|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2371
|
ആരോഗ്യവകുപ്പിലെ താല്ക്കാലിക നിയമനങ്ങള്‍
ശ്രീ. മാത്യു റ്റി. തോമസ്
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍
,, സി. കെ. നാണു
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പേര്‍ക്ക് താല്ക്കാലികമായി ആരോഗ്യ വകുപ്പിന്‍റെ കീഴില്‍ നിയമനം നല്‍കിയിട്ടുണ്ട് ;
(ബി)അത്തരം നിയമനങ്ങള്‍ക്ക് സ്വീകരിച്ചിരിക്കുന്ന മാനദണ്ധം എന്താണെന്ന് വ്യക്തമാക്കുമോ ;
(സി)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ നിന്നും ലിസ്റ്റുകള്‍ വാങ്ങാതെ നേരിട്ടു നടത്തുന്ന ഇത്തരം നിയമനങ്ങളില്‍ സംവരണതത്വം പാടെ അട്ടിമറിക്കപ്പെടുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഡി)ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുവാന്‍ എന്തു നടപടിയാണ് സ്വീകരിക്കുവാനുദ്ദേശിച്ചിട്ടുള്ളത് ; വ്യക്തമാക്കുമോ ;
(ഇ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെല്ലാം ആശുപത്രികളില്‍ എത്രവീതം തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?
|
2372 |
പ്രാഥമിക ആരോഗ്യ പ്രവര്‍ത്തകരുടെ ജനസംഖ്യാനുപാതിക നിയമനം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരുടെ നിയമനങ്ങളും തസ്തിക സൃഷ്ടിക്കുന്നതും ജനസംഖ്യാടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കുമോ ; അല്ലെങ്കില്‍ ഇതിന്‍റെ മാനദണ്ഡം എന്താണ് ;
(ബി)സംസ്ഥാനത്ത് ഓരോ ജില്ലയിലേയും ജനസംഖ്യ എത്രയെന്നും അവിടെയെല്ലാം ഈ തസ്തികകള്‍ എത്ര വീതമുണ്ടെന്നും വ്യക്തമാക്കുമോ ;
(സി)ഏതെല്ലാം പഞ്ചായത്തുകളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികകളും, ബ്ലോക്ക് പി.എച്ച്.സി. കളില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ തസ്തികകളും ഇല്ല എന്ന് വ്യക്തമാക്കുമോ ;
(ഡി)ജനസംഖ്യാടിസ്ഥാനത്തില്‍ ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?
|
2373 |
ലാബ് അസിസ്റ്റന്‍റ് നിയമനവും കാര്യക്ഷമമായ ലാബ് സംവിധാനങ്ങളും
ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
(എ)സംസ്ഥാന ആരോഗ്യവകുപ്പിലേക്ക് ലാബ് അസിസ്റ്റന്‍റ് നിയമനം നടന്നിട്ട് എത്രകാലമായി; പ്രസ്തുത തസ്തികയുടെ പി.എസ്.സി. ലിസ്റ്റ് ഇപ്പോള്‍ നിലവിലുണ്ടോ;
(ബി)സംസ്ഥാനത്ത് ലാബ് അസിസ്റ്റന്‍റുമാരായി താത്ക്കാലിക നിയമനത്തില്‍ ജോലി നോക്കുന്നവരുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(സി)കാര്യക്ഷമമായ ലാബ് സംവിധാനമില്ലാത്തതിനാലും യോഗ്യരായ ലാബ് ടെക്നീഷ്യന്‍മാര്‍ ഇല്ലാത്തതിനാലും തെറ്റായ ലാബ് റിപ്പോര്‍ട്ടുകള്‍ വരുന്നത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2374 |
ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകള്‍ നികത്താന്‍ നടപടി
ശ്രീ. എം.എ.ബേബി
,, കെ.സുരേഷ് കുറുപ്പ്
,, കെ.വി. വിജയദാസ്
,, പുരുഷന്‍ കടലുണ്ടി
(എ)ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒഴിവുകള്‍ നികത്താന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
(ബി)ഒഴിവുള്ള തസ്തികകള്‍ റിപ്പോര്‍ട്ടു ചെയ്തു പി.എസ്.സി വഴി നിയമനം നടത്താത്തതിനാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അധ്യയനം താളം തെറ്റുന്നതായുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(സി)നിലവിലുള്ള അദ്ധ്യാപകരുടെ വിരമിക്കല്‍ പ്രായം നീട്ടാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
|
2375 |
സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളില്‍ സ്റ്റാഫ് പാറ്റേണ്‍
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ) സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളില്‍ സ്റ്റാഫ് പാറ്റേണ്‍ നിലവിലുണ്ടോ;
(ബി) എങ്കില്‍ ഇപ്പോള്‍ നിലവിലുള്ളത് ഏത് വര്‍ഷം നിലവില്‍ വന്നതാണെന്ന് അറിയിക്കുമോ;
(സി) ഇപ്പോള്‍ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ ഓരോ തസ്തികയിലും ഏത് അനുപാതത്തിലാണെന്ന് വ്യക്തമാക്കുമോ;
