|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3521
|
ഇരുചക്രവാഹന യാത്രക്കാരോടുള്ള പോലീസിന്‍റെ നയം
ശ്രീ. കെ. വി. വിജയദാസ്
(എ)ഒരു ദിവസം തന്നെ പല കേന്ദ്രങ്ങളില്‍ തടഞ്ഞുനിര്‍ത്തിപോലീസ് ഹെല്‍മെറ്റ് പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇപ്രകാരമുള്ള ഇരുചക്രവാഹന പരിശോധന ലഘൂകരിക്കുവാനും വാഹനയാത്രക്കാരോട് സൌഹൃദമായി പെരുമാറുന്നതിനും പോലീസിന് നിര്‍ദ്ദേശം നല്‍കുമോ; ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്‍റെ നയം വ്യക്തമാക്കുമോ?
|
3522 |
ഇരുചക്രവാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്ന രീതി
ശ്രീ. കെ.വി. വിജയദാസ്
(എ)ഒളിക്യാമറ പ്രയോഗത്തിലൂടെ ഇരുചക്രവാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്ന നടപടി നിയമവിരുദ്ധമാണോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ബി)സാധാരണക്കാരായ ടു വീലര്‍ യാത്രക്കാരെ കുറ്റവാളികളെ പോലെ കൈകാര്യം ചെയ്യുന്ന നടപടി അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3523 |
ട്രാഫിക് നിയമലംഘന കേസുകള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത് എത്ര ട്രാഫിക് നിയമലംഘന കേസുകള്‍ എടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
(ബി)ഇതിന്‍റെ ഫലമായി എത്ര തുക പിഴയായി ഈടാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
|
3524 |
നെയ്യാറ്റിന്‍കര മിനി സിവില്‍സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍
ശ്രീമതി. ജമീലാ പ്രകാശം
(എ)പോലീസ് വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിക്കുന്നുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അസൌകര്യം സൃഷ്ടിക്കുന്ന തരത്തില്‍ സൂക്ഷിക്കുന്ന വാഹനങ്ങളെ പ്രസ്തുത സ്ഥലത്ത് നിന്നും മാറ്റാന്‍ നടപടി സ്വീകരിക്കുമോ?
|
3525 |
മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ) കാസര്‍ഗോഡ് ജില്ലയില്‍ അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് എത്ര വാഹനങ്ങളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി പിടിക്കപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി) പിടിക്കപ്പെട്ട വാഹനങ്ങള്‍ വര്‍ഷങ്ങളായി സ്റ്റേഷനുകളുടെ സമീപത്ത് തുരുന്പെടുത്ത് നശിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ?
|
3526 |
മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ വാഹനാപകടങ്ങള്‍
ശ്രീ. പി.ബി. അബ്ദുള്‍ റസാക്
(എ)മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ നാഷണല്‍ ഹൈവേയില്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)കഴിഞ്ഞ വര്‍ഷത്തില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ നാഷണല്‍ ഹൈവേയില്‍ എത്ര അപകടങ്ങള്‍ ഉണ്ടായെന്ന് വ്യക്തമാക്കുമോ ;
(സി)വാഹന അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ?
|
3527 |
വാഹനാപകടങ്ങളില്‍ മരണപ്പെട്ടവര്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത് എത്രപേര്‍ വിവിധ വാഹനാപകടങ്ങളില്‍ മരണപ്പെട്ടുവെന്ന് വ്യക്തമാക്കുമോ; ഇതിന്‍റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്താമോ?
|
3528 |
ഓട്ടോറിക്ഷാ യാത്രക്കാരുടെ പരാതികള്‍
ശ്രീ. പി. തിലോത്തമന്‍
(എ)ഓട്ടോറിക്ഷാ യാത്രക്കാരുടെ പരാതികള്‍ സ്വീകരിക്കുന്നതിന് പ്രീ-പെയ്ഡ് കൌണ്ടറുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ; എന്തുകൊണ്ടാണ് അപ്രകാരം ഒരു തീരുമാനം എടുക്കുവാന്‍ കാരണം എന്ന് പറയാമോ ;
(ബി)നിലവില്‍ ഓട്ടോറിക്ഷാ യാത്രക്കാര്‍ക്കുള്ള പരാതികള്‍ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നു പറയാമോ : ഇപ്രകാരം ലഭിക്കുന്ന പരാതികളിന്മേല്‍ നടപടിയെടുക്കാന്‍ പോലീസിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ ; പരാതിപ്പെട്ടികളിലൂടെ ലഭിക്കുന്ന പരാതികളുടെ ആധികാരികത പരിശോധിക്കുവാന്‍ എന്ത് സംവിധാനമാണ് ഉള്ളത് എന്ന് വെളിപ്പെടുത്തുമോ ?
