THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1131
പതിനാല്
വയസ്സുവരെയുള്ള
കുട്ടികള്‍ക്ക് നിര്‍ബന്ധിത
വിദ്യാഭ്യാസം
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിനാല്
വയസ്സുവരെയുള്ള
കുട്ടികള്‍ക്ക്
നിര്‍ബന്ധിത
വിദ്യാഭ്യാസം ഉറപ്പ്
വരുത്തണമെന്ന ദേശീയ
വിദ്യാഭ്യാസ അവകാശ
നിയമവ്യവസ്ഥ നടപ്പില്‍
വരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കുമോ;
(ബി)
സ്വകാര്യ
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ ഇത്തരം
കുട്ടികളുടെ
പഠനപ്രവേശനത്തിനായി
നടത്തിവരുന്ന
മത്സരപരീക്ഷകള്‍,
സ്കൂള്‍ പ്രവേശനത്തിനു
ഈടാക്കുന്ന തലവരി
തുടങ്ങിയവ
നിയന്ത്രിക്കുന്നതിന്
മതിയായ സാഹചര്യം
സൃഷ്ടിക്കാനുതകുന്ന
പ്രസ്തുത വ്യവസ്ഥ
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
വേണ്ട നിയമനിര്‍മ്മാണ
നടപടി കൈക്കൊളളുമോ?
1132
സ്കൂള്‍
യുവജനോത്സവങ്ങളിലെ പശ്ചാത്തല
സംഗീതവാദനം
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
യുവജനോത്സവങ്ങളില്‍
വിദ്യാര്‍ത്ഥികളുടെ
മത്സരങ്ങള്‍ക്ക്
പശ്ചാത്തല വാദ്യങ്ങള്‍
കുട്ടികള്‍ തന്നെ
കെെകാര്യം ചെയ്യണമെന്ന്
തീരുമാനിച്ചിട്ടുണ്ടോ
; ഇത്
എന്തുകൊണ്ടാണെന്നു
വ്യക്തമാക്കുമോ ;
(ബി)
സ്കൂളുകളില്‍
പശ്ചാത്തല
വാദ്യോപകരണങ്ങള്‍
കെെകാര്യം
ചെയ്യുന്നതിന്
കുട്ടികളെ കിട്ടാതെ
വരുമ്പോള്‍
കലാപരിപാടികള്‍
അവതരിപ്പിക്കുവാന്‍
കഴിവുള്ള
കുട്ടികള്‍ക്ക്
മത്സരിക്കുവാന്‍
കഴിയാതെ വരുന്നതും അഥവാ
മത്സരിച്ചാല്‍
വാദ്യോപകരണങ്ങള്‍
ഇല്ലാത്തതിനാല്‍
പോയിന്റുകള്‍
നഷ്ടമാകുന്നതും
പോരായ്മയാണെന്ന കാര്യം
ബോധ്യപെട്ടിട്ടുണ്ടോ
;
(സി)
വാദ്യോപകരണങ്ങള്‍
വായിക്കാന്‍ സ്കൂളില്‍
കുട്ടികള്‍ ഇല്ലാതെ
വന്നാല്‍ റിക്കോര്‍ഡ്
ചെയ്ത പശ്ചാത്തല
വാദ്യത്തിന്റെ
സഹായത്തോടെ കഥാപ്രസംഗം
പോലുള്ള കലാരൂപങ്ങള്‍
അവതരിപ്പിക്കാന്‍
അനുവാദം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ ?
1133
അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാമിന് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
തൊഴില്‍ നൈപുണ്യം
നല്‍കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
ഏതെല്ലാം
വിഭാഗത്തിലുള്ള
വിദ്യാര്‍ത്ഥികള്‍ക്കാണ്
ഇതിന്റെ പ്രയോജനം
ലഭിക്കുന്നതെന്നു
വിശദമാക്കുമോ ?
1134
പുതുതായി
അനുവദിച്ച പ്ലസ് ടൂ
സ്കൂളുകള്‍
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പുതിയ പ്ലസ് ടൂ
സ്കൂളുകള്‍ അനുവദിച്ചു
; ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ ;
(ബി)
സര്‍ക്കാര്‍
മേഖലയില്‍ പുതുതായി
എത്ര പ്ലസ് ടൂ
സ്കൂളുകളാണ്
അനുവദിച്ചത് ;
ജില്ലതിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ ;
(സി)
എയിഡഡ്
മേഖലയില്‍ പുതുതായി
എത്ര പ്ലസ് ടൂ
സ്കൂളുകളാണ്
അനുവദിച്ചത് ; ഓരോ
സ്കൂളിന്റെയും
മാനേജ്മെന്റിന്റെ
വിലാസവും
ജില്ലതിരിച്ചുള്ള
കണക്കുകളും
ലഭ്യമാക്കുമോ ;
(ഡി)
സര്‍ക്കാര്‍
മേഖലയില്‍ അനുവദിച്ച
പ്ലസ് ടൂ സ്കൂളുകളില്‍
വിവിധ വിഭാഗങ്ങളിലായി
ആകെ എത്ര തസ്തികകള്‍
അനുവദിച്ചു ;
(ഇ)
എയിഡഡ്
മേഖലയില്‍ അനുവദിച്ച
പ്ലസ് ടൂ സ്കൂളുകളില്‍
വിവിധ വിഭാഗങ്ങളിലായി
ആകെ എത്ര തസ്തികകള്‍
അനുവദിച്ചു ;
(എഫ്)
പുതുതായി
അനുവദിച്ച
തസ്തികകള്‍ക്ക് ശമ്പളം
നല്‍കുന്നതിന്
പ്രതിവര്‍ഷം എത്ര തുക
ചെലവു
പ്രതീക്ഷിക്കുന്നുെവന്ന്
വ്യക്തമാക്കുമോ ?
