|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4901
|
സി.ഡബ്ല്യൂ.സി. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍
ശ്രീ. ബി. സത്യന്‍
(എ0ഏത് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആരംഭിച്ചത് ; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി)സി.ഡബ്യൂ.സി ജീവനക്കാര്‍ക്ക് അവസാനമായി ശന്പള പരിഷ്കരണം നടപ്പിലാക്കിയത് എന്നാണെന്നും പ്രസ്തുത ശന്പള പരിഷ്കരണം പ്രകാരം ഓരോ തസ്തികയുടെയും ശന്പളസ്കെയിലുകള്‍ എത്ര വീതമെന്നും വ്യക്തമാക്കാമോ;
(സി)അടുത്ത ശന്പള പരിഷ്കരണം എന്നത്തേക്ക് നടപ്പിലാക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്;
(ഡി)സി.ഡബ്യൂ.സി. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം എത്രയാണ്; പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ഇ)സി.ഡബ്യൂ.സി. ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്ന പെന്‍ഷന്‍ തുക എത്ര വീതമെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ;
(എഫ്)പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എന്ത് തുക വീതമാണ് വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്
|
4902 |
അന്യസംസ്ഥാന വിദ്യാര്‍ത്ഥികളെ അനാഥാലയങ്ങളില ചേര്‍ത്ത് പഠിപ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍
ശ്രീ. പി.റ്റി.എ. റഹീം
(എ)ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചട്ടങ്ങളില്‍ അന്യസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്‍റ് നല്‍കേണ്ടതില്ലെന്ന കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)അന്യ സംസ്ഥാന വിദ്യാര്‍ത്ഥികളെ ഓര്‍ഫനേജില്‍ ചേര്‍ക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതി വേണമെന്ന വ്യവസ്ഥ മാറ്റി, അനുമതിക്ക് പകരമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ഉദേ്യാഗസ്ഥനെ സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(സി)കുട്ടികളെ കേരളത്തില്‍ പഠിപ്പിക്കുന്നതിന് ജാര്‍ഖണ്ധ്, ബീഹാര്‍ സംസ്ഥാന സര്‍ക്കാറുകളുമായി ഒരു മെമ്മോറാണ്ടം ഓഫ് അണ്ടര്‍ സ്റ്റാന്‍റിംഗ് ഉണ്ടാക്കാന്‍ തയ്യാറാകുമോ;
(ഡി)ഓര്‍ഫനേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്യസംസ്ഥാന വിദ്യാര്‍ത്ഥികള പഠിപ്പിക്കുന്നതിന് നിലവിലെ വ്യവസ്ഥ എന്താണെന്ന് അറിയാമോ; എങ്കില്‍ വ്യക്തമാക്കാമോ;
|
4903 |
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ വിലയിരുത്തല്‍
ശ്രീ.പി.റ്റി.എ. റഹീം
(എ)അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവം ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് വിലയിരുത്തിയിട്ടുണ്ടോ;
(ബി)ഇക്കാര്യത്തില്‍ ബോര്‍ഡ് തീരുമാനത്തിന്‍റെ കോപ്പി ലഭ്യമാക്കുമോ;
(സി)കുട്ടികളെ അര്‍ദ്ധരാത്രിക്ക് ശേഷം വാഹനങ്ങളില്‍ കുത്തിനിറച്ച് വിവിധ ജില്ലകളിലേക്ക് കൊണ്ടുപോയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടിയില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടോ ?
|
4904 |
അനാഥാലയങ്ങളിലെ അന്യസംസ്ഥാന കൂട്ടികള്‍
ശ്രീ.സി. ദിവാകരന്‍
ഏതെല്ലാം സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് അനാഥാലയങ്ങളില്‍ പാര്‍പ്പിച്ചിട്ടുള്ളത് ?
