിന്റെയും
ഡീസലിന്റെയും നികുതി
വര്‍ദ്ധനവിലൂടെ
അന്താരാഷ്ട്ര വിപണിയിലെ
എണ്ണ വിലക്കുറവിന്റെ
ആനുകൂല്യം ജനങ്ങള്‍ക്ക്
ലഭിക്കാതെ പാേയെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ,
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുമോ?
സംസ്ഥാനങ്ങള്‍ക്കുള്ള
കേന്ദ്ര വിഹിതം
2398.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര നികുതി
വരുമാനത്തിന്റെ പകുതി
സംസ്ഥാനങ്ങള്ക്ക്നല്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
ധനകാര്യ കമ്മീഷന്
നല്കിയ നിവേദനത്തില്‍
കേന്ദ്രത്തില്‍ നിന്നും
എന്തെങ്കിലും മറുപടി
ലഭിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തിന്റെ
ജന സംഖ്യയോടൊപ്പം
ജനസാന്ദ്രതയും
കണക്കിലെടുത്ത്
കൂടുതല്‍ കേന്ദ്ര
വിഹിതം നല്‍കുന്നതിനായി
നിവേദനം നല്‍കുമോ;
(സി)
കേരളത്തെ
വികസിത സംസ്ഥാനങ്ങളില്‍
രണ്ടാം സ്ഥാനത്ത്
അവരോധിച്ച രഘുറാം
രാജന് റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍ യാതൊരു
വിധ സഹായങ്ങള്‍ക്കും
ബാധകമാക്കരുതെന്ന്
കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പടുമോ ;
(ഡി)
പ്രതിശീര്‍ഷ
വരുമാനം കൂടിയ
സംസ്ഥാനങ്ങള്‍ക്ക്
കേന്ദ്ര വിഹിതം
കുറയുന്ന തരത്തിലുള്ള
മാനദണ്ഡങ്ങള്‍
ഒഴിവാക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
2014 ലെ
ഗവര്‍ണ്ണറുടെ
നയപ്രഖ്യാപനം
T *2399.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
ലെ ഗവര്‍ണ്ണറുടെ
നയപ്രഖ്യാപനത്തില്‍
പുതുതായി പ്രഖ്യാപിച്ച
പദ്ധതികള്‍
നടപ്പാക്കാന്‍ എന്ത്
തുകയാണ്
നീക്കിവച്ചിട്ടുള്ളത്;
(ബി)
ഇതില്‍
ആരംഭിച്ച പദ്ധതികള്‍
ഏതെല്ലാം; ഇതില്‍ ഓരോ
പദ്ധതിയ്ക്കും
നീക്കിവെച്ച തുകയെത്ര;
ചെലവഴിച്ച തുകയെത്ര;
(സി)
ഉപേക്ഷിച്ച
പദ്ധതികള്‍ ഏതെല്ലാം?
നികുതി
വരുമാനം
വർദ്ധിപ്പിക്കുന്നതിനുള്ള
നടപടികൾ
2400.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധി
മറികടക്കാന്‍
മന്ത്രിസഭായോഗ
തീരുമാനത്തിന്റെയടിസ്ഥാനത്തിൽ
ഏതെല്ലാം നിലയിലുളള
വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ബി)
വെളളക്കരം,
മദ്യനികുതി,
ബിയര്‍-വൈന്‍ നികുതി,
സിഗരറ്റ് നികുതി,
ഭൂനികുതി, പ്ലാന്റേഷന്
നികുതി, സര്‍ക്കാര്‍
സേവനങ്ങള്‍ക്കുളള
ഫീസുകള്‍ തുടങ്ങി
ഏതെല്ലാം നികുതികളും
ഫീസുകുളും എത്ര ശതമാനം
വീതം
വര്ദ്ധിപ്പിക്കുകയുണ്ടായിട്ടുണ്ട്;
(സി)
മേല്‍പ്പറഞ്ഞ
ഓരോ ഇനത്തിലും
വര്‍ദ്ധനയിലൂടെ
പ്രതിവര്‍ഷം അധികമായി
ലഭിക്കുന്ന തുകകള്‍
വിശദമാക്കാമോ?
നികുതി
പിരിവിന് പുതിയ
സ്രോതസ്സുകള്‍
2401.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ നികുതി
പിരിവിന് കണ്ടെത്തിയ
പുതിയ പ്രധാന
സ്രോതസ്സുകള്‍
എന്തെല്ലാം എന്നും
ഇവയില്‍ ഓരോ
സ്രോതസ്സുകളില്‍
നിന്നും നടപ്പ്
സാമ്പത്തിക വര്‍ഷം
പിരിച്ചെടുക്കാന്‍
ഉദ്ദേശിച്ച തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
എത്ര തുക വീതം ഈ
സാമ്പത്തിക വര്‍ഷം
നാളിതുവരെ
പിരിച്ചെടുത്തു; ഇനി
എത്ര തുക
പിരിച്ചെടുക്കുവാനുണ്ട്;
പിരിച്ചെടുക്കുന്നതില്‍
നികുതി വകുപ്പ്
ഉദ്യോഗസ്ഥരില്‍ ചിലര്‍
അലംഭാവം
കാണിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ നടപ്പു വര്‍ഷം
ഇത്തരം ഉദ്യോഗസ്ഥരില്‍
എത്ര പേര്‍ക്കെതിരെ
നടപടി
സ്വീകരിച്ചുവെന്നും
അവര്‍ വഹിക്കുന്ന പദവി
ഉള്‍പ്പെടെ
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
മറ്റ് സംസ്ഥാനങ്ങളില്‍
നിന്നും നികുതി
നല്‍കാതെ കൊണ്ടുവരുന്ന
ഉല്പന്നങ്ങള്
എപ്രകാരമുള്ളവയാണ്;
ചെക്ക് പോസ്റ്റുകളുടെ
പ്രവര്‍ത്തന
കാര്യക്ഷമതക്കുറവിന്റെ
മറവില്‍ മറ്റ്
ഉല്‍പ്പന്നങ്ങള്‍
നികുതി വെട്ടിച്ച്
സംസ്ഥാനത്ത്
കൊണ്ടുവരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍
സര്‍ക്കാര്‍ എന്ത്
അടിയന്തിര നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ;
(ഡി)
കാര്യക്ഷമമായി
നികുതി പിരിച്ച്
സര്‍ക്കാര്‍
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും,
ജനങ്ങളില്‍ നിന്നും
അധിക നികുതി
ഇൗടാക്കുന്നത്
നിര്‍ത്തലാക്കുവാനും
എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
വില്പന
നികുതി സ്റ്റേ
2402.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
വ്യാപാരികളില്‍ എത്ര
പേര്‍ക്ക് വില്പന
നികുതി ഒടുക്കുവാനുള്ള
അവധിയും സ്റ്റേയും
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ
അടിസ്ഥാനത്തില്‍ എത്ര
കോടി രൂപയുടെ വരുമാന
നഷ്ടമുണ്ടായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
നികുതി
കുടിശ്ശിക
2403.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി
ഏര്‍പ്പെടുത്തിയ പുതിയ
നികുതി
നിര്‍ദ്ദേശങ്ങള്‍
ഏതെല്ലാം;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷം
പിരിച്ചെടുത്ത നികുതി
കുടിശ്ശിക
എത്രയാണെന്നും ഇനി
പിരിച്ചെടുക്കാനുള്ളത്
എത്രയാണെന്നും
അറിയിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
തുകയുടെ നികുതി
കുടിശ്ശികയ്ക്ക് സ്റ്റേ
നല്‍കിയിട്ടുണ്ട്;
(ഡി)
ഏതെല്ലാം
വകുപ്പുകളില്‍ നിന്നും
എത്ര നികുതി വീതം
കുടിശ്ശികയായി പിരിഞ്ഞു
കിട്ടാനുണ്ടെന്നു
വ്യക്തമാക്കുമോ?
