THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1370
ദേശീയപാത
വികസനം
ശ്രീ.കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
,,
റ്റി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാത
വികസനത്തിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
ദേശീയപാതയുടെ
വീതി
എത്രയായിരിക്കണമെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ദേശീയപാത
വികസനത്തിനായി
ഏറ്റെടുക്കുന്ന
ഭൂമിക്ക് നഷ്ടപരിഹാരം
നല്‍കുന്നതിനായി
പ്രത്യേക പാക്കേജ്
തയ്യാറാക്കുമോ;
(ഡി)
ഏറ്റെടുക്കുന്ന
ഭൂമിക്ക് അതത്
പ്രദേശത്തുള്ള ഭൂമിയുടെ
വിലയ്ക്ക് ആനുപാതികമായി
നഷ്ടപരിഹാരം
നല്‍കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പാക്കേജില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
1371
തലശ്ശേരി-മാഹി
ബൈപ്പാസ്
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
നടപ്പുസാമ്പത്തിക വര്‍ഷ
ബഡ്ജറ്റില്‍
തലശ്ശേരി-മാഹി
ബൈപ്പാസിന്റെ
നിര്‍മ്മാണത്തിനായി
എത്ര തുക
നീക്കിവെച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
തലശ്ശേരി-മാഹി
ബൈപ്പാസിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ് എന്ന്
വിശദമാക്കാമോ;
(സി)
തലശ്ശേരി
നഗരത്തിലെ
ഗതാഗതക്കുരുക്ക്
കുറയ്ക്കുന്നതിനായി
തലശ്ശേരി-മാഹി
ബൈപ്പാസുമായി
ബന്ധപ്പെടുത്തി
എന്തെങ്കിലും ക്രമീകരണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കാമോ;
(ഡി)
തലശ്ശേരി-മാഹി
ബൈപ്പാസ് എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
1372
ഒറ്റതവണ
നവീകരണ പദ്ധതി
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്നശേഷം അമ്പലപ്പുഴ
മണ്ഡലത്തിലെ എത്ര
ഗ്രാമീണ റോഡുകളെ
ഒറ്റതവണ നവീകരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
പൂ൪ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
പൂ൪ത്തീകരിക്കുവാനുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഒറ്റ
തവണ നവീകരണ പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഗ്രാമീണ
റോഡുകള്‍ നവീകരിച്ച
ഇനത്തില്‍ അമ്പലപ്പുഴ
മണ്ഡലത്തില്‍ എന്തു തുക
നല്കുവാനുണ്ട്;
വിശദമാക്കാമോ;
(ഡി)
2014
- 2015 സാമ്പത്തിക
വ൪ഷത്തില് ഒറ്റ തവണ
നവീകരണ പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഗ്രാമീണ
റോഡുകള്‍ നവീകരിക്കാ൯
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി തുക
വകയിരുത്തിയിട്ടുണ്ടോ;
(ഇ)
ഒറ്റ
തവണ നവീകരണ പദ്ധതിയില്‍
ഉള്പ്പെടുത്താ൯
പ്രപ്പോസല്‍
തയ്യാറാക്കുന്നതിനുള്ള
മാനദണ്ഡം
വ്യക്തമാക്കുമോ; എം.
എല്‍. എ മാ൪
നി൪ദ്ദേശിക്കുന്ന
റോഡുകള്‍ക്ക് മു൯ഗണന
നല്‍കുമോ ; വിശദാംശം
ലഭ്യമാക്കുമോ ?
1373
മലപ്പുറം
ജില്ലയിലെ ഗതാഗതക്കുരുക്ക്
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ തിരൂര്‍,
തലക്കടത്തൂര്‍,
വൈലത്തൂര്‍ എന്നീ
നഗരങ്ങളിലെ
ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിനായി
നിര്‍മ്മിക്കുന്ന
തിരൂര്‍-പൊന്മുണ്ടം
ബൈപാസിന്റെ നിര്‍മ്മാണ
പ്രവൃത്തി ഏത്
ഘട്ടത്തിലാണ്;വിശദമാക്കുമോ;
(ബി)
ഈ
പ്രവൃത്തിയുടെ നാലാം
ഘട്ടത്തിന്റെ
പുരോഗതിയും മൂന്നാം
ഘട്ടത്തിന്റെ
സ്ഥലമെടുപ്പും ഏത്
അവസ്ഥയിലാണെന്ന്
വിശദമാക്കുമോ;
(സി)
ഈ
പ്രവൃത്തിയുടെ
സ്ഥലമെടുപ്പ് ഏതു
ഘട്ടത്തിലാണ്;
(ഡി)
സ്ഥലം
ലഭ്യമാകാത്ത അവസ്ഥ
എവിടെയെങ്കിലും
സംജാതമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
1374
എം.
സി. റോഡിലെ പന്നിക്കുഴി പാലം
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.
സി. റോഡിലെ
പന്നിക്കുഴി പാലം
നിര്‍മ്മാണത്തിന് കെ.
എസ്. ടി .പി. രണ്ടാം
ഘട്ടത്തില്‍ മുന്‍ഗണന
കൊടുക്കും എന്ന് ബഹു.