|
4905 |
അനാഥാലയങ്ങളുടെ പ്രവര്‍ത്തനം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
വിദ്യാഭ്യാസവും ഭക്ഷണവും നല്‍കേണ്ടുന്ന ആവശ്യത്തിലേക്ക് ഓര്‍ഫനേജുകളിലേക്ക് സംസ്ഥാനത്തിന് പുറത്തുനിന്ന് കുട്ടികളെ കൊണ്ടുവരാന്‍ ആര്‍ക്കെങ്കിലും അനുമതി നല്‍കിയിട്ടുണ്ടോ; ഇത്തരത്തില്‍ ഏതെങ്കിലും ഓര്‍ഫനേജ് അധികാരികള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി അറിയാമോ ?
|
4906 |
വീറ്റ് ബേസ്ഡ് ന്യൂട്രീഷന്‍ പ്രോഗ്രാം
ശ്രീ. ഇ.പി. ജയരാജന്‍
(എ)ഐ.സി.ഡി.എസ് പദ്ധതിയുടെ കീഴില്‍ വീറ്റ് ബേസ്ഡ് ന്യൂട്രീഷന്‍ പ്രോഗ്രാം അനുസരിച്ച 2012-13 ലും 2013-14ലും എത്ര ടണ്‍ ഭക്ഷ്യധാന്യം ലഭിക്കുകയുണ്ടായി;
(ബി)ഇതു പ്രകാരം ലഭിച്ച അരി, ഗോതന്പ് എന്നിവ എത്ര ടണ്‍ വിതമെന്ന് അറിയിക്കുമോ;
(സി)ഇതില്‍ എത്ര ടണ്‍ ഭക്ഷ്യധാന്യം ഓരോ വര്‍ഷവും ഏറ്റെടുക്കുകയുണ്ടായി;
(ഡി)ഏറ്റെടുത്ത ഭക്ഷ്യധാന്യം ഓരോ ജില്ലയിലും എത്ര ടണ്‍ വീതം വിതരണം ചെയ്യുകയുണ്ടായെന്ന് വിശദമാക്കുമോ?
|
4907 |
ഐ.സി.ഡി.എസ് മിഷന്‍
ശ്രീ. എളമരം കരീം
(എ)സംസ്ഥാനത്ത് ഐ.സി.ഡി.എസ് മിഷന്‍ രൂപീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ അതിന്‍റെ ഘടന എന്താണെന്ന് അറിയിക്കുമോ;
(സി)മിഷന്‍ നിലവില്‍ വന്നാല്‍ ഐ.സി.ഡി.എസ് സ്വകാര്യ സ്ഥാപനങ്ങളുടെ കീഴിലാവുമെന്ന ജീവനക്കാരുടെ ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഏതെങ്കിലും സ്വകാര്യസ്ഥാപനങ്ങളെയോ, സര്‍ക്കാരിതര സ്ഥാപനങ്ങളെയോ, ഐ.സി.ഡി.എസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കാന്‍ ആലോചിക്കുന്നുണ്ടോ?
|
4908 |
ശ്രീചിത്രാ ഹോമിലെ പെണ്‍കുട്ടികളെ മാറ്റിപാര്‍പ്പിക്കുന്നതിന്‍റെ കാരണം
ശ്രീ. വി. ശിവന്‍കുട്ടി
(എ)തിരുവനന്തപുരത്തെ ശ്രീചിത്രാഹോമിലെ അന്തേവാസികളായ പെണ്‍കുട്ടികളെ പൂജപ്പുരയിലെ മഹിളാമന്ദിരത്തിലേക്കു മാറ്റി പാര്‍പ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍ ആയതിന്‍റെ കാരണവും സാഹചര്യവും എന്താണെന്നു വ്യക്തമാക്കുമോ?