(ഡി) സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്നത്തേക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
|
2376 |
ധര്‍മ്മടം മണ്ഡലത്തിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍
ശ്രീ. കെ. കെ. നാരായണന്‍
(എ)ധര്‍മ്മടം നിയോജക മണ്ഡലത്തിലെ ഏതെല്ലാം പി.എച്ച്.സി. കളിലും സി.എച്ച്.സി. കളിലും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഉണ്ട് എന്ന് വ്യക്തമാക്കാമോ;
(ബി)ഇത് എവിടെയെല്ലാമാണെന്നും ഏതൊക്കെയാണെന്നും വിശദമാക്കാമോ;
(സി)ഈ ഒഴിവുകളില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2377 |
കാസര്‍ഗോഡ് ജില്ലയില്‍ ഡോക്ടര്‍മാരുടെ ദൌര്‍ലഭ്യം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയില്‍ ബന്തഡുക്ക സി.എച്ച്.സി. യില്‍ എത്ര ഡോക്ടര്‍മാരുടെ തസ്തികയാണ് അനുവദിച്ചിട്ടുള്ളത്;
(ബി)ഐ.പി. യൂണിറ്റുള്ള ഈ അശുപത്രിയില്‍ സ്ഥിരമായി ഡോക്ടര്‍മാരെ നിയമിക്കാത്തതുമൂലം ഐ.പി. അടക്കമുള്ള സംവിധാനം നിലച്ചുപോയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)മലയോര മേഖലയില്‍ സ്ഥിതിചെയ്യുന്ന ഈ അശുപത്രിയില്‍ ഐ.പി. ഒ.പി. മുടങ്ങിയതു കാരണം നിരവധി പട്ടികവര്‍ഗ്ഗ സങ്കേതങ്ങളുള്ള ബന്തഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തിലെ ഗ്രാമവാസികള്‍ക്ക് 50 ഉം 60 ഉം കി.മി. അകലെയുള്ള താലൂക്ക് കേന്ദ്രങ്ങളിലെ ആശുപത്രിയെ ആശ്രയിക്കേണ്ട ദുര്‍ഗതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഡി)എങ്കില്‍ ബന്തഡുക്ക സി.എച്ച്.സി. യില്‍ ഡോക്ടര്‍മാരുടെ തസ്തികകള്‍ നികത്തി ഐ.പി. ഒ.പി. കാര്യക്ഷമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
2378 |
ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ പൊതുസ്ഥലമാറ്റം
ശ്രീമതി ഇ. എസ്. ബിജിമോള്‍
(എ)ആരോഗ്യവകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ 2014-ലെ പൊതുസ്ഥലമാറ്റത്തിന് ഉത്തരവ് ഇറക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണെന്ന് വ്യക്തമാക്കാമോ;
(ബി)തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 10 വര്‍ഷത്തിലധികമായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 ല്‍ ജോലിചെയ്യുന്നവരെ നിലനിര്‍ത്തിക്കൊണ്ട് ജൂനിയര്‍ ആയവരെ സ്ഥലംമാറ്റിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ?
|
2379 |
ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം
ശ്രീ. എ. എം. ആരിഫ്
(എ)സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര;
(ബി)24 മണിക്കൂര്‍ കാഷ്വാലിറ്റി പ്രവര്‍ത്തിക്കുന്നതിന് ഒരു ആശുപത്രിയില്‍ ഏറ്റവും ചുരുങ്ങിയത് എത്ര ഡോക്ടര്‍മാര്‍ ആവശ്യമാണ്?
|
2380 |
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ലാബ് ടെക്നീഷ്യന്മാരുടെ ഒഴിവുകള്‍
ശ്രീ. എ. എ. അസീസ്
(എ) ആരോഗ്യ വകുപ്പില്‍ ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് 2 തസ്തികയില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി എത്ര ഒഴിവുകളാണ് നിലവിലുള്ളത്;
(ബി) എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തു;
(സി) ഈ തസ്തികയില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ;
(ഡി) റാങ്ക് ലിസ്റ്റില്‍ എത്രവരെയുള്ളവരെ നിയമിച്ചു;
(ഇ) ഒഴിവുകള്‍ മുഴുവന്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
|
2381 |
ചാത്തന്നൂര്‍ നിയോജക മണ്ധലത്തിലെ ആശുപത്രികളിലെ തസ്തികകള്‍
ശ്രീ. ജി. എസ്. ജയലാല്‍
(എ)ചാത്തന്നൂര്‍ നിയോജക മണ്ധലത്തിലെ നെടുങ്ങോലം താലൂക്ക് ആശുപത്രി, കലയ്ക്കോട് സി.എച്ച്.സി., ചാത്തന്നൂര്‍ പി.എച്ച്.സി., പാരിപ്പള്ളി പി.എച്ച്.സി. എന്നീ സ്ഥാപനങ്ങളില്‍ എത്ര വീതം അനുവദനീയ തസ്തികകള്‍ ഓരോ വിഭാഗത്തിലും ഉണ്ടെന്നുള്ളത് പ്രത്യേകമായി അറിയിക്കുമോ :
(ബി)പ്രസ്തുത ഓരോ ആശുപത്രികളിലും ഏതൊക്കെ വിഭാഗത്തില്‍ തസ്തിക ഒഴിവായി കിടക്കുന്നുവെന്ന് വ്യക്തമാക്കുമോ ;
(സി)ജീവനക്കാര്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ എത്രയും പെട്ടെന്ന് ഒഴിവുകള്‍ നികത്തുവാന്‍ ഗവണ്‍മെന്‍റ് സന്നദ്ധമാകുമോ ; വിശദാംശം അറിയിക്കുമോ ?
