UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4811

സംയോജിത കന്നുകാലി വികസനപദ്ധതി 

ശ്രീ. പാലോട് രവി 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, ലൂഡി ലൂയിസ് 
,, വി. പി. സജീന്ദ്രന്‍

(എ)മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ സംയോജിത കന്നുകാലി വികസന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ; 

(സി)കര്‍ഷകര്‍ക്ക് എത്ര ശതമാനം സബ്സിഡിയാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതെന്ന് വിശദമാക്കാമോ ; 

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

4812

മുറ്റം നിറയെ കോഴികള്‍ പദ്ധതി 

ശ്രീ. പി. തിലോത്തമന്‍

(എ)കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ മുറ്റം നിറയെ കോഴികള്‍ പദ്ധതി ഈ സര്‍ക്കാര്‍ തുടരുന്നുണ്ടോ എന്നു പറയാമോ;

(ബി)മുട്ടക്കോഴികളെ വീടുകളില്‍ വളര്‍ത്തുന്നതിന് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് പറയാമോ; ഇതിനുവേണ്ടി എത്ര കോഴികളെ വിതരണം ചെയ്തുവെന്നും ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തിയത് എങ്ങനെയായിരുന്നുവെന്നും പറയാമോ?

4813

മാംസത്തിന്‍റെയും മുട്ടയുടെയും ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടി 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)ഉപയോഗശൂന്യമായ മാംസവും മുട്ടയും ഗുണനിലവാരം കുറഞ്ഞ പാലും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന സാഹചര്യത്തില്‍ ഇവയുടെ ഉത്പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; 

(ബി)ഇതിനുവേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ ?

4814

കാലികള്‍ കുളന്പ് രോഗം ബാധിച്ച് മരിച്ചതിനുള്ള നഷ്ടപരിഹാരം 

ശ്രീ. വി. ശശി

(എ)കുളന്പ് രോഗം ബാധിച്ച് 2013-14 വര്‍ഷത്തില്‍ എത്ര ഉരുക്കള്‍ മരണപ്പെട്ടുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)കുളന്പ് രോഗം മൂലം മരണപ്പെട്ട ഉരുക്കളുടെ ഉടമസ്ഥര്‍ക്ക് ഈ വര്‍ഷം എത്ര രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?

4815

കല്ല്യാശ്ശേരി മണ്ധലത്തില്‍ കുളന്പുരോഗം 

ശ്രീ. റ്റി. വി. രാജേഷ്

(എ)കുളന്പുരോഗം ബാധിച്ച് കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തില്‍ എത്ര പശുക്കള്‍/കന്നുകാലികള്‍ ചത്തുപോയിട്ടുണ്ട്; 

(ബി)കുളന്പുരോഗം പടരാതിരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(സി)ചത്ത പശുക്കളുടെ/കന്നുകാലികളുടെ ഉടമസ്ഥര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കിയിട്ടുള്ളത്; വിശദാംശം നല്‍കുമോ?

4816

പാലുല്‍പ്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ നടപടി 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)സംസ്ഥാനത്തെ പാലുല്‍പ്പാദനം ദിനംപ്രതി ശരാശരി എത്ര ലക്ഷം ലിറ്ററാണ്;

(ബി)എത്ര ലക്ഷം ലിറ്ററാണ് സംസ്ഥാനത്ത് ശരാശരി ദിനംപ്രതി ആവശ്യമായിട്ടുള്ളത്;

(സി)പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നത്; 

(ഡി)കൂടുതല്‍ ക്ഷീരകര്‍ഷകരെ ഈ മേഖലയിലേയ്ക്ക് ആകര്‍ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കാമോ?

4817

ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി 

ശ്രീ. വി. ശശി

(എ)ക്ഷീരവികസന വകുപ്പ് മുഖേനയുള്ള കാലിത്തീറ്റ സബ്സിഡിയായി ക്ഷീരകര്‍ഷകര്‍ക്ക് 2013-14 വര്‍ഷം എത്ര രൂപ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ; 

(ബി)എത്ര കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നു വ്യക്താമാക്കാമോ ;

(സി)ജില്ല തിരിച്ച് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ച കര്‍ഷകരുടെ എണ്ണവും തുകയും വ്യക്തമാക്കാമോ ?

