|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5131
|
ചാലക്കുടിയിലെ ഡി.വൈ.എസ്.പി. ഓഫീസിന് ചുറ്റുമതില്‍
ശ്രീ. ബി.ഡി. ദേവസ്സി
ചാലക്കുടിയിലെ ഡി.വൈ.എസ്.പി. ഓഫീസ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ്, എന്നിവ സ്ഥിതിചെയ്യുന്ന കോന്പൌണ്ടും, പോലീസ് ക്വാര്‍ട്ടേഴ്സ് കോന്പൌണ്ടും ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
5132 |
വാഹന പരിശോധനയുടെ പേരില്‍ പോലീസ് നടത്തുന്ന പീഡനങ്ങള്‍
ശ്രീ. വി.ചെന്താമരാക്ഷന്‍
(എ)വാഹന പരിശോധന നടത്താന്‍ ഏത് വകുപ്പുപ്രകാരമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(ബി)പോലീസ് വാഹന പരിശോധന നടത്തുന്പോള്‍ പരിശോധിക്കേണ്ട രേഖകള്‍ സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;
(സി)വാഹന പരിശോധന സമയത്ത് മതിയായ രേഖകള്‍ ഇല്ലെങ്കില്‍ രേഖകള്‍ ഹാജരാക്കുന്നതുവരെ മൊബൈല്‍ ഫോണും ലൈസന്‍സും പിടിച്ചുവാങ്ങി യാത്രക്കാരെ മാനസികമായി പീഡിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ വാഹന പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ഡി)സമൂഹത്തിലെ ഉത്തരവാദപ്പെട്ട വ്യക്തികളേയും സര്‍ക്കാര്‍ ജീവനക്കാരെയും ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;
(ഇ)വാഹന പരിശോധന നടത്തുന്നതിന് ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് പോലീസ് വകുപ്പില്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്; വിശദാംശം നല്‍കുമോ?
|
5133 |
കായംകുളം റയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഏരിയായില്‍ നിന്നും മോഷണം പോയ വാഹനങ്ങള്‍
ശ്രീ. സി. കെ. സദാശിവന്‍
(എ)കായംകുളം റയില്‍വേ സ്റ്റേഷനിലെ പേ & പാര്‍ക്കിംഗ് ഏരിയായില്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ എത്ര വാഹനങ്ങള്‍ മോഷണം പോയതായുള്ള കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
(ബി)പ്രസ്തുത കേസ്സുകളുടെ നിലവിലുള്ള പുരോഗതി വിശദമാക്കാമോ?
|
5134 |
കായംകുളം പട്ടണത്തിലെ ഗതാഗതകുരുക്ക് നിയന്ത്രണം
ശ്രീ. സി.കെ. സദാശിവന്‍
(എ)കായംകുളം പട്ടണത്തില്‍ കെ.പി. റോഡ,് കായംകുളം-തിരുവല്ല റോഡ് എന്നിവയില്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ഗതാഗതകുരുക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)കായംകുളം തിരുവല്ല റോഡില്‍ പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വലിയ ഗതാഗതകുരുക്കുകള്‍ ഉണ്ടാകുന്നു എന്നുള്ളതിനാല്‍ ഇത് ഒഴിവാക്കുവാനാവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ?
|
5135 |
ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ് കാര്‍ക്കു വിമുക്തഭടന്മാരുടെ ആനുകൂല്യങ്ങള്‍
ശ്രീ. സി.
