THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1307
സിവിൽ
സപ്ലൈസ് -വിലവര്‍ദ്ധനവ്
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവിൽ
സപ്ലൈസ് വകുപ്പിന്റെ
ഔട്ട്ലെറ്റുകളില്
അരി, പലവ്യഞ്ജനങ്ങള്‍
അടക്കമുള്ള
അവശ്യവസ്തുക്കളുടെ വില,
എന്തു പ്രത്യേക
സാഹചര്യത്തിലാണ്
ഗണ്യമായ തോതില്‍
വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നു
വ്യക്തമാക്കാമോ ;
(ബി)
മന്ത്രിസഭാ
തീരുമാനത്തിന്റെയോ
ഏതെങ്കിലും
കമ്മിറ്റിയുടെ
നിര്‍ദ്ദേശപ്രകാരമോ ആണോ
പ്രസ്തുത വിലവര്‍ദ്ധനവ്
നടപ്പില്‍
വരുത്തിയിരിക്കുന്നത്
എന്നും,
വിലവര്‍ദ്ധനവിന്റെ ഇനം
തിരിച്ചുള്ള വിവരങ്ങളും
അറിയിക്കാമോ?
1308
മാവേലി
സ്റ്റോര്‍
ആരംഭിക്കുന്നതിനുള്ള നടപടി
ശ്രീ.കെ.അച്ചുതന്
,,
എ.റ്റി.ജോര്‍ജ്
,,
റ്റി.എന്‍. പ്രതാപന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പഞ്ചായത്തുകളിലും
മാവേലി സ്റ്റോര്‍
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആരുടെയെല്ലാം സഹായമാണ്
ഇതിനായി
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി മൂലം
പൊതുവിപണിയിലെ
വിലവര്‍ദ്ധന എത്രമാത്രം
നിയന്ത്രിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
1309
മാവേലി
ഹോട്ടലുകള്‍
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര മാവേലി
ഹോട്ടലുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
എണ്ണം പ്രവര്‍ത്തനം
അവസാനിപ്പിച്ചു; ജില്ല
തിരിച്ചുളള കണക്ക്
വ്യക്തമാക്കുമോ;
(സി)
എത്ര
എണ്ണം ഇപ്പോഴും
പ്രവര്‍ത്തനം നടത്തി
വരുന്നു; ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
ഹോട്ടലുകളിലെ വില
നിലവാരം
വ്യക്തമാക്കുമോ?
1310
തെറ്റായി
സത്യവാങ്മൂലം സമര്‍പ്പിച്ച
റേഷന്‍ കാര്‍ഡ് ഉടമകള്‍
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ സുരക്ഷാനിയമം
നടപ്പിലാക്കുന്നതിനായി
കോഴിക്കോട് ജില്ലയില്‍
തെറ്റായി സത്യവാങ്മൂലം
സമര്‍പ്പിച്ച എത്ര
റേഷന്‍ കാര്‍ഡ് ഉടമകളെ
ഇതുവരെ കണ്ടെത്തിയെന്ന്
വെളിപ്പെടുത്താമോ ;
(ബി)
ഇതില്‍
എത്ര ബി.പി.എല്‍.
കാര്‍ഡ് ഉടമകളെ
എ.പി.എല്‍.
കാര്‍ഡുടമകളാക്കി
മാറ്റിയെന്ന്
വെളിപ്പെടുത്താമോ ;
(സി)
തെറ്റായി
സത്യവാങ്മൂലം
സമര്‍പ്പിച്ച
സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ
ജീവനക്കാര്‍ക്ക് എതിരെ
എന്തു നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ ?
1311
പട്ടാമ്പി
മണ്ഡലത്തിൽ മാവേലി സ്റ്റോര്‍
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പട്ടാമ്പി
മണ്ഡലത്തിലെ വിളയൂര്‍,
തിരുവേഗപ്പുറയില്‍
വിളത്തൂര്‍, കൊപ്പം
കീഴ്മുറി,
വല്ലപ്പുഴ-ചെറുകോട്
ഇവിടങ്ങളില്‍ മാവേലി
സ്റ്റോര്‍ തുടങ്ങുവാന്‍
നടപടി സ്വീകരിക്കുമോ ?
1312
റേഷ൯
കാ൪ഡ് പുതുക്കുവാ൯ നടപടി
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013
ല്‍ കാലാവധി അവസാനിച്ച
റേഷ൯ കാ൪ഡ് പുതുക്കുവാ൯
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ;
(സി)
പല
താലൂക്ക് ആഫീസുകളിലും
നടപടികള്‍
സ്വീകരിക്കാതെ
ഫാറങ്ങള്‍
കെട്ടികിടക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പുതുതായി
വീട് വെച്ച്
താമസിക്കുന്നവ൪ക്ക്
റേഷ൯ കാ൪ഡ്
ലഭിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇതിന്റെ കാരണം
വിശദമാക്കാമോ;
(എഫ്)
ഇവ൪ക്ക്
റേഷ൯ കാര്‍ഡ് എന്ന്
നല്കാന് കഴിയുമെന്ന്
വിശദമാക്കാമോ?
1313
ദേശീയ
ഭക്ഷ്യ സുരക്ഷാനിയമം
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ സുരക്ഷാനിയമം
സംസ്ഥാനത്തു
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതിനായി
ഗുണഭാേക്താക്കളെ
കണ്ടെത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്കുമാേ;
(സി)
ഭക്ഷ്യ
സുരക്ഷാനിയമം
നടപ്പാക്കുമ്പാേള്
ഉണ്ടാകാനിടയുള്ള
ദാേഷങ്ങള്
ദൂരീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നു;
വിശദമാക്കുമാേ;
(ഡി)
പ്രസ്തുത
നിയമം
നടപ്പാക്കുമ്പാേള്
ഇപ്പാേള്‍ ബി.പി.എല്‍.
വിഭാഗത്തില്‍
ഉള്ളവരെയും, എ.പി.എല്‍.
വിഭാഗത്തിലെ
അര്‍ഹതയുള്ളവരെയും
ഗുണഭാേക്തൃ ലിസ്റ്റില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമാേ;
വിശദാംശങ്ങള്‍
നല്കുമാേ?
1314
റേഷന്‍
കട നവീകരണം
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
സി.മമ്മൂട്ടി
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍ഡ്
ടു എന്‍ഡ് പദ്ധതി
പ്രകാരമുള്ള റേഷന്‍ കട
നവീകരണ നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നതിന്റെ
വിശദവിവരം നല്‍കാമോ;
(ബി)
ഈ
പദ്ധതി
പൂര്‍ത്തിയാവുമ്പോള്‍
റേഷന്‍ വിതരണത്തില്‍
എന്തൊക്കെ ഗുണപരമായ
മാറ്റങ്ങളാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെങ്കിലും ജില്ലയില്‍
ഈ പദ്ധതി പൂര്‍ണ്ണമായി
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
ഉപഭോക്താക്കള്‍ക്ക്
ഇതിന്റെ പ്രയോജനം
ലഭ്യമാക്കാനായിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
1315
നെല്ല്
സംഭരണം
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നെല്‍ കര്‍ഷകരില്‍
നിന്നും നെല്ല്
സംഭരണത്തിന് എന്തെല്ലാം
നടപടികളാണ് ഈ വര്‍ഷം
സ്വീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഈ
വര്‍ഷം നാളിതുവരെ
കര്‍ഷകരില്‍ നിന്നും
എത്ര ടണ്‍ നെല്ലാണ്
സംഭരിച്ചത് എന്ന്
അറിയിക്കാമോ;
(സി)
സംഭരണ
തുകയായി കര്‍ഷകര്‍ക്ക്
എത്ര കോടി രൂപ നല്കി
എന്നും ഇനി കുടിശ്ശിക
നല്കാനുണ്ടെങ്കില്
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്കും
ലഭ്യമാക്കാമോ;
(ഡി)
കുടിശ്ശിക
ഒഴിവാക്കി സംഭരണ തുക
കര്‍ഷകര്‍ക്ക്
നല്കാന് എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ?
