THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1054
സ്കോളര്‍ സപ്പോര്‍ട്ട്
പ്രോഗ്രാം
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
പാലോട് രവി
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കോളര്‍
സപ്പോര്‍ട്ട് പ്രോഗ്രാം
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഉന്നത
വിദ്യാഭ്യാസത്തിന്റെ
വളര്‍ച്ചയ്ക്ക്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
എയ്ഡഡ്
കോളേജുകളില്‍ ഈ പദ്ധതി
നടപ്പാക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
1055
പനമ്പള്ളി
മെമ്മോറിയല്‍ ഗവണ്മെന്റ്
കോളേജിേലെ നാക്-റീ
അക്രഡിറ്റേഷന് വിസിറ്റ്
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ ഏക
സര്‍ക്കാര്‍ കോളേജായ
ചാലക്കുടി പനമ്പള്ളി
മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജില്‍
ഈ വര്‍ഷം നാക്-റീ
അക്രഡിറ്റേഷന്
വിസിറ്റ് നടന്നതിന്റെ
പശ്ചാത്തലത്തില്‍ എം.എ.
ഇംഗ്ലീഷ്, എം.എസ്.സി.
ഫിസിക്സ്, എം.കോം.
ഫൈനാന്‍സ്, എം.എസ്.സി.
കമ്പ്യൂട്ടര്‍ സയന്‍സ്
എന്നീ കോഴ്സുകള്‍
അനുവദിക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ചാലക്കുടി
പനമ്പള്ളി മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജില്‍
യു.ജി.സി. സഹായത്തോടെ
58 ലക്ഷം രൂപ ചെലവില്‍
നിര്‍മ്മിച്ച വനിതാ
ഹോസ്റ്റല്‍,
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച് ഒരു
വര്‍ഷം കഴിഞ്ഞിട്ടും,
ആവശ്യത്തിന് സ്റ്റാഫിനെ
നിയമിക്കാത്തതുമൂലം
സുഗമമായി
പ്രവര്‍ത്തിക്കാന്‍
സാധിക്കാത്ത
സാഹചര്യമുള്ളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
ഹോസ്റ്റല്‍
പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ
തസ്തിക സൃഷ്ടിച്ച്
നിയമനം നടത്തുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ
?
1056
പബ്ലിക്ക്
അഡ്മിനിസ്ട്രേഷന്
വിഷയത്തില്‍ പഠന സംവിധാനം
എര്‍പ്പെടുത്തുവാന്‍ നടപടി
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പബ്ലിക്ക്
അഡ്മിനിസ്ട്രേഷന് എന്ന
വിഷയം ഇന്ത്യന്‍
സിവില്‍ സര്‍വ്വീസ്
പരീക്ഷയുമായി
ബന്ധപ്പെട്ട് ധാരാളം
വിദ്യാര്‍ത്ഥികള്‍ പഠന
വിധേയമാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍വ്വകലാശാലകളില്‍
പ്രസ്തുത വിഷയത്തില്‍
പഠന സംവിധാനം
നിലവിലില്ല എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഷയത്തില്‍ പഠനവും
ഗവേഷണവും
പ്രോത്സാഹിപ്പിക്കുന്നതായി
യൂണിവേഴ്സിറ്റികളില്‍
പ്രത്യേകം
ഡിപ്പാര്‍ട്ട്മെന്റുകള്‍
ആരംഭിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് കൂടി
ആരംഭിക്കുന്ന
പശ്ചാത്തലത്തില്‍
ഇതിനുള്ള ശ്രമങ്ങള്‍
ത്വരിതപ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ?
1057
യു.ജി.സി
ലൈബ്രേറിയന്‍ തസ്തികകള്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗവണ്മെന്റ് ആര്‍ട്സ്
& സയന്‍സ്
കോളേജുകളില്‍ നിലവില്‍
എത്ര യു.ജി.സി
ലൈബ്രേറിയന്‍
തസ്തികകള്‍ ഒഴിവുണ്ട് ;
(ബി)
എക്സിക്യൂട്ടീവ്
ഉത്തരവ് ഭേദഗതി ചെയ്ത്
കോമണ്പൂളിലെ യു.ജി.സി
(നെറ്റ്) യോഗ്യത
നേടിയവരെ യു.ജി.സി
ലൈബ്രേറിയന്മാരായി
നിയമനം നല്‍കുന്നതിന്
കോളേജ് വിദ്യാഭ്യാസ
ഡയറക്ടര്‍ സര്‍ക്കാരിന്
നല്കിയ
പ്രൊപ്പോസലിന്മേൽ (
A3/2506/14
ഉന്നതവിദ്യാഭ്യാസം)
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ;
(സി)
ഗവണ്മെന്റ്
ആര്‍ട്സ് & സയന്‍സ്
കോളേജുകളില്‍ ഒഴിവുള്ള
യു.ജി.സി ലൈബ്രേറിയന്‍
തസ്തികകളില്‍ നിയമനം
നടത്തുന്നതിനാവശ്യമായ
നിയമനിര്‍മ്മാണം നടത്തി
പ്രസ്തുത ഒഴിവുകള്‍
നികത്താന്‍ നടപടി
സ്വീകരിക്കുമോ?
1058
റൂസ
പദ്ധതി നടപ്പാക്കല്‍
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
വര്‍ക്കല കഹാര്‍
,,
വി.റ്റി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
ഗുണമേന്മ
ഉയര്‍ത്താനുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതിയായ റൂസ
(ആര്.യു.എസ്.എ.)
നടപ്പാക്കുന്നതിനുള്ള
സന്നദ്ധത കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതി
പ്രകാരം എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(സി)
പദ്ധതി
നടത്തിപ്പിന്റെ കേന്ദ്ര
സംസ്ഥാന വിഹിതങ്ങള്‍
എത്രയാണ്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്?
1059
റൂസ
ഫണ്ട് വിനിയോഗത്തിനായി
സമർപ്പിച്ച പദ്ധതി
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളുടെയും
കോളേജുകളുടെയും
വികസനത്തിനായുള്ള
കേന്ദ്ര മിഷനായ
രാഷ്ട്രീയ ഉച്ചതര്‍
ശിക്ഷാ അഭിയാന് (റൂസ)
കേരളം സമര്‍പ്പിച്ച
പദ്ധതി നിര്‍ദ്ദേശം
കേന്ദ്രം മടക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി നിര്‍ദ്ദേശം
മടക്കാനുണ്ടായ കാരണം
വിശദമാക്കുമോ;
(സി)
കേന്ദ്രത്തിനു
സമര്‍പ്പിച്ച ഈ പദ്ധതി
രേഖയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
റൂസ
ഫണ്ട് വിനിയോഗത്തിനായി
രൂപീകരിച്ച വിദഗ്ദ്ധ
സമിതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
ഈ
സമിതി നാളിതുവരെ എത്ര
യോഗങ്ങള്‍ കൂടി എന്നു
വ്യക്തമാക്കാമോ;
(എഫ്)
റൂസ
ഫണ്ട് സ്വാശ്രയ
വിദ്യാഭ്യാസത്തിന്
വിനിയോഗിക്കാന്‍
തീരുമാനിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
1060
കേരള
സര്‍വ്വകലാശാല നേരിട്ട്
നടത്തുന്ന ബി.എഡ് സെന്ററുകള്‍
അടച്ചുപൂട്ടാന്‍ കേന്ദ്ര
ഏജന്‍സിയുടെ എന്‍.സി.റ്റി.ഇ.
