|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1626 |
ബാലുശ്ശേരി മണ്ഡലത്തിലെ പതിനൊന്നുകണ്ടി അംഗന്‍വാടിക്ക് കെട്ടിട നിര്‍മ്മാണം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി മണ്ഡലത്തിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്ന്കണ്ടി അംഗന്‍വാടിക്ക് എത്ര സെന്‍റ് ഭൂമി ലഭ്യമാക്കിയിട്ടുണ്ട് ;
(ബി)പ്രസ്തുത അംഗന്‍വാടിക്ക് ഭദ്രമായ കെട്ടിടം ഇല്ലാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)പ്രസ്തുത സ്ഥലത്ത് മാതൃകാ അംഗന്‍വാടി കെട്ടിട നിര്‍മ്മാണ പദ്ധതി പ്രകാരം കെട്ടിടം നിര്‍മ്മിക്കുന്നതിന് പ്രോജക്ട് ആഫീസര്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമോ ?
|
1627 |
കാസര്‍ഗോഡ് ജില്ലയിലെ അംഗന്‍വാടികള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാസര്‍ഗോഡ് ജില്ലയില്‍ എത്ര അംഗന്‍വാടികള്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)മാതൃകാ അംഗന്‍വാടികള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഏതുഘട്ടത്തിലാണെന്നും, ഈ പദ്ധതിയിന്‍ കീഴില്‍ എത്ര അംഗന്‍വാടികള്‍ ഉണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ?
|
1628 |
അംഗന്‍വാടി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം
ശ്രീമതി ഗീതാ ഗോപി
(എ)അംഗന്‍വാടി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഇപ്പോള്‍ എത്രയാണെന്നും ഇത് നിശ്ചയിച്ചത് എന്നാണെന്നും അറിയിക്കാമോ;
(ബി)പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ എത്രയെന്ന് നിശ്ചയിക്കുവാനാണ് ആലോചിക്കുന്നത്;
(സി)പ്രായം വര്‍ദ്ധിപ്പിക്കുന്ന കാര്യം അംഗന്‍വാടി ജീവനക്കാരുടെ സംഘടനകളുമായി ആലോചിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സംഘടനകളുടെ അഭിപ്രായം പരിഗണിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ തയ്യാറാവുമോ?
|
1629 |
അംഗന്‍വാടി വര്‍ക്കര്‍-ഹെല്‍പ്പര്‍ പെന്‍ഷന്‍ തുക
ശ്രീമതി ഗീതാ ഗോപി
(എ)അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന പെന്‍ഷന്‍ പ്രതിമാസ തുക എത്രരൂപയാണ്;
(ബി)അംഗന്‍വാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ എത്രരൂപയാണ് നല്‍കിവരുന്നത്;
(സി)നാമമാത്രമായ പ്രസ്തുത പെന്‍ഷന്‍ തുകകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ എന്തെങ്കിലും ആലോചനകള്‍ ഉണ്ടോ;
(ഡി)എങ്കില്‍ കുറഞ്ഞ പെന്‍ഷന്‍ ആയിരം രൂപയെങ്കിലുമായി നിജപ്പെടുത്തുവാന്‍ തീരുമാനം കൈക്കൊള്ളുമോ ?
|
1630 |
സാമൂഹ്യസുരക്ഷാകേന്ദ്രങ്ങളെ വിലയിരുത്താന്‍ നടപടി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)അഗതികള്‍, അനാഥര്‍,പരിചരിക്കാനാളില്ലാതെ കഷ്ടപ്പെടുന്ന വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഉള്ളതെന്ന് അറിയിക്കാമോ;
(ബി)വിവിധ കമ്മീഷനുകള്‍, കണ്‍ട്രോള്‍ ബോര്‍ഡുകള്‍ എന്നിവയുടെ ആധിക്യവും, അവയുടെ പലതരത്തിലുള്ള നിര്‍ദ്ദേശങ്ങളും ക്രോഡീകരിക്കുന്നതിനും അവയെ പൊതുവായ നിയമത്തിന്‍ കീഴില്‍ കൊണ്ടുവരുന്നതിനും നടപടി സ്വീകരിക്കുമോ?
