THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1511
ഗ്രാമീണ്‍
സഡക് യോജന പദ്ധതിയുടെ
വര്‍ക്കുകള്‍
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ഗ്രാമീണ്‍
സഡക് യോജന പദ്ധതിയുടെ
വര്‍ക്കുകള്‍
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതില്‍
പ്രയാസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കേന്ദ്ര നോംസ്
അനുസരിച്ച് കേരളത്തില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്താനുള്ള പ്രായോഗിക
ബുദ്ധിമുട്ട്
കേന്ദ്രത്തെ
ബോധ്യപ്പെടുത്താന്‍
ശ്രമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുക;
(ബി)
സംസ്ഥാനത്ത്
എത്ര പ്രവര്‍ത്തികള്‍
ഇതിനകം ടെണ്ടര്‍ ചെയ്തു
കഴിഞ്ഞു; 30% ടെണ്ടര്‍
എക്സസ് നല്‍കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
ആറ്റിങ്ങല്‍ നിയോജക
മണ്ഡലത്തില്‍ എത്ര
പ്രവര്‍ത്തികള്‍ ഉണ്ട്;
എത്ര വര്‍ക്കുകള്‍
ടെണ്ടര്‍ ചെയ്തു;
വ്യക്തമാക്കാമോ;
(സി)
ഓണ്‍ലൈന്‍
വഴി ടെണ്ടര്‍
ചെയ്യുന്നതിലെ പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
1512
നേഴ്സിംഗ്
പഠനത്തിനുളള വിദ്യാഭ്യാസ വായ്പ
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേഴ്സിംഗ്
പഠനത്തിന് വായ്പ
എടുത്ത് കടക്കെണിയിലായ
എത്ര കുടുംബങ്ങള്‍
സംസ്ഥാനത്തുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
നേഴ്സിംഗ്
പഠനത്തിന് വായ്പ
എടുത്തവര്‍ക്ക് പലിശ
പൂര്‍ണ്ണമായി ഇളവു
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം നല്‍കുമോ ;
(സി)
പ്രസ്തുത
വായ്പ എടുത്ത്
കടക്കെണിയിലായ
കുടുംബങ്ങളെ
സഹായിക്കാന്‍
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍ എന്തെല്ലാം ;
വിശദവിവരം
ലഭ്യമാക്കുമോ ?
1513
സംസ്ഥാനത്ത്
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ ഏതെല്ലാം;
(ബി)
കൃഷി,
ടൂറിസം, ആരോഗ്യം,
സാമൂഹ്യക്ഷേമം എന്നീ
വകുപ്പുകളുടെ കീഴില്‍
ഓരോന്നിലും എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
നാലു
വര്‍ഷത്തിനുള്ളില്‍
യഥാസമയം
പൂര്‍ത്തിയാകാത്തതു
കൊണ്ട് കേരളത്തിന്
നഷ്ടപ്പെട്ട പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
1514
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-
14 സാമ്പത്തിക വര്‍ഷം
എത്ര ശതമാനം
പദ്ധതിപ്പണമാണ്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
ചെലവഴിച്ചത് ;
പഞ്ചായത്ത്,
മുനിസിപ്പാലിറ്റി,
നഗരസഭ എന്നിവിടങ്ങളില്‍
എസ്.സി/എസ്.റ്റി
വിഭാഗത്തിനായി എത്ര
ശതമാനം ചെലവഴിച്ചു ;
പദ്ധതി
പ്രവര്‍ത്തനത്തിനോ
സ്പില്‍ഓവര്‍
പദ്ധതിക്കോ സമയംനീട്ടി
നല്‍കിയിരുന്നോ ;
(ബി)
2014
-15 സാമ്പത്തികവര്‍ഷം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ എത്ര
ശതമാനം ഇത് വരെ
ചെലവഴിച്ചു ; ജനറല്‍ ,
എസ്.സി/എസ്.റ്റി
തിരിച്ച്
വ്യക്തമാക്കാമോ ;
(സി)
സ്പില്‍
ഓവര്‍
പ്രൊജക്ടുകള്‍ക്ക്
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ ;
പദ്ധതി
പ്രവര്‍ത്തനത്തിന്
എസ്റ്റിമേറ്റ്
കണക്കാക്കിയിട്ടുണ്ടോ
; ; തദ്ദേശസ്വയം
ഭരണസ്ഥാപനങ്ങള്‍ക്ക്
ഇതിനകം എത്ര ഗഡു തുക
അനുവദിച്ചിട്ടുണ്ട് ;
വ്യക്തമാക്കാമോ ?