1316
നെല്ല്
സംഭരണം
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിന്റെ
സംഭരണം യഥാസമയം
നടത്തുന്നതിന്
സപ്ലെെകോയ്ക്ക്
കഴിയുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത
വിഷയത്തിന്മേല് പരിഹാര
നടപടി സ്വീകരിക്കുമോ ;
(സി)
സംഭരിച്ച
നെല്ലിന്റെ വില
സമയബന്ധിതമായി
കര്‍ഷകര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ഡി)
വിളവെടുപ്പുമായി
ബന്ധപ്പെട്ട
നടപടികള്‍ക്ക്
കാലവിളംബം
നേരിടുന്നതുകൊണ്ട്
വിളനാശവും
കര്‍ഷകര്‍ക്ക്
സാമ്പത്തിക ഭാരവും
ഉണ്ടാകുന്നതിനാല്‍
ഭാവിയില്‍ മുന്‍കൂട്ടി
നിശ്ചയിച്ച
പരിപാടികളുടെ
അടിസ്ഥാനത്തില്‍
സമയബന്ധിതമായി നെല്ല്
സംഭരണത്തിനും
വിലനല്കുന്നതിനും
വേണ്ട നടപടി
സ്വീകരിക്കുമോ ?
1317
റേഷന്‍
വിതരണം
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒക്ടോബര്‍
മാസത്തെ കേന്ദ്ര റേഷന്‍
വിഹിതത്തിന്റെ എത്ര
ശതമാനം ഇതുവരെ സംസ്ഥാന
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കേന്ദ്രവിഹിതം
പൂര്‍ണ്ണമായും സംസ്ഥാന
സര്‍ക്കാര്‍
ഏറ്റെടുക്കാത്തതുകൊണ്ട്
റേഷന്‍ ഷാപ്പുകളില്‍
അരിയും ഗോതമ്പും
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റേഷന്‍
വിഹിതം ഏറ്റെടുക്കാത്ത
മൊത്ത
വിതരണക്കാര്ക്കെതിരായി
നടപടി
സ്വീകരിക്കാന്ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരം
വെളിപ്പെടുത്താമോ?
1318
ഭക്ഷ്യ
സുരക്ഷാ നിയമം - കേന്ദ്ര
സര്‍ക്കാര്‍ നിബന്ധനകള്‍
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഭക്ഷ്യ
സുരക്ഷാ നിയമം
കേരളത്തില്‍
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് കേന്ദ്ര
സര്‍ക്കാര്‍ മുന്നോട്ടു
വച്ച നിബന്ധനകള്‍
എന്തെല്ലാമാണ്;
ഇതുപ്രകാരം സംസ്ഥാനത്ത്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
അറിയിക്കുമോ?
1319
ഭക്ഷ്യ
സുരക്ഷാ പദ്ധതി
നടപ്പിലാക്കുന്നതിൽ കാലതാമസം
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യ സുരക്ഷാ പദ്ധതി
നടപ്പിലാക്കുന്നതിന്റെ
കാലതാമസം എന്താണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ആര്‍ക്കെല്ലാമാണ്
ആനുകൂല്യങ്ങള്‍
ലഭിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
ലഭ്യമാകുന്ന
ആനുകൂല്യങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
1320
റേഷന്‍
കാര്‍ഡ് പുതുക്കല്‍
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര റേഷന്‍
കാര്‍ഡുകള്‍ ഉണ്ട്;
റേഷന്‍ കാര്‍ഡുകള്‍
പുതുക്കി
നല്‍കേണ്ടിയിരുന്നത്
എപ്പോഴായിരുന്നു;
(ബി)
അനര്ഹരായിട്ടുള്ളവരെയെല്ലാം
ഒഴിവാക്കിക്കൊണ്ട്
പുതിയ റേഷന്‍ കാര്‍ഡ്
അനുവദിക്കുന്നതില്‍
കാലതാമസം
നേരിട്ടിരിക്കുന്നത്
എന്തുകൊണ്ടാണ്;
(സി)
റേഷന്‍കാര്‍ഡുകള്‍
പുതുക്കി
നല്‍കാതിരിക്കുന്നതു
മൂലമുണ്ടായിക്കൊണ്ടിരിക്കുന്ന
നഷ്ടത്തെക്കുറിച്ച്
ബോധ്യപ്പെട്ടിട്ടു
ണ്ടോ;
(ഡി)
പുതുക്കി
നല്‍കേണ്ടിയിരുന്ന
സമയത്തിനകം അത്
നല്കുന്നതില് വീഴ്ച
വരുത്തിയിരിക്കുന്നത്
ഏത് തലത്തിലുള്ള
ഉദ്യോഗസ്ഥന്മാരാണ്;
പുതുക്കിയ റേഷന്‍
കാര്‍ഡ് എന്നത്തേയ്ക്ക്
പൂര്‍ണ്ണമായും
നല്‍കുമെന്ന്
വെളിപ്പെടുത്താമോ?
1321
റേഷന്‍
കാര്‍ഡ് പുതുക്കലും റേഷന്‍
വിതരണവും
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കാര്‍ഡ്
പുതുക്കുന്നതു
സംബന്ധിച്ച്
നിഷ്കര്‍ഷിച്ചിരിക്കുന്ന
നടപടിക്രമങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതു
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ട് ഇല്ലാത്ത
രീതിയില്‍ റേഷന്‍
കടകള്‍ വഴി അപേക്ഷാ
ഫാറം വിതരണം ചെയ്ത്
റേഷന്‍ കാര്‍ഡുകള്‍
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഒരു
മാസത്തില്‍ ഒരു
റേഷന്‍കാര്‍ഡ്
ഗുണഭോക്താവിന്ഇപ്പോള്
നിശ്ചയിച്ചിരിക്കുന്ന
റേഷന്റെ അളവ്
വ്യക്തമാക്കാമോ;
(ഡി)
റേഷന്‍
കടകളില്‍ നിന്നും
പലപ്പോഴും നിശ്ചിത
അളവില്‍ ഭക്ഷ്യ ധാന്യം
കിട്ടാത്ത അവസ്ഥ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
കടകള്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
1322
റേഷന്‍
കടകളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തൽ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
ശൃംഖല
ശാക്തീകരണത്തിനായി
റേഷന്‍ കടകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
നിയോഗിച്ച കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
ആയതിന്റെ വിശദാംശം
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
നാളിതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിവരം ലഭ്യമാക്കുമോ ;
(ഡി)
റേഷന്‍
കടകളുടെ
കമ്പ്യൂട്ടര്‍വത്ക്കരണം
സംബന്ധിച്ച്
നാളിതുവരെയുള്ള
പുരോഗതി ജില്ലതിരിച്ച്
അറിയിക്കുമോ ;
(ഇ)
റേഷന്‍കടകള്‍
സമയബന്ധിതമായി
കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്
വേണ്ട നടപടികള്‍
കെെക്കൊള്ളുമോ ?