|
1631 |
അനാഥാലയങ്ങളിലേയ്ക്ക് നിയമം ലംഘിച്ച് കുട്ടികളെ എത്തിച്ച സംഭവം
ശ്രീമതി കെ. എസ്. സലീഖ
(എ)സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ എത്ര അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)സംസ്ഥാനത്തെ ചില അനാഥാലയങ്ങളിലേയ്ക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന സംഭവം ശ്രദ്ധയില്‍പെട്ടുവോ; എങ്കില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ നിന്നും എത്ര കുട്ടികളെ വീതമാണ് കൊണ്ടുവന്നതെന്നും അതില്‍ ആണ്‍/പെണ്‍ കുട്ടികള്‍ എത്ര വീതമെന്നും വെളിപ്പെടുത്തുമോ;
(സി)അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവരുന്പോള്‍ പാലിക്കേണ്ട നിയമം ചില അനാഥാലയങ്ങള്‍ ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ഏതൊക്കെ അനാഥാലയങ്ങളാണ് പ്രസ്തുത നിയമം ലംഘിച്ച് കുട്ടികളെ കൊണ്ടുവന്നത്; വിശദാംശം വ്യക്തമാക്കുമോ;
(ഡി)അന്യസംസ്ഥാനങ്ങളില്‍ നിന്നും നിയമം ലംഘിച്ച് കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് എത്ര അനാഥാലയങ്ങളുടെ പേരില്‍ നടപടി സ്വീകരിച്ചു; ഏതൊക്കെ അനാഥാലയങ്ങളാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ഇ)സംസ്ഥാനത്തിനകത്ത് ആയിരക്കണക്കിന് കുട്ടികള്‍ വളരെയധികം കഷ്ടപ്പെടുന്പോള്‍ സംസ്ഥാനത്തിന് പുറത്തുപോയി യാതൊരുവിധ രേഖയുമില്ലാതെ കുട്ടികളെ ഇവിടേയ്ക്ക് കൊണ്ടുവന്ന് അനാഥാലയത്തിന്‍റെ മറവില്‍ ലക്ഷങ്ങള്‍ സന്പാദിക്കുന്ന അനാഥാലയം നടത്തിപ്പുകാര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
1632 |
ശ്രീചിത്രാഹോം സംബന്ധിച്ച വനിതാ കമ്മിഷന്‍ ശുപാര്‍ശ
ശ്രീ. പി. കെ. ബഷീര്‍
(എ)തിരുവനന്തപുരം ശ്രീചിത്രാഹോം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സംസ്ഥാന വനിതാകമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ;
(ബി)ശ്രീചിത്രാഹോമിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികളില്‍ നിലപാട് വ്യക്തമാക്കുമോ?
|
1633 |
അംഗീകൃത അനാഥാലയങ്ങള്‍ സംബന്ധിച്ച വിവരം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)കോഴിക്കോട് ജില്ലയില്‍ എത്ര അംഗീകൃത അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് അവയുടെ പേര് വിവരം സഹിതം വ്യക്തമാക്കുമോ;
(ബി)പ്രസ്തുത അനാഥാലയങ്ങളില്‍ ഓരോന്നിലും എത്ര അന്തേവാസികള്‍ ഉണ്ട് എന്ന് വെളിപ്പെടുത്തുമോ;
(സി)2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ പ്രസ്തുത അനാഥാലയങ്ങള്‍ക്ക് എത്ര തുക ഗ്രാന്‍റായി ലഭിച്ചിട്ടുണ്ട് എന്ന് ഓരോ അനാഥാലയത്തിനും അനുവദിച്ച തുക വേര്‍തിരിച്ച് വ്യക്തമാക്കുമോ?
