THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1611
തമ്പാനൂര്‍,
കിഴക്കേക്കോട്ട ബസ്
ടെര്‍മിനലുകളുടെ ദുരവസ്ഥ
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരത്തിലെ
ജനത്തിരക്കേറിയ
തമ്പാനൂര്‍,
കിഴക്കേക്കോട്ട എന്നീ
ബസ് ടെര്‍മിനലുകളുടെ
വര്‍ഷങ്ങളായി തുടരുന്ന
ദുരവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
വാഹന ഗതാഗതവും
കാത്തുനില്പും
കാല്‍നടയാത്രയും
ദുഷ്ക്കരമായ ഈ
സ്ഥിതിക്ക്
ഉത്തരവാദികള്‍
ആരൊക്കെയാണെന്ന്
അറിവുണ്ടോ ;
(സി)
അപമാനകരമായ
ഈ സ്ഥിതിവിശേഷം
അവസാനിപ്പിച്ച് ഇവിടം
സുരക്ഷിതമാക്കുന്നതിനുള്ള
പദ്ധതി അടിയന്തിരമായി
നടപ്പാക്കുമോ?
1612
സംസ്ഥാനത്ത്
ഇ-വേസ്റ്റ്
നിര്മ്മാര്ജ്ജനുളള
സംവിധാനങ്ങള്‍
ശ്രീ.സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-വേസ്റ്റ്
നിര്‍മ്മാര്‍ജ്ജനത്തിന്
എന്തൊക്കെ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത് നിലവില്‍
കെട്ടിക്കിടക്കുന്ന
മാലിന്യങ്ങള്‍
എത്രത്തോളം ഉണ്ടെന്നും
പ്രതിവര്‍ഷം എത്ര ടണ്‍
മാലിന്യം
ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്
എന്നതിന്റെയും കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
ഇ-വേസ്റ്റ്
രഹിതമാക്കുന്നതിനും,
വേസ്റ്റ് ശേഖരണം,
കൈമാറ്റം എന്നീ
കാര്യങ്ങളില്‍ പൊതുജന
പങ്കാളിത്തവും സഹകരണവും
ഉറപ്പാക്കി പുതിയ ഒരു
സംസ്കാരം
രൂപപ്പെടുത്തുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1613
ഡീറ്റെയില്‍ഡ്
ടൌണ്‍ പ്ളാനിംഗ് സ്കീമുകൾ
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍ അംഗീകാരമുള്ള
ഡീറ്റെയില്‍ഡ് റ്റൗണ്‍
പ്ളാനിംഗ് സ്കീമുകൾ
ഏതൊക്കെയാണ്;
(ബി)
പ്രസ്തുത
സ്കീമുകളുടെ
കാലപ്പഴക്കം സംബന്ധിച്ച
വിവരം ലഭ്യമാക്കുമോ;
(സി)
ഡീറ്റെയില്‍ഡ്
റ്റൗണ്‍ പ്ളാനിംഗ്
സ്കീമുകളെ
പുനരാവിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍, ഇതിനായി
ഔട്ട് സോഴ്സിംഗ് നടപടി
ഉദ്ദേശിക്കുന്നുണ്ടോ?
1614
2014-ലെ
കേരള ടൗണ്‍ ആന്റ് കണ്ട്രി
പ്ലാനിംഗ് ഓര്‍ഡിനന്‍സ്
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-ലെ
കേരള ടൗണ്‍ ആന്റ്
കണ്ട്രി പ്ലാനിംഗ്
ഓര്‍ഡിനന്‍സിന്റെ
ലക്ഷ്യമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഓര്‍ഡിനന്‍സ് പ്രകാരം
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്ന പ്ലാന്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്ലാൻ തയ്യാറാക്കുന്ന
സ്ഥാപനങ്ങള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ഡി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
വാര്‍ഷിക - പഞ്ചവത്സര
പദ്ധതികള്‍
തയ്യാറാക്കാന്‍ ഈ
ഓര്‍ഡിനന്‍സില്‍
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ?
