THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
821
സ്വാശ്രയ
ഡെന്റല്‍
കോളേജുകളിലെ
അമ്പത്
ശതമാനം
മാനേജ്മെന്റ്
ക്വാട്ടയിലേക്ക്
പ്രത്യേകം
പ്രവേശന പരീക്ഷ
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
ഡെന്റല്‍ കോളേജുകളിലെ
അമ്പത് ശതമാനം
മാനേജ്മെന്റ്
ക്വാട്ടയിലേക്ക്
പ്രത്യേകം പ്രവേശന
പരീക്ഷ നടത്താന്‍
സൂപ്രീംകോടതി നല്കിയ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടാേ
;
(ബി)
ജസ്റ്റീസ്
ജയിംസ് കമ്മിറ്റിയുടെ
മേല്‍നോട്ടത്തില്‍
തന്നെയാണോ പരീക്ഷ
നടത്തിയത് ; പരീക്ഷാ
ചോദ്യപേപ്പര്‍
തയാറാക്കിയത്
ആരായിരുന്നു ;
പരീക്ഷയില്‍ എത്രപേര്‍
പങ്കെടുത്തു ; ഫലം
പ്രസിദ്ധീകരിച്ചത്
എന്നായിരുന്നു ;
കൗണ്‍സിലിംങ്ങിന് എത്ര
വിദ്യാര്‍ത്ഥികള്‍
പങ്കെടുത്തു ;
(സി)
മാനേജ്
മെന്റ് ക്വാട്ടയിലെ
സീറ്റുകള്‍ മൊത്തം
എത്രയായിരുന്നു ;
സൂപ്രീംകോടതി
തീരുമാനിച്ച
തീയതിക്കുള്ളില്‍ തന്നെ
പ്രവേശന നടപടികള്‍
പൂര്ത്തിയാവുകയുണ്ടായോ
; എത്രപേര്‍ക്ക്
പ്രവേശനം
നല്കുകയുണ്ടായി ?
822
സ്വാശ്രയ
മെഡിക്കല്‍ - ഡന്റല്‍
കോളേജുകളിലെ മാനേജ് മെന്റ്
സീറ്റുകളിലേക്കുള്ള
പ്രവേശനപരീക്ഷ
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍ - ഡന്റല്‍
കോളേജുകളിലെ മാനേജ്
മെന്റ്
സീറ്റുകളിലേക്കുള്ള
പ്രവേശനപരീക്ഷ
സംബന്ധിച്ച് മാനേജ്
മെന്റുകള്‍
സുപ്രീംകോടതിയില്‍
നല്കിയ കേസിന്റെ
പരിഗണനാവേളയില്‍
സംസ്ഥാനത്തിനുവേണ്ടി
ആരും ഹാജരാകാതിരുന്നത്
സംബന്ധിച്ച
സുപ്രീംകോടതിയുടെ
പരാമര്‍ശം
ആരോഗ്യവകുപ്പിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ
;
(ബി)
എങ്കില്‍
അതിനിടയായ സാഹചര്യം
വിശദമാക്കാമോ ;
(സി)
പ്രസ്തുത
കേസില്‍ സത്യവാങ്മൂലം
നല്‍കിയിട്ടുണ്ടാേ ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ?
823
സര്‍ക്കാര്‍
മേഖലയിലെ മെഡിക്കല്‍
കോളേജുകള്‍
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
പി.സി വിഷ്ണുനാഥ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഗവണ്മെന്റ്
മേഖലയില്‍ എത്ര
മെഡിക്കല്‍ കോളേജുകള്‍
ആരംഭിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
ഗവണ്മെന്റ് മേഖലയില്‍
എത്ര മെഡിക്കല്‍
കോളേജുകള്‍
ഉണ്ടായിരുന്നു;എംബിബിഎസിനും
എംഡി/എംഎസിനും എത്ര
സീറ്റുകള്‍
ലഭ്യമായിരുന്നു.
ഇപ്പോള്‍ എത്ര
സീറ്റുകള്‍ ലഭ്യമാണ്;
(സി)
അടുത്ത
രണ്ട്
വര്‍ഷത്തിനുള്ളില്‍
പുതുതായി എത്ര
മെഡിക്കല്‍ കോളേജുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നു;
വിശദമാക്കുമോ?
824
പുതിയതായി
തുടങ്ങിയ മെഡിക്കല്‍
കോളേജുകള്‍
ശ്രീ.എ.കെ.ബാലന്
,,
വി.ശിവന്‍കുട്ടി
,,
കെ.കെ.ജയചന്ദ്രന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
പ്രവര്‍ത്തനം ആരംഭിച്ച
മെഡിക്കല്‍
കോളേജുകളില്‍
മെഡിക്കല്‍ കൗണ്‍സില്‍
മാനദണ്ഡപ്രകാരമുള്ള
മെഡിക്കല്‍ /
പാരാമെഡിക്കല്‍
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ ഇവരെ മറ്റ്
മെഡിക്കല്‍
കോളേജുകളില്‍ നിന്ന്
മാറ്റി
നിയമിക്കുകയായിരുന്നോ;
പ്രസ്തുത
നിയമനത്തിന്‍െറ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
മെഡിക്കല്‍
ജീവനക്കാരെ മാറ്റി
നിയമിച്ചതു കാരണം മറ്റ്
മെഡിക്കല്‍
കോളേജുകളില്‍
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
ജീവനക്കാരുടെയും കടുത്ത
അഭാവം നേരിടുന്നതായി
ഡോക്ടര്‍മാര്‍
ഉന്നയിക്കുന്ന
ആക്ഷേപത്തിന്റെ
നിജസ്ഥിതി
വ്യക്തമാക്കുമോ;
(സി)
തിരുവന്തപുരം
എസ്.എ. ടി.
