വനശ്രീ
യൂണിറ്റുകൾ
*301.
ശ്രീ.പാലോട്
രവി
,,
ജോസഫ് വാഴയ്ക്കൻ
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനശ്രീ
യൂണിറ്റുകളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
സാധനങ്ങളാണ് പ്രസ്തുത
യൂണിറ്റുകള്‍ വഴി
വില്‍ക്കപ്പെടുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
വനശ്രീ
യൂണിറ്റുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
പ്രസ്തുത യൂണിറ്റുകള്‍
പുനഃസംഘടിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കേരള
സംസ്ഥാന റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്‍പ്പറേഷന്റെ വിഭജനം
*302.
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്‍പ്പറേഷനെ
വിഭജിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ജൻറം
സര്‍വ്വീസുകള്‍ക്കായി
പ്രത്യേക സബ്സിഡിയറി
കോര്പ്പറേഷന്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;വ്യക്തമാക്കാമോ;
(സി)
ജൻറം
കോര്പ്പേറഷന്
കെ.എസ്.ആര്.ടി.സി.
യുടെ അധീനതയിലുളള
വസ്തുവകകള്‍
വിട്ടുനല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അതിനു സ്വീകരിക്കുന്ന
മാനദന്ധങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജൻറം
കോര്‍പ്പറേഷന്റെ
പ്രവര്ത്തനത്തിലേയ്ക്കായി
കെ.എസ്.ആര്.ടി. സി.
യുടെ ഫണ്ടില്‍ നിന്നും
നിലവില്‍ എന്ത് തുക
ചെലവാക്കിയിട്ടുണ്ട്?
ആന്റി
കറപ്ഷന്‍ ബ്യൂറോ മാനുവല്‍
പരിഷ്ക്കരണം
*303.
ശ്രീ.ജി.സുധാകരന്
,,
കോടിയേരി ബാലകൃഷ്ണന്
,,
ബാബു എം. പാലിശ്ശേരി
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതി
ആരോപണങ്ങളും
കൃത്യവിലോപങ്ങളും
അന്വേഷിക്കുന്നത്
സംബന്ധിച്ച് ആന്റി
കറപ്ഷന്‍ ബ്യൂറോയുടെ
മാനുവല്‍ കാലാനുസൃതമായി
പരിഷ്കരിച്ചിട്ടുണ്ടോ;
(ബി)
സുപ്രീം
കോടതി അഞ്ചംഗ ബെഞ്ച്
എഫ്.എെ.ആറിനു മുമ്പുള്ള
പ്രാഥമിക അന്വേഷണം
സംബന്ധിച്ച് 2013 ല്‍
പുറപ്പെടുവിച്ച വിധി
പ്രസ്താവത്തിന്റെ
അടിസ്ഥാനത്തില്‍
ഉള്‍പ്പെടെ മാനുവല്‍
പരിഷ്കരിച്ചിട്ടുണ്ടോ;
(സി)
ആന്റി
കറപ്ഷന്‍ ബ്യൂറോ,
നിലവില്‍ അഴിമതി
കേസില്‍ അന്വേഷണത്തിന്
പിന്തുടരുന്നത് ഏതു
വിധിയുടെ
വെളിച്ചത്തിലുള്ള
നടപടിക്രമങ്ങളാണ് ;
(ഡി)
ബഹു.
ധനകാര്യ
വകുപ്പുമന്ത്രിയ്ക്കെതിരെ
ഉന്നയിക്കപ്പെട്ട കോഴ
ആരോപണം സംബന്ധിച്ച്
വിജിലന്‍സ് സംഘം
അന്വേഷണം നടത്തിയത്
ഭരണഘടനാ ബെഞ്ചിന്റെ ഏതു
വിധി പ്രസ്താവം
അനുസരിച്ചാണ് ;
(ഇ)
പ്രസ്തുത
വിധിക്കനുസൃതമായി
അന്വേഷണം നടത്താന്‍
വിസമ്മതിക്കുന്ന
അന്വേഷണ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എടുക്കാവുന്ന ശിക്ഷ
സംബന്ധിച്ച് വിധി
പ്രസ്താവത്തില്‍
പരാമര്‍ശമുണ്ടോ;
എങ്കില്‍ എന്താണ്;
(എഫ്)
സുപ്രീംകോടതി
ഭരണഘടനാ ബെഞ്ചിന്റെ
പ്രസ്തുത വിധിയുടെ
സ്പിരിറ്റിലാണോ,
മറിച്ച് ക്വിക്
വെരിഫിക്കേഷന്
നടത്താനാണോ
മേല്‍പ്പറഞ്ഞ കേസില്‍
ആഭ്യന്തര മന്ത്രി
ഉത്തരവ് നല്‍കിയത്;
വിശദമാക്കാമോ;
(ജി)
വിജിലന്‍സ്
മാനുവലിലെ വ്യവസ്ഥയും
സുപ്രീംകോടതി
പ്രസ്താവത്തിലെ
വ്യവസ്ഥയും തമ്മിലുള്ള
വ്യത്യാസം
എന്തായിരുന്നു?