|
1634 |
കാസര്‍ഗോഡ് ജില്ലയിലെ അനാഥാലയങ്ങള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)കാസര്‍ഗോഡ് ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന എത്ര അനാഥ/അഗതി/വൃദ്ധ മന്ദിരങ്ങളും സ്ത്രീ സദനങ്ങളും ഉണ്ടെന്ന് പേര് സഹിതം വ്യക്തമാക്കാമോ;
(ബി)ഈ സ്ഥാപനങ്ങള്‍ക്ക് പ്രതിമാസം എത്ര രൂപയുടെ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
|
1635 |
അനാഥാലയങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍റ് നല്‍കുന്നതിലെ മാനദണ്ധം
ശ്രീ. ഇ. കെ. വിജയന്‍
(എ)അനാഥാലയങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍റ് നല്‍കുന്നത് എന്തെല്ലാം മാനദണ്ധങ്ങള്‍ അടിസ്ഥാനമാക്കിയാണ് ;
(ബി)സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എത്ര അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ; വിശദാംശം നല്‍കാമോ ;
(സി)ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളുടെ അടിസ്ഥാന സൌകര്യങ്ങളെക്കുറിച്ച് പരിശോധന നടത്താറുണ്ടോ ?
|
1636 |
അനാഥാലയങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് തിരിച്ചറിയല്‍ രേഖ
ശ്രീമതി പി. അയിഷാ പോറ്റി
(എ)സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കടത്തി കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)അനാഥാലയങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് മതിയായ രേഖകള്‍ ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ;
(സി)രേഖകളില്ലാതെ അനാഥാലയങ്ങളില്‍ കുട്ടികളെ താമസിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കാന്‍ നടപടി സ്വീകരിയ്ക്കുമോ?
|
1637 |
അനാഥാലയങ്ങളുടെ പ്രവര്‍ത്തനം
ശ്രീ.എ.കെ. ബാലന്‍
(എ)സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പിന്‍റെ അനുമതിയുള്ള എത്ര അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വകുപ്പ് നേരിട്ട് നടത്തുന്നവയെത്രയാണെന്നും, വ്യക്തികളും സ്ഥാപനങ്ങളും, സംഘടനകളും നടത്തുന്നവയെത്രയാണെന്നും ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര അനാഥാലയങ്ങള്‍ ഇപ്രകാരം ്രപവര്‍ത്തിക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)വകുപ്പിന്‍റെ അനുമതിയുള്ള അംഗീകൃത അനാഥാലയങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍റ് നല്‍കുന്നുണ്ടോ; എങ്കില്‍ എത്ര സ്ഥാപനങ്ങള്‍ക്ക് ഗ്രാന്‍റ് നല്‍കുന്നുണ്ട്; അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(ഡി)അംഗീകാരമുള്ള എല്ലാ അനാഥാലയങ്ങളിലുമായി എത്ര അന്തേവാസികളാണ് ഉള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ഇ)സംസ്ഥാനത്തെ സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും അനാഥാലയങ്ങളിലേയ്ക്ക് സംസ്ഥാനത്തിന് പുറത്തുനിന്ന് കുട്ടികളെ കൊണ്ടുവന്ന് നല്‍കുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് തടയാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(എഫ്)സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ അന്യസംസ്ഥാന കുട്ടികള്‍ താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവരുടെ എണ്ണം ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര അന്യസംസ്ഥാന കുട്ടികളാണ് നിലവില്‍ സംസ്ഥാനത്തെ അനാഥാലയങ്ങളിലുള്ളതെന്ന് വ്യക്തമാ ക്കുമോ ?
|
1638 |
വയനാട്ടില്‍ പുനരധിവാസകേന്ദ്രം
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)സാമൂഹ്യനീതി വകുപ്പിനു കീഴില്‍ വയനാട്ടില്‍ പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)പ്രസ്തുത കേന്ദ്രം ആരംഭിക്കുന്നതു സംബന്ധിച്ച് വകുപ്പില്‍ ഫയല്‍ നിലവിലുണ്ടോ; വിശദമാക്കുമോ;
(സി)പ്രസ്തുത കേന്ദ്രത്തിനു ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
1639 |
സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍
ശ്രീ. ജി. സുധാകരന്‍
(എ)സംസ്ഥാനത്ത് ഇപ്പോള്‍ വിതരണം ചെയ്യുന്ന സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഏതെല്ലാമാണെന്നും ഈ പെന്‍ഷനുകളുടെ മാസതുക എത്ര വീതമാണെന്നും അറിയിക്കുമോ ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിതരണം ചെയ്യുന്ന സാമൂഹ്യക്ഷേമ പെന്‍ഷനുകളില്‍ ഓരോന്നിലും എത്ര മാസത്തെ തുക കുടിശ്ശികയുണ്ട് ;
(സി)പ്രസ്തുത കുടിശ്ശിക എന്നത്തേക്ക് നല്‍കാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ ?