1135
പുതുതായി
അനുവദിച്ച പ്ലസ് ടൂ
സ്കൂളുകളും ബാച്ചുകളും
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി പ്ലസ് ടൂ
സ്കൂളുകളും ബാച്ചുകളും
അനുവദിച്ചത് ശാസ്ത്രീയ
പഠനത്തിന്െറയടിസ്ഥാനത്തിലാണോ;
എങ്കില്‍ പഠനം
നടത്തിയത് എപ്രകാരം ;
വിശദവിവരം
ലഭ്യമാക്കുമോ ;
(ബി)
പുതുതായി
അനുവദിച്ച പ്ലസ് ടൂ
സ്കൂളുകളിലും
ബാച്ചുകളിലും മൊത്തം
എത്ര
അധ്യാപക/അനദ്ധ്യാപക
തസ്തികകള്‍ സൃഷ്ടിച്ചു
; പുതുതായി
നിയമിക്കേണ്ടതായി
വരുന്ന അധ്യാപകര്‍ എത്ര
;
(സി)
ഇതു
മൂലം
സര്‍ക്കാരിനുണ്ടാകുന്ന
അധിക ബാധ്യത
എത്രയായിരിക്കുമെന്നു
കണക്കാക്കിയിട്ടുണ്ടോ
; വിശദമാക്കാമോ ;
(ഡി)
സംസ്ഥാനത്ത്
ഒന്നാംക്ലാസ് മുതല്‍
പത്താക്ലാസ് വരെ
പഠിക്കുന്ന കുട്ടികളുടെ
എണ്ണത്തിന്റെ
അടിസ്ഥാനത്തില്‍,
ഭാവിയില്‍ പ്ലസ് ടൂ
സ്കൂളുകളില്‍
വിദ്യാര്‍ത്ഥികളെ
കിട്ടാത്ത അവസ്ഥ
സംജാതമാകുമെന്ന കാര്യം
സര്‍ക്കാര്‍
പരിഗണിച്ചിട്ടുണ്ടോ ?
1136
സംരക്ഷിത
അധ്യാപകര്‍
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ആകെ എത്ര സംരക്ഷിത
അധ്യാപകര്‍ നിലവിലുണ്ട്
എന്ന് വ്യക്തമാക്കാമോ;
ഇവരുടെ ജില്ല
തിരിച്ചുള്ള കണക്കും
വര്‍ഷവും
വ്യക്തമാക്കാമോ?
1137
1138
കോതമംഗലം,
മാമലക്കണ്ട ഗവണ്മെന്റ് യു .പി
സ്കൂളുകളില്‍ സ്ഥിരം
അദ്ധ്യാപകരെ നിയമിക്കുന്നതിന്
നടപടി
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം,
മാമലക്കണ്ട ഗവണ്മെന്റ്
യു .പി സ്കൂളിനെ
ഹൈസ്കൂളായി അപ്ഗ്രേഡ്
ചെയ്ത സാഹചര്യത്തില്‍
ഇവിടെ സ്ഥിരം
അദ്ധ്യാപകരെ
നിയമിക്കുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ആദിവാസികളും
പിന്നോക്ക ജന
വിഭാഗങ്ങളും
അധിവസിക്കുന്ന ഈ
മേഖലയുടെ പ്രത്യേകത
പരിഗണിച്ച് ഇവിടെ
സ്ഥിരം അദ്ധ്യാപകരെ
അടിയന്തിരമായി
നിയമിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
സ്ഥിരാദ്ധ്യാപകര്‍
വരുന്നത് വരെ അദ്ധ്യയനം
നടത്താന്‍ താല്‍ക്കാലിക
അദ്ധ്യാപകരെ
നിയമിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
1139
മുന്നിയൂ൪
ഹയ൪ സെക്കന്ററി സ്കൂള്‍
അദ്ധ്യാപകനായിരുന്ന ശ്രീ
കെ.കെ. അനീഷ്
ആത്മഹത്യചെയ്യാനുണ്ടായ
കാരണങ്ങള്‍
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മുന്നിയൂ൪
ഹയ൪ സെക്കന്ററി സ്കൂള്‍
സാമൂഹ്യശാസ്ത്ര
അദ്ധ്യാപകനായിരുന്ന
ശ്രീ കെ.കെ. അനീഷ്
ആത്മഹത്യചെയ്യാനുണ്ടായ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
അദ്ധ്യാപകനെ
സ്കൂളില്‍ നിന്ന്
പിരിച്ചുവിട്ടതും
തുട൪ന്നു സ്കൂള്‍
മാനേജരുടെ പീഠനവുമാണ്
ആത്മഹത്യയിലേക്ക്
നയിച്ചത് എന്ന് പരാതി
ലഭിച്ചിട്ടുണ്ടോ;
ഇതിന്മേല് അന്വേഷണം
നടത്തുകയുണ്ടായോ;
(സി)
അദ്ധ്യാപകനെ
ആദ്യം സസ്പെന്റ്
ചെയ്യുകയും പിന്നീട്
പുറത്താക്കുകയും ചെയ്ത
മാനേജരുടെ നടപടിക്ക്
ജില്ലാ വിദ്യാഭ്യാസ
ഉപഡയറക്ട൪ അംഗീകാരം
നല്‍കിയത് സംബന്ധിച്ച്
അദ്ധ്യാപക൯ സമ൪പ്പിച്ച
അപ്പീല്‍
പരിശോധിക്കുകയുണ്ടായോ;
ഇതിന്മേല് എന്ത് തുട൪
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
അദ്ധ്യാപകനെതിരെ
നടപടി എടുക്കന്നതിന്
ആധാരമായ പരാതിയും
വൂണ്ട്
സ൪ട്ടിഫിക്കറ്റും
വ്യാജമാണെന്ന ആക്ഷേപം
സംബന്ധിച്ച് സ൪ക്കാ൪
തലത്തില്‍
അന്വേഷണത്തിന്
തയ്യാറാകുമോ;
(ഇ)
അദ്ധ്യാപക൪ക്കുമേല്
അച്ചടക്ക
നടപടിയെടുക്കാനുളള
മാനേജരുടെ അധികാരം
ദുരുപയോഗം ചെയ്യുന്നതും
അതിന് വിദ്യാഭ്യാസ
വകുപ്പ് മേലധികാരികള്‍
വേണ്ടത്ര പരിശോധന
നടത്താതെ അംഗീകാരം
നല്‍കുന്നതും
സംബന്ധിച്ച് നിലപാട്
എന്താണെന്ന്
വിശദമാക്കുമോ?
1140
സ്ക്കൂള്
യൂണിഫോം വിതരണ പദ്ധതി
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികള്‍ക്ക്
സൗജന്യമായി യൂണിഫോം
വിതരണം ചെയ്യുന്ന
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
യൂണിഫോം
വിതരണത്തിന് കാലതാമസം
നേരിടാനുണ്ടായ കാരണം
വിശദമാക്കുമോ?