കൃഷ്ണന്‍
(എ)ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ് മുതലായ അര്‍ദ്ധസൈനിക വിഭാഗത്തില്‍ നിന്നും വിരമിച്ചവര്‍ക്കുകൂടി വിമുക്തഭടന്മാര്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ 23.11.2012-ലെ 27011/100/2012/ആര്‍ & ഡബ്ല്യൂ നന്പര്‍ ഓഫീസ് മെമ്മോറാണ്ടം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത ഓഫീസ് മെമ്മോറാണ്ടം പ്രകാരം മേല്‍ പറഞ്ഞ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
|
5136 |
തടവുകാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളും പുനരധിവാസവും
ശ്രീ. ഇ.പി. ജയരാജന്‍
'' കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
'' ബാബു എം. പാലിശ്ശേരി
'' പുരുഷന്‍ കടലുണ്ടി
(എ)ജയിലുകളിലെ തടവുകാരുടെ ക്ഷേമപ്രവര്‍ത്തനങ്ങളും അവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളും അവലോകനം നടത്താറുണ്ടോ; എങ്കില്‍ ഏറ്റവും ഒടുവിലത്തെ അവലോകന വിവരങ്ങള്‍ വിശദമാക്കാമോ;
(ബി)പരോള്‍ നല്‍കുന്ന വ്യവസ്ഥകളില്‍ മാറ്റം വരുത്താനുദ്ദേശമുണ്ടോ; പരോള്‍ അനുവദിക്കുന്നതില്‍ വിവേചനം കാണിക്കുന്നതായുള്ള പരാതികളിന്‍മേലുള്ള നിലപാട് വെളിപ്പെടുത്താമോ;
(സി)ജയിലുകളുടെ പ്രവര്‍ത്തനം കാലാനുസൃതവും തടവുകാരുടെ സ്വഭാവ പരിവര്‍ത്തനത്തിന് സഹായകരവു മായിട്ടുള്ള അവസ്ഥയിലേയ്ക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാമോ?
|
5137 |
ജയിലുകളിലെ വീഡിയോ കോണ്‍ഫറന്‍സിംഗ് സൌകര്യം
ശ്രീ. പി.എ. മാധവന്‍
,, സി.പി. മുഹമ്മദ്
,, തേറന്പില്‍ രാമകൃഷ്ണന്‍
,, ലൂഡി ലൂയിസ്
(എ)സംസ്ഥാനത്തെ ജയിലുകളേയും കോടതികളേയും ബന്ധപ്പെടുത്തി വിചാരണ തടവുകാരുടെ തെളിവെടുപ്പിന് വീഡിയോ കോണ്‍ഫറന്‍സിംഗ് സൌകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
(ബി)ജയിലുകളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം സ്ഥാപിച്ചതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)വിചാരണ തടവുകാരെ കോടതിയില്‍ കൊണ്ട് വരുന്പോള്‍ ഉണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇത് എത്രമാത്രം സഹായകരമാകും എന്നാണ് കരുതുന്നത്;
(ഡി)ഇതിനായി സ്വീകരിച്ച നടപടി എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
|
5138 |
ജയിലുകളിലെ സൌരോര്‍ജ്ജ പദ്ധതികളുടെ രൂപീകരണം
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, ലൂഡി ലൂയിസ്
,, എ.പി. അബ്ദുള്ളക്കുട്ടി
,, കെ. മുരളീധരന്‍
(എ)ജയിലുകളില്‍ വൈദ്യുതി ഉല്‍പ്പാദനത്തിന് സൌരോര്‍ജ്ജ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതികള്‍ക്കായി ആരെല്ലാമാണ് സാങ്കേതിക സഹായം നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പദ്ധതി ഏതൊക്കെ ജയിലുകളിലാണ് നടപ്പാക്കി വരുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
5139 |
തടവുകാര്‍ക്ക് മെച്ചപ്പെട്ട ജീവിതസൌകര്യങ്ങള്‍ നല്‍കല്‍
ശ്രീ. ജോസഫ് വാഴക്കന്‍
,, വി.റ്റി. ബല്‍റാം
,, വര്‍ക്കല കഹാര്‍
,, കെ. ശിവദാസന്‍ നായര്‍
(എ)തടവുകാര്‍ക്ക് മെച്ചപ്പെട്ട ജീവിത സൌകര്യവും വരുമാനവും ഒരുക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ബി)തടവുകാര്‍ക്ക് ജീവിതസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; തടവുകാര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം തൊഴില്‍ സാദ്ധ്യതകള്‍ ജയിലുകളില്‍ ഒരുക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ?
|
5140 |
സംസ്ഥാനത്തെ ജയിലുകളുടെ വിവരങ്ങള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)സംസ്ഥാനത്ത് എത്ര ജയിലുകളാണ് ഉള്ളത്;
(ബി)ഓരോ ജയിലിനും ഉള്‍കൊള്ളുവാന്‍ കഴിയുന്ന തടവുകാരുടെ എണ്ണം എത്ര വീതമാണ്;
(സി)ഓരോ ജയിലിലും ഇപ്പോഴുള്ള തടവുകാരുടെ എണ്ണം എത്ര വീതമാണ്;
(ഡി)ഓരോ ജയിലിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്ത്രീ തടവുകാരുടെ എണ്ണം എത്രയാണ്;
(ഇ)ഓരോ ജയിലിലും ഇപ്പോഴുള്ള സ്ത്രീതടവുകാരുടെ എണ്ണം എത്ര വീതമാണ്;
(എഫ്)സംസ്ഥാനത്തെ ജയിലിലുള്ള തടവുകാരില്‍ എത്ര പേരാണ് ജീവപര്യന്തം ശിക്ഷക്കു വിധിക്കപ്പെട്ട് വിവിധ ജയിലുകളില്‍ കഴിയുന്നതെന്ന് വ്യക്തമാക്കുമോ?