|
1640 |
മിഷന്‍ 676
ശ്രീ. കെ. അച്ചുതന്‍
,, ഐ. സി. ബാലകൃഷ്ണന്‍
,, പി. എ. മാധവന്‍
,, സണ്ണി ജോസഫ്
(എ)ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പെടെയുള്ളവരുടെ സന്പൂര്‍ണ്ണ സാമൂഹ്യ സുരക്ഷയ്ക്കായി മിഷന്‍ 676-ല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)എന്തെല്ലാം പദ്ധതികളാണ് മിഷന്‍പ്രകാരം നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പദ്ധതികളെ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്;
(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?
|
1641 |
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
ശ്രീ. മോന്‍സ് ജോസഫ്
(എ)സംസ്ഥാനത്തെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് മുടക്കമില്ലാതെ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)2014-2015 സാന്പത്തിക വര്‍ഷം എത്ര രൂപയാണ് പ്രതിമാസം സ്കോളര്‍ഷിപ്പായി നല്‍കിവരുന്നത്; ആയതില്‍ എത്ര മാസത്തെ മുടക്കം ഉണ്ടെന്ന് വ്യക്തമാക്കുമോ;
(സി)ഭിന്നശേഷിയുള്ള സാന്പത്തികശേഷിയില്ലാത്ത കുട്ടികളെ പരിപാലിക്കുന്നവര്‍ക്കും സാന്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ?
|
1642 |
മാനസിക - ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് നല്‍കി വരുന്ന സഹായങ്ങള്‍
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് നല്‍കി വരുന്ന സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(ബി)ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നവരുടെ സാമൂഹിക നില മെച്ചപ്പെടുത്തുന്നതിനും, സാന്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനുമായി എന്തെങ്കിലും പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
|
1643 |
ഭിന്നശേഷിയുള്ളവര്‍ക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍
ശ്രീ. രാജു എബ്രഹാം
(എ)ഭിന്ന ശേഷിയുളളവരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കി വരുന്ന വിവിധ പദ്ധതികള്‍ ഏതെല്ലാം എന്ന് ഓരോ പദ്ധതിയുടെയും പേരും വിശദാംശങ്ങളും സഹിതം വ്യക്തമാക്കാമോ;
(ബി)ഓരോ പദ്ധതിയിലും അംഗമാകേണ്ടതിനുളള അപേക്ഷകളുടെ കോപ്പിയും, ആര്‍ക്കാണ് അപേക്ഷ നല്‍കേണ്ടതെന്നുമുളള വിശദാംശങ്ങളും സാമൂഹ്യ നീതിവകുപ്പിന്‍റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുമോ;
(സി)സാമൂഹ്യ നീതി വകുപ്പിനു കീഴിലെ സാമൂഹിക സുരക്ഷാ മിഷനിലൂടെ അംഗപരിമിതര്‍ക്കും, ഭിന്ന ശേഷികളുളളവര്‍ക്കും നല്‍കിവരുന്ന വിവിധ സേവനങ്ങല്‍ എന്തെല്ലാമെന്നും ഓരോ പദ്ധതിയുടെ പേരും പദ്ധതിയില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷ നല്‍കേണ്ടത് എങ്ങനെയെന്നതുമുളള വിശദാംശങ്ങളും അപേക്ഷകളുടെ മാതൃകകളും ലഭ്യമാക്കാമോ;
(ഡ)അംഗപരിമിതരെ സമൂഹത്തിന്‍റെ പൊതു ധാരയില്‍ എത്തിക്കുന്നതിന് വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ വഴിയും സംസ്ഥാന വികലാംഗ കമ്മീഷണറേറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ വഴിയും നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെ എന്നും ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കാമോ?