പൊതുഗതാഗതത്തിന് പ്രാധാന്യം
നല്‍കിയുള്ള ഗതാഗത
പരിഷ്ക്കാരങ്ങള്‍
*304.
പ്രൊഫ.സി.രവീന്ദ്രനാഥ്
,,
എ. പ്രദീപ്കുമാര്‍
,,
വി.ചെന്താമരാക്ഷന്
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
റോഡുകളില്‍
പൊതുഗതാഗതത്തിന്
കൂടുതല്‍ പ്രാധാന്യം
നല്‍കാനും സ്വകാര്യ
വാഹനങ്ങളുടെ
അനിയന്ത്രിതമായ ഉപയോഗം
നിയന്ത്രിക്കാനും
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നിലവില്‍
റോഡുകളില്‍ ഏറ്റവും
പ്രാധാന്യം ബസ്
ഉള്‍പ്പെടെയുള്ള പൊതു
വാഹനങ്ങള്‍ക്ക്
തന്നെയാണോ; ഇതു
സംബന്ധമായ സമീപനം
വിശദമാക്കാമോ;
(സി)
ഗതാഗതക്കുരുക്ക്
കൂടുതലുള്ള നഗരങ്ങളില്‍
പൊതു വാഹനങ്ങള്‍ കടത്തി
വിടുകയും സ്വകാര്യ
വാഹനങ്ങളെ
നിയന്ത്രിക്കുകയും
ചെയ്യുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിന്
തയ്യാറാകുമോ;
(ഡി)
ഗതാഗത
പരിഷ്കാരങ്ങള്‍
ഏര്‍പ്പെടുത്തുമ്പോള്‍
കാല് നടയാത്രക്കാരും
സൈക്കിള്‍ യാത്രക്കാരും
ബസ് യാത്രക്കാരും
അവഗണിക്കപ്പെടുന്നതും
ഫുട്പാത്തുകള്‍
സ്വകാര്യ വാഹനങ്ങള്‍
കൈയ്യേറുന്നതുമായ
സ്ഥിതിവിശേഷം
സര്‍ക്കാര്‍
പരിഗണിച്ചിട്ടുണ്ടോ?
സേവനാവകാശ
നിയമം നടപ്പാക്കല്‍
*305.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
സി.മോയിന്‍ കുട്ടി
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശ
നിയമം നിലവില്‍
വന്നശേഷം ജനങ്ങള്‍ക്ക്
യഥാസമയം സേവനം
ലഭ്യമാവുന്ന
കാര്യത്തില്‍
വന്നിട്ടുള്ള മാറ്റം
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടാേ;
എങ്കില്‍, വിശദവിവരം
വെളിപ്പെടുത്തുമാേ;
(ബി)
സേവനാവകാശ
നിയമത്തില്‍
അനുശാസിക്കുംപ്രകാരം
പൗരാവകാശരേഖ
തയ്യാറാക്കി
പ്രസിദ്ധപ്പെടുത്തുന്ന
കാര്യത്തില്‍
കെെവരിക്കാനായ പുരാേഗതി
വിലയിരുത്തിയിട്ടുണ്ടാേ;
എങ്കില്‍, ആയതു
സംബന്ധിച്ച
കണ്ടെത്തലുകള്‍
വിശദമാക്കുമാേ;
(സി)
നിയമം
ശരിയായവിധം
നടപ്പാക്കുന്ന
കാര്യത്തില്‍
നിലനില്‍ക്കുന്ന
തടസ്സങ്ങള്‍
എന്താെക്കെയാണെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടാേ;
എങ്കില്‍, അവ
പരിഹരിക്കുന്നതിനായി
എന്താെക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമാേ?
