THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
708
ആശാ
വര്‍ക്കര്‍മാരുടെ
ചുമതലകള്‍
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ വകുപ്പിന്
കീഴില്‍ എത്ര ആശാ
വര്‍ക്കര്‍മാരാണ്
പ്രവര്‍ത്തിക്കുന്നതെന്ന
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ബി)
ആശാ
വര്‍ക്കര്‍മാരുടെ
പ്രധാന ചുമതലകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
709
ഗവണ്മെന്റ്
നേഴ്സുമാരുടെ പ്രമോഷന്
.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗവണ്മെന്റ്
നേഴ്സുമാരുടെ
പ്രമോഷന് ഉത്തരവുകള്‍
റദ്ദു ചെയ്യുന്നതിന്
വേണ്ടി ചില
ഗൂഢനീക്കങ്ങള്‍
നടക്കുന്നതായി
നേഴ്സുമാരുടെ സംഘടനകള്‍
ആരോപിച്ചത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
; എങ്കില്‍
വിശദമാക്കുമോ ;
(ബി)
നേഴ്സുമാരുടെ
പ്രമോഷന്
നിലവിലുണ്ടായിരുന്ന
മാനദണ്ഡങ്ങള്‍
എന്തായിരുന്നു ;
ഏതെങ്കിലും ശമ്പള
പരിഷ്ക്കരണ ഉത്തരവിലൂടെ
സര്‍ക്കാര്‍ ഇത്
അംഗീകരിച്ചിട്ടുണ്ടാേ ;
(സി)
നിലവില്‍
എത്ര വര്‍ഷത്തെ
സീനിയാേറിട്ടിയുള്ളവരെയാണ്
പ്രൊമാേഷന്
പരിഗണിക്കുന്നത് ;
വിശദമാക്കുമോ ; ഇതുവഴി
സര്‍ക്കാരിന് എന്ത്
അധികബാധ്യതയാണ്
ഉണ്ടാകുന്നത് ;
എങ്ങനെയെന്ന്
വ്യക്തമാക്കുമോ ;
710
ആശുപത്രി
ജീവനക്കാരുടെ യോഗ്യതകള്‍
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആശുപത്രി ജീവനക്കാരുടെ
യോഗ്യതകള്‍ സംബന്ധിച്ച
നിലവിലെ മാനദണ്ഡം
നിശ്ചയിച്ചത്
എന്നാണെന്ന്
വിശദമാക്കാമോ ;
(ബി)
ആരോഗ്യവിദ്യാഭ്യാസരംഗത്തുണ്ടായ
മാറ്റങ്ങള്‍ക്കനുസരിച്ച്
ആശുപത്രി ജീവനക്കാരുടെ
യോഗ്യതകള്‍
കാലോചിതമായി
പരിഷ്ക്കരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
711
മാവേലിക്കര
ജില്ലാ ആശുപത്രി
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ഡയാലിസിസ് സെന്ററിനുള്ള
ഭൗതിക
സാഹചര്യമൊരുക്കിയാല്‍
കാരുണ്യ ഡയാലിസിസ്
സെന്റര്‍
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ഡോക്ടര്‍മാരുടെയും ഇതര
സ്റ്റാഫുകളുടെയും
ഒഴിവുള്ള തസ്തികകളില്‍
നിയമനം നടത്തുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഈ
ഒഴിവുകള്‍
നികത്തുന്നതിനും
ആശുപത്രിയെ പൂര്‍ണ്ണ
സജ്ജമാക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
മാവേലിക്കര
മണ്ഡലത്തിലെ വിവിധ
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളിലും പ്രൈമറി
ഹെല്‍ത്ത്
സെന്ററുകളിലും ഒഴിഞ്ഞു
കിടക്കുന്ന തസ്തികകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഈ
തസ്തികകളില്‍
അടിയന്തരമായി നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
712
മെഡിക്കല്‍
കോര്‍പ്പറേഷന്റെ അനാസ്ഥ
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കോര്‍പ്പറേഷന്റെ
പിടിപ്പുകേടുമൂലം
അവശ്യമരുന്നുകളുടെ
വിതരണം താറുമാറായതിന്
പുറമെ എക്സ്റേ, ഇ.സി.ജി
തുടങ്ങിയവയ്ക്ക്
ചാര്‍ജ്
വര്‍ദ്ധിപ്പിക്കാന്‍
അനുമതി കൊടുത്തതു മൂലം
രോഗികള്‍ക്ക് ഇരട്ട
പ്രഹരമാണ്
ഉണ്ടായതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സാമ്പത്തിക
പ്രതിസന്ധിയുടെ പേരില്‍
രോഗികളില്‍ നിന്നും
വര്‍ദ്ധിപ്പിച്ച ഫീസ്
ഈടാക്കാന്‍ അശുപത്രി
വികസന സമിതികള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
713
കാലാവധി
കഴിഞ്ഞ മരുന്നുകൾ
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെങ്കിലും
സര്‍ക്കാര്‍
ആശുപത്രികളില്‍ കാലാവധി
കഴിഞ്ഞ മരുന്നിന്റെ
സാന്നിദ്ധ്യം
കണ്ടെത്തിയതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി)
ഇതിന്മേല്
സ്വീകരിച്ച നടപടി
എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്‍പ്പറേഷനില്‍
കാലാവധി കഴിഞ്ഞ എത്ര
ലക്ഷം രൂപയുടെ
മരുന്നുകള്‍
കണ്ടെത്തിയിട്ടുണ്ട്;
ഇക്കാര്യത്തില്‍
സ്വീകരിച്ച നിലപാട്
വ്യക്തമാക്കുമോ?
714
കേരള
മെഡിക്കല്‍ സര്‍വീസസ്
കോര്പ്പറേഷന് -മരുന്ന്
വിതരണം
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരുന്നു
വിതരണം ചെയ്തയിനത്തില്‍
കേരള മെഡിക്കല്‍
സര്‍വീസസ്
കോര്പ്പറേഷന്
കമ്പനികൾക്ക് നല്‍കേണ്ട
കുടിശ്ശിക തുകയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന് എത്ര
തുകയുടെ
മരുന്നുകള്ക്ക്ഓര്ഡര്
നല്‍കിയിട്ടുണ്ട്;
എന്നാണ് ഓര്‍ഡര്‍
നല്‍കിയത്;
(സി)
അതിന്‍പ്രകാരം
മരുന്നുകള്‍
ലഭിച്ചുവോയെന്നും
അവയുടെ വിതരണം
ആവശ്യാനുസരണം നടത്താൻ
കഴിഞ്ഞവോയെന്നും
വിശദമാക്കാമോ?