1141
രാഷ്ട്രീയ
മാധ്യമിക്ക് ശിക്ഷാ അഭിയാന്
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാഷ്ട്രീയ
മാധ്യമിക്ക് ശിക്ഷാ
അഭിയാന്(RMSA) പദ്ധതി
പ്രകാരം കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
സ്ക്കൂളുകള്‍
അനുവദിച്ചിട്ടുണ്ട്;
എത്രയെണ്ണം
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം കേന്ദ്ര
സര്‍ക്കാര്‍ ഓരോ
സ്ക്കൂളിലും എത്ര
അധ്യാപക-അധ്യാപകേതര
തസ്തികകളാണ്
അനുവദിച്ചിട്ടുള്ളത്;
(സി)
ഈ
അനുവദിച്ച തസ്തികകള്‍
ഭൂരിഭാഗം
സ്ക്കൂളുകളിലും
അപര്യാപ്തമാണെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കുട്ടികളുടെ
എണ്ണത്തിനനുസരിച്ച് ഈ
പദ്ധതിയുടെ കീഴില്‍
തുടങ്ങിയിട്ടുള്ള
സ്ക്കൂളുകളില്‍ അധിക
ഡിവിഷനുകളും
അതനുസരിച്ചുള്ള
തസ്തികകളും
അനുവദിക്കുന്നതിനുള്ള
എന്തെങ്കിലും നടപടി
നാളിതുവരെയായി വകുപ്പ്
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
പിന്നോക്ക
മേഖലകളില്‍
അനുവദിക്കപ്പെട്ട ഈ
സ്ക്കൂളുകളിലെ
കുട്ടികള്‍ക്ക് മറ്റ്
സര്‍ക്കാര്‍
സ്ക്കൂളുകളിലെ
കുട്ടികളെപ്പോലെ
പഠിക്കുന്നതിന് അവസരം
ഉണ്ടാക്കുന്ന വിഷയം
പരിഗണിക്കുമോ?
1142
ചാലക്കുടി
മണ്ഡലത്തിലെ സര്‍ക്കാര്‍
ഹൈസ്ക്കൂളുകളിലെ അടിസ്ഥാന
സൗകര്യങ്ങൾ
വർദ്ധിപ്പിക്കുന്നതിനു നടപടി
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
സര്‍ക്കാര്‍
ഹൈസ്കൂളുകളിലെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഗവണ്മെന്റ്
ഹൈസ്ക്കൂൾ,
വി.ആര്.പുരം,
ഗവണ്മെന്റ് ഹൈസ്ക്കൂൾ
ഫോര്‍ ഗേള്‍സ്, ഈസ്റ്റ്
ചാലക്കുടി, ഗവണ്മെന്റ്
ഹൈസ്ക്കൂൾ ഫോര്‍ ബോയ്സ്
തുടങ്ങിയ
സ്ക്കൂളുകൾക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
1143
ഹൈസ്കൂള്‍,
പ്ലസ് ടു തലം വരെയുള്ള
വിദ്യാഭ്യാസ സൗകര്യങ്ങള്‍
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-ലെ
സെന്‍സസ്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഹൈസ്കൂള്‍, പ്ലസ് ടു
തലം വരെയുള്ള
വിദ്യാഭ്യാസ
സൗകര്യങ്ങള്‍
എന്തുമാത്രമായിരിക്കണമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദമാക്കാമോ;
(സി)
ഇനിയുള്ള
വര്‍ഷങ്ങളില്‍ പ്ലസ് ടു
സ്കൂളുകളുടെയും
കോളേജുകളുടെയും എണ്ണം
എത്രയായിരിക്കണമെന്ന്
കണക്കാക്കപ്പെട്ടിട്ടുണ്ടോ;
ഇതിനായി ഏതെങ്കിലും
ശാസ്ത്രീയപഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
2016-ല്‍
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയില്‍ പ്ലസ്
ടു/ഡിഗ്രി കോഴ്സുകളുടെ
എണ്ണം
എത്രയായിരിക്കണമെന്നും
ഓരോ മേഖലയിലും എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
പഠിക്കാനുള്ള
സൗകര്യങ്ങളും
സീറ്റുകളും
ഉണ്ടായിരിക്കണമെന്നും
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
1144
പ്രെെവറ്റ്
എയ്ഡഡ് എഡ്യൂക്കേഷന്‍
ഇന്‍സ്റ്റിറ്റ്യൂഷനുകള്‍
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ പ്രെെവറ്റ്
എയ്ഡഡ് എഡ്യൂക്കേഷന്‍
സെക്ടറിലെ
എഡ്യൂക്കേഷന്‍
ഇന്‍സ്റ്റിറ്റ്യൂഷനുകള്‍
വിവിധ
ക്യാറ്റിഗറികളില് എത്ര
വീതമായിരുന്നു;
ഇപ്പോള്‍ അവ ഓരോന്നും
എത്ര വിതമാണ്;
(ബി)
സംസ്ഥാനത്ത്
ഇപ്പോള്‍ ഉള്ള മൊത്തം
വിദ്യാഭ്യാസ
സ്ഥാപനങ്ങളുെട എത്ര
ശതമാനമാണ് പ്രെെവറ്റ്
എയ്ഡഡ് മേഖലയിൽ ;
(സി)
2013-14-ല്‍
വിദ്യാഭ്യാസ മേഖലയ്ക്ക്
ചെലവഴിച്ച മൊത്തം
തുകയുടെ എത്ര ശതമാനം
പ്രെെവറ്റ് എയ്ഡഡ്
മേഖലയ്ക്ക്
ചെലവഴിക്കുകയുണ്ടായി?
1145
ഡിജിറ്റല്‍
പാഠപുസ്തകം പദ്ധതി
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
അദ്ധ്യയന വര്‍ഷം മുതല്‍
ഡിജിറ്റല്‍ പാഠപുസ്തകം
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;
ഇതിനായി ഏതെല്ലാം
സ്കൂളുകളില്‍
മള്‍ട്ടിമീഡിയ ക്ലാസ്
മുറികളും വൈഫൈ
സംവിധാനങ്ങളും
സജ്ജീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വൈദ്യുതി
ഉള്‍പ്പെടെയുള്ള
അടിസാഥാന സൌകര്യങ്ങള്‍
സജ്ജമാക്കാതെ,
ഡിജിറ്റല്‍ പാഠപുസ്തകം
തയ്യാറാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പാഠപുസ്തകങ്ങള്‍
ഇടയ്ക്കിടയ്ക്ക്
പുതുക്കുന്ന
സാഹചര്യങ്ങള്‍കൂടി
നിലനില്‍ക്കുന്നതിനാല്‍,
മേല്‍ പദ്ധതി
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന
സ്കൂളുകളിലെ അടിസ്ഥാന
സൗകര്യവും,
പഠിപ്പിക്കാന്‍
യോഗ്യരായ അദ്ധ്യാപകരും,
ടാബ്ലറ്റുകളും
ഡിജിറ്റല്‍
പാഠപുസ്തകങ്ങളും ഒരു
പാക്കേജായി
നടപ്പിലാക്കാന്‍
തയ്യാറാകുമോ;
(ഡി)
ഡിജിറ്റല്‍
പാഠപുസ്തക പദ്ധതി
ശാസ്ത്രീയമായും
സമയബന്ധിതമായും
നടപ്പിലാക്കാന്‍
തയ്യാറാകുമോ?