മുഖ്യമന്ത്രിയും
വകുപ്പുമന്ത്രിയും
നടത്തിയ പ്രഖ്യാപനം
അടിസ്ഥാനമാക്കി
ഉദ്യോഗസ്ഥര്‍ നടപടി
സ്വീകരിക്കുന്നില്ല
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുവരെ
പ്രസ്തുത പാലത്തിന്റെ
പണി ആരംഭിക്കുവാന്‍
കഴിയാത്തതിന്റെ കാരണം
എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണം എട്ട്
മാസത്തിനകം
പൂര്‍ത്തീകരിക്കുമെന്ന്
ഉത്ഘാടനത്തില്‍
പ്രഖ്യാപിച്ചിരുന്നോ;
(ഡി)
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണം എന്ന്
തുടങ്ങി എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
1375
പി.ഡബ്യൂ.ഡി.
നടത്തുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.വര്‍ക്കല
കഹാര്‍
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
,,
റ്റി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.ഡബ്യൂ.ഡി.
നടത്തുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഉപയോഗിക്കുന്ന
വസ്തുക്കളുടെ
ഗുണനിലവാരം
പരിശോധിക്കാന്‍
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
ജില്ലാ കേന്ദ്രങ്ങളില്‍
ക്വാളിറ്റി കണ്ട്രോള്
ലാബുകള്‍ സ്ഥാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിന്റെ
പ്രവര്‍ത്തന രീതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
1376
റോഡ്
വികസനം
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ലൂഡി ലൂയിസ്
,,
പി.സി വിഷ്ണുനാഥ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാഷ്ട്രത്തിന്റെ
സാമ്പത്തിക പുരോഗതിക്ക്
റോഡ് വികസനം മുഖ്യപങ്ക്
വഹിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തെ
ഏറ്റവും മികച്ച
സംസ്ഥാനമാക്കി
മാറ്റുന്നതിന്, റോഡ്
വികസനത്തിന് മുന്തിയ
പരിഗണന നല്‍കുമോ;
വിശദാംശം നല്‍കാമോ;
(സി)
റോഡ്
പണിക്ക് A.M.C
നിലവിലുണ്ടോയെന്ന്
വിശദമാക്കുമോ;
(ഡി)
റോഡുകള്‍
കുറ്റമറ്റ രീതിയില്‍
സംരക്ഷിക്കുന്നതിനുള്ള
സ്ഥിരം സംവിധാനം എന്ന
നിലയില്‍ ബന്ധപ്പെട്ട
ഉദ്യോഗസ്ഥരെ
ഉത്തരവാദപ്പെട്ടവരാക്കാന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ?
1377
പൊതു
മരാമത്ത് വകുപ്പിൽ റോഡുകളുടെ
മെയിന്റെനൻസ് നടത്തുന്നതിന്
ചെലവഴിച്ച തുകയുടെ കണക്കുകൾ
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
മരാമത്ത് വകുപ്പിൽ
റോഡുകളുടെ മെയിന്റെനൻസ്
നടത്തുന്നതിന് ഈ വ൪ഷം
എത്ര തുക
ചെലവഴിക്കുകയുണ്ടായി;
ജില്ല തിരിച്ചുളള
കണക്കുകള്‍
വെളിപ്പെടുത്താമോ;
(ബി)
മെയിന്റന൯സ്
വ൪ക്കുകള്ക്ക് തുക
ചെലവഴിക്കാ൯ ഏതെല്ലാം
തലത്തിലുളള
ഉദ്യോഗസ്ഥ൪ക്ക് എത്ര
തുക വീതം
അനുവദിച്ചിട്ടുണ്ടായിരുന്നു;
അതു സംബന്ധമായ ഗവ:
ഉത്തരവുകളുടെ
പക൪പ്പുകള്‍ സഭയുടെ
മേശപ്പുറത്ത്
വയ്ക്കാമോ;
(സി)
അനുവദിച്ച
തുകയുടെ വിനിയോഗം
സംബന്ധിച്ച
വിശദാംശങ്ങള്‍
വിശദമാക്കാമോ; തുക
വിനിയോഗിച്ചിട്ടില്ലാത്തവ൪
ഏതെല്ലാം
ഉദ്യോഗസ്ഥന്മാരാണ്?
1378
കേരള
സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന് ലിമിറ്റഡ്
ഏറ്റെടുത്ത പ്രവൃത്തികള്‍
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കേരള
സ്റ്റേറ്റ്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
ലിമിറ്റഡ് ഏറ്റെടുത്ത
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
പ്രവൃത്തി, ജില്ല,
അടങ്കല്‍ തുക തിരിച്ച്
വിശദമാക്കാമോ;
(ബി)
കോര്പ്പറേഷന്
നേരിട്ടാണോ അതോ
ഉപകരാര്‍ നല്കിയാണോ
കരാര്‍ ചെയ്ത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നത്;
(സി)
ഉപകരാര്‍
ഏല്‍പ്പിക്കുന്നതിന്
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കോര്‍പ്പറേഷനു
കീഴില്‍ ഉപകരാര്‍
ഏറ്റവും കൂടുതല്‍
ഏറ്റെടുത്തത്
ആരാണെന്നും അവര്‍
ഏറ്റെടുത്ത
പ്രവൃത്തികള്‍
സംബന്ധിച്ച
വിശദാംശങ്ങളും
ലഭ്യമാക്കാമോ?
