UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

7541

സ്നേഹപൂര്‍വ്വം പദ്ധതി - കുട്ടനാട്ടില്‍ നിന്നുള്ള അപേക്ഷകള്‍

ശ്രീ. തോമസ് ചാണ്ടി

(എ) സ്നേഹപൂര്‍വ്വം പദ്ധതിയില്‍ കുട്ടനാട്ടില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും ഏതൊക്കെ പരിഗണിച്ചുവെന്നും ഏതൊക്കെ നിരസിച്ചുവെന്നും ആയതിനുള്ള കാരണം സഹിതം വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ; 

(ബി) പ്രസ്തുത പദ്ധതിക്ക് എം.എല്‍.എ. മുഖാന്തിരമോ അപേക്ഷകര്‍ നേരിട്ടോ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുന്ന അവസ്ഥ ഒഴിവാക്കി സ്കൂളുകളില്‍ നിന്നും അപേക്ഷ അയക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(സി) സ്കൂളുകളില്‍ നിന്നും അയക്കുന്ന അപേക്ഷ സാമൂഹ്യനീതി വകുപ്പിന്‍റെ ഓഫീസില്‍ കിട്ടുന്നില്ല എന്നത് സംബന്ധിച്ച പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

7542

"സ്നേഹസ്പര്‍ശം'

ശ്രീമതി കെ. എസ്. സലീഖ

(എ)സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍ കീഴില്‍ സോഷ്യല്‍ സെക്യുരിറ്റി മിഷനുമായി സഹകരിച്ച് ദുബായ് കെ.എം.സി.സി. നടത്തുന്ന "സ്നേഹസ്പര്‍ശം' പരിപാടി വഴി എന്തെല്ലാം ആതുര സേവനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ; 

(ബി)ഇതില്‍ കേരള സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം എന്നു വ്യക്തമാക്കുമോ; 

(സി)ഇതിനായി സാമൂഹ്യനീതി വകുപ്പ് എത്ര തുക നീക്കിവച്ചിട്ടുണ്ട;് ദൂബായ് കെ. എം.സി.സി. ചെലവാക്കാനുദ്ദേശിക്കുന്ന തുക എത്ര; 

(ഡി)സംസ്ഥാനത്ത് ഇതിന് മുന്‍പ് ഇതുപോലുളള സന്നദ്ധസംഘടനകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ; 

(ഇ)പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കായുളള രൂപരേഖ വകുപ്പ് തയ്യാറാക്കിയോ; എങ്കില്‍ രേഖയുടെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇല്ല എങ്കില്‍ പ്രവര്‍ത്തനത്തിനായുളള രൂപരേഖ തയ്യാറാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

7543

ജെന്‍ഡര്‍ പാര്‍ക്ക് പദ്ധതിയുടെ നടത്തിപ്പ്

ശ്രീ. സി.പി. മുഹമ്മദ്

(എ)സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ജെന്‍ഡര്‍ പാര്‍ക്ക് പദ്ധതിയുടെ നടത്തിപ്പിനായി ഏത് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് ;

(ബി)കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച ഓഫിസറാണോ ഇപ്പോഴും തുടരുന്നത് ; ഈ നിയമനം കോണ്‍ട്രാക്ട് വ്യവസ്ഥയിലുള്ളതാണോ ; 

(സി)ഈ ഓഫീസര്‍ ഒരുമാസം വാങ്ങുന്ന ശന്പളത്തിന്‍റെ വിവരം നല്‍കുമോ ;

(ഡി)പ്രസ്തുത പദ്ധതിയ്ക്ക് എത്ര രൂപ അനുവദിച്ചിട്ടുണ്ട് ;

(ഇ)പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളും തുകവിനിയോഗിച്ചതിന്‍റെ വിശദാംശങ്ങളും ലഭ്യമാക്കുമോ ?

7544

മാതൃകാ അംഗന്‍വാടി 

ശ്രീമതി ഗീതാ ഗോപി

കുറഞ്ഞത് 5 സെന്‍റ് ഭൂമി കൈവശമുള്ള അംഗന്‍വാടികളെ മാതൃകാ അംഗന്‍വാടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ? 