നിര്‍ദ്ദേശം
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാല നേരിട്ട്
നടത്തുന്ന ബി.എഡ്
സെന്ററുകള്‍
അടച്ചുപൂട്ടാന്‍
കേന്ദ്ര ഏജന്‍സിയുടെ
എന്‍.സി.റ്റി.ഇ.
നിര്‍ദ്ദേശം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
നല്‍കാമോ;
(ബി)
സംസ്ഥാനത്ത്
മെരിറ്റില്‍ അഡ്മിഷന്
നടത്തി മികച്ച
അദ്ധ്യാപകരെ
വാര്‍ത്തെടുക്കുന്ന
പ്രസ്തുത സ്ഥാപനം
സംരക്ഷിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനത്തെ
തകര്‍ക്കാന്‍ സ്വാശ്രയ
സ്ഥാപനങ്ങളും അതിന്റെ
നടത്തിപ്പുകാരും
ഇടപെട്ടിട്ടുണ്ടോ;
(ഡി)
ബഹുമാനപ്പെട്ട
കോടതികളില്‍
എന്തെങ്കിലും കേസ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കാമോ;
(ഇ)
ഇക്കാര്യത്തില്‍
ഇപ്പോള്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
പ്രസ്തുത സ്ഥാപനം
സംരക്ഷിക്കാനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ ?
1061
കോളേജ്
വിദ്യാഭ്യാസ വകുപ്പിലെ
അദ്ധ്യാപകരുടെ ഹോം സ്റ്റേഷന്
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജ്
വിദ്യാഭ്യാസ വകുപ്പില്‍
അദ്ധ്യാപകരുടെ ഹോം
സ്റ്റേഷന് ഡിക്ലയര്‍
ചെയ്യുന്നതിന്റെ
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഹോം
സ്റ്റേഷന് സംബന്ധിച്ച
ദൂരപരിധി, എത്ര കാലം
ഹോം സ്റ്റേഷനില്‍
തുടരാം എന്നിവ
സംബന്ധിച്ച
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ?
1062
ശ്രീമതി
നിഷാത്തിന്റെ അപേക്ഷയിന്മേല്
സ്വീകരിച്ച നടപടി
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സേവനത്തിനിടയില്‍
മരണപ്പെട്ടുപോയ
മുസ്തഫയുടെ വിധവ
ശ്രീമതി. നിഷാത്തിന്െറ
അപേക്ഷയുടെ
അടിസ്ഥാനത്തില്‍
ഉന്നതവിദ്യാഭ്യാസ
വകുപ്പിന്‍െറ
18017/D3/14/ഉ.വി.
നമ്പര്‍ ഫയലിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഷയത്തിന്മേല് കോളേജ്
വിദ്യാഭ്യാസ ഡയറക്ടറുടെ
ശുപാര്‍ശ
എന്തായിരുന്നു;
വിശദമാക്കുമോ;
(സി)
പ്രസ്തുത
ശുപാര്‍ശയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ ?
1063
ആര്‍ട്സ്
ആന്റ് സയന്‍സ് കോളേജുകള്‍
ആരംഭിക്കാന്‍ നടപടി
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് പുതുതായി
എത്ര ആര്‍ട്സ് ആന്‍ഡ്
സയന്‍സ് കോളേജുകള്‍
അനുവദിച്ചു; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാര്‍
മേഖലയില്‍ പുതുതായി
എത്ര ആര്‍ട്സ് ആന്‍ഡ്
സയന്‍സ് കോളേജുകളാണ്
അനുവദിച്ചത്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
എയ്ഡഡ്
മേഖലയില്‍ പുതുതായി
എത്ര ആര്‍ട്സ് ആന്‍ഡ്
സയന്‍സ് കോളേജുകളാണ്
അനുവദിച്ചത്; ഓരോ
കോളേജിന്റെയും
മാനേജ്മെന്റിന്റെ
വിലാസവും ജില്ല
തിരിച്ചുള്ള കണക്കും
ലഭ്യമാക്കുമോ;
(ഡി)
സര്‍ക്കാര്‍
മേഖലയില്‍ അനുവദിച്ച
ആര്‍ട്സ് ആന്‍ഡ്
സയന്‍സ് കോളേജുകളില്‍
ആകെ എത്ര തസ്തികകള്‍
അനുവദിച്ചു;
(ഇ)
എയ്ഡഡ്
മേഖലയില്‍ അനുവദിച്ച
ആര്‍ട്സ് ആന്‍ഡ്
സയന്‍സ് കോളേജുകളില്‍
ആകെ എത്ര തസ്തികകളാണ്
അനുവദിച്ചത്;
(എഫ്)
പുതുതായി
അനുവദിച്ച
തസ്തികകള്‍ക്ക് ശമ്പളം
നല്‍കുന്നതിന്
പ്രതിവര്‍ഷം എന്ത് തുക
ചെലവു
പ്രതീക്ഷിക്കുന്നുവെന്നു
വ്യക്തമാക്കുമോ?
1064
മുന്നിയൂർ
എം.എച്ച്.എസ്. സ്ക്കൂളിലെ
അധ്യാപകന്റെ പിരിച്ച് വിടല്‍
അധ്യാപകനായിരുന്ന അനീഷിനെ
സ്ക്കുളില് നിന്നും പിരിച്ച്
വിട്ടത്
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മുന്നിയൂര്‍
എം.എച്ച്.എസ്.
