THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
670
കാസര്‍ഗോഡ്
ജില്ലയില്‍ ഹാംലറ്റ് പദ്ധതി
ശ്രീ.കെ.കുഞ്ഞിരാമന്
ഉദുമ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
ഹാംലറ്റ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കാസര്‍ഗോഡ് ജില്ലയില്‍
ഏതൊക്കെ കോളനികളിലാണ്
വികസന പ്രവൃത്തികള്‍
നടപ്പിലാക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഈ
കോളനികളെ വികസനത്തിനായി
തിരഞ്ഞെടുത്തത് ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കാമോ;
(സി)
മേല്‍
പദ്ധതിയിന്‍ കീഴില്‍
കൂടുതല്‍ കോളനികളെ
ഉള്‍പ്പെടുത്തുന്ന
വിഷയം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
671
എസ്.ടി.
പ്രൊമോട്ടര്‍മാരുടെ നിയമനം
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.ടി.
പ്രൊമോട്ടര്‍
നിയമനത്തിന് പ്രായപരിധി
നിശ്ചയിച്ചത്
ഒഴിവാക്കുമോ;
(ബി)
എസ്.ടി.
പ്രൊമോട്ടര്‍മാര്‍ക്ക്
കൂടുതല്‍
ആനുകൂല്യങ്ങള്‍
നല്‍കുന്നത്
പരിഗണിക്കുമോ?
672
ജനനി
- ജന്മരക്ഷ ആരോഗ്യപദ്ധതി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
ആദിവാസി മേഖലയിലെ നവജാത
ശിശുക്കളുടെ മരണങ്ങള്
കഴിഞ്ഞ അഞ്ചു
വ൪ഷങ്ങളിലേത്
പ്രത്യേകമായി
ലഭ്യമാക്കുമോ;
(ബി)
ജനനി
- ജന്മരക്ഷ
ആരോഗ്യപദ്ധതി പ്രകാരം ഈ
സ൪ക്കാറിന്റെ കാലത്ത്
എത്ര തുക ഇവിടെ
വിനിയോഗിച്ചിട്ടുണ്ടെന്ന്
വാ൪ഷികാടിസ്ഥാനത്തില്
അറിയിക്കുമോ;
(സി)
പ്രസ്തുത
മേഖലയില്‍
നവജാതശിശുക്കളുടെ
മരണനിരക്ക്
കുറയ്യുന്നതുമായി
ബന്ധപ്പെട്ട് നിലവില്‍
നടത്തിവരുന്ന
പ്രവ൪ത്തനങ്ങളുടെ
പുരോഗതിയുടെ വിശദാംശം
അറിയിക്കുമോ?
673
ജനനി
ജന്മരക്ഷാ പദ്ധതി
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനനി
ജന്മരക്ഷാ പദ്ധതിയ്ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പട്ടികവര്‍ഗ്ഗക്കാരായ
ഗര്‍ഭിണികള്‍ക്കും
മുലയൂട്ടുന്ന
അമ്മമാര്‍ക്കും
പോഷകാഹാരത്തിന്
എന്തെല്ലാം
ധനസഹായങ്ങള്‍
നല്‍കാനാണ്
പദ്ധിതിയിലൂടെ
ലക്ഷ്യമിടുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതിയുമായി
ഏതെല്ലാം വകുപ്പുകളാണ്
സഹകരിക്കുന്നതെന്ന്
വിശദമാക്കുമോ?
674
ഗോത്ര
വര്‍ഗ്ഗ
ക്ഷേമപദ്ധതികള്‍ക്കായുള്ള
ഫണ്ട്
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാക്തന
ഗോത്ര വര്‍ഗ്ഗങ്ങളുടെ
ക്ഷേമത്തിനായി കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ച
ഫണ്ട് അട്ടപ്പാടിയില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കാണ്
വിനിയോഗിച്ചത്; എത്ര
തുക അട്ടപ്പാടിയില്‍
മാത്രം ചെലവഴിച്ചു ;
(ബി)
ഈ
ഫണ്ട് ഉപയോഗിച്ച്
ഇതിനകം നടപ്പാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണ്; അനുവദിച്ച
തുകയും ചെലവഴിച്ച
തുകയും വ്യക്തമാക്കുമോ;
(സി)
ഈ
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍ ഏതെല്ലാമാണ്
; അനുവദിച്ച തുകയും
ഇതുവരെ ചെലവഴിച്ച
തുകയും വ്യക്തമാക്കുമോ;
(ഡി)
വ്യക്തികളും
കുടുംബങ്ങളും
കേന്ദ്രീകരിച്ച്
നടപ്പാക്കിയ
പദ്ധതികളും, അവയ്ക്കായി
അനുവദിച്ച തുകയും ,
ചെലവഴിച്ച തുകയും
ഗുണഭോക്താക്കളുടെ
എണ്ണവും വിശദമാക്കുമോ;
(ഇ)
ഊരുകള്‍
കേന്ദ്രീകരിച്ച്
നടപ്പാക്കിയ
പദ്ധതികളുംഅനുവദിച്ച
തുകയും ചെലവഴിച്ച
തുകയും പദ്ധതി
നടപ്പാക്കിയ കോളനികളുടെ
പേരും വിശദമാക്കുമോ?