1379
മധുര-കോട്ടയം-ചേര്‍ത്തല
ടൂറിസം ഹൈവേയുടെ ഭരണാനുമതി
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മധുര-കോട്ടയം-ചേര്‍ത്തല
ടൂറിസം ഹൈവേയുടെ
ഭരണാനുമതിക്കുള്ള
ഫയലിന്റെ ഇപ്പോഴത്തെ
അവസ്ഥ വ്യക്തമാക്കാമോ;
ഇതിന്റെ പൊതുമരാമത്തു
വകുപ്പിലെ ഫയല്‍
നമ്പര്‍ നല്‍കാമോ;
(ബി)
പ്രസ്തുത
ഹൈവേയുമായി
ബന്ധപ്പെട്ട് നിയമസഭാ
പെറ്റീഷന്‍സ്
കമ്മിറ്റിയില്‍ പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഹൈവേയുമായി ബന്ധപ്പെട്ട
സ്ഥലമെടുപ്പ് ജോലികള്‍
സര്‍ക്കാരിന്റെ മിഷന്
676 -ല്‍
ഉള്‍പ്പെടുത്തി
ത്വരിതഗതിയില്‍
നടപ്പിലാക്കാമോ?
1380
റോഡ്
യൂസർ പെർസപ്ഷൻ സർവ്വെ
ശ്രീ.ആര്
. സെല്‍വരാജ്
,,
കെ.അച്ചുതന്
,,
വര്‍ക്കല കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
യൂസര്‍ പെര്‍സപ്ഷന്‍
സര്‍വ്വെ നടത്താന്‍
കെ.എസ്.റ്റി.പി
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ജനഹിതമറിയാനുള്ള
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
സര്‍വ്വേയില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
1381
ടാര്‍
വാങ്ങിയ വകയില്‍
കമ്പനികള്‍ക്ക് നല്‍കേണ്ട തുക
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുപണികള്‍ക്ക്
ഏതെല്ലാം കമ്പനികളില്‍
നിന്നാണ് ടാര്‍
വാങ്ങുന്നത്;
(ബി)
ടാര്‍
വാങ്ങിയ വകയില്‍
കമ്പനികള്‍ക്ക്
കുടിശ്ശിക
നല്കാനുണ്ടോ; എങ്കില്‍
എന്ത് തുക
കുടിശ്ശികയുണ്ട്;
(സി)
ടാര്‍
നല്കുന്ന
കമ്പനികള്‍ക്ക്
കുടിശ്ശിക
നല്‍കാനുള്ളത് ടാറിന്റെ
ലഭ്യതയെ പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
ഇതുമൂലം റോഡ്
പ്രവൃത്തികള്‍
സ്തംഭനാവസ്ഥയിലായിട്ടുണ്ടോ?
1382
റാേഡു
നിര്‍മ്മാണത്തിന് നൂതന
സാങ്കേതിക വിദ്യകള്‍
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാേഡു
നിര്‍മ്മാണത്തിന്
എന്തെല്ലാം നൂതന
സാങ്കേതിക വിദ്യകള്‍
നിലവിലുണ്ടെന്നു
വിശദമാക്കുമാേ;
(ബി)
സംസ്ഥാനത്ത്
പ്ലാസ്റ്റിക്ക്
ഉപയാേഗിച്ചുള്ള റാേഡു
നിര്‍മ്മാണം
പ്രാവര്ത്തികമാക്കിയിട്ടുണ്ടാേ;
എത്ര കിലാേമീറ്റര്‍
റാേഡാണ് ഇൗ രീതിയില്‍
നിര്‍മ്മിച്ചിട്ടുള്ളതെന്നും,
അവയ്ക്ക് എത്ര തുക
ചെലവായെന്നും
അറിയിക്കുമാേ;
(സി)
ഇത്തരത്തില്‍
നിര്‍മ്മിക്കുന്ന
റാേഡുകളുടെ ഏറ്റവും
കുറഞ്ഞ കാലാവധി
എത്രയാണെന്നു
വിശദമാക്കുമാേ;
(ഡി)
ഇൗ
സാങ്കേതിക വിദ്യ
ഉപേയാഗിച്ചുള്ള റാേഡു
നിര്‍മ്മാണം
പ്രാേത്സാഹിപ്പിക്കുന്നതിനും
വ്യാപിപ്പിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദാംശം നല്കുമാേ?
1383
റോഡ്
നിര്‍മ്മാണത്തിലെ പ്രതിസന്ധി
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമ്പത്തിക
പ്രതിസന്ധിമൂലം റോഡ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പ്രതിസന്ധിയിലായി എന്ന
ആക്ഷേപം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
റോഡ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കുവാന്‍
കരാറുകാര്‍
തയ്യാറാകുന്നില്ല
എന്നത് ശരിയാണോ ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
ഇതുവരെ
പൂര്‍ത്തിയാക്കിയ
പ്രവൃത്തികള്‍ക്ക്
കരാറുകാര്‍ക്ക്
കുടിശ്ശികയായി എത്ര
രൂപയാണ്
നല്കുവാനുള്ളത് ;
(ഡി)
പ്രസ്തുത
കുടിശ്ശിക എന്നത്തേക്ക്
കൊടുത്തു
തീര്‍ക്കുവാന്‍
സാധിക്കുമെന്നു
വ്യക്തമാക്കുമോ ?
