|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2821
|
മിച്ചഭൂമി/സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി
ശ്രീമതി കെ. എസ്. സലീഖ
(എ)സര്‍ക്കാര്‍ കണക്കനുസരിച്ച് എത്ര ഏക്കര്‍ മിച്ചഭൂമിയും എത്ര ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ വ്യക്തികള്‍ കൈയ്യടക്കി വച്ചിട്ടുണ്ട് ; ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ ;
(ബി)മിച്ചഭൂമി/സര്‍ക്കാര്‍ ഭൂമി കൈയ്യടക്കി വച്ചിട്ടുള്ളവരില്‍ നിന്നും തിരിച്ചുപിടിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചു ;
(സി)ആയതിന്‍റെ ഫലമായി എത്ര ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുവാന്‍ കഴിഞ്ഞു ;
(ഡി)ഇത്തരം ഭൂമി സംബന്ധിച്ച് എത്ര കേസ്സുകള്‍ വിവിധ കോടതികളില്‍ നിലവിലുണ്ട്; ഇവയഥാസമയം തീര്‍പ്പാക്കാന്‍ വേണ്ടി എന്തു നടപടി സ്വീകരിച്ചു വരുന്നു; വിശദമാക്കുമോ ;
(ഇ)ഈ സര്‍ക്കാര്‍ വന്നശേഷം ഇത്തരത്തില്‍ എത്ര ഏക്കര്‍ മിച്ചഭൂമി/സര്‍ക്കാര്‍ ഭൂമി കോടതികളുടെ ഉത്തരവുകള്‍ പ്രകാരം നല്കിയിട്ടുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ ?
|
2822 |
കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്
ശ്രീ. കെ. രാധാകൃഷ്ണന്‍
,, ബി. സത്യന്‍
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, പി. റ്റി. എ റഹിം
(എ)കടകംപളളി ഭൂമി തട്ടിപ്പു കേസ്സില്‍ മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജിന്‍റെ ഭാര്യ പ്രതിയാണോ; ഇവര്‍ റവന്യു വകുപ്പില്‍ ഏതു തസ്തികയിലാണ് ജോലി ചെയ്തു വരുന്നത്;
(ബി)മുഖ്യമന്ത്രിയുടെ ഓഫീസും റവന്യു ഉദ്യോഗസ്ഥരും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന സി. ബി.ഐ പരാമര്‍ശം സംബന്ധിച്ച് വകുപ്പ് തലത്തില്‍ അന്വേഷണം നടത്തുന്നതിന് തയ്യാറാകുമോ;
(സി)ഈ കേസ്സുമായി ബന്ധപ്പെട്ട് എ. ജി. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം റവന്യൂ വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നോ എന്ന് വെളിപ്പെടുത്താമോ?
|
2823 |
ദേശീയപാത വികസനത്തിനായി വിട്ടുനല്‍കിയ ഭൂമിയുടെ വില
ശ്രീ. വി. ശിവന്‍കുട്ടി
(എ)തിരുവനന്തപുരം ജില്ലയില്‍ കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുനല്‍കിയ കെ. രാജന്‍, ഹൌസ് നന്പര്‍-52/2295, നേമം പി. ഒ, തിരുവനന്തപുരം - എന്നയാളിന് പ്രസ്തുത ഭൂമിക്കുള്ള വില, ടിയാന്‍റെ കൈവശം അസല്‍ പ്രമാണം ഇല്ല എന്ന കാരണത്താല്‍, ഡി.വി.എസ്. ആക്റ്റ് നിലവിലിരിക്കെ, സ്പെഷ്യല്‍ തഹസീല്‍ദാര്‍ (പൊന്നുംവില) മനപൂര്‍വ്വം തടഞ്ഞു വച്ചിരിക്കുന്നതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഉണ്ടെങ്കില്‍ ഇതുപോലെ അസല്‍ പ്രമാണമില്ലാത്തതിനാല്‍ ആയതിന്‍റെ സര്‍ട്ടിഫൈഡ് കോപ്പി ഹാജരാക്കിയ ഫയല്‍ നന്പര്‍-299/13 - ന് രണ്ടുമാസങ്ങള്‍ക്കു മുന്പു തന്നെ അവാര്‍ഡ് തുക നല്‍കിയ മുന്‍ സംഭവം ഉണ്ടെന്നിരിക്കെ മേല്‍പറഞ്ഞ കെ. രാജനും അര്‍ഹതയുള്ള അവാര്‍ഡു നല്‍കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമോ;
(സി)മേല്‍പറഞ്ഞ രീതിയില്‍ അധികാരദുര്‍വിനിയോഗം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്?