|
3529 |
കൊട്ടാരക്കരയില്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍
ശ്രീമതി പി. അയിഷാപോറ്റി
(എ)എം.സി. റോഡും ദേശീയപാതയും സംഗമിക്കുന്ന കൊട്ടാരക്കരയില്‍ വര്‍ദ്ധിച്ചുവരുന്ന ട്രാഫിക് കുറ്റകൃത്യങ്ങളും വാഹന അപകടങ്ങളുടെ എണ്ണവും കണക്കിലെടുത്ത് ട്രാഫിക് പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
(ബി)കൊട്ടാരക്കരയിലെ ട്രാഫിക് യൂണിറ്റിനെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമുള്ള സ്റ്റേഷനായി വിജ്ഞാപനം ചെയ്തിരുന്നോ; ഇല്ലെങ്കില്‍ അപ്രകാരം വിജ്ഞാപനം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
3530 |
കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികള്‍
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ പരാതികള്‍ ലഭിച്ചാല്‍ പരാതിക്കാരന് കൈപ്പറ്റു രസീത് നല്‍കാറുണ്ടോ;
(ബി)ഉണ്ടെങ്കില്‍ 2014 ജനുവരിമാസം മുതല്‍ എത്ര പരാതികള്‍ ലഭിച്ചുവെന്നും എത്രയെണ്ണത്തിന് കൈപ്പറ്റുരസീത് നല്‍കിയെന്നും വിശദമാക്കുമോ;
(സി)കൈപ്പറ്റു രസീത് നല്‍കുന്നില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ?
|
3531 |
കാസര്‍ഗോഡ് ജില്ലയില്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
(എ)കാസര്‍ഗോഡ് ജില്ലയില്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍ നിലവിലുണ്ടോ;
(ബി)നിലവിലുള്ള ട്രാഫിക് യൂണിറ്റിനെ ട്രാഫിക് പോലീസ് സ്റ്റേഷനായി ഉയര്‍ത്തിയിട്ടുണ്ടോ; എങ്കില്‍ എപ്പോഴാണ് ഇതുസംബന്ധിച്ച് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചത്; ഇല്ലെങ്കില്‍ ആരെങ്കിലും ഇക്കാര്യം സംബന്ധിച്ച ആവശ്യം ഉന്നയിച്ചിട്ടുണ്ടോ;
(സി)ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്?
|
3532 |
അഗ്നിശമന സേനയിലെ പരിഷ്ക്കാരങ്ങള്‍
ശ്രീ. കെ. ദാസന്‍
(എ)അഗ്നിശമന സേനയില്‍ പരിഷ്ക്കരണങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ജങ്പാംഗി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടോ; റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം;
(ബി)സംസ്ഥാനത്ത് പുതിയതായി ഫയര്‍സ്റ്റേഷന്‍ നിര്‍മ്മിക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചത് എവിടെയെല്ലാമാണ്;
(സി)കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
(ഡി)മിഷന്‍ 676 പ്രകാരം പുതുതായി എവിടെയെല്ലാമാണ് അഗ്നിശമനസേന നിലയങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ;
(ഇ)മുന്‍ സര്‍ക്കാരിന്‍റെ ഭരണകാലയളവില്‍ പ്രഖ്യാപിക്കപ്പെട്ട കൊയിലാണ്ടി അഗ്നിശമന നിലയം സ്ഥാപിക്കുന്നത് മിഷന്‍ 676-ല്‍ പരിഗണിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്‍റെ കാരണം വിശദമാക്കാമോ;
(എഫ്)അഗ്നിശമന വിഭാഗം മേധാവികള്‍ വരെ അനുകൂലമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കൊയിലാണ്ടിയുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കും എന്നത് വ്യക്തമാക്കാമോ?
|
3533 |
പുതിയ ഫയര്‍ സ്റ്റേഷനുകള്‍
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)സംസ്ഥാനത്ത് പുതുതായി ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത് എന്നാണെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങളുടെ പേരുകള്‍ മുന്‍ഗണനാക്രമത്തില്‍ ലഭ്യമാക്കാമോ;
(സി)പ്രസ്തുത പട്ടിക നിലവില്‍ വന്നതിനുശേഷം പുതിയ ഫയര്‍സ്റ്റേഷന്‍ ആരംഭിച്ചതെവിടെയൊക്കെയെന്ന് വ്യക്തമാക്കുമോ?