|
4909 |
ശ്രീചിത്രാ ഹോം മാറ്റി സ്ഥാപിക്കല്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)തിരുവനന്തപുരത്തെ ശ്രീ ചിത്രാ ഹോം പുതുക്കി പണിയുന്നതിനോ മാറ്റി സ്ഥാപിക്കുന്നതിനോ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍ ആയത് എന്ന് തുടങ്ങുമെന്നും അത് എവിടേയ്ക്കാണെന്നും എന്ത് കൊണ്ടാണെന്നും വ്യക്തമാക്കുമോ;
(സി)പ്രസ്തുത സ്ഥാപനം പുതുക്കി പണിയാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, ഇപ്പോഴുള്ള അന്തേവാസികളെ, എവിടേയ്ക്കുമാറ്റി പാര്‍പ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്?
|
4910 |
ശൈശവവിവാഹത്തിനെതിരെ ബോധവല്‍ക്കരണം
ശ്രീ. കെ. അജിത്
(എ)ഇടുക്കി ജില്ലയില്‍ ശൈശവവിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മറ്റു ജില്ലകളെ അപേക്ഷിച്ച് ഇടുക്കി ജില്ലയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നതിന്‍റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
(സി)ഇടുക്കി ജില്ലയിലെ തമിഴ് വിഭാഗങ്ങള്‍ക്കിടയിലെ ശൈശവ വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതിന് വകുപ്പ്തലത്തില്‍ എന്തെല്ലാം ബോധവല്‍ക്കരണ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ?
|
4911 |
കാസര്‍ഗോഡ് ജില്ലയിലെ അനാഥാലയങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം
ശ്രീ.ഇ. ചന്ദ്രശേഖരന്‍
(എ)സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കാസര്‍ഗോഡ് ജില്ലയിലെ അനാഥാലയങ്ങളില്‍ സംരക്ഷിക്കപ്പെടുന്ന എത്ര കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ ധനസഹായം ലഭ്യമാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
(ബി)എത്ര കുട്ടികളുടെ അപേക്ഷയാണ് വിദ്യാഭ്യാസ ധനസഹായത്തിന് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?
|
4912 |
കാസര്‍ഗോഡ് മഹിളാ മന്ദിരം
ശ്രീ.കെ. കുഞ്ഞിരാമന്‍(ഉദുമ)
(എ)കാസര്‍ഗോഡ് മഹിളാ മന്ദിരത്തിന്‍റെ കെട്ടിടം പണി പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)ഈ സ്ഥാപനത്തില്‍ അധിക ജോലികള്‍ക്കായി കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
(സി)ഇപ്രകാരം അനുവദിച്ച തുകകൊണ്ട് എന്തെല്ലാം പ്രവൃത്തികളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
(ഡി)ഈ പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ ?
|
4913 |
പിണറായിയിലെ ബാലഭവന്‍ ആരംഭിക്കുന്നതിനുള്ള നടപടി
ശ്രീ. കെ.കെ. നാരായണന്‍
(എ)കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ അനുവദിച്ച ബാലഭവന്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(ബി)ഇത് എന്ന് ആരംഭിക്കുന്നതിന് സാധിക്കുമെന്ന് വ്യക്തമാക്കുമോ;
(സി)ഇതിന്‍റെ വിശദാഠശം വെളിപ്പെടുത്താമോ?