675
ആദിവാസി
മേഖലയിലെ ശിശുമരണം
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലയില്‍ ഇപ്പോഴും
ശിശുമരണങ്ങള്‍
സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ സംബന്ധിച്ച
അവലോകനത്തിന്റെ
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
ഈ
മേഖലയിലെ ശിശുമരണം
തടയുന്നതിനും
രോഗപ്രതിരോധം
സാധ്യമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
ഫലപ്രദമായിട്ടില്ലെങ്കില്
ആയതിന്റെ കാരണം
കണ്ടെത്തിയിട്ടുണ്ടോ; ഈ
കാരണങ്ങള്‍
ഒഴിവാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
676
ആദിവാസി
ശിശു മരണ റിപ്പോർട്ട്
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
സംസ്ഥാനത്ത് ആകെ എത്ര
ആദിവാസി ശിശു മരണങ്ങള്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഏറ്റവും
കൂടുതല്‍ ശിശുമരണങ്ങള്‍
ഏത് ആദിവാസി
സങ്കേതത്തിലാണുണ്ടായതെന്ന്
വെളിപ്പെടുത്താമോ;
(സി)
അമ്മമാരിലും
ശിശുക്കളിലുമുള്ള
പോഷകാഹാരക്കുറവും,
വൈദ്യ സഹായക്കുറവും
മൂലമാണ് ശിശുമരണം
സംഭവിക്കുന്നതെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
വിശദാംശം
വെളിപ്പെടുത്താമോ;
(ഇ)
ആദിവാസി
മേഖലയില്‍ പോഷകാഹാരം
നല്‍കുന്നതിനും, വൈദ്യ
സഹായം നല്‍കുന്നതിനും
2014-15 വര്‍ഷത്തില്‍
എത്ര തുക നീക്കി
വച്ചെന്നും ഇതിനകം എത്ര
തുക ചെലവഴിച്ചെന്നും
വിശദമാക്കാമോ?
677
ആദിവാസി
മേഖലകളിലെ മാതൃശിശു മരണ
നിരക്കും അട്ടപ്പാടി പാക്കേജും
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലകളില്‍ മാതൃശിശു
മരണ നിരക്കുകള്‍
വര്‍ദ്ധിച്ചു
വരുന്നതിന്റെ
കാരണങ്ങളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
അട്ടപ്പാടി
പാക്കേജില്‍ ശിശുമരണ
നിരക്ക്
കുറയ്ക്കുന്നതിനും
പോഷകാഹാര കുറവ്
പരിഹരിക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
അട്ടപ്പാടി
പാക്കേജ് യഥാര്‍ത്ഥ
ഗുണഭോക്താക്കള്‍ക്ക്
ലഭ്യമാക്കുന്നതില്‍
വിവിധ വകുപ്പുകളുടെ
അനാസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്?
678
പരിയാരം
മെഡിക്കല്‍ കോളേജില്‍
പട്ടികവര്ഗ്ഗവിഭാഗത്തില്പ്പെട്ടവരുടെ
ചികിത്സ
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിയാരം
മെഡിക്കല്‍ കോളേജില്‍
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
രോഗികള്‍ക്ക് വിദഗ്ധ
ചികിത്സ
ലഭ്യമാക്കുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗനിര്‍ദേശങ്ങളാണ്
നിലവിലുള്ളത്;
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
അടിയന്തര
ചികിത്സ വേണ്ട രോഗികള്‍
ഈ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
കാരണം
ബുദ്ധിമുട്ടുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പാവപ്പെട്ട
രോഗികള്‍ക്ക്
ബുദ്ധിമുട്ടില്ലാതെ
തുടര്‍ന്നും വിദഗ്ധ
ചികിത്സ
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
രോഗികള്‍ക്ക്
സൗജന്യചികിത്സ
ലഭ്യമാക്കിയതിലൂടെ
പരിയാരം മെഡിക്കല്‍
കോളേജിന് എത്ര രൂപ
ലഭിക്കാനുണ്ട്;
കുടിശ്ശിക
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
679
ആദിവാസി
കുട്ടികളുടെ ദുരിതങ്ങള്‍
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആദിവാസി സമൂഹങ്ങളിലെ
കുട്ടികള്‍
പോഷകാഹാരക്കുറവും
പട്ടിണിയും മൂലം
ദുരിതമനുഭവിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വികരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
അട്ടപ്പാടി
മേഖലയില്‍ ഈ വര്‍ഷം 15
വയസ്സില്‍ താഴെയുള്ള
എ്രത കുട്ടികളാണ്
മരണപ്പെട്ടിട്ടുള്ളത് ;
ഇത് എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(ഡി)
ഇതില്‍
എ്രത പേര്
പോഷകാഹാരക്കുറവുകൊണ്ടും,
വെെദ്യസഹായം
ലഭ്യമാകാത്തത് കൊണ്ടും
മരണപ്പെട്ടിട്ടുണ്ട്?