ആശുപത്രിയില്‍
ഗര്‍ഭസ്ഥശിശു
മരിക്കാനിടയായത്
തിരക്കുകാരണം
ശ്രദ്ധിക്കാനാവാത്തതുകൊണ്ടും,
പാരാമെഡിക്കല്‍
ജീവനക്കാരുടെ അഭാവം
കൊണ്ടുമാണെന്ന
ഡോക്ടര്‍മാരുടെ
കുറ്റസമ്മതത്തിന്റെ
അടിസ്ഥാനത്തില്‍
മെഡിക്കല്‍ കോളേജുകളിലെ
മെഡിക്കല്‍
/പാരാമെഡിക്കല്‍
ജീവനക്കാരുടെ ഒഴിവു
നികത്താന്‍ അടിയന്തിര
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
മെഡിക്കല്‍
കോളേജുകളില്‍ ആകെ എത്ര
മെഡിക്കല്‍ -
പാരാമെഡിക്കല്‍
ജീവനക്കാരുടെ
ഒഴിവുകളുണ്ടെന്ന വിവരം
ലഭ്യമാക്കുമോ ?
825
മെഡിക്കല്‍
വിദ്യാഭ്യാസവകുപ്പിലെ
സോഷ്യല്‍ വര്‍ക്കര്‍,
സോഷ്യല്‍ സയന്റിസ്റ്റ്
തസ്തികകള്‍
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
വിദ്യാഭ്യാസവകുപ്പില്‍
സോഷ്യല്‍ വര്‍ക്കര്‍,
സോഷ്യല്‍ സയന്റിസ്റ്റ്
തസ്തികകള്‍ എത്രയെണ്ണം
ഉണ്ടെന്ന് സ്ഥാപനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
സ്ഥാപനം തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തസ്തികകളിലെ നിയമനം
സംബന്ധിച്ച സ്പെഷല്‍
റൂള്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ?
826
സര്‍ക്കാര്‍
മേഖലയിലെ മെഡിക്കല്‍
കോളേജുകള്‍
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ മേഖലയില്‍
ഇപ്പോള്‍ എത്ര
മെഡിക്കല്‍
കോളേജുകളാണുള്ളത്; അവ
ഏതെല്ലാമാണെന്നു
വ്യക്തമാക്കുമോ;;
(ബി)
ഓരോ
മെഡിക്കല്‍ കോളേജിലും
അനുവദിച്ചിട്ടുള്ള
വിവിധ അദ്ധ്യാപക
തസ്തികകള്‍
ഏതെല്ലാമാണെന്നും; എത്ര
വീതമാണെന്നും
വ്യക്തമാക്കുമോ;;
(സി)
നിലവില്‍
ഓരോ ഗവണ്മെന്റ്
മെഡിക്കല്‍ കോളേജിലെയും
ഓരോ വിഭാഗത്തില്‍ എത്ര
അദ്ധ്യാപക തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ഗവണ്മെന്റ് മെഡിക്കല്‍
കോളേജുകളിലെ
അദ്ധ്യാപകര്‍ക്ക്
ദീര്‍ഘകാല അവധി
അനുവദിച്ചു
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഗവണ്മെന്റ്
മെഡിക്കല്‍ കോളേജുകളിലെ
അദ്ധ്യാപക തസ്തികകളിലെ
ഒഴിവുകള്‍
നികത്തുന്നതിന് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന
വിശദവിവരം
ലഭ്യമാക്കുമോ ?
827
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകള്‍
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകള്‍ ഉണ്ട് ;
ഇന്ത്യന്‍ മെഡിക്കല്‍
കൗണ്‍സിലിന്റെ അംഗീകാരം
ഉള്ളവ എത്ര ; ഇല്ലാത്തവ
ഏതൊക്കെ ;
(ബി)
ഓരോ
മെഡിക്കല്‍ കോളേജ്
ആശുപത്രിയിലും സുഗമമായ
പ്രവര്‍ത്തനത്തിന്
ഏതെല്ലാം
കാറ്റഗറിയിലുള്ള എത്ര
തസ്തികകള്‍
ആവശ്യമായിട്ടുണ്ട് ;
ഓരോ മെഡിക്കല്‍ കോളേജ്
ആശുപത്രിയിലും
നിലവിലുള്ള സ്ഥിര
തസ്തികകള്‍ എത്ര ;
പ്രസ്തുതു തസ്തികകളില്‍
ഇപ്പോള്‍
ഒഴിഞ്ഞുകിടക്കുന്നവ
ഏതെല്ലാം , എത്ര വീതം
എന്ന്
വ്യക്തമാക്കാമോ;
(സി)
ഇന്‍ഡ്യന്‍
മെഡിക്കല്‍ കൗണ്‍സില്‍
നിഷ്ക്കര്‍ഷിച്ചിരിക്കുന്ന
അത്രയും തസ്തികകളില്‍
ഡോക്ടര്‍മാരോ
ജീവനക്കാരോ സ്ഥിരമായി
ഇല്ലാത്തവ എത്ര ;
വേണ്ടത്ര തസ്തികകള്‍
ഇല്ലാത്തതിനാല്‍
ഇന്‍ഡ്യന്‍ മെഡിക്കല്‍
കൗണ്‍സില്‍ അനുമതി
നിഷേധിച്ച മെഡിക്കല്‍
കോളേജുകള്‍ ഏതൊക്കെ ?