സ്ക്കൂളിലെ സാമൂഹ്യ
ശാസ്ത്ര
അധ്യാപകനായിരുന്ന
അനീഷിനെ സ്ക്കുളില്
നിന്നും പിരിച്ച്
വിട്ടതിന്റെ കാരണം
വെളിപ്പെടുത്താമോ;
(ബി)
അനീഷിനെ
സര്‍വ്വീസില്‍ നിന്നും
സസ്പെന്റ്
ചെയ്തിരുന്നത് ഏത്
തീയതിലായിരുന്നു;
ഇതിനെതിരെ അനീഷ്
നല്കിയ ഹര്‍ജിയില്‍
ഡി.ഇ.ഒ. നല്കിയ
ഉത്തരവ് എന്തായിരുന്നു;
പിരിച്ച് വിടാന്‍
ഉത്തരവിട്ടത്
ആരായിരുന്നു;
ഡി.ഇ.ഒ.-യും
ഡി.ഡി.ഇ.-യും
പുറപ്പെടുവിച്ച
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പിരിച്ച്
വിടല്‍ ഉത്തരവിനെതിരെ
അനീഷ് നല്കിയ അപ്പീല്‍
ഹര്‍ജിയില്‍ ഡി.പി.ഐ.
സ്വീകരിച്ച നടപടി
എന്തായിരുന്നു; അനീഷ്
ആത്മഹത്യ ചെയ്യാനിടയായ
സാഹചര്യം
എന്തായിരുന്നു;
(ഡി)
സര്‍വ്വീസില്‍
നിന്നും പിരിച്ച്
വിടാന്‍ മാത്രം
ഗൗരവതരമായിട്ടുള്ള
കുറ്റമായിരുന്നുവോ
അനീഷിനെതിരെ
ആരോപിക്കപ്പെട്ടിട്ടുണ്ടായിരുന്നത്;
അല്ലെങ്കില്‍ നിയമ
വിരുദ്ധമായി പിരിച്ച
വിട്ട മാനേജര്‍ക്കും
ഡി.ഡി.ഇ.-യ്ക്കും എതിരെ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടി എന്തായിരുന്നു?
1065
മലപ്പുറത്തെ
സൗത്ത് ഏഷ്യന്‍ കോളേജിനുളള
അഫിലിയേഷന്
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍വ്വകലാശാല,
മലപ്പുറത്തെ സൗത്ത്
ഏഷ്യന്‍ കോളേജ് എന്ന
സ്ഥാപനത്തിന്
അഫിലിയേഷന്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എപ്പോള്‍;
(ബി)
അഫിലിയേഷന്
ലഭിക്കുന്നതിനാവശ്യമായ
യൂണിവേഴ്സിറ്റി
നിയമപ്രകാരമുള്ള
യോഗ്യതകള്‍ ഈ
സ്ഥാപനത്തിനുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
കോളേജ് ഏതെല്ലാം
കോഴ്സുകള്‍
ആരംഭിക്കുന്നതിന്
യൂണിവേഴ്സിറ്റിയില്‍
അപേക്ഷ
നല്‍കിയിട്ടുണ്ട്;
യൂണിവേഴ്സിറ്റി
ഏതെല്ലാം
കോഴ്സുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട്;
പ്രസ്തുത കോഴ്സ്
നടത്താനാവശ്യമായ ഭൗതിക
സൗകര്യങ്ങള്‍
കോളേജിനുണ്ടോ; വിശദ
വിവരം ലഭ്യമാക്കാമോ;
(ഡി)
യൂണിവേഴ്സിറ്റി
അംഗീകാരമുള്ള ഏതെല്ലാം
ബിരുദാനന്തര / ബിരുദ
കോഴ്സുകള്‍ ഈ സ്ഥാപനം
നടത്തുന്നുണ്ട് ;
വിശദാംശം ലഭ്യമാക്കുമോ
?
1066
കോളേജുകളില്‍
സംരംഭകത്വ വികസന ക്ലബുകള്‍
ശ്രീ.പാലോട്
രവി
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ലൂഡി ലൂയിസ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജുകളില്‍
സംരംഭകത്വ വികസന
ക്ലബുകള്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് എന്ന്
വിശദീകരിക്കാമോ;
(സി)
ഇതിനുള്ള
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ക്ലബുകളുടെ
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
1067
കുന്ദമംഗലത്ത്
സര്‍ക്കാര്‍ കോളേജില്‍
മുന്‍ഗണനാക്രമം തെറ്റിച്ച്
കോഴ്സ് അനുവദിച്ചതായ പരാതി
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
മണ്ഡലത്തില്‍ ആരംഭിച്ച
സര്‍ക്കാര്‍ കോളേജില്‍
ശിപാര്‍ശ ചെയ്യപ്പെട്ട
മുന്‍ഗണനാക്രമം
തെറ്റിച്ച് മൂന്നാമത്തെ
കോഴ്സിന് പകരം
അഞ്ചാമത്തെ കോഴ്സ്
അനുവദിച്ച് ഉത്തരവായ
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കാബിനറ്റ്
ബ്രീഫിംഗില്‍
മൂന്നാമത്തേതായി
മുഖ്യമന്ത്രി
പ്രഖ്യാപിച്ച കോഴ്സ്
ഉത്തരവിറങ്ങിയപ്പോള്‍
ഒഴിവാക്കപ്പെട്ടതിന്റെ
കാരണമെന്തെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇക്കാര്യങ്ങള്‍
പരാമര്‍ശിച്ചുകൊണ്ടുള്ള
നിവേദനം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്മേൽ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സര്‍ക്കാര്‍ കോളേജിൽ
ബി.എസ്.സി.ജ്യോഗ്രഫി
വിത്ത്
സ്റ്റാറ്റിസ്റ്റിക്സ്
& കാര്‍ട്ടോഗ്രാഫി
കോഴ്സ് കൂടി
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
1068
സര്‍വ്വകലാശാലകളിലെ
ഭരണസ്തംഭനം
ശ്രീ.എ.കെ.ബാലന്
,,
ജി.സുധാകരന്
,,
ടി.വി.രാജേഷ്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലെ
ഭരണസ്തംഭനവും
പ്രവര്‍ത്തനങ്ങളും
വിലയിരുത്തിയിട്ടുണ്ടാേ;
ഇതു പരിഹരിക്കുന്നതിന്
സര്‍ക്കാര്‍തലത്തില്‍
ഇടപെടലുകള്‍
ഉണ്ടായിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
വെെസ് ചാന്‍സലര്‍
സ്വന്തം നിലയില്‍
തീരുമാനങ്ങളെടുത്തു
നടപ്പാക്കുന്ന
സ്ഥിതിവിേശഷം
ഉണ്ടായിട്ടുണ്ടാേ; ഇതു
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടാേ;
പരാതി
പരിശാേധിക്കുകയുണ്ടായാേ;
(സി)
പ്രസ്തുത
നടപടികള്‍ക്ക്
സര്‍ക്കാര്‍
കൂട്ടുനില്‍ക്കുന്നതുമാണ്
സര്‍വ്വകലാശാലകളിലെ
ദുഃസ്ഥിതിക്ക്
പ്രധാനകാരണമെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ഡി)
ഉന്നതവിദ്യാഭ്യാസമേഖലയില്‍
അരക്ഷിതാവസ്ഥ
സൃഷ്ടിക്കുന്നതിനും
വിദ്യാര്‍ത്ഥികളുടെ
ഭാവി
അനിശ്ചിതത്വത്തിലാക്കുന്നതിനുമിടയാക്കുന്ന
തെറ്റായ നയവും
നടപടികളും
തിരുത്തുന്നതിനു
തയ്യാറാകുമാേ?