1515
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയ്ക്കായി
നടപ്പുവര്‍ഷം എത്ര കോടി
രൂപ കേന്ദ്രം
അനുവദിച്ചു; ആയതില്‍
എത്ര കോടി രൂപ 2014
ഒക്ടോബര്‍ 31 വരെ
ചെലവഴിച്ചു; വകുപ്പ്
തിരിച്ച് വിശദാംശം
വ്യക്തമാക്കുമോ;
(ബി)
കേന്ദ്രാവിഷ്കൃത
പദ്ധതിയ്ക്കായി
കേന്ദ്രം നല്കുന്ന തുക
ഓരോ വര്‍ഷവും കുറഞ്ഞു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
കേന്ദ്രാവിഷ്കൃത
പദ്ധതിയ്ക്കായി
കേന്ദ്രം നല്കുന്ന തുക
ഈ സര്‍ക്കാര്‍ വകമാറ്റി
ചെലവഴിക്കുന്നുണ്ടോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം ഓരോ
വര്‍ഷവും
കേന്ദ്രാവിഷ്കൃത
പദ്ധതിയ്ക്കായി
കേന്ദ്രം നല്കുന്ന
എന്ത് തുക
ലാപ്സായിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഇ)
മികച്ച
ആസൂത്രണമില്ലായ്മയാണ്
ഇത്തരത്തില്‍ ഓരോ
വര്‍ഷവും കേന്ദ്ര ഫണ്ട്
കുറയുന്നതിനും കേന്ദ്രം
നല്കുന്ന തുക
ലാപ്സാകുന്നതിനും
കാരണമെന്ന വസ്തുത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
1516
സംസ്ഥാനങ്ങള്‍ക്കുള്ള
കേന്ദ്രഫണ്ട് വിതരണം
ശ്രീ.എം.എ.ബേബി
,,
എളമരം കരീം
,,
എം.ചന്ദ്രന്
,,
കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനങ്ങള്‍ക്കുള്ള
കേന്ദ്രഫണ്ട് വിതരണം
സംബന്ധിച്ച്
കേന്ദ്രസര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ
മാനദണ്ഡം എന്താണെന്ന്
സംസ്ഥാന സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇപ്രകാരം
സംസ്ഥാനത്തിന് പുതുതായി
എന്തെങ്കിലും
അധികാരങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
അധികാരം
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
കേന്ദ്രസഹായങ്ങളില്‍
എന്തെങ്കിലും
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
പുനര്‍രൂപീകരണം
സംസ്ഥാനത്തിന്
സഹായകരമാണോ;
പുനര്‍രൂപീകരണത്തിലൂടെ
എന്തെല്ലാം മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ ;
(ഇ)
കേന്ദ്രസര്‍ക്കാരിന്‍െറ
തീരുമാനം അനുസരിച്ച്
ആസൂത്രണ കമ്മീഷന്
സംസ്ഥാനത്തിന് നല്കിയ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ് ;
വിശദമാക്കുമോ ?
1517
വകുപ്പുകളുടെ
വാര്‍ഷിക പദ്ധതിത്തുക
വിനിയോഗം
ശ്രീ.എം.എ.ബേബി
,,
ജി.സുധാകരന്
,,
എസ്.രാജേന്ദ്രന്
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വകുപ്പുകളുടെ
വാര്‍ഷിക പദ്ധതിച്ചെലവ്
വിനിയോഗം സംബന്ധിച്ച്
മേല്‍നോട്ടം
വഹിക്കുന്നത് ഏതെല്ലാം
സംവിധാനങ്ങളിലൂടെയാണെന്നറിയിക്കാമോ;
(ബി)
പിന്‍വലിച്ച ശേഷം
പദ്ധതിപ്പണം ചെലവിടാതെ
അതാത് വകുപ്പുകളുടെ
അക്കൗണ്ടില്‍
നിക്ഷേപിക്കുന്ന രീതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പദ്ധതിപ്പണം
ചെവലഴിക്കപ്പെട്ടതായി
കണക്കില്‍ വരുകയും
എന്നാല്‍ ആയത്
ചെലവഴിക്കപ്പെടാതെ
വകുപ്പുകളുടെ
അക്കൗണ്ടില്‍
സൂക്ഷിക്കപ്പെടുകയും
ചെയ്യുന്ന രീതി
സംസ്ഥാനത്തിന്റെ
വികസനത്തെ
എപ്രകാരമെല്ലാം
ബാധിച്ചിട്ടുണ്ടെന്നു
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
രീതിയിൽ
ചെലവഴിക്കപ്പെടാതെ
കിടക്കുന്ന തുകയെ
സംബന്ധിച്ചുള്ള കണക്ക്
മേല്‍നോട്ട
സംവിധാനത്തിലൂടെ
ലഭ്യമാക്കാന്‍
സാധിക്കുമോ;
വിശദമാക്കാമോ?