680
വാമനപുരം
മണ്ഡലത്തിലെ
പട്ടികവര്‍ഗ്ഗക്കാര്‍
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ ഓരോ
പഞ്ചായത്തിലേയും
പട്ടികവര്‍ഗ്ഗ ജനസംഖ്യ
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
ഓരോ
പഞ്ചായത്തിലും എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളാണുള്ളത്
;ഇവരില്‍ ഭൂരഹിതരായ
എത്ര പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുണ്ട്;
ഭവനരഹിതരായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ ഏത്ര ;
(സി)
ഇവര്‍ക്ക്
ഭൂമിയും വീടും
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വാമനപുരം
നിയോജകമണ്ഡലത്തിലെ എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
ഭൂമിയും വീടും
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ?
681
കോതമംഗലം
നിയോജകമണ്ഡലത്തിലെ
കണ്ടല്പാറയിലെ ആദിവാസികളെ
പുനരധിവസിപ്പിക്കുന്നതിന് നടപടി
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
നിയോജകമണ്ഡലത്തിലെ
കണ്ടല്പാറയില് വലിയ
കഷ്ടതയില്‍ ജീവിക്കുന്ന
ആദിവാസികളെ
പുനരധിവസിപ്പിക്കുന്നതിന്
വരുന്ന കാലതാമസം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആദിവാസി
ജനവിഭാഗങ്ങള്‍ക്ക്
അടിസ്ഥാന സൗകര്യം
ലഭ്യമാക്കുന്നതില്‍
ഉള്‍പ്പെടെ ഇവരുടെ
ക്ഷേമത്തിന്
സമയബന്ധിതമായ
കര്‍മ്മപരിപാടികള്‍
നടപ്പാക്കുന്ന കാര്യം
പരിഗണിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
682
കൈത്താങ്ങ്
പദ്ധതി
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ബെന്നി ബെഹനാന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികളുടെ
ക്ഷേമത്തിനായി
കൈത്താങ്ങ്എന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങൾ
വിശദമാക്കാമോ;
(സി)
അനാഥരായ
ആദിവാസിക്കുട്ടികളെ
സംരക്ഷിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു
വിശദമാക്കാമോ;
(ഡി)
പദ്ധതിയനുസരിച്ച്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
683
അട്ടപ്പാടി
മേഖലയിലെ പ്രശ്നങ്ങൾ
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
ആദിവാസി വിഭാഗത്തിലെ
നവജാതശിശുക്കളുടെ
മരണവുമായി ബന്ധപ്പെട്ട്
മനുഷ്യാവകാശ കമ്മീഷന്
നോട്ടീസ്
നല്‍കിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
നോട്ടീസിന് മറുപടി
നല്‍കിയിട്ടുണ്ടോ ;
(സി)
അട്ടപ്പാടി
മേഖലയില്‍ തൊഴിലുറപ്പ്
പദ്ധതി പ്രകാരം ആദിവാസി
തൊഴിലാളികള്‍ക്ക്
കുടിശ്ശികയായിട്ടുള്ള
തുക എത്രയാണെന്നു
വ്യക്തമാക്കാമോ;
(ഡി)
സാമൂഹ്യ
അടുക്കള
നിര്ത്തലാക്കുവാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ ;
(ഇ)
പുതിയ
അട്ടപ്പാടി പാക്കേജില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്പ്പെടുത്തുയിട്ടുള്ളതെന്നു
വ്യക്തമാക്കാമോ?
684
അട്ടപ്പാടി
മേഖലയില്‍ ചിലവഴിച്ച തുക
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സർക്കാർ അധികാരത്തില്‍
വന്നതിന് ശേഷം
പട്ടികവര്‍ഗ്ഗവകുപ്പ്
അട്ടപ്പാടി മേഖലയില്‍
ചിലവഴിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ചിലവഴിച്ച
തുക
എന്തിനൊക്കെയാണെന്നും
ഇതിന്റെ
ഉപഭോക്താക്കള്‍
ആരൊക്കെയാണെന്നും
പ്രത്യേകം
വിശദമാക്കാമോ ;
(സി)
ചിലവഴിച്ച
തുക സംബന്ധിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോ;ഉണ്ടെങ്കിൽ
ഇതിന്റെ വിശദാംശം
വെളിപ്പെടുത്താമോ ?