7545

അംഗന്‍വാടികളുടെ വികസനത്തിനായി അനുവദിച്ച തുക 

ശ്രീ. എം. ഹംസ

(എ)സംസ്ഥാനത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര അംഗന്‍വാടികള്‍ ഉണ്ട് ; ജില്ലാടിസ്ഥാനത്തില്‍ വിശദാംശം ലഭ്യമാക്കാമോ ; 

(ബി)അംഗന്‍വാടികളുടെ വികസനത്തിനായി 2012-13, 2013-14 വര്‍ഷങ്ങളില്‍ എത്ര തുക നീക്കിവച്ചു ; എത്ര ചെലവഴിച്ചു ; വിശദാംശം ലഭ്യാക്കാമോ ?

7546

അന്പലപ്പുഴ മണ്ധലത്തിലെ മാതൃക അംഗന്‍വാടി

ശ്രീ. ജി. സുധാകരന്‍

(എ)അന്പലപ്പുഴ മണ്ധലത്തില്‍ എത്ര അംഗന്‍വാടികളാണ് പ്രവര്‍ത്തിക്കുന്നത് ; അവയില്‍ എത്ര എണ്ണത്തിന് സ്വന്തമായി കെട്ടിടങ്ങളുണ്ട് ; വ്യക്തമാക്കുമോ ; 

(ബി)അന്പലപ്പുഴ മണ്ധലത്തിലെ ഏതെല്ലാം അംഗന്‍വാടികളെയാണ് മാതൃക അംഗന്‍വാടികളായി പുനര്‍ നിര്‍മ്മിക്കാന്‍ ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ ?

7547

ആശ്രയ പദ്ധതി - രണ്ടാംഘട്ടം

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വര്‍ക്കല കഹാര്‍ 
,, കെ. മുരളീധരന്‍ 
,, ഷാഫി പറന്പില്‍ 

(എ)ആശ്രയ പദ്ധതി വിപുലീകരിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)ഏത് ഏജന്‍സി വഴിയാണ് പദ്ധതി നടപ്പാക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)രണ്ടാംഘട്ടം ആരംഭിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിഷ്ക്കര്‍ഷിച്ചിരിക്കുന്ന വ്യവസ്ഥകള്‍ ഒഴിവാക്കിയിട്ടുണ്ടോയെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കുമോ ?

7548

അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍റ് ഹെല്‍പ്പേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്

ശ്രീ. പി. എ. മാധവന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, എം. പി. വിന്‍സെന്‍റ് 
,, ആര്‍. സെല്‍വരാജ്

(എ)അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍റ് ഹെല്‍പ്പേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് രൂപീകരിക്കാന്‍ പദ്ധതിയുണ്ടോ ; വിശദമാക്കുമോ ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത് ; വിശദമാക്കുമോ ; 

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

7549

മംഗല്യ ലോട്ടറി 

ശ്രീ. പാലോട് രവി 
,, വര്‍ക്കല കഹാര്‍ 
,, കെ. ശിവദാസന്‍ നായര്‍ 
,, എം.പി. വിന്‍സെന്‍റ് 

(എ)സംസ്ഥാനത്ത് മംഗല്യ ലോട്ടറി നടത്തിവരുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ലോട്ടറി 
നടത്തിപ്പ് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഈ ലോട്ടറി നടത്തിപ്പ് പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ സഹായത്തിന് എത്രമാത്രം പ്രയോജനപ്പെടുന്നുണ്ടെന്ന് വിശദമാക്കുമോ; 

(ഡി)ലോട്ടറി നടത്തിപ്പിനും ധനസഹായവിതരണത്തിനും ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ ?

7550

വിധവകളായ നിര്‍ദ്ധന യുവതികള്‍ക്ക് ധനസഹായം

ശ്രീ. വി.റ്റി. ബല്‍റാം 
,, ആര്‍. സെല്‍വരാജ് 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, പി. എ. മാധവന്‍

(എ)വിധവകളായ നിര്‍ദ്ധന യുവതികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(സി)പദ്ധതി നടത്തിപ്പിനുള്ള ധനസമാഹരണം എങ്ങനെ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?