|
2382 |
മെഡിക്കല്‍ കോളേജുകളിലും ആരോഗ്യവകുപ്പിനുകീഴിലുള്ള ആശുപത്രികളിലുമുള്ള ഒഴിവുകള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)മെഡിക്കല്‍ കോളേജുകളിലും ആരോഗ്യവകുപ്പിനുകീഴിലുള്ള ആശുപത്രികളിലും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, അറ്റന്‍ഡര്‍മാര്‍, നഴ്സിംഗ് അസിസ്റ്റന്‍റുമാര്‍ തുടങ്ങിയ തസ്തികകളില്‍ എത്ര ഒഴിവുകളുണ്ടെന്ന് പറയാമോ;
(ബി)ഈ ഒഴിവുകള്‍ നികത്തുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(സി)മഴക്കാലമായതോടെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പുതന്നെ മുന്നറിയിപ്പ് നല്‍കുന്പോഴും ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ കുറവുകള്‍ നികത്തുവാന്‍ കാലതാമസമുണ്ടാകുന്നതിനുള്ള കാരണങ്ങള്‍ പറയുമോ;
(ഡി)പി.എസ്.സി ലിസ്റ്റ് നിലവിലില്ലെങ്കില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയെങ്കിലും അടിയന്തിരമായി ഒഴിവുകള്‍ നികത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
2383 |
സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോര്‍ സൂപ്രണ്ട് തസ്തിക
ശ്രീമതി പി. അയിഷാ പോറ്റി
(എ)സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോര്‍ സൂപ്രണ്ട് തസ്തിക അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;
(ബി)കൊട്ടാരക്കര താലൂക്ക് അശുപത്രിയില്‍ എത്ര കിടക്കകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട് എന്നും പ്രതിവര്‍ഷം എത്ര തുകയുടെ ഔഷധങ്ങളും ആശുപത്രി ഉപകരണങ്ങളും ഇവിടെ വിനിയോഗിക്കപ്പെടുന്നു എന്നും വ്യക്തമാക്കുമോ;
(സി)ആശുപത്രിയില്‍ നിലവിലുള്ള ഫാര്‍മസി ജീവനക്കാരുടെ തസ്തികകള്‍ ഏതെല്ലാമാണ്;
(ഡി)ആശുപത്രിയില്‍ ഒരു സ്റ്റോര്‍ സൂപ്രണ്ട് തസ്തികയും ഔഷധവിതരണത്തിന് രണ്ട് ഫാര്‍മസിസ്റ്റ് തസ്തികയും അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
2384 |
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഒഴിവുകള്‍ നികത്താന്‍ നടപടി
ശ്രീമതി പി. അയിഷാപോറ്റി
(എ)കൊട്ടാരക്കര താലുക്ക് ആശുപത്രിയില്‍ നിലവില്‍ ഏതെല്ലാം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്നും പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്നും വ്യക്തമാക്കുമോ;
(ബി)ആശുപത്രിയിലെ മാലിന്യ നിര്‍മാര്‍ജനത്തിനായി "ഇന്‍സിനറേറ്റര്‍' സ്ഥാപിക്കുന്നതിന് എന്‍.ആര്‍.എച്ച്.എ ഫണ്ട് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
2385 |
പട്ടാന്പി താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ്
ശ്രീ. സി.പി. മുഹമ്മദ്
(എ)പട്ടാന്പി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരടക്കം എത്ര സ്റ്റാഫുണ്ട്;
(ബി)ഒരു താലൂക്ക് ആശുപത്രിക്ക് ആവശ്യമായ സ്റ്റാഫ് ഇവിടെയുണ്ടോ;
(സി)എന്ത്കൊണ്ട് പട്ടാന്പി താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫിനെ നിയമിക്കുന്നില്ല;
(ഡി)മുഴുവന്‍ സ്റ്റാഫിനെയും എന്നത്തേയ്ക്ക് നിയമിക്കും; വ്യക്തമാക്കുമോ;
(ഇ)കൊപ്പം പ്രാഥമികാരോഗ്യകേന്ദ്രം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററാക്കിയിട്ടും ആവശ്യമായ സ്റ്റാഫിനെ നിയമിക്കാത്തത് എന്ത്കൊണ്ട്; കൊപ്പം ആശുപത്രിയില്‍ ഉടന്‍ സ്റ്റാഫിനെ നിയമിക്കുമോ ?
|
2386 |
കാസര്‍ഗോഡ് ജില്ലയിലെ വിദ്യാലയ പരിസരങ്ങളില്‍ വ്യാപകമായി ലഹരി വസ്തുക്കളുടെ വില്പന
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ് ജില്ലയിലെ വിദ്യാലയ പരിസരങ്ങളില്‍ വ്യാപകമായി ലഹരി വസ്തുക്കളും ലഹരി മിഠായികളും വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പ്രസ്തുത നടപടികള്‍ തടയുന്നതിനായി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് സ്വീകരിച്ചത് എന്ന് വിശദമാക്കാമോ;
(സി)വില്‍പ്പന നടത്തിയവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ;
(ഡി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
2387 |
മുനന്പം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള സൌകര്യം
ശ്രീ. എസ്.ശര്‍മ്മ
(എ)മുനന്പം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള സൌകര്യം ലഭ്യമാണോ; ഇല്ലെങ്കില്‍ എന്തുകൊണ്ടന്ന് വ്യക്തമാക്കാമോ;
(ബി)ഇതിനാവശ്യമായ അടിസ്ഥാനസൌകര്യം, ജീവനക്കാര്‍ എന്നിവ ഉറപ്പുവരുത്തുന്നതിനും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാമോ?