715
മെഡിക്കല്‍
ലാബുകള്‍
ശ്രീ.സാജു
പോള്‍
,,
എ.എം. ആരിഫ്
ഡോ.കെ.ടി.ജലീല്‍
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍ ലാബുകളില്‍
നടത്തിയ പരിശോധനയില്‍
കണ്ടെത്തിയ കാര്യങ്ങള്‍
അറിയിക്കുമോ ;
(ബി)
ഇത്തരം
സ്ഥാപനങ്ങളെ
നിയന്ത്രിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
(സി)
സ്ഥാപനങ്ങളെ
നിയന്ത്രിക്കാനായി
നിയമനിര്‍മ്മാണം
നടത്തുമെന്ന ഉറപ്പ്
പാലിക്കുന്നതില്‍ വീഴ്ച
വരുത്തിയിട്ടുണ്ടോ ;
കാരണം അറിയിക്കുമോ ?
716
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
കൂടുതല്‍ സ്കാനിംഗ്
മെഷീനുകളും പരിശോധനാ
സംവിധാനങ്ങളും
സ്ഥാപിക്കുന്നതിന് നടപടി
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
ഒരു വര്‍ഷം ശരാശരി എത്ര
എം.ആര്.ഏ.
സ്കാനിംഗുകളും സി.റ്റി.
സ്കാനിംഗുകളും നടത്തി
വരുന്നു ;
(ബി)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
പ്രവര്‍ത്തനക്ഷമമായ
എത്ര എം.ആര്.ഐ.
സ്കാനറുകളും സി.റ്റി.
സ്കാനറുകളും
നിലവിലുണ്ട് ;
(സി)
ഗുരുതരമായ
രോഗം
ബാധിച്ചവര്‍ക്കുപോലും
മാസങ്ങള്‍
കാത്തിരുന്നതിനുശേഷം
മാത്രമാണ് പ്രസ്തുത
സ്കാന്‍ പരിശോധനകള്‍
ലഭ്യമാകുന്നതെന്ന
യാഥാര്‍ത്ഥ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
കൃത്യമായ
രോഗനിര്‍ണ്ണയം യഥാസമയം
നടത്താന്‍
സാധിക്കാത്തതുമൂലം
പാവപ്പെട്ട രോഗികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
കൂടുതല്‍
സ്കാനിംഗ് മെഷീനുകളും
പരിശോധനാ സംവിധാനങ്ങളും
സ്ഥാപിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
717
അട്ടപ്പാടിയിലെ
ആശുപത്രികള്‍
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
നിലവില്‍ എത്ര PHC, CHC
കളാണുള്ളത്;
എവിടെയെല്ലാം;
(ബി)
പ്രസ്തുത
ആശുപത്രികളില്‍
സൃഷ്ടിച്ചിട്ടുള്ള
,ഡോക്ടര്‍മാര്‍
അടക്കമുള്ള
ജീവനക്കാരുടെ എണ്ണവും
നിലവിലുള്ള സ്ഥിരം
ജീവനക്കാരുടെ എണ്ണവും
ഇനം തിരിച്ച്
വിശദമാക്കുമോ;
(സി)
കോട്ടത്തറ
ട്രൈബല്‍
സ്പെഷ്യാലിറ്റി
ആശുപത്രിയില്‍
സൃഷ്ടിച്ചിട്ടുള്ള
ഡോക്ടര്‍മാര്‍
അടക്കമുള്ള
ജീവനക്കാരുടെ എണ്ണവും
നിലവിലുള്ള സ്ഥിരം
ജീവനക്കാരുടെ എണ്ണവും
ഇനം തിരിച്ച്
വിശദമാക്കുമോ; ഇവിടെ
എത്ര രോഗികളെ കിടത്തി
ചികിത്സിക്കാനുള്ള
സൗകര്യങ്ങള്‍
അനുവദിച്ചിട്ടുണ്ട്;
നിലവില്‍ എത്ര
രോഗികളെവരെ അഡ്മിറ്റ്
ചെയ്യുന്നുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ ;
(ഡി)
അട്ടപ്പാടിയിലെ
എല്ലാ
ആശുപത്രികളിലുമായി എത്ര
താല്‍ക്കാലിക
ജീവനക്കാരെ
നിയമിച്ചിട്ടുണ്ട്;
ആശുപത്രി തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
(ഇ)
പ്രവര്‍ത്തിപ്പിക്കാന്‍
ജീവനക്കാരില്ലാത്തതിനാല്‍
ഏതെല്ലാം ആശുപത്രി
ഉപകരണങ്ങള്‍ കോട്ടത്തറ
സ്പെഷ്യാലിറ്റി
ആശുപത്രിയില്‍
പ്രവര്‍ത്തനരഹിതമാണെന്ന്
വ്യക്തമാക്കുമോ;
(എഫ്)
കോട്ടത്തറ
സ്പെഷ്യാലിറ്റി
ആശുപത്രിയില്‍
ജീവനക്കാര്‍
ഉണ്ടെങ്കിലും ഏതെല്ലാം
ആശുപത്രി ഉപകരണങ്ങള്‍
ഇപ്പോള്‍
പ്രവര്‍ത്തനരഹിതമാണെന്ന്
വ്യക്തമാക്കുമോ;
718
'സൊസൈറ്റി
ഫോര്‍ മെഡിക്കല്‍
അസിസ്റ്റന്‍സ് റ്റു ദി
പുവര്‍'
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'സൊസൈറ്റി
ഫോര്‍ മെഡിക്കല്‍
അസിസ്റ്റന്‍സ് റ്റു ദി
പുവര്‍' ഫണ്ടില്‍
നിന്നും ഏതെല്ലാം
രോഗങ്ങള്‍ക്കാണ്
ഇപ്പോള്‍ ചികിത്സാ
ധനസഹായം നല്‍കുന്നത്;
(ബി)
ഏതെല്ലാം
ആശുപത്രികളിലെ
ചികിത്സകള്‍ക്കാണ്
ഇപ്പോള്‍ ധനസഹായം
നല്‍കുന്നത് ; ഇപ്പോള്‍
പരമാവധി എത്ര തുകയാണ്
നല്‍കുന്നത്;
(സി)
ഈ
പദ്ധതി പ്രകാരം
ആശുപത്രികള്‍ക്കല്ലാതെ
രോഗികള്‍ക്ക് നേരിട്ട്
ഫണ്ട് അനുവദിച്ചു
നല്കുന്നുണ്ടോ;
(ഡി)
2014-15
സാമ്പത്തിക വര്‍ഷം ഈ
പദ്ധതിക്ക് എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
നടപ്പുസാമ്പത്തിക
വര്‍ഷം എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
719
ബി.എസ്.സി
നഴ്സിംഗ് കോഴ്സ്
പൂര്‍ത്തിയാക്കിയവരും
നഴ്സുമാരുടെ ഒഴിവുകളും
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബി.എസ്.സി നഴ്സിംഗ്
കോഴ്സ്
പൂര്‍ത്തിയാക്കിയവര്‍
എ്രതയാണെന്നും, അതില്‍
ഇപ്പോഴും തൊഴില്‍
രഹിതരായി കഴിയുന്നവര്‍
എ്രതയാണെന്നുമുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(ബി)
സര്‍ക്കാര്‍
മേഖലയിലുള്ള
ആശുപത്രികളിലും
മറ്റുമായി മൊത്തം എത്ര
നഴ്സുമാര്‍ ജോലി
നോക്കുന്നുണ്ട് ;
സര്‍ക്കാര്‍
ആശുപത്രികളില്‍
നഴ്സുമാരുടെഎത്ര
ഒഴിവുകള്‍ നിലവിലുണ്ട്
;
(സി)
സംസ്ഥാനത്ത്
പ്രതിവര്‍ഷം ബി.എസ്.സി.