7551

മാതൃകാ അംഗന്‍വാടി നിര്‍മ്മാണ പദ്ധതി

ശ്രീ. ബി. സത്യന്‍

(എ)മാതൃക അംഗന്‍വാടി നിര്‍മ്മാണ പദ്ധതി പ്രകാരം ഒരു ബ്ലോക്കില്‍ എത്ര അംഗന്‍വാടികള്‍ക്കാണ് നിര്‍മ്മാണനുമതി നല്‍കുന്നത്;

(ബി)സ്ഥലം ലഭ്യമാക്കിയാല്‍ ഓരോ വര്‍ഷവും മാത്യകാ അംഗന്‍വാടിയ്ക്ക് അനുമതി നല്‍കുമോ; വിശദമാക്കാമോ?

7552

കൊട്ടാരക്കര മണ്ധത്തിലെ അംഗന്‍വാടികള്‍ക്ക് കെട്ടിടനിര്‍മ്മാണം

ശ്രീമതി പി. അയിഷാ പോറ്റി

(എ)കൊട്ടാരക്കര മണ്ധലത്തില്‍ ഉള്ള അംഗന്‍വാടികളുടെ എണ്ണം പഞ്ചായത്തുകള്‍ തിരിച്ച് ലഭ്യമാക്കുമോ;

(ബി)അവയില്‍ സ്ഥലമുണ്ടായിട്ടും കെട്ടിടമില്ലാത്ത അംഗന്‍വാടികളുടെ വിവരവും സ്ഥലത്തിന്‍റെ വിസ്തീര്‍ണവും സര്‍വ്വേനന്പരും വിശദമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മണ്ധലത്തിലെ എത്ര അംഗന്‍വാടികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിച്ചു എന്ന് വെളിപ്പെടുത്തുമോ?

7553

കുട്ടനാട്ടില്‍ സി.ഡി.എസ്. മുഖേന അംഗന്‍വാടി കെട്ടിടങ്ങള്‍

ശ്രീ. തോമസ് ചാണ്ടി

(എ)അഞ്ച് സെന്‍റ് സ്ഥലം സ്വന്തമായുള്ള അംഗന്‍വാടികള്‍ക്ക് കെട്ടിടം അനുവദിക്കുന്നതിനുവേണ്ടി സി.ഡി.എസ്. മുഖാന്തിരം കുട്ടനാട്ടില്‍ നിന്നും എത്ര അപേക്ഷകള്‍ കിട്ടിയിട്ടുണ്ടെന്നും ആയതില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ; 

(ബി)അംഗന്‍വാടികള്‍ക്ക് സ്ഥലം വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയും മറ്റും അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്ത കുട്ടനാട്ടിലെ അംഗന്‍വാടികളുടെ വിശദവിവരം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ ?

7554

ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരുടെ യോഗ്യതാ മാനദണ്ധം 

ഡോ. എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍ 
,, എം.വി. ശ്രേയാംസ് കുമാര്‍ 
,, പി.സി. ജോര്‍ജ് 

(എ)ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ യോഗ്യതാ മാനദണ്ധവുമായി ബന്ധപ്പെട്ട പരാതികള്‍ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)പ്രസ്തുത തസ്തികയിലേയ്ക്ക് ബിരുദം/ബി.എഡ് മുതലായ അധിക യോഗ്യത നേടിയ ഉദേ്യാഗാര്‍ത്ഥികളെ കൂടി പരിഗണിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ; 

(സി)പ്രസ്തുത തസ്തികയില്‍ യോഗ്യതാ മാനദണ്ധത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിന് നിര്‍ദ്ദേശം നല്‍കുമോ? 

7555

കെയര്‍ടേക്കര്‍ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ടു ചെയ്യുന്നതിന് നടപടി 

ഡോ. എന്‍. ജയരാജ് 
ശ്രീ. പി.സി. ജോര്‍ജ് 
,, എം.വി. ശ്രേയാംസ് കുമാര്‍ 
,, റോഷി അഗസ്റ്റിന്‍

(എ) സാമൂഹ്യനീതി വകുപ്പില്‍ കെയര്‍ടേക്കര്‍ തസ്തികയിലുള്ള ഒഴിവുകള്‍ എത്രയെന്ന് നിര്‍ണ്ണയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെങ്കില്‍ ആയതിനുള്ള തടസ്സം എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.