ആശ്വാസ്
പബ്ലിക് അമിനിറ്റീസ് കേരള
ലിമിറ്റഡ്
*241.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ജോസഫ് വാഴയ്ക്കൻ
,,
ലൂഡി ലൂയിസ്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്‍െറ ആശ്വാസ്
പബ്ലിക് അമിനിറ്റീസ്
കേരള ലിമിറ്റഡ് എന്ന
പേരില്‍ കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
നഗരങ്ങള്‍,
ടൗണ്‍ സെന്ററുകള്‍,
പാതയോരങ്ങള്‍
എന്നിവിടങ്ങളില്‍
അമിനിറ്റീസ്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
എന്തെല്ലാം
സൗകര്യങ്ങളാണ്
ഇവിടങ്ങളില്‍
ഒരുക്കിയിട്ടുള്ളതെന്നും
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ?
പാതകള്‍
ബിഎം &ബിസി ചെയ്യാന്‍
നടപടി
*242.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ പ്രധാന പാതകളും
ബിഎം &ബിസി
ചെയ്യുന്നതിനു
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമാേ;
(ബി)
വാഹനപ്പെരുപ്പം
കണക്കിലെടുത്ത് പ്രധാന
സംസ്ഥാന-ജില്ലാ
റാേഡുകള്‍ പരമാവധി
വീതികൂട്ടി ടാറിംഗ്
പൂര്‍ത്തീകരിക്കുന്നതിനു
നടപടികള്‍
സ്വീകരിക്കുമാേ;
(സി)
സംസ്ഥാന-ജില്ലാ
റാേഡുകളില്‍ പ്രധാന
ജംഗ്ഷനുകളിലെല്ലാം
വൃത്തിയുള്ള ടോയലെറ്റ്
സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിനു
നടപടികള്‍
സ്വീകരിക്കുമാേ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമാേ?
കോളേജുകളുടെ
സ്വയംഭരണ പദവി
*243.
ശ്രീ.എം.
ഹംസ
,,
എം.എ.ബേബി
,,
എ. പ്രദീപ്കുമാര്‍
,,
ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇതുവരെ എത്ര
കോളേജുകളെയാണ് സ്വയംഭരണ
പദവിക്കായി
നിര്‍ദ്ദേശിച്ചിട്ടുള്ളത്
;
(ബി)
എന്തെല്ലാം
മാനദണ്ഡങ്ങള്‍
കണക്കിലെടുത്താണ്
സ്വയംഭരണ പദവി
നല്‍കുന്നതെന്ന്
അറിയിക്കാമോ;
(സി)
വിദഗ്ദ്ധ
സമിതിയുടെ മാര്‍ക്കും
നാക് ഗ്രേഡിംഗ് സ്കോറും
ആദ്യം എത്രയായാണ്
നിശ്ചയിച്ചിരുന്നത് ;
(ഡി)
പിന്നീട്
മാറ്റം
വരുത്തുകയുണ്ടായോ ;
എങ്കിൽ ഇതിനുള്ള കാരണം
വ്യക്തമാക്കാമോ ;
മാറ്റം വരുത്തിയത് മൂലം
അധികമായി എത്ര
കോളേജുകള്‍ സ്വയംഭരണ
പദവിക്ക് അര്‍ഹത നേടും
എന്നറിയിക്കാമോ; അവ
ഏതെല്ലാം;
(ഇ)
ഇതു
സംബന്ധിച്ച സര്‍ക്കാര്‍
നടപടിയില്‍ ചാന്‍സലര്‍
കൂടിയായ ഗവര്‍ണ്ണര്‍
വിശദീകരണം
ആരാഞ്ഞിട്ടുണ്ടോ?
വിദ്യാലയങ്ങളിലെ
മലയാളഭാഷാപഠനം
*244.