|
2824 |
പുറന്പോക്ക് ഭൂമി കൈയ്യേറ്റം
ശ്രീമതി കെ. കെ. ലതിക
(എ)കോഴിക്കോട് ജില്ലയിലെ അരീക്കരക്കുന്ന്, പാലക്കാട് ജില്ലയിലെ മുതലമട, തിരുവനന്തപുരം ജില്ലയിലെ മൂക്കുന്നിമല എന്നിവിടങ്ങളില്‍ എത്ര സര്‍ക്കാര്‍ പുറന്പോക്ക് ഭൂമിയുണ്ടെന്നും ഓരോ ഭൂമിയുടെയും സര്‍വ്വേ നന്പറും വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത സ്ഥലങ്ങളിലെ ഭൂമി സ്വകാര്യ ആവശ്യങ്ങള്‍ക്കോ പൊതു ആവശ്യങ്ങള്‍ക്കോ വിട്ടു നല്‍കിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ ;
(സി)ഉണ്ടെങ്കില്‍ എന്തെല്ലാം ആവശ്യങ്ങള്‍ക്കാണെന്നും ആര്‍ക്കെല്ലാമാണ് വിട്ടു നല്‍കിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ ?
|
2825 |
തിരുവില്വാമലയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനു ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള നടപടി
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ) ചേലക്കര നിയോജക മണ്ഡലത്തിലെ തിരുവില്വാമലയില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനു വേണ്ടി ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് പറയാമോ;
(ബി) ഈ സ്കൂളിന്‍റെ സൂഗമമായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി പട്ടികജാതി വികസന വകുപ്പിന് ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോ?
|
2826 |
മലപ്പുറം ജില്ലയിലെ മങ്കട വില്ലേജിലെ കര്‍ക്കിടകത്ത് റവന്യൂ വകുപ്പിന്‍റെ അധീനതയിലുള്ള പുറംന്പോക്ക് ഭൂമി
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)മലപ്പുറം ജില്ലയിലെ മങ്കട വില്ലേജിലെ കര്‍ക്കിടകത്ത് റവന്യൂ വകുപ്പിന്‍റെ അധീനതയിലുള്ള പുറന്പോക്ക് ഭൂമി, ഐ.എച്ച്.ആര്‍.ഡി.ക്ക് കീഴിലുള്ള അപ്ലൈഡ് സയന്‍സ് കോളേജിനായി വിട്ടുനല്‍കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ടി വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ കത്തുകളുടെ പകര്‍പ്പ് സഹിതം ലഭ്യമാക്കുമോ ?
|
2827 |
ചാലക്കുടി ഹൌസിംഗ് അക്കോമഡേഷന്‍ സ്കീമില്‍ ഉള്‍പ്പെട്ട 18 സെന്‍റ് റവന്യൂ പുറന്പോക്കു ഭൂമി
ശ്രീ. ബി.ഡി. ദേവസ്സി
(എ)ചാലക്കുടി ഹൌസിംഗ് അക്കോമഡേഷന്‍ സ്കീമില്‍ ഉള്‍പ്പെട്ട 18 സെന്‍റ് റവന്യൂ പുറന്പോക്കുഭൂമി ഹൌസിംഗ് ബോര്‍ഡിന് ഇനിയും പതിച്ചു നല്‍കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
(ബി)പതിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
|
2828 |
റോഡ് പുറന്പോക്കിലെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ നടപടി
ശ്രീ. പി. എ. മാധവന്‍
(എ) മണലൂര്‍ നിയോജക മണ്ഡലത്തിലെ ഏറവ് വില്ലേജില്‍ സര്‍വ്വേ നന്പര്‍ 405, 284-ല്‍ 45 വര്‍ഷമായി റോഡ് പുറന്പോക്കില്‍ താമസിക്കുന്ന 60 കുടുംബങ്ങളില്‍ എത്ര പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
(ബി) പട്ടയം ലഭിക്കാത്ത 4 കുടുംബങ്ങള്‍ക്കുകൂടി പട്ടയം നല്‍കുന്നതിനായി പൊതുമരാമത്ത് അനുമതി നല്‍കണമെന്നുള്ള എം.എല്‍.എ.യുടെ നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
(സി) പ്രസ്തുത കുടുംബങ്ങള്‍ക്കു കൂടി പട്ടയം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
2829 |
മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ വിധികള്‍
ശ്രീ. എസ്. രാജേന്ദ്രന്
,, കെ.കെ. ജയചന്ദ്രന്‍
,, കെ. സുരേഷ് കുറുപ്പ്
,, ബി.ഡി. ദേവസ്സി
(എ)മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ വിധികള്‍ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
(ബി)ഇതു സംബന്ധിച്ച് ഹൈക്കോടതി പരാമര്‍ശം നടത്തിയിരുന്നോ;
(സി)സ്വകാര്യവ്യക്തികള്‍ തമ്മിലെ കേസ്സുകള്‍ കൂടി പരിഗണിക്കാനാവും വിധം ട്രൈബ്യൂണലിനെ സജ്ജമാക്കാന്‍ ഈ ആക്ടില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)ഈ നടപടികള്‍ ഏത് ഘട്ടത്തിലാണ്;
(ഇ)കീഴ്ക്കോടതികളില്‍ നിന്ന് ട്രൈബ്യൂണലിലേക്ക് കേസുകള്‍ കൈമാറുന്നതില്‍ കാലതാമസം നേരിടുന്നുണ്ടോ?