|
1644 |
വികലാംഗരായിട്ടുള്ള കുട്ടികള്‍ക്കുള്ള സഹായം
ശ്രീ. പി. തിലോത്തമന്‍
(എ)വികലാംഗരായ കുട്ടികളെ സഹായിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് നല്‍കിവരുന്ന സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)മുച്ചക്രവാഹനങ്ങള്‍ വിദ്യാര്‍ത്ഥികളായ വികലാംഗകുട്ടികള്‍ക്ക് നല്‍കാന്‍ പദ്ധതികള്‍ നിലവിലുണ്ടോയെന്നും ഈ പദ്ധതി ഏത് ഏജന്‍സിവഴിയാണ് നടപ്പിലാക്കുന്നത് എന്നും അറിയിക്കുമോ; ഇതിന്‍റെ നടപടിക്രമങ്ങള്‍ വിശദമാക്കുമോ;
(സി)ബാറ്ററികൊണ്ടു പ്രവര്‍ത്തിക്കുന്ന സ്കൂട്ടറിനും സൈക്കിളിനും ലൈസന്‍സ് വേണ്ടാത്ത സാഹചര്യത്തില്‍ വികലാംഗരായ കുട്ടികള്‍ക്ക് ഇപ്രകാരമുള്ള മുച്ചക്രവാഹനങ്ങള്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
|
1645 |
വികലാംഗര്‍ക്ക് മുച്ചക്രവാഹന വിതരണം
ശ്രീ. പി.റ്റി.എ.റഹീം
വികലാംഗര്‍ക്ക് മോട്ടോര്‍ ഘടിപ്പിച്ച മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്യാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
|
1646 |
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജ പദ്ധതി
ശ്രീ. വി. ശശി
(എ)കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന ഊര്‍ജ്ജ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിക്കാമോ;
(ബി)ഇതിനായി എന്ത് തുക നീക്കിവച്ചിട്ടുണ്ട്;
(സി)പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദീകരിക്കാമോ ?
|
1647 |
കുടുബശ്രീ സ്ത്രീ സുരക്ഷാ ബീമാ യോജന പദ്ധതി
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)സംസ്ഥാനത്ത് കുടുംബശ്രീയും എല്‍.ഐ.സി.യും ചേര്‍ന്ന് നടപ്പിലാക്കുന്ന കുടുംബശ്രീ സ്ത്രീസുരക്ഷാ ബീമായോജന പദ്ധതിയുടെ വിശദവിവരങ്ങള്‍ വ്യക്തമാക്കാമോ;
(ബി)കോഴിക്കോട് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത പദ്ധതിയില്‍ ചേരാനുള്ള സമയപരിധി നിശ്ചയിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ഡി)ഇതുവരെ പ്രസ്തുത പദ്ധതിയില്‍ ചേരാത്ത പഞ്ചായത്തുകളുടെ പേരുകള്‍ വെളിപ്പെടുത്താമോ?
|
1648 |
സ്നേഹപൂര്‍വ്വം പദ്ധതിപ്രകാരമുള്ള കുടിശ്ശിക വിതരണം
ശ്രീ. എന്‍.എ.നെല്ലിക്കുന്ന്
(എ)സ്നേഹപൂര്‍വ്വം പദ്ധതി പ്രകാരം ധനസഹായത്തിന് 2013-14 അദ്ധ്യയനവര്‍ഷം അപേക്ഷ നല്‍കിയവര്‍ക്ക് അടുത്ത അദ്ധ്യയനവര്‍ഷം ആരംഭിച്ചിട്ടും ഒരു സഹായവും ലഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കുടുംബനാഥന്‍ നഷ്ടപ്പെട്ട്, വിദ്യാഭ്യാസം നടത്താന്‍ ശേഷിയില്ലാത്ത കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിന് അടിയന്തിരസഹായമായി ലഭിക്കേണ്ട കുടിശ്ശിക ഉടനെ ബാങ്ക് അക്കൌണ്ട് മുഖേന വിതരണം നടത്താനും, പുതിയ വര്‍ഷത്തെ തുക സ്കൂള്‍വര്‍ഷം ആദ്യം തന്നെ വിതരണം ചെയ്യാനും അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ?