|
3534 |
ദുരന്തനിവാരണ ഫണ്ടുപയോഗിച്ച് വാങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍
ശ്രീ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്തെ ഫയര്‍ ആന്‍റ് റസ്ക്യൂ സ്റ്റേഷനുകള്‍ക്കാവശ്യമായ എന്തെല്ലാം ജീവന്‍രക്ഷാ ഉപകരണങ്ങളാണ് നല്‍കിയിട്ടുള്ളത് എന്ന് ജില്ലാ അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;
(ബി)കോഴിക്കോട് ജില്ലയില്‍ ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് ഉപകരണങ്ങള്‍ വാങ്ങിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വാങ്ങിയ ഉപകരണങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമോ; ഇതില്‍ ഏതെല്ലാം ഉപകരണങ്ങള്‍ ഏതെല്ലാം ഫയര്‍സ്റ്റേഷനുകള്‍ക്ക് നല്‍കി എന്നും അറിയിക്കുമോ?
|
3535 |
കായംകുളത്തെ അഗ്നിശമന സേനയ്ക്ക് ആധുനിക സൌകര്യങ്ങള്‍
ശ്രീ.സി.കെ. സദാശിവന്‍
(എ)കായംകുളത്തെ അഗ്നിശമന സേനയ്ക്ക് നിലവിലുള്ള സജ്ജീകരണങ്ങള്‍ എന്തൊക്കെയാണ്;
(ബി)പ്രസ്തുത സജ്ജീകരണങ്ങള്‍ വര്‍ത്തമാന സാഹചര്യങ്ങളെ നേരിടുവാന്‍ പര്യാപ്തമാണോ;
(സി)പ്രസ്തുത അഗ്നിശമന സേനയ്ക്ക് അത്യാധുനിക സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?
|
3536 |
ആലപ്പുഴ ഫയര്‍ ആന്‍റ് റസ്ക്യൂ സ്റ്റേഷന് പുതിയ ഉപകരണങ്ങളും വാഹനങ്ങളും ലഭ്യമാക്കാന്‍ നടപടി
ശ്രീ. ജി. സുധാകരന്‍
(എ)ആലപ്പുഴ ഫയര്‍ ആന്‍റ് റസക്യൂ സ്റ്റേഷനില്‍ വളരെകാലപ്പഴക്കം ചെന്ന വാഹനങ്ങളാണ് ഉപയോഗിച്ചുവരുന്നതതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ആലപ്പുഴ ഫയര്‍ ആന്‍റ് റസ്ക്യൂ സ്റ്റേഷനില്‍ പുതിയതായി എമര്‍ജന്‍സി ടെണ്ടര്‍ വാഹനവും റിക്കവറി വാഹനവും അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;
(സി)ദേശീയപാത, തീരദേശം, കയര്‍ ഫാക്ടറികള്‍, ചെമ്മീന്‍ സംസ്കരണ ഫാക്ടറികള്‍, കനാലുകള്‍ എന്നിവിടങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകുന്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ആവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും ആലപ്പുഴ ഫയര്‍ സ്റ്റേഷനില്‍ ലഭ്യമല്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; അവ ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?
|
3537 |
കാഞ്ഞങ്ങാട് നിയോജക മണ്ധലത്തിലെ ഫയര്‍ ആന്‍റ് റെസ്ക്യു സ്റ്റേഷന്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
കാഞ്ഞങ്ങാട് നിേയാജക മണ്ധലത്തില്‍ വെള്ളരിക്കുണ്ട് ആസ്ഥാനമായി ഫയര്‍ ആന്‍റ് റസ്ക്യു സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
|
3538 |
ഉടുന്പന്‍ചോല ആസ്ഥാനമായ നെടുങ്കണ്ടത്ത് ഫയര്‍ സ്റ്റേഷന്‍
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ) നെടുങ്കണ്ടത്ത് ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
(ബി) കല്‍കൂന്തല്‍ വില്ലേജിലെ സര്‍വേ നന്പര്‍ 143 - ല്‍ പെട്ട റവന്യൂ വകുപ്പ് വക 85 സെന്‍റ് സ്ഥലം ഫയര്‍സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി ഫയര്‍ ആന്‍റ് റെസ്ക്യൂ വകുപ്പിന് കൈമാറ്റം ചെയ്തു ലഭിച്ചിട്ടുണ്ടോ;
(സി) ഉടുന്പന്‍ചോല താലൂക്കില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുമോ; ഫയര്‍ സ്റ്റേഷന്‍റെ സേവനം ഈ വര്‍ഷം തന്നെ ലഭ്യമാക്കുമോ?