|
2830 |
നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍ കൈവശഭൂമിക്ക് പട്ടയം അനുവദിക്കാന്‍ നടപടി
ശ്രീ. പാലോട് രവി
(എ)കൈവശഭൂമിയുടെ പട്ടയം ലഭിക്കാന്‍ നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; വില്ലേജ് തിരിച്ച് കണക്കുകള്‍ വ്യക്തമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നെടുമങ്ങാട് നിയോജകമണ്ഡലത്തില എത്ര പേര്‍ക്ക് പട്ടയം ലഭിച്ചിട്ടുണ്ട്. ആര്‍ക്കെല്ലാം;
(സി)പട്ടയം ലഭിക്കാന്‍ ബാക്കിയുള്ള അപേക്ഷകളിന്മേല്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുമോ?
|
2831 |
ഫറോക്ക് റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടി
ശ്രീ. എളമരം കരീം
(എ)ഫറോക്ക് റെയില്‍വേ മേല്‍പ്പാലം അപ്രോച്ച് റോഡിന്‍റെ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തികരിച്ചുവോ;
(ബി)ഇല്ലെങ്കില്‍, എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും;
(സി)സ്ഥലമെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?
|
2832 |
അന്യസംസ്ഥാനങ്ങളില്‍ നിന്ന് മണല്‍ കൊണ്ട് വരുന്നതിന് നിയന്ത്രണം
ശ്രീ. കെ. കെ. നാരായണന്
(എ)അന്യസംസ്ഥാനങ്ങളില്‍ നിന്ന് മണല്‍ കൊണ്ടുവരുന്നതിന് എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ;
(ബി)ഉണ്ടെങ്കില്‍ ഇത് എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?
|
2833 |
കാസര്‍ഗോഡ് ജില്ലയിലെ മണല്‍
നിയന്ത്രണം
ശ്രീ. കെ. കെ. നാരായണന്
(എ)അന്യസംസ്ഥാനത്ത് നിന്നും മണല്‍ കൊണ്ടുവരുന്നതിന് കാസര്‍ഗോഡ് ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ;
(ബി)ഇല്ലെങ്കില്‍ ജില്ലാഭരണാധികാരികള്‍ ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ തീരുമാനത്തിന് എതിരായി പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)ഇങ്ങനെ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ഇത്തരം ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിന് തയ്യാറാകുമോ ?
