THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
938
ക്ഷേമനിധി
ആനുകൂല്യങ്ങള്‍
ശ്രീ.സണ്ണി
ജോസഫ്
,,
എം.എ. വാഹീദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേമനിധി
ആനുകൂല്യങ്ങള്‍ ആധാര്‍
അധിഷ്ഠിത ബാങ്ക് വഴി
വിതരണം ചെയ്യുന്ന
സംവിധാനത്തിന് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംവിധാനം വഴിയുള്ള
ആനുകൂല്യങ്ങള്‍ക്ക്
രജിസ്ട്രേഷന്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
939
കയറ്റിറക്ക്
കൂലി പോസ്റ്റ് ഓഫീസ്, അക്ഷയ
കേന്ദ്രം എന്നിവ വഴി
സ്വീകരിക്കുന്നതിന് നടപടി
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
വി.റ്റി.ബല്‍റാം
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചുമട്ട്
തൊഴിലാളികള്‍ക്കുള്ള
കയറ്റിറക്ക് കൂലി,
പോസ്റ്റ് ഓഫീസ്,
അംഗീകൃത അക്ഷയ കേന്ദ്രം
എന്നിവ വഴി
സ്വീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനുള്ള
അനുമതി തൊഴില്‍
വകുപ്പ്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇതിനുള്ള
തുടര്‍ നടപടികള്‍ ആരാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
940
അടച്ചുപൂട്ടിയ
ബാറുകളിലെ തൊഴിലാളികൾ
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
വി.എസ്.സുനില്‍ കുമാര്‍
,,
പി.തിലോത്തമന്
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അടച്ചുപൂട്ടിയ
ബാറുകളിലെല്ലാം കൂടി
രജിസ്റ്റര്‍ ചെയ്ത എത്ര
തൊഴിലാളികളുണ്ട്;
(ബി)
ഇത്തരം
ബാറുകളില്‍ അനുബന്ധ
തൊഴിലാളികളുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്;
(സി)
ബാര്‍
തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിനുള്ള
പദ്ധതികളുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ഡി)
അനുബന്ധ
തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിനുള്ള
എന്തെങ്കിലും
പദ്ധതികളുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനകം
സ്വീകരിച്ച പദ്ധതികള്‍
വിശദമാക്കുമോ?
941
പത്ര
ജീവനക്കാരുടെ ശമ്പള കമ്മീഷൻ
ശിപാർശകൾ
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്ര
ജീവനക്കാരുടെ
ശമ്പളകമ്മീഷന്
ശിപാര്‍ശകള്‍
നടപ്പാക്കുന്നതില്‍
വിമുഖത കാണിക്കുന്ന
പത്രമാനെജുമെന്റിന്റെ
പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പത്ര
വ്യവസായത്തിലെ ശമ്പള
പരിഷ്കരണത്തിനുള്ള
മജീദിയ വേജ് ബോര്‍ഡ്
ശിപാര്‍ശകള്‍
അട്ടിമറിക്കുന്ന
പത്രമുടമയ്ക്ക്
തൊഴില്‍ വകുപ്പ്
കൂട്ടുനില്‍ക്കുന്നതായ
പത്രപ്രവര്‍ത്തക
യൂണിയന്റെ ആരോപണം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
വന്‍തോതില്‍
വരുമാനവും ലാഭവുമുള്ള
പത്രസ്ഥാപനങ്ങള്‍
പോലും ശമ്പളകമ്മീഷന്
ശിപാര്‍ശകള്‍
നടപ്പാക്കാതെ തൊഴിലാളി
വിരുദ്ധ നടപടികള്‍
ശക്തമാക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ ?
942
ഷോപ്സ്
ആന്റ് കൊമേഴ്സ്യല്‍
എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍
ഭേദഗതി
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഷോപ്സ്
ആന്റ് കൊമേഴ്സ്യല്‍
എസ്റ്റാബ്ലിഷ് മെന്റ്
ആക്ടില്‍ ഭേദഗതി
വരുത്തി സര്‍ക്കാര്‍
ഓര്‍ഡിനന്‍സുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ജീവനക്കാര്‍ക്ക്
അവധി, താമസ
സൗകര്യങ്ങള്‍, പ്രാഥമിക
കൃത്യങ്ങള്‍
നിര്‍വ്വഹിക്കുന്നതിനുള്ള
സൗകര്യം ,ആവശ്യമായ
വിശ്രമം അനുവദിക്കല്‍
എന്നീ കാര്യങ്ങളിൽ നിയമ
ഭേദഗതിക്ക് ശേഷം
എന്തെങ്കിലും പുരോഗതി
കൈവന്നതായി
വിലയിരുത്തപ്പെട്ടിട്ടുണ്ടോ?