ശ്രീ.വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളില്‍
മലയാളഭാഷാപഠനം
നിര്ബ്ബന്ധമാക്കിക്കാെണ്ട്
ഉത്തരവു
പുറപ്പെടുവിച്ചിട്ടുണ്ടാേ;
എങ്കില്‍ ഇൗ ഉത്തരവു
സംബന്ധിച്ച വിശദാംശം
നല്‍കാമാേ;
(ബി)
മലയാളം
മാതൃഭാഷയല്ലാത്ത
വിദ്യാർഥികള്‍ക്ക്
മലയാളഭാഷ പഠിക്കുവാന്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
വിദ്യാലയങ്ങളില്‍
ഒരുക്കിയിട്ടുള്ളതെന്നു
വിശദമാക്കുമാേ;
(സി)
ഇതിനായി
സ്കൂളുകളിലെ
പീരിയഡുകളില്‍
എന്തെല്ലാം മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കേരള
റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍
കമ്പനി (റിക്)
*245.
ശ്രീ.എസ്.രാജേന്ദ്രന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
വികസനത്തിന്
സര്‍ക്കാര്‍ രൂപം
നല്കിയ കേരള റോഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍
കമ്പനി (റിക്)
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
ഈ
കമ്പനി മുഖേന
സംസ്ഥാനത്ത് എത്ര കോടി
രൂപയുടെ റോഡ് വികസന
പദ്ധതികളാണ് വിഭാവനം
ചെയ്തിരുന്നത്;
(സി)
സംസ്ഥാനം
നേരിടുന്ന സാമ്പത്തിക
പ്രതിസന്ധി ഈ
കമ്പനിയുടെ
പ്രവര്‍ത്തനത്തിന്
തടസ്സമായിട്ടുണ്ടോ;
ധനകാര്യവകുപ്പ്
ഇതിനുള്ള അനുമതി
നിഷേധിച്ചിട്ടുണ്ടോ;
(ഡി)
റിക്
മുഖേന സംസ്ഥാനത്ത്
നടപ്പാക്കാന്‍
ഉദ്ദേശിച്ചിരുന്ന റോഡ്
വികസന പദ്ധതികള്‍ ഇനി
ഏത് സംവിധാനത്തിന്
കീഴിലാണ്
പ്രാവര്‍ത്തികമാക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ?
പാചകവാതക
സിലിണ്ടറുകളുടെ സുരക്ഷ
*246.
ശ്രീ.സി.മമ്മൂട്ടി
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
കെ.എം.ഷാജി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം നടത്തുന്ന
പാചകവാതക
സിലിണ്ടറുകളുടെ സുരക്ഷ
ഉറപ്പാക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങളെന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
സിലിണ്ടറുകളുടെ
പഴക്കമോ,
പ്രവര്‍ത്തനക്ഷമതയോ
പരിശോധിക്കാതെ
ഫില്ലിംഗ് നടത്തി
വിതരണം നടത്തുന്നതു
മൂലം അടിക്കടി
അപകടങ്ങള്‍ ഉണ്ടാകുന്ന
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
ഇതു
ഒഴിവാക്കാനും, അടിയന്തര
ഘട്ടങ്ങളില്‍ സുരക്ഷാ
മാര്‍ഗ്ഗം വേഗത്തില്‍
സ്വീകരിക്കാന്‍
തക്കവിധമുള്ള
പരിശീലനവും
ബോധവത്ക്കരണവും, ഓരോ
ഉപഭോക്താവിനും നല്‍കാനും
വേണ്ട നടപടികള്‍
ഏജന്‍സികള്‍ മുഖേന
നടപ്പാക്കുമോ?
ഇ-ടെണ്ടറിംഗ്
സംവിധാനം
*247.
ശ്രീ.കെ.മുരളീധരന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാെതുമരാമത്ത്
വകുപ്പില്‍
ഇ-ടെണ്ടറിംഗ് സംവിധാനം
നടപ്പാക്കിയിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
സംവിധാനം വഴി നേടാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍ നല്‍കാമോ
;
(സി)
എന്തെല്ലാം
സൗകര്യങ്ങളാണ് ഇൗ
സംവിധാനം വഴി
ലഭ്യമാക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
ഇൗ
സംവിധാനത്തിന്റെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
സഹകരിക്കുന്നത്
ആരൊക്കെയാണെന്നും
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ ?