|
3539 |
ഉപ്പള ഫയര്‍സ്റ്റേഷനിലെ ജീവനക്കാരുടെ എണ്ണം
ശ്രീ. പി.ബി. അബ്ദുള്‍ റസാക്
(എ)ഉപ്പള ഫയര്‍ സ്റ്റേഷനില്‍ നിലവില്‍ ഏതൊക്കെ ജീവനക്കാരുടെ എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഉപ്പള ഫയര്‍ സ്റ്റേഷനില്‍ സ്വന്തമായി കെട്ടിടം ഇല്ലാത്തതുള്‍പ്പെടെ നിരവധി പരാധീനതകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഫയര്‍ സ്റ്റേഷന് കെട്ടിടം പണിയുന്നതിനും, ഒഴിവുള്ള തസ്തികകളില്‍ ജീവനക്കാരെ നിയമിക്കുന്നതിനും എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?
|
3540 |
കൊടുവള്ളി ഫയര്‍ സ്റ്റേഷന്‍റെ പേര് മാറ്റം
ശ്രീ. പി. റ്റി. എ. റഹീം
(എ)കൊടുവള്ളി ഫയര്‍ സ്റ്റേഷന്‍റെ പേര് നരിക്കുനി ഫയര്‍ സ്റ്റേഷന്‍ എന്ന് മാറ്റിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അതിന്‍റെ കാരണമെന്താണ് ;
(ബി)ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കാമോ ;
(സി)നരിക്കുനിയില്‍ ഫയര്‍ സ്റ്റേഷന്‍ കെട്ടിടമുണ്ടാക്കുന്നതിന് ആവശ്യമായ സ്ഥലം ഗ്രാമപഞ്ചായത്ത് നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
|
3541 |
കണ്ണൂര്‍, പഴയങ്ങാടിയില്‍ പുതിയ ഫയര്‍ സ്റ്റേഷന്‍
ശ്രീ. റ്റി.വി. രാജേഷ്
കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ പുതുതായി ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന നിവേദനത്തിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
3542 |
അഗ്നി ശമനസേനയിലെ ഒഴിവുകള്‍
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ അഗ്നിശമനസേനയില്‍ എത്ര തസ്തികകളില്‍ ഒഴിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കാമോ;
(ബി)അഗ്നിശമനസേനയില്‍ നിലവില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് വ്യക്തമാക്കാമോ; ഇവയില്‍ പ്രമോഷന്‍ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഒഴിഞ്ഞുകിടക്കുന്നവ എത്ര; പി.എസ്സ്.സി നിയമനം നടക്കാത്തതിനാല്‍ ഒഴിഞ്ഞ് കിടക്കുന്നവ എത്ര; വ്യക്തമാക്കാമോ;
(സി)ഒഴിവുള്ള തസ്തികകള്‍ സംബന്ധിച്ച വിവരം പി.എസ്സ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
|
3543 |
വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ സുവര്‍ണ്ണജൂബിലി
ശ്രീ. വി.റ്റി. ബല്‍റാം
'' സി.പി. മുഹമ്മദ്
'' റ്റി.എന്‍. പ്രതാപന്‍
'' കെ. ശിവദാസന്‍ നായര്‍
(എ)വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയെ പുതിയ രൂപത്തില്‍ മുന്നോട്ട് കൊണ്ടുപോകാനും കേസുകളില്‍ അനേ്വഷണം പൂര്‍ത്തിയാക്കാനും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)വിജിലന്‍സ് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുവാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
3544 |
വിജിലന്‍സ് കേസുകളിന്മേല്‍ നിരാക്ഷേപ പത്രം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ എത്ര വിജിലന്‍സ് കേസുകള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നിരാക്ഷേപപത്രം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
(ബി)ഏതൊക്കെ സ്വഭാവമുള്ള കേസുകള്‍ പിന്‍ലിക്കുന്നതിനാണ് നിരാക്ഷേപപത്രം നല്‍കിയതെന്ന് വിശദമാക്കാമോ;
(സി)അനധികൃത സ്വത്തുസന്പാദനം, ട്രാപ്പ്, സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പില്‍ വരുത്തിയതിലെ അഴിമതി തുടങ്ങിയ സ്വഭാവമുള്ള എത്ര വീതം കേസുകള്‍ പിന്‍വലിക്കാനാണ് നിരാക്ഷേപ പത്രം നല്‍കിയതെന്ന് വിശദമാക്കാമോ;
(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ എത്ര വിജിലന്‍സ് അന്വേഷണങ്ങളില്‍ സര്‍ക്കാര്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
|
3545 |
വിജിലന്‍സ് അന്വേഷണം നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
ശ്രീ. എസ്. ശര്‍മ്മ
(എ)വിജിലന്‍സ് അന്വേഷണം നേരിടുന്ന എത്ര ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ട്; അവര്‍ ഏതൊക്കെ തസ്തികകളില്‍ ഇപ്പോള്‍ തുടരുന്നുണ്ട്;ഇവര്‍ ആരൊക്കെ;പേര്സഹിതം വ്യക്തമാക്കാമോ;
(ബി)ഇതില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എത്രപേരുണ്ട്; അവര്‍ക്കെതിരെ സ്വീകരിച്ച നടപടിയെന്തെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്താമോ;
(സി)പൊതുമേഖല സ്ഥാപനമേധാവികള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപന മേധാവികള്‍, എന്നിവരുള്‍പ്പടെ വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ ആരൊക്കെയെന്ന് രേഖാമൂലം വ്യക്തമാക്കാമോ; അവര്‍ ഇപ്പോള്‍ ഏതൊക്കെ സ്ഥാപനങ്ങളില്‍ തുടരുന്നുണ്ട് എന്നും വിശദമാക്കുമോ?