(സി)
നിയമം
നിലവില്‍ വന്നതിനു
ശേഷവും നിയമ
വ്യവസ്ഥകള്‍
പാലിക്കാത്ത ഏതെങ്കിലും
സ്ഥാപനത്തിനെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആര്‍ക്കൊക്കെ
എതിരെയാണ് നടപടികള്‍
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
943
തോട്ടം
തൊഴിലാളികളുടെ ശമ്പള
വര്‍ദ്ധനവ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തോട്ടം തൊഴിലാളികളുടെ
ശമ്പള വര്‍ദ്ധനവ്
സംബന്ധിച്ച്
പി.എല്‍.സി.
ചേരുകയുണ്ടായോ ;
വിശദമാക്കുമോ ;
(ബി)
തോട്ടം
തൊഴിലാളികള്‍ക്ക് ശമ്പള
വര്‍ദ്ധനവ്
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ;
(സി)
തോട്ടം
തൊഴിലാളികള്‍ക്ക്
ശമ്പളം
വര്‍ദ്ധിപ്പിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
944
തൊഴില്‍
മേഖലയിലെ മിനിമം കൂലി
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിനിമം
വേജസ്
പ്രഖ്യാപിച്ചിട്ടുള്ള
തൊഴില്‍ മേഖലകൾ
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മിനിമം കൂലി
പുതുക്കി നിശ്ചയിച്ച
തൊഴില്‍ മേഖലകൾ
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഏതെങ്കിലും
തൊഴില്‍ മേഖലയെ
പുതിയതായി മിനിമം
കൂലിയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
മിനിമം
കൂലി പുതുക്കാന്‍
കാലാവധി പൂര്‍ത്തിയായ
തൊഴില്‍മേഖലകൾ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
തൊഴില്‍ മേഖലകളുടെ
മിനിമം കൂലി
പുതുക്കുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ?
945
തൊഴില്‍
വകുപ്പിന്റെ പദ്ധതിച്ചെലവ്
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന്റെ 2014-15
സാമ്പത്തിക വര്‍ഷം
നാളിതുവരെയുള്ള
പദ്ധതിച്ചെലവ്
സംബന്ധിച്ച വിശദമായ
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
തൊഴില്‍
വകുപ്പിന്റെ 2014-15
സാമ്പത്തിക വര്‍ഷത്തെ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി ചെലവ്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
946
പ്രസ്സ്
തൊഴിലാളികളുടെ ക്ഷേമം
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രസ്സ് തൊഴിലാളികളുടെ
മിനിമം കൂലി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്സ്
തൊഴിലാളികള്‍ക്ക് ഒരു
ഐ.ആര്. സി
രൂപീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
കൈക്കൊള്ളുമോ;
(സി)
പ്രസ്സ്
തൊഴിലാളികള്‍ക്ക്
ക്ഷേമനിധി
കൊണ്ടുവരുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
947
തൊഴില്‍
വകുപ്പില്‍ പുതിയ തസ്തികകള്‍
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പില്‍ പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ:
(ബി)
എങ്കില്‍
ഏതെല്ലാം പുതിയ
തസ്തികകളാണ്
സൃഷ്ടിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
948
കശുവണ്ടി
തൊഴിലാളികളുടെ വേതനം
ശ്രീ.പി.കെ.ഗുരുദാസന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കെ
സദാശിവന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കശുവണ്ടി
തൊഴിലാളികളുടെ വേതനം
പരിഷ്ക്കരിച്ചിട്ട്
എത്ര കാലമായി
എന്നറിയിക്കാമോ;
(ബി)
വ്യവസായികളുടെ
താല്പര്യസംരക്ഷണാര്ത്ഥം
സര്‍ക്കാര്‍ അലംഭാവം
പുലര്‍ത്തുന്നതാണ്
മിനിമം വേതനം
പുതുക്കുന്നതിനും ഡി.എ.