നികുതി
കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
ആവിഷ്കരിച്ച പരിപാടികള്‍
2404.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ ഇനങ്ങളിലായി
പിരിഞ്ഞുകിട്ടാനുളള
നികുതി കുടിശ്ശിക
എത്രയാണെന്ന് ഇനം
തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
നികുതി
കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
എന്തെല്ലാം പരിപാടികള്‍
ആവിഷ്കരിച്ചു
നടപ്പിലാക്കിയിട്ടുണ്ട്;
(സി)
പ്രസ്തുത
നടപടികളിലൂടെ
എത്രമാത്രം
നികുതികുടിശ്ശിക
പിരിച്ചെടുക്കുവാ൯
കഴിഞ്ഞിട്ടുണ്ടെന്നു
വ്യക്തമാക്കുമോ?
നികുതി
വരുമാനങ്ങളുടെ സ്റ്റേ
2405.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഭിക്കേണ്ട വിവിധ
നികുതി
വരുമാനങ്ങള്‍ക്ക്
സര്‍ക്കാര്‍ നല്കിയ
സ്റ്റേ കാരണം എന്ത് തുക
പിരിഞ്ഞുകിട്ടാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉപാധികളോടെയുളള സ്റ്റേ
മുഖാന്തരവും ഉപാധിരഹിത
സ്റ്റേ മുഖാന്തരവും
എത്ര തുകകളാണ്
പിരിഞ്ഞുകിട്ടാനുളളതെന്ന്
പ്രത്യേകം
വ്യക്തമാക്കുമോ?
വാണിജ്യ
നികുതി ചെക്ക് പോസ്റ്റുകളില്‍
നിന്നുള്ള വരുമാനത്തിലെ കുറവ്
2406.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്തെ വിവിധ
വാണിജ്യ നികുതി ചെക്ക്
പോസ്റ്റുകളില്‍ നിന്നും
ഉണ്ടായ വരുമാനത്തില്‍
എന്ത് തുകയുടെ കുറവ്
സംഭവിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ ചെക്ക്
പോസ്റ്റുകളില്‍ നിന്നും
ഉണ്ടായ വരുമാനവുമായി
താരതമ്യപ്പെടുത്തുമ്പോള്‍
എന്തു തുകയുടെ
കുറവുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ക്രഷര്‍
യൂണിറ്റുകളില്‍നിന്നുള്ള നികുതി
വരുമാനം
2407.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്ന
ക്രഷര്‍ യൂണിറ്റുകളെ
ഏതൊക്കെ വിഭാഗങ്ങളായി
തിരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
കാറ്റഗറിയിലും പെട്ട
യൂണിറ്റുകള്‍ക്ക്
ചുമത്തിയിരിക്കുന്ന
നികുതി നിരക്ക്
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
2012-13,
2013-14 വര്‍ഷങ്ങളില്‍
ഓരോ വിഭാഗത്തിലും പെട്ട
ക്രഷര്‍
യൂണിറ്റുകളില്‍നിന്നും
ലഭിച്ച നികുതിവരുമാനം
എത്രയെന്ന്
വിശദമാക്കുമോ;
(ഡി)
നിശ്ചയിക്കപ്പെട്ട
നിരക്കില്‍ തന്നെയാണോ
ക്രഷര്‍
യൂണിറ്റുകളില്‍നിന്ന്
നികുതി
ഈടാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ക്രഷര്‍
യൂണിറ്റുകള്‍ക്ക്
നികുതി അടവിന്
കോമ്പൗണ്ടിംഗ്
സമ്പ്രദായം
അനുവദിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ബാറുകളും
ഒൗട്ട് ലെറ്റുകളും അടച്ചു
പൂട്ടിയതു മൂലമുള്ള
വരുമാനനഷ്ടം
2408.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അബ്കാരി
നയം പൂര്‍ണ്ണമായി
നടപ്പിലാകുമ്പോള്‍
പ്രതിവര്‍ഷം,
കിട്ടിക്കാെണ്ടിരിക്കുന്ന
വരുമാനത്തിലുണ്ടാകുന്ന
കുറവ് എത്ര
കോടിയായിരിക്കും ?
