UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1873

മലപ്പുറം കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം 

ശ്രീ. പി. ഉബൈദുള്ള

(എ)മലപ്പുറം നഗരത്തിന്‍റെ രണ്ടു കി.മി. പരിധിയില്‍ സ്ഥിതിചെയ്യുന്ന കോഡൂര്‍ പഞ്ചായത്തിലെ ഉമ്മത്തൂര്‍, പെരിങ്ങോട്ടുപുലം, മുണ്ടക്കോട്, പരുവമണ്ണ പ്രദേശങ്ങള്‍ ഇപ്പോഴും 20 കി.മി. ദൂരത്തുള്ള കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)പോലീസ് സ്റ്റേഷന്‍ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം സംബന്ധിച്ച് ആഭ്യന്തര വുകപ്പില്‍ നിലവിലുള്ള ഇ1/21566/12 നന്പര്‍ ഫയലില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ? 

1874

കണ്ണൂര്‍, ചെറുപുഴയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ 

ശ്രീ. സി. കൃഷ്ണന്‍

(എ)കണ്ണുര്‍ ജില്ലയില്‍ പെരിങ്ങോം പോലീസ്സ്റ്റേഷന്‍ വിഭജിച്ച് ചെറുപുഴ പഞ്ചായത്ത് കേന്ദ്രീകരിച്ച് പുതുതായി പോലീസ്സ്റ്റേഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഡി.ജി.പി.യുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത റിപ്പോര്‍ട്ട് പരിശോധിച്ച് ചെറുപുഴയില്‍ പുതുതായി പോലീസ്സ്റ്റേഷന്‍ അനുവദിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?

1875

വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 

ശ്രീമതി കെ. കെ. ലതിക

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് കൈക്കൂലി കേസ്സില്‍ എത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തസ്തിക തിരിച്ചുള്ള കണക്കും കൈക്കൂലി വാങ്ങിയ തുകയും, അവരുടെ വകുപ്പും വ്യക്തമാക്കുമോ;

(സി)ഇവരില്‍ എത്ര പേര്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)ഇവരില്‍ എത്ര പേര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

1876

സ്വകാര്യബസ്സുകളിലെ പോലീസുകാരുടെ അനധികൃതയാത്ര 

ശ്രീമതി. കെ.കെ. ലതിക

(എ)സ്വകാര്യബസ്സുകളില്‍ ടിക്കറ്റ് ചാര്‍ജ് കൊടുക്കാതെ സൌജന്യയാത്ര നടത്തുന്ന പോലീസുകാരെക്കുറിച്ചുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)റിനീഷ് ബാബു. കെ.വി, കീരീന്‍റെ വളപ്പില്‍വീട്, പുറങ്കര, വടകര ബീച്ച് പി.ഒ, എന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ കോഴിക്കോട് നടക്കാവ് പോലീസിനെക്കുറിച്ച് നല്‍കിയ പരാതിയില്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 

(സി)സ്വകാര്യബസ്സുകളില്‍ അനധികൃതമായി സൌജന്യയാത്ര നടത്തുന്ന പ്രവണത പോലീസ് ഉദ്യോഗസ്ഥരില്‍ ഇല്ലാതാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ? 

1877

ഭൂമി തട്ടിപ്പുകേസുകളുടെ അനേ്വഷണം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
'' കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
'' ബി. സത്യന്‍ 
'' എം. ഹംസ

(എ)കടകംപള്ളിയിലേയും ഇടപ്പള്ളി പത്തടിപ്പാലത്തേയും ഭൂമി തട്ടിപ്പു കേസുകളുടെ അനേ്വഷണം സി.ബി.ഐ. ഏറ്റെടുത്തിട്ടുണ്ടോ ;

(ബി)ഇതു സംബന്ധിച്ച് ഹൈക്കോടതിയുടെ വിധി സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ ; കോടതി നടത്തിയ നിരീക്ഷണങ്ങള്‍ വിശദമാക്കുമോ ;