685
ആദിവാസിജനത
നേരിടുന്ന വിദ്യാഭ്യാസ-ആരോഗ്യ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനുള്ള നടപടി
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസിജനത
നേരിടുന്ന
വിദ്യാഭ്യാസ-ആരോഗ്യ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ആദിവാസികള്‍ക്ക്
ഭൂമിയും വീടും മറ്റ്
അടിസ്ഥാനസൗകര്യങ്ങളും
സമയബന്ധിതമായി
ലഭ്യമാക്കുന്നതിനു
പ്രത്യേക പദ്ധതി
നടപ്പാക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(സി)
ആദിവാസികളുടെ
ഉന്നമനത്തിനായി ഈ
സര്‍ക്കാര്‍
നടപ്പാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
686
അട്ടപ്പാടി
സ്പെഷ്യല്‍ ഓഫീസര്‍
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
ഗവണ്മെന്റ്
പദ്ധതികളുടെ
ഏകോപനത്തിനായി
നിയമിച്ച സ്പെഷ്യല്‍
ഓഫീസറുടെ
ചുമതലകളെന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇത്
ഒരു സ്ഥിരം
സംവിധാനമാണോ ;
അല്ലെങ്കില്‍
അപ്രകാരമാക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ
;
(സി)
ഇൗ
മേഖലയിലെ ആദിവാസി കളുടെ
ക്ഷേമത്തിനായി
തൊഴിലുറപ്പു
പദ്ധതിയുടെ മാതൃകയിൽ
പ്രത്യേക പദ്ധതി
തയ്യാറാക്കുന്ന കാര്യം
പരിഗണിയ്ക്കുമോ?
687
ആദിവാസികള്‍
സെക്രട്ടേറിയേറ്റിന് മുന്നില്‍
നടത്തുന്ന സമരം
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍
സെക്രട്ടേറിയേറ്റിന്
മുന്നില്‍ നടത്തുന്ന
സമരവുമായി ബന്ധപ്പെട്ട്
എന്തെല്ലാം
കാര്യങ്ങളാണ്
ആവശ്യപ്പെട്ടിരിക്കുന്നത്;
(ബി)
പ്രസ്തുത
സമരം
അസാനിപ്പിക്കുന്നതിനും
ആവശ്യങ്ങള്‍
അംഗീകരിക്കുന്നതുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
സമര
സമിതിയുമായി ഏതെങ്കിലും
തരത്തിലുള്ള
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
ആവശ്യങ്ങള്‍ പരിഗണിച്ച്
സമരം
അവസാനിപ്പിക്കുന്നതിനാവശ്യമായ
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
688
പട്ടികഗോത്ര
വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ
യാത്രാസൗകര്യം
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികഗോത്ര
വര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാസൗകര്യം
ലഭ്യമാക്കുന്നതിന്
പദ്ധതി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോയെന്നു
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
പദ്ധതി
രൂപീകരണത്തിനും
നടത്തിപ്പിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
689
ആദിവാസികളുടെ
അവകാശങ്ങള്‍
ശ്രീ.കെ.രാധാകൃഷ്ണന്
,,
എസ്.രാജേന്ദ്രന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാവകാശ
നിയമമനുസരിച്ചുള്ള
അവകാശങ്ങള്‍
ആദിവാസികള്‍ക്ക്
ലഭ്യമാക്കുന്നതില്‍
പട്ടികവര്‍ഗ്ഗ വകുപ്പ്
തികഞ്ഞ അനാസ്ഥ
കാണിക്കുന്നതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വനാവകാശ
നിയമങ്ങള്‍ അനുസരിച്ച്
തങ്ങള്‍ക്ക്
ലഭ്യമാകേണ്ട
അവകാശങ്ങള്‍ സംബന്ധിച്ച
അവബോധം പോലും
ആദിവാസികള്‍ക്ക്
ഇല്ലാത്ത അവസ്ഥയാണിന്ന്
എന്ന കാര്യം അറിയാമോ;
(സി)
തങ്ങള്‍ക്ക്
ലഭ്യമാകേണ്ട
അവകാശത്തെക്കുറിച്ച്
ബോദ്ധ്യമില്ലാത്ത
ആദിവാസി സമൂഹം കൊടിയ
ചൂഷണത്തിന്
വിധേയമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ആദിവാസികള്‍ക്ക്
ലഭ്യമാകേണ്ട
ആനുകൂല്യങ്ങള്‍ ആ
വിഭാഗത്തിന്റെ അജ്ഞത
മുതലെടുത്ത് പലരും
തട്ടിയെടുക്കുന്നതായ
സ്ഥിതിവിശേഷം
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ; ഇത്
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
വെളിപ്പെടുത്താമോ?