അതി൪ത്തി
ചെക്ക് പോസ്റ്റുകളില്‍
നികുതി പിരിവ്
2409.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അതി൪ത്തി ചെക്ക്
പോസ്റ്റുകളില്‍
നടപ്പുവ൪ഷം ഉദ്ദേശിച്ച
നികുതി പിരിവ് എത്ര;
(ബി)
ഇതില്‍
നാളിതുവരെ എത്ര തുക
പിരിച്ചെടുത്തു;
(സി)
ഉദ്ദേശിച്ച
ടാ൪ജറ്റ്
പിരിക്കാനാകാത്ത ചെക്ക്
പോസ്റ്റുകള്‍ ഏതെല്ലാം;
(ഡി)
നികുതി നല്‍കേണ്ട
ഉല്പന്നങ്ങള് ചെക്ക്
പോസ്റ്റുകള്‍ വഴി
നികുതി നല്‍കാതെ
കടത്തിയതുമായി
ബന്ധപ്പെട്ട്
നടപ്പുവ൪ഷം നാളിതുവരെ
എത്ര തുക പിഴ ഇനത്തില്‍
ഈടാക്കി; പ്രസ്തുത
പ്രവണത തടയാ൯ എന്തു
ക൪ശന നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
നടപ്പുവ൪ഷം
തീരാ൯ ഇനി കുറച്ച്
മാസങ്ങൾ മാത്രം
അവശേഷിക്കെ ചെക്ക്
പോസ്റ്റുകള്‍ വഴി ഇനി
പിരിച്ചെടുക്കുവാ൯
ഉദ്ദേശിക്കുന്ന നികുതി
എത്ര ; അതിനായി
കഴിവുറ്റ ഉദ്യോഗസ്ഥരെ
നിയമിക്കുവാ൯
ഉദ്ദേശിക്കുന്നുണ്ടോ ;
വ്യക്തമാക്കുമോ?
ത്രീസ്റ്റാര്‍
ബാര്‍ ഹോട്ടലുകള്‍ക്ക്
മദ്യവ്യാപാരം
2410.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ത്രീ സ്റ്റാര്‍ ബാര്‍
ഹോട്ടലുകള്‍ക്ക്
മദ്യവ്യാപാരം
നടത്തുന്നതിനുള്ള
അനുമതി
റദ്ദാക്കുന്നതിലൂടെ
സംസ്ഥാനത്തിന് വില്പന
നികുതി ഇനത്തിലും
എക്സൈസ് നികുതി
ഇനത്തിലും പ്രതിവര്‍ഷം
എത്ര മാത്രം വരുമാന
കുറവുണ്ടാകുമെന്നു
വ്യക്തമാക്കുമോ?
(ബി)
വരുമാനത്തിലുണ്ടാകുന്ന
ഈ കുറവ്
പരിഹരിക്കുന്നതിന്
ധനവകുപ്പ്
കണ്ടെത്തിയിട്ടുള്ള
ധനസമാഹരണ
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഇതിന്റെ
ഭാഗമായി എന്തെല്ലാം
പുതിയ നികുതി
നിര്‍ദ്ദേശങ്ങളാണ്
നടപ്പിലാക്കിയതെന്നും
പ്രസ്തുത നികുതി
നിര്‍ദ്ദേശങ്ങളിലൂടെ
ലക്ഷ്യമിടുന്ന അധികവിഭവ
സമാഹരണം എത്രയാണെന്നും
വ്യക്തമാക്കുമോ?
നികുതിയിനത്തിലെ
വരുമാനവും
പിരിഞ്ഞുകിട്ടുവാനുള്ള
കുടിശ്ശികയും സംബന്ധിച്ച
വിവരം
2411.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷം സെയില്‍സ്
ടാക്സ് ,വാല്യൂ ആഡഡ്
ടാക്സ് എന്നിവ മുഖേന
ബഡ്ജറ്റില്‍
ലക്ഷ്യമിട്ട ആകെ തുക
എത്ര; ഇതിനകം എന്തു തുക
പിരിഞ്ഞുകിട്ടിയിട്ടുണ്ട്;
ഇതേ കാലയളവില്‍
മുന്‍വര്‍ഷം ലഭിച്ച
വരുമാനം
എത്രയായിരുന്നു;
സ്വാഭാവിക വര്‍ദ്ധന
എത്ര ശതമാനം;
ബഡ്ജറ്റില്‍
പ്രതീക്ഷിച്ച സ്വാഭാവിക
വര്‍ദ്ധന
യഥാര്‍ത്ഥത്തില്‍
ഉണ്ടായിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനം
നടപ്പാക്കിയ ടാക്സ്
റവന്യൂ
(പ്രിന്‍സിപ്പല്‍
ടാക്സസ്) -വില്‍
പിരിച്ചെടുക്കാന്‍
സാധിച്ചിട്ടില്ലാത്ത
ആകെ തുക എത്രയാണ്;
മേജര്‍ ഇനം തിരിച്ച്
വെളിപ്പെടുത്താമോ;
(സി)
2005-ലെ
കേരള ഫിസിക്കല്‍
സ്പോണ്സര്സിബിലിറ്റി
റൂള്‍സ് 7 പ്രകാരമുള്ള
ഫോം ബി 5 -ല്‍ ഏറ്റവും
ഒടുവിലത്തെ കണക്കുകള്‍
2014-15 ലെ ബഡ്ജറ്റിന്
അടിസ്ഥാനമാക്കി
ലഭ്യമാക്കാമോ?
സ്വര്‍ണ്ണത്തിന്റെ
വില്‍പ്പന നികുതി
2412.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വര്‍ണ്ണത്തിന്
വില്‍പ്പന നികുതി എത്ര
ശതമാനമാണെന്നും ഒരു
വര്‍ഷം എത്ര കിലോ
സ്വര്‍ണ്ണം
വില്‍ക്കുന്നു എന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വില്‍പ്പനയിലൂടെ ഒരു
വര്‍ഷം എത്ര കോടി രൂപ
വില്‍പ്പന
നികുതിയിനത്തില്‍
ലഭിക്കുന്നു എന്ന്
വ്യക്തമാക്കുമോ;
(സി)
ബില്ലു
നല്‍കാതെ നടക്കുന്ന
സ്വര്‍ണ്ണ
വില്‍പ്പനയിലൂടെ
നികുതിയിനത്തില്‍
ലഭിക്കേണ്ട എത്ര കോടി
രൂപ നഷ്ടപ്പെടുന്നു
എന്ന് വ്യക്തമാക്കുമോ;
ഇതു തടയാന്‍ എന്ത്
നടപടി സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ?