|
2388 |
സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ജീവനക്കാര്‍ക്ക് മെഡിക്കല്‍ റീ-ഇന്പേഴ്സ്മെന്‍റ് തുക മാറി നല്‍കുന്നതിന് തടസ്സങ്ങള്‍
ശ്രീ. പി. തിലോത്തമന്‍
(എ)സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ജീവനക്കാര്‍ക്ക് മെഡിക്കല്‍ റീ-ഇന്പേഴ്സ്മെന്‍റ് ഇനത്തില്‍ തുക മാറി നല്‍കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്താണെന്ന് പറയാമോ;
(ബി)വിവിധ ലാബ് ടെസ്റ്റുകള്‍ക്കും മരുന്നുകള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുക മാറി നല്‍കുന്നത് 1980-ലെ മെഡിക്കല്‍ ലാബ് റേറ്റ് പ്രകാരമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇന്നത്തെ ചികിത്സാച്ചെലവിന്‍റെ തുച്ഛമായ ശതമാനം മാത്രമേ ഇതാകുന്നുള്ളൂവെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ; ഈ നിരക്ക് കാലാകാലങ്ങളില്‍ ലാബുകള്‍ പരിഷ്കരിക്കുന്നതും മരുന്നുകളുടെ മാര്‍ക്കറ്റ് റേറ്റ് അനുസരിച്ചും പരിഷ്കരിച്ച് മാറി നല്‍കാന്‍ ഉത്തരവിറക്കുമോ;
(സി)വൃക്ക-കരള്‍ രോഗങ്ങള്‍ പോലെ ഗൌരവമുള്ളതും ഗുരുതരവുമായ രോഗങ്ങളുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ടെസ്റ്റുകളുടെയും മരുന്നുകളുടെയും വില സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് താമസിപ്പിക്കാതിരിക്കുവാനും ശരിയായ നിരക്കില്‍ തന്നെ റീ-ഇന്പേഴ്സ് ചെയ്തു നല്‍കാനും നടപടി സ്വീകരിക്കുമോ?
|
2389 |
സെന്‍റര്‍ ഫോര്‍ റെസ്പിറേറ്ററി അലര്‍ജി ആന്‍റ് ആന്‍റിജന്‍ മാനിഫാക്ച്ചറിലെ സയന്‍റിഫിക് അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള റാങ്ക്ലിസ്റ്റ്
ശ്രീ. അന്‍വര്‍ സാദത്ത്
(എ)മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ സെന്‍റര്‍ ഫോര്‍ റെസ്പിറേറ്ററി അലര്‍ജി ആന്‍റ് ആന്‍റിജന്‍ മാനിഫാക്ച്ചറിലെ സയന്‍റിഫിക് അസിസ്റ്റന്‍റ് തസ്തികയിലേയ്ക്കുള്ള നിയമനത്തിന്‍റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി അറിവുണ്ടോ;
(ബി)പ്രസ്തുത തസ്തികയിലേയ്ക്ക് എത്ര വേക്കന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്; വിശദമാക്കുമോ?
|
2390 |
കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍ തസ്തിക
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)സര്‍ക്കാര്‍ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളില്‍ നിലവില്‍ ബി.എസ്.സി. നഴ്സിംഗിനുള്ള സീറ്റുകള്‍ എത്രയാണെന്ന് വ്യക്തമാക്കുമോ ;
(ബി)ബി.എസ്.സി. നഴ്സിംഗ് കഴിഞ്ഞു വരുന്നവരില്‍ 20 ശതമാനത്തിനുപോലും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിക്കാത്തതിനാല്‍ സ്വദേശത്തെ സ്വകാര്യ ആശുപത്രികളില്‍ ചെറിയ ശന്പളത്തിന് ജോലി ചെയ്യാന്‍ ഇടവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)2013-ല്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത ""കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍ '' തസ്തികയുടെ വിശദാംശം എന്തെല്ലാമാണ് എന്നറിയുമോ ; എങ്കില്‍ വെളിപ്പെടുത്തുമോ ;
(ഡി)പ്രസ്തുത പദ്ധതിയോട് സര്‍ക്കാരിന്‍റെ സമീപനം എന്തായിരുന്നുവെന്നും ഇതിനെ ആരെങ്കിലും എതിര്‍ത്തിരുന്നോയെന്നും എങ്കില്‍ ആരാണെന്നും അത് എന്തുകൊണ്ടാണെന്നും വെളിപ്പെടുത്തുമോ ?
|
2391 |
സ്വാശ്രയമെഡിക്കല്‍ മാനേജ്മെന്‍റുകളുമായുള്ള ചര്‍ച്ചകളും കരാറുകളും
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, റ്റി.വി. രാജേഷ്
,, പി. ശ്രീരാമകൃഷ്ണന്‍
,, ആര്‍. രാജേഷ്
(എ)സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തിനായി വിവിധ മാനേജുമെന്‍റുകളുമായി നടത്തിയ ചര്‍ച്ചകളുടെയും കരാറുകളുടെയും വിവരം നല്‍കാമോ;
(ബി)വിവിധ സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്‍റുകളുമായി വ്യത്യസ്ത തരത്തിലുള്ള കരാറിന്‍റെ മാനദണ്ഡം അറിയിക്കാമോ;
(സി)പ്രവേശന പരീക്ഷയിലൂടെ കണ്ടെത്തുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളെ മാനേജുമെന്‍റുകള്‍ മാനദണ്ഡമൊന്നുമില്ലാതെ തന്നിഷ്ടപ്രകാരം നിശ്ചയിക്കുന്ന ഫീസില്‍ പഠിക്കാനായി പ്രവേശനം നല്‍കുക എന്ന നിലപാട് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ പഠിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം അറിയിക്കാമോ?