|
4914 |
ഇടുക്കി മണ്ഡലത്തിലെ വാര്‍ദ്ധക്യകാല പെന്‍ഷന്‍ വിതരണം
ശ്രീ. റോഷി അഗസ്റ്റിന്‍
(എ)ഇടുക്കി നിയോജക മണ്ഡലത്തില്‍ എത്ര ആളുകള്‍ക്കാണ് വാര്‍ദ്ധക്യ കാല പെന്‍ഷന്‍ അനുവദിച്ച് നല്‍കുന്നത്;
(ബി)പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; കുടിശിക തീര്‍ത്ത് പെന്‍ഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
|
4915 |
വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള ധനസഹായം
ശ്രീ. ആര്‍. സെല്‍വരാജ്
(എ)വിധവകളുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായമായി എത്ര രൂപയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;
(ബി) 18 വയസ്സ് പൂര്‍ത്തിയായ ആണ്‍മക്കളുണ്ടെങ്കില്‍ ഇത്തരത്തിലുള്ള ധനസഹായം നല്‍കരുതെന്ന് വ്യവസ്ഥയുണ്ടോ; എങ്കില്‍ ഈ വ്യവസ്ഥ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
|
4916 |
മുളക്കുളം പഞ്ചായത്തില്‍ വൃദ്ധ സദനം
ശ്രീ. മോന്‍സ് ജോസഫ്
(എ)കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മുളക്കുളം പഞ്ചായത്തില്‍ വൃദ്ധസദനം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;
(ബി)വൃദ്ധസദനം രൂപീകരിക്കുന്നത് സംബന്ധിച്ച് ബഹു: പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത് വിളിച്ചുകൂട്ടിയ ഉന്നത തലയോഗത്തിന്‍റെ തീരുമാനങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്താമോ; ഇവ നടപ്പില്‍ വരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
(സി)ഇത് സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പില്‍ ഫയല്‍ നിലവിലുണ്ടോ; എങ്കില്‍ ആയതിന്‍റെ നന്പരുകള്‍ നല്‍കാമോ;
(ഡി)ബഹു. പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഉന്നതതല യോഗത്തിന്‍റെ മിനിട്സ് നല്‍കാമോ; യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള കാലതാമസത്തിന്‍റെ കാരണം വ്യക്തമാക്കാമോ?
|
4917 |
അംഗന്‍വാടികളുടെ അടിസ്ഥാന സൌകര്യങ്ങള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)അംഗന്‍വാടികളുടെ അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;
(ബി)ഓരോ വര്‍ഷവും ഈ ആവശ്യത്തിലേയ്ക്ക് അനുവദിച്ച തുകയും വിനിയോഗിച്ച തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
4918 |
അംഗന്‍വാടി അദ്ധ്യാപകരുടെയും ഹെല്‍പ്പര്‍മാരുടെയും പ്രതിമാസ വരുമാനം
ശ്രീ. എസ്. ശര്‍മ്മ
(എ)സംസ്ഥാനത്ത് അംഗന്‍വാടി അധ്യാപകര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഇപ്പോഴുള്ള പ്രതിമാസ വരുമാനം എത്രയെന്ന് വ്യക്തമാക്കാമോ;
(ബി)ഇത് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
(സി)എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?
|
4919 |
അംഗന്‍വാടി ജീവനക്കാരുടെ പെന്‍ഷന്‍തുക വര്‍ദ്ധിപ്പിക്കാന്‍ നടപടി
ശ്രീ. ബി. സത്യന്‍
അംഗന്‍വാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
|
4920 |
അംഗന്‍വാടി ജീവനക്കാരുടെ പെന്‍ഷന്‍
ശ്രീമതി ഗീതാഗോപി
"കുറഞ്ഞ പെന്‍ഷന്‍ നയം' അംഗന്‍വാടി ജീവനക്കാര്‍ക്കും ബാധകമാക്കുമോ?