വിഭ്യാഭ്യാസ
സ്ഥാപനങ്ങളില്‍ പ്രാഥമിക
ആവശ്യത്തിനുള്ള സൗകര്യവും,
കുടിവെള്ളവും
*248.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
സി.മോയിന്‍ കുട്ടി
,,
കെ.എന്‍.എ.ഖാദര്‍
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഭ്യാഭ്യാസ
സ്ഥാപനങ്ങളില്‍
പ്രാഥമിക
ആവശ്യത്തിനുള്ള
സൗകര്യവും കുടിവെള്ളവും
ലഭ്യമാക്കുന്ന
പദ്ധതിയുടെ നടത്തിപ്പ്
വിലയിരുത്തിയിട്ടുണ്ടോ
; വിശദവിവരം
വെളിപ്പെടുത്തുമോ ;
(ബി)
പ്രസ്തുത
സൗകര്യങ്ങള്‍
പൂര്‍ണ്ണമായും
ഇപ്പാേഴും
ലഭ്യമായിട്ടില്ലാത്ത
സ്ഥാപനങ്ങളുടെയും,
നിലവിലെ സംവിധാനത്തില്‍
അറ്റകുറ്റപ്പണികള്‍
ആവശ്യമായവയുടെയും വിവരം
ശേഖരിച്ചിട്ടുണ്ടോ ;
എങ്കില്‍
വ്യക്തമാക്കുമോ ;
(സി)
ഇതു
സംബന്ധിച്ച
അപര്യാപ്തതകള്‍
പരിഹരിക്കാന്‍
അടിയന്തരനടപടി
സ്വീകരിക്കുമോ ?
കയര്‍
കയറ്റുമതിയിലെ കുറവ്
*249.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ജി.സുധാകരന്
,,
എസ്.ശർമ്മ
,,
പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കയറ്റുമതിയില്‍ രാജ്യം
വളര്‍ച്ച നേടിയിട്ടും
കേരളത്തിന്റെ കയറ്റുമതി
വിഹിതത്തില്‍
വന്കുറവുണ്ടാകാനുള്ള
കാരണം വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
കയര്‍ മേഖല നേരിടുന്ന
പ്രതിസന്ധിയാണ് ഈ
തിരിച്ചടിക്ക്
കാരണമെന്ന കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
കയര്‍ വ്യവസായത്തെ
സംരക്ഷിക്കുന്നതിന്
ഫലപ്രദമായ ഇടപെടല്‍
നടത്താന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
നടത്തിയ കയര്‍
മേളകള്‍കൊണ്ട് കയര്‍
മേഖലയ്ക്ക്
എന്തെങ്കിലും
നേട്ടമുണ്ടാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ഡി)
മേളകളുടെ
ഭാഗമായി ലഭിച്ച
വിദേശവ്യാപാരം
എത്രയെന്ന്
അറിയിക്കാമോ;
(ഇ)
വിദേശ
ഓര്‍ഡറുകള്‍
ലഭ്യമാക്കുന്നതിനുവേണ്ടി
വകുപ്പുമന്ത്രിയും
ഉദ്യോഗസ്ഥരും എത്ര തവണ
വിദേശ പര്യടനം
നടത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ; ഈ
യാത്രകള്‍ക്ക് എന്തു
തുക ചെലവുവന്നെന്ന്
അറിയിമോ; യാത്രയുടെ
ഫലമായി എന്തു
തുകയ്ക്കുള്ള ഓര്‍ഡറാണ്
ലഭിച്ചതെന്ന്
വിശദമാക്കാമോ?
റോഡ്
പ്രവൃത്തികളുടെ ഗുണനിലവാര
പരിശോധന
*250.