|
3546 |
ജയിലുകളിലും കോടതികളിലും സ്ഥാപിച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് സൌകര്യങ്ങള്‍
ശ്രീ. എ.കെ. ബാലന്‍
(എ)ജയിലുകളിലും കോടതികളിലും സ്ഥാപിച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് സൌകര്യങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ഉപയോഗിക്കാത്തത് എന്ന് വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം കോടതികളിലും ജയിലുകളിലുമാണ് പ്രസ്തുത സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് ;
(സി)പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ എത്ര രൂപയാണ് ആകെ ചെലവഴിച്ചത്; എന്നാണ് പദ്ധതി ആരംഭിച്ചത്; പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് പ്രവര്‍ത്തിച്ച ഏജന്‍സികള്‍ ഏതെല്ലാമായിരുന്നു; ഈ എജന്‍സികള്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്പോള്‍ നിശ്ചയിച്ചിരുന്ന വ്യവസ്ഥകള്‍ പിന്നീട് പാലിക്കാതിരുന്നിട്ടുണ്ടോ;
(ഡി)ഓരോ സ്ഥലത്തും എത്രപ്രാവശ്യം ഈ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി; സ്ഥാപിച്ചതിനുശേഷം ഒരിക്കല്‍പോലും ഉപയോഗിക്കാത്ത സ്ഥലങ്ങള്‍ ഉണ്ടോ;
(ഇ)ഈ സംവിധാനം ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നോ;
(എഫ്)ഇപ്പോള്‍ എത്ര സ്ഥലങ്ങളില്‍ പ്രസ്തുത സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്;
(ജി)ഉപയോഗിക്കാന്‍ കഴിയാത്തവ മെയിന്‍റനന്‍സ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നത്തേയ്ക്ക് ഇവ രണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്?
|
3547 |
ഗുണ്ടാ മാഫിയ ബന്ധമുള്ള പോലീസ് ഉദേ്യാഗസ്ഥര്‍
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)പോലീസ് ഉദേ്യാഗസ്ഥര്‍ക്ക് പണം നല്‍കിയാല്‍ സമൂഹത്തില്‍ എല്ലാതരം മാഫിയ പ്രവര്‍ത്തനവും നടത്താന്‍ കഴിയുമെന്ന ആരോപണം സംസ്ഥാനത്ത് നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ഗുണ്ടാ-മാഫിയ ബന്ധമുള്ള എത്ര പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരെയാണ് ഈ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളത്; ജില്ല തിരിച്ചുള്ള വിശദാംശം നല്‍കുമോ;
(സി)ജനങ്ങളുടെ സുരക്ഷയും, നാടിന്‍റെ സന്പത്തും കാത്തുസൂക്ഷിക്കേണ്ട പോലീസുകാര്‍ കള്ളന്മാരുടെയും അഴിമതിക്കാരുടെയും പട്ടികയില്‍ ഇടം പിടിക്കാന്‍ ഇടയാകുന്നതായ ആക്ഷേപം ഉണ്ടായ സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് ഗൌരവമായ അനേ്വഷണം നടത്തുമോ; ഇത്തരക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമോ?