1323
മാവേലി
സ്റ്റോറുകൾ
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വരുമ്പോൾ
ആകെ എത്ര
മാവേലിസ്റ്റോറുകൾ കളാണ്
പ്രവര്‍ത്തിച്ചിരുന്നതെന്നും
ഇപ്പാേള്‍
സംസ്ഥാനത്താകെ എത്ര
മാവേലിസ്റ്റോറുകൾ
നിലവിലുണ്ടെന്നും
അറിയിക്കുമാേ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് എത്ര
പുതിസ്റ്യ മാവേലി
സ്റ്റോറുകൾ
പ്രവര്‍ത്തനമാരംഭിച്ചുവെന്ന്
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
തൃശ്ശൂര്‍ ജില്ലയില്‍
എത്ര പുതിയ മാവേലി
സ്റ്റോറുകൾ
അനുവദിച്ചുവെന്നും
നാട്ടിക മണ്ഡലത്തില്‍
പുതിയതായി അനുവദിച്ച
മാവേലി സ്റ്റോറുകളുടെ
എണ്ണവും
വ്യക്തമാക്കുമാേ?
1324
ഗ്യാസ്
സിലിണ്ടര്‍ വിതരണത്തിനു
ഗ്യാസ് ഏജൻസികൾക്
ഈടാക്കാവുന്ന തുക
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്യാസ് ഏജന്‍സികള്‍
വിതരണം ചെയ്യുന്ന
സിലിണ്ടറുകള്‍ക്ക്
ഈടാക്കാവുന്ന തുക
ഏതൊക്കെ രീതിയിലാണ്
അനുവദിച്ചിട്ടുള്ളത് ;
(ബി)
എത്ര
കിലോമീറ്റർ ഉള്ളിലുള്ള
ഉപഭോക്താക്കള്‍ക്ക്
സിലിണ്ടറുകള്‍
സൗജന്യമായി
എത്തിക്കുവാനാണ്
നിഷ്കര്‍ഷിച്ചിട്ടുള്ളത്
;
(സി)
ഗ്യാസ് സിലിണ്ടര്‍
വിതരണവുമായി
ബന്ധപ്പെട്ട പരാതികള്‍
ഏതൊക്കെ
രീതിയിലാണ്ഉപഭോക്താക്കള്ക്ക്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തുവാന്‍
കഴിയുക ?
1325
മാവേലി
ഹാേട്ടലുകള്‍
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാവേലി ഹാേട്ടലുകള്‍
പ്രവര്ത്തിക്കുന്നുണ്ടാേ;
(ബി)
എവിടെയാെക്കെയാണ്
മാവേലി ഹാേട്ടലുകള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
അറിയിക്കുമാേ;
(സി)
പ്രസ്തുത
ഹാേട്ടലുകളിലെ
വിലനിലവാരവും
ഗുണനിലവാരവും
അറിയിക്കുമാേ;
(ഡി)
ഇവയുടെ
പ്രവര്‍ത്തനത്തിനായി
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്കിവരുന്നതെന്ന്
അറിയിക്കുമാേ?
1326
മാവേലി
സ്റ്റോറുകളിലെ വിലവര്‍ദ്ധന
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മാവേലി
സ്റ്റോറുകള്‍ വഴി
വിതരണം ചെയ്യുന്ന
ഉല്പന്നങ്ങള്ക്ക് എത്ര
തവണ
വിലവര്ദ്ധിപ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
മാവേലി സ്റ്റോറുകള്‍
വഴി വിതരണം ചെയ്യുന്ന
പല ഉല്പന്നങ്ങള്ക്കും
പൊതുവിപണിയിലേക്കാള്‍
വിലവര്‍ദ്ധന ഉള്ളതായ
വസ്തുത വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
മാവേലി
സ്റ്റോറുകള്‍ വഴി
വിതരണം ചെയ്യുന്ന
ഉല്പന്നങ്ങള്ക്ക് വില
നിശ്ചയിക്കുന്നതിനുള്ള
മാനദണ്ഡം ഏതെന്ന്
വ്യക്തമാക്കുമോ ?
1327
സിവില്‍
സപ്ലൈസ് ഒൗട്ട്-ലെറ്റുകളിലെ
വില വര്‍ദ്ധന
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്നതിനുശേഷം സിവില്‍
സപ്ലൈസ് ഒൗട്ട്
ലെറ്റുകളില്‍
അരിയുടെയും
പലവ്യഞ്ജനങ്ങളുടേയും
വില എത്ര പ്രാവശ്യം
വ൪ദ്ധിപ്പിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
കഴിഞ്ഞ
സ൪ക്കാരിന്റെ
ഭരണകാലത്തെ സാധന
വിലയും, ഈ സ൪ക്കാരിന്റെ
ഭരണകാലത്തെ സാധനവിലയും
പ്രത്യേകം ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
2014
നവംബ൪ മാസത്തില്‍
സപ്ലൈകോ ഒൗട്ട്
ലെറ്റുകളില്‍ അവശ്യ
സാധനങ്ങള്‍ക്ക് വില
കുത്തനെ കൂട്ടാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ;
(ഡി)
ഇതിനായി
മന്ത്രിസഭായോഗം
തീരുമാനമെടുത്തിട്ടുണ്ടോ,
ഏത് സമിതിയുടെ തീരുമാന
പ്രകാരമാണ് ഈ
വിലവ൪ദ്ധനവ്
നടപ്പിലാക്കിയിരിക്കുന്നത്;
പ്രസ്തുത
തീരുമാനത്തിന്റെ
പക൪പ്പ് ലഭ്യമാക്കാമോ?
1328
സംസ്ഥാന
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന് സബ്സിഡി
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന് സബ്സിഡി
ഇനത്തിലും നെല്ല്
സംഭരണത്തിനും സംസ്ഥാന -
കേന്ദ്ര സര്‍ക്കാരുകൾ
എന്ത് തുക വീതം
നല്‍കാനുണ്ട് എന്ന്
വിശദമാക്കാമോ ;
(ബി)
സംസ്ഥാന
സർക്കാർ നല്‍കേണ്ട തുക
എന്നേക്ക് നല്‍കാനാകും;
വിശദമാക്കാമോ ?