(സി)വിധിയില്‍ മുഖ്യമന്ത്രിയേയും ഓഫീസിനേയും കുറിച്ച് നടത്തിയ വിമര്‍ശനങ്ങള്‍ എന്തായിരുന്നു ; വിധി പകര്‍പ്പ് ഉദ്ധരിച്ച് വിശദീകരിക്കുമോ ; 

(ഡി)സലിംരാജ് ഭൂമി തട്ടിപ്പുകള്‍ നടത്തിയത്, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ചു കൊണ്ടാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടോ ; മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം സംബന്ധിച്ച കോടതി വിധിയിലെ പരാമര്‍ശം എന്തായിരുന്നു ; 

(ഇ)വിജിലന്‍സ് അനേ്വഷണം തൃപ്തികരമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ഏത് ഏജന്‍സി അനേ്വഷിച്ചാലും നീതി ലഭിക്കില്ലെന്നും കോടതിയെ സമീപിച്ച പരാതിക്കാരന്‍ ആക്ഷേപം ഉന്നയിച്ചിരുന്നുവോ ; പരാതിക്കാരുടെ ഉടമസ്ഥതയിലുള്ള ഭൂമി തട്ടിയെടുക്കാന്‍ റവന്യൂ വകുപ്പിലെ ഉന്നതരുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയതായി പറയപ്പെടുന്ന ഉന്നതര്‍ ആരൊക്കെയായിരുന്നു ; 

(എഫ്)ഹൈക്കോടതി വിധി പൂര്‍ണ്ണമായും സ്റ്റേ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവോ ; താല്‍ക്കാലികമായി സ്റ്റേ ചെയ്ത രണ്ട് വാചകങ്ങള്‍ എന്താണെന്ന് അറിയിക്കുമോ ? 

1878

പോലീസ് കസ്റ്റഡിയിലെ വാഹനങ്ങള്‍ 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)പോലീസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലൊതെ മഴയും വെയിലുമേറ്റ് തുരുന്പെടുത്ത് നശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)കോഴിക്കോട് റൂറല്‍ പരിധിയിലെ ഓരോ സ്റ്റേഷനിലും വര്‍ഷങ്ങളായി നടപടിയാകാതെ കിടക്കുന്ന എത്ര വാഹനങ്ങളുണ്ട് എന്ന് വിശദാംശം ലഭ്യമാക്കുമോ; 

(സി)ഇങ്ങനെ കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററി, സ്റ്റീരിയോ സിസ്റ്റം, ഇന്‍ഡിക്കേറ്റര്‍ മുതലായവ മോഷണം പോകുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഡി)കോഴിക്കോട് റൂറലിലെ ഏതെങ്കിലും സ്റ്റേഷനില്‍ ഇത്തരത്തില്‍ ആരുടെയെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ; 

(ഇ)പോലീസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ നടപടി പൂര്‍ത്തിയാക്കി കാലതാമസം കൂടാതെ ഉടമയ്ക്ക് വിട്ടുകൊടുക്കുന്നതിനോ ലേലം ചെയ്യുന്നതിനോ സാധ്യമാകത്തക്കവിധത്തില്‍ നടപടി ക്രമങ്ങളില്‍ മാറ്റം വരുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ? 

1879

ടാങ്കര്‍ ലോറി അപകടങ്ങള്‍ 

ശ്രീ. റ്റി. വി. രാജേഷ്

(എ)സംസ്ഥാനത്ത് തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ടാങ്കര്‍ ലോറി അപകടങ്ങള്‍ ഇല്ലാതാക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുളളത്;

(ബി)ടാങ്കര്‍ ലോറി അപകടങ്ങള്‍ കൂടുതലായി ഉണ്ടാകുന്ന കണ്ണൂര്‍ ജില്ലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി ഫയര്‍ ഫോഴ്സിന് ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത;് വിശദാംശം നല്‍കുമോ? 