ക്ലീന്‍
കാമ്പസ് സേഫ് കാമ്പസ് പദ്ധതി
*306.
ശ്രീ.ഷാഫി
പറമ്പില്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ലീന്‍
കാമ്പസ് സേഫ് കാമ്പസ്
പദ്ധതി സംബന്ധിച്ച്
വിദ്യാര്‍ത്ഥി
സംഘടനകളുമായി
ചര്‍ച്ചകള്‍
നടത്തുന്നതിനും
കാമ്പസുകളില്‍
വ്യാപകമായ പ്രചരണങ്ങള്‍
നടത്തുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സ്കൂള്‍
പരിസരത്ത് പുകയില ,
ലഹരിയുല്‍പന്നങ്ങള്‍
എന്നിവ വില്‍ക്കുന്ന
കടകളുടെ ലൈസന്‍സുകള്‍
റദ്ദാക്കുന്നതുള്‍പ്പെടെയുള്ള
ശിക്ഷാ നടപടികള്‍
സ്വീകരിക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയുമായി സഹകരിച്ച്
മികച്ച പ്രകടനം
കാഴ്ചവയ്ക്കുന്ന
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കും
പ്രോത്സാഹനം
നല്‍കുന്നതിനായി
അവാര്‍ഡുകള്‍
നല്‍കുന്നതുള്‍പ്പെടെയുള്ള
കാര്യം പരിഗണിക്കുമോ;
(ഡി)
പുകയില
- ലഹരി ഉല്പന്നങ്ങളുടെ
ദൂഷ്യവശങ്ങളെക്കുറിച്ച്
വിദ്യാഭ്യാസ
വകുപ്പുമായി ചേര്‍ന്ന്
സ്കൂളുകളിലും
വാര്‍ത്താമാദ്ധ്യമങ്ങളിലും
കൂടുതല്‍ പ്രചരണങ്ങള്‍
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
വിദ്യാഭ്യാസ
വായ്പാക്കുടിശ്ശിക
തിരിച്ചടവിന് മോറട്ടോറിയം
*307.
ഡോ.കെ.ടി.ജലീല്‍
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.രാധാകൃഷ്ണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ
വായ്പാക്കുടിശ്ശിക
തിരിച്ചടവിന്
മോറട്ടോറിയം
പ്രഖ്യാപിച്ചിട്ടുണ്ടോ?
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
(ബി)
വിദ്യാഭ്യാസ
വായ്പയിന്മേലുള്ള പലിശ
ഇളവിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
(സി)
വിദ്യാഭ്യാസ
വായ്പാകുടിശ്ശികയുടെ
പേരിലുള്ള
റിക്കവറിനടപടികള്
നിറുത്തി വയ്ക്കുവാന്‍
സംസ്ഥാന
സര്‍ക്കാരുമായുള്ള
ചര്‍ച്ചകളെ തുടര്‍ന്ന്
ബാങ്കുകള്‍
സമ്മതിച്ചിട്ടുണ്ടോ?
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍ പറയാമോ?
(ഡി)
വിദ്യാഭ്യാസ
വായ്പാകുടിശ്ശികയുടെ
പേരിലുള്ള റിക്കവറി
നടപടികള്‍ നിറുത്തി
വയ്ക്കുമെന്ന്
പ്രഖ്യാപിച്ചതിനുശേഷവും
ബാങ്കുകള്‍
നടപടികളുമായി
മുന്നോട്ടു
പോകുന്നുവെന്ന
പരാതികളിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
റോഡ് ട്രാന്‍സ്പോര്‍ട്ട്
ആന്റ് സേഫ്റ്റി ബിൽ
*308.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഗവണ്മെന്റ്
അവതരിപ്പിക്കുവാൻ
ഉദ്ദേശിക്കുന്ന റോഡ്
ട്രാന്‍സ്പോര്‍ട്ട്
ആന്റ് സേഫ്റ്റി
ബില്ലിലെ വ്യവസ്ഥകള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍,
സംസ്ഥാന
താല്പര്യങ്ങള്ക്ക്
വിരുദ്ധമായ വ്യവസ്ഥകള്‍
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
ആറന്മുള
വിമാനത്താവളം
*309.