|
5141 |
കേന്ദ്രഫണ്ട് ഉപയോഗിച്ചുള്ള ജയില്‍ നവീകരണം
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)ജയില്‍ നവീകരണത്തിനായി 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും എത്ര തുക ലഭിച്ചു; എത്ര തുക ചെലവഴിച്ചു; എത്ര തുക ലാപ്സായി; വിശദാംശം നല്‍കുമോ;
(ബി)ലഭിച്ച തുക ഏതെല്ലാം പദ്ധതികള്‍ക്കായാണ് ചെലവഴിച്ചത്; വ്യക്തമാക്കാമോ;
(സി)ഇതില്‍ നിന്നും തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
|
5142 |
ജയിലുകളിലെ ആധുനികവല്‍ക്കരണപ്രവൃത്തികള്‍
ശ്രീ. ഇ.പി. ജയരാജന്‍
(എ)ജയിലുകളുടെ ആധുനികവല്‍ക്കരണത്തിനും ജയില്‍ വികസനത്തിനും തടവുകാരുടെ ക്ഷേമത്തിനുമായി 2011-12-ലും 2012-13-ലും എത്ര തുക വീതം ചെലവഴിക്കുകയുണ്ടായി ;
(ബി)നടപ്പിലാക്കിയ ജയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നു;
(സി)ഓരോ പദ്ധതിക്കും എത്ര തുക വീതം ചെലവഴിച്ചു;
(ഡി)നടപ്പിലാക്കിയ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നു;
(ഇ)ഓരോ പദ്ധതിക്കും എത്ര തുകവീതം ചെലവഴിച്ചു;
(എഫ്)തടവുകാരുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമായിരുന്നു.;
(ജി)ഓരോ പദ്ധതിക്കും എത്ര തുക വീതം ചെലവഴിച്ചു?
|
5143 |
തടവുകാരില്‍ തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതി
ശ്രീ. എ. കെ. ബാലന്‍
(എ)സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെയും ഐ. ടി. വകുപ്പിന്‍റെയും സഹകരണത്തോടെ തടവുകാരില്‍ തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കാനുളള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)പദ്ധതി ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാമാണ് ആരംഭിച്ചത;് എത്ര തടവുകാര്‍ക്ക് പരിശീലനം നല്‍കി;
(സി)ജയില്‍ മോചനത്തിനു ശേഷം യോജിച്ച തൊഴില്‍ കണ്ടെത്തുന്നതിന് തടവുകാര്‍ക്ക് ജയിലില്‍ പ്രത്യേക പ്ലെയിസ്മെന്‍റ് സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഇതിനകം ആര്‍ക്കെങ്കിലും പ്ലെയ്സ്മെന്‍റ് നല്‍കിയിട്ടുണ്ടോ;
(ഡി)തടവുകാരുടെ ജിവിത ഭദ്രതയ്ക്കു വേണ്ടി പ്രിസണേഴ്സ് ബെനവലന്‍റ് ഫണ്ട് രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര തടവുകാര്‍ക്ക് ഇതില്‍ നിന്നും ആനുകൂല്യം നല്‍കിയിട്ടുണ്ട്?
|
5144 |
ജയില്‍ചട്ടങ്ങളുടെ ലംഘനം
ശ്രീ.കെ.എന്‍.എ. ഖാദര്‍
(എ)ഉദേ്യാഗസ്ഥരും, ജയില്‍പുള്ളികളും ജയില്‍ചട്ടങ്ങള്‍ നിരന്തരമായി ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കുറ്റവാളികളെ നിയമങ്ങള്‍ക്കും, ചട്ടങ്ങള്‍ക്കും വിധേയരാക്കി തീര്‍ക്കുന്നതിന് പുതിയ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)ചട്ടലംഘനം നടത്തിയ ഉദേ്യാഗസ്ഥരെയും കുറ്റവാളികളെയും ശിക്ഷിക്കുവാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?