ഉഴവൂര്‍
സബ്ട്രഷറിയുടെ
കെട്ടിടനിര്‍മ്മാണം
2413.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉഴവൂര്‍
സബ്ട്രഷറിയുടെ
കെട്ടിടനിര്‍മ്മാണവുമായി
ബന്ധപ്പെട്ട് മിനി
സിവില്‍ സ്റ്റേഷന്
പണിയുന്നതിന് LAC-ADF
വഴി നിര്‍മ്മാണം
നടത്തുന്നതിന് ട്രഷറി
വകുപ്പിന്റെ
അനുമതിക്കായി ഇപ്പോല്‍
നിലവില്‍ ട്രഷറി
ഡയറക്ടറേറ്റിലുള്ള
ഫയല്‍ നമ്പര്‍
8085/A1/2013 എന്ന
ഫയലില്‍ എന്ത്നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ ;
(ബി)
കോട്ടയം
ജില്ലാ ട്രഷറി ഓഫീസില്‍
നിന്നും ഇതു
സംബന്ധിച്ച്
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ ;
(സി)
പഴയ
ട്രഷറി ബില്‍ഡിംഗ്
പൊളിക്കുന്നതിനുള്ള
അനുമതി എത്രയും വേഗം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
ഇത് സംബന്ധിച്ച്
2010/2014/VIP/Min(Fi&L)
നമ്പര്‍ പെറ്റീഷനില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ ?
ചേര്‍ത്തല
സബ് ട്രഷറി
2414.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിനി
സിവില്സ്റ്റേഷന്
അനക്സിന്റെ
നിര്‍മ്മാണത്തിനുവേണ്ടി
ചേര്‍ത്തല സബ് ട്രഷറി
മാറ്റി സ്ഥാപിക്കുന്ന
നടപടി ഏതു ഘട്ടംവരെയായി
എന്നു വ്യക്തമാക്കാമോ ;
(ബി)
ചേര്‍ത്തല
സബ് ട്രഷറി മാറ്റി
സ്ഥാപിക്കുന്നതിനു
സ്ട്രോങ് റൂം
അടക്കമുള്ള സംവിധാനം
ഒരുക്കുന്നതിനായി എത്ര
രൂപയുടെ
എസ്റ്റിമേറ്റാണ്
സമര്‍പ്പിക്കപ്പെട്ടത്
എന്നു വിശദമാക്കാമോ;
(സി)
ഇതിനുവേണ്ടി
പണം അനുവദിച്ചു
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ പണം
അനുവദിക്കാത്തത്
എന്തുകൊണ്ടാണെന്നു
വ്യക്തമാക്കുമോ?
കൊയിലാണ്ടി
സബ്ട്രഷറിക്ക് പുതിയ
കെട്ടിടം
2415.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കൊയിലാണ്ടി
സബ്ട്രഷറിക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പയ്യന്നൂര്‍
സബ് ട്രഷറിക്ക് പുതിയ കെട്ടിടം
2416.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാലപ്പഴക്കത്താല്‍
പൊട്ടിപ്പൊളിഞ്ഞ്
അപകടാവസ്ഥയിലായ
പയ്യന്നൂര്‍ സബ്
ട്രഷറിക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ചട്ടഞ്ചാല്‍
സബ്ട്രഷറി
2417.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചട്ടഞ്ചാല്‍
സബ്ട്രഷറി എത്ര
വര്‍ഷമായി വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ചട്ടഞ്ചാല്‍ ടൗണില്‍
തന്നെ റവന്യൂ ഭൂമി
കൈമാറി
കിട്ടിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
അനുവദിച്ചു കിട്ടിയ
സ്ഥലത്ത് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കാരുണ്യ
ബെനവലന്റ് പദ്ധതി പ്രകാരം
ആരംഭിച്ച ഡയാലിസിസ്
സെന്ററുകള്‍
2418.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
പി.സി. ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാരുണ്യ ബെനവലന്റ്
പദ്ധതി പ്രകാരം
ആരംഭിച്ച ഡയാലിസിസ്
സെന്ററുകള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
സെന്ററുകളിലൂടെ
പ്രതിദിനം ശരാശരി എത്ര
വൃക്കരോഗികള്‍
ഡയാലിസിസിന്
വിധേയരാകുന്നുണ്ട്; ഈ
ഇനത്തില്‍ വൃക്ക
രോഗികള്‍ക്കായി
പ്രതിമാസം ശരാശരി എത്ര
തുക
ചെലവഴിക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(സി)
ഇപ്രകാരം
സംസ്ഥാനത്ത് കൂടുതല്‍
ഡയാലിസിസ് സെന്ററുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുവോ;
.എങ്കില്‍ പുതുതായി
ഏതെല്ലാം
കേന്ദ്രങ്ങളില്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ?