|
2392 |
സ്വകാര്യ - സ്വാശ്രയ കോളേജുകളിലെ പ്രവേശനത്തിനുള്ള മാനദണ്ഡം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനത്തിന് പ്രതേ്യക മാനദണ്ഡം പുറപ്പെടുവിച്ചിട്ടുണ്ടോ ;
(ബി)സര്‍ക്കാരിതര മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള ഫീസ് ഘടന വിശദമാക്കുമോ ;
(സി)മെഡിക്കല്‍ പ്രവേശനത്തിനുള്ള തീയതി നിശ്ചയിച്ചിട്ടുണ്ടോ ;
(ഡി)ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും, മറ്റ് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും ഒരേ നിരക്കിലുള്ള ഫീസാണോ ഏര്‍പ്പെടുത്തുന്നത് എന്ന് വിശദമാക്കുമോ ?
|
T2393 |
പുതിയ മെഡിക്കല്‍ കോളേജുകള്‍
ശ്രീ. സി. ദിവാകരന്‍
(എ) പുതിയ എത്ര മെഡിക്കല്‍ കോളേജുകള്‍ക്കാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്;
(ബി) ആയത് എവിടെയെല്ലാമാണെന്ന് അറിയിക്കാമോ;
(സി) പ്രസ്തുത മെഡിക്കല്‍ കോളേജുകളുടെ നിലവിലെ അവസ്ഥ എന്താണ്; വിശദമാക്കാമോ? |
2394 |
പുതിയ മെഡിക്കല്‍ കോളേജുകളുടെ നിലവിലെ അവസ്ഥ
ശ്രീ.കെ.കെ. നാരായണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
(ബി)ഓരോ മെഡിക്കല്‍ കോളേജുകളുടെയും ഇപ്പോഴത്തെ അവസ്ഥ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ?
|
2395 |
പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍
ശ്രീ. റ്റി. വി. രാജേഷ്
(എ)കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടു ളളത്;
(ബി)ഇതു സംബന്ധിച്ച് ബഹു. ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന സത്യവാങ്ങ്മൂലത്തിന്‍റെ കോപ്പി ലഭ്യമാക്കാമോ;
(സി)കൊച്ചി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ കഴിഞ്ഞ സാന്പത്തിക വര്‍ഷം എന്തു തുകയാണ് അനുവദിച്ചത്; വിശദാംശം നല്‍കുമോ;
(ഡി)പ്രസ്തുത മെഡിക്കല്‍ കോളേജ് ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിച്ചിട്ടുണ്ടോയെന്നും ഇവിടുത്തെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു തുല്യമായ ശന്പളസ്കെയില്‍ തന്നെയാണോ അനുവദിച്ചിട്ടുളളതെന്നും അറിയിക്കുമോ; ഇവര്‍ക്കുളള ശന്പളം ഏത് ഹെഡ്ഡില്‍ നിന്നാണ് നല്‍കുന്നതെന്നുളള വിശദാംശം നല്‍കുമോ?
|
2396 |
മാമോഗ്രാം മെഷീന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാമോഗ്രാം മെഷീന്‍ നിരവധി മാസങ്ങളായി പ്രവര്‍ത്തന രഹിതമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)എങ്കില്‍ മാമോഗ്രാം മെഷീന്‍ പ്രവര്‍ത്തനക്ഷമമാക്കുവാനുള്ള നടപടി സ്വീകരിക്കുമോ ?
|
2397 |
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ റേഡിയേഷന്‍ യൂണിറ്റ്
ശ്രീമതി കെ. കെ. ലതിക
(എ)കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ ചികിത്സാവിഭാഗത്തില്‍ എത്ര റേഡിയേഷന്‍ യൂണിറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)ഇവിടെ കൂടുതല്‍ റേഡിയേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
2398 |
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പുതിയ എക്സ്റേ യന്ത്രം സ്ഥാപിക്കാന്‍ നടപടി
ശ്രീ. ആര്‍. രാജേഷ്
(എ)ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പ്രധാന എക്സ്റേ യന്ത്രവും ഡിജിറ്റല്‍ എക്സ്റേ യന്ത്രവും തകരാറിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇവയുടെ തകരാര്‍ പരിഹരിക്കുന്നതിനും പുതിയ എക്സ്റേ യന്ത്രം സ്ഥാപിക്കുന്നതിനുമുളള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
|
2399 |
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രാത്രി ഡ്യൂട്ടിക്ക് ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി
ശ്രീ. ജി. സുധാകരന്‍
(എ)ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രാത്രി ഡ്യൂട്ടിക്ക് ഡോക്ടര്‍മാരില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രാത്രി ഡ്യൂട്ടിക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്:
(സി)രാത്രി ഡ്യൂട്ടിക്ക് ദിവസേന എത്ര ഡോക്ടര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്; ഇവര്‍ കൃത്യമായി ഡ്യൂട്ടി നോക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധന നടത്താറുണ്ടോ ?
|
2400 |
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം ഡോക്ടര്‍മാരുടെ ഡ്യൂട്ടി ക്രമീകരണം
ശ്രീ. വി. എം. ഉമ്മര്‍മാസ്റ്റര്‍
(എ)കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാര്‍ മിക്ക സമയങ്ങളിലും ഡ്യൂട്ടിയിലുണ്ടാവാറില്ല എന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത കാരണത്താല്‍, പൊളളലേറ്റും അപകടങ്ങള്‍ സംഭവിച്ചും എത്തുന്ന രോഗികളുടെ ഇന്‍റിമേഷന്‍ വൈകുന്നതും, പോലീസ് മൊഴിയെടുക്കുന്നതിന് കാലതാമസം നേരിടുന്നതും പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
(സി)നിലവില്‍ ഇക്കാര്യത്തിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഉളളത് എന്ന് വ്യക്തമാക്കാമോ?