|
5145 |
ജയില്‍ തടവുകാരുടെ കൂലി
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ജയിലിലെ തടവുകാര്‍ക്ക് ഇപ്പോള്‍ നല്കി വരുന്ന കൂലിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(ബി)ഏറ്റവും ഒടുവിലായി ജയില്‍ തടവുകാരുടെ കൂലി പരിഷ്ക്കരിച്ചതെന്നാണെന്നും അതിന്‍റെ വിശദാംശങ്ങളും വ്യക്തമാക്കാമോ;
(സി)കാലാനുസരണമായി പുറത്തെ ജോലികള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള കൂലി തടവുകാര്‍ക്കും ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
5146 |
ജയില്‍ശിക്ഷാ കാലാവധി കഴിഞ്ഞ തടവുകാര്‍
ശ്രീ.കെ. രാധാകൃഷ്ണന്‍
(എ)വിവിധ ജയിലുകളില്‍ ശിക്ഷാകാലാവധി കഴിഞ്ഞ എത്ര തടവുകാരുണ്ടെന്ന് പറയാമോ;
(ബി)ശിക്ഷാകാലാവധി കഴിഞ്ഞ തടവുകാരെ മോചിപ്പിക്കുന്നതില്‍ നിയമപരമായി എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)ശിക്ഷാകാലാവധി കഴിഞ്ഞ തടവുകാരെ മോചിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ?
|
5147 |
പോലീസ് സര്‍ജന്‍മാരുടെ പ്രതിമാസ അലവന്‍സ്
ശ്രീ. ഷാഫി പറന്പില്‍
(എ)കേരളത്തില്‍ ആരോഗ്യ വകുപ്പിന്‍റെയും, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെയും കീഴിലായി ജോലി ചെയ്യുന്ന പോലീസ് സര്‍ജന്‍മാരുടെ പ്രതിമാസ അലവന്‍സ് 150 രൂപയില്‍ നിന്നും കഴിഞ്ഞ 30 വര്‍ഷമായി ഒരിക്കല്‍പോലും വര്‍ദ്ധിപ്പിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)പ്രസ്തുത അലവന്‍സ് അടിസ്ഥാനശന്പളത്തിന്‍റെ 10% ആക്കി വര്‍ദ്ധിപ്പിക്കുവാന്‍ സംസ്ഥാന പോലീസിന്‍റെ ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത പ്രതിമാസ അലവന്‍സില്‍ കാലാനുസൃതമായി വര്‍ദ്ധനവ് വരുത്തുവാന്‍ ആവശ്യമായ നടപടി സ്വികരിക്കാമോ?
|
5148 |
ഹെല്‍പ്പ്സെല്‍ - നെയ്യാറ്റിന്‍കര പോലീസ് സബ് ഡിവിഷന്‍
ശ്രീ. ആര്‍. സെല്‍വരാജ്
(എ)നെയ്യാറ്റിന്‍കര പോലീസ് സബ്ഡിവിഷന്‍ കേന്ദ്രീകരിച്ച് വനിതകള്‍ക്കായി കൌണ്‍സിലിംഗ് സെന്‍റര്‍, ഷോര്‍ട്ട് ഹോം സ്റ്റേ എന്നിവ ഉള്‍പ്പെടുന്ന ഒരു ഹെല്‍പ് സെല്‍ ആരംഭിക്കുന്നതിന് എഫ്.68/2014/ആഭ്യന്തരം(ഇ) വകുപ്പ് 31.03.2014ല്‍ നല്‍കിയ ഉത്തരവ് നടപ്പിലാക്കുന്നതിന് വന്നിട്ടുള്ള കാലതാമസം വ്യക്തമാക്കുമോ;
(ബി)ടി ഉത്തരവ് പ്രകാരം എത്രപേരെ നാളിതുവരെയായി നിയമിച്ചു; നിലവില്‍ നിയമിച്ചവരെ കൊണ്ട് മാത്രം പ്രസ്തുത സെന്‍റര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് പരിഹാരം വ്യക്തമാക്കാമോ?
