വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കാന്‍
നൂതനമായ പദ്ധതികള്‍
*211.
ശ്രീ.ജോസ്
തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.സി.കെ.നാണു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പിന്നോക്കസമുദായ
ക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലേക്ക്
വരുന്ന വിദേശ
വിനോദസഞ്ചാരികളുടെ
എണ്ണത്തില്‍
ഗണ്യമായ കുറവ്
സംഭവിച്ചതിന്റെ
കാരണങ്ങള്‍
സര്‍ക്കാര്‍
തലത്തില്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കാന്‍
നൂതനമായ
പദ്ധതികള്‍ ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
സ്കൂളുകളില്‍
ഫുഡ് സേഫ്റ്റി
ക്ലബ്ബുകള്‍
*212.
ശ്രീ.കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
,,
എം.പി.വിന്‍സെന്റ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുരക്ഷിത
ഭക്ഷണത്തെക്കുറിച്ച്
വിദ്യാര്‍ത്ഥികളെയും
കുട്ടികളെയും
ബോധവത്ക്കരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ട്;
(ബി)
വിദ്യാഭ്യാസ
വകുപ്പിന്റെ
സഹകരണത്തോടെ
സംസ്ഥാനത്തെ
എല്ലാ
സ്കൂളുകളിലും
ഫുഡ് സേഫ്റ്റി
ക്ലബ്ബുകള്‍
ആരംഭിച്ച്
സുരക്ഷിത
ഭക്ഷണത്തെക്കുറിച്ച്
കുട്ടികളെ
ബോധവത്കരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(സി)
സുരക്ഷിത
ഭക്ഷണം എന്ന
വിഷയം സ്കൂള്‍
പാഠ്യ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
വിദ്യാഭ്യാസ
വകുപ്പിന്റെ
സഹകരണത്തോടെ
നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
കുടുംബങ്ങള്‍ക്ക്
വീടു നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
നടപടി
*213.
ശ്രീ.കെ.
ദാസന്
,,
എ.കെ.ബാലന്
,,
എസ്.രാജേന്ദ്രന്
,,
ടി.വി.രാജേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പിന്നോക്കസമുദായ
ക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വീടില്ലാത്ത
പട്ടികജാതി
കുടുംബങ്ങള്‍ക്ക്
വീടു
വയ്ക്കാനുള്ള
പദ്ധതി പ്രകാരം
അനുവദിച്ച
വീടുകളില്‍
ഭൂരിഭാഗവും
നിര്‍മ്മാണം
പാതി വഴിയില്‍
നിലച്ച
സ്ഥിതിയാണുള്ളതെന്ന
കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഇവയുടെ
പണി
പൂര്‍ത്തീകരിക്കാന്‍
സാധിക്കാതിരുന്നതിന്റെ
സാഹചര്യമെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
വീടു
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
സാധിക്കാത്തവരെ
സഹായിക്കാനായി
അനുയോജ്യമായ
പദ്ധതി
ആവിഷ്കരിക്കാന്‍
തയ്യാറാകുമോ?
തൊഴിലാളികളുടെ
സുരക്ഷ
*214.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
,,
വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
മേഖലയില്‍
തൊഴിലാളികളുടെ
സുരക്ഷ
ഉറപ്പുവരുത്താന്‍
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
തൊഴിലിടങ്ങളില്‍
തൊഴിലാളികള്‍ക്ക്
അപകടം
സംഭവിച്ചാല്‍,
അവര്‍ക്ക്
ന്യായമായ
ചികിത്സാ
സൗകര്യം,
നഷ്ടപരിഹാരം
എന്നിവ
അടിയന്തരമായി
ലഭ്യമാക്കാന്‍
എന്തൊക്കെ
നിയമ
വ്യവസ്ഥകളാണ്
നിലവിലുള്ളതെന്നും,
അവ
നടപ്പാക്കാനുള്ള
സംവിധാനമെന്തെന്നും
വെളിപ്പെടുത്തുമോ;
(സി)
നിര്‍മ്മാണ
മേഖലയില്‍
പണിയെടുക്കുന്നവരുടെ
സുരക്ഷയ്ക്ക്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
തന്നെ
പരിപാലിക്കപ്പെടുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
കര്‍ശന
നടപടിയുണ്ടാവുമോ?