നഴ്സിംങ്ങ് കോഴ്സ്
കഴിഞ്ഞ്
പുറത്തുവരുന്നവര്‍
എ്രതയാണ് ?
720
പനി
ബാധിച്ച്
മരണപ്പെടുന്നവരുടെ എണ്ണം
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
സംസ്ഥാനത്ത് വിവിധതരം
പനികള്‍ ബാധിച്ച് എത്ര
പേര്
മരണപ്പെട്ടിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(ബി)
പനി
ബാധിച്ച്
മരണപ്പെടുന്നവരുടെ
എണ്ണം ക്രമാതീതമായി
വര്‍ദ്ധിക്കുന്നത്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പനി ബാധിച്ചുള്ള
മരണങ്ങള് തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
721
ആശാവര്‍ക്കര്‍മാർ
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട് വെെക്കം
നിയോജകമണ്ഡലത്തിലെ
ഓരോ പഞ്ചായത്തുകളിലും
എത്ര വീതം
ആശാവര്‍ക്കര്‍മാരെ
നിയോഗിച്ചിട്ടുണ്ടെന്നും
ഇവര്‍ക്ക് എത്ര രൂപ
വീതമാണ് വേതനമായി
നല്‍കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
ആശാവര്‍ക്കര്‍മാരുടെ
വേതനത്തില്‍
കാലാകാലങ്ങളില്‍
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ ;
(സി)
ആശാ
വര്‍ക്കര്‍മാരുടെ വേതനം
നല്‍കുന്നതിന്
എന്‍.ആര്.എച്ച്.എം.
ഫണ്ട്
ഉപയോഗിക്കുന്നുണ്ടോ;
അതോ സംസ്ഥാന
സര്‍ക്കാര്‍ ഫണ്ട്ആണോ
ഉപയോഗിക്കുന്നത്;
(ഡി)
ആശാവര്‍ക്കര്‍മാര്‍ക്ക്
തങ്ങളുടെ ജോലിക്ക്
പ്രത്യേകം പരിശീലനം
നല്‍കാറുണ്ടോ ?
722
എബോള
രോഗം
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എബോള
രോഗം പ്രതിരോധിക്കാന്‍
കേരളത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
723
ഗാമാ
സ്കാന്‍ സംവിധാനം
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകള്‍,
കാന്‍സര്‍ സെന്റര്‍
ഇവയില്‍ ഗാമാ സ്കാന്‍
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇതു
സംബന്ധിച്ച
ശിപാര്‍ശകള്‍
പരിഗണനയിലുണ്ടോ;
(സി)
ഏതെങ്കിലും
കമ്പനികള്‍ ഇതു
സംബന്ധിച്ച്
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ?
724
ആഭരണ
തൊഴിലാളി ക്ഷേമനിധി
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആഭരണ
തൊഴിലാളി
ക്ഷേമനിധിയില്‍
ചേര്‍ന്നിട്ടുള്ള
അംഗങ്ങള്‍ക്ക്
RSBY/ചിസ് പദ്ധതിയില്‍
ചേരുവാന്‍ നിലവില്‍
തടസ്സമുണ്ടോ ;
വിശദവിവരം
ലഭ്യമാക്കുമോ ?
725
അന്യ
സംസ്ഥാനങ്ങളില്‍ നിന്നും
കീടനാശിനി തളിച്ച് വരുന്ന
പഴം, പച്ചക്കറി വർഗ്ഗങ്ങൾ
ഉൾപ്പെടെയുള്ള ഭക്ഷ്യ
വസ്തുക്കളുടെ പരിശോധന
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും വരുന്ന പഴം,
പച്ചക്കറി വർഗ്ഗങ്ങൾ
ഉൾപ്പെടെയുള്ള ഭക്ഷ്യ
വസ്തുക്കള്‍
മാരകമാംവിധം കീടനാശിനി
തളിക്കപ്പെട്ടതാണെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതു
തടയുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
വിഷവും
കീടനാശിനിയും തളിച്ച
ഭക്ഷ്യവസ്തുക്കള്‍
പരിശോധിച്ച് അനന്തര
നടപടികള്‍
സ്വീകരിക്കുന്നതിനായി
സംസ്ഥാന ആരോഗ്യവകുപ്പ്
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
(സി)
ആരോഗ്യവകുപ്പ്
നടത്തിയ പരിശോധനയില്‍
കീടനാശിനി തളിച്ച
ഭക്ഷ്യ വസ്തുക്കള്‍
എത്ര അളവിലാണ്
പിടിച്ചെടുത്തത്; എത്ര
പേര്‍ക്കെതിരെ
കേസെടുത്തു; വിശദാംശം
ലഭ്യമാക്കാമോ?
726
പകല്‍
സമയ മാനസികാരോഗ്യ
പരിപാലന കേന്ദ്രങ്ങള്‍
ശ്രീ.പി.എ.മാധവന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനസികാരോഗ്യ
പദ്ധതിയുടെ ഭാഗമായ
പകല്‍ സമയ
മാനസികാരോഗ്യ പരിപാലന
കേന്ദ്രങ്ങളുടെ ഉദ്ദേശ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ജില്ലകളില്‍ പകല്‍ സമയ
മാനസികാരോഗ്യ പരിപാലന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; എന്തെല്ലാം
സേവനങ്ങളാണ് ഈ
കേന്ദ്രങ്ങളില്‍
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
എല്ലാ
ജില്ലകളിലും ഈ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ഇതിനു
നടപടി സ്വീകരിക്കുമോ?