കേരള
സംസ്ഥാന ലോട്ടറി
2419.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുളള ഓരോ
ലോട്ടറിയുടെയും എത്ര
ടിക്കറ്റുകള്‍ വീതമാണ്
അച്ചടിക്കുന്നതെന്നും
അവ എവിടെയെല്ലാമാണ്
അച്ചടിക്കുന്നതെന്നും
പറയാമോ;
(ബി)
ലോട്ടറി
ടിക്കറ്റ് വിറ്റു
വരവില്‍ കഴിഞ്ഞ വര്‍ഷം
എത്ര തുകയാണ്
ലഭ്യമായതെന്നും ഈ
വര്‍ഷം
പ്രതീക്ഷിക്കുന്ന
വിറ്റ് വരവ്
എത്രയാണെന്നും ലാഭം
എത്രയാണെന്നും പറയാമോ;
(സി)
ഏജന്റുമാരുടെ
വര്‍ധനവും ടിക്കറ്റ്
വില്പനയിലെ വര്‍ധനവും
അതുവഴി ജില്ലാ
ഭാഗ്യക്കുറി ആഫീസുകളിലെ
ബുദ്ധിമുട്ടുകളും
പരിഗണിച്ച് പ്രസ്തുത
ആഫീസുകളുടെ അടിസ്ഥാന
സൌകര്യങ്ങൾ
വര്‍ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
ലോട്ടറി
വില്പന കേന്ദ്രങ്ങളിലെ
സുരക്ഷിതത്വവും
വര്‍ദ്ധിച്ച സാമ്പത്തിക
ഇടപാടുകളും പരിഗണിച്ച്
ഈ ആഫീസുകളില്‍
താല്‍ക്കാലിക
ജീവനക്കാര്‍ക്കു പകരം
സ്ഥിരം തസ്തികകള്‍
സൃഷ്ടിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
അന്യ
സംസ്ഥാന ലോട്ടറികൾ
2420.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ഇ.പി.ജയരാജന്
,,
പി.ശ്രീരാമകൃഷ്ണന്
,,
വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്യ സംസ്ഥാന ലോട്ടറി
മാഫിയകളെ
നിയന്ത്രിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
നിയമ നിര്‍മ്മാണം
ആവശ്യമാണോ ; വിശദാംശം
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഇന്നത്തെ
സാഹചര്യത്തില്‍ അന്യ
സംസ്ഥാന
ലോട്ടറികള്‍ക്ക്
പ്രവര്‍ത്തിക്കുന്നതിന്
എന്തെങ്കിലും നിയമ
തടസ്സം നിലവിലുണ്ടോ ;
(സി)
സംസ്ഥാനത്ത്
ചൂതാട്ട ലോട്ടറികള്‍
പോലുള്ളവ
പ്രവര്‍ത്തിക്കുന്നത്
തടയാന്‍ നിയമ
നിര്‍മ്മാണം
നടത്തുന്നതിന്
സംസ്ഥാനത്തിന് അധികാരം
ലഭ്യമാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
അന്യ
സംസ്ഥാന ലോട്ടറികളുടെ
അനിയന്ത്രിതമായ
പ്രവര്‍ത്തനം
2421.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
അന്‍വര്‍ സാദത്ത്
,,
ജോസഫ് വാഴയ്ക്കൻ
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
സിക്കിം ലോട്ടറി
ഉള്‍പ്പെടെയുള്ള അന്യ
സംസ്ഥാന ലോട്ടറികള്‍
അനിയന്ത്രിതമായി
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
അവര്‍
തട്ടിപ്പ്
നടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇവയെ
നിയന്ത്രിക്കുവാന്‍
നിലവിലുള്ള നിയമങ്ങള്‍
പര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കേരള
പേപ്പര്‍ ലോട്ടറി നികുതി
നിയമപ്രകാരം രജിസ്ട്രേഷനുവേണ്ടി
ലഭിച്ച അപേക്ഷകള്‍
2422.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
കേരള പേപ്പര്‍
ലോട്ടറികളിന്മേലുള്ള
നികുതി നിയമ പ്രകാരം
സംസ്ഥാനത്ത്
രജിസ്ട്രേഷനുവേണ്ടി
ലഭിച്ച അപേക്ഷകള്‍ എത്ര
; ആരുടേതൊക്കെ;
വിശദമാക്കാമോ;
(ബി)
രജിസ്ട്രേഷന്
അനുവദിച്ചുകൊണ്ട്
ആരില്‍ നിന്നെല്ലാം
നികുതി
സ്വീകരിച്ചിട്ടുണ്ട്;
ഏതെല്ലാം തീയതികളില്‍;
(സി)
ഏതെല്ലാം
അന്യ സംസ്ഥാന
ലോട്ടറികളുടെ വില്പന
ഇപ്പോള്‍ സംസ്ഥാനത്ത്
നടക്കുന്നുണ്ട്എന്ന്
വ്യക്തമാക്കാമോ ?
കാരുണ്യ
ഡയാലിസിസ് സെന്ററുകള്‍
2423.
ശ്രീ.ആര്
. സെല്‍വരാജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ചികിത്സാ ധനസഹായ
പദ്ധതിയുടെ ഭാഗമായി
കാരുണ്യ ഡയാലിസിസ്
സെന്റര്‍
പ്രവര്‍ത്തനത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
സെന്ററുകളുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തന രീതിയും
എന്തൊക്കെയാണ് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
വൃക്ക
രോഗികള്‍ക്ക് കൂടുതല്‍
ചികിത്സാ സൗകര്യം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
സൗകര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
;
(ഡി)
ഏതെല്ലാം
തരം ആശുപത്രികളിലാണ്
കാരുണ്യ ഡയാലിസിസ്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
കാരുണ്യ
ബനവലന്റ് പദ്ധതി
2424.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് പദ്ധതി
പ്രകാരം ഗുരുതര രോഗം
ബാധിച്ചവര്‍ക്കും
ശസ്ത്രക്രിയ തീയതി
നിശ്ചയിച്ചിട്ടുളളവര്ക്കും,
മുന്‍ഗണനാക്രമം
പാലിക്കാതെ
അടിയന്തരമായി
തുകയനുവദിക്കാന്‍
എന്തെങ്കിലും
വ്യവസ്ഥകളുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
അടിയന്തര
ശസ്ത്ര്രകിയയ്ക്ക്
വിധേയരാകേണ്ടിവരുന്ന
ഘട്ടത്തില്‍
ഇത്തരം
രോഗികള്‍ക്ക്
ശസ്ത്ര്രകിയാനന്തരം
ചെലവായ തുക
തിരികെ
നല്കാന്
വ്യവസ്ഥകളില്‍
ഇളവ്
അനുവദിക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ?
(സി)
ശസ്ത്രക്രിയയ്ക്കുശേഷവും
മാസംതോറും വലിയതുക
മരുന്നിനും മറ്റുമായി
ചെലവഴിക്കേണ്ടി വരുന്ന
രോഗികള്‍ക്ക്
തുടര്‍ന്നും സഹായം
നല്കുന്നതില്
എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ;
വിശദമാക്കാമോ?