കേരളത്തിന്
ഓള് ഇന്ത്യാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍
സയന്‍സസ് (എയിംസ്)
*215.
ശ്രീ.എം.ചന്ദ്രന്
,,
കോലിയക്കോട് എന്‍.
കൃഷ്ണന് നായര്‍
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിന്
ഓള് ഇന്ത്യാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍
സയന്‍സസ്
(എയിംസ്)
അനുവദിക്കാതിരുന്നതിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിരുന്നോ;
(ബി)
എയിംസ്
അനുവദിക്കാനായി
സംസ്ഥാന
സര്‍ക്കാര്‍
ചെയ്ത
കാര്യങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
ഈ
സ്ഥാപനത്തിനായി
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
എവിടെയാണ്;
അതിനായി
പരിഗണിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയായിരുന്നു?
പക്ഷിപ്പനി
മനുഷ്യരിലേക്ക്
പകരാതിരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതല്‍
*216.
ശ്രീ.ജി.സുധാകരന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.സി.കെ
സദാശിവന്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പക്ഷിപ്പനി
സ്ഥിരീകരിച്ച
സാഹചര്യത്തില്‍
ഈ രോഗം
മനുഷ്യരിലേക്ക്
പകരാതിരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതല്‍
നടപടികള്‍
അറിയിക്കാമോ;
(ബി)
ഈ
രോഗ
നിര്‍ണ്ണയത്തിനായി
സംസ്ഥാനത്ത്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയെന്നും
ഇപ്പോള്‍
അതിനായി
ഒരുക്കിയിരിക്കുന്ന
അധിക
സംവിധാനങ്ങള്‍
എന്തൊക്കെയെന്നും
അറിയിക്കുമോ;
(സി)
രോഗപ്രതിരോധത്തിനും
ചികിത്സയ്ക്കും
ഒരുക്കിയിരിക്കുന്ന
സൗകര്യങ്ങള്‍
വിശദീകരിക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ
മരുന്നുക്ഷാമം
*217.
ശ്രീമതി.കെ.കെ.ലതിക
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
കെ.കെ.നാരായണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികൾ
നേരിടുന്ന
കടുത്ത
മരുന്നുക്ഷാമം
പരിഹരിക്കാന്‍
അടിയന്തിര
നടപടികള്‍
സ്വീകരിക്കാന്‍
തയ്യാറാകുമോ;
(ബി)
മരുന്നുക്ഷാമത്തിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടെങ്കില്‍
അറിയിക്കാമോ;
(സി)
അവശ്യമരുന്നുകള്‍
ലഭ്യമല്ലാത്തതിനാല്‍
രോഗിക്ക്
ആവശ്യമായ
മരുന്ന്
കുറിക്കുന്നതിന്
പകരം ലഭ്യമായ
മരുന്നുകള്‍
മാത്രം
കുറിയ്ക്കണമെന്ന
നിര്‍ദ്ദേശം
നല്‍കിയത്
പാവപ്പെട്ട
രോഗികളെ
ദുരിതത്തിലാക്കിയിരിക്കുന്നതായ
പരാതി
പരിഗണിച്ച്
പ്രസ്തുത
നിര്‍ദ്ദേശം
പിന്‍വലിക്കാന്‍
തയ്യാറാകുമോ;
(ഡി)
കേരള
മെഡിക്കല്‍
സര്‍വ്വീസസ്
കോര്പ്പറേഷന്
ഈ വര്‍ഷം
മരുന്നു
വാങ്ങാനായി
ഇതുവരെ
അനുവദിച്ച
തുകയും
കോര്പ്പറേഷന്
ചെലവഴിച്ച
തുകയും
എത്രയെന്ന്
അറിയിക്കാമോ?