ശ്രീ.എ.കെ.ബാലന്
,,
ഇ.പി.ജയരാജന്
,,
സി.കെ സദാശിവന്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
വിമാനത്താവളത്തിന്റെ
പാരിസ്ഥിതികാനുമതി,
ചെന്നെെ ഹരിത
ട്രിബ്യൂണല്‍
റദ്ദാക്കിയതിനെ
സുപ്രീംകോടതി
ശരിവെച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെ.ജി.എസ്.ഗ്രൂപ്പ്
നേടിയ അനുമതികള്‍
ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോ ;
ഇവ രണ്ടും
റദ്ദാക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കെ.ജി.എസ്.ഗ്രൂപ്പ്
വിമാനത്താവളത്തിനായി
വാങ്ങിയ ഭൂമി
മിച്ചഭൂമിയായി
പ്രഖ്യാപിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഭൂപരിഷ്ക്കരണ
നിയമത്തില്‍ ഇളവ്
നല്കി
07-02-2014 -ൽ
മുഖ്യമന്ത്രിയുടെ
ചേമ്പറില്‍ ചേര്‍ന്ന
യോഗ തീരുമാനം റദ്ദു
ചെയ്തുകൊണ്ട്
മിച്ചഭൂമി ഇളവ്
നല്‍കാനുള്ള നീക്കം
അവസാനിപ്പിക്കുമോ?
റോഡപകടങ്ങള്‍
കുറയ്ക്കാന്‍ നടപടി
*310.
ശ്രീ.വി.റ്റി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡപകടങ്ങളും മരണങ്ങളും
കുറഞ്ഞിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
റോഡപകടങ്ങളെക്കുറിച്ച്
പോലീസ് വകുപ്പ്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(ഡി)
റോഡപകടങ്ങള്‍
കുറയ്ക്കാന്‍ പോലീസ്
വകുപ്പ് മറ്റ്
ബന്ധപ്പെട്ട
വകുപ്പുകളുമായി
ചേര്‍ന്ന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി -അടിസ്ഥാന
സൌകര്യങ്ങളുടെ വികസനം
*311.
ശ്രീ.കെ.എം.ഷാജി
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ
പദ്ധതിക്കുവേണ്ടി
ഗതാഗതം, വൈദ്യുതി,
കെട്ടിടങ്ങള്‍ തുടങ്ങിയ
അടിസ്ഥാന സൌകര്യങ്ങൾ
പ്രവര്‍ത്തന
സജ്ജമാക്കുന്നതിനുള്ള
നടപടികൾ
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
മാതൃകാ
മത്സ്യഗ്രാമ പദ്ധതി
*312.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
റ്റി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാതൃകാ
മത്സ്യ ഗ്രാമം
പദ്ധതിയുടെ രണ്ടാംഘട്ടം
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
നല്‍കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
എത്ര
കോടി രൂപയാണ് ഇതുവഴി
നല്‍കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
പ്രസ്തുത
പദ്ധതിക്കായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പി.എസ്.സിയുടെ
പരീക്ഷാ പരിഷ്ക്കാരങ്ങള്‍
*313.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സിയുടെ
പരീക്ഷാ രീതി
പരിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
പരിഷ്കരണങ്ങളാണ്
വരുത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
നിലവിലെ
പരീക്ഷാ രീതികളില്‍
ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള
എന്തെല്ലാം ആശങ്കകളാണ്
ഇതുവഴി
പരിഹരിക്കപ്പെടുന്നത്;
വിശദമാക്കുമോ;
(ഡി)
പരിഷ്ക്കാരങ്ങള്‍
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
കേന്ദ്ര
ഫണ്ടുകളുടെ വിനിയോഗം
വിലയിരുത്തുന്നതിന് പ്രത്യേക
സംവിധാനം
*314.
ശ്രീ.വി.ഡി.സതീശന്
,,
എം.എ. വാഹീദ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ച
ഫണ്ടുകള്‍ യഥാസമയം
ചെലവഴിക്കാന്‍ കഴിയാതെ
നഷ്ടപ്പെടുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കാന്‍
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ;
(സി)
കേന്ദ്ര
ഫണ്ടുകളുടെ വിനിയോഗം
വിലയിരുത്തുന്നതിനും
കേന്ദ്ര ഫണ്ടുപയോഗിച്ച്
നടത്തുന്ന
പ്രവൃത്തികളുടെ
അവലോകനത്തിനുമായി ഒരു
പ്രത്യേക വകുപ്പ്
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി
- ചുരുക്കപ്പേര് നിലനിര്‍ത്തൽ
*315.