|
2401 |
ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന
ശ്രീ. ഇ. കെ. വിജയന്‍
(എ)സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിച്ചു നല്‍കുന്നതിന് മരുന്നു കന്പനികളെ തന്നെ ഏല്‍പ്പിച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി)ഇത് മരുന്നുകളുടെ ഗുണനിലവാര കുറവിനും അഴിമതിക്കും വഴിതെളിയിക്കുമെന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)മരുന്ന് പരിശോധന സ്വകാര്യ കന്പനികളെ ഏല്‍പ്പിച്ചത് ഏത് ചട്ടപ്രകാരമാണ്;
(ഡി)പ്രസ്തുത ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍ തലത്തില്‍ നിലവാരം നിശ്ചയിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
2402 |
നിരോധിക്കപ്പെട്ട മരുന്നുകളുടെ വില്പന
ശ്രീ. എം. ഉമ്മര്‍
(എ)സംസ്ഥാനത്ത് നിരോധിക്കപ്പെട്ട മരുന്നുകളുടെ വില്പന പൂര്‍ണ്ണമായും നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ബി)നിരോധിക്കപ്പെട്ട മരുന്നുകളെ സംബന്ധിച്ച നിലവിലുള്ള ബോധവത്ക്കരണം തികച്ചും അപര്യാപ്തമാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ സാധാരണക്കാരനെ അറിയിക്കുന്നതിനായി വിഷ്വല്‍ മീഡിയയിലൂടെ ബോധവത്ക്കരണം നടത്തുമോ;
(ഡി)ഇല്ലെങ്കില്‍ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും നിരോധിക്കപ്പെട്ട മരുന്നുകളുടെ വിവരം പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ ?
|
2403 |
മനുഷ്യരിലെ മരുന്നുപരീക്ഷണം
ശ്രീ.കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)മനുഷ്യരില്‍ മരുന്നു പരീക്ഷണത്തിനായി ക്ലിനിക്കല്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്തരം സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ വിശദാംശം ലഭ്യമാക്കുമോ;
(സി)ഇക്കാര്യത്തില്‍ ഡ്രഗ്ഗ്സ് കണ്‍ട്രോളര്‍ക്ക് എന്തെങ്കിലും പ്രതേ്യക അധികാരം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)നിയമ വകുപ്പ് ഇതിന് എന്തെങ്കിലും എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ എടുത്ത തീരുമാനം എന്താണെന്ന് വ്യക്തമാക്കുമോ ?
|
2404 |
സ്വകാര്യ ആയൂര്‍വേദ ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
'' എസ്. രാജേന്ദ്രന്‍
'' കെ.വി. വിജയദാസ്
ഡോ. കെ.ടി. ജലീല്‍
(എ)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയൂര്‍വേദ ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ എന്ത് സംവിധാനമാണുള്ളത് ;
(ബി)ഇത്തരം സ്ഥാപനങ്ങളില്‍ വലിയൊരു പങ്കിലും ചികിത്സിക്കുന്നത് യോഗതയുള്ളവരല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത്തരക്കാരെ നിയന്ത്രിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കുമോ ;
(സി)ആയൂര്‍വേദ മരുന്നുകളുടെ നിലവാരം പരിശോധിക്കാറുണ്ടോ ; പ്രസ്തുത പരിശോധനയുടെ കണ്ടെത്തലുകള്‍ അറിയിക്കുമോ ;
(ഡി)മരുന്നുകളുടെ നിലവാരം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ മാനദണ്ഡം അറിയിക്കുമോ ?
|
2405 |
കോഴിക്കോട് ജില്ലയിലെ പുറക്കാട്ടേരിയില്‍ ആയുര്‍വേദ ആശുപത്രി
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)ഭാരതീയ ചികിത്സാ വകുപ്പിന്‍റെ ഉടമസ്ഥതയില്‍ കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ പഞ്ചായത്തിലെ പുറക്കാട്ടേരിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും പരിചരണത്തിനായുള്ള ആയുര്‍വേദ ആശുപത്രിയുടെ പണി തുടങ്ങാനുള്ള നടപടിക്രമങ്ങളുടെ പുരോഗതി വെളിപ്പെടുത്താമോ;
(ബി)ആശുപത്രിയുടെ പണി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ?
|
2406 |
ആയുര്‍വേദ സ്ഥാപനങ്ങളുടെ അപ്ഗ്രഡേഷന്‍
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
(എ)ആരോഗ്യ വകുപ്പിന്‍റെ കീഴിലെ ആയൂര്‍വേദ സ്ഥാപനങ്ങള്‍ അപ്്രേഗഡ് ചെയ്യുന്നത് സംബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ; ഏതൊക്കെ സ്ഥാപനങ്ങള്‍ അപ്ഗ്രേഡ് ചെയ്യുന്നത് സംബന്ധിച്ചാണ് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത്;
(ബി)എങ്കില്‍ അതിന്മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
(സി)കാസര്‍ഗോഡ് ഗവണ്‍മെന്‍റ് ആയുര്‍വേദ ആശുപത്രി അപ്ഗ്രേഡ് ചെയ്ത് ഉത്തരവ് ആയിട്ടുണ്ടോ; എങ്കില്‍ എപ്പോള്‍ മുതല്‍ പ്രാബല്യം നല്‍കിയിട്ടുണ്ട്;
(ഡി)ആയതിന് ആവശ്യമായ അധിക തസ്തിക സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എപ്പോഴത്തേക്ക് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കാമോ?