|
1649 |
"സ്നേഹിത' പദ്ധതി
ശ്രീ. ഇ. കെ. വിജയന്‍
(എ)"സ്നേഹിത' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
(ബി)ഏതെല്ലാം സ്ഥലങ്ങളിലാണ് സ്നേഹിത കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുളളത്;
(സി)എല്ലാ ജില്ലകളിലും സ്നേഹിത പദ്ധതി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
1650 |
സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള
ജനക്ഷേമപദ്ധതികള്‍
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ആവിഷ്ക്കരിച്ചിട്ടുള്ള ജനക്ഷേമ പദ്ധതികള്‍, മാനദണ്ധങ്ങള്‍, അപേക്ഷ സമര്‍പ്പിക്കേണ്ട സ്ഥാപനങ്ങള്‍ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ നല്‍കാമോ?
|
1651 |
വയോജന വകുപ്പ് രൂപീകരണം
ശ്രീ. കെ.കെ.നാരായണന്‍
വയോജന വകുപ്പ് രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്നറിയിക്കുമോ; എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?
|
1652 |
കാസര്‍ഗോഡ് താലൂക്കിലെ വീടുകളിലെ ബാലവേല
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)കാസര്‍ഗോഡ് താലൂക്കിലെ വീടുകളില്‍ ബാലവേല ചെയ്യുന്ന ബാലികമാരുടെ വിവരങ്ങള്‍ ലഭ്യമാണോ; അറിയിക്കുമോ;
(ബി)ബാലവേല ചെയ്യിക്കുന്ന വീട്ടുടമസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
|
1653 |
മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സാമൂഹ്യനീതി വകുപ്പ് മിശ്രവിവാഹിതര്‍ക്ക് വിതരണം ചെയ്യുന്ന ധനസഹായം ഏത് വര്‍ഷം വരെയുള്ളത് നല്‍കി എന്ന് വ്യക്തമാക്കുമോ;
(ബി)എത്ര തുക വീതമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത് എന്നും ആയതിന് അപേക്ഷിക്കേണ്ട കാലയളവും വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോഴിക്കോട് ജില്ലയില്‍ എത്ര ദന്പതിമാര്‍ക്ക് മിശ്രവിവാഹിതര്‍ക്കുള്ള ധനഹായം ലഭ്യമാക്കി എന്ന് വെളിപ്പെടുത്തുമോ?
|
1654 |
ഐ.സി.ഡി.എസുകളുടെ സ്വകാര്യവത്കരണം
ശ്രീ. കെ. വി. വിജയദാസ്
(എ)എല്ലാ ഐ.സി.ഡി.എസ്.കളും ഐ.സി.ഡി.എസ്. മിഷന്‍റെ കീഴില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടപടി ആരംഭിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ ഐ.സി.ഡി.എസ്-കളെ പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച് എന്‍.ജി.ഒ.മാരെ ഏല്പിക്കുവാനാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)ഇത്തരം നടപടികള്‍ സാമൂഹ്യക്ഷേമ പദ്ധതികളില്‍നിന്നുമുള്ള പിന്മാറ്റത്തെയാണോ സൂചിപ്പിക്കുന്നതെന്നും ഇക്കാര്യത്തിലുള്ള നയവും വ്യക്തമാക്കുമോ ?