690
പട്ടികഗോത്ര
വര്‍ഗ്ഗങ്ങളിലെ അമ്മമാര്‍ക്കും
കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം
നല്‍കുന്നതിനുള്ള പദ്ധതി
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
വി.റ്റി.ബല്‍റാം
,,
റ്റി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികഗോത്ര
വര്‍ഗ്ഗങ്ങളിലെ
അമ്മമാര്‍ക്കും
കുഞ്ഞുങ്ങള്‍ക്കും
പോഷകാഹാരം
നല്‍കുന്നതിനുള്ള
പദ്ധതി രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തൊക്കയാണ്;
(സി)
പ്രസ്തുത പദ്ധതിയിലൂടെ
എന്തെല്ലാം
ആനുകൂല്യങ്ങളും
സേവനങ്ങളുമാണ്
ലഭിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
691
പട്ടികവര്‍ഗ്ഗ
ഉപപദ്ധതി പ്രകാരം ചാലക്കുടി
ബ്ലോക്കില്‍ നടന്നുവരുന്ന
പ്രവർത്തനങ്ങൾ
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികവര്‍ഗ്ഗ
വികസനവകുപ്പ്,പട്ടികവര്‍ഗ്ഗ
ഉപപദ്ധതിയില്‍
ഉള്‍പ്പെടുത്തി,
തെരഞ്ഞെടുത്ത
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളിലെ
ജനവിഭാഗങ്ങളുടെ
സ്ഥായിയായ സമഗ്രവികസന
പദ്ധതിപ്രകാരം
ചാലക്കുടി ബ്ലോക്കില്‍
നടത്തി വരുന്ന
പ്രവർത്തനങ്ങളുടെ
വിശദവിവരങ്ങള്‍
വ്യക്തമാക്കാമോ?
692
അട്ടപ്പാടിയിലെ
സമൂഹ അടുക്കളകള്‍
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
2013 മുതല്‍ എത്ര സമൂഹ
അടുക്കളകള്‍ (Community
Kitchen) ആരംഭിച്ചു;
നിലവില്‍ ഇപ്പോള്‍ എത്ര
അടുക്കളകള്‍
പ്രവര്‍ത്തിക്കുന്നു;
(ബി)
പ്രസ്തുത
അടുക്കളകളില്‍
എന്തെല്ലാം ഭക്ഷണ
സാധനങ്ങളാണ്
തയ്യാറാക്കുന്നത്; ഈ
അടുക്കളയിലൂടെ ശരാശരി
എത്ര പേര്‍ക്ക് ഒരു
ദിവസം ഭക്ഷണം
നല്‍കുന്നുണ്ട്;
(സി)
ഓരോ
അടുക്കളയും
പ്രവര്‍ത്തിപ്പിക്കുന്നതിന്
എത്ര രൂപ വീതമാണ്
അനുവദിച്ചിട്ടുള്ളത്;
എത്ര രൂപയാണ്
ചെലവാകുന്നത്;
ഒരാള്‍ക്ക് എത്ര
രൂപയാണ്
നിശ്ചയിച്ചിട്ടുള്ളത്;
(ഡി)
പ്രസ്തുത
പദ്ധതിക്കായി ഇതുവരെ
എത്ര രൂപ
അനുവദിച്ചിട്ടുണ്ട്;
എപ്പോഴൊക്കെയാണ് തുക
അനുവദിച്ചത്;
(ഇ)
പദ്ധതി
നടപ്പാക്കുന്നത് ഏത്
വകുപ്പാണ്; ഏത്
ഉദ്യോഗസ്ഥനാണ് ഇതിന്
മേല്‍നോട്ടം
വഹിക്കുന്നത്;
(എഫ്)
പ്രസ്തുത
പദ്ധതിയിലേയ്ക്ക് ഭക്ഷണ
സാധനങ്ങള്‍
സംഭരിക്കുന്നത്
എപ്രകാരമാണ്; സംഭരണ വില
എപ്രകാരമായിരുന്നെന്ന്
വ്യക്തമാക്കുമോ;
(ജി)
പണം
യഥാസമയം
അനുവദിക്കാത്തതിനാല്‍
ഭക്ഷണ സാധനങ്ങള്‍
ലഭിക്കാതിരുന്ന സഹചര്യം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഭക്ഷണ
സാധനങ്ങള്‍ വാങ്ങിയ
വകയില്‍
ഏജന്‍സികള്‍ക്കോ,
സ്ഥാപനങ്ങള്‍ക്കോ
വ്യക്തികള്‍ക്കോ പണം
നല്കാനുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
693
അട്ടപ്പാടിയിലെ
ശിശുമരണങ്ങള്‍
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതേവരെ
അട്ടപ്പാടിയില്‍ എ്രത
ശിശുമരണം
നടന്നിട്ടുണ്ടെന്ന്
പറയാമോ;
(ബി)
ഈ
മേഖലയില്‍ അമ്മമാരിലും
കുഞ്ഞുങ്ങളിലുമായി
കണ്ടെത്തിയ
പോഷകാഹാരക്കുറവു
കാരണമാണ് ഇ്രപകാരം
തുടര്‍ച്ചയായി ശിശുമരണം
നടക്കുന്നതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതു സംബന്ധിച്ച്