|
3548 |
കേരള പോലീസിലെ പ്രമോഷന്‍
ശ്രീമതി. ഇ. എസ്. ബിജിമോള്‍
(എ)കേരള പോലീസിലെ ജനറല്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ ഹെഡ്കോണ്‍സ്റ്റബിളില്‍ നിന്നും അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ആയും അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറില്‍ നിന്ന് സബ്ഇന്‍സ്പെക്ടറായും പ്രമോഷന്‍ നടത്തിയിട്ട് എത്ര കാലമായെന്ന് വ്യക്തമാക്കാമോ;
(ബി)കേരള പോലീസ് ജനറല്‍, എക്സിക്യൂട്ടീവ് വിഭാഗത്തില്‍ പ്രമോഷന്‍ നല്‍കുന്നതിന് അടിസ്ഥാനമായ ഗവണ്‍മെന്‍റ് ഉത്തരവ് ഏതാണ്; ആയത് നടപ്പിലാക്കിയിട്ടുണ്ടോ;എങ്കില്‍ നടപ്പിലാക്കിയതെന്നാണെന്ന് വ്യക്തമാക്കാമോ;
(സി)സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിളായി സര്‍വ്വീസില്‍ പ്രവേശിക്കുന്നയാള്‍ക്ക് നേരിട്ട് ജനറല്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ പോലീസ് കോണ്‍സ്റ്റബിളായി ട്രാന്‍സ്ഫര്‍ ആയി വരുന്നതിന് നിയമമുണ്ടോ; ഉണ്ടെങ്കില്‍ ആയത് ഏത് ഉത്തരവ് പ്രകാരമാകുന്നു;
(ഡി)സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയനില്‍ നിന്നും ജില്ലാ ആംഡ് റിസര്‍വ്വ് പോലീസില്‍ ട്രാന്‍സ്ഫര്‍ ആയി വരുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് സീനിയോറിറ്റി നിശ്ചയിക്കുന്നത് ഏത് തീയതിയിലാണ്;
(ഇ)ബഹു. കേരള ഹൈക്കോടതി സിവില്‍ ബഞ്ച് വിധി ണജഇ ചീ.17133/2010 വിധിയ്ക്ക് എതിരെ സര്‍ക്കാര്‍ അപ്പീല്‍വിധി സന്പാദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് നല്‍കാമോ; ഏ.ഛ(ജ)33/89 ററേ.10.3.89-ലെ ഉത്തരവ് നടപ്പിലാക്കാതിരിക്കുവാന്‍ ഏതെങ്കിലും കോടതികളില്‍ നിന്ന് വിധി ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് നല്‍കാമോ?
|
3549 |
പോത്തന്‍കോട് സ്റ്റേഷനില്‍ പോലീസുകാരുടെ ദൌര്‍ലഭ്യം
ശ്രീ. പാലോട് രവി
(എ)പോലീസ് സ്റ്റേഷനുകളില്‍ ക്രമസമാധാന പരിപാലനത്തിന് ആവശ്യമായ സേനാംഗങ്ങളുടെ കുറവ് അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഒരു പോലീസ് സ്റ്റേഷനില്‍ ഏറ്റവും കുറഞ്ഞത് 50 പോലീസുകാരുടെ സേവനം ഉറപ്പു വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ;
(സി)തിരുവനന്തപുരം നഗര പ്രാന്തത്തിലുളള ഏറ്റവും പ്രധാന്യമേറിയ പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ 15 അംഗങ്ങള്‍ മാത്രമേ നിലവിലുളളു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)അടിയന്തരമായി പ്രസ്തുത പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3550 |
സുരക്ഷാ ഭീഷണി നേരിടുന്നതിനായി പ്രത്യേക വിഭാഗം
ശ്രീ.എം.എ ബേബി
(എ)2013-14 - ലെ ബജറ്റില്‍ സംസ്ഥാനാതിര്‍ത്തിയില്‍ ഉയര്‍ന്നു വരുന്ന സുരക്ഷാ ഭീഷണി നേരിടുന്നതിനായി ഇന്‍ഡ്യ റിസര്‍വ്വ് ബറ്റാലിയന്‍റെ സഹകരണത്തോടെ ഒരു പ്രത്യേക വിഭാഗത്തെ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ ഭാഗമായി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നോ;
(ബി)പ്രസ്തുത പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
(സി)ഇതിനായി ബഡ്ജറ്റില്‍ എന്തു തുകയാണ് വകയിരുത്തിയിരുന്നത്;
(ഡി)ഈ തുക ചെലവഴിച്ചിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
|
3551 |
കേസുകളില്‍ പ്രതികളായ പോലീസ് ഉദേ്യാഗസ്ഥര്‍
ശ്രീ. സാജു പോള്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പോലീസ് ഉദേ്യാഗസ്ഥര്‍ വിവിധ കേസുകളില്‍ പ്രതികളായിട്ടുണ്ടെന്ന് സിവില്‍, ക്രിമിനല്‍ എന്നിങ്ങനെ തിരിച്ച് വിശദീകരിക്കാമോ;
(ബി)ഔദേ്യാഗിക സംവിധാനം ദുരുപയോഗം ചെയ്തതിന് എത്ര പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്;
(സി)എത്ര പോലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടി സ്വീകരിച്ചിട്ടുണ്ട്;
(ഡി)ഈ സര്‍ക്കാരിന്‍റെ കാലത്ത് പോലീസ് കംപ്ലെയിന്‍റ് അതോറിറ്റിക്ക് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; അതില്‍ എത്ര എണ്ണത്തില്‍ തീരുമാനമായിട്ടുണ്ട്; വിശദമാക്കാമോ ?