1518
സംസ്ഥാനത്തിന്റെ
2014-2015-ലെ വാര്‍ഷിക
പദ്ധതികള്‍
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
നടപ്പു വര്‍ഷം
സംസ്ഥാനത്തിന്റെ
വാര്‍ഷിക പദ്ധതിക്കായി
എത്ര കോടി രൂപ
വകയിരുത്തിയിട്ടുണ്ട്;
വകുപ്പ് തിരിച്ചുളള
കണക്ക് വ്യക്തമാക്കുമോ;
(ബി)
ആയതില്‍
2014 ഒക്ടോബര്‍ 31 വരെ
എത്ര രൂപ ചെലവഴിച്ചു;
വകുപ്പ് തിരിച്ചുളള
കണക്ക് വ്യക്തമാക്കുമോ;
(സി)
സാമ്പത്തിക
പ്രതിസന്ധി
രൂക്ഷമായതിനാൽ 2015
നവംബറിന് ശേഷം പുതിയ
പദ്ധതികള്‍ക്ക്
ഭരണാനുമതി നല്‍കരുത്
എന്ന് മന്ത്രിസഭ
അംഗീകരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
1519
മിഷന്
676 പ്രകാരം
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളുടെ അവലോകനം
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 പ്രകാരം
പ്രഖ്യാപിക്കപ്പെട്ട
പദ്ധികളില്‍ ഇതിനകം
പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടുള്ളവ
ഏതൊക്കെയാണ്; അതിനായി
ചെലവഴിച്ച തുക എത്ര;
2014-15 ബഡ്ജറ്റില്‍
വകയിരുത്തിയതല്ലാത്ത
തുക ഇതിനായി കണ്ടെത്തി
ഉപയോഗിക്കുകയുണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്ര;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
മിഷന്
676 പദ്ധതി നടത്തിപ്പ്
തുടങ്ങിയ തീയതി
ഏതായിരുന്നു;
അവസാനിക്കുന്ന തീയതി
ഏതാണ്; അവശേഷിക്കുന്ന
ദിവസങ്ങള്‍ എത്ര;
(സി)
മിഷന്
676 പ്രകാരം
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളില്‍ നാളിതുവരെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ലാത്തവ
ഏതൊക്കെ;
(ഡി)
മുഖ്യമന്ത്രി
ഈ പദ്ധതിയുടെ അവലോകന
യോഗം വിളിച്ച്
പ്രവര്‍ത്തനം
വിലയിരുത്തുകയുണ്ടായോ ;
എങ്കില്‍
എന്നാണ്ഏറ്റവും
ഒടുവില്‍ യോഗം
ചേര്‍ന്നത്;
വിലയിരുത്തലുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
1520
മിഷ൯
676-ന്റെ നടത്തിപ്പിലെ പുരോഗതി
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷ൯
676 ല്‍
ഉള്‍പ്പെടുത്തിയിട്ടുളള
പദ്ധതികളില്‍ ഇതിനകം
ആരംഭിച്ചത്
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ; ഈ
പദ്ധതികളുടെ പുരോഗതി
സംബന്ധിച്ച
വിശദവിവരങ്ങൾ
ലഭ്യമാക്കുമോ;
(ബി)
മിഷ൯
676 ല്‍ ഉള്‍പ്പെട്ട
പദ്ധതികളില്‍ ഇനിയും
ആരംഭിക്കാൻ കഴിയാത്ത
പദ്ധതികള്‍
ഏതെല്ലാമെന്നും അവ
ആരംഭിക്കുന്നതിനുളള
തടസ്സങ്ങള്‍
എന്തെല്ലാമെന്നും
വിശദീകരിക്കാമോ;
(സി)
മിഷ൯
676 ല്‍
ഉള്‍പ്പെടുത്തിയതിനുശേഷം
ഉപേക്ഷിക്കപ്പട്ട
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
1521
മിഷന്
676 -ല്‍ പരിസ്ഥിതി
സംരക്ഷണത്തിന് പദ്ധതികള്‍
ശ്രീ.വി.റ്റി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
,,
ലൂഡി ലൂയിസ്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന് 676 -ല്‍
ഉള്‍പ്പെടുത്തി
പരിസ്ഥിതി
സംരക്ഷണത്തിന്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് മിഷന് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതികളെ
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
1522
മിഷന്
676 പദ്ധതിയുടെ ഭാഗമായ അഞ്ചിന
പദ്ധതി.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 പദ്ധതിയുടെ ഭാഗമായി
സര്‍ക്കാര്‍ സേവനങ്ങള്‍
മെച്ചപ്പെട്ട രീതിയില്‍
ജനങ്ങളിലെത്തിക്കുന്നതിന്
ചീഫ് സെക്രട്ടറിയുടെ
നേതൃത്വത്തില്‍ അഞ്ചിന
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ
പ്രവര്‍ത്തനരീതിയും
ഘടനയും ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
നാളിതുവരെ
പ്രസ്തുത പദ്ധതി
പ്രകാരം
നടപ്പിലാക്കിയിട്ടുള്ള
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം അറിയിക്കുമോ;
(ഡി)
അനുബന്ധ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്ത് തുക നാളിതുവരെ
ചെലവിട്ടിട്ടുണ്ടെന്ന്
ഇനംതിരിച്ച്
വ്യക്തമാക്കുമോ?
1523
മിഷന്
676 നടപ്പാക്കുന്നതിനുള്ള
നടപടികൾ
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 പദ്ധതികളുടെ
പ്രഖ്യാപനം
നടത്തിയിട്ടുണ്ടോ ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സംരംഭം മുഖേന
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഏതെല്ലാം
വകുപ്പുകളുടെ
പദ്ധതികളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
മിഷന്
676 പദ്ധതികൾ
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
എന്തെല്ലാം ?