|
1655 |
എന്‍ ജി. ഒ കളുടെ പ്രവര്‍ത്തനത്തിന് അനുദിച്ച ധനസഹായം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഓരോവര്‍ഷവും സംസ്ഥാനത്തെ എന്‍. ജി. ഒ കളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സാമൂഹ്യ നീതി വകുപ്പ് അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് ലഭ്യമാക്കാമോ;
(ബി)ഇപ്രകാരം തുക അനുവദിച്ചിട്ടുളള സംഘടനകള്‍ ചട്ട പ്രകാരം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ;
(സി)സര്‍ക്കാരില്‍ നിന്നും ധനസഹായം വാങ്ങുന്ന സംഘടനകള്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്കുവേണ്ടി തുക ചെലവഴിക്കുന്നില്ലെന്നും പലതരത്തിലുളള ക്രമക്കേടുകള്‍ നടക്കുന്നുവെന്നു മുളള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡ)എങ്കില്‍ ഇതേവരെ സര്‍ക്കാര്‍ ധനസഹായം നല്‍കിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും കൈപ്പറ്റിയ തുകയുടെ വിനിയോഗത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
1656 |
മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ നടപടി
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്ത് വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കാതെ വഴിയില്‍ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഇത്തരത്തില്‍ അടുത്ത കാലത്തായി എത്ര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നറിയിക്കാമോ;
(സി)മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ പേരില്‍ എന്തൊക്കെ നടപടികളെടുക്കാനാണ് നിയമവ്യവസ്ഥയില്‍ വകുപ്പകളുള്ളതെന്ന് വിശദമാക്കാമോ;
(ഡി)പ്രസ്തുത നിയമവ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് മേല്‍ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
|
1657 |
സാമൂഹ്യ സുരക്ഷാ മിഷനിലെ നിയമനം
ശ്രീ. എ.കെ. ബാലന്‍
(എ)സാമൂഹ്യ സുരക്ഷാ മിഷനില്‍ ആകെ എത്ര തസ്തികകളാണ് ഇതുവരെ സൃഷ്ടിച്ചിട്ടുള്ളത് ; അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ ; അതില്‍ എത്ര തസ്തികകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സൃഷ്ടിച്ചതാണെന്ന് വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത തസ്തികകളുടെ നിയമന രീതി നിശ്ചയിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(സി)പ്രസ്തുത തസ്തികകളിലെ നിയമനങ്ങള്‍ക്ക് പുറമെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര താല്കാലിക നിയമനങ്ങള്‍ ഇതുവരെ നടത്തിയിട്ടുണ്ട് ; ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ ;
(ഡി)സുരക്ഷാ മിഷനിലെ നിയമനങ്ങള്‍ ചട്ടങ്ങള്‍ പാലിച്ചേ നടത്താവൂ എന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ടോ ; എല്ലാ നിയമനങ്ങളും അപ്രകാരമാണോ നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;
(ഇ)ഹൈക്കോടതി ഇടപെട്ട് നിയമനങ്ങള്‍ തടഞ്ഞിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ ?
|
1658 |
ശ്രീ.വി. വിജയകുമാറിന്‍റെ പരാതിയിന്മേലുള്ള നടപടി
ശ്രീ. സി. മോയിന്‍കുട്ടി
(എ)സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ ഉദേ്യാഗസ്ഥനായിരുന്ന ശ്രീ. വി. വിജയകുമാറിന്‍റെ പരാതിയിന്മേല്‍ 1808/ഡി2/13/എസ്.ജെ.ഡി. എന്ന ഫയലില്‍ ഒരു ഉന്നതതല അനേ്വഷണത്തിന് മുഖ്യമന്ത്രി ഉത്തരവായിട്ടുണ്ടോ ;
(ബി)എങ്കില്‍ എന്നാണ് മുഖ്യമന്ത്രി ഉത്തരവു നല്കിയതെന്നും, പ്രസ്തുത ഉത്തരവു പ്രകാരം അനേ്വഷണ ഉദേ്യാഗസ്ഥനെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് എന്നു പറയപ്പെടുവിച്ചുവെന്നും ഏതു രീതിയിലുള്ള അനേ്വഷണ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ ?
|
1659 |
കുട്ടികളെ അനാഥാലയങ്ങളിലേക്ക് അനധികൃതമായി കടത്തിയ സംഭവം
ശ്രീ.കെ.കെ നാരായണന്‍
,, പുരുഷന്‍ കടലുണ്ടി
,, കെ.വി. അബ്ദുള്‍ ഖാദര്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)രക്ഷിതാക്കളുള്ള കുട്ടികളെ അനധികൃതമായി സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ട് വന്ന് അനാഥാലയങ്ങളില്‍ എത്തിച്ച സംഭവം സാമൂഹ്യനീതി വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ല്‍ല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നടത്തിയ തെളിവെടുപ്പിനുശേഷം നല്‍കിയ ശുപാര്‍ശകള്‍ എന്താണെന്ന് വെളിപ്പെടുത്താമോ;
(സി)അനാഥാലയങ്ങളില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച മാനദണ്ധങ്ങള്‍ എന്തെല്ലാമാണ്; അതിനു വിരുദ്ധമായി കുട്ടികളെ പ്രവേശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടോ; സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദീകരിക്കാമോ?
|
<<back |
|