4818

ക്ഷീരകര്‍ഷക ക്ഷേമനിധി 

ശ്രീ. വി. ശശി

(എ)ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ എത്ര കര്‍ഷകര്‍ നാളിതുവരെ അംഗമായിട്ടുണ്ട്;

(ബി)ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍, കുടുംബപെന്‍ഷന്‍ എത്ര പേര്‍ക്ക് ലഭിക്കുന്നുവെന്ന് വ്യക്തമാക്കാമോ;

(സി)ക്ഷീരകര്‍ഷക ക്ഷേമനിധി പ്രതിമാസ പെന്‍ഷന്‍ തുക 300 രൂപയില്‍ നിന്നും 500 രൂപയായി വര്‍ദ്ധിപ്പിച്ചതിന് ആനുപാതികമായി കുടുംബപെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കുടുംബപെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടിയുണ്ടാകുമോ; 

(ഡി)സാമൂഹ്യസുരക്ഷിതത്വ പെന്‍ഷനുകള്‍ പ്രതിമാസം 1000 രൂപയായി നല്‍കിവരുന്ന സാഹചര്യത്തില്‍ ക്ഷീരകര്‍ഷക ക്ഷേമനിധി പെന്‍ഷനും ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ?

4819

ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ പ്രതിമാസം ചെലവഴിക്കുന്ന തുക 

ശ്രീ. വി. ശശി

(എ)ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അംശദായം ആയി പ്രതിമാസം എത്ര രൂപയാണ് ലഭിക്കുന്നത് ; 

(ബി)ക്ഷീരകര്‍ഷകക്ഷേമനിധി പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, മറ്റ് സഹായങ്ങള്‍ക്കായി പ്രതിമാസം എത്ര രൂപ ചെലവഴിക്കുന്നുവെന്ന് വ്യക്തമാക്കുമോ ; 

(സി)2013-14-ല്‍ ക്ഷീരകര്‍ഷകക്ഷേമനിധിയുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ എത്ര രൂപാ സര്‍ക്കാര്‍ ധനസഹായം നല്‍കിയെന്നും 2014-15-ലെ ബഡ്ജറ്റില്‍ എത്ര രൂപ വകയിരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ ?

4820

അടൂര്‍ മണ്ധലത്തില്‍ മേഖലാക്ഷീരവികസന പരിശീലന കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം 

ശ്രീ. ചിറ്റയം ഗോപകുമാര്‍ 

(എ)അടൂര്‍ മണ്ധലത്തില്‍ പെരിങ്ങനാട് വില്ലേജില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ച മേഖലാക്ഷീരവികസന പരിശീലന കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് നിലവിലുള്ള തടസ്സങ്ങളെന്തെല്ലാമാണെന്ന് അറിയിക്കുമോ : 

(ബി)ഈ കേന്ദ്രത്തിന്‍റെ ആവശ്യത്തിലേക്കായി എത്ര തസ്തിക പുതിയതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടായിരുന്നുവെന്നും അവ ഏതെല്ലാമെന്നും അറിയിക്കുമോ ; 

(സി)സ്വന്തമായി സ്ഥലവും കെട്ടിടവും മറ്റ് ഭൌതിക സാഹചര്യങ്ങളെല്ലാം ഉണ്ടായിട്ടും പ്രസ്തുത പരിശീലനകേന്ദ്രം ആരംഭിക്കുന്നതിലുള്ള കാലവിളംബം പരിഹരിക്കുന്നതിനായി നാളിതുവരെ ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ; 

(ഡി)അടിയന്തരമായി ഈ കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

4821

കൊട്ടിയത്ത് എല്‍.എം.റ്റി.സി.യില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കുവാന്‍ നടപടി 