1524
1525
മിഷന്
676-വൈപ്പിന്‍
മണ്ഡലത്തിലെ പദ്ധതികൾ
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മിഷന്
676 ന്റെ ഭാഗമായി വിവിധ
വകുപ്പുകള്‍ വൈപ്പിന്‍
മണ്ഡലത്തില്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
1526
മിഷന്
676-ലെ 5 കോടി രൂപയില്‍
കൂടുതലുള്ള പദ്ധതികള്‍
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 ല്‍
ഉള്‍പ്പെടുത്തിയ 5 കോടി
രൂപയില്‍ കൂടുതൽ
ചെലവുവരുന്ന എത്ര
പദ്ധതികള്‍ ഉണ്ടെന്ന്
വകുപ്പുതിരിച്ച്
വിശദമാക്കാമോ;
(ബി)
5
കോടി രൂപയില്‍ താഴെ
ചിലവുവരുന്ന എത്ര
പദ്ധതികളുണ്ടെന്ന്
വകുപ്പുതിരിച്ച്
അറിയിക്കുമോ;
(സി)
മിഷന്
676 ല്‍
ഉള്‍പ്പെടുത്തിയ എത്ര
പ്രവൃത്തികള്‍ ഇതിനകം
ആരംഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
1527
പാൽ
ഉല്പാദനവും ഉപഭോഗവും വില
വർദ്ധനയും
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ മില്‍മ
പാലിന് എത്ര തവണ എത്ര
രൂപ വീതം
വര്‍ദ്ധിപ്പിച്ചെന്ന്
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനത്ത്
ആളോഹരി ഉപഭോഗം
അനുസരിച്ച് എത്ര പാല്
പ്രതിവര്‍ഷം ആവശ്യമായി
വരുമെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇതില്‍
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
പാലിന്റെ അളവ്
പ്രതിവര്‍ഷം
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
സംസ്ഥാനത്തിന്
വെളിയിൽ നിന്ന്
പ്രതിവര്‍ഷം എത്ര
അളവില്‍ പാല്
എത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
1528
മില്‍മയുടെ
പാല് സംഭരണം
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ക്ഷീരകര്‍ഷകരില്‍
നിന്നും മില്‍മ, പാല്
സംഭരിക്കുമ്പോള്‍ വില
നിശ്ചയിക്കുന്നതിന്റെ
മാനദണ്ഡം
വ്യക്തമാക്കുമോ;
ഇത്തരത്തില്‍ വില
നിശ്ചയിക്കുക വഴി
കര്‍ഷകര്‍ക്ക് അര്‍ഹമായ
വില പാലിന്
ലഭിക്കുന്നുണ്ട് എന്ന്
ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
മില്‍മയുടെ,
പാല് സംഭരണ വില
ചാര്‍ട്ടില്‍ അപാകത
ഉണ്ടെന്ന കര്‍ഷകരുടെ
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
വിലനിര്‍ണ്ണയത്തില്‍
അപാകതകള്‍ ഉള്ളതായി
പരാതി
ലഭിച്ചിട്ടുണ്ടോ;
(സി)
പാല്
സംഭരണ വില
ചാര്‍ട്ടിലും, വില
നിര്‍ണ്ണയ രീതിയിലും
ഉണ്ടായ പരാതികള്‍
പരിഹരിക്കാന്‍
എന്തൊക്കെ നടപടി
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കാമോ ?
1529
കെ.
രാഘവന് മാസ്റ്റര്‍ക്ക്
തലശ്ശേരിയില്‍ സ്മാരകം
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രശസ്ത
സംഗീതജ്ഞന് കെ.
രാഘവന് മാസ്റ്റര്‍ക്ക്
തലശ്ശേരിയില്‍ സ്മാരകം
പണിയണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭ്യമായിട്ടുണ്ടോ;
(ബി)
ഇതിന്മേല്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
1530
സ്വാതന്ത്ര്യ
സമര സേനാനി കേളപ്പജിയ്ക്ക്
സ്മാരകം നിർമ്മിക്കുന്നതിനുള്ള
നടപടികൾ
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാതന്ത്ര
സമര സേനാനി കേരള ഗാന്ധി
കേളപ്പജിയ്ക്ക് സ്മാരകം
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
ആവശ്യപ്പെട്ട് സ്ഥലം
എം.എല്‍.എ
സര്‍ക്കാരില്‍ നല്കിയ
നിവേദനത്തില്‍
നടപടികള്‍ എവിടെവരെ
എത്തി എന്നത്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ തന്നെ
സ്മാരകം
യാഥാര്‍ത്ഥ്യമാകുമോ?