828
കാസര്‍ഗോഡ്
ജില്ലയില്‍ മെഡിക്കല്‍
കോളേജ് ആരംഭിക്കുന്നതിന്
നടപടി
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മെഡിക്കല്‍
കോളേജ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത കോളേജ്
പൂര്‍ണ്ണമായും
സര്‍ക്കാര്‍
മേഖലയിലാണോ
തുടങ്ങുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കോളേജിന്റെ
തറക്കല്ലിടല്‍
പരിപാടിയില്‍ കോളേജ്
എന്നത്തേക്ക്
യാഥാര്തഥ്യമാക്കുമെന്നാണ്
പ്രഖ്യാപിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
കോളേജ്
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നാളിതുവരെയായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു; എത്ര തുക
ബഡ്ജറ്റില്‍
അനുവദിച്ചുവെന്നും
ഏതൊക്കെ
പ്രവൃത്തികള്‍ക്ക് എത്ര
തുക
ചെലവഴിച്ചിട്ടുണ്ടെന്നും
പ്രത്യേകം
വിശദമാക്കാമോ?
829
സംസ്ഥാനത്തെ
മെഡിക്കല്‍ കോളേജുകളിലെ
ഒഴിവുകള്‍
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളില്‍
പ്രൊഫസര്‍, അസ്സോ.
പ്രൊഫസർ , അസിസ്റ്റന്റ്
പ്രൊഫസര്‍ എന്നിവരുടെ
എത്ര ഒഴിവുകളുണ്ടെന്ന്
കോളേജ് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പുതുതായി
എത്ര സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകള്‍
ആരംഭിച്ചിട്ടുണ്ടെന്നും
ഇവിടെ ഓരോന്നിലും
ഏതൊക്കെ തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്നും
ഇതിലെ നിയമനത്തിനു
സ്വീകരിച്ച നടപടിയും
വ്യക്തമാക്കുമോ;
(സി)
നിലവിലെ
മെഡിക്കല്‍
കോളേജുകളില്‍ നിന്നും
തസ്തിക ഉള്‍പ്പെടെ
ഡോക്ടര്‍മാരെ പുതിയ
മെഡിക്കല്‍
കോളേജുകളിലേയ്ക്ക്
സ്ഥലം മാറ്റുന്നു എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരത്തില്‍
ഏതെങ്കിലും
ഡോക്ടര്‍മാരെ പുതിയ
മെഡിക്കല്‍
കോളേജുകളിലേയ്ക്ക്
സ്ഥലം
മാറ്റിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(ഇ)
മെഡിക്കല്‍
കോളേജിലെ
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍ നികത്താന്‍
എന്തൊക്കെ നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
830
അപ്ഗ്രേഡ്
ചെയ്ത ആയുര്‍വ്വേദ
ആശുപത്രികളില്‍ ക്ലാര്‍ക്ക്
തസ്തിക
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അപ്ഗ്രേഡ് ചെയ്ത
ആയുര്‍വ്വേദ
ആശുപത്രികളെ ,
ക്ലാര്‍ക്ക് തസ്തിക
സൃഷ്ടിക്കുന്നതില്‍
നിന്നും
ഒഴിവാക്കിയതിന്റെ കാരണം
വ്യക്കമാക്കാമോ;
(ബി)
മെഡിക്കല്‍
ഓഫീസറുടെയും ആശുപത്രി
സ്റ്റാഫുമാരുടെയും
തസ്തിക
സൃഷ്ടിക്കുമ്പോള്‍
ക്ലാര്‍ക്കുമാരുടെ
ആവശ്യകത കണക്കിലെടുത്ത്
ഇതുമാത്രം
ഒഴിവാക്കിയതുവഴി
വകുപ്പിന് വല്ല
സാമ്പത്തിക ലാഭവമുണ്ടോ;
വ്യക്തമാക്കാമോ?
831
കൊല്ലം
ജില്ലാ ആയുര്‍വേദാശുപത്രി
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലാ
ആയുര്‍വേദാശുപത്രി 100
കിടക്കകളുള്ള
ആശുപത്രിയായി
ഉയര്‍ത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
നടപ്പ്
സാമ്പത്തിക വര്‍ഷം
ആവശ്യമായ തുക
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ തുക
വകയിരുത്താന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കൊല്ലം
ജില്ലാ
ആയുര്‍വേദാശുപത്രിയില്‍
വൃദ്ധജന പരിപാലന
കേന്ദ്രം ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
നടപ്പ്
സാമ്പത്തിക വര്‍ഷം
പ്രസ്തുത പദ്ധതി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
832
ആയുര്‍വേദ
ഔഷധ സംഭരണം
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയുര്‍വേദ
മരുന്നുകള്‍
പ്ലാസ്റ്റിക്
കുപ്പികളില്‍
സൂക്ഷിക്കുന്നതിന്റെ
ദോഷഫലങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെല്ലാം?