സര്‍ക്കാരും മറ്റ്
ഏജന്‍സികളും നടത്തിയ
പഠന
റിപ്പോര്‍ട്ടുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഈ
മേഖലയിലെ തുടര്‍ച്ചയായ
ശിശുമരണങ്ങള്‍
തടയുന്നതിന് നടപടി
സ്വീകരിക്കുമെന്ന്
കഴിഞ്ഞ നിയമസഭാ
സമ്മേളനത്തില്‍
സര്‍ക്കാര്‍ ഉറപ്പ്
നല്‍കിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
നിയമസഭയില്‍ നല്കിയ
ഉറപ്പുകള്‍
ഗൗരവമായിക്കണ്ട് അവ
പാലിക്കുന്നതിനും
നടപ്പിലാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
പറയാമോ;
(എഫ്)
ശിശുമരണം
തടയുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന
ഉറപ്പ് നല്കിയതിനുശേഷം
എത്ര കുട്ടികള്‍
മരിച്ചിട്ടുണ്ടെന്നും
അതിനുള്ള കാരണങ്ങള്‍
എന്തെല്ലാമാണെന്നും
അതിനെ തുടര്‍ന്ന്
സ്വീകരിച്ച നടപടികളും
വിശദമാക്കാമോ?
694
അട്ടപ്പാടിയിലെ
ഏകോപന സമിതി
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
സര്‍ക്കാര്‍
പദ്ധതികളുടെ
ഏകോപനത്തിന്
ജനപ്രതിനിധികള്‍
അടങ്ങുന്ന ഏകോപന സമിതി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഏകോപനസമിതിയ്ക്ക്
എന്തെല്ലാം
അധികാരങ്ങള്‍
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
അട്ടപ്പാടി
സന്ദര്‍ശിച്ച
മന്ത്രിമാരുടെ
റിപ്പോര്‍ട്ട്
മന്ത്രിസഭ ചര്‍ച്ച
ചെയ്യുകയുണ്ടായോ;
ഉണ്ടെങ്കിൽ അതിനെ
തുടര്‍ന്ന് എടുത്ത
തീരുമാനങ്ങള്‍
എന്തെല്ലാമാണ്; അവയില്‍
നടപ്പിലാക്കിയവ
ഏതൊക്കെ;
നടപ്പിലാക്കിയിട്ടില്ലാത്തവ
ഏതൊക്കെ;
(ഡി)
അട്ടപ്പാടിയിലെ
ഗിരിവര്‍ഗ്ഗക്കാര്‍ക്ക്
സാമ്പത്തിക
ആനുകൂല്യങ്ങള്‍
അനുവദിക്കുന്നതിനു
ട്രഷറി നിയന്ത്രണ
വ്യവസ്ഥകളില്‍ നിന്നും
ഒഴിവാക്കിക്കൊണ്ട് ഗവ:
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ?
695
അട്ടപ്പാടിയിലെ
ആദിവാസി ജനങ്ങളുടെ
ആരോഗ്യസംരക്ഷണം
ശ്രീ.എ.കെ.ബാലന്
ശ്രീമതി.കെ.എസ്.സലീഖ
,,
കെ.കെ.ലതിക
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
ആദിവാസി മേഖലയില്‍
ഇപ്പോഴുള്ള
ഗര്‍ഭിണികളില്‍
ഭൂരിപക്ഷവും ഗുരുതരമായ
വിളര്‍ച്ച രോഗം
ബാധിച്ചവരാണെന്നും
ഇക്കാരണത്താല്‍ ഇനിയും
ശിശുമരണങ്ങള്‍
വര്‍ദ്ധിക്കാന്‍
ഇടയുണ്ടെന്നുമുള്ള
റിപ്പോര്‍ട്ടുകൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആദിവാസി
മേഖലയിലെ
ഗര്‍ഭിണികള്‍ക്കും
കുട്ടികള്‍ക്കും
ആരോഗ്യസംരക്ഷണത്തിനായി
പോഷകാഹാരം വിതരണം
ചെയ്യുവാനുദ്ദേശിചുള്ള
പദ്ധതികളിലെ പണം
ഇടനിലക്കാര്‍
തട്ടിയെടുക്കുന്നതായ
ആക്ഷേപം സംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
ശിശുക്കളുടെയും
ഗര്‍ഭസ്ഥ
ശിശുക്കളുടെയും
മരണങ്ങള് തുടരുന്നത്
മൂലം അട്ടപ്പാടി
മേഖലയിലെ ആദിവാസികള്‍
ഭീതിയിലാണ്
കഴിയുന്നതെന്ന വസ്തുത
അറിയാമോ;
(ഡി)
പല
പദ്ധതികളുടെയും ചുമതല
വഹിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കിടയിലെ
നിസ്സഹകരണവും
പരസ്പരധാരണയില്ലായ്മയും
നിമിത്തം ആദിവാസികളുടെ
ജീവിതം
ദുരിതപൂര്ണ്ണമാവുകയാണെന്ന്
മനസ്സിലാക്കിയിട്ടുണ്ടോ?