1531
ഭൂതത്താന്‍കെട്ടിലുള്ള
പുരാവസ്തു സംരക്ഷണം
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിയാര്‍
നദീതീരത്തെ
ഭൂതത്താന്‍കെട്ടിലുള്ള
പുരാവസ്തു
സംരക്ഷണത്തിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തെല്ലാമെന്നു
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പുരാവസ്തു ദീര്‍ഘനാളായി
സംരക്ഷിക്കാതെ
കിടക്കുന്നത് മൂലം അവ
നശിച്ച് പോകാനുള്ള
സാദ്ധ്യത
കണക്കിലെടുത്ത്
എന്തെല്ലാം അടിയന്തര
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇതിന്റെ
സംരക്ഷണത്തിന് പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തുമോ .
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ?
1532
ലളിത
കലാ അക്കാദമിയുടെ
നിയന്ത്രണത്തില്‍ ആര്‍ട്ട്
ഗ്യാലറി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലളിത കലാ അക്കാദമിയുടെ
നിയന്ത്രണത്തില്‍
അടൂരില്‍ ഒരു ആര്‍ട്ട്
ഗ്യാലറി
സ്ഥാപിക്കുന്നതിന്
നടപടിയുണ്ടാകുമോ;
(ബി)
ആര്‍ട്ട്
ഗ്യാലറി
സ്ഥാപിക്കുന്നതിന്
നിലവില്‍ വേണ്ടുന്നതായ
അവശ്യഘടകങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
ഇത്തരത്തില്‍ ലളിത കലാ
അക്കാദമിയുടെ ആര്‍ട്ട്
ഗ്യാലറികള്‍ എത്രയെണ്ണം
പ്രവര്‍ത്തിച്ചു
വരുന്നുണ്ടെന്ന് ജില്ല
തിരിച്ച് അറിയിക്കുമോ?
1533
കേരള
കലാമണ്ഡലം
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
കലാമണ്ഡലം
പഠനക്കളരികള്‍
നടത്തുന്നത് യു. ജി.
സി. ചട്ടങ്ങള്‍ക്ക്
വിധേയമായിട്ടാണോ;
(ബി)
ഏതെല്ലാം
ജില്ലകളില്‍ ഇത്തരം
ഉപകേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
പഠിപ്പിക്കുന്ന
അധ്യാപകരുടെ വേതന-സേവന
വ്യവസ്ഥകള്‍
വ്യക്തമാക്കാമോ;
(ഡി)
പഠിപ്പിക്കുന്ന
കോഴ്സുകള്‍, ഫീസ്
എന്നിവ വിശദമാക്കാമോ?
1534
മലയാള
ഭാഷാ നിയമം
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാള
ഭാഷാ നിയമം
നടപ്പാക്കിയോ;
(ബി)
പ്രവാസി
മലയാളികളുടെ കുട്ടികളെ
മലയാള ഭാഷ
പഠിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സാങ്കേതിക
സ്കൂളുകളിലും ഫിഷറീസ്
സ്കൂളുകളിലും മലയാള
ഭാഷാ പഠന ക്രമം ഏത്
രീതിയിലാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്?
1535
പൈതൃക
സംരക്ഷണം
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൈതൃകമായ
സാംസ്കാരിക തനിമകള്‍
സംരക്ഷിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നു
വിശദമാക്കുമോ;
(ബി)
സാംസ്കാരിക
തനതു കലാരൂപങ്ങള്‍
സംരക്ഷിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും
കൂടുതല്‍ ശ്രദ്ധ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
1536
തലശ്ശേരി
കോട്ടയില്‍ നിന്ന് ലഭിച്ച
പീരങ്കി സംരക്ഷിക്കാന്‍ നടപടി
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
കോട്ടയില്‍ നിന്ന്
ലഭിച്ച നൂറ്റാണ്ടുകള്‍
പഴക്കമുളള പീരങ്കി
സ൪ക്കാ൪ ഏറ്റെടുത്തു
സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതി൯മേല് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചെന്ന്
വിശദമാക്കാമോ?
1537
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ കുഞ്ചന്‍
സ്മാരകം
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ലക്കിടി
ഗ്രാമപഞ്ചായത്തിലെ
കുഞ്ചന്‍
സ്മാരകത്തിനായി ഈ
സര്‍ക്കാര്‍ എത്ര തുക
അനുവദിച്ചു എന്ന്
വ്യക്തമാക്കാമോ;;
(ബി)
1/7/2006
മുതല്‍ 31/3/2011
വരെയും 1/4/2011 മുത്ല
31/10/2014 വരെയുമുള്ള
കണക്ക്
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(സി)
കുഞ്ചന്‍
സ്മാരകത്തിന്റെ
നവീകരണത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്നും
എത്ര തുക
ചെലവഴിച്ചുവെന്നും
വിശദമാക്കുമോ;
(ഡി)
കുഞ്ചന്‍
സ്മാരകത്തിന്റെ
വികസനത്തിനായി
മുന്‍സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും
എത്ര തുക
ചെലവഴിച്ചുവെന്നും
വിശദമാക്കുമോ;
1538
കൊട്ടാരക്കര
തമ്പുരാന് ക്ലാസിക്കല്‍
മ്യൂസിയത്തിലെ കഥകളി രൂപങ്ങളുടെ
നവീകരണം
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
തമ്പുരാന്
ക്ലാസിക്കല്‍
മ്യൂസിയത്തിലെ കഥകളി
രൂപങ്ങളുടെ നവീകരണം
കേരള കലാമണ്ഡലത്തിനെ
ഏല്‍പ്പിച്ചത് എന്നാണ്;
നവീകരണ പ്രവര്‍ത്തി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
നവീകരണം എന്നേയ്ക്ക്
പൂര്‍ത്തീകരിക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(സി)
നവീകരണ
പ്രവര്‍ത്തനത്തിന്
പ്രതീക്ഷിക്കുന്ന ചെലവ്
എത്ര തുകയാണ്?