ശ്രീ. ജി.എസ്. ജയലാല്‍

(എ)മൃഗസംരക്ഷണ വകുപ്പിന്‍റെ നിയന്ത്രണത്തില്‍ കൊട്ടിയത്ത് പ്രവര്‍ത്തിക്കുന്ന എല്‍. എം.റ്റി.സിയില്‍ ട്രെയിനിംഗ് നടത്തുന്നതിലേക്കായി ജീവനക്കാരുടെ കുറവ് പരിഹരിക്കുവാന്‍ കുടപ്പനക്കുന്ന് എല്‍.എം.റ്റി.സി യില്‍ നിന്നും ഒരു അസിസ്റ്റന്‍റ് ഡയറക്ടറെയും, പുനലൂര്‍ ആര്‍.പി. വിജിലന്‍സ് യൂണിറ്റില്‍ നിന്നും ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറെയും പുനര്‍വിന്യാസം വഴി നിയമിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തികരിച്ചുവോ; 

(ബി)ഇല്ലായെങ്കില്‍ പ്രസ്തുത ജീവനക്കാരെ എത്രയും പെട്ടെന്ന് നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

4822

"അറവുമാടുകളെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കാന്‍ നടപടി' 

ശ്രീ. റോഷി അഗസ്റ്റിന്‍ 
,, എം. വി. ശ്രേയാംസ് കുമാര്‍ 
,, പി. സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ്

(എ)സംസ്ഥാനത്ത് മാംസാവശ്യത്തിനായി പ്രധാനമായും അറവുമാടുകള്‍ എത്തുന്നത് എവിടെനിന്നാണ്; 

(ബി)പേവിഷബാധ, ക്ഷയം, ജപ്പാന്‍ജ്വരം, എലിപ്പനി, ബ്രൂസല്ലോസിസ്, എച്ച്1എന്‍1, ആന്ത്രാക്സ് രോഗങ്ങള്‍ എന്നിവ അറവുമാടുകളിലൂടെ പകരുന്നതിനുള്ള സാദ്ധ്യതകള്‍ എത്രത്തോളമുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ? 

4823

പരിയാരം പഞ്ചായത്തിലെ മാംസ സംസ്ക്കരണശാല 

ശ്രീ. ബി. ഡി. ദേവസ്സി

(എ)ചാലക്കുടി മണ്ധലത്തില്‍പ്പെട്ട പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളിയിലെ എം.പി.ഐ വക സ്ഥലത്ത് ആധുനിക മാംസസംസ്ക്കരണശാല സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കാമോ; 

(ബി) നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;

(സി) ഉണ്ടെങ്കില്‍ തടസ്സങ്ങള്‍ നീക്കി ആധുനിക മാംസസംസ്ക്കരണ ഫാക്ടറി യാഥാര്‍ത്ഥ്യമാക്കാനും, നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

4824

ചാലക്കുടി മണ്ധലത്തില്‍ കൊന്നക്കുഴി ബ്രീഡ്ഫാമില്‍ പുതുതായി നിയമനങ്ങള്‍ 

ശ്രീ. ബി. ഡി. ദേവസ്സി

(എ)ചാലക്കുടി മണ്ധലത്തില്‍പ്പെട്ട കൊന്നക്കുഴി ""ബ്രീഡ്ഫാമില്‍'' പുതിയ നിയമനങ്ങള്‍ നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; 

(ബി)എത്ര പേരെയാണ് നിയമിക്കുന്നതെന്നും നിയമനത്തിന്‍റെ മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്നും അറിയിക്കുമോ ?