1069
കായികാദ്ധ്യാപക
നിയമനം
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
ആര്. രാജേഷ്
,,
ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക
ബാങ്കില്‍ നിന്നും ഭാഷാ
അദ്ധ്യാപകരെ
സ്കൂളുകളില്‍
കായികാദ്ധ്യാപകരായി
നിയമിക്കുന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
നല്‍കിയിരുന്നോ;
എങ്കില്‍ വിശദമായ
പരിശോധനയ്ക്ക്
ശേഷമായിരുന്നോ
ഉത്തരവിറക്കിയതെന്ന്
വ്യക്തമാക്കുമോ;സര്‍ക്കാര്‍
പരിഗണിച്ച കാര്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട
പ്രശ്നങ്ങളെ തുടർന്ന്
ജില്ലാ കായിക മേളകളും
അര്‍ദ്ധവാര്‍ഷിക
പരീക്ഷകളും
മാറ്റിവെയ്ക്കേണ്ടി
വന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ എന്നു
വ്യക്തമാക്കുമോ;
(സി)
കായികാദ്ധ്യാപക
നിയമനവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഇറക്കിയ
ഉത്തരവ് ഇതിനകം
റദ്ദാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഡി)
ഭാഷാദ്ധ്യാപകരെ
കായികാദ്ധ്യാപകരായി
നിയമിക്കുന്നതിനുള്ള
തീരുമാനം സ്കൂള്‍
കായികരംഗം
മെച്ചപ്പെടുത്താന്‍
ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നോ;
ഈ തീരുമാനത്തിനാധാരമായ
കാര്യങ്ങള്‍
വിശദമാക്കുമോ;
(ഇ)
ഈ
വിഷയം സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
ഭാവിയെ പ്രതികൂലമായി
ബാധിക്കുന്നതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
1070
അധ്യാപക
പാക്കേജ്
ശ്രീ.വി.ഡി.സതീശന്
,,
എം.പി.വിന്‍സെന്റ്
,,
സി.പി.മുഹമ്മദ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അധ്യാപക
പാക്കേജിന് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അധ്യാപക
പാക്കേജു വഴി
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പാക്കേജിലെ
പ്രധാന വിഷയങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഡി)
പാക്കേജ്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
1071
കൊമേഴ്സ്
അദ്ധ്യാപകരുടെ ഒഴിവുകള്‍
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയ൪ സെക്കന്ററി, ഹയ൪
സെക്കന്ററി എന്നീ
വകുപ്പുകളില്‍ കൊമേഴ്സ്
അദ്ധ്യാപകരുടെ
(ജൂനിയ൪-സീനിയ൪) എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
P.S.Cക്ക് റിപ്പോ൪ട്ട്
ചെയ്തിട്ടുണ്ട്;
(സി)
നിലവിലുളള
എല്ലാ ഒഴിവുകളും
P.S.Cക്ക് റിപ്പോ൪ട്ട്
ചെയ്തിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഇതിനുളള കാരണം
വ്യക്തമാക്കുമോ;
(ഇ)
ഒഴിവുകള്‍
നികത്തുന്നതിന് P.S.C
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(എഫ്)
റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതിന് ശേഷം എത്ര
പേ൪ക്ക് നിയമനം
കൊടുത്തിട്ടുണ്ട്;
(ജി)
റാങ്ക്
ലിസ്റ്റിലുളള മുഴുവ൯
പേ൪ക്കും നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
1072
ക്ലീന്‍
സ്ക്കൂള് - സ്മാര്‍ട്ട്
ചില്‍ഡ്രണ്‍സ് പദ്ധതി
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ലീന്‍ സ്ക്കൂള് -
സ്മാര്‍ട്ട്
ചില്‍ഡ്രണ്‍സ് പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സര്‍വ്വശിക്ഷാ
അഭിയാനുമായി
ബന്ധപ്പെട്ടാണോ
പ്രസ്തുത പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ സ്ക്കൂളുകളിലും
പ്രസ്തുത പദ്ധതി
നടപ്പിലാക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഈ
പദ്ധതിയുടെ ഭാഗമായി
എന്തെല്ലാം
കാര്യങ്ങളാണ്
സ്ക്കൂളുകളില്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്എന്ന്
വ്യക്തമാക്കുമോ?
1073
ഏഷ്യന്‍
ഡെവലപ്മെന്റ് ബാങ്കിന്‍െറ
വായ്പ
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പ്,
സ്കൂള്‍-കോളേജുകള്‍
മുഖേന നടപ്പാക്കുന്ന
എ.എസ്.എ.പി. (നൈപുണ്യ
വികസന പദ്ധതി) നായി
എ.ഡി.ബി. (ഏഷ്യന്‍
ഡെവലപ്മെന്റ്
ബാങ്ക്)യുടെ വായ്പ
വാങ്ങാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
കോടിയുടേതാണ് വായ്പ;
എന്നത്തേയ്ക്ക് വായ്പ
ലഭ്യമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
വായ്പ
നല്‍കാമെന്ന്
എ.ഡി.ബി.യുടെ ഉറപ്പ്
ലഭിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച്
എ.ഡി.ബി.യുമായി
സര്‍ക്കാര്‍
പ്രതിനിധികള്‍ ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
വായ്പയ്ക്കായി
എ.ഡി.ബി.
മുന്നോട്ടുവയ്ക്കുന്ന
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച്
എ.ഡി.ബി.യുമായി
സര്‍ക്കാര്‍ എം.ഒ.യു.
ഒപ്പുവച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കുമോ?
1074
കുടപ്പനക്കുന്നിലെ
ജവഹര്‍ അണ് എയ്ഡഡ് സ്കൂള്‍
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥിയെ
പട്ടിക്കൂട്ടില്‍
അടച്ചതിന്റെ പേരില്‍
അടച്ചുപൂട്ടിയ
കുടപ്പനക്കുന്നിലെ
ജവഹര്‍ അണ് എയ്ഡഡ്
സ്കൂള്‍ വീണ്ടും
തുറന്ന്
പ്രവര്‍ത്തിപ്പിക്കാന്‍
വിദ്യാഭ്യാസ വകുപ്പില്‍
നിന്നും നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ; ബഹു.