1539
വാനനിരീക്ഷണ
കേന്ദ്രത്തെ സംരക്ഷിത
സ്മാരകമാക്കാന് നടപടി
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
സ്ഥിതി ചെയ്യുന്ന
ഇരുന്നൂറ് വര്‍ഷത്തോളം
പഴക്കമുള്ളതും, പൈതൃക
ശേഷിപ്പുമായ ആദ്യകാല
വാനനിരീക്ഷണ കേന്ദ്രം
പുരാവസ്തു
വകുപ്പിനെക്കൊണ്ട്
ഏറ്റെടുപ്പിച്ച്പുനരുദ്ധരിക്കണമെന്ന
ആവശ്യത്തിന്മേല്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
(ബി)
ഈ
മന്ദിരത്തെ സംരക്ഷിത
സ്മാരകമായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി അടിയന്തരമായി
സ്വീകരിക്കുമോ?
1540
കുഞ്ഞിമംഗലം
മൂശാരികോവില് 'ശില്പപൈതൃക
ഗ്രാമം'
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുഞ്ഞിമംഗലം
മൂശാരികോവില്
'ശില്പപൈതൃക ഗ്രാമ'മായി
പ്രഖ്യാപിക്കുന്നതിന്
തുടര്‍ നടപടി
എടുക്കുന്നതിന് കേരള
ലളിതകലാ അക്കാദമിയെ
ചുമതലപ്പെടുത്തുമെന്ന്
ബഹു. സാംസ്കാരികകാര്യ
വകുപ്പുമന്ത്രി 13.6.14
ലെ സബ്മിഷന് മറുപടി
നല്‍കിയതിന്റെ
അടിസ്ഥാനത്തിൽ ലളിതകലാ
അക്കാദമി എന്തൊക്കെ
പഠനങ്ങളാണ്
നടത്തിയിട്ടുള്ളത്;
(ബി)
അടുത്ത
ബഡ്ജറ്റില്‍
കുഞ്ഞിമംഗലം
മൂശാരികോവില്
ഗ്രാമത്തെ 'ശില്പപൈതൃക
ഗ്രാമ'മായി
പ്രഖ്യാപിക്കുന്നതിനും
ഫണ്ട്
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
1541
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
സാംസ്കാരിക രംഗത്ത് പുത്തന്‍
ഉണര്‍വിനായി പദ്ധതികള്‍
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
പി.എ.മാധവന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാംസ്കാരിക
രംഗത്ത് പുത്തന്‍
ഉണര്‍വിനായി എന്തെല്ലാം
പദ്ധതികളാണ് മിഷന് 676
ലൂടെ
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
പദ്ധതികളെ
സംബന്ധിച്ചുളള രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ ;
(സി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ?
1542
1543
സര്‍ക്കാര്‍
പരസ്യങ്ങള്‍ക്ക് ചെലവായ തുക
ശ്രീ.ഇ.പി.ജയരാജന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.പുരുഷന്
കടലുണ്ടി
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാഷ്ട്രീയ
താല്പര്യം
സംരക്ഷിക്കുന്നതിനായി ,
പൊതുപണം
ദുരുപയോഗപ്പെടുത്തി,
സര്‍ക്കാര്‍
പരസ്യങ്ങള്‍
നല്‍കുന്നതായി
ഉയര്‍ന്നുവന്നിട്ടുള്ള
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;ആയത്
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇതു
സംബന്ധമായി
സുപ്രീംകോടതി നിയോഗിച്ച
മൂന്നംഗ സമിതിയുടെ
ശിപാര്‍ശകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത സമിതി
നിര്‍ദ്ദേശിച്ച
മാര്‍ഗ്ഗരേഖയും
നിര്‍ദ്ദേശങ്ങളും
വിശദമാക്കാമോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശങ്ങൾ
സംസ്ഥാനത്ത് എന്നു
മുതല്‍
നടപ്പിലാക്കിയിട്ടുണ്ട്;
ഈ സര്‍ക്കാരിന്റെ
കാലത്ത് എല്ലാഇനത്തിലും
പെട്ട പരസ്യങ്ങള്‍ക്ക്
ചെലവായ മൊത്തം തുകയുടെ
കണക്കുകള്‍
വിശദമാക്കാമോ?