1146
മാവേലിക്കര
മണ്ഡലത്തിലെ സ്കൂൾ
കെട്ടിടങ്ങളുടെ ശോച്യാവസ്ഥ
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ തഴക്കര
ഇറവങ്കര ഗവണ്മെന്റ്
എച്ച്.എച്ച്.എസ്,
കുന്നം ഗവണ്മെന്റ്
എച്ച്.എച്ച്.എസ് എന്നീ
സ്കൂളുകളിലെ
കെട്ടിടങ്ങള്‍ അതീവ
ശോചനീയാവസ്ഥയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സ്കൂളുകള്‍ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;ആവശ്യമായ
തുക
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
മാവേലിക്കര
മണ്ഡലത്തില്‍
ഗവണ്െന്റ് എസ്.വി.
എച്ച്.എച്ച്.എസ്. ന്
ലാബിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
കെട്ടിടമില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ടി
സ്കൂളിന് കെട്ടിട
നിര്‍മ്മാണത്തിന് തുക
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
എ.എസ്.എ.പി
പദ്ധതി മാവേലിക്കര
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളില്‍
ആരംഭിച്ചു?
1147
അമ്പലപ്പുഴ
മണ്ഡലത്തിലെ ആദായകരമല്ലാത്ത
സ്കൂളുകള്‍
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
നിയോജക മണ്ഡലത്തില്‍
ആദായകരമല്ലാത്ത എത്ര
സ്കൂളുകള്‍ ഉണ്ട്;
(ബി)
എല്‍.
പി., യു. പി., എച്ച്.
എസ്. വിഭാഗങ്ങൾ
തിരിച്ച്, പ്രസ്തുത
സ്കൂളുകൾ
ഏതൊക്കെയാണെന്ന വിവരം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
സ്കൂളുകള്‍
അടച്ചുപൂട്ടാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
1148
സ്കൂളുകളിലെ
ശുചിമുറികളുടെ നിലവാരം
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളുടെ
ശുചിമുറികള്‍
(ടോയ്ലെറ്റ്)
നവീകരിക്കുവാനും, അവിടെ
അടിസ്ഥാന സൗകര്യങ്ങൾ
മെച്ചപ്പെടുത്തുവാനും,
ആവശ്യത്തിന്
ഇല്ലാത്തിടത്ത്
നിര്‍മ്മിക്കുന്നതിനും
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച
എന്തെങ്കിലും പ്രാഥമിക
രേഖകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ശുചിമുറികളുടെ
നിലവാരം സംബന്ധിച്ച
എന്തെങ്കിലും
കണക്കുകള്‍
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ഇത്
സംബന്ധിച്ച് തദ്ദേശ
സ്ഥാപനങ്ങളുമായി
ചേര്‍ന്ന്
പദ്ധതികളാവിഷ്കരിക്കുമോ?
1149
സംസ്ഥാനത്തെ
ഹയ൪ സെക്കന്ററി സ്കൂളുകള്‍
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര ഹയ൪
സെക്കന്ററി സ്കൂളുകള്‍
ഉണ്ട്; അവയില്‍ സ൪ക്കാ൪
മേഖലയിലും എയിഡഡ്
മേഖലയിലുമായി എത്രവീതം
സ്കൂളുകളാണ് ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സ൪ക്കാ൪
മേഖലയിലെ ഹയ൪സെക്കന്ററി
സ്കൂളുകളിലെല്ലാം കൂടി
അനുവദിക്കപ്പെട്ട
തസ്തികകള്‍ എത്രയെന്നും
എയിഡഡ് മേഖലയിലെ ഹയ൪
സെക്കന്ററി
സ്കൂളുകളിലെല്ലാം കൂടി
അനുവദിക്കപ്പെട്ട
തസ്തികകള്‍ എത്രയെന്നും
ഇനം തിരിച്ചു
വ്യക്തമാക്കാമോ ;
(സി)
സ൪ക്കാ൪
ഹയ൪ സെക്കന്ററി
സ്കൂളുകളിലെ അദ്ധ്യാപക
തസ്തികകളിലേക്കും,
എയിഡഡ് മേഖലയിലെ ഹയ൪
സെക്കന്ററി സ്കൂളുകളിലെ
അദ്ധ്യാപക
തസ്തികകളിലേക്കും
അദ്ധ്യാപക ബാങ്കില്‍
നിന്നും യോഗ്യതയുളളവരെ
കണ്ടെത്തി
നിയമിക്കുകയുണ്ടായോ;എങ്കില്‍
അപ്രകാരം
നിയമിക്കപ്പെട്ടവ൪
സ൪ക്കാ൪ മേഖലയില്‍
എത്രയെന്നും എയിഡഡ്
മേഖലയില്‍ എത്രയെന്നും
വിശദമാക്കാമോ?