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
പരിഷ്കരിക്കുന്നതിനും
തടസ്സമായിരിക്കുന്നതെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ ;
(സി)
വര്‍ദ്ധിച്ച
ജീവിത ചെലവു പരിഗണിച്ച്
അടിയന്തിരമായി മിനിമം
വേതനം പുതുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
949
കശുവണ്ടി
തൊഴിലാളികളുടെ മിനിമം കൂലി
ശ്രീ.കെ.രാജു
,,
ഇ.ചന്ദ്രശേഖരന്
,,
മുല്ലക്കര രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കശുവണ്ടി
തൊഴിലാളികളുടെ മിനിമം
കൂലി അവസാനമായി
പുതുക്കി
നിശ്ചയിച്ചതെന്നാണ്;
ഇത് പുതുക്കി
നിശ്ചയിക്കുന്നതിനുളള
പ്രാരംഭ നടപടികള്‍
പോലും
ആരംഭിച്ചിട്ടില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജീവിതച്ചെലവിനനുസൃതമായി
അഞ്ചു
വ൪ഷത്തിലൊരിക്കല്‍
മിനിമം കൂലി
പുതുക്കണമെന്ന
വ്യവസ്ഥയുണ്ടോ,
എങ്കില്‍ ഈ ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിനു
ശേഷം ഇതിനുവേണ്ടി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
950
തൊഴിലാളി
ക്ഷേമനിധിബോര്‍ഡുകൾ
തകരുന്നത് ഒഴിവാക്കുവാൻ നടപടി
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളി
ക്ഷേമനിധിബോര്‍ഡുകൾ
ഓരോന്നായി തകർച്ച
നേരിടുന്ന അവസ്ഥയിൽ
പ്രതിഷേധിച്ച് എസ്.
റ്റി. യു. തുടങ്ങിയ
സംഘടനകള്‍
രംഗത്തുവരുവാന്‍ ഇടയായ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
തൊഴിലവകാശങ്ങള്‍
നിഷേധിക്കുകയും അസംഘടിത
തൊഴില്‍ മേഖലയും
തൊഴിലാളിക്ഷേമ
ബോര്‍ഡുകളും
നിര്‍ജ്ജീവമാക്കുകയും
ചെയ്യുന്നത് ഗുരുതരമായ
ഭവിഷ്യത്തുകള്‍
ക്ഷണിച്ചു
വരുത്തുമെന്നത്
മനസ്സിലായിട്ടുണ്ടോ;
(സി)
എങ്കില്‍,
പ്രസ്തുത നിലപാട്
തിരുത്താന്‍
തയ്യാറാകുമോ?
951
ഒറ്റപ്പാലം
എലമ്പുലാശ്ശേരിയില്‍
എെ.റ്റി.എെ.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
കരിമ്പുഴ
ഗ്രാമപഞ്ചായത്തിലെ
എലമ്പുലാശ്ശേരിയില്‍
എെ.റ്റി.എെ.
സ്ഥാപിക്കുന്നതിലേയ്ക്കായി
സാദ്ധ്യതാപഠനം
നടത്തുന്നതിനായി
ആരെയാണ്
ചുമതലപ്പെടുത്തിയിരുന്നത്;
പ്രസ്തുത ഓഫീസര്‍
റിപ്പാേര്‍ട്ട്
സമര്പ്പിച്ചുവാേ;
(ബി)
പ്രസ്തുത
റിപ്പാേര്ട്ടിന്െറ
അടിസ്ഥാനത്തില്‍
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചു;
വിശദാംശങ്ങള്‍
നല്കുമാേ?
952
953
അന്യസംസ്ഥാന
തൊഴിലാളി രജിസ്ട്രേഷന്
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജോലി തേടിയെത്തുന്ന
അന്യസംസ്ഥാന
തൊഴിലാളികളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
തൊഴിലാളികള്‍ക്ക്
തൊഴില്‍ വകുപ്പിന്റെ
രജിസ്ട്രേഷന്
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
കേരളത്തില്‍
നിലവില്‍ ഓരോ
ജില്ലയിലും ജോലി
ചെയ്യുന്ന അന്യസംസ്ഥാന
തൊഴിലാളികളുടെ കൃത്യമായ
കണക്ക് വകുപ്പിന്റെ
പക്കല്‍ ഉണ്ടോ;
എങ്കില്‍
ജില്ലതിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(സി)
ഇവരെ
തൊഴിലിനായി
കൊണ്ടുവരുന്ന
കരാറുകാര്‍ക്ക്
ലൈസന്‍സ്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ?
954
അന്യസംസ്ഥാന
തൊഴിലാളികൾ
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്യസംസ്ഥാന
തൊഴിലാളികളുടെ
രജിസ്ട്രേഷന്
നടത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
തൊഴിലാളികളെന്ന
ഭാവത്തില്‍
അന്യസംസ്ഥാനങ്ങളില്‍
നിന്ന് മോഷ്ടാക്കളും
തീവ്രവാദികളും മറ്റും
കേരളത്തില്‍
എത്തുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്തരക്കാരെ
നിരീക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
സംസ്ഥാനത്തെ
അന്യസംസ്ഥാന
തൊഴിലാളികളുടെ സമഗ്രമായ
വിവരം ശേഖരിച്ച്
സൂക്ഷിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
955
അന്യസംസ്ഥാന
തൊഴിലാളികള്‍ വൃത്തിഹീനമായ
അന്തരീക്ഷത്തില്‍
താമസിക്കുന്ന സാഹചര്യം
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ മേഖലകളില്‍
പണിയെടുക്കുന്ന
അന്യസംസ്ഥാന
തൊഴിലാളികള്‍
വൃത്തിഹീനമായ
അന്തരീക്ഷത്തിലാണ്
താമസിക്കുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മതിയായ
താമസ സൗകര്യങ്ങള്‍
ഒരുക്കാതെ തൊഴിലാളികളെ
താമസിപ്പിച്ച്
പണിയെടുപ്പിക്കുന്ന
കരാറുകര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ ?