|
4921 |
ആലത്തൂര്‍ മാതൃകാ അംഗന്‍വാടികള്‍
ശ്രീ. എം. ചന്ദ്രന്‍
(എ)ആലത്തൂര്‍ നിയോജക മണ്ധലത്തില്‍ നിന്നും മാതൃകാ അംഗന്‍വാടിയായി ഉയര്‍ത്തുന്നതിനുള്ള അംഗന്‍വാടികളുടെ പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഇതിനു ഭരണാനുമതി ലഭ്യമായിട്ടുണ്ടോ എന്നു വ്യക്തമാക്കാമോ;
(സി)ഇല്ലെങ്കില്‍ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
4922 |
ചാത്തന്നൂരിലെ അംഗന്‍വാടികളുടെ പുനരുദ്ധാരണം
ശ്രീ. ജി. എസ്. ജയലാല്‍
(എ)ചാത്തന്നൂര്‍ ഐ.സി.ഡി.എസ്. ഓഫീസിന്‍റെ പരിധിയില്‍ ആര്‍.ഐ.ഡി.എഫ്. പദ്ധതി പ്രകാരം എത്ര അംഗന്‍വാടികളുടെ പുനരുദ്ധാരണം നടത്തുന്നതിലേക്കാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത് ; പ്രസ്തുത അംഗന്‍വാടികളുടെ പേരും നന്പരും അറിയിക്കുമോ ;
(ബി)നിര്‍ദ്ദേശിച്ച അംഗന്‍വാടികള്‍ എല്ലാംതന്നെ പുനരുദ്ധാരണം നടത്തുവാന്‍ വിധം സൌകര്യങ്ങള്‍ ഉള്ളവയായിരുന്നോ; ഇല്ലെങ്കില്‍ ഏതെല്ലാം അംഗന്‍വാടികളെ പ്രസ്തുത പദ്ധതിയില്‍ നിന്നും ഒഴിവാക്കേണ്ടിവന്നുവെന്നും അതിനുള്ള കാരണം എന്തെല്ലാമാണെന്നും അറിയിക്കുമോ ;
(സി)പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനായി തെരഞ്ഞെടുക്കപ്പെട്ട അംഗന്‍വാടികള്‍ എതെല്ലാമാണെന്നും ഇതിലേക്കായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ ?
|
4923 |
പിണറായിയിലെ അംഗന്‍വാടി ട്രെയിനിംഗ് സെന്‍ററിന്‍റെ പ്രവര്‍ത്തനം
ശ്രീ. കെ. കെ. നാരായണന്‍
(എ)പിണറായിയില്‍ ആരംഭിക്കുന്ന അംഗന്‍വാടി ട്രെയിനിംഗ് സെന്‍ററിന്‍റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(ബി)ഇതിന്‍റെ പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുമെന്ന് വ്യക്തമാക്കുമോ?
|
4924 |
മാവേലിക്കര മണ്ഡലത്തില്‍ മാതൃകാ അംഗന്‍വാടി ആരംഭിക്കുന്നതിനുള്ള നടപടികള്‍
ആര്‍. രാജേഷ്
(എ)മാവേലിക്കര മണ്ഡലത്തില്‍ മാതൃകാ അംഗന്‍വാടിയ്ക്ക് എം.എല്‍.എ യുടെ നിര്‍ദ്ദേശം ലഭ്യമായിട്ടുണ്ടോ;
(ബി)മാതൃകാ അംഗന്‍വാടി ആരംഭിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമോ;
(സി)മാതൃകാ അംഗന്‍വാടി ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)മാതൃകാ അംഗന്‍വാടി ചുനക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ലഭ്യമായിട്ടുണ്ടോ ?
|
4925 |
എലത്തൂര്‍ മണ്ധലത്തില്‍ മാതൃകാ അംഗന്‍വാടികള്‍
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ നിയോജക മണ്ധലത്തിലെ ഏത് അംഗന്‍വാടിയെയാണ് മാതൃക അംഗന്‍വാടി ആക്കാനായി തിരഞ്ഞെടുത്തതെന്ന് വെളിപ്പെടുത്താമോ ;
(ബി)പ്രസ്തുത അംഗന്‍വാടിയെ മാതൃകാ അംഗന്‍വാടി ആക്കാനുള്ള നടപടികളുടെ പുരോഗതി വെളിപ്പെടുത്താമോ ?
|
4926 |
മൂന്നാര്‍, മറയൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടികളെക്കുറിച്ചുള്ള അന്വേഷണം
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ കോടതിയുടെ നിലപാട് മറി കടക്കാന്‍ ഏതാനും ചില അംഗന്‍വാടി സെന്‍ററുകള്‍ ഉദ്യോഗസ്ഥര്‍ സ്വന്തം താല്‍പ്പര്യപ്രകാരം സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തു നിന്നും മാറ്റി കോടതി ഉത്തരവ് മറി കടന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമോ;
(ബി)മറയൂര്‍ ഗ്രാമപഞ്ചായത്തിലെ എത്ര അംഗന്‍വാടി സെന്‍ററുകളിലാണ് കുട്ടികള്‍ ഇല്ലാത്തത് എന്ന് പരിശോധന നടത്തുകയും ഭക്ഷ്യസാധനങ്ങളുടെ വിലയും, ഇപ്രകാരം വാങ്ങിയ ഭക്ഷണസാധനങ്ങള്‍ പരിശോധിക്കുകയും സോഷ്യല്‍ ഓഡിറ്റ് നടത്തി ശിക്ഷണ നടപടി സ്വീകരിക്കുകയും ചെയ്യുമോ?