1384
കേളകം-
അടക്കത്തോട് പൊതുമരാമത്ത്
റോഡ് നവീകരണം
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേളകം-
അടക്കത്തോട്
പൊതുമരാമത്ത് റോഡ്
നവീകരണത്തിന് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
റോഡ്
പ്രവൃത്തി തടസപ്പെടാന്‍
കാരണങ്ങള്‍ എന്തെല്ലാം;
ആയത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
1385
ഹില്‍-ഹൈവേ
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
കാരാപറമ്പ്-ആറളം- മണത്തണ റോഡ്
പൂര്‍ത്തീകരണത്തിന് നടപടി
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹില്‍-ഹൈവേ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ
കാരാപറമ്പ്-ആറളം-
മണത്തണ റോഡ്
പ്രവൃത്തിയുടെ
കോണ്ട്രാക്റ്റ്
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത റോഡ്
പ്രവൃത്തികളുടെ
പൂര്‍ത്തീകരണത്തിന്
തടസ്സങ്ങള്‍
എന്തെല്ലാമാണ് ;
(സി)
ആയത്
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ് ;
(ഡി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരണത്തിന്
സമയബന്ധിതമായി
നടപടികള്‍
സ്വീകരിക്കുമോ ?
1386
പ്രമുഖ
ടാര്‍ കമ്പനികള്‍
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡ്
പണികള്‍ക്കാവശ്യമായ ടാ൪
നല്കുന്ന പ്രമുഖ
കമ്പനികള്‍
ഏതൊക്കെയാണ്;
(ബി)
റോഡ്
പണികള്‍ക്ക് ടാ൪
വാങ്ങിയ ഇനത്തില്‍
സര്‍ക്കാര്‍ ഏതെല്ലാം
കമ്പനികള്‍ക്ക് എത്ര
കോടി രൂപ വീതം കൊടുത്ത്
തീ൪ക്കാനുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
ടാ൪
നല്‍കുന്നത് ഏതെങ്കിലും
കമ്പനി നി൪ത്തി
വച്ചതായി പൊതുമരാമത്ത്
വകുപ്പിനെ
അറിയിച്ചിട്ടുണ്ടോ ;
(ഡി)
ടാ൪ ലഭിക്കാത്തത് മൂലം
പൊതുമരാമത്ത് വകുപ്പ്
ടെണ്ട൪ ചെയ്ത
വ൪ക്കുകള്‍ മുടങ്ങിയ
സാഹചര്യം നിലവിലുണ്ടോ
?
1387
മോണോ
റെയില്‍ പദ്ധതി
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട്
നഗരങ്ങളില്‍
നടപ്പാക്കുന്ന മോണോ
റെയില്‍ പദ്ധതിക്കുള്ള
നിര്‍മ്മാണ കരാര്‍ ലേല
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ
;
(ബി)
ഓരോ
സ്ഥലത്തേയും പദ്ധതി
ചെലവ്
കണക്കാക്കപ്പെട്ടത്
എത്ര കോടി
വീതമായിരുന്നു ;
(സി)
ടെണ്ടര്‍
വിളിച്ചത് ഏത്
തീയതിയിലായിരുന്നു ;
ടെണ്ടറില്‍ പങ്കെടുത്ത
കമ്പനികള്‍ എത്രയെണ്ണം
; അവ ഏതാെക്കെ ; ഇതിനകം
എത്ര തവണ ടെണ്ടര്‍
വിളിക്കുകയുണ്ടായിട്ടുണ്ട്
;
(ഡി)
കേരള
മോണോ റെയില്‍
കോര്പ്പറേഷന്
സര്‍ക്കാരിന്
പ്രപ്പോസല്‍
നല്‍കിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഇ)
ടെണ്ടര്‍
കാര്യത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
അന്തിമ തീരുമാനം
വ്യക്തമാക്കുമോ ?
1388
മോണോ
റെയില്‍ പദ്ധതി
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോണോ
റെയില്‍
നിര്‍മ്മാണത്തിനുള്ള
ടെണ്ടര്‍ വിളിച്ചത് ഏത്
തീയതിയിലായിരുന്നു;
ഏതെല്ലാം കമ്പനികള്‍
ടെണ്ടറില്‍
പങ്കെടുക്കുകയുണ്ടായി;
അവ ഏതൊക്കെയായിരുന്നു;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ടെണ്ടറില്‍
പങ്കെടുത്തവരില്‍
മതിയായ
യോഗ്യതകളുളളവര്‍
എത്രയായിരുന്നു; അവര്‍
ആരൊക്കെയായിരുന്നു;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
കേന്ദ്ര
വിജിലന്‍സ് കമ്മീഷന്റെ
മാനദണ്ഡങ്ങള്‍
അനുസരിച്ച് രണ്ടില്‍
കൂടുതല്‍ കമ്പനികള്‍
ടെണ്ടര്‍ നടപടികളില്‍
പങ്കെടുക്കേണ്ടതായിട്ടുണ്ടോ;
മോണോ റയില്‍
പദ്ധതിയുടെ
കാര്യത്തില്‍ അത്
ഉണ്ടായിട്ടുണ്ടോ;
(ഡി)
കേരള
മോണോ റയില്‍
കോര്പ്പറേഷന്
ഡയറക്ടര്‍ ബോര്‍ഡ്,
ടെണ്ടറില്‍ പങ്കെടുത്ത
ഒരു കമ്പനിയുടെ
സാങ്കേതിക ബിഡ്ഡിൽ
അംഗീകാരം
നല്കുകയുണ്ടായിട്ടുണ്ടോ;
പദ്ധതിക്ക്
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ;
അതിനായി അപേക്ഷ
സമര്‍പ്പിച്ചത്
എന്നായിരുന്നു ;
വിശദാംശം
ലഭ്യമാക്കുമോ?