ശ്രീ.കെ.കെ.നാരായണന്
,,
ബി.സത്യന്
,,
രാജു എബ്രഹാം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.ക്ക്
അതിന്റെ വാണിജ്യ നാമം
നിലനിര്‍ത്താന്‍
സാദ്ധ്യമാകാത്ത
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വെളിപ്പെടുത്താമോ;
(ബി)
കെ.എസ്.ആര്.ടി.സി
കേന്ദ്ര വ്യവസായ
വകുപ്പിന് കീഴിലുള്ള
ട്രേഡ് മാര്‍ക്ക്
രജിസ്ട്രിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
(സി)
ഇതേ
പേരില്‍ കര്‍ണ്ണാടക
സ്റ്റേറ്റ് റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്പ്പറേഷന് ട്രേഡ്
മാര്‍ക്ക്
രജിസ്ട്രിയില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതായി
അറിയാമോ;
(ഡി)
ഈ
സാഹചര്യത്തില്‍
കെ.എസ്.ആര്.ടി.സി
അതിന്റെ ചുരുക്കപ്പേര്
നില
നിര്‍ത്തിക്കിട്ടാന്‍
എന്തു ചെയ്യാന്‍
ഉദ്ദേശിക്കുന്നു;വ്യക്തമാക്കുമോ
?
ലഹരി ഉല്പന്നങ്ങളുടെ അനധികൃത
ഉല്പാദനവും വിപണനവും
*316.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
സി.പി.മുഹമ്മദ്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലഹരി ഉല്പന്നങ്ങളുടെ
അനധികൃത ഉല്പാദനവും
വിപണനവും തടയുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇതിനായുള്ള
എക്സൈസ് ഉദ്യോഗസ്ഥരുടെ
പ്രവര്‍ത്തനം
ഏകോപിപ്പിക്കുന്നതിനായി
കൃത്യമായ ഇടവേളകളില്‍
ഉന്നത ഉദ്യോഗസ്ഥരുടെ
യോഗം വിളിച്ചു
ചേര്‍ക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
കേരളാ
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ് അതോറിറ്റിയുടെ
തീരദേശ മാപ്പ് നിര്‍മ്മാണം
*317.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
തീരദേശ സംരക്ഷണ
അതോറിറ്റി 2011-ലെ
വിജ്ഞാപന പ്രകാരം
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ് മാപ്പ്
തയ്യാറാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏത് ഏജന്‍സിയെയാണ്
ഇതിനായി
ചുമതലപ്പെടുത്തിയിരിക്കുന്നത്;
നാളിതുവരെ ഏതെല്ലാം
ജില്ലകളുടെ മാപ്പ്
തയ്യാറാക്കി; മാപ്പ്
തയ്യാറാക്കാന്‍ ചിലവ്
വഹിക്കുന്നതാര്; ആയതിന്
കേന്ദ്രസഹായം
ലഭിച്ചിട്ടുണ്ടോ;
കേന്ദ്ര സഹായം
ലഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?
ഡ്രൈവിംഗ്
ലൈസൻസ് നല്കുന്ന നടപടി
*318.
ശ്രീ.സി.കെ
സദാശിവന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
പുരുഷന് കടലുണ്ടി
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യോഗ്യരായ നല്ല
ഡ്രൈവര്‍മാരെ
സൃഷ്ടിക്കുന്നതിന്
നിലവില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി
യുടേത് ഉള്‍പ്പെടെ
വാഹനങ്ങള്‍
ഓടിക്കുന്നതിന്
അര്‍പ്പണ ബോധമുള്ള
ഡ്രൈവര്‍മാരെ
പരിശീലിപ്പിക്കുന്നതിനും
മികച്ച ശമ്പളം
ഉറപ്പാക്കി കഴിവുറ്റവരെ
ഡ്രൈവര്‍
ജോലിയിലേയ്ക്ക്
ആകര്‍ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
ഡ്രൈവിംഗ്
ലൈസൻസ് നല്കുന്ന
നടപടിക്രമങ്ങളില്‍
കാലോചിതമായ മാറ്റങ്ങള്‍
വരുത്താന്‍ നടപടി
സ്വീകരിക്കാമോയെന്ന്
വ്യക്തമാക്കുമോ?