|
2407 |
തിരുവനന്തപുരം ജനറല്‍ ആശുപത്രിയും തൈക്കാട് ആശുപത്രിയും സംയോജിപ്പിച്ചുകൊണ്ടുള്ള പുതിയ മെഡിക്കല്‍ കോളേജ്
ശ്രീ. വി. ശിവന്‍കുട്ടി
(എ)തിരുവനന്തപുരം ജനറല്‍ ആശുപത്രിയും, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയും സംയോജിപ്പിച്ചുകൊണ്ട് ഒരു പുതിയ മെഡിക്കല്‍ കോളേജ് ആരംഭിക്കുമെന്ന വിഷയത്തിലുള്ള ഇപ്പോഴുള്ള പുരോഗതി വ്യക്തമാക്കുമോ;
(ബി)പ്രസ്തുത മെഡിക്കല്‍ കോളേജിന്‍റെ ആസ്ഥാനം എവിടെയാണെന്നും, പ്രസ്തുത കോളേജ് സ്ഥാപിക്കുന്നതിനായി എത്ര കോടി രൂപ ചെലവഴിക്കുമെന്നും വ്യക്തമാക്കുമോ;
(സി)പ്രസ്തുത മെഡിക്കല്‍ കോളേജ് എന്നത്തേക്ക് പ്രവര്‍ത്തനസജ്ജമാകും എന്നു വ്യക്തമാക്കുമോ?
|
2408 |
ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തിക സൃഷ്ടിക്കലും നിയമനവും
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആയുര്‍വേദ ഫാര്‍മസിസ്റ്റുമാരുടെ എത്ര തസ്തികകള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് ജില്ല തിരിച്ച് ഉത്തരവടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
(ബി)പ്രസ്തുത തസ്തികകളില്‍ പി.എസ്.സി നിയമനത്തിന് നടപടികള്‍ ആരംഭിച്ചുവോ;
(സി)ആരംഭിച്ചെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
2409 |
കൊല്ലം ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ വികസനപ്രവര്‍ത്തനങ്ങള്‍
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കൊല്ലം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ 2011-12, 2012-13, 2013-14 എന്നീ സാന്പത്തിക വര്‍ഷങ്ങളില്‍ അനുവദിച്ചതും നടപ്പിലാക്കിവരുന്നതുമായ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
(ബി)2014-15 സാന്പത്തികവര്‍ഷം ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ? |
2410 |
വാമനപുരം നിയോജകമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍
ശ്രീ.കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍
(എ)വാമനപുരം നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
(ബി)ഈ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ ലഭ്യമാക്കുേമാ;
(സി)പ്രസ്തുത ആശുപത്രികളിലെ ശരാശരി പ്രതിമാസ ഒ.പി കള്‍ എത്രയാണെന്ന് വിശദമാക്കാമോ;
(ഡി)വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഹോമിയോ ആശുപത്രികളുടെ വിവരം നല്‍കുമോ ? |
2411 |
ശാന്തിപുരം ആയുര്‍വ്വേദ ആശുപത്രി നിര്‍മ്മാണം
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
(എ)ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ശാന്തിപുരം ആയുര്‍വ്വേദ ആശുപത്രി നിര്‍മ്മാണത്തിന് ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുകക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ;
(ബി)ആയുര്‍വ്വേദാശുപത്രി നിര്‍മ്മിക്കുന്നതിന് സ്ഥലം ലഭ്യമാക്കുന്നതിന്‍റെ നിര്‍ദ്ദേശം സര്‍ക്കാരിന്‍റെ മുന്നിലുണ്ടോ;
(സി)അലോപ്പതി വകുപ്പില്‍നിന്ന് ആയുര്‍വ്വേദ വകുപ്പിന് ഭൂമി ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ? |
2412 |
കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജിലെ അദ്ധ്യാപക തസ്തികകള്‍
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിലവില്‍ എത്ര അദ്ധ്യാപക തസ്തികകള്‍ ഉണ്ടെന്ന് വിശദമാക്കുമോ;
(ബി)ഇതില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും എത്ര കാലമായി ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും വിശദമാക്കുമോ;
(സി)ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ അദ്ധ്യാപകരെ നിയമിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ? |
2413 |
മങ്കട ഗ്രാമപഞ്ചായത്തിന് ഹോമിയോ ഡിസ്പെന്‍സറി
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)മങ്കട ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ഡിസ്പെന്‍സറി അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ മങ്കട പഞ്ചായത്തില്‍ ഹോമിയോ ഡിസ്പെന്‍സറി അനുവദിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ? |
2414 |
മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തിയ ശബരിമല വികസന പദ്ധതികള്‍
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, പി. സി. വിഷ്ണുനാഥ്
,, കെ. മുരളീധരന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
(എ)മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി ശബരിമല വികസനത്തിനായി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)ഏന്തെല്ലാം പദ്ധതികളാണ് മിഷന്‍ 676 വഴി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പദ്ധതികളെ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ? |
2415 |
ശബരിമലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠനം
പ്രൊഫ. സി. രവീന്ദ്രനാഥ്
ശബരിമലയിലെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കുവാന്‍ സമഗ്ര പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ട് ലഭ്യമാണോ? |
2416 |
ശബരിമലയിലെ നടവരവ്
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)ഇക്കഴിഞ്ഞ മണ്ഡലം-മകരവിളക്ക് സീസണില്‍ ശബരിമലയില്‍ എന്ത് തുക നടവരവ് ഇനത്തില്‍ ലഭ്യമായിയെന്ന് വെളിപ്പെടുത്താമോ;