956
താല്‍ക്കാലിക
ജീവനക്കാ൪ക്ക് ശമ്പളത്തോടു
കൂടിയ പ്രസവാവധി
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
വ൪ഷത്തെ
കാലയളവിനുളളില്‍ 80
ദിവസത്തില്‍ കുറയാതെ
ജോലി
ചെയ്തിട്ടുണ്ടെങ്കില്‍
താല്‍ക്കാലിക
ജീവനക്കാ൪ക്ക്
ശമ്പളത്തോടുകൂടിയ
പ്രസവാവധിക്ക്
അ൪ഹതയുണ്ട് എന്ന
മനുഷ്യാവകാശ കമ്മീഷന്റെ
വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത വിധി
അനുസരിച്ചുള്ള
ആനുകൂല്യം നല്കുവാൻ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
957
കഞ്ചിക്കോട്
വ്യവസായമേഖലയിലെ തൊഴിലാളികൾ
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കഞ്ചിക്കോട്
വ്യവസായമേഖലയില്‍ എത്ര
സ്ഥാപനങ്ങള്‍ ഉണ്ട്;
(ബി)
പ്രസ്തുത
വ്യവസായ സ്ഥാപനങ്ങളില്‍
എത്ര തൊഴിലാളികള്‍
ജോലിചെയ്യുന്നുണ്ട്;
ഓരോ സ്ഥാപനത്തിലേതും
പ്രത്യേകം പറയാമാേ;
(സി)
ഓരാേ
വ്യവസായ സ്ഥാപനത്തിലും
സ്ത്രീത്താെഴിലാളികള്
എത്ര ,
പുരുഷത്താെഴിലാളികള്
എത്ര എന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഏതെല്ലാം
വ്യവസായസ്ഥാപനങ്ങളില്‍
അന്യസംസ്ഥാനത്താെഴിലാളികള്
ജാേലി ചെയ്തുവരുന്നു;
വിശദാംശം
ലഭ്യമാക്കുമാേ;
(ഇ)
കഞ്ചിക്കാേട്
വ്യവസായമേഖലയിലെ
താെഴിലാളികളുടെ ആരാേഗ്യ
സംരക്ഷണത്തിനും,
ജീവന്‍െറ സുരക്ഷയ്ക്കും
വേണ്ടി ഏതെല്ലാം
നിയമങ്ങള്‍
നടപ്പിലാക്കിവരുന്നുണ്ട്;
വിശദാംശം നല്‍കാമാേ;
(എഫ്)
നിലവിലെ
നിയമപ്രകാരം
താെഴിലാളികളുടെ
ആരാേഗ്യസംരക്ഷണത്തിനായി
എന്തെല്ലാം
കരുതല്‍നടപടികള്‍
വകുപ്പ്
സ്വീകരിച്ചുവരുന്നുവെന്നു
വിശദമാക്കാമാേ;
(ജി)
നിഷ്ക്കര്‍ഷിച്ചിട്ടുള്ള
സുരക്ഷാമാനദണ്ഡങ്ങള്‍
വ്യവസായസ്ഥാപനങ്ങള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശം
ലഭ്യമാക്കാമാേ;
തൊഴില്‍വകുപ്പ്
കഞ്ചിക്കാേട്
വ്യവസായമേഖലയില്‍
പീരിയാേഡിക്കല്
ഇന്സ്പെക്ഷന്
നടത്താറുണ്ടാേ;
ഉണ്ടെങ്കില്‍,
എന്തെല്ലാം നടത്തി;
ഏതെല്ലാം
സ്ഥാപനങ്ങളില്‍
നടത്തിയെന്നും,
എന്തെല്ലാം
കണ്ടെത്തലുകള്‍ ഉണ്ടായി
എന്നും
വ്യക്തമാക്കുമാേ;
പരിശാേധനയില്‍
കണ്ടെത്തിയ അപാകതകള്‍
നീക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമാേ;
ഇ.എസ്.എെ.