ഗ്രാമീണ ശുദ്ധജല
വിതരണ പദ്ധതികള്‍
*218.
ശ്രീ.വി.ഡി.സതീശന്
,,
ജോസഫ് വാഴയ്ക്കൻ
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
ശുദ്ധജല വിതരണ
പദ്ധതിയിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കെെവരിക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
(ബി)
ഗ്രാമീണ
ശുദ്ധജല വിതരണ
പദ്ധതികള്‍
നടപ്പാക്കുന്നതില്‍
ഇൗ
സര്‍ക്കാരിന്റെ
കാലത്ത്
എന്തെല്ലാം
നേട്ടങ്ങള്‍
കെെവരിച്ചിട്ടുണ്ട്;
വിശദമാക്കുമാേ;
(സി)
പദ്ധതി
നടപ്പാക്കുന്നതിലുള്ള
മികവു
പരിഗണിച്ച്
കേന്ദ്രത്തില്‍
നിന്ന് അധിക
സഹായം
ലഭിച്ചിട്ടുണ്ടാേ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ഗ്രാമീണ
ശുദ്ധജല
വിതരണത്തില്‍
മികവു
കെെവരിക്കുന്നതിന്
ഭരണ തലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമാേ?
മത്സ്യത്തില്‍
രാസവസ്തുക്കൾ
കലർത്തുന്നതിനെതിരെ
നടപടി
*219.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
പി.ബി. അബ്ദുൾ
റസാക്
,,
കെ.മുഹമ്മദുണ്ണി
ഹാജി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിറ്റഴിക്കുന്ന
മത്സ്യത്തില്‍
ഫോര്‍മാലിന്‍
കലര്‍ത്താറുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അത്തരം മത്സ്യം
ഉപയോഗിക്കുന്നതു
കൊണ്ടുള്ള
ദോഷഫലങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)
മത്സ്യത്തില്‍
വിഷവസ്തുക്കളും
സംരക്ഷണത്തിനെന്ന
പേരില്‍
ചേര്‍ക്കുന്ന
ഹാനികരമായ
മറ്റു
വസ്തുക്കളും
ഉണ്ടോ എന്നു
വിപണനഘട്ടത്തില്
പരിശോധിക്കുന്നതിന്
ആരോഗ്യ
വകുപ്പിന്റെ
കീഴില്‍
സംവിധാനമുണ്ടോ;
ഇല്ലെങ്കില്‍
അത്
അടിയന്തിരമായി
ഏര്‍പ്പെടുത്തുന്നതിന്
തയ്യാറാകുമോ?
വാര്‍ഷിക
വരുമാനം രണ്ട്
ലക്ഷം രൂപാവരെയുള്ള
കുടുംബങ്ങള്‍ക്ക്സൗജന്യ
ചികിത്സ
*220.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
APL - BPL
തരംതിരിവ്
ഇല്ലാതെ
വാര്‍ഷിക
വരുമാനം രണ്ട്
ലക്ഷം
രൂപാവരെയുള്ള
കുടുംബങ്ങള്‍ക്ക്
RCCയിലും
SCTയിലും
സൗജന്യ ചികിത്സ
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
വര്‍ദ്ധിച്ചു
വരുന്ന
രോഗികളുടെ
എണ്ണം
പരിഗണിച്ച് ഈ
ആശുപത്രികളില്‍
കൂടുതല്‍
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
നടപടികള്‍
ഉണ്ടാകുമോ?
വിസ-ഓണ്‍-അറെെവല്‍
സംവിധാനം
*221.