833
ആയു൪വ്വേദ
മരുന്നുവില്‍പ്പനയിൽ
നിയന്ത്രണം
833.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയു൪വ്വേദ
അരിഷ്ടങ്ങള്‍,
ആസവങ്ങള്‍ എന്നിവ
വില്‍ക്കുന്നതിന്
എന്തെങ്കിലും പുതിയ
നിയന്ത്രണങ്ങള്‍
കൊണ്ടുവരുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എന്തൊക്കെ
നിയന്ത്രണങ്ങളാണ്
കൊണ്ടുവരാ൯
ഉദ്ദേശിക്കുന്നത്; ഇത്
സംബന്ധിച്ച്
എന്തെങ്കിലും ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
(സി)
ചില
പ്രത്യേക
അസുഖങ്ങള്‍ക്കുളള
ആയു൪വ്വേദ മരുന്നുകളുടെ
പരസ്യവും വില്‍പ്പനയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
മരുന്നുകളുടെ
പരസ്യങ്ങള്‍ക്ക്
നിയന്ത്രണം കൊണ്ടുവരാ൯
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
834
835
അവശ്യ
മരുന്നുകളുടെ വില നിയന്ത്രണം
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശ്യ
മരുന്നുകളുടെ വില
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
വില
നിയന്ത്രണം
ഏര്‍പ്പെടുത്തിയ
മരുന്നുകളുടെ പട്ടികയും
ഇവ ഏതെല്ലാം
രോഗങ്ങള്‍ക്കാണ്
ഉപയോഗിക്കുന്നതെന്നും
വ്യക്തമാക്കാമോ?
836
മരുന്നു
പരിശാേധന
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മരുന്നുകള്‍ വിപണിയില്‍
ഇറക്കുന്നതിനു
മുമ്പുള്ള ക്ലിനിക്കല്‍
പരിശോ ധന ഗുരുതരമായ
പാര്‍ശ്വഫലങ്ങളും
മരണവും
സൃഷ്ടിക്കുന്നതായി
പരാതി ഉയര്‍ന്ന
സാഹചര്യത്തില്‍ ഇതിനെ
നിയന്ത്രിക്കാനായി
വിദഗ്ദ്ധസമിതി
രൂപീകരിച്ചിട്ടുണ്ടാേ;
(ബി)
ഉണ്ടെങ്കില്‍,
വിദഗ്ദ്ധസമിതി
സര്‍ക്കാരിന്
എന്തെങ്കിലും
നിര്‍ദ്ദേശം
സമര്‍പ്പിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍ അവ
എന്താണെന്നു
വ്യക്തമാക്കാമാേ;
(സി)
മരുന്നുകമ്പനികളുടെ
പരീക്ഷണം
മുടക്കമില്ലാതെ
തുടരുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതിനെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ?
837
കേന്ദ്ര
സര്‍ക്കാരിന്റെ മരുന്നു വില
നിയന്ത്രണം നീക്കം ചെയ്ത
നടപടി
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര സര്‍ക്കാരിന്റെ
മരുന്നു വില നിയന്ത്രണം
നീക്കം ചെയ്ത നടപടി
കുത്തക മരുന്നു
കമ്പനികള്‍ രോഗികളെ
കൊള്ളയടിക്കുന്നതിന്
വഴിയൊരുക്കുമെന്ന
ആക്ഷേപം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
സാഹചര്യത്തില്‍ രോഗികളെ
സഹായിക്കുന്നതിനാവശ്യമായ
എന്തെങ്കിലും പദ്ധതി
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
ഇന്ത്യയില്‍ ഏറ്റവും
കൂടുതല്‍ പ്രമേഹ
രോഗികളും പ്രതിവര്‍ഷം
അരലക്ഷം ക്യാന്‍സര്‍
രോഗികളുമുള്ള
സംസ്ഥാനത്തിന് ഒരു
പ്രത്യേക ആരോഗ്യ
പാക്കേജ്
പ്രഖ്യാപിക്കുന്നതിന്
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്തുമോയെന്ന്
വിശദമാക്കുമോ?
838
ഫാര്‍മസി
നിയമങ്ങള്‍ ലംഘിച്ചതിനു
രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫാര്‍മസി
ആക്റ്റിന്‍െറ സെക്ഷന്‍
42 അനുസരിച്ച് എല്ലാ
ഫാര്‍മസികളിലും
മെഡിക്കല്‍
സ്റ്റാേറുകളിലും
യാേഗ്യതയുള്ള
രജിസ്റ്റേര്‍ഡ്
ഫാര്‍മസിസ്റ്റുകള്‍
തന്നെ കെെകാര്യം
ചെയ്യേണ്ടതാണെന്നു
വ്യവസ്ഥയുണ്ടാേ;
എങ്കില്‍ ഇൗ വ്യവസ്ഥ
പാലിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കുമാേ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ 2013, 2014
എന്നീ വര്‍ഷങ്ങളില്‍
ഫാര്‍മസി നിയമങ്ങള്‍
ലംഘിച്ച എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
ഫാര്‍മസി
നിയമങ്ങള്‍
ലംഘിക്കുന്നുണ്ടാേ എന്ന
പരിശാേധന വര്‍ഷത്തില്‍
എത്ര തവണ
നടക്കുന്നുണ്ടെന്നു
വ്യക്തമാക്കുമാേ;
(ഡി)
ഇക്കാര്യത്തില്‍
ബഹുഃ
മനുഷ്യാവകാശക്കമ്മീഷന്െറ
വിധിയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമാേ?