ട്രാന്‍സ്പോര്‍ട്ട് ആന്റ്
സേഫ്റ്റി ബില്‍
*319.
ശ്രീ.എസ്.രാജേന്ദ്രന്
,,
എളമരം കരീം
,,
കെ.കെ.നാരായണന്
,,
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ രൂപം
നല്കിയ
ട്രാന്‍സ്പോര്‍ട്ട്
ആന്റ് സേഫ്റ്റി ബില്‍
2014 ഗതാഗത മേഖലയില്‍
എന്തെല്ലാം നിലയിലുള്ള
പ്രത്യാഘാതങ്ങളുണ്ടാക്കാന്‍
പോകുന്നു എന്ന കാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാന
റോഡ് ഗതാഗത രംഗത്ത്
പ്രത്യക്ഷമായും
പരോക്ഷമായും
പണിയെടുക്കുന്ന പതിനേഴ്
ലക്ഷത്തിലധികം വരുന്ന
തൊഴിലാളികളെ ബില്ലിലെ
നിര്‍ദ്ദേശങ്ങള്‍
ആശങ്കയിലാക്കിയിട്ടുള്ളതായി
അറിയാമോ;
(സി)
വാഹന
നികുതി, ഡ്രൈവിംഗ്
ലൈസന്‍സ്, പെര്‍മിറ്റ്
എന്നിവയില്‍
പ്രതിലോമകരമായ
മാറ്റങ്ങള്‍
നിര്‍ദ്ദേശിച്ചിട്ടുള്ളതായി
അറിയാമോ;
(ഡി)
ബില്ലില്‍
നിര്‍ദ്ദേശിക്കപ്പെട്ട
കേന്ദ്ര അതോറിറ്റി
നിലവില്‍ വരുമ്പോള്‍
സംസ്ഥാനത്തിന്റെ
എന്തെല്ലാം അവകാശങ്ങള്‍
കവര്‍ന്നെടുക്കുമെന്ന
കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
സംസ്ഥാന വരുമാനത്തെ ഇത്
ഏത് നിലയില്‍ ബാധിക്കും
; വിശദമാക്കാമോ?
ദേശീയ ഗെയിംസ്
*320.
ശ്രീ.വി.ശിവന്‍കുട്ടി
,,
എം.എ.ബേബി
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
ഫെബ്രുവരിയില്‍ ദേശീയ
ഗെയിംസ് ഏറ്റവും മികച്ച
നിലയില്‍ നടത്തുന്നതിന്
അവശേഷിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ; അടിസ്ഥാന
സൗകര്യപദ്ധതികള്‍
എല്ലാം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഇവ ഏത് അന്തര്‍ദ്ദേശീയ
മത്സരവും നടത്താന്‍
കെല്പുള്ളതാണോ;
(ബി)
ദേശീയ
ഗെയിംസിന്റെ
നടത്തിപ്പിന് എന്തു തുക
ചെലവ്
പ്രതീക്ഷിക്കുന്നു;
ഏതെല്ലാം നിലയില്‍
സമാഹരിക്കുവാന്‍
ഉദ്ദേശിക്കുന്നു?
ക്രിമിനല്‍
കേസുകളില്‍ ഉൾപ്പെട്ട പോലീസ്
ഉദ്യോഗസ്ഥർ
*321.
ശ്രീ.എ.എം.
ആരിഫ്
,,
പി.റ്റി.എ. റഹീം
,,
ആര്. രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രിമിനല്‍
കേസുകളില്‍
പ്രതികളായവരെ പോലീസില്‍
നിയമിക്കരുതെന്ന
ബഹു.സുപ്രീംകോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതേത്തുടര്‍ന്ന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ക്രിമിനല്‍
കേസില്‍
പ്രതികളായിട്ടുള്ളവരോ
കുറ്റവിമുക്തരായിട്ടുള്ളവരോ
നിലവില്‍ പോലീസില്‍
തുടരുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
പോലീസിന്റെ
വിശ്വാസ്യത
തകര്‍ക്കുന്നവരെയും
അതിന് നിര്‍ദ്ദേശം
നല്കുന്ന ഉന്നതരെയും
മാറ്റിനിര്‍ത്തുന്നതിനു
നടപടി സ്വീകരിക്കുമോ ;
(ഇ)
ബഹു.സുപ്രീംകോടതി
വിധി
വിലയിരുത്തിയിട്ടുണ്ടോ;കള്ളക്കേസുകളില്‍
ഉൾപ്പെട്ടവര്‍ ആണെന്ന്
ബോദ്ധ്യമാവുകയും
പിന്നീട്
കുറ്റവിമുക്തരാവുകയും
ചെയ്യുന്നവരുടെ
കാര്യത്തില്‍ പ്രസ്തുത
വിധി എപ്രകാരം
ബാധകമാകുമെന്നു
വിലയിരുത്തിയിട്ടുണ്ടോ?