1880

കാസര്‍ഗോഡ് ജില്ലയില്‍ സബ്ഇന്‍സ്പെക്ടര്‍മാര്‍ 

ശ്രീ. എന്‍.എ.നെല്ലിക്കുന്ന്

(എ)സബ്ഇന്‍സ്പെക്ടര്‍ റാങ്കിലുള്ളവര്‍ ഉള്‍പ്പെടെ മൂന്നുവര്‍ഷം തുടര്‍ച്ചയായി കാസറഗോഡ് ജില്ലയില്‍ പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥരുടെ വിവരം ലഭ്യമാക്കുമോ; 

(ബി)ഒരു പോലീസ് സ്റ്റേഷനില്‍ പരമാവധി എത്ര വര്‍ഷമാണ് ഒരുദ്യോഗസ്ഥന് തുടരാന്‍ വ്യവസ്ഥയുള്ളത് എന്ന് വ്യക്തമാക്കുമോ; 

(സി)ഇതു സംബന്ധമായ വ്യവസ്ഥയ്ക്ക് വിരുദ്ധമായി തുടരുന്നവരെ സ്ഥലം മാറ്റി നിയമിക്കാന്‍ നിര്‍ദ്ദേശം നല്കുമോ?

1881

ജില്ല സായുധ സേനകളിലെ റിസര്‍വ്വ് സബ് ഇന്‍സ്പെക്ടര്‍മാരുടെ സീനിയോറിറ്റി ലിസ്റ്റ് 

ശ്രീ.കെ. രാധാകൃഷ്ണന്‍

(എ)കേരള പോലീസിലെ ജില്ലാ സായുധസേനകളില്‍ റിസര്‍വ്വ് സബ് ഇന്‍സ്പെക്ടര്‍മാരുടെ 1990-96 കാലഘട്ടത്തിലെ സീനിയോറിറ്റിയെ സംബന്ധിച്ച് 29.8.2006 ല്‍ ബഹു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും 29.11.2010 ല്‍ ബഹു. സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചും എന്തെങ്കിലും വിധി പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത വിധികള്‍ പ്രകാരം, നേരിട്ട് നിയമിതരായ റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍മാരില്‍ 47 പേരില്‍ എത്രപേരുടെ സീനിയോറിറ്റി പുന:ക്രമീകരിച്ച് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(സി)മേല്‍ പരാമര്‍ശിച്ച 47 പേരില്‍ അധികമായി നിയമിതരായിട്ടുള്ളവര്‍ നിലവില്‍ ഏതെല്ലാം റാങ്കില്‍ സേവനമനുഷ്ഠിച്ച് വരുന്നുവെന്ന് വ്യക്തമാക്കാമോ; 

(ഡി)ജില്ലാ സായുധ സേനകളില്‍ മേല്‍പ്പറഞ്ഞ കാലയളവില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് വഴി എ.എസ്.ഐ. മാരായി നേരിട്ട് നിയമിതരായ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഉദേ്യാഗസ്ഥന്മാരുടെ സീനിയോറിറ്റി മേല്‍പ്പറഞ്ഞ കോടതിവിധികള്‍ പ്രകാരം പുന:ക്രമീകരിച്ച് അര്‍ഹമായ സ്ഥാനക്കയറ്റം നല്‍കാതിരിക്കുവാനുള്ള കാരണങ്ങള്‍ വിശദമാക്കാമോ ? 

1882

പോലീസ് വകുപ്പിലെ ഒഴിവുകള്‍ നികത്തല്‍ 

ശ്രീ. കെ. വി. വിജയദാസ്

(എ)പോലീസ് സ്റ്റേഷനുകളില്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ മതിയായ ജീവനക്കാരില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം നല്‍കുമോ; 

(ബി)പോലീസ് വകുപ്പിലെ ഒഴിവുകള്‍ നികത്തുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ;

(സി)നിലവില്‍ പോലീസ് വകുപ്പിലെ വിവിധ ജീവനക്കാരുടെ ഒഴിവുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദവിവരം വ്യക്തമാക്കാമോ?

1883

പ്രൊഫഷണല്‍ ഡിഗ്രിയുള്ള മുപ്പത് വര്‍ഷം പൂര്‍ത്തിയായ പോലീസുദേ്യാഗസ്ഥര്‍ 

ശ്രീ. വി.പി. സജീന്ദ്രന്‍

(എ)മുപ്പത് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ പ്രൊഫഷണല്‍ ഡിഗ്രിയുള്ളവര്‍ എത്ര പേര്‍ പോലീസ് സേനയിലുണ്ട് ;

(ഭി)നിലവിലുള്ള റാങ്കില്‍ നിന്ന് ഇവര്‍ക്ക് പ്രമോഷന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാ ക്കുമോ ?