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
ലഭിച്ചുവരുന്ന എത്ര
താെഴിലാളികള്‍
കഞ്ചിക്കാേട്
വ്യവസായമേഖലയില്‍ ജാേലി
ചെയ്തുവരുന്നു
എന്നതിന്‍െറ വിശദാംശം
സ്ഥാപനങ്ങളുടെ
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമാേ?
958
തൊഴിലാളികളുടെ
ക്ഷാമബത്ത
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികളുടെ
ക്ഷാമബത്ത
കണക്കാക്കുന്നതിലെ
അടിസ്ഥാന സൂചികയിലെ
അപാകത
പരിഹരിക്കുന്നതിന് മു൯
എല്‍. ഡി. എഫ്. സ൪ക്കാ൪
രൂപീകരിച്ച ട്രേഡ്
യൂണിയ൯
പ്രതിനിധികളുടെയും,
വിദഗ്ധരുടെയും
കമ്മിറ്റി സ൪ക്കാരിന്
റിപ്പോ൪ട്ട്
സമ൪പ്പിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഉണ്ടങ്കില്‍
പ്രസ്തുത
റിപ്പോ൪ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഭക്ഷ്യധാന്യങ്ങളുടെയും,
പച്ചക്കറി, പാല്
തുടങ്ങിയവയുടെയും
യഥാ൪ത്ഥ വിലനിലവാരം
ക്ഷാമബത്ത
കണക്കാക്കുമ്പോള്‍
പരിഗണിച്ച് നിലവിലെ
അപാകത പരിഹരിക്കാ൯
നടപടി സ്വീകരിക്കുമോ
;വിശദവിവരം
ലഭ്യമാക്കുമോ ?
959
പ്ലയ്സ്മെന്റ്റ്
പോർട്ടൽ വഴി തൊഴിലവസരങ്ങള്‍
കണ്ടെത്തുന്ന പദ്ധതി
ശ്രീ.വി.ഡി.സതീശന്
,,
വര്‍ക്കല കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്ലയ്സ്മെന്റ്റ്
പോർട്ടൽ വഴി
തൊഴിലവസരങ്ങള്‍
കണ്ടെത്തുന്ന പദ്ധതി
എെ.റ്റി.എെ.കളില്‍
നടപ്പാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
പദ്ധതിയില്‍
തൊഴിലവസരങ്ങള്‍
കണ്ടെത്തുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
സംസ്ഥാനത്തെ
എല്ലാ ഐ
.റ്റി.എെ.കളിലും
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
960
കര്ഷകത്തൊഴിലാളിക്ഷേമ
നിധിയില്‍ നിന്നുള്ള വിവാഹ
ധനസഹായം
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കര്ഷകത്തൊഴിലാളിക്ഷേമ
നിധിയില്‍
അംഗങ്ങളായവരുടെ
പെണ്മക്കളുടെ വിവാഹ
ധനസഹായമായി എത്ര രൂപ
വീതമാണ് ക്ഷേമനിധി
ബോര്‍ഡില്‍ നിന്നും
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കര്‍ഷകത്തൊഴിലാളി
ക്ഷേമനിധിയിലെ
അംഗങ്ങളുടെ
പെണ്മക്കളുടെ വിവാഹ
ധനസഹായം ഏതു വര്‍ഷംവരെ
വിതരണം
ചെയ്തിട്ടുണ്ടെന്നും
എത്ര അപേക്ഷകളില്‍
ധനസഹായം വിതരണം
ചെയ്യുവാൻ
ബാക്കിയുണ്ടെന്നുമുള്ള
വിവരം ലഭ്യമാക്കുമോ;
(സി)
വിവാഹ
ധനസഹായമായി നല്കുന്ന
തുക
വര്‍ദ്ധിപ്പിക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
961
ഐ.ടി.ഐ.-കളില്‍
വെര്‍ച്ച്വല്‍ ക്ലാസ്സ് റൂം
ശ്രീ.പാലോട്
രവി
,,
എ.റ്റി.ജോര്‍ജ്
,,
ലൂഡി ലൂയിസ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ.ടി.ഐ.-കളില്‍
വെര്‍ച്ച്വല്‍ ക്ലാസ്സ്
റൂം ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വെര്‍ച്ച്വല്‍
ക്ലാസ്സ് റൂമിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
വെര്‍ച്ച്വല്‍
ക്ലാസ്സ് റൂമില്‍
എന്തെല്ലാം ആധുനിക
സാങ്കേതിക വിദ്യകളാണ്
ഉപയോഗിക്കുന്നത്;
(ഡി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹകരണത്തോടെയാണ് ഇവ
നടപ്പാക്കുന്നത്;
വിശദമാക്കുമോ?