1389
തീരദേശ
ഹൈവേയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
ഹൈവേയുടെ പ്രവൃത്തി
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് ഇതുവരെ
നടത്തിയ നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
താനൂര്‍
നിയോജകമണ്ഡലത്തിലൂടെ
കടന്നുപോകുന്ന
തീരദേശപാതയുടെ
നിര്‍മ്മാണ പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
1390
പാലോളി
കുളമ്പിലും മപ്പാട്ടുകരയിലും
പുതിയ പാലങ്ങള്‍
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയില്‍
കുന്തിപ്പുഴക്ക് കുറുകെ
വിളയൂര്‍ പഞ്ചായത്തിലെ
പാലോളി കുളമ്പിലും
കുലക്കല്ലൂര്‍
പഞ്ചായത്തിലെ
മപ്പാട്ടുകരയിലും പുതിയ
പാലങ്ങള്‍
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
1391
പദ്ധതി
നടത്തിപ്പിൽ വകുപ്പുകളുടെ
ഏകോപനം
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വികസനപദ്ധതിക്കും
മറ്റുമായി റോഡുകള്‍
വെട്ടിപ്പൊളിയ്ക്കുമ്പോള്
അവ യഥാസമയം
പുന:സ്ഥാപിക്കപ്പെടുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിവിധ
വകുപ്പുകളുടെ
പദ്ധതികള്‍ക്കായി
റോഡുകള്‍
പൊളിയ്ക്കുന്നതിന്
മുമ്പായി പദ്ധതികള്‍
മുന്‍കൂട്ടി
അറിയിയ്ക്കുന്ന
വിധത്തില്‍ വകുപ്പുകള്‍
തമ്മില്‍
ഏകോപനമില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്
പരിഹരിയ്ക്കുന്നതിനും
നിരീക്ഷിക്കുന്നതിനും
പ്രത്യേക
സംവിധാനമൊരുക്കുന്ന
കാര്യം പരിഗണിയ്ക്കുമോ?
1392
റാന്നി
മണ്ഡലത്തിലെ കെട്ടിട
നിർമാണങ്ങൾ
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്തു
വകുപ്പിന്റെ കീഴിൽ
ഇപ്പോള്‍ എത്ര കെട്ടിട
നിര്‍മ്മാണ
പ്രവൃത്തികളാണ്
നടന്നുവരുന്നത് ; അവ
ഏതൊക്കെ;
(ബി)
ഓരോ
പ്രവൃത്തികളുടേയും
നിര്‍മ്മാണ പുരോഗതി ഇനം
തിരിച്ച്
വ്യക്തമാക്കാമോ; ഓരോ
നിര്‍മ്മാണവും കരാര്‍
വ്യവസ്ഥ അനുസരിച്ച്
പൂര്‍ത്തികരിക്കേണ്ടത്
ഏതൊക്കെ
തീയതികളിലായിരുന്നു;
(സി)
നിര്‍മ്മാണങ്ങൾ
വൈകിയിട്ടുണ്ടെങ്കിൽ
കാരണങ്ങള്‍
എന്തൊക്കെയാണ് ;
തടസ്സങ്ങള്‍ നീക്കി ഇവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ;
(ഡി)
ഇനിയും
നിര്‍മ്മാണം
ആരംഭിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍ ഏതൊക്കെ;
ഇവയുടെ നിര്‍മ്മാണം
വൈകുന്നതിന്റെ കാരണം
വിശദമാക്കുമോ ; ഇവയുടെ
നിര്‍മ്മാണം
ആരംഭിക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്നു
വ്യക്തമാക്കാമോ?
1393
ഇടുമ്പ-കണ്ണവം
റോഡ് നിര്‍മ്മാണ പ്രവൃത്തി
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
തൃക്കടാരിപ്പൊയില്‍
ഇടുമ്പ-കണ്ണവം റോഡ്
പ്രവൃത്തികള്‍ കോടതി
വ്യവഹാരത്തെത്തുടര്‍ന്ന്
അനിശ്ചിതമായി
നീണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
പ്രസ്തുത
റോഡ് നിര്‍മ്മാണ
പ്രവൃത്തിയുമായി
ബന്ധപ്പെട്ട കോടതി
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നു
വിശദീകരിക്കുമോ?
(സി)
കോടതി
നടപടികള്‍ അനിശ്ചിതമായി
നീണ്ടുപോകുന്നത് റോഡ്
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
കാലതാമസം
ഉണ്ടാക്കുന്നതിനാല്‍
അടിയന്തര
അറ്റകുറ്റപ്പണികള്‍ക്കായി
25 ലക്ഷം രൂപ
അനുവദിക്കണമെന്നാവശ്യപ്പെട്ട്
മട്ടന്നൂര്‍
എം.എല്‍.എ., ചീഫ്
എഞ്ചിനീയര്‍ക്ക്
നിവേദനം
നല്‍കിയതെന്നാണ്?