സ്കൂള്‍
ബസ്സുകളില്‍ യാത്ര ചെയ്യുന്ന
കുട്ടികളുടെ സുരക്ഷ
*322.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
കെ.ശിവദാസന്‍ നായര്‍
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍ ബസ്സുകളില്‍
യാത്ര ചെയ്യുന്ന
കുട്ടികളുടെ സുരക്ഷ
ഉറപ്പാക്കാന്‍
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്;
വിശദമാക്കാമോ ;
(ബി)
ഇതിനായി
റാേഡു സുരക്ഷാവിഭാഗം
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
സുരക്ഷ
ഉറപ്പുവരുത്താന്‍
രക്ഷിതാക്കള്‍ക്കും,
സ്കൂളധികൃതര്‍ക്കും
വേണ്ടി എന്തെല്ലാം
ബാേധവത്ക്കരണ
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ട്;
വ്യക്തമാക്കാമാേ;
(ഡി)
വാഹനസുരക്ഷ
സംബന്ധിച്ച് എന്തെല്ലാം
പരിശാേധനകളാണ്
മാേട്ടാേര്വാഹനവകുപ്പ്
നടത്തുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കെ,
എസ് ആർ . ടി . സി സെസ്
*323.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ചന്ദ്രശേഖരന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
KSRTC
യില്‍ സെസ്
ഏര്‍പ്പെടുത്തുന്നതോടെ
സ്വകാര്യ മേഖലയെക്കാൾ
യാത്രാച്ചെലവു
വര്‍ദ്ധിക്കാന്‍
സാദ്ധ്യതയുണ്ടോ;
(ബി)
സെസ്
ഏര്‍പ്പെടുത്തുന്നതിന്
സ്വീകരിച്ചിരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാം;
സര്‍പ്രൈസ് വിസിറ്റിംഗ്
സ്ക്വാഡ്
*324.
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സേവനം താമസം കൂടാതെയും
അഴിമതിരഹിതമായും
ജനങ്ങളിലെത്തുന്നതിന്
ജില്ലാ - സംസ്ഥാന
തലങ്ങളില്‍ എല്ലാ
വകുപ്പുകളിലും
സര്‍പ്രൈസ് വിസിറ്റിംഗ്
സ്ക്വാഡിനെ
നിയമിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ആത്മാര്‍ത്ഥമായും
കാര്യക്ഷമമായും ജോലി
ചെയ്യുന്ന സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക്
കൂടുതല്‍
ഇന്‍ക്രിമെന്റും
പാരിതോഷികങ്ങളും ഗുഡ്
സര്‍വ്വീസ്
സര്‍ട്ടിഫിക്കറ്റുും
നല്കി ഗുണനിലവാരമുള്ള
സിവില്‍ സര്‍വ്വീസ്
രൂപപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
വിജിലന്‍സ്
ആന്റ് ആന്റി കറപ്ഷന്‍
ബ്യൂറോയുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാന്‍ നടപടി
*325.
ശ്രീ.വി.പി.സജീന്ദ്രന്
,,
സി.പി.മുഹമ്മദ്
,,
വര്‍ക്കല കഹാര്‍
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
ആന്റ് ആന്റി കറപ്ഷന്‍
ബ്യൂറോയെ പുതിയ
രൂപത്തില്‍ മുന്നോട്ട്
കൊണ്ടു പോകാനും
കേസുകളില്‍ അന്വേഷണം
പൂര്‍ത്തിയാക്കാനും
പുതിയ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ ;
വിശദാംശങ്ങള്‍ നല്‍കുമോ
;
(ബി)
വിജിലന്‍സിന്റെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുവാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം?
ഇന്ധന
വിലക്കുറവ് വഴി
ട്രാന്സ്പോര്ട്ട്കോര്പ്പറേഷന്റെ
പ്രവര്‍ത്തന നേട്ടം
*326.