962
ശരണ്യ
പദ്ധതി
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശരണ്യ പദ്ധതി പ്രകാരം
ഇതിനകം എത്ര പേര്‍ക്ക്
ആനുകൂല്യങ്ങള്‍ ലഭിച്ചു
; ഇവയുടെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തിലുള്ള
എത്ര അപേക്ഷകള്‍ ഇനിയും
തീര്‍പ്പാക്കുവാനുണ്ട്;
പ്രസ്തുത പദ്ധതിയുടെ
ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം വിശദമാക്കാമോ?
963
അക്കാഡമി
ഫോര്‍ സ്കിൽഡ് എക്സലന്‍സ്
ശ്രീ.എം.പി.വിന്‍സെന്റ്
,,
പി.സി വിഷ്ണുനാഥ്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അക്കാഡമി ഫോര്‍ സ്കിൽഡ്
എക്സലന്‍സ്
സ്ഥാപിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അക്കാഡമിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
സ്ഥാപനം വഴി ഏതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയത്;
(ഡി)
പ്രസ്തുത
അക്കാഡമി ഏതെല്ലാം
തൊഴില്‍ മേഖലകളിലാണ്
പദ്ധതികള്‍
നടപ്പിലാക്കിയത്;
വിശദാംശങ്ങള്‍
നല്‍കുമോ?
964
മാറഞ്ചേരി
ഐ .ടി .ഐ കെട്ടിടം
പണിയുന്നതിന് നടപടി
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാറഞ്ചേരി
ITI യ്ക്കു കെട്ടിടം
പണിയുന്നതിനായി
മാറഞ്ചേരി
ഗ്രാമപഞ്ചായത്തിന്റെ
സ്ഥലം തൊഴില്‍
വകുപ്പിന്
വിട്ടുതന്നുകൊണ്ട്
പഞ്ചായത്ത് വകുപ്പ്
ഉത്തരവിറക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ITIയ്ക്ക് കെട്ടിടം
പണിയുന്നതിന്
ബഡ്ജറ്റില്‍
തുകവകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര തുക; ഏത്
വ൪ഷത്തില് എന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത ITIയ്ക്ക്
കെട്ടിടം പണിയുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ;
(ഡി)
നിലവില്‍
വാടക കെട്ടിടത്തില്‍
പ്രവ൪ത്തിക്കുന്ന
സ്ഥാപനത്തിന്
ഗ്രാമപഞ്ചായത്ത്
വിട്ടുകൊടുത്ത സ്ഥലത്ത്
MLA ഫണ്ടില്‍ നിന്നും
പണി പൂ൪ത്തീകരിച്ച
കെട്ടിടത്തിലേക്ക് ഒരു
ട്രേഡെങ്കിലും
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
965
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ്
കണ്‍സ്ട്രക്ഷന്‍
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്തര്‍ദേശീയ
നിലവാരത്തിലുള്ള
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ്
ഇന്‍ഫ്രാസ്ട്രക്ചര്‍
ആന്റ് കണ്‍സ്ട്രക്ഷന്‍
എന്ന സ്ഥാപനം
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ
ഉദ്ദേശ്ശലക്ഷ്യങ്ങള്
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
966
മൊറയൂരില്‍
പുതിയ ഐ .ടി.ഐ
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ
മൊറയൂരില്‍ പുതിയ ഐ
.ടി.ഐ സ്ഥാപിക്കുന്ന
കാര്യം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ;
(ബി)
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
967
പുഴക്കാട്ടിരി
ഗവണ്മെന്റ് ഐ ടി.ഐ -യ്ക്ക്
കെട്ടിടം
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിച്ച് വരുന്ന
പുഴക്കാട്ടിരി
ഗവണ്മെന്റ് ഐ .ടി.ഐ
.ക്ക് സ്വന്തമായി
കെട്ടിടം പണിയുന്നതിന്
ഗ്രാമ വികസന വകുപ്പ്
വിട്ട് നല്കിയ
രണ്ടേക്കർ ഭൂമി
ഏറ്റെടുക്കുന്നതിന്
തൊഴില്‍ വകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
968
നൈപുണ്യം
സമ്മിറ്റ് - 2014
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
നൈപുണ്യം
സമ്മിറ്റ് - 14
സംഘടിപ്പിച്ചതുമായി
ബന്ധപ്പെട്ട് കൊല്ലം
ജില്ലയില്‍ എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
പുതുതായി
ആരംഭിക്കുവാന്‍
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പരിപാടിയില്‍
പരിഗണിക്കുന്നതിലേക്കായി
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍
നിന്നും അപേക്ഷ
ലഭിച്ചിരുന്നുവോ;
എങ്കില്‍ അപേക്ഷ
പരിഗണിച്ച്
എന്തെങ്കിലും മേല്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
969
മിഷന്
676-സ്കില്‍ ഡെവലപ്മെന്റ്
പദ്ധതികള്‍
ശ്രീ.ആര്
. സെല്‍വരാജ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.റ്റി.ബല്‍റാം
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിഷന് 676-ല്‍
ഉള്‍പ്പെടുത്തി സ്കില്‍
ഡെവലപ്മെന്റ്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് മിഷന് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതികളെ
സംബന്ധിച്ചുള്ള രൂപേരഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
970
ബിവറേജസ് ഒൗട്ട് ലറ്റുകൾ
പൂട്ടിയത് മൂലം തൊഴില്‍
നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കാൻ നടപടി
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവൃത്തിച്ചുവന്നിരുന്ന
ബാറുകളും, ബിവറേജസ്
ഒൗട്ട്ലറ്റുകളും
അടച്ചിട്ടിരിക്കുക വഴി
സംസ്ഥാനത്ത് തൊഴില്‍
നഷ്ടപ്പെട്ടവരുടെ
കണക്കുകള്‍ തൊഴില്‍
വകുപ്പ്
ശേഖരിച്ചിട്ടുണ്ടാേ ;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
രീതിയിൽ തൊഴില്‍
നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
; വിശദമാക്കാമോ?