727
കാൻസർ
രോഗം
പ്രതിരോധിക്കുന്നതിനും
ചികിത്സാ ചെലവ്
വഹിക്കുന്നതിനും നടപടി
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍ രോഗികളുടെ
എണ്ണം ദിനംപ്രതി
വര്‍ദ്ധിച്ചു
വരുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കാന്‍സര്‍ രോഗം
പ്രതിരോധിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
2004
മുതല്‍ 2014 വരെയുള്ള
10
വര്‍ഷക്കാലത്തിനുള്ളില്‍
ഓരോ വര്‍ഷവും എത്രപേര്‍
കാന്‍സര്‍ രോഗം
ബാധിച്ച്
മരണമടഞ്ഞിട്ടുണ്ടെന്നു
വിശദമാക്കാമോ;
(സി)
നിര്‍ദ്ധനരായ
കാന്‍സര്‍ രോഗികളുടെ
ചികിത്സാ ചെലവ്
സമ്പൂര്‍ണ്ണമായും
സര്‍ക്കാര്‍
ഏറ്റെടുക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം
നല്‍കുമോ?
728
അമൃതം
പദ്ധതി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജീവിതശൈലീരോഗ
നിയന്ത്രണത്തിനായി
ആരംഭിച്ച അമൃതം
പദ്ധതിയ്ക്കായി ഈ
സര്‍ക്കാര്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന
വിവരം വാര്‍ഷിക
ക്രമത്തില്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് ആരോഗ്യ
മേഖലയിലുള്ള പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
ആയതിന്റെ വിശദാംശം
അറിയിക്കുമോ;
(ഡി)
ജീവിതശൈലീരോഗ
നിയന്ത്രണത്തിനുള്ള
മരുന്നുകളുടെ ലഭ്യത
സര്‍ക്കാര്‍ ഔട്ട്
ലെറ്റുകള്‍ വഴി
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
729
സൗജന്യ
കാന്‍സര്‍ ചികിത്സ പദ്ധതി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാന്‍സര്‍ രോഗികളുടെ
എണ്ണം ഗണ്യമായി
വര്‍ദ്ധിക്കുന്നതിന്
ആനുപാതികമായി
നിലവിലുള്ള ചികിത്സാ
ക്രമീകരണങ്ങള്‍
പരിമിതമാണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന് പരിഹാരമായി
എന്തെല്ലാം
ക്രമീകരണങ്ങളാണ്
നടപ്പിലാക്കുവാനായി
ഉദ്ദേശിക്കുന്നത്
എന്നറിയിക്കുമോ;
(സി)
കാന്‍സര്‍
രോഗ നിര്‍ണ്ണയത്തിനും
ചികിത്സയ്ക്കും
പര്യാപ്തമായ
സൗകര്യങ്ങള്‍ എല്ലാ
താലൂക്ക്തല
ആശൂപത്രികളിലും
ക്രമീകരിക്കുന്നതിനു-
വേണ്ട നടപടി
സ്വീകരിക്കുമോ;
(ഡി)
ഭാരിച്ച
സാമ്പത്തിക
ബാദ്ധ്യതയുള്ള
തുടര്‍ചികിത്സ
ആവശ്യമായി വരുന്നതായ
മിക്ക കാന്‍സര്‍
രോഗികള്‍ക്കും
സമ്പൂര്‍ണ്ണമായി സൗജന്യ
കാന്‍സര്‍ ചികിത്സ
ലഭ്യമാക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിക്കുമോ;
(ഇ)
ഇങ്ങനെയുണ്ടാകുന്ന
സാമ്പത്തിക ബാധ്യത
കേന്ദ്ര സഹായത്തോടെ
കണ്ടെത്തി
ജീവകാരുണ്യപരമായി ഈ
വിഷയം പരിഗണിച്ച്
സമയബന്ധിതമായി ഇത്തരം
പദ്ധതി നടപ്പിലാക്കാന്‍
ശ്രമമുണ്ടാകുമോ?
730
ആരോഗ്യ
സാക്ഷരത
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആരോഗ്യ
സാക്ഷരതയില്‍ കേരളം
പിന്നിലാണെന്ന മാധ്യമ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
731
സൗജന്യ
കിടത്തി ചികിത്സയും
മരുന്നും.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദരിദ്രരും
നിരാലംബരുമായ
രോഗികള്‍ക്ക് സൗജന്യ
കിടത്തി ചികിത്സയും
മരുന്നും
ലഭ്യമാക്കുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
രോഗികള്‍ക്ക്
സൗജന്യമായി മരുന്ന്
നല്‍കുന്നതിനായി ഈ
വര്‍ഷം എത്ര തുക
നീക്കിവെച്ചിട്ടുണ്ട് ;
(സി)
സൗജന്യമായി
നല്കി വരുന്ന
മരുന്നുകളുടെ പട്ടിക
ലഭ്യമാക്കുമോ?
732
വൈക്കം
നിയോജക മണ്ഡലത്തിലെ
മഴക്കാലരോഗ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴക്കാലരോഗ
പ്രതിരോധ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
വൈക്കം
നിയോജകമണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളില്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നടപടികൾക്കായി ഒരോ
പഞ്ചായത്തുകൾക്കും
എന്ത് തുക വീതം
അനുവദിച്ചു എന്നും ഓരോ
പഞ്ചായത്തും എന്ത് തുക
വീതം വാര്‍ഡുതലത്തില്‍
ചെലവഴിച്ചു എന്നും
വ്യക്തമാക്കുമോ?
733
കൊല്ലം
ജില്ലയില്‍ സ്റ്റാഫ്
നഴ്സിന്റെ അനുവദനീയമായ
തസ്തികകള്‍
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ സ്റ്റാഫ്
നഴ്സിന്റെ റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്കി എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
നിയമനത്തിന് കാലതാമസം
ഉണ്ടാകുന്നതിനുള്ള
കാരണം വിശദമാക്കുമോ;
(സി)
പി.
എസ്. സി. ക്ക്
ഒഴിവുകള്‍ യഥാസമയം
റിപ്പോര്‍ട്ട്
ചെയ്യുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ഡി)
കൊല്ലം
ജില്ലയില്‍ സ്റ്റാഫ്
നഴ്സിന്റെ അനുവദനീയമായ
തസ്തികകള്‍ എത്രയെന്ന്
വ്യക്തമാക്കുമോ?