ശ്രീ.സി.പി.മുഹമ്മദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
,,
വി.റ്റി.ബല്‍റാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പിന്നോക്കസമുദായ
ക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിസ-ഓണ്‍-അറെെവല്‍
സംവിധാനം
നിലവില്‍
വന്നിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംവിധാനത്തിന്റെ
ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(സി)
ടൂറിസം
പ്രചാരണത്തിന്
പ്രസ്തുത
സംവിധാനം
എത്രമാത്രം
പ്രയോജനകരമാകുമെന്നാണ്
കരുതുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
സംവിധാനത്തിന്
എന്തെല്ലാം
പ്രചാരണ
പരിപാടികളാണ്
സംഘടിപ്പിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
മരുന്ന്
കുറിക്കുന്നതിനായി
ഡോക്ടർമാർക്ക്
നല്കുന്ന
പാരിതോഷികം
*222.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.ശിവദാസന്‍
നായര്‍
,,
ഹൈബി ഈഡന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡോക്ടര്‍മാര്‍
മരുന്ന്
കുറിക്കാന്‍,
മരുന്നു
കമ്പനികളില്‍
നിന്നും,
പാരിതോഷികം
വാങ്ങുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
വിശദമാക്കുമോ
;
(ബി)
ഇത്
തടയാന്‍
സ്വീകരിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
വ്യക്തമാക്കുമോ
;
(സി)
കമ്പോള
താല്പര്യങ്ങള്ക്കനുസരിച്ച്
വിലകൂടിയ
മരുന്നുകള്‍
രോഗികളില്‍
അടിച്ചേല്‍പ്പിക്കുന്നത്
തടയാന്‍
സ്വീകരിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
വ്യക്തമാക്കുമോ
;
ജലവിമാന സർവ്വീസ്
പദ്ധതി
*223.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
തേറമ്പില്‍
രാമകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പിന്നോക്കസമുദായ
ക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജലവിമാന
സര്‍വ്വീസ്
പദ്ധതിക്ക്
രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രധാന
ടൂറിസം
സെന്ററുകളെ
ബന്ധപ്പെടുത്താനും
അതു വഴി ടൂറിസം
മേഖലയ്ക്ക്
ഉണര്‍വ്
നല്കുവാനും
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതി
എന്ന് മുതല്‍
ആരംഭിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
അണക്കെട്ടുകളുടെ
സുരക്ഷ
*224.
ശ്രീ.എം.പി.വിന്‍സെന്റ്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
,,
വി.റ്റി.ബല്‍റാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജലസേചന
അണക്കെട്ടുകളുടെ
സുരക്ഷ
സംബന്ധിച്ച
പരിശോധന
കാലാകാലങ്ങളില്‍
നടത്താറുണ്ടോ;
ഏറ്റവും
ഒടുവില്‍
നടത്തിയ
പരിശോധനയുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇതിനായി
നിയോഗിക്കുന്ന
വിദഗ്ധ
സമിതിയുടെ ഘടന
എപ്രകാരമാണ്;
വിശദമാക്കുമോ;
(സി)
സുരക്ഷാ
പരിശോധനയില്‍
നവീകരണമോ
ഡീ-കമ്മീഷനിങ്ങോ
അവശ്യമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
അണക്കെട്ടുകളുടെ
നവീകരണത്തിനും
അറ്റകുറ്റപ്പണികള്‍ക്കും
ലാേകബാങ്ക്
എന്തെല്ലാം
സഹായങ്ങളാണ്
നല്‍കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
സുസ്ഥിര ആരോഗ്യ
സേവന കേന്ദ്രങ്ങൾ
*225.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
ഇ.കെ.വിജയന്
,,
വി.ശശി
,,
കെ.രാജു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജീവിത
ശൈലീരോഗങ്ങളെ
പ്രതിരോധിക്കുന്നതിന്
സുസ്ഥിര ആരോഗ്യ
സേവന
കേന്ദ്രങ്ങള്‍
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തന
രീതി
എന്തായിരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
സുസ്ഥിരമായ
ആരോഗ്യം
ഉറപ്പുവരുത്തുന്നതിന്
ഈ
കേന്ദ്രങ്ങളില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
സജ്ജീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളപ്പെടുത്തുമോ?