1615
ചെറായി
ജംഗ്ഷനില്‍ ബൈപ്പാസ്
നിര്‍മ്മാണം
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട് ഉപയോഗപ്പെടുത്തി
ചെറായി ജംഗ്ഷനില്‍
ബൈപ്പാസ്
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിരുന്നുവോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
പ്രവൃത്തി
നടപ്പാക്കുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടെന്നും
ഏതെങ്കിലും തടസ്സങ്ങള്‍
നേരിടുന്നുവെങ്കില്‍ അവ
എന്തെന്നും
വിശദീകരിക്കാമോ;
(ഡി)
ബൈപ്പാസ്
നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
1616
ചേരി
വികസനത്തിനുള്ള വിവിധ
പദ്ധതികൾ
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേരി
വികസനം ലക്ഷ്യമിട്ട്
ആവിഷ്കരിച്ചു
നടപ്പാക്കിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ചേരി
വികസനത്തിനുള്ള കേന്ദ്ര
പദ്ധതികള്‍ ഏതെല്ലാം;
ഇവയുടെ സംസ്ഥാനത്തെ
പ്രവര്‍ത്തനപുരോഗതി
വിശദമാക്കുമോ;
(സി)
രാജീവ്
ആവാസ് യോജന പദ്ധതി
പ്രകാരം സംസ്ഥാനത്ത്
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
(ഡി)
തിരുവനന്തപുരം
നഗരത്തിലെ
ചെങ്കല്‍ച്ചൂള
പ്രദേശത്തിന്റെ
വികസനത്തിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
1617
തീരദേശ
പരിപാലന നിയമ വ്യവസ്ഥകള്‍
ലംഘിച്ചുകൊണ്ടുള്ള
നിർമ്മാണപ്രവർത്തനങ്ങൾ
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ പരിപാലന നിയമ
വ്യവസ്ഥകള്‍
ലംഘിചുകൊണ്ട്
നിര്‍മ്മാണം
നടത്തിയതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട എത്ര
കേസുകള്‍ ഉണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
അവയില്‍
സ്വന്തം സ്ഥലത്ത് വീട്
നിര്‍മ്മിച്ച കേസുകൾ
എത്രയാണ്;
(സി)
ടൂറിസ്റ്റ്
റിസോര്‍ട്ടുകള്‍
നിര്‍മ്മിച്ച കേസുകൾ
എത്രയാണ്;
(ഡി)
ഇത്തരത്തിൽ
നിർമ്മിക്കപ്പെട്ട
കമേഴ്സ്യല്‍
ബില്‍ഡിംഗുകള്‍
എത്രയാണെന്നും
സര്‍ക്കാര്‍
കെട്ടിടങ്ങള്‍
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ഇ)
മേൽപ്പറഞ്ഞിട്ടുള്ള
വിഭാഗങ്ങളിൽപ്പെടാത്ത
കെട്ടിടങ്ങൾ
എത്രയാണെന്നും
വ്യക്തമാക്കുമോ;
1618
വൈപ്പിന്‍
- പള്ളിപ്പുറം തീരദേശപാത
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
- പള്ളിപ്പുറം
തീരദേശപാതയുടെ
നിര്‍മ്മാണത്തിന്
ജിഡയില്‍ നിന്നും ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍
ഫണ്ട്എത്രയെന്നും
എന്നാണ് പ്രസ്തുത
നിര്‍മ്മാണത്തിന്
അനുമതി നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എത്ര
റീച്ചുകളായാണ്
പൂര്‍ത്തീകരിക്കാൻ
ഉദ്ദേശിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഓരോ
റീച്ചുകളും
പൂര്‍ത്തീകരിക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ;
(ഡി)
ഏതെങ്കിലും
റീച്ചില്‍ നിര്‍മ്മാണ
പ്രവൃത്തി
നടത്തുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സം നേരിടുന്നുണ്ടോ;
എങ്കില്‍
വിശദീകരിക്കാമോ;
(ഇ)
നിര്‍മ്മാണ
പ്രവൃത്തി
ആരംഭിക്കുന്നതിന്
കാലതാമസം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(എഫ്)
പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
1619
മുളവുകാട്
റോഡിന്റെ നിര്‍മ്മാണത്തിന്
ജിഡയില്‍ നിന്നും ഫണ്ട്
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുളവുകാട്
റോഡിന്റെ
നിര്‍മ്മാണത്തിന്
ജിഡയില്‍ നിന്നും ഫണ്ട്
അനുവദിച്ചിട്ടുണ്ടെങ്കില്‍
എത്രയെന്നും എന്നാണ്
അനുമതി നല്‍കിയതെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതിലെ
കാലതാമസം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
1620
ന്യൂനപക്ഷ
ഉദ്യോഗാര്‍ത്ഥികൾക്കുള്ള
പരിശീലനം
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികളെ
സര്‍ക്കാര്‍
സര്‍വ്വീസില്‍ ജോലി
നേടുന്നതിന്
പ്രാപ്തരാക്കുന്നതിനുള്ള
പരിശീലനം നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദീകരിക്കാമോ;
(ബി)
ഓരോ
ജില്ലയുടെയും
ആസ്ഥാനത്ത് മാത്രം
കോച്ചിംഗ് സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നത്
കൊണ്ട് മറ്റ്
പ്രദേശങ്ങളിലെ
ഉദ്യോഗാര്‍ത്ഥികള്‍
അവിടെ എത്താന്‍
ബുദ്ധിമുട്ട്
അനുഭവിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അക്കാര്യത്തില്‍ എന്ത്
പരിഹാര നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളത്?