|
2834 |
മണ്ണ് നീക്കം ചെയ്യുന്നതിനും മണ്ണ് ഇറക്കുന്നതിനും അനുമതി
ശ്രീ. എം. ചന്ദ്രന്‍
(എ)ഗൃഹ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്യുന്നതിനും മണ്ണ് ഇറക്കുന്നതിനും ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണോ;
(ബി)ഇത്തരത്തിലുള്ള അനുമതിക്കായി എത്ര അപേക്ഷകളാണ് പാലക്കാട് കളക്ടറേറ്റില്‍ തീര്‍പ്പുകല്പിക്കുവാനുള്ളത്;
(സി)ഇത്തരം നിയമങ്ങള്‍ ലഘൂകരിക്കുന്നതിനും അധികാരം വികേന്ദ്രീകരിക്കുന്നതിനും നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
|
2835 |
പ്രീ റവന്യൂ സര്‍വ്വെ അദാലത്തുകള്‍
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, ഹൈബി ഈഡന്‍
,, റ്റി. എന്‍. പ്രതാപന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് എല്ലാ ജില്ലകളിലും പ്രീ റവന്യൂ സര്‍വ്വെ അദാലത്തുകള്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)പ്രസ്തുത സംവിധാനം മുഖേന എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിച്ചിരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)അദാലത്തിലൂടെ എത്ര ശതമാനം പരാതികള്‍ പരിഹരിക്കുകയുണ്ടായി; വിശദമാക്കുമോ;
(ഡി)പരിഹരിക്കാത്ത പരാതികളിന്മേല്‍ എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
2836 |
റീസര്‍വ്വെ നടപടികളുടെ പൂര്‍ത്തീകരണം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്തെ എത്ര വില്ലേജുകളില്‍ റീസര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഇനിയും എത്ര വില്ലേജുകളില്‍ റീസര്‍വ്വെ ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന വിശദമാക്കുമോ;
(സി)മുഴുവന്‍ വില്ലേജുകളിലെയും റീസര്‍വ്വെ പൂര്‍ത്തിയാക്കി രേഖകള്‍ എന്ന് പ്രസിദ്ധം ചെയ്യുമെന്ന് വെളിപ്പെടുത്തുമോ ?
|
2837 |
തിരുവനന്തപുരം ജില്ലയിലെ റീ-സര്‍വ്വെ നടപടികള്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ) തിരുവനന്തപുരം ജില്ലയില്‍ എത്ര വില്ലേജുകളിലാണ് റീ-സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായത്/നടന്നുകൊണ്ടിരിക്കുന്നത് എന്നും അവ ഏതൊക്കെ വില്ലേജുകളാണെന്നും വ്യക്തമാക്കുമോ;
(ബി) റീ-സര്‍വ്വെയുമായി ബന്ധപ്പെട്ട് മേല്‍പറഞ്ഞ വില്ലേജുകളില്‍ ഓരോന്നിലും എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നുള്ള വിവരങ്ങള്‍ വില്ലേജ് തിരിച്ച് ലഭ്യമാക്കുമോ;
(സി) പരാതികളില്‍ എത്രയെണ്ണം തീര്‍പ്പുകല്‍പിച്ചു, എത്രയെണ്ണത്തില്‍ ഇനി തീര്‍പ്പുകല്‍പിക്കുവാനുണ്ട് എന്നുള്ള വിശദാംശങ്ങള്‍ വില്ലേജ് തിരിച്ച് വ്യക്തമാക്കുമോ?
|
2838 |
നെടുമങ്ങാട് - തിരുവനന്തപുരം താലൂക്കുകളിലെ റീസര്‍വ്വേ
ശ്രീ. പാലോട് രവി
(എ)കേരളത്തില്‍ റീസര്‍വ്വേ നടപടികള്‍ ആരംഭിച്ചത് എന്നാണ്;
(ബി)ഇതുവരെ എത്ര വില്ലേജുകളില്‍ റീസര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ട്; ഭാഗികമായി പൂര്‍ത്തിയായ വില്ലേജുകള്‍ എത്ര; ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കുമോ;
(സി)ഇതുവരെയുള്ള റീസര്‍വ്വേ നടപടികള്‍ക്ക് എത്ര രൂപ ചെലവായി;