1329
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷന്റെ വില
വര്‍ദ്ധനയും പൊതുവിപണിയിലെ
വില വര്‍ദ്ധനയും
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
ഭക്ഷ്യവസ്തുക്കളുടെ വില
വര്‍ദ്ധിപ്പിച്ചതിലൂടെ
ലഭ്യമാകുന്ന
അധികവരുമാനം പ്രതിമാസം
എത്രയുണ്ടാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
കോര്പ്പറേഷന് തന്നെ
വില വര്‍ദ്ധിപ്പിച്ച
സാഹചര്യത്തില്‍
പൊതുവിപണിയില്‍
ഉണ്ടായേക്കാവുന്ന
വിലവര്‍ദ്ധന
തടയുന്നതിന്എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
1330
സ്കൂള്‍
ഉച്ചഭക്ഷണ പദ്ധതി
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സ്കൂള്‍
ഉച്ചഭക്ഷണ പദ്ധതിക്കായി
ഭക്ഷ്യവകുപ്പില്‍
നിന്നും
അനുവദിച്ചുവരുന്ന
ഭക്ഷ്യധാന്യങ്ങളുടെ
വിശദാംശം നല്‍കാമോ?
1331
സപ്ലൈകോ
മുഖേനയുള്ള നെല്ല് സംഭരണം
ശ്രീ.എം.ചന്ദ്രന്
,,
സി.കെ സദാശിവന്
,,
വി.ചെന്താമരാക്ഷന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സപ്ലൈകോ മുഖേനയുള്ള
നെല്ല് സംഭരണം
തടസ്സപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
തടസ്സപ്പെടാനുള്ള കാരണം
വ്യക്തമാക്കാമോ;
(ബി)
ഈ
സീസണില്‍ സപ്ലൈകോ
ഇതുവരെ സംഭരിച്ച
നെല്ലിന്റെ
അളവെത്രയെന്ന്
അറിയിക്കാമോ;
(സി)
സര്‍ക്കാരിന്റെ
സാമ്പത്തിക പ്രതിസന്ധി
നെല്ല് സംഭരണത്തെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
(ഡി)
നെല്ല്
സംഭരിച്ച വകയില്‍
കര്‍ഷകര്‍ക്ക് എന്തു
തുക കുടിശ്ശിക
നല്‍കാനുണ്ടെന്ന്
വിശദമാക്കാമോ; എന്നു
മുതല്ക്കുള്ള സംഭരണ
വിലയാണ്
കുടിശ്ശികയായിട്ടുള്ളത്;
നെല്ല് സംഭരണത്തിനായി ഈ
സാമ്പത്തിക വര്‍ഷം
സര്‍ക്കാര്‍
സപ്ലൈകോയ്ക്ക് ഇതുവരെ
എന്തു തുക
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ബാക്കി
നല്‍കാനുള്ള തുകയെത്ര;
ഇത് എന്നത്തേക്ക്
കൊടുക്കുവാന്‍
കഴിയുമെന്നാണ്
കരുതുന്നത്?
1332
സബ്സിഡി
സാധനങ്ങളുടെ വില വര്‍ദ്ധനവ്
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്താക്കള്‍ക്ക്
സബ്സിഡി നിരക്കില്‍
വിതരണം ചെയ്യാന്‍
സപ്ലൈകോ വാങ്ങുന്ന
സാധനങ്ങള്‍ കൂടിയ
വിലയ്ക്കാണ്
വില്ക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുത്തക
ഉല്‍പ്പന്നങ്ങള്‍
കേന്ദ്രീകൃത
പര്‍ച്ചേസിംഗിലൂടെ
വാങ്ങുന്നത്
സാധനങ്ങളുടെ വില
വര്ദ്ധിക്കുന്നതിനിടയാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സബ്സിഡി
സാധനങ്ങളുടെ വില
വര്‍ദ്ധനവ്
പിന്‍വലിക്കാന്‍ നടപടി
സ്വീകരിക്കുമോ?
1333
നന്മണ്ട
പഞ്ചായത്തിലെ മാവേലി
സ്റ്റോര്‍
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കാേട്
ജില്ലയിലെ നന്മണ്ട
പഞ്ചായത്തിലെ
ചീക്കിലോടില്‍
പുതുതായി അനുവദിച്ച
മാവേലി സ്റ്റോര്‍
തുടങ്ങാനുള്ള
കാലതാമസത്തിന് കാരണം
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
മാവേലി സ്റ്റാേര്‍
എപ്പാേള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ?
1334
പാചകവാതക
വിതരണ തീയതി എസ്.എം.എസ് വഴി
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചകവാതകം വിതരണ ദിവസം
തന്നെ എസ്.എം.എസ് മുഖേന
ഉപഭോക്താവിനെ
അറിയിക്കുന്നത്
കര്‍ശനമാക്കുമോ?
(ബി)
പാചകവാതക
വിതരണ വിഷയത്തിൽ
ഉപഭോക്താക്കളുടെ
ബുദ്ധിമുട്ടുകള്‍ക്ക്
പരിഹാരം കാണുവാന്‍
എന്തൊക്കെ നടപടി
കൈക്കൊണ്ടിട്ടുണ്ട്?
1335
താലൂക്ക്
സപ്ലൈ ഓഫീസുകള്‍
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി
രൂപവല്‍ക്കരിച്ച 12
താലൂക്കുകളില്‍
താലൂക്ക് സപ്ലൈ
ഓഫീസുകള്‍
ആരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
താലൂക്ക്
രൂപവല്‍ക്കരിച്ചതിന്റെ
യഥാര്‍ത്ഥ പ്രയോജനം
ജനങ്ങള്‍ക്ക്
ലഭ്യമാക്കുവാന്‍
പ്രസ്തുത നടപടി
അടിയന്തരമായി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ ?
1336
പാചകവാതക
വിതരണം സുഗമമാക്കാൻ നടപടി
ശ്രീ.സി.പി.മുഹമ്മദ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാചകവാതക വിതരണം
സുഗമമാക്കുന്നതിന്റെ
ഭാഗമായി താലൂക്ക്
തലത്തില്‍ അദാലത്തുകള്‍
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ജില്ലാതല ഓപ്പണ്‍
ഫോറത്തില്‍
ഉപഭോക്താക്കള്‍ക്ക്
തര്‍ക്കപരിഹാരത്തിന്
പോകേണ്ട അവസ്ഥ
ഇത്തരത്തില്‍ താലൂക്ക്
അദാലത്തുകള്‍
സംഘടിപ്പിച്ച്
ഒഴിവാക്കുമോ;
(സി)
താലൂക്ക്
തല അദാലത്തുകളില്‍
ഒായില്‍ കമ്പനി
പ്രതിനിധികള്‍ക്ക്
പുറമെ ഏതെല്ലാം
വകുപ്പിലെ
ഉദ്യോഗസ്ഥരെയാണ്
ചുമതലപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
താലൂക്ക്
തല അദാലത്തുകള്‍
സംഘടിപ്പിക്കുവാന്‍
തീരുമാനമെടുത്തിട്ടില്ലെങ്കില്‍
ഇക്കാര്യം
പരിഗണിക്കുമോ?