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ധന
വിലയിലുണ്ടായിട്ടുള്ള
കുറവ് സംസ്ഥാന റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്‍പ്പറേഷന്റെ
പ്രവര്ത്തനത്തിലുണ്ടാക്കിയിട്ടുള്ള
നേട്ടം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രതിദിനം ഈ ഇനത്തില്‍
എന്തു തുകയുടെ നേട്ടം
ഉണ്ടാകുന്നുണ്ടെന്നതിന്റെ
വിശദവിവരം നല്‍കാമോ;
(സി)
ഈ
നേട്ടം പരമാവധി
ഉപയോഗപ്പെടുത്തുന്നതിനുള്ള
പദ്ധതി ആസൂത്രണം
ചെയ്യുന്നുണ്ടോ;
ഇല്ലെങ്കില്‍
വിലനിലവാരം
കുറവായിരിക്കുമ്പോള്‍
പരമാവധി ഇന്ധനം
ശേഖരിക്കാനുള്ള നടപടി
സ്വീകരിക്കുമോ?
എക്സൈസ്
വകുപ്പിന്റെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
*327.
ശ്രീ.സി.പി.മുഹമ്മദ്
,,
വി.ഡി.സതീശന്
,,
റ്റി.എന്‍. പ്രതാപന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പ്
കമ്പ്യൂട്ടര്‍വല്‍ക്കരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
എക്സൈസ്
ഹെഡ് ക്വാര്‍ട്ടേഴ്സ്
, റെയ്ഞ്ച് , ഡിവിഷന്
ഓഫീസുകളുമായി നേരിട്ട്
ബന്ധപ്പെടുന്നതിന്
പുതിയ കമ്പ്യൂട്ടര്‍
നെറ്റ് വര്‍ക്ക്
സ്ഥാപിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
എക്സൈസ്
സംബന്ധമായ ഇടപാടുകള്‍
പൂര്‍ണ്ണമായും
കമ്പ്യൂട്ടര്‍വല്‍ക്കരിച്ച്
ഓണ്‍ലൈന്‍
വഴിയാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
'ഫിഷ്
മെയ്ഡ്' കിയോസ്ക്കുകള്‍
*328.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഫിഷ്
മെയ്ഡ്' എന്ന
ബ്രാന്‍ഡില്‍ ഫിഷ്
കിയോസ്ക്കുകള്‍
സ്ഥാപിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
കിയോസ്ക്കുകള്‍
സ്ഥാപിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
കിയോസ്ക്കുകള്‍
വഴിയുള്ള
ഉല്‍പ്പന്നങ്ങളുടെ
വില്‍പ്പന സംബന്ധിച്ച്
മാര്‍ക്കറ്റ് സ്റ്റഡി
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ഫിഷറീസ്
വകുപ്പിലെ ഏത്
ഏജന്‍സിക്കാണ് ഇവയുടെ
നടത്തിപ്പിന്റെ
ചുമതലയുള്ളതെന്ന്
വ്യക്തമാക്കുമോ;
ഇക്കോ-കേഡറ്റ്
പദ്ധതി
*329.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് (SPC)
മാതൃകയില്‍ വനം
വകുപ്പിന്റെ കീഴില്‍
ഇക്കോ-കേഡറ്റ് പദ്ധതി
കൂടുതല്‍
ജില്ലകളിലേക്കും
വിദ്യാലയങ്ങളിലേക്കും
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനായി
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
നോഡല്‍ ഓഫീസര്‍മാരെയും
മറ്റു തസ്തികകളിൽ
ജീവനക്കാരെയും
നിയമിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
എന്റെ
മരം പദ്ധതി
*330.
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
സണ്ണി ജോസഫ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്റെ
മരം പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)
കൃത്രിമ
വനം സൃഷ്ടിക്കുന്നതിനും
വിദ്യാ൪ത്ഥികള്ക്ക്
വനസംരക്ഷണത്തില്‍
താല്പര്യം
ഉണ്ടാകുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
എവിടെയെല്ലാമാണ്
പദ്ധതി നടപ്പിലാക്കി
വരുന്നത്;
വിശദമാക്കാമോ;
(ഡി)
ഏതെല്ലാം
ഏജ൯സികളാണ്
പദ്ധതിയുമായി
സഹകരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?