ശ്രീ.ജെയിംസ്
മാത്യു
,,
എ.കെ.ബാലന്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് പ്രവൃത്തികളുടെ
ഗുണനിലവാരം പരിശോധി
ക്കുന്നതിന്
എന്തെങ്കിലും
സംവിധാനമുണ്ടോ; ഇത്
ഫലപ്രദമായി
നടക്കുന്നുണ്ടോ;
(ബി)
മിക്ക
റോഡുകളും നിര്‍മ്മാണം
കഴിഞ്ഞ് ചുരുങ്ങിയ
കാലയളവില്‍ തന്നെ
പൊട്ടിപ്പൊളിഞ്ഞ്
സഞ്ചാര
യോഗ്യമല്ലാതാകുന്നത്
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ; ഇത്
സംബന്ധിച്ച് പരിശോധന
നടത്താറുണ്ടോ;
(സി)
ഇത്തരം
കേസുകളില്‍
കുറ്റക്കാര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
അശാസ്ത്രീയമായ
റോഡ് നിര്‍മ്മാണവും
ഉദ്യോഗസ്ഥരുടെ
അഴിമതിയുമാണ് റോഡുകളുടെ
ശോചനീയാവസ്ഥയ്ക്ക്
കാരണമായിട്ടുള്ളതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പി.ഡബ്ല്യൂ.ഡി.
മാന്വല്‍ പ്രകാരം
പ്രവൃത്തി
ഏറ്റെടുക്കുന്ന
കരാറുകാരന്
പാലിക്കേണ്ട
വ്യവസ്ഥകള്‍
എന്തെല്ലാമാണ്; ഇത്
പാലിക്കപ്പെടു
ന്നുണ്ടെന്ന്
ഉറപ്പാക്കുന്നതിനും
ഉദ്യോഗസ്ഥരുടെയും
കരാറുകാരുടെയും അഴിമതി
അവസാനിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
സംസ്ഥാനത്തെ
റോഡുകളുടെ നിലവാരം
*251.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
എന്‍. ഷംസുദ്ദീന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെ ആയുസ്സ്
വര്‍ദ്ധിപ്പിക്കുന്നതിനും,
നിലവാരം
ഉയര്‍ത്തുന്നതിനും
ഉദ്ദേശിച്ച് ഡിസൈനിലും
നിര്‍മ്മാണരീതിയിലും
മാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
വിവിധ
വകുപ്പുകളുടെ
നേതൃത്വത്തില്‍
പലപ്പോഴായി റോഡുകള്‍
വെട്ടിപ്പൊളിക്കുന്ന
നടപടി ഒഴിവാക്കാന്‍
എന്തെങ്കിലും മാര്‍ഗ്ഗം
ആലോചനയിലുണ്ടോ;
(സി)
റോഡ്
നിര്‍മ്മാണ/മെയിന്റനന്‍സ്
സമയത്ത് കേബിള്‍,
പൈപ്പ് എന്നിവ
സ്ഥാപിക്കാന്‍
വശങ്ങളിലും, ഇടവിട്ട്
കുറുകെയും സ്ഥിരം
ഡക്ടുകള്‍ പൊതുമരാമത്ത്
വകുപ്പുതന്നെ
നിര്‍മ്മിച്ച് ഈ
പ്രശ്നത്തിന് ശാശ്വത
പരിഹാരമുണ്ടാക്കാന്‍
ശ്രമിക്കുമോ?