971
പ്രവർത്തന
ക്ഷമമല്ലാത്ത തോട്ടങ്ങളിലെ
തൊഴിലാളികളുടെ പ്രശ്നങ്ങൾ
ശ്രീ.പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാര്യക്ഷമമായ
പ്രവര്ത്തനമില്ലാത്തതോ,
പ്രവര്‍ത്തനം
മുടങ്ങിയതോ ആയ
എസ്റ്റേറ്റുകളെ
സംബന്ധിച്ച വിവരം
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഇത്തരം
തോട്ടങ്ങളിലെ
തൊഴിലാളികള്‍
അനുഭവിക്കുന്ന ദുരിതം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
തൊഴിലാളികള്‍ക്ക്
തൊഴില്‍ സുരക്ഷ ഉറപ്പു
വരുത്താനും, മിനിമം
ജീവിത സാഹചര്യങ്ങള്‍
ലഭ്യമാക്കാനും
ഉതകുംവിധമുള്ള
നയരൂപീകരണം നടത്തുമോ ;
മന:പ്പൂര്‍വ്വം
തൊഴിലാളി ദ്രോഹം
നടത്തുന്ന തോട്ടങ്ങള്‍
ഏറ്റെടുക്കാനും
നിലനിര്‍ത്താനും
ആവശ്യമായ സംവിധാനം
ഒരുക്കുന്ന കാര്യം
പരിഗണിക്കുമോ?
972
മലയാളികളായ
നഴ്സുമാരുടെ പുനരധിവാസം
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളിലെ
ആഭ്യന്തരസംഘര്ഷംമൂലം
തൊഴില്‍ നഷ്ടപ്പെട്ട
എത്ര മലയാളികളായ
നഴ്സുമാരെയും
പാരാമെഡിക്കല്‍
വിഭാഗത്തില്‍ ജോലി
ചെയ്യുന്നവരെയും
തിരിച്ചെത്തിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഇവരുടെ
പുനരധിവാസത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ;
(സി)
ഇതിനായി
ഇതിനകം എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഇതില്‍
എത്രപേര്‍ക്ക്
എവിടെയൊക്കെ ഇതിനകം
തൊഴില്‍
ലഭ്യമാക്കിയെന്ന്
വിശദമാക്കാമോ?
973
ഇ.എസ്.ഐ.