(ഡി)റീസര്‍വ്വേ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി എല്ലാ വില്ലേജുകളിലും പൂര്‍ത്തിയാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
(ഇ)നെടുമങ്ങാട് താലൂക്കിലെ നെടുമങ്ങാട്, കരിപ്പൂര്, കരകുളം, വട്ടപ്പാറ, വെന്പായം, തേക്കട, മാണിക്കല്‍, കോലിയക്കോട് എന്നീ വില്ലേജുകളിലും തിരുവനന്തപുരം താലൂക്കിലെ പള്ളിപ്പുറം, അണ്ടൂര്‍ക്കോണം, മേല്‍ തോന്നയ്ക്കല്‍, കീഴ്തോന്നയ്ക്കല്‍, അയിരൂപ്പാറ എന്നീ വില്ലേജുകളിലും റീസര്‍വ്വേ നടപടികളെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; എത്ര; വില്ലേജ് തിരിച്ച് വ്യക്തമാക്കുമോ;
(എഫ്)പരാതികള്‍ പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചു;
(ജി)പരാതികള്‍ പരിഹരിക്കുവാന്‍ ജില്ലാ കളക്്ടറുടെ നേതൃത്വത്തില്‍ റീസര്‍വ്വേ അദാലത്ത് സംഘടിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
2839 |
താനൂര്‍ വില്ലേജില്‍ 1956-57 വര്‍ഷങ്ങളില്‍ നടത്തിയ റീസര്‍വ്വെ പ്രകാരമുളള രേഖകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)തിരൂര്‍ താലൂക്കിലെ താനൂര്‍ വില്ലേജില്‍ 1956-57 വര്‍ഷങ്ങളില്‍ നടത്തിയ റീസര്‍വ്വെ പ്രകാരമുളള "എ' രജിസ്റ്ററും അതിന്‍റെ അപ്പെന്‍റിക്സും ഏതെല്ലാം ഓഫീസുകളില്‍ ലഭ്യമായിരിക്കും എന്ന് വ്യക്തമാക്കാമോ;
(ബി)താനൂര്‍ വില്ലേജിലും തിരൂര്‍ താലൂക്ക് ഓഫീസിലും ഇതു സംബന്ധിച്ച രേഖകളെല്ലാം ലഭ്യമാണോ; ലഭ്യമാണെങ്കില്‍ അതിന്‍റെ പകര്‍പ്പുകള്‍ ലഭിക്കാനുളള നടപടിക്രമം എന്താണെന്ന് വ്യക്തമാക്കുമോ?
|
2840 |
ഇന്‍റലക്ച്വല്‍ സിറ്റിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി
ശ്രീ. കെ. അജിത്
(എ)വൈക്കം നിയോജക മണ്ധലത്തിലെ ചെന്പ് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ഇന്‍റലക്ച്വല്‍ സിറ്റിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഏതുഘട്ടംവരെയെത്തിയെന്ന് വെളിപ്പെടുത്തുമോ ;
(ബി)ഇന്‍റലെക്ച്വല്‍ സിറ്റിക്കായി എത്ര ഏക്കര്‍ ഭൂമിയാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;
(സി)ഇന്‍റലെക്ച്വല്‍ സിറ്റിയ്ക്കായുള്ള ഭൂമിയില്‍ മിച്ചഭൂമിയുണ്ടെന്ന ആരോപണം അന്വേഷിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ യാഥാര്‍ത്ഥ്യം കണ്ടെത്താനുള്ള നടപടി സ്വീകരിക്കുമോ ?
|
2841 |
കരമന - കളിയിക്കാവിള ദേശീയപാതവികസനത്തിനായി ഏറ്റെടുത്ത ഭൂമി
ശ്രീ. വി. ശിവന്‍കുട്ടി
കരമന-കളിയിക്കാവിള ദേശീയ പാതവികസന ത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട്, കരമന മുതല്‍ പ്രാവച്ചന്പലം വരെയുള്ള പ്രദേശത്ത് സ്പെഷ്യല്‍ തഹസീല്‍ദാര്‍ പൊന്നുവില മുഖേന എത്ര ഭൂവുടമകള്‍ക്ക് അവാര്‍ഡ് തുക നല്‍കിയെന്നും, അവര്‍ ഓരോരുത്തരുടെയും പേരും മേല്‍വിലാസവും എന്താണെന്നും, അവര്‍ ഓരോരുത്തരില്‍നിന്നും എത്ര വീതം ഭൂമിയാണ് അക്വയര്‍ ചെയ്തതെന്നും, അവര്‍ ഓരോരുത്തര്‍ക്കും എത്ര തുക വീതം നല്‍കിയെന്നും, ഇനി എത്രപേര്‍ക്ക് ഈയിനത്തില്‍ തുക നല്‍കുവാനുണ്ടെന്നും, ആയത് നാളിതുവരെ നല്‍കാത്തതിന്‍റെ കാരണം എന്താണെന്നും ആയത് എന്നത്തേക്കു നല്‍കും എന്നും വ്യക്തമാക്കുമോ?