1884

വനിതാ പോലീസുകാരുടെ സ്ഥാനക്കയറ്റം 

പ്രൊഫ.സി. രവീന്ദ്രനാഥ്

(എ)വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പ്രൊമോഷന്‍ ഏത് കാലയളവ് വരെ നടന്നുവെന്ന് വിശദമാക്കാമോ; 

(ബി)വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പ്രമോഷന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; 

(സി)ഉണ്ടെങ്കില്‍, എന്താണെന്ന് വിശദമാക്കാമോ; 

(ഡി)വനിതാ കോണ്‍സ്റ്റബിള്‍മാരുടേയും പുരുഷ കോണ്‍സ്റ്റബിള്‍മാരുടേയും സീനിയോറിറ്റി ലിസ്റ്റ് ഒരുമിച്ചാണോയെന്ന് വ്യക്തമാക്കാമോ ?

1885

പോലീസ് വകുപ്പില്‍ വനിതാ എസ്.ഐ. നിയമനങ്ങള്‍ 

ശ്രീ. എം. പി. വിന്‍സെന്‍റ്

(എ)വനിതാ പോലീസ് നിയമനത്തിന് നിലവില്‍ എത്ര ശതമാനം ഒഴിവുകള്‍ നീക്കിവച്ചിട്ടുണ്ട്; 

(ബി)എസ്.ഐ. നിയമനത്തിന് വനിതകള്‍ക്ക് പ്രതേ്യക തസ്തികകള്‍ സംവരണം ചെയ്യുമോ; വിശദമാക്കുമോ ?

1886

വാഹന പരിശോധന 

ശ്രീമതി. കെ.എസ്. സലീഖ

(എ)വാഹന പരിശോധനയുടെ പേരില്‍ പോലീസുകാര്‍ ജനത്തെ തടഞ്ഞുനിര്‍ത്തി അനാവശ്യമായി പീഡിപ്പിക്കുന്നതായും അപമര്യാദയായി പെരുമാറുന്നതായുമുളള പരാതി ശ്രദ്ധയില്‍പ്പെട്ടുവേണ്ടാ; 

(ബി)എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

(സി)ഇത്തരം പരാതികളുടെ അടിസ്ഥാനത്തില്‍ ഈ സര്‍ക്കാര്‍ എത്ര പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു; അവര്‍ ആരെല്ലാം; വ്യക്തമാക്കുമോ?

1887

വേഗപരിധി ലംഘനം നടത്തി പിഴയടച്ചവര്‍ 

ശ്രീ.സി.ദിവാകരന്‍

വേഗപരിധിലംഘനം നടത്തിയ എത്ര വാഹനങ്ങളുടെ ഉടമസ്ഥര്‍ക്കാണ് 2014 ജനുവരി മുതല്‍ ഇതുവരെ പിഴ ഈടാക്കിയത്; ഈയിനത്തില്‍ എത്ര തുക പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ? 

1888

എ.റ്റി.എം. കൌണ്ടറുകളുടെ സുരക്ഷ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)സംസ്ഥാനത്ത് ഏതൊക്കെ ബാങ്കുകളുടെ എത്ര എ.ടി.എമ്മുകള്‍ കാവല്‍ക്കാരില്ലാതെ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)എ.ടി.എമ്മുകളുടെയും അവിടെയെത്തുന്നവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; എ.ടി.എമ്മുകളില്‍ പണം പിന്‍വലിക്കാന്‍ എത്തിയവര്‍ ആക്രമിക്കപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വെളിപ്പെടുത്താമോ? 