4825

ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ ചുമതലകള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
,, മുല്ലക്കര രത്നാകരന്‍ 
,, കെ. അജിത് 
,, ജി. എസ്. ജയലാല്‍

(എ)സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ ചുമതലകള്‍ എന്തെല്ലാം; 

(ബി)മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മേന്മയേറിയ സേവനം കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും കേരളത്തില്‍ പാരാവെറ്ററിനറി കൌണ്‍സില്‍ രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)വകുപ്പിലെ വെറ്ററിനറി സബ് സെന്‍ററുകള്‍ നിയന്ത്രിക്കുന്ന ആര്‍.എ.ഐ.സി-കള്‍ പുനസ്ഥാപിക്കുവാനുള്ള തീരുമാനമുണ്ടോ; 

(ഡി)ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ചുമതലകള്‍ വിപുലപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

4826

വെറ്ററിനറി ഡോക്ടര്‍മാരുടെ നിയമനം 

ശ്രീ. രാജു എബ്രഹാം

(എ)മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് എത്ര തസ്തികകളാണ് എന്‍ട്രി കേഡറില്‍ നിലവിലുള്ളത്; ഇതില്‍ ഒഴിവുള്ളവയുടെ എണ്ണം എത്രയാണ്; ഒഴിഞ്ഞുകിടക്കാന്‍ കാരണം എന്തെന്നു വിശദമാക്കാമോ; 

(ബി)വെറ്ററിനറി ഡോക്ടര്‍മാരുടെ നിയമനത്തിനായി പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ എന്നാണ് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കുന്നത്; ഈ ലിസ്റ്റില്‍ നിന്നും ഇതേവരെ എത്ര പേര്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ട്; റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഏതെങ്കിലും കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി) ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

4827

ഇടക്കി നിയോജകമണ്ധലത്തിലെ വിവിധ മൃഗാശുപത്രികളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ തസ്തിക 

ശ്രീ. റോഷി അഗസ്റ്റിന്‍

(എ)ഇടുക്കി നിയോജകമണ്ധലത്തിലെ വിവിധ മൃഗാശുപത്രികളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)ഏതെല്ലാം മൃഗാശുപത്രികളിലാണ് ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ; എത്ര നാളായി തസ്തിക ഒഴിഞ്ഞുകിടക്കുന്നു ; 

(സി)ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ ?

4828

കടുത്തുരുത്തി നിയോജകമണ്ധലത്തില്‍ പുതിയ റീജിയണല്‍ വെറ്ററിനറി പോളിക്ലിനിക്ക് & റഫറല്‍ സെന്‍റര്‍ 

ശ്രീ. മോന്‍സ് ജോസഫ്

(എ)കടുത്തുരുത്തി നിയോജകമണ്ധലത്തില്‍ പുതിയ റീജിയണല്‍ വെറ്ററിനറി പോളിക്ലിനിക്ക് & റഫറല്‍ സെന്‍റര്‍ അനുവദിക്കുന്നതു സംബന്ധിച്ച് പെറ്റീഷന്‍ 1572/2013/വിഐപി/എം(ഫിന്‍)(എല്‍&എച്ച്)നന്പര്‍ പ്രകാരം 09/04/2013-ല്‍ ധനകാര്യവകുപ്പുമന്ത്രി കൃഷിവകുപ്പ് മന്ത്രിക്ക് കൈമാറിയ പെറ്റീഷന്‍റെ പുരോഗതി വ്യക്തമാക്കാമോ; ഈ പെറ്റീഷന്‍റെ ഫയല്‍ നന്പര്‍ നല്‍കാമോ; 

(ബി)ഇതു സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് ഏതെങ്കിലും പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ കോപ്പി ലഭ്യമാക്കാമോ?

4829

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ മാലാക്കായല്‍ വികസന പദ്ധതി 

ശ്രീ. ജി.എസ്. ജയലാല്‍

(എ)കെ.എല്‍.ഡി.സി മുഖേന ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന മാലാക്കായല്‍ വികസന പദ്ധതിക്ക് എത്ര രൂപയുടെ ഭരണാനുമതി, എന്നാണ് നല്‍കിയതെന്ന് അറിയിക്കുമോ; 

(ബി)പ്രസ്തുത പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരാണ് കരാര്‍ എടുത്ത് നിര്‍മ്മാണം ആരംഭിച്ചതെന്നും, എന്നാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും അറിയിക്കുമോ;