മുഖ്യമന്ത്രി
ഇക്കാര്യത്തില്‍
നല്കിയ നിര്‍ദ്ദേശം
എന്തായിരുന്നു;
(ബി)
സ്കൂള്‍
വീണ്ടും തുറക്കാന്‍
അനുവാദത്തിന്
അപേക്ഷിച്ച
മാനേജര്‍ക്ക് ഡി.പി.ഐ.
നല്കിയ ഉത്തരവ്
എന്തായിരുന്നു;
പിന്നീടതില്‍ മാറ്റം
വരുത്തുകയുണ്ടായോ;
(സി)
പ്രസ്തുത
സ്കൂള്‍ നടത്തിപ്പില്‍
എന്തെല്ലാം നിലയിലുള്ള
ആക്ഷേപങ്ങള്‍
ഡി.പി.ഐ.യുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നു?
1075
അധിക
തസ്തികകളിലേക്ക് നിയമനം
ലഭിച്ച അധ്യാപകര്‍
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉത്തരവ് (പി)
199/2011/പൊ.വി. തീയതി
01.10.2011 പ്രകാരം
2010-11ലെ തസ്തിക
നിര്‍ണ്ണയ ഉത്തരവ്
2011-12 ലേയ്ക്ക്
നിലനിര്‍ത്തിയതിനാല്‍
2011-12 ല്‍
ലഭിക്കുമായിരുന്ന അധിക
തസ്തികകളിലേയ്ക്ക്
നിയമനം ലഭിച്ച
അധ്യാപകര്‍ എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
നിയമനം ലഭിച്ച
അധ്യാപകരില്‍ മേല്‍
ഉത്തരവ് ഖണ്ഡിക
6(B)V-ല്‍ പറയുന്ന
പ്രകാരം എത്രപേര്‍ക്ക്
ദിവസവേതനം
നല്‍കുന്നുണ്ട്;
വ്യക്തമാക്കുമോ;
(സി)
ഇപ്രാകാരം
നിയമനം ലഭിച്ച
അധ്യാപകരുടെ നിയമനം
2013-14ല്‍ റഗുലറൈസ്
ചെയ്യുന്നതാണെന്ന്
ഉത്തരവിലൂടെ
വ്യക്തമാക്കിയിരുന്നുവോ;
(ഡി)
മേല്‍
വിഷയം സമബന്ധിച്ച
4-7-14 ലെ ഉത്തരവ്
(പി)124/2014/പൊ.വി.ല്‍
പരാമര്‍ശിച്ചിട്ടില്ലാത്തതിനാല്‍
ഇതിനായി പ്രത്യേക
ഉത്തരവ് ഇറക്കുന്ന
കാര്യം പരിഗണനയിലുണ്ടോ?
1076
പ്ലസ്
വണ്‍ ബാച്ചുകൾ
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
മേഖലകളിലായി
പ്രവർത്തിച്ചു വരുന്ന
പ്ലസ് വണ്‍
ബാച്ചുകളില്‍ 2014-15
അക്കാദമിക്
വര്‍ഷത്തില്‍
അനാദായകരമായിട്ടുള്ളവ
എത്രയാണ്;
(ബി)
ഒറ്റ
വിദ്യാര്‍ത്ഥി പോലും
പ്രവേശനം
നേടിയിട്ടില്ലാത്ത എത്ര
ബാച്ചുകള്‍ ഉണ്ട്;
മൊത്തം ഒഴിഞ്ഞു
കിടക്കുന്ന പ്ലസ് വണ്‍
സീറ്റുകള്‍ എത്ര;
(സി)
2014-15വര്‍ഷത്തില്‍
അനുവദിക്കപ്പെട്ട പ്ലസ്
വണ്‍ ബാച്ചുകള്‍
എത്രയായിരുന്നു; ഇതില്‍
അനാദായകരമായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടവ എത്ര;
എത്ര കുട്ടികളില്‍
കുറഞ്ഞ ബാച്ചുകളെയാണ്
അനാദായകരമായി
കരുതുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
40
കുട്ടികള്‍ എങ്കിലും
ഇല്ലാത്ത ഏതെങ്കിലും
പുതിയ ബാച്ചുകള്‍ക്ക്
പ്രവര്‍ത്തനാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക്?
1077
പുതിയ
ഹയര്‍ സെക്കന്‍ഡറി ബാച്ചും
കാേഴ്സുകളും
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കൊല്ലം
പുതിയതായി എത്ര
വിദ്യാലയങ്ങൾക്കാണ്
ഹയര്‍ സെക്കന്‍ഡറി
അനുവദിച്ചിട്ടുള്ളത്;
(ബി)
നിലവിലുള്ള
ഹയര്‍ സെക്കന്‍ഡറി
വിദ്യാലയങ്ങളില്‍ എത്ര
പുതിയ കാേഴ്സുകളാണ്
അനുവദിച്ചിട്ടുള്ളത്;
(സി)
ഓരാേ
ജില്ലയിലും അനുവദിച്ച
പുതിയ സ്കൂളുകളുടെ
എണ്ണവും, കാേഴ്സുകളുടെ
എണ്ണവും
വ്യക്തമാക്കുമാേ;
(ഡി)
പുതുതായി
അനുവദിച്ച സ്കൂളുകളും,
കാേഴ്സുകളും
എത്രയെണ്ണമാണ്
ഹെെക്കാേടതി
റദ്ദാക്കിയത്;
(ഇ)
ഹെെക്കാേടതിവിധിക്കെതിരായി
അപ്പീല്‍ ഫയല്‍
ചെയ്തിട്ടുണ്ടാേ?
1078
പുതിയ
പ്ലസ്ടു സ്കൂളുകളും
ബാച്ചുകളും
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-
ല്‍ പത്താം ക്ലാസ്
പാസ്സായവര്‍ എത്ര;
(ബി)
ഉപരിപഠനത്തിനായി
ഇവര്‍ക്ക് നിലവില്‍
വിവിധ വിഭാഗങ്ങളിലായി
ആകെ എത്ര സീറ്റുകള്‍
ഉണ്ട്;
(സി)
നിലവില്‍
ഹയര്‍ സെക്കണ്ടറിക്ക്
എത്ര സീറ്റുകള്‍ ഉണ്ട്;
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറിക്ക് എത്ര
സീറ്റുകള്‍ ഉണ്ട്; എത്ര
ഐ.ടി.ഐ. സീറ്റുകള്‍;
എത്ര പോളിടെക്നിക്
സീറ്റുകള്‍; എത്ര
ഐ.ടി.സി. സീറ്റുകള്‍
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഇതില്‍
ഓരോ വിഭാഗത്തിലുമായി
എത്ര സീറ്റുകള്‍
ഒഴിഞ്ഞ് കിടക്കുന്നു;
(ഇ)
ഇപ്രകാരം
ആയിരക്കണക്കിന്
സീറ്റുകള്‍ ഒഴിഞ്ഞു
കിടക്കുമ്പോള്‍ എയ്ഡഡ്
മേഖലയില്‍ പ്ലസ്ടുവിന്
പുതിയ സ്കൂളുകളും
ബാച്ചും അനുവദിച്ചതില്‍
ബഹു. ഹൈക്കോടതി
രൂക്ഷമായി
വിമര്‍ശിക്കുകയും ആയത്
റദ്ദാക്കാന്‍
ആവശ്യപ്പെടുകയും
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ ഇത്
സംബന്ധിച്ച നയം
വ്യക്തമാക്കുമോ;
(എഫ്)
ബഹു.