1150
സംസ്ഥാനത്തെ
ഹയര്‍ സെക്കന്ററി ബാച്ചുകള്‍
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍ സെക്കന്ററി
വിദ്യാഭ്യാസ വകുപ്പില്‍
സര്‍ക്കാര്‍ എയ്ഡഡ്
മേഖലകളില്‍ എത്ര
ബാച്ചുകള്‍
നിലവിലുണ്ട്; പ്രസ്തുത
ബാച്ചുകളില്‍ എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശനം
ലഭിച്ചിട്ടുണ്ട്;
ജില്ലതിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഹയര്‍
സെക്കന്ററി
പ്രവേശനത്തിന് ഓരോ
ജില്ലയിലും എത്ര
കുട്ടികളാണ് അപേക്ഷ
നല്കിയിട്ടുള്ളതെന്നു
വ്യക്തമാക്കാമോ;
(സി)
കണ്ണൂര്‍
ജില്ലയിലെ ഏതൊക്കെ
സ്കൂളുകളിലാണ് +2
ബാച്ചുകള്‍
തുടങ്ങുന്നതിനായി ഹയര്‍
സെക്കന്ററി ഡയറക്ടര്‍
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിരുന്നത്;
സ്കൂളുകളുടെ വിശദാംശം
നല്‍കുമോ; അവയില്‍
ഏതൊക്കെ സ്കൂളുകള്‍ക്ക്
കോടതി മുഖേന ബാച്ചുകള്‍
അനുവദിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ;
(ഡി)
കണ്ണൂര്‍
ജില്ലയിലെ കടന്നപ്പള്ളി
ഗവ. ഹയര്‍ സെക്കന്ററി
സ്കൂളിലും ചെറുകുന്ന്
ഗവ. ഗേള്‍സ്
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്കൂളിലും
+2 ബാച്ച്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1151
സര്‍ക്കാര്‍
സ്കൂള്‍ അദ്ധ്യാപകരെ സ്വകാര്യ
സ്കൂളുകളിലേയ്ക്ക് മാറ്റി
നിയമനം
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂള്‍ അദ്ധ്യാപകരെ
ഏതെങ്കിലും സ്വകാര്യ
സ്കൂളുകളിലേയ്ക്ക്
മാറ്റി
നിയമിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
പ്രസ്തുത
നിയമനത്തിന് ഉത്തരവ്
നല്കിയ
ഉദ്യോഗസ്ഥനാരാണെന്ന്
അറിയിക്കാമോ;
(സി)
സര്‍ക്കാര്‍
സ്കൂള്‍ അദ്ധ്യാപകരെ
സ്വകാര്യ
സ്കൂളുകളിലേയ്ക്ക്
മാറ്റി
നിയമിക്കുന്നതിന് ചട്ടം
അനുശാസിക്കുന്നുണ്ടോ;
ഏത് ചട്ടപ്രകാരമാണ്
ഇങ്ങനെ സ്ഥലം മാറ്റം
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ചട്ടപ്രകാരമല്ലാതെ
സര്‍ക്കാര്‍ സ്കൂള്‍
അദ്ധ്യാപകരെ സ്വകാര്യ
സ്കൂളുകളിലേയ്ക്ക്
സ്ഥലംമാറ്റം നല്കിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1152
സ്കൂളുകളിലെ
പാഠപുസ്തക വിതരണം
ശ്രീ.പി.തിലോത്തമന്
,,
വി.ശശി
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അദ്ധ്യയന വര്‍ഷം
സ്കൂളുകളില്‍ ഒന്നാം
ടേമിലേക്ക് ആവശ്യമായ
പാഠപുസ്തകങ്ങള്‍
യഥാസമയം വിതരണം
ചെയ്യാന്‍ കഴിയാതെ
വന്നിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഏതെല്ലാം
സ്റ്റാന്റേര്ഡുകളിലെ
എത്ര
വിദ്യാര്‍ത്ഥികള്‍ക്കാണ്
ഒന്നാം ടേമില്‍
പാഠപുസ്തകങ്ങള്‍ വിതരണം
ചെയ്യാന്‍ കഴിയാതെ
വന്നതെന്ന്
വെളിപ്പെടുത്തുമോ ;
ക്ലാസ് തിരിച്ചുളള
കണക്ക് ലഭ്യമാക്കുമോ;
(ബി)
രണ്ടാം
ഘട്ടത്തിലേക്ക്
ആവശ്യമായ
പാഠപുസ്തകങ്ങള്‍
യഥാസമയം
ലഭിച്ചിട്ടില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ എന്തു
നടപടികളെടുത്തു
വരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
ഭാവിയില്‍
പാഠ പുസ്തകങ്ങള്‍
യഥാസമയം ലഭിക്കാത്ത
അവസ്ഥ
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തു നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ?
1153
സ്കൂളുകളിലെ
ഉച്ചഭക്ഷണ പരിപാടി - അടുക്കള
സ്റ്റോർ നിര്‍മ്മാണം
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂളുകളിലെ ഉച്ചഭക്ഷണ
പരിപാടിയുമായി
ബന്ധപ്പെട്ട് അടുക്കള
സ്റ്റോര്‍
നിര്‍മ്മാണത്തിനായുള്ള
സഹായം ലഭിക്കുന്നതിനായി
കേന്ദ്ര സർക്കാരിന്
പ്രൊപ്പോസല്‍
സമര്‍പ്പിക്കുവാൻ
കാലവിളംബം നേരിടാനിടയായ
സാഹചര്യം
എന്തായിരുന്നു;
(ബി)
കേന്ദ്ര
ഗവണ്മെന്റിന്റെ
അടുക്കള സ്റ്റോര്‍
നിര്‍മ്മാണത്തിനായുള്ള
പദ്ധതി നിലവില്‍ വന്നത്
എന്നായിരുന്നു; സംസ്ഥാന
സർക്കാർ പ്രൊപ്പോസല്‍
സമര്‍പ്പിച്ചത്
എന്നായിരുന്നു;
2013-14, 2014-15
സാമ്പത്തിക വര്‍ഷങ്ങളിൽ
ഈ പദ്ധതി മുഖേന എത്ര
തുക സംസ്ഥാനത്തിന്
ലഭിക്കുകയുണ്ടായി;
(സി)
സംസ്ഥാനത്ത്
എത്ര സര്‍ക്കാര്‍
സ്കൂളുകളില്‍ അടുക്കള
സ്റ്റോര്‍
ആവശ്യമായിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
1154
അനാദായകരമായ
സ്കൂളുകള്‍
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനാദായകരമായ സ്കൂളുകള്‍
അടച്ചുപൂട്ടുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ; ഇതിന്
എന്തെങ്കിലും മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
ആദിവാസി
മേഖലകളില്‍ അനാദായകരമായ
എത്ര സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവയിലേതെങ്കിലും
അടച്ചുപൂട്ടിയിട്ടുണ്ടോ;
അടച്ചുപൂട്ടുന്നതിന്
തീരുമാനിച്ചവയുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
പത്തിൽ താഴെ
കുട്ടികള്‍ പഠിക്കുന്ന
എത്ര സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇത്തരം സ്കൂളുകളുടെ
പ്രവര്‍ത്തനം
അവസാനിപ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ?