734
ജനറിക്
മരുന്നുകളുടെ സൗജന്യ
വിതരണം
ശ്രീ.എം.എ.
വാഹീദ്
,,
ഹൈബി ഈഡന്
,,
റ്റി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനറിക്
മരുന്നുകളുടെ സൗജന്യ
വിതരണം എന്ന് മുതല്‍
ആരംഭിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
പദ്ധതിക്കായി
വര്‍ഷംതോറും എന്ത് തുക
ചെലവാകും;
(സി)
ജനറിക്
മരുന്നുകളുടെ വിതരണം
സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
എന്തെല്ലാം;
(ഡി)
ജനറിക്
മരുന്നുകളുടെ സൗജന്യ
വിതരണ സംവിധാനം
കാര്യക്ഷമവും
കുറ്റമറ്റതുമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
ആവിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നു?
735
നാഷണല്‍
റൂറല്‍ ഹെല്‍ത്ത് മിഷന്റെ
പ്രവർത്തന ഫണ്ടിന്റെ
വിനിയോഗം
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
റൂറല്‍ ഹെല്‍ത്ത്
മിഷന് മുഖേന 2014-15
സാമ്പത്തികവര്‍ഷം
സംസ്ഥാനത്തിന് എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
(ബി)
നാഷണല്‍
റൂറല്‍ ഹെല്‍ത്ത്
മിഷന് മുഖേന 2014-15
സാമ്പത്തികവര്‍ഷം
നടപ്പിലാക്കുവാനുദ്ദേശിക്കുന്ന
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പശ്ചാത്തല
സൗകര്യവികസനത്തിനായി
2014-2015
സാമ്പത്തികവര്‍ഷം
നാഷണല്‍ റൂറല്‍
ഹെല്‍ത്ത് മിഷന്
ഫണ്ടില്‍ നിന്നും എത്ര
തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
കണ്ണൂര്‍
ജില്ലയിലെ
ആരോഗ്യകേന്ദ്രങ്ങളുടെ
പശ്ചാത്തല
വികസനത്തിനായി 2014-15
സാമ്പത്തികവര്‍ഷം എത്ര
തുക നാഷണല്‍ റൂറല്‍
ഹെല്‍ത്ത് മിഷന്
ഫണ്ടില്‍നിന്നും
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക് എത്ര
തുകവീതം
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ?
736
നാഷണല്‍
റൂറല്‍ ഹെല്‍ത്ത്
മിഷന്‍െറ ഫണ്ട് വിനിയോഗം
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
വര്‍ഷവും നാഷണല്‍
റൂറല്‍ ഹെല്‍ത്ത് മിഷന്
ധനസഹായം ലഭിച്ചത് എത്ര
തുക എന്നും; ഓരോ
വര്‍ഷവും എന്ത് തുക
ചെലവഴിച്ചുവെന്നും; ഓരോ
വര്‍ഷവും എന്ത് തുക
ലാപ്സായി എന്നും;
നടപ്പുവര്‍ഷം ഇതുവരെ
ചെലവാക്കിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഫണ്ട്
വിനിയോഗിക്കുന്നതിലെ
വീഴ്ചകള്‍ സംബന്ധിച്ച്
എത്ര പരാതികള്‍
ലഭിച്ചു; എന്തു
നടപടികള്‍ സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(സി)
നാഷണല്‍
റൂറല്‍ ഹെല്‍ത്ത്
മിഷന് പദ്ധതി
നടത്തിപ്പിനായി
നിയോഗിക്കപ്പെട്ടവരിലെ
സ്ഥിരം ജീവനക്കാര്‍,
ഡെപ്യൂട്ടേഷന്‍കാര്‍,
താല്കാലികക്കാര്,
പെന്‍ഷന്‍കാര്‍
തുടങ്ങിയവരുടെ തസ്തിക
ഉള്‍പ്പെടെയുള്ള
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അക്കൌണ്ടന്റ് ജനറല്‍
നാഷണല്‍ റൂറല്‍
ഹെല്‍ത്ത് മിഷന്
ഫണ്ടുപയോഗം സംബന്ധിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഓരോ വര്‍ഷവും
പരിശോധനയിൽ കണ്ടെത്തിയ
വീഴ്ചകളും
തടസ്സവാദങ്ങളും എന്താണ്
; പ്രസ്തുത
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ?
737
കാരുണ്യ
ഫാര്‍മസി
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ ജില്ലകളിലും
കാരുണ്യ ഫാര്‍മസി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരടക്കമുള്ള
കാസര്‍ഗോഡ് ജില്ലയില്‍
കാഞ്ഞങ്ങാട്ടും
കാസര്‍ഗോഡും കാരുണ്യ
ഫാര്‍മസിക്കായി
കെട്ടിടം
ഒരുക്കിയിട്ടും ഇതുവരെ
ആയതു
തുടങ്ങിയിട്ടില്ലായെന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ആയത് എന്ന് തുടങ്ങും
എന്ന് അറിയിക്കാമോ?
738
ചികിൽസാ
പിഴവുമൂലം മരിച്ചവരുടെ
ആശ്രിതർക്കും അംഗവൈകല്യം
സംഭവിച്ചവർക്കുമുള്ള
ധനസഹായം
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ ഓരോ വര്‍ഷവും
ചികിത്സാപ്പിഴവു മൂലം
മരണമടഞ്ഞവരുടെയും
അംഗവൈകല്യം
സംഭവിച്ചവരുടെയും
വെവ്വേറെ കണക്ക്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സംഭവങ്ങളുമായി
ബന്ധപ്പെട്ട എത്ര
ഡോക്ടര്‍മാര്‍ക്കെതിരെയും
അനുബന്ധ
ജീവനക്കാര്‍ക്കെതിരെയും
നടപടി സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെ ഏതെല്ലാം
ആരോഗ്യവകുപ്പ്
ജീവനക്കാരുെട പേരില്‍
കോടതികളില്‍ കേസ്സുകള്‍
നിലവിവിലുണ്ട് എന്നും
ഇതില്‍ എത്ര
പേർക്കെതിരെ കോടതി
ഉത്തരവ് പ്രകാരമുള്ള
ശിക്ഷാനടപടികൾ
സ്വീകരിച്ചുവെന്നും
എത്രപേരുടെ പേരില്‍
കോടതി നടപടികള്‍
ആരംഭിക്കുവാനിരിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെയുള്ള
ആരോഗ്യവകുപ്പു
ജീവനക്കാരുടെ
പ്രവര്‍ത്തനങ്ങളിലെ
വീഴ്ചമുലം
മരണമടഞ്ഞവരുടെ
ആശ്രിതർക്കുള്ള
ധനസഹായം, അംഗവൈകല്യം
സംഭവിച്ചവര്‍ക്കുള്ള
ചികിത്സാസഹായം തുടങ്ങി
എന്തെല്ലാം
ധനസഹായങ്ങള്‍
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടെന്നും
അവര്‍ ആരെല്ലാമാണെന്നും
എന്ത് ധന സഹായമാണ്
ഇവര്‍ക്ക്
നല്‍കിയതെന്നും
വ്യക്തമാക്കുമോ?