മരുന്നുകളുടെ
ഗുണനിലവാരം
*226.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
മുല്ലക്കര
രത്നാകരന്
ശ്രീമതി.ഗീതാ
ഗോപി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗുണനിലവാരമില്ലാത്ത
മരുന്നുകള്‍
വിറ്റഴിക്കപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തു
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
പ്രതിവര്‍ഷം
വിവിധ
ബ്രാന്‍ഡുകളിലായി
എത്ര ബാച്ച്
മരുന്നുകള്‍
വിറ്റഴിക്കപ്പെടുന്നുണ്ട്;
ഇതില്‍ എത്ര
ബാച്ച്
മരുന്നുകളുടെ
ഗുണനിലവാര
പരിശോധന
പ്രതിവര്‍ഷം
നടത്താന്‍
കഴിയുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ഡി)
മരുന്നുകളുടെ
ഗുണനിലവാര
പരിശോധന
കാര്യക്ഷമമാക്കുന്നതിന്
എന്തു
നടപടികളാണുള്ളതെന്ന്
വിശദമാക്കുമോ?
ഗ്രാമീണ
മേഖലയില്‍
വിനോദസഞ്ചാര
പദ്ധതികള്‍
*227.
ശ്രീ.കെ.എം.ഷാജി
,,
റ്റി.എ.അഹമ്മദ്
കബീര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
സി.മോയിന്‍ കുട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പിന്നോക്കസമുദായ
ക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഗ്രാമീണ
മേഖലയുടെ
സാധ്യതകള്‍
മുതല്‍കൂട്ടാന്‍
വിനോദസഞ്ചാര
വകുപ്പ്
പ്രത്യേക
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദവിവരം
നല്‍കാമോ;
(ബി)
ഇതിനായി
ഗ്രാമീണ
മേഖലയില്‍
വിനോദസഞ്ചാരികള്‍ക്ക്
ആവശ്യമായ
അടിസ്ഥാന
സൌകര്യങ്ങള്‍
വികസിപ്പിക്കുന്ന
കാര്യത്തില്‍
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഓരോ
ജില്ലയിലും ഒരു
ഗ്രാമം
വീതമെങ്കിലും
തനിമ
നഷ്ടപ്പെടാത്തവിധം,
പുരാതന
ശേഷിപ്പുകളും
ജീവിതരീതികളും
പരമാവധി
നിലനിര്‍ത്തി
സ്ഥിരം
വിനോദസഞ്ചാരകേന്ദ്രങ്ങളാക്കി
മാറ്റുന്നതിനാവശ്യമായ
പദ്ധതി
ആവിഷ്ക്കരിച്ചു
നടപ്പാക്കുന്ന
കാര്യം
പരിഗണിക്കുമോ?
പച്ചക്കറികളിലും
പഴങ്ങളിലും
ആരോഗ്യത്തിന്
ഹാനികരമായ
രാസവസ്തുക്കള്‍
*228.
ശ്രീ.വി.ചെന്താമരാക്ഷന്
,,
ഇ.പി.ജയരാജന്
,,
വി.ശിവന്‍കുട്ടി
,,
സി.രവീന്ദ്രനാഥ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിറ്റഴിക്കുന്ന
സംസ്ഥാനത്തിനു
പുറത്തു നിന്നു
ഇറക്കുമതി
ചെയ്യുന്നതും
അല്ലാത്തതുമായ
പച്ചക്കറികളിലും
പഴങ്ങളിലും
ആരോഗ്യത്തിന്
ഹാനികരമായ
രാസവസ്തുക്കള്‍
ചേര്‍ക്കുന്നത്
പൂർണ്ണമായും
തടയാന്‍
ഭക്ഷ്യസുരക്ഷാ
വകുപ്പിന്
സാധിക്കാത്തത്തിന്റെ
കാരണങ്ങള്‍
അറിയിക്കാമോ;
(ബി)
ഇവയിലെ
വിഷാംശം
പരിശോധിക്കാനുള്ള
സംവിധാനമില്ലെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
രാസവസ്തുക്കള്‍
ചേര്‍ന്ന
പഴം-പച്ചക്കറി
വിറ്റതിനു
മൊത്തവിതരണക്കാര്ക്കെതിരെയും
ചില്ലറ
വില്പനക്കാര്ക്കെതിരെയും
സ്വീകരിച്ച
നടപടികള്‍
അറിയിക്കാമോ?