1155
സര്‍ക്കാര്‍
സ്കൂളുകളിൽ ടോയിലറ്റ് സൗകര്യം
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടോയിലറ്റ്
സൗകര്യമില്ലാത്ത
സര്‍ക്കാര്‍
സ്കൂളുകളിലെല്ലാം
സമയബന്ധിതമായി
ടോയിലറ്റുകള്‍
നിര്‍മ്മിക്കും എന്ന
സര്‍ക്കാര്‍
നിലപാടിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
ഇതിനായി ഫണ്ട്
അനുവദിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
കോങ്ങാട്
മണ്ഡലത്തില്‍ ഇപ്രകാരം
എത്ര സ്കൂളുകള്‍
ലിസ്റ്റ്
ചെയ്യപ്പെട്ടിട്ടുണ്ട്
; പ്രസ്തുത സ്കൂളുകളുടെ
വിശദവിവരങ്ങൾ നല്‍കുമോ?
1156
ബുദ്ധിപരമായ
വെല്ലുവിളി നേരിടുന്ന
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസം
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബുദ്ധിപരമായ
വെല്ലുവിളി നേരിടുന്ന
കുട്ടികളെ വിദ്യാഭ്യാസം
ചെയ്യിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
സംസ്ഥാനത്ത്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
വിദ്യാര്‍ത്ഥികളെ
വിദ്യാഭ്യാസം
ചെയ്യിക്കുന്നതിന്
പ്രത്യേകമായി അധ്യാപകരെ
നിയമിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
അവരുടെ വിദ്യാഭ്യാസ
യോഗ്യത, സേവന വേതന
വ്യവസ്ഥകള്‍ എന്നിവ
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
അധ്യാപകര്‍ക്ക് സ്ഥിര
നിയമനം നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
വിശദാംശം ലഭ്യമാക്കുമോ
?
1157
കുട്ടികളുടെ
എണ്ണത്തില്‍ കൃത്രിമം
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടികളുടെ
എണ്ണത്തില്‍ കൃത്രിമം
കാണിച്ച എത്ര എയ്ഡഡ്
സ്കൂളുകള്‍
സംസ്ഥാനത്തുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
ഇതുവഴി
എത്ര അദ്ധ്യാപക തസ്തിക
സൃഷ്ടിച്ച് ഇതുവരെ
നിയമനം
നടത്തിയിട്ടുണ്ട്;
(സി)
ഇങ്ങനെ
നിയമനം നേടിയ
അദ്ധ്യാപകരില്‍ എത്ര
പേര് ഇപ്പോള്‍
സര്‍വ്വീസിലുണ്ട്;
(ഡി)
ഇവര്‍ക്ക്
ഇതുവരെ എത്ര തുക ശമ്പള
ഇനത്തിലും മറ്റുമായി
നല്‍കിയിട്ടുണ്ട്;
(ഇ)
ഇതിന്
ഉത്തരവാദികള്‍ ആരെന്നും
ഇവര്‍ക്കെതിരെ നടപടി
എടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും വ്യക്തമാക്കുമോ;
(എഫ്)
കുട്ടികളുടെ
എണ്ണത്തില്‍ കൃത്രിമം
കാണിച്ചത് എങ്ങിനെയാണ്
കണ്ടുപിടിക്കപ്പെട്ടത്;
(ജി)
കൃത്രിമം
കാണിക്കാന്‍ സ്കൂള്‍
അധികൃതര്‍ക്ക് കഴിഞ്ഞത്
എന്തുകൊണ്ടാണ്; ഇതു
സംബന്ധിച്ച്
പരിശോധനകള്‍
നടത്താറുണ്ടോ;
വിശദമാക്കുമോ?
1158
1159
വിദ്യാഭ്യാസ
ഡയറക്ടര്‍മാരുടെ നിയമനം
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനു ശേഷം
ആരെയൊക്കെയാണ്
വിദ്യാഭ്യാസ
ഡയറക്ടര്‍മാരായി
നിയമിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കാമോ;
(ബി)
അപ്രകാരം
നിയമിക്കപ്പെട്ടവർ
ഏതൊക്കെ കാലയളവില്‍
ഡയറക്ടർമാരായി ജോലി
ചെയ്തിട്ടുണ്ട് എന്ന്
വേർതിരിച്ച്
വിശദമാക്കാമോ;
(സി)
ഡയറക്ടറായി
നിയമനം ലഭിക്കുന്ന
ഐ.എ.എസ്. ഓഫീസര്‍മാര്‍
ചെറിയ കാലയളവില്‍ തന്നെ
ഒന്നുകില്‍ ലീവ്
എടുത്തോ അല്ലെങ്കില്‍
സ്ഥലം മാറിയോ
പോകുന്നതിന് എന്താണ്
കാരണം എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിന്റെ വിശദാംശം
വെളിപ്പെടുത്താമോ?
1160
സ്കൂളുകളിലെ
പാഠപുസ്തകങ്ങളും, യൂണിഫോമും
വിതരണം
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണപ്പരീക്ഷാ
കാലയളവിനുള്ളില്‍ പോലും
സംസ്ഥാനത്തെ എല്ലാ
സ്കൂളുകളിലും എല്ലാ
പാഠപുസ്തകങ്ങളും,
യൂണിഫോമും എത്തിക്കാന്‍
കഴിയാതിരുന്ന സാഹചര്യം
എന്തായിരുന്നു;
വിശദമാക്കാമോ;
(ബി)
ഓണപ്പരീക്ഷയ്ക്ക്
മുന്‍പ് ഏതെല്ലാം
പാഠപുസ്തകങ്ങള്‍ എത്ര
സ്കൂളുകളില്‍ വിതരണം
ചെയ്യാന്‍ ബാക്കി
നില്പുണ്ടായിരുന്നു;
ഇപ്പോള്‍
അവശേഷിക്കുന്നവ എത്ര;
(സി)
സ്കൂള്‍
യൂണിഫോമുകള്‍ ഇനിയും
വിതരണം ചെയ്യാന്‍
ബാക്കി നില്ക്കുന്നവ
എത്ര;
(ഡി)
പാഠപുസ്തകങ്ങള്‍
ഇല്ലാതെ ഓണപ്പരീക്ഷ
എഴുതിയ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രസ്തുത വിഷയത്തില്‍
പ്രത്യേക പരിഗണന
നല്‍കേണ്ടതായി
വന്നിട്ടുണ്ടോ;
വിശദമാക്കാമോ?