(സി)കരാര്‍പ്രകാരം നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കേണ്ടത് എന്നാണ് ; പ്രസ്തുത കരാറിന്‍റെ കാലാവധി അവസാനിച്ചുവോ; എങ്കില്‍ കരാര്‍ നീട്ടികൊടുക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; 

(ഡി) ആദ്യ കരാറുകാരനെ മാറ്റി മറ്റൊരാള്‍ക്ക് കരാര്‍ നല്‍കുവാന്‍ ഉണ്ടായ സാഹചര്യം എന്താണ്; ഇപ്രകാരം ഇപ്പോള്‍ ആകെ ജോലിയുടെ എത്രശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്; എത്രത്തോളം രൂപ പ്രസ്തുത ആവശ്യത്തിലേയ്ക്കായി കരാറുകാരന് നല്‍കിയിട്ടുണ്ട്; 

(ഇ)പ്രസ്തുത പദ്ധതി നിര്‍മ്മാണത്തിന്‍റെ കരാര്‍ പ്രകാരം എത്രമാത്രം ജോലികള്‍ ഇനി അവശേഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; 

(എഫ്)പ്രസ്തുത ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ ആയത് എന്നാണ് ഉണ്ടായതെന്നും, തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും അറിയിക്കുമോ; 

(ജി)നിലവിലുള്ള തടസ്സങ്ങള്‍ നീക്കി നിര്‍മ്മാണം ആരംഭിക്കുവാന്‍ സ്വീകരിച്ച നടപടി എന്തൊക്കെയാണ്;

(എച്ച്)ശേഷിച്ച നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുവാന്‍ തയ്യാറാകുമോ ; എങ്കില്‍ എന്നത്തേയ്ക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?

4830

കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ പ്രാദേശിക കേന്ദ്രം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിനായി കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ - ചീമേനി പഞ്ചായത്തില്‍ നല്‍കാന്‍ തീരുമാനിച്ച ഭൂമിയില്‍ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങാന്‍ എപ്പോള്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

4831

ഗവണ്‍മെന്‍റ് പ്രസ്സുകളില്‍ കെട്ടിക്കിടക്കുന്ന സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)കേരള ഗസറ്റുകള്‍ ഗവണ്‍മെന്‍റ് പ്രസ്സുകളില്‍ വലിയതോതില്‍ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിനുള്ള കാരണം വിശദമാക്കുമോ;

(സി)കെട്ടിക്കിടക്കുന്ന പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

4832

ഗവണ്‍മെന്‍റ് പ്രസ്സസ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍ 

ശ്രീ. പി. ഉബൈദുള്ള

(എ)കേരള ഗവണ്‍മെന്‍റ് പ്രസ്സസ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍ സംസ്ഥാനത്ത് നിലവില്‍ വന്നിട്ടുണ്ടോ; 

(ബി)റൂള്‍ എന്നു മുതലാണ് പരിഷ്കരിക്കുവാന്‍ ആരംഭിച്ചത്; ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; 

(സി)വിഷയം നിയമസഭാ സബ്ജക്്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചിരുന്നോ; കമ്മിറ്റി എന്തു തീരുമാനമാണ് പ്രസ്തുത വിഷയത്തില്‍ എടുത്തതെന്ന് വ്യക്തമാക്കുമോ; 

(ഡി)ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ജി.ഒ.(എം.എസ്) നം. 58/14 തീയതി 31.01.14 ഉത്തരവ് പ്രകാരം സര്‍വ്വീസ് റൂള്‍ ഒരു മാസത്തിനകം രൂപീകരിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിട്ടും നാളിതുവരെ സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍ നിലവില്‍ വരാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; 

(ഇ)കേരള ഗവണ്‍മെന്‍റ് പ്രസ്സസ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍ എന്നത്തേയ്ക്ക് പുറപ്പെടുവിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ? 