1337
കണ്ണൂര്‍
ജില്ലയിലെ എരമം-കുറ്റൂര്‍
പഞ്ചായത്തിലെ മാവേലി
സ്റ്റോര്‍
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
എരമം-കുറ്റൂര്‍
പഞ്ചായത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
മാവേലി സ്റ്റോര്‍
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പുതുതായി
അനുവദിച്ച മാവേലി
സ്റ്റോര്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;വിശദമാക്കാമോ
;
(സി)
പ്രസ്തുത
പഞ്ചായത്തില്‍ വെള്ളോറ
കേന്ദ്രീകരിച്ച് മാവേലി
സ്റ്റോര്‍
അനുവദിക്കണമെന്ന
പ്രൊപ്പോസ്ല
പരിഗണനയില്‍ ഉണ്ടോ;
(ഡി)
വെള്ളോറ
മാവേലി സ്റ്റോര്‍
അനുവദിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
1338
സബ്സിഡി
ഇനത്തില്‍ വിതരണം ചെയ്യുന്ന
വസ്തുക്കളുടെ വിലവർധന.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ഓണക്കാലത്ത് സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷന്റെ
പൊതുവിതരണ ശൃംഖലയിലൂടെ
സബ്സിഡി നിരക്കിൽ
വിതരണം ചെയ്ത സാധനങ്ങൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ; ഓരോ
ഇനത്തിനും ഈടാക്കിയ വില
വിവരങ്ങൾ അറിയിക്കാമോ;
(ബി)
സബ്സിഡി
ഇനത്തില്‍ വിതരണം
ചെയ്യുന്ന സാധനങ്ങളുടെ
വില
വര്‍ദ്ധിപ്പിക്കുകയുണ്ടായോ;
എങ്കില്‍ ഓരോ ഇനത്തിനും
എന്ത് നിരക്കിലാണ്
വിലവര്ദ്ധനയുണ്ടായിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
വര്‍ദ്ധിപ്പിച്ച വിലയും
മുന്‍വര്‍ഷത്തെ
ഓണക്കാലത്തെ വിലയും
തമ്മിലുള്ള അന്തരം
എത്രയാണെന്ന്
വിശദമാക്കാമോ?
1339
വൈത്തിരി
താലൂക്കിലെ ബി.പി.എല്‍
കാര്‍ഡുകള്‍ക്കുള്ള അപേക്ഷകൾ
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ നടന്ന
രണ്ടാം ഘട്ട
ജനസമ്പര്‍ക്ക
പരിപാടിയില്‍ എ.പി.എല്‍
കാര്‍ഡുകള്‍ ബി.പി.എല്‍
ആക്കുന്നതു സംബന്ധിച്ച്
വൈത്തിരി താലൂക്കില്‍
നിന്നും എത്ര
അപേക്ഷകരാണ്
ഉണ്ടായിരുന്നതെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
എത്ര എ.പി.എല്‍
കാര്‍ഡുകള്‍ ബി.പി.എല്‍
ആക്കിയെന്നു
വ്യക്തമാക്കുമോ;
(സി)
ബി.പി.എല്‍
കാര്ഡുകളാക്കുന്നതു
സംബന്ധിച്ച്
തീരുമാനമെടുക്കുന്നതിനായി
ഇനിയും എത്ര അപേക്ഷകള്‍
അവശേഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
അര്‍ഹരായ
അപേക്ഷകര്ക്ക്ബി.പി.എല്‍
കാര്‍ഡ്
നല്‍കുന്നതിനായി
അദാലത്തുകള്‍
സംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1340
ചാലക്കുടി
കൊരട്ടി ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രി
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊരട്ടി ഗാന്ധിഗ്രാം
ത്വക്ക്
രോഗാശുപത്രിയിലെ
അന്തേവാസികള്‍ക്ക്
കാലങ്ങളായി
ലഭിച്ചുവന്നിരുന്ന
പഞ്ചസാര, 2013 ഡിസംബര്‍
മുതല്‍ വിതരണം
ചെയ്യാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
പഞ്ചസാര കൃത്യമായി
അനുവദിക്കുന്നതിനും,അന്തേവാസികള്‍ക്കായി
വാങ്ങുന്ന നിത്യോപയോഗ
സാധനങ്ങളുടെ ബില്ല്
പ്രകാരമുള്ള തുക
മാസങ്ങളായി
കുടിശ്ശികയായിരിക്കുന്നത്
വിതരണം ചെയ്യുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
1341
സപ്ലൈക്കോ
വിതരണം ചെയ്യുന്ന സബ്സിഡി
വസ്തുക്കളുടെ വില
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സിവില്‍സപ്ലൈസ്
കോര്‍പ്പറേഷന്റെ
പൊതുവിതരണ ശൃംഖല വഴി
വിതരണം ചെയ്യുന്ന
ഭക്ഷ്യ വസ്തുക്കളുടെ
വില എത്ര തവണ
വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ; ഓരോ
ഇനത്തിനും എന്ത്
നിരക്കിലാണ് വില
വര്‍ദ്ധനയെന്ന്
വിശദമാക്കാമോ;
(ബി)
സപ്ലൈക്കോ
വഴി വിതരണം ചെയ്യുന്ന
സബ്സിഡി വസ്തുക്കളുടെ
വില
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എത്ര തവണ; എന്ത്
നിരക്കിലാണ്
വര്‍ദ്ധനയെന്ന്
വ്യക്തമാക്കാമോ?
1342
സപ്ലെെകാേ
സാധനങ്ങളുടെ ഗുണനിലവാരം
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലെെകാേ
വഴി വിപണനം നടത്തുന്ന
പല സാധനങ്ങളുടെയും
ഗുണനിലവാരം മാേശമാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഗുണനിലവാരം
ഉറപ്പുവരുത്തുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമാേ;
(സി)
സംസ്ഥാനത്ത്
രൂക്ഷമായി തുടരുന്ന
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
വിപണിയിൽ സപ്ലെെകാേയുടെ
എന്താെക്കെ പുതിയ
ഇടപെടലുകൾ നടത്തുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമാേ?
1343
വിവിധയിനം
സബ്സിഡിയിന്മേലുളള
കുടിശ്ശിക കള്‍
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഭക്ഷ്യ
സബ്സിഡി, മാര്‍ക്കറ്റ്
ഇന്റര്‍വെന്‍ഷന്‍
സബ്സിഡി, റേഷന്‍
സബ്സിഡി,
സപ്ലൈകോയ്ക്ക്
കൊടുത്തുതീര്‍ക്കേണ്ട
സബ്സിഡി എന്നിവയിലുള്ള
കുടിശ്ശിക ബാധ്യത
സര്‍ക്കാരിന്റെ
കണക്കുപ്രകാരം എത്ര
വീതമാണെന്ന്
വെളിപ്പെടുത്താമോ?
1344
ഓണക്കിറ്റ്
വിതരണം
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.പി.എല്‍.
കുടുംബങ്ങള്‍ക്ക്
നല്കി വരുന്ന
ഓണക്കിറ്റ് ഈ വര്‍ഷത്തെ
ഓണത്തിന് വിതരണം
ചെയ്യുകയുണ്ടായോ;
(ബി)
ഓണക്കിറ്റിനര്ഹതപ്പെട്ട
ബി.പി.എല്‍.