|
2842 |
മലപ്പുറം കോട്ടപ്പടി ബൈപ്പാസ് സ്ഥലമെടുപ്പ് നടപടികള്‍
ശ്രീ. പി. ഉബൈദുള്ള
(എ)മലപ്പുറം കോട്ടപ്പടി ബൈപ്പാസ് സ്ഥലമെടുപ്പ് നടപടികള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ;
(ബി)സ്ഥലമെടുപ്പ് നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അതിന് നല്‍കുന്ന നഷ്ടപരിഹാരം നല്കുന്ന രീതിയും വിശദീകരിക്കുമോ?
|
2843 |
മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡിന്‍റെ സ്ഥലമെടുപ്പ്
ശ്രീ. എ. പ്രദീപ് കുമാര്‍
കോഴിക്കോട് സിറ്റിറോഡ് ഇംപ്രൂവ്മെന്‍റ് സ്കീം പ്രകാരമുള്ള മാനാഞ്ചിറ വെള്ളിമാട് കുന്ന് റോഡിന്‍റെ സ്ഥലമെടുപ്പ് പ്രക്രിയ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
|
2844 |
ഇരിണാവ് പാലം നിര്‍മ്മാണത്തിനു വേണ്ടി സ്ഥലമേറ്റെടുക്കല്‍
ശ്രീ. റ്റി. വി. രാജേഷ്
(എ)കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി മണ്ഡലത്തിലെ ഇരിണാവ് പാലവും അനുബന്ധ റോഡും നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂ ഉന്നതതല സമിതി അംഗീകാരം നല്‍കുകയും അതുപ്രകാരം ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തുവെങ്കിലും സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള നടപടി നിന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സ്ഥലം എത്രയും വേഗം അളന്ന് തിട്ടപ്പെടുത്തി ഭൂമി ഏറ്റെടുക്കുന്ന പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2845 |
ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂളിന്‍റെ കൈവശത്തിലിരിക്കുന്ന സ്ഥലം
ശ്രീ. എളമരം കരീം
(എ)ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂളിന്‍റെ കൈവശത്തിലിരിക്കുന്നതും 1957 ല്‍ മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ നിന്നും ഏറ്റെടുത്തതുമായ ഭൂമിയും കെട്ടിടങ്ങളും റവന്യൂ രേഖകളില്‍ കൊണ്ടുവരണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സ്വീകരിക്കുമോ?
|
2846 |
ഒറ്റപ്പാലം താലൂക്കിലെ മിച്ചഭൂമി
ശ്രീ. എം. ഹംസ
(എ)ഒറ്റപ്പാലം താലൂക്കില്‍ എത്ര ഏക്കര്‍ സ്ഥലം മിച്ചഭൂമിയായി കണ്ടെത്തിയിരുന്നു; ഏതെല്ലാം വില്ലേജുകളില്‍; ഓരോ വില്ലേജിലും എത്ര ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിരുന്നത്; വിശദാംശം ലഭ്യമാക്കുമോ;
(ബി)മിച്ചഭൂമിയാണെന്ന് കണ്ടെത്തിയിട്ടും സ്ഥലം ഉടമ ഭൂമി വിട്ടുനല്‍കാത്ത കേസുകള്‍ ഉണ്ടോ; ഏതെല്ലാം വില്ലേജില്‍; ഭൂമി സംബന്ധിച്ച വിശദാംശം നല്‍കാമോ;
(സി)ഒറ്റപ്പാലം താലൂക്കില്‍ മിച്ചഭൂമി സംബന്ധിച്ച് എത്ര കേസുകള്‍ നിലവിലുണ്ട്; വിശദാംശവും കാലിക സ്ഥിതിയും വിശദീകരിക്കാമോ?
|
2847 |
ലീഗല്‍ മെട്രോളജി വകുപ്പിലെ ഒഴിവുകള്‍
ശ്രീ. സി. കൃഷ്ണന്‍
(എ)ലീഗല്‍ മെട്രോളജി വകുപ്പില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്ന് തസ്തിക തിരിച്ച് ഒഴിവു വന്ന തീയതി സഹിതം വിശദമാക്കുമോ;
(ബി)ഒഴിവുകള്‍ നികത്തുന്നതിന്
ന
ടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
(സി)2013, 2014 വര്‍ഷങ്ങളില്‍ സീനിയര്‍ ഇന്‍സ്പെക്ടര്‍, അസിസ്റ്റന്‍റ് കണ്‍ട്രോളര്‍ എന്നീ തസ്തികകളിലേക്ക് പ്രമോഷന്‍ നടത്തുന്നതിന് ഡി.പി.സി കൂടിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ?