(സി)പ്രസ്തുത സെന്‍ററിന്‍റെ അധികാരങ്ങള്‍ എന്തല്ലാമാണെന്ന് നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ഡി)പ്രസ്തുത സെന്‍ററില്‍ നല്‍കുന്ന പരാതികള്‍ക്ക് കൈപ്പറ്റ് രസീത് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഇ)ടി സെന്‍ററില്‍ ലഭ്യമാകുന്ന പരാതികള്‍ അന്വേഷിക്കുന്നതിന് എത്ര വാഹനമാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഇരുചക്രവാഹനം സെന്‍ററിന് ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പരാതികള്‍ അന്വേഷിക്കുന്നതിനായി വാഹനങ്ങള്‍ നല്‍കുന്നതിന് തയ്യാറാകുമോ; വിശദാംശം ലഭ്യമാക്കാമോ?
|
5149 |
ശിക്ഷയുടെ കാലാവധി കഴിഞ്ഞ തടവുകാരുടെ മോചനം
ശ്രീ. പി.കെ. ഗുരുദാസന്‍
(എ)ശിക്ഷയുടെ കാലാവധി കഴിഞ്ഞിട്ടും മോചനം ലഭിക്കാതെ ജയിലില്‍ കഴിയുന്ന എത്ര തടവുകാരുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)കാലാവധി കഴിഞ്ഞ തടവുകാരുടെ മോചനത്തിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
|
5150 |
ജയില്‍ വാര്‍ഡന്‍മാരുടെ നിയമനം
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)സംസ്ഥാനത്തെ ജയിലുകളില്‍ വാര്‍ഡന്‍മാരുടെ എത്ര തസ്തികകള്‍ നിലവിലുണ്ട്; ഇതില്‍ എത്രയെണ്ണം ഒഴിഞ്ഞുകിടക്കുന്നുണ്ട്; പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളെത്ര; വ്യക്തമാക്കാമോ;
(ബി)ജയിലിലെ സുരക്ഷയ്ക്കും തടവുകാരുടെ നിയന്ത്രണത്തിനും നിലവിലുള്ള ജയില്‍ ജീവനക്കാര്‍ പര്യാപ്തമാണോ;
(സി)ഇല്ലെങ്കില്‍, ജീവനക്കാരുടെ നിയമനം എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
5151 |
ജയില്‍ ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ആക്രമിക്കല്‍
ശ്രീ.കെ. രാധാകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ജയില്‍ ഉദ്യോസ്ഥരെയൊ, അവരുടെ കുടുംബാംഗങ്ങളെയോ അവരുടെ വീടുകളോ ആക്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍ എത്രയാണെന്നും അവയുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ;
(ബി)ഇവയില്‍ ഏതെല്ലാം കേസ്സുകള്‍ തെളിയിക്കപ്പെട്ടുവെന്നും തെളിയിക്കപ്പെടേണ്ട കേസ്സുകളില്‍ എന്ത് നടപടി സ്വീകരിക്കുമെന്നും പറയാമോ;
(സി)ഇത്തരം ആക്രമണങ്ങളുമായി ബന്ധപ്പെട്ട് എക്സ്പ്ലോസീവ് ആക്ട് പ്രകാരം എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു വെന്നും ആ കേസ്സുകളുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ;
(ഡി)ജയില്‍ ഉദ്യോഗസ്ഥന്മാരുടെയും കുടുംബാംഗങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
|
5152 |
ഫയര്‍ & റെസ്ക്യു സര്‍വ്വീസസ് പരിഷ്ക്കരണം
ശ്രീ.ഇ.കെ. വിജയന്‍
മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫയര്‍ &റെസ്ക്യൂ സര്‍വ്വീസസിന്‍റെ പരിഷ്ക്കരണത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കാമോ ?
|
5153 |
ഫയര്‍ & റെസ്ക്യു സര്‍വ്വീസസിന് അനുവദിച്ച കേന്ദ്ര ഫണ്ട്
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ) കേരള ഫയര്‍ & റെസ്ക്യു സര്‍വ്വീസില്‍ 2011 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഓരോ വര്‍ഷവും എത്ര തുക കേന്ദ്രഫണ്ടായി അനുവദിച്ചു; ഇതില്‍ എത്ര തുക ഇതുവരെ ചെലവഴിച്ചു; എത്ര തുക ലാപ്സായി; വിശദാംശം നല്‍കുമോ;
(ബി) 2013-14 സാന്പത്തിക വര്‍ഷത്തില്‍ പ്രസ്തുത ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
|
5154 |
അഗ്നിശമനസേനയുടെ ഘടനയും രൂപകല്‍പ്പനയും പരിഷ്ക്കരിക്കല്‍
ശ്രീ. റ്റി.എന്‍. പ്രതാപന്‍
,, വി.ഡി. സതീശന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,,അന്‍വര്‍ സാദത്ത്
(എ)അഗ്നിശമന സേനയുടെ ഘടനയും രൂപകല്‍പ്പനയും പരിഷ്ക്കരിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)പ്രസ്തുത പദ്ധതിയുമായി ഏതെല്ലാം ഏജന്‍സികളാണ് സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?