ഭൂമിയുടെ
ന്യായവില
*252.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം.എ.ബേബി
,,
പി.ശ്രീരാമകൃഷ്ണന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവില നിശ്ചയിച്ചതു
സംബന്ധിച്ച പരാതികളില്‍
തീര്‍പ്പ് കല്പിക്കാന്
കഴിഞ്ഞിട്ടുണ്ടോ; ഇതു
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പലയിടങ്ങളിലും
വിപണി വിലയേക്കാള്‍
കൂടുതലാണ് സര്‍ക്കാര്‍
നിശ്ചയിച്ച വിലയെന്ന
ആക്ഷേപത്തിന് പരിഹാരം
കാണാന്‍
കഴിഞ്ഞിട്ടുണ്ടോ;
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഈ
സാഹചര്യത്തില്‍
ഭൂമിയുടെ ന്യായവില
ഉയര്‍ത്തിയ നടപടി
ഉചിതമാണെന്ന്
കരുതുന്നുണ്ടോ;
(ഡി)
മുദ്രപ്പത്ര
വിലയും രജിസ്ട്രേഷന്
ഫീസും ഉള്‍പ്പെടെ
വര്‍ദ്ധിപ്പിച്ചതു
കാരണം സാധാരണ ജനങ്ങള്‍
പ്രയാസമനുഭവിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഭൂമി
വിലയും ഫീസും കുത്തനെ
വര്‍ദ്ധിപ്പിച്ച നടപടി
പുന:പരിശോധിക്കുന്നതിനും
ന്യായവില സംബന്ധിച്ച
പരാതികളില്‍ കാലതാമസം
ഒഴിവാക്കി തീര്‍പ്പ്
കല്പിക്കുന്നതിനും
സത്വര നടപടി
സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക് ഏകീകൃത
യൂണിഫോം
*253.
ശ്രീ.ഷാഫി
പറമ്പില്‍
,,
എം.എ. വാഹീദ്
,,
വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഏകീകൃത യൂണിഫോം
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇത്
സംബന്ധിച്ച്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുമായി
ചര്‍ച്ച നടത്തുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
റേഷന്‍
കടകളുടെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
*254.
ശ്രീ.ലൂഡി
ലൂയിസ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകള്‍ പൂര്‍ണ്ണമായും
കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതിക്ക് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
റേഷന്‍
കടക്കാരുടെ കമ്മീഷന്
*255.
ശ്രീ.പി.കെ.ബഷീര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടക്കാരുടെ കമ്മീഷനില്‍
വരുത്തിയ വര്‍ദ്ധന,
പൊതുവിതരണ
സംവിധാനത്തില്‍
എന്തൊക്കെ ഗുണപരമായ
മാറ്റം
ഉണ്ടാക്കുമെന്നാണ്
സര്‍ക്കാര്‍
കരുതുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വര്‍ദ്ധനവ് മൂലം
സര്‍ക്കാരിനുണ്ടാവുന്ന
അധിക ബാദ്ധ്യത
കണക്കാക്കിയിട്ടുണ്ടെങ്കിൽ
അത് എത്രയെന്നു
വെളിപ്പെടുത്തുമോ?
ആരോഗ്യ കായിക പദ്ധതി
*256.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
വിദ്യാഭ്യാസ അവകാശ
നിയമം
നിഷ്കര്‍ഷിക്കുന്ന
ആരോഗ്യ കായിക പദ്ധതി
നടപ്പാക്കുന്നതിനായി
എന്തു തുകയാണ് കേന്ദ്രം
അനുവദിച്ചിട്ടുളളത്;
അത് എത്രത്തോളം
ഉപയോഗപ്പെടുത്തി
എന്നറിയിക്കാമോ;
(ബി)
ചട്ടവിരുദ്ധമായി
അദ്ധ്യാപകബാങ്കില്‍
നിന്ന് ഇതിലേക്കായി
അദ്ധ്യാപകരെ
നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതു സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ
വകുപ്പ് ഇറക്കിയ
ഉത്തരവ്
റദ്ദാക്കിയിട്ടുണ്ടോ;
(സി)
ഈ
വിധത്തില്‍ എസ്.എസ്.എ.
യുടെ ഫണ്ട് ദുരുപയോഗം
ചെയ്യുന്നത്
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സ്ക്കൂള്
ലൈബ്രറികളുടെ പ്രവര്‍ത്തനം
*257.
ശ്രീ.കെ.അജിത്
,,
വി.എസ്.സുനില്‍ കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ് മേഖലകളിലുള്ള
എല്ലാ സ്ക്കൂളുകളിലും
ലൈബ്രറികള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
ലൈബ്രറികളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പഠനം
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
സ്ക്കൂള്
ലൈബ്രറികള്‍ നവീകരിച്ച്
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങളുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ?
റോഡുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന് സംവിധാനം
*258.
ശ്രീ.പി.തിലോത്തമന്
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡുകളുടെ ഗുണ നിലവാരം
പരിശോധിക്കുവാന്‍
എന്തെല്ലാം
സംവിധാനങ്ങളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
റോഡ്
നികുതിയിനത്തില്‍
പ്രതിവര്‍ഷം എന്ത് തുക
പിരിച്ചെടുക്കുന്നുണ്ട്;
ഇതില്‍ റോഡ്
നിര്‍മ്മാണത്തിനും
അറ്റകുറ്റപ്പണികള്‍ക്കുമായി
എന്ത് തുക
ചെലവഴിക്കുന്നുണ്ട്;
(സി)
കേരളത്തിലെ
റോഡുകള്‍ക്ക് വേണ്ടത്ര
നിലവാരമില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
സമഗ്ര
വിദ്യാഭ്യാസ പദ്ധതി
*259.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ്
,,
എം.വി.ശ്രേയാംസ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിയ സമഗ്ര
വിദ്യാഭ്യാസ പദ്ധതി
വിജയകരമായിരുന്നോയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി ഏതെല്ലാം
ജില്ലകളിലാണ്
നടപ്പിലാക്കിയത്; എത്ര
നിയോജക മണ്ഡലങ്ങള്‍
ഇതിന്റെ
ഭാഗഭാക്കായെന്ന്
അറിയിക്കുമോ;
(സി)
സമഗ്ര
വിദ്യാഭ്യാസ പദ്ധതി
സംസ്ഥാനത്തൊട്ടാകെ
വിപുലമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സേഫ്റ്റി
കോറിഡോര്‍ പദ്ധതി
*260.
ശ്രീ.വി.ശശി
,,
സി.ദിവാകരന്
,,
ഇ.കെ.വിജയന്
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സേഫ്റ്റി കോറിഡോര്‍
പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
ഈ പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങളും
പ്രത്യേകതകളും
എന്തെല്ലാം;
(ബി)
ഈ
പദ്ധതിയുടെ വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിയുടെ മൊത്തം
അടങ്കല്‍ തുക എത്ര;
എത്ര കാലം കൊണ്ട്
പൂര്‍ത്തിയാകും, ആദ്യ
ഘട്ടം
ആരംഭിക്കുന്നതെവിടെയാണെന്ന്
വെളിപ്പെടുത്തുമോ?
പുഴകളുടെ
പുനരുജ്ജീവനം
*261.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുഴകളുടെ
പുനരുജ്ജീവനത്തിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി കൈവരിക്കാനു
ദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
എന്തെല്ലാം
പ്രവ൪ത്തനങ്ങളാണ്
പദ്ധതിയുടെ ഭാഗമായി
നടത്തുന്നത്;
(ഡി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വെെദ്യുതി പോസ്റ്റുകള്‍,
കേബിളുകള്‍ എന്നിവ
സ്ഥാപിക്കുന്നതിനുള്ള
വ്യവസ്ഥകള്‍
*262.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്തുവകുപ്പിന്റെ
കീഴിലെ പാതകളില്‍
വെെദ്യുതി
പോസ്റ്റുകള്‍
ടെലിഫോണ്‍, ടെലിവിഷന്‍
ഇന്റര്‍നെറ്റ്
കേബിളുകള്‍, പെെപ്പ്
ലെെനുകള്‍ എന്നിവ
സ്ഥാപിക്കുന്നതിന്
നിലവിലുള്ള വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമക്കാക്കുമോ ;
(ബി)
ഇതിലെ
വ്യവസ്ഥകള്‍
ലംഘിക്കുന്നതിനെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നു ;
അതിന് നിലവിലുള്ള
സംവിധാനങ്ങള്‍
എന്താെക്കെയാണെന്ന്
വിശദമാക്കുമോ ;
(സി)
ഉപയോഗ
രഹിതമായതും, വിവേചന
രഹിതമായി പാതകളിലൂടെ
സ്ഥാപിച്ചിട്ടുള്ളതുമായ
കേബിളുകളും പെെപ്പുകളും
ഉണ്ടാക്കുന്ന
അപകടങ്ങളും മറ്റും
തടയാന്‍ അടിയന്തര
നിര്‍ദ്ദേശം നല്‍കുമോ ?