4833

എല്‍.ജി.എസ്, എല്‍.ഡി.സി, എല്‍.ഡി ടൈപ്പിസ്റ്റ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി 

ശ്രീ. ഹൈബി ഈഡന്‍

(എ)എറണാകുളം ജില്ലയിലെ പ്രിന്‍റിംഗ് ആന്‍റ് സ്റ്റേഷനറി വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെയും എല്‍.ഡി. ക്ലാര്‍ക്കുമാരുടെയും എല്‍.ഡി ടൈപ്പിസ്റ്റുമാരുടെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എപ്പോഴെങ്കിലും എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ; 

(ബി)നാളിതുവരെയുള്ള ഏതെങ്കിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതായുണ്ടോ; 

(സി)2014 ആഗസ്റ്റ് 31 വരെ എത്ര ഒഴിവുകള്‍ ഉണ്ടാകാനിടയുണ്ട്; പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്താണ് കാരണം എന്ന് വ്യക്തമാക്കുമോ? 

4834

എം.എല്‍.എ.മാര്‍ക്ക് അനുവദിച്ചിട്ടുള്ള സ്റ്റേഷനറി 

ശ്രീ. മോന്‍സ് ജോസഫ്

(എ)സ്റ്റേഷനറി വകുപ്പില്‍ നിന്നും എ.എല്‍.എ.മാര്‍ക്ക് അനുവദിച്ചിട്ടുള്ള സ്റ്റേഷനറി പൂര്‍ണ്ണതോതില്‍ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ; 

(ബി)ഈ വകുപ്പില്‍ സാധനങ്ങള്‍ എം.എല്‍എ.മാര്‍ക്ക് അനുവദിച്ചിട്ടുള്ള അളവില്‍ പൂര്‍ണ്ണമായും കിട്ടുന്നതിനായി വാങ്ങി സൂക്ഷിച്ച് ആവശ്യാനുസരണം വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ; 

(സി)ഗുണനിലവാരമില്ലാത്ത സ്റ്റേഷനറി സാധനങ്ങളാണ് സ്റ്റോറില്‍ നിന്നും വിതരണം ചെയ്യുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ഗുണനിലവാരമുള്ള സാധനങ്ങള്‍ മാത്രം പ്രത്യേകമായി വാങ്ങി എം.എല്‍.എ.മാര്‍ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ? 

(ഇ)എം.എല്‍.എ.മാര്‍ക്ക് വിതരണം ചെയ്തു വരുന്ന നോണ്‍ ആന്വല്‍ സാധനങ്ങള്‍ എല്ലാ വര്‍ഷവും നിബന്ധനകളില്‍ ഇളവു നല്‍കി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ; 

(എഫ്)എം.എല്‍.എ.മാരുടെ ഓഫീസ് ആവശ്യത്തിന് അനുവദിച്ചിട്ടുള്ള പ്രിന്‍റര്‍ കാട്രിഡ്ജ് ടോണര്‍ 2 എണ്ണം തീരെ അപര്യാപ്തമായതിനാല്‍ എം.എല്‍.എ.മാര്‍ ആവശ്യപ്പെട്ടപ്രകാരവും, സ്റ്റേഷനറി വകുപ്പ് ശുപാര്‍ശ ചെയ്ത പ്രകാരവും വര്‍ഷത്തില്‍ 6 ടോണര്‍ വീതം വിതരണം ചെയ്യാന്‍ സത്വര നടപടി സ്വീകരിക്കുമോ; 

(ജി)സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ആവശ്യമായ തുക വകുപ്പിന് അനുവദിച്ച് നല്‍കാന്‍ നടപടി സ്വീകരിക്കുമോ; 

(എച്ച്)ഇപ്പോള്‍ സ്റ്റേഷനറി വിതരണം ചെയ്യുന്ന സെക്രട്ടറിയേറ്റ് സ്റ്റോര്‍ നിലവിലുള്ള അനക്സ് കെട്ടിടത്തിലെ സെല്ലാറില്‍ നിന്നും മാറ്റി വാഹനസൌകര്യം ലഭ്യമാകുന്ന തരത്തില്‍ ഗ്രൌണ്ട് ഫ്ളോറില്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.