|
5155 |
പുതിയ ഫയര്‍ ആന്‍റ് റെസ്ക്യൂ സ്റ്റേഷന്‍
ഡോ. കെ.ടി. ജലീല്‍
(എ)സംസ്ഥാനത്ത് പുതുതായി ഫയര്‍ ആന്‍റ് റെസ്ക്യൂ സ്റ്റേഷന്‍ ആരംഭിക്കുന്നത് സംബന്ധിച്ച് 2013-14 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനം എന്തെന്ന് വ്യക്തമാക്കുമോ ;
(ബി)ഈ പ്രഖ്യാപനം നടപ്പിലായിട്ടുണ്ടോ ; വിശദമാക്കുമോ ?
|
5156 |
വിയ്യൂര്‍ ഫയര്‍ & റെസ്ക്യു അക്കാദമിയിലെ പരിശീലന സംവിധാനങ്ങളുടെ നവീകരണം
ശ്രീ. ജെയിംസ് മാത്യു
(എ)വിയ്യൂര്‍, കേരള ഫയര്‍ & റെസ്ക്യു സര്‍വ്വീസസ് അക്കാദമിയിലെ പരിശീലന സംവിധാനങ്ങള്‍ നവീകരിക്കുന്നതിനായി 2012-14ലെ ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിരുന്നുവെന്ന് വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത തുക ഉപയോഗിച്ച് നടപ്പിലാക്കിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ?
|
5157 |
ആലത്തൂര്‍ ഫയര്‍സ്റ്റേഷന് സ്വന്തമായി കെട്ടിടം
ശ്രീ. എം. ചന്ദ്രന്‍
(എ)ആലത്തൂര്‍ ഫയര്‍സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനായുള്ള ശുപാര്‍ശ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ;
(സി)എങ്കില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
5158 |
ഫയര്‍ ആന്‍റ് റെസ്ക്യൂ അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രൊമോഷന്‍
ശ്രീ. കെ. മുരളീധരന്‍
(എ)ഫയര്‍ ആന്‍ററ് റെസ്ക്യൂ വകുപ്പില്‍ അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ തസ്തികയിലേയ്ക്കുള്ള പ്രമോഷന് പരിഗണിക്കുന്നതിനായുള്ള ഫീഡര്‍ കാറ്റഗറികള്‍ ഏതൊക്കെയാണ്;
(ബി)ഡ്രൈവര്‍മാര്‍, മെക്കാനിക്കുകള്‍ എന്നിവരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസത്തിനുള്ള കാരണം എന്താണ്;
(സി)അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ തസ്തികയില്യ്ക്കുള്ള പ്രമോഷന് ഡ്രൈവര്‍മാര്‍, മെക്കാനിക്കുകള്‍ എന്നിവരെ പരിഗണിക്കാതെ ലീഡിംഗ് ഫയര്‍മാന്‍മാരെ മാത്രം പരിഗണിക്കുന്നുണ്ടോ;
(ഡി)ഡ്രൈവര്‍മാര്‍, മെക്കാനിക്കുകള്‍ എന്നിവരെ അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ തസ്തികയിലേയ്ക്ക് പ്രമോഷന് വേണ്ടി പരിഗണിക്കുന്നതിന് സമയബന്ധിതമായ നടപടി സ്വീകരിക്കുമോ;
|
5159 |
ഫയര്‍ & റെസ്ക്യു വകുപ്പിലെ ഡ്രൈവര്‍ -മെക്കാനിക്കുമാരുടെ സീനിയോറിറ്റി ലിസ്റ്റ്
ശ്രീ. സി. മമ്മൂട്ടി
(എ)ഫയര്‍ & റെസ്ക്യു വകുപ്പില്‍ ഡ്രൈവര്‍ മെക്കാനിക്കുമാരുടെ സീനിയോറിറ്റി ലിസ്റ്റ് എന്‍ട്രി കേഡര്‍ അടിസ്ഥാനമാക്കി കണക്കാക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട് 06.05.2014 -ലെ സര്‍ക്കാര്‍ ഉത്തരവ് 1304/14/ഒീാല നിലവിലുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടും കമാന്‍റന്‍റ് ജനറല്‍, ഡ്രൈവര്‍ മെക്കാനിക്കുമാരുടെ പ്രമോഷന്‍ തസ്തികയായ അസി. സ്റ്റേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അവരെ ഒഴിവാക്കി ഫീഡര്‍ കാറ്റഗറിയിലെ ഒരു വിഭാഗമായ ലീഡിംഗ് ഫയര്‍മാന്‍മാര്‍ക്ക് മാത്രമായി സ്ഥാനക്കയറ്റം നല്‍കി 29.05.2014 ലെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)ഉണ്ടെങ്കില്‍ ക്രമവിരുദ്ധമായ ഉത്തരവ് റദ്ദാക്കാനും ഇത്തരം ക്രമവിരുദ്ധമായ നടപടികള്‍ക്ക് കാരണക്കാരായവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുമോ;