739
ആലപ്പുഴ
മെഡിക്കല്‍ കോളേജിലെ മരണ
നിരക്ക്
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006
മുതല്‍ 2014 നവംബര്‍ 30
വരെ ആലപ്പുഴ മെഡിക്കല്‍
കോളേജില്‍
ചികിത്സയിലിരിക്കെ എത്ര
രോഗികള്‍ മരിച്ചു;
വര്‍ഷാടിസ്ഥാനത്തില്‍
വിശദാംശം നല്‍കുമോ;
(ബി)
2006
മുതല്‍ 2014 വരെ ഓരോ
വര്‍ഷത്തെയും മരണ
നിരക്കെത്ര;
(സി)
മറ്റ്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളില്‍ പ്രസ്തുത
കാലഘട്ടത്തില്‍ മരണ
നിരക്കെത്ര;
വ്യക്തമാക്കാമോ?
740
കാരുണ്യ
മെഡിക്കല്‍ സ്റ്റോറുകള്‍
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം ജില്ലകളിലാണ്
കാരുണ്യ മെഡിക്കല്‍
സ്റ്റോറുകള്‍
നിലവിലില്ലാത്തതെന്നു
വ്യക്തമാക്കുമോ ;
(ബി)
ഈ
ജില്ലകളില്‍ പ്രസ്തുത
മെഡിക്കല്‍
സ്റ്റോറുകള്‍
ആരംഭിക്കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കുമോ ;
(സി)
ഏറ്റവും
കൂടുതല്‍ ആദിവാസി
വിഭാഗങ്ങള്‍
താമസിക്കുന്ന വയനാട്
ജില്ലയില്‍ കാരുണ്യ
മെഡിക്കല്‍ സ്റ്റോര്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
വിശദവിവരം
ലഭ്യമാക്കുമോ ?
741
സ൪ക്കാ൪
ആശുപത്രികളിലെ ഫീസ്
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ൪ക്കാ൪
ആശുപത്രികളില്‍ വിവിധ
പരിശോധനകള്‍ക്ക് ഫീസ്
നിരക്ക്
വ൪ദ്ധിപ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വ൪ദ്ധിപ്പിച്ച
ഫീസ് കുറയ്ക്കുന്നതിനോ
ഒഴിവാക്കുന്നതിനോ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആവശ്യമായ
നടപടികള്‍
സ്വികരിക്കുമോ;
(സി)
സ൪ക്കാ൪
ആശുപത്രികളിലെ വിവിധ
പരിശോധനകള്‍
സൗജന്യമാക്കുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ആസ്തി
വികസന ഫണ്ടില്‍
മാവേലിക്കര ജില്ലാ
ആശുപത്രിയില്‍
അനുവദിച്ചിട്ടുളള
പ്രവൃത്തികള്‍
അടിയന്തിരമായി
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
742
മാവൂര്‍
ഗ്രാമപഞ്ചായത്തില്‍
പി.എച്ച്.സി.
അനുവദിക്കുവാന്‍ നടപടി
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
ഗ്രാമപഞ്ചായത്തില്‍
പി.എച്ച്.സി.
നിലവിലില്ലാത്തത്
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനു
പ്രയാസങ്ങളുണ്ടാക്കുന്നതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പി.എച്ച്.സി.
അനുവദിക്കുന്നത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
743
തലശ്ശേരി
മണ്ഡലത്തില്‍
സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രി
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
അസംബ്ലി മണ്ഡലത്തില്‍
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രി
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഇതിനായി
ബഡ്ജറ്റില്‍ എത്ര തുക
നീക്കി
വെച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
744
തൈറോയ്ഡ്
രോഗം
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൈറോയ്ഡ് രോഗം
വ്യാപകമായി
കണ്ടുവരുന്നത്
സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
അയഡിന്‍
ചേര്‍ത്ത ഉപ്പ്
ഉപയോഗിച്ചിട്ടും
തൈറോയ്ഡ് രോഗമുള്ളവരുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തൈറോയ്ഡ്
രോഗത്തെ സംബന്ധിച്ച്
എന്തെങ്കിലും ഔദ്യോഗിക
പഠനം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
രോഗനിര്‍ണ്ണയത്തിനും
നിയന്ത്രിക്കുന്നതിനും
മതിയായ
സൗകര്യങ്ങളില്ലാത്തതു
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
745
മലപ്പുറം
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി ജില്ലാ
ആശുപത്രിയാക്കി
അപ്ഗ്രേഡ് ചെയ്യണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
ഇക്കാര്യത്തില്‍
നാളിതുവരെ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
(സി)
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയിലെ ബ്ലഡ്
സ്റ്റോറേജ് യൂണിറ്റ്
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
746
എറണാകുളം
ജില്ലയിലെ ഡിഫിക്കല്‍റ്റ്
റൂറല്‍/ട്രൈബല്‍
ഏരിയകളില്പ്പെട്ട
പ്രൈമറി ഹെല്‍ത്ത്
സെന്ററുകള്‍
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍
ഡിഫിക്കല്‍റ്റ്
റൂറല്‍/ട്രൈബല്‍
ഏരിയകളില്പ്പെട്ട എത്ര
പ്രൈമറി ഹെല്‍ത്ത്
സെന്ററുകളുണ്ട്;
ഏതൊക്കെയാണ്;
(ബി)
വളന്തക്കാട്
പി.എച്ച്.സി,
ഡിഫിക്കല്‍റ്റ് റൂറല്‍
ഏരിയയില്‍ ഉള്‍പ്പെട്ട
പി.എച്ച്.സി ആണോഎന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പി.എച്ച്.സിയില്‍ ജോലി
ചെയ്യുന്ന മെഡിക്കുല്
ഓഫീസര്‍,
പാരാ-മെഡിക്കല്‍
സ്റ്റാഫ്, ഫീല്‍ഡ്
വിഭാഗം ജീവനക്കാര്‍
എന്നിവര്‍ക്ക് സ്ഥലം
മാറ്റത്തിനോ, ഒരു
ഓഫീസില്‍ തന്നെ
ദീര്‍ഘകാലം ജോലി
ചെയ്യുന്നതിനോ പ്രത്യേക
പരിഗണന ഉണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ഗവണ്മെന്റ് ഉത്തരവ്
ഉള്‍പ്പെടെ
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
സ്ഥാപനത്തില്‍ ജോലി
ചെയ്യുന്ന
ഡോക്ടര്‍മാര്‍ക്ക്
പി.ജി. പ്രവേശനത്തിന്
പ്രത്യേക പരിഗണനയുണ്ടോ?