(ഡി)
പ്രസ്തുത
നിവേദന പ്രകാരം
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
1394
ആയൂര്‍-ഇത്തിക്കര
റോഡ് ബി.എം & ബി.സി
പ്രകാരം നവീകരണത്തിനു
ഭരണാനുമതി
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചടയമംഗലം
മണ്ഡലത്തിലെ
ആയൂര്‍-ഇത്തിക്കര റോഡ്
ബി.എം & ബി.സി
പ്രകാരം
നവീകരിക്കുന്നതിന്
തയ്യാറാക്കിയിട്ടുള്ള
എസ്റ്റിമേറ്റിന്
സത്വരമായ ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1395
കാവില്‍
- തീക്കുനി - കുറ്റ്യാടി
റോഡിനുളള ഭരണാനുമതി
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
മണ്ഡലത്തിലെ
കാവില്‍-തീക്കുനി-കുറ്റ്യാടി
റോഡില്‍ 2011 മുതല്‍
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
ഏതൊക്കെ ചെയിനേജില്‍
ഉള്‍പ്പെട്ടതാണെന്നും
ഓരോ ചെയിനേജിലും എത്ര
തുക വീതമാണ്
വകയിരുത്തിയതെന്നും
വ്യക്തമാക്കുമോ;
(സി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികളില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഇനി സാങ്കേതികാനുമതി
ലഭിക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സാങ്കേതികാനുമതി
ലഭിക്കുന്നതിന്
കാലതതാമസം
നേരിട്ടിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
കാരണം എന്തെന്നും
വ്യക്തമാക്കുമോ;
(ഇ)
സാങ്കേതികാനുമതി
ലഭിച്ച പ്രവൃത്തികള്‍
ഓരോന്നിന്റെയും
ഇപ്പോഴത്തെ അവസ്ഥ
എന്തെന്ന്
വ്യക്തമാക്കുമോ?
1396
താനൂര്‍
ദേവധാര്‍ സബ് വേ നിർമ്മാണം
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
ദേവധാര്‍ റെയില്‍വേ
മേല്ഗേറ്റ് അടച്ചതിന്
ശേഷം സ്കൂള്‍
വിദ്യാര്‍ത്ഥികള്‍
റെയില്‍ മുറിച്ച്
കടക്കാന്‍
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിരന്തരമായി
അപകടങ്ങളുണ്ടാകുന്ന
പ്രസ്തുത പ്രദേശത്ത്
സബ് വേ
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
പ്രസ്തുത
സബ് വേ നിര്‍മാണം
എന്നത്തേക്ക്
ആരംഭിക്കാനാകും എന്ന്
വിശദമാക്കാമോ?
1397
നാട്ടിക
മണ്ഡലത്തിലെ പഴുവില്‍ പാലം
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
നിയോജകമണ്ഡലത്തില്‍
അനുവദിച്ച പഴുവില്‍
പാലത്തിന്റെ നിര്‍മ്മാണ
നടപടികളുടെ പുരോഗതി
വിശദമാക്കുമോ;
(ബി)
പാലം
നിര്‍മ്മാണത്തിനാവശ്യമായ
പുറമ്പോക്ക് ഭൂമി
ഒഴിപ്പിക്കല്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(സി)
നിര്‍മ്മാണ
പ്രവൃത്തി കരാര്‍
ചെയ്ത് എപ്പോള്‍ പണി
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
1398
ചേലക്കര
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പിനു കീഴിലുള്ള
കെട്ടിടനിർമ്മാണം
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പിനു
കീഴില്‍ ഇപ്പോള്‍
നി൪മ്മാണം നടന്നുവരുന്ന
കെട്ടിടങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
അവയിപ്പേള്
ഏത് ഘട്ടത്തിലാണെന്നും
എപ്പോള്‍
പൂ൪ത്തിയാക്കാ൯
കഴിയുമെന്നും
വ്യക്തമാക്കാമോ;
(സി)
ഏതെങ്കിലും
കെട്ടിടങ്ങളുടെ
നി൪മ്മാണം
മുടങ്ങിയിട്ടുണ്ടെങ്കില്‍
അത് എത്ര കാലമായി
മുടങ്ങിക്കിടക്കുന്നുവെന്നും
അതിനുളള കാരണങ്ങളും
വ്യക്തമാക്കാമോ;
(ഡി)
ഭരണനുമതി
ലഭിക്കുകയും ടെന്റ൪
നടപടികള്‍
പൂ൪ത്തിയാക്കുകയും
ചെയ്തിട്ടുളള
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
അവയുടെ
നി൪മ്മാണം ആരംഭിക്കുവാ൯
കാലതാമസമെന്താണെന്ന്
വിശദമാക്കാമോ;
(എഫ്)
ഭരണനുമതി
ലഭിക്കുന്നതിലേക്കായി
പ്രൊപ്പോസല്‍
സമ൪പ്പിച്ചിട്ടുളള
പദ്ധതികള്‍
ഏതെല്ലാമാണെന്നും
അവയുടെ വിശദാംശങ്ങളും
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ?