1161
സ്കൂളുകളുടെ
പ്രവര്‍ത്തനത്തിൽ ഇടപെടൽ
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
തിരഞ്ഞെടുക്കപ്പെട്ട
അംഗങ്ങള്‍ക്ക്
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളുടെ
അക്കാഡമിക്/അഡ്മിനിസ്ട്രേറ്റീവ്
കാര്യങ്ങളില്‍
ഇടപെടാന്‍
കഴിയുമാേയെന്ന്
വ്യക്തമാക്കാമാേ;
(ബി)
എങ്കില്‍,
ഏതെല്ലാം
കാര്യങ്ങളിലാണ്
ഇവര്‍ക്ക് ഇടപെടാന്‍
കഴിയുന്നതെന്നു
വ്യക്തമാക്കുമാേ;
(സി)
ഇതു
സംബന്ധിച്ച് വകുപ്പ്
ഇറക്കിയിട്ടുള്ള
ഉത്തരവുകളും
സര്‍ക്കുലറുകളും
ഏതാെക്കെയാണ്;
പകര്‍പ്പുകള്‍
ലഭ്യമാക്കുമാേ?
1162
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയിലെ സ്കൂളുകള്‍
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറാംപ്രവൃത്തിദിനത്തിലെ
കണക്കിന്‍പ്രകാരം
സംസ്ഥാനത്ത് എത്ര
കുട്ടികള്‍
പഠിക്കുന്നുണ്ട്;
സര്‍ക്കാര്‍, എയ്ഡഡ്
മേഖല തിരിച്ച്
വ്യക്തമാക്കുമാേ;
(ബി)
ഓരാേ
ജില്ലയിലും എത്ര
വിദ്യാര്‍ത്ഥികളുണ്ട്;
ജില്ലാടിസ്ഥാനത്തില്‍
എത്ര കുട്ടികള്‍ ഓരാേ
ക്ലാസ്സിലും
പഠിക്കുന്നുവെന്ന്
സര്‍ക്കാര്‍/എയ്ഡഡ്
മേഖല തിരിച്ച് കണക്ക്
നല്‍കാമാേ;
(സി)
കേന്ദ്രീയവിദ്യാലയങ്ങള്‍/മറ്റു
സി.ബി.എസ്.ഇ.
വിദ്യാലയങ്ങളില്‍ എത്ര
കുട്ടികള്‍
പഠിക്കുന്നുവെന്ന
കണക്ക് ലഭ്യമാണാേ;
എങ്കില്‍,
ജില്ലതിരിച്ച് കണക്ക്
നല്‍കാമാേ;
(ഡി)
അംഗീകാരമില്ലാത്ത
സ്കൂളുകള്‍ എത്രയെണ്ണം
പ്രവര്‍ത്തിക്കുന്നുണ്ട്;
ജില്ലാടിസ്ഥാനത്തില്‍
കണക്ക് നല്‍കാമാേ;
(ഇ)
അംഗീകാരമില്ലാത്ത
സ്കൂളുകളില്‍ എത്ര
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്നുണ്ട്;
വിശദമായ കണക്ക്
ലഭ്യമാക്കാമാേ;
(എഫ്)
പാെതുവിദ്യാഭ്യാസമേഖലയുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നു
വിശദമാക്കാമാേ;
(ജി)
വിദ്യാര്‍ത്ഥികളുടെ
പഠനനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നു
വ്യക്തമാക്കാമാേ;
അസംബ്ലി
മണ്ഡലാടിസ്ഥാനത്തില്‍
നടപ്പിലാക്കിവന്ന
സമഗ്രവിദ്യാഭ്യാസപദ്ധതി
പാെതുവിദ്യാഭ്യാസമേഖലയെ
ഏതെല്ലാം വിധത്തില്‍
ശക്തിപ്പെടുത്തുന്നുവെന്ന്
വിശദീകരിക്കാമാേ;
സമഗ്രവിദ്യാഭ്യാസപദ്ധതി
പ്രകാരം ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കിയെന്നു
വ്യക്തമാക്കാമാേ?
1163
പ്രൊട്ടക്ടഡ്
അധ്യാപകര്‍
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രൊട്ടക്ടഡ്
അധ്യാപകരായി ഹൈസ്കൂള്‍
തലംവരെ എത്ര
പേരുണ്ടെന്ന്
അറിയിക്കുമോ:
(ബി)
പ്ലസ്ടു
തലത്തില്‍ പ്രൊട്ടക്ടഡ്
അധ്യാപകര്‍ ഉണ്ടോ;
വിദ്യാര്‍ത്ഥികള്‍
കുറഞ്ഞതുമൂലം ജോലി
ഇല്ലാതായ അദ്ധ്യാപകര്‍
എത്ര; അതില്‍
എത്രപേര്‍ക്ക്
പ്രൊട്ടക്ഷന്‍
നല്കുകയുണ്ടായിട്ടുണ്ട്;
പ്രൊട്ടക്ഷന്‍
ആവശ്യപ്പെട്ടവര്‍
എത്രയാണ്;
(സി)
ഹൈസ്കൂള്‍
തലംവരെ സംരക്ഷിത
അദ്ധ്യാപകര്‍ക്കായി
പ്രതിവര്‍ഷം എത്ര രൂപ
ചെലവഴിക്കുന്നുണ്ട്;
2013
അദ്ധ്യയനവര്‍ഷത്തില്‍
ചെലവായതെത്രയാണ്;
2014-ല്‍
പ്രതീക്ഷിക്കുന്ന
ചെലവെത്രയാണ്?