നദികളുടെയും,
തണ്ണീര്‍തടങ്ങളുടെയും
സംരക്ഷണം
*229.
ശ്രീ.
എന്‍
.എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
എം.ഉമ്മര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികളുടെയും,
തണ്ണീര്‍തടങ്ങളുടെയും
സംരക്ഷണത്തിന്
നിലവിലുള്ള
നിയമങ്ങളും
ആയത്
നടപ്പാക്കാനുള്ള
സംവിധാനങ്ങളും
സംബന്ധിച്ച
വിശദവിവരം
നല്‍കാമോ;
(ബി)
നിര്‍ദ്ദിഷ്ട
റിവര്‍ ആന്റ്
വെറ്റ് ലാന്റ്
അതോറിറ്റി,
റിവര്‍ ബേസിന്
ബോര്‍ഡ്,
വെറ്റ് ലാൻഡ്
ഡവലപ്പ്മെന്റ്
ബോര്‍ഡ്
എന്നിവയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
ജലസ്രോതസ്സിന്റെ
നിയന്ത്രണ
കെെകാര്യചുമതലകള്
നിരവധി അധികാര
സ്ഥാനങ്ങള്‍ക്കു
നല്കുന്നതുകൊണ്ടുണ്ടാകാവുന്ന
അധികാരത്തര്ക്കങ്ങളെക്കുറിച്ചും
കെടുകാര്യസ്ഥതയെക്കുറിച്ചും
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ?
ജിക്കാ
പദ്ധതികൾ
*230.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
ഡൊമിനിക്
പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജിക്കാ
പദ്ധതികള്‍
കമ്മീഷന്
ചെയ്യാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
പദ്ധതികള്‍
കമ്മീഷന്
ചെയ്യാനുണ്ട്;
വിശദമാക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
എന്‍.ആര്.എച്ച്.എം-ന്‍െറ
കീഴില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
*231.
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.പി.കെ.ഗുരുദാസന്
,,
ബി.സത്യന്
,,
പി.റ്റി.എ. റഹീം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എന്‍.ആര്.എച്ച്.എം.നു
കീഴില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദ വിവരം
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
നിലവില്‍
പ്രതിസന്ധി
നേരിടുന്നതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(സി)
ജീവിത
ശൈലി രോഗ
നിയന്ത്രണം,
അമ്മയും
കുഞ്ഞും പദ്ധതി
തുടങ്ങിയവ
പ്രതിസന്ധി
നേരിടുന്നതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ?
അന്തര്‍
സംസ്ഥാന നദീ
സംയോജനം
*232.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കോടിയേരി
ബാലകൃഷ്ണന്
,,
രാജു എബ്രഹാം
,,
കോലിയക്കോട് എന്‍.
കൃഷ്ണന് നായര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന നദീ
സംയോജനത്തിന്
അനുകൂലമായ
സൂപ്രീംകോടതി
വിധിയുടെ
പ്രത്യാഘാതം
പരിശോധിച്ചിരുന്നോ
; സംസ്ഥാനത്തെ
ഇത് എങ്ങനെ
ബാധിക്കുമെന്ന്
വിലയിരുത്തിയിരുന്നോ
;
(ബി)
കോടതി
പരിശോധിച്ചതില്‍
അതിപ്രധാനമായ
കാര്യങ്ങളിലൊന്ന്
കേരളത്തില്‍
നിന്ന്
പടിഞ്ഞാറോട്ടൊഴുകുന്ന
നദികള്‍
തിരിച്ചു
വിടുന്നതായിരുന്നുവെന്നത്
മനസ്സിലാക്കിയിട്ടുണ്ടോ
;
(സി)
നദീ സംയോജന
പ്രശ്നത്തില്‍
അനാസ്ഥ
ഉണ്ടെന്ന
ആക്ഷേപം
പരിഹരിക്കാന്‍
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്
?