നെല്ല്
സംഭരണ വില
*263.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം.ചന്ദ്രന്
,,
വി.ചെന്താമരാക്ഷന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
മുഖേന സംഭരിക്കുന്ന
നെല്ലിന്റെ വില
കര്‍ഷകര്‍ക്ക് ഉടന്‍
തന്നെ
ലഭ്യമാക്കുന്നതിന്
പ്രഖ്യാപിച്ച പദ്ധതി
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി പ്രകാരം സംഭരണം
കഴിഞ്ഞ് എത്ര
ദിവസത്തിനകമാണ്
കര്‍ഷകര്‍ക്ക്
നെല്ലിന്റെ വില
നല്‍കേണ്ടത്;
(സി)
ഏത്
സംവിധാനം വഴിയാണ്
കര്‍ഷകര്‍ക്ക് തുക
ലഭ്യമാക്കുന്നത്; ഈ
പദ്ധതിയുടെ പ്രയോജനം
കര്‍ഷകര്‍ക്ക്
ലഭ്യമായിട്ടുണ്ടോ; ഇത്
സംബന്ധിച്ച് പരാതി
ഉയര്‍ന്നിട്ടുണ്ടോ;
(ഡി)
നിലവില്‍
കര്‍ഷകര്‍ക്ക്
നല്‍കാനുള്ള സംഭരണ വില
കുടിശ്ശിക എത്രയാണ്;
ഇത് എന്നത്തേക്ക്
കൊടുത്തുതീര്‍ക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
(ഇ)
കര്‍ഷകര്‍ക്ക്
സംഭരണ വില യഥാസമയം
ലഭിക്കുന്നതിനും
സ്വകാര്യ മില്ലുടമകളുടെ
ചൂഷണത്തില്‍ നിന്നും
രക്ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ഭിന്നശേഷിയുള്ള
കുട്ടികള്‍ക്ക് റിസോഴ്സ്സ്
സെന്ററുകള്‍
*264.
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
ബെന്നി ബെഹനാന്
,,
പാലോട് രവി
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിയുള്ള
കുട്ടികള്‍ക്ക്
സ്ക്കുളുകള്‍
കേന്ദ്രമാക്കി
റിസോഴ്സ്സ് സെന്ററുകള്‍
ആരംഭിക്കുന്ന പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി മുഖേന
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
കുട്ടികളുടെ
വിദ്യാഭ്യാസ പുരോഗതി,
ശാരീരികവും മാനസികവുമായ
ആരോഗ്യം എന്നിവ ഉറപ്പ്
വരുത്തുന്നതിന്
പ്രസ്തുത പദ്ധതിയില്‍
എന്തെല്ലാം
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
റോഡുകളുടെ തകര്‍ച്ച
*265.
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകളുടെ
അടിയ്ക്കടിയുണ്ടാകുന്ന
തകര്‍ച്ച മൂലം
പ്രതിവര്‍ഷം ശരാശരി
എന്ത് തുകയുടെ നഷ്ടമാണ്
ഉണ്ടാകുന്നതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
റോഡുകളുടെ
മദ്ധ്യത്തിലൂടെ കടന്നു
പോകുന്ന കേബിളുകളും
പൈപ്പ് ലൈനുകളും
തകരാറിലാകുന്നത്
പരിഹരിക്കാന്‍
നടത്തുന്ന ശ്രമങ്ങള്‍
റോഡുകളുടെ ആയുസ്
കുറയ്ക്കുമെന്ന കാര്യം
ഗൗരവമായി
എടുത്തിട്ടുണ്ടോ;
എങ്കില്‍ ആയതിന്
ശാശ്വതമായ പരിഹാരം
കാണുന്നതിന് നടപടി
സ്വീകരിക്കുമോ ?