കുടുംബങ്ങള്‍ എത്രയാണ്;
ഇതില്‍ എത്ര പേര്‍ക്ക്
കിറ്റ് വിതരണം ചെയ്തു;
(സി)
ഓണക്കിറ്റ്
വിതരണം ചെയ്യാന്‍
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന് എത്ര രൂപ
അനുവദിച്ചിട്ടുണ്ടായിരുന്നു;
ഏത് തിയതിയില്‍;
(ഡി)
മുന്‍
വര്‍ഷം എത്ര കോടി രൂപ
പ്രസ്തുത ഇനത്തില്‍
ധനകാര്യ വകുപ്പില്‍
നിന്നും
നല്കുകയുണ്ടായി;
ദുരിതാശ്വാസ നിധിയില്‍
നിന്നും നല്‍കിയത്
എത്ര;
(ഇ)
ഓണത്തിന്
വിപണിയില്‍ ഇടപെടാന്‍
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന്
സര്‍ക്കാരിനോട്
ആവശ്യപ്പെട്ട തുക
എത്രയായിരുന്നു;
ഓണത്തിന് മുമ്പ് എന്ത്
തുക ഇതില്‍ അനുവദിച്ചു
കിട്ടിയെന്ന്
അറിയിക്കുമോ?
1345
നിത്യോപയോഗ
സാധനങ്ങളുടെ വിലവ൪ദ്ധനവ്
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
സമ്പ്രദായം
നിലനിറുത്തുന്നതിനും,
വിലക്കയറ്റം
തടയുന്നതിനുമായി മാവേലി
സ്റ്റോറുകള്‍ വഴി
വിതരണം ചെയ്തു
കൊണ്ടിരുന്ന പതിമൂന്നിന
നിത്യോപയോഗ സാധനങ്ങളുടെ
വില പൊതുവിപണിയിലെ
വിലയ്ക്ക് തുല്യമായി
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
വില വ൪ദ്ധനവ്
ഉണ്ടായതിന്റെ കാരണം
വിശദമാക്കാമോ?
1346
കര്‍ഷകരില്‍
നിന്നും സംഭരിച്ച നെല്ലിന്റെ
തുക
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വിരിപ്പ് നെല്ല്
സീസണില്‍ കര്‍ഷകരില്‍
നിന്നും സംഭരിച്ച
നെല്ല് എത്രയാണെന്ന്
വിശദമാക്കാമോ ;
(ബി)
കര്‍ഷകര്‍ക്ക്
ലഭിക്കേണ്ട തുക
എത്രയാണെന്ന്
വിശദമാക്കാമോ ;
(സി)
കര്‍ഷകര്‍ക്ക്
നല്‍കേണ്ട തുക മുഴുവനും
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ എന്ന്
വിശദമാക്കാമോ ;
(ഡി)
ഇല്ലെങ്കില്‍
ഇത് എന്നത്തേക്ക്
നല്‍കാനാകും എന്ന്
വിശദമാക്കാമോ ?
1347
വികലാംഗരുളള
കുടുംബങ്ങളുടെ റേഷന്‍
കാര്‍ഡുകള്‍ ബി.പി.എല്‍
ആക്കാന്‍ നടപടി
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
40
ശതമാനത്തിലധികം
അംഗവൈകല്യമുളള
വികലാംഗരുളള
കുടുംബങ്ങളുടെ റേഷന്‍
കാര്‍ഡുകള്‍ ബി.പി.എല്‍
ആക്കി മാറ്റുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍,
അത്തരം വികലാംഗരുളള
കുടുംബങ്ങളുടെ റേഷന്‍
കാര്‍ഡുകള്‍ ബി.പി.എല്‍
ആക്കി
മാറ്റുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
1348
മത്സ്യബന്ധന
യാനങ്ങള്‍ക്കു സബ്സിഡി
നിരക്കില്‍ മണ്ണെണ്ണ വിതരണം
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സബ്സിഡി
നിരക്കില്‍ മത്സ്യബന്ധന
യാനങ്ങള്‍ക്കു മണ്ണെണ്ണ
വിതരണത്തിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നറിയിക്കാമോ;
മണ്ണെണ്ണ വിതരണം
ചെയ്യുന്നതിനുളള
ഔട്ട്ലെറ്റുകൾ
ഏതെല്ലാം ജില്ലയില്‍
ഏതെല്ലാം
കേന്ദ്രങ്ങളില്‍
സ്ഥാപിക്കുമെന്നറിയിക്കുമോ?
1349
ഹോട്ടലുകളിലെ
ഗ്രേഡിങ്ങും വില ഏകീകരണവും
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകളിലും , പാകം
ചെയ്ത ഭക്ഷ്യ
വസ്തുക്കള്‍ വിതരണം
ചെയ്യുന്ന മറ്റ്
സ്ഥാപനങ്ങളിലും
ഗ്രേഡിങ് ,വില ഏകീകരണം
എന്നിവ
ഏര്‍പ്പെടുത്തുന്നതിന്
നിയമം കൊണ്ടുവരുമെന്ന്
ഉറപ്പു
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
നിയമനിര്‍മ്മാണത്തിനുള്ള
ബില്‍ എപ്പോള്‍
അവതരിപ്പിക്കുമെന്ന്
വ്യക്തമാക്കുമോ?
1350
അന്നപൂര്‍ണ്ണ
കാര്‍ഡ് ഉടമകള്‍
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ അന്നപൂര്‍ണ്ണ
കാര്‍ഡ് ഉടമകള്‍ക്കുള്ള
സൗജന്യ അരി വിതരണം
നിര്‍ത്തി
വച്ചിരിക്കുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അന്നപൂര്‍ണ്ണ
ഗുണഭോക്താക്കള്‍ക്കുള്ള
അരിയുടെ അലോട്ട്മെന്റ്
നിര്‍ത്തി വയ്ക്കാനുള്ള
കാരണം വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഗുണഭോക്താക്കള്‍ക്കുള്ള
അരി വിതരണം
പുനസ്ഥാപിക്കുന്നതിനു
നടപടി സ്വീകരിക്കുമോ?
1351
പഞ്ചായത്തുതല
വിജിലന്‍സ് കമ്മിറ്റി
രൂപീകരണം
ശ്രീ.വി.പി.സജീന്ദ്രന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് വകുപ്പിന്
കീഴില്‍ പഞ്ചായത്തുതല
വിജിലന്‍സ്
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
പഞ്ചായത്തുതല
വിജിലന്‍സ്
കമ്മിറ്റികളുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
സിവില്‍
സപ്ലൈസ് വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
പ്രസ്തുത കമ്മിറ്റികള്‍
എത്രമാത്രം
പ്രയോജനപ്പെടുമെന്ന്
വിശദമാക്കുമോ;
(ഡി)
എല്ലാ
പഞ്ചായത്തുകളിലും
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
രൂപീകരിച്ചിട്ടില്ലെങ്കില്‍
ആയതിനുള്ള നടപടികള്‍
കൈക്കൊള്ളുമോ;
വിശദമാക്കുമോ?