|
3552 |
സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍
ശ്രീ. കെ. വി. അബ്ദുള്‍ഖാദര്‍
(എ) ഗുരുതരമായ അച്ചടക്കരാഹിത്യത്തിനും സര്‍വ്വീസ് ചട്ടലംഘനത്തിനും ഏതെങ്കിലും പോലീസ് ഓഫീസറെയോ സിവില്‍ പോലീസ് ഓഫീസറെയോ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടോ;
(ബി) അച്ചടക്കരാഹിത്യത്തിനും ചട്ടലംഘനത്തിനും ഏതെല്ലാം റാങ്കിലുള്ള എത്ര ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
|
3553 |
അഗ്നിശമന സേനകളിലും ജയിലുകളിലും ഉള്ള ജീവനക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ്
ശ്രീ. വി.പി. സജീന്ദ്രന്‍
,, ഐ.സി. ബാലകൃഷ്ണന്‍
,, പി.എ. മാധവന്‍
,, എ.റ്റി. ജോര്‍ജ്
(എ)സംസ്ഥാനത്ത് അഗ്നിശമന സേനകളിലും ജയിലുകളിലും ഉള്ള ജീവനക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതുവഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പദ്ധതിയനുസരിച്ച് എന്തെല്ലാം പരിരക്ഷകളാണ് ഇവര്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനുള്ള ധനസമാഹരണം എങ്ങനെ നടത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3554 |
പോലീസ് ഉദേ്യാഗസ്ഥരുടെ ബ്ലേഡ് മാഫിയബന്ധം സംബന്ധിച്ച ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
ശ്രീ. കെ.കെ. നാരായണന്‍
(എ)പോലീസ് സേനയിലെ ചിലര്‍ ബ്ലേഡ് മാഫിയയുടെ ഏജന്‍റായി പ്രവര്‍ത്തിക്കുന്നുവെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;
(ബി)ഇതില്‍ ഉള്‍പ്പെട്ട പോലീസുകാരുടെ പേരുവിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത റിപ്പോര്‍ട്ടില്‍ പരാമര്‍ശവിധേയരായ പോലീസ് സേനാംഗങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ഡി)ബ്ലേഡ് മാഫിയയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് എസ്.പി. റാങ്കിലുള്ള പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
|
3555 |
മെയില്‍ വാര്‍ഡന്‍ തസ്തികയിലെ ഒഴിവുകള്‍
ശ്രീ. എ. എം. ആരിഫ്
(എ)ജയില്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ മെയില്‍ വാര്‍ഡന്‍ തസ്തികകളില്‍ ധാരാളം ഒഴിവുകള്‍ ഉണ്ടായിട്ടും നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനങ്ങള്‍ നടന്നില്ലെന്ന ഉദ്യോഗാര്‍ത്ഥികളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഏതെല്ലാം ജയിലുകളില്‍ എത്രവീതം മെയില്‍ വാര്‍ഡന്‍ തസ്തികകള്‍ ഒഴിവുണ്ടെന്നും അതില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അറിയിക്കുമോ;
(സി)ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നിനും പരമാവധി ഒഴിവുകള്‍ നികത്തുന്നിനും നടപടി സ്വീകരിക്കുമോ?