ഹൈക്കോടതി വിധിയുടെ
പശ്ചാത്തലത്തില്‍
പുതുതായി അനുവദിച്ച
എത്ര സ്കൂളും, എത്ര
അധിക ബാച്ചും
നഷ്ടമാകുമെന്ന്
വിശദമാക്കുമോ?
1079
പുതിയ
പ്പ്ലസ്ടു സ്കൂളുകളും
ബാച്ചുകളും
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലസ്ടു
സ്കൂളുകളും പുതിയ
ബാച്ചുകളും
അനുവദിക്കുന്നതിനുവേണ്ടി
2014 ജൂലൈ 30-ന് മുമ്പ്
എത്ര അപേക്ഷകള്‍
ലഭിച്ചിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
സര്‍ക്കാര്‍
സ്കൂളുകളുടേത്
എത്രയായിരുന്നു;
സ്വകാര്യ
മാനേജ്മെന്റുകളുടെ
അപേക്ഷകള്‍
എത്രയായിരുന്നു;
ജില്ലതിരിച്ച്
വെളിപ്പെടുത്താമോ;
(സി)
മൊത്തം
അപേക്ഷകളില്‍നിന്നും
അര്‍ഹതപ്പെട്ടവരെ
തെരഞ്ഞെടുക്കുന്നതിന്
സ്വീകരിച്ച മാനദണ്ഡം
എന്തായിരുന്നു; ഈ
മാനദണ്ഡം നേരത്തേതന്നെ
അപേക്ഷകരെ
വിജ്ഞാപനത്തിലൂടെ
അറിയിച്ചിട്ടുണ്ടായിരുന്നുവോ;
(ഡി)
സര്‍ക്കാര്‍
ഉത്തരവിലൂടെ 2014-ല്‍
പുതുതായി
അനുവദിക്കപ്പെട്ട
പ്ലസ്ടു സ്കൂളുകള്‍
എത്ര; ബാച്ചുകള്‍ എത്ര;
സ്പെഷ്യല്‍ ഓര്‍ഡര്‍
വഴി അനുവദിക്കപ്പെട്ട
കോഴ്സുകളും ബാച്ചുകളും
എത്ര; ഇവ ജില്ലതിരിച്ച്
വെളിപ്പെടുത്താമോ?
1080
നൈപുണ്യ
വികസന പദ്ധതി
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍ കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കായി
നടത്തുന്ന നൈപുണ്യ
വികസന പദ്ധതിക്ക്
ഏഷ്യന്‍ ഡെവലപ്മെന്റ്
ബാങ്കിന്റെ ധനസഹായം
ഉറപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
നൈപുണ്യ
വികസന പദ്ധതിയുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങൾ
എന്തൊക്കെയാണ് ;
(സി)
ഇതിന്റെ
ഭാഗമായി നിയോജക
മണ്ഡലങ്ങളില്‍
കമ്മ്യൂണിക്കേറ്റീവ്
സ്കില്‍ പാര്‍ക്കുകള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ഡി)
ഇതിനായി
ഇതിനകം എത്ര
മണ്ഡലങ്ങളില്‍ നിന്നും
അപേക്ഷ ലഭിച്ചിട്ടുണ്ട്
;
(ഇ)
ഇതിന്റെ
ഭാഗമായി എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
എർപ്പെടുത്തുകയെന്ന്
വ്യക്തമാക്കുമോ?
1081
സ്വകാര്യ
സ്കൂള്‍ മാനേജ് മെന്റുകളുടെ
അധികാര ദുർവിനിയോഗം
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എളമരം കരീം
ശ്രീമതി.കെ.കെ.ലതിക
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചില സ്വകാര്യ സ്കൂള്‍
മാനേജ്മെന്റുകള്‍
അധികാരം ദുര്‍വിനിയോഗം
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിദ്യാഭ്യാസ
വകുപ്പിലെ ഉദ്യോഗസ്ഥര്‍
മാനേജര്‍മാരുടെ ഇത്തരം
ദുര്‍നടപടികള്‍ക്ക്
കൂട്ടുനില്‍ക്കുന്നുവെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
മലപ്പുറം
ജില്ലയിലെ മൂന്നിയൂര്‍
ഹയര്‍ സെക്കന്ററി
സ്കൂള്‍ അദ്ധ്യാപകന്
കെ.കെ.അനീഷ് ആത്മഹത്യ
ചെയ്തത് മാനേജരുടെ
പീഡനം മൂലമാണെന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
ഇതിന്മേല് സ്വീകരിച്ച
നടപടി എന്തെന്ന്
വിശദമാക്കാമോ;
(ഡി)
അദ്ധ്യാപകനെ
ആദ്യം സസ്പെന്റു
ചെയ്യുന്നതിനും
പിന്നീട് സ്കൂളില്‍
നിന്നും
പുറത്താക്കുന്നതിനും
തക്ക കുറ്റം
അദ്ധ്യാപകന് ചെയ്തതായി
അന്വേഷണത്തില്‍
തെളിഞ്ഞിട്ടുണ്ടോ; ഇത്
സംബന്ധിച്ച്
ഡി.ഇ.ഒ.യുടെ
റിപ്പോര്‍ട്ട്
എന്തായിരുന്നു;
(ഇ)
അദ്ധ്യാപകനെതിരെ
മാനേജര്‍ വ്യാജരേഖ
ചമച്ചാണ്
തെളിവുണ്ടാക്കിയതെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(എഫ്)
വ്യാജ
തെളിവുകളുണ്ടാക്കി
മാനേജര്‍ എടുക്കുന്ന
അച്ചടക്ക നടപടികള്‍ക്ക്
യാതൊരു പരിശോധനയും
കൂടാതെ
വിദ്യാഭ്യാസവകുപ്പ്
ഉദ്യോഗസ്ഥര്‍ അംഗീകാരം
നല്‍കിയെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ജി)
അദ്ധ്യാപകര്‍ക്കെതിരെ
അച്ചടക്ക
നടപടിയെടുക്കുന്നതിന്
മാനേജരുടെ അധികാരം
വ്യാപകമായി ദുരുപയോഗം
ചെയ്യപ്പെടുന്ന
സാഹചര്യത്തില്‍ ഇതു
സംബന്ധിച്ച ചട്ടത്തില്‍
ഭേദഗതി വരുത്തുന്ന
കാര്യം പരിഗണിക്കുമോ?