സ്പെെസസ്
റൂട്ട് പദ്ധതി
*233.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ഡി.സതീശന്
,,
തേറമ്പില്‍
രാമകൃഷ്ണന്
,,
കെ.മുരളീധരന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പിന്നോക്കസമുദായ
ക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പ്
സ്പെെസസ്
റൂട്ട്
പദ്ധതിക്ക്
രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്
;
(സി)
വിനോദ
സഞ്ചാര
വികസനത്തിന്
പ്രസ്തുത
പദ്ധതി എത്ര
മാത്രം
പ്രയോജനകരമാകുമെന്നാണ്
കരുതുന്നതെന്ന്
വിശദമാക്കുമോ
;
(ഡി)
പദ്ധതിക്ക്
ആരെല്ലാമാണ്
പിന്തുണ
നല്‍കുന്നത് ;
വിശദാംശങ്ങള്‍
നല്‍കാമോ ?
ആശുപത്രി
വ്യവസായബന്ധ സമിതി
*234.
ശ്രീ.പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
സി.പി.മുഹമ്മദ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആശുപത്രി
വ്യവസായബന്ധ
സമിതി
രൂപീകരിച്ചിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)
പ്രസ്തുത
സമിതി വഴി
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ
;
(സി)
സ്വകാര്യ
ആശുപത്രി
മേഖലയിലെ
പ്രതിസന്ധി
പരിഹരിക്കുവാന്‍
പ്രസ്തുത സമിതി
രൂപീകരണം
എത്രമാത്രം
പ്രയോജനപ്പെടുമെന്നാണ്
കരുതുന്നത് ;
വ്യക്തമാക്കുമോ
;
(ഡി)
പ്രസ്തുത
സമിതി ഏതെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത് ;
വിശദാംശങ്ങള്‍
നല്‍കുമോ ?
ദേശീയ
ജലപാത
*235.
ശ്രീ.പാലോട്
രവി
,,
റ്റി.എന്‍.
പ്രതാപന്
,,
കെ.ശിവദാസന്‍
നായര്‍
,,
എം.എ. വാഹീദ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ ജലപാത
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തെല്ലാം
കര്‍മ്മപരിപാടികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ജലപാതയുടെ
നിര്‍മ്മാണ
പുരോഗതിയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ജലപാതയുടെ
തീരത്തുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ട്;
വിശദമാക്കുമോ;
(ഡി)
മിഷന്
676 ല്‍
ഇതിനായി
എന്തെല്ലാം
കാര്യങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
അവയവദാനം
*236.
ശ്രീ.സി.മമ്മൂട്ടി
,,
എം.ഉമ്മര്‍
,,
പി.ഉബൈദുള്ള
,,
എന്‍
.എ.നെല്ലിക്കുന്ന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അവയവദാനം
സംബന്ധിച്ച്
നിലവിലുളള നിയമ
വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
അവയവദാന
മേല്‍നോട്ട
സമിതിയുടെ
ഘടനയും
പ്രവര്‍ത്തന
രീതിയും
വ്യക്തമാക്കാമോ;
(സി)
സമിതി
തീരുമാനങ്ങള്‍ക്ക്
കാലതാമസം
വരുന്നത് ഈ
പദ്ധതിയുടെ
ഗുണഫലത്തെ
ദോഷകരമായി
ബാധിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പരിഹാരനടപടികള്‍
സ്വീകരിയ്ക്കുമോ?
ഐസ്ക്രീം
,ഐസ്ക്രീം പൗഡര്‍,
കോളകള്‍, സോഡ
തുടങ്ങിയവ
നിര്‍മ്മിക്കുന്ന
യൂണിറ്റുകള്‍
*237.