1889

നഷ്ടപ്പെട്ടതും കളവുപോയതുമായ മൊബൈല്‍ ഫോണുകള്‍ 

ശ്രീ. പി. കെ. ബഷീര്‍

(എ)നഷ്ടപ്പെട്ടതും കളവുപോയതുമായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തികൊടുക്കുന്നതിനായി കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം പോലീസ് സൈബര്‍ സെല്ലില്‍ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; 

(ബി)ഇവയില്‍ എത്ര പരാതികള്‍ക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ട്; 

(സി)പോലീസ് സൈബര്‍ സെല്‍ ആസ്ഥാനത്ത് ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)കണ്ടെത്തിയ മൊബൈല്‍ ഫോണുകളില്‍ പരാതിക്കാരന് നല്‍കാത്തതായി അവശേഷിക്കുന്നവ എത്രയെണ്ണമുണ്ടെന്ന് പറയാമോ; 

(ഇ)നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ പരാതിക്കാരനെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

1890

പുതിയ പോലീസ് സ്റ്റേഷനുകള്‍ 

ശ്രീ.മോന്‍സ് ജോസഫ്

(എ)സംസ്ഥാനത്ത് ഈ വര്‍ഷം എത്ര പുതിയ പോലീസ് സ്റ്റേഷനുകള്‍ രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു; ഇത് എവിടെയൊക്കെയാണ്; 

(ബി)കോട്ടയം ജില്ലയില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്‍ രൂപീകരണവുമായി ബന്ധപ്പെട്ട (E/Home/14919/2014) ഫയലില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കാമോ? 

1891

നിലവാരമില്ലാത്ത ബാറുകള്‍ അടച്ചതിന് ശേഷമുള്ള സാമൂഹ്യ അവസ്ഥ 

ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍

(എ)നിലവാരമില്ലാത്ത ബാറുകള്‍ അടച്ചതിന് ശേഷമുള്ള സാമൂഹികാവസ്ഥയെ സംബന്ധിച്ച് വിശകലനം നടത്തിയിട്ടുണ്ടോ;

(ബി)മദ്യം ഉപയോഗിച്ചതുകൊണ്ടുണ്ടാകുന്ന സംഘട്ടനങ്ങള്‍, റോഡപകടങ്ങള്‍, ഗാര്‍ഹിക പീഡനം എന്നിവയില്‍ കുറവ് വന്നിട്ടുണ്ടോ; വിശദമാക്കാമോ; എത്ര ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ? 

1892

വൈപ്പിനില്‍ ഫയര്‍ സ്റ്റേഷന്‍

ശ്രീ. എസ്. ശര്‍മ്മ

(എ) പുതിയ ഫയര്‍ സ്റ്റേഷന്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ബി) കൊച്ചിന്‍ റിഫൈനറി, ഐ.ഒ.സി., പെട്രോനെറ്റ്, എല്‍.എന്‍.ജി, വല്ലാര്‍പാടം ഇന്‍റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ തുടങ്ങിയ വന്‍പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മണ്ഡലമായ വൈപ്പിനില്‍ ഫയര്‍ സ്റ്റേഷന്‍ നിലവിലില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി) വൈപ്പിനില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി) ഇത് സംബന്ധിച്ച് എന്തെങ്കിലും നിവേദനം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?

1893

ആലപ്പുഴ ഫയര്‍സ്റ്റേഷനിലെ ഒഴിവുകള്‍ നികത്തല്‍ 

ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴ ജില്ലാ ഫയര്‍ ആന്‍റ് റെസ്ക്യൂ സ്റ്റേഷനില്‍ അനുവദനീയമായ തസ്തികകള്‍ എത്ര; നിലവില്‍ ഓരോ തസ്തികയിലും ജോലി ചെയ്യുന്നവര്‍ എത്ര; ഓരോ തസ്തികയിലും എത്ര ഒഴിവുകള്‍ നിലവിലുണ്ട്; വ്യക്തമാക്കാമോ; 
(ബി)നിലവിലുണ്ടായിരുന്ന ജീവനക്കാരില്‍ എത്ര പേരെ അടുത്തകാലത്ത് സ്ഥലംമാറ്റി ഉത്തരവായിട്ടുണ്ട്. ഇവര്‍ക്ക് പകരം ആളെ നിയമിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 
(സി)ദേശീയപാത, തീരദേശം, കനാലുകള്‍, കയര്‍ ഫാക്ടറികള്‍, ചെമ്മീന്‍ ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്തേണ്ട ആലപ്പുഴ ജില്ലാ ഫയര്‍ സ്റ്റേഷനിലെ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താനും ആവശ്യമായ അധികതസ്തിക സൃഷ്ടിക്കാനും നടപടി സ്വീകരിക്കുമോ? 