കാരുണ്യ
ബനവലന്റ് ഫണ്ടില്‍
നിന്നും ചികിത്സാ
ധനസഹായത്തിന് അപേക്ഷ
സമർപ്പിക്കുന്നതിന്റെ
നടപടിക്രമങ്ങൾ
2425.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ടില്‍
നിന്നും ചികിത്സാ
ധനസഹായത്തിന്
അപേക്ഷിക്കുമ്പോള്‍
രോഗിയും
കുടുംബാംഗങ്ങളും
വീടിന്റെ മേല്‍ക്കൂര
കാണത്തക്കവിധമുള്ള
ഫോട്ടോ
സമര്‍പ്പിക്കേണ്ടതുണ്ടോ;
(ബി)
പലപ്പോഴും
രോഗി അടിയന്തരമായി
ആശുപത്രിയില്‍
പ്രവേശിപ്പിക്കപ്പെടുമ്പോള്‍
ഇപ്രകാരം ഫോട്ടോ
ഇല്ലാത്തവര്‍ അപേക്ഷ
നല്കാന്
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
രോഗിയും
കുടുംബാംഗങ്ങളും
വീടിന്റെ മേല്‍ക്കൂര
കാണത്തക്കവിധമുള്ള
ഫോട്ടോ
സമർപ്പിക്കുന്നത്
വരുമാനം
തെളിയിക്കുന്നതിനോ
മറ്റ് കാര്യങ്ങള്‍ക്കോ
പര്യാപ്തമല്ല
എന്നതിനാല്‍ അപേക്ഷയുടെ
കൂടെ കുടുംബ ഫോട്ടോ
ഉള്പ്പെടുത്തണമെന്നുള്ള
നിര്‍ദ്ദേശം
പിന്‍വലിക്കുന്ന കാര്യം
പരിഗണിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വിശദീകരിക്കുമോ?
കാരുണ്യ
ബെനവലെന്റ് ഫണ്ട്
2426.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാരുണ്യ
ബെനവലെന്റ് ഫണ്ട്
ലഭിക്കുന്നതിന് വേണ്ടി
ശ്രീ. മത്തായി പി.കെ.,
പുന്നൂര്പിളളി,
വേങ്ങൂര്‍ പി.ഒ.,
എറണാകുളം എന്നയാള്‍
സമര്‍പ്പിച്ച
അപേക്ഷയിന്മേല് തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപ
അനുവദിച്ചുവെന്നും
എപ്പോള്‍ വിതരണം
ചെയ്തുവെന്നും
അറിയിക്കുമോ?
ലോട്ടറി
നറുക്കെടുപ്പിന് യന്ത്രം
2427.
ശ്രീ.എം.എ.
വാഹീദ്
,,
ലൂഡി ലൂയിസ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോട്ടറി
നറുക്കെടുപ്പിന്
യന്ത്രം ഉപയോഗിക്കുന്ന
രീതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ആയതിന്റെ
സവിശേഷതകള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(സി)
ഏതെല്ലാം
പൊതുമേഖല സ്ഥാപനങ്ങളാണ്
ഇതിന് വേണ്ടി
സഹകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ഡി)
ആയതിന്റെ
കാര്യക്ഷമതയും
സുതാര്യതയും ഉറപ്പ്
വരുത്തുവാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഇ)
നറുക്കെടുപ്പില്‍
പൊതുജനങ്ങള്‍ക്ക്
പങ്കെടുക്കുവാന്‍ അവസരം
നല്‍കുമോ എന്ന്
വ്യക്തമാക്കാമോ?
കാരുണ്യാ
പദ്ധതി
2428.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവയവദാതാക്കള്‍ക്കും
കാരുണ്യാ പദ്ധതി
പ്രകാരം സഹായം
നല്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ; ;
(ബി)
കാരുണ്യ
പദ്ധതിയില്‍ ചികിത്സാ
ധനസഹായം
നല്‍കുന്നതിന്റെ തുക
ഉയര്‍ത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
മരുന്നുകളുടെ
വില വര്‍ദ്ധനവിന്റെ
ഫലമായി ഇപ്പോള്‍
കാരുണ്യ ബെനവലന്റ്
സ്കീമിലെ ചെക്ക്
ലിസ്റ്റില്‍ മാറ്റം
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
താലൂക്ക്
തലത്തില്‍ ലോട്ടറി
ഓഫീസുകൾ ആരംഭിക്കുന്നതും
പാലക്കാട് ജില്ലാ
ലോട്ടറി ഓഫീസിലെ
സ്ഥലപരിമിധിയും
2429.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താലൂക്ക്
തലത്തില്‍ ലോട്ടറി
ഓഫീസ്
ആരംഭിക്കുന്നകാര്യം
പരിഗണിക്കുമോ;
(ബി)
ലോട്ടറിക്ഷേമനിധിയിലെ
അംഗങ്ങള്‍, കാരുണ്യ
പദ്ധതിയനുസരിച്ച്
അപേക്ഷ
സമര്‍പ്പിക്കുന്ന
രോഗികള്‍, മറ്റു
ബന്ധപ്പെട്ടവര്‍
എന്നിവര്‍ക്ക് ഇതുമൂലം
സൗകര്യം ഉണ്ടാകുമെന്ന്
കരുതുന്നുണ്ടോ;
(സി)
പാലക്കാട്
ജില്ലാ ലോട്ടറി
ഓഫീസിലെ സ്ഥലപരിമിധി
ലോട്ടറി വകുപ്പിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;,
(ഡി)
പാലക്കാട്
സിവില്‍
സ്റ്റേഷനില്‍തന്നെ
താഴത്തെ നിലയില്‍
അനുയോജ്യമായ
സ്ഥലത്തേക്ക് ഈ ഓഫീസ്
മാറ്റുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ലാേട്ടറി
വകുപ്പിനെ
ആധുനികവത്ക്കരിക്കുന്നതിന്
നടപടി
2430.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂര്‍ണ്ണമായ
താേതില്‍ കമ്പ്യൂട്ടര്‍
സൗകര്യങ്ങളാെരുക്കി,
സംസ്ഥാന ലാേട്ടറി
വകുപ്പിനെ
ആധുനികവത്ക്കരിക്കുന്നതിനും,
ആവശ്യമായ സ്റ്റാഫിനെ
നിയമിക്കുന്നതിനും,
ലാേട്ടറി പ്രിന്റിംഗ്
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ;
(ബി)
സാധാരണക്കാരായ
താെഴില്രഹിതരുടെ
അപേക്ഷ പ്രകാരം ഏജന്‍സി
അനുവദിക്കുന്നതിനും,
ആവശ്യപ്രകാരമുള്ള
ലാേട്ടറി
ലഭ്യമാക്കുന്നതിനും,
സമ്മാനങ്ങള്‍
പരിഷ്ക്കരിക്കുന്നതിനും,
കമ്മീഷന്
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമാേ;
(സി)
താലൂക്കടിസ്ഥാനത്തിൽ
ലാേട്ടറി ഓഫീസുകള്‍
അനുവദിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടാേ?
കെ.എസ്.എഫ്.