1544
സർക്കാർ
പരസ്യങ്ങൾ
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുപ്രീം
കോടതി നിയോഗിച്ച
മൂന്നംഗ സമിതിയുടെ
നിര്‍ദ്ദേശമനുസരിച്ചാണോ
സര്‍ക്കാര്‍
പരസ്യങ്ങള്‍
നല്‍കുന്നത് ;
വിശദമാക്കാമോ ;
(ബി)
സര്‍ക്കാര്‍
പരസ്യങ്ങളുടെ
പെര്‍ഫോമന്‍സ് ആഡിറ്റ്
നടത്താറുണ്ടോ ;
(സി)
പരസ്യ
ഇനത്തില്‍
മാധ്യമങ്ങള്‍ക്ക്
നല്‍കാനുള്ള തുക
എത്രയെന്ന് കണക്ക്
സഹിതം വിശദമാക്കാമോ ?
1545
പബ്ലിക്
റിലേഷന്‍സ് വകുപ്പിന്റെ
പരസ്യങ്ങള്‍
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
വര്‍ഷത്തില്‍
ഇതുവരെയായി
പരസ്യയിനത്തില്‍
പബ്ലിക് റിലേഷന്‍സ്
വകുപ്പ് എത്ര
തുകയ്ക്കുള്ള
പരസ്യങ്ങള്‍
നല്‍കിയിട്ടുണ്ടെന്നു
വ്യക്തമാക്കുമാേ;
(ബി)
ഏതാെക്കെ
സ്ഥാപനങ്ങള്‍ക്കാണ്
പരസ്യങ്ങള്‍
നല്‍കിയിട്ടുള്ളതെന്നും
ഓരാേ സ്ഥാപനങ്ങള്‍ക്കും
നല്‍കിയിട്ടുള്ള
പരസ്യങ്ങളുടെ തുകയും
വിശദമാക്കുമാേ?
1546
പ്രാദേശിക
പത്രപ്രവര്‍ത്തകര്‍ക്ക്
ക്ഷേമനിധി ഏര്‍പ്പെടുത്തല്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാദേശിക
പത്രപ്രവര്‍ത്തകര്‍ക്ക്
വേണ്ടിയുള്ള ക്ഷേമനിധി
എന്നത്തേയ്ക്ക്
പ്രാബല്യത്തില്‍ വരും ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
സമയബന്ധിതമായി
ഈ ക്ഷേമനിധി
പ്രാവര്‍ത്തികമാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
1547
പ്രവാസികളുടെ
പുനരധിവാസ പദ്ധതി
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മടങ്ങിവരുന്ന
പ്രവാസികളുടെ പുനരധിവാസ
പദ്ധതികള്‍ എന്തെല്ലാം;
ഏതെല്ലാം മേഖലകളാണ്
പുനരധിവാസത്തിനായി
തെരഞ്ഞെടുക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കുമോ?
1548
പ്രവാസി
ക്ഷേമനിധി
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരമേറ്റ
ശേഷം പ്രവാസി
ക്ഷേമനിധിയില്‍
നിന്നുള്ള പെന്ഷന്
അപേക്ഷിച്ചിട്ടുള്ളവര്‍
എത്ര; എത്രപേര്‍ക്ക്
പെന്ഷന് നല്കി
വരുന്നുണ്ട്; എത്ര
അപേക്ഷകളിന്മേല്
ഇനിയും നടപടി
സ്വീകരിക്കാനുണ്ട്;
(ബി)
പെന്ഷന്
തുക എത്രയാണ്; ഇത്
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം
പരിഗണിച്ചിട്ടുണ്ടോ;
ഏത് തീയതി മുതലുള്ള
പെന്ഷന്
കുടിശ്ശികയായിട്ടുണ്ട്;
1549
പ്രവാസി
കേരളീയരുടെ എണ്ണം
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍ ജോലി
ചെയ്യുന്ന പ്രവാസി
കേരളീയരുടെ എണ്ണം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(ബി)
കേരളീയരില്‍
എത്ര പേരാണ് വിദേശ
രാജ്യങ്ങളില്‍ ജോലി
ചെയ്യുന്നതെന്നും, ഇവ൪
ഏതൊക്കെ രാജ്യങ്ങളിലാണ്
ജോലി ചെയ്യുന്നതെന്നും
വിശദമാക്കാമോ;
(സി)
വിദേശത്ത്
ജോലിചെയ്യുന്ന
മലയാളികളുടെ
ക്ഷേമത്തിനായി
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
1550
പ്രവാസീ
കേരളീയരുടെ നിക്ഷേപം
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
മുതൽ വിദേശങ്ങളില്‍
ജോലി ചെയ്യുന്ന
കേരളീയരായ പ്രവാസികള്‍
ഒാരോ വ൪ഷവും
നാട്ടിലെത്തിക്കുന്ന
നിക്ഷേപം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഈ
നിക്ഷേപം ഏതെങ്കിലും
വികസന പദ്ധതികള്‍ക്ക്
വിനിയോഗിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
നിക്ഷേപങ്ങള്‍ വികസന
പ്രവ൪ത്തനങ്ങള്‍ക്ക്
വിനിയോഗിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
1551
പ്രവാസി
മലയാളികളുടെ പുനരധിവാസം
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
മുതല്‍ വിദേശത്ത്
നിന്ന് തൊഴില്‍
നഷ്ടപ്പെട്ട് നാട്ടില്‍
മടങ്ങിയെത്തിയവര്‍
എത്രപേരാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
പ്രവാസികള്‍ക്ക്
സ്വയംതൊഴില്‍
കണ്ടെത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
പദ്ധതികള്‍ക്കായി എത്ര
അപേക്ഷകള്‍
ലഭ്യമായിട്ടുണ്ടെന്ന്
ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കാമോ;
(ഡി)
ഈ
അപേക്ഷകളില്‍ എത്ര
പേര്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കിയെന്നും,
ബാക്കിയുള്ളവ
അനുവദിക്കുന്നതിന്
എന്തെല്ലാം
തടസ്സങ്ങളുണ്ടെന്നും
വിശദമാക്കാമോ?