1082
ക്ലസ്റ്റര്‍
കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക്
ആനുകൂല്യങ്ങൾ
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളിലെ
അദ്ധ്യാപകര്‍ക്ക്
കിട്ടുന്ന
ആനുകൂല്യങ്ങള്‍
ക്ലസ്റ്റര്‍
കോ-ഓര്ഡിനേറ്റേഴ്സിനും
ബാധകമാണോ എന്ന്
വ്യക്തമാക്കാമോ;
(ബി)
വിദ്യാഭ്യാസ
പാക്കേജിലൂടെ എസ്.എസ്.എ
യുടെ ബി.ആര്.സി കളില്‍
നിയമിക്കപ്പെട്ട
ക്ലസ്റ്റര്‍
കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക്
ഗവണ്മെന്റ്
ഉത്തരവുണ്ടായിട്ടും
അവകാശങ്ങള്‍
പൂര്‍ണ്ണമായ തോതില്‍
നിഷേധിക്കുന്നത്
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍ എന്തെന്ന്
വിശദമാക്കാമോ?
1083
സര്‍ക്കാര്‍
അംഗീകാരമില്ലാത്ത സ്കൂളുകൾ
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തില്‍
സര്‍ക്കാര്‍
അംഗീകാരമില്ലാത്ത എത്ര
സ്ക്കൂളുകളാണ്
പ്രവര്‍ത്തിക്കുന്നത്;
ഇങ്ങനെ അംഗീകാരമില്ലാതെ
എങ്ങനെയാണ്
സ്ക്കൂളുകള്‍ക്ക്
പ്രവര്‍ത്തിക്കാന്‍
കഴിയുന്നത്; ഈ
സ്ക്കൂളുകളിലെ
വിദ്യാര്‍ത്ഥികളുടെ
ഫീസ്, അധ്യാപകരുടെ
യോഗ്യത, വേതനം എന്നിവ
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിശോധിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്; ഇത്തരം
സ്ക്കുളുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
പരീക്ഷയ്ക്ക്
ഹാജരാകാന്‍ ഇളവ്
അനുവദിക്കാറുണ്ടോ?
1084
സ്കൂളുകളില്‍
വിവിധ വിഭാഗങ്ങള്‍ക്ക്
അനുവദിക്കുന്ന ഭക്ഷണക്രമം
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
പി.സി. ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
എന്‍.സി.സി, സ്കൗട്ട്സ്
ആന്‍ഡ് ഗൈഡ്സ്,
സ്റ്റുഡന്റ്സ് പോലീസ്
കേഡറ്റ് എന്നീ
വിഭാഗങ്ങള്‍ ഏതു വര്‍ഷം
മുതലാണ് പ്രവര്‍ത്തനം
ആരംഭിച്ചത് ;
(ബി)
പ്രസ്തുത
വിഭാഗങ്ങള്‍ക്ക് അവരുടെ
പ്രവൃത്തി ദിവസങ്ങളില്‍
അനുവദിക്കുന്ന
ഭക്ഷണക്രമം
(ഭക്ഷണം/ലഘുഭക്ഷണം)
എപ്രകാരമാണ്;
(സി)
ഇതില്‍
സ്കൗട്ട്സ് ആന്‍ഡ്
ഗൈഡ്സ്
വിഭാഗത്തില്‍പ്പെടുന്ന
സ്കൂള്‍
വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക്
നല്കുന്ന ഭക്ഷണക്രമം
എന്‍.സി.സി,
സ്റ്റുഡന്റ്സ് പോലീസ്
കേഡറ്റ്
വിഭാഗങ്ങള്‍ക്ക്
നല്‍കുന്നത് പ്രകാരമല്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
1085
തിരുവനന്തപുരത്തെ
ജവഹര്‍ സ്ക്കൂള്
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥിയെ
പട്ടിക്കൂട്ടിലടച്ച്
പീഡിപ്പിച്ച
തിരുവനന്തപുരത്തെ
ജവഹര്‍ സ്ക്കൂളിന്
അംഗീകാരമുണ്ടായിരുന്നോ;
(ബി)
പ്രസ്തുത
സംഭവവുമായി
ബന്ധപ്പെട്ട് സ്ക്കൂള്
അടച്ചു പൂട്ടുന്നതിന്
ഡി. പി. ഐ. നല്കിയ
ഉത്തരവ് സര്‍ക്കാര്‍
റദ്ദാക്കുകയുണ്ടായോ;
(സി)
സ്ക്കൂളിന്
വീണ്ടും തുറന്നു
പ്രവര്‍ത്തിക്കാന്‍
ഉത്തരവ് നല്‍കിയത്
എന്ത് കൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
സര്‍ക്കാര്‍
ഉത്തരവ് കോടതിയില്‍
ചോദ്യം
ചെയ്യപ്പെടുകയുണ്ടായല്ലോ;
കോടതി വിധി
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
നിയമവിരുദ്ധമായി
പ്രവര്‍ത്തിക്കുകയും
കുട്ടികളെ പ്രാകൃതമായ
ശിക്ഷാ നടപടിക്കു
വിധേയമാക്കുകയും
ചെയ്യുന്ന ഇത്തരം
അനധികൃത
സ്ക്കൂളുകള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
1086
സ്വകാര്യമേഖലയില്‍
പുതിയ സ്കൂളുകള്‍ക്ക് അംഗീകാരം
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാനത്ത്
സ്വകാര്യമേഖലയില്‍ എത്ര
പുതിയ സ്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എെ.സി.എസ്.ഇ., സി.
ബി.എസ്.ഇ., സംസ്ഥാന
സിലബസിലുള്ള സ്വകാര്യ
സ്കൂളുകളുടെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ ;
(സി)
ഇതില്‍
സര്‍ക്കാര്‍
സ്കൂളുകളില്‍ നിന്നും
നിശ്ചിത ദൂരപരിധി
പാലിക്കാത്ത എത്ര
സ്കൂളുകള്‍ ഉണ്ടെന്ന്
വെളിപ്പെടുത്താമോ?