1894

പട്ടാന്പിയിലെ ഫയര്‍സ്റേറഷന്‍ നിര്‍മ്മാണം 

ശ്രീ. സി. പി. മുഹമ്മദ്

(എ)പട്ടാന്പിയില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)പട്ടാന്പി ടി. ബി. കോന്പൌണ്ടില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;

(സി)പി. ഡബ്ള്യു.ഡി, ടി. ബി. കോന്പൌണ്ടില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുവാന്‍ സ്ഥലം അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1895

വടക്കഞ്ചേരി ഫയര്‍ & റെസ്ക്യൂ സ്റ്റേഷന്‍റെ പുതിയ മന്ദിര നിര്‍മ്മാണം 

ശ്രീ. എ.കെ ബാലന്‍

(എ)പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ഫയര്‍ & റെസ്ക്യൂ സ്റ്റേഷന്‍റെ പുതിയ മന്ദിര നിര്‍മ്മാണത്തിനുള്ള നടപടികള്‍ ഏതുവരെയായെന്ന് വ്യക്തമാക്കുമോ; 

(ബി)കെ.എസ്.ആര്‍.റ്റി.സി. ഡിപ്പോ പരിസരത്ത് നിന്നും ഫയര്‍ സ്റ്റേഷനുള്ള സ്ഥലം കൈമാറി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടിക്രമങ്ങള്‍ ഏതുവരെയായെന്ന് വിശദമാക്കുമോ; 

(സി)കെ.എസ്.ഇ.ബി. വടക്കഞ്ചേരി സബ് സ്റ്റേഷന്‍ പരിസരത്തു നിന്നും നിര്‍ദ്ദിഷ്ട ഫയര്‍സ്റ്റേഷനിലേക്ക് വഴിക്കുള്ള സ്ഥലം കെ.എസ്.ഇ.ബി. വിട്ടുതരാന്‍ തരാന്‍ തയ്യാറായിട്ടുണ്ടോ; 

(ഡി)ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി ഏതുവരെയായി; ഇതിനായി ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

1896

കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന്‍

ശ്രീ. കെ.ദാസന്‍

(എ)കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;

(ബി)ഫയര്‍ & റെസ്ക്യൂ കമാണ്ടന്‍റ് ജനറല്‍ പ്രസ്തുത വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(സി)സ്റ്റേഷന് ആവശ്യമായ സ്ഥലം നഗരസഭ വിട്ടു നല്‍കാന്‍ തയ്യാറായിട്ടുള്ള സാഹചര്യത്തില്‍ നടപടികള്‍ ത്വരിതപെടുത്തുമോ? 

1897

സര്‍ക്കാര്‍ ഉദേ്യാഗസ്ഥരുടെ അഴിമതി സംബന്ധിച്ച വിജിലന്‍സ് അനേ്വഷണം 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)അഴിമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്മാര്‍ക്കെതിരെ എത്ര കേസുകള്‍ വിജിലന്‍സ് അനേ്വഷണത്തിലുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ബി)2013 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

1898

സേവനാവകാശ നിയമം -വിജിലന്‍സ് പരിശോധന

ശ്രീ. പി.കെ. ബഷീര്‍

(എ)സേവനാവകാശനിയമത്തിന് വിരുദ്ധമായി നഗരസഭകളില്‍ നടക്കുന്ന പ്രവൃത്തികള്‍ കണ്ടെത്തുന്നതിനായി വിജിലന്‍സ് വിഭാഗം നഗരസഭകളില്‍ പരിശോധന നടത്തിയിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?