1552
പ്രവാസി
നിക്ഷേപങ്ങള്‍ക്ക് അധിക നികുതി
സമ്പ്രദായം
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
ബാങ്ക് നിക്ഷേപങ്ങളില്‍
അധിക നികുതി
ഏര്‍പ്പെടുത്തുന്നതിന്
തീരുമാനങ്ങളോ നിയമ
നിര്‍മ്മാണങ്ങളോ
ഉത്തരവുകളോ
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
പ്രവാസികളുടെ
നിക്ഷേപങ്ങള്‍ക്ക് അധിക
നികുതി
ഏര്‍പ്പെടുത്താനുള്ള
തീരുമാനം റദ്ദ്
ചെയ്യുമോ ?
1553
നോര്‍ക്കയും
പ്രവാസി മലയാളികളും
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങള്‍
ഉള്‍പ്പെടെയുളള വിദേശ
രാജ്യങ്ങളിെല
മലയാളികളുടെ എണ്ണം
എത്രയാണെന്നാണ്
നിലവില്‍ നോര്‍ക്ക
വിലയിരുത്തിയിട്ടുളളത്
;
(ബി)
ഇവര്‍
ഒരു വര്‍ഷം ശരാശരി
കേരളത്തിലേയ്ക്ക്
അയയ്ക്കുന്നത് എത്ര
കോടി രൂപയാണെന്ന്
നോര്‍ക്ക
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഏറ്റവും
കൂടുതല്‍ പ്രവാസി
മലയാളികള്‍ ജോലി
നോക്കുന്നത് എവിടെയാണ്;
നിതാഖാത് കര്‍ശനമാക്കിയ
സൗദി അറേബ്യയില്‍ ജോലി
നോക്കുന്ന പ്രവാസി
മലയാളികളുടെ എണ്ണം
എത്ര;
(ഡി)
ഏറ്റവും
കൂടുതല്‍ പ്രവാസികളുള്ള
ജില്ല, താലൂക്ക് ഇവ
ഏതൊക്കെയാണ്;
(ഇ)
ഗള്‍ഫ്
രാജ്യങ്ങള്‍
ഉള്‍പ്പെടെയുള്ള
വിദേശരാജ്യങ്ങളില്‍
എത്ര മലയാളി
പ്രവാസികള്‍ ജയിലില്‍
കഴിയുന്നുവെന്നാണ്
നോര്‍ക്ക
മനസ്സിലാക്കുന്നത്;
ഇവരെ നാട്ടില്‍
എത്തിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
ഇപ്രകാരം ഈ സര്‍ക്കാര്‍
വന്നതിനുശേഷം എത്രപേരെ
നാട്ടിലെത്തിച്ചു;
വ്യക്തമാക്കുമോ?
1554
മിഷന്
676 - പ്രവാസി ക്ഷേമ പദ്ധതികള്‍
ശ്രീ.വര്‍ക്കല
കഹാര്‍
,,
പി.എ.മാധവന്
,,
പി.സി വിഷ്ണുനാഥ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
പ്രവാസി ക്ഷേമത്തിനായി
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പദ്ധതികളെ
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
വിശദവിവരം നല്‍കാമോ ?
1555
പ്രവാസികാര്യ
വകുപ്പിന് കീഴില്‍ മിഷന്
676-ല്‍ ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികാര്യ
വകുപ്പിന് കീഴില്‍
മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍ ഏതെല്ലാമാണ്
;
(ബി)
ഇവ
ഓരോന്നിനും എന്ത് തുക
വീതം
നീക്കിവച്ചിട്ടുണ്ട് ;
ഇത് ബജറ്റില്‍
നീക്കിവച്ചതിന്
പുറമെയാണോ ;
(സി)
ഇവയില്‍
പൂര്‍ത്തിയാക്കിയവ
ഏതെല്ലാം ; പണി
ആരംഭിച്ചത് ഏതെല്ലാം ;
പണി ആരംഭിക്കാത്ത
പദ്ധതികള്‍ ഏതെല്ലാം ?
<<back