1087
ഇ-മെയില്‍
സംവിധാനം വഴി പി.എസ്.സി ക്ക്
ഒഴിവുകള്‍ റിപ്പോര്‍ട്ട്
ചെയ്യുന്നത്
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
24-7-2014
ലെ
15343/ഉപ.C3/2014/ഉഭപവ
നമ്പറിലുള്ള
ഉദ്യോഗസ്ഥഭരണ
പരിഷ്ക്കാര (ഉപദേശക C)
വകുപ്പിന്റെ പരിപത്ര
പ്രകാരവും
പരിപത്രത്തിന്റെ
സൂചനയിലെ പരിപത്ര
പ്രകാരവും പി.എസ്.സി
ക്ക് ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യേണ്ടത് ഇ-മെയില്‍
സംവിധാനം വഴി
ആയിരിക്കണമെന്ന് എല്ലാ
നിയമനാധികാരികള്‍ക്കും
നിര്‍ദ്ദേശം
നല്‍കിയിരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതനുസരിച്ച് ഹയര്‍
സെക്കണ്ടറി
ഡയറക്ടറേറ്റിലും
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി
ഡയറക്ടറേറ്റിലും
എന്തെല്ലാം നടപടികള്‍
ഇതിനായി
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇതിനുള്ള കാരണം
വ്യക്തമാക്കുമോ;
(ഡി)
ഈ
വകുപ്പുകളിലെ കൊമേഴ്സ്
(ജൂനിയര്‍/സീനിയര്‍)
ഹയര്‍ സെക്കണ്ടറി
അധ്യാപകരുടെ ഒഴിവുകള്‍
മേല്പറഞ്ഞ പരിപത്ര
പ്രകാരം പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
ഇതിനുള്ള സംവിധാനം
ഉടന്‍
ഏര്‍പ്പെടുത്തുമോ?
1088
യു.പി.എസ്.എ
മലയാളം മീഡിയം തസ്തികയുടെ
എന്‍.ജെ.ഡി. ഒഴിവുകള്‍
നികത്തുന്നതിനുളള നടപടി
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാെതുവിദ്യാഭ്യാസ
വകുപ്പില്‍ യു.പി.എസ്.എ
മലയാളം മീഡിയം
തസ്തികയുടെ എന്‍.ജെ.ഡി.
ഒഴിവുകള്‍
നികത്തുന്നതില്‍
കാലതാമസം വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
തിരുവനന്തപുരം
ജില്ലയിലെ വിദ്യാഭ്യാസ
ഉപഡയറക്ടറുടെ
A4/7087/2013, തീയതി
15-1-2014 നമ്പര്‍
നടപടിക്രമ പ്രകാരം
നിയമന ഉത്തരവ് നല്കിയ
എല്ലാ
ഉദ്യോഗാര്‍ത്ഥികളും
ജോലിയില്‍
പ്രവേശിപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
പ്രവേശിക്കാത്ത
ഉദ്യോഗാര്‍ത്ഥികളുടെ
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ജില്ലയിലെ ഏത്
സ്കൂളിലേക്കാണ് നിയമന
ഉത്തരവ് നല്‍കിയത്;
പ്രസ്തുത തസ്തികയില്‍
മറ്റ്
ഉദ്യോഗാര്‍ത്ഥികളെ
നിലവില്‍
നിയമിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത
തസ്തികയിലേയ്ക്ക്
എന്‍.ജെ.ഡി. ഒഴിവ്
റിപ്പോര്‍ട്ട് ചെയ്ത്
നിയമനം
നടത്താത്തതിന്‍െറ കാരണം
വിശദമാക്കാമോ ;
(ഇ)
പൊതു
വിദ്യാഭ്യാസ വകുപ്പില്‍
എന്‍.ജെ.ഡി. ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിനു് പരമാവധി
എത്ര സമയം
അനുവദിച്ചിട്ടുണ്ട് ;
എങ്കില്‍ പ്രസ്തുത
കേസില്‍ ഇൗ സമയപരിധി
പാലിക്കാത്തതിന്‍െറ
സാഹചര്യം വിശദമാക്കാമോ
; പ്രസ്തുത
തസ്തികയിലേയ്ക്ക്
എന്‍.ജെ.ഡി. ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്
സാങ്കേതികമായി നിലവില്‍
എന്തെങ്കിലും നിയമ
തടസ്സമുണ്ടോ ;
ഏതെങ്കിലും പ്രത്യേക
ഉത്തരവ് തിരുവനന്തപുരം
വിദ്യാഭ്യാസ ഉപ
ഡയറക്ടര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ
; പ്രസ്തുത എന്‍.ജെ.ഡി.
ഒഴിവുകള്‍ പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നതിനും നിമയന
നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിനും
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ ?
1089
സി.ബി.എസ്.ഇ
സ്ക്കൂളുകള്‍ക്ക് എന്‍.ഒ.സി
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2014-15
സാമ്പത്തിക
വര്‍ഷത്തില്‍
കേരളത്തില്‍ എത്ര
സി.ബി.എസ്.ഇ
സ്ക്കൂളുകള്‍ക്കാണ്
സര്‍ക്കാര്‍ എന്‍.ഒ.സി
നല്‍കിയത്; ഇങ്ങനെ
വ്യാപകമായി എന്‍.ഒ.സി
നല്‍കാനുള്ള
സാഹചര്യമെന്താണെന്ന്
വ്യക്തമാക്കുമോ?
1090
സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ.
സര്‍ട്ടിഫിക്കറ്റുകളില്‍ ജാതി
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ.
സിലബസുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
പത്താം ക്ലാസ്
സര്‍ട്ടിഫിക്കറ്റുകളില്‍
ജാതി
രേഖപ്പെടുത്തുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ.
സര്‍ട്ടിഫിക്കറ്റുകളില്‍
ജാതി
രേഖപ്പെടുത്താത്തതുകാരണം
സംവരണാനുകൂല്യങ്ങള്ക്കുള്പ്പെടെയുള്ള
ആവശ്യങ്ങള്‍ക്കായി
രക്ഷാകര്‍ത്താക്കള്‍ക്ക്
വില്ലേജാഫീസുകള്‍
ഉള്‍പ്പെടെയുള്ള
ഓഫീസുകളില്‍ നേരിടുന്ന
കടുത്ത ബുദ്ധിമുട്ട്
പരിഗണിച്ച് പ്രസ്തുത
സര്‍ട്ടിഫിക്കറ്റുകളില്‍
ജാതി
രേഖപ്പെടുത്തുന്നതിന്
വേണ്ട നടപടി
സ്വീകരിക്കാന്‍ കേന്ദ്ര
ഗവണ്മെന്റിനോട്
ആവശ്യപ്പെടുമോ?
<<back
next
page>>