ഇ യുടെ പുതിയ ബ്രാഞ്ചുകളും
വിദ്യാഭ്യാസ വായ്പയും
2431.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സ൪ക്കാ൪ അധികാരമേറ്റ
ശേഷം കെ.എസ്.എഫ്.ഇ
സംസ്ഥാനത്ത് പുതുതായി
എത്ര ബ്രാഞ്ചുകളാണ്
ആരംഭിച്ചത്;
(ബി)
കെ.എസ്.എഫ്.ഇ
വിദ്യാഭ്യാസ സമ്പാദ്യ
പദ്ധതികളായി ഏതൊക്കെ
പദ്ധികളാണ്
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ
ജീവനക്കാര്‍ക്ക് പെന്ഷന്
പദ്ധതി
2432.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കെ.എസ്.എഫ്.ഇ
ജീവനക്കാര്‍ക്ക്
പെന്ഷന് പദ്ധതി
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
കെ.എസ്.എഫ്.ഇ.
യുടെ പുതിയ ബ്രാഞ്ചുകള്‍
2433.
ശ്രീ.അന്‍വര്‍
സാദത്ത്
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കെ.എസ്.എഫ്.ഇ. യുടെ
എത്ര പുതിയ
ബ്രാഞ്ചുകള്‍
ആരംഭിച്ചു;
(ബി)
നിലവില്‍
ലാഭത്തിലല്ലാത്ത എത്ര
ബ്രാഞ്ചുകള്‍ ഉണ്ട്;
(സി)
പുതിയ
റീജിയണല്‍ ഓഫീസും
സോണല്‍ ഓഫീസുകളും
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഇതിനായി
വേണ്ടി വരുന്ന അധിക
ചെലവ് എത്രയാണ്?
പ്രൊഫഷണല്‍
എഡ്യൂകെയര്‍ ചിട്ടി പദ്ധതി
2434.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.എഫ്ഇ.-യുടെ
നേതൃത്വത്തില്‍
സംസ്ഥാനത്ത്
പ്രൊഫഷണല്‍
എഡ്യൂകെയര്‍ ചിട്ടി
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിര്‍വ്വഹണം
എപ്രകാരമെന്ന്
വ്യക്തമാക്കുമോ;
(സി)
കെ.എസ്.എഫ്ഇ.യുടെ
ഏതെല്ലാം ശാഖയിലാണ് ഈ
പദ്ധതി
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി ഏതെല്ലാം
ശാഖകളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
തോട്ടം
മേഖലയിലെ
നികുതിവെട്ടിപ്പുകള്‍
2435.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടം
മേഖലയില്‍ നടക്കുന്ന
നികുതിവെട്ടിപ്പുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കമ്പനികാര്യ
നിയമത്തിലെ 394-ാം
വകുപ്പിന്റെ മറവില്‍
ഹൈക്കോടതിയില്‍
നല്കുന്ന ഹര്‍ജിയിലൂടെ
ആയിരക്കണക്കിന് ഏക്കര്‍
ഭൂമിയുടെ കൈമാറ്റം ഫീസോ
സ്റ്റാമ്പ് ഡ്യൂട്ടിയോ
അടയ്ക്കാതെ നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
ഷെയര്‍
കൈമാറ്റത്തിലൂടെ
നടക്കുന്ന ഈ ഭൂമി
കൈമാറ്റത്തിലൂടെ
സര്‍ക്കാരിന്
നഷ്ടപ്പെടുന്ന തുക
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
ഇതിനെതിരെ
എന്തെങ്കിലും
നിയമനടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ
;
(ഇ)
ഇതിനായി
നിയമനിര്‍മ്മാണം
നടത്താന്‍ സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ?
കെ.എഫ്.സിയുടെ
സി.എം.ഡിക്കെതിരെ ഛത്തീസ്ഗഡില്‍
അവിഹിത ഭൂമി ഇടപാട് കേസ്
2436.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എഫ്.സിയുടെ
സി.എം.ഡിക്കെതിരെ
ഛത്തീസ്ഗഡില്‍ അവിഹിത
ഭൂമി ഇടപാടുമായി
ബന്ധപ്പെട്ട് അഴിമതി
കേസ് ചാര്‍ജ് ചെയ്ത
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സി.എം.ഡിയെ
തല്‍സ്ഥാനത്തു നിന്നു
നീക്കി മേല്‍ നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും അന്വേഷണം
നടത്തുകയുണ്ടായോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
കെ.എഫ്.സിയുടെ
സാമ്പത്തിക നില
2437.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എഫ്.സിയുടെ
2013-14 സാമ്പത്തിക
വര്‍ഷത്തെ സാമ്പത്തിക
നില 2012-13 സാമ്പത്തിക
വര്‍ഷത്തേക്കാള്‍
മെച്ചപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ രണ്ട്
സാമ്പത്തിക
വര്‍ഷത്തെയും
സാമ്പത്തിക നില
വ്യക്തമാക്കാമോ;
(ബി)
കെ.എഫ്.സിയുടെ
നിഷ്ക്രിയ ആസ്തിയുടെ
നിലവാരം 2014 മാര്‍ച്ച്
31നും, 2014
സെപ്റ്റംബര്‍ 30നും
എത്രയെന്ന്
വ്യക്തമാക്കാമോ?
വ്യവഹാര
നയം
2438.