|
2848 |
അന്തര്‍ദേശീയ കയര്‍പ്രദര്‍ശന വിപണനകേന്ദ്രം
ശ്രീ. കെ. മുരളീധരന്
,, ഐ.സി. ബാലകൃഷ്ണന്
,, ഡൊമിനിക് പ്രസന്‍റേഷന്
,, ആര്‍. സെല്‍വരാജ്
(എ)സംസ്ഥാനത്ത് അന്തര്‍ദേശീയ കയര്‍ പ്രദര്‍ശന വിപണനകേന്ദ്രം സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(സി)കയറിന്‍റെ ആഭ്യന്തര-വിദേശ വിപണി ശക്തിപ്പെടുത്തുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
2849 |
അന്താരാഷ്ട്ര കയര്‍മേള
ശ്രീ. ജി. സുധാകരന്‍
(എ)അന്താരാഷ്ട്ര കയര്‍മേള സംഘടിപ്പിക്കുന്നതിന് സംസ്ഥാന ഖജനാവില്‍ നിന്ന് എത്ര രൂപ ചെലവഴിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ സഹായമായി എത്ര രൂപ ലഭിച്ചുവെന്നും അറിയിക്കുമോ ;
(ബി)മേളയുടെ ഫലമായി എന്തു വിദേശ ഓര്‍ഡര്‍ ലഭിച്ചു ; ഇതില്‍ പൊതുമേഖലാസ്ഥാപനമായ കയര്‍ഫെഡ്, കയര്‍ കോര്‍പ്പറേഷന്‍, ഫോംമാറ്റിംഗ്സ് ഓഫ് ഇന്ത്യ എന്നിവയ്ക്ക് എന്തു തുകയ്ക്കുള്ള വിദേശ ഓര്‍ഡര്‍ ലഭിച്ചുവെന്ന് അറിയിക്കുമോ ;
(സി)കഴിഞ്ഞ സാന്പത്തിക വര്‍ഷം എന്തു തുകയുടെ കയര്‍ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്തു എന്ന് വ്യക്തമാക്കാമോ ?
|
2850 |
കയര്‍മേഖലയെ ശക്തിപ്പെടുത്താന്‍ കര്‍മ്മപദ്ധതി
ശ്രീ. റ്റി. എന്‍. പ്രതാപന്‍
,, ജോസഫ് വാഴക്കന്
.. വി. റ്റി. ബല്‍റാം
,, വി. ഡി. സതീശന്‍
(എ)കയര്‍മേഖലയെ ശക്തിപ്പെടുത്താന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് ആവിഷ്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ബി)ഇക്കാലയളവില്‍ കയര്‍ മേഖലയ്ക്കുള്ള ബഡ്ജറ്റ് വിഹിതത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എത്ര ശതമാനം വര്‍ദ്ധനവാണ് ഓരോ സാന്പത്തികവര്‍ഷത്തിലും വരുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ഡി)ഇതുമൂലം കയര്‍മേഖലയില്‍ എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;
|
2851 |
കയര്‍ മേഖലയിലെ പിന്നോക്കാവസ്ഥ
ഡോ. ടി. എം. തോമസ് ഐസക്
ശ്രീ. ജി. സുധാകരന്
,, കെ. ദാസന്
,, സി. കൃഷ്ണന്‍
(എ)കയര്‍ കയറ്റുമതിയില്‍ രാജ്യം വന്‍ മുന്നേറ്റം കൈവരിക്കുന്പോഴും സംസ്ഥാനത്തിന്‍റെ പങ്ക് കുത്തനെ കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കയര്‍മേഖലയിലെ ഈ പിന്നോക്കാവസ്ഥയ്ക്കുള്ള കാരണം പരിശോധിച്ചിട്ടുണ്ടോ;
(സി)സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കയര്‍മേളകള്‍ കയര്‍ ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായകരമായിരുന്നോ; ഇക്കഴിഞ്ഞ വിപണനമേളയില്‍ എത്ര കോടി രൂപയ്ക്കുള്ള ഓര്‍ഡര്‍ ലഭിച്ചുവെന്ന് അറിയിക്കാമോ;
(ഡി)കയര്‍മേളയുടെ മറവില്‍ വന്‍ധൂര്‍ത്തും സാന്പത്തിക ക്രമക്കേടുകളും നടക്കുന്ന കാര്യം അറിവുള്ളതാണോ; ഇത് പരിശോധിച്ചിട്ടുണ്ടോ;
(ഇ)കഴിഞ്ഞ രണ്ടു വര്‍ഷം കയര്‍മേളയ്ക്ക് എന്ത് തുക ചെലവ് വന്നു എന്ന് വെളിപ്പെടുത്താമോ?