1352
ഭക്ഷ്യസുരക്ഷാ
പദ്ധതി
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ പദ്ധതി
എന്ന് മുതല്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത് ;
പദ്ധതി നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വ്യക്തമാക്കാമോ ;
(ബി)
ഭക്ഷ്യസുരക്ഷാ
പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
1353
ഭക്ഷ്യസുരക്ഷാ
പദ്ധതി
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
പദ്ധതി എന്ന്
നടപ്പിലാകും എന്ന
കാര്യം അറിയിക്കുമോ ;
(ബി)
പദ്ധതിയുടെ
നിലവിലെ പുരോഗതി
വിശദമാക്കാമോ?
1354
ഹോട്ടലുകളിലെ
ഭക്ഷ്യവസ്തുക്കളുടെ
ഗുണനിലവാരവും നിയന്ത്രണവും
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകളിലെ
ഭക്ഷ്യവസ്തുക്കളുടെ
ഗുണനിലവാരം
പരിശോധിക്കാനും
ഭക്ഷ്യവസ്തുക്കളുടെ വില
നിയന്ത്രിക്കാനും
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ
?
1355
മിഷന്
676 ഉം ഭക്ഷ്യ - പൊതുവിതരണ
വകുപ്പും
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
- പൊതുവിതരണ വകുപ്പിന്
കീഴില്‍ മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
ഇവ
ഓരോന്നിനും എന്തു തുക
വീതം
നീക്കിവച്ചിട്ടുണ്ട്;
ബഡ്ജറ്റ് വിഹിതത്തിന്
പുറമേയാണോ ഇത്;
(സി)
എല്ലാ
പദ്ധതികളുടെയും
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ; പണി
പൂര്‍ത്തിയാക്കിയ
ഏതെങ്കിലും
പദ്ധതിയുണ്ടോ; ഇതുവരെ
പണി
ആരംഭിച്ചിട്ടില്ലാത്ത
പദ്ധതികള്‍ ഏതെല്ലാം?
1356
മിഷന്
676 ഉള്‍പ്പെടുത്തി
നിത്യോപയോഗ സാധനങ്ങള്‍
ന്യായമായ വിലയ്ക്ക്
ശ്രീ.എം.പി.വിന്‍സെന്റ്
,,
പാലോട് രവി
,,
എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങള്‍ ന്യായമായ
വിലയ്ക്ക്
ലഭ്യമാക്കുന്നതിന്
മിഷന് 676 അനുസരിച്ച്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
(ബി)
ഏതെല്ലാം
ഏജന്‍സികളെയാണ് ഇതിനു
വേണ്ടി
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതനുസരിച്ചുള്ള
പദ്ധതികള്‍ക്ക് രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്?
1357
ഭക്ഷ്യ-പൊതുഭരണ
വകുപ്പിന് കീഴില്‍ മിഷന്
676-ല്‍ ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ-പൊതുഭരണ
വകുപ്പിന് കീഴില്‍
മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍ ഏതെല്ലാമാണ്
; ഇവ ഓരോന്നിനും എന്ത്
തുക വീതം
നീക്കിവച്ചിട്ടുണ്ട് ;
ബജറ്റ് വിഹിതത്തിന്
പുറമേയാണോ ഇത് ;
(ബി)
എല്ലാ
പദ്ധതികളുടെയും
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
പണി പൂര്‍ത്തിയാക്കിയ
ഏതെങ്കിലും
പദ്ധതിയുണ്ടോ ; ഇതുവരെ
പണി
ആരംഭിച്ചിട്ടില്ലാത്ത
പദ്ധതികള്‍ ഏതെല്ലാം ?
1358
വിലവിവര
പട്ടിക
പ്രദര്‍ശിപ്പിക്കുന്നതിന്
നടപടി
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
കച്ചവട സ്ഥാപനങ്ങള്‍
വില വിവരപട്ടിക,
സ്റ്റോക്ക് വിവരപട്ടിക
എന്നിവ കൃത്യമായി
പ്രദര്‍ശിപ്പിക്കണമെന്ന്
നിയമമുണ്ടോ;
(ബി)
എങ്കില്‍
ആയവ
പ്രദര്‍ശിപ്പിക്കാത്തതിന്റെ
പേരില്‍ എത്ര
സ്ഥാപനങ്ങള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
പ്രദര്‍ശിപ്പിച്ചിട്ടുള്ള
വില അമിത
നിരക്കിലുള്ളതാണോ എന്നു
പരിശോധിക്കാന്‍ എന്തു
സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കച്ചവടസ്ഥാപനങ്ങള്‍
കൃത്യമായ
വിലവിവരപ്പട്ടിക
പ്രദര്‍ശിപ്പിക്കുന്നതിന്
ആവശ്യമായ അടിയന്തിര
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1359
പുതുതായി
ഗ്യാസ് കണക്ഷനോടൊപ്പം ഗ്യാസ്
സ്റ്റൗ
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
ഗ്യാസ് കണക്ഷന്
ലഭിക്കുന്നവര്‍ക്ക്
ഗ്യാസ് സിലിണ്ടര്‍
വിതരണം ചെയുമ്പാേള്
ഏജന്‍സികളില്‍നിന്നു
മാത്രം ഗ്യാസ് സ്റ്റൗ
വാങ്ങണമെന്ന
വ്യവസ്ഥയുണ്ടാേ;
(ബി)
ഇല്ലെങ്കില്‍
ഏജന്‍സികളില്‍നിന്നും
ഗ്യാസ് സ്റ്റൗ
വാങ്ങാത്ത
ഉപേഭാക്താക്കള്‍ക്ക്
സിലിണ്ടര്‍ വിതരണം
ചെയ്യുന്നതിന്
ഏജന്‍സികള്‍ വെെമുഖ്യം
കാണിക്കുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
ഉപഭാേക്താക്കള്ക്കുണ്ടാകുന്ന
ഇത്തരം
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമാേ?
1360
ഉപഭോക്തൃ
ഫോറങ്ങള്‍
ശ്രീ.എം.എ.
വാഹീദ്
,,
റ്റി.എന്‍. പ്രതാപന്
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപഭോക്തൃ ഫോറങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
; വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
ഫോറത്തിന്റെ
പ്രവര്‍ത്തനം വഴി
കെെവരിക്കാനുദ്ദേശിച്ചിട്ടുള്ളത്
; വിശദാംശങ്ങള്‍
നല്‍കാമോ ;
(സി)
ഉപഭോക്തൃ
ഫോറങ്ങള്‍
പുന:സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടാേ
; വിശദമാക്കുമോ ;
(ഡി)
ഇത്തരം
ഫോറങ്ങള്‍
പ്രാദേശികമായി
പുന:സംഘടിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ ;
വിശദാംശങ്ങള്‍
നല്‍കുമോ ?
1361
സ്കൂളുകളിലെ
ഉപഭോക്തൃ സംരക്ഷണ ക്ലബുകള്‍
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പാലോട് രവി
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
സ്കൂളുകളില്‍ ഉപഭോക്തൃ
സംരക്ഷണ ക്ലബുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
എന്തെല്ലാം
ഉപഭോക്തൃ സംരക്ഷണ
പ്രവര്‍ത്തനങ്ങളാണ്
ക്ലബുകള്‍ വഴി
നടത്തിവരുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
നേരിട്ട് വിപണിയിലെ
വിലനിലവാരവും
പ്രവര്‍ത്തനവും
മനസ്സിലാക്കുന്നതിനും
ഉപഭോക്തൃ അവകാശങ്ങള്‍
തിരിച്ചറിയുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
ക്ലബുകളുടെ
പ്രവര്‍ത്തനത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
; വിശദമാക്കുമോ ;
(ഡി)
ക്ലബിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെല്ലാം ധനസഹായമാണ്
നല്കി വരുന്നത് ;
വിശദാംശങ്ങള്‍
നല്‍കുമോ ?