ശ്രീ.സി.മോയിന്‍
കുട്ടി
,,
കെ.എന്‍.എ.ഖാദര്‍
,,
റ്റി.എ.അഹമ്മദ്
കബീര്‍
,,
കെ.എം.ഷാജി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഐസ്ക്രീം
,ഐസ്ക്രീം
പൗഡര്‍,
കോളകള്‍, സോഡ
തുടങ്ങിയവ
നിര്‍മ്മിക്കുന്ന
യൂണിറ്റുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
ലൈസന്‍സ്
സമ്പ്രദായം
നിലവിലുണ്ടോ;
(ബി)
എങ്കില്‍
നിയമാനുസൃത
ലൈസന്‍സ്
ഇല്ലാതെയും,
ആരോഗ്യ സുരക്ഷാ
മാനദണ്ഡങ്ങൾ
പാലിക്കാതെയും
പ്രവര്‍ത്തിക്കുന്ന
അത്തരം
സ്ഥാപനങ്ങള്‍
കണ്ടെത്താനും
നിയമ നടപടി
സ്വീകരിക്കാനും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനമെന്താണെന്ന്
വിശദമാക്കുമോ;
(സി)
2013-14
വര്‍ഷങ്ങളില്‍
ഇത്തരത്തിലുള്ള
ഏതെങ്കിലും
സ്ഥാപനത്തിനെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
സ്വകാര്യ
മേഖലയിലെ തൊഴില്‍
സുരക്ഷിതത്വം
*238.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
,,
എം.എ. വാഹീദ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സ്വകാര്യ
മേഖലയില്‍
തൊഴില്‍
ചെയ്യുന്നവരുടെ
തൊഴില്‍പരമായ
സംരക്ഷണത്തിന്
എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യ
മേഖലയില്‍ ജോലി
ചെയ്യുന്നവരുടെ
മിനിമം വേതനം
ഉറപ്പ്
വരുത്തുന്നതില്‍
എത്രത്തോളം
പുരോഗതി
ഉണ്ടായിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സ്വകാര്യ
മേഖലയില്‍
സേവനം
അനുഷ്ഠിക്കുന്നവരുടെ
ജോലിഭാരം
സംബന്ധിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആയതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
സ്വകാര്യ
മേഖലയിലെ
തൊഴില്‍ പരമായ
ചൂഷണം
അസാനിപ്പിക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ
മെഡിക്കല്‍-പാരാമെഡിക്കല്‍
ജീവനക്കാര്‍
*239.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
ഇ.പി.ജയരാജന്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കെ.വി.വിജയദാസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ
ആശുപത്രികളിലും
ക്ലിനിക്കുകളിലും
മതിയായ
യോഗ്യതയില്ലാത്തവര്‍
മെഡിക്കല്‍-പാരാമെഡിക്കല്‍
ജീവനക്കാരായി
പ്രവര്‍ത്തിക്കുന്നുണ്ടെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ
;
(ബി)
ഇത്തരം
സ്ഥാപനങ്ങള്‍
മിക്കവയും
ചികിത്സയ്ക്കായി
അമിത ഫീസാണ്
വസൂലാക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ
;
(സി)
സ്വകാര്യ
ചികിത്സാമേഖലയിലെ
പ്രസ്തുത
ചൂഷണങ്ങള്‍
തടയുന്നതിന്
സമഗ്ര നിയമ
നിര്‍മ്മാണത്തിന്
തയ്യാറാകുമോ ?
കാരുണ്യ
മെഡിക്കല്‍
സ്റ്റോറുകളില്‍
മരുന്നുകള്‍
ലഭ്യമാക്കാന്‍
നടപടി
*240.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
എ.എ.അസീസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍
സര്‍വ്വീസസ്
കോര്‍പ്പറേഷന്റെ
നിയന്ത്രണത്തിലുള്ള
കാരുണ്യ
മെഡിക്കല്‍
സ്റ്റോറുകളില്‍
മരുന്നുകളുടെ
ലഭ്യത
കുറവാണെന്ന
മാധ്യമ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മരുന്നുകളുടെ
ലഭ്യത ഉറപ്പ്
വരുത്തുവാന്‍
എന്തൊക്കെ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കൂടുതല്‍
സ്ഥലങ്ങളില്‍
കാരുണ്യ
മെഡിക്കല്‍
സ്റ്റോറുകള്‍
തുടങ്ങുന്നതിന്
തീരുമാനം
കൈക്കൊള്ളുമോ?