1899

പാലക്കാട് ജില്ലാതല വിജിലന്‍സ് കമ്മിറ്റി മുന്പാകെയുള്ള പരാതികള്‍ 

ശ്രീ. എം. ചന്ദ്രന്‍

(എ)പാലക്കാട് ജില്ലാതല വിജിലന്‍സ് കമ്മിറ്റി മുന്പാകെ എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളത്; 

(ബി)ഇതില്‍ എത്ര എണ്ണം തീര്‍പ്പാക്കി;

(സി)ഏതെങ്കിലും കേസുകളില്‍ വകുപ്പുതല അന്വേഷണത്തിനോ മറ്റുള്ള അന്വേഷണത്തിനോ ശുപാര്‍ശ നല്‍കിയിട്ടുണ്ടോ; 

(ഡി)പ്രസ്തുത കമ്മിറ്റിയുടെ പ്രവര്‍ത്തനം തൃപ്തികരമാണോ; കമ്മിറ്റി ശക്തിപ്പെടുത്തുവാനുള്ള നടപടി സ്വീകരിക്കുമോ?

1900

വനംവകുപ്പില്‍ നിന്ന് തുടര്‍ച്ചയായി ഗവേഷണാനുമതി - വിജിലന്‍സ് അന്വേഷണം

ശ്രീ. സണ്ണി ജോസഫ് 
,, ഐ.സി. ബാലകൃഷ്ണന്‍ 
,, ഹൈബി ഈഡന്‍ 
,, പി. എ. മാധവന്‍

(എ)വനം വകുപ്പില്‍ നിന്ന് തുടര്‍ച്ചയായി ഗവേഷണാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയിന്‍മേല്‍ വിജിലന്‍സ് അന്വേഷണം നടത്താനുദ്ദേശിക്കുന്നുണ്ടോ വിശദമാക്കുമോ; 

(ബി)ആരാണ് പരാതി നല്‍കിയത് വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആര്‍ക്കെതിരെയാണ് അന്വേഷണം നടത്തുന്നത് വിശദമാക്കുമോ;

(ഡി)എന്തെല്ലാം കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

1901

വിജിലന്‍സിന് സ്വതന്ത്ര പദവി 

ശ്രീ. എം.പി.വിന്‍സെന്‍റ്

(എ)വിജിലന്‍സ് വിഭാഗം പോലീസ് സേനയില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്ര സംവിധാനമാക്കുമോ;

(ബി)മികച്ച ഭരണത്തിനും ഓഡിറ്റിംഗിനും പ്രാപ്തരായ ഉദ്യോഗസ്ഥ വിഭാഗത്തിന് കീഴില്‍ പ്രസ്തുത സംവിധാനം പുനഃസംഘടിപ്പിക്കുമോ; 

(സി)പി.എസ്.സി. യിലെ വിജിലന്‍സ് വിഭാഗം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്ന കാര്യം പരിഗണിക്കുമോ?

1902

കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസുകള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍ഗോഡ് ജില്ലയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം എത്ര വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)ഇതില്‍ എത്ര കേസുകളിലാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ? 

1903

തിരുവനന്തപുരം ജില്ലയിലെ ജയില്‍ വാര്‍ഡന്‍മാരുടെ നിയമനം 

ശ്രീ. വി. പി. സജീന്ദ്രന്‍

(എ)തിരുവനന്തപുരം ജില്ലയിലെ ജയില്‍ വാര്‍ഡന്‍മാരുടെ നിയമനത്തിനായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വിശദമാക്കുക;

(ബി)പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേരെ നിയമിച്ചിട്ടുണ്ട;് വിശദമാക്കുമോ;

(സി)നിലവില്‍ വാര്‍ഡന്‍മാരുടെ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)ബാക്കിയുളള വാര്‍ഡന്‍മാരുടെ ഒഴിവുകളിലേക്ക് പി. എസ്. സി റാങ്ക് ലിസ്റ്റില്‍ നിന്നും മുഴുവന്‍ പേരെയും നിയമിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ? 

1904

തിരുവനന്തപുരം ഡിവിഷനിലെ മെയില്‍ വാര്‍ഡന്‍മാരുടെ ഒഴിവുകള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)ജയില്‍ വകുപ്പില്‍ തിരുവനന്തപുരം ഡിവിഷനിലെ മെയില്‍ വാര്‍ഡന്‍മാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ട്;

(ബി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.