(ഡി)06.05.2014 -ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ഡ്രൈവര്‍ മെക്കനിക്ക്മാരുടെ എന്‍ട്രി കേഡര്‍ അനുസരിച്ചുളള സീനിയോറിറ്റി ലിസ്റ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് പ്രമോഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
|
5160 |
വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. കെ. വി. വിജയദാസ്
,, സി. കൃഷ്ണന്‍
(എ) വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനം, സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന അഴിമതികള്‍ കണ്ടുപിടിക്കുന്നതിലും തടയുന്നതിലും ഫലപ്രദമാകുന്നുണ്ടെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ;
(ബി) ഈ സര്‍ക്കാരിന്‍റെ കാലത്ത് സര്‍ക്കാര്‍ ആപ്പീസുകളില്‍ നടന്ന അഴിമതികളും കൈക്കൂലികളും സംബന്ധിച്ച് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി;
(സി) ഈ സര്‍ക്കാരിന്‍റെ കാലത്ത് ഏതെങ്കിലും വിജിലന്‍സ് കേസുകള്‍ പിന്‍വലിക്കുകയോ, തുടരന്വേഷണം നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്തിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ;
(ഡി) എല്ലാ ജില്ലകളിലും ഫ്ളയിംഗ് സ്ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുകയുണ്ടായോ; പ്രസ്തുത സ്ക്വാഡുകള്‍ വഴി കണ്ടെത്തിയ ക്രമക്കേടുകളുടെ എണ്ണം ജില്ല തിരിച്ച് വെളിപ്പെടുത്താമോ?
|
5161 |
ഗ്യാസിന്‍റെ തൂക്കത്തില്‍ കുറവ് വരുത്തിയതിന് ഏജന്‍സികളുടെ മേലുള്ള വിജിലന്‍സ് കേസുകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്തെ പാചകവാതക ഏജന്‍സികള്‍ മുന്‍ഗണനാക്രമം പാലിക്കാതെ സിലിണ്ടര്‍ വിതരണം നടത്തിയതിനും ഗ്യാസിന്‍റെ തൂക്കത്തില്‍ കുറവ് വരുത്തിയതിനും എത്ര ഗ്യാസ് ഏജന്‍സികള്‍ക്കുമേല്‍ വിജിലന്‍സ് കേസെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കൃത്രിമങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കുമേല്‍ എന്ത് ശിക്ഷാ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
|
5162 |
വിജിലന്‍സ് കേസ്സില്‍ പ്രതികളായ പോലീസുദ്യോഗസ്ഥന്‍
ശ്രീ. ആര്‍. രാജേഷ്
(എ)വിജിലന്‍സ് കേസ് പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ;
(ബി)ഇത്തരം കേസ്സില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ?
|
5163 |
മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രിബ്യൂണല്‍
ശ്രീ. സണ്ണി ജോസഫ്
(എ)സംസ്ഥാനത്ത് എത്ര എം.എ.സി.റ്റി. കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)നിലവില്‍ എത്ര കേസുകള്‍ ഈ കോടതികളില്‍ തീര്‍പ്പാക്കാനുണ്ട്; ഇവയുടെ കോടതി, വര്‍ഷം എന്നിവ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
(സി)വര്‍ഷങ്ങളായി തീര്‍പ്പ് കാത്തിരിക്കുന്ന കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
<<back |
|