839
രോഗികളിലെ
മരുന്നു പരീക്ഷണം
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
രോഗികളിലെ മരുന്നു
പരീക്ഷണം
വ്യാപകമാകുന്നു എന്ന
റിപ്പോര്‍ട്ടുകളെ
തുടര്‍ന്ന് സുപ്രീം
കോടതി
നിര്‍ദ്ദേശപ്രകാരം ഡോ.
വി. എന്‍. രാജശേഖരന്
പിള്ള അദ്ധ്യക്ഷനായ ഒരു
അന്വേഷണ സമിതിയെ
നിയോഗിച്ചിരുന്നോ;
(ബി)
എപ്പോഴാണ്
പ്രസ്തുത സമിതിയെ
നിയോഗിച്ചതെന്നും സമിതി
എപ്പോഴാണ്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
സമിതിയുടെ
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
എന്തൊക്കെയായിരുന്നുവെന്നും
ഇതനുസരിച്ച് എന്തൊക്കെ
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കുമോ;
(ഡി)
മരുന്നു
പരീക്ഷണത്തിന്റെ ഫലമായി
രോഗികള്‍
മരണപ്പെട്ടതായി
റിപ്പോര്ട്ടുണ്ടായിരുന്നോ;
വ്യക്തമാക്കുമോ?
840
മെഡിക്കല്‍
സര്‍വ്വീസസ് കോര്പ്പറേഷന്
വഴിയുള്ള മരുന്നു സംഭരണം
ശ്രീ.ജി.സുധാകരന്
,,
എസ്.ശർമ്മ
,,
സി.രവീന്ദ്രനാഥ്
,,
പി.റ്റി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന്
വഴിയുള്ള മരുന്നു
സംഭരണം പാളിയതിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിരുന്നോ ;
എങ്കില്‍ അവ
എന്തൊക്കെയെന്ന്
അറിയിക്കുമോ ;
(ബി)
കോര്പ്പറേഷന്
മരുന്നു
വിതരണക്കാര്‍ക്ക്
കുടിശ്ശിക
വരുത്തിയതിനാല്‍
കരാറുകാര്‍ ടെന്‍ഡര്‍
ബഹിഷ്കരിക്കുകയുണ്ടായോ
; കുടിശ്ശിക
വരുത്തിയതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ ;
എന്തു നടപടി
സ്വീകരിച്ചെന്ന്
അറിയിക്കാമോ ;
കോര്പ്പറേഷന്
നല്‍കാനുള്ള തുക എത്ര ;
(സി)
കരിമ്പട്ടികയില്‍പ്പെടുത്തിയ
കമ്പനികളെ ടെന്‍ഡറില്‍
പങ്കെടുപ്പിക്കുകയുണ്ടായോ
; എങ്കില്‍ അതിന്റെ
കാരണം അറിയിക്കാമോ ?
841
ജീവന്‍രക്ഷാ
മരുന്നുകളുടെ വില വര്‍ദ്ധന
ശ്രീ.എസ്.ശർമ്മ
ശ്രീമതി.കെ.കെ.ലതിക
ശ്രീ.ടി.വി.രാജേഷ്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജീവന്‍രക്ഷാ
മരുന്നുകള്‍ക്ക് ഭീമമായ
വില
വര്ദ്ധനയുണ്ടാകാനിടയായ
സാഹചര്യം എന്താണെന്നു
അറിയിക്കാമോ;
(ബി)
വിലവര്ദ്ധനയ്ക്കിടയാക്കിയ
നയം തിരുത്താന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ബന്ധപ്പെട്ട
രേഖകള്‍ ലഭ്യമാക്കാമോ;
(സി)
അവശ്യമരുന്നുകള്‍
സാധാരണക്കാര്‍ക്ക്
മിതമായ വിലയ്ക്ക്
ലഭ്യമാക്കാനായി
അവശ്യവസ്തു നിയമപ്രകാരം
നടപടി സ്വീകരിക്കാന്‍
തയ്യാറാകുമോ?