1621
സംസ്ഥാന
ന്യൂനപക്ഷ വികസന ധനകാര്യ
കോര്പ്പറേഷന് രൂപീകരണം
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ന്യൂനപക്ഷ
ജനവിഭാഗത്തിന്റെ
ക്ഷേമത്തിനായി സംസ്ഥാന
ന്യൂനപക്ഷ വികസന
ധനകാര്യ കോര്പ്പറേഷന്
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍
കോര്പ്പറേഷന് മുഖേന
നാളിതുവരെയായി
എന്തെല്ലാം വായ്പാ
പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പാക്കിയിട്ടുള്ളത്;
(ബി)
കഴിഞ്ഞ
രണ്ട് വര്‍ഷമായി എത്ര
രൂപ ഇതിനായി
നീക്കിവെച്ചിട്ടുണ്ട്;
എത്ര രൂപ വായ്പയായി
വിതരണം ചെയ്തുവെന്ന്
വിശദമാക്കുമോ?
1622
മുനിസിപ്പാലിറ്റികളിലും
കോര്‍പ്പറേഷനുകളിലും ജോലി
ചെയുന്ന ന്യൂനപക്ഷ
പ്രൊമോട്ടര്‍മാരുടെ വേതനം
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പിന് കീഴില്‍ ,
മുനിസിപ്പാലിറ്റികളിലും
കോര്‍പ്പറേഷനുകളിലും
ന്യൂനപക്ഷ
പ്രൊമോട്ടര്‍മാരെ
നിയമിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
എന്നുമുതലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ന്യൂനപക്ഷ
പ്രൊമോട്ടര്‍മാരായി
നിയമിച്ചവര്‍ക്ക് എത്ര
രൂപയാണ് ഓണറേറിയമായി
നിശ്ചയിച്ചിട്ടുള്ളത്;
(സി)
ന്യൂനപക്ഷ
പ്രൊമോട്ടര്‍മാരുടെ
ഓണറേറിയം എന്നുമുതൽ
വിതരണം
ചെയ്യാനാകുമെന്ന്
വ്യക്തമാക്കാമോ?
1623
എം.എസ്.ഡി.പിയുടെ
നടപ്പാക്കൽ
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വര്‍ക്കല കഹാര്‍
,,
ഷാഫി പറമ്പില്‍
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എസ്.ഡി.പി.യുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
പ്രസ്തുത
പദ്ധതി കാര്യക്ഷമമായി
നടപ്പാക്കാന്‍ കേന്ദ്ര
സഹായം
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി
എവിടെയൊക്കെയാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
എം.എസ്.ഡി.പി.
നടപ്പാക്കുന്നതില്‍
എന്തെല്ലാം
പുരോഗതിയാണ് സംസ്ഥാനം
കെെവരിച്ചിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കുമോ?
1624
മദ്രസ
അധ്യാപകർക്ക് പലിശ രഹിത
വായ്പാപദ്ധതി നടപ്പിലാക്കൽ
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്രസ
ക്ഷേമ പെന്ഷന്
സ്കീമില്‍
അംഗങ്ങളായിട്ടുള്ള
അദ്ധ്യാപകര്‍ക്ക് പലിശ
രഹിത വായ്പാപദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
ഇവയുടെ മാനദണ്ഡങ്ങള്‍
വിശദമാക്കുമോ?