മെഡിക്കല്‍ കോളേജുകള്‍
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ.എസ്.ഐ. മെഡിക്കല്‍
കോളേജുകള്‍
ആരംഭിക്കുന്നതിനുള്ള
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മെഡിക്കല്‍ കോളേജുകള്‍
ആരംഭിക്കുന്നതിന്
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
കോളേജ്
തുടങ്ങുന്നതിന്
ആവശ്യമായ സ്ഥലവും
മൂലധനവും എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
കോളേജുകള്‍
തുടങ്ങുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
974
ചേര്‍ത്തല
ഇ.എസ്.ഐ. ആശുപത്രിയില്‍
രോഗികള്‍ക്കുളള ബുദ്ധിമുട്ട്
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനായിരത്തില്‍
താഴെ രോഗികള്‍മാത്രം
രജിസ്റ്റര്‍
ചെയ്തിട്ടുള്ള ആലപ്പുഴ
ഇ.എസ്.ഐ ലോക്കല്‍
ഓഫീസിന്റെ കീഴില്‍
രോഗികളെ
പരിശോധിക്കുന്നതിനും
അവരുടെ സേവനത്തിനും
മൂന്നില്‍ കൂടുതല്‍
ഡോക്ടര്‍മാരും
ജീവനക്കാരും
ഉള്ളപ്പോള്‍
പതിനായിരത്തിലധികം
രോഗികള്‍കള്‍
രജിസ്റ്റര്‍ ചെയ്ത
ഇ.എസ്.ഐ യുടെ സേവനം
നേടാനുള്ള
ചേര്‍ത്തലയില്‍
ഡോക്ടമാരെയും
ജീവനക്കാരെയും കുറച്ച്
അനുവദിച്ചിരിക്കുന്നത്
എന്തുകൊണ്ടാണെന്നു
പറയാമോ; ഈ പോരായ്മ
പരിഹരിക്കുവാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(ബി)
ചേര്‍ത്തല
ഇ.എസ്.ഐ. ആശുപത്രിയില്‍
രോഗികള്‍ക്ക്
നില്ക്കാന് പോലും
ഇടമില്ലാത്ത വിധം
ബുദ്ധിമുട്ട്
അനുഭവിക്കുന്ന വിഷയം
ശ്രദ്ധയില്‍പ്പെടുത്തിയിട്ടും
യാതൊരു നടപടിയും
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്നു
പറയാമോ; ഈ പ്രശ്നം
അടിയന്തിരമായി
പരിഹരിക്കുമോ?
975
ചേര്‍ത്തല
ഇ.എസ്.എെ. ആശുപത്രി
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ.
ആനുകൂല്യം ലഭിക്കേണ്ട
രോഗികള്ക്ക്ചേര്ത്തല
ഇ.എസ്.ഐ ആശുപത്രിയില്‍
നിന്നും ആവശ്യമായ
മരുന്നുകള്‍
ലഭിക്കുന്നില്ലെന്നും,
ഡോക്ടറുടെ
നിര്‍ദ്ദേശപ്രകാരം
പുറത്തുനിന്നും
വിലകൊടുത്ത്
മരുന്നുവാങ്ങി ബില്‍
സമര്‍പ്പിച്ചാലും ബില്‍
തുകയുടെ പകുതിപോലും
തൊഴിലാളിക്ക്
സര്‍ക്കാര്‍
നല്‍കുന്നില്ല
എന്നകാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഈ പരാതി
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
രോഗികള്‍ക്കാവശ്യമായ
എല്ലാ മരുന്നുകളും
ആശുപത്രിയില്‍ നിന്നും
നല്കാന് നടപടി
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ ;
(ബി)
ഇ.എസ്.ഐ.
ആശുപത്രികളില്‍ ലാബ്
പരിശോധനകള്‍ക്ക്
സൗകര്യമില്ലാത്തതിനാല്‍
പുറത്തുള്ള സ്ഥാപനങ്ങളെ
സമീപിക്കുന്ന രോഗികളായ
തൊഴിലാളികള്‍ക്ക് ലാബ്
ടെസ്റ്റുകളുടെ മുഴുവന്‍
തുകയും
നല്‍കാതിരിക്കുന്നത്
ഇന്‍ഷുറന്‍സ്
നിയമത്തിന്
വിരുദ്ധമല്ലേ; ഇത്
അടിയന്തിരമായി
പരിഹരിക്കുമോ ;
വിശദവിവരം നല്‍കുമോ ?
976
ചേര്‍ത്തല
ഇ.എസ്.ഐ. ആശുപത്രി
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
ഇ.എസ്.ഐ. ആശുപത്രിയുടെ
സൗകര്യക്കുറവുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കുവാന്‍
എന്തു നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ; എത്ര
കാലമായി ഇതിനു വേണ്ട
നടപടികള്‍
ആരംഭിച്ചിട്ട് എന്നു
പറയാമോ; പുതിയ
സൗകര്യപ്രദമായ വാടക
കെട്ടിടം ചേര്‍ത്തല
ടൗണില്‍
ലഭിക്കുന്നതിനുള്ള
അന്വേഷണം ഏതു വരെയായി
എന്നു പറയാമോ;
(ബി)
ചേര്‍ത്തല ടൗണിന് അധികം
ദൂരെയല്ലാത്ത വിധം
സ്വന്തമായി സ്ഥലം
വാങ്ങി സൗകര്യപ്രദമായ
കെട്ടിടം
നിര്‍മ്മിക്കുവാന്‍
എന്തുകൊണ്ടാണ് നടപടി
സ്വീകരിക്കാത്തത്എന്ന്
വ്യക്തമാക്കാമോ ;
ഇതിനായി അടിയന്തിര
നടപടി സ്വീകരിക്കുമോ ;
വിശദാംശം ലഭ്യമാക്കുമോ
?
<<back