|
2852 |
തൊണ്ട് സംഭരണ പദ്ധതി
ശ്രീ. വി.ഡി. സതീശന്‍
,, ജോസഫ് വാഴക്കന്‍
,, ബെന്നി ബെഹനാന്
,, കെ. മുരളീധരന്‍
(എ)പുതിയ തൊണ്ട് സംഭരണ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിച്ചത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)തൊണ്ട് സംഭരണം ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതി പ്രകാരം എന്തെല്ലാം കാര്യങ്ങള്‍ നടപ്പില്‍ വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
2853 |
കയര്‍ കടാശ്വാസ പദ്ധതി
ശ്രീ. ജി. സുധാകരന്‍
(എ)കയര്‍ കടാശ്വാസ പദ്ധതിയിന്‍ കീഴില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പേര്‍ക്ക്/സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കി യെന്നും എത്ര രൂപ നല്കിയെന്നും വ്യക്തമാക്കാമോ ;
(ബി)കടാശ്വാസ പദ്ധതി തൊഴിലാളികള്‍ക്കുകൂടി പ്രയോജനകരമായ രീതിയില്‍ വിപുലീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ; വ്യക്തമാക്കുമോ ?
|
2854 |
കയര്‍ വികസനത്തിനായി ചെലവഴിച്ച തുക
ശ്രീ. വി. ശശി
(എ)കയര്‍ വികസനത്തിനായി 2013-2014-ല്‍ കേന്ദ്രവിഹിതം ഉള്‍പ്പെടെ എത്ര രൂപ ബഡ്ജറ്റില്‍ വക കൊള്ളിച്ചിരുന്നുവെന്നും അതില്‍ 31.01.2014 വരെ എത്ര രൂപ ചെലവഴിച്ചുവെന്നും അറിയിക്കുമോ ;
(ബി)31.01.2014 മുതല്‍ 31.03.2014 വരെ എത്ര രൂപ ചെലവഴിച്ചു ; പദ്ധതി തിരിച്ചുള്ള ബഡ്ജറ്റ് തുകയും ചെലവായ തുകയും വ്യക്തമാക്കാമോ ?
|
2855 |
പ്രാഥമിക കയര്‍ പിരിമേഖലയിലെ ഉല്പാദനം
ശ്രീ. വി. ശശി
(എ)സംസ്ഥാനത്തെ 382 പ്രാഥമിക കയര്‍പിരിമേഖലയിലെ 2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളിലെ ഉല്പാദനം വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
(ബി)ഇതുവഴി എത്ര തൊഴിലാളികള്‍ക്ക് ഓരേ വര്‍ഷവും തൊഴില്‍ നല്‍കിയെന്ന് വ്യക്തമാക്കാമോ;
(സി)ഓരോ തൊഴിലാളിക്കും നല്‍കിയ ശരാശരി തൊഴില്‍ ദിവസം എത്രയെന്ന് അറിയിക്കുമോ?
|
2856 |
മാറ്റ്സ് & മാറ്റിംഗ്സ് സംഘങ്ങള്‍
ശ്രീ. ജി. സുധാകരന്‍
(എ)സംസ്ഥാനത്തെ ഓരോ മാറ്റ്സ് ആന്‍റ് മാറ്റിംഗ്സ് സംഘത്തിന്‍റെയും കൈവശമുള്ള ഭൂമിയും ഭൂമിയുടെ മതിപ്പുവിലയും എത്രയാണ് ;
(ബി)തറികള്‍, മറ്റ് അനുബന്ധയന്ത്രങ്ങള്‍ അവയുടെ മതിപ്പുവില എത്രയാണ് ;
(സി)നിലവിലുള്ള തൊഴിലാളികളുടെ എണ്ണം എത്രയാണെന്ന് അറിയിക്കുമോ ;
(ഡി)കെട്ടിടങ്ങള്‍/ഫാക്ടറികള്‍ എന്നിവയുടെ മതിപ്പുവില എത്രയാണ് ;
(ഇ)സംഘങ്ങളുടെ ബാധ്യതകള്‍ വിശദാംശം സഹിതം ലഭ്യമാക്കുമോ ?
|
<<back |
|