ശ്രീ.കെ.അച്ചുതന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
പി.എ.മാധവന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവഹാര നയം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
സര്‍ക്കാര്‍
കക്ഷിയായിട്ടുള്ള
കേസ്സുകളില്‍ തീര്‍പ്പ്
കല്പിക്കുന്നതിനും
അനാവശ്യ വ്യവഹാരങ്ങള്‍
ഒഴിവാക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് നയത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
പ്രസ്തുത
നയം നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
സര്‍ക്കാര്‍
അഭിഭാഷകരുടെ നിയമനം
2439.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കക്ഷിയായിട്ടുള്ള
കേസുകള്‍ കൈകാര്യം
ചെയ്യുന്നതിനായി വിവിധ
കോടതികളിലും
ട്രൈബ്യൂണലുകളിലുമായി
എത്ര അഭിഭാഷകരെ
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
തസ്തികകളിലേയ്ക്കാണ്
പ്രസ്തുത നിയമനം
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തസ്തികകളുടെ സേവനവേതന
വ്യവസ്ഥകള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
പാർപ്പിട സമുച്ചയ പദ്ധതി
2440.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാവപ്പെട്ടവര്‍ക്കും
ദുര്‍ബല
വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും
സ്വന്തമായി ഒരു വീട്
നിര്‍മ്മിച്ചു
നല്‍കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ഹൗസിങ്ങ് ബോര്‍ഡ് മുഖേന
നടപ്പിലാക്കിവരുന്നത്
എന്ന് പദ്ധതിയുടെ പേരും
വിശദാംശങ്ങളും സഹിതം
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
വീട് വയ്ക്കുന്നതിനുളള
സ്ഥലത്തിന്റെ വിസ്തൃതി
ചുരുങ്ങി വരുന്നതിനാല്‍
ഇത്തരം
വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കായി
പാര്‍പ്പിട സമുച്ചയ
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരം
പദ്ധതി നടപ്പാക്കാന്‍
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ഭവന
പദ്ധതികള്‍
2441.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ നിലവിലുളള ഭവന
പദ്ധതികള്‍ ഏതെല്ലാം;
ഇവയില്‍ സംസ്ഥാന
സ൪ക്കാരിന്റെയും
കേന്ദ്ര
സ൪ക്കാരിന്റെയും
പദ്ധതികള്‍ ഇനം
തിരിച്ച് വിശദമാക്കുമോ;
(ബി)
ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
എത്ര വീടുകള്‍
നല്‍കിയിട്ടുണ്ട്,
ഇവയ്ക്ക് ഒാരോ വ൪ഷവും
ചെലവാക്കിയ തുക
എത്രയാണെന്ന്
അറിയിക്കുമോ;
(സി)
ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്നതിനുശേഷം പുതിയതായി
ഏതെങ്കിലും ഭവന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം;
ഇതു വഴി എത്ര പേ൪ക്ക്
ഭവന നി൪മ്മാണത്തിന്
സഹായം നല്കി; ഇതിന്
എത്ര തുക
ചെലവാക്കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ഡി)
സംസ്ഥാനത്തെ
ഭവന രഹിതരുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഭവന
നിര്‍മ്മാണ പദ്ധതികള്‍
2442.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതൊക്കെ
ഭവന നിര്‍മ്മാണ
പദ്ധതികളാണ്
നിലവിലുള്ളത്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ച EMS ഭവന
നിര്‍മ്മാണ പദ്ധതി,
M.N. ഗോവിന്ദന്‍നായര്‍
ലക്ഷം വീട് പുനരുദ്ധാരണ
പദ്ധതി തുടങ്ങിയവയിലെ
ഗുണഭോക്താക്കള്‍ക്കുള്ള
അവസാന ഗഡു തുകകള്‍
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര പേര്‍ക്കാണ്
ഭവന നിര്‍മ്മാണത്തിനായി
തുക
അനുവദിച്ചിട്ടുള്ളത്;
കേരള
സ്റ്റേറ്റ് ഹൗസിങ്ങ്
കോര്പ്പറേഷന് നല്കുന്ന ഭവന
വായ്പ
2443.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ഹൗസിങ്ങ്
കോര്പ്പറേഷന്
നല്കുന്ന ഭവനവായ്പ
കുടിശ്ശിക
തിരിച്ചടക്കുന്നതിന്
നിലവില്‍
ഗുണഭോക്താക്കള്‍ക്ക്
എന്തൊക്കെ ഇളവുകളാണ്
നല്‍കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
എല്ലാ
വരുമാന
ഗ്രൂപ്പുകാര്‍ക്കും ഒരേ
തരത്തിലുള്ള ഇളവുകളാണോ
അനുവദിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ലോണ്‍
എടുത്ത വ്യക്തി
മരണപ്പെട്ടാല്‍
കുടിശ്ശിക
തിരിച്ചടക്കുന്നതിന്
ബന്ധപ്പെട്ടവര്‍ക്ക്
കോര്പ്പറേഷന്
എന്തെങ്കിലും പ്രത്യേക
ആനുകൂല്യം
നല്‍കാറുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സമഗ്ര
ഭവന പുനരധിവാസ പദ്ധതി
2444.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
റ്റി.എന്‍. പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ വകുപ്പുകളുടെയും
ഏജന്‍സികളുടെയും
കീഴില്‍ നടപ്പിലാക്കി
വരുന്ന ഭവന പദ്ധതികള്‍
സമന്വയിപ്പിച്ച് സമഗ്ര
ഭവന പുനരധിവാസ
പദ്ധതിക്ക് രൂപം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതുമൂലം
എന്തെല്ലാം നേട്ടങ്ങളും
ഗുണങ്ങളുമാണ്
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
സ്പെഷ്യല്‍ പര്‍പ്പസ്
വെഹിക്കിള്‍
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കുട്ടനാട്ടിലെ
ഗൃഹശ്രീ പദ്ധതി
2445.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗൃഹശ്രീ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
കുട്ടനാട്ടില്‍ നിന്നും
എത്ര അപേക്ഷകളാണ്
ലഭ്യമായതെന്ന്
ഗുണോഭോക്താക്കളുടെ
പേരുസഹിതം വിശദമാക്കിയ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(ബി)
ഗൃഹശ്രീ
പദ്ധതിക്ക്
ഗുണോഭോക്താക്കളെ
തിരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡം വിശദമാക്കുമോ;
(സി)
ശ്രീ.
മണിക്കുട്ടന് എം.ബി,
മന്നത്തു വീട്,
കുന്നുമ്മ ഈസ്റ്റ്
കാവാലം പി.ഒ കുട്ടനാട്
എന്ന വ്യക്തിയുടെ
അപേക്ഷ പരിഗണിച്ച്
ഗൃഹശ്രീ പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ചാലക്കുടിയില്‍
വ്യാപാര സമുച്ചയം
2446.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
ഹൗസിംഗ് ബോര്‍ഡിന്റെ
ഒഴിഞ്ഞുകിടക്കുന്ന
സ്ഥലത്ത് ഒരു വ്യാപാര
സമുച്ചയം
നിര്‍മ്മിക്കുന്നതിനായുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വ്യാപാര
സമുച്ചയത്തിന്റെ
നിര്‍മ്മാണം ഉടന്‍
ആരംഭിക്കുന്നതിനായുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?