842
മരുന്നിന്റെ
വിലനിയന്ത്രണം
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഗവണ്മെന്റ്
മരുന്നിന്റെ
വിലനിയന്ത്രണം
നിര്‍ത്തലാക്കിയതിന്റെ
ഭാഗമായി മരുന്നിന്റെ
വില ക്രമാതീതമായി
വര്‍ദ്ധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം ജീവന്‍രക്ഷാ
മരുന്നുകളുടെ വിലയാണ്
ഗണ്യമായി
വര്ദ്ധിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(സി)
മരുന്നുവില
നിയന്ത്രിക്കുവാന്‍
സംസ്ഥാന സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
മെഡിക്കല്‍
സര്‍വ്വീസ്
കോര്പ്പറേഷന്
ആവശ്യത്തിനു മരുന്നു
നല്കാത്തതുകൊണ്ട്
സര്‍ക്കാര്‍
ആശുപത്രികളില്‍
മരുന്നിന്റെ ക്ഷാമം
ഉണ്ടായിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
843
മരുന്നുകളുടെ
ദുരുപയോഗം
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
മാരകരോഗങ്ങള്ക്കായുള്ള
ചില മരുന്നുകള്‍
മയക്കുമരുന്നിനു പകരം
ലഹരി ഉപയോഗിക്കുന്നവര്‍
ദുരുപയോഗം ചെയ്യുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്
പരിഹാരം കാണാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കാന്‍സര്‍
രോഗികള്‍ക്കുള്ള
ബ്രൂഫിനോര്‍ഫിന്‍,
ന്യൂറോളജി
പ്രശ്നമുള്ളവര്‍ക്കുള്ള
പ്രോമത്തസൈന്,
മനോരോഗികള്‍ക്കുള്ള
നൈട്രാസെന്‍, ഡയസേപാം
എന്നീ മരുന്നുകള്‍
ഡോക്ടര്‍മാരുടെ
നിര്‍ദ്ദേശമില്ലാതെ
മെഡിക്കല്‍
സ്റ്റോറുകളില്‍
വില്‍പ്പന നടത്താന്‍
നിയമം ഉണ്ടോ; നിയമം
പാലിക്കപ്പെടുന്നുണ്ടോ
എന്നറിയാന്‍
പരിശോധനകള്‍
നടത്താറുണ്ടോ; എങ്കില്‍
ഏതൊക്കെ തരത്തിലുള്ള
പരിശോധനകളാണ്
നടത്താറുള്ളത്; ഇത്
കാര്യക്ഷമമാക്കാന്‍
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
844
മരുന്നുകളുടെ
വില വര്‍ദ്ധന
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
ഫാര്‍മസ്യൂട്ടിക്കല്‍
പ്രൈസിങ് അതോറിറ്റി
(എന്‍.പി.എ.) -യുടെ
വിലനിയന്ത്രണാധികാരം
എടുത്തുകളഞ്ഞതോടെ
ഹൃദ്രോഗം, ക്യാന്‍സര്‍,
പ്രമേഹം എന്നിവയ്ക്ക്
വിദേശക്കമ്പനികള്‍
ഉത്പാദിപ്പിക്കുന്ന
മരുന്നുകളുടെ വില
വര്ദ്ധിക്കുന്നതിനിടയായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
ഇക്കാര്യം കേന്ദ്ര
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
മരുന്നുകളുടെ വിലയിൽ
എന്തെങ്കിലും ഇളവ്
നല്കുന്ന കാര്യം
പരിഗണിക്കുമോ?
845
മരുന്നുകളുടെ
ഗുണനിലവാര പരിശോധന
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും എത്തിച്ച്
വിറ്റഴിക്കുന്ന
മരുന്നുകളുടെ ഗുണനിലവാര
പരിശോധനയ്ക്ക്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഗുണനിലവാരമില്ലാത്ത
ഏതെങ്കിലും മരുന്നുകള്‍
വിറ്റഴിക്കുന്നത്
തടയാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
846
പ്ലാസ്റ്റിക്ക്
കുപ്പികളിലെ മരുന്നുകള്‍
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ദ്രവരൂപത്തിലുളള
മരുന്നുകള്‍ക്ക്
പ്ലാസ്റ്റിക്ക്
കുപ്പികള്‍
ഉപയോഗിക്കുന്നത്
ആരോഗ്യപ്രശ്നങ്ങള്‍
ഉണ്ടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതു
ഒഴിവാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികൾ എന്തെല്ലാമാണ്?
847
അവശ്യമരുന്നുകളുടെ
വിലവര്‍ദ്ധന
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അവശ്യമരുന്നുകളുടെ
വിലനിലവാരം വന്‍തോതില്‍
വര്‍ദ്ധിക്കുന്നതുമൂലം
സാധാരണക്കാര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്?