696
അട്ടപ്പാടിയിലെ
നവജാതശിശുക്കളുടെ മരണം
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
കഴിഞ്ഞ വര്‍ഷം ഡിസംബര്‍
മാസം വരെ എത്ര
നവജാതശിശുക്കളാണ്
മരിച്ചിട്ടുള്ളത് ;
(ബി)
2014
ജനുവരി മുതല്‍ നവംബര്‍
മാസം വരെ എത്ര
നവജാതശിശുക്കളാണ്
മരിച്ചിട്ടുള്ളത് ;
(സി)
മരിച്ച
കുട്ടികളുടെ
കുടുംബത്തിന്
ഏതെങ്കിലും തരത്തിലുള്ള
സാമ്പത്തിക സഹായം
നല്‍കിയിട്ടുണ്ടോ ;
(ഡി)
ഭാവിയില്‍
ഇത്തരത്തിലുള്ള
മരണങ്ങള്
ഒഴിവാക്കുവാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
697
ആദിവാസികള്‍ക്ക്
ഭൂമി
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആദിവാസികള്‍ക്ക് ഭൂമി
വിതരണം ചെയ്യാന്‍
ഏതെല്ലാം ജില്ലകളില്‍
എത്ര ഏക്കര്‍ ഭൂമി
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭൂമി
വിതരണവുമായി
ബന്ധപ്പെട്ട്
കോടതികളില്‍ കേസ്
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ആലപ്പുഴ ജില്ലയില്‍
നിലവിലുണ്ടായിരുന്ന
കേസിലെ വിധിയുടെ
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഈ
വിധിയുടെ
അടിസ്ഥാനത്തില്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച
രേഖകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
698
ആദിവാസികൾക്കിടയിലെ
ശിശുമരണങ്ങൾ
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
മുല്ലക്കര രത്നാകരന്
,,
കെ.രാജു
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
മൂന്ന്
വര്‍ഷത്തിനിടയില്‍
സംസ്ഥാനത്തു്
ആദിവാസികൾക്കിടയിൽ എത്ര
ശിശു മരണങ്ങളുണ്ടായി;
(ബി)
ഈ
ശിശു മരണങ്ങള്
സംഭവിക്കാനിടയായ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തുകൊണ്ടാണെന്നു
വിശദമാക്കുമോ;
(സി)
ആദിവാസി
വിഭാഗങ്ങളില്‍പ്പെടുന്ന
അമ്മമാര്‍ക്കും
കുഞ്ഞുങ്ങള്‍ക്കും
പോഷകാഹാരക്കുറവുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിനുള്ള
നടപടികളെക്കുറിച്ച്
വിശദമാക്കുമോ?
699
മിഷന്
676 - പട്ടികവര്‍ഗ്ഗ
വിഭാഗത്തിന് സമ്പൂര്‍ണ്ണ ഭവന
പദ്ധതി
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന് മിഷന് 676
ല്‍ ഉള്‍പ്പെടുത്തി
സമ്പൂര്‍ണ്ണ ഭവന പദ്ധതി
വിഭാവനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നു;
വിശദാംശങ്ങള്‍ നല്‍കാമോ;
(സി)
എ്രത
പേര്‍ക്ക് വീട്
നല്‍കാനാണ് പദ്ധതിയിൽ
ഉദ്ദേശിച്ചിട്ടുള്ളത്;
(ഡി)
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിനും
നടപ്പാക്കുന്നതിനും
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ?