1625
മദ്രസ
അദ്ധ്യാപകരുടെ പെണ്മക്കളുടെ
വിവാഹം
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്രസ
അദ്ധ്യാപക
ക്ഷേമനിധിയില്‍
അംഗങ്ങളായ മദ്രസ
അദ്ധ്യാപകരുടെ
പെണ്മക്കളുടെ
വിവാഹത്തിന് ധനസഹായം
നല്കാന് എന്തെങ്കിലും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
1626
കേന്ദ്ര
സംസ്ഥാന സര്‍ക്കാരുകളിലെ
ഉയര്‍ന്ന തസ്തികകളിലെ മുസ്ലീം
പ്രാതിനിധ്യം
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസംസ്ഥാന
സര്‍ക്കാരുകളിലെ
ഉയര്‍ന്ന തസ്തികകളില്‍
മുസ്ലീം പ്രാതിനിധ്യം
രണ്ടു ശതമാനത്തിലും
കുറവാണെന്ന കാര്യം
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(ബി)
സിവില്‍
സര്‍വ്വീസ്
മത്സരപരീക്ഷകളില്‍
പങ്കെടുക്കുന്ന
ന്യൂനപക്ഷ
ഉദ്യോഗാര്‍ത്ഥികള്‍ക്കായി
ന്യൂനപക്ഷ ക്ഷേമ
വകുപ്പ് നല്കുന്ന
ആനുകൂല്യങ്ങളുടെ
വിശദാംശം നല്‍കുമോ;
(സി)
മുസ്ലിം
ഉദ്യോഗാര്‍ത്ഥികള്‍ക്കായി
സിവില്‍ സര്‍വ്വീസസ് ഫീ
റീഇംബേഴ്സ്മെന്റ് സ്കീം
നടപ്പാക്കുന്നുണ്ടോ;
വിശദമാക്കുമോ?
1627
സംസ്ഥാന
ന്യൂനപക്ഷ കമ്മീഷന് രൂപീകരണം
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കേന്ദ്ര ന്യൂനപക്ഷ
കമ്മീഷന് മാതൃകയില്‍
സംസ്ഥാന ന്യൂനപക്ഷ
കമ്മീഷന്
രൂപീകൃതമായോ;വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
മാധ്യമങ്ങള്‍
വഴിയോ അല്ലാതെയോ
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ന്യൂനപക്ഷങ്ങളെ
ബാധിക്കുന്ന
വിഷയത്തില്‍ കാര്യമായ
ഇടപെടല്‍ നടത്താന്‍
സംസ്ഥാന ന്യൂനപക്ഷ
കമ്മീഷന്
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ അവയുടെ
കൂടുതല്‍ വിശദാംശങ്ങള്‍
നല്‍കാമോ;
1628
സംസ്ഥാന
ന്യൂനപക്ഷ കമ്മീഷന്‍െറ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ന്യൂനപക്ഷ കമ്മീഷന്
നിലവില്‍ വന്നിട്ട്
എത്ര മാസമായി; ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
കമ്മീഷന് ഇതുവരെ
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;
(സി)
ഇതില്‍
ചെയര്മാന് അടക്കം
എത്ര പേര്
അംഗങ്ങളായിട്ടുണ്ട്;
എത്ര ജീവനക്കാരുണ്ട്;
ഇവര്‍ക്കൊക്കെ
ശമ്പളയിനത്തിലും
അലവന്‍സ് ഇനത്തിലും
പ്രതിമാസം എത്ര രൂപ
വേണ്ടിവരും;
വിശദാംശങ്ങള്‍
അറിയിക്കാമോ?
1629
ന്യൂനപക്ഷ
വികസനം
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ന്യൂനപക്ഷ
വിഭാഗത്തിന്റെ
നാനോന്മുഖ
വികസനത്തിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്;വിശദമാക്കുമോ?
1630
ന്യൂനപക്ഷ
കമ്മീഷന്
.
ശ്രീ.സി.പി.മുഹമ്മദ്
,,
ബെന്നി ബെഹനാന്
,,
എം.പി.വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
കമ്മീഷന്
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനങ്ങളും
ഉദ്ദേശ്യലക്ഷ്യങ്ങളും
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എന്തെല്ലാം
ക്ഷേമപദ്ധതികളാണ്
ഇതുവഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം കാര്യങ്ങള്‍
നടപ്പാക്കിയിട്ടുണ്ടെന്നറിയിക്കുമോ?