(ബി)മുന്‍ വര്‍ഷത്തേക്കാള്‍ എത്ര തുക അധികരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ? |
2417 |
ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടവരവ്
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)ഗുരുവായൂര്‍ ക്ഷേത്രത്തിലെ 2012-13, 2013-14 വര്‍ഷങ്ങളിലെ നടവരവ് എത്ര കോടി രൂപയാണെന്ന് വ്യക്തമാക്കാമോ;
(ബി)ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തന്‍മാര്‍ക്കുണ്ടാകുന്ന അസൌകര്യങ്ങള്‍ ലഘൂകരിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുന്ന കാര്യം പരിഗണിക്കുമോ;
(സി)ഇപ്പോള്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ ? |
2418 |
ഗുരുവായൂര്‍ ക്ഷേത്രജീവനക്കാര്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
ശ്രീമതി. പി. അയിഷാപോറ്റി
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
,, എസ്. രാജേന്ദ്രന്‍
(എ)ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭക്തരെ മര്‍ദ്ദിച്ച സംഭവത്തില്‍ ആരെയൊക്കെയാണ് കുറ്റക്കാരായി കണ്ടെത്തിയത്;
(ബി)കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(സി)ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിനായി പ്രതേ്യക സംവിധാനങ്ങള്‍ ഒരുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
(ഡി)ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തരോട് അപമര്യാദയായി പെരുമാറുന്നത് അവസാനിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ? |
T2419 |
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ള സുരക്ഷ
ശ്രീ. ഇ. പി. ജയരാജന്‍
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, പുരുഷന്‍ കടലുണ്ടി
ശ്രീമതി കെ. എസ്. സലീഖ
(എ)ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുവേണ്ട അതീവ സുരക്ഷ അട്ടിമറിച്ചതായുള്ള പരാതി പരിശോധിച്ചിരുന്നോ;
(ബി)വിദഗ്ദ്ധ സമിതി ക്ഷേത്രസ്വത്ത് പരിശോധിക്കുന്നത് തടയാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ശ്രമിച്ചെന്ന പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍, ആ പാര്‍ട്ടി നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ക്ഷേത്രത്തിന്‍റെ കെട്ടിടം ഒഴിപ്പിക്കാനും അന്യായമായ ഇടപെടലുകള്‍ ഇല്ലാതാക്കാനും സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(സി)ക്ഷേത്രഭരണ സമിതിക്കും, രാജകുടുംബത്തിനുമെതിരായ പരാതികളില്‍ കേസ്സെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതിന് വിമുഖത കാണിക്കുന്നതായും ആസിഡ് ആക്രമണമുള്‍പ്പെടെയുള്ള കേസുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായുമുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം അറിയിക്കുമോ? |
T2420 |
ശ്രീപത്മനാഭസ്വാമി ക്ഷേത്ര അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്
ശ്രീ. എം. എ. ബേബി
'' ബി. സത്യന്‍
'' ജെയിംസ് മാത്യു
'' ആര്‍. രാജേഷ്
(എ)ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍തോതില്‍ സ്വര്‍ണാപഹരണം നടന്നതായി അമിക്കസ്ക്യൂറി റിപ്പോര്‍ട്ടു ചെയ്തിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അമിക്കസ്ക്യൂറി സുപ്രീംകോടതിയെ അറിയിച്ച ക്രമക്കേടുകളുടെ പട്ടിക അറിവില്‍പ്പെട്ടിട്ടുണ്ടോ;
(സി)ക്രമക്കേടുകളെക്കുറിച്ചും നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തുന്നതിനും സമഗ്രമായ അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ? |
T2421 |
അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതിവിധിയുടെ പകര്‍പ്പ് സര്‍ക്കാരിന് ലഭ്യമായോ എന്നറിയിക്കുമോ;
(ബി)എങ്കില്‍ ഇതു പരിശോധിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താമോ;
(സി)ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വെക്കാമോ;
(ഡി)2011-ല്‍ പത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പരിശോധിച്ചിരുന്നുവോ; വിശദാംശം വെളിപ്പെടുത്താമോ? |
2422 |
ക്ഷേത്ര ജോലികളില്‍ നിന്നും പട്ടികജാതി വിഭാഗക്കാരെ ഒഴിവാക്കിയ നടപടി
ശ്രീ. കെ. വി. വിജയദാസ്
(എ)ഗുരുവായൂരടക്കമുളളപ്രമുഖ ക്ഷേത്രങ്ങളില്‍ ക്ഷേത്ര ജോലികളില്‍ നിന്ന് പട്ടികജാതി വിഭാഗക്കാരെ ഒഴിവാക്കുന്നതായിട്ടുളള പത്ര വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ബി)ഇക്കാര്യത്തിലുളള സര്‍ക്കാരിന്‍റെ നയം വ്യക്തമാക്കുമോ;
(സി)ഇത്തരത്തില്‍ പട്ടികജാതി വിഭാഗക്കാരെ ഒഴിവാക്കുന്ന ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
(ഡി)നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ വിശദാംശം നല്‍കുമോ? |
2423 |
ആറ്റിങ്ങല്‍ ക്ഷേത്ര കലാപീഠത്തില്‍ പ്രവേശനം പുനരാരംഭിക്കാന്‍ നടപടി
ശ്രീ. ബി. സത്യന്‍
(എ)ആറ്റിങ്ങല്‍ ക്ഷേത്ര കലാപീഠത്തില്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ അഡ്മിഷന്‍ നടത്തേണ്ടായെന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവ് ഇറക്കിയിട്ടുണ്ടോ;
(ബി)പ്രസ്തുത തീരുമാനം പുന:പരിശോധിയ്ക്കാനും പ്രവേശനം ആരംഭിക്കുവാനും നടപടി സ്വീകരിക്കുമോ? |
<<back |
|