848
അവശ്യമരുന്നുകളുടെ
വിലനിര്‍ണ്ണയം
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
ജെയിംസ് മാത്യു
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശ്യമരുന്നുകളുടെ
വിലനിര്‍ണ്ണയത്തില്‍
ദേശീയ ഔഷധ വില
നിര്‍ണ്ണയ
അതോറിറ്റിയുടെ ഇടപെടല്‍
ഒഴിവാക്കാന്‍
കേന്ദ്രസര്‍ക്കാര്‍
തീരുമാനിച്ചതായി
അറിയുമോ; എങ്കില്‍
അതിന്റെ വിശദാംശം
എന്തൊക്കെയാണ്;
(ബി)
വില
നിര്‍ണ്ണയാധികാരം
ഉപേക്ഷിച്ചതിനെ
തുടര്‍ന്ന്
മരുന്നുകള്‍ക്ക് വില
വര്‍ദ്ധിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അവശ്യവും
സുരക്ഷിതവുമായ
മരുന്നുകള്‍
ജനങ്ങള്‍ക്ക്
താങ്ങാനാവുന്ന
വിലയ്ക്ക്
നല്‍കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
849
മങ്കട
ഗ്രാമപഞ്ചായത്തില്‍ ഹോമിയോ
ഡിസ്പെന്‍സറി
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
ഗ്രാമപഞ്ചായത്തില്‍
ഹോമിയോ ഡിസ്പെന്‍സറി
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗവണ്മെന്റ്
ഹോമിയോ ഡിസ്പെന്‍സറി
മങ്കടയില്‍
അനുവദിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
850
കൊല്ലം
ചിറ നവീകരണം
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടിയില്‍
പിഷാരികാവ് ദേവസ്വം
അധീനതയില്‍ ഉളള കൊല്ലം
ചിറ നവീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ;
(ബി)
ശബരിമല
തീര്‍ത്ഥാടന കാലയളവില്‍
എൻ.എച്ച് - ലൂടെ
കടന്നുപോകുന്ന നൂറ്
കണക്കിന്
ഭക്തജനങ്ങള്‍ക്ക് വളരെ
പ്രയോജനകരമായ ഈ ജലാശയം
സംരക്ഷിക്കുന്നതിനും
നവീകരിക്കുന്നതിനും ഇത്
വരെ ഈ സര്‍ക്കാര്‍
എന്തെല്ലാം പദ്ധതികള്‍
നടപ്പാക്കി എന്ന്
വിശദമാക്കാമോ;
(സി)
ഒരു
പദ്ധതിയും
നടപ്പാക്കിയില്ലെങ്കില്‍
ഈ വര്‍ഷം തന്നെ പദ്ധതി
നടപ്പാക്കാന്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
851
ശബരിമല
മാസ്റ്റര്‍ പ്ലാൻ
ശ്രീമതി.പി. അയിഷാ
പോറ്റി : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ശബരിമല മാസ്റ്റര്‍
പ്ലാനിന്റെ ആദ്യ ഘട്ടത്തില്‍ എന്തെല്ലാം
പ്രവര്‍ത്തികളാണ്
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്;
(ബി) ഒന്നാംഘട്ട നിര്‍മാണ
പ്രവര്‍ത്തികള്‍ എന്ന് ആരംഭിച്ച്ചുവെന്നും
പ്രസ്തുത നിര്‍മാണ പ്രവര്‍ത്തികളുടെ
പുരോഗതിയെന്തെന്നും വിശദമാക്കുമോ;
(സി) നിര്‍മാണ
പ്രവര്‍ത്തികളുടെ മേല്‍നോട്ട ചുമതല ആരിലാണ്
നിക്ഷിപ്തമാക്കിയിട്ടുള്ളത് ?
852
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാനില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികള്‍ ഏതൊക്കെ
എന്നും പ്രവൃത്തികളുടെ
പേരും അതിനായി
ചിലവാക്കുന്ന തുകയും
വെളിപ്പെടുത്താമോ ;
(ബി)
ഇവയില്‍
ഏതൊക്കെ പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്
; നിര്‍മ്മാണം
ആരംഭിക്കാന്‍
ഏതെങ്കിലും പദ്ധതികള്‍
നിലവിലുണ്ടാേ ;
നിര്‍മ്മാണം
ആരംഭിക്കാന്‍
കഴിയാത്തതിന്റെ കാരണം
എന്ത് ;
(സി)
നിര്‍മ്മാണം
നടന്നുകൊണ്ടിരിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ് ; ഇവ
എന്ന്
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിടുന്നത് ?
853
ശബരിമല
തീര്‍ത്ഥാടനത്തിന്
അടിസ്ഥാനസൗകര്യങ്ങള്‍
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനത്തിന്
ഭക്തര്‍ക്ക്
അടിസ്ഥാനസൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതില്‍
സര്‍ക്കാര്‍ തികഞ്ഞ
അലംഭാവം കാണിക്കുന്നു
എന്ന മാധ്യമ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഈ
മണ്ഡലക്കാലത്ത്
എന്തെല്ലാം
സൗകര്യങ്ങളാണ്
ഭക്തര്‍ക്ക്
ഒരുക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കുടിവെള്ളത്തിനും
ഭക്ഷണം ലഭിക്കുന്നതിനും
സാനിറ്റേഷനുമുള്ള
സൗകര്യമുള്‍പ്പെടെ
സജ്ജമാക്കിയിട്ടുണ്ടോ;
(ഡി)
ഈ
മണ്ഡലക്കാലത്ത് ജയില്‍
ചപ്പാത്തി ഉള്‍പ്പെടെ
ജയിലില്‍
തയ്യാറാക്കുന്ന ഭക്ഷണം
വില്‍ക്കുന്നതിന്
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
854
ദേവസ്വം
ബോര്‍ഡിലെ പി.എസ്.സി. നിയമനം
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡിലെ നിയമനം
പി.എസ്.സി.യ്ക്ക്
കൈമാറിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
ദേവസ്വം
ബോര്‍ഡിലെ നിയമനം
പി.എസ്.സി.യ്ക്ക്നല്കുന്നതിന്റെ
പ്രാരംഭമായി സ്പെഷ്യല്‍
റൂള്‍സ് തയ്യാറാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സ്പെഷ്യല്‍
റൂള്‍സ് എന്നത്തേയ്ക്കു
തയ്യാറാക്കാന്‍
കഴിയുമെന്നു
വ്യക്തമാക്കുമോ?