|
3556 |
പോലീസ് ആസ്ഥാനത്തേയ്ക്ക് പുതിയ കന്പ്യൂട്ടറുകള്‍ വാങ്ങിയതിലെ അഴിമതി
ശ്രീ. എളമരം കരീം
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്തെ പോലീസ് ആസ്ഥാനത്തേയ്ക്ക് പുതുതായി കന്പ്യൂട്ടറുകള്‍ വാങ്ങിയിട്ടുണ്ടോ; എത്രയെണ്ണം വാങ്ങിയിട്ടുണ്ട്; അവ ടെന്‍ഡര്‍ വ്യവസ്ഥയിലാണോ വാങ്ങിയത്; വ്യക്തമാക്കാമോ;
(ബി)പ്രസ്തുത ഇടപാടില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് പരാതി ലഭിച്ചിരുന്നോ; പ്രസ്തുത പരാതിയില്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
|
3557 |
രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയില്‍ പോലീസുകാരെ നിയോഗിച്ചതില്‍ ഉണ്ടായ ചെലവ്
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)14 ജില്ലകളിലും മുഖ്യമന്ത്രി സംഘടിപ്പിച്ച രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ഓരോ കേന്ദ്രത്തിലും എത്ര വീതം പോലീസുകാരെ നിയോഗിച്ചെന്ന് വെളിപ്പെടുത്തുമോ;
(ബി)ഈ ചുമതല നല്‍കിയവരില്‍ ഓഫീസര്‍ കേഡറിലുള്ളവര്‍ എത്രയായിരുന്നെന്ന് വ്യക്തമാക്കാമോ;
(സി)രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിക്ക് ഡ്യൂട്ടിക്കായി എത്ര പോലീസ് വാഹനങ്ങള്‍ ഉപയോഗിച്ചെന്ന് വ്യക്തമാക്കുമോ;
(ഡി)ഓരോ കേന്ദ്രത്തിലും പോലീസുദ്യോഗസ്ഥര്‍ എത്ര മണിക്കൂര്‍ ഡ്യൂട്ടി ചെയ്യേണ്ടതായി വന്നുവെന്ന് വെളിപ്പെടുത്താമോ;
(ഇ)ഓരോ ജനസന്പര്‍ക്കപരിപാടിയുടെ കേന്ദ്രത്തിലും എത്തി ഡ്യൂട്ടി നിര്‍വ്വഹിക്കുന്നതിന് പോലീസ് വകുപ്പിന് ചെലവായ മൊത്തം തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
|
3558 |
കാസര്‍ഗോഡ് ജില്ലയില്‍ പ്രതേ്യക വാഹന പാക്കേജ്
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
(എ)പ്രതേ്യക പാക്കേജിന്‍റെ ഭാഗമായി എത്രപോലീസ് വാഹനങ്ങളാണ് കാസര്‍ഗോഡ് ജില്ലക്ക് അനുവദിച്ചത് ;
(ബി)പ്രസ്തുത വാഹനങ്ങള്‍ മുഴുവന്‍ ജില്ലക്കുവേണ്ടിയാണോ; അല്ലെങ്കില്‍ ഏതെങ്കിലും പ്രതേ്യക മേഖലയെ ഉദ്ദേശിച്ചാണോ അനുവദിച്ചത്;
(സി)പ്രസ്തുത വാഹനങ്ങള്‍ ഇപ്പോള്‍ ജില്ലയില്‍ ഏതെല്ലാം പോലീസ് സ്റ്റേഷനുകളിലാണ് ഉപയോഗിക്കുന്നത്?
|
3559 |
വനിതാ സബ് ഇന്‍സ്പെക്ടര്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)പുതിയതായി അനുവദിച്ച ആറ് വനിതാ പോലീസ് സ്റ്റേഷനുകളിലായി എത്ര വനിതാ സബ് ഇന്‍സ്പെക്ടര്‍മാരുടെ തസ്തിക ഉണ്ട്;
(ബി)പ്രസ്തുത തസ്തികയിലേക്കുള്ള നിയമനം എപ്രകാരം നടത്തുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്;
(സി)പി.എസ്.സി. മുഖാന്തിരം നിയമിക്കപ്പെട്ട 1991-ലെ ആദ്യ വനിതാ പോലീസ് ബാച്ചിലുള്ളവര്‍ക്ക് വനിതാ സബ്ഇന്‍സ്പെക്ടര്‍മാരായി പ്രൊമോഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമോ; എത്രപേര്‍ക്ക് ഇപ്രകാരം പ്രൊമോഷന്‍ നല്‍കാനുണ്ട്?
|
3560 |
വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ നിയമനം
ശ്രീമതി പി. അയിഷാ പോറ്റി
(എ)1995 ബാച്ച് വരെയുള്ള വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് താത്ക്കാലിക പ്രൊമോഷന്‍ നല്‍കി എയര്‍പോര്‍ട്ടുകളില്‍ നിയമനം ലഭിക്കുന്നതിനായി എല്ലാ എച്ച്.സി.മാരും സമ്മതപത്രം നല്‍കിയത് എന്നാണ്;
(ബി)പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കുമോ? |
3561 |
കൊല്ലം ജില്ലയിലെ വനിതാസെല്ലുകളിലെ ഒഴിവുകള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)കൊല്ലം റൂറല്‍ ജില്ലയിലെ വനിതാ സെല്ലുകളില്‍ എസ്.ഐ, എച്ച്.സി. തസ്തികകള്‍ നിലവിലുണ്ടോ;
(ബി)ഇല്ലെങ്കില്‍ പ്രസ്തുത തസ്തികകള്‍ സൃഷ്ടിക്കുന്നതിനും നിയമനം നടത്തുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;
(സി)റൂറല്‍ ജില്ലയിലെ ഹെല്‍പ്പ്ലൈനില്‍ വനിതാ എസ്.ഐ.ഉണ്ടോ; ഇല്ലെങ്കില്‍ വനിതാ എസ്.ഐ.യെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;
|
<<back |
|