1399
മഞ്ചേരി
പൊതുമരാമത്ത്
എക്സിക്യൂട്ടീവ്എഞ്ചിനീയറുടെ
ഓഫീസ് പുതുക്കി പണിയുന്നതിനു
നടപടി
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി
പൊതുമരാമത്ത് നിരത്ത്
വിഭാഗം എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ ഓഫീസ്
പുതുക്കി പണിയണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാലപ്പഴക്കം
വന്ന് ജീര്‍ണ്ണിച്ചതും
ചോര്‍ന്നൊലിക്കുന്നതുമായ
ഓഫീസ് കെട്ടിടം
പുതുക്കി പണിയുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
1400
ഇടുക്കി
കുറഞ്ഞിക്കുഴി-പുഞ്ചവല്‍
ട്രെെബല്‍ ഹെെവേ
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കിയിലെ
കുറഞ്ഞിക്കുഴിയില്
നിന്ന് പുഞ്ചവല്‍ വരെ
നിര്‍മ്മിക്കുന്ന
ട്രെെബല്‍ ഹെെവേക്ക്
വേണ്ടി എത്ര ഏക്കര്‍
വനഭൂമിയാണ്
വിട്ടുകിട്ടേണ്ടത്;
(ബി)
പ്രസ്തുത
ട്രെെബൽ ഹെെവേയുടെ
പ്ലാനും എസ്റ്റിമേറ്റും
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ട്രെെബല്‍ ഹെെവേക്ക്
വേണ്ടി എത്ര രൂപ വേണ്ടി
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളതെന്നും
ഏതെല്ലാം ഫണ്ടാണ്
ഇതിനായി
നീക്കിവച്ചിട്ടുള്ളതെന്നും
ടി.എസ്. പി. ഫണ്ടില്‍
നിന്നും എത്ര രൂപ
ചെലവഴിക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ടു ഇതിനകം
ആകെ എത്ര രൂപ ഏതെല്ലാം
ഫണ്ടില്‍ നിന്നും
എന്തിനെല്ലാം
ചെലവഴിച്ചുവെന്ന്
വിശദീകരിക്കാമോ?
1401
പുനലൂര്‍
മണ്ഡലത്തില്‍ വട്ടമണ്‍
പാലത്തിനു സമീപമുളള സ്ഥലം
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട അഞ്ചല്‍
വില്ലേജിന്റെ
പരിധിയില്‍ ഉള്ള
വട്ടമണ്‍ പാലത്തിനു
സമീപം പൊതുമരാമത്ത്
വകുപ്പിന് എത്ര സ്ഥലം
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പ് അക്വയര്‍ ചെയ്ത
പ്രസ്തുത സ്ഥലത്തിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത സ്ഥലം
നിലവില്‍ പൊതുമരാമത്ത്
വകുപ്പിന്റെ അധീനതയില്‍
അല്ലാത്ത പക്ഷം ആയത്
തിരികെ
എടുക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
1402
തലശ്ശേരി
യി ലെ നഗര റോഡ് വികസന പദ്ധതി
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി അസ്സംബ്ലി
മണ്ഡലത്തിൽ നഗര റോഡ്
വികസന
പദ്ധതിയില്‍പ്പെടുത്തി
എത്ര റോഡുകള്‍
ഏറ്റെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏറ്റെടുത്ത
ഓരോ റോഡുകളുടെയും
പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(സി)
ഓരോ
പ്രവര്‍ത്തിക്കുമായി
എന്തു തുക
നീക്കിവച്ചെന്നും,
ഇതിനകം എത്ര തുക
ചിലവഴിച്ചെന്നും
വിശദമാക്കാമോ?
1403
ദേശീയപാത
വികസനം
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാത
വികസനവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
സ്ഥലം
വിട്ടുനല്കേണ്ടിവരുന്നവരുടെ
കാര്യത്തില്‍
മുന്‍ധാരണയനുസരിച്ച്
വിപണി വില
നല്‍കിക്കൊണ്ടുള്ള
പുനരധിവാസ പാക്കേജ്
നടപ്പാക്കാന്‍
തയ്യാറാണോ എന്നത്
വിശദമാക്കാമോ;
(സി)
പ്രസ്തുത
വിഷയത്തില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
കോഴിക്കോട്
ജില്ലയില്‍
കൊയിലാണ്ടിയുള്പ്പെടെ
പല മണ്ഡലങ്ങളിലും
പ്രസ്തുത വിഷയത്തില്‍
ജനങ്ങളുടെ വ്യാപകമായ
എതിര്‍പ്പ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ജില്ലാ
കളക്ടര്‍ മുന്‍പ്
സര്‍ക്കാരിലേയ്ക്ക്
സമര്‍പ്പിച്ചിട്ടുള്ള
പുനരധിവാസ പാക്കേജില്‍
എന്ത് തീരുമാനമെടുത്തു
എന്ന് വിശദമാക്കാമോ?
1404
കായംകുളം
അസംബ്ലി മണ്ഡലത്തിലെ
റാേഡുകളുടെ പുനരുദ്ധരണം
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
പാെതുമരാമത്തുവകുപ്പിന്റെ
വാര്‍ഷിക
അറ്റകുറ്റപ്പണികളിലുള്പ്പെടുത്തി
2012-2013, 2013-2014
എന്നീ വര്‍ഷങ്ങളില്‍
എത്ര റാേഡുകളാണു
പുനരുദ്ധരിച്ചത്;
(ബി)
ഓരാേ
പ്രവൃത്തികള്‍ക്കുമായി
എത്ര രൂപ
അനുവദിച്ചെന്നും
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്നും
ഇനിയും
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികള്‍
ഏതാെക്കെയെന്നും
വിശദമാക്കുമാേ?