700
യുവജന
നയം
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
യുവജനങ്ങളുടെ
ക്ഷേമത്തിനായി പ്രസ്തുത
നയത്തില്‍ എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
യുവജന
നയം നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
701
യുവജന
നയത്തില്‍ വിഭാവനം
ചെയ്തിട്ടുള്ള
ലക്ഷ്യങ്ങള്‍
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന
നയത്തില്‍ വിഭാവനം
ചെയ്തിട്ടുള്ള
ലക്ഷ്യങ്ങള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെങ്കിലും
കേന്ദ്രസഹായം
ലഭിക്കുന്നുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പദ്ധതിയുമായി
ആരെയെല്ലാം
സഹകരിപ്പിക്കാനാണുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
702
യൂത്ത്
റിസോഴ്സ് സെന്ററുകള്‍
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ബ്ലോക്കുകളിലും യൂത്ത്
റിസോഴ്സ് സെന്ററുകള്‍
അരംഭിക്കുവാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പദ്ധതി
നടപ്പിലാക്കുന്നതിന്
ലഭിക്കുന്ന കേന്ദ്ര
സഹായം എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ആരെല്ലാമാണ്
പദ്ധതിയുമായി
സഹകരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
703
യുവജനക്ഷേമ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
പരിപാടികള്‍ക്കായി
കഴിഞ്ഞ മൂന്ന്
വര്‍ഷങ്ങളില്‍ ആലപ്പുഴ
ജില്ലയില്‍ ചെലവഴിച്ച
തുകയുടെ മണ്ഡല
അടിസ്ഥാനത്തിലുള്ള
വിവരങ്ങള്‍
വിശദമാക്കാമോ;
(ബി)
യുവജനക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നടപ്പാക്കിയ
പരിപാടികള്‍
ഏതൊക്കെയാണെന്നും
പുതുതായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ ?
704
യുവജനക്ഷേമബോര്‍ഡ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനങ്ങളുടെ
സര്വ്വതോന്മുഖമായ
വികസനം ലക്ഷ്യമാക്കി
യുവജനക്ഷേമബോര്‍ഡ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
യുവജനങ്ങള്‍ക്ക്
ജോലി ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
യുവജനങ്ങള്‍ക്കിടയില്‍
സേവന തത്പരതയും
ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളും
വ്യാപകമാക്കുന്നതിന്ആസൂത്രണം
ചെയ്ത പരിപാടികള്‍
വിശദമാക്കുമോ;
(ഡി)
യുവജനങ്ങള്‍ക്കിടയില്‍
ലഹരി വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതിന്
കൈക്കൊണ്ട പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
705
മിഷന്
676 -ൽ ഉള് പെടുത്തിയ
യുവജന മുന്നേറ് മുന്നേറ്റ
പദ്ധതികൾ
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന
മുന്നേറ്റം
ലക്ഷ്യമാക്കി മിഷന്
676 ല്‍ എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നു;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിനും
നടപ്പാക്കുന്നതിനും
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
706
മൃഗശാലകള്‍
ശ്രീ.മാത്യു
റ്റി.തോമസ്
,,
സി.കെ.നാണു
,,
ജോസ് തെറ്റയില്‍
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര മൃഗശാലകള്‍
ഇപ്പോള്‍ കേന്ദ്ര
വൈല്‍ഡ് ലൈഫിന്റെ
അംഗീകാരത്തോടെ
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഈ
മൃഗശാലകളുടെ
സംരക്ഷണത്തിന് ആവശ്യമായ
വരുമാനം പ്രവേശന ഫീസ്സ്
മു ഖേന
ലഭിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
മൃഗശാലകളുടെ
പ്രവര്‍ത്തനത്തിന്
സാമ്പത്തിക സഹായം
നല്‍കുന്നത് ഏത്
ഗവണ്മെന്റൊണ്;
(സി)
മൃഗശാലകള്‍
ഇല്ലാത്തജില്ലകളില്
ഗവണ്‍മെന്റെിന്റെ
അംഗീകാരത്തോട്കൂടി
മൃഗശാലകള്‍
ആരംഭിയ്ക്കുന്നത്
സംബന്ധിച്ച്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ ?
707
തിരുവനന്തപുരം
മൃഗശാലയിൽ മരചില്ലകളുടെ
ശാസ്ത്രീയമായ സംസ്കരണം
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മൃഗശാലയിലെ
മൃഗങ്ങള്‍ക്ക്
നല്കുന്ന പച്ചിലകളുടെ
വേസ്റ്റായി മാറുന്ന
മരച്ചില്ലകള്‍
വീടുകളില്‍
കത്തിക്കാനായി
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
മൂലം ജനവാസ
കേന്ദ്രങ്ങളില്‍ വിവിധ
തരം പനികള്‍ പടര്‍ന്നു
പിടിക്കുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തിലുണ്ടാകുന്ന
വേസ്റ്റുകള്‍
ശാസ്ത്രീയമായി
സംസ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
<<back