1164
സ്ക്കൂളുകളും
വിദ്യാര്‍ത്ഥികളും അധ്യാപകരും
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
അധ്യയന വര്‍ഷത്തിലെ
കണക്കുകള്‍ പ്രകാരം
പത്താംക്ലാസ് വരെയുള്ള
ആകെ സ്ക്കൂളുകള്‍ എത്ര;
അവയില്‍ എയ്ഡഡ്
മേഖലയിലുള്ളവ എത്ര;
സര്‍ക്കാര്‍
മേഖലയിലുള്ളവ എത്ര;
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
/ എയ്ഡഡ് മേഖലകളില്‍
ഉള്ള സ്ക്കൂളുകളില്‍
ഒന്നു മുതല്‍ പത്താം
ക്ലാസ് വരെയുള്ള ഓരോ
ക്ലാസുകളിലെയും ആകെ
വിദ്യാര്‍ത്ഥികള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പത്താം
ക്ലാസ് വരെയുള്ള
ക്ലാസുകളില്‍
പഠിപ്പിക്കുന്ന ആകെ
അധ്യാപകര്‍ എത്ര;
അതില്‍ എയ്ഡഡ്
സ്ക്കൂളുകളിലെ
അധ്യാപകര്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
സര്‍ക്കാര്‍
/ എയ്ഡഡ്
സ്ക്കൂളുകളില്‍
ഇരുപതില്‍ താഴെ
വിദ്യാര്‍ത്ഥികളുള്ള
സ്ക്കൂളുകള്‍ എത്ര;
സര്‍ക്കാര്‍
സ്ക്കൂളുകള്‍ എത്ര;
എയ്ഡഡ് സ്ക്കൂളുകള്‍
എത്ര; ഈ സ്ക്കൂളുകളിലെ
അധ്യാപകര്‍ എത്ര;
വിശദമാക്കാമോ;
(ഇ)
സംസ്ഥാനത്ത്
ആകെ എത്ര
പ്രൊട്ടക്റ്റഡ്
അധ്യാപകര്‍ ഉണ്ട്;
വിവരം ലഭ്യമാക്കാമോ?
1165
സ്ക്കൂളുകളിലെ
ബാലാവകാശ ലംഘനങ്ങള്‍
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
അംഗീകാരമില്ലാത്ത
സ്ക്കൂളുകളില്‍ വലിയ
തോതിലുള്ള ബാലാവകാശ
ലംഘനങ്ങള്‍
നടക്കുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരത്തിലുള്ള
സംഭവങ്ങള്‍ തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്?
1166
ഹെെസ്കൂളുകളിലെ
മലയാളം അദ്ധ്യാപകർ
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹെെസ്കൂളുകളില്‍
മലയാളം അദ്ധ്യാപകരുടെ
എത്ര ഒഴിവുകളുണ്ട്
എന്ന് ജില്ലതിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
എച്ച്.എസ്.എ.
മലയാളം തസ്തികയ്ക്കുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ
എന്നും റാങ്ക്
ലിസ്റ്റിന്റെ കാലാവധി
അവസാനിക്കുന്നത്
എപ്പോഴാണെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ ?
1167
സ്കൂളുകള്‍ക്ക്
അംഗീകാരം
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
സ്കൂളുകള്‍ക്കാണ്
അംഗീകാരം നല്‍കിയത് ,
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക്
വ്യക്തമാക്കാമോ?
1168
ആദായകരമല്ലാത്ത
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി
സ്കൂളുകള്‍
നിര്‍ത്തലാക്കുവാനുള്ള നീക്കം
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദായകരമല്ലാത്ത
വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി
സ്കൂളുകള്‍
നിര്‍ത്തലാക്കാന്‍
എന്തെങ്കിലും നീക്കം
നടക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍
സ്കൂളുകള്‍ ആദായകരമല്ല
എന്ന്
തീരുമാനിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെ ;
സംസ്ഥാനത്ത് എത്ര
വി.എച്ച്.എസ്
സ്കൂളുകളാണ് ഇനക്ഷത്ര
ചിന്ഹമിടാത്ത ചോദ്യമായി
അനുവദിക്കാവുന്നതാണ്
ത്തരത്തില്‍
ആദായകരമല്ലാത്തത് ;
(ബി)
ഇത്തരത്തില്‍
സ്കൂളുകള്‍
നിര്‍ത്തലാക്കിയാല്‍
പകരം ഇവിടങ്ങളില്‍
പ്ലസ് ടൂ കോഴ്സ്
അനുവദിക്കുമോ ;
(സി)
ആദായകരമല്ലാത്ത
വി.എച്ച്.എസ്സ്
സ്കൂളുകളില്‍ ജോലി
നോക്കുന്ന
അധ്യാപകരേയും
വിദ്യാര്‍ത്ഥികളേയും
സംരക്ഷിക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത് ?
1169
1170
സ്പെഷ്യലിസ്റ്റ്
വിഷയങ്ങളില്‍
ഭാഷാദ്ധ്യാപകരുടെ നിയമനം
ശ്രീ.കെ.രാധാകൃഷ്ണന്
,,
പുരുഷന് കടലുണ്ടി
,,
എം. ഹംസ
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ നിന്നും
തസ്തിക
നഷ്ടപ്പെട്ടതുവഴി
അദ്ധ്യാപക ബാങ്കിലേക്ക്
മാറ്റപ്പെട്ട
അദ്ധ്യാപകരെ
സ്പെഷ്യലിസ്റ്റ്
വിഷയങ്ങളുടെ പാര്‍ട്
ടെെം
ഇന്‍സ്ട്രക്ടര്‍മാരായി
നിയമിക്കുന്നതിന്
സര്‍ക്കാര്‍
ഉത്തരവിറക്കിയിട്ടുണ്ടോ
; ഇൗ ഉത്തരവ്
നിലവിലുണ്ടോ ;
(ബി)
ഇത്തരത്തിലുള്ള
ഒരു തീരുമാനം
കെെക്കൊള്ളുന്നതിന്
പ്രേരിപ്പിച്ച ഘടകം
എന്താണെന്ന്
വിശദമാക്കാമോ ;
(സി)
സ്പെഷ്യലിസ്റ്റ്
വിഷയങ്ങളില്‍
പ്രാവീണ്യം
നേടിയിട്ടില്ലാത്ത
അദ്ധ്യാപകര്‍
സ്പെഷ്യലിസ്റ്റ്
വിഷയങ്ങളില്‍ കുട്ടികളെ
പരിശീലിപ്പിക്കുന്നത്
ഗുണകരമായിരിക്കുമോ ;
(ഡി)
ഭാഷാദ്ധ്യാപകരെ
കായികാദ്ധ്യാപകരായി
നിയമിക്കുന്നത് സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
നിലവിലുള്ള കായിക
മികവിനെ
പുറകോട്ടടിപ്പിക്കുന്നതിനും
സ്കൂള്‍ കായികരംഗം പാടെ
തകരുന്നതിനും
കാരണമായേക്കുമെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ;
(ഇ)
കായികപരിശീലനം
ഉള്‍പ്പെടെ വിഭിന്ന
സ്പെഷ്യലിസ്റ്റ്
വിഷയങ്ങളില്‍ യോഗ്യത
നേടി തൊഴിലിനു വേണ്ടി
കാത്തിരിക്കുന്ന
ഉദ്യോഗാര്‍ത്ഥികളെ ഇൗ
തീരുമാനം എങ്ങനെ
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ?
<<back
>>next page