1362
സബ്
രജിസ്ട്രാര്‍ ഓഫീസുകളിൽ
ഫ്രണ്ട് ഓഫീസ് സംവിധാനം
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സബ്
രജിസ്ട്രാര്‍
ഓഫീസുകളിലെ സേവനം സമയ
ബന്ധിതമായി
ലഭിക്കുന്നതിനും അഴിമതി
അവസാനിപ്പിക്കുന്നതിനുമായി
കേരളത്തിലെ എല്ലാ സബ്
രജിസ്ട്രാര്‍
ഓഫീസുകളിലും ഫ്രണ്ട്
ഓഫീസ് സംവിധാനം
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
1363
മോങ്ങം
സബ് രജിസ്ട്രാര്‍ ഓഫീസ് പരിധി
പുനര്‍നിര്‍ണ്ണയം
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മോങ്ങം സബ്
രജിസ്ട്രാര്‍ ഓഫീസ്
പരിധി പുനര്‍
നിര്‍ണ്ണയിക്കണമെന്നും
2 കിലോമീറ്റര്‍
ചുറ്റളവിലുള്ള
പുല്‍പ്പറ്റ
പഞ്ചായത്തിലെ
ചെറുപൂത്തൂര്
ഉള്‍പ്പെടെയുള്ള
പ്രദേശങ്ങള്‍ അതില്‍
ഉള്‍പ്പെടുത്തണമെന്നും
ആവശ്യപ്പെട്ട് നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇക്കാര്യത്തിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ ?
1364
എടവണ്ണ
സബ് രജിസ്ട്രാര്‍ ഓഫീസ്
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷത്തെ ബഡ്ജറ്റ്
പ്രസംഗത്തില്‍ ഏറനാട്
മണ്ഡലത്തിലെ
എടവണ്ണയില്‍
സ്ഥാപിക്കുമെന്ന്
പ്രഖ്യാപിച്ച സബ്
രജിസ്ട്രാര്‍ ഓഫീസിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഓഫീസിന്റെ പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
എങ്കില്‍ ആയത്
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തടസ്സങ്ങള്‍ എല്ലാം
പരിഹരിച്ച് എപ്പോള്‍
സബ് രജിസ്ട്രാര്‍
ഓഫീസിന്റെ പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
1365
ഭൂമിയുടെ
ന്യായവില ഉയര്‍ത്തിയത്
മൂലമുള്ള ബുദ്ധിമുട്ട്
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
വര്‍ഷത്തില്‍ ഭൂമി
രജിസ്ട്രേഷനുമായി
ബന്ധപ്പെട്ട്
സ്റ്റാമ്പ് ഡ്യൂട്ടി
ഇനത്തിലും
രജിസ്ട്രേഷന് ഫീസ്
ഇനത്തിലും ലഭിച്ച
വരുമാനം എത്രയാണ്;
(ബി)
ഭൂമിയുടെ
ന്യായവില 50%
ഉയര്‍ത്തിയതിനാല്‍
സ്റ്റാമ്പ് ഡ്യൂട്ടി
ഇനത്തില്‍ എത്ര അധിക
വരുമാനമുണ്ടാകും
എന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
ഭൂമിയുടെ
ന്യായവില 50%
ഉയര്‍ത്തിയത്, 10
സെന്റും അതിനു താഴെയും
ഭൂമി വാങ്ങി ഗ്രാമീണ
മേഖലയില്‍ വീടു
വയ്ക്കാന്‍
ആഗ്രഹിക്കുന്ന
സാധാരണക്കാരായ ജനങ്ങളെ
പ്രതികൂലമായി
ബാധിക്കുമെന്ന ആശങ്ക
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സാധാരണക്കാരുടെ
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
1366
ഭൂമിയുടെ
ന്യായവില വര്‍ദ്ധന വഴി
ഖജനാവിലേക്ക് വരുന്ന
അധികവരുമാന ം
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവില വര്ദ്ധനവഴി
ഖജനാവിലേക്ക് വരുന്ന
അധികവരുമാനം എത്രയാണ്;
(ബി)
കുടുംബങ്ങള്‍
തമ്മിലുള്ള ഭൂമി
കൈമാറ്റത്തിനും
ഭാഗപത്രത്തിനും
ഉണ്ടായിട്ടുള്ള നികുതി
വര്‍ദ്ധന മൂലമുള്ള
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അത്
പുനഃപരിശോധിക്കുവാനും
കുറവ് വരുത്താനും
തയ്യാറാകുമോയെന്ന്
വിശദമാക്കുമോ?
1367
കുറ്റ്യാടി
സബ്ബ് രജിസ്ട്രാര്‍ ഓഫീസ്
പരിഷ്കരണ പ്രവൃത്തി
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പിന്
വിട്ടുനല്‍കിയ
കുറ്റ്യാടിയിലെ പഴയ
സബ്ബ് രജിസ്ട്രാര്‍
ഓഫീസിന്റെ
ചുറ്റുപാടുകള്‍
പരിഷ്കരണ പ്രവൃത്തി
നടത്തുന്നതിന് ആസ്തി
വികസന ഫണ്ടില്‍ നിന്നും
നല്കിയ തുകയ്ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റും,
വിശദമായ പ്രൊജക്ട്
റിപ്പോര്‍ട്ടും
തയ്യാറാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
1368
കുടുംബാംഗങ്ങള്‍
തമ്മിലുള്ള ഭാഗപത്ര ഫീസ്
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബാംഗങ്ങള്‍
തമ്മിലുള്ള ഭാഗപത്രം,
രജിസ്ട്രേഷന് ഇവയുടെ
ഫീസ് ഉയര്‍ത്തി
സര്‍ക്കാര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് ഈടാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
ഒരു ഏക്കര്‍ വരെയുള്ള
ഭാഗപത്രത്തിനും മറ്റും
പഴയ രീതി തന്നെ
നിലനിര്‍ത്തുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1369
രജിസ്ട്രേഷന്
വകുപ്പിന് മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ പദ്ധതികള്‍
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പിന് കീഴില്‍
മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ഏതെല്ലാമാണ്; ഇവ
ഓരോന്നിനും എന്തു തുക
നീക്കിവെച്ചിട്ടുണ്ട്;
ബജറ്റ് വിഹിതത്തിന്
പുറമേയാണോ തുക നീക്കി
വെച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
എല്ലാ
പദ്ധതികളുടേയും
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ; പണി
പൂര്‍ത്തീകരിച്ച
ഏതെങ്കിലും
പദ്ധതിയുണ്ടോ; ഇതുവരെ
പണി
ആരംഭിച്ചിട്ടില്ലാത്ത
പദ്ധതികള്‍
ഏതെല്ലാമാണ്?
<<back