747
ഒഴിവുള്ള
തസ്തികകള്‍
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
താലൂക്ക് ആശുപത്രി,
കൊപ്പത്തെ
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
എന്നിവിടങ്ങളില്‍ എത്ര
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
(ബി)
നിത്യേന
ആയിരക്കണക്കിന്
രോഗികള്‍ വരുന്ന ഈ
ആശുപത്രികളില്‍
ഒഴിവുള്ള തസ്തികകള്‍
ഉടന്‍ നികത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
748
പൊന്നാനി
താലൂക്കിലെ
സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രി
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
താലൂക്കിലെ
സ്ത്രീകളുടെയും,
കുട്ടികളുടെയും
ആശുപത്രിയില്‍
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കും
മറ്റ്
ആവശ്യങ്ങള്‍ക്കുമായി
എന്‍. ആര് എച്ച്. എം.
ഫണ്ടില്‍ നിന്ന് തുക
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതുപയോഗിച്ച് നടത്തേണ്ട
പ്രവൃത്തികള്‍
തുടങ്ങിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ഡി)
ആശുപത്രി
എന്നേക്ക് ജനങ്ങള്‍ക്ക്
തുറന്നു
കൊടുക്കാനാകുമെന്ന്
അറിയിക്കാമോ?
749
സ്വകാര്യ
ആശുപത്രികളും സ്വകാര്യ
ലാബോറട്ടറികളും
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളുടെയും
സ്വകാര്യ
ലാബോറട്ടറികളുടെയും
പ്രവര്‍ത്തനരീതി
പരിശോധിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
സംവിധാനമുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഇത്തരം
സ്ഥാപനങ്ങള്‍ക്കുള്ള
പെരുമാറ്റചട്ടം
കാലോചിതമായി
പരിഷ്കരിക്കാറുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ ;
(സി)
ഏത്
ഏജന്‍സിയാണ് പ്രസ്തുത
പരിശോധനകള്‍ക്ക്
മേല്‍നോട്ടം
വഹിക്കുന്നത്; വിശദാംശം
നല്‍കുമോ ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ നിന്നും
മെച്ചപ്പെട്ട സേവനം
രോഗികള്‍ക്ക്
ലഭിക്കുന്നുണ്ടെന്ന്
അധികൃതര്‍ ഉറപ്പ്
വരുത്താറുണ്ടോ;
(ഇ)
ഇത്തരം
സ്ഥാപനങ്ങളുമായി
ബന്ധപ്പെട്ട പരാതികള്‍
പരിഹരിക്കുന്നതിന്
നിലവിലുളള സംവിധാനം
എന്താണ് ; വിശദവിവരം
ലഭ്യമാക്കുമോ ?
750
വന്ധ്യതാ
ക്ലിനിക്കുകള്‍
ശ്രീ.ഹൈബി
ഈഡന്
,,
ജോസഫ് വാഴയ്ക്കൻ
,,
പാലോട് രവി
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
വന്ധ്യതാ
ക്ലിനിക്കുകള്‍
എവിടെയെല്ലാം
പ്രവര്‍ത്തിക്കുന്നു;
പ്രസ്തുത
ക്ലിനിക്കുകള്‍
എന്നുമുതല്‍
പ്രവര്‍ത്തനമാരംഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യ
മേഖലയിലേയും
സര്‍ക്കാര്‍
മേഖലയിലുമുള്ള വന്ധ്യതാ
ക്ലിനിക്കുകളിലെ
ചികില്‍സാ ചെലവുകളിലെ
അന്തരം എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
സാധാരണക്കാര്‍ക്ക്
പ്രയോജനപ്രദമായ
വന്ധ്യതാ
ക്ലിനിക്കുകള്‍ എല്ലാ
മെഡിക്കല്‍
കോളേജുകളിലും ജില്ലാ
ആശുപത്രികളിലും
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
751
പക്ഷാഘാത
ചികിത്സയ്ക്കും
പരിചരണത്തിനുമായി ടെലി
ക്ലീനിക്കുകള്‍
സ്ഥാപിക്കുവാനുളള
തീരുമാനം
ശ്രീ.ബെന്നി
ബെഹനാന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ആര് . സെല്‍വരാജ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജീവിത
ശൈലീരോഗ
നിയന്ത്രണത്തിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കിവരുന്നതെന്നു
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളില്‍
പക്ഷാഘാത ചികിത്സാ
ക്ലീനിക്കുകള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എവിടെയെല്ലാം;
എന്തെല്ലാം ചികിത്സാ
സൗകര്യങ്ങൾ ആണ് ഇവിടെ
ലഭ്യമാകുന്നതെന്നു
വ്യക്തമാക്കാമോ;
(സി)
പക്ഷാഘാത
ചികിത്സയ്ക്കും
പരിചരണത്തിനുമായി
ടെലിക്ലീനിക്കുകള്
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;;
(ഡി)
പക്ഷാഘാത
രോഗികൾക്ക്
സ്റ്റ്രോക്ക്
റീഹാബിലിറ്റേഷന്‍
യൂണിറ്റുകള്‍
സ്ഥാപിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കിൽ അതിനായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ?
752
കായംകുളം
താലൂക്കാശുപത്രിയില്‍
ട്രോമാ കെയര്‍ യൂണിറ്റ്
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
താലൂക്കാശുപത്രിയില്‍
ട്രോമാ കെയര്‍ യൂണിറ്റ്
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
753
കായംകുളം
താലൂക്കാശുപത്രിയില്‍
കക്കൂസ് മാലിന്യങ്ങള്‍
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
താലൂക്കാശുപത്രിയില്‍
കക്കൂസ് മാലിന്യങ്ങള്‍
പൊട്ടി ഒലിച്ച് പൊതു
നിരത്തിലേക്ക് ഒഴുകി
ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
അടിയന്തരമായ നടപടി
സ്വീകരിക്കുമോ?