1405
വൈത്തിരി
താലൂക്ക് ആശുപത്രിയിലെ
മെറ്റേണിറ്റി യൂണിറ്റിന്റെ
നിര്‍മ്മാണം
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
വൈത്തിരി താലൂക്ക്
ആശുപത്രിയിലെ
മെറ്റേണിറ്റി
യൂണിറ്റിന്റെ
നിര്‍മ്മാണം
പൊതുമരാമത്ത് വകുപ്പിനെ
ഏല്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കെട്ടിടത്തിന്റെ
നിർമ്മാണത്തിന്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കെട്ടിടത്തിന്റെ
നിര്‍മ്മാണം എന്ന്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
1406
കണ്ണൂര്‍
ജില്ലയിലെ ചെറുതാഴം കുറ്റൂര്‍
പെരിങ്ങോം റാേഡ്
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ പ്രധാന
റോഡായ ചെറുതാഴം
കുറ്റൂര്‍ പെരിങ്ങോം
റാേഡിന്റെ ചന്തപ്പുര
മുതല്‍ മാതമംഗലം
വരെയുള്ള ഭാഗം ബി.എം.
ആന്റ് ബി.സി ആക്കി
ഉയര്‍ത്തുന്നതിന്
വിശദമായ പ്രൊജക്ട്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിരുന്നെങ്കിലും
ഇതുവരെ ഭരണാനുമതി
ലഭിച്ചിട്ടില്ലാത്തതിനാല്‍
പ്രസ്തുത റോഡിന്റെ
പ്രാധാന്യം
കണക്കിലെടുത്ത്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
1407
ദേശീയപാത
വികസനത്തിന് കേന്ദ്ര സഹായം
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാത
വികസനത്തിന് കേന്ദ്ര
സഹായം വാഗ്ദാനം
ചെയ്തിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
ഇത്
സംബന്ധിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
എന്തെല്ലാം
സഹായങ്ങളാണ് ഇതിനായി
കേന്ദ്രം
നല്‍കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
ഇവയുടെ
പണികള്‍ തുടങ്ങുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കുമോ
?
1408
മരാമത്ത്
കരാറുകാര്‍ക്ക് കൊടുത്തു
തീര്‍ക്കുവാനുള്ള കുടിശ്ശിക
ശ്രീ.മാത്യു
റ്റി.തോമസ്
,,
സി.കെ.നാണു
,,
ജോസ് തെറ്റയില്‍
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം മരാമത്ത്
പണികളുടെ ഷെഡ്യൂള്‍സ്
ഓഫ് റേറ്റ്സ് എത്ര തവണ
പരിഷ്കരിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
നിരക്ക്
പരിഷ്കരണങ്ങള്‍
കഴിഞ്ഞതിനുശേഷവും
എസ്റ്റിമേറ്റിനേക്കാള്‍
അധികരിച്ച നിരക്കുകള്‍
ടെന്‍ഡറുകളില്‍
സമര്പ്പിച്ചുവരുന്നതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
(സി)
മരാമത്ത്
കരാറുകാര്‍ക്ക് എത്ര
രൂപ കുടിശ്ശിക കൊടുത്തു
തീര്‍ക്കുവാനുണ്ട്;
പ്രസ്തുത തുക
എന്നത്തേയ്ക്ക്
കൊടുത്തുതീര്‍ക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
കരാറുകാര്‍ക്ക്
കുടിശ്ശിക
കൊടുത്തുതീര്ക്കാത്തതുമൂലം
കരാറുകാര്‍ പണികള്‍
ഏറ്റെടുക്കുവാന്‍
വൈമുഖ്യം
കാണിക്കുന്നതും
അധികരിച്ച നിരക്കുകള്‍
സമര്‍പ്പിക്കുന്നതും
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
1409
മരാമത്ത്
പ്രവ൪ത്തനങ്ങളിലുളള
സ്തംഭനാവസ്ഥ ഒഴിവാക്കാൻ നടപടി
ശ്രീ.പി.കെ.ഗുരുദാസന്
,,
ബി.സത്യന്
,,
കെ.വി.അബ്ദുൽ ഖാദര്‍
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവ൪ത്തനങ്ങൾ
കാര്യക്ഷമമാകാത്തതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
ഇതുമൂലം റോഡുകളാകെ
കുണ്ടും കുഴിയും
നിറഞ്ഞിരിക്കുകയാണെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
കരാറുകാരുടെ
എത്ര മാസത്തെ
ബില്ലുകളാണ്
കുടിശ്ശികയായിട്ടുളളതെന്നും,
ഇത് എന്തു തുക
വരുമെന്നും , ടാ൪
കമ്പനികള്‍ക്കുളള
കുടിശ്ശിക എത്രയെന്നും
വ്യക്തമാക്കാമോ ;
(സി)
കുടിശ്ശികകാരണം
സംസ്ഥാനത്തെ മരാമത്ത്
പ്രവ൪ത്തനങ്ങൾ
സ്തംഭനാവസ്ഥയിലാണോ ;
(ഡി)
കരാറുകാരുടെ
കുടിശ്ശിക തുക
എന്നത്തേക്ക് കൊടുത്തു
തീ൪ക്കാ൯ കഴിയുമെന്ന്
പറയാമോ;
(ഇ)
മരാമത്ത്
പ്രവ൪ത്തനങ്ങളിലുളള
സ്തംഭനാവസ്ഥ ഒഴിവാക്കി
റോഡുകളുടെയും
പാലങ്ങളുടെയും
ശോച്യാവസ്ഥ
പരിഹരിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
1410
കായംകുളം
കാേടതിസമുച്ചയത്തിന്റെ
നിര്‍മ്മാണം
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
കാേടതിസമുച്ചയത്തിന്റെ
നിർമ്മാണത്തിന്റെ
നിലവിലെ അവസ്ഥ
വിശദമാക്കുമാേ?
<<back
next
page>>