|
4927 |
കാസര്‍ഗോഡ് ജില്ലയിലെ ആര്‍.ഐ.ഡി.എഫ്. പദ്ധതി പ്രകാരമുള്ള അംഗന്‍വാടികള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)ആര്‍.ഐ.ഡി.എഫ് പദ്ധതി പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ എത്ര അംഗന്‍വാടി കെട്ടിടങ്ങളാണ് അനുവദിച്ചിട്ടുള്ളത്;
(ബി)ഇതില്‍ കാസര്‍ഗോഡ് ജില്ലയില്‍ കെട്ടിടനിര്‍മ്മാണത്തിന് അനുവദിച്ച അംഗന്‍വാടി, അനുവദിച്ച തുക എന്നിവ പട്ടിക സഹിതം ലഭ്യമാക്കാമോ?
|
4928 |
മോട്ടോര്‍ ഘടിപ്പിച്ച മുച്ചക്രവാഹനങ്ങള്‍
ശ്രീ. റ്റി.വി. രാജേഷ്
(എ)മോട്ടോര്‍ ഘടിപ്പിച്ച മുച്ചക്രവാഹനങ്ങള്‍ നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയില്‍ നിന്നും എത്ര പേര്‍ക്ക് വാഹനങ്ങള്‍ നല്കിയെന്ന് അറിയിക്കുമോ;
(ബി)കല്ല്യാശ്ശേരി മണ്ധലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ഇതുവരെ ലഭിച്ചുവെന്നും എത്ര പേര്‍ക്ക് വാഹനങ്ങള്‍ നല്കിയെന്നും അറിയിക്കുമോ; വാഹനങ്ങള്‍ ലഭിച്ചവരുടെ പേരു വിവരങ്ങള്‍ ലഭ്യമാക്കുമോ;
(സി)വാഹനം നല്കുന്നതിന് തടസ്സങ്ങള്‍ നിലവിലുണ്ടോ; വിശദാംശം നല്‍കുമോ?
|
4929 |
എറണാകുളം ജില്ലയിലെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഒഴിവുകള്‍
ശ്രീ. ഹൈബി ഈഡന്‍
(എ)സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ വിവിധ ഓഫീസുകളില്‍ നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെയും എല്‍.ഡി. ക്ലാര്‍ക്കുമാരുടെയും എല്‍.ഡി. ടൈപ്പിസ്റ്റുമാരുടെയും ഒഴിവുകള്‍ കൃത്യസമയത്ത് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എപ്പോഴെങ്കിലും എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ;
(ബി)നാളിതുവരെയുള്ള ഏതെങ്കിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ കിടപ്പുണ്ടോ ;
(സി)2014 ആഗസ്റ്റ് 31 വരെ എത്ര ഒഴിവുകള്‍ ഉണ്ടാകാനിടയൂണ്ട് ; ഈ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാ ക്കാമോ ?
|
4930 |
ഗ്രാമസഭാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള 'കില'യുടെ പദ്ധതി
ശ്രീ. പി. എ. മാധവന്‍
,, പാലോട് രവി
,, സണ്ണി ജോസഫ്
,, റ്റി.എന്‍. പ്രതാപന്‍
(എ) കില യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
(ബി)ഗ്രാമസഭാംഗങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്വങ്ങളെപ്പറ്റി പരിശീലനം നല്‍കുന്നതിന് 'കില' പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
(സി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനവും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
|
<<back |
|