754
കായംകുളം
താലൂക്കാശുപത്രിയില്‍
സര്‍ജനെ നിയമിക്കുന്നത്
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
താലൂക്കാശുപത്രിയില്‍
സര്‍ജനെ
നിയമിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
755
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളുടെ
അടിസ്ഥാന സൗകര്യവികസനം
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളുടെ
പ്രവർത്തനം
ശക്തിപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(ബി)
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളില്‍
അടിസ്ഥാന സൗകര്യവികസനം
ഉറപ്പുവരുത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
756
കാന്‍സര്‍
രോഗ ബാധിതരും ചികിത്സാ
സൗകര്യങ്ങളും
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാന്‍സര്‍
രോഗ ചികിത്സയ്ക്കായി
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍
എര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണ്; ഏതൊക്കെ
ആശുപത്രികളിലാണ്
കാന്‍സര്‍
രോഗചികിത്സയ്ക്ക്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
സംസ്ഥാനത്ത്
കാന്‍സര്‍ രോഗ
ബാധിതരാകുന്നവരുടെ
എണ്ണത്തിലുണ്ടാകുന്ന
വന്‍ വര്‍ദ്ധനവ്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
വര്‍ദ്ധനവിനനുപാതികമായി
ആധുനികാചികിത്സാ
സൗകര്യങ്ങള്‍ എല്ലാ
ജില്ലാകളിലും
ലഭ്യമാക്കുന്നതിനു
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്നു
വിശദമാക്കാമോ;
(സി)
കൊച്ചിയില്‍
കാന്‍സര്‍ രോഗത്തിന്
പ്രത്യേക ആശുപത്രി
ആരംഭിക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്; ഈ
തീരുമാനം
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്; ഇതിന്റെ
പ്രവര്‍ത്തനമാരംഭിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
ഇപ്പോള്‍
കാന്‍സര്‍
രോഗബാധിതര്‍ക്ക്
സര്‍ക്കാര്‍ എന്തൊക്കെ
സൗകര്യങ്ങളാണ്
ലഭ്യമാക്കിയിട്ടുള്ളത്
എന്നു വ്യക്തമാക്കാമോ;
(ഇ)
കേരളത്തില്‍
കാന്‍സര്‍ രോഗികളുടെ
എണ്ണം
വര്‍ദ്ധിക്കുന്നത്
സംബന്ധിച്ച്
ശാസ്ത്രീയമായ പഠനം
നടത്തുകയോ കാരണം
കണ്ടെത്തുകയോ
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്
നടപടി സ്വീകരിക്കുമോ;
(എഫ്)
കാന്‍സര്‍
രോഗികള്‍ക്ക് മറ്റ്
രാജ്യങ്ങളിൽ
ഏര്‍പ്പെടുത്തിയിട്ടുള്ള
ചികിത്സാ സൗകര്യങ്ങള്‍
കേരളത്തിലെ സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളിലും,
ആർ.സി.സി. യിലും
ഏര്‍പ്പെടുത്താന്‍
തയ്യാറാകുമോ; ഇതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
757
രാഷ്ട്രീയ
ബാല്‍ സ്വാസ്ഥ്യ
കാര്യക്രം
(ആര്.ബി.എസ്.കെ) പദ്ധതി
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ആശുപത്രികളില്‍
നടപ്പാക്കിവന്ന
രാഷ്ട്രീയ ബാല്‍
സ്വാസ്ഥ്യ കാര്യക്രം
(ആര്.ബി.എസ്.കെ)
പദ്ധതി നിശ്ചലമായത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(ബി)
നവജാത
ശിശുക്കള്‍ മുതല്‍ 18
വയസ്സുവരെയുള്ളവര്‍ക്ക്
സൗജന്യ ചികിത്സ
ലഭ്യമാക്കാന്‍
ലക്ഷ്യമിട്ട് കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കാര്യക്ഷമമായി
നടന്നിരുന്നതാണ്
പ്രസ്തുത പദ്ധതി എന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതിനായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
എന്തു തുകയാണ്
ധനസഹായമായി ലഭിച്ചത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതെല്ലാം മരുന്നുകളാണ്
ആശുപത്രികളില്‍
ഉണ്ടായിരുന്നത്?
758
കാന്‍സര്‍
ചികിത്സ
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാന്‍സര്‍
ചികിത്സാ സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കാന്‍സറിന്
സൗജന്യ ചികിത്സ
ലഭ്യമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങളും ആയത്
സംബന്ധിച്ച
ഉത്തരവുകളുടെ
പകര്‍പ്പുകളും
ലഭ്യമാക്കുമോ?
759
പട്ടാമ്പി
താലൂക്ക് ആശുപത്രി ജില്ലാ
ആശുപത്രിയായി
ഉയര്‍ത്തേണ്ടതിന്റെ
ആവശ്യകത
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
മെഡിക്കല്‍ കോളേജ്
ആരംഭിച്ച
പശ്ചാത്തലത്തില്‍
പാലക്കാട് ജില്ലയുടെ
തൃത്താല - പട്ടാമ്പി
ഭാഗങ്ങളില്‍ ചികിത്സാ
സൗകര്യം വളരെ കുറവായ
സ്ഥിതി കണക്കിലെടുത്ത്
പട്ടാമ്പി താലൂക്ക്
ആശുപത്രി ജില്ലാ
ആശുപത്രിയായി
ഉയര്‍ത്തേണ്ടതിന്റെ
ആവശ്യകത
ബോധ്യപ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ?
760
ചാലക്കുടി
താലൂക്ക് ഗവണ്മെന്റ്
ആശുപത്രിയില്‍
അനുവദിച്ചിട്ടുള്ള
കാരുണ്യ ഫാര്‍മസി
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക് ഗവണ്മെന്റ്
ആശുപത്രിയില്‍
ഡയാലിസീസ് യൂണിറ്റ്,
ട്രോമാകെയര്‍ യൂണിറ്റ്,
ബ്ലഡ് ബാങ്ക് എന്നിവ
അനുവദിക്കുമെന്ന
വകുപ്പുമന്ത്രിയുടെ
പ്രഖ്യാപനം
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഇതിനായുള്ള നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കാമോ ;
(ബി)
ചാലക്കുടി
താലൂക്ക് ഗവണ്മെന്റ്
ആശുപത്രിയില്‍
അനുവദിച്ചിട്ടുള്ള
കാരുണ്യ ഫാര്‍മസി
എന്നത്തേയ്ക്ക്
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
സാധിക്കും
എന്നറിയിക്കാമോ ?
<<back
next
page>>