ഹയർ
സെക്കണ്ടറി പാഠപുസ്തകങ്ങളുടെ
പരിഷ്കരണം
*266.
ശ്രീ.വി.റ്റി.ബല്‍റാം
,,
ആര് . സെല്‍വരാജ്
,,
സി.പി.മുഹമ്മദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്‍ഡറി
പാഠപുസ്തകങ്ങള്‍
പരിഷ്ക്കരിക്കുന്നതു
സംബന്ധിച്ച് കരിക്കുലം
കമ്മിറ്റി
തീരുമാനമെടുത്തിട്ടുണ്ടാേ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
പ്രസ്തുത
പാഠപുസ്തകങ്ങള്‍
തയ്യാറാക്കിയത്
ആരാണെന്ന്
വ്യക്തമാക്കുമാേ;
(സി)
പുതിയ
പാഠപുസ്തകങ്ങള്‍ എന്നു
മുതലാണ്
പ്രാബല്യത്തില്‍
വരുത്താനുദ്ദേശിക്കുന്നത്?
പ്രീ റവന്യൂ സര്‍വ്വെ
അദാലത്തുകള്‍
*267.
ശ്രീ.ബെന്നി
ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എല്ലാ ജില്ലകളിലും പ്രീ
റവന്യൂ സര്‍വ്വെ
അദാലത്തുകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സംവിധാനം മുഖേന
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിച്ചിരുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
അദാലത്തിലൂടെ
എത്ര ശതമാനം പരാതികള്‍
പരിഹരിക്കുകയുണ്ടായി;
വിശദമാക്കുമോ;
(ഡി)
പരിഹരിക്കാത്ത
പരാതികളിന്മേല്
എന്തെല്ലാം തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
ശാക്തീകരണം
*268.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമവും
ഫലപ്രദവുമാക്കാന്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
എന്തെല്ലാം സാങ്കേതിക
വിദ്യകള്‍ വകുപ്പില്‍
ഒരുക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
വകുപ്പിന്റെ
ശാക്തീകരണത്തിനും
പ്രവര്‍ത്തനത്തിനുമായി
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികളുടെ
വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യൽ
*269.
ശ്രീ.വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
സി.പി.മുഹമ്മദ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കുളുകളില്‍
വിദ്യാര്‍ത്ഥികളുടെ
വിവരങ്ങള്‍ ഡിജിറ്റൈസ്
ചെയ്യാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
എന്തെല്ലാം
വിവരങ്ങളാണ് ഡിജിറ്റൈസ്
ചെയ്യാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതുമായി
സഹകരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഭക്ഷ്യധാന്യസംഭരണം
*270.
ശ്രീ.ഇ.പി.ജയരാജന്
,,
എളമരം കരീം
,,
സി.കൃഷ്ണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
ഭക്ഷ്യധാന്യം
സംഭരിക്കേണ്ടത്
സംബന്ധിച്ച് കേന്ദ്രം
പുതുതായി എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത നിര്‍ദ്ദേശം
നടപ്പിലാക്കാന്‍
തയ്യാറാകുമോ; അതിനുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
സംസ്ഥാനത്ത്
നിലവിലുണ്ടോ;
(സി)
ഇല്ലെങ്കില്‍
പുതിയ നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കാന്‍ എന്ത്
മാര്‍ഗ്ഗമാണ്
അവലംബിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
കേന്ദ്ര
നിര്‍ദ്ദേശാനുസരണം
ഭക്ഷ്യധാന്യ സംഭരണം
നടന്നില്ലെങ്കില്‍
റേഷന്‍ വിഹിതം
കുറയ്ക്കാന്‍
സാദ്ധ്യതയുണ്ടോ;
എങ്കില്‍ ഇത് എങ്ങനെ
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്?