855
ശബരിമലയിലെ
മാലിന്യ നിര്‍മ്മാര്‍ജ്ജനം
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ശബരിമല
തീര്‍ത്ഥാടനത്തോടനുബന്ധിച്ച്
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി
എന്തെല്ലാം
മുന്‍കരുതല്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
856
ക്ഷേത്രകലാ
അക്കാദമി
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
മാടായിക്കാവില്‍
ക്ഷേത്രകലാ അക്കാദമി
സ്ഥാപിക്കുന്നതിന്
ഇതുവരെയായി എത്ര ലക്ഷം
രൂപയാണ് ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്നത്;
അക്കാദമിയുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര രൂപ
നല്‍കിയിട്ടുണ്ട് ; തുക
നല്കിയിട്ടില്ലെങ്കിൽ
അത് എന്തുകൊണ്ട്എന്ന്
വെളിപ്പെടുത്താമോ ;
(ബി)
ചെണ്ട,
പൂരക്കളി എന്നീ രണ്ടു
കോഴ്സുകള്‍
സെപ്തംബറില്‍
ആരംഭിക്കുമെന്ന്
25/07/2012 ല്‍ ബഹു.
ദേവസ്വം വകുപ്പ്
മന്ത്രി സബ്മിഷന്
മറുപടി
നല്‍കിയിരുന്നെങ്കിലും
ഇതുവരെയായി കോഴ്സുകള്‍
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ക്ഷേത്രകലാ
അക്കാദമിക്ക് 6/4/2013
ന് ഭരണാനുമതി
ലഭിക്കുകയും 25/2/2014
ന് ഭരണസമിതി
രൂപീകരിക്കുകയും
ചെയ്തുവെങ്കിലും
കോഴ്സുകള്‍
തുടങ്ങുന്നത് നീണ്ടു
പോകുന്നതെന്തു
കൊണ്ടാണെന്നും ;
കോഴ്സുകള്‍ എന്ന്
തുടങ്ങാന്‍ സാധിക്കും
എന്നുമുള്ള വിശദാംശം
നല്‍കുമോ?
857
ആറ്റിങ്ങലിലെ
ക്ഷേത്ര കലാപീഠം
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡിന് കീഴില്‍
ആറ്റിങ്ങല്‍ പാലസിനോട്
ചേര്‍ന്ന് മികച്ച
നിലയില്‍
പ്രവര്‍ത്തിച്ചുവന്നിരുന്ന
ക്ഷേത്ര കലാപീഠത്തിൽ ഈ
വര്‍ഷം മുതല്‍
കുട്ടികൾക്ക്അഡ്മിഷന്
നല്‍കാതിരിക്കുകയും
ക്രമേണ ഈ സ്ഥാപനം
അടച്ചുപൂട്ടാനുള്ള
നീക്കവും അങ്ങയുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
താങ്കള്‍ക്ക്
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
എന്തു നടപടി
സ്വീകരിച്ചു;
വിശദമാക്കുമോ;
(ബി)
ഈ
വര്‍ഷം 93 അപേക്ഷകള്‍
ഉണ്ടായിട്ടും
കുട്ടികള്‍ക്ക്
അഡ്മിഷന് നല്‍കാതെ
കുട്ടികളെ വൈക്കം
കേന്ദ്രത്തില്‍
പഠിക്കാന്‍
നിര്‍ദ്ദേശിച്ച ദേവസ്വം
ബോര്‍ഡിന്റെ തീരുമാനം
പുന:പരിശോധിക്കാന്‍
ആവശ്യപ്പെടുമോ; ദേവസ്വം
ബോര്‍ഡിനോട് പ്രസ്തുത
സ്ഥാപനം
നിലനിര്‍ത്താന്‍
ആവശ്യപ്പെടുമോ?
858
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ് ടെലിവിഷൻ
ചാനല്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
ടെലിവിഷൻ ചാനല്‍
ആരംഭിക്കുന്നതിനുള്ള
ആലോചനകള്‍ നടത്തി
വരുന്നുണ്ടോ;
(ബി)
ചാനലിന്റെ
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍ക്കായി
ദേവസ്വം ബജറ്റില്‍
വകയിരുത്തിയിട്ടുള്ളത്
എന്ത് തുകയാണ്;
(സി)
ചാനല്‍
ആരംഭിക്കുന്നതിന്എന്ത്
തുകയുടെ ചെലവ്
പ്രതീക്ഷിക്കുന്നു;
(ഡി)
പ്രസ്തുത
തുക എപ്രകാരം
സമാഹരിക്കാനാണ്
ആലോചിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
859
മിഷന്
676- ശബരിമല വികസനം
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
കെ.ശിവദാസന്‍ നായര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
ശബരിമല വികസനത്തിനായി
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
പദ്ധതികളാണ് മിഷന് 676
വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്
;വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതി1563,
1564, 1565, 1566കളെ
സംബന്ധിച്ച രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
<<back