1631
ന്യൂനപക്ഷ
വിഭാഗത്തിലെ വിധവകള്‍ക്ക് ഭവന
നിര്‍മ്മാണ ധനസഹായം
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷവിഭാഗത്തിലെ
വിധവകള്‍ക്ക്
ഭവനനിര്‍മ്മാണത്തിന്
നല്കുന്ന ധന സഹായം
ജില്ലകളില്‍ വിതരണം
ചെയ്തതിന്റെ വിശദാംശം
അറിയിക്കാമോ;
(ബി)
ധന
സഹായ തുക
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശ്യമുണ്ടോ
എന്നറിയിക്കുമോ?
1632
ന്യൂനപക്ഷ
ക്ഷേമപദ്ധതികള്‍
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമത്തിനായി 2013-14
ബഡ്ജറ്റില്‍ വക
കൊള്ളിച്ച തുക
എത്രയാണ്; എന്തെല്ലാം
പദ്ധതികളാണ് ഈ
മേഖലയില്‍
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്
;
(ബി)
ഓരോ
പദ്ധതിക്കും
വകയിരുത്തിയിട്ടുള്ള
തുകയെത്ര ;
നാളിതുവരെയുള്ള ചെലവ്
വിശദമാക്കാമോ ;
1633
ന്യൂനപക്ഷ
പ്രൊമോട്ടര്‍മാര്‍
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്ത്
തലത്തില്‍ എത്ര
ന്യൂനപക്ഷ
പ്രൊമോട്ടര്‍മാരെയാണ്
നിയമിച്ചിട്ടുള്ളത്;
(ബി)
ഇവര്‍ക്ക്
ഓണറേറിയമായി എത്ര
രൂപയാണ് നല്‍കുന്നത്;
(സി)
ന്യൂനപക്ഷ
പ്രമോട്ടര്‍മാരുടെ
ചുമതലകള്‍
എന്തെല്ലാമാണ്?
1634
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്കുളള കുടിവെളള
പദ്ധതി
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
വിഭാഗങ്ങള്‍
തിങ്ങിപ്പാ൪ക്കുന്ന
സ്ഥലങ്ങളില്‍ കുടിവെളള
പദ്ധതി
നടപ്പാക്കുന്നുണ്ടോ;
പ്രസ്തുത
പദ്ധതിയെക്കുറിച്ചുളള
കൂടുതല്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
2013
- 14 സാമ്പത്തിക വ൪ഷം
എത്ര രൂപ ഈ ഇനത്തില്‍
ചെലവഴിച്ചിട്ടുണ്ട്;
2014 - 15 സാമ്പത്തിക
വ൪ഷം എത്ര രൂപ
ഈയിനത്തില്‍
ചെലവഴിക്കാനുദ്ദേശിക്കുന്നുണ്ട്;
ഈ പദ്ധതി
നടത്തിപ്പിന്റെ നിലവിലെ
അവസ്ഥ വിശദീകരിക്കാമോ?
1635
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്കുളള സാമൂഹ്യക്ഷേമ
പദ്ധതി
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ന്യൂനപക്ഷ വിഭാഗങ്ങളുടെ
ക്ഷേമത്തിന് വേണ്ടി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയ
സാമൂഹ്യക്ഷേമ
പദ്ധതികുളുടെ വിശദാംശം
നല്‍കാമോ;
(ബി)
തുക
വിനിയോഗം ജില്ല
തിരിച്ച് വിശദമാക്കാമോ;
(സി)
ആനുകൂല്യം
വിതരണം ചെയ്യുന്നതിന്
ആകെ ചെലവഴിച്ച തുക
എത്രയാണ്
എന്നറിയിക്കാമോ ?
1636
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
വിധവകള്‍ക്ക് ഭവന പദ്ധതി
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
വിധവകള്‍ക്ക് വീട്
നിര്‍മ്മിക്കുന്നതിന്
ധനസഹായം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
പ്രസ്തുത
പദ്ധതിയെക്കുറിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
വീടുകള്‍ 2013-14
സാമ്പത്തിക വര്‍ഷം
നിര്‍മ്മിക്കാന്‍
ധനസഹായം
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
നടപ്പ്
സാമ്പത്തിക വര്‍ഷം എത്ര
വീടുകള്‍ക്ക് ധനസഹായം
നല്കാന്
ഉദ്ദേശിക്കുന്നുണ്ട്?
1637
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികൾക്കുള്ള
സ്കോളര്‍ഷിപ്പുകള്‍
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
മുഖേന ലഭ്യമാക്കുന്ന
വിവിധ
സ്കോളര്‍ഷിപ്പുകള്‍
സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ മുഖേന
ലഭിക്കുന്ന
സ്കോളര്‍ഷിപ്പുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പിന്നോക്ക
പ്രദേശങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
അനുയോജ്യമായ
സ്കോളര്‍ഷിപ്പുകള്‍
സംബന്ധിച്ച് വിവരങ്ങള്‍
നല്‍കുന്നതിനും,
അപേക്ഷകള്‍ കൃത്യതയോടെ
സമര്‍പ്പിക്കുന്നതിനും
സഹായകമായ കേന്ദ്രങ്ങള്‍
സ്ഥാപിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
1638
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഹൈബി ഈഡന്
,,
വര്‍ക്കല കഹാര്‍
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി
തൊഴില്‍ പരിശീലന
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
പ്രസ്തുത
പരിശീലന കേന്ദ്രങ്ങളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
പരിശീലന
കേന്ദ്രങ്ങള്‍
തുടങ്ങാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
കേന്ദ്രങ്ങള്‍
എവിടെയെല്ലാമാണ്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
1639
ന്യൂനപക്ഷജ
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുക
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷവകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമാേ;
2011-12, 2012-13,
2013-14 എന്നീ
സാമ്പത്തികവര്‍ഷങ്ങളില്‍
ന്യൂനപക്ഷജനവിഭാഗത്തിന്റെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര തുകയാണ്
നീക്കിവെച്ചിട്ടുള്ളത്;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് 2010-11
സാമ്പത്തികവര്‍ഷം എത്ര
രൂപയാണ്
ന്യൂനപക്ഷക്ഷേമത്തിനായി
നീക്കിവെച്ചത്; വയനാട്
ജില്ലയില്‍
നടപ്പിലാക്കുന്ന
എം.എസ്.ഡി.പി.ക്കല്ലാതെ
ന്യൂനപക്ഷക്ഷേമത്തിനായി
എത്ര തുകയാണ്
മുന്‍സര്‍ക്കാരിന്റെ
കാലത്ത് പ്ലാൻ സ്കീം
നടപ്പിലാക്കാന്‍
ബജറ്റില്‍
നീക്കിവെച്ചിരുന്നത്?
1640
ന്യൂനപക്ഷക്ഷേമ
കാേര്പ്പേറഷന് മുഖേനയുള്ള
സഹായപദ്ധതികൾ
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
കാേര്‍പ്പറേഷന്‍ മുഖേന
ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക്
എന്തെല്ലാം
സഹായപദ്ധതികളാണ്
നടപ്പാക്കിവരുന്നതെന്നു
വ്യക്തമാക്കുമാേ;
(ബി)
പ്രസ്തുത
കാേര്‍പ്പറേഷന്‍
നാളിതുവരെ എത്ര തുക
വായ്പ
അനുവദിച്ചിട്ടുണ്ടെന്നും
ഏതെല്ലാം കാറ്റഗറിയില്‍
എത്ര തുക വീതം
അനുവദിച്ചുവെന്നും ആകെ
വായ്പക്കാരുടെ എണ്ണവും
വ്യക്തമാക്കുമാേ;
(സി)
ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെട്ട
വനിതകള്‍ക്ക്
ന്യൂനപക്ഷക്ഷേമ
കാേര്പ്പേറഷന്
പ്രത്യേകവായ്പാപദ്ധതി
നടപ്പാക്കിവരുന്നുണ്ടാേ;
ഇല്ലെങ്കില്‍
നടപ്പാക്കുന്നതിനു
നടപടികള്‍
സ്വീകരിക്കുമാേ?
1641
ന്യൂനപക്ഷ
ക്ഷേമ വകുപ്പില്‍ മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ പദ്ധതികള്‍
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പിൻ കീഴില്‍
മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
ഇവ
ഓരോന്നിനും എന്തു തുക
വീതം
നീക്കിവച്ചിട്ടുണ്ട്;
ഇത് ബജറ്റില്‍
നീക്കിവച്ചതിന്
പുറമെയാണോ
എന്നറിയിക്കുമോ;
(സി)
ഇവയില്‍
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്നും പണി
ആരംഭിച്ച പദ്ധതികള്‍
ഏതെല്ലാമാണെന്നും പണി
ആരംഭിക്കാത്ത
പദ്ധതികള്‍
ഏതെല്ലാമാണെന